നിയമപഠനം; അറിയാം ചിലത്
text_fieldsകോമൺ ലോ എൻട്രൻസ് ടെസ്റ്റ് (CLAT)
രാജ്യത്തെ 22 പ്രമുഖ നിയമ സർവകലാശാലകൾ ദേശീയാടിസ്ഥാനത്തിൽ എൽഎൽ.ബി, എൽഎൽ.എം പഠനത്തിന് നടത്തുന്ന പ്രേവശന പരീക്ഷയാണ് കോമൺ ലോ എൻട്രൻസ് ടെസ്റ്റ്. ഇൗ സർവകലാശാലകളുടെ കൂട്ടായ്മയാണ് പരീക്ഷ നടത്തുന്നത്.
പഞ്ചവത്സര എൽഎൽ.ബിക്കുള്ള 2622 സീറ്റുകളിലേക്കും എൽഎൽ.എം കോഴ്സിലേക്കുള്ള 750 സീറ്റുകളിലേക്കുമാണ് ക്ലാറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുക. കേന്ദ്ര സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനങ്ങളാണിവ. എൽഎൽ.ബിക്ക് 150 മാർക്കിനുള്ള രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പ്രവേശന പരീക്ഷയാണ് ഉണ്ടാവുക. ശരിയുത്തരത്തിന് ഒരു മാർക്ക്. ഉത്തരം തെറ്റിയാൽ 0.25 കുറക്കും.
കൊച്ചിയിലെ കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന ദ നാഷനൽ യൂനിവേഴ്സിറ്റി ഒാഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (NUALS) അടക്കം 22 യൂനിവേഴ്സിറ്റികളുണ്ട്. ഇവിടെ ബി.എ എൽഎൽ.ബി, ഒരുവർഷത്തെ എൽഎൽ.എം, ഗവേഷണ സൗകര്യം, പി. ജി ഡിപ്ലോമ കോഴ്സുകൾ എന്നിവയുണ്ട്.
നാഷനൽ ലോ സ്കൂൾ ഒാഫ് ഇന്ത്യ യൂനിവേഴ്സിറ്റി ബാംഗ്ലൂർ, നാഷനൽ അക്കാദമി ഒാഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച് യൂനിവേഴ്സിറ്റി ഒാഫ് ലോ ഹൈദരാബാദ്, ദ വെസ്റ്റ് ബംഗാൾ നാഷനൽ യൂനിവേഴ്സിറ്റി ഒാഫ് ജുഡീഷ്യൽ സയൻസസ് കൊൽക്കത്ത, നാഷനൽ േലാ യൂനിവേഴ്സിറ്റി ജോധ്പുർ, നാഷനൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂനിവേഴ്സിറ്റി ഭോപാൽ, ഗുജറാത്ത് നാഷനൽ യൂനിവേഴ്സിറ്റി ഗാന്ധിനഗർ, മഹാരാഷ്ട്ര നാഷനൽ യൂനിവേഴ്സിറ്റി മുംബൈ, ഹിദായത്തുല്ല നാഷനൽ യൂനിവേഴ്സിറ്റി റായ്പുർ, ഡോ. റാം മനോഹർ ലോഹ്യ നാഷനൽ യൂനിവേഴ്സിറ്റി ലഖ്നോ, രാജീവ് ഗാന്ധി നാഷനൽ യൂനിവേഴ്സിറ്റി ഒാഫ് ലോ പഞ്ചാബ്, ദ നാഷനൽ യൂനിവേഴ്സിറ്റി ഒാഫ് സ്റ്റഡി ആൻഡ് റിസർച് ഇൻ ലോ റാഞ്ചി, ചാണക്യ നാഷനൽ ലോ യൂനിവേഴ്സിറ്റി പട്ന, നാഷനൽ ലോ യൂനിവേഴ്സിറ്റി ഒഡിഷ കട്ടക്, മഹാരാഷ്ട്ര നാഷനൽ യൂനിവേഴ്സിറ്റി നാഗ്പുർ, നാഷനൽ ലോ യൂനിവേഴ്സിറ്റി ആൻഡ് ലോ അക്കാദമി അസം, ദാമോദർ സഞ്ജീവയ്യ നാഷനൽ ലോ യൂനിവേഴ്സിറ്റി വിശാഖപട്ടണം, തമിഴ്നാട് നാഷനൽ ലോ സ്കൂൾ തിരുച്ചിറപ്പള്ളി, മഹാരാഷ്ട്ര നാഷനൽ ലോ യൂനിവേഴ്സിറ്റി ഒൗറംഗബാദ്, ഹിമാചൽപ്രദേശ് നാഷനൽ ലോ യൂനിവേഴ്സിറ്റി ഷിംല, ധർമശാസ്ത്ര നാഷനൽ ലോ യൂനിവേഴ്സിറ്റി ജബൽപൂർ, ഡോ. ബി.ആർ. അംബേദ്കർ നാഷനൽ ലോ യൂനിവേഴ്സിറ്റി ഹരിയാന എന്നിവയാണ് മറ്റുള്ളവ. കൂടാതെ ക്ലാറ്റ് സ്കോർ സ്വീകരിക്കുന്ന 70ൽ അധികം സ്വകാര്യ സ്ഥാപനങ്ങളും രാജ്യത്തുണ്ട്. വിശദ വിവരങ്ങൾക്ക് https://consortiumofnlus.ac.in
മറ്റൊരു പ്രധാന നിയമ സർവകലാശാലയായ നാഷനൽ ലോ യൂനിവേഴ്സിറ്റി ഡൽഹിയിൽ 'ക്ലാറ്റ്' പ്രേവശന പരീക്ഷക്ക് പകരം സ്വന്തംനിലയിൽ ഒാൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് (AILET) എന്ന പ്രവേശന പരീക്ഷയാണ് നടത്തുന്നത്.
സിംബയോസിസ് ലോ സ്കൂൾ പുണെ, അമിറ്റി കോളജ് ഡൽഹി എന്നിവയും പ്രധാന ലോ കോളജുകളാണ്.
ലോ സ്കൂൾ അഡ്മിഷൻ ടെസ്റ്റ് (LSAT)
ലോ സ്കൂൾ ഒാഫ് അഡ്മിഷൻ കൗൺസിലാണ് പരീക്ഷ നടത്തുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 85ഓളം പ്രൈവറ്റ് ലോ കോളജുകളിലേക്ക് ഈ പ്രവേശനപരീക്ഷ വഴി അഡ്മിഷൻ നേടാം. ജിൻഡാൽ ഗ്ലോബൽ ലോ സ്കൂൾ സോനിപത്, ജി.ഡി ഗോയങ്ക യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ലോ തുടങ്ങി മികച്ച നിയമ കോളജുകൾ ഇൗ കൂട്ടത്തിലുണ്ട്. വെബ്സൈറ്റ്: https://www.discoverlaw.in
സെൻട്രൽ യൂനിവേഴ്സിറ്റീസ് കോമൺ എൻട്രൻസ് ടെസ്റ്റ് (CUCET)
കേന്ദ്ര സർവകലാശാലകളിലേക്ക് അഖിലേന്ത്യ അടിസ്ഥാനത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയാണ് 'ക്യുസെറ്റ്'. ജെ.എൻ.യു, ജാമിഅമില്ലിയ ഉൾപ്പെടെ 41 സെൻട്രൽ യൂനിവേഴ്സിറ്റികളിൽ നിയമപഠനത്തിന് ഇൗ പരീക്ഷ വഴി പ്രവേശനം നേടാം. നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. കേരളത്തിലെ ഒമ്പത് ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. കാസർകോട് പേരിയയിലാണ് കേരളത്തിലെ സെൻട്രൽ യൂനിവേഴ്സിറ്റി. പരീക്ഷയെപ്പറ്റി കൂടുതൽ അറിയാൻ http://www.cucetexams.in
കുസാറ്റിലെ കോമൺ അഡ്മിഷൻ ടെസ്റ്റ് വഴിയും നിയമപഠനം സാധ്യമാണ്. പഞ്ചവത്സര-ത്രി വത്സര എൽഎൽ.ബി കോഴ്സുകൾക്ക് ചേരാം. വിവരങ്ങൾക്ക് https://admissions.cusat.ac.in
നാലു സർക്കാർ ലോ കോളജുകൾക്കു പുറമെ കേരളത്തിലെ യൂനിവേഴ്സിറ്റികൾ നേരിട്ടു നടത്തുന്ന ബിരുദം മുതൽ ഗവേഷണം വരെയുള്ള നിയമ പഠന കോഴ്സുകളുണ്ട്. കേരള യൂനിവേഴ്സിറ്റിയുടെ ഡിപ്പാർട്മെൻറ് ഓഫ് ലോ (എൽഎൽ.എം- പബ്ലിക് ലോ ആൻഡ് ഇൻറലക്ച്വൽ േപ്രാപ്പർട്ടി റൈറ്റ്സ്, എം.ഫിൽ -ഹ്യൂമൻറൈറ്റ്സ്, പിഎച്ച്.ഡി -നിയമം), മഹാത്മഗാന്ധി സർവകലാശാലയുടെ സ്കൂൾ ഓഫ് ലീഗൽ തോട്ട് (ബി.ബി.എ എൽഎൽ.ബി, എൽഎൽ.എം. കൂടാതെ ക്രിമിനൽ ലോ, കോൺസ്റ്റിറ്റ്യൂഷൻ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് ലോ, എൻവയൺമെൻറൽ ലോ, ഇൻറലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്- സൈബർ ലോ എന്നിവയിൽ സ്പെഷലൈസേഷനുകൾ), കണ്ണൂർ യൂനിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് (എൽഎൽ.എം, ബി.എ എൽഎൽ.ബി, പിഎച്ച്.ഡി), അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയുടെ മലപ്പുറം കേന്ദ്രം (ബിഎ എൽഎൽ.ബി, എൽഎൽ.എം) എന്നിവ നിയമപഠനം നടത്തുന്നുണ്ട്.
തിരുവനന്തപുരത്തെ കേരള ലോ അക്കാദമിയിൽ പഞ്ചവത്സര എൽഎൽ.ബി, ത്രിവത്സര എൽഎൽ.ബി, എൽഎൽ.എം, മാസ്റ്റർ ഇൻ ബിസിനസ് ലോ എന്നിവ പഠിക്കാം. www.keralalawacademy.org
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.