വീണ്ടെടുക്കണം പുഴയും കാടും മലയും കുന്നുകളും
text_fieldsമുറിച്ചുമാറ്റിയ മരങ്ങളും നികത്തിയ കുന്നുകളും മലിനമാക്കിയ പുഴകളും തിരികെ പഴയപടിയാക്കാൻ കഴിയുമോ? ഒരിക്കലും ഇല്ലെന്നറിയാം. എന്നാൽ, അവയെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചുകൂടേ? മലിനമായ ഭൂമിയെ വീണ്ടെടുേക്കണ്ടേ? മഹാമാരിയും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ഉൾപ്പെടെയുള്ള ദുരന്തങ്ങൾ നമ്മെ പേടിപ്പിക്കുേമ്പാൾ പണ്ടത്തെപ്പോലെയാകാൻ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടില്ലേ? അതുപോലെ പ്രകൃതിയും എത്ര ആഗ്രഹിച്ചുകാണും. നിറഞ്ഞൊഴുകുന്ന പുഴയും പച്ചക്കുന്നുകളും ഇടതൂർന്ന വനങ്ങളും തിരികെ ലഭിക്കാൻ. വീണ്ടുമൊരു പരിസ്ഥിതി ദിനം കൂടി കടന്നുവരുേമ്പാൾ അതിനായി ഒരു മരമെങ്കിലും നമ്മൾ നടണ്ടേ...?
മരം ഒരു വരമാണെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും. യഥാർഥത്തിൽ മരം മാത്രമാണോ നമുക്ക് കിട്ടിയ വരം. ഇൗ പുഴയും കാടും മലയും കുന്നുകളും വയലുകളും കടലും കായലുമെല്ലാം നമുക്ക് പ്രകൃതി കനിഞ്ഞുനൽകിയവ തന്നെയല്ലേ. കാലങ്ങളായി പ്രകൃതി മനുഷ്യനെയല്ല, മനുഷ്യൻ പ്രകൃതിയെ നിയന്ത്രിച്ചു. ഇത് കൊണ്ടെത്തിച്ചതോ, പ്രകൃത നാശനഷ്ടങ്ങളിലും മലിനീകരണത്തിലുമെല്ലാം. ഇനിയെങ്കിലും പ്രകൃതിസംരക്ഷണം വാക്കുകളിൽ ഒതുക്കാതെ പുതുതലമുറക്കായി അധ്വാനിക്കേണ്ട സമയമായില്ലേ. പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും വേണം. അത്തരത്തിൽ പ്രകൃതിക്കായി നമ്മൾ മാറ്റിവെച്ച ദിനമാണ് ജൂൺ അഞ്ച്, ലോക പരിസ്ഥിതി ദിനം. ഐക്യരാഷ്ട്ര സഭ 1974 മുതൽ ജൂൺ അഞ്ച് പരിസ്ഥിതി ദിനമായി ആഘോഷിച്ചുവരുന്നു. 'പ്രകൃതിയെ വീണ്ടെടുക്കൽ' ആണ് ഇൗ വർഷത്തെ പരിസ്ഥിതിദിന മുദ്രാവാക്യം (Restoration).
എങ്ങനെ വീണ്ടെടുക്കും?
പ്രകൃതിയെ തിരിച്ചെടുക്കൽ എങ്ങനെ? അതിനു നിരവധി വഴികളുണ്ട്. വെട്ടിനിരത്തിയ മരങ്ങൾക്ക് പകരം പുതിയ തൈ നടാം, പരിസ്ഥിതിയെ നശിപ്പിക്കുന്ന-കോട്ടം തട്ടുന്ന പ്രവൃത്തികൾ നിർത്തിവെക്കാം, പ്രകൃതി സൗഹാർദമാക്കാം. പ്രകൃതിക്ക് തുടരത്തുടരെ ആഘാതം നൽകാതിരുന്നാൽ കാലങ്ങളെടുത്താണെങ്കിലും അവക്ക് പഴയപടിയാകാനാകും.
വീണ്ടെടുക്കണം വനവും മരങ്ങളും
ശുദ്ധമായ വായുവിെൻറയും വെള്ളത്തിെൻറയും ഉറവിടമാണ് വനങ്ങളും മരങ്ങളും.
മരങ്ങൾ നടാം: വീണ്ടെടുക്കലിെൻറ പ്രധാന മാർഗങ്ങളിലൊന്നാണ് മരങ്ങൾ വെച്ചുപിടിപ്പിക്കുന്നത്. നിങ്ങളുടെ വീട്ടുവളപ്പിലോ, പൊതുസ്ഥലങ്ങളിലോ, കൃഷിത്തോട്ടത്തിലോ മരങ്ങൾ വെച്ചുപിടിപ്പിക്കാം. ഒാരോ സ്ഥലത്തിനും അനുയോജ്യമായ ചെടികൾ വേണം വെച്ചുപിടിപ്പിക്കാനും.
നോക്കിനിൽക്കാം: വീട്ടുമുറ്റത്തോ പറമ്പിലോ ചെടികൾ സ്വാഭാവികമായി വളർന്നുവരുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. പക്ഷികളായിരിക്കും ഇതിെൻറ പ്രധാന കാരണക്കാർ. പക്ഷികൾ ഭക്ഷിക്കുന്നതിെൻറ വിത്തുകൾ വീണ് മുളച്ചുവരും. അത്തരത്തിൽ സ്വാഭാവികമായി വളരുന്നവയെ ഇനിമുതൽ നശിപ്പിേക്കണ്ട. അവയാകും പ്രകൃതിക്ക് ഏറ്റവും അനുയോജ്യം.
വനവത്കരണം: നശിപ്പിച്ച വനങ്ങൾക്ക് പകരം കൃത്രിമ വനമുണ്ടാക്കാം. വൃക്ഷങ്ങളുടെ തൈകൾ നട്ടും വിത്തുപാകിയും നാളേക്കായി വനമുണ്ടാക്കാം.
വീണ്ടെടുക്കണം നദിയും തടാകവും
ജലവും ഭക്ഷണവും ഉൗർജവുമെല്ലാം നൽകുന്നവയാണ് നദികളും തടാകങ്ങളും. കൂടാതെ നിരവധി മൃഗങ്ങളുടെയും ജീവികളുടെയും സസ്യജാലങ്ങളുടെയും ആവാസകേന്ദ്രവും. വരൾച്ചയിൽനിന്നും വെള്ളപ്പൊക്കത്തിൽനിന്നും നമ്മെ ഇവ സംരക്ഷിക്കുകയും ചെയ്യും. നദികളെയും തടാകങ്ങളെയും നമ്മൾ കാക്കണ്ടേ...
വൃത്തിയാക്കാം: മാലിന്യങ്ങൾ വലിച്ചെറിയുന്ന കേന്ദ്രമാക്കരുത് നദികളും തടാകങ്ങളും. അടിഞ്ഞുകൂടിയ മാലിന്യം മുതിർന്നവരുടെ സഹായത്തോടെ നീക്കം ചെയ്യണം.
തീരങ്ങൾ സംരക്ഷിക്കാം: നദികളുടെയും തടാകങ്ങളുടെയും തീരങ്ങൾ പലപ്പോഴും മലിനമായിരിക്കും. അതിനുപുറമെ മണ്ണിടിഞ്ഞുപോയതും മെണ്ണാലിച്ചുപോയതും കാണാനാകും. നദിക്കരയിലും തടാകത്തിെൻറ തീരങ്ങളിലും ചെറിയ മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കാൻ ശ്രദ്ധിക്കുമല്ലോ.
വീണ്ടെടുക്കണം പട്ടണവും മഹാനഗരവും
ഭൂമിയുടെ ഒരു ശതമാനം മാത്രമാണ് നഗരം. മനുഷ്യൻ തിങ്ങിപ്പാർക്കുന്ന ഇടം. കോൺക്രീറ്റ് കാടുകളും തിരക്കും ട്രാഫിക്കുമെല്ലാം നമ്മുടെ ആവാസ വ്യവസ്ഥയെ തകിടം മറിച്ചുകഴിഞ്ഞു.
പൊതു സ്ഥലങ്ങൾ പച്ചപ്പണിയിക്കാം: മഹാനഗരങ്ങൾക്കിടയിലും ചെറിയ പച്ചപ്പിെൻറ തണലൊരുക്കാം. വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കണം. ചെറു കുളങ്ങളും പൂന്തോട്ടങ്ങളും ഒരുക്കണം. കിളികൾക്കും പറവകൾക്കും കുടിനീരൊരുക്കാം. മാലിന്യം കുന്നുകൂട്ടാതെ വൃത്തിയായ അന്തരീക്ഷം ഒരുക്കണം. പൊതു ഗതാഗതത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കണം.
മൈക്രോ ഇക്കോ സിസ്റ്റം: നിങ്ങൾ കുടുതൽ സമയം ചെലവഴിക്കുന്നതെവിടെയോ അവിടെ നിങ്ങൾ ചെറിയൊരു പച്ചപ്പ് ഒരുക്കണം. വീട്ടിലോ ഒാഫിസിലോ സ്കൂളിലോ പാർക്കിലോ എവിടെയുമാകാം.
വീണ്ടെടുക്കണം സമുദ്രവും തീരങ്ങളും
ഭൂമിയുടെ 70 ശതമാനവും സമുദ്രമാണ്. അതിനാൽ തന്നെ നമ്മുടെ ജൈവ വ്യവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകവും. എന്നാൽ സമുദ്രം ഒരു മാലിന്യക്കൂമ്പാരമായി മാറിക്കഴിഞ്ഞു.
വൃത്തിയാക്കാം: കടൽത്തീരങ്ങൾ മാലിന്യകുമ്പാരമായി മാറിയത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. മുതിർന്നവരെ ഉൾപ്പെടെ അണിനിരത്തി വേണം ശുചീകരണത്തിന് തയാറെടുക്കാൻ. കടലിനടിയിലെയും തീരങ്ങളിലെയും സമ്പത്ത് സംരക്ഷിക്കണം. തീരങ്ങളിലെ കണ്ടൽ കാടുകളും സമുദ്രത്തിലെ മത്സ്യ -സസ്യ സമ്പത്തും പവിഴപ്പുറ്റുകളെയും മറ്റു കടൽ ജീവികളെയും പായലുകളെയുമെല്ലാം സംരക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.