Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
health
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightലോകാരോഗ്യദിനം, ഭൗമദിനം...

ലോകാരോഗ്യദിനം, ഭൗമദിനം -ഏ​പ്രിലിലെ വിശേഷങ്ങൾ

text_fields
bookmark_border

ഏപ്രിൽ

7 ലോകാരോഗ്യദിനം

14 അംബേദ്കർ ജന്മദിനം

22 ഭൗമദിനം

23 ലോക പുസ്തക ദിനം

26 ബൗദ്ധിക സ്വത്തവകാശ ദിനം

ഏപ്രിൽ 7 ലോകാരോഗ്യദിനം

ഏ​പ്രി​ൽ ഏ​ഴി​ന് ലോ​കം ആ​രോ​ഗ്യ ദി​നം ആ​ച​രി​ക്കു​ന്നു. 1948ൽ ​സ്ഥാ​പി​ത​മാ​യ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ (ഡ​ബ്ല്യു.​എ​ച്ച്.​ഒ) വാ​ർ​ഷി​ക​മെ​ന്ന നി​ല​ക്കാ​ണ് 1950 മു​ത​ൽ എ​ല്ലാ വ​ർ​ഷ​വും ഏ​പ്രി​ൽ ഏ​ഴി​ന് ലോ​ക ആ​രോ​ഗ്യ ദി​നം ആ​ഘോ​ഷി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ളു​ക​ളു​ടെ മൊ​ത്ത​ത്തി​ലു​ള്ള ആ​രോ​ഗ്യ​ത്തെ​യും ക്ഷേ​മ​ത്തെ​യും കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ക​യാ​ണ് ഈ ​ദി​നാ​ച​ര​ണ​ത്തി​ന്റെ ല​ക്ഷ്യം. ഓ​രോ വ​ർ​ഷ​വും പ്ര​ത്യേ​കം പ്ര​മേ​യ​മു​യ​ർ​ത്തി​യാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഈ ​ദി​നം ആ​ച​രി​ക്കു​ന്ന​ത്.

നി​പ​യും കോ​വി​ഡും -2018ലാ​ണ് നി​പ​യെ​ന്ന മാ​ര​ക വൈ​റ​സ് ന​മ്മു​ടെ കേ​ര​ള​ത്തെ വി​റ​പ്പി​ച്ച​ത്. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ നി​പ ബാ​ധി​ച്ച് അ​ന്ന് 18 പേ​രാ​ണ് മ​രി​ച്ച​ത്. പി​ന്നീ​ട് 2019 ജൂ​ണി​ൽ കൊ​ച്ചി​യി​ലും നി​പ സ്ഥി​രീ​ക​രി​ക്കു​ക​യു​ണ്ടാ​യി. 1998ൽ ​മ​ലേ​ഷ്യ​യി​ലെ ക​മ്പു​ങ് സു​ങാ​യ് നി​പാ എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ് ഈ ​രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. പി​റ്റേ വ​ർ​ഷം വൈ​റ​സി​നെ ഗ​വേ​ഷ​ക​ർ വേ​ർ​തി​രി​ച്ചെ​ടു​ത്തു.

ലോകം തന്നെ നിശ്ചലമാക്കിയായിരുന്നു കോവിഡിന്റെ കടന്നുവരവ്. കോടിക്കണക്കിന് പേർ കോവിഡ് മൂലം ലോകത്ത് മരിച്ചുവീണു. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് കോവിഡ് ആദ്യമായി സ്ഥിരീകരിക്കുന്നത്. 2020 ജനുവരി 27ന് ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു. കേരളത്തിലെ തൃശൂരിലായിരുന്നു ഇത്. പനി, വരണ്ട ചുമ, ക്ഷീണം തുടങ്ങിയവയാണ് കോവിഡിന്റെ ലക്ഷണങ്ങൾ.

പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​വും ആ​രോ​ഗ്യ​വും -ലോ​ക​മെ​മ്പാ​ടു​മു​ള്ള 90 ശ​ത​മാ​ന​ത്തി​ല​ധി​കം ആ​ളു​ക​ളും മോ​ശം വാ​യു നി​ല​വാ​ര​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ തെ​ളി​ഞ്ഞ​ിരുന്നു. ആ​ധു​നി​ക ജീ​വി​ത​ശൈ​ലി അ​ന്ത​മി​ല്ലാ​ത്ത മ​ലി​നീ​ക​ര​ണ​മാ​ണ് ഭൂ​മി​യി​ൽ ഉ​ണ്ടാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​രി​സ്ഥി​തി-​രാ​സ-​വാ​യു മ​ലി​നീ​ക​ര​ണ​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മെ​ല്ലാം ഭൂ​മി​ക്ക് വരുത്തു​ന്ന വെ​ല്ലു​വി​ളി​ക​ൾ ഏ​റെ​യാ​ണ്. മ​നു​ഷ്യ​രാ​ക​ട്ടെ ഭീ​ക​ര​മാ​യ വി​പ​ത്തി​നാ​ണ് ഇ​ര​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തും. 2012ൽ 70 ​ദ​ശ​ല​ക്ഷം പേ​രു​ടെ മ​ര​ണ​ത്തി​ന് അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം കാ​ര​ണ​മാ​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​ന്ത്യ​യി​ലാ​ണെ​ങ്കി​ൽ, ആ​കെ മ​ലി​നീ​ക​ര​ണ​ത്തി​ന്റെ 65 ശ​ത​മാ​ന​വും വാ​ഹ​ന​ങ്ങ​ൾ മൂ​ല​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.

പ​രി​സ്ഥി​തി - വാ​യു മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട സ​മൂ​ഹ​മാ​ണ് ന​മ്മു​ടേ​ത്. ഇ​നി വ​രു​ന്ന ത​ല​മു​റ​ക്ക് ഒ​ന്നും ബാ​ക്കി​യാ​ക്കാ​ത്ത പ്ര​വൃ​ത്തി​ക​ളാ​ണ് നാം ​പ്ര​കൃ​തി​യി​ൽ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ങ്കി​ലും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ച്ചും മ​ര​ങ്ങ​ൾ ന​ട്ടും പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം കു​റ​ച്ചും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളു​ടെ സ​ന്തു​ലി​ത​മാ​യ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ​യും ഭാ​വി ത​ലു​മു​റ​യോ​ടു​ള്ള ക​ട​മ നാം ​നി​റ​വേ​റ്റേ​ണ്ട​തു​ണ്ട്.

ഏപ്രിൽ 14​ അംബേദ്​കർ ജയന്തി

‘‘ഒരു ഭരണഘടന എത്രതന്നെ നല്ലതായിരുന്നാലും അത്​ ​പ്രയോഗിക്കുന്നവർ മോശമായാൽ ഭരണഘടനയും മോശമാവുമെന്നത്​ തീർച്ചയാണ്​. നേരെ മറിച്ച്​ ഭരണഘടന പ്രയോഗത്തിൽ വരുത്തുന്നവർ നല്ലവരായാൽ ഭരണഘടന മോശമായാലും ഫലം നല്ലതായിരിക്കും’’ -ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയായ ബി.ആർ. അംബേദ്​കർ ഭരണഘടന സഭയിൽ അവതരിപ്പിച്ചുകൊണ്ട്​ പറഞ്ഞതാണിത്​.

1891 ഏപ്രിൽ 14ന്​ മഹാരാഷ്​ട്രയിലെ രത്​​നഗിരി ജില്ലയിലെ അംബാവാഡി ഗ്രാമത്തിൽ അച്ഛനമ്മമാരുടെ 14ാമത്തെ കുഞ്ഞായി അംബേദ്​കർ ജനിച്ചു. രാംജി സക്​പാൽ ആയിരുന്നു അച്ഛൻ. അമ്മ ഭീമ ഭായിയും. അംബേദ്​കർ പ്രാഥമിക വിദ്യാഭ്യാസം നേടിയത്​ ഡപ്പോളി എന്ന സ്​ഥലത്താണ്​. താഴ്​ന്ന ജാതിക്കാരനായതിനാൽ സ്​കൂളിൽ വലിയ അവഗണനയാണ്​ അംബേദ്​കർക്ക്​ നേരിടേണ്ടിവന്നത്​. ക്ലാസ്​ മുറിക്കു പുറത്താണ്​ അവരെ ഇരുത്തുക. ഇരിക്കാൻ ഒരു ചാക്കുകഷണം കൊണ്ടുചെല്ലണം. അധ്യാപകർ അവരുടെനേരെ തിരിഞ്ഞുനോക്കുകയോ പുസ്​തകങ്ങൾ തൊടുകയോ സംസാരിക്കുകയോ ചെയ്യില്ല. അവി​െട ​െവച്ചിരിക്കുന്ന പാത്രത്തിൽനിന്ന്​ വെള്ളമെടുക്കാനും അവർക്ക്​ അനുവാദമുണ്ടായിരുന്നില്ല. തൊട്ടുകൂടാത്തവരായതിനാൽ ഉയർന്ന ജാതിക്കാർ അവർക്ക്​ വെള്ളം ഒഴിച്ചുകൊടുക്കുകയാണ്​ ചെയ്​തിരുന്നത്​.

അംബാവാഡി ഗ്രാമത്തിൽ ജനിച്ചതിനാൽ സ്​കൂൾ രജിസ്​റ്ററിൽ പേര്​ ചേർത്തിരുന്നത്​ അംബാവദേക്കർ എന്നാണ്​. മിടുക്കനായ ആ കുട്ടിയോട്​ സ്​നേഹം തോന്നിയ ഒരു അധ്യാപകൻ ആ ​േപര്​ അംബേദ്​കർ എന്നുമാറ്റി. ഉയർന്ന ജാതിക്കാരനായിരുന്ന അദ്ദേഹം സ്വന്തം കുടുംബപ്പേര്​ അംബേദ്​കർക്കു നൽകുകയായിരുന്നു.

ബി.എ പാസായ അംബേദ്​കർക്ക്​ ജാതി ചൂണ്ടിക്കാട്ടി ആരും ജോലി നൽകിയിരുന്നില്ല. ത​െൻറ സങ്കടം അദ്ദേഹം ബറോഡയിലെ രാജാവായ ഗെയ്​ക്​വാദിനു മുന്നിൽ തുറന്നുപറഞ്ഞു. രാജാവ്​ അംബേദ്​കറെ സൈന്യത്തിൽ ലഫ്​റ്റനൻറായി നിയമിച്ച്​ ജോലി നൽകുകയും ചെയ്​തു. ഒരിക്കൽകൂടി രാജാവി​െൻറ കാരുണ്യം അ​ംബേദ്​കറെ തേടിയെത്തി. സമർഥരായ ഏതാനും വിദ്യാർഥികളെ അമേരിക്കയിലെ കൊളംബിയ യൂനിവേഴ്​സിറ്റിയിൽ വിട്ടു പഠിപ്പിക്കാൻ ബറോഡ രാജാവ്​ തീരുമാനിച്ചു. അംബേദ്​കറും അക്കൂട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. ജാതി മൂലം മാറ്റിനിർത്തപ്പെട്ട വിദ്യാർഥിക്ക്​ ഉപരിപഠനത്തിന്​ അവസരം ലഭിച്ചത്​ ഒരു ചരിത്ര സംഭവം തന്നെയായി മാറി. അങ്ങനെ 1913 ജൂലൈയിൽ അംബേദ്​കർ ന്യൂയോർക്കിലെത്തി പുതിയ ജീവിതത്തിന്​ തുടക്കംകുറിച്ചു. അമേരിക്കയിൽ അംബേദ്​കർക്ക്​ മറ്റുള്ളവരോട്​ തുല്യമായ സമത്വവും ആ​ഗ്രഹിക്കുന്നത്​ ചെയ്യാനുള്ള സ്വാതന്ത്ര്യവും കൈവന്നു. അ​ദ്ദേഹത്തിന്​ അത്​ മഹത്തായ അനുഭവമായി. അവർണർക്ക്​ ഉയർന്ന നിലയിലെത്താനുള്ള ഏക മാർഗം വിദ്യാഭ്യാസം നേടുകയാണെന്ന്​ അദ്ദേഹം മനസ്സിലാക്കി.

കൊളംബിയ സർവകലാശാലയിൽനിന്ന്​ ​അദ്ദേഹം ഇന്ത്യയിലെ ജാതിവ്യവസ്​ഥയെക്കുറിച്ച്​ ഒരു പ്രബന്ധം തയാറാക്കി. ജാതിവ്യവസ്​ഥയുടെ ചരിത്രം, വളർച്ച എന്നിവയൊക്കെ അതിൽ വിശദമായി പ്രതിപാദിച്ചു. ഇന്ത്യയിലെ അധഃകൃത ജനതക്ക്​ ജാതിവ്യവസ്​ഥയുണ്ടാക്കിയ ദുരിതങ്ങളും അതിൽ രേഖപ്പെടുത്തി. അന്നത്തെ ജാതിസ​മ്പ്രദായത്തെ സംബന്ധിച്ച സമഗ്രമായി ഒരു പഠനമായിരുന്നു ആ പ്രബന്ധം. അമേരിക്കയിലെ അദ്ദേഹത്തി​െൻറ ജീവിതകാലത്ത്​ മനസ്സിൽ പതിഞ്ഞ പ്രധാനപ്പെട്ട രണ്ടു​ കാര്യങ്ങളുണ്ട്​. ഒന്ന്​, അമേരിക്കയുടെ കെട്ടുറപ്പാർന്ന ഭരണഘടന. രണ്ടാമത്തേത്,​ അമേരിക്കയിലെ കറുത്തവർഗക്കാരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയ ബുക്കർ ടി. വാഷിങ്​ടൺ. ഇദ്ദേഹത്തി​െൻറ കഠിനപ്രവർത്തനങ്ങളും മഹത്തായ സന്ദേശങ്ങളും അംബേദ്​കറെ ഏറെ ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്​തിരുന്നു.

അറിവി​െൻറ പുതിയ വാതായനങ്ങൾ തുറക്കുന്നതിനുവേണ്ടി അദ്ദേഹം 1916 ഒക്​ടോബറിൽ ലണ്ടനിൽ എത്തി​േച്ചർന്നു. നിയമവും സാമ്പത്തികശാസ്​ത്രവും പഠിക്കുക -അതായിരുന്നു ലക്ഷ്യം. പഠനം നന്നായി പുരോഗമിച്ചെങ്കിലും അപ്രതീക്ഷിതമായി അതിനൊരു തടസ്സം നേരിട്ടു. ബറോഡ രാജാവ്​ നൽകിയിരുന്ന സാമ്പത്തികസഹായത്തി​െൻറ​ കാലാവധി അവസാനിച്ചു. അതിനാൽ പഠനം ഇടക്കുവെച്ച്​ നിർത്തി ഇന്ത്യയിലേക്കു​ മടങ്ങാൻ നിർബന്ധിതനായി. ഇന്ത്യയിലെത്തിയ അദ്ദേഹത്തിന്​ ബറോഡ രാജാവി​െൻറ മിലിട്ടറി സെക്രട്ടറിയായി ജോലി ലഭിച്ചു. ജോലിയിൽപോലും അദ്ദേഹത്തിന്​ കടുത്ത അവഗണന നേരിടേണ്ടിവന്നു. ‘‘ജാതീയമായ എല്ലാ അസമത്വങ്ങളെയും അനീതികളെയും എതിർക്കുക എന്നതായിരിക്കും ഇനി എ​െൻറ ജീവിതലക്ഷ്യം. താഴ്​ന്ന ജാതിക്കാർക്ക്​ മറ്റുള്ളവരോടൊപ്പം ജീവിക്കാനുള്ള സാഹചര്യം ഒരുക്കണം. അതിനായി എത്ര കഠിനമായ യാതനയും ഞാൻ അനുഭവിക്കും. അത്​ സാധിക്കാതെ വന്നാൽ ഇൗ ജീവിതംതന്നെ അവസാനിപ്പിക്കും’’ -അംബേദ്​കർ അങ്ങനെയൊരു ദൃഢപ്രതിജ്​ഞയെടുത്തു.

ഇന്ത്യൻ ഭരണഘടനയും അംബേദ്​കറും -1947ൽ ഇന്ത്യ സ്വതന്ത്രമായി. വിദേശഭരണത്തിൽനിന്ന്​ സ്വാതന്ത്ര്യം നേടുന്ന ഏതൊരു രാജ്യത്തിനും ഏറെ പ്രശ്​നങ്ങൾ നേരിടേണ്ടിവരും. ഇന്ത്യയുടെ കാര്യത്തിൽ എണ്ണിയാലൊടുങ്ങാത്ത പ്രശ്​നങ്ങളായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടു​േമ്പാൾ നിരവധി നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യാ മഹാരാജ്യം. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂനിയനിൽ ലയിപ്പിക്കുക എന്നത്​ വലിയ ഒരു വെല്ലുവിളിയായിരുന്നു. ഇതിനു പുറമെ മതത്തി​െൻറ പേരിൽ ഇന്ത്യ രണ്ടായി വിഭജിക്കപ്പെടുകയും ചെയ്​തു. പലയിടത്തും കലാപങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്​തു. കടുത്ത സാമ്പത്തിക പ്രതിസന്ധി മറുഭാഗത്തും.

പുതുപുത്തൻ രാഷ്​ട്രീയ ആദർശങ്ങളും ഭരണസിദ്ധാന്തങ്ങളും അനുസരിച്ച്​ ​െഎക്യഭാരതത്തിന്​ ഏറ്റവും അനുയോജ്യമായി ഒരു ഭരണഘടന രൂപപ്പെടുത്തേണ്ടത്​ അത്യാവശ്യമായിത്തീർന്നു. ഭാരതത്തിലെ ജനകോടികളുടെ സമാധാനപരമായ ജീവിതത്തിനും ക്രമേണയുള്ള അഭിവൃദ്ധിക്കും വഴിതെളിയിക്കുന്ന ഭരണസ​മ്പ്രദായമാണ്​ നേതാക്കൾ ലക്ഷ്യമിട്ടത്​. അതിനായി പ്രധാനമന്ത്രി നെഹ്​റുവി​െൻറ മുന്നിൽ ഒരേ ഒരാളെ ഉണ്ടായിരുന്നുള്ളൂ- ഡോ. ഭീം റാവു അംബേദ്​കർ. നിയമബിരുദം നേടിയ അഭ്യസ്​തവിദ്യർ രാജ്യത്ത്​ അനേകമുണ്ടായിരുന്നു. എന്നാൽ, ജൂറിസ്​റ്റ്​ (നിയമവിശാരദൻ) എന്ന്​ വിശേഷിപ്പിക്കാൻ ഒരേയൊരു അംബേദ്​കർ മാത്രമേയുണ്ടായിരുന്നുള്ളൂ. 1928ൽ സൈമൺ കമീഷ​െൻറ കാലത്ത്​ അദ്ദേഹം ഇന്ത്യക്കുവേണ്ടി ഒരു മാതൃകാ ഭരണഘടന തയാറാക്കിയിരുന്നു. കോൺഗ്രസും ബ്രിട്ടീഷ്​ അധികൃതരും അതി​െൻറ കെട്ടുറപ്പിനെപ്പറ്റി നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്​തു. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന രൂപ​പ്പെടുത്താൻ അംബേദ്​കർക്ക്​ വഴിയൊരുക്കിയത്​ ഒരുപ​േക്ഷ ഇതാകാം. ഇന്ത്യയുടെ ഭരണഘടനയിൽ ഇവിടെ നിലനിന്നിരുന്ന എല്ലാ പൗരാണിക സംസ്​കാരങ്ങളും പ്രതിഫലിക്കണം എന്ന്​ തുടക്കത്തിൽതന്നെ അംബേദ്​കർ തീരുമാനിച്ചിരുന്നു. അദ്ദേഹത്തി​െൻറ നേതൃത്വത്തിൽ ഭരണഘടന നിർമാണസഭ രൂപവത്​കൃതമായി. 1947 ആഗസ്​റ്റ്​ 29ന്​ ഭരണഘടന നിർമാണത്തിനുള്ള ഡ്രാഫ്​റ്റ്​ കമ്മിറ്റിയും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്​ ആദ്യ യോഗം കൂടുകയും ചെയ്​തു. 141 ദിവസംകൊണ്ടാണ്​ ഭരണഘടനയുടെ ആദ്യ രൂപം തയാറായത്​. നിരവധി ഭരണസ​മ്പ്രദായങ്ങളും രാഷ്​ട്രീയ സിദ്ധാന്തങ്ങളും വിലയിരുത്തി. ഇന്ത്യയുടെ ചരിത്രപരവും സാമൂഹികവും മതപരവുമായ പ്രത്യേകതകൾ അവലോകനം ചെയ്​തു. നേതാക്കളുടെ കാഴ്​ചപ്പാടുകളും പൊതുജനങ്ങളുടെ അഭിലാഷങ്ങളും സ്വരൂപിച്ചു. അവയുടെ അടിസ്​ഥാനത്തിലാണ്​ 243 അനുച്ഛേദങ്ങളും 13 പട്ടികകളും ഉൾക്കൊള്ളുന്ന ഭരണഘടനയുടെ ആദ്യരൂപം പൂർത്തിയായത്​.

ഭരണഘടന നിർമാണസഭയിലെ വിദഗ്​ധരായ അംഗങ്ങൾ 7635 ഭേദഗതികൾ നിർദേശിച്ചു. അവയിൽനിന്ന്​ 2473 ഭേദഗതികൾ സഭയിൽ അവതരിപ്പിക്കപ്പെട്ടു. ഭരണഘടന പൂർത്തിയാകു​േമ്പാൾ 386 അനുച്ഛേദങ്ങളും എട്ടു പട്ടികകളും ഉണ്ടായിരുന്നു. ഇന്ത്യൻ ഭരണഘടന നിർമാണത്തിലൂടെ കഠിനപ്രയത്​നത്തി​െൻറ ഒരു ഇതിഹാസമാണ്​ അംബേദ്​കർ രചിച്ചത്​. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടനക്ക്​ ലോകത്തിലെ മികച്ച ഭരണഘടനയിലാണ്​ സ്​ഥാനം. അംബേദ്​കർ എന്ന മഹാ​െൻറ വൻ ദൗത്യ വിജയത്തി​െൻറ അനശ്വരമായ അടയാളം.

അംബേദ്​കറും ബുദ്ധമതവും -ഹിന്ദുമതത്തിൽ അക്കാലത്തുണ്ടായിരുന്ന ജാതീയമായ പ്രശ്​നങ്ങൾ കാരണം, ഹിന്ദു മതം വിട്ട്​ മറ്റേതെങ്കിലും മതത്തിൽ ചേരണമെന്ന ആഗ്രഹം അംബേദ്​കറിൽ ശക്​തിപ്പെട്ടു. അദ്ദേഹത്തെ ഏറ്റവും ആകർഷിച്ച തത്ത്വസംഹിതകളുള്ള ബുദ്ധമതം തന്നെ അതിനായി സ്വീകരിക്കുകയും ചെയ്​തു. 1956 ഒക്​ടോബർ 14ന്​ നാഗ്​പുരിൽ​െവച്ച്​ അംബേദ്​കറും അദ്ദേഹത്തി​െൻറ 38,000 അനുയായികളും ബുദ്ധമതം സ്വീകരിച്ചു. അതിനുശേഷം കാഠ്​മണ്ഡുവിൽ നടന്ന ബുദ്ധമത സമ്മേളനത്തിൽ ബുദ്ധനും മാർക്​സും എന്ന വിഷയത്തെക്കുറിച്ച്​ പ്രഭാഷണം നടത്തി.

1956 ഡിസംബർ അഞ്ചിന്​ അടിസ്​ഥാന മാർഗങ്ങളുടെ അഭയകേന്ദ്രമായിരുന്ന ആ ധന്യാത്​മാവ്​ ഇഹലോകജീവിതം അവസാനിപ്പിച്ചു. മരണാനന്തര ബഹുമതിയായി 1990ൽ ഭാരത രത്​നം നൽകി രാഷ്​ട്രം അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തി​െൻറ ജന്മദിനം അംബേദ്​കർ ജയന്തിയായി രാജ്യമെങ്ങും ആഘോഷിക്കപ്പെടുന്നു.

ഏപ്രില്‍ 22 ലോക ഭൗമദിനം

സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഗ്രഹമായ ഭൂമി സൂര്യനില്‍ നിന്നുള്ള മൂന്നാമത്തേതും ഉപരിതലത്തില്‍ ദ്രാവകജലം ഉണ്ടെന്ന് ഉറപ്പുള്ള ഒരേയൊരു ഗ്രഹവുമാണ്. ‘നിലം’ എന്ന് അർഥംവരുന്ന ജര്‍മൻ പദമാണ് ഭൂമി. പ്രപഞ്ചത്തിൽ ഇതുവരെ കണ്ടെത്തിയ ജീവന്‍ തുടിക്കുന്ന ഒരേയൊരിടം ഇന്ന് മനുഷ്യ​െൻറ പ്രവൃത്തികൾകൊണ്ടുതന്നെ ശ്​മശാന ഭാവത്തിലേക്ക്​ പോയ്​ക്കൊണ്ടിരിക്കുന്നു. ഈ സത്യം അറിഞ്ഞിട്ടും അവഗണിക്കുന്ന മനുഷ്യര്‍ ഭൂമിയെ അതിന്റെ അന്ത്യത്തിലേക്കടുപ്പിക്കുന്നു. ജനങ്ങളില്‍ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1970 മുതല്‍ ഏപ്രില്‍ 22ന് ലോക ഭൗമദിനമായി ആചരിക്കുന്നു.

തേനീച്ചക്കൂടുകൾക്ക്​ സ്​ഥലം നൽകാം -തേനീച്ചയാണ് പ്രധാനമായും പരാഗണം നടത്തുന്ന ജീവി. ചിത്രശലഭങ്ങള്‍, പുഴു, പല്ലികള്‍, ഈച്ചകള്‍, വണ്ടുകള്‍ എന്നിവയുള്‍പ്പെടെ ഒരു ലക്ഷത്തിലധികം അകശേരുക്കളും ആയിരത്തിലധികം സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍, ഉഭയജീവികള്‍ എന്നിവയും പരാഗണം നടത്തുന്നവയാണ്. നിര്‍ഭാഗ്യവശാല്‍, ലോകമെമ്പാടും പരാഗണം കുറയുന്നു. ആവാസവ്യവസ്ഥ നശിപ്പിക്കപ്പെടുന്നതും ആക്രമണകാരികളായ ജീവജാലങ്ങള്‍ പെരുകുന്നതും പരാന്നഭോജികള്‍, കീടനാശിനികള്‍ എന്നിവയുമാണ് ഇതിന്റെ പ്രധാന ഉത്തരവാദികള്‍. എന്നാല്‍, നമുക്ക് പരാഗണം നടത്തുന്നവരെ നേരിട്ട് സഹായിക്കാനും നിര്‍ണായക പ്രാധാന്യമുള്ള ഈ ജീവികളെ സംരക്ഷിക്കാനും കഴിയും. തേനീച്ചക്കൂടുകൾക്കായി സ്ഥലങ്ങള്‍ നല്‍കുക, കീടനാശിനികള്‍ ഒഴിവാക്കുക, പുല്‍മേടുകള്‍ സംരക്ഷിക്കുക എന്നീ ചെറിയ കാര്യങ്ങൾപോലും ഇതിന്​ സഹായകമാകും.

ഇനി പ്ലാസ്​റ്റിക്​ വേണ്ട -നാം എന്നും കാണുന്ന കാഴ്ചയാണ്, നമുക്കുചുറ്റും അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്ന പ്ലാസ്​റ്റിക്കുകൾ. ഇവ മണ്ണ്​ മലിനമാക്കുകയും ഫലപുഷ്​ടി നഷ്​ടമാക്കുകയും ചെയ്യും. ഇവ കത്തി​ക്കുേമ്പാൾ പുറത്തുവരുന്ന പുക വായു മലിനീകരണത്തിനും ഇത് ശ്വസിക്കുന്നതുവഴി പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവും. പ്ലാസ്​റ്റിക് അലക്ഷ്യമായി വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുത്. നമുക്ക് ചുറ്റുമുള്ള പ്ലാസ്​റ്റിക് നിര്‍മാര്‍ജനം ചെയ്യാം. മണ്ണിന്റെ മണമുള്ള മനുഷ്യരായ നമുക്ക് വീണ്ടും മാറാം.

വീട്ടുപകരണങ്ങളിൽനിന്ന്​ തുടങ്ങാം -നമ്മുടെ ഭക്ഷണത്തിലേക്കും ശരീരത്തിലേക്കും എന്നും രാസവസ്തുക്കള്‍ വന്നുചേരാൻ ഒരുപാട്​ സാധ്യതകളുണ്ട്​. ഒട്ടേറെ പ്ലാസ്​റ്റിക് ഉല്‍പന്നങ്ങള്‍ നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്നതുതന്നെയാണ്​ അതി​െൻറ പ്രധാന കാരണം. കുട്ടികളുടെ പാല്‍ കുപ്പി മുതല്‍ വീടുകളില്‍ ഉപയോഗിക്കുന്ന പലതരം വസ്തുക്കൾ പ്ലാസ്​റ്റിക്​ നിർമിതമാണ്. ഇതിനെല്ലാം പകരം ജൈവ നശീകരണത്തിന് വിധേയമാക്കാവുന്നവ അടുക്കളയിലെത്തിക്കാം.

ഒരുതൈ നടാം -കാടും മരങ്ങളും വെട്ടിനിരത്തി കൂറ്റന്‍ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കി, ഇതാണ് ഭൂമിയുടെ വികസനമെന്ന്​ നമ്മള്‍ പറയുമ്പോള്‍ ഇതിന് പ്രതിഫലമായി ലോകത്ത് വർധിച്ചുവരുന്ന ആഗോളതാപനത്തി​െൻറ ഇരകളാകുന്നതും നമ്മള്‍തന്നെ. വരുംതലമുറ ശ്വാസവായുവിനായി ഓക്‌സിജന്‍ സിലിണ്ടറുകളെ ആശ്രയിക്കുന്നതിനും മു​േമ്പ, മണ്ണിടിച്ചിലില്‍ ഇനിയും ജീവനുകള്‍ പൊലിയും മു​േമ്പ നമുക്ക് ഒരുതൈ നടാം. അതിലൂടെ അസ്ഥിരമായ ആവാസവ്യവസ്ഥയെ പുനഃസ്ഥാപിച്ചുതുടങ്ങാം.

കാട്ടുപൂക്കളും നാട്ടുചെടികളും -കാട്ടുപൂക്കള്‍ക്ക് അലങ്കാര ഗുണങ്ങൾ മാത്രമല്ല, അവക്ക്​ ജൈവവൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും സംരക്ഷിക്കുന്നതില്‍ വലിയ പങ്കുമുണ്ട്​. കാട്ടുപൂക്കള്‍ ചുറ്റുപാടുമുള്ള ചെറിയ ജീവികളെയും, കീടനിയന്ത്രണവും പരാഗണവും മെച്ചപ്പെടുത്തുന്ന പ്രയോജനകരമായ പ്രാണികളെയും ആകര്‍ഷിക്കും. അതുകൊണ്ടുണ്ടാകുന്ന ഗുണങ്ങൾ ചെറുതല്ല.

റീസൈക്കിളും പൂന്തോട്ടവും -വീട്ടിലെ ജൈവമാലിന്യം വളമായോ ബയോഗ്യാസായോ മാറ്റി ഉപയോഗിക്കുന്ന രീതിക്ക് ഇന്നു നല്ല പ്രചാരമുണ്ട്. അതുപോലൊരു മാര്‍ഗമാണ് റീസൈക്കിള്‍ ചെയ്യാവുന്ന പൂന്തോട്ടം. അപ്പാർട്​മെൻറുകളില്‍ താമസിക്കുന്നവര്‍ക്കും വളരെ ഉപകാരപ്രദമായ ഒരു രീതിയാണിത്. കുറച്ചു കലാവാസനയും സമയവും ഉണ്ടെങ്കില്‍, വേണ്ടെന്നുപറഞ്ഞ് നാം വലിച്ചെറിയുന്ന സാധനങ്ങള്‍കൊണ്ട് മനോഹരമായൊരു പൂന്തോട്ടം നിർമിക്കാം.

കീടനാശിനികൾ ​േവണ്ട -പ്രാണികള്‍, കളകള്‍, ഫംഗസ് എന്നിവയാണ് പ്രധാന കീടങ്ങള്‍. കീടങ്ങളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ജൈവമോ രാസമോ ആയ ഉല്‍പന്നമാണ് കീടനാശിനി. കീടനാശിനികള്‍ പ്രാണികളെയും കളനാശിനികള്‍ കളകളെയും കുമിള്‍നാശിനികള്‍ ഫംഗസ് ജീവികളെയും നിയന്ത്രിക്കും. കീടങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഒരു രീതി മാത്രമാണ് കീടനാശിനികളുടെ ഉപയോഗം. കീടനാശിനികളുടെ ഉപയോഗം കുറക്കുന്നത്, അവ രാസപരമോ ജൈവപരമോ ആണെങ്കിലും എല്ലായ്‌പ്പോഴും നല്ലതാണ്. കീടനാശിനികള്‍ക്ക് ഒന്നിലധികം ബദലുകള്‍ ലഭ്യമാണ്. ചിലതരം സസ്യങ്ങള്‍ നടുന്നത് ചില കീടങ്ങളെ അകറ്റിനിര്‍ത്തും.

വേണം ജലസംരക്ഷണം -71 ശതമാനവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഗ്രഹമാണ് ഭൂമിയെങ്കിലും കുടിക്കാന്‍ ഒരുതുള്ളി വെള്ളത്തിനായി മൈലുകള്‍ സഞ്ചരിക്കേണ്ട പ്രദേശങ്ങളും ഇവിടുണ്ട്. വേനല്‍ക്കാലം വരുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകും. ജലാശയങ്ങള്‍ വറ്റിവരളും, കൃഷി നശിക്കും. യു.എന്‍ കണക്കുകളനുസരിച്ച് 783 ദശലക്ഷം പേര്‍ക്ക് ആവശ്യത്തിന് ശുദ്ധജലം ലഭ്യമാവുന്നില്ല. ജനപ്പെരുപ്പം, ജലത്തിന്റെ അമിതമായ ഉപയോഗം, മലിനമാക്കപ്പെടുന്ന ജലസ്രോതസ്സുകള്‍ എന്നിവയാണ് ജലക്ഷാമത്തിനുള്ള പ്രധാന കാരണങ്ങള്‍. വെള്ളം സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം മഴവെള്ള സംഭരണമാണ്. വീടുകളില്‍ മഴവെള്ള സംഭരണികള്‍ നിര്‍മിക്കുക, തടയണകള്‍ നിര്‍മിക്കുക. മഴവെള്ളം ഭൂഗര്‍ഭ ജലമായി സംരക്ഷിക്കുന്നതിന് കോണ്‍ക്രീറ്റ് മുറ്റങ്ങള്‍ ഒഴിവാക്കുക, അശ്രദ്ധമായി പൈപ്പുകള്‍ തുറന്നിടാതിരിക്കുക, മിതമായ ജലത്തിന്റെ ഉപയോഗം, ജലസ്രോതസ്സുകള്‍ മലിനമാവാതെ സൂക്ഷിക്കുക എന്നിവയിലൂടെ നമുക്ക് വെള്ളം സംരക്ഷിക്കാം.

ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാം -ഓരോ വര്‍ഷവും നാം ഉല്‍പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്ന് ഭാഗവും പാഴായിപ്പോകുന്നു. പല വ്യാവസായിക ഭക്ഷ്യോൽപാദനവും മണ്ണ്, വായു, ജലം, അതുപോലെ തൊഴിലാളികള്‍ക്കും ചുറ്റുമുള്ള സമൂഹങ്ങള്‍ക്കും വലിയ തോതില്‍ നാശനഷ്​ടമുണ്ടാക്കുന്നു. നമ്മുടെ വീട്ടുവളപ്പില്‍ നാം നട്ടുനനച്ചു വളർത്തുന്ന ഭക്ഷ്യ സാധനങ്ങള്‍ പരമാവധി ഉപയോഗിക്കുക. തിരക്കേറിയ ജീവിതത്തിനു പിന്നാലെ പായുമ്പോള്‍ ഒരുനിമിഷം സ്വന്തം ഭക്ഷണകാര്യത്തെക്കുറിച്ച് ചിന്തിക്കുക.

കുട്ടികളെ കൂടെക്കൂട്ടാം -സാങ്കേതിക വിദ്യയുടെ യാന്ത്രിക ലോകത്താണ് ഇന്ന് കുട്ടികള്‍. ചെരിപ്പിടാതെ മണ്ണുമുറ്റത്തുപോലും ഇറങ്ങാന്‍ അനുവദിക്കാത്ത മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ വീടിനകത്ത് സുരക്ഷിതരാണെന്ന് കരുതുന്നു. എന്നാൽ, അവർക്കു നഷ്​ടമാകുന്നത് ഭൂമിയുടെ ആത്മാവിനെ തൊട്ടറിയാന്‍ അവര്‍ക്കു ലഭിച്ച അവസരങ്ങളാണ്. ഇന്നത്തെ കുട്ടികളാണ് നാളെയുടെ കാവൽക്കാർ. ജൂണ്‍ അഞ്ചിന് സ്‌കൂളില്‍നിന്ന് തരുന്ന ഒരുതൈ നട്ടുകഴിഞ്ഞാല്‍ കടമ കഴിഞ്ഞു എന്നാണ് പല കുട്ടികളുടെയും വിശ്വാസം. അത് തെറ്റാണെന്നും ഭൂമിയുടെ സംരക്ഷണം ഒരു ദിവസത്തെ മാത്രം കടമയല്ല എന്നും അവരെ പഠിപ്പിക്കണം.

ഏപ്രിൽ 23 ലോക പുസ്തക ദിനം

ഏപ്രിൽ 23 ലോകപുസ്തകദിനമായി ആചരിക്കുന്നു. സാഹിത്യ ലോകത്തിലെ ചക്രവർത്തി വില്യം ഷേക്സിപീയറുടെയും സ്പാനിഷ് നോവലിസ്റ്റും നാടകകൃത്തും ഡോൺ ക്വിക്സോട്ട് എന്ന പ്രശസത നോവലിന്റെ കർത്താവുമായ മിഗ്വൽ ഡിസെർവാന്റിസിന്റെയും ചരമദിനമാണ് ഏപ്രിൽ 23. ഈ മഹാൻമാരോടുള്ള ആദരസൂചകമായി 1995ൽ യുനെസ്കോ ​പൊതുസമ്മേളനത്തിൽ ഏപ്രിൽ 23 പുസ്തകദിനമായി ആചരിക്കുവാൻ തീരുമാനിക്കുകയായിരുന്നു.

ലോകത്ത് 5000 ത്തോളം ഭാഷകൾ ഉണ്ട്. അച്ചടിവിദ്യ കണ്ടുപിടിച്ചതോടെ എഴുത്തും വായനയും വ്യാപകമായി. എ.ഡി 1450ൽ യോഹാൻ ഗുട്ടൻബർഗാണ് ആധുനിക അച്ചടിയന്ത്രം നിർമിച്ചത്. അതോഴട ഭാഷ വളർന്നു.

ബുദ്ധിപരവും ആശയപരവുമായ വളർച്ചയിൽ പുസ്തകം ചെലുത്തുന്ന സാധ്യതകൾ വളരെ വലുതാണ്. അറിവ് ശേഖരിക്കാനുള്ള അന്വേഷണാത്മകത വർധിപ്പിക്കുകയും, മാനസിക ആഹ്ലാദം നൽകുകയും ചരിത്രബോധം വളർത്തുകയും ചെയ്യും പുസ്തകങ്ങൾ.

ഏപ്രിൽ 26 ലോക ബൗദ്ധിക സ്വത്തവകാശ ദിനം

ലോക വ്യാപാര സംഘടന കരാറിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയതാണ് ബൗദ്ധിക സ്വത്തവകാശ നിയമം. ട്രിപ്സ് (ട്രേഡ് റിലേറ്റഡ് ആസ്പറ്റ്സ് ഒാഫ് ഇൻറലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്​സ്​) എന്ന അന്താരാഷ്​ട്ര നിയമ കരാറാണ് ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച മാനദണ്ഡങ്ങൾ തീരുമാനിക്കുന്നത്. ലോക വ്യാപാര സംഘടനയിലെ എല്ലാ അംഗങ്ങളും (രാജ്യങ്ങൾ) ഇൗ കരാറിലും അംഗങ്ങളാണ്.

ലോക ബൗദ്ധിക സ്വത്തവകാശ സംഘടന -1967ലാണ് ലോക ബൗദ്ധിക സ്വത്തവകാശ സംഘടന നിലവിൽവരുന്നത്. യുനൈറ്റഡ് നാഷൻസിെൻറ പ്രത്യേക ഏജൻസികളിൽ ഒന്നാണിത്. ജനീവയാണ് ആസ്ഥാനം. ലോകമെമ്പാടും ബൗദ്ധിക സൃഷ്​ടികളുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും ബൗദ്ധിക സ്വത്തുക്കളുടെ സംരക്ഷണം ഉറപ്പുവരുത്താനുമാണ് Intellectual Property Organization അഥവാ വിപോ രൂപവത്കരിച്ചത്.

പകർപ്പവകാശം (CopyRight), വ്യാപാര മുദ്ര (Trade Marks), ഭൂപ്രദേശ സൂചിക (Geographical indications), വ്യാവസായിക ഡിസൈനുകൾ (Industrial designs), നിർമാണാവകാശം (Patent), കച്ചവട രഹസ്യം (Trade Secret) തുടങ്ങിയവ ബൗദ്ധിക സ്വത്തവകാശങ്ങളിൽ ഉൾപ്പെടും.

പകർപ്പവകാശം -ഒരു വ്യക്തി സ്വന്തം കഴിവും ബുദ്ധിയും ഉപയോഗിച്ച് എന്ത് സൃഷ്​ടിച്ചാലും അത് അയാളുടെ സ്വന്തമായിരിക്കും. സ്രഷ്​ടാവി​ന്‍റെ അനുമതി കൂടാതെ മറ്റൊരാൾക്ക് അവ പകർത്താനോ മാറ്റം വരുത്താനോ പുനർനിർമിക്കാനോ അവകാശമുണ്ടാകില്ല. എന്നാൽ, സ്രഷ്​ടാവിന് അവ ചെയ്യുകയുമാകാം. കഥ, കവിത, കലകൾ, സംഗീതം, പെയിൻറിങ്ങുകൾ, ചലച്ചിത്രം, ഫോേട്ടാ, പത്ര -മാധ്യമ സൃഷ്​ടികൾ, ശിൽപങ്ങൾ തുടങ്ങിയവയെല്ലാം ഇതിെൻറ പരിധിയിൽ വരും. പകർപ്പവകാശക്കാര​െൻറ അനുമതി കൂടാതെ പകർത്തുന്നതും പരിഭാഷപ്പെടുത്തുന്നതും പരിഷ്കരിക്കുന്നതുമെല്ലാം നിയമവിരുദ്ധമാകും. പകർപ്പവകാശക്കാരന് ഇൗ അവകാശം മറ്റൊരാൾക്ക് കൈമാറാനും കഴിയും. 1957ലാണ് ഇന്ത്യയിൽ പകർപ്പവകാശ നിയമം നിലവിൽവന്നത്.

വ്യാപാര മുദ്ര -മൾട്ടിനാഷനൽ കമ്പനികളായ ടാറ്റയുടെയും വോക്​സ്​വാഗണിെൻറയും ലംബോർഗിനിയുടെയും വാഹനങ്ങൾ ഒറ്റയടിക്ക് നിങ്ങൾക്ക് തിരിച്ചറിയാനാകും. ഒറ്റയടിക്ക് വാഹനം തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും വാഹനത്തിൽ പ്രത്യേക രീതിയിൽ ഇംഗ്ലീഷിൽ T, W, S അക്ഷരങ്ങളെല്ലാം എഴുതിയിട്ടുണ്ടെങ്കിൽ ഏത് കമ്പനിയുടെ വാഹനമാണെന്ന് എളുപ്പം മനസ്സിലാകും. ഉൽപന്നങ്ങളുടെയോ കമ്പനിയുടെയോ മറ്റൊരാൾക്ക് സ്വന്തമായിട്ടുള്ള അടയാള ചിഹ്നം ഉപയോഗിച്ചാൽ അവ വ്യാപാരമുദ്രയുടെ പരിധിയിൽവരും. വ്യാപാരമുദ്രകളുടെ ഉടമസ്ഥാവകാശം സ്വന്തമായ കമ്പനികൾക്കോ വ്യക്തികൾക്കോ അല്ലാതെ മറ്റൊരാൾക്കും അവ ഉപയോഗിക്കാൻ കഴിയില്ല. കമ്പനികൾക്ക് തങ്ങളുടെ ഉൽപന്നങ്ങളുടെയോ വൗച്ചറുകളുടെയോ പരസ്യങ്ങൾക്കോ പാക്കേജിലോ ലേബലിലോ എല്ലാം സ്വന്തം വ്യാപാരമുദ്ര പ്രദർശിപ്പിക്കാം. രജിസ്​റ്റർ ചെയ്യുന്ന ബ്രാൻഡ് പേരുകളും ചിഹ്നങ്ങളുമാണ് വ്യാപാരമുദ്രകളാവുക.

ഭൂപ്രദേശ സൂചിക -വാഴക്കുളം പൈനാപ്പിളെന്നും ആറന്മുള കണ്ണാടിയെന്നും കുത്താമ്പുള്ളി സാരിയെന്നുമെല്ലാം കേട്ടിട്ടുണ്ടാകും. അതെന്താണ് സ്ഥലനാമങ്ങൾ ഉപയോഗിച്ച് പേരുകളെന്ന് ചിന്തിച്ചിട്ടുണ്ടാകും. മികച്ച ഗുണനിലവാരവും തനിമയും വിളിച്ചോതുന്ന ഉൽപന്നങ്ങൾക്കാണ് ഭൂപ്രദേശ സൂചിക നൽകുക. ദേശപരമായ സവിശേഷതകളാലോ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ പരമ്പരാഗതമായ മേന്മകളാലോ അവ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായിരിക്കും.

വ്യാവസായിക ഡിസൈനുകൾ -കൊക്കകോള, സെവൻ അപ്, പെപ്സി തുടങ്ങിയ പാനീയങ്ങൾ കഴിച്ചിട്ടുണ്ടാകും. അവയുടെ കുപ്പികളും നിങ്ങളുടെ കൈവശമുണ്ടാകും. കൊക്കകോള കുപ്പിയുടെ ആകൃതിയിൽ നമുക്കും ഒരു കുപ്പിയുണ്ടാക്കി ഒരു പാനീയം വിൽക്കാൻ നമുക്ക് കഴിയുമോ? ഇല്ല. കാരണം അവ പ്രത്യേക വ്യാവസായിക ഡിസൈനുകളായിരിക്കും. കാറിെൻറയും ഫോണിെൻറയുമെല്ലാം ഉപയോഗവും ഫീച്ചേഴ്സുമെല്ലാം ഒന്നായിരിക്കും. എന്നാൽ, ആപ്പിളിെൻറ സ്മാർട്ട് ഫോൺ ആകൃതിയിലാണോ സാംസങ്ങിെൻറ ഫോണുകൾ. അല്ല ഒാരോ കമ്പനികൾക്കും അവരുടേതായ വ്യാവസായിക ഡിസൈനുകളുണ്ടാകും. കമ്പനിയുടെ ഉൽപന്നങ്ങൾ പ്രത്യേകം തിരിച്ചറിയുന്നതിനും മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമായിരിക്കുന്നതിനുമാണ് ഇത്തരം വ്യാവസായിക ഡിസൈനുകൾ രൂപപ്പെടുത്തുക. അവ മറ്റുള്ളവർക്ക് പകർത്തി ഉപയോഗിക്കാൻ കഴിയില്ല. ഇത്തരം രൂപകൽപനകൾ സംരക്ഷിക്കുന്നതിനും പകർത്തി ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നതിനുമാണ് വ്യാവസായിക ഡിസൈനുകൾ ബൗദ്ധിക സ്വത്തവകാശത്തിെൻറ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നിർമാണാവകാശം -ഒരു കണ്ടുപിടിത്തം, അതിെൻറ ഉടമക്ക് നിശ്ചിതകാലത്തേക്ക് നിർമിക്കുന്നതിനും ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും നൽകുന്ന കുത്തക അവകാശമാണ് നിർമാണാവകാശം. ഇത്തരത്തിൽ നിർമാണാവകാശം നേടിയ ഒരു ഉൽപന്നം മറ്റൊരാൾക്ക് നിർമിക്കാനോ വിൽപന നടത്താനോ അവകാശമില്ല. കണ്ടെത്തലുകൾക്ക് നിർമാണ അവകാശത്തിന് സർക്കാറിന് അപേക്ഷ നൽകുേമ്പാൾ മറ്റൊരിടത്തും ഇതുവരെ ഇവ കണ്ടുപിടിച്ചിട്ടില്ലെന്നും ഇതിന് നിർമാണ അവകാശം നേടിയിട്ടില്ലെന്നും ബോധ്യപ്പെടുത്തണം. കല, നിർമാണരീതി, യന്ത്രം, ഉപകരണം, ഉൽപാദിപ്പിക്കാവുന്ന വസ്തുക്കൾ, സോഫ്​റ്റ്​വെയറുകൾ, ആഹാര വസ്തുക്കൾ, മരുന്ന് തുടങ്ങിയവക്ക് പേറ്റൻറ് ലഭ്യമാകും. എന്നാൽ, മനുഷ്യനോ ജീവജാലങ്ങൾക്കോ പരിസ്ഥിതിക്കോ കോട്ടം തട്ടുന്നവക്കൊന്നും നിർമാണ അവകാശം നൽകില്ല.

വ്യാപാര രഹസ്യം -കൊക്കകോള കുടിച്ചിട്ടുണ്ടെന്നല്ലാതെ അവ എങ്ങനെ, എന്തെല്ലാം ഉപയോഗിച്ചാണ് നിർമിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമോ? കൊക്കകോളയുടെ നിർമാണ രഹസ്യം ഒരിക്കലും കമ്പനി പുറത്തുവിടില്ല. കാരണം അവ പുറത്തുവിട്ടാൽ മറ്റുള്ളവരും ആ ഉൽപന്നം നിർമിക്കുകയും തങ്ങളുടെ വ്യാപാരത്തെ ബാധിക്കുകയും ചെയ്യും. ഫോർമുലകൾ, പ്രവർത്തനങ്ങൾ, ഡിസൈനുകൾ, ഉപകരണങ്ങൾ, മാതൃകകൾ തുടങ്ങിയവയെല്ലാം കച്ചവട രഹസ്യമാക്കി സൂക്ഷിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Earth DayWorld Health day
News Summary - World Health day Earth Day Important Days in April
Next Story