തീരമില്ലാത്ത കടൽ; സർഗാസോ ദുരൂഹതയുടെ പര്യായം
text_fieldsതീരപ്രദേശമില്ലാത്ത കടൽ.. വിശ്വസിക്കാൻ പ്രയാസമാണല്ലേ? വടക്കൻ അത്ലാൻറിക് സമുദ്രത്തിെൻറ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന സർഗാസോയാണ് ലോകത്തിൽ തീരപ്രദേശമില്ലാത്ത ഏക കടൽ. സർഗാസോ കടലും അവയുടെ അസാധാരണത്വവും ഇന്നും ലോകത്തിന് അപരിചിതമാണ്. ഏതാണ്ട് 3200 കി.മീറ്റർ നീളവും 1100 കി.മീറ്റർ വീതിയുമുണ്ട് ഇൗ കടലിന്. സർഗാസം എന്നറിയപ്പെടുന്ന തവിട്ടുനിറത്തിലുള്ള കടൽസസ്യം നിറഞ്ഞുപൊങ്ങിക്കിടക്കുന്നതിനാലാണ് സർഗാസോ കടൽ എന്ന പേരു വന്നത്. അത്ലാൻറിക് സമുദ്രത്തെക്കുറിച്ച് നമുക്കറിയാം. സദാസമയവും തണുത്തുറഞ്ഞ സമുദ്രം. എന്നാൽ അത്ലാൻറിക് സമുദ്രത്തിെൻറതന്നെ ഭാഗമായ സർഗാസോ കടലാകെട്ട ഇളംചൂടുനിറഞ്ഞതും. ൈവെവിധ്യമാർന്ന കടൽസസ്യം തന്നെയാണ് സർഗാസോയുടെ പ്രത്യേകത. ഭക്ഷ്യയോഗ്യമായ ഇവയെ ആശ്രയിച്ച് നിരവധി കടൽ ജീവികളും
മത്സ്യങ്ങളുമുണ്ട്. കടൽസസ്യങ്ങൾ സമുദ്രത്തിെൻറ മുകൾഭാഗത്ത് പൊങ്ങിക്കിടക്കും. ലോകസഞ്ചാരിയായ കൊളംബസ് ഒരിക്കൽ ഇതുവഴി യാത്രചെയ്യെവ പൊങ്ങിക്കിടക്കുന്ന കടൽസസ്യം കണ്ട് തീരം അടുത്തുണ്ടെന്ന് തെറ്റിദ്ധരിച്ച് നൂറുകണക്കിന് മൈൽ കടലിലൂടെ അജ്ഞാതമായി സഞ്ചരിച്ചതായി പറയപ്പെടുന്നു. കപ്പലുകളുടെ ശ്മശാനം എന്നറിപ്പെടുന്ന ബർമുഡ ദ്വീപുകൾ വലയംചെയ്യുന്നത് സർഗാസോ കടലാണ്. ബർമുഡ ട്രയാങ്ക്ൾ സമുദ്രഭാഗത്തുകൂടി കടന്നുപോയ നിരവധി വിമാനങ്ങളും കപ്പലുകളും ഇന്നും അപ്രത്യക്ഷമാണ്. നിരവധി മനുഷ്യജീവനുകളാണ് ഇവിടെ നഷ്ടമായത്. സർഗാസോ കടലിെൻറ ശാന്തതയും ബർമുഡ ദ്വീപിെൻറ സാന്നിധ്യവും ഇന്നും ചുരുളഴിയാത്ത രഹസ്യങ്ങളുടെ പട്ടികയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.