Begin typing your search above and press return to search.
ആശങ്കകളിൽ ഒരു ഒളിമ്പിക്സ്
Posted On date_range 16 July 2021 1:37 PM IST
Updated On date_range 23 July 2021 4:59 PM IST
കോവിഡ് പശ്ചാത്തലത്തിൽ നീട്ടിെവച്ച ഒളിമ്പിക്സ് ജൂലൈ 23ന് ടോക്യോവിൽ ആരംഭിക്കുകയാണ്. എന്താണ് ഈ ഒളിമ്പിക്സിെൻറ സവിശേഷതകൾ? ഇന്ത്യൻ-മലയാളി പ്രതീക്ഷകൾ ഏത് വിധത്തിലുള്ളതാണ്? -മുൻ ഒളിമ്പിക്സുകൾ റിപ്പോർട്ട് ചെയ്ത, മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകെൻറ നിരീക്ഷണങ്ങൾ.
'ടോക്യോ 2020 ഗോ'. ഗ്രീസിൽനിന്നു ജപ്പാനിലേക്ക് ദീപശിഖയെത്തിച്ച പ്രത്യേക വിമാനത്തിെൻറ പേര് അങ്ങനെയായിരുന്നു. 2020 മാർച്ച് 12 വ്യാഴാഴ്ച ആതൻസിലെ ആളൊഴിഞ്ഞ പനാതെനെയ്ക്ക് മാർബിൾ സ്റ്റേഡിയത്തിൽ, പൗരാണിക ഒളിമ്പിക്സിെൻറ ഓർമകൾ ഉണർത്തി സൂര്യപ്രകാശത്തിൽനിന്നു ജ്വലിപ്പിച്ച ദീപശിഖ ഗ്രീക് നടി സാന്തി ജോർജിയു ഗ്രീസിെൻറ ഒളിമ്പിക് ഷൂട്ടിങ് ചാമ്പ്യൻ അന്ന കൊരകാക്കിക്കു കൈമാറിയപ്പോൾ ചരിത്രം വഴിമാറുകയായിരുന്നു. ആദ്യമായാണ് ഒരു വനിത ഒളിമ്പിക് ദീപശിഖാ പ്രയാണത്തിനു തുടക്കം കുറിക്കുന്നത്. അന്നയിൽനിന്നും ദീപശിഖ 2004ലെ ആതൻസ് ഒളിമ്പിക്സിലെ വനിതാ മാരത്തൺ ചാമ്പ്യൻ മിസുകി നൊഗുചി ഏറ്റുവാങ്ങി.
മാർബിൾ സ്റ്റേഡിയത്തിൽ ആകെയുണ്ടായിരുന്നത് ഏതാനും ഭാരവാഹികൾ മാത്രം. ഗ്രീസിൽ നിശ്ചയിച്ചിരുന്ന ആറുനാളത്തെ ദീപശിഖാ പ്രയാണം റദ്ദാക്കപ്പെട്ടു. ഗ്രീസ് ലോക്ഡൗണിൽ ആയിക്കഴിഞ്ഞിരുന്നു. ഗ്രീസിൽ 418 കോവിഡ് പോസിറ്റിവ് കേസുകളും അഞ്ചു മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ലോകം കൊറോണാ ഭീഷണിയിൽ ആയിത്തുടങ്ങി. പക്ഷേ, ജപ്പാെൻറ ഒളിമ്പിക് നീന്തൽ താരം നയോക്കോ ഇമോതോ ഗ്രീക് ഒളിമ്പിക് സമിതി അധ്യക്ഷൻ സ്പൈറോസ് കപ്രലോസിൽനിന്ന് ദീപം ഏറ്റുവാങ്ങുമ്പോഴും പ്രതീക്ഷകൾ ബാക്കിയുണ്ടായിരുന്നു. 'ടോക്യോ 2020 ഗോ' ആതൻസിൽനിന്നു പറന്നുയരുമ്പോഴും ഗോ–ടോക്യോ ഗോ... എന്നായിരുന്നു രാജ്യാന്തര ഒളിമ്പിക് സമിതി അധ്യക്ഷൻ തോമസ് ബാക്കിെൻറ ആഹ്വാനം. ജപ്പാനിൽ 121 ദിവസത്തെ ദീപശിഖാ പ്രയാണം തുടങ്ങേണ്ടത് മാർച്ച് 26ന്. 2011ലെ ഭൂകമ്പത്തിെൻറയും സൂനാമിയുടെയും പ്രഭവകേന്ദ്രമായിരുന്ന ഫുകുഷിമയിൽനിന്ന് ദീപശിഖാ പ്രയാണം തുടങ്ങാൻ ജപ്പാൻ തീരുമാനിച്ചപ്പോൾ അതിജീവനത്തിെൻറ മറ്റൊരു ജപ്പാൻ മാതൃകയായിരുന്നു ലോകത്തിനു മുന്നിൽ. ടോക്യോ ഒളിമ്പിക്സിെൻറ പ്രധാന വേദിയായ, 60,000 ഇരിപ്പിടങ്ങൾ ഉള്ള സ്റ്റേഡിയം 2019 ഡിസംബർ 14നു തന്നെ പൂർണ സജ്ജമായിക്കഴിഞ്ഞിരുന്നു.
ചൈനയിലെ വൂഹാനിൽനിന്ന് കൊറോണ തുടക്കമിട്ട മാരത്തൺ യാത്ര അതിർത്തികൾ കടന്ന്, സമുദ്രങ്ങളും ആകാശങ്ങളും താണ്ടി ജപ്പാൻ തീരങ്ങളിൽ നങ്കൂരമിട്ടിരുന്ന യാത്രാ കപ്പലുകളിലെ സഞ്ചാരികളിൽ എത്തിയപ്പോഴും ഒളിമ്പിക്സ് നടക്കുമെന്നുതന്നെയായിരുന്നു കണക്കുകൂട്ടൽ. പ്രധാന കാരണം ഒളിമ്പിക്സ് റദ്ദാക്കപ്പെട്ടാൽ ജപ്പാനു വലിയ സാമ്പത്തിക നഷ്ടം സംഭവിക്കും എന്നതു തന്ന. ലോകമെങ്ങും കായികവേദികൾ അടഞ്ഞപ്പോഴും കായികതാരങ്ങൾ സ്വന്തം നിലയിൽ മിതമായ വ്യായാമങ്ങളും പരിശീലനങ്ങളുമായി മുന്നോട്ടുപോയി. പിന്മാറുമെന്ന ഭീഷണി ഏതാനും രാജ്യങ്ങൾ ഉയർത്തിയപ്പോഴും ഐ.ഒ.സി കുലുങ്ങിയില്ല.
2016ലെ ഒളിമ്പിക്സിനു വേദിയാകാൻ ശ്രമിച്ചു പരാജയപ്പെട്ട (മൂന്നാം സ്ഥാനം) ടോക്യോക്ക് അന്നു നഷ്ടമായത് 15 കോടി ഡോളർ ആണ്. പക്ഷേ, ഇതിെൻറ പകുതി ചെലവിട്ട് 2020ലെ വേദിയാകാൻ ടോക്യോക്ക് സാധിച്ചു. ബജറ്റ് പലതവണ തിരുത്തിയെഴുതേണ്ടിവന്നു. എന്നിട്ടും കുറ്റമറ്റ രീതിയിൽ ഒരുക്കങ്ങളുമായി ജപ്പാൻ മുന്നോട്ടു പോകുമ്പോഴാണ് കോവിഡ് മഹാമാരി ലോകത്തിെൻറ തന്നെ താളക്രമം തെറ്റിച്ചത്. ഒടുവിൽ 2020 മാർച്ച് 24 ചൊവ്വാഴ്ച രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രഖ്യാപിച്ചു. ടോക്യോ ഒളിമ്പിക്സ് ഒരു വർഷത്തേക്കു നീട്ടിെവച്ചിരിക്കുന്നു. ഐ.ഒ.സി പ്രസിഡൻറ് തോമസ് ബാക്കും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും സംയുക്തമായെടുത്ത തീരുമാനം. പക്ഷേ, ഗെയിംസ് ടോക്യോ 2020 ആയിത്തന്നെ അറിയപ്പെടും.
വേദികളെല്ലാം വളരെ നേരത്തേ തയാറായിരുന്നു. ടിക്കറ്റുകളും വൻതോതിൽ വിറ്റഴിഞ്ഞു. എന്നാൽ ലോകമെമ്പാടുമായി 1.7 ബില്യൺ ജനങ്ങൾ ലോക്ഡൗണിലായിരിക്കെ ഗെയിംസ് മാറ്റിവെക്കുകയല്ലാതെ മാർഗമില്ലായിരുന്നു. ഗെയിംസ് ബജറ്റ് പുതുക്കി 12.6 ബില്യൺ ഡോളർ ആയി നിശ്ചയിച്ച ജപ്പാന് ആറു ബില്യൺ ഡോളർ എങ്കിലും അധികം ചെലവാകും. 1940ൽ ടോക്യോ വേദിയാകാൻ ഒരുങ്ങിയെങ്കിലും ചൈനയുമായുണ്ടായ യുദ്ധത്തെത്തുടർന്നു പിൻവാങ്ങി. 1940ലെ ഗെയിംസ് പക്ഷേ, നടന്നില്ല.
ലോകം ഇതുവരെ കാണാത്ത അതിനൂതന സാങ്കേതികവിദ്യയുടെ വിസ്മയാനുഭവമാകും ടോക്യോ ഒളിമ്പിക്സ് എന്നു ജപ്പാൻ പ്രഖ്യാപിച്ചപ്പോൾ ആരും അത്ഭുതപ്പെട്ടിരിക്കില്ല. 1964ലെ ഒളിമ്പിക്സിനു വേദിയായ ടോക്യോ നഗരം. രണ്ടാമതൊരു ഒളിമ്പിക്സിനു തീയതി കുറിച്ചത് 24 മുതൽ ആഗസ്റ്റ് ഒമ്പതുവരെയായിരുന്നു.
ഉദ്ഘാടന–സമാപന ചടങ്ങുകളും അത്ലറ്റിക്സും നടക്കുന്ന പ്രധാന സ്റ്റേഡിയം ഉൾപ്പെടെ 42 വേദികളിൽ 33 കായിക ഇനങ്ങളിൽ 339 സ്വർണമെഡലുകൾക്കായാണു പോരാട്ടം. കരാട്ടേ, സ്കേറ്റ് ബോർഡിങ്, സർഫിങ്, സ്പോർട് ൈക്ലംബിങ് എന്നീ പുതിയ നാല് ഇനങ്ങൾക്കൊപ്പം ബേസ്ബാൾ ഒരു വ്യാഴവട്ടത്തിനുശേഷം മടങ്ങിയെത്തുന്നു. അധികമായി അഞ്ച് ഇനങ്ങൾ വന്നപ്പോൾ അഞ്ഞൂറോളം താരങ്ങൾ കൂടുതലായെത്തും. അതായത് പതിനൊന്നായിരത്തോളം താരങ്ങൾ. ഇതൊക്കെയായിരുന്നു കണക്കുകൂട്ടിയത്.
താരങ്ങളുടെ എണ്ണം കുറയില്ല. ഒഫിഷ്യലുകളും വളൻറിയർമാരും കുറയും. ദേശീയ ടീമിനൊപ്പം കോട്ടിട്ട് ഇറങ്ങുന്ന വിനോദയാത്രാ സംഘത്തെ അതത് നാടുകളിൽ തന്നെ ജപ്പാൻ വിലക്കി. അങ്ങോട്ട് അങ്ങനെയാരും പോരേണ്ടതില്ല. ഇന്ത്യ ഉൾപ്പെടെ ഏതാനും രാജ്യങ്ങളിൽനിന്നുള്ളവർ പ്രത്യേക നിരീക്ഷണത്തിലായിരിക്കും.
ജപ്പാൻ ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച ഭാഗ്യചിഹ്നം ഇന്നു നിർഭാഗ്യത്തിെൻറ ഓർമപ്പെടുത്തൽ ആയി. വിദേശ കാണികളോ വിദേശ വളൻറിയർമാരോ ഇല്ല. നാട്ടുകാരായ കാണികളെയും വിലക്കുന്നു. ചെന്നെത്തുന്നവർക്ക് 15 നാൾ പൊതുഗതാഗതം അനുവദിക്കില്ല. താരങ്ങളോ ഒഫിഷ്യലുകളോ നിശ്ചിതവേദികൾക്കപ്പുറം സഞ്ചരിക്കരുത്. ഷോപ്പിങ് ഇല്ല. ഇഷ്ടപ്പെട്ട ഹോട്ടലുകൾ ഇല്ല. പരിശീലനവും മത്സരവും ഒഴിച്ചാൽ ഏതാണ്ട് പൂർണ ലോക്ഡൗൺ. ജൂലൈ 12ന് അവസാനിക്കേണ്ടിയിരുന്ന ആരോഗ്യ അടിയന്തരാവസ്ഥ ടോക്യോ ഒരു മാസത്തേക്കു നീട്ടി.
ചൈനയിലെ വൂഹാനിൽനിന്ന് കൊറോണ തുടക്കമിട്ട മാരത്തൺ യാത്ര അതിർത്തികൾ കടന്ന്, സമുദ്രങ്ങളും ആകാശങ്ങളും താണ്ടി ജപ്പാൻ തീരങ്ങളിൽ നങ്കൂരമിട്ടിരുന്ന യാത്രാ കപ്പലുകളിലെ സഞ്ചാരികളിൽ എത്തിയപ്പോഴും ഒളിമ്പിക്സ് നടക്കുമെന്നുതന്നെയായിരുന്നു കണക്കുകൂട്ടൽ. പ്രധാന കാരണം ഒളിമ്പിക്സ് റദ്ദാക്കപ്പെട്ടാൽ ജപ്പാനു വലിയ സാമ്പത്തിക നഷ്ടം സംഭവിക്കും എന്നതു തന്ന. ലോകമെങ്ങും കായികവേദികൾ അടഞ്ഞപ്പോഴും കായികതാരങ്ങൾ സ്വന്തം നിലയിൽ മിതമായ വ്യായാമങ്ങളും പരിശീലനങ്ങളുമായി മുന്നോട്ടുപോയി. പിന്മാറുമെന്ന ഭീഷണി ഏതാനും രാജ്യങ്ങൾ ഉയർത്തിയപ്പോഴും ഐ.ഒ.സി കുലുങ്ങിയില്ല.
2016ലെ ഒളിമ്പിക്സിനു വേദിയാകാൻ ശ്രമിച്ചു പരാജയപ്പെട്ട (മൂന്നാം സ്ഥാനം) ടോക്യോക്ക് അന്നു നഷ്ടമായത് 15 കോടി ഡോളർ ആണ്. പക്ഷേ, ഇതിെൻറ പകുതി ചെലവിട്ട് 2020ലെ വേദിയാകാൻ ടോക്യോക്ക് സാധിച്ചു. ബജറ്റ് പലതവണ തിരുത്തിയെഴുതേണ്ടിവന്നു. എന്നിട്ടും കുറ്റമറ്റ രീതിയിൽ ഒരുക്കങ്ങളുമായി ജപ്പാൻ മുന്നോട്ടു പോകുമ്പോഴാണ് കോവിഡ് മഹാമാരി ലോകത്തിെൻറ തന്നെ താളക്രമം തെറ്റിച്ചത്. ഒടുവിൽ 2020 മാർച്ച് 24 ചൊവ്വാഴ്ച രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രഖ്യാപിച്ചു. ടോക്യോ ഒളിമ്പിക്സ് ഒരു വർഷത്തേക്കു നീട്ടിെവച്ചിരിക്കുന്നു. ഐ.ഒ.സി പ്രസിഡൻറ് തോമസ് ബാക്കും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും സംയുക്തമായെടുത്ത തീരുമാനം. പക്ഷേ, ഗെയിംസ് ടോക്യോ 2020 ആയിത്തന്നെ അറിയപ്പെടും.
വേദികളെല്ലാം വളരെ നേരത്തേ തയാറായിരുന്നു. ടിക്കറ്റുകളും വൻതോതിൽ വിറ്റഴിഞ്ഞു. എന്നാൽ ലോകമെമ്പാടുമായി 1.7 ബില്യൺ ജനങ്ങൾ ലോക്ഡൗണിലായിരിക്കെ ഗെയിംസ് മാറ്റിവെക്കുകയല്ലാതെ മാർഗമില്ലായിരുന്നു. ഗെയിംസ് ബജറ്റ് പുതുക്കി 12.6 ബില്യൺ ഡോളർ ആയി നിശ്ചയിച്ച ജപ്പാന് ആറു ബില്യൺ ഡോളർ എങ്കിലും അധികം ചെലവാകും. 1940ൽ ടോക്യോ വേദിയാകാൻ ഒരുങ്ങിയെങ്കിലും ചൈനയുമായുണ്ടായ യുദ്ധത്തെത്തുടർന്നു പിൻവാങ്ങി. 1940ലെ ഗെയിംസ് പക്ഷേ, നടന്നില്ല.
ലോകം ഇതുവരെ കാണാത്ത അതിനൂതന സാങ്കേതികവിദ്യയുടെ വിസ്മയാനുഭവമാകും ടോക്യോ ഒളിമ്പിക്സ് എന്നു ജപ്പാൻ പ്രഖ്യാപിച്ചപ്പോൾ ആരും അത്ഭുതപ്പെട്ടിരിക്കില്ല. 1964ലെ ഒളിമ്പിക്സിനു വേദിയായ ടോക്യോ നഗരം. രണ്ടാമതൊരു ഒളിമ്പിക്സിനു തീയതി കുറിച്ചത് 24 മുതൽ ആഗസ്റ്റ് ഒമ്പതുവരെയായിരുന്നു.
ഉദ്ഘാടന–സമാപന ചടങ്ങുകളും അത്ലറ്റിക്സും നടക്കുന്ന പ്രധാന സ്റ്റേഡിയം ഉൾപ്പെടെ 42 വേദികളിൽ 33 കായിക ഇനങ്ങളിൽ 339 സ്വർണമെഡലുകൾക്കായാണു പോരാട്ടം. കരാട്ടേ, സ്കേറ്റ് ബോർഡിങ്, സർഫിങ്, സ്പോർട് ൈക്ലംബിങ് എന്നീ പുതിയ നാല് ഇനങ്ങൾക്കൊപ്പം ബേസ്ബാൾ ഒരു വ്യാഴവട്ടത്തിനുശേഷം മടങ്ങിയെത്തുന്നു. അധികമായി അഞ്ച് ഇനങ്ങൾ വന്നപ്പോൾ അഞ്ഞൂറോളം താരങ്ങൾ കൂടുതലായെത്തും. അതായത് പതിനൊന്നായിരത്തോളം താരങ്ങൾ. ഇതൊക്കെയായിരുന്നു കണക്കുകൂട്ടിയത്.
താരങ്ങളുടെ എണ്ണം കുറയില്ല. ഒഫിഷ്യലുകളും വളൻറിയർമാരും കുറയും. ദേശീയ ടീമിനൊപ്പം കോട്ടിട്ട് ഇറങ്ങുന്ന വിനോദയാത്രാ സംഘത്തെ അതത് നാടുകളിൽ തന്നെ ജപ്പാൻ വിലക്കി. അങ്ങോട്ട് അങ്ങനെയാരും പോരേണ്ടതില്ല. ഇന്ത്യ ഉൾപ്പെടെ ഏതാനും രാജ്യങ്ങളിൽനിന്നുള്ളവർ പ്രത്യേക നിരീക്ഷണത്തിലായിരിക്കും.
ഭാഗ്യംകെട്ട ഭാഗ്യചിഹ്നം
നീലയും വെള്ളയും കലർന്ന 'മിറൈതോവ'യാണു ഭാഗ്യ ചിഹ്നം. മിറൈ എന്നാൽ ഭാവി; തോവ എന്നാൽ അനശ്വരം. 'ഭാവി അനശ്വരം' എന്ന് അർഥം വരുന്ന രണ്ടു ജാപ്പനീസ് വാക്കുകളുടെ സംയോജനം. ജാപ്പനീസ് കലാകാരൻ റയോ തനിഗുച്ചിയാണ് ഭാഗ്യചിഹ്നം രൂപകൽപന ചെയ്തത്.ജപ്പാൻ ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച ഭാഗ്യചിഹ്നം ഇന്നു നിർഭാഗ്യത്തിെൻറ ഓർമപ്പെടുത്തൽ ആയി. വിദേശ കാണികളോ വിദേശ വളൻറിയർമാരോ ഇല്ല. നാട്ടുകാരായ കാണികളെയും വിലക്കുന്നു. ചെന്നെത്തുന്നവർക്ക് 15 നാൾ പൊതുഗതാഗതം അനുവദിക്കില്ല. താരങ്ങളോ ഒഫിഷ്യലുകളോ നിശ്ചിതവേദികൾക്കപ്പുറം സഞ്ചരിക്കരുത്. ഷോപ്പിങ് ഇല്ല. ഇഷ്ടപ്പെട്ട ഹോട്ടലുകൾ ഇല്ല. പരിശീലനവും മത്സരവും ഒഴിച്ചാൽ ഏതാണ്ട് പൂർണ ലോക്ഡൗൺ. ജൂലൈ 12ന് അവസാനിക്കേണ്ടിയിരുന്ന ആരോഗ്യ അടിയന്തരാവസ്ഥ ടോക്യോ ഒരു മാസത്തേക്കു നീട്ടി.
എന്തൊക്കെയായാലും ഗെയിംസ് നടത്തിയേ പറ്റൂ. ജപ്പാൻ ജനതയിൽ എൺപതു ശതമാനത്തിലേറെപ്പേർ ഒളിമ്പിക്സ് റദ്ദാക്കണമെന്നു പറയുന്നു. അതേസമയം അമ്പതു ശതമാനം പേർ എതിർപ്പുകൾ അവഗണിച്ചും ഗെയിംസ് നടത്തും എന്നുതന്നെ വിശ്വസിക്കുന്നു. ട്രയൽ മത്സരങ്ങൾ നടത്തിയതുപോലെ ആളും ആരവവുമില്ലാതെ ഒളിമ്പിക്സ് നടക്കും. 364 ദിവസം മാറ്റിവെക്കപ്പെട്ട മേള. 2020 ജൂലൈ 24 മുതൽ ആഗസ്റ്റ് ഒമ്പതുവരെ തീരുമാനിച്ച കായിക മാമാങ്കം 2021 ജൂലൈ 23 മുതൽ ആഗസ്റ്റ് എട്ടുവരെ ആയി പുനർനിർണയിച്ചു.
ഗെയിംസ് ഇനി മാറ്റിവെക്കാനാവില്ല. 2022ൽ ശീതകാല ഒളിമ്പിക്സ് നടക്കേണ്ടതുണ്ട്. ഏഷ്യൻ ഗെയിംസും കോമൺവെൽത്ത് ഗെയിംസും ഐ.ഒ.സിയുടെ അജണ്ടയിൽ അത്രത്തോളം പ്രാധാന്യമുള്ള ഇനങ്ങളല്ല. അതിലേറെ ഐ.ഒ.സിയെ അലട്ടുന്നത്, ഗെയിംസ് മുടങ്ങിയാൽ ഏതാനും രാജ്യാന്തര കായിക സംഘടനകൾ പൂർണമായി തകരും എന്നതാണ്. ഗെയിംസിലെ ലാഭത്തെ ആശ്രയിച്ചാണ് ഐ.ഒ.സിയുടെ സഹായം. ഫിഫയുടെയും ഐ.സി.സിയുടെയും സാമ്പത്തിക ഭദ്രതയില്ല പല കായിക സംഘടനകൾക്കും.
നാലുവർഷത്തിനുശേഷം മോസ്കോ വേദിയായപ്പോൾ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം നടാടെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നു എന്ന നേട്ടം സോവിയറ്റ് യൂനിയനു സ്വന്തമായി. പക്ഷേ, അഫ്ഗാനിസ്താനിൽ നിന്ന് റഷ്യൻ സേനയെ പിൻവലിച്ചില്ലെങ്കിൽ മോസ്കോ ഒളിമ്പിക്സ് ബഹിഷ്കരിക്കുമെന്ന യു.എസ് പ്രസിഡൻറ് ജിമ്മി കാർട്ടറുടെ പ്രസ്താവന വിനയായി. അതിനൊപ്പം സാമ്പത്തിക വിഷമതകൾമൂലം അമ്പതോളം രാജ്യങ്ങളും പിൻവാങ്ങി. ഫലം ഒളിമ്പിക് ചരിത്രത്തിലെ ഏറ്റവും വലിയ ബഹിഷ്കരണമായി അത് മാറി. രാജ്യാന്തര ഒളിമ്പിക് സമിതിയിൽ അന്നുണ്ടായിരുന്ന 142 രാജ്യങ്ങളിൽ 81 രാജ്യങ്ങൾ മാത്രമാണ് മോസ്കോ ഒളിമ്പിക്സിൽ പങ്കെടുത്തത്.
തുടർന്ന് 1984ൽ ലോസ് ആഞ്ജലസിൽ സോവിയറ്റ് ചേരിയുടെ ബഹിഷ്കരണം കണ്ടു. 140 രാജ്യങ്ങൾ പങ്കെടുത്തു. 1992ൽ ബാഴ്സലോണയിൽ കഥ മറിച്ചായിരുന്നു. 32 വർഷങ്ങൾക്കുശേഷം ദക്ഷിണാഫ്രിക്ക മടങ്ങിയെത്തി. സംയുക്ത ജർമൻ ടീം മത്സരിച്ചു. ചിതറിയിട്ടും സോവിയറ്റ് റിപ്പബ്ലിക്കുകൾ ഒരു ടീമായെത്തി.
ലോകയുദ്ധങ്ങൾമൂലം 1916ലും 1940ലും 44ലും മുടങ്ങിയ ഒളിമ്പിക്സ് നാലാമതൊരിക്കൽകൂടി ഉപേക്ഷിക്കേണ്ടിവരുമോയെന്ന ആശങ്ക നിലനിന്നിരുന്നു. നിലവിൽ കോവിഡ് ഭയന്ന് ഉത്തര കൊറിയ മാത്രമാണ് പിന്മാറ്റം പ്രഖ്യാപിച്ചിട്ടുള്ളത്. പക്ഷേ, കായികതാരങ്ങൾ പലരും പിൻവാങ്ങിയിട്ടുണ്ട്.
ഗെയിംസ് ഇനി മാറ്റിവെക്കാനാവില്ല. 2022ൽ ശീതകാല ഒളിമ്പിക്സ് നടക്കേണ്ടതുണ്ട്. ഏഷ്യൻ ഗെയിംസും കോമൺവെൽത്ത് ഗെയിംസും ഐ.ഒ.സിയുടെ അജണ്ടയിൽ അത്രത്തോളം പ്രാധാന്യമുള്ള ഇനങ്ങളല്ല. അതിലേറെ ഐ.ഒ.സിയെ അലട്ടുന്നത്, ഗെയിംസ് മുടങ്ങിയാൽ ഏതാനും രാജ്യാന്തര കായിക സംഘടനകൾ പൂർണമായി തകരും എന്നതാണ്. ഗെയിംസിലെ ലാഭത്തെ ആശ്രയിച്ചാണ് ഐ.ഒ.സിയുടെ സഹായം. ഫിഫയുടെയും ഐ.സി.സിയുടെയും സാമ്പത്തിക ഭദ്രതയില്ല പല കായിക സംഘടനകൾക്കും.
ഉത്തര കൊറിയ പിൻവാങ്ങി
1976ൽ മോൺട്രിയോളിൽ നടന്ന ഒളിമ്പിക്സ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ 27 ആഫ്രിക്കൻ രാജ്യങ്ങൾ പിൻവാങ്ങി. വർണവിവേചനം പിന്തുടരുന്ന ദക്ഷിണാഫ്രിക്കയിലേക്ക് റഗ്ബി ടീമിനെ അയച്ച ന്യൂസിലൻഡിനെ ഒളിമ്പിക്സിൽ പങ്കെടുക്കാൻ അനുവദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം. ഇതോടെ അഞ്ച് ഭൂഖണ്ഡങ്ങളെ ഓർമിപ്പിക്കുന്ന അഞ്ച് വളയങ്ങളുടെ പ്രസക്തി നഷ്ടമായി. റിപ്പബ്ലിക് ഓഫ് ചൈന എന്ന പേരിൽ മത്സരിക്കാൻ അനുമതി നിഷേധിച്ചതിനെത്തുടർന്ന് തായ്വാൻ താരങ്ങൾ സ്വദേശത്തേക്കു മടങ്ങിയതും മോൺട്രിയോളിെൻറ ബാക്കിപത്രം.നാലുവർഷത്തിനുശേഷം മോസ്കോ വേദിയായപ്പോൾ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം നടാടെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നു എന്ന നേട്ടം സോവിയറ്റ് യൂനിയനു സ്വന്തമായി. പക്ഷേ, അഫ്ഗാനിസ്താനിൽ നിന്ന് റഷ്യൻ സേനയെ പിൻവലിച്ചില്ലെങ്കിൽ മോസ്കോ ഒളിമ്പിക്സ് ബഹിഷ്കരിക്കുമെന്ന യു.എസ് പ്രസിഡൻറ് ജിമ്മി കാർട്ടറുടെ പ്രസ്താവന വിനയായി. അതിനൊപ്പം സാമ്പത്തിക വിഷമതകൾമൂലം അമ്പതോളം രാജ്യങ്ങളും പിൻവാങ്ങി. ഫലം ഒളിമ്പിക് ചരിത്രത്തിലെ ഏറ്റവും വലിയ ബഹിഷ്കരണമായി അത് മാറി. രാജ്യാന്തര ഒളിമ്പിക് സമിതിയിൽ അന്നുണ്ടായിരുന്ന 142 രാജ്യങ്ങളിൽ 81 രാജ്യങ്ങൾ മാത്രമാണ് മോസ്കോ ഒളിമ്പിക്സിൽ പങ്കെടുത്തത്.
തുടർന്ന് 1984ൽ ലോസ് ആഞ്ജലസിൽ സോവിയറ്റ് ചേരിയുടെ ബഹിഷ്കരണം കണ്ടു. 140 രാജ്യങ്ങൾ പങ്കെടുത്തു. 1992ൽ ബാഴ്സലോണയിൽ കഥ മറിച്ചായിരുന്നു. 32 വർഷങ്ങൾക്കുശേഷം ദക്ഷിണാഫ്രിക്ക മടങ്ങിയെത്തി. സംയുക്ത ജർമൻ ടീം മത്സരിച്ചു. ചിതറിയിട്ടും സോവിയറ്റ് റിപ്പബ്ലിക്കുകൾ ഒരു ടീമായെത്തി.
ലോകയുദ്ധങ്ങൾമൂലം 1916ലും 1940ലും 44ലും മുടങ്ങിയ ഒളിമ്പിക്സ് നാലാമതൊരിക്കൽകൂടി ഉപേക്ഷിക്കേണ്ടിവരുമോയെന്ന ആശങ്ക നിലനിന്നിരുന്നു. നിലവിൽ കോവിഡ് ഭയന്ന് ഉത്തര കൊറിയ മാത്രമാണ് പിന്മാറ്റം പ്രഖ്യാപിച്ചിട്ടുള്ളത്. പക്ഷേ, കായികതാരങ്ങൾ പലരും പിൻവാങ്ങിയിട്ടുണ്ട്.
ഒളിമ്പിക്സ് ഈ വർഷമാണ് നടക്കുന്നതെങ്കിലും എല്ലായിടത്തും 'ടോക്യോ 2020' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ലേഖകനു കിട്ടിയ മീഡിയ അക്രഡിറ്റേഷനിലും അങ്ങനെ തന്നെ. തീയതികൾ തിരുത്തി അച്ചടിച്ച മറ്റൊരു ഷീറ്റ് ഐഡി കാർഡിനൊപ്പം അയച്ചുതന്നു. ക്രമീകരണങ്ങളെല്ലാം ജപ്പാൻ വളരെ നേരത്തേ പൂർത്തിയാക്കിയിരുന്നു എന്നു സാരം.
മറ്റൊരു പുതുമ ന്യൂസിലൻഡിെൻറ ലൊറെൽ ഹുബ്ബാർഡ് ഒളിമ്പിക്സ് ടീമിൽ ഉൾപ്പെടുന്ന ആദ്യ ട്രാൻസ്ജെൻഡർ ആകും എന്നതാണ്. ഭാരോദ്വഹനത്തിലാണ് ഹുബ്ബാർഡ് മത്സരിക്കുക. 2013 വരെ പുരുഷവിഭാഗത്തിൽ മത്സരിച്ച ഹുബ്ബാർഡ് ടോക്യോവിൽ വനിതാവിഭാഗത്തിൽ മത്സരിക്കും.
അലിസൻ ഫെലിക്സ് അഞ്ചാമതൊരു ഒളിമ്പിക്സിന് മുപ്പത്തിയഞ്ചാം വയസ്സിൽ ഇറങ്ങുന്നു; 400 മീറ്ററിൽ വിജയപ്രതീക്ഷയോടെ. ജമൈക്കയുടെ ഷെല്ലി ആൻ േഫ്രസർ ൈപ്രസ് 10.63 സെക്കൻഡുമായി ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ ഓട്ടക്കാരിയായി നിൽക്കുന്നു. വനിതകളുടെ 10,000 മീറ്ററിൽ നെതർലൻഡ്സിെൻറ സിഫാൻ ഹസൻ ലോക റെക്കോഡ് തിരുത്തിക്കഴിഞ്ഞു (29: 06.82). സെർഗീ ബൂബ്കയുടെ പിൻഗാമിയായി പോൾവാൾട്ട് താരം, സ്വീഡെൻറ അർമാൻഡ് ഡ്യൂപ്ലൻറീസ്.
നീന്തലിൽ ചൈനീസ് സൂപ്പർതാരം സൺ യാങ്ങിന് കഴിഞ്ഞ വർഷം വിലക്ക് ഏർപ്പെടുത്തിയത് എട്ടുവർഷത്തേക്കാണ്. ഒറ്റ ലോകചാമ്പ്യൻഷിപ്പിൽ എട്ടു മെഡൽ നേടി ചരിത്രമെഴുതിയ, യു.എസ് നീന്തൽതാരം കാലെബ് െഡ്രസൽ ആകും നീന്തലിൽ ശ്രദ്ധാകേന്ദ്രം. ഫ്രീ സ്റ്റൈൽ റാണി കാത്തി ലെഡക്കി ഇടക്ക് അസുഖബാധിതയായതോടെ അമേരിക്കയുടെ പ്രതീക്ഷകൾ െഡ്രസലിലാണ്. ആസ്േട്രലിയയുടെ അരിയാർനെ ടിറ്റ്മസ് 400 മീറ്ററിൽ ലെഡക്കിയെ തോൽപിച്ച താരമാണ്.
റഷ്യൻ അത്ലറ്റുകൾക്ക് വിലക്ക്
2015 മുതൽ സസ്പെൻഷൻ നേരിടുന്ന റഷ്യൻ അത്ലറ്റിക് ഫെഡറേഷന് റിയോയിൽ എന്നതുപോലെ ടോക്യോവിലും അത്ലറ്റുകളെ മത്സരിപ്പിക്കാൻ കഴിയില്ല. എന്നാൽ റഷ്യയിൽനിന്നുള്ള 27 ട്രാക്ക് ആൻഡ് ഫീൽഡ് താരങ്ങൾക്ക് ന്യൂട്രൽ ഫ്ലാഗിനു കീഴിൽ മത്സരിക്കാൻ 'വേൾഡ് അത്ലറ്റിക്സ്' അനുമതി നൽകി. മൂന്നുതവണ ഹൈജംപ് ലോക ചാമ്പ്യനായ മരിയ ലസിഝ്കെനെ, പോൾവാൾട്ട് ലോകചാമ്പ്യൻ അനഷെലിക സി ദൊരോവ, ഹൈജംപ് താരം മിഖായിൽ അകിമെൻകോ, വാക്കിങ് താരം വാസിലി മിസിനോവ് തുടങ്ങിയവരൊക്കെ ഈ നിരയിൽ വരും.അഭയാർഥി ടീം ഇത്തവണയും
പന്ത്രണ്ട് ഇനങ്ങളിൽ മത്സരിക്കാൻ 29 അംഗ അഭയാർഥി ടീമിനെ ഐ.ഒ.സി സജ്ജമാക്കി. 13 രാജ്യങ്ങൾ നൽകിയ സ്കോളർഷിപ്പ് ഉപയോഗിച്ച് പരിശീലനം നടത്തുന്ന 56 താരങ്ങളിൽനിന്നാണ് ഈ ടീം തിരഞ്ഞെടുക്കപ്പെട്ടത്. അഭയമില്ലാത്തവർക്ക് പുത്തൻ പ്രതീക്ഷ നൽകാനാണ് ഐ.ഒ.സിയുടെ ഈ തീരുമാനം. 2016ലെ റിയോ ഒളിമ്പിക്സിൽ 10 അംഗ അഭയാർഥി ടീം പങ്കെടുത്തിരുന്നു. സിറിയ, കോംഗോ, ഇത്യോപ്യ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികളാണ് റിയോയിൽ മത്സരിച്ചത്. ടോക്യോവിൽ ആകട്ടെ, സിറിയ, സൗത്ത് സുഡാൻ, എറിട്രിയ, അഫ്ഗാനിസ്താൻ, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ളവർ മത്സരിക്കും. ഇതിലെ ഷൂട്ടിങ് താരങ്ങൾക്ക് പരിശീലനവും പിന്തുണയുമായി ഇന്ത്യയുടെ ഒരേയൊരു വ്യക്തിഗത ഒളിമ്പിക് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുമുണ്ട് എന്ന് ഓർക്കണം. മൂന്നു തവണ ഒളിമ്പിക് ഷൂട്ടിങ് സ്വർണം നേടിയ നിക്കോളോ കാംപ്രിയാനിക്കൊപ്പമാണ് ഈ ദൗത്യത്തിൽ ബിന്ദ്ര കൈകോർത്തത്. അഭയാർഥി അത്ലറ്റുകളായ ലൂനാ സോളമനും മഹ്ദിയും ടോക്യോക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇതിൽ മഹ്ദി പക്ഷേ, അഫ്ഗാനിസ്താനെത്തന്നെയാകും പ്രതിനിധാനം ചെയ്യുക. ''സ്പോർട്സിൽ, ഞാൻ അവസാനം സമാധാനം കണ്ടു'' -ലൂനാ പറഞ്ഞു.മറ്റൊരു പുതുമ ന്യൂസിലൻഡിെൻറ ലൊറെൽ ഹുബ്ബാർഡ് ഒളിമ്പിക്സ് ടീമിൽ ഉൾപ്പെടുന്ന ആദ്യ ട്രാൻസ്ജെൻഡർ ആകും എന്നതാണ്. ഭാരോദ്വഹനത്തിലാണ് ഹുബ്ബാർഡ് മത്സരിക്കുക. 2013 വരെ പുരുഷവിഭാഗത്തിൽ മത്സരിച്ച ഹുബ്ബാർഡ് ടോക്യോവിൽ വനിതാവിഭാഗത്തിൽ മത്സരിക്കും.
പ്രവചിക്കാനാവാത്ത സ്ഥിതിവിശേഷം
ഉസൈൻ ബോൾട്ട് ഇല്ല; 100 മീറ്ററിലെ ലോക ചാമ്പ്യൻ ക്രിസ്റ്റ്യൻ കോൾമാൻ വിലക്കു നേരിടുന്നു. 400 മീറ്ററിലെ വനിതാ ലോക ചാമ്പ്യൻ, ബഹ്റൈെൻറ സാൽവാ ഈദ് നാസറിനും വിലക്ക്. ബ്രിട്ടെൻറ ദീർഘദൂര ഓട്ടക്കാരൻ മോ ഫറ 10,000 മീറ്ററിൽ യോഗ്യത നേടിയില്ല. ജസ്റ്റിൻ ഗാറ്റ്ലിൻ മുപ്പത്തൊമ്പതാം വയസ്സിലും ഒളിമ്പിക് 100 മീറ്റർ ചാമ്പ്യനാകാമെന്ന് പ്രതീക്ഷ െവച്ചുപുലർത്തുന്നു. അമേരിക്കയുടെ തന്നെ െട്രയ്വോൻ െബ്രാമെൽ വെല്ലുവിളി ഉയർത്തുന്നു.അലിസൻ ഫെലിക്സ് അഞ്ചാമതൊരു ഒളിമ്പിക്സിന് മുപ്പത്തിയഞ്ചാം വയസ്സിൽ ഇറങ്ങുന്നു; 400 മീറ്ററിൽ വിജയപ്രതീക്ഷയോടെ. ജമൈക്കയുടെ ഷെല്ലി ആൻ േഫ്രസർ ൈപ്രസ് 10.63 സെക്കൻഡുമായി ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ ഓട്ടക്കാരിയായി നിൽക്കുന്നു. വനിതകളുടെ 10,000 മീറ്ററിൽ നെതർലൻഡ്സിെൻറ സിഫാൻ ഹസൻ ലോക റെക്കോഡ് തിരുത്തിക്കഴിഞ്ഞു (29: 06.82). സെർഗീ ബൂബ്കയുടെ പിൻഗാമിയായി പോൾവാൾട്ട് താരം, സ്വീഡെൻറ അർമാൻഡ് ഡ്യൂപ്ലൻറീസ്.
നീന്തലിൽ ചൈനീസ് സൂപ്പർതാരം സൺ യാങ്ങിന് കഴിഞ്ഞ വർഷം വിലക്ക് ഏർപ്പെടുത്തിയത് എട്ടുവർഷത്തേക്കാണ്. ഒറ്റ ലോകചാമ്പ്യൻഷിപ്പിൽ എട്ടു മെഡൽ നേടി ചരിത്രമെഴുതിയ, യു.എസ് നീന്തൽതാരം കാലെബ് െഡ്രസൽ ആകും നീന്തലിൽ ശ്രദ്ധാകേന്ദ്രം. ഫ്രീ സ്റ്റൈൽ റാണി കാത്തി ലെഡക്കി ഇടക്ക് അസുഖബാധിതയായതോടെ അമേരിക്കയുടെ പ്രതീക്ഷകൾ െഡ്രസലിലാണ്. ആസ്േട്രലിയയുടെ അരിയാർനെ ടിറ്റ്മസ് 400 മീറ്ററിൽ ലെഡക്കിയെ തോൽപിച്ച താരമാണ്.
രക്താർബുദ ബാധിതയായ, നീന്തൽതാരം ഇരുപതുകാരി റിക്കാക്കോ ഇൽകി തന്നെയാണ് ടോക്യോ ഒളിമ്പിക്സിൽ ആതിഥേയരുടെ പോസ്റ്റർ ഗേൾ. 100 മീറ്റർ ബട്ടർൈഫ്ലയിൽ ഇൽകിയുടെ എതിരാളിയാകേണ്ട, സ്വീഡെൻറ സാറാ സോഡ്േട്രാ, വാർത്തയറിഞ്ഞ് കണ്ണീരണിഞ്ഞു. നീന്തൽതാരങ്ങൾ കൂട്ടമായിത്തന്നെ ഇൽകിക്കു പിന്തുണയറിയിച്ചു.
നാൽപത്തിനാലാം വയസ്സിൽ എട്ടാം ഒളിമ്പിക്സിന് ഇറങ്ങുന്ന ഉസ്ബകിസ്താൻ താരം ഒക്സാന ചുസോവിറ്റിന ഉൾപ്പെടുന്ന ജിംനാസ്റ്റിക്സ് വേദിയിൽ സിമോൺ ബൈൽസ് തന്നെയാകും താരം. ലോക ചാമ്പ്യൻഷിപ്പിൽ മെഡൽനേട്ടത്തിൽ കാൽ സെഞ്ചുറി തികച്ചുകഴിഞ്ഞു ബൈൽസ്. ഒന്നര വർഷത്തെ ഇടവേളക്കു ശേഷം മടങ്ങിയെത്തിയ ബൈൽസ് 'യുചെങ്കോ ഡബിൾ പൈക് വോൾട്ട്' എന്ന അതിസാഹസിക പ്രകടനം കാഴ്ചെവച്ച് അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്.
പക്ഷേ, ഇക്കുറി ആകർഷക ഇനങ്ങളിലൊന്നും ഫലം പ്രവചിക്കാനാവില്ല. പല പ്രമുഖ താരങ്ങളുടെയും പരിശീലനം കോവിഡ് കാലഘട്ടം പ്രതിസന്ധിയിലാക്കി. വിചാരിച്ച മത്സരപരിചയം പലർക്കും സാധ്യമായില്ല. അതുകൊണ്ടുതന്നെ കറുത്ത കുതിരകൾ എത്രയോ ആകാം.

ഇന്ത്യൻ പ്രതീക്ഷകൾ
ഷൂട്ടിങ്, ഗുസ്തി, ബോക്സിങ്, ബാഡ്മിൻറൺ ഇതിലേതിലും ഇന്ത്യക്കു മെഡൽ പ്രതീക്ഷിക്കാം. ഹോക്കിയിലും അത്ലറ്റിക്സിലും അത്ഭുതം സംഭവിച്ചാൽ നല്ലതെന്നും കരുതാം. ടോക്യോ ലക്ഷ്യമിട്ട് ഏറ്റവും ശാസ്ത്രീയമായി ടീമിനെ ഒരുക്കിയത് റൈഫിൾ അസോസിയേഷനാണ്. 2018 സെപ്റ്റംബറിൽ അഞ്ജും മൗദ്ഗിലും അപൂർവി ചണ്ഡേലയും യോഗ്യത നേടിക്കൊണ്ടാണ് ഷൂട്ടിങ്ങിലെ ഇന്ത്യയുടെ ടോക്യോ യാത്ര തുടങ്ങിയത്. 2019ൽതന്നെ 15 ഇന്ത്യൻ താരങ്ങൾ യോഗ്യത കൈവരിച്ചു. റിയോയിൽ 12 പേരാണ് മത്സരിച്ചത്. 2019ൽ ചൈനയെയും അമേരിക്കയെയും പിന്തള്ളി ഇന്ത്യ ലോകത്തിലെ മികച്ച ഷൂട്ടിങ് രാജ്യവുമായി.ഐശ്വര്യ പ്രതാപ് സിങ് ടോമർ, മനു ഭാക്കർ, സൗരഭ് ചൗധരി തുടങ്ങിയൊരു യുവനിര. അഞ്ജുവും മനുവും രണ്ട് വ്യക്തിഗത ഇനങ്ങളിൽവീതം മത്സരിക്കും. കഴിഞ്ഞ മൂന്ന് ഒളിമ്പിക്സിലും യോഗ്യത നേടാൻ കഴിയാതെ പോയ തേജസ്വിനി സാവാന്ത് ഇത്തവണ ടീമിൽ ഇടംപിടിച്ചത് ശ്രേദ്ധയമാണ്.
ഗുസ്തിയിൽ ബജ്റങ് പൂനിയയിൽനിന്ന് മെഡൽ പ്രതീക്ഷിക്കുന്നു. റിയോയിൽ പരിക്കുമൂലം മത്സരത്തിനിടെ പിൻവാങ്ങിയ വിനേഷ് ഫോഗട്ട് ഇത്തവണ ആത്മവിശ്വാസത്തിലാണ്. റിയോയിലെ വെങ്കലമെഡൽ ജേത്രി സാക്ഷി മാലിക്കിനെ അട്ടിമറിച്ച ചരിത്രവുമായാണ് പതിനെട്ടുകാരി സോന മാലിക്കിെൻറ വരവ്.

ബോക്സിങ്ങിൽ മേരികോമിനേക്കാൾ പ്രതീക്ഷ വികാസ് കൃഷ്ണനിലാണ്. അഞ്ചു പുരുഷന്മാരും നാലു വനിതകളുമാണ് ടീമിൽ. മേരിയുടെ പോരാട്ടവീര്യം അത്ഭുതങ്ങൾ സൃഷ്ടിക്കാൻ പോന്നതാണുതാനും.
ബാഡ്മിൻറണിൽ കരോലിന മാരിെൻറ അസാന്നിധ്യം പി.വി. സിന്ധുവിെൻറ സാധ്യതകൾ വർധിപ്പിക്കുന്നു. ലോക ചാമ്പ്യൻ എന്ന ലേബലും സിന്ധുവിന് ആത്മവിശ്വാസം നൽകും.
ടെന്നിസിൽ മിക്സ്ഡ് ഡബിൾസിൽ ആയിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. സാനിയക്കൊപ്പം രോഹൻ ബൊപ്പണ്ണക്ക് മത്സരിക്കാൻ കഴിയാതെ വന്നതോടെ ഇന്ത്യയുടെ സാധ്യതകൾ മങ്ങുന്നു. വനിതാ ഡബിൾസിൽ സാനിയ -അങ്കിത സഖ്യം എത്രത്തോളം മുന്നേറുമെന്നു കാത്തിരുന്നു കാണാം. ഹോക്കിയിൽ ഗ്രൂപ്പ് ഘട്ടത്തിൽതന്നെ ഇന്ത്യയുടെ പുരുഷ-വനിത ടീമുകളെ കാത്തിരിക്കുന്നത് കടുത്ത മത്സരങ്ങളാണ്.
അത്ലറ്റിക്സിൽ ജാവലിൻ താരം നീരജ് ചോപ്രയിലാണ് പ്രതീക്ഷയത്രയും. മിൽഖാ സിങ്ങിനെപ്പോലെ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയാണ് നീരജ് ടോക്യോവിൽ മത്സരിക്കുന്നത്. കാത്തിരിക്കാം.
ഭാരോദ്വഹനത്തിൽ മീരാ ബായ് ചാനു ടോക്യോവിൽ മെഡൽ നേടുമെന്ന് സിഡ്നിയിൽ വെങ്കലം നേടിയ കർണം മല്ലേശ്വരി തറപ്പിച്ചു പറയുന്നു. ക്ലീൻ ആൻഡ് ജെർക്കിൽ ലോക റെക്കോഡ് തിരുത്തിയ മീരാ ബായ് 49 കിലോ വിഭാഗത്തിൽ പ്രതീക്ഷയുയർത്തുന്നു. ഇരുപത്തിയഞ്ചുകാരിയായ മുൻ ലോക ചാമ്പ്യന് അമേരിക്കൻ യാത്ര വൈകിയെങ്കിലും ഗെയിംസ് തുടങ്ങുമ്പോൾ തയാറെടുപ്പുകൾ, പ്രത്യേകിച്ച് തോളിെൻറ പ്രശ്നങ്ങൾ മാറുമെന്നു പ്രതീക്ഷിക്കാം.
ആർച്ചറിയിൽ വനിതകളുടെ റികർവ് ഇനത്തിൽ വ്യക്തിഗത വിഭാഗത്തിൽ മത്സരിക്കാൻ ദീപിക കുമാരി യോഗ്യത നേടിയിട്ടുണ്ട്. പുരുഷവിഭാഗം ടീം ഇനത്തിൽ തരുൺദീപ്, അതാനു, പ്രവീൺ സഖ്യവും ഫോമിലാണ്. രണ്ടുതവണ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ തരുൺ ദീപിന് ഇത് മൂന്നാം ഒളിമ്പിക്സ് ആണ്.
ഒളിമ്പിക്സിൽ മത്സരിച്ചാൽ മാത്രമേ (പ്രാഥമിക റൗണ്ടുകളിൽ എങ്കിലും) ഒളിമ്പ്യൻ ആവുകയുള്ളൂ. സിഡ്നിയിൽ മനോജ് ലാലും മഞ്ജിമ കുര്യാക്കോസും ബെയ്ജിങ്ങിൽ സിനി ജോസും റിയോയിൽ ജിസ്ന മാത്യുവും ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും, മത്സരിക്കാൻ സാധിക്കാത്തതിനാൽ ഒളിമ്പ്യൻ ലേബൽ ഇല്ലാതെപോയവരാണ്. അറ്റ്ലാൻറയിൽ ഉഷ മത്സരിക്കാഞ്ഞതിനാലാണ് ഉഷയെ മൂന്നുതവണ ഒളിമ്പ്യൻ എന്നും ഷൈനിയെ നാലുതവണ ഒളിമ്പ്യൻ എന്നും വിശേഷിപ്പിക്കുന്നത്. മലയാളികളിൽ റെക്കോഡ് ഷൈനിക്കാണ്.
ബാഡ്മിൻറണിൽ കരോലിന മാരിെൻറ അസാന്നിധ്യം പി.വി. സിന്ധുവിെൻറ സാധ്യതകൾ വർധിപ്പിക്കുന്നു. ലോക ചാമ്പ്യൻ എന്ന ലേബലും സിന്ധുവിന് ആത്മവിശ്വാസം നൽകും.
ടെന്നിസിൽ മിക്സ്ഡ് ഡബിൾസിൽ ആയിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. സാനിയക്കൊപ്പം രോഹൻ ബൊപ്പണ്ണക്ക് മത്സരിക്കാൻ കഴിയാതെ വന്നതോടെ ഇന്ത്യയുടെ സാധ്യതകൾ മങ്ങുന്നു. വനിതാ ഡബിൾസിൽ സാനിയ -അങ്കിത സഖ്യം എത്രത്തോളം മുന്നേറുമെന്നു കാത്തിരുന്നു കാണാം. ഹോക്കിയിൽ ഗ്രൂപ്പ് ഘട്ടത്തിൽതന്നെ ഇന്ത്യയുടെ പുരുഷ-വനിത ടീമുകളെ കാത്തിരിക്കുന്നത് കടുത്ത മത്സരങ്ങളാണ്.
അത്ലറ്റിക്സിൽ ജാവലിൻ താരം നീരജ് ചോപ്രയിലാണ് പ്രതീക്ഷയത്രയും. മിൽഖാ സിങ്ങിനെപ്പോലെ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയാണ് നീരജ് ടോക്യോവിൽ മത്സരിക്കുന്നത്. കാത്തിരിക്കാം.
ഭാരോദ്വഹനത്തിൽ മീരാ ബായ് ചാനു ടോക്യോവിൽ മെഡൽ നേടുമെന്ന് സിഡ്നിയിൽ വെങ്കലം നേടിയ കർണം മല്ലേശ്വരി തറപ്പിച്ചു പറയുന്നു. ക്ലീൻ ആൻഡ് ജെർക്കിൽ ലോക റെക്കോഡ് തിരുത്തിയ മീരാ ബായ് 49 കിലോ വിഭാഗത്തിൽ പ്രതീക്ഷയുയർത്തുന്നു. ഇരുപത്തിയഞ്ചുകാരിയായ മുൻ ലോക ചാമ്പ്യന് അമേരിക്കൻ യാത്ര വൈകിയെങ്കിലും ഗെയിംസ് തുടങ്ങുമ്പോൾ തയാറെടുപ്പുകൾ, പ്രത്യേകിച്ച് തോളിെൻറ പ്രശ്നങ്ങൾ മാറുമെന്നു പ്രതീക്ഷിക്കാം.
ആർച്ചറിയിൽ വനിതകളുടെ റികർവ് ഇനത്തിൽ വ്യക്തിഗത വിഭാഗത്തിൽ മത്സരിക്കാൻ ദീപിക കുമാരി യോഗ്യത നേടിയിട്ടുണ്ട്. പുരുഷവിഭാഗം ടീം ഇനത്തിൽ തരുൺദീപ്, അതാനു, പ്രവീൺ സഖ്യവും ഫോമിലാണ്. രണ്ടുതവണ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ തരുൺ ദീപിന് ഇത് മൂന്നാം ഒളിമ്പിക്സ് ആണ്.
മലയാളി സാന്നിധ്യം
1924ലെ പാരിസ് ഒളിമ്പിക്സിൽ 110 മീറ്റർ ഹർഡിൽസിൽ മത്സരിച്ചുകൊണ്ട് സി.കെ. ലക്ഷ്മണൻ തുടക്കമിട്ടതാണ് മലയാളികളുടെ ഒളിമ്പിക് പ്രാതിനിധ്യ ചരിത്രം. അതിൽ മെഡൽ നേടിയ ഏക കേരളീയനായി, 1972 ൽ മ്യൂണിക്കിൽ ഹോക്കിയിൽ വെങ്കലം നേടിയ മാനുവൽ െഫ്രഡറിക്സ് മാത്രം. 1980ൽ മോസ്കോയിൽ ഹോക്കി സ്വർണം നേടിയ ഇന്ത്യൻ ടീമിെൻറ ഗോൾകീപ്പർ അലൻ സ്കോഫീൽഡിെൻറ അച്ഛൻ സ്കോട്ട്ലൻഡുകാരനും അമ്മ മലയാളിയുമാണ്. 2016ലെ റിയോ ഒളിമ്പിക്സിൽ 10 മലയാളികൾ മത്സരിച്ചപ്പോൾ ജിസ്ന മാത്യു റിലേ ടീമിൽ റിസർവ് ആയിരുന്നു. 1996ലെ അറ്റ്ലാൻറ ഒളിമ്പിക്സിൽ ഏഴു മലയാളികൾ മത്സരിച്ചതായിരുന്നു മുൻ റെക്കോഡ്. അറ്റ്ലാൻറയിൽ റിലേ ടീമിൽനിന്ന് ഉഷ ഒഴിവാക്കപ്പെട്ടു.ഒളിമ്പിക്സിൽ മത്സരിച്ചാൽ മാത്രമേ (പ്രാഥമിക റൗണ്ടുകളിൽ എങ്കിലും) ഒളിമ്പ്യൻ ആവുകയുള്ളൂ. സിഡ്നിയിൽ മനോജ് ലാലും മഞ്ജിമ കുര്യാക്കോസും ബെയ്ജിങ്ങിൽ സിനി ജോസും റിയോയിൽ ജിസ്ന മാത്യുവും ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും, മത്സരിക്കാൻ സാധിക്കാത്തതിനാൽ ഒളിമ്പ്യൻ ലേബൽ ഇല്ലാതെപോയവരാണ്. അറ്റ്ലാൻറയിൽ ഉഷ മത്സരിക്കാഞ്ഞതിനാലാണ് ഉഷയെ മൂന്നുതവണ ഒളിമ്പ്യൻ എന്നും ഷൈനിയെ നാലുതവണ ഒളിമ്പ്യൻ എന്നും വിശേഷിപ്പിക്കുന്നത്. മലയാളികളിൽ റെക്കോഡ് ഷൈനിക്കാണ്.
ടോക്യോവിൽ ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പർ ആയി പി.ആർ. ശ്രീജേഷും, വ്യക്തിഗത വിഭാഗത്തിൽ, 200 മീറ്റർ ബട്ടർൈഫ്ലയിൽ സാജൻ പ്രകാശ്, ലോങ് ജംപിൽ എം. ശ്രീശങ്കർ, 20 കി.മീ. നടത്തത്തിൽ കെ.ടി. ഇൻഫാൻ എന്നിവരും നേരിട്ടു യോഗ്യത നേടി. 400 മീ. ഹർഡിൽസിൽ എം.പി. ജാബിർ ലോക റാങ്കിങ്ങിെൻറ അടിസ്ഥാനത്തിൽ യോഗ്യത കൈവരിച്ചു. റിലേയിൽ ലോക റാങ്കിങ്ങിൽ ആദ്യ 16 റാങ്കുകാർക്കാണ് അവസരം. മിക്സഡ് റിലേ ടീം നേരത്തേ യോഗ്യത കൈവരിച്ചപ്പോൾ പുരുഷന്മാരുടെ 4x400 മീറ്റർ റിലേടീം അവസാനനിമിഷം രക്ഷപ്പെട്ടു. എന്നാൽ 17ാം റാങ്കിൽ ആയതിനാൽ വനിതകളുടെ 4 x 400 മീറ്റർ റിലേ ടീമിന് അവസരം നഷ്ടമായി. പുരുഷ റിലേ ടീമിൽ മുഹമ്മദ് അനസ് യാഹ്യയും നോഹ നിർമൽ ടോമും പി.എ. അമോജ് ജേക്കബും മിക്സ്ഡ് ടീമിൽ അലക്സ് ആൻറണിയും ഉൾപ്പെട്ടിട്ടുണ്ട്. ടീമിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ജിസ്ന മാത്യുവും വിസ്മയയും അവസാന നിമിഷം തഴയപ്പെട്ടു. മിക്സഡ് റിലേ ടീമിലേക്കുള്ള മൂന്ന് വനിതകളുടെ സ്ഥാനത്തിനായി പ്രത്യേക ടൈം ട്രയൽ നടത്തിയപ്പോഴാണ് ഇരുവരും പുറത്തായത്. 1980ൽ മോസ്കോയിൽ ഉഷ തുടക്കമിട്ട ഒളിമ്പിക്സിലെ മലയാളി വനിതാ സാന്നിധ്യം തൽക്കാലത്തേക്കെങ്കിലും അവസാനിക്കുന്നു.
ശ്രീജേഷിന് ഇതു മൂന്നാം ഒളിമ്പിക്സാണ്. ലണ്ടനിലും റിയോയിലും ഇന്ത്യൻ ഹോക്കി ടീമിൽ അദ്ദേഹം ഗോളിയായിരുന്നു. കെ.ടി. ഇർഫാൻ 2012ൽ ലണ്ടൻ ഒളിമ്പിക്സിൽ 20 കിലോമീറ്റർ നടത്തത്തിൽ പത്താം സ്ഥാനത്തെത്തി അത്ഭുതം സൃഷ്ടിച്ച താരമാണ്. ബക്കിങ്ഹാം കൊട്ടാരത്തിനു ചുറ്റുമായി സംഘടിപ്പിച്ച നടത്തമത്സരത്തിലെ ഇർഫാെൻറ പ്രകടനത്തിന് വേണ്ട അംഗീകാരം ഇന്ത്യയിൽ പൊതുവെയും കേരളത്തിൽ പ്രത്യേകിച്ചും കിട്ടിയോയെന്ന് സംശയമുണ്ട്. ലണ്ടൻ ഒളിമ്പിക്സിനു മുമ്പ് ഇർഫാനു ലഭിച്ച ഏക രാജ്യാന്തര മത്സരപരിചയം മോസ്കോയിൽ യോഗ്യതാ മീറ്റിൽ പങ്കെടുത്തത് മാത്രമായിരുന്നു. റിയോയിലും ഈ അരീക്കോട് സ്വദേശി യോഗ്യത നേടിയിരുന്നു. ആറ് ഇന്ത്യക്കാർ യോഗ്യത നേടിയപ്പോൾ മൂന്നുപേർക്കു മാത്രമായിരുന്നു അവസരം. ഇർഫാൻ തഴയപ്പെട്ടു. ഇർഫാൻ ഇപ്പോൾ മടങ്ങിയെത്തിയിരിക്കുകയാണ്.
ജാബിറിനെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമാണ്. പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ ഒരു ഇന്ത്യക്കാരൻ യോഗ്യത കൈവരിക്കുന്നത് ചെറിയ കാര്യമല്ല. 400 മീറ്റർ റിലേയിൽ ഇന്ത്യയുടെ സൂപ്പർ താരം കൊല്ലം നിലമേൽ സ്വദേശി മുഹമ്മദ് അനസ് തന്നെ. റിയോ ഒളിമ്പിക്സിലും 2017ലെ ലോക അത്ലറ്റിക്സിലും മത്സരിച്ച പരിചയം അനസിനുണ്ട്. 2017ൽ ഭുവനേശ്വറിൽ അനസ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയപ്പോൾ 40 വർഷത്തിനിടയിൽ ഒരു ഇന്ത്യക്കാരൻ ഒരു ലാപ്പിൽ ഏഷ്യൻ ചാമ്പ്യൻ ആവുകയായിരുന്നു. ജകാർത്ത ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിൽ വെള്ളിമെഡൽ ജേതാവാണ് അനസ്.
ജാബിർ യോഗ്യത നേടുന്നതിനു തലേദിവസമാണ് 400 മീറ്റർ ഹർഡിൽസിൽ നോർവേയുടെ കാർസ്റ്റൻ വാർഹോം ഓസ്ലോ ഡയമണ്ട് ലീഗിൽ ലോക റെക്കോഡ് തിരുത്തിയത് (46.70 സെ). 29 വർഷം മുമ്പ് കെവിൻ യങ് സ്ഥാപിച്ച ലോക റെക്കോഡ് (46.78 സെ.) ആണ് തകർന്നതെന്ന് ഓർക്കണം. മത്സരം കടുത്തതായിരിക്കും.
അമോജ് ഡൽഹിയിൽ ജനിച്ചുവളർന്ന താരമാണ്. ഈ സീസണിൽ മികച്ച ഫോമിലാണ്. ഭുവനേശ്വരൻ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ റിലേ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. അതുവഴി ലണ്ടൻ ലോക ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു. ഇരുപത്തിമൂന്നുകാരൻ. നോഹ നിർമൽ ടോം കോഴിക്കോട് പൂഴിത്തോട് സ്വദേശിയാണ്. ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മിക്സ്ഡ് റിലേ ടീമിൽ അംഗമായിരുന്നു.
കായികതാരങ്ങളായ എസ്. മുരളിയുടെയും ബിജിമോളുടെയും പുത്രൻ ശ്രീശങ്കറിെൻറ പരിശീലകൻ പിതാവ് തന്നെയാണ്. ശ്രീശങ്കർ ദേശീയ ലോങ് ജംപ് റെക്കോഡ് ഉടമയാണ് (8.26 മീറ്റർ).
മുൻ അത്ലറ്റ് ഷാൻറിമോളുടെ പുത്രൻ സാജൻ പ്രകാശ് 200 മീറ്റർ ബട്ടർൈഫ്ലയിൽ, കഴിഞ്ഞ മാസം റോമിലാണ് ഒളിമ്പിക് 'എ' യോഗ്യതാ മാർക്ക് കൈവരിച്ചത്. പ്രദീപ് കുമാറിെൻറ ശിഷ്യൻ. സാജൻ കഴിഞ്ഞ മൂന്നു വർഷമായി തായ്ലൻഡിലും യു.എ.ഇയിലുമായിരുന്നു പരിശീലനം. സെമിയിൽ കടന്നാൽ തന്നെ സാജന് നേട്ടമാകും.