Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Study abroad with scholarship
cancel
Homechevron_rightCareer & Educationchevron_rightvidhyachevron_rightവിദേശത്ത്​ പഠിക്കാം...

വിദേശത്ത്​ പഠിക്കാം സ്കോളർഷിപ്പോടെ

text_fields
bookmark_border

യു.കെ

വിദേശവിദ്യാഭ്യാസം ഏറെ പ്രോത്സാഹിപ്പിച്ചിരുന്നത് ബ്രിട്ടനായിരുന്നു. ബ്രിട്ടനിൽ‍ കൂടുതൽ‍ പേർ‍ തിരഞ്ഞെടുക്കുന്നത് എം.ബി.എ കോഴ്സാണ്. ഓക്സ്ഫഡ് യൂനിവേഴ്സിറ്റി, ​േകംബ്രിജ് യൂനിവേഴ്സിറ്റി, ലണ്ടന്‍ സ്കൂൾ‍ ഓഫ് ഇക്കണോമിക്സ് തുടങ്ങിയ സ്ഥാപനങ്ങളിലും അവയുടെ കീഴിലെ ആയിരത്തോളം കോളജുകളിലുമാണ് ഏറ്റവുമധികം പേർ‍ ചേരുന്നത്. എം.ബി.എ ഉൾപ്പെടെയുള്ള ബിരുദാനന്തര കോഴ്സുകളിൽ‍ മിക്കതിെൻറയും കാലാവധി ഒരു വർഷമാണെന്നത് പ്രധാന ആകർഷണമാണ്.

ബ്രിട്ടനൊഴികെ മറ്റു രാജ്യങ്ങളിൽ‍ ഒരു വർഷത്തെ കോഴ്സ് കഴിഞ്ഞാൽ‍ ഒരു വർഷംകൂടി രാജ്യത്ത് തങ്ങുന്നതിന് പോസ്​റ്റ്​ സ്​റ്റഡിവർക്ക്​ പെർമിറ്റ് ലഭിക്കും. ഈ സമയത്ത് ജോലി തേടാവുന്നതാണ്. ഇത് പിന്നീട് വർക്ക്​ പെർമിറ്റിലേക്ക് മാറ്റുകയും ചെയ്യാം. കോഴ്സ് കഴിഞ്ഞാൽ‍ ജോലി തേടുന്നതിന് ബ്രിട്ടനിൽ‍ ഇപ്പോൾ‍ നാലു മാസംകൂടി വിസ നീട്ടിനൽകും. എൻജിനീയറിങ്, എയ്​റോനോട്ടിക്കൽ‍, ഓയിൽ‍ ആൻഡ്​ ഗ്യാസ് തുടങ്ങിയ കോഴ്സുകൾക്കും ഇന്ത്യയിൽനിന്ന് വിദ്യാർഥികൾ‍ കൂടുതൽ ചേരുന്നുണ്ട്. ബ്രിട്ടനിൽ‍ ഉപരിപഠനത്തിന് വിദ്യാർഥികൾക്ക് മാർഗനിർദേേശം നൽകുന്ന ഏജൻസിയാണ് ബ്രിട്ടീഷ് കൗൺസിൽ‍. വെബ്സൈറ്റ്: www.britishcouncil.in.

സ്​റ്റുഡൻറ് വിസ പൂർത്തിയാക്കിയാൽ താൽക്കാലിക പെർമിറ്റ് ലഭിക്കുമെങ്കിലും ഒരുവർഷത്തിനുശേഷം മാതൃരാജ്യത്തിൽ മടങ്ങിയെത്തി വീണ്ടും തൊഴിൽ നേടാൻ ശ്രമിക്കണം. നമ്മുടെ നാട്ടിലെ ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ യു.കെയിൽ Under Graduate Programme ആയും പി.ജി പ്രോഗ്രാമുകൾ Graduate Programmeഉം ആയാണ് കണക്കാക്കുന്നതെന്ന് ഓർക്കുക. യു.കെയിലെ പഠനത്തിന് യൂറോപ്യൻ യൂനിയനെ അപേക്ഷിച്ച് സ്കോളർഷിപ്പുകൾ ഏറെയാണ്. തദ്ദേശീയർക്ക് കൂടുതൽ അവസരം നൽകാനും തൊഴിലില്ലായ്മ നികത്താനും പോസ്​റ്റ്​ സ്​റ്റഡി വർക്ക് വിസയിൽ യു.കെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്‌. മികച്ച സാങ്കേതികവിദ്യ, ഗവേഷണസൗകര്യം, നിലവാരമുള്ള കോഴ്‌സുകൾ, പോസ്​റ്റ്​ സ്​റ്റഡി വർക്ക് എന്നിവ യു.കെയിൽ പഠിക്കാൻ അന്താരാഷ്​ട്രതലത്തിൽ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നു. ഇന്ത്യയിൽ 167ഓളം യു.കെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള ട്വിന്നിങ്‌ പ്രോഗ്രാമുകൾ നിലവിലുണ്ട്‌.

സ്കോളർഷിപ്പുകൾ:

കോമൺവെൽത്ത് സ്‌കോളർഷിപ്, റോഡ്‌സ് സ്‌കോളർഷിപ്, ഫെലിക്‌സ് സ്‌കോളർഷിപ്, ഡോ. മന്മോഹന്‍ സിങ് സ്‌കോളർഷിപ്, ഷെവനിങ് സ്‌കോളർഷിപ്, ഇൻലാക് സ്‌കോളർഷിപ്, ഗോവ എജുക്കേഷന്‍ ട്രസ്​റ്റ്​ സ്‌കോളർഷിപ്, ലേഡി മെഹർബായി ടാറ്റ സ്‌കോളർഷിപ്, ഹോൺ ബി സ്‌കോളർഷിപ്, ഓക്‌സ്ഫഡ്-കാംബ്രിജ് സൊസൈറ്റി ഓഫ് ഇന്ത്യ സ്‌കോളർഷിപ്, ഇംപീരിയൽ‍ കോളജ് ഇന്ത്യ ഫൗണ്ടേഷന്‍ സ്‌കോളർഷിപ്പ്​ എന്നിവ.

വെബ്​സൈറ്റ്​: www.topuniversities.com/student-info/scholarship-advice/scholarships-study-uk

കാനഡ

കാനഡയിൽ‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സാമൂഹിക സുരക്ഷിതത്വം കൂടുതലാണ്. മെഡിക്കൽ‍ അനുബന്ധ കോഴ്സുകൾ‍, നഴ്സിങ് തുടങ്ങിയവക്കാണ് കൂടുതൽ‍ പേരും. കാനഡയിൽ‍ പെർമനൻറ് റെസിഡൻറ് വിസ കിട്ടാന്‍ എളുപ്പമാണ്. മൂന്നു വർഷം സ്ഥിരമായി രാജ്യത്ത് കഴിയുന്നവർക്ക് ഇതിന് അപേക്ഷിക്കാം. ഹോസ്പിറ്റാലിറ്റി, ബിസിനസ് ആൻഡ്​ മാനേജ്മെൻറ്, ഏവിയേഷന്‍, ബയോടെക്നോളജി തുടങ്ങിയ കോഴ്സുകൾക്കും ഇന്ത്യയിൽനിന്ന്​ വിദ്യാർഥികൾ‍ ചേരുന്നുണ്ട്. കാനഡയിൽ‍ ആദ്യ ആറുമാസം കാമ്പസിനകത്തുമാത്രമാണ് ജോലിചെയ്യാന്‍ കഴിയുക. മെഡിക്കൽ, െഡൻറൽ, വെറ്ററിനറി, ലോ എന്നിവയിൽ ബിരുദം നേടിയവർക്ക് നേരിട്ട് പ്രാക്ടിസ് ചെയ്യാൻ സാധിക്കുകയില്ല.

വെബ്​സൈറ്റ്​: www.topuniversities.com/student-info/scholarship-advice/scholarships-study-canada

ആസ്ട്രേലിയ

ആസ്ട്രേലിയയിൽ‍ മൈനിങ്, ബയോ എൻജിനീയറിങ്, ബിസിനസ് മാനേജ്മെൻറ്, സോഷ്യൽ‍ വർക്ക്​ തുടങ്ങിയ കോഴ്സുകളിലാണ് വിദ്യാർഥികൾ‍ അധികവും ചേരുന്നത്. വിസ കിട്ടാന്‍ എളുപ്പമാണെന്നതാണ് വിദ്യാർഥികളെ ഇവിടേക്ക് കൂടുതലായി ആകർഷി‍ക്കുന്നത്. CUT സ്കോളർഷിമപ്പുകളും ലഭ്യമാണ്. IELTS പാസായിരിക്കണം.

സ്കോളർഷിപ്പുകൾ: ആസ്‌ട്രേലിയന്‍ സർക്കാറിെൻറ ഇൻറർനാഷനൽ‍ പോസ്​റ്റ്​ ഗ്രാജ്വേറ്റ് റിസർച്​ സ്‌കോളർഷിപ്, മക്വയറി യൂനിവേഴ്‌സിറ്റി സ്‌കോളർഷിപ്, മെൽബണ്‍-ഇന്ത്യ സ്‌കോളർഷിപ്​, ആസ്‌ട്രേലിയ അവാർഡ് സ്‌കോളർഷിപ്, ഫ്യൂചർ‍ ഓഫ് ചെയ്ഞ്ച് സ്‌കോളർഷിപ്, ​ജേസന്‍ (JASON) കോമൺവെൽത്ത്​ സ്കോളർഷിപ് എന്നിവ.

വെബ്​സൈറ്റ്​: www.topuniversities.com/student-info/scholarship-advice/international-scholarships-study-australia

ന്യൂസിലൻഡ്

മനോഹരമായ രാജ്യമാണെന്നതാണ് ന്യൂസിലൻഡി​െൻറ ഏറ്റവും വലിയ ആകർഷണം. എൻജിനീയറിങ്, ഫുഡ് ടെക്നോളജി, ഐ.ടി, ടൂറിസം തുടങ്ങിയ കോഴ്സുകളിലാണ് കൂടുതൽ‍ പേരും ചേരുന്നത്. ടെക്നോളജി കോഴ്സുകളിൽ‍ ജർമ‍നി കഴിഞ്ഞാൽ‍ ഏറ്റവും കൂടുതൽപേർ പോകുന്നത് ഇവിടേക്കാണ്. നഴ്സിങ് പഠനത്തിനും സാധ്യതയുണ്ട്.

സ്കോളർഷിപ്പുകൾ: കോമൺ​വെൽത്ത്​ സ്‌കോളർഷിപ്, ന്യൂസിലൻഡ്​ എക്‌സലൻസ്​ അവാർഡ് എന്നിവ.

വെബ്​സൈറ്റ്​: www.topuniversities.com/student-info/scholarship-advice/scholarships-study-new-zealand


അമേരിക്ക

അമേരിക്കയിലേക്കുള്ള സ്​റ്റുഡൻറ് വിസ ലഭിക്കാന്‍ ഏറെ പ്രയാസമാണെന്നാണ് പരക്കെയുള്ള പ്രചാരണം. എന്നാൽ‍, നിങ്ങളുടെ ലക്ഷ്യങ്ങളിൽ‍ കലർപ്പില്ലെങ്കിൽ‍, രേഖകളിൽ‍ കള്ളത്തരമില്ലെങ്കിൽ‍ വിസ ലഭിക്കാന്‍ വലിയ കടമ്പകളില്ലെന്ന് ചെന്നൈയിലെ അമേരിക്കന്‍ കോൺസുലേറ്റ് വിസാ വിഭാഗം വ്യക്തമാക്കുന്നു. അമേരിക്കയിൽ‍ നിലവിൽ‍ 4700 സർവസകലാശാലകളും കോളജുകളുമാണുള്ളത്. വിവിധ കോഴ്സുകളിലായി 1.3 ലക്ഷം ഇന്ത്യന്‍ വിദ്യാർഥികൾ‍ പഠിക്കുന്നുണ്ട്.

സ്‌കൂൾ, കോളജ്​ തലങ്ങളിലെ അക്കാദമിക മികവിെൻറ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ സർവകലാശാലകളിൽ‍ പ്രവേശനത്തിനുള്ള അപേക്ഷകൾ‍ പരിഗണിക്കുന്നത്. സെപ്റ്റംബർ‍ മുതൽ‍ ജൂണ്‍ വരെ നീളുന്ന ഒമ്പത് മാസമാണ് മിക്ക അമേരിക്കന്‍ യൂനിവേഴ്സിറ്റികളുടെയും വിദ്യാഭ്യാസ വർഷം.

1. ഇന്ത്യയിൽനിന്നുള്ള അപേക്ഷകർ‍ www.ustraveldocs.com/in എന്ന വെബ്സൈറ്റ് സന്ദർശിച്ച്​ ഇതിൽ‍ പറയുന്ന ds - 160 എന്ന അപേക്ഷഫോറം പൂരിപ്പിക്കുക.

2. അപേക്ഷയോടൊപ്പം വേണ്ട രേഖകൾ‍ എന്തൊക്കെയാണെന്നറിയുക (http://travel.state.gov/content/visa/ents/udyexchangets/udent.html എന്ന സൈറ്റിലൂടെ വിവരങ്ങൾ‍ ലഭിക്കും).

3. വിസ അഭിമുഖത്തിനുള്ള അപേക്ഷ ഫീസ് അടക്കുക. (വിവരങ്ങൾ‍:www.ustraveldocs.com/in എന്ന വെബ്സൈറ്റിലുണ്ട്.)

4. സ്​റ്റുഡൻറ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ‍ ഇൻഫർമേഷന്‍ സിസ്​റ്റം (sevis) www.ice.gov/sevis എന്ന വെബ്സൈറ്റിൽ‍ കയറിയാണിത് അടക്കേണ്ടത്. i 20 ഫോം ലഭിച്ചതിനുശേഷമാണ് പണം അടക്കേണ്ടത്. ആദ്യം തന്നെ sevis ഫീസ് അടച്ചില്ലെങ്കിൽ‍ വിദ്യാർഥികൾക്ക് വിസ അഭിമുഖത്തിൽ‍ പങ്കെടുക്കാനാകില്ല.

സ്കോളർഷിപ്പുകൾ:

ഇൻലാക്​ ശിവ്ദാസനി ഫൗണ്ടേഷന്‍ സ്‌കോളർഷിപ്​, ഫുൾബ്രൈ റ്റ് – നെഹ്രു ഫെലോഷിപ്, ഹുബർട്ട് ഹംഫ്രി ഫെലോഷിപ്, സ്​റ്റാൻഫഡ് റിലയൻസ്​ ധീരുബായ് ഫെലോഷിപ്, റോട്ടറി ഫൗണ്ടേഷന്‍ സ്‌കോളർഷിപ്, അക്തറലി ടുബാക്കോ വാലാ ഫെലോഷിപ്, ഇന്ത്യന്‍ ട്രസ്​റ്റ്​ ഫെലോഷിപ്, അമേരിക്കന്‍ യൂനിവേഴ്‌സിറ്റി എമേർജിങ്​ ഗ്ലോബൽ‍ ലീഡർ‍ സ്‌കോളർഷിപ്, ടാറ്റാ സ്‌കോളർഷിപ് എന്നിവ.

വെബ്​സൈറ്റ്​: www.topuniversities.com/student-info/scholarship-advice/international-scholarships-study-us

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scholarshipabroad Study
News Summary - Study abroad with scholarship
Next Story