Begin typing your search above and press return to search.
proflie-avatar
Login

മനസ്സ് നിറയെ കോഴിക്കോട്​

മനസ്സ് നിറയെ കോഴിക്കോട്​
cancel

യുനെസ്കോ സാഹിത്യനഗരമായി പ്രഖ്യാപിച്ച കോഴിക്കോ​െട്ട ജീവിതാനുഭവങ്ങളും ഒാർമകളും എഴുതുകയാണ്​ മുതിർന്ന സാഹിത്യവിമർശകനും ഗവേഷകനും ഗാന്ധി ആത്മകഥാ വിവർത്തകനുമായ ലേഖകൻ. കോഴി​േക്കാടും നഗരത്തിലെ സാംസ്​കാരിക ജീവിതവും സാംസ്​കാരികരംഗത്തെ പ്രമുഖരുമെല്ലാം ഇൗ ഒാർമയെഴുത്തിൽ കടന്നുവരുന്നു. ഒാർമക്കുറിപ്പി​ന്റെ അവസാന ഭാഗം. കാലിക്കറ്റ് ബുക്ക് ക്ലബിലേക്ക്​ തന്നെ മടങ്ങാം. 1980ൽ തീസിസ് സമർപ്പിച്ചതോടെ ബുക്ക് ക്ലബ് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കേണ്ടിവന്നു. എൻ.വി. കൃഷ്ണവാരിയരായിരുന്നു പ്രസിഡന്റ്. അതിനുമുമ്പ് ജിയോ പയ്യപ്പിള്ളിയും എൻ.എൻ. കക്കാടും പ്രസിഡന്റ് സ്ഥാനം വഹിച്ചു. എ.ജി. സോമനാഥ്, പി.ടി. വിജയൻ, പി.ജി....

Your Subscription Supports Independent Journalism

View Plans
യുനെസ്കോ സാഹിത്യനഗരമായി പ്രഖ്യാപിച്ച കോഴിക്കോ​െട്ട ജീവിതാനുഭവങ്ങളും ഒാർമകളും എഴുതുകയാണ്​ മുതിർന്ന സാഹിത്യവിമർശകനും ഗവേഷകനും ഗാന്ധി ആത്മകഥാ വിവർത്തകനുമായ ലേഖകൻ. കോഴി​േക്കാടും നഗരത്തിലെ സാംസ്​കാരിക ജീവിതവും സാംസ്​കാരികരംഗത്തെ പ്രമുഖരുമെല്ലാം ഇൗ ഒാർമയെഴുത്തിൽ കടന്നുവരുന്നു. ഒാർമക്കുറിപ്പി​ന്റെ അവസാന ഭാഗം.

കാലിക്കറ്റ് ബുക്ക് ക്ലബിലേക്ക്​ തന്നെ മടങ്ങാം. 1980ൽ തീസിസ് സമർപ്പിച്ചതോടെ ബുക്ക് ക്ലബ് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കേണ്ടിവന്നു. എൻ.വി. കൃഷ്ണവാരിയരായിരുന്നു പ്രസിഡന്റ്. അതിനുമുമ്പ് ജിയോ പയ്യപ്പിള്ളിയും എൻ.എൻ. കക്കാടും പ്രസിഡന്റ് സ്ഥാനം വഹിച്ചു. എ.ജി. സോമനാഥ്, പി.ടി. വിജയൻ, പി.ജി. നമ്പ്യാർ, എൻ.എം. രാജഗോപാൽ എന്നിവർ ഓരോ വർഷം സെക്രട്ടറിമാരുമായിരുന്നു. 1980-81 വർഷങ്ങളിൽ അഴീക്കോട് തന്നെ പ്രസിഡന്റും പി. നടരാജനും മുണ്ട്യാടി ദാമോദരനും സെക്രട്ടറിയുമായിരുന്നു.

1981-82 വർഷങ്ങളിൽ അഴീക്കോട് തന്നെ പ്രസിഡന്റും ആദ്യം പി. നടരാജനും പിന്നീട് മുണ്ട്യാടി ദാമോദരനും സെക്രട്ടറിയുമായിരുന്നു. 1983ൽ ഫാ. ജിയോ പയ്യപ്പിള്ളി പ്രസിഡന്റും മുണ്ട്യാടി തന്നെ സെക്രട്ടറിയുമായിരുന്നു. 1984 മുതൽ മൂന്നുവർഷം ഞാൻ പ്രസിഡന്റും ഫാ. ചെറിയാൻ കുനിയ​ന്തോടത്ത് സെക്രട്ടറിയുമായിരുന്നു. കുനിയന്തോടത്ത് ദേവഗിരി കോളജിൽ മലയാളം ലെക്ചറർ ആയിരുന്നു. കോഴിക്കോട് നഗരഹൃദയത്തിൽ ക്രിസ്ത്യൻ കോളജിനടുത്ത് പാർത്തിരുന്ന എനിക്ക് കോഴിക്കോട്ടെത്തുന്ന പ്രമുഖരെപ്പറ്റി മുൻകൂട്ടി അറിയാനും ബുക്ക് ക്ലബിലേക്ക് ക്ഷണിക്കാനും കഴിയുമായിരുന്നു.

സെക്രട്ടറിയോ പ്രസിഡന്റോ ആയിരുന്നപ്പോഴൊക്കെ ഞാനങ്ങനെ ചെയ്തു. ബഷീർ കൃതികൾ ഇംഗ്ലീഷിലാക്കിയ എഡിൻബറ ലിംഗ്വിസ്റ്റിക്സ് പ്രഫസർ ഡോ. ആർ.ഇ. ആഷറെയും പ്രഫ. പി.സി. ബാലാമണിയമ്മ, ഒ.എൻ.വി, മാധവിക്കുട്ടി, അയ്യപ്പപ്പണിക്കർ തുടങ്ങിയവരെയും അങ്ങനെ ക്ഷണിച്ചു സ്വീകരണങ്ങൾ നൽകി. സെക്രട്ടറി കുനിയന്തോടത്ത് അതേപ്പറ്റി പ്രസിഡന്റ് ഭരണമാണ് എന്ന് പാതി തമാശയും പാതി കാര്യവുമായി ഒരു ബുക്ക് ക്ലബ് മീറ്റിങ്ങിൽ പറഞ്ഞത് ഞാൻ ചിരിച്ചുതള്ളി!

1984ൽ ബുക്ക് ക്ലബിന്റെ ദശവാർഷികം ആഘോഷിച്ചു. ഒക്​ടോബർ 7 ഞായറാഴ്ച രാവിലെ 10 മുതൽ ‘മലയാള സാഹിത്യം ഇന്ന്’ എന്ന പൊതുവിഷയത്തിൽ കവിതയെപ്പറ്റി ജി.എൻ. പിള്ളയും കഥാ സാഹിത്യ​ത്തെപ്പറ്റി ടി.വി. വർക്കിയും നാടകത്തെപ്പറ്റി വയലാ വാസുദേവൻ പിള്ളയും നിരൂപണത്തെപ്പറ്റി പ്രഫ. ഉലകംതറയും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

അവയെപ്പറ്റി നടന്ന ചർച്ചയിൽ കെ.എ. കൊടുങ്ങല്ലൂർ, എൻ.എൻ. കക്കാട്, ടി. ശിവദാസ്, എൻ.വി.പി. ഉണിത്തിരി എന്നിവർ പ​ങ്കെടുത്തു. ഉച്ചക്കുശേഷം നടന്ന കവിസമ്മേളനം, കഥയരങ്ങ്, പൊതുസമ്മേളനം എന്നിവയിലായി ടി.എൻ. ജയചന്ദ്രൻ, യു.എ. ഖാദർ, ഐ.കെ.കെ.എം, ജോർജ് തോമസ്, പോൾ കല്ലാനോട്, മുണ്ട്യാടി ദാമോദരൻ, ചെറിയാൻ കുനിയന്തോടത്ത്, ഡോ. കെ. മാധവൻകുട്ടി, ഡോ. എസ്. ശാന്തകുമാർ, എ.ജി. സോമനാഥ്, ദേവസ്യ തകടിയേൽ, രാമചന്ദ്രൻ നീലേശ്വരം, സി.പി. ശിവദാസൻ, എം.എം. ബഷീർ, ഏണാ​ങ്കശേഖരൻ, പി.ആർ. നാഥൻ, തിക്കോടിയൻ,ജോർജ് ഇരുമ്പയം തുടങ്ങിയവർ പ​ങ്കെടുത്തു. കഥയരങ്ങ് പുതുമയുള്ള ഒരിനമായിരുന്നു.

ദശവാർഷികാഘോഷത്തിന്റെ ഭാഗമായ 1974നും 84നുമിടക്ക് മലയാളത്തിലിറങ്ങിയ അവാർഡൊന്നും കിട്ടാത്ത ഏറ്റവും മികച്ച മൗലിക സാഹിത്യകൃതിക്ക് 1001 രൂപയുടെ ബുക്ക് ക്ലബ് അവാർഡും പ്രശസ്തിപത്രവും പ്രഖ്യാപിച്ചു. എൻ.വി. കൃഷ്ണവാരിയർ, ആർ. രാമചന്ദ്രൻ, കെ.എ. കൊടുങ്ങല്ലൂർ, ജോർജ് ഇരുമ്പയം എന്നിവരടങ്ങിയ അവാർഡ് കമ്മിറ്റി കെ.പി. അപ്പന്റെ ‘കലഹവും വിശ്വാസവും’ എന്ന കൃതിക്ക് പ്രസ്തുത അവാർഡ് നൽകണമെന്ന് ഐക​കണ്ഠ്യേന അഭി​പ്രായപ്പെട്ടു. അവാർഡ് പ്രഖ്യാപനം 84 ഡിസംബർ അവസാനമായിരുന്നു. കമ്മിറ്റി ഇങ്ങനെ രേഖപ്പെടുത്തി: ‘‘കഴിഞ്ഞ പത്തു വർഷത്തിനിടക്ക് മലയാളത്തിലിറങ്ങിയതും അവാർഡൊന്നും ലഭിച്ചിട്ടില്ലാത്തതുമായ ഏറ്റവും നല്ല സാഹിത്യകൃതിയെന്ന നിലക്ക് കെ.പി. അപ്പന്റെ ‘കലഹവും വിശ്വാസവും’ എന്ന പുസ്തകം കാലിക്കറ്റ് ബുക്ക് ക്ലബ് അവാർഡിന് അർഹമാണെന്ന് ഞങ്ങൾ ഏകകണ്ഠമായി അഭിപ്രായപ്പെടുന്നു.

എസ്​.കെ. ​െപാറ്റക്കാടി​ന്റെ അന്ത്യയാത്ര: എൻ.പി. മുഹമ്മദ്​, ഉണ്ണികൃഷ്​ണൻ പുതൂർ, സുകുമാർ അഴിക്കോട്​, എ.പി.പി. നമ്പൂതിരി, ജോർജ്​ ഇരുമ്പയം തുടങ്ങിയവർ സമീപം

കരുത്തേറിയ പാരമ്പര്യബോധത്തിലൂന്നി നിന്നുകൊണ്ടുതന്നെ ആധുനികതയുടെ മുഖ്യ പ്രവണതകളുമായി പരിചയപ്പെട്ട് മലയാളത്തിൽ അവയുടെ സരണികൾ കണ്ടറിഞ്ഞ് വിലയിരുത്തുന്ന യുവ നിരൂപകനാണ് കെ.പി. അപ്പൻ. ആധുനികതയെ മനസ്സിലാക്കുന്നതിൽ മാത്രം തൽപരനായ ഒരു നിരൂപകനല്ല അപ്പൻ. തികച്ചും ആധുനികമായ വീക്ഷണം തന്നെയാണ് അപ്പൻ പുലർത്തുന്നത്. അതുകൊണ്ട് ആത്മാനുഭവത്തിന്റെ വെളിച്ചത്തിൽ സാഹിത്യമൂല്യ നിർണയത്തിന് അ​ദ്ദേഹത്തിന് സാധിക്കുന്നു.

സാഹിത്യകൃതികളോടുള്ള അദ്ദേഹത്തിന്റെ സമീപനം വൈയക്തികമായ ഒരു വൈകാരിക പ്രശ്നത്തിന്റെ നേർക്കുള്ള സമീപനംപോലെ ആത്മവത്തയുടെ ഊഷ്മാവ് ഉൾക്കൊള്ളുന്നതാണ്. ലക്ഷണംകെട്ട കൃതികളോടുള്ള അദ്ദേഹത്തിന്റെ അസഹ്യതയുടെയും നല്ല കൃതികളോടുള്ള മമതയുടെയും തീവ്രതക്ക് നിദാനവും ഇതുതന്നെ. ഈ അസഹ്യതയും മമതയും ആവിഷ്‍കരിക്കുന്നതിൽ അദ്ദേഹം പുലർത്തുന്ന വിചാരപരവും ഭാഷാപരവുമായ കുലീനത മലയാളത്തിൽ അന്യത്ര ദുർലഭമാണ്.’’

എന്നാൽ, അപ്പൻ ‘‘ബുക്ക് ക്ലബിന്റെ അംഗീകാരത്തിനു​ നന്ദി... അവാർഡ് നിർണയിച്ച സമിതിയുടെ അന്തസ്സ് അവാർഡിന് കൂടുതൽ പ്രാധാന്യം നൽകാൻ എന്നെ പ്രേരിപ്പിക്കുന്നു’’ എന്നും ‘‘അവാർഡിൽനിന്ന് ദയവായി എന്നെ ഒഴിവാക്കണം’’ എന്നും ഒരു പരസ്യജീവിതത്തിൽ തനിക്ക് തീരെ താൽപര്യമില്ലെന്നും ‘‘പൊതുചടങ്ങിൽനിന്നും മാറിനിൽക്കുന്നതിന്റെ സുഖം ഇതിനുവേണ്ടി ഞാൻ നഷ്ടപ്പെടുത്തുകയില്ല’’ എന്നും രണ്ട് കത്തുകളിലായി അറിയിക്കുകയാണുണ്ടായത്. അങ്ങനെ നൽകപ്പെടാത്തതും എന്നാൽ, അന്തസ്സുള്ളതുമായ ഒന്നായി അവശേഷിക്കുന്നു ‘കാലിക്കറ്റ് ബുക്ക് ക്ലബ് അവാർഡ്.’

1984 അവസാനം നടന്ന തെരഞ്ഞെടുപ്പിൽ ഡോ. ജോർജ് ഇരുമ്പയം (പ്രസിഡന്റ്), യു.എ. ഖാദർ, ഏണാങ്കശേഖരൻ (വൈ.പ്രസി.), ചെറിയാൻ കുനിയന്തോടത്ത് (സെക്ര.), കൃഷ്ണകുമാരി (ജോ. സെക്ര.), പി.ആർ. നാഥൻ, അഡ്വ. എ. ശങ്കരൻ, ടി. ശിവദാസ്, പി.വി. രാമചന്ദ്രൻ, പി.ജി. നമ്പ്യാർ, ദേവസ്യ തകടിയേൽ (കമ്മിറ്റി അംഗങ്ങൾ) എന്നിവർ രണ്ടു വർഷത്തേക്ക് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു. മുൻ ഭാരവാഹികളുടെ പേരുവിവരം (പ്രസിഡന്റ്, സെക്രട്ടറി എന്ന ക്രമത്തിൽ) കൂടി താഴെ ചേർക്കാം.

1974ൽ സുകുമാർ അഴീക്കോട്, പാലാ കെ.എം. മാത്യു, 1975ൽ സുകുമാർ അഴീക്കോട്, ​ജോർജ് ഇരുമ്പയം, 1976ൽ എൻ.എൻ. കക്കാട്, എ.ജി. സോമനാഥ്, 1977ൽ ഫാ. ജിയോ പയ്യപ്പിള്ളി, എൻ.എം. രാജഗോപാൽ, 1978ൽ ഫാ. ജിയോ പയ്യപ്പിള്ളി, പി.ടി. വിജയൻ, 1979ൽ എൻ.വി. കൃഷ്ണവാരിയർ, പി.ജി. നമ്പ്യാർ, 1980ൽ എൻ.വി. കൃഷ്ണവാരിയർ, ജോർജ് ഇരുമ്പയം, 1981ൽ സുകുമാർ അഴീക്കോട്, പി. നടരാജൻ, 1982ൽ സുകുമാർ അഴീക്കോട്, മുണ്ട്യാടി ദാമോദരൻ, 1983ൽ ഫാ. ജിയോ പയ്യപ്പിള്ളി, മുണ്ട്യാടി ദാമോദരൻ, 1984 ൽ ഡോ. ജോർജ് ഇരുമ്പയം, ചെറിയാൻ, 1985ൽ ഡോ. ജോർജ് ഇരുമ്പയം, കുനിയ​ന്തോടത്ത്.

ഒരു സാഹിത്യ സാംസ്കാരിക സംഘടനയായി 1985 ജൂലൈ എട്ടിന് ക്ലബ് രജിസ്റ്റർ ചെയ്യപ്പെട്ടു (നമ്പർ. 185/1985). കേവലം അനൗപചാരികമായി പ്രവർത്തിക്കുന്നതിലായിരുന്നു ഇതിന്റെ സംഘാടകർക്ക് താൽപര്യം. എന്നാൽ, ബുക്ക് ക്ലബിന് ഒരു ഓഫിസ് മുറി വേണമെന്ന് തോന്നുകയും അതിന് കോഴിക്കോട് കോർപറേഷന്റെ സഹായം തേടുകയും ചെയ്തപ്പോഴാണ് രജിസ്റ്റർ ചെ​േയ്യണ്ടതൊരാവശ്യമായി വന്നത്.

 

പുതിയ പുസ്​തകം,ജോർജ്​ ഇരുമ്പയം -പഴയ ചിത്രം

1985 ജൂണിൽ നടന്ന ബുക്ക് ക്ലബ് യോഗത്തിൽ എം.ടിയുടെ ‘രണ്ടാമൂഴ’ത്തെപ്പറ്റി നീണ്ട പ്രബന്ധം ജി.എൻ. പിള്ള അവതരിപ്പിച്ച​ു. സാഹിത്യ തത്ത്വങ്ങൾ, മനഃശാസ്ത്രം, സാമൂഹികശാസ്ത്രം, സൗന്ദര്യശാസ്ത്രം തുടങ്ങിയവയുടെ പിൻബലത്തോടെ അദ്ദേഹം നടത്തിയ ആ പ്രഭാഷണം പുതിയ എഴുത്തുകാർ ഇതിഹാസാദികളെ ആധാരമാക്കി കൃതികൾ രചിക്കുന്നത് രേവതികല്യാണംപോലെയാണെന്ന പരിഹാസത്തോടെ പര്യവസാനിച്ചു. ഉയരമേറിയ രേവതിയെ തന്റെ കലപ്പകൊണ്ട് വലിച്ചുതാഴ്ത്തി തനിക്കൊപ്പമാക്കിയിട്ടാണ് ബലരാമൻ വിവാഹം ചെയ്തത്. അതുപോലെ വലിയ കഥാപാത്രങ്ങളെയും മറ്റും വലിച്ചുതാഴ്ത്തി ചെറുതാക്കിയിട്ടേ നമ്മുടെ എഴുത്തുകാർക്ക് അവതരിപ്പിക്കാൻ കഴിയുന്നുള്ളൂ!

1986ൽ ഒന്നാം ഗ്രേഡ് പ്രഫസറായി ഉദ്യോഗക്കയറ്റം തന്ന് സർക്കാർ എന്നെ എറണാകുളം മഹാരാജാസ് കോളജിലേക്കയച്ചു. അതോടെ ബുക്ക് ക്ലബ് പ്രസിഡന്റ് സ്ഥാനം ഞാൻ രാജിവെച്ചു. അതിനുമുമ്പായി ‘വ്യക്തി സമൂഹം സാഹിത്യം’ എന്ന പുസ്തകം ബുക്ക് ക്ലബിന്റേതായി ഇറക്കാൻ കഴിഞ്ഞു. ബുക്ക് ക്ലബ് ഇപ്പോഴും പ്രവർത്തിക്കുന്നു. 1980ൽ തലശ്ശേരി ബ്രണ്ണൻ കോളജിൽ പ്രഫസറായി എന്നെ നിയമിച്ചിരുന്നു. കോഴിക്കോട്ടുനിന്ന് രാവിലെ ട്രെയിനിൽ പോയി വൈകീട്ട് തിരിച്ചെത്തുമായിരുന്നതിനാൽ കോഴിക്കോട്ടുകാരനായി തന്നെ തുടർന്നു. അക്കാലത്താണ് മലയാളം അവഗണിക്കപ്പെടുന്നു എന്ന ബോധ്യം എനിക്കുണ്ടായത്.

കർണാടക സംസ്ഥാനത്തെ സ്കൂളുകളിൽ പഠിപ്പിക്കേണ്ട ഭാഷകളും അവയുടെ സ്ഥാനവും നിർണയിച്ചുകൊണ്ട് ആ സർക്കാർ ഇറക്കിയ ഉത്തരവിന്റെ വാർത്ത 1982 മേയിൽ പത്രങ്ങളിൽ വന്നു. അതിൽ മലയാളത്തിന്റെ പേരില്ലായിരുന്നു. മംഗലാപുരത്തും മൈസൂരുവിലും ബംഗളൂരുവിലുമൊക്കെ ധാരാളം മലയാളികളുണ്ടെങ്കിലും അവരുടെ കുട്ടികൾക്ക് മലയാളം പഠിക്കാൻ അവസരമില്ല. കന്നട, ഹിന്ദി, തമിഴ്, തെലുഗു, മറാത്തി, ഇംഗ്ലീഷ്, ഉർദു എന്നിവയിൽ ഏതെങ്കിലും മാതൃഭാഷയായവർക്ക് അത് ഒന്നാം ഭാഷയായി പഠിക്കാം.

മറ്റുള്ളവയും സംസ്കൃതം, അറബിക് എന്നിവയും അടക്കമുള്ള ഭാഷകളിൽ രണ്ടെണ്ണംകൂടി പഠിക്കണം. ആ ഗണത്തിലും മലയാളം ഇല്ല. ഇതിൽ പ്രതിഷേധിച്ച് 29.5.1982ലെ മനോരമ പത്രത്തിൽ ഞാനെഴുതി. ഇതുപോലെ കേരളത്തിൽതന്നെ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലും മറ്റും മലയാളം ഓരോ തരത്തിൽ അവഗണിക്കപ്പെടുന്നതിനെപ്പറ്റിയും എഴുതി. കേന്ദ്രീയ വിദ്യാലയങ്ങളിൽ പാഠ്യപദ്ധതിയുടെ ഭാഗമായി മലയാളവും മറ്റു മാതൃഭാഷകളും പഠിപ്പിക്കുന്നതിനായി ഹൈകോടതിയെ സമീപിക്കുകയും സുപ്രീംകോടതിവരെ കേസ് നടത്തുകയുംചെയ്തു. മാത്രമല്ല, പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും എഴുത്തുകാരെക്കൊണ്ട് പ്രസ്താവനക​ളിറക്കുകയും മലയാള സംരക്ഷണ വേദി എന്ന സംഘടനതന്നെ സ്ഥാപിച്ച് ഒട്ടേറെ പ്രവർത്തിക്കുകയും ചെയ്തു. ‘മലയാളവും മലയാളിയും’, ‘ഭാഷ സാഹിത്യം സംസ്കാരം’ എന്നീ എന്റെ പുസ്തകങ്ങളിൽ ആ വിവരങ്ങളുണ്ട്.

 

ലക്ഷദ്വീപിൽ പ്രസംഗകൻ പറയുന്നത്​ ​പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക്​ േജാർജ്​ ഇരുമ്പയം മൊഴിമാറ്റി നൽകുന്നു

എറണാകുളത്ത് ചെന്നശേഷവും ആ​ പോരാട്ടം തുടർന്നു. അവിടെ അഞ്ചു ദിവസവും കോഴിക്കോട്ട് രണ്ടുദിവസവുമായി 1990 വരെ കഴിഞ്ഞു. 1986ൽ ജി.എൻ. പിള്ളയുമായി ചേർന്ന് ‘സാഹിത്യനിരൂപണം’ ത്രൈമാസിക കോഴിക്കോട്ടുനിന്നിറക്കി. അദ്ദേഹവും ക്രിസ്ത്യൻ കോളജിനടുത്തായിരുന്നു താമസം. ഞങ്ങൾ ഇടക്കിടെ കാണുമായിരുന്നു. ’93ൽ അദ്ദേഹം അന്തരിച്ചതോടെ ‘സാഹിത്യ നിരൂപണം’ എന്റെ തലയിലായി. 17 ലക്കങ്ങൾ, ജി.എൻ. പിള്ള സ്മാരക ഗ്രന്ഥം ഉൾപ്പെടെ ഇറക്കിയിട്ട് അത് നിർത്തി. 1990ൽ ഞങ്ങളുടെ താമസം തൃശൂരേക്ക് മാറ്റിയിരുന്നു. ’93ൽ ദുഃഖത്തോടെ കോഴിക്കോട്ടെ വീടു വിറ്റ് എറണാകുളത്ത് ഇടപ്പള്ളിയിൽ വീട് വാങ്ങി താമസമാക്കി. ഇപ്പോഴും മനസ്സ് നിറയെ കോഴിക്കോടുണ്ട്.

(അവസാനിച്ചു)

News Summary - Kozhikode memories