Begin typing your search above and press return to search.
proflie-avatar
Login

അയ്യൻകാളിയുടെ പത്രം വീണ്ടും!

അയ്യൻകാളിയുടെ പത്രം വീണ്ടും!
cancel

അയ്യൻകാളി ആരംഭിച്ച ‘സാധുജന പരിപാലിനി’ മാസികയുമായി ബന്ധപ്പെട്ട കൂടുതൽ തെളിവ്​ കണ്ടെത്തുകയാണ്​ ഗ്രന്ഥകർത്താവും ചരിത്രാന്വേഷകനുമായ ലേഖകൻ. അയ്യൻകാളിയുടെ പത്രം എത്രകാലം നിലനിന്നു? ഇടക്കാലത്തിനുശേഷം പുനരാരംഭിച്ചപ്പോൾ എന്തായിരുന്നു മാസികയുടെ സ്വഭാവം? ചരിത്രം തിരുത്തുന്നതാണ്​ ഇൗ കണ്ടെത്തലുകൾ.അയ്യൻകാളി പ്രസ്ഥാന മുഖപത്രമായി ‘സാധുജന പരിപാലിനി’ മാസിക പുറപ്പെട്ട് 93 കൊല്ലം കഴിഞ്ഞപ്പോൾ, അതിന്റെ ഒരു കോപ്പി സംഘടിപ്പിച്ച് 16 കൊല്ലം മുമ്പ് നാടിന് മുന്നിൽ വിശദീകരിക്കാൻ ഭാഗ്യമുണ്ടായത് എനിക്കാണ് (മാധ്യമം ആഴ്ചപ്പതിപ്പ് 23.3.2007). എന്നാൽ, 1089 മേടം (1914 ഏപ്രിൽ-മേയ്) എന്ന തീയതിവെച്ച് തുടങ്ങിയ പത്രം...

Your Subscription Supports Independent Journalism

View Plans
അയ്യൻകാളി ആരംഭിച്ച ‘സാധുജന പരിപാലിനി’ മാസികയുമായി ബന്ധപ്പെട്ട കൂടുതൽ തെളിവ്​ കണ്ടെത്തുകയാണ്​ ഗ്രന്ഥകർത്താവും ചരിത്രാന്വേഷകനുമായ ലേഖകൻ. അയ്യൻകാളിയുടെ പത്രം എത്രകാലം നിലനിന്നു? ഇടക്കാലത്തിനുശേഷം പുനരാരംഭിച്ചപ്പോൾ എന്തായിരുന്നു മാസികയുടെ സ്വഭാവം? ചരിത്രം തിരുത്തുന്നതാണ്​ ഇൗ കണ്ടെത്തലുകൾ.

അയ്യൻകാളി പ്രസ്ഥാന മുഖപത്രമായി ‘സാധുജന പരിപാലിനി’ മാസിക പുറപ്പെട്ട് 93 കൊല്ലം കഴിഞ്ഞപ്പോൾ, അതിന്റെ ഒരു കോപ്പി സംഘടിപ്പിച്ച് 16 കൊല്ലം മുമ്പ് നാടിന് മുന്നിൽ വിശദീകരിക്കാൻ ഭാഗ്യമുണ്ടായത് എനിക്കാണ് (മാധ്യമം ആഴ്ചപ്പതിപ്പ് 23.3.2007). എന്നാൽ, 1089 മേടം (1914 ഏപ്രിൽ-മേയ്) എന്ന തീയതിവെച്ച് തുടങ്ങിയ പത്രം എത്രകാലം പ്രസിദ്ധീകരിച്ചു എന്നതിനെപ്പറ്റി, അടിസ്ഥാനമില്ലാതെ ഓരോരുത്തർ ഓരോന്ന് വിളിച്ചുപറയുകയായിരുന്നു ഇന്നോളം. ഇപ്പോഴിതാ അതിനും ഉത്തരം കിട്ടിയിരിക്കുന്നു: ആറ് മാസമേ നിലനിന്നുള്ളൂ അത്! പിന്നെ 16 കൊല്ലം കഴിഞ്ഞ് 1105 തുലാം (1929 ഒക്ടോ-നവം.) എന്ന തീയതി വെച്ച് വീണ്ടും പ്രസിദ്ധീകരിച്ചു. രണ്ടാം പ്രസിദ്ധീകരണത്തിന്റെ ആദ്യ ലക്കം കണ്ടുകിട്ടിയിരിക്കുന്നു.

തിരുവനന്തപുരത്ത് സംസ്ഥാന ആർക്കൈവ്സ് ഡയറക്ടറേറ്റിലെ ലെജിസ്ലേറ്റിവ് വിഭാഗത്തിൽനിന്നാണ് ‘സാധുജന പരിപാലിനി’ ഫയൽ (News Papers -Special report re .the magazine Sadhujanaparipalini: Bundle No. 62, File No. 132, dated 25.4.1930) കിട്ടിയത്.

കോട്ടയം ജില്ലാ മജിസ്ട്രേറ്റ് 1929 ഒക്​ടോബർ 29ന്​ തിരുവിതാംകൂർ സർക്കാർ ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്താണ് (No. 445/g: C 994 of 29/Legis, 37077 E) ഫയലിൽ ആദ്യമുള്ളത്. ചങ്ങനാശ്ശേരി സുദർശനം പ്രസിൽ അച്ചടിച്ച ‘സാധുജന പരിപാലിനി’ മാഗസിന്റെ പ്രിന്ററും പബ്ലിഷറും സാധുജന പരിപാലന സംഘം സെക്രട്ടറിയുമായ ചങ്ങനാശ്ശേരി ‘തൃക്കുടിത്താനം മുറി അയർക്കാട്ടു വീട്ടിൽ കാളി ചോതി കറുപ്പ’നിൽനിന്ന് താൻ ഒപ്പുവെപ്പിച്ച ഒരു ഡിക്ലറേഷൻ അങ്ങോട്ടയക്കുന്നു എന്നാണ് എഴുത്ത്. തന്റെയും സംഘടനയുടെയും പേരുകൾ ശരിയായി മലയാളത്തിൽ എഴുതി പ്രസാധകൻ സമർപ്പിച്ച ആ ഡിക്ലറേഷൻ:

‘‘കോട്ടയം ഡിസ്ത്രിക്റ്റ[ ് ] മജിസ്രെട്ടു കൊടതി മുമ്പാകെ. ചങ്ങനാശെരി തൃക്കുടിത്താനം മുറിയിൽ അയർക്കാട്ടുവെലിൽ സാധുജനപരിപാലന സംഘം സിക്രട്ടരീ കാളി ചോതിക്കുറുപ്പൻ 79ലെ 2ാം റിഗുലെഷൻ 7ാ[ം] വകുപ്പും പ്രകാരം എഴുതിവയ്ക്കുന്ന സാക്ഷിലിഖിതം.

ആർക്കൈവ്​സിൽനിന്ന്​ കണ്ടെടുത്ത ‘സാധുജന പരിപാലിനി’യുടെ മുഖപേജ്​

ആർക്കൈവ്​സിൽനിന്ന്​ കണ്ടെടുത്ത ‘സാധുജന പരിപാലിനി’യുടെ മുഖപേജ്​

‘‘എന്റെ ഉടമസ്തതയിലും പത്രാധിപത്യത്തിലും ചങ്ങനാശെരി സുദർശനം അച്ചടിശാലയിൽ അച്ചടിപ്പിച്ചു അയർക്കാട്ടുവേലിൽ സാധുജന പരിപാലന സംഘം ആപ്പീസിൽനിന്നും പ്രസിദ്ധപ്പെടുത്താൻ പോകുന്ന സാധുജനപരിപാലിനി എന്ന മാസികയുടെ പ്രിന്ററും പബ്ലിഷറും ഞാനാകുന്നു എന്നു ഇതിനാൽ സാക്ഷ്യപ്പെടുത്തികൊള്ളുന്നൂ.

കാളിചൊതികുറുപ്പൻ (ഒപ്പ്)

1105 തുലാം 5.ാന്

കോട്ടയം.

‘‘Declared before me

[signature]

Dt. Magte

Kottayam

5.3.’05.’’

* * * * *

ജില്ലാ മജിസ്ട്രേറ്റിന് 5.11.1929ൽ ചീഫ് സെക്രട്ടറി മറുപടിയെഴുതി (R.O.C. No. 994 of 29/Legis): ‘‘പത്രത്തെക്കുറിച്ച് പ്രത്യേക റിപ്പോർട്ടും പത്രത്തിന്റെ സാമ്പിൾ കോപ്പിയും അയച്ചുതരിക.’’

ജില്ലാ മജിസ്ട്രേറ്റ് 1930 ​ഫെബ്രുവരി 20ന്​ മറുപടി എഴുതി (No. 145../r : C 994 of 29/Legis, 6492 C): ‘‘സാധുജന പരിപാലിനിയെപ്പറ്റി ഒരു പ്ര​ത്യേക റിപ്പോർട്ടും എന്റെ റിമാർക്സും മാഗസിന്റെ സാമ്പിൾ കോപ്പിയും അയക്കുന്നു.’’

റിപ്പോർട്ടിൽനിന്ന്: ‘‘പത്രത്തിന്റെ ഭാഷ: മലയാളം; പ്രസിദ്ധീകരണ സ്ഥലം: തൃക്കൊടിത്താനം; പത്ര കാലപരിധി: മാസിക; വാർഷിക വരിസംഖ്യ: ബ്രി. രൂപ 1; ഉദ്ദേശിക്കുന്ന കോപ്പികൾ: 500; തുടക്ക തീയതി: 1105 തുലാം; ഉടമസ്ഥൻ: [ചെമ്പുന്തറ] കാളി ചോതി കുറുപ്പൻ -ഹിന്ദു പുലയ- വയസ്സ് 55- സാധുജന പരിപാലിനി സഭ [... പാലനസംഘം]; എഡിറ്റർ, പ്രസാധകൻ, പ്രിന്റർ: മേൽപറഞ്ഞയാൾതന്നെ; സെക്യൂരിറ്റി തുക: ബ്രി. രൂപ 5.’’

റിമാർക്സ്: ‘‘കൈകാര്യം ചെയ്യുന്നത് സാമൂഹിക വിഷയങ്ങൾ, [സമീപനം] മിതവാദപരം.’’

ഒന്നാം ഘട്ടത്തിൽ മാസിക അച്ചടിച്ചെന്നു കരുതുന്ന ചങ്ങനാശ്ശേരിയിലെ സുദർശനം പ്രസിൽ തന്നെയാണ് രണ്ടാംഘട്ട അച്ചടിയും. പിൻ കവറിൽ: ‘‘രക്ഷാധികാരി- തിരുവിതാംകൂർ സാധുജന പരിപാലന സംഘ കാര്യദർശി അയ്യൻകാളി അവർകൾ.’’ വിജ്ഞാപനം: ‘‘സാധുജന പരിപാലിനിയിൽ പ്രസിദ്ധം ചെയ്‍വാനായി അയയ്ക്കുന്ന ലേഖനങ്ങളും മാറ്റപ്പത്രങ്ങളും പത്രാധിപർ, സാധുജന പരിപാലിനി, തൃക്കൊടിത്താനം, ചങ്ങനാശേരി എന്ന വിലാസത്തിലും, പണസംബന്ധമായ എഴുത്തുകുത്തുകൾ മാനേജരുടെ മേൽവിലാസത്തിലും അയയ്ക്കേണ്ടതാണ്. എന്ന് ചെമ്പുന്തറ കാളി ചോതിക്കുറുപ്പൻ, മാനേജരും ഉടമസ്ഥനും.’’ വരിസംഖ്യ: ‘‘ഒരു കൊല്ലത്തേക്ക് മുൻകൂർ 1 രൂ. ആറുമാസത്തേക്ക് 14 ചക്രം. ബാക്കിയായാൽ 1 രൂ. 7 ച. ഒറ്റപ്രതിക്ക് 3 ച 8 കാശ്. പരസ്യക്കൂലി: ഒന്നാം പ്രാവശ്യം വരി ഒന്നിന് 3 ച. 8 കാ. രണ്ടാം പ്രാവശ്യം 1 ച. 12 കാ. മൂന്നുമുതൽ 1 ച. 12 കാ. ദീർഘകാലത്തേക്കുള്ള പരസ്യങ്ങൾ പ്രത്യേക നിരക്കിന്മേൽ പ്രസിദ്ധപ്പെടുത്തുന്നതാണ്.’’ മുൻ കവറിൽ: ‘‘രജിസ്റ്റർ നംബർ 208. സാധുജന പരിപാലിനി. ഒരു മാസാന്ത പുസ്തകം. പുസ്തകം 2. ലക്കം 1. 1105 തുലാം.’’ ഉള്ളടക്കമെന്ന നിലയിൽ താഴെ: ‘‘1. മംഗളം. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ സി.എസ്.ഐ 2. പ്രസ്താവന. 3. ശ്രീചിത്തിരതിരുനാൾ മംഗളം. 4. മംഗളാശംസാപദ്യങ്ങൾ. 5. പുലയർ. പൂഞ്ഞാറ്റിൽ അവിട്ടംതിരുനാൾ തമ്പുരാൻ. 6. പുലയർ മതം മാറണോ? എം. ഗോപലൻ നായർ അവർകൾ ബീ.എ (ഓണേഴ്സ്).’’

‘സാധുജന പരിപാലിനി’യിലെ പ്രസ്​താവന

‘സാധുജന പരിപാലിനി’യിലെ പ്രസ്​താവന

ഇളംപച്ച മുൻ പിൻ കവറുകൾ കൂടാതെ ഉള്ളിൽ 20 പേജുകളുണ്ട്. ഒന്നാം പേജിൽ, കേരളവർമ വലിയ കോയിത്തമ്പുരാൻ ആദ്യഘട്ടം തുടക്ക ലക്കത്തിൽ എഴുതിയ അതേ മംഗളം ചേർത്തിരിക്കുന്നു:

പരിചോടി ‘‘സ്സാധുജന-

പരിപാലിനി’’ യെസ്സദാ

പരിണാഹി ഗുണൻലക്ഷ്മീ-

പരിണേതാവു കാത്തിടും.

താഴെ പ്രസ്താവന (പേ. 1-2):

‘‘കേരളത്തിലെ പുലയ സമുദായത്തിന്റെ സർവതോമുഖമായ അഭിവൃദ്ധിയെ ഉദ്ദേശിച്ച് ഏർപ്പെടുത്തപ്പെട്ടിരുന്നതും മഹത്തുക്കളുടെ ആനുകൂല്യത്താലും [,] തിരുവിതാംകൂർ ഗവർൺമെന്റിന്റേയും, സർവോപരി അന്നദാതാവായ പൊന്നുതമ്പുരാൻ തിരുമനസ്സിലേയും കരുണാതിരേകത്താലും ഈ സാധുജന പരിപാലിനി മാസിക ക്രമപ്രവൃദ്ധമായ നിലയെ അവലംബിച്ചിരുന്നു എന്ന വസ്തുതയും ആർക്കും അറിയാവുന്ന ഒരു സംഗതി തന്നെയാണ്. പ്രസ്തുത മാസിക മൂലം പുലയരുടെ ഇടയിലും സമുദായം, ഭാഷ, സാമുദായിക നടപടികൾ, ധനസ്ഥിതി മുതലായവ സംബന്ധിച്ച് ഒരുണർവ് ഉണ്ടായിട്ടുണ്ട് എന്നുള്ള സംഗതിയും വിസ്മരിക്കത്തക്കതല്ല. ധനദൗർല്ലഭ്യത്താലും പ്രവർത്തകന്മാർക്ക് അവിചാരിതമായുണ്ടായ ചില കാലക്കേടിനാലും കുറച്ചുകാലത്തേയ്ക്കു പ്രസ്തുത മാസിക കേരളരംഗത്തിൽനിന്നും അന്തർദ്ധാനം ചെയ്യേണ്ടിവന്നിട്ടുള്ളതാണ്.

‘‘ലോകത്തിൽ ഇന്നും ശക്തിയായി നടന്നുകൊണ്ടിരിക്കുന്ന ജീവിതായോധനത്തിൽ ഭാഗഭാക്കുകളായി തങ്ങളുടെ ശോച്യാവസ്ഥയെ കഴിയുന്നത്ര ഉച്ചാടനം ചെയ്യുവാൻ പുലയ സമുദായവും കഴിയുന്നത്ര ശ്രമിക്കേണ്ടതാകയാൽ [,] ആ വക ശ്രമങ്ങളിൽ സമുദായത്തെ ഉത്സാഹിപ്പിച്ചുൾപ്പെടുത്തണമെന്നും [,] പരിഷ്കൃതാശയന്മാരുടെ സഹകരണത്തോടുകൂടി ഉന്നതിയെ പ്രാപിക്കണമെന്നും [,] ശോച്യമായ പുലയരുടെ സ്ഥിതികളെ എല്ലാ പ്രകാരത്തിലും ആശാസ്യനിലയെ പ്രാപിപ്പിക്കണമെന്നും ഉള്ള ഉദ്ദേശ്യമാണ് ഞങ്ങളെ വീണ്ടും ഈ പത്രഗ്രന്ഥ പ്രവർത്തനത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഈ ഉദ്യമത്തിൽ ഞങ്ങൾക്കുള്ള ഒരൊറ്റയുപകരണം മഹത്തുക്കളുടെ ഹൃദയപൂർവകമായ സഹായം മാത്രമാണ് [.] പത്രലോകത്തിൽ പഴമപരിചയം സിദ്ധിച്ചിട്ടുള്ള സഹോദരങ്ങൾ ഞങ്ങളെ അനുഗ്രഹിക്കണം. പണ്ഡിതന്മാരായ ഉദാരബുദ്ധികൾ ഞങ്ങൾക്ക് ലേഖനസഹായം ചെയ്തുതരണം. എല്ലാ മഹാജനങ്ങളും ഞങ്ങളുടെ ഉദ്യമത്തിൽ ഹൃദയപൂർവമായി ഞങ്ങളെ ഉപദേശിക്കുകയും സഹായിക്കുകയും ചെയ്യണമേ! പ്രജാപരിപാലനത്തിൽ അത്യാസക്തിയോടുകൂടി പ്രജാസുഖം ആത്മസുഖമെന്ന് കരുതിപ്പോരുന്ന സേതുലക്ഷ്മിറാണി തിരുമനസ്സിലെ തൃപ്പാദങ്ങളെ ഭക്തിപൂർവം സ്മരിച്ചും [,] സർവേശ്വരങ്കൽ സകലതും സമർപ്പിച്ചുകൊണ്ടും സാധുജന പരിപാലിനിയുടെ രണ്ടാം പുസ്തകം ഒന്നാം ലക്കം ഇതാ മഹാജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ചുകൊള്ളുന്നു.’’

മാസിക ആദ്യഘട്ടം നിലച്ചുപോയതിന്റെ ഒരു കാരണംകൂടി വെളിവാകുന്നുണ്ട്, മാനേജർ 20ാം പേജിൽ എഴുതിയ പ്രസ്താവനയിൽ:

‘‘മാന്യ മഹാജനങ്ങളെ!

സ്വജനങ്ങളുടെ നിസ്സഹര[ണ]വും, മൂലധനത്തിന്റെ അഭാവവുംകൊണ്ടാണു മാസിക മുടങ്ങിപോയതെന്നുള്ള വസ്തുത എല്ലാവരും അറിഞ്ഞിരിക്കയില്ല. ഇപ്പോഴും ഞങ്ങൾ വേണ്ട മുൻകരുതലോടുകൂടിയല്ല പുറപ്പെട്ടിരിക്കുന്നതെന്നുള്ള വസ്തുത ആദ്യമെ തന്നെ അറിയിച്ചുകൊള്ളുന്നു. ഇക്കാലത്ത് എല്ലാ സമുദായങ്ങളും അഭ്യുന്നതിക്കുവേണ്ടി അക്ഷീണ പരിശ്രമം ചെയ്തുവരുമ്പോൾ അധഃകൃതരായ നമ്മൾ അധഃകൃതരിൽ അധഃകൃതരായിത്തന്നെ മേലും ജീവിച്ചുപോരുന്നത് എല്ലാവിധത്തിലും സങ്കടകരമായി തീരുമെന്നുള്ള ഭയം ഒന്നുകൊണ്ട് മാത്രമാണ് ഞങ്ങൾ [,] മറ്റ് അസൗകര്യങ്ങളെ എല്ലാം മറന്ന് ഈ മാസികയെ പൊതുജനസമക്ഷം വീണ്ടും ആവിർഭവിപ്പിക്കുന്നതെന്ന് ഉള്ള പരമാർഥം സ്വജനങ്ങൾ പ്രത്യേകം അറിഞ്ഞിരിക്കേണ്ടതാകുന്നു. അതിനാൽ മാസികയുടെ നിലനിൽപിനുവേണ്ടി സഹായിപ്പാൻ നല്ല മനസ്സുള്ള സ്വജനങ്ങൾ ഏജന്റന്മാരായിരുന്ന് 12 പ്രതി വീതം ഒരേ മേൽവിലാസത്തിൽതന്നെ വരുത്തുകയും [,] മാസന്തോറും കണിശമായ ഓരോ രൂപാ വീതം പിരിച്ചുതരികയും ചെയ്താൽ മാസികയുടെ ഒരു പ്രതിയോ ആണ്ടിൽ ഒരു രൂപായോ കൊടുക്കാൻ ഞങ്ങൾ തയാറാണ്. കൂടുതൽ പ്രതി ചിലവാക്കി പണം അയച്ചുതന്നു ഞങ്ങളെ സഹായിക്കുന്നവർക്ക് പ്രത്യേക കരാറിന്മേൽ തക്ക പ്രതിഫലം കൊടുക്കുന്നതായിരിക്കും. കൂടുതൽ വിവരത്തിന് മാനേജരോട് എഴുതി​ ചോദിക്കുക.’’

തി​രു​വ​ന​ന്ത​പു​ര​ം സം​സ്ഥാ​ന ആ​ർ​ക്കൈ​വ്സ് ഡ​യ​റക്ട​റേ​റ്റി​ലെ ലെ​ജി​സ്ലേ​റ്റി​വ് വി​ഭാ​ഗ​ത്തി​ൽ സൂക്ഷിച്ചിരിക്കുന്ന ‘സാ​ധുജ​ന പ​രി​പാ​ലി​നി’ ഫ​യ​ൽ

തി​രു​വ​ന​ന്ത​പു​ര​ം സം​സ്ഥാ​ന ആ​ർ​ക്കൈ​വ്സ് ഡ​യ​റക്ട​റേ​റ്റി​ലെ ലെ​ജി​സ്ലേ​റ്റി​വ് വി​ഭാ​ഗ​ത്തി​ൽ സൂക്ഷിച്ചിരിക്കുന്ന ‘സാ​ധുജ​ന പ​രി​പാ​ലി​നി’ ഫ​യ​ൽ

മൂന്നാം പേജിൽ വള്ള​ത്തോൾ, ആർ. ഈശ്വരപിള്ള ബി.എ, പി.എസ്. പുരുഷോത്തമൻ നമ്പൂതിരി ഇവരുടെ ‘ശ്രീചിത്തിര തിരുനാൾ മംഗളാശംസ’കൾ. അടുത്ത പേജിൽ മാസികക്ക് ‘മംഗളാശംസാ പദ്യങ്ങൾ’ എഴുതിയത് നാലു പേർ: പി.എസ്. പുരുഷോത്തമൻ നമ്പൂതിരി, സരസകവി മൂലൂർ എസ്. പത്മനാഭപ്പണിക്കർ, ചെങ്ങന്നൂർ കേ.എൻ. കൃഷ്ണൻ ഇളയത്, കോലത്ത് സി. ഈശ്വരപിള്ള, അഞ്ചാം പേജിലുള്ള, പൂഞ്ഞാറ്റിൽ അവിട്ടം തിരുനാൾ തമ്പുരാന്റെ ‘പുലയർ’ എന്ന 52 വരി കവിത ഒന്നാംഘട്ടം തുടക്ക ലക്കത്തിലേതുതന്നെയാണ്:

‘‘പുലയരെയൊരുപാടു വാങ്ങി വിറ്റും

പലരുമനീതി നടത്തിവന്നുമുന്നം

നിലയിവ സകലം മറിഞ്ഞുവേണ്ടും

നിലയിലണഞ്ഞഭിവൃദ്ധിമാർഗമുണ്ടായ്’’

രാജാവ് അടിമക്കച്ചവടം നിർത്തലാക്കിയിട്ടും പുലയർ പടുവേല ചെയ്തിടേണ്ടിവന്നെന്ന് പറയുന്നു കവി:

‘‘ഒരുവനൊടു വിഷാദമോതുവാനായ്

ക്കരുതുകിലപ്പൊളടുത്തുവന്നുകൂടാ

പെരുവഴി നടുവേ നടന്നുകൂടെ-

ന്തൊരു കഠിനം സകലം വിഷാദമൂലം.’’

ഈ നില മാറ്റാൻ ചില സഹൃദയർ വന്നിട്ടുണ്ട്. പെരുവഴി അയിത്തം നീക്കാൻ സർക്കാർ ചട്ടമുണ്ടാക്കി. സ്കൂൾ പ്രവേശനം നൽകി. ചില്ലറ വേലയും നൽകി. പ്രജാസഭയിലേക്ക് പുലയരെ തിരഞ്ഞെടുത്തു.

‘‘പുലയരിലൊരു മാന്യൻ സാധുലോകാനുകമ്പാ

നിധിസുമതി ‘‘കുറുപ്പൻ’’ തൻകുലാഭ്യുന്നതിയ്ക്കായ്

വിലപെടുമൊരു പത്രഗ്രന്ഥമിപ്പോൾ തുടങ്ങു

ന്നതു ബഹുചിതമായി മംഗളം തിങ്ങിടും മേൽ.’’

കോലത്തു സി. ഈശ്വരപിള്ളയുടെ ‘വഞ്ചിപ്പാട്ടു’ രാജസ്തുതിയാണ്. ചെങ്ങന്നൂർ കേ.എൻ. കൃഷ്ണൻ ഇളയതിന്റേതും രാജാവിനുള്ള വാഴ്ത്തുപാട്ടാണ്. 30 വരിയുള്ള ‘ഗാഥ’ എഴുതിയ സി. പാപ്പൻ ചെമ്പുന്തറ, മാസികാ സംഘക്കാരനാണോ എന്ന് വ്യക്തമല്ല (വെങ്ങാനൂർ സുരേന്ദ്രന്റെ 1974ലെ ‘ശ്രീ അയ്യൻകാളി സ്മാരക ഗ്രന്ഥ’ത്തിലുള്ള ‘സാധുജന പരിപാലിനി മാസിക’ എന്ന കുറിപ്പിൽ കാണുന്നില്ല ഈ പേര്; വേറെ അഞ്ച് ‘പാപ്പൻ’മാരുണ്ട് അതിൽ.) ഗാഥയിൽനിന്ന്:

‘​‘ശ്രീമൂല ഭൂപനാം രാജർഷിതന്നുടെ

സീമാവിഹീന ഗുണപ്രഭാവാൽ

ഈ മന്നിൽ സാധുജനങ്ങളധകൃത-

ർക്കാമോദാഭിവൃദ്ധി ചേർത്തു ചെമ്മെ.

ബോധഹീനന്മാരധകൃതർക്കേവർക്കും

സാദരം വിദ്യാലയങ്ങൾ നൾകി

ഖേദിച്ച് കാട്ടുവഴിയെ നടന്നോരെ

മോദിച്ചു നാട്ടുവഴി നടത്തി

കച്ചേരി കമ്പോളമെന്നല്ലെവിടയും

സ്വച്ഛന്ദം സഞ്ചരിക്കാമെന്നായി.

സങ്കടമുള്ളവയെല്ലാം പ്രജാസഭാ

സ​ങ്കേത സ്ഥാനത്തുണർത്തിക്കുവാൻ

ശങ്കിക്ക വേണ്ടയ്യങ്കാളി മഹാനേയും

സങ്കൽപിച്ചെന്നതും ഭാഗ്യമത്രേ

അമ്മഹാൻ തന്നുടെയാശയപ്രസ്ഥാന

മിമ്മട്ടീ മാസികയുത്ഭവിച്ചു.

‘‘സാധുജന പരിപാലിനി മാസിക’’

സാദരമൊട്ടുനാൾ സഞ്ചരിച്ചു.

പിന്നെ പ്രവൃത്തകന്മാർക്കുളവായൊരു

ഖിന്നതകൊണ്ടു മുടങ്ങിപ്പോയി.

ഇന്നിതാ വീണ്ടും പുറപ്പെട്ടു സൽജന

മൊന്നൊഴിയാതെയനുഗ്രഹിക്ക.

തീരെയശക്തരായുള്ള പുലയർക്ക്

ചേരുമഭിവൃദ്ധി ചേർത്തുമേന്മേൽ

പാരാകെലാലസിച്ചീടുവാൻ സർവേശൻ

കാരുണ്യമോടുതുണച്ചീടട്ടെ.’’

എന്നാൽ, തൊട്ടുതാഴെ ‘സാധുജന പരിപാലിനി’യുടെ പേരിൽ എഴുതിയ നാലുവരി കവിതയിലെ ചിത്രം വേറെയാണ്:

‘‘ഖ്യാതിപ്പെടുന്ന ചില മാനുഷരിപ്പൊഴും ഹാ!

ജാതിപ്പിശാചിനെ വലിച്ചു തലയ്ക്കു വച്ചു

വാദിച്ചുനാട്ടിലസുഖത്തെയണപ്പതെല്ലാം

ബോധിച്ചു ചിത്തിര നൃപൻ ധര കാത്തുവ[ാ] ഴ്ക.’’

മാസികയുടെ ആകെയുള്ള 20 ഉൾപേജുകളിൽ ഏഴര പേജോളം നീളത്തിൽ രണ്ട് ലേഖനങ്ങളുണ്ട്. പുലയരുടെ മതംമാറ്റത്തിൽ ആധിപൂണ്ട രണ്ട് സവർണരാണ് ലേഖകർ. ‘പുലയർ മതം മാറണോ?’ എന്ന ലേഖനത്തിൽ എം. ഗോപാലൻ നായർ ബി.എ ഓണേഴ്സ് ചോദിക്കുന്നത്, എലിയെ തോൽപിച്ച് ഇല്ലം ചുടണോ എന്നുതന്നെയാണ്:

തൊടീലുമൊക്കെ പഴയ പുലയന്റേതുതന്നെ; അവരുമായി കൂടിക്കഴിയത്തക്ക യാതൊരു സൗകര്യങ്ങളും ഈ മതംമാറിയ കൂട്ടർക്ക് അവർ ചെയ്തുകൊടുക്കുന്നില്ല; പിന്നെ, പേരിന്റെ മാറ്റവും ഒരു വെന്തിങ്ങയും വേദപുസ്തകവും നിങ്ങൾക്ക് ലാഭം എന്നുള്ളതിൽ കവിഞ്ഞ് എന്താണുള്ളത്? കഷ്ടതകൾ നീങ്ങേണ്ടത് ഈശ്വരാനുകൂല്യം കൊണ്ടാണു [...].’’

‘സാധുജനപരിപാലിനി’യുടെ ഉൾപേജുകൾ

‘സാധുജനപരിപാലിനി’യുടെ ഉൾപേജുകൾ

ശ്രീമാൻ പല്ലാട്ടു രാഘവൻപിള്ള തിരുവല്ലായുടെ ‘അടിമത്വത്തിൽ അടിമത്വം’ എന്ന ലേഖനത്തിൽനിന്ന്:

‘‘മാന്യ സുഹൃത്തായ ചോതിക്കുറപ്പത്താനവർകൾ ഏതാനും ദിവസങ്ങൾക്കു മുമ്പ് എന്നെക്കാണുകയും[,]ഏറെനാളായി മുടങ്ങികിടന്നിരുന്ന ‘‘സാധുജനപരിപാലിനിയിൽനിന്ന് നിങ്ങളെ ഉദ്ധരിക്കണമെന്നുള്ള വിശാലമായ മനഃസ്ഥിതിയും സവർണ ഹിന്ദുക്കളിൽ വർധിച്ചുതന്നെ വരുന്നതു എന്നും നിങ്ങൾ മനസ്സിലാക്കണം. തീണ്ടൽ തൊടീൽ മുതലായ അനാചാരങ്ങൾ നീങ്ങിവരുന്നു എന്നതു അനുഭവം നിങ്ങളെ പഠിപ്പിക്കുന്നു [.] സകല വിദ്യാലയങ്ങളിലും നിങ്ങൾക്ക് പ്രവേശനം സിദ്ധിക്കയും അങ്ങനെ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ നിങ്ങൾക്കു ലഭിക്കലും ചെയ്തുകഴിഞ്ഞിരിക്കുന്നു [.] നിങ്ങളുടെ വിഷമതകളെ മനസ്സിലാക്കി നിങ്ങൾക്കാവശ്യമായ ഭൂമി പതിച്ചുതരുവാൻ നിർബന്ധമായ നടപടികളും നടത്തിക്കഴിഞ്ഞിരിക്കുന്നു [...] ക്രമത്തിൽ മാത്രമേ മറ്റു പരിഷ്കാരങ്ങളും നടപ്പിൽവരുത്താൻ സാധിക്കയുള്ളൂ [.] പെട്ടെന്നു പുലയന്റെ കറുത്ത തൊലി വെളുത്തതാക്കാനോ പുലയന്റെ ചെറ്റപ്പുര കൊട്ടാരമാക്കാനോ [,] പുലയനും നമ്പൂരിയും നായരും എല്ലാംകൂടി പന്തിഭോജനം നടത്താനോ [,] തമ്മിൽ തമ്മിൽ ബാന്ധവം ആലോചിക്കുന്നതിനോ വല്ലതും സാധ്യമെന്നും സാധ്യമാകണമെന്നും വല്ലവരും വിചാരിക്കുന്നതിൽപരം മൗഢ്യം വേറെയില്ല. എന്നാൽ, ഈവക വിഷമങ്ങൾക്കൊക്കെ പരിഹാരമായിട്ടാണല്ലൊ ‘‘മാർഗ്ഗം കൂടൽ’’ നിങ്ങൾക്കു ഉപദേശിച്ചുതരാൻ ഒരുകൂട്ടർ ശ്രമിക്കുന്നതു [,]ഇതിൽ ഏതേതു സങ്കടങ്ങളെ ആണു ആ ഉപദേശികൾ അല്ലെങ്കിൽ അവരുടെ വർഗക്കാർ പരിഹരിച്ചു നിങ്ങളെ രക്ഷപ്പെടുത്തുന്നതു എന്നു ശ്രദ്ധിച്ചു ആലോചിക്കണം [.] അവരുടെ പള്ളിയിൽ ആരാധനയ്ക്കനുവാദമില്ല; ‘‘മാർഗ്ഗവാസ്സി’കളായാലും തീണ്ടലും തൊടീലുമൊക്കെ പഴയ പുലയന്റേതുതന്നെ; അവരുമായി കൂടിക്കഴിയത്തക്ക യാതൊരു സൗകര്യങ്ങളും ഈ മതംമാറിയ കൂട്ടർക്കു അവർ ചെയ്തുകൊടുക്കുന്നില്ല; പിന്നെ, പേരിന്റെ മാറ്റവും ഒരു വെന്തിങ്ങയും വേദപുസ്തകവും നിങ്ങൾക്കു ലാഭം എന്നുള്ളതിൽ കവിഞ്ഞു എന്താണുള്ളത്? കഷ്ടതകൾ നീങ്ങേണ്ടതു ഈശ്വരാനുകൂല്യംകൊണ്ടാണു [...].’’

ശ്രീമാൻ പല്ലാട്ടു രാഘവൻപിള്ള തിരുവല്ലായുടെ ‘അടിമത്വത്തിൽ അടിമത്വ’ എന്ന ലേഖനത്തിൽനിന്ന്:

മാന്യ സുഹൃത്തായ ചോതിക്കുറുപ്പത്താനവർകൾ ഏതാനും ദിവസങ്ങൾക്കുമുൻപ് എന്നെക്കാണുകയും[,]ഏറെനാളായി മുടങ്ങികിടന്നിരുന്ന ‘‘സാധുജനപരിപാലിനി’’ വീണ്ടും തുടരാൻ പോകയാണന്നുള്ള സന്തോഷവാർത്ത പറയുകയും, അതിലേക്ക് ഒരു ലേഖനം എഴുതണമെന്നാവശ്യപ്പെടുകയും ചെയ്തു. അൽപസമയത്തെ സംഭാഷണത്തിൽ ആ മഹാന്റെ സമുദായാഭിമാനത്തിൽ എനിയ്ക്കുണ്ടായ അതിരറ്റ സന്തോഷത്തെ ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ. മാസിക നടത്താൻ മൂലധനം ഇല്ലാത്തതിനെപ്പറ്റി കുണ്ഠിതത്തിനവകാശമില്ലന്നും [,] സ്വസമുദായത്തിൽനിന്നും തക്കതായ ആനുകൂല്യം സിദ്ധിക്കുന്നതിന് കാലവിളംബം നേരിടുകാ​ണങ്കിൽ തന്നെയും യോഗ്യന്മാരായ ഹിന്ദു പ്രമാണികളെക്കണ്ട് താൻ ഒരു മുഴുവൻ പുലയനാണന്നും പറഞ്ഞു ആവശ്യം അറിയിക്കുമെന്നും [,] ആ വിധേനയെങ്കിലും കാര്യം സാധിക്കുമെന്ന് തനിക്കു നല്ല ഉറപ്പുണ്ടന്നുമാണ് മറുപടിയായി എന്നോട് പറഞ്ഞത്. നോക്കുക ആ സമുദായാഭിമാനിയുടെ ത്യാഗബുദ്ധി[...]

‘‘പുലയ സമുദായത്തിന്റെ സ്ഥിതി എന്താണ്? (ഒന്ന്) നാഥനില്ലാതെ, ആര് എന്തുപറഞ്ഞാലും പ്രവൃത്തിച്ചാലും അതൊക്കെ അടിമപ്പെട്ട്, ആത്മാഭിമാനലേശം കൂടാതെ, കാര്യമറിയാതെ [...]) കാലം കഴിച്ചുകൂട്ടുന്നതിനേപ്പറ്റി ആർക്കുതന്നെ സ്മരിക്കാൻ കഴിയും. [...]

‘സാധുജന പരിപാലിനി’യുടെ പ്രസാധകൻ താനാണെന്ന്​ കാട്ടി കാളി ചോതിക്കുറുപ്പൻ നൽകിയ സാക്ഷിലിഖിതം

‘സാധുജന പരിപാലിനി’യുടെ പ്രസാധകൻ താനാണെന്ന്​ കാട്ടി കാളി ചോതിക്കുറുപ്പൻ നൽകിയ സാക്ഷിലിഖിതം

‘‘പുലയസമുദായത്തിലെ കിരീടം ചാർത്താത്ത ചക്രവർത്തിയായ്, അവരുടെ ഏക അഭിമാനസ്തംഭമായി ഈ രാഷ്ട്രീയ നഭോമണ്ഡലത്തിലെ ​െപൗരതാരങ്ങളിലൊന്നായ് എത്രയോ മുൻമ്പ് തന്നെ ഉദയം ചെയ്തു ഇപ്പോൾ ഉച്ചസ്ഥനായ് പ്രശോഭിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം ശ്രീമാൻ ഐ.എം. കാളി അവർകളേപ്പറ്റി നിങ്ങൾ സ്മരിക്കുന്നുവോ [?] അദ്ദേഹത്തിന്റെ ആദർശങ്ങൾ നിങ്ങൾ അറിയുകയോ, ഉപദേശങ്ങൾ കൈക്കൊള്ളുകയോ ചെയ്യുന്നുണ്ടോ? ഹ ! ജീവിതമാത്സര്യത്തിൽ അഗ്നിയെക്കണ്ട ശലഭം കണക്കെ സാധുക്കളെ വഞ്ചിക്കാൻ പു​റപ്പെട്ടിരിക്കുന്നവരുടെ വലയിൽപെട്ട് നിങ്ങൾ തന്നത്താനെ നശിയ്ക്കയല്ലേ ചെയ്യുന്നത്. ഓരോ സമുദായവും ഉപരി ഉപരി ഉൽക്കർഷത്തിലേയ്ക്ക് ദ്രുത​െഗതിയിൽ പായുമ്പോൾ നിങ്ങളു​ം നിങ്ങളെ​ േപാലെ അസമത്വം അനുഭവിച്ച് ഒരു നായകനുമില്ലാതെ വല്ലാതെ വലയുന്ന പറയസമുദായവും അന്യർക്കിരയായി അവരുടെ പള്ളയെ വീർപ്പിക്കുന്നതിനല്ലാതെ ഉപകരിക്കുന്നുണ്ടോ [?] എന്ന് സമാധാനബുദ്ധ്യാ ഒന്നു ചിന്തിച്ചുനോക്കുക [.]സമുദായ വ്യതിചലനം അധവാ മതപരിവർത്തനംമൂലം നമ്മ [ന്മ] യുണ്ടായിട്ടുണ്ടെന്ന് ശഠിക്കുന്നവർ കണ്ടേക്കാം. അതിനു ശരിയായ സമാധാനം – അതിനെ സംബന്ധിച്ചുള്ള ഗുണദോഷങ്ങളെപറ്റി – കൂടുതലായി അടുത്തുതന്നേ ഈ പത്രദ്വാരാ വിശദമാക്കിക്കൊള്ളാം [ഈ സവർണ മതപരിവർത്തന വിരുദ്ധ പ്രചാരണത്തിനാണോ മാസിക വീണ്ടും തുടങ്ങിയത്?] [...] (തുടരും).’’

‘ശ്രീമാൻ എം.ജി. കൃഷ്ണപിള്ള അവർകൾ’ സഹായ വാഗ്ദാനത്തോടെ എഴുതിയ കുറിപ്പിന്റെ തലക്കെട്ട് ‘ശ്രീമാൻ ചെമ്പുന്തറ ചോതി അവർകൾക്ക്’ എന്നാണ്: ‘‘സമുദായ സ്നേഹത്തിന്റെ ലക്ഷണമായി, നിങ്ങൾ, 1089ൽ ആരംഭിച്ചു, മൂലധനത്തിന്റെ അഭാവംമൂലം ആറുമാസം കഴിഞ്ഞു നിന്നുപോയിട്ടുള്ള ‘‘സാധുജന പരിപാലിനി’’ മാസിക വീണ്ടും പുറപ്പെടുവാൻ പോകുന്നു എന്നറിയുന്നതിൽ അനല്പമായ സന്തോഷം തോന്നുന്ന ഒരാളാണ് ഞാൻ. [...] മാസികക്ക് [യെ] മഹാത്മാക്കളും നിർമ്മത്സര ബുദ്ധികളും ഒരിക്കലും സഹായിക്കാതെ വരികയില്ല. [...]’’

പുലയരുടെ ഒരേയൊരു വാർത്തയാണ് പേ. 13-14ൽ കാണുന്നത്:

‘‘പുലയ മഹാജന യോഗം ചങ്ങനാശേരി

ഹിന്ദുപ്പുലയ സമാജത്തിന്റെ ഒരു വിശേഷാൽ യോഗം തൃക്കൊടിത്താനം പാലത്തറയിൽ സ്ഥാപിച്ചിട്ടുള്ള പുലയസമാജ മന്ദിരത്തിൽ വച്ചു, ഈ മാസം 25ാംനു പകൽ 10 മണിയോടുകൂടി കരപ്രധാനികളിൽ ഒരാളായ കനോക്കരി ശ്രീമാൻ വള്ളവൻ അവർകളുടെ അധ്യക്ഷതയിൽ കൂടി താഴെപറയുന്ന നിശ്ചയം ചെയ്തു. കഴിഞ്ഞ പ്രജാസഭയിൽ ഹിന്ദുപ്പുലയ പ്രതിനിധി അയ്യൻകാളി അവർകൾ നാലു പുലയ മെമ്പറന്മാരെ പ്രജാസഭയിൽ എടുക്കണമെന്ന് അപേക്ഷിച്ചിരുന്നു [?]. അതിനെ ആസ്പദമാക്കി, വടക്കൻ തിരുവിതാംകൂർകാരായ പുലയരുടെ സങ്കടങ്ങളെ ബോധിപ്പിക്കുന്നതിന് ഇതുവരെ ഒരു പ്രതിനിധിയെ എടുത്തിട്ടില്ലെന്നും തൽ പരിഹാരാർഥം ശ്രമിക്കണമെന്നുള്ളതും ആയിരുന്നു യോഗത്തിന്റെ പ്രധാന ഉദ്ദേശം [.] ഹിന്ദുപ്പുലയ സമുദായത്തിനുവേണ്ടി വളരെക്കാലമായി അത്യദ്ധ്വാനം ചെയ്തുവരുന്ന ചെമ്പുന്തറ കാളി ചോതി കുറുപ്പൻ അവർകൾ ഈ സ്ഥാനത്തിനു യോഗ്യനാണെന്നും, ഈയാണ്ടത്തെ പ്രജാസഭയിൽ അദ്ദേഹത്തെ ഒരു മെമ്പറായി എടുക്കുന്നതിനു കരുണ ഏറിയ ഗവർൺമെന്റിനോട് അപേക്ഷിക്കണമെന്നും തീരുമാനിച്ചു [.]) അനന്തരം ഈശ്വരപ്രാർഥന മുതലായ ഇരത (തര) ചടങ്ങുകളോടുകൂടി ഈ യോഗം മംഗളമായി അവസാനിച്ചു [ചെമ്പുന്തറ കാളി ചോതികുറുപ്പനെ ഒരുതവണയും പ്രജാസഭാംഗമായി തിരഞ്ഞെടുത്തതായി കാണുന്നില്ല].’’

ഈ രണ്ടാംഘട്ട മാസിക എത്രകാലം നീണ്ടുനിന്നു എന്ന് അറിയാനാവുന്നില്ല.

News Summary - ayyanakali news paper archives