ഒറ്റ ഉത്തരം; മഹാത്മാഗാന്ധി
text_fieldsഒക്ടോബർ 2 ഗാന്ധി ജയന്തി
1. ദണ്ഡിയാത്രയുടെ നേതാവ്?
2. സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്?
3. സേവാഗ്രാം പ്രോജക്ട് ആരംഭിച്ചത് ആര്?
4. ഗ്രാമസ്വരാജ് എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് ആര്?
5. രവീന്ദ്രനാഥ ടാഗോറിനെ ഗുരുദേവ് എന്ന് വിളിച്ചതാര്?
6. അഭയ് സദക്കിന് ബാബാ ആംതെ എന്നു നാമധേയം നൽകിയത് ആര്?
7. 'ദ വേർഡ്സ് ഒാഫ് ഗാന്ധി' എന്ന പുസ്തം രചിച്ചതാര്?
8. 'നിങ്ങൾ നാളെ മരിക്കുന്നതുേപാലെ ജീവിക്കുക. നിങ്ങൾ എന്നേക്കും ജീവിച്ചിരിക്കേണ്ടതുപോലെ പഠിക്കുക' ഇതു പറഞ്ഞതാര്?
9. സത്യഗ്രഹ സഭ ആരംഭിച്ചതാര്?
10. 1929 അവസാനിക്കുന്നതിന് മുമ്പ് ഡൊമിനിയൻ പദവി നൽകാത്തപക്ഷം സിവിൽലംഘന പ്രസ്ഥാനവുമായി താൻ മുന്നോട്ടുേപാകുമെന്ന് പ്രസ്താവിച്ചതാര്?
11. കോൺഗ്രസ് നേതാക്കന്മാരും ഇർവിൻ പ്രഭുവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ കോൺഗ്രസ് അംഗങ്ങളുടെ നേതാവ് ആരായിരുന്നു?
12. സിവിൽ നിയമലംഘന പ്രസ്ഥാനത്തിെൻറ സമരപരിപാടികൾ ആവിഷ്കരിക്കുന്നതിനുള്ള ചുമതല ആർക്കായിരുന്നു?
13. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകാതെ ഇന്ത്യയിലെ വർഗീയപ്രശ്നം പരിഹരിക്കാനാവില്ല എന്നു പറഞ്ഞതാര്?
14. 'എനിക്കവകാശപ്പെടാനുള്ള ഏക ഗുണം സത്യവും അഹിംസയുമാണ്' ഇതാരുടെ വാക്കുകളാണ്?
15. വിദ്യാർഥികൾ സ്വയംതൊഴിൽചെയ്തു നേടുന്ന പണം ഉപയോഗിച്ചുവേണം വിദ്യാഭ്യാസം നേടേണ്ടത് എന്ന് ഉപദേശിച്ച മഹാനാരാണ്?
16. 'സന്യാസിമാർക്കിടയിലെ രാഷ്ട്രതന്ത്രജ്ഞൻ' എന്ന വിശേഷണത്തിന് അർഹനായതാരാണ്?
17. 'രാഷ്്ട്രതന്ത്രജ്ഞന്മാരിലെ സന്യാസി' എന്ന ഇരട്ടപ്പേരിൽ അറിയപ്പെട്ടതാര്?
18. അഖിലേന്ത്യ ഹരിജൻ സമാജം സ്ഥാപിച്ചതാര്?
19. വല്ലഭ ഭായ് പേട്ടലിന് 'സർദാർ' പദവി സ്നേഹപുരസ്സരം നൽകിയതാര്?
20. ചരിത്രപ്രസിദ്ധമായ ഗുരുവായൂർ സത്യഗ്രഹം ആരുടെ നിർദേശപ്രകാരമാണ് പിൻവലിച്ചത്?
21. രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസിെൻറ പ്രതിനിധി ആരായിരുന്നു?
22 ഹിന്ദു സ്വരാജ് ആരുടെ കൃതിയാണ്.
23 സുഭാഷ് ചന്ദ്ര ബോസിനെ 'രാജ്യസ്നേഹികളുടെ രാജകുമാരൻ' എന്ന് വിശേഷിപ്പിച്ചതാര്?
24. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ആര്?
25. 'ലക്ഷ്യമില്ലാത്ത ജീവിതം വഴിതെറ്റിയ കപ്പൽ പോലെയാണ്' എന്നുപറഞ്ഞ മഹാനാര്?
ഗാന്ധിജിയുടെ മരണം
സാധാരണയായി വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിക്കുന്ന പ്രാർഥനായോഗം വല്ലഭ ഭായി പേട്ടലുമായുള്ള അഭിമുഖ സംഭാഷണത്താൽ അന്ന് വൈകി. അഞ്ചുമണി കഴിഞ്ഞ് 10 മിനിറ്റ് ആയപ്പോഴാണ് അദ്ദേഹത്തിെൻറ ഉൗന്നുവടികളെന്ന് അറിയപ്പെടുന്ന മനുവും അഭയും സമയത്തെക്കുറിച്ച് ഒാർമിപ്പിച്ചത്. ഉടൻതന്നെ സംഭാഷണം നിർത്തി ഗാന്ധിജി പ്രാർഥനക്കായി പുറപ്പെട്ടു. പ്രാർഥനക്കായി അനുയായികൾ കാത്തിരിക്കുന്ന മൈതാനത്തിന് നടുവിലൂടെ നടന്ന് വേദിയിലേക്ക് പോകാൻ ഗാന്ധിജി തീരുമാനിച്ചു.
ഇൗ സമയം ജനങ്ങൾക്കിടയിൽ നിന്നിരുന്ന നാഥുറാം വിനായക് ഗോദ്സെ പോക്കറ്റിൽ കരുതിയിരുന്ന പിസ്റ്റൾ കൈകൾക്കുള്ളിലാക്കി ഗാന്ധിജിയെ വന്ദിച്ചു പറഞ്ഞു: ''നമസ്തേ ഗാന്ധിജി'. ഗാന്ധിജിയുടെ പാദം ചുംബിക്കാൻ അയാൾ തുടങ്ങുകയാണെന്ന് കരുതി മനു ഗോദ്സെയെ വിലക്കി. എന്നാൽ, ഇടതു കൈകൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റി വലതുകൈയിലിരുന്ന പിസ്റ്റൾകൊണ്ട് ഗോദ്സെ മൂന്നുതവണ വെടിയുതിർത്തു. ഗാന്ധിജിയുടെ നെഞ്ചിൽതന്നെ മൂന്നുവെടികളും തുളച്ചുകയറി. ഹേ റാം, ഹേ റാം എന്ന് ഉച്ചരിച്ച് കൈ കൂപ്പിക്കൊണ്ട് അദ്ദേഹം നിലത്തുവീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.