Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
paramedical admission
cancel
Homechevron_rightCareer & Educationchevron_rightvidhyachevron_rightപാരാമെഡിക്കൽ കോഴ്​സുകൾ...

പാരാമെഡിക്കൽ കോഴ്​സുകൾ പഠിക്കാം

text_fields
bookmark_border

മെഡിക്കൽ കോഴ്​സുകളെ​േപ്പാലെ തന്നെ വളരെയധികം തൊഴിലവസരങ്ങളും സാധ്യതകളും നിറഞ്ഞ കോഴ്​സുകളാണ്​ പാരാമെഡിക്കൽ കോഴ്​സുകൾ. പ്ലസ്​ ടു ബയോളജി-സയൻസ്​ പഠിച്ച്​ 50 ശതമാനം മാർക്കോടുകൂടി വിജയിച്ച വിദ്യാർഥികൾക്ക്​​ ഈ കോഴ്​സുകളിലേക്ക്​ അപേക്ഷിക്കാം​. പാരാമെഡിക്കൽ കോഴ്​സുകളിൽതന്നെ ഡിപ്ലോമ കോഴ്​സുകളും ഡിഗ്രി കോഴ്​സുകളും ഉൾപ്പെടുന്നു. ചില പാരാമെഡിക്കൽ കോഴ്​സുകൾ പരിചയപ്പെടാം.

1. ബി.എസ്​സി നഴ്​സിങ്​ (ബാച്​ലർ ഓഫ്​ സയൻസ്​ ഇൻ നഴ്​സിങ്​).

പ്ലസ്​ ടു ബയോളജി-സയൻസിൽ ഫിസിക്​സ്, കെമിസ്​ട്രി, ബയോളജി, ഇംഗ്ലീഷ്​ വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ വിജയിച്ചവർക്ക്​ ഈ കോഴ്​സിലേക്ക്​ അപേക്ഷിക്കാം. നാലുവർഷമാണ്​ കോഴ്​സ്​ കാലാവധി. കൂടാതെ 12 മാസം റോട്ടറി ​ഇ​േൻറൺഷിപ്പും ചെയ്യേണ്ടതുണ്ട്​. കേരളത്തിലെ പ്രധാന നഴ്​സിങ്​ കോളജുകളാണ്​

1) ഗവ. കോളജ്​ ഓഫ്​ നഴ്​സിങ്​ ആലപ്പുഴ

2) ഗവ. കോളജ്​ ഓഫ്​ നഴ്​സിങ്​ ​േകാഴിക്കോട്​

3) ഗവ. കോളജ്​ ഓഫ്​ നഴ്​സിങ്​ കോട്ടയം

4) ഗവ. കോളജ്​ ഓഫ്​ നഴ്​സിങ്​ തൃശൂർ

5) ഗവ. കോളജ്​ ഓഫ്​ നഴ്​സിങ്​ തിരുവനന്തപുരം

6) ഗവ. കോളജ്​ ഓഫ്​ നഴ്​സിങ്​ എറണാകുളം.

2. ബി.പി.ടി (ബാച്​ലർ ഓഫ്​ ഫിസിയോതെറപ്പി)

പ്ലസ്​ ടു ബയോളജി-സയൻസിൽ 50 ശതമാനം മാർക്കോടുകൂടി ഫിസിക്​സ്​, കെമിസ്​ട്രി, ബയോളജി വിഷയങ്ങൾ ജയിച്ചവർക്ക്​ ഈ കോഴ്​സിലേക്ക്​ അപേക്ഷിക്കാം. നാലര വർഷമാണ്​ കോഴ്​സ്​ കാലാവധി. ഇന്ത്യയിലും വിദേശത്തും നിരവധി കോളജുകളിൽ ഈ​ കോഴ്​സ്​ പഠിപ്പിക്കുന്നു.

3. ബി.എസ്​സി എം.എൽ.ടി (ബാച്​ലർ ഓഫ്​ മെഡിക്കൽ ലബോറട്ടറി ടെക്​നോളജി)

പ്ലസ്​ ടു ബയോളജി സയൻസിൽ ഫിസിക്​സ്​, കെമിസ്​ട്രി, ബയോളജി വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ വിജയിച്ച വിദ്യാർഥികൾക്ക്​ ഈ കോഴ്​സിലേക്ക്​ അപേക്ഷിക്കാം. നാലുവർഷമാണ്​ കോഴ്​സ്​ കാലാവധി. കേരളത്തിൽ ഈ​ കോഴ്​സ്​ ലഭ്യമായ ഗവൺമെൻറ്​ കോളജുകളാണ്​ ഗവ. മെഡിക്കൽ കോളജ്​ കോഴിക്കോട്​, ഗവ. മെഡിക്കൽ കോളജ്​, തിരുവനന്തപുരം എന്നിവ.

4. ബി.സി.വി.ടി (ബാച്​ലർ ഓഫ്​ കാർഡിയോ വാസ്​കുലാർ ടെക്​നോളജി)

പ്ലസ്​ ടു ബയോളജി-സയൻസിൽ 50 ശതമാനം മാർ​േക്കാടെ ഫിസിക്​സ്​, കെമിസ്​ട്രി, ബയോളജി വിഷയങ്ങൾ ജയിച്ചവർക്ക്​ ഈ കോഴ്​സുകളിലേക്ക്​ അപേക്ഷിക്കാം.

ഹൃദയം, രക്തപര്യയന വ്യവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങളെക്കുറിച്ച്​ മനസ്സിലാക്കുകയാണ്​ ഒരു കാർഡിയോ വാസ്​കുലാർ ടെക്​നോളജിസ്​റ്റി​​െൻറ ജോലി. നാലു വർഷമാണ്​ ഈ കോഴ്​സി​​െൻറ കാലാവധി. ഈ കോഴ്​സ്​ പഠിപ്പിക്കുന്ന കേരളത്തിലെ പ്രധാന കോളജുകളാണ്​

ഗവ.​ മെഡിക്കൽ കോളജ്​, തിരുവനന്തപുരം,

ഗവ. മെഡിക്കൽ കോളജ്​, കോഴിക്കോട്​,

ഗവ.​ മെഡിക്കൽ കോളജ്​, കോട്ടയം,

ഗവ. മെഡിക്കൽ കോളജ്​, ആലപ്പുഴ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paramedical courses
News Summary - paramedical courses offered
Next Story