നാട്യം
തൃപ്തിതന്നിണക്കിടും ഹൃദ്യത...വഴങ്ങിപ്പോയ്. അത്രമേലസഹ്യമെ ന്നറിയെ, കെണിഞ്ഞുപോയ്..! എപ്പോഴുമോച്ചാനിച്ചു നില്ക്കണം, വിനീതമായ് കുമ്പിടുംമട്ടേയെന്തും പാടുള്ളൂ...ദിനരാത്ര- മുന്തുവാൻ സ്മരിക്കണ- മതിനെയെല്ലായ്പ്പോഴും. വെടിഞ്ഞു പോകാനൊക്കാ- ബന്ധനച്ചരടിന്മേ- ലിണങ്ങിപ്പുലരണം. ഒന്നുകിലൊടുങ്ങണ- മല്ലെങ്കിലടിമയെ- ന്നറിഞ്ഞങ്ങുറയ്ക്കണം. വിനയഭാരത്താലേ ദിനമുന്തിലും...
Your Subscription Supports Independent Journalism
View Plansതൃപ്തിതന്നിണക്കിടും
ഹൃദ്യത...വഴങ്ങിപ്പോയ്.
അത്രമേലസഹ്യമെ
ന്നറിയെ, കെണിഞ്ഞുപോയ്..!
എപ്പോഴുമോച്ചാനിച്ചു
നില്ക്കണം, വിനീതമായ്
കുമ്പിടുംമട്ടേയെന്തും
പാടുള്ളൂ...ദിനരാത്ര-
മുന്തുവാൻ സ്മരിക്കണ-
മതിനെയെല്ലായ്പ്പോഴും.
വെടിഞ്ഞു പോകാനൊക്കാ-
ബന്ധനച്ചരടിന്മേ-
ലിണങ്ങിപ്പുലരണം.
ഒന്നുകിലൊടുങ്ങണ-
മല്ലെങ്കിലടിമയെ-
ന്നറിഞ്ഞങ്ങുറയ്ക്കണം.
വിനയഭാരത്താലേ
ദിനമുന്തിലും രാവി-
ന്നിരുളിന്നൊളിവിലോ,
മയക്കക്കയത്തിലോ-
വഴുതിയുലയരു-
തബ്ഭാവം...ദുഃസ്വപ്നംവ-
ന്നിടയ്ക്കു മുരളുമെ-
ന്നാകിലും മുഴുനിദ്ര-
ക്കില്ല പോംവഴിവേറെ.
ഉണർന്നാലതേമാത്ര
കൂമ്പണം ശിര,സ്സതു
ശീലമായിരിക്കണം.
ദീർഘമാണുണർവെന്ന
തോന്നൽഭാരത്തെച്ചെറ്റു-
സ്വൈര്യമോടൂർന്നേറുവാ-
നുതകുവതതുമാത്രം.
കെട്ടൊരുള്ളകത്തെഴും
തിക്തതയിടക്കിടെ
കെട്ടുപൊട്ടിച്ചാ, ലതി-
വിദഗ്ധമടക്കലേ
രക്ഷണം...നാട്യത്തിന്റെ
വൈഭവമൊന്നേ കാമ്യം.
ശ്രദ്ധയെങ്ങാനുമിടയ്-
ക്കൊന്നു പാളുകിൽ മുഖ-
സ്തുതിയിൽ മുഴുകിയ
ലുബ്ധതക്കിണങ്ങണം.
ചത്തൊടുങ്ങണേയെന്നു
തോന്നിപ്പോം മുഹൂർത്തത്തെ
കെട്ടഴിച്ചകലേക്ക-
ങ്ങാട്ടണം...തന്നന്ത്യത്തിൻ
ഹേതുവെങ്ങുണരിലു
മുടനേയതിൻ രൂക്ഷ
ഗന്ധമാ നാസാന്ധ്രത്തിൽ-
ചൊരുക്കും..! അസഹ്യമാ-
യുലകു വിറകൊള്ളു
മന്നേരം..! ഒടുക്കാതെ-
യടങ്ങില്ലൊരിഞ്ചിലും..!
നാട്യത്തിൽ ബഹുകേമ-
നാകുകിൽ സെമിത്തേരി-
സ്വാസ്ഥ്യങ്ങൾ തളംകെട്ടും
കോട്ടയിലധിപനായ്
വാഴിക്കും...ഉച്ചിക്കുമേ-
ലപ്പാദമമർന്നിരി-
പ്പുണ്ടാകുമദൃശ്യമായ്;
ആയതൊരലങ്കാര
മാണെന്നേ ഭാവിച്ചീടൂ.
പരമ സുഖമെന്ന
താകണമെല്ലായ്പ്പോഴും
പ്രകടമാകും ഭാവം;
കഠിനമെന്നാകിലും.
02
അത്രമേലസഹ്യമാ-
യിരുന്നു..! നാട്യത്തിന്റെ
മികവിലടിമുടി
മറഞ്ഞ പ്രതീതിയി
ലെത്രനാൾ..! അകാലത്തി-
ലന്നതു പൊലിഞ്ഞുമ-
ണ്ണടിയേ രഹസ്യമാ-
യാനന്ദിച്ചർമാദിച്ച
ഹേതുവും മറ്റൊന്നല്ല.
എന്നിട്ടുമെന്തായിടാ-
മസംഖ്യമസംതൃപ്ത-
രതിന്റെയൊടുങ്ങലി
ലതീവ രഹസ്യമാ-
യാഹ്ലാദിപ്പതു കാൺകെ
ഉച്ചത്തിൽ ദുഃഖാർദ്രമാ-
യതിനെ സ്മരിച്ചു ഞാൻ..!?
ഹൃദ്യമാമൊഴികളീ
യുലകാകെയും വൈറ-
ലായതിലാനന്ദിച്ചൂ..!?
ചുറ്റിലുമനേകരാ
ഹൃദ്യതക്കിരയായെ
ന്നൂഹിച്ചങ്ങുത്സാഹിച്ചു..!?
l