പ്രഫഷണൽ ആകാൻ മാനേജ്മെൻറ് കോഴ്സുകൾ
text_fieldsവെറും കണക്കുകൂട്ടലുകൾ മാത്രമല്ല, കോമേഴ്സ് പഠനമെന്ന തിരിച്ചറിവാണ് ആദ്യം ആവശ്യം. എന്തിനും എവിടെയും കോമേഴ്സ് ആൻഡ് മാനേജ്മെൻറ് ഉണ്ടെന്ന തിരിച്ചറിവുണ്ടാകണം.
കമ്പനി സെക്രട്ടറി
കമ്പനി സെക്രട്ടറിഷിപ് കോഴ്സുകൾ നടത്തുന്നത് ന്യൂഡൽഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കമ്പനി സെക്രട്ടറീസ് ഒാഫ് ഇന്ത്യയാണ് (െഎ.സി.എ.െഎ) പ്ലസ് ടുക്കാർക്ക് പഠിക്കാവുന്ന ഫൗണ്ടേഷൻ, എക്സിക്യൂട്ടിവ്, പ്രഫഷനൽ കോഴ്സുകൾക്ക് പുറമെ ബിരുദക്കാർക്ക് പഠിക്കാവുന്ന ഫുൾടൈം ഇൻറഗ്രേറ്റഡ് കമ്പനി സെക്രട്ടറിഷിപ് കോഴ്സും ലഭ്യമാണ്. ഫൗണ്ടേഷൻ പ്രോഗ്രാം, എക്സിക്യൂട്ടിവ് പ്രോഗ്രാം, പ്രഫഷനൽ പ്രോഗ്രാം എന്നിവക്ക് ശേഷം മാനേജ്മെൻറ് പരിശീലനവും പൂർത്തിയാക്കിയാൽ കമ്പനി സെക്രട്ടറി കോഴ്സ് പൂർത്തിയാക്കാം. ഒരു വർഷത്തിനുള്ളിൽ കമ്പനി സെക്രട്ടറി കോഴ്സ് പൂർത്തിയാക്കാം.
പ്ലസ് ടുവിന് ശേഷം കമ്പനി സെക്രട്ടറി കോഴ്സിന് ചേരാം. പ്ലസ് ടു വിജയിച്ചവർക്ക് ഫൗണ്ടേഷൻ പ്രോഗ്രാം ചെയ്യാൻ സാധിക്കും.
ബിരുദധാരികൾക്കാണെങ്കിൽ ഫൗണ്ടേഷൻ കോഴ്സിന് ചേരാതെ എക്സിക്യൂട്ടിവ് പ്രോഗ്രാമിലേക്ക് കടക്കാം. അതിനുശേഷം പ്രഫഷനൽ പ്രോഗ്രാമിന് തയാറാകാം. പിന്നീട് പരിശീലനത്തിന് ശേഷം കമ്പനി സെക്രട്ടറിഷിപ്പിന് അപേക്ഷിക്കാം.
കമ്പനി സെക്രട്ടറി പരീക്ഷ വിജയിച്ചവർക്ക് തുടക്കത്തിൽ വാർഷിക വരുമാനമായി മൂന്നുമുതൽ അഞ്ചുലക്ഷം രൂപ വരെ ലഭിക്കും. പ്രവൃത്തി പരിചയം കൂടുന്നതോടെ വാർഷിക വരുമാനം 20 ലക്ഷം വരെ ലഭിക്കാം. ലീഗൽ അഡ്വൈസർ, കോർപറേറ്റ് പോളിസി മേക്കർ, കോർപറേറ്റ് പ്ലാനർ, ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ തുടങ്ങിയ ജോലികൾ ലഭ്യമാകും.
പ്രവേശന പരീക്ഷകൾ
ജിമാറ്റ്
ബിരുദ മാനേജ്മെൻറ് കോഴ്സുകളിലേക്കുള്ള (എം.ബി.എ) പ്രവേശന പരീക്ഷയാണ് ഗ്രാേജ്വറ്റ് മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റ് (ജിമാറ്റ്). ലോകമെമ്പാടുമുള്ള 2300ൽ അധികം ബിരുദ ബിസിനസ് സ്കൂളുകളിലേക്കുള്ള 7000 ത്തോളം പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ജിമാറ്റിെൻറ അടിസ്ഥാനത്തിലായിരിക്കും. എം.ബി.എ, മാസ്റ്റർ ഒാഫ് അക്കൗണ്ടൻസി, മാസ്റ്റർ ഒാഫ് ഫിനാൻസ് പ്രോഗ്രാമുകളിലേക്ക് ജിമാറ്റ് സ്കോറാണ് പരിഗണിക്കുക. വിദേശ സർവകലാശാലകളിലെ എം.ബി.എ/പി എച്ച്.ഡി കോഴ്സുകളിലെ പ്രവേശനത്തിന് ജിമാറ്റ് ജയിക്കണം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത. വെബ്സൈറ്റ്: https://www.mba.com/
CAT
ഐ.ഐ.എമ്മുകളിലും മറ്റു പ്രമുഖ സ്ഥാപനങ്ങളിലും ബിസിനസ് മാനേജ്മെൻറ് കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാൻ നടത്തുന്ന പൊതു പ്രവേശന പരീക്ഷയാണ് CAT. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറിനാണ് പരീക്ഷ നടത്തിപ്പ് ചുമതല. ഐ.എ.എം സ്ഥാപനങ്ങൾ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും ഫെലോ ഡോക്ടറൽ പ്രോഗ്രാമുകളിലേക്കും വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത് CAT പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. ഐ.ഐ.എമ്മുകളിലേക്ക് പ്രത്യേക അപേക്ഷ നൽകിയാണ് ഫെലോഷിപ് പ്രോഗ്രാമിന് അപേക്ഷിക്കുക. 50 ശതമാനം മാർക്കോടുകൂടിയ ബിരുദമാണ് അടിസ്ഥാന യോഗ്യത. വെബ്സൈറ്റ്: www.catiim.in
MAT
ഐ.ഐ.എം, ഐ.ഐ.ടി എന്നിവയെ കൂടാതെ രാജ്യത്തെ പ്രമുഖ മാനേജ്മെൻറ് പഠനകേന്ദ്രങ്ങളിലെ എം.ബി.എ, പി.ജി.ഡി.എം പ്രവേശനം മാറ്റിെൻറ (മാനേജ്മെൻറ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) അടിസ്ഥാനത്തിലായിരിക്കും. ബി.എ/ബി.എസ്സി/ബി.കോം, ബി.ടെക് തുടങ്ങിയ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദക്കാർക്കും അപേക്ഷിക്കാം. 20 വയസ്സിന് മുകളിലുള്ള ഏതു പ്രായക്കാർക്കും മാറ്റ് പരീക്ഷക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്: www.aima-ind.org
സിമാറ്റ് (CMAT)
രാജ്യത്തെ വിവിധ ബിസിനസ് കോളജുകളിലേക്കുള്ള മാനേജ്മെൻറ് കോഴ്സുകളിലേക്കുള്ള പ്രവേശനം സിമാറ്റിെൻറ അടിസ്ഥാനത്തിലാണ്. നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷ സംഘടിപ്പിക്കുക. 50 ശതമാനം മാർക്കോടുകൂടിയ ബിരുദമാണ് അടിസ്ഥാന യോഗ്യത. വെബ്സൈറ്റ്: cmat.nta.nic.in
എം.ബി.എ
രണ്ടു വർഷ പ്രഫഷനൽ ബിരുദമാണ് മാസ്റ്റർ ഒാഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ). സ്വന്തം കരിയർ തിരഞ്ഞെടുക്കാനുള്ള വിശാലമായ സാധ്യതകൾ എം.ബി.എ തുറന്നുതരും. 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദധാരികൾക്ക് എം.ബി.എ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം. ബി.ബി.എ, ബി.കോം, ബി.സി.എ പഠിച്ചിറങ്ങിയ വിദ്യാർഥികളാണ് പൊതുവെ എം.ബി.എ പഠനം തിരഞ്ഞെടുക്കുക. കൂടാതെ, ബി.ടെക്കിനുശേഷവും എം.ബി.എ തിരഞ്ഞെടുക്കാം.
ദേശീയതലത്തിൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് എം.ബി.എ പ്രവേശനം. CAT, GMAT, MAT തുടങ്ങിയവയാണ് എം.ബി.എ പ്രവേശന പരീക്ഷകൾ. ഇവ കൂടാതെ ഒാേട്ടാണമസ് ബിസിനസ് സ്കൂളുകളിലേക്ക് അതത് സ്കൂളുകൾ നടത്തുന്ന പ്രവേശന പരീക്ഷയുമുണ്ടാകും. കെമാറ്റ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ എം.ബി.എ പ്രവേശനം.
കൂടാതെ ATMA, NMAT, SNAP, XLRI XAT തുടങ്ങിയവയും വിവിധ ബിസിനസ് സ്കൂളുകളിലേക്കുള്ള എം.ബി.എ പ്രവേശന പരീക്ഷകളാണ്.
രണ്ടു വർഷത്തിൽ നാലു സെമസ്റ്ററുകളിലായാണ് എം.ബി.എ പഠനം. സ്വകാര്യ മേഖലയിലും സർക്കാർതലത്തിലും തൊഴിലവസരങ്ങൾ നൽകുന്ന കോഴ്സാണ് എം.ബി.എ. ഐ.ഐ.എമ്മുകളിലും ഐ.ഐ.ടികളിലും എം.ബി.എ പഠനം സാധ്യമാകും. കൂടാതെ വിവിധ സർവകലാശാലകളും എം.ബി.എ കോഴ്സുകൾ പഠിക്കാൻ അവസരമൊരുക്കുന്നുണ്ട്.
എം.ബി.എ ഫുൾ ടൈം കോഴ്സായും അല്ലാതെയും പഠിക്കാനാകും. ബിടെകിന് ശേഷം എം.ബി.എ പഠിക്കുന്നവർക്ക് ഉയർന്ന ജോലിസാധ്യതകൾ ലഭ്യമാകും.
ഇന്ത്യയിൽ 6500 എം.ബി.എ കോളജുകളാണുള്ളത്. ഐ.ഐ.എം ഹൈദരാബാദ്, ഐ.ഐ.എം കൊൽക്കത്ത, ഐ.ഐ.എം ബംഗളൂരു, ഐ.ഐ.എം ഇന്ദോർ, എം.ഡി.ഐ, ഐ.ഐ.എം കോഴിക്കോട്, ഡൽഹി യൂനിവേഴ്സിറ്റി, എൻ.എം.ഐ.എം.എസ് തുടങ്ങിയവയാണ് മികച്ച എം.ബി.എ പഠനകേന്ദ്രങ്ങൾ.
എം.ബി.എ സ്പെഷലൈസേഷൻ
ഫിനാൻസ്, മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സസ് മാനേജ്മെൻറ്, ബിസിനസ് അനലിറ്റിക്സ്, റീെട്ടയിൽ മാനേജ്മെൻറ്, ഹോസ്പിറ്റൽ മാനേജ്മെൻറ്, ഡിജിറ്റൽ മാർക്കറ്റിങ്, സപ്ലൈ ചെയിൻ മാനേജ്മെൻറ്, ബാങ്കിങ്, ഹോട്ടൽ മാനേജ്മെൻറ്, ബയോടെക്നോളജി, േപ്രാജക്ട് മാനേജ്മെൻറ്, ബാങ്കിങ് ആൻഡ് ഫിനാൻസ്, ട്രാവൽ ആൻഡ് ടൂറിസം, ഫാഷൻ മാനേജ്മെൻറ്, സ്ട്രാറ്റജിക് മാനേജ്മെൻറ്, റൂറൽ മാനേജ്മെൻറ്, ഇൻഫ്രാസ്ട്രക്ചർ മാനേജ്മെൻറ്, എജുക്കേഷൻ, റിയൽ എസ്റ്റേറ്റ്, ബിസിനസ് മാനേജ്മെൻറ്, ഒാപറേഷൻസ് മാനേജ്മെൻറ്, ഇൻഫർമേഷൻ ടെക്നോളജി, ഫോറിൻ ട്രേഡ്, ടൂറിസം മാനേജ്മെൻറ്, ഇൻറർനാഷനൽ ബിസിനസ്, എൻറർപ്രണർഷിപ്, ഏവിയേഷൻ മാനേജ്മെൻറ്, ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ്, ഇവൻറ് മാനേജ്മെൻറ്, അഗ്രികകൾച്ചർ (അഗ്രി ബിസിനസ്), പ്രൊഡക്ഷൻ മാനേജ്മെൻറ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻറ്, ക്ലിനിക്കൽ റിസർച്, അക്കൗണ്ടിങ്, മെറ്റീരിയൽസ് മാനേജ്മെൻറ്, ഇൻഡസ്ട്രിയൽ മാനേജ്മെൻറ്, ഇൻറീരിയർ ഡിസൈൻ, എനർജി മാനേജ്മെൻറ്, പവർ മാനേജ്മെൻറ്.
ബിരുദ കോഴ്സുകൾ
മൂന്നുവർഷംകൊണ്ട് പൂർത്തിയാക്കാവുന്ന ബിരുദ കോഴ്സുകളാണ് ബി.ബി.എ, ബി.കോം തുടങ്ങിയവ. ഇൗ ബിരുദ കോഴ്സുകൾക്കുശേഷം രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദ കോഴ്സുകളായ എം.കോം, എം.ബി.എ തുടങ്ങിയവ തിരഞ്ഞെടുക്കാം. കേരളത്തിൽ ഉൾപ്പെടെ എല്ലാ സർവകലാശാലകളുടെയും കീഴിലെ കോളജുകളിൽ ഇൗ ബിരുദ കോഴ്സുകൾ പഠിക്കാം. താരതമ്യേന പ്രഫഷനൽ കോഴ്സുകളെ അപേക്ഷിച്ച് പഠന െചലവ് കുറഞ്ഞ കോഴ്സുകളാണ് ഇവ. അക്കൗണ്ടിങ്, ബാങ്കിങ്, ഐ.ടി തുടങ്ങി അനവധി മേഖലകൾ ഇൗ ബിരുദ കോഴ്സുകൾക്ക് ശേഷം തെരഞ്ഞെടുക്കാം. കൂടാതെ അധ്യാപനത്തിലേക്കും തിരിയാം.
ബിസിനസ് സ്കൂളുകൾ
1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്, അഹ്മദാബാദ്, ഗുജറാത്ത് (IIMA)
2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ബംഗളൂരു (IIMB)
3. ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്, െകാൽക്കത്ത (IIMC)
4. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ലഖ്നോ (IIML)
5. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഖരക്പുർ (IITK)
6. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാേനജ്മെൻറ്, കോഴിക്കോട് (IIMK)
7. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് ഇന്ദോർ (IIIMIDR)
8. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IITD)
9. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബോംബെ (IITB)
10. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റൂർക്കി (IITR)
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് (IIFT)
മാനേജ്മെൻറ് കോഴ്സുകൾ പഠിക്കാൻ അവസരം ഒരുക്കുന്ന സ്വയം ഭരണ സ്ഥാപനമാണ് െഎ.ഐ.എഫ്.ടി. കേന്ദ്ര കോമേഴ്സ്, വാണിജ്യ മന്ത്രാലയത്തിെൻറ കീഴിലാണ് ഇതിെൻറ പ്രവർത്തനം. നിരവധി അന്തരാഷ്ട്ര മാനേജ്മെൻറ് സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് വിദ്യാർഥികളുടെ കരിയർ വികസനത്തിന് മുഖ്യ പങ്കുവഹിക്കാൻ സാധിക്കും.
ആഗോളതലത്തിൽ അംഗീകാരമുള്ള കോഴ്സുകളാണ് ഇവിടെ ലഭ്യമാകുക. ഗ്ലോബൽ ബി.ബി.എ, ഗ്ലോബൽ എം.ബി.എ, ഗ്ലോബൽ എക്സിക്യൂട്ടിവ് എം.ബി.എ, ഗ്ലോബൽ ഡി.ബി.എ കോഴ്സുകൾ ഇവിടെ പഠിക്കാം. കൂടാതെ ഡിപ്ലോമ കോഴ്സുകളും ഇവിടെ ലഭ്യമാണ്. വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിേലക്കായി ഐ.ഐ.എഫ്.ടി നടത്തുന്ന പ്രവേശന പരീക്ഷയിൽ വിജയിക്കുന്നവർക്കാണ് ഇവിടെ പ്രവേശനം. െഎ.ഐ.എഫ്.ടി പ്രവേശന പരീക്ഷക്ക് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്. ഐ.ഐ.എഫ്.ടി കൊൽക്കത്ത, ഐ.ഐ.എഫ്.ടി കാകിനാഡ എന്നീ കാമ്പസുകളിൽ പഠനം തെരഞ്ഞെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.