ആക്രമണത്തിന്റെ പൊലീസ് ഭാഷ്യങ്ങൾ

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് 75 വയസ്സ് തികഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട ആർക്കൈവ്സ് രേഖകൾ കണ്ടെടുക്കുകയാണ് ചരിത്രകാരനും ഗവേഷകനുമായ ലേഖകൻ. കോടതിരേഖകളും സമരരേഖകളും അദ്ദേഹം പഠനവിധേയമാക്കുന്നു. കഴിഞ്ഞലക്കം തുടർച്ച. 8ാം പ്രതി ബാർബർ കൃഷ്ണൻകുട്ടി –ഈ പ്രതി തന്നെ മുറ്റത്ത് ഓടിച്ചിട്ടെന്ന് PW-2ഉം, പ്രതിയെ വടിയുമായി മുറ്റത്ത് താൻ കണ്ടെന്ന് PW-4ഉം ബോധിപ്പിക്കുന്നു. പ്രതിയെ കാടിപ്പറമ്പിൽ ഗൂഢാലോചനക്കാരിൽപെട്ടയാളായി PW-14 തിരിച്ചറിയുന്നു. സംഭവശേഷം അഞ്ചൽ ഓഫിസിനടുത്തു പ്രതിയെ PW-38ഉം 52ഉം കാണുന്നുണ്ട്. പ്രതി [A-8] പോണയിൽ ഒരു ബാർബർ ഷോപ്പ് നടത്തുന്നുണ്ടെന്നും, താൻ അവിടെ ഷേവ് ചെയ്യാൻ പോയിട്ടുണ്ടെന്നും...
Your Subscription Supports Independent Journalism
View Plansഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് 75 വയസ്സ് തികഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട ആർക്കൈവ്സ് രേഖകൾ കണ്ടെടുക്കുകയാണ് ചരിത്രകാരനും ഗവേഷകനുമായ ലേഖകൻ. കോടതിരേഖകളും സമരരേഖകളും അദ്ദേഹം പഠനവിധേയമാക്കുന്നു. കഴിഞ്ഞലക്കം തുടർച്ച.
8ാം പ്രതി ബാർബർ കൃഷ്ണൻകുട്ടി –ഈ പ്രതി തന്നെ മുറ്റത്ത് ഓടിച്ചിട്ടെന്ന് PW-2ഉം, പ്രതിയെ വടിയുമായി മുറ്റത്ത് താൻ കണ്ടെന്ന് PW-4ഉം ബോധിപ്പിക്കുന്നു. പ്രതിയെ കാടിപ്പറമ്പിൽ ഗൂഢാലോചനക്കാരിൽപെട്ടയാളായി PW-14 തിരിച്ചറിയുന്നു. സംഭവശേഷം അഞ്ചൽ ഓഫിസിനടുത്തു പ്രതിയെ PW-38ഉം 52ഉം കാണുന്നുണ്ട്. പ്രതി [A-8] പോണയിൽ ഒരു ബാർബർ ഷോപ്പ് നടത്തുന്നുണ്ടെന്നും, താൻ അവിടെ ഷേവ് ചെയ്യാൻ പോയിട്ടുണ്ടെന്നും PW-2 ബോധിപ്പിക്കുന്നു. PW-4നെയും 14-നെയും, അവർക്ക് പ്രതിയുമായി പരിചയമില്ലെന്നു തെളിയിക്കണമെന്ന ഉദ്ദേശ്യത്തോടെ എതിർവിസ്താരം ഒട്ടും നടത്തിയിട്ടില്ല. വിചാരണ കോടതിയിൽ 11ാം പ്രതിയെ കൃഷ്ണൻകുട്ടി എന്നു തെറ്റായി ചൂണ്ടിക്കാണിച്ചതിനാൽ PW-38ന്റെ തെളിവ് അംഗീകരിച്ചിട്ടില്ല. PW -52 ബോധിപ്പിക്കുന്നത്, തനിക്ക് A 8മായി വേണ്ടത്ര പരിചയമുണ്ടെന്നും, താൻ അയാളെ പണിക്കർ എന്നാണ് വിളിക്കാറുണ്ടായിരുന്നതെന്നുമാണ്. താൻ പ്രതിക്ക് ഒരു വെട്ടുകത്തി നൽകിയെന്ന് PW-19 പറയുന്നുണ്ടെങ്കിലും, ഞാൻ അയാളുടെ തെളിവ് അംഗീകരിക്കുന്നില്ലെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുള്ളതാണ്.
ഒമ്പതാം പ്രതി ഉണ്ണി –ഞാൻ അംഗീകരിക്കുന്ന PW-2, 4, 14, 38, 52 എന്നിവരുടെ തെളിവുകളിൽ ഈ പ്രതി ഉൾപ്പെടുന്നില്ല. PW-1 പോലും അയാൾക്കെതിരെ ഉന്നയിക്കുന്ന (ഞാൻ ഒഴിവാക്കിയ) ഒരേയൊരു ആരോപണം, അയാൾ മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്നതു കണ്ടുവെന്നാണ്. തന്റെ മൊഴിയിൽ PW-1 പറയുന്നത്, താൻ ഒരു രാഷ്ട്രീയ താൽപര്യവുമില്ലാത്ത ഒരു റെയിൽവേ ജീവനക്കാരനാണെന്നും, തന്നെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത് അച്ചുക്കുട്ടിയുടെ പ്രേരണകൊണ്ടാണെന്നുമാണ്. അച്ചുക്കുട്ടിയുടെ, തനിക്കെതിരായ ശത്രുതക്കുള്ള കാരണങ്ങളുടെ ഒരു ലിസ്റ്റ് പ്രതി ഹാജരാക്കുന്നുണ്ട്. അയാൾ കുറ്റക്കാരനല്ലെന്ന് ഞാൻ കണക്കാക്കുന്നു.
10ാം പ്രതി ചാഞ്ചൻ –ഞാൻ അംഗീകരിച്ച തെളിവുകൾ തന്ന സാക്ഷികളിൽ PW-4 മാത്രമാണ്, മുറ്റത്തു കണ്ടവരിൽ ഈ പ്രതിയുണ്ടെന്നു ബോധിപ്പിക്കുന്നത്; എന്നാൽ അയാളുടെ പേര് പറയുന്നില്ല. സംഭവശേഷം ഒരാണ്ട് കഴിഞ്ഞിട്ടാണ് ആദ്യമായി, അയാളെ PW-4 കോടതിയിൽ തിരിച്ചറിയുന്നത് എന്നതുകൊണ്ടും ആ തെളിവിന് ഒരു പ്രയോജനവുമില്ല. പ്രതിക്കെതിരായ മറ്റ് ഒരേയൊരു തെളിവ്, അയാൾ നൽകിയ വിവരംെവച്ച് കുറുപ്പംചിറ കടത്തിനടുത്തുനിന്ന് ഒരു റൈഫിളും ഒരു വാളും ഒരു കാർട്രിഡ്ജും [തോക്കിൻതിര കൂട്] കണ്ടെടുത്തതാണ്. പ്രതിയെ അറസ്റ്റ് ചെയ്തത് അയാളുടെ വീട്ടിൽനിന്ന് 1950 മാർച്ച് 1ന് പുലർച്ചെ 3.30നാണെങ്കിലും, ടി കണ്ടെടുക്കൽ നടന്നത് മാർച്ച് മൂന്നിന് രാവിലെ ഒമ്പതിന് മാത്രമാണ്. കണ്ടെടുക്കൽ തെളിയിക്കാൻ വിസ്തരിച്ച സ്വതന്ത്ര സാക്ഷികളായ PW-55ഉം 67ഉം, പ്രതിയുമായി പരിചയമുള്ളവരല്ല; കണ്ടെടുക്കലിന് ആധാരമായ വിവരം നൽകിയയാൾ എന്ന നിലയിൽ അയാളെ അവർ കോടതിയിൽ തിരിച്ചറിഞ്ഞുമില്ല. ഈ സാഹചര്യത്തിൽ, കണ്ടെടുക്കൽകൊണ്ട് പ്രതിയുടെ കുറ്റം തെളിയിക്കാനാവില്ല. പ്രതി കുറ്റക്കാരനല്ലെന്നാണ് ഞാൻ കണ്ടെത്തുന്നത്.
17ാം പ്രതി –താൻ ഹാളിനു പുറത്തേക്കു കുതിക്കുമ്പോൾ A-17 ഒരു വടികൊണ്ട് തന്റെ തലയ്ക്കടിച്ചെന്ന് PW-2 ബോധിപ്പിക്കുന്നു. എന്നാൽ, അയാളുടെ ആ തെളിവ് െവച്ച് പ്രവർത്തിക്കാൻ കോടതിക്ക് ബുദ്ധിമുട്ടുണ്ട്. ആളെ തിരിച്ചറിയാൻ പറ്റുംവിധം A-17 നെ തനിക്കു പരിചയമില്ലെന്നാണ്, സാക്ഷിയെ എതിർവിസ്താരം ചെയ്തതിൽ തെളിഞ്ഞത്. അയാൾ തന്നെ പറയുന്നത്, താൻ A-17നെ അറിയുന്നത് സംഭവത്തിനു രണ്ടോ മൂന്നോ മാസം മുമ്പാണെന്നാണ്. പോണയിൽ ഒരു ഇസ്റേലിന്റെ വീട്ടിൽവെച്ച് യാദൃച്ഛികമായിട്ടാണ് താൻ പ്രതിയെ കണ്ടത്. താൻ ഇസ്റേലിന്റെ വീട്ടിൽ പോയിട്ടില്ലെന്നും, റോഡിലൂടെ പോകുമ്പോൾ പ്രതി ആ വീട്ടിൽ ഇരിക്കുന്നത് കണ്ടെന്നുമാണ് സാക്ഷി സമ്മതിക്കുന്നത്.
മറ്റൊരിടത്ത്, തനിക്ക് പോണയിൽ ഒരു വീടുമായും പരിചയമില്ലെന്നും, അതിന് അവസരമുണ്ടായിട്ടില്ലെന്നുംവരെ അയാൾ പറയുന്നുണ്ട്. പ്രതിയെ ‘പോണയിൽ ശൗരി’ എന്നാണ് പോലീസിൽ അറിയുന്നതെന്ന് അയാൾ പറഞ്ഞിട്ടുണ്ടെങ്കിലും, സംഭവത്തിനു മുമ്പ് പ്രതിയുടെ പേര് ‘ശബരിമുത്തു’ എന്നാണെന്ന് അയാൾക്ക് അറിയാമായിരുന്നു എന്നാണ് ഇപ്പോഴത്തെ വാദം. A-17ന്റെ പേര് ശബരിമുത്തു എന്നാെണന്നും, അയാൾ ഈറോഡ് സ്വദേശിയാണെന്നും ഇപ്പോൾ തെളിയിക്കപ്പെട്ടിട്ടുണ്ട്. വിവാഹം കഴിക്കണമെന്ന ഉദ്ദേശ്യത്തോടെ അയാൾ പോണയിലെ ഏതോ വീട്ടിൽ താമസിക്കുകയായിരുന്നു എന്ന്, പുറമെ അന്വേഷിച്ചതിൽനിന്ന് തനിക്ക് മനസ്സിലായെന്ന്, അന്വേഷണ ഉദ്യോഗസ്ഥനായ PW-61 വൈകി നൽകിയ മൊഴി െവച്ച് പ്രോസിക്യൂഷന് ഈ ബുദ്ധിമുട്ട് പരിഹരിക്കാം. ഇത് ശരിയാണെങ്കിൽ പ്രതിയുടെ കൃത്യമായ മേൽവിലാസം കണ്ടെത്താൻ സാക്ഷിക്ക് എളുപ്പമായിരുന്നു. പക്ഷേ സംഭവശേഷം 17 ദിവസം കഴിഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്തപ്പോൾ മാത്രമാണ് അയാളുടെ ശരിയായ മേൽവിലാസം താൻ അറിഞ്ഞതെന്നാണ് സാക്ഷി സമ്മതിക്കുന്നത്. 28ന് തയാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ (Ex.C) പ്രതിയുടെ മേൽവിലാസം ‘പോണേക്കാരൻ Aryathu ഗൗരി മുത്തു’ എന്നാണ്. എന്നാൽ PW-61 ബോധിപ്പിക്കുന്നത്, താൻ അങ്ങനെ ഒരാളെപ്പറ്റി അന്വേഷിച്ചിട്ടില്ല എന്നാണ്.
പ്രതിയെപ്പറ്റിയുള്ള പരസ്പരവിരുദ്ധവും അപര്യാപ്തവുമായ ഈ വിവരം കണക്കിലെടുക്കുമ്പോൾ, സാക്ഷികളെ ചോദ്യംചെയ്ത് പ്രതിയെപ്പറ്റി പൂർണ വിവരം ശേഖരിക്കുകയും, പ്രതിയെ അറസ്റ്റ് ചെയ്ത ഉടനെ ഒരു തിരിച്ചറിയൽ പരേഡ് നടത്തുകയുംചെയ്യുക എന്നത് പോലീസിന്റെ അവശ്യ കടമയായിരുന്നു [എന്നു കാണാം]. അവർ അത് ചെയ്തിട്ടില്ലെന്നു മാത്രമല്ല, പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം, അയാളുടെ വിശദവിവരം കണ്ടെത്തണമെന്ന ഉദ്ദേശ്യത്തോടെ PW-2, 7 എന്നീ സാക്ഷികളെ ചോദ്യംചെയ്യാൻപോലും അവർ ശ്രദ്ധിച്ചിട്ടില്ല. 17.03.1950ന് രാവിലെ എട്ടിന് കാലടി റെയിൽവേ സ്റ്റേഷനിൽ െവച്ച് അറസ്റ്റുചെയ്ത പ്രതിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്, നിയമം അനുവദിച്ചിട്ടുള്ള 24 മണിക്കൂറിനു ശേഷം 19.3.1950ന് മാത്രമാണ്. ഈ കസ്റ്റഡിയുടെ നിയമവിരുദ്ധത പ്രതിയുടെ വക്കീൽ ഉന്നയിച്ചു. പ്രതി കുറ്റക്കാരനാണെന്നു ഞാൻ കണ്ടെത്തുന്നില്ല എന്ന വസ്തുതയുടെ വെളിച്ചത്തിൽ, ഈ കേസിന്റെ ആവശ്യത്തിന് ആ ചോദ്യത്തിലേക്കു കടക്കേണ്ടതില്ല.
പോണയിൽ തനിക്ക് ഒരു താൽപര്യവുമില്ലെന്നും, ഒരിക്കലും അവിടെ താമസിച്ചിട്ടില്ലെന്നും പറയുന്ന ഒരു നീണ്ടമൊഴി പ്രതി നൽകിയിട്ടുണ്ട്. താൻ റെയിൽവേയിലാണ് ജോലി ചെയ്തിരുന്നതെന്നും, 1947ൽ സ്വന്തം ഇഷ്ടപ്രകാരം പഞ്ചാബിലേക്കു സ്ഥലംമാറ്റം വാങ്ങിപ്പോകുംവരെ എറണാകുളത്തായിരുന്നെന്നും, തിരിച്ചുവന്നശേഷം തന്റെ സ്ഥിര താമസം ഈറോഡിലാണെന്നും അയാൾ പറയുന്നു. മലയാറ്റൂർ സെന്റ് തോമസ് പള്ളിയിലേക്കുള്ള യാത്രക്കിടയിലാണ് പ്രതി അറസ്റ്റിലാകുന്നത്. താൻ കസ്റ്റഡിയിലാവുകയും, തന്റെ ആളുകൾക്കുപോലും തന്നെ കാണാൻ പോലീസ് അനുമതി നിഷേധിക്കയുംചെയ്തതിനാൽ, പ്രസക്ത കാലത്ത് തന്റെ ഈറോഡ് താമസത്തെക്കുറിച്ചുള്ള തെളിവ് നൽകാൻ കഴിയില്ലെന്ന് പ്രതി വാദിക്കുന്നു. മേൽ വിവരിച്ച എല്ലാ സാഹചര്യങ്ങളും ഇരിക്കെ, PW-2ന്റെ ഉറപ്പില്ലാത്ത മൊഴിവെച്ച് പ്രതിയെ കുറ്റക്കാരനായി കാണാൻ എനിക്കാവില്ല. അയാളുടെ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് ഞാൻ കാണുന്നത്.
18ാം പ്രതി –താൻ വരാന്തയിൽ ഉറങ്ങിക്കിടക്കുകയായിരുന്നെന്നും, തലക്കടിയേറ്റ് എഴുന്നേറ്റപ്പോൾ കണ്ടത് മുന്നിൽ A-18 ഒരു വടിയുമായി നിൽക്കുന്നതാണെന്നും PW-4 ബോധിപ്പിക്കുന്നു. പ്രതി തന്നെ അടിക്കുന്നത് സാക്ഷി യഥാർഥത്തിൽ കണ്ടിട്ടില്ലാത്തതിനാലും, മറ്റുള്ളവരും വടികളുമായി നിന്ന് അയാളെ അടിച്ചതിനാലും, വാസ്തവമെന്തെന്ന സ്ഥിരീകരണമില്ലാത്തതിനാലും, പ്രതി PW-4നെ അടിച്ചെന്നു കണ്ടെത്താനാവില്ല.
എങ്കിലും A-18 ഒരു വടിയുമായി തന്റെ മുന്നിൽ നിൽക്കുന്നത് കണ്ടെന്ന PW-4ന്റെ മൊഴി അംഗീകരിക്കാവുന്നതാണ്. താൻ ഒരു ചായക്കടയിൽവെച്ച് പ്രതിയെ കണ്ടെന്നും സംസാരിച്ചെന്നും മാർക്കറ്റിലും വഴിയിലും വെച്ച് പലതവണ കണ്ടിട്ടുണ്ടെന്നും PW-4 ബോധിപ്പിക്കുന്നതു വെച്ച്, അയാൾ പ്രതിയെ തിരിച്ചറിയാതിരിക്കാൻ ഒരു കാരണവുമില്ല. പ്രതി ഒരു കമ്യൂണിസ്റ്റും തൊഴിലാളി പ്രവർത്തകനുമായതിനാൽ, അയാൾ ഒരു പോലീസുകാരന്റെ ശ്രദ്ധയിൽവരുന്നതിൽ അസംഭവ്യമായി ഒന്നുമില്ല. PW-14 കാടിപ്പറമ്പിൽവെച്ചും, PW-38ഉം 52ഉം സംഭവശേഷം അഞ്ചൽ ഓഫിസിനടുത്തുവെച്ചും അയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ പോണേക്കരയിൽ ഒരു കടയിൽ ബീഡിതെറുപ്പുകാരനായി 1949 മുതൽ തനിക്കറിയാമെന്നും, പലതവണ കണ്ടുമുട്ടിയിട്ടുണ്ടെന്നും PW-14 ബോധിപ്പിക്കുന്നു. PW -38ന്റെ പ്രതിക്കെതിരായ മൊഴി, താൻ മുമ്പ് പ്രതിയെ കണ്ടിട്ടുണ്ടോ എന്ന് അയാൾക്ക് ഉറപ്പില്ലാത്തതിനാൽ അംഗീകരിക്കുന്നില്ല. PW-52നെ എതിർവിസ്താരം നടത്തിയതിൽ, അയാൾക്ക് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് വെളിപ്പെട്ടിട്ടില്ല. പ്രതിക്കെതിരായ PW-4, 14, 52 എന്നിവരുടെ തെളിവുകൾ ഞാൻ അംഗീകരിക്കുന്നു.
19ാം പ്രതി അയ്യപ്പൻ –ഈ പ്രതി തന്റെ ഇടത് കൈയിൽ വടികൊണ്ടടിച്ചു എന്ന് PW-4 ബോധിപ്പിക്കുന്നു. അതിനനുയോജ്യമായ മുറിവ് PW-4ന്റെ വൂണ്ട് സർട്ടിഫിക്കറ്റിൽ (Ex.W) രേഖപ്പെടുത്തിയിട്ടില്ല. ഇത് കൈയിലെ ഏക മുറിവ് (മുറിവ് No. 3), മൂർച്ചയുള്ള ഒരു ആയുധംകൊണ്ട് ഉണ്ടായതാകാം എന്നാണ് മെഡിക്കൽ ഓഫിസറുടെ അഭിപ്രായം. PW-4ന്, പ്രതിയെ റോഡിൽവെച്ച് സാധാരണ നിലയിൽമാത്രം കണ്ടിട്ടുണ്ടെന്നല്ലാതെ, അയാളെ പരിചയപ്പെടാൻ പറയത്തക്ക ഒരു കാരണവുമില്ലായിരുന്നു. ഈ സാഹചര്യത്തിൽ, A-19ന്റെ സ്റ്റേഷനിലെ സാന്നിധ്യെത്തപ്പറ്റിയുള്ള അയാളുടെ ഉറപ്പില്ലാത്ത തെളിവ് അംഗീകരിക്കാൻ ഞാൻ തയാറല്ല.
പ്രതിക്കെതിരായ മറ്റ് ഒരേയൊരു തെളിവ് PW-7ന്റേതാണ്. തിരിച്ചറിയൽ സംബന്ധിച്ച PW-7ന്റെ തെളിവ് ഞാൻ അംഗീകരിച്ചിട്ടില്ല. പ്രതിയെ കാടിപ്പറമ്പിലോ, പോലീസ് സ്റ്റേഷനിലേക്ക് അല്ലെങ്കിൽ പോലീസ് സ്റ്റേഷനിൽനിന്ന് ഉള്ള വഴിയിലോ മറ്റ് ഒരു സാക്ഷിയും കണ്ടിട്ടില്ല. താൻ കമ്യൂണിസ്റ്റ് പാർട്ടി അംഗമോ രാഷ്ട്രീയ പ്രവർത്തകനോ അല്ലെന്നും, ഒരു ഹോമിയോ ഡോക്ടറാണെന്നും പ്രതി ബോധിപ്പിക്കുന്നു. അച്ചുക്കുട്ടിയുടെ പ്രേരണയാലാണ് തന്നെ കേസിൽ ഉൾപ്പെടുത്തിയതെന്ന് ആരോപിക്കുന്ന പ്രതി, അയാളുമായുള്ള ശത്രുതക്ക് ചില കാരണങ്ങൾ പറയുന്നു. സംഭവസ്ഥലത്ത് അയാളുടെ സാന്നിധ്യത്തെപ്പറ്റി ഞാൻ ന്യായമായ ഒരു സംശയംനിലനിർത്തുകയും അയാൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകുകയും ചെയ്യുന്നു.
20ാം പ്രതി കണ്ണൻ –അയാൾ പ്രതി A-19ന്റെ സഹോദരനാണ്. പ്രതി ഒരു വടികൊണ്ട് തന്റെ നെഞ്ചിൽ അടിച്ചെന്ന് PW-4 ബോധിപ്പിക്കുന്നു. അതിന് അനുയോജ്യമായ മുറിവിനെപ്പറ്റി A-19ന്റെ കേസിൽ എന്നപോലെ, മെഡിക്കൽ സർട്ടിഫിക്കറ്റിൽ പറയുന്നില്ല. PW-4നെ എതിർവിസ്താരം നടത്തിയതിൽനിന്ന് വെളിപ്പെട്ടത്, അയാൾക്ക് A-20നെ പരിചയപ്പെടാൻ പ്രത്യേക കാരണമില്ലെന്നും റോഡിൽവെച്ച് യാദൃശ്ചികമായി കണ്ടുമുട്ടിയതാണെന്നുമാണ്. A-20നെ പ്രതിയാക്കുന്ന മറ്റ് സാക്ഷികൾ PW-7, 2, 6 എന്നിവരാണ്. തിരിച്ചറിയലിനെപ്പറ്റിയുള്ള PW-7ന്റെ തെളിവും, PW-6ന്റെ തെളിവ് മുഴുവനായും ഞാൻ ഇതിനകം നിരസിച്ചതാണ്. PW-2 ആദ്യമായാണ് A-20നെ, കോടതിയിൽ, തിരിച്ചറിയുന്നത്.
താൻ ഒരു കമ്യൂണിസ്റ്റോ രാഷ്ട്രീയപ്രവർത്തകനോ ആണെന്ന വാദം പ്രതി തന്റെ മൊഴിയിൽ നിഷേധിക്കുകയും, തന്നെ ഉൾപ്പെടുത്തിയത് തന്റെ സഹോദരൻ A-19നെ ഉൾപ്പെടുത്തിയ അതേ കാരണത്താലാണെന്ന് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. തുടർന്ന് അയാൾ പറയുന്നത്, താൻ എഫ്.എ.സി.ടിയിൽ ടൈം കീപ്പർ ക്ലർക്ക് ആയിരുന്നുവെന്നും മാർച്ച് 25ന് തന്നെ അറസ്റ്റ് ചെയ്യുംവരെ താൻ പതിവായി ഓഫിസിൽ ഹാജരുണ്ടായിരുന്നുവെന്നും, നേരത്തേ കമ്പനിയിൽനിന്ന് മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തതിനൊപ്പം തന്നെയും അറസ്റ്റ് ചെയ്യാൻ പോലീസ് ശ്രദ്ധിച്ചില്ലെന്നുമാണ്. A-19ന്റെ കാര്യത്തിലെന്നപോലെ ഞാൻ അയാളുടെ സാന്നിധ്യത്തെപ്പറ്റി ന്യായമായ ഒരു സംശയം നിലനിർത്തുന്നു. ആ സംശയത്തിന്റെ ആനുകൂല്യത്തിന് അയാൾക്ക് അർഹതയുണ്ട്.
21-ാം പ്രതി കുമാരൻ –ഈ പ്രതി ഒരു കത്തികൊണ്ട് തന്റെ പിന്നിൽ വലതുവശത്ത് കുത്തിയെന്നാണ് PW-4 ബോധിപ്പിക്കുന്നത്. ഈ മുറിവിനെപ്പറ്റിയാണ് വൂണ്ട് സർട്ടിഫിക്കറ്റിൽ മുറിവ് No. 1 എന്നത്. PW-4നെ എതിർവിസ്താരം ചെയ്തതിൽ വെളിപ്പെടുന്നത്, ഈ സാക്ഷിക്ക് പ്രതിയെ വേണ്ടത്ര പരിചയമുണ്ടായിരുന്നെന്നും അയാൾ അലുമിനിയം കമ്പനിയിലെ ഒരു ജീവനക്കാരനാണെന്ന് അറിയാമായിരുന്നുവെന്നും അയാളെ പലതവണ കണ്ടുമുട്ടിയിട്ടുണ്ടെന്നുമാണ്. അതുകൊണ്ടുതന്നെ, ഈ സാക്ഷിക്ക് തന്റെ അക്രമിയെ വൈദ്യുതിവെളിച്ചത്തിൽ തിരിച്ചറിയാൻ ഒരു പ്രയാസവുമില്ലായിരുന്നു. പ്രതിക്കെതിരായ PW-4ന്റെ തെളിവ് ഞാൻ അംഗീകരിക്കുന്നു.
22ാം പ്രതി അച്യുതൻ കുമാരൻ– PW-4 ബോധിപ്പിക്കുന്നത്, ഈ പ്രതി ഒരു കഠാരകൊണ്ട് തന്നെ പിന്നിൽ ഇടതുവശത്ത് കുത്തിയെന്നാണ്. അതേ മുറിവിനെപ്പറ്റിയുള്ളതാണ് വൂണ്ട് സർട്ടിഫിക്കറ്റിലെ മുറിവ് No. 2. എതിർവിസ്താരത്തിൽ PW-4 പറയുന്നത്, തനിക്ക് ഈ പ്രതിയുമായി വേണ്ടത്ര പരിചയമുണ്ടെന്നും, താൻ സാധനങ്ങൾ വാങ്ങുന്ന ഏലിയാസിന്റെ പലചരക്ക് കടയിലെ ജീവനക്കാരനാണെന്ന് അറിയാമെന്നുമാണ്. തന്നെ പ്രതി കുത്തിയെന്ന് ബോധിപ്പിക്കുന്ന സാക്ഷിയുടെ തെളിവ് വിശ്വസിക്കാതിരിക്കാൻ ഒരു കാരണവുമില്ല. അച്ചുക്കുട്ടിയുടെ പ്രേരണയാലാണ് തന്നെ കേസിൽ കുടുക്കിയതെന്ന് പറയുകയും തന്നോട് അച്ചുക്കുട്ടിക്ക് ശത്രുതക്കുള്ള കാരണങ്ങളുടെ ഒരു ലിസ്റ്റ് പ്രതി നൽകുകയും ചെയ്യുന്നു. ഈ കേസന്വേഷണത്തെ സ്വാധീനിക്കാൻ അച്ചുക്കുട്ടിക്ക് കഴിഞ്ഞെന്നതിന് ഒരു തെളിവുമില്ലെന്ന് ഞാൻ ഇതിനകം പറഞ്ഞതാണ്. പ്രതിെക്കതിരായ PW-4ന്റെ തെളിവ് ഞാൻ അംഗീകരിക്കുന്നു.
27ാം പ്രതി ലോറൻസ് –ഞാൻ അംഗീകരിച്ച തെളിവുകൾ തന്ന ഒരു സാക്ഷിയും അയാളെ കുറ്റവാളിയാക്കുന്നില്ല. PW-1 പോലും കോടതിയിൽ ആദ്യമായാണ് അയാളെപ്പറ്റി പറയുന്നത്. ഈ പ്രതിയും 1ാം പ്രതിയും സംയുക്തമായി [?] നൽകിയ തെളിവ് വെച്ചാണ് 3 തോക്കുകൾ കണ്ടെടുത്തതെന്നതു മാത്രമാണ് ഇയാൾക്കെതിരായ ഏക തെളിവ്. കണ്ടെടുക്കൽ നടത്തിയത് ആരുടെ മൊഴിപ്രകാരമാണെന്നതിന് തെളിവില്ലാത്തതിനാൽ ഇരുവർക്കും അതിന്റെ ഉത്തരവാദിത്തമില്ലെന്ന് ഞാൻ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രതിയെ കുറ്റക്കാരനായി ഞാൻ കാണുന്നില്ല.
പോയന്റ് 8 –ഇനി പരിഗണിക്കാനുള്ള ഒരേയൊരു പോയന്റ്, പ്രതികൾ കുറ്റക്കാരായത് എന്ത് കുറ്റങ്ങൾ മൂലമാണെന്നും, അതിനുള്ള ശിക്ഷയെന്താണ് എന്നുമാണ്. സെക്ഷൻ 112 പ്രകാരമുള്ള കുറ്റാരോപണത്തെ പിന്തുണക്കുന്ന തെളിവില്ല. ആ സെക്ഷൻ പ്രകാരമുള്ള ശിക്ഷാവിധിക്ക് പ്രോസിക്യൂട്ടർ നിർബന്ധിച്ചിട്ടില്ല. ഇതിനകം പരാമർശിച്ചപോലെ, പോലീസ് സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തിയ എല്ലാ പ്രതികൾക്കും സെക്ഷൻ 140 പ്രകാരമുള്ള ശിക്ഷാവിധിക്ക് പ്രോസിക്യൂഷൻ നിർബന്ധിച്ചിട്ടുണ്ട്.

ടി.കെ. രാമകൃഷ്ണൻ, എം.എം. ലോറൻസ്, വി. വിശ്വനാഥ മേനോൻ
നിയമാനുസൃതമായ കസ്റ്റഡിയിലുള്ള 30ഉം 31 ഉം നമ്പർ പ്രതികളെ ബലപ്രയോഗത്തിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു, നിയമവിരുദ്ധമായി കൂടിച്ചേർന്ന സംഘത്തിന്റെ ഒരേയൊരു പൊതുലക്ഷ്യം എന്ന് തെളിവുകളാൽ സ്ഥാപിക്കപ്പെട്ടു; അതിനാൽ, പോലീസുകാരെ നിയമവിരുദ്ധമായി തടഞ്ഞുവെക്കയോ മറ്റോ ചെയ്താൽ ആ ലക്ഷ്യം നേടിയെടുക്കാനാവുമായിരുന്നു എന്നും, പോലീസുകാർക്കു മേൽ നടത്തിയ കൊലയും അക്രമവും ആ പൊതുലക്ഷ്യത്തെ തുണക്കാനായിരുന്നു എന്നും, ആ ചെയ്തികൾ വേണ്ടിവരുമെന്ന് സംഘാടകർക്ക് അറിയില്ലായിരുന്നു എന്നും പറയാനാവില്ലെന്ന് പ്രോസിക്യൂട്ടർ ഉറച്ചു പറയുന്നു. ആ വീക്ഷണം ഈ കേസിന്റെ സാഹചര്യത്തിൽ യുക്തിരഹിതമാണെന്ന് പറയാനാവില്ലെന്ന്, നിയമവിരുദ്ധ സംഘംചേരലിനെപ്പറ്റിയുള്ള പ്രശ്നം ചർച്ചചെയ്തപ്പോൾ ഞാൻ കണ്ടെത്തിയിരുന്നു.
മേൽപറഞ്ഞ നിലപാടിന് അനുസൃതമായി, മാത്യുവിന്റെയും വേലായുധന്റെയും കൊലക്ക് കാരണക്കാരായ 1 മുതൽ 4 വരെ പ്രതികൾക്ക് മാത്രമായി കൊലപാതകത്തിനുള്ള ശിക്ഷാവിധി വേണമെന്ന് പ്രോസിക്യൂട്ടർ നിർബന്ധിച്ചു. അതോടൊപ്പം പ്രോസിക്യൂട്ടർ വാദിച്ചത്, PW-2നെ ദാരുണമായി മുറിവേൽപിച്ച A-1ന് സെക്ഷൻ 333 പ്രകാരവും, PW-1 [?] നെ മുറിവേൽപിച്ച പ്രതിക്ക് സെക്ഷൻ 332 പ്രകാരവും ശിക്ഷ വിധിക്കണമെന്നാണ്. പ്രതികളെല്ലാവരുംകൂടി തോക്കുകളും വാളും മറ്റും തട്ടിയെടുത്തെന്ന് തെളിയിക്കപ്പെട്ടതിനാൽ, എല്ലാവരുടെയും പേരിൽ കൂട്ടായ്മക്കവർച്ചക്ക് ശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂട്ടർ നിർബന്ധിച്ചു. സ്റ്റേഷനിൽ എത്തിയവർക്കെല്ലാം എതിരായി, അവിടെ നടത്തപ്പെട്ട കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകിയവരെന്ന നിലയിൽ ശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂട്ടർ വാദിച്ചു. ഈ അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിഭാഗത്തിന്റെ വാദങ്ങൾ മുന്നോട്ടുപോയത്. സ്റ്റേഷനിലുണ്ടായിരുന്നു എന്ന് തെളിയിക്കപ്പെട്ട 1ഉം 2ഉം 4 മുതൽ 8 വരെയും, 18ഉം, 21ഉം 22ഉം നമ്പർ പ്രതികൾ സെക്ഷൻ 140 പ്രകാരം കുറ്റക്കാരാണെന്ന് ഞാൻ വിലയിരുത്തുന്നു. വേലായുധനെയും മാത്യുവിനെയും 1 മുതൽ 4 വരെ നമ്പർ പ്രതികൾ കൂട്ടായി ചേർന്ന് ആക്രമിച്ചെന്ന് ബോധിപ്പിച്ചത് PW-1 ഉം 5ഉം മാത്രമാണ്. അവരുടെ തെളിവ് അംഗീകരിക്കാൻ കഴിയില്ല. ആ പ്രതികൾ കൊലക്കുറ്റംചെയ്തെന്ന് വിലയിരുത്താൻ എനിക്ക് സാധിക്കുന്നില്ല.

PW-2ന് ദാരുണമായ പരിക്കേൽപിച്ച A1, സെക്ഷൻ 333 പ്രകാരം കുറ്റവാളിയാണെന്നു തെളിഞ്ഞിട്ടുണ്ട്. A2 ഒരു വടികൊണ്ട് മാത്യുവിനെ അടിച്ചതായി തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും, തലച്ചോറിന് ഏറ്റ പരിക്ക് മൂലമുണ്ടായ ബോധക്ഷയം കാരണമാണ് മരണം സംഭവിച്ചിട്ടുണ്ടാകുക എന്നാണ് മെഡിക്കൽ തെളിവുകൾ സൂചിപ്പിക്കുന്നത്; നമ്പർ 3 പരിക്കുമൂലം തലച്ചോറിന് പരിക്കേറ്റെന്നോ, അത് മാരകമായെന്നോ ഉള്ളതിന് ഒരു തെളിവുമില്ല. ഞാൻ പ്രതിക്ക് സെക്ഷൻ 333 പ്രകാരം മാത്രം ശിക്ഷ വിധിക്കുന്നു. 21ഉം 22ഉം പ്രതികൾക്ക്, PW4നെ മുറിവേൽപിച്ചതിന് സെക്ഷൻ 332 പ്രകാരം ശിക്ഷ വിധിച്ചിട്ടുള്ളതാണ്.
1, 2, 4 പ്രതികളും മരിച്ചയാളും [(K.U. ദാസ്] (5 പേരിൽ താഴെ) ബലപ്രയോഗത്തിലൂടെ PW2ൽനിന്ന് ഒരു തോക്ക് തട്ടിയെടുത്തു എന്നതാണ് ഇക്കാര്യത്തിലുള്ള ഏക തെളിവ് എന്നതിനാലും, മറ്റ് ആയുധങ്ങൾ എടുത്തതിനോ കൊണ്ടുപോയതിനോ ബലപ്രയോഗം നടത്തിയതായി തെളിവൊന്നുമില്ലാത്തതിനാലും കൂട്ടായ്മക്കവർച്ച എന്ന കുറ്റകൃത്യം തെളിയിക്കപ്പെട്ടിട്ടില്ല. എങ്കിലും സെക്ഷൻ 392 പ്രകാരമുള്ള കവർച്ചക്കുറ്റം 1, 2 പ്രതികൾ നടത്തിയതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മറ്റുള്ളവർ ചെയ്ത കുറ്റകൃത്യത്തിന് ദുഷ്പ്രേരണ നൽകി എന്നു പറഞ്ഞ്, മുറ്റത്തുണ്ടായിരുന്നവരെയെല്ലാം കുറ്റക്കാരാക്കണമെന്ന വാദത്തിൽ കഴമ്പില്ല. എന്തെന്നാൽ, ദുഷ്പ്രേരണയുടെ നിർവചനത്തിനുള്ള ചേരുവകൾ ഇതിലുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.
അതിനാൽ 1ാം പ്രതിക്ക് സെക്ഷൻ 140 പ്രകാരം 2 കൊല്ലത്തെ കഠിനതടവും, സെക്ഷൻ 333 പ്രകാരം 5 കൊല്ലത്തെ കഠിനതടവും 100 രൂപ പിഴയും, കഠിനതടവിലെ വീഴ്ചക്ക് [?] കൂടുതലായി 3 മാസവും, സെക്ഷൻ 392 പ്രകാരം 5 കൊല്ലത്തെ കഠിനതടവും 100 രൂപ പിഴയും, കഠിനതടവിലെ വീഴ്ചക്ക് 3 മാസവും ചേർത്ത് ആകെ 12 കൊല്ലം കഠിനതടവും 200 രൂപ പിഴയും, വീഴ്ചക്ക് 6 മാസവും വിധിക്കുന്നു. 2ാം പ്രതിക്ക് സെക്ഷൻ 140 പ്രകാരം 2 കൊല്ലെത്ത കഠിനതടവും, ടി.പി.സി സെക്ഷൻ 333 പ്രകാരം 5 കൊല്ലത്തെ കഠിനതടവും 100 രൂപ പിഴയും, കഠിനതടവിലെ വീഴ്ചക്ക് അധികമായി 3 മാസവും, സെക്ഷൻ 392 പ്രകാരം 5 കൊല്ലത്തെ കഠിനതടവും 100 രൂപ പിഴയും, കഠിനതടവിലെ വീഴ്ചക്ക് അധികമായി 3 മാസവും ചേർത്ത് ആകെ 12 കൊല്ലത്തെ കഠിനതടവും 200 രൂപ പിഴയും, പിഴയൊടുക്കുന്നതിലെ വീഴ്ചക്ക് അധികമായി 6 മാസത്തെ കഠിനതടവും വിധിക്കുന്നു.
4ാം പ്രതിക്ക് സെക്ഷൻ 140 പ്രകാരം 2 കൊല്ലത്തെ കഠിനതടവും സെക്ഷൻ 392 പ്രകാരം 5 കൊല്ലത്തെ കഠിനതടവും 100 രൂപ പിഴയും, കഠിനതടവിലെ വീഴ്ചക്ക് അധികമായി 3 മാസവും ചേർത്ത് ആകെ 7 കൊല്ലം കഠിനതടവും 100 രൂപ പിഴയും, കഠിനതടവിലെ വീഴ്ചക്ക് അധികമായി 3 മാസവും വിധിക്കുന്നു. 5 മുതൽ 8 വരെയും 18ഉം നമ്പർ പ്രതികൾ സെക്ഷൻ 140 പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തുകയും, 2 കൊല്ലം വീതം കഠിനതടവിന് ശിക്ഷിക്കയുംചെയ്യുന്നു. പ്രതികൾ 21ഉം 22ഉം സെക്ഷൻ 140 പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തുകയും 2 കൊല്ലം വീതം കഠിനതടവിന് ശിക്ഷിക്കയും, കൂടാതെ സെക്ഷൻ 332 പ്രകാരവും കുറ്റക്കാരെന്ന് കാണുകയാൽ 2 കൊല്ലത്തെ കഠിനതടവിന് ശിക്ഷിക്കയും, അങ്ങനെ ആകെ 4 കൊല്ലം വീതം കഠിനതടവ് വിധിക്കയുംചെയ്യുന്നു.
കുറ്റമാരോപിക്കപ്പെട്ട 30ഉം 31ഉം നമ്പർ പ്രതികൾ ഒഴിച്ചുള്ള മറ്റു പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ടെത്തുകയും വെറുതെ വിടുകയുംചെയ്യുന്നു. 30ഉം 31ഉം പ്രതികളെ ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ‘C.C 21 of 1950’ എന്ന കേസിൽ 19.4.1950ന് 2 കൊല്ലത്തെ കഠിനതടവിന് ശിക്ഷിച്ചിട്ടുള്ളതിനാൽ, അവരെ തുടർനടപടിക്കായി ആ കോടതിയിലേക്ക് റിമാൻഡ് ചെയ്യും. M.Os. [meterial objects =തൊണ്ടി സാധനങ്ങൾ] I, II, VI, VII, IX, X, XIII, XIV, series XI, XIX, XX, XXVI, XXXI ഇവ ഇടപ്പള്ളി പോലീസ് സ്റ്റേഷനിലെ ഓഫിസർ-ഇൻ ചാർജിന് മടക്കിനൽകും. M.O. III series മുറിച്ചുവിറ്റ് വരുമാനം സർക്കാറിന് നൽകും. M.Os. IV, V, VIII, XI, XII XVIII, XXVIII ഇവ.