വരുന്നു, നെക്സ്റ്റ് ജെൻ കോഴ്സുകൾ
text_fieldsആർട്ടിഫിഷൽ ഇൻറലിജൻസ് ഇന്ന് ലോകമാകെ വ്യാപിച്ചുകൊണ്ടേയിരിക്കുകയാണ്. അതോടൊപ്പം, ആ മേഖലയിലുള്ള പഠന-ജോലി സാധ്യതകളും. ആർട്ടിഫിഷൽ ഇൻറലിജൻസിനെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുന്നത് ആരോഗ്യമേഖലയാണ്. റോബോട്ടുകൾ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികൾ ഇന്ന് ലോകത്തുണ്ട്.
വിവിധ കോഴ്സുകളും സ്ഥാപനങ്ങളും
-ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി) ബാംഗ്ലൂർ :
പി.ജി ഡിപ്ലോമ ഇൻ മെഷീൻ ലേണിങ് ആൻഡ് ആർട്ടിഫിഷൽ ഇൻറലിജൻസ്
-ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി) ഹൈദരാബാദ്: അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഇൻ ആർട്ടിഫിഷൽ ഇൻറലിജൻസ്, മെഷീൻ ലേണിങ്
-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ടി) ഹൈദരാബാദ്
-ചണ്ഡിഗഢ് യൂനിവേഴ്സിറ്റി
-ഇന്ദ്രപ്രസ്ഥ ഇൻറർനാഷനൽ ഇൻഫർമേഷൻ ടെക്നോളജി
-േഗ്രറ്റ്ലേക് ഇൻറർനാഷനൽ യൂനിവേഴ്സിറ്റി
-എസ്.ആർ.എം ചെന്നൈ
-സോണിപറ്റ് കാമ്പസുകൾ
-വി.ഐ.ടി ഭോപാൽ
-ഡി.വൈ പാട്ടീൽ യൂനിവേഴ്സിറ്റി പുണെ
-യൂനിവേഴ്സിറ്റി ഓഫ് പെേട്രാളിയം എനർജി സ്റ്റഡീസ് ഡറാഡൂൺ
-ജി.എച്ച് റൈസോണി കോളജ് നാഗ്പൂർ -എന്നീ സ്ഥാപനങ്ങൾ ബി.ടെക് ആർട്ടിഫിഷൽ ഇൻറലിജൻസ് കോഴ്സുകൾ നടത്തുന്നുണ്ട്.
ഇതുകൂടാതെ,
-മുംബൈ, ഗരഖ്പൂർ, ഡൽഹി, ഗുവാഹതി, കാൺപുർ, റൂർക്കി, ഭോപാൽ എന്നിവിടങ്ങളിലെ ഐ.ഐ.ടികൾ
-കൊൽക്കത്ത ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്
-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂർ -എന്നിവിടങ്ങളിൽ മെഷീൻ ലേണിങ്ങിൽ വിവിധ കോഴ്സുകൾ നടത്തിവരുന്നുണ്ട്.
കേരളത്തിൽ ചില സ്വകാര്യ ഏജൻസികൾ മെഷീൻ ലേണിങ്ങിൽ കോഴ്സുകൾ നടത്തുന്നുണ്ട്. സർക്കാറിെൻറ കീഴിൽ ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന -ട്രിപ്ൾ ഐ.ടി.എം.കെ ആർട്ടിഫിഷൽ ഇൻറലിജൻസിൽ സ്പെഷലൈസേഷനോടുകൂടിയ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് കോഴ്സ് നടത്തുന്നുണ്ട്.
ഐ.ഐ.എം കോഴിക്കോട് -ഇവിടെയും വിവിധ നിർമിതബുദ്ധിയിൽ കോഴ്സുകൾ നടത്തുന്നുണ്ട്. കേരളത്തിനു പുറത്തുള്ള മിക്ക ഡീംഡ് യൂനിവേഴ്സിറ്റികളിലും ബി.ടെക് ആർട്ടിഫിഷൽ ഇൻറലിജൻസിന് കോഴ്സുകൾ ലഭ്യമാണ്.
റോബോട്ടിക് കോഴ്സുകൾ
റോബോട്ടിക് ലോകത്ത് വലിയ മാറ്റത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. മനുഷ്യന് അസാധ്യമായ എന്ത് ജോലിയും റോബോട്ടുകൾ ചെയ്യുമെന്നത് തന്നെയാണ് പ്രത്യേകത. ഭൂരിഭാഗം യന്ത്രപ്രവർത്തനങ്ങൾക്കും 'ബുദ്ധി' ആവശ്യമില്ല. എന്നാൽ ഈ പ്രക്രിയയിലാണ് മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. നമ്മൾ വീട്ടിൽചെന്ന് ബെല്ലടിച്ചാൽ നാളെ കിളിൽവാതിൽ തുറന്നുതരുക മനുഷ്യരാവില്ല. പകരം റോബോട്ടുകളാവും. വീട്ടുകാവലിനും സെക്യൂരിറ്റികളായും റോബോട്ടുകൾ അതിവേഗം കമ്പോളം കീഴടക്കും. ചില വിദേശരാജ്യങ്ങളിൽ ഹോട്ടലുകളിലെ തീൻമേശകളിൽ ഭക്ഷണം വിളമ്പുന്നത് ഇപ്പോൾ റോബോട്ടുകളാണ്, ൈഡ്രവറില്ലാത്ത കാറുകൾ നിരത്തുകൾ ഇപ്പോൾതന്നെ എത്തിക്കഴിഞ്ഞു. വീട് തൂത്തുവൃത്തിയാക്കുന്നതു മുതൽ എല്ലാ ജോലികളും ഈ യന്ത്രമനുഷ്യൻ കൈയടക്കിയതോടെ നിത്യജീവിതത്തിെൻറ ഭാഗമായി മുന്നിൽ അധികസമയം വേണ്ടിവരില്ല.
റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ
റോബോട്ടുകളുടെ പഠനത്തിനായി റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ എന്ന കോഴ്സിന് രൂപം നൽകിയിട്ടുണ്ട്. ഒരു മാസം ദൈർഘ്യമുള്ള കോഴ്സുകൾ മുതൽ നാലു വർഷം ദൈർഘ്യമുള്ള ബി.ടെക് കോഴ്സുകൾ വരെ ഈ മേഖലയിൽ ലഭ്യമാണ്.
ചെന്നൈ ഐ.ഐ.ടി റോബോട്ടിക്സിൽ ഡ്യൂവൽ ഡിഗ്രി കോഴ്സ് നടത്തുന്നുണ്ട്. മിക്ക ഐ.ഐ.ടികളിലും റോബോട്ടിക്സിനായി പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുന്നു.
മുംബൈ, ചെന്നൈ, ഡൽഹി, കാൺപൂർ എന്നിവിടങ്ങളിലെ റോബോട്ടിക്സ് ലാബുകളും സെൻററുകളും പ്രശസ്തമാണ്.
കേരളത്തിൽ എവിടെ?
-ടോക് എച്ച് എൻജിനീയറിങ് കോളജ് എറണാകുളം
-കോട്ടയം സെൻറ് ഗിറ്റ്സ് കോളജ്
-അമൃത കോളജ് കൊല്ലം എന്നിവിടങ്ങളിൽ ബി.ടെക് റോബോട്ടിക്സ് കോഴ്സുകൾ നിലവിലുണ്ട്.
-തിരുവനന്തപുരം ഗവൺമെൻറ് എൻജിനീയറിങ് കോളജ്
-തൃശ്ശൂർ ജ്യോതി എൻജിനീയറിങ് കോളജ് എന്നിവയിൽ റോബോട്ടിക്സിൽ എം.ടെക് കോഴ്സ് നടത്തി വരുന്നു.
അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലെയും കർണാടകയിലെയും മിക്ക കോളജുകളിലും റോബോട്ടിക്സിൽ എൻജിനീയറിങ് ബിരുദ കോഴ്സുകൾ നടത്തിവരുന്നു.
-കോയമ്പത്തൂർ പി.എസ്.ജി
-ചെന്നൈ എസ്.ആർ.എം
-കാരുണ്യ കോയമ്പത്തൂർ ബണ്ണാരി അമ്മൻ ഈറോഡ്
-എം.ഐ.ടി മണിപ്പാൽ
-എം.എസ് രാമയ്യ ബാംഗ്ലൂർ
-മലനാട് എൻജിനീയറിങ് കോളജ് ഓഫ് ഹസ്സൻ
-വിശ്വേശ്വരയ്യ യൂനിവേഴ്സിറ്റി ബെളഗാവി
-എൻ.ഐ.ഇ മൈസൂർ
-കരാവലി മാംഗ്ലൂർ എന്നിവിടങ്ങളിലും റോബോട്ടിക്സിൽ ബി.ടെക്, എം.ടെക് കോഴ്സുകൾ നടത്തിവരുന്നു.
ഡേറ്റ അനലിറ്റിക്സ്
വൻകിട കമ്പനികളുടെ ബിസിനസ് സ്ട്രാറ്റജി തീരുമാനിക്കുന്നതിന് ബിഗ് ഡേറ്റ അനലിക്സ് ഉപയോഗിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ മനസ്സറിയാനും അവരെ തങ്ങളുടെ വസ്തുവിലേക്ക് ആകൃഷ്ടരാക്കാനും ഇതുവഴി കഴിയും. കാലാവസ്ഥ സംവിധാനം പോലുള്ള സങ്കീർണമായ മേഖലകളിലും ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നുണ്ട്. ഐ.ടി മേഖലയിൽ ഏറെ തൊഴിൽ സാധ്യതകളുള്ള ഒന്നായി ഡേറ്റ അനലിറ്റിക്സ് രംഗം മാറി. തീരുമാനങ്ങളെടുക്കാനുള്ള സഹായിയാണ് ഇത് വർത്തിക്കുന്നത്. ഒപ്പം എതിരാളികളുടെ വിവരങ്ങളും ഒരു നല്ല ഡേറ്റ അനലിസ്റ്റാവാൻ കമ്പ്യൂട്ടർ േപ്രാഗ്രാമിങ്ങിൽ പ്രാവീണ്യം അനിവാര്യമാണ്. കൂടാതെ േഡറ്റബേസുകളെക്കുറിച്ചും അനലൈസ് ചെയ്യാനുള്ള െഫ്രയിംവർക്കുകളെക്കുറിച്ചും അറിവുണ്ടാകേണ്ടതുണ്ട്. സ്റ്റാറ്റിസ്റ്റിക്സിനും ആപ്റ്റിറ്റ്യൂടിനും കൂടാതെ ബിസിനസ്സംബന്ധിച്ചും മുൻധാരണയുണ്ടാവണം. ബാങ്കിങ്, ഹെൽത്ത് കെയർ, റീട്ടെയിൽ, മാനുഫാക്ചറിങ് തുടങ്ങി സകലമേഖലകളിലും േഡറ്റ അനലൈസ് ചെയ്താണ് ഭാവി പരിപാടികൾക്ക് രൂപം കൊടുക്കുന്നത്.
സർക്കാറുകളും സ്വകാര്യ ഏജൻസികളും ഒരുപോലെ േഡറ്റ ഉപയോഗിച്ചാണ് സ്ട്രാറ്റജി തീരുമാനിക്കുന്നത്. ഫേസ്ബുക്ക്, ആമസോൺ, ഗൂഗ്ൾ, ഇബെ എന്നിവയുടെ നിലനിൽപ് ഈ ഡേറ്റയുടെ ഉപയോഗത്തിലാണ്.
ഡേറ്റ അനലിറ്റിക്സ് കോഴ്സുകൾ
-ഡൽഹി, ചെന്നൈ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹൈദരാബാദ് എന്നിവിടങ്ങളിലെ കോളജുകളിൽ ബി.ടെക് ബിഗ് ഡേറ്റ അനലിറ്റിക്സ് കോഴ്സുകൾ നടത്തുന്നുണ്ട്.
-ഐ.ഐ.എം ബംഗളൂരു, ബിറ്റസ് പിലാനി എന്നിവ ബിസിനസ് അനലിറ്റിക്സ് േപ്രാഗ്രാമുകൾ നടത്തുന്നുണ്ട്.
-സിം ബയോസിസ് പുണെ, ഡി.വൈ പാട്ടീൽ യൂനിവേഴ്സിറ്റി പുണെ, ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്, റോത്തക്, കാശിപൂർ എന്നിവിടങ്ങളിലെ ഐ.ഐ.എം, ഐ.ഐ.ടി ഗരഖ്പൂർ എന്നിവിടങ്ങളിൽ ഡേറ്റ അനലിറ്റിക്സിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾ നടത്തിവരുന്നുണ്ട്.
^ഐ.ഐ.ടി ഗുവാഹതിയിലും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തിരുച്ചിറപ്പള്ളിയിലും ഡേറ്റ സയൻസിൽ എം.ടെക് കോഴ്സുകൾ നിലവിലുണ്ട്.
കേരളത്തിൽ എവിടെ?
-ട്രിപ്ൾ ഐ.എം.കെ രണ്ട് വർഷം ദൈർഘ്യമുള്ള എം.എസ്സി ഡേറ്റ അനലിറ്റിക്സ് കോഴ്സ് നടത്തിവരുന്നു.
-കേന്ദ്ര സർക്കാർ സ്ഥാപനമായ നീലിറ്റ് കോഴിക്കോടിലും ഐ.ഐ.എം കാലിക്കറ്റിലും ബിസിനസ് അനലിറ്റ്ക്സിൽ കോഴ്സുകൾ നടത്തിവരുന്നുണ്ട്.
ബ്ലോക്ക് ചെയിൻ ടെക്നോളജി
വികേന്ദ്രീകൃതമായും വിവിധ കമ്പ്യൂട്ടർ ശൃംഖലകളിലായി വിഘടിച്ചുകിടക്കുന്നതുമായ പബ്ലിക് ഡിജിറ്റൽ ലെഡ്ജർ സിസ്റ്റമാണ് ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ. ഇതുവഴി ഒരിടത്തായല്ല വിവരങ്ങൾ ശേഖരിച്ചുെവച്ചിരിക്കുന്നത്. ലോകത്തിെൻറ വിവിധ നഗരങ്ങളിൽ വിവിധ നെറ്റ്വർക്കുകളിലായിക്കിടക്കുന്നതിനാൽതന്നെ ഒരിടത്തെ വിവരങ്ങളിൽമാത്രം കൃത്രിമം കാണിക്കാനാവില്ല.
1991ൽ സ്റ്റുവർട്ട് ഹാബറും സ്കോട്ട് സ്റ്റോർനെറ്റയും ചേർന്നാണ് ലോകത്തിലെ പ്രഥമ ബ്ലോക്ക് ചെയിനിന് തുടക്കമിട്ടതെങ്കിലും 2008ൽ സതോഷി നാകാമോട്ടോ ആണ് ഇത് യാഥാർഥ്യമാക്കിയത്. ബിറ്റ്കോയിൻ ഡിജിറ്റൽ കറൻസിയിൽ ഉപയോഗിച്ചത് ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയാണ്. ഡിജിറ്റൽ കറൻസിക്കുപുറമെ മറ്റു മേഖലകളിലേക്കും അതിവേഗം ഈ സാങ്കേതിക വിദ്യ പടർന്നുകൊണ്ടിരിക്കുന്നു.
ബ്ലോക്ക് ചെയിൻ കോഴ്സുകൾ
-മിക്ക ഐ.ഐ.ടികളിലും ഐ.ഐ.ഐ.ടികളിലും ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിൽ കോഴ്സുകൾ നടത്തുന്നുണ്ട്.
-ബംഗളൂരു, ഹൈദരാബാദ്, മുംബൈ, പുണെ, ഡൽഹി തുടങ്ങി നഗരങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളിൽ വിപുലമായ സംവിധാനങ്ങൾ ഈ പഠനമേഖലക്കായി ഒരുക്കിയിട്ടുണ്ട്.
-ബ്ലോക്ക്ചെയിൻ ടെക്നോളജി സ്പെസലൈസേഷനോടുകൂടി ട്രിപ്ൾ ഐ.ടി ബാംഗ്ലൂർ ഒന്നര വർഷം ദൈർഘ്യമുള്ള പി.ജി ഡിപ്ലോമ കോഴ്സ് നടത്തുന്നു. സമാനമായ കോഴ്സ് ട്രിപ്ൾ ഐ.ടി ഹൈദരാബാദിലും ലഭ്യമാണ്.
-ഐ.ഐ.ടി കാൺപൂർ, ഐ.ഐ.ടി മുംബൈ എന്നിവിടങ്ങളിലും ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയിൽ വിവിധ കോഴ്സുകൾ നടത്തുന്നുണ്ട്.
-മുംബൈ ഐ.ഐ.ടിയിൽ ബ്ലോക്ക് ചെയിൻ ടെക്നോളജി വികസിപ്പിക്കാൻ ഒരു സെൻറർ ഓഫ് എക്സലൻസ്തന്നെ സ്ഥാപിച്ചിട്ടുണ്ട്.
-ബഹുരാഷ്ട്ര കമ്പനിയായ ഐ.ബി.എം ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയിൽ നിരവധി െട്രയിനിങ്ങുകൾ നടത്തിവരുന്നു.
കേരളത്തിൽ എവിടെ?
ബ്ലോക്ക്ചെയിൻ സാങ്കേതിക വിദ്യയുടെ സാധ്യതകൾ മനസ്സിലാക്കി കേരളത്തിൽ ട്രിപ്ൾ ഐ.ടി.എമ്മിെൻറ നേതൃത്വത്തിൽ കേരള ബ്ലോക്ക് ചെയിൻ അക്കാദമി എന്ന സ്ഥാപനത്തിനുതന്നെ രൂപംനൽകിയിട്ടുണ്ട്. ബ്ലോക്ക് ചെയിൻ ബിസിനസ് പ്രഫഷനൽ, ബ്ലോക്ക് ചെയിൻ അസോസിയറ്റ് േപ്രാഗ്രാം, ഡെവലപ്പർ േപ്രാഗ്രാം, ഹൈപ്പർ ലെഡ്ജർ, ബ്ലോക്ക് ചെയിൻ ആർക്കിടെക്റ്റ് എന്നീ അഞ്ച് കോഴ്സുകൾ ഈ അക്കാദമിയുടെ കിൻഫ്ര പാർക്കിലുള്ള കാമ്പസിൽ ലഭ്യമാണ്.
വെർച്വൽ റിയാലിറ്റി
ഗെയിമിങ്, ത്രീഡി സിനിമ എന്നിവയിലാണ് വെർച്വൽ റിയാലിറ്റി കൂടുതലായും ഉപയോഗിക്കുന്നത്. മെഡിക്കൽ, ഫ്ലൈറ്റ് സ്റ്റിമുലേഷൻ, ഓട്ടോമൊബൈൽ വ്യവസായം, മിലിട്ടറി സംവിധാനം എന്നീ മേഖലകളിലും ഇതിെൻറ ഉപയോഗം ധാരാളമാണ്. യഥാർഥ ശസ്ത്രക്രിയക്കുമുമ്പ് വെർച്വൽ റിയാലിറ്റി (വി.ആർ) ഉപയോഗിച്ചുള്ള ശസ്ത്രക്രിയ നടത്തി പരീക്ഷിക്കാം. സെൻസറുകൾ ഉൾപ്പെടുന്ന ഹാർഡ്വേറുകൾ കൂടാതെ സോഫ്റ്റ്വേറും ചേർന്നാണ് ഈ സാങ്കേതികവിദ്യ പ്രവർത്തനം. വി.ആർ ആപ്ലിക്കേഷൻസിനായി പ്രത്യേക കണ്ണടകൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. ഒരു ലൈവ് വ്യൂവിന് ഡിജിറ്റൽ സാധ്യതകൾ കൂടി ഉൾപ്പെടുത്തുന്നതാണ് ഓഗ്മെൻറഡ് റിയാലിറ്റി. പോക്കിമോൻ ഗോ എന്ന ഗെയിം ഇതിനുദാഹരണമാണ്. നമ്മുടെ സ്മാർട്ട്ഫോണുകൾവഴി പോലും ഓഗ്മെൻറഡ് റിയാലിറ്റി സാധ്യമാക്കാവുന്നതാണ്.
കോഴ്സുകൾ
-ബംഗളൂരു, മുംബൈ, അഹ്മദാബാദ്, ഡൽഹി എന്നിവിടങ്ങളിലെ ഡിസൈൻ സ്ഥാപനങ്ങൾ ഈ രംഗത്ത് കോഴ്സുകൾ നടത്തിവരുന്നുണ്ട്.
-കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ചില ട്രിപ്ൾ ഐ.ടികളിലും ഡൽഹി ഐ.ഐ.ടി.യുടെ സെൻറർ ഫോർ ഡിസൈൻ ആൻഡ് ന്യൂ മീഡിയയിലും ധാരാളം വി.ആർ കോഴ്സുകളുണ്ട്. ഈ മേഖലയിൽ ഭൂരിഭാഗം കോഴ്സുകളും സ്വകാര്യ മേഖലയിലുള്ള ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടുകളാണ് നടത്തുന്നത്.
ഐ.ഒ.ടി (IOT)
കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും സ്മാർട്ട്ഫോണുകളും ഒരു ശൃംഖലയിൽ ബന്ധിപ്പിച്ച് ഇൻറർനെറ്റ് വഴി നിയന്ത്രിക്കുന്നത് സാധാരണമാണ്. ഈ ഇൻറർനെറ്റ് സംവിധാനം വീട്ടുപകരണങ്ങൾ, വാഹനങ്ങൾ, സെൻസറുകൾ മറ്റു ഇലക്േട്രാണിക് ഉപകരണങ്ങൾ തുടങ്ങി മറ്റിടങ്ങളിലേക്ക് വ്യാപിച്ചുള്ള നിയന്ത്രണവും പ്രവർത്തനവുമാണ് ഇൻറർനെറ്റ് ഓഫ് തിങ്സ് അഥവാ ഐ.ഒ.ടി. ഓഫിസിലെത്തുമ്പോഴാണ് വീട്ടിലെ ഫാനും എ.സിയും ഓഫ് ചെയ്യാൻ വിട്ടുപോയതെന്നറിയുന്നത്. തെൻറ സ്മാർട്ട്ഫോൺ ഉപയോഗിച്ച് ഇവയൊക്കെ എവിടെനിന്നും നിയന്ത്രിക്കാൻ ഐ.ഒ.ടി വഴി സാധിക്കും. മെഡിക്കൽ, ട്രാൻസ്പോർട്ടേഷൻ, ബിൽഡിങ് ഹോം ഓട്ടോമേഷൻ, നിർമാണം, വ്യവസായം, കാർഷികം തുടങ്ങി എല്ലാ മേഖലകളിലും ഐ.ഒ.ടി വ്യാപകമാവുകയാണ്.
കോഴ്സുകൾ
മിക്ക സ്വകാര്യ സർവകലാശാലകളും ഡീംഡ് സർവകലാശാലകളും ഐ.ഒ.ടി സ്പെഷലൈസേഷനോടുകൂടി ബി.ടെക് കോഴ്സുകൾ നടത്തുന്നു. ഐ.ഐ.ടികളിലെല്ലാംതന്നെ ഈ മേഖലക്ക് പ്രാധാന്യം നൽകിത്തന്നെ വിവിധ കോഴ്സുകളും പരിശീലനവും നൽകുന്നുണ്ട്.
-ബിറ്റ്സ് പിലാനി ഐ.ഒ.ടിയിൽ പി.ജി കോഴ്സുകൾ നടത്തുന്നുണ്ട്.
-ഡീംഡ് സർവകലാശാലകളായ നോയിഡ ശാരദ, ലവ്ലി ജലന്തർ, ഗാൽഗോട്ടിയ നോയിഡ, എസ്.ആർ.എം രാമപുരം എന്നിവിടങ്ങളിൽ, ഐ.ഒ.ടിയിൽ ബി.ടെക് കോഴ്സുകൾ നടത്തി വരുന്നു.
കേരളത്തിൽ എവിടെ?
കേന്ദ്രസർക്കാർ സ്ഥാപനമായ നീലിറ്റ് കാലിക്കറ്റിൽ ഐ.ഒ.ടിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സ് ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.