1921: എസ്പ്വാ, കണാപ്പൻ -വേറിട്ട ഒരു ചരിത്രവായന.
മലബാർ കലാപകാലത്ത് അടിച്ചമർത്തലിനു നേതൃത്വം നൽകിയ നാപ്പിനെ ഒരു ജനത, ആയുധബലംകൊണ്ട് കീഴടക്കപ്പെട്ട ജനത, ചിരിച്ചുതള്ളിയതിെൻറപദരൂപമാേണാ ക്ണാപ്പൻ? -വേറിട്ട ഒരു ചരിത്രവായന.
എെൻറ സകലമാന ഭ്രാന്തുകളെക്കുറിച്ചും അറിയാവുന്ന ഒരു 'ഒക്കച്ചങ്ങാതി'യാണ് കാർട്ടൂണുകളുടെ ഒരു പുസ്തകം എനിക്കയച്ചുതരുന്നത്, പുസ്തകം അവതരിപ്പിക്കുന്നത് മറ്റാരുമല്ല, എറിക് ഹോബ്സ്ബാമാണെന്ന മുഖവുരയോടെ. പുസ്തകത്തിെൻറ പേര്: 'കമ്യൂണിസ്റ്റ് കാർട്ടൂൺസ് കാർട്ടൂൺസ് ഫ്രം ദ് കമ്യൂണിസ്റ്റ് 1921–22.1 ബ്രിട്ടനിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന 'ദ് കമ്യൂണിസ്റ്റ്' എന്ന ആഴ്ചപ്പതിപ്പിൽ വന്ന കാർട്ടൂണുകളിൽനിന്നു തിരഞ്ഞെടുത്തവയുടെ സമാഹാരമാണ്. എസ്പ്വാ (Espoir) എന്ന കാർട്ടൂണിസ്റ്റിേൻറതാണ് ഭൂരിഭാഗം കാർട്ടൂണുകളും.
കാർട്ടൂണുകളെക്കുറിച്ചും കാർട്ടൂണിസ്റ്റിനെക്കുറിച്ചും പറയുംമുമ്പ് ആ ആഴ്ചപ്പതിപ്പിനെക്കുറിച്ചു പറഞ്ഞേ തീരൂ. ബ്രിട്ടനിലെ യങ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായിരുന്നു. മനുഷ്യവംശത്തിെൻറ വിമോചനം കമ്യൂണിസത്തിലൂടെയാണെന്നു തൊഴിലാളികളും വലിയൊരു വിഭാഗം ബുദ്ധിജീവികളും പ്രതീക്ഷയർപ്പിച്ചിരുന്ന കാലം. ഒക്ടോബർ വിപ്ലവമായിരുന്നു പ്രചോദനം എന്നു പറയേണ്ടതില്ലല്ലോ. യങ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഈ മുഖപത്രം, 1921 ആഗസ്റ്റ് 5 മുതൽ 1923 ഫെബ്രുവരി 3 വരെ, 131 ലക്കം മുടങ്ങാതെ ഇറങ്ങി. പിന്നീട് 'വർക്കേഴ്സ് വീക്ക്ലി' എന്ന പേരിലായിരുന്നു തുടർന്നത്.
ഉൗഹിക്കാവുന്നതുപോലെത്തന്നെ, ഒഴുക്കിനെതിരെയാണ് 'ദ് കമ്യൂണിസ്റ്റ്' നീന്തിയത്. മുഖ്യധാര പത്രവിതരണ ശൃംഖല പാടേ തഴഞ്ഞിട്ടും ആഴ്ചപ്പതിപ്പിെൻറ പ്രചാരം 8000 മുതൽ 50,000 വരെ ഉയർന്നു. ചില ആഴ്ചകളിൽ 60,000 വരെ. കാർട്ടൂണുകളായിരുന്നു മുഖ്യ ആകർഷണം. 'നിരുപദ്രവമായ തമാശ'കളിൽ സ്വയം രസിച്ചിരുന്ന ബ്രിട്ടീഷ് കാർട്ടൂൺ ആക്ഷേപഹാസ്യപ്രധാനമായി. നിശിതമായ രാഷ്ട്രീയ ഉള്ളടക്കമുള്ള കാർട്ടൂണുകളായിരുന്നു ഒന്നാം ലോകയുദ്ധത്തിെൻറ മുറിപ്പാടിൽനിന്നും ഒക്ടോബർ വിപ്ലവത്തിെൻറ കോരിത്തരിപ്പിൽനിന്നും ഉയർന്നുവന്നത്. അതിലൊന്നാണ്, 1921ലെ മലബാർ കലാപത്തിലെ ദുരന്താനുഭവങ്ങളിൽ ഏറ്റവും തീവ്രമായ വാഗൺ കൂട്ടക്കൊലയെക്കുറിച്ചുള്ള കാർട്ടൂൺ. കാർട്ടൂണിസ്റ്റ്: എസ്പ്വാ.
ആരാണ് എസ്പ്വാ? നിർഭാഗ്യവശാൽ, ഈ പുസ്തകത്തിൽപോലും എസ്പ്വായുടെ വരകൾ സംസാരിക്കുന്നതല്ലാതെ, ഗംഭീരനായ ആ കാർട്ടൂണിസ്റ്റിെൻറ ജീവിതത്തെക്കുറിച്ച് അധികമൊന്നും പറയുന്നില്ല. വിശദവിവരങ്ങൾ ലഭ്യമല്ലാത്തതാണ് കാരണമെന്ന് ഉൗഹിക്കണം. ലണ്ടനിൽ എത്തിപ്പെട്ട ആസ്േട്രലിയക്കാരനായ വിൽ ഹോപാണ്, ഹോപിെൻറ (പ്രതീക്ഷയുടെ) ഫ്രഞ്ച് പദമായ എസ്പ്വാ (Espoir) എന്ന പേരു സ്വീകരിച്ചു വരച്ചത്. ''രാഷ്ട്രീയ ചരിത്രത്തിലും കലാചരിത്രത്തിലും എസ്പ്വായുടെ പേരു രേഖപ്പെടുത്തപ്പെടും,'' 'ഡെയലി ഹെറാൾഡി'െൻറ ഡയറക്ടറും പിന്നീട് 'ദ് കമ്യൂണിസ്റ്റി'െൻറ പത്രാധിപരുമായിരുന്ന ഫ്രാൻസിസ് മെയ്നൽ പുസ്തകത്തിലെ ഒരു കുറിപ്പിൽ എഴുതുന്നു. 'ബൂർഷ്വാ പത്രങ്ങളിൽ' പണിയെടുക്കാൻ താൽപര്യമില്ലാതിരുന്നതിനാൽ, പിന്നീടു കാനഡയിലേക്കു പോയെങ്കിലും വിൽ ഹോപ് വര തുടർന്നില്ല. രാഷ്ട്രീയവിശ്വാസത്തിെൻറ ഭാഗമായുള്ള വരയുടെ അന്തരീക്ഷം അവിടെ ഉണ്ടായിരുന്നില്ലെന്നതാണു കാരണം.
വിപ്ലവവിജയത്തിനുശേഷം സ്വാഭാവികമായും ലോകമെങ്ങുമുള്ള വിപ്ലവപ്രസ്ഥാനങ്ങളെ നിരീക്ഷിക്കുകയും േപ്രാത്സാഹിപ്പിക്കുകയും സഹായിക്കുകയുമായിരുന്നു റഷ്യ. മലബാർ കലാപത്തിെൻറ വാർത്തകൾ സാക്ഷാൽ ലെനിെൻറ ചെവിയിലുമെത്തിയിരുന്നു. താഷ്കെൻറിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിച്ചതിനെത്തുടർന്ന് (1920 ഒക്ടോബർ 17) എം.എൻ. റോയിയോടൊപ്പം പാർട്ടി സ്ഥാപിച്ച അബനി (നാഥ്) മുഖർജി ലെനിനുമായി പരിചയമുണ്ടാക്കിയിരുന്നു. ലെനിെൻറ നിർദേശപ്രകാരം അബനി, മലബാർ കലാപത്തെ 'മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ' വിലയിരുത്തി തയാറാക്കിയ 'മാപ്പിള മുന്നേറ്റം' (The Moplah Rising) എന്ന ലേഖനം എത്രയും വേഗം ലെനിന് അയച്ചുകൊടുക്കുകയും ചെയ്തു. വാഗൺ 'ട്രാജഡി'ക്കു (1921 നവംബർ 19) മുമ്പായിരുന്നു ഇത്. 'നന്നായി തോന്നിയ'2 ആ ലേഖനം ലെനിൻ ഒറ്റവാക്യത്തിലുള്ള ഒരു കുറിപ്പോടെ 'പ്രാവ്ദ'യുടെ പത്രാധിപർകൂടിയായ മാർക്സിസ്റ്റ് ചിന്തകൻ എൻ.ഐ. ബുഖാറിന് അയച്ചുകൊടുത്തു.3 ബ്രിട്ടീഷ് സർക്കാറിെൻറ നുണകളാണ് 'പ്രാവ്ദ'യിൽപ്പോലും വരുന്നതെന്നും പ്രാഥമിക വിശകലനത്തിൽ ഭൂവുടമകൾക്കും ഹുണ്ടികക്കാർക്കും എതിരെയുള്ള കർഷകകലാപമാണ് മലബാറിൽ നടക്കുന്നതെന്നും അബനി മുഖർജി ഉദാഹരണസഹിതം ചൂണ്ടിക്കാട്ടിയിരുന്നു.4 അതുകൊണ്ടുകൂടിയായിരിക്കണം ലെനിൻ ബുഖാറിന് ആ പ്രബന്ധം അയച്ചത്. 'പ്രാവ്ദ' അതു പ്രസിദ്ധീകരിച്ചോ എന്നറിയില്ല.
ഏതായാലും ബ്രിട്ടനിലെ പുരോഗമന സ്വഭാവമുള്ള പത്രങ്ങളിലെ റിപ്പോർട്ടുകളോടൊപ്പം വിപ്ലവ റഷ്യയിൽനിന്നുള്ള വാർത്തകളും വിശകലനങ്ങളും യങ് കമ്യൂണിസ്റ്റ് പാർട്ടി സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ടെന്ന് ഈ സമാഹാരത്തിലെ കാർട്ടൂണുകളിൽനിന്ന് അറിയാം. വിശേഷിച്ചും ഒക്ടോബർ വിപ്ലവനായകെൻറ ഓരോ വാക്കിനും വില കൽപിച്ചിരുന്നു. ലെനിൻ ഗോപുരസദൃശനായാണ് കാർട്ടൂണുകളിൽ പ്രത്യക്ഷപ്പെടുന്നത്.
ഇംഗ്ലീഷ് ഉച്ചാരണത്തിൽ 'നാപ്പ്' ആയ Knappനെ മലയാളവഴക്കത്തിൽ ക്ണാപ്പ് എന്നു വായിച്ചത് തീർത്തുംസ്വാഭാവികം. ഈ ക്ണാപ്പ് എങ്ങനെ, എന്തർഥത്തിലാണ് 'ക്ണാപ്പൻ' ആയത്?
എസ്പ്വായുടെ 'ദ് മാപ്ല ഡെത്ത് െട്രയിൻ' എന്ന കാർട്ടൂൺ വാഗൺ 'ട്രാജഡി'യെക്കുറിച്ചാണ്. 'സുരാജാ ദൗല'യുടെ നിഴൽ 'മരണത്തീവണ്ടി'യുടെ കമാൻഡിങ് ഓഫിസറോടു പറയുകയാണ്: ''സാഹിബ്, അങ്ങ് മഹാനായ രാജാവാണ്. എന്നെക്കാളും മഹാനായ ഭരണാധികാരി. ആളുകളെ കൊന്നൊടുക്കാൻ ആധുനിക ശാസ്ത്രീയ മാർഗമൊന്നും താങ്കൾ ഉപയോഗിക്കുന്നില്ലെന്നു കണ്ടു ഞാൻ അതിശയിക്കുന്നു! ഇത്തരം മാർഗങ്ങളെക്കുറിച്ച് എനിക്കും ആലോചന പോയിരുന്നെങ്കിൽ! ഇതുതന്നെയല്ലേ അങ്ങയുടെ മഹത്ത്വത്തിനു നിദാനം!''
ചരിത്രപശ്ചാത്തലത്തിലാണ് ഈ കാർട്ടൂൺ പ്രതിഷ്ഠിച്ചിട്ടുള്ളത്. അതിനെക്കുറിച്ചറിയാതെ ഉള്ളിലേക്കിറങ്ങാനാവില്ല. ഇന്ത്യയിലെ അവസാനത്തെ സ്വതന്ത്ര നവാബായ സിറാജ് ഉദ്-ദൗലയാണ് കാർട്ടൂണിൽ പറയുന്ന സുരാജാ ദൗല. പ്ലാസി യുദ്ധത്തിൽ ദൗല തോൽക്കുന്നതോടെയാണ് (1757 ജൂൺ 23) ഈസ്റ്റ് ഇന്ത്യ കമ്പനി ആദ്യം ബംഗാളിലും കാലക്രമേണ ഇന്ത്യ മുഴുവനും അധികാരമുറപ്പിക്കുന്നത്. സിറാജ് ഉദ് ദൗലയുടെ കാലത്താണ് ബ്രിട്ടീഷുകാർ നവാബിെൻറ നിഷ്ഠുര കൃത്യമായി കൊട്ടിഗ്ഘോഷിച്ച 'ബ്ലാക്ക് ഹോൾ ഓഫ് കൽക്കത്ത' എന്ന 'സംഭവം.' 1756 ജൂൺ 20ന് ബംഗാളിലെ പ്രതിരോധ സമരത്തെത്തുടർന്ന് വില്യം കോട്ടയിലെ ഇരുണ്ട മുറിയിൽ അടയ്ക്കപ്പെട്ട 146 ബ്രിട്ടീഷ് തടവുകാരിൽ 123 പേർ ശ്വാസം മുട്ടി മരിച്ചുവെന്നാണ് ബ്രിട്ടീഷ് ഭാഷ്യം. ബ്രിട്ടീഷ് സർക്കാറിെൻറ ഔദ്യോഗിക ചരിത്രകാരന്മാർ ഈ സംഭവം 'അതീവ സൂക്ഷ്മതയോടെ' പ്രതിപാദിക്കുന്ന 'ചരിത്രഗ്രന്ഥ'ങ്ങൾ രചിച്ചു. ബ്ലാക്ക് ഹോളിൽ മരിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയ, വില്യം കോട്ടയുടെ ഗവർണർ ആയിരുന്ന ജോൺ ഹോൾവെലിെൻറ പേരിൽ ബ്രിട്ടീഷുകാർ ഒരു സ്മാരകം പടുത്തുയർത്തി (1902) ഈ 'സംഭവ'ത്തെ ഓർമയിൽ നിലനിർത്തി. മുസ്ലിം ഭരണാധികാരികളെ ക്രൂരരും അപരിഷ്കൃതരുമായി ചിത്രീകരിക്കേണ്ട രഹസ്യ അജണ്ടയും അവർക്കുണ്ടായിരുന്നു. സാമൂഹിക ചിന്തകനും ചരിത്രകാരനുമായ പാർഥ ചാറ്റർജി സാമ്രാജ്യത്തിെൻറ ബ്ലാക്ക് ഹോൾ5 എന്ന ഗ്രന്ഥത്തിലൂടെ നുണയാൽ കെട്ടിപ്പൊക്കിയ കഥകൾ പൊളിച്ചടുക്കിയിട്ടുണ്ട്.
ബ്രിട്ടീഷ് അധിനിവേശകരുടെ മർദകഭരണത്തെ വിമോചനപക്ഷത്തുനിന്നു കാണുകയും രൂക്ഷമായി പരിഹസിക്കുകയും ചെയ്യുന്ന ഈ കാർട്ടൂൺ പക്ഷേ, ബ്ലാക്ക് ഹോൾ സംഭവത്തെക്കുറിച്ചുള്ള അധിനിവേശകരുടെ ഭാഷ്യത്തെ തൊണ്ടതൊടാതെ വിഴുങ്ങുന്നു എന്ന വൈപരീത്യവുമുണ്ട്. നുണ ആവർത്തിച്ചു സത്യമാക്കുന്ന വിദ്യ നാത്സികൾക്കും മുമ്പേ ബ്രിട്ടീഷ് അധിനിവേശകർ പ്രയോഗിച്ചിട്ടുണ്ട്. ചരിത്രകാരനായ ഹോബ്സ്ബാം ഈ പ്രത്യേക സംഭവത്തെക്കുറിച്ച് പഠിച്ചിട്ടില്ലാത്തതിനാലാകാം ആമുഖത്തിൽ അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല.
വാഗൺ കൂട്ടക്കൊല നടക്കുമ്പോൾ കുറ്റവാളികളിലൊരാളും ബ്രിട്ടീഷ് സാമ്രാജ്യത്തിെൻറ കമാൻഡറും (സി.ബി.ഇ) മലബാർ കാര്യങ്ങൾക്കുള്ള സ്പെഷൽ കമീഷണറും (1921 ഒക്ടോബർ-24-1922 മാർച്ച് 31) ആയിരുന്ന ആർതർ റൗളണ്ട് നാപ്പ് Arthur Rowland Knapp, 1870-1954) നിഷ്ഠുരമായ ചെയ്തികളിലൂടെ ജനമനസ്സിൽ ദുഷ്ടശക്തിയായി വാണിരുന്നു. വാഗൺ കൂട്ടക്കൊലയുടെ അന്വേഷണച്ചുമതലയും നാപ്പിനായിരുന്നു. അതൊരു പ്രഹസനമായിത്തീർന്നുവെന്നു പറയേണ്ടതില്ലല്ലോ.
ഇംഗ്ലീഷ് ഉച്ചാരണത്തിൽ 'നാപ്പ്' ആയ Knappനെ മലയാളവഴക്കത്തിൽ ക്ണാപ്പ് എന്നു വായിച്ചത് തീർത്തും സ്വാഭാവികം. ഈ ക്ണാപ്പ് എങ്ങനെ, എന്തർഥത്തിലാണ് 'ക്ണാപ്പൻ' ആയത്? കൊള്ളരുതാത്തവൻ, കഴിവുകെട്ടവൻ, നിസ്സാരൻ, വിഡ്ഢി, മൂഢൻ എന്നിങ്ങനെയുള്ള അർഥത്തിൽ മലപ്പുറത്തെ നാട്ടുഭാഷയിൽ ഇപ്പോഴും ഉപയോഗിക്കുന്ന ഈ പരിഹാസ-ശകാരപദം, രോഷത്തിൽനിന്ന് ഉളവായ ചിരിയുടെ വാഗ്രൂപമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മലബാർ കലാപകാലത്ത് മലയാള കാർട്ടൂൺ പിച്ചവെക്കുന്നതേയുള്ളൂ: രണ്ടു വയസ്സ്. മർദകനായ ഭരണാധികാരിയെ ജനങ്ങൾ ഒരു കാർട്ടൂണാക്കിത്തീർത്തു; പേരുമിട്ടു -ക്ണാപ്പൻ. ഹിറ്റ്ലറെ കഥാപാത്രമാക്കി 'ദ് േഗ്രറ്റ് ഡിക്ടേറ്റർ' എടുത്ത ചാപ്ലിനോട് അതിനുള്ള കാരണം തിരക്കിയപ്പോൾ 'ദാറ്റ് ബാസ്റ്റാർഡ് ഷുഡ് ബി ലാഫ്ഡ് ഓഫ്' (That bastard should be laughed off) എന്നു പറഞ്ഞതായി കേൾവിയുണ്ട്. ഏതാണ്ട് അതുപോലെ.
മലബാർ കലാപകാലത്ത് അടിച്ചമർത്തലിനു നേതൃത്വം നൽകിയ നാപ്പിനെ ഒരു ജനത, ആയുധബലംകൊണ്ട് കീഴടക്കപ്പെട്ട ജനത, ചിരിച്ചുതള്ളിയതിെൻറ പദരൂപമാണ് ക്ണാപ്പൻ. ക്രൂരതയുടെ ആൾരൂപത്തിെൻറ കാർട്ടൂൺ രൂപം, അതല്ലെങ്കിൽ കാരിക്കേച്ചർ. അല്ലാതെ, 'മലപ്പുറം മലയാളനിഘണ്ടു'6 ഒഴുക്കൻമട്ടിൽ പറയുമ്പോലെ, 'ക്ണാപ്പൻ/മണകുണാഞ്ചൻ-വിഡ്ഢി' അല്ല. പദനിഷ്പത്തി ചരിത്രം ആലോചിക്കുമ്പോൾ ക്ണാപ്പനും മണകുണാഞ്ചനും തമ്മിൽ കാതങ്ങളുടെ അകലമുണ്ട്. ക്ണാപ്പനു പിന്നിൽ ഒരു ചരിത്രം ഇരമ്പുന്നു.