തണ്ണീർത്തടങ്ങൾ സംരക്ഷിക്കാം
text_fieldsവെള്ളവും ലോക തണ്ണീർത്തടങ്ങളും ജീവനും വേർപിരിക്കാനാവാത്ത വിധം പരസ്പര ബന്ധിതമാണ് എന്ന് ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു. ഭൂമിയുടെ വൃക്കകൾ എന്നറിയപ്പെടുന്ന തണ്ണീർത്തടങ്ങളുടെ സ്വാഭാവികത നഷ്ടപ്പെടാതെ സംരഷിക്കേണ്ടത് അനിവാര്യമാണ്. ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് തണ്ണീർത്തടങ്ങൾ കൂടിയേ തീരൂ.
തണ്ണീർത്തടങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി 1971 ഫെബ്രുവരി 2നാണ് റാംസർ കൺവെൻഷൻ നടന്നത്. ഇറാനിലെ റാംസറിൽ വിവിധ രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ചേർന്ന് തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനായി ഉടമ്പടിയുണ്ടാക്കി 1997 മുതൽ ഈ ദിവസം ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു. ഇന്ത്യയിൽനിന്നുള്ള 26 റാംസർ സൈറ്റുകളിൽ കേരളത്തിലെ വേമ്പനാട്ട് കായൽ നിലങ്ങൾ, തൃശൂർ - പൊന്നാനി കോർ നിലങ്ങൾ, ശാസ്താംകോട്ട ശുദ്ധജല തടാകം, അഷ്ടമുടിക്കായൽ എന്നിവയുമുൾപ്പെടുന്നു.
40 ശതമാനം സ്പീഷിസുകളും തണ്ണീർത്തടങ്ങളെ ആശ്രയിച്ചു ജീവിക്കുന്നു. ഈ ഭൂമി നിരവധി പരിസ്ഥിതി വ്യൂഹങ്ങൾ ചേർന്നതാണ്. ഭൂമിയുടെ നിലനിൽപ്പിന് പലതരത്തിലുള്ള ഈ പരിസ്ഥിതി വ്യൂഹങ്ങൾ നിലനിൽക്കേണ്ടതുണ്ട്. തണ്ണീർത്തടങ്ങൾ അവയിലൊരു പരിസ്ഥിതി വ്യൂഹം മാത്രം.
എന്താണ് തണ്ണീർത്തടങ്ങൾ?
കരപ്രദേശങ്ങൾക്കും തുറന്ന ജലനിരപ്പിനുമിടയിൽ കിടക്കുന്ന ജലപൂരിതമോ, വെള്ളം കെട്ടിക്കിടക്കുന്നതോ ആയ മേഖലയാണ് തണ്ണീർത്തടങ്ങൾ. മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നവയും വേനൽക്കാലത്ത് വെള്ളം ഇറങ്ങിപ്പോയി കരയായി മാറുന്ന പ്രദേശങ്ങളും തണ്ണീർത്തടത്തിന്റെ നിർവചനത്തിൽ പെടും.
കേരളത്തിലെ റാംസർ സൈറ്റുകൾ
വേമ്പനാട്ട് കായൽ - കേരളത്തിലെ ഏറ്റവും വലിയ റാംസർ സൈക്കുകൂടിയാണ് വേമ്പനാട്ട് കായൽ
അഷ്ടമുടിക്കായൽ
ശാസ്താംകോട്ട കായൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.