Begin typing your search above and press return to search.
proflie-avatar
Login

‘ആപ്പി’ന്റെ പതനവും അലയൊലികളും

‘ആപ്പി’ന്റെ പതനവും അലയൊലികളും
cancel

ഡൽഹി തെരഞ്ഞെടുപ്പിൽ അരവിന്ദ്​ കെജ്രിവാൾ നേതൃത്വം നൽകുന്ന ആപ്​ തകർന്നടിഞ്ഞു. ​േകാൺഗ്രസി​ന്റെ പ്രകടനവും ദയനീയം. എന്തുകൊണ്ടാണ്​ ബി.ജെ.പി വിജയിച്ചത്​? എന്തുകൊണ്ട്​ പ്രതിപക്ഷം പരാജയ​െപ്പട്ടു? ഇൗ തെരഞ്ഞെടുപ്പ്​ നൽകുന്ന പാഠം എന്ത്​? –വിശകലനം. കോൺഗ്രസി​നെ അധികാരത്തിൽനിന്നിറക്കാൻ ആർ.എസ്.എസ്. കാർമികത്വത്തിൽ അണ്ണാ ഹസാരെ നയിച്ച അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ മുൻനിരയിൽനിന്ന് അതിന്റെ ഉപോൽപന്നമായി ഒരു രാഷ്ട്രീയ പാർട്ടിയുണ്ടാക്കി സാധാരണക്കാർക്കിടയിൽ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ മുഖമായി മാറിയ നേതാവായിരുന്നു അരവിന്ദ് കെജ്രിവാൾ. അഴിമതി വിരുദ്ധ രാഷ്​ട്രീയത്തിന്റെ മുഖം അഴിമതി കേസിൽ...

Your Subscription Supports Independent Journalism

View Plans
ഡൽഹി തെരഞ്ഞെടുപ്പിൽ അരവിന്ദ്​ കെജ്രിവാൾ നേതൃത്വം നൽകുന്ന ആപ്​ തകർന്നടിഞ്ഞു. ​േകാൺഗ്രസി​ന്റെ പ്രകടനവും ദയനീയം. എന്തുകൊണ്ടാണ്​ ബി.ജെ.പി വിജയിച്ചത്​? എന്തുകൊണ്ട്​ പ്രതിപക്ഷം പരാജയ​െപ്പട്ടു? ഇൗ തെരഞ്ഞെടുപ്പ്​ നൽകുന്ന പാഠം എന്ത്​? –വിശകലനം.

കോൺഗ്രസി​നെ അധികാരത്തിൽനിന്നിറക്കാൻ ആർ.എസ്.എസ്. കാർമികത്വത്തിൽ അണ്ണാ ഹസാരെ നയിച്ച അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ മുൻനിരയിൽനിന്ന് അതിന്റെ ഉപോൽപന്നമായി ഒരു രാഷ്ട്രീയ പാർട്ടിയുണ്ടാക്കി സാധാരണക്കാർക്കിടയിൽ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ മുഖമായി മാറിയ നേതാവായിരുന്നു അരവിന്ദ് കെജ്രിവാൾ. അഴിമതി വിരുദ്ധ രാഷ്​ട്രീയത്തിന്റെ മുഖം അഴിമതി കേസിൽ ജയിലിലായി തെരഞ്ഞെടുപ്പിനെ നേരിട്ട് കനത്ത തോൽവി ഏറ്റുവാങ്ങിയതാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുപ്രധാന രാഷ്ട്രീയ പരിണതി.

ദേശീയ രാഷ്ട്രീയത്തിൽ ഈ ഫലം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഏറെയാണ്. കോൺഗ്രസിനും ബി.ജെ.പിക്കും ബദലായി ആം ആദ്മി പാർട്ടി ഒരു ദേശീയ പാർട്ടിയായി മാറുമെന്നും ഒരു നാൾ താൻ പ്രധാനമന്ത്രി പദത്തിലിരിക്കുമെന്നും കെജ്രിവാൾ കെട്ടിയ മനക്കോട്ടകളാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ് തകർത്തിരിക്കുന്നത്. പാർട്ടിയുടെ വ്യാപനത്തിന് ഹരിയാനയി​ലേക്കും ഹിമാചൽ ​പ്രദേശിലേക്കും ഗുജറാത്തിലേക്കും ഗോവയിലേക്കും വണ്ടി കയറിയ കെജ്രിവാൾ പഞ്ചാബിലെ സ്വന്തം സർക്കാറിനെ നിലനിർത്താൻ പാടുപെടുന്നതാണ് രാജ്യതലസ്ഥാനം കാണുന്നത്.

ഡൽഹി വീണതിന്റെ പ്രകമ്പനങ്ങൾ പഞ്ചാബിലുമുണ്ടാകുമെന്ന തിരിച്ചറിവിൽ ഡൽഹി ഫലം പുറത്തുവന്നതിന്റെ രണ്ടാംനാൾ പഞ്ചാബിലെ ആപ് എം.എൽ.എമാരുടെ യോഗം വിളിച്ചുചേർക്കേണ്ടിവന്നു കെജ്രിവാളിന്. ഡൽഹിയിൽ ആപ്പിനെ വീഴ്ത്തുന്നതിൽ ഒരുമിച്ചുനിന്ന കോൺഗ്രസും ബി.ജെ.പിയും രാജ്യത്ത് അവശേഷിക്കുന്ന ഏക ആപ് സർക്കാറിനെ വീഴ്ത്താൻ പഞ്ചാബിൽ വീണ്ടുമൊരുപോലെ രാഷ്ട്രീയം കളിക്കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

വിശ്വാസ്യതയും കെട്ടുറപ്പും തകർന്ന് ഇൻഡ്യ സഖ്യം

ആം ആദ്മി പാർട്ടിക്കൊപ്പം ബി.ജെ.പി​യെ നേരിടാൻ കോൺഗ്രസ് മുൻകൈയെടുത്തുണ്ടാക്കിയ ഇൻഡ്യ സഖ്യത്തിന്റെ വിശ്വാസ്യതയും കെട്ടുറപ്പുംകൂടി തകർത്തതാണ് ദേശീയ രാഷ്ട്രീയത്തിൽ ഡൽഹി നിയമസഭാ തെരഞ്ഞെടു​പ്പ് സൃഷ്ടിച്ച മറ്റൊരു പ്രത്യാഘാതം. കേന്ദ്ര ഏജൻസികളുടെ കേസുകളും അറസ്റ്റുകളും പ്രതിപക്ഷ നേതാക്കളോടുള്ള പ്രതികാര രാഷ്ട്രീയമാണെന്ന് നാളിതുവരെ രാജ്യവ്യാപകമായി പ്രചാരണം നടത്തുകയായിരുന്നു രാഹുൽ ഗാന്ധിയും കോൺഗ്രസും. അരവിന്ദ് കെജ്രിവാളിനും ആപ് സർക്കാറിനുമെതിരെ ബി.ജെപി ഉണ്ടാക്കിയ മദ്യനയ അഴിമതി കേസും അത്തരത്തിലൊന്നാണെന്ന് പ്രഖ്യാപിച്ചാണ് ആം ആദ്മി പാർട്ടി മുൻകൈയെടുത്ത് രാംലീല മൈതാനിയിൽ സംഘടിപ്പിച്ച ‘ഇൻഡ്യ’ റാലിയിൽ മറ്റു സഖ്യകക്ഷികളെ പോലെ കോൺഗ്രസും പ​ങ്കെടുത്തത്.

അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ​ക്കൊപ്പം കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കമുള്ള ഉന്നത കോൺഗ്രസ് നേതാക്കൾ മദ്യനയ കേസിൽ ജയിലിലായ കെജ്രിവാളിന് ഇരയുടെ പരിവേഷം നൽകി ഐക്യദാർഢ്യം പ്രകടിപ്പിക്കുകയുംചെയ്തു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് രാംലീലയിൽ കെജ്രിവാളിനെ ഇരയായി കണ്ട രാഹുൽ ​ഗാന്ധിയും കോൺഗ്രസും അതേ മദ്യനയ കേസിൽ അദ്ദേഹത്തെ വേട്ടയാടുന്നതിന് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു.

മദ്യനയത്തിൽ കെജ്രിവാൾ അഴിമതി നടത്തിയെന്നും ജയിലിൽ പോകേണ്ടയാളാണെന്നും രാഹുൽ പ്രചാരണ റാലികളിൽ തുറന്നടിച്ചു. ബി.ജെ.പി കെജ്രിവാളിനോട് രാഷ്ട്രീയ പ്രതികാരം തീർക്കുകയാണെന്ന് കരുതിയിരുന്ന വലിയൊരു വിഭാഗം നിഷ്പക്ഷ വോട്ടർമാരിൽ ഇതിന്റെ അനുരണനങ്ങ​ളുണ്ടായി. രാഹുലിന്റെയും കോൺഗ്രസി​ന്റെയും അഴിമതി ആരോപണം കെജ്രിവാളിനും ‘ആപ്പി’നുമെതിരായ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചു.

 

മുഖ്യവിഷയം കെജ്രിവാൾ

ഡൽഹി തെരഞ്ഞെടുപ്പിൽ ആപ് സൃഷ്ടിച്ച ന​രേറ്റിവ് തന്നെ മാറുന്നതാണ് പിന്നീട് കണ്ടത്. 10 വർഷംകൊണ്ട് തങ്ങൾ ഡൽഹിക്ക് സമർപ്പിച്ച വൈദ്യുതി, വിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത മേഖലകളിലെ സാമൂഹിക സുരക്ഷാ പദ്ധതികൾ മാസങ്ങളായി ചർച്ചയാക്കി പ്രചാരണത്തിൽ ഏറെ മുന്നേറിയിരുന്ന ആപ്, അവസാനത്തെ പ്രചാരണത്തിന്റെ അവസാന പത്തു നാളിൽ മദ്യനയ ​അഴിമതി കേസും ശീഷ് മഹലും സജീവ ചർച്ചയായതോടെ കാലിടറി പിന്നാക്കം പോയി. തെരഞ്ഞെടുപ്പിന്റെ നരേറ്റിവ് ക്ഷേമ പദ്ധതികളിൽനിന്നും കെജ്രിവാൾ ജയിക്കണോ തോൽക്കണോ എന്ന ചർച്ചയിലേക്ക് പോകുന്നതാണ് പിന്നീട് കണ്ടത്.

ഒരേ ആയുധമുപ​യോഗിച്ചുള്ള ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും ആക്രമണത്തിൽ ഡൽഹി തെരഞ്ഞെടുപ്പിന്റെ മുഖ്യവിഷയം കെജ്രിവാൾ ആയി മാറിയതോടെ പ്രതിരോധിക്കാനാകാതെ ആപ് വിയർത്തു. ബി.ജെ.പിക്കെതിരായി ‘ആപ്പി’ന് വീഴുമായിരുന്ന വോട്ടുകളെ കൂടി കോൺഗ്രസ് തടുത്തുനിർത്തി. കെജ്രിവാളിനെ തോൽപിക്കാൻ തീരുമാനിച്ചുറപ്പിച്ചവർക്ക് മുന്നിൽ ബി.ജെ.പി അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലാതായി. കോൺഗ്രസ് ബി​.ജെ.പിയുടെ ബി ടീമായെന്ന ആപ്പിന്റെ എതിർ പ്രചാരണവും ബി.ജെ.പിയോട് അസ്പൃശ്യത കുറക്കുകയാണ് ചെയ്തത്. മത്സരം മുറുകി ആപ്പും ബി.ജെ.പിയും നേർക്കുനേർ ആയതോടെ കോൺഗ്രസ് ചിത്രത്തിലില്ലാതാകുകയും ആപ്പിനെ തോൽപിക്കണമെന്നുണ്ടെങ്കിൽ കോൺഗ്രസുകാർപോലും ബി.ജെ.പിക്ക് വോട്ടുചെയ്യേണ്ട സാഹചര്യം സംജാതമായി. തെരഞ്ഞെടുപ്പ് ചർച്ച കെജ്രിവാളിന് വീ​ണ്ടുമൊരൂഴം നൽകേണ്ടതു​ണ്ടോ എന്ന് മാത്രമായി ചുരുങ്ങി.

ആപ്പുമായി ഏറ്റുമുട്ടാൻ തെരഞ്ഞെടുപ്പ് കമീഷനും

ഡൽഹി ഒന്നാകെ ബി.ജെ.പിയുടെയും കോൺഗ്രസി​െന്റയും രണ്ട് മണ്ഡലങ്ങളിൽ അഖിലേന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീന്റെയും ശക്തമായ എതിർ പ്രചാരണത്തിൽ രാഷ്​ട്രീയമായി ഒറ്റപ്പെട്ട ആപ്പിന് തെരഞ്ഞെടുപ്പു കമീഷനോടും ഏറ്റുമുട്ടേണ്ടി വന്നു. ഡൽഹിയിൽ ബി.ജെ.പിക്ക് വഴിയൊരുക്കുന്ന തരത്തിൽ മുഖ്യ തെരഞ്ഞെടുപ്പു കമീഷനും മുഖ്യ തെരഞ്ഞെടുപ്പു കമീഷണറും പ്രവർത്തിക്കുന്നതിനെതിരെ കെജ്രിവാളും അതിഷിയും പലതവണ പരസ്യമായി രംഗത്തുവന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കെജ്രിവാളിനെ വീഴ്ത്താൻ നടത്തിയ നീക്കങ്ങൾ വോട്ടർ പട്ടികയിലെ നീക്കംചെയ്യലിലും കൂട്ടിച്ചേർക്കലിലുമെത്തി.

ഡൽഹി ​പോലൊരു സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കേവലം മാസങ്ങൾക്കകം പതിനായിരക്കണക്കിന് വോട്ടുകൾ വെട്ടിമാറ്റുകയും രണ്ട് ലക്ഷം വോട്ടുകൾ ചേർക്കുകയും ചെയ്തതിന്റെ തെളിവുകളുമായി കെജ്രിവാളും ആപ്പും കമീഷനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തുനിന്നുമുണ്ടായതായി ആപ് ആരോപിക്കുന്ന ഈ ക്രമക്കേടിന് പുറമെയായിരുന്നു ഡൽഹി പൊലീസ് ബി.ജെ.പിക്ക് മണ്ണൊരുക്കിക്കൊടുത്തതുമായി ഉയർന്ന പരാതികൾ.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ അക്രമങ്ങൾകൊണ്ട് നേരിട്ട് നിരവധി ആപ് സ്ഥാനാർഥികളും പ്രവർത്തകരും ആശുപത്രിയിലായെങ്കിലും മുഖ്യമന്ത്രി അതിഷി അടക്കമുള്ള ആപ് നേതാക്കൾക്കെതിരെയായിരുന്നു പൊലീസ് കേസ്. അധികാരത്തിന്റെയും പണത്തിന്റെയും സംവിധാനങ്ങളുടെയും ബലത്തിൽ ഡൽഹി പിടിക്കാൻ കച്ച കെട്ടിയിറങ്ങിയ ബി.ജെ.പി ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമായ രീതികൾ അവലംബിച്ചിട്ടും കോൺഗ്രസ് അത്തരം തെരഞ്ഞെടുപ്പു ചട്ടലംഘനങ്ങൾ ചോദ്യംചെയ്യാതെ ആപ്പിനെതിരായ പ്രചാരണത്തിൽ മാത്രമൊതുങ്ങി. വോ​ട്ടെടുപ്പിന് മുമ്പെ ഫലം വ്യക്തമാകുന്ന തരത്തിൽ ഭരണകൂട സംവിധാനങ്ങൾ ഡൽഹിയിൽ മണ്ണൊരുക്കി.

 

അരവിന്ദ് കെജ്രിവാൾ

കോൺഗ്രസിന്റെ മനക്കോട്ടകൾ

ബി.ജെ.പി പ്രതീക്ഷിച്ചതുപോലൊരു​ ഫലം പുറത്തുവന്നിട്ടും അവരേക്കാൾ ആഹ്ലാദം പ്രകടിപ്പിച്ചത് കോൺഗ്രസുകാരായിരുന്നു. മുൻ മുഖ്യമന്ത്രി അതിഷിയുടെ മണ്ഡലമായ കൽകാജിയിൽ അവരുടെ തോൽവി ഉറപ്പാക്കാൻ മത്സരിച്ച ദേശീയ മഹിള കോൺഗ്രസ് അധ്യക്ഷ അൽക ലംബയും കെട്ടിവെച്ച കാശ് പോയ കൂട്ടത്തിലായിട്ടും കെജ്രിവാളിന്റെ അഹങ്കാരം ഒടിച്ചതിന്റെ അത്യാഹ്ലാദമായിരുന്നു അൽകയുടെ മുഖത്ത്. ഫലത്തെ കുറിച്ച് ചോദിച്ചപ്പോൾ കോൺഗ്രസ് പ്രതീക്ഷിച്ച ഫലം തന്നെയാണിതെന്നും ആപ്പിനെയും കെജ്രിവാളിനെയും അധികാരത്തിൽനിന്നിറക്കുകയായിരുന്നു ലക്ഷ്യമെന്നും തുറന്നു പറഞ്ഞു. ഇപ്പോൾ ആപ്പിന് ഭരണം പോയ ഡൽഹിയിൽ അടുത്ത തെരഞ്ഞെടുപ്പിൽ മുഖ്യ പ്രതിപക്ഷമായി തങ്ങളായിരിക്കും ഉണ്ടാകുകയെന്ന് അൽക പറഞ്ഞു. അതിനേക്കാളുപരി പഞ്ചാബ് ആപ്പിൽനിന്ന് തിരിച്ചുപിടിക്കാൻ ഡൽഹി ഫലം വഴിയൊരുക്കുമെന്നും അൽക പറഞ്ഞു.

‘ആം ആദ്മി പാർട്ടിയുടെ അന്ത്യത്തിന്റെ തുടക്കം’

ആം ആദ്മി പാർട്ടിയുടെ അന്ത്യത്തിന്റെ തുടക്കമാണിതെന്ന് പറയുന്നത് ഐ.എ.സി (ഇന്ത്യ എഗൻസ്റ്റ് കറപ്ഷൻ), ആം ആദ്മി പാർട്ടി രൂപവത്കരണങ്ങളിൽ അരവിന്ദ് കെജ്രിവാളിനൊപ്പമുണ്ടായിരുന്ന പ്രമുഖ സുപ്രീംകോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ ആണ്. ബദൽ രാഷ്ട്രീയത്തിന്റെ ഒരു സുതാര്യ, ജനാധിപത്യ പ്ലാറ്റ്ഫോം എന്ന നിലയിൽ രൂപംകൊണ്ട ആം ആദ്മി പാർട്ടിയെ അതിന്റെ തനിസ്വരൂപത്തിൽനിന്ന് മാറ്റിയത് കെജ്‍രിവാളാണെന്ന് കുറ്റപ്പെടുത്തിയാണ് പ്രശാന്തിന്റെ പ്രവചനം.

തന്നോട് ചോദ്യങ്ങളുയർത്തിയവരെയെല്ലാം പാർട്ടിയിൽനിന്നും പുറത്താക്കി സ്വന്തം ഇഷ്ടങ്ങൾ മാത്രം നടപ്പാക്കിയ കെജ്രിവാളിന് ഇത്തരമൊരു മുന്നറിയിപ്പ് നൽകാവുന്ന ഒരാളും ഇന്ന് പാർട്ടിയിലില്ല. സുതാര്യവും ഉത്തരവാദിത്തബോധവും ജനാധിപത്യവുമുണ്ടെന്ന് കരുതിയ ഒരു ബദൽ രാഷ്ട്രീയ പാർട്ടിയെയാണ് തിരുവാക്ക് എതിർവാ ഇല്ലാത്ത, സുതാര്യതയില്ലാത്ത അഴിമതി പാർട്ടിയാക്കി കെജ്രിവാൾ മാറ്റിയതെന്ന് പ്രശാന്ത് ഭൂഷൺ ഓർമിപ്പിക്കുന്നു. തനിക്ക് താമസിക്കാൻ 45 കോടി രൂപ ചെലവിൽ ഒരു ‘ശീഷ് മഹൽ’ ഉണ്ടാക്കിയ കെജ്രിവാൾ യാത്ര ആഡംബര കാറുകളിലാക്കിയതും ഭൂഷൺ ചൂണ്ടിക്കാട്ടി. 10 വർഷം മുമ്പ് ത​ന്നെയും യോഗേന്ദ്ര യാദവിനെയും അച്ചടക്കരാഹിത്യം പറഞ്ഞ് പുറന്തള്ളിയ​പ്പോൾ കെജ്രിവാളിന് അയച്ച കത്തും ഭൂഷൺ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

 

രാഹുൽ ഗാന്ധി,ഡൽഹി തെരഞ്ഞെടുപ്പിൽ വിജയിച്ചതി​ന്റെ ആഹ്ലാദത്തിൽ മോദി

പതനം ആഘോഷമാക്കുന്നവർ

വൻ ഭൂരിപക്ഷത്തിന് ഡൽഹി ലഭിച്ചിട്ടും നല്ല അവസരം ലഭിച്ചിട്ടും സ്വന്തം ഗുണങ്ങൾ രാജ്യത്തെ ജനങ്ങൾക്കായി വിനിയോഗിക്കാൻ കെജ്രിവാളിനായില്ലെന്നും റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയിലെ സ്റ്റാലിനെയാണ് അദ്ദേഹം ഓർമിപ്പിക്കുന്നതെന്നും ഈ കത്തിലുണ്ട്. ആം ആദ്മി പാർട്ടിയോട് ചെയ്തതിന് ചരിത്രവും ദൈവവും മാപ്പ് തരില്ലെന്നും ഭൂഷൺ അന്ന് കെജ്രിവാളിന് മുന്നറിയിപ്പ് നൽകിയതായിരുന്നു. അതുപോലെ സംഭവിച്ചതിന്റെ ആഹ്ലാദം പ്രശാന്തിന്റെ വരികളിലുണ്ട്.

ആം ആദ്മി പാ​ർട്ടിയുടെ സമ്പത്ത് ധാർമികതയായിരുന്നുവെന്നും അത് നഷ്ടപ്പെട്ടതോടെ പാർട്ടിയുടെ സാംഗത്യമില്ലാതായെന്നുമാണ് 2018ൽ പാർട്ടി വിട്ട മാധ്യമപ്രവർത്തകൻ അശുതോഷ് പറഞ്ഞത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിലും അതേ തുടർന്നുണ്ടായ ഡൽഹി കലാപത്തിലും കോവിഡില്ലാതെ ആയിരത്തിൽപരം തബ്‍ലീഗ് പ്രവർത്തകരെ പീഡിപ്പിച്ചതിലും കെജ്‍രിവാൾ കൈക്കൊണ്ട സമീപനം ഓർത്ത് ഈ പതനത്തിൽ ആഹ്ലാദിക്കുന്നവരുണ്ട്. ഒരിക്കൽ അവഹേളനം ഏറ്റുവാങ്ങിയവരെല്ലാം ഇപ്പോൾ കെജ്രിവാളിന്റെ പരാജയം ആഘോഷമാക്കുകയാണ്.

News Summary - Delhi election