കൊലപാതകക്കുറ്റത്തിന് അഴിക്കുള്ളിലായി സുശീൽ കുമാർ; ഒളിമ്പിക് ഹീറോയുടെ ഭാവി ഇനി എന്ത്?
text_fieldsന്യൂഡൽഹി: രണ്ട് തവണ ഒളിമ്പിക് മേഡലണിഞ്ഞ് രാജ്യത്തിെൻറ അഭിമാനമായി മാറിയ ഗുസ്തി താരം സുശീൽ കുമാർ ഇപ്പോൾ അഴിക്കുള്ളിലാണ്. ഗുസ്തി താരവും ദേശീയ ജൂനിയർ ചാമ്പ്യനുമായ സാഗർ ധൻകറിെൻറ കൊലപാതക കേസിൽ പ്രതിചേർക്കപ്പെട്ട സുശീലിനെ ഒളിവിൽ കഴിയവെയാണ് ശനിയാഴ്ച രാത്രിയിൽ പഞ്ചാബിൽനിന്നും അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യൻ കായിക രംഗത്തിനാകെ അപമാനമായി മാറിയ സംഭവത്തിൽ കായിക രംഗത്തെ പ്രമുഖർ ഞെട്ടലും നിരാശയും രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.
ശനിയാഴ്ച രാത്രിയിൽ അറസ്റ്റ് ചെയ്ത സുശീലിനെയും കൂട്ടാളി അജയ് കുമാറിനെയും ഞായറാഴ്ച മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പൊലീസ് ആറു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. മേയ് നാലിന് രാത്രിയിലാണ് ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിന് പുറത്തെ പാർക്കിങ് സ്ഥലത്ത് ഗുസ്തി താരങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. സുശീലിെൻറയും സുഹൃത്തുക്കളുടെയും ക്രൂര മർദനത്തിനിരയായ സാഗർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. തുടർന്ന് സുശീലിനും സംഘത്തിനുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെെട്ടങ്കിലും ഒളിവിൽ പോയി.
ശേഷം, പൊലീസ് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിക്കുകയും വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ സുശീൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. കൊലപാതകം നടത്താൻ ഗൂഢാലോചന നടത്തിയവരിൽ പ്രധാനി സുശീൽ കുമാറാണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
സുശീൽ കുമാറിെൻറ ഭാവി...?
നിലവിൽ സുശീൽ കുമാറിനെ ചോദ്യം ചെയ്യാൻ ദില്ലി പോലീസിന് ലഭിച്ചത് ആറ് ദിവസങ്ങൾ മാത്രമാണ്. നിയമപ്രകാരം അവർക്ക് എട്ട് ദിവസങ്ങൾ കൂടി പോലീസ് കസ്റ്റഡി നീട്ടാൻ ആവശ്യപ്പെടാം. ആറ് ദിവസം പൂർത്തിയായ ശേഷം കോടതിക്ക് പോലീസ് കസ്റ്റഡി എട്ട് ദിവസം കൂടി നീട്ടാം, അല്ലെങ്കിൽ സുശീൽ കുമാറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയോ വിട്ടയക്കുകയോ ചെയ്യണം.
#DelhiPolice Special Cell nabbed absconding murder accused wrestler Sushil Kumar and Ajay@Sunil from Mundka, Delhi early today wanted in a case of PS Model Town wherein they murdered another wrestler. Carried rewards of ₹1L & ₹50K. Being produced in Court.#NoWrestlingWithLaw pic.twitter.com/fi6uZzgb0X
— #DilKiPolice Delhi Police (@DelhiPolice) May 23, 2021
ഇതുവരെ, കുമാറിനെതിരായ പ്രാഥമിക തെളിവ് വീഡിയോ റെക്കോർഡിങ്ങും കണ്ടെടുക്കപ്പെട്ട "ദണ്ഡയും" ആണ്. കൊലപാതകം നടത്താൻ ഉപയോഗിച്ച ആയുധമെന്ന് കേസിൽ വിശേഷിപ്പിക്കപ്പെട്ടതാണ് ദണ്ഡ. റിമാൻഡ് അല്ലെങ്കിൽ ജാമ്യ നടപടികളിൽ പ്രതിഭാഗം വിശ്വാസ്യയോഗ്യത ചോദ്യം ചെയ്ത് രംഗത്തെത്താനിടയുള്ള തെളിവുകളാണിത്. കെട്ടിച്ചമച്ചതെന്നും, മനഃപ്പൂർവ്വം സൃഷ്ടിച്ചതെന്നും കുറ്റം ചെയ്തത് അദ്ദേഹമാണെന്ന് തെളിയിക്കാൻ യോഗ്യമല്ലാത്തതെന്നും പ്രതിഭാഗത്തിന് ഇത്തരം തെളിവുകളെകുറിച്ച് വാദിക്കാവുന്നതാണ്. അതേസമയം, അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് മാറ്റാനും സുശീൽ കുമാറിനെ തെളിവെടുപ്പിനായി "വിവിധ സംസ്ഥാനങ്ങളിലേക്ക്" കൊണ്ടുപോകാനുമുള്ള ഒരുക്കത്തിലാണ് ഡൽഹി സർക്കാർ.
വിഡിയോ പകർത്തിയത് എന്തിന്...??
നഗരത്തിലെ ഗുസ്തി സർക്യൂട്ടിനെ ഭയപ്പെടുത്തുന്നതിനാണ് കുമാർ സംഭവത്തിെൻറ വീഡിയോ തയ്യാറാക്കിയതെന്ന് ദില്ലി പോലീസ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. ''സംഭവത്തിെൻറ ദൃശ്യങ്ങൾ പകർത്താൻ സുശീൽ (സുഹൃത്ത്) പ്രിൻസിനോട് ആവശ്യപ്പെടുകയായിരുന്നു. അവനും കൂട്ടാളികളും അവരെ മൃഗങ്ങളെപ്പോലെയാണ് തല്ലിച്ചതച്ചത്. നഗരത്തിലെ ഗുസ്തി സമൂഹത്തിന് തന്നോട് ഭയമുണ്ടാക്കലായിരുന്നു സുശീൽ കുമാറിെൻറ ലക്ഷ്യം. -പൊലീസ് പറയുന്നു.
An Olympian and a National wrestler, running wanted for a crime of murder, arrested on World Wrestling Day (May 23)..
— Special Cell, Delhi Police (@CellDelhi) May 23, 2021
Accused Sushil Kumar and Ajay arrested after a fortnight's chase across 6 states/UTs..
Shall now face the law of the land.. pic.twitter.com/oLh4qc0R14
സെക്ഷൻ 302 കൊലപാതകക്കുറ്റമടക്കം ഇന്ത്യൻ പീനൽ കോഡിന് കീഴിലുള്ള ഏഴ് വകുപ്പുകൾ ചേർത്താണ് ഒളിമ്പ്യൻ സുശീൽ കുമാറിനും സുഹൃത്തുക്കൾക്കുമെതിരെ എഫ്.െഎ.ആർ ഫയൽ ചെയ്തിരിക്കുന്നത്. കൊലപാതകത്തിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ, സുശീൽ കുമാറിന് ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിച്ചേക്കാം. സുശീൽ കുമാറിനും കൂട്ടാളിയായ അജയ്ക്കുമെതിരായ കൊലപാതകവും മറ്റ് കുറ്റങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ദില്ലി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
റിമാൻഡ് നടപടിക്കിടെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ 12 ദിവസത്തെ പോലീസ് കസ്റ്റഡി കൂടി ആവശ്യപ്പെട്ടിരുന്നു. ചില സി.സി.ടി.വി ദൃശ്യങ്ങളും കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന ആയുധവും മൊബൈൽ ഫോണുകളും പോലീസിന് ഇനിയും കണ്ടെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം വാദിച്ചു.
എന്നാൽ, സുശീൽ കുമാർ കേസിൽ തെറ്റായി പ്രതിചേർത്തതാണെന്നും അതിനാൽ പ്രതികളെയും മറ്റും തിരിച്ചറിയുന്നതിനായി അദ്ദേഹത്തിെൻറ കസ്റ്റഡി ആവശ്യപ്പെടാൻ പൊലീസിന് കഴിയില്ലെന്ന് പ്രതിഭാഗം വക്കീലായ സാത്വിക് മിശ്ര പറഞ്ഞു. താരത്തെ എങ്ങനെയെങ്കിലും ജയിലിലടക്കാനായി പൊലീസ് സ്വന്തം തിയറിയുണ്ടാക്കുകയാണെന്നും മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ദില്ലി പോലീസ്, കോടതിയിൽ സമർപ്പിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉദ്ധരിച്ച് അഭിഭാഷകൻ പറഞ്ഞു.
സുശീൽ കുമാറിെൻറ മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ് സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ട് അനുസരിച്ച്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ദണ്ഡ കൊണ്ടുള്ള അടിയെ തുടർന്ന് മസ്തിഷ്ക്കത്തിനുണ്ടായ പരിക്കാണ് മരണകാരണമെന്ന് പറയുന്നുണ്ട്. എന്നാൽ, അവ രണ്ടും സുശീൽ കുമാറിേൻറതല്ലെന്നാണ് പ്രതിഭാഗം വാദിക്കുന്നത്. ഇപ്പോൾ കാറും ദണ്ഡയും കണ്ടെടുത്ത സ്ഥിതിക്ക് പൊലീസ് കെട്ടിച്ചമച്ച പുതിയ ആരോപണങ്ങളുമായി എത്തുകയാണെന്നും അഭിഭാഷകൻ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.