െഎക്യരാഷ്ട്ര സഭയിലെ ആ പ്രസംഗം ഒാർമയുണ്ടോ?
text_fieldsെഎക്യരാഷ്ട്ര സംഘടനയുടെ പൊതുസമ്മേളനചരിത്രത്തിലെ ഏറ്റവും നീണ്ട പ്രസംഗത്തിന് 60 ആണ്ട്. ഏഴു മണിക്കൂറും 48 മിനിറ്റും നീണ്ടുനിന്ന ആ പ്രസംഗം ഒരു മലയാളിയുടെ പേരിലുള്ളതാണ്- വി.കെ. കൃഷ്ണമേനോൻ എന്നറിയപ്പെടുന്ന കോഴിക്കോട് പന്നിയങ്കരയിൽ 1896ൽ ജനിച്ച വേങ്ങാലിൽ കൃഷ്ണമേനാനാണ് അത് നടത്തിയത്. അതോടെ വി.കെ. കൃഷ്ണമേനോൻ രാജ്യാന്തര വേദിയിൽ അറിയപ്പെട്ടത് 'Hero of Kashmir' എന്നായിരുന്നു. 1957 ജനുവരി 23ന് അഞ്ചു മണിക്കൂറും ജനുവരി 24ന് രണ്ടു മണിക്കൂർ 48 മിനിറ്റും നീണ്ടുനിന്നതായിരുന്നു ആ പ്രസംഗം. കൃഷ്ണമേനോന് മുേമ്പാ ശേഷമോ ഇത്രയും നീണ്ടുനിന്ന പ്രസംഗം യു.എൻ ചരിത്രത്തിലുമില്ല.
യു.എൻ പൊതുസഭയിൽ പ്രസംഗകർക്ക് തടസ്സമില്ലാതെ എത്ര വേണമെങ്കിലും സംസാരിക്കാം. അങ്ങനെയാണ് കൃഷ്ണമേനോൻ, കശ്മീരിനെ സംബന്ധിച്ച ചരിത്രപ്രസിദ്ധമായ ഇൗ പ്രസംഗം നടത്തിയത്. ചേരിചേരാ പ്രസ്ഥാനത്തിന് (Non alignment movement) ആ പേര് നിർദേശിച്ച വ്യക്തി അദ്ദേഹമായിരുന്നു. ലോകപ്രശസ്തമായ പെൻഗ്വിൻ ബുക്സിെൻറ സഹസ്ഥാപകരിൽ ഒരാളുമാണ്. ലണ്ടനിൽനിന്നുള്ള ഇൗ പുസ്തകശാലയിലാണ് പുറംചട്ടക്ക് Paper back ആദ്യമായി പരീക്ഷിച്ചത്. നയതന്ത്രരംഗത്ത് നെഹ്റുവിന് ചാണക്യതന്ത്രങ്ങൾ ഉപദേശിച്ചുകൊടുത്തിരുന്ന അദ്ദേഹത്തെ പാശ്ചാത്യമാധ്യമങ്ങൾ വിശേഷിപ്പിച്ചത് 'ഇന്ത്യൻ റാസ്പുട്ടിൻ' എന്നായിരുന്നു.
നെഹ്റുവിനൊപ്പം
ലണ്ടനിലെ പഠനകാലത്തുതന്നെ ചങ്ങാത്തം സ്ഥാപിച്ച നെഹ്റു, കൃഷ്ണമേനോനെ 1953 മദ്രാസ് സംസ്ഥാനത്തുനിന്ന് രാജ്യസഭയിലെത്തിച്ചു. 1956ലെ നെഹ്റു മന്ത്രിസഭയിൽ വകുപ്പില്ലാ മന്ത്രിയായി നിയമിക്കപ്പെട്ട കൃഷ്ണമേനോനെ 1957ൽ പ്രതിരോധമന്ത്രിയായി നെഹ്റു ഉയർത്തി. ഇതേ വർഷംതന്നെ വടക്കൻ ബോംബെ നിയോജകമണ്ഡലത്തിൽനിന്നും ലോക്സഭയിലും വിജയിച്ചെത്തി. ഗോവയെ പോർചുഗീസുകാരിൽനിന്ന് മോചിപ്പിക്കുന്നതിൽ നേതൃപരമായ പങ്കും അദ്ദേഹം വഹിച്ചു. നെഹ്റുവിെൻറ 'കൗശലക്കാരനായ ചെകുത്താൻ കൂട്ടുകാരൻ' എന്ന് കൃഷ്ണമേനോനെ ആക്ഷേപിച്ചവരും കുറവല്ല. എങ്കിലും 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിലുണ്ടായ കെടുതിയുടെ പേരിൽ പഴികേൾക്കാനായിരുന്നു കൃഷ്ണമേനോെൻറ നിയോഗം.
ടൈം മാസികയിലെ മലയാളി മുഖം
നെഹ്റുവിനെ നയിക്കുന്ന പാമ്പാട്ടിയായി ടൈം മാസികയുടെ മുഖചിത്രമായി ഇതേ വർഷം കൃഷ്ണമേനോൻ എത്തി. പ്രശസ്തമായ ടൈം മാസികയുടെ മുഖചിത്രമായി വന്ന ഏക മലയാളി! 1964ൽ നെഹ്റുവിെൻറ മരണത്തോടെ വി.കെ. കൃഷ്ണമേനോെൻറയും പ്രതാപകാലം അവസാനിച്ചു. 1967ൽ വടക്കുകിഴക്ക് ബോംബെയിൽനിന്ന് സ്വതന്ത്രനായി മത്സരിക്കേണ്ടിവന്ന കൃഷ്ണമേനോന് തോൽക്കേണ്ടിവന്നു. 1968ൽ നടന്ന ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ് ഒൗദ്യോഗിക സ്ഥാനാർഥിയോട് കൃഷ്ണമേനോൻ തോറ്റു.
എന്നാൽ, 1971ൽ ഇ.എം.എസിെൻറ പിന്തുണയോടെ ഇടതുപക്ഷ സ്ഥാനാർഥിയായി തിരുവനന്തപുരത്തുനിന്ന് അദ്ദേഹം ലോക്സഭയിലെത്തി. 1974ൽ മരിക്കുന്നതുവരെ പാർലമെേൻററിയായിരുന്ന കൃഷ്ണമേനോെൻറ പേരിലാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അഴിമതി ആരോപണത്തിെൻറ വിരലും ചൂണ്ടപ്പെട്ടത്. 1948ൽ ഇന്ത്യൻ സൈന്യത്തിനുവേണ്ടി ബ്രിട്ടനിൽനിന്ന് ജീപ്പ് ഇറക്കുമതി ചെയ്തതിൽ മതിയായ ജാഗ്രത പുലർത്താത്ത നടപടിയായി കണ്ട ഇൗ ആരോപണം മുണ്ഡര ജീപ്പ് കുംഭകോണം എന്ന പേരിലറിയപ്പെട്ടു.
'അഗ്നിപർവതം എരിഞ്ഞടങ്ങുന്നു'
1974 ഒക്ടോബർ ആറിന് അന്തരിച്ച വി.കെ. കൃഷ്ണമേനോെൻറ അനുശോചനക്കുറിപ്പിൽ അന്നത്തെ പ്രധാന മന്ത്രി ഇന്ദിര ഗാന്ധി കുറിച്ചത് 'ഒരഗ്നി പർവതം എരിഞ്ഞടങ്ങി' എന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.