എൻജിനീയറിങ്ങിലെ പുത്തൻ െട്രൻഡുകൾ
text_fieldsപരമ്പരാഗത എൻജിനീയറിങ് മേഖലകളെന്ന് വിളിക്കാവുന്ന സിവിൽ, കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ എന്നീ മേഖലകളിൽ തന്നെയാണ് ഇപ്പോഴും ബഹുഭൂരിപക്ഷം വിദ്യാർഥികളും എത്തുന്നത്. എന്നാൽ, ഇവക്കുപുറമെ ജോലി ലഭിക്കാൻ സാധ്യതയുള്ള ഒട്ടേറെ എൻജിനീയറിങ് പഠനശാഖകൾ നിലവിലുണ്ട്.
മറൈൻ എൻജിനീയറിങ്
കടല്‍, കായല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പഠന ശാഖയാണ് മറൈന്‍ എന്‍ജിനീയറിങ്. വെള്ളത്തിനടിയിൽ സഞ്ചരിക്കുന്നതും പ്രവർത്തിക്കുന്നതുമായ ഉപകരണങ്ങൾ ഡിസൈൻ ചെയ്യുന്നതിനും ഉണ്ടാക്കുന്നതിനും ഈ േകാഴ്സിലൂടെ പ്രവീണ്യം നേടാം. വിശാലമായ സാധ്യതകളാണെങ്കിലും സീറ്റുകൾ എണ്ണം പരിമിതമാണ്. ഇന്ത്യയില്‍ കൊച്ചിന്‍ സര്‍വകലാശാലയിലെ മറൈന്‍ കോഴ്സുള്‍പ്പെടെ 50ഓളം സ്ഥാപനങ്ങളില്‍ മാരിടൈം കോഴ്സുകള്‍ പഠിക്കാം. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിെൻറ അടക്കം അംഗീകാരമുള്ള സ്ഥാപനങ്ങളിലാണ് പഠനമെന്ന് ഉറപ്പുവരുത്തണം. ചുരുക്കം ചില സ്വാശ്രയ കോളജുകളിലും പ്രവേശം ലഭിക്കും. തുറമുഖങ്ങളുടെയും ഓയില്‍ പ്ലാറ്റ് ഫോമുകളുടെയും രൂപകൽപന, നിർമാണം, പ്രവര്‍ത്തനം, അറ്റകുറ്റപണികള്‍ എന്നിവക്കായുള്ള സാങ്കേതിക വിദ്യ ഒരുക്കുന്നതും ഈ മേഖലയിലാണ്. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് വളരെ ഉയർന്ന വരുമാനം ലഭിക്കാവുന്ന ജോലി ഉറപ്പുവരുത്താനാവും.
പ്രമുഖ സ്ഥാപനങ്ങൾ
ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ചെന്നൈ
ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഖരഗ്പൂര്‍
നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കർണാടക
ഫുഡ് ടെക്നോളജി
കാർഷികോൽപന്ന കയറ്റുമതിരംഗത്തും ഫുഡ് പ്രോസസിങ് വ്യവസായത്തിലും മുന്നേറ്റമുണ്ടാകുന്ന രാജ്യമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ ഫുഡ് ടെക്നോളജി മേഖലയിലെ ജോലി സാധ്യതകൾ അനന്തമാണ്. ഫുഡ് പാക്കേജിങ്, പോഷകഗുണങ്ങൾ ക്രമീകരിക്കൽ, കെമിക്കൽ ബാലൻസ്, ഫുഡ് മാർക്കറ്റിങ്, ഗവേഷണം തുടങ്ങിയവ ഉൾക്കൊള്ളുന്ന കോഴ്സാണ് ഫുഡ് ടെക്നോളജി. ഭക്ഷ്യവസ്തുക്കളുടെ ഭൗതിക, രാസ, മൈക്രോബയളോജിക്കൽ ഗുണങ്ങൾ ഇവിടെ പഠനവിധേയമാകുന്നു. ഈ മേഖലയിൽ പരിശീലനം നേടിയവരുടെ സേവനം ഭക്ഷ്യവസ്തുക്കൾ നിർമിക്കുന്ന വ്യവസായശാലകളിൽ ആവശ്യമുണ്ട്. ടൂറിസത്തിന് പ്രാധാന്യം നൽകുന്ന നമ്മുടെ നാട്ടിലെ വലിയ ഹോട്ടലുകളിലും റിസോർട്ടുകളിലും ആശുപത്രികളിലും ആഹാരപദാർഥങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാനും വിദഗ്ധർ ആവശ്യമാണ്. കറിപൗഡർ, അച്ചാർ, സോഫ്റ്റ് ഡ്രിങ്ക് ഉൽപാദനകേന്ദ്രങ്ങൾ, ഡിസ്റ്റിലറികൾ തുടങ്ങിയവയും വലിയ സാധ്യതകളാണ്.
പ്രമുഖ സ്ഥാപനങ്ങൾ
രാജ്യത്ത് ഏറ്റവും കൂടുതല്‍ ബിസിനസ് നടക്കുന്ന ഭക്ഷ്യമേഖലയിൽ ജോലി വാഗ്ധാനം നൽകുന്ന കോഴ്സിന് കാർഷിക/ഫിഷറീസ്/വെറ്ററിനറി സർവകലാശാലകളിലും എൻജിനീയറിങ് കോളജുകളിലും ഫുഡ് ടെക്നോളജിയിൽ ബി.ടെക് പ്രവേശനം നേടാം.
മൈസൂരുവിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഈ മേഖലയിലേക്ക് വരുന്നവർക്കൊരു തുരുത്താണ്.
ഹരിയാനയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി അടക്കമുള്ള സ്ഥാപനങ്ങൾ വലിയ സാധ്യതകളാണ് തുറന്നിടുന്നത്.
പ്രിൻറിങ് ടെക്നോളജിയും പള്‍പ്പ് ആന്‍ഡ് പേപ്പര്‍ ടെക്‌നോളജിയും
ഓൺലൈൻ സാധ്യതകൾ വിപുലമായെങ്കിലും പ്രിൻറിങ്ങിെൻറ പ്രാധാന്യം കുറഞ്ഞിട്ടൊന്നുമില്ല. അച്ചടിയിലെയും പാക്കേജിങ് ടെക്നോളജിയിലെയും പുതുമകൾ ഒരു ഉൽപന്നത്തിെൻറ സാധ്യതകൾതന്നെയാണ് നിർണയിക്കുന്നത്.
പുസ്തകകമ്പനികൾ, പത്രസ്ഥാപനങ്ങള്‍, പ്രിൻറിങ് മെഷീന്‍ നിര്‍മാണ കമ്പനികള്‍ തുടങ്ങിയവയില്‍ ജോലിസാധ്യതയേറെയാണ്. ആധുനിക പ്രിൻറിങ് മെഷീനുകളുടെ രൂപകല്‍പന, പ്രിൻറിങ് ഉല്‍പന്നങ്ങളുടെ നിര്‍മാണം, ഡിജിറ്റലൈസേഷന്‍ ഓഫ് പ്രിൻറിങ്, പാക്കേജിങ് ടെക്നോളജി എന്നിവയെല്ലാമാണ് പഠനവിഷയങ്ങള്‍.
കടലാസ് നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട എന്‍ജിനീയറിങ് ശാഖയാണിത്. പേപ്പര്‍നിര്‍മാണ ഉപകരണങ്ങളുടെ നിര്‍മാണം, രാസപദാര്‍ഥങ്ങളുടെ ഉപയോഗം, പള്‍പ്നിര്‍മാണം തുടങ്ങിയവയാണ് വിഷയങ്ങൾ.
പ്രമുഖ സ്ഥാപനങ്ങൾ
മണിപ്പാല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഹരിയാനയിലെ സൊമാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെൻറിലും എം.ടെക് ചെയ്യാം.
കേരളത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിൽ ഇൗ മേഖലയെ കൂടുതലായി പരിചയപ്പെടുത്താനായി നാലുവര്‍ഷ ബി.ടെക് പ്രോഗ്രാമുണ്ട്. കേരള എന്‍ജിനീയറിങ് പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. പള്‍പ്പ് ആന്‍ഡ് പേപ്പര്‍ ടെക്‌നോളജിയിലും സാധ്യതകളേറെയാണ്.
ഫാർമസ്യൂട്ടിക്കൽ എൻജിനീയറിങ്
കോവിഡിനെ തുരത്താൻ മരുന്നുപരീക്ഷണം നടക്കുന്നതായുള്ള വാർത്തകൾ കാണാറില്ലേ. ഏറ്റവും കൂടുതൽ നിക്ഷേപവും വളർച്ചയുമുള്ള ഒരു വ്യവസായ രംഗമാണ് മരുന്നു വ്യവസായം. ലോകത്തിന് തന്നെ ഭീഷണിയായ മാരകരോഗങ്ങൾക്ക് മരുന്നുകണ്ടെത്താൻ സഹായിക്കുന്ന വിഭാഗമാണ് -ഫാർമസ്യൂട്ടിക്കൽ എൻജിനീയറിങ്. ചെലവ് കുറച്ച് കുറഞ്ഞ സമയത്തിനുള്ളിൽ മരുന്നുകണ്ടെത്താൻ സഹായിക്കുന്നവരാണ് -ഫാർമസ്യൂട്ടിക്കൽ എൻജിനീയർമാർ.
പ്രമുഖ സ്ഥാപനങ്ങൾ
ഐ.ഐ.ടി വാരണാസി
ഐ.സി.ടി മുംബൈ
പാലും പട്ടുനൂൽപുഴുക്കളും പഠനവിഷയമാക്കാം
ക്ഷീരമേഖലയിൽ താൽപര്യമുള്ളവർക്ക് കണ്ണടച്ച് തിരഞ്ഞെടുക്കാൻ അനുയോജ്യമായ പഠനശാഖയാണ് െഡയറി ടെക്നോളജി. ഇന്ത്യയെപ്പോലുള്ള രാജ്യത്ത് ഏതുകാലത്തും പ്രിയപ്പെട്ട ഒരു ഭക്ഷ്യവസ്തുവാണ് പാലും പാലുൽപന്നങ്ങളും. ക്ഷീരവ്യവസായ മേഖലയിൽ വൻ ജോലിസാധ്യതയാണുള്ളത്. പട്ടുനൂൽപുഴുക്കളെ ഉപയോഗിച്ച് നൂല്‍ ഉണ്ടാക്കുന്നതു മുതല്‍ പട്ടുവസ്ത്രനിര്‍മാണം വരെയുള്ള കാര്യങ്ങളാണ് സില്‍ക്ക് ടെക്‌നോളജിയില്‍ പഠിക്കാനുള്ളത്. ബംഗളൂരുവിലെ ഗവ. ശ്രീകൃഷ്ണരാജേന്ദ്ര സിൽവർ ജൂബിലി ടെക്നോളജിയിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 1991 മുതൽ ഈ കോഴ്സ് ലഭ്യമാണ്. പട്ടുവസ്ത്ര നിര്‍മാണരംഗത്തേക്ക് പ്രവേശിക്കാന്‍ ഈ കോഴ്‌സ് ഉപകാരപ്രദമാണ്.
ലതർ ടെക്നോളജി, റബര്‍ ടെക്‌നോളജി
ടയർ, ചെരിപ്പുകൾ, വാഹനങ്ങളുടെ ഭാഗങ്ങൾ എന്നിങ്ങനെ റബറിനെ ഉപയോഗപ്രദമായ വസ്തുക്കളാക്കിമാറ്റുന്ന വ്യവസായങ്ങളിലൊക്കെ റബര്‍ ടെക്നോളജിസ്റ്റുകളുടെ സേവനം ആവശ്യമാണ്. കൃത്രിമ റബറിലെ ഗവേഷണം അടക്കം ഈ ശാഖ കൈകാര്യം ചെയ്യുന്നു. താൽപര്യമുള്ളവർക്ക് ഖരഗ്‌പൂർ ഐ.ഐ.ടി മികച്ച അവസരങ്ങളൊരുക്കുന്നുണ്ട്. കേരളത്തിൽ കൊച്ചിന്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, മഹാത്മാഗാന്ധി സര്‍വകലാശാല എന്നിവിടങ്ങളിൽ ബി.ടെക് റബര്‍ ടെക്‌നോളജി കോഴ്‌സ് നടത്തുന്നുണ്ട്.
തുകല്‍ വ്യവസായവും സംസ്‌കരണവുമായി ബന്ധപ്പെട്ട ശാഖയാണ് ലതർ ടെക്നോളജി. തുകല്‍ സംസ്‌കരണം, നിറംകൊടുക്കല്‍, ഉപയോഗസാധ്യതകൾ എന്നിവയെല്ലാം പഠനവിധേയമാകുന്നു. വെസ്റ്റ് ബംഗാള്‍ യൂനിവേഴ്‌സിറ്റിക്ക് കീഴിലെ ഗവ. കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ലെതര്‍ ടെക്‌നോളജി, കൊൽക്കത്ത കോളജ് ഓഫ് ലെതര്‍ ടെക്‌നോളജി, അഡയാർ സെന്‍ട്രല്‍ ലെതര്‍ റിസര്‍ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽ പഠനത്തിന് അവസരമുണ്ട്.
സെറാമിക് എന്‍ജിനീയറിങ്
സെറാമിക് പദാര്‍ഥങ്ങളുടെ നിര്‍മാണം, രൂപകൽപന, ഉപയോഗം എന്നിവയിലുള്ള പഠനമാണ് സെറാമിക് എന്‍ജിനീയറിങ്. ആരെയും ആകർഷിക്കുന്ന തരത്തിൽ സെറാമിക് ഉൽപന്നങ്ങൾ ഡിസൈൻ ചെയ്യുന്നതിൽ വലിയ മത്സരം നടക്കുകയാണ്. ഭീമൻ സെറാമിക് കമ്പനികളിലും പ്ലാൻറുകളിലും വലിയ ജോലിസാധ്യതകൾ. സെറാമിക് പദാര്‍ഥങ്ങളുടെ ഉപയോഗമേഖലകള്‍ കണ്ടെത്തുന്നതിനും പുതിയവ കണ്ടെത്തുന്നതിനുമൊക്കെയുള്ള ഗവേഷണം ശാഖയുടെ ഭാഗമാണ്.
കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ്
ലോകത്തിൽ വളർന്നുവരുന്നതും ഏറെ ജോലിസാധ്യതകളുള്ളതുമായ എൻജിനീയറിങ് ശാഖയാണിത്. നിര്‍മാണമേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്ന ഹൈവേകള്‍, പാലങ്ങള്‍, വിമാനത്താവളങ്ങള്‍, റെയിൽപാതകള്‍, തുരങ്കങ്ങൾ, വമ്പന്‍ കെട്ടിടങ്ങള്‍, ഡാമുകള്‍ തുടങ്ങിയവയുടെ ഡിസൈനും നിര്‍മാണനിയന്ത്രണവുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. അഹ്മദാബാദിലെ സെൻറര്‍ ഫോര്‍ എന്‍വയണ്‍മെൻറ് പ്ലാനിങ് ആന്‍ഡ് ടെക്നോളജി, മഹാരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങിയവയിൽ പഠനമാരംഭിക്കാം. നിർമാണത്തിെൻറ ഗുണമേന്മ നിര്‍ണയം, പ്ലാനിങ്, സുരക്ഷാസാങ്കേതികവിദ്യ തുടങ്ങിയവയും കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ്ങില്‍ ഉള്‍പ്പെടുന്നു. കേരളത്തിലും പുറത്തുമായി നിരവധി ജോലിസാധ്യതകളാണ് ഈ മേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.