Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 7:25 AM GMT Updated On
date_range 1 Jun 2022 7:25 AM GMTവരവേൽക്കാം കുരുന്നുകൾക്കായി
text_fieldsbookmark_border
കോവിഡ് കാലം കഴിഞ്ഞ് പൂർണാർഥത്തോടെ സ്കൂളുകൾ തുറക്കുന്ന വർഷമാണിത്. കുറച്ചുകാലത്തിനുശേഷം ഏറെ പുതുമകൾ നിറഞ്ഞ സ്കൂൾ വർഷം. ഈ വർഷം – 200 അധ്യായന ദിനങ്ങൾ – 1200 മണിക്കൂറുകൾ – 1600 പീരിയഡുകൾ – ഹെഡ്മാസ്റ്റർ/മിസ്ട്രസ് – അധ്യാപകർ – സുഹൃത്തുകൾ – ഇങ്ങനെ നിരവധി കാര്യങ്ങളാണ് സ്കൂളിലെത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത്.
രണ്ടു മാസത്തോളമായി കളിച്ചും ചിരിച്ചും ചാടിയും ഓടിയും നടന്ന കുട്ടികളാണ് ജൂൺ ഒ
തയാറെടുപ്പുകൾ
- സന്തോഷത്തോടെ തയാറെടുക്കുക.
- കളികൾക്ക് അൽപം വിശ്രമം നൽകുക. ഇനി സ്കൂൾ ദിനങ്ങളാണ്.
- നിങ്ങളുടെ മുറി വൃത്തിയില്ലാതെ കിടക്കുകയാണെങ്കിൽ അത് വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പഠനവും വൃത്തിയുമായി നല്ല ബന്ധമുണ്ട്.
- പഠിക്കാനുളള സ്ഥലവും അതിനുള്ള അന്തരീക്ഷവും തിരഞ്ഞെടുക്കുക. രക്ഷിതാക്കൾ ടി.വി കാണുന്ന സ്ഥലം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സ്വസ്ഥമായി ഇരുന്ന് പഠിക്കാൻ സൗകര്യം ഉണ്ടാക്കുക.
- സ്കൂൾ യൂനിഫോം തയ്ച്ചു കിട്ടിയെങ്കിൽ എടുത്ത് ട്രയലായി ഇട്ടുനോക്കുക. പഴയ യൂനിഫോം തുടരുകയാണെങ്കിൽ അത് നനച്ചു/തേയ്ച്ചു എന്ന് ഉറപ്പുവരുത്തുക.
- സ്കൂളിൽ പോകുമ്പോൾ ഉപയോഗിക്കാനാവശ്യമായ മാസ്ക്കുകളും സാനിറ്റൈസറും വാങ്ങിവെക്കുക. എല്ലാ ദിവസവും മാസ്ക് മാറ്റി ഉപയോഗിക്കുകയോ നന്നായി കഴുകി ഉപയോഗിക്കുകയോ ചെയ്യാൻ മറക്കരുത്.
- പഠനോപകരണങ്ങൾ – പേന, പെൻസിൽ, സ്കെയിൽ, ഇൻസ്ട്രുമെൻറ് ബോക്സ്, ബാഗ്, കുട, നോട്ട്ബുക്ക് തുടങ്ങിയവ തയാറാക്കിവെക്കുക. ആഹാരത്തിനുളള പാത്രവും വെള്ളം കൊണ്ടുപോകാനുളള കുപ്പിയും റെഡിയാക്കണം.
- നേരത്തേ കിട്ടിയ പാഠപുസ്തകങ്ങൾ ഉണ്ടെങ്കിൽ അവ കൃത്യമായും പൊതിഞ്ഞുവെക്കുക. നോട്ടുബുക്കുകളും പൊതിയാൻ മറക്കരുത്.
- വീട്ടിൽ രക്ഷിതാക്കളെയും സ്കൂളിൽ അധ്യാപകരെയും ബഹുമാനിക്കാനും കൂട്ടുകാരെ സ്നേഹിക്കാനുമുള്ള മനസ്സുണ്ടാകാൻ ശ്രമിക്കുക.
- RACE എന്ന വാക്ക് മനസ്സിൽ ഇടയ്ക്കിടെ ഓർക്കുക – R എന്നത് സ്വന്തമായും മറ്റുളളവരെയും Respect ചെയ്യുക എന്നുള്ളതാണ്. A എന്നാൽ Attitude ഉം C എന്നത് Cooperate ഉം Eഎന്നാൽ Excellence ഉം ആണ്. Attitude (മനോഭാവം) എപ്പോഴും പോസിറ്റിവ് ആകാൻ ശ്രമിക്കുക. മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും ചിന്തയിലും പോസിറ്റിവ് ആകാൻ ശ്രദ്ധിക്കുക. മറ്റുള്ളവരോട് നല്ല രീതിയിൽ സഹകരിക്കാൻ (Cooperate) ശ്രമിക്കുക. Excellence എന്നത് വിജയത്തിന്റെ മുന്നോടിയാണ്.
സ്കൂൾ തുറന്നാൽ
- അതിരാവിലെ ഉണരുക, സമയത്ത് ആഹാരം കഴിക്കുക, സമയത്ത് ഉറങ്ങുക തുടങ്ങിയ കാര്യങ്ങൾ ശീലിക്കുക.
- പഠിക്കാനുള്ള സമയം നിശ്ചയിക്കുക. കഴിയുമെങ്കിൽ ഒരു ടൈംടേബിൾ തയാറാക്കുക.
- രാവിലെ 5 മുതൽ 8 വരെയും രാത്രി 7 മുതൽ 10 വരെയുമാണ് പഠിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. (1 മുതൽ 4 വരെ ക്ലാസിലുള്ള കുട്ടികൾക്ക് രാവിലെ 6 മുതൽ രാത്രി 9 വരെയുളള സമയക്രമം മതിയാകും.)
- സംശയങ്ങൾ എന്തുണ്ടെങ്കിലും ടീച്ചറോടോ അറിയുന്നവരോടോ ചോദിക്കാൻ മടിക്കരുത്.
- എല്ലാ ദിവസവും പാഠഭാഗങ്ങളിലൂടെ കടന്നുപോകുക. ഓരോ ദിവസവും പഠിപ്പിച്ചത് അന്നുതന്നെ പഠിക്കാനുള്ള ശീലമുണ്ടാക്കുക.
- കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന വിഷയങ്ങൾ കൂടുതൽ സമയം പഠിക്കുക.
- പാഠഭാഗങ്ങൾ മുഴുവനായും ഓർത്തുവെക്കേണ്ടതില്ല. പോയന്റുകളായി ഓർത്തുവെക്കുക. പോയന്റുകൾ വികസിപ്പിച്ച് എഴുതാൻ പ്രാക്ടിസ് ചെയ്യുക.
- പഠിച്ച കാര്യങ്ങൾ മനസ്സിൽ തങ്ങിനിൽക്കാൻ അവ ആവർത്തിക്കുക. മറ്റു ചിന്തകൾ കഴിവതും ഒഴിവാക്കുക.
- പോയൻറുകൾ വായിച്ച് ഓർത്തുവെക്കാൻ ശ്രമിക്കുക. അവ ആവർത്തിച്ചുനോക്കുക. സ്വയം ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ പറഞ്ഞുനോക്കുക.
- വായനയോടൊപ്പം ലഭിക്കുന്ന വിവരങ്ങൾ കുറിപ്പായി വെക്കാൻ മറക്കരുത്. ബുദ്ധിമുട്ടുള്ള സൂത്രവാക്യങ്ങൾ, നിർവചനങ്ങൾ എന്നിവ വലിയ പേപ്പറിൽ എഴുതി കിടപ്പുമുറിയിൽ ഒട്ടിക്കുക.
- സ്കൂളിലെ വിവിധ ക്ലബ് പ്രവർത്തനങ്ങളിൽ തനിക്ക് പറ്റുമെന്ന് തോന്നുന്നത് തിരഞ്ഞെടുക്കുക. (സ്റ്റുഡന്റ് പൊലീസ്, എൻ.സി.സി, സ്കൗട്സ് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് േക്രാസ്, സ്കൂൾ എത്തിക്സ് ക്ലബ്, കൂടാതെ കുട്ടികളെ പങ്കെടുപ്പിക്കുന്ന വിവിധ വിഷയ ക്ലബുകൾ തുടങ്ങിയവ)
- തെറ്റുകളിൽ പെടാതിരിക്കുക. കുട്ടികളുടെ അവകാശങ്ങൾ നിലവിലുണ്ട്. അവ നിങ്ങൾക്ക് അവകാശപ്പെട്ടതാണ്. എന്നാൽ അത് എന്തും ചെയ്യാനുളള ലൈസൻസായി കാണരുത്.
- നല്ല കൂട്ടുകാരെ തിരഞ്ഞെടുക്കുക. തെറ്റായ കൂട്ടുകെട്ടുകളിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
- ഇന്ന് നാട്ടിലുള്ള മിക്ക കുറ്റകൃത്യങ്ങളിലും ഉൾപ്പെടുന്നത് കുട്ടികളാണ്. അറിഞ്ഞും അറിയാതെയും കുറ്റവാളികളാകുന്നവർ. അത്തരം സന്ദർഭങ്ങളുണ്ടാകുമ്പോൾ ഒഴിഞ്ഞുമാറുക.
- സൈബർ കുറ്റങ്ങൾ പെരുകിവരുന്നതിനാൽ സ്കൂളിൽ പോകുമ്പോൾ മൊബൈൽ ഫോൺ കൊണ്ടുപോകാതിരിക്കുക.
- നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിലെ നിർണായകമായ വർഷമാണ് ആരംഭിക്കുന്നത്. കുട്ടിക്ക് സ്വസ്ഥമായിരുന്ന് പഠിക്കാനുളള അവസരങ്ങളും സൗകര്യങ്ങളും ഉണ്ടാക്കിക്കൊടുക്കുക.
- കുട്ടി സ്കൂളിലേക്ക് പോകുമ്പോൾ വൃത്തിയുളള മാസ്ക് ശരിയായ രീതിയിൽ ധരിക്കുന്നു എന്നും സാനിറ്റൈസർ ഉപയോഗിക്കുന്നു എന്നും രക്ഷിതാക്കൾ തുടക്കത്തിൽ തന്നെ ഉറപ്പുവരുത്തണം.
- സ്കൂളിലെ ആദ്യ ദിവസം കുട്ടിയോടൊപ്പം സ്കൂളിൽ പോകാൻ ശ്രമിക്കുക. കുട്ടിയുടെ അധ്യാപകരുമായി സൗഹൃദം സ്ഥാപിക്കാൻ മറക്കരുത്.
- സ്കൂളിലേക്ക് കുട്ടിയെ അയക്കുന്നതും തിരികെ കൊണ്ടുവരുന്നതും ഉത്തരവാദിത്തമുള്ള വാഹനങ്ങളിലായിരിക്കണം.
- ദിവസവും സ്കൂളിൽനിന്ന് തിരികെയെത്തുന്ന കുട്ടിയോട് 5 മിനിറ്റെങ്കിലും അന്നേദിവസം നടന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കുക.
- റോഡ് മാർഗം നടന്നുപോകുന്നവരെ ഒന്നോ രണ്ടോ ദിവസം അത് കൃത്യമായി പരിശീലിപ്പിക്കണം. (വലതു വശത്തുകൂടി നടക്കുക, വാഹനങ്ങൾ ശ്രദ്ധിക്കുക, റോഡ് േക്രാസ് ചെയ്യുക)
- മറ്റു വാഹനത്തിൽ വരുന്നവരെയും അപരിചിതരെയും ശ്രദ്ധിക്കണം. അവർ ഓഫർ ചെയ്യുന്ന ലിഫ്റ്റ് നിരസിക്കാൻ കുട്ടികളെ ബോധവത്കരിക്കണം.
- കുട്ടികൾക്കിടയിൽ നിലനിൽക്കുന്ന പലതരം ദുശ്ശീലങ്ങളുണ്ട്. അവയിലോ അവ േപ്രാത്സാഹിപ്പിക്കുന്ന കൂട്ടുകെട്ടിലോ കുട്ടികൾ എത്തിപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.
- കുട്ടിയുടെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ എന്തെങ്കിലും മാറ്റങ്ങളുണ്ടായതായി കണ്ടാൽ ഉത്തരവാദപ്പെട്ടവരെ അറിയിക്കാൻ മടികാണിക്കരുത്.
- കുട്ടി സ്കൂളിൽ പോകുന്നതുവരെയും സ്കൂളിൽനിന്ന് തിരിച്ചുവരുമ്പോഴും വീട്ടിൽ ആളുണ്ടായാൽ നന്ന്.
ജൂൺ ഒന്നിന് സ്കൂളിലേക്ക് പോകുന്ന എല്ലാ കൂട്ടുകാർക്കും ഒരിക്കൽ കൂടി ആശംസകൾ നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story