Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
World Refugee Day
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightകരതേടുന്നവർ

കരതേടുന്നവർ

text_fields
bookmark_border
Listen to this Article

ജീ​വി​തത്തി​ന്റെ വെ​ളി​ച്ച​ത്തി​ൽനി​ന്ന് അ​ന്ധ​കാ​ര​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​യ​പ്പെ​ടു​ന്ന​വ​രാ​ണ് അ​ഭ​യാ​ർ​ഥി​ക​ൾ. യു​ദ്ധ​വും അ​ക്ര​മ​വും പീ​ഡ​ന​ങ്ങ​ളുമെ​ല്ലാം കൊ​ടു​മ്പി​രികൊ​ള്ളു​മ്പോ​ൾ അ​തി​ർ​ത്തി​ക​ൾ ഭേ​ദി​ച്ച് സു​ര​ക്ഷതേ​ടി അ​ല​യു​ന്ന​വ​ർ. തുണിഭാണ്ഡങ്ങളുമായി ഉറ്റവരെയും ഉടയവരെയും ജോലിയും വീടും നാടുമെല്ലാം ഉപേക്ഷിച്ച് മറ്റൊരു രാജ്യത്ത് അഭയം ​കണ്ടെത്തേണ്ടിവരുന്നവർ. അ​ഭ​യാ​ർ​ഥി​ക​ളെ​ കു​റി​ച്ചും അ​ഭ​യാ​ർ​ഥി ദി​ന​ത്തെ​ക്കു​റി​ച്ചും കൂ​ടു​ത​ൽ അ​റി​യാം.

ആരാണ് അഭയാർഥികൾ?

2015ൽ സിറിയയിൽനിന്ന് യൂറോപ്പിലേക്കുള്ള പാലായനത്തിനിടെ ബോട്ട് തകർന്ന് മുങ്ങിമരിച്ച ​അലൻ കുർദി (ഐലൻ കുർദി) എന്ന കുഞ്ഞിനെ ഓർമയില്ലേ. കടൽതീരത്ത് ഉറങ്ങിക്കിടന്നപോലെ മരണമടഞ്ഞ ആ മൂന്നു വയസ്സുകാരന്റെ ചിത്രം എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയിരുന്നു. ​അലനൊപ്പം അന്ന് സഹോദരനും മാതാവും കടലിൽ മുങ്ങിമരിച്ചു. അഭയാർഥിക​ളാകേണ്ടി വരുന്ന ഒരു ജനതയുടെ കണ്ണീർ പ്രതീകമായിരുന്നു ആ ചിത്രം. പലായനത്തി​നിടെ ജീവൻ നഷ്ടപ്പെടുന്നവർ ഒട്ടേറെയാണ്. ഫലസ്തീനിലും യുക്രെയ്നും മ്യാൻമറിലും ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിമൂലം ദുരിതത്തിലായ ശ്രീലങ്കയിലും പാലായനം കാണുന്നു.

റ​ഷ്യ- യു​ക്രെ​യ്ൻ യു​ദ്ധം കാ​ര​ണ​മാ​യ​ത് ഏ​റ്റ​വും വ​ലി​യ മാ​നു​ഷി​ക പ​ലാ​യ​ന​ത്തി​നാ​ണ്. യു.എ​ന്നി​ന്റെ റെ​ഫ്യൂ​ജി ഏ​ജ​ൻ​സി ജൂ​ൺ ഏഴിന് ​പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം 7.3 ദ​ശ​ല​ക്ഷം പേ​രാ​ണ് യു​ക്രെ​യ്ൻ അ​തി​ർ​ത്തി വി​ട്ട് പോ​യ​ത്. അ​തി​ൽ 2.3 ദ​ശ​ല​ക്ഷം പേ​ർ തി​രി​കെ രാ​ജ്യ​ത്തേ​ക്ക് വ​ന്നു. യു​ദ്ധം, സം​ഘ​ർ​ഷം, പീ​ഡ​നം, അ​ക്ര​മം തു​ട​ങ്ങി നി​ര​വ​ധി കാ​ര​ണ​ങ്ങ​ളാ​ൽ സു​ര​ക്ഷതേ​ടി അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​ക​ൾ ക​ട​ന്ന് മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്ക് പ​ലാ​യ​നം ചെ​യ്യു​ന്ന​വ​രാ​ണ് അ​ഭ​യാ​ർ​ഥിക​ൾ. 1951ലെ ഐ​ക്യ​രാ​ഷ്ട്രസ​ഭ​യു​ടെ അ​ഭ​യാ​ർ​ഥി ക​ൺ​വെൻ​ഷ​ൻ വം​ശം, മ​തം, സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്തം, രാ​ഷ്ട്രീ​യവി​ശ്വാ​സം എ​ന്നി​വ​യു​ടെ പേ​രി​ൽ പീ​ഡി​പ്പി​ക്ക​പ്പെ​ടു​മെ​ന്ന ഭ​യ​ത്താ​ൽ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങാ​ൻക​ഴി​യാ​ത്ത​വ​രെ അ​ഭ​യാ​ർ​ഥിയാ​യി അം​ഗീ​ക​രി​ക്കു​ന്നു.

ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഭ​യാ​ർ​ഥിക​ളുള്ള രാ​ജ്യ​മാ​ണ് തു​ർ​ക്കി. യു.എ​ൻ റെ​ഫ്യൂ​ജി ഏ​ജ​ൻ​സി​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഏ​താ​ണ്ട് 3.7 ദ​ശ​ല​ക്ഷ​ത്തോ​ളം അ​ഭ​യാ​ർ​ഥി​ക​ളാ​ണ് തു​ർ​ക്കി​യി​ലു​ള്ള​ത്. 1.7 ദ​ശ​ല​ക്ഷ​ത്തോ​ളം അ​ഭ​യാ​ർ​ഥിക​ളു​ള്ള കൊ​ളം​ബി​യ ആ​ണ് ര​ണ്ടാ​മ​ത്. നി​ർ​ബ​ന്ധി​ത പ​ലാ​യ​നം ചെ​യ്ത 82.4 ദ​ശ​ല​ക്ഷം പേ​രി​ൽ 42 ശ​ത​മാ​ന​വും 18 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അ​ഭ​യാ​ർ​ഥിദി​നം

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ജൂ​ൺ 20നാ​ണ് അ​ന്താ​രാ​ഷ്ട്ര അ​ഭ​യാ​ർ​ഥിദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്. സ്വ​ന്തം രാ​ജ്യ​ത്ത് നി​ന്ന് പ​ാലാ​യ​നം ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ ആ​ളു​ക​ളു​ടെ ശ​ക്തി​യും ധൈ​ര്യ​വും കൊ​ണ്ട് ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​ഭ​യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ഏർപ്പെടുത്തിയ ദി​നം. അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് അ​തി​ജീ​വി​ക്കാ​നും അ​ഭി​വൃ​ദ്ധി പ്രാ​പി​ക്കാ​നും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ, അ​വ​കാ​ശ​ങ്ങ​ൾ, സ്വ​പ്ന​ങ്ങ​ൾ എ​ന്നി​വ ച​ർ​ച്ച​യാ​ക്കി​യും പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​വാ​നു​മു​ള്ള ക​ർ​മപ​ദ്ധ​തി​ക​ളു​ടെ ആ​വി​ഷ്കാ​രം ന​ട​ത്തി​യും ഈ ​ദി​നം ആ​ഗോ​ള ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്നു. അ​ഭ​യാ​ർ​ഥി വിഷയവുമായി ബ​ന്ധ​പ്പെ​ട്ട 1951ലെ ​ക​ൺ​വെ​ൻ​ഷ​ന്റെ അ​മ്പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് 2001 ജൂ​ൺ 20നാ​ണ് ലോ​ക അ​ഭ​യാ​ർ​ഥി ദി​നം ആ​ദ്യ​മാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ ആചരിച്ച​ത്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പൊ​തു​സ​ഭ 2000 ഡി​സം​ബ​ർ നാ​ലി​ന് അ​ന്താ​രാ​ഷ്ട്ര ദി​ന​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​മ്പ് 'ആ​ഫ്രി​ക്ക അ​ഭ​യാ​ർ​ഥി ദി​നം' എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

സു​ര​ക്ഷ തേ​ടാ​നു​ള്ള അ​ഭ​യാ​ർ​ഥി​ക​ളു​ടെ അ​വ​കാ​ശം എന്നതാണ് ഈ ​വ​ർ​ഷത്തെ അ​ഭ​യാ​ർ​ഥിദി​നം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ആ​ശ​യം. എ​ല്ലാ​വ​ർ​ക്കും സു​ര​ക്ഷ തേ​ടാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്;​ അ​ത് ആ​രാ​യാ​ലും, എ​വി​ടെ നി​ന്ന് വ​ന്ന​വ​രാ​യാ​ലും. അ​ഭ​യാ​ർ​ഥിക​ൾ​ക്ക് മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ൽ​കി അ​വ​രു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കേ​ണ്ട​ത് ഓ​രോ രാ​ജ്യ​ത്തി​ന്റെ​യും ക​ട​മ​യാ​ണ്. അ​ഭ​യാ​ർഥിവിഷയത്തെ വിവിധതലത്തിൽ രാജ്യങ്ങൾക്ക് കൈ​കാ​ര്യം ചെ​യ്യാം. രാ​ജ്യ​ത്ത് പു​ന​ര​ധി​വാ​സ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കുകയോ ഇ​വ​ർക്കാ​യി അ​ഭ​യാ​ർഥി ക്യാ​മ്പു​ക​ൾ തു​റ​ക്കുകയോ ​ചെയ്യാം. അ​തല്ലെ​ങ്കി​ൽ സ്വ​ന്തം മ​ണ്ണി​ലേ​ക്ക് തി​രി​കെ പോ​കാ​ൻ അ​വ​സ​ര​മൊ​രു​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Refugee Day
News Summary - World Refugee Day 2022
Next Story