Begin typing your search above and press return to search.
proflie-avatar
Login

റ​​ഷീ​​ദ്​ കൊ​​ല​​ക്കേ​​സി​​ന്‍റെ വി​​ധി

മൂ​ന്ന​ര പ​തി​റ്റാ​ണ്ടു മു​മ്പ്​ ബാം​ഗ്ലൂ​രി​ൽ മ​ല​യാ​ളി അ​ഭി​ഭാ​ഷ​ക​ൻ റ​ഷീ​ദി​ന്​ എ​ന്താ​ണ്​ സം​ഭ​വി​ച്ച​ത്​? ക​​ർ​​ണാ​​ട​​ക രാ​​ഷ്​​​ട്രീ​​യ​​ത്തെ പി​​ടി​​ച്ചു​​ല​ക്കു​ക​യും പൊ​​ലീ​​സ്​ സേ​​ന​​യു​െ​​ട ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി കൊ​​ല​​പാ​​ത​​ക​ കേ​​സി​​ൽ ഒ​​രു ​െഎ.​​പി.​​എ​​സ്​ ഒാ​​ഫി​സ​​ർ പി​​രി​​ച്ചു​​വി​​ട​​പ്പെ​​ടു​ക​യും ​ചെ​യ്​​ത കേ​സ്​ ഇ​ന്ന്​ പ​ല​രും മ​റ​ന്നി​രി​ക്കു​ന്നു. എ​ന്നാ​ൽ, റ​ഷീ​ദി​​ന്റെ കൊ​ല​പാ​ത​കം ന​മ്മ​ൾ മ​റ​ന്നു​കൂ​ടാ. പ​ല​ത​രം മു​ന്ന​റി​യി​പ്പു​ക​ൾ ഇ​ന്നും ന​ൽ​കു​ന്ന ആ ​സം​ഭ​വ​ങ്ങ​ളി​ലൂ​ടെ ഒ​രു സ​ഞ്ചാ​രം.

റ​​ഷീ​​ദ്​ കൊ​​ല​​ക്കേ​​സി​​ന്‍റെ വി​​ധി
cancel

When you press me to your heartI'm in a world apartA world where roses bloomAnd when you speak, angels sing from aboveEveryday words seem to turn into love songsGive your heart and soul to meAnd life will always be- ''La vie en rose''ഓ​​ഫ്​​​വൈ​​റ്റ്​ ബോ​​ർ​​ഡ​​റി​​ലു​​ള്ള ഗ്രീ​​റ്റി​​ങ്​ കാ​​ർ​​ഡി​​​ന്‍റെ ഒ​​ത്ത ന​​ടു​​വി​​ൽ ചെ​​ഞ്ചോ​​ര​​ച്ചു​​വ​​പ്പു​​ള്ള ഒ​​രു​ റോ​​സാ​പു​​ഷ്​​​പം. അ​​തി​​​ന്‍റെ പ​​ച്ച​​ത്ത​​ണ്ടി​​ന്​ ഇ​​രു​​വ​​ശ​​ത്തു​​മാ​​യി ഫ്ര​​ഞ്ച്​ ഗാ​​യി​​ക ഈ​​ഡി​​ത്ത്​ പി​​യാ​​ഫ്​ അ​​ന​​ശ്വ​​ര​​മാ​​ക്കി​​യ ''La vie en rose'' എ​​ന്ന ഗാ​​ന​​ത്തി​​​ന്‍റെ ഇം​​ഗ്ലീ​​ഷ്​ പ​​രി​​ഭാ​​ഷ മ​​നോ​​ഹ​​ര​​മാ​​യ അ​​ക്ഷ​​ര​​ത്തി​​ൽ പ്രി​​ന്റ്​ ചെ​​യ്​​​തി​​രി​​ക്കു​​ന്നു. ബാം​​ഗ്ലൂ​​രി​​ലെ കെം​​പെ ഗൗ​​ഡ...

Your Subscription Supports Independent Journalism

View Plans

When you press me to your heart

I'm in a world apart

A world where roses bloom

And when you speak, angels sing from above

Everyday words seem to turn into love songs

Give your heart and soul to me

And life will always be

- ''La vie en rose''

ഓ​​ഫ്​​​വൈ​​റ്റ്​ ബോ​​ർ​​ഡ​​റി​​ലു​​ള്ള ഗ്രീ​​റ്റി​​ങ്​ കാ​​ർ​​ഡി​​​ന്‍റെ ഒ​​ത്ത ന​​ടു​​വി​​ൽ ചെ​​ഞ്ചോ​​ര​​ച്ചു​​വ​​പ്പു​​ള്ള ഒ​​രു​ റോ​​സാ​പു​​ഷ്​​​പം. അ​​തി​​​ന്‍റെ പ​​ച്ച​​ത്ത​​ണ്ടി​​ന്​ ഇ​​രു​​വ​​ശ​​ത്തു​​മാ​​യി ഫ്ര​​ഞ്ച്​ ഗാ​​യി​​ക ഈ​​ഡി​​ത്ത്​ പി​​യാ​​ഫ്​ അ​​ന​​ശ്വ​​ര​​മാ​​ക്കി​​യ ''La vie en rose'' എ​​ന്ന ഗാ​​ന​​ത്തി​​​ന്‍റെ ഇം​​ഗ്ലീ​​ഷ്​ പ​​രി​​ഭാ​​ഷ മ​​നോ​​ഹ​​ര​​മാ​​യ അ​​ക്ഷ​​ര​​ത്തി​​ൽ പ്രി​​ന്റ്​ ചെ​​യ്​​​തി​​രി​​ക്കു​​ന്നു. ബാം​​ഗ്ലൂ​​രി​​ലെ കെം​​പെ ഗൗ​​ഡ റോ​​ഡി​​ലു​​ള്ള ഗ്രീ​​റ്റി​​ങ്​​​കാ​​ർ​​ഡ്​​ ഷോ​​പ്പു​​ക​​ളി​​ലൊ​​ന്നി​​ൽ പ​​ര​​തു​​​മ്പോ​​ഴാ​​ണ്​ ഈ ​​കാ​​ർ​​ഡ്​ റ​​ഷീ​​ദി​​​ന്‍റെ ക​​ണ്ണി​​ൽ​പെ​​ടു​​ന്ന​​ത്. പ​​ത്താം വി​​വാ​​ഹ വാ​​ർ​​ഷി​​ക​​ത്തി​​ന്​ പ്രി​​യ​​ത​​മ സൗ​​ദ​​​​ക്ക്​ അ​​യ​​ക്കാ​​നാ​​യി ഒ​​രു കാ​​ർ​​ഡ്​ തേ​​ടി​​യാ​​ണ്​ ഇൗ ​​സ​​ന്ധ്യ​​യി​​ൽ റ​​ഷീ​​ദ്​ ക​​ട​​യി​​ലെ​​ത്തി​​യ​​ത്.

റോ​​സാ പു​​ഷ്​​​പ​​ങ്ങ​​ൾ വ​​ലി​​യ ഇ​​ഷ്​​​ട​​മാ​​യി​​രു​​ന്നു​ സൗ​​ദ​​ക്ക്. കൊ​​ല്ല​​ത്തെ വീ​​ടി​​​ന്‍റെ പി​​ന്നാ​​മ്പു​​റ​​ത്ത്​ ര​​ണ്ടു റോ​​സ് ചെ​​ടി​​ക​​ളു​​ണ്ട്​ സൗ​​ദ​​​ക്ക്. ഒ​​രു മ​​ഞ്ഞ​​യും ഒ​​രു ചു​​വ​​പ്പും. മ​​ക്ക​​ളെ​​പ്പോ​​ലെ​​യാ​​ണ്​ സൗ​​ദ ഇൗ ​​ചെ​​ടി​​ക​​ളെ പ​​രി​​പാ​​ലി​​ക്കു​​ന്ന​​ത്. ഇ​​തി​​ൽ​നി​​ന്ന്​ പ​​റി​​ക്കു​​ന്ന പൂ​​ക്ക​​ളെ മ​​ധു​​വി​​ധു​കാ​​ല​​ത്ത്​ റ​​ഷീ​​ദ്​ സ​​മ്മാ​​നി​​ച്ച സ്​​​ഫ​​ടി​​ക പൂ​​പ്പാ​​ത്ര​​ത്തി​​​ൽ സൗ​​ദ ഒ​​രു​​ക്കി​​വെ​​ക്കും. കാ​​ർ​​ഡും വാ​​ങ്ങി ​ബാം​​ഗ്ലൂ​​രി​ന്റെ രാ​​ത്രി​​ത്തി​​ര​​ക്കി​​ലേ​​ക്ക്​ റ​​ഷീ​​ദ്​ ഇ​​റ​​ങ്ങി. ഈ ​​രാ​​ത്രി ത​​ന്നെ പോ​​സ്​​​റ്റ്​ ചെ​​യ്​​​താ​​ൽ മൂ​​ന്നു​​ദി​​വ​​സ​​ത്തി​​നു​​ശേ​​ഷം വി​​വാ​​ഹ വാ​​ർ​​ഷി​​ക ദി​​ന​​ത്തി​​ന്​ കൊ​​ല്ല​​ത്തെ വീ​​ട്ടി​​ൽ സൗ​​ദ​​​​ക്ക്​ കാ​​ർ​​ഡ്​ കി​​ട്ടും. കാ​​ർ​​ഡി​​നു​​ള്ളി​​ലെ ക​​ട​​ലാ​​സി​​ൽ റ​​ഷീ​​ദ്​ ഒ​​രു​ ക്ഷ​​മാ​​പ​​ണ കു​​റി​​പ്പെ​​ഴു​​തി. വാ​​ർ​​ഷി​​ക​​ത്തി​​ന്​ മു​​മ്പ്​ തി​​രി​​ച്ചെ​​ത്താ​​മെ​​ന്ന്​ പ​​റ​​ഞ്ഞാ​​ണ​​ല്ലോ അ​​ഞ്ചു​ ദി​​വ​​സ​​ത്തി​​നുമു​​മ്പ്​ ​ഐ​​ല​​ൻ​​ഡ്​ എ​​ക്​​​സ്​​​പ്ര​​സി​​ൽ റ​​ഷീ​​ദ്​ ബാം​​ഗ്ലൂ​​രി​​ലേ​​ക്ക്​ വ​​ന്ന​​ത്. ഇ​​നി എ​​ന്താ​​യാ​​ലും വൈ​​കും. വൈ​​കു​​ന്ന​​തി​​​ന്‍റെ കാ​​ര​​ണ​​ങ്ങ​​ൾ വി​​ശ​​ദീ​​ക​​രി​​ച്ച്​ ഉ​​ട​​ൻത​​ന്നെ മ​​ട​​ങ്ങി​​യെ​​ത്താ​​മെ​​ന്ന വാ​​ക്കു​​മാ​​യി തീ​യ​​തി​​യും സ്​​​ഥ​​ല​​വും രേ​​ഖ​​പ്പെ​​ടു​​ത്തി റ​​ഷീ​​ദ്​ കു​​റി​​പ്പ​​വ​​സാ​​നി​​പ്പി​​ച്ചു: ''ആ​​ഗ​​സ്​​​ത്​ 13, 1987. ബാം​​ഗ്ലൂ​​ർ''. ബാം​​ഗ്ലൂ​​ർ അ​​ന്ന്​ ബം​​ഗ​​ളൂ​രു ആ​​യി​​രു​​ന്നി​​ല്ല.

ഈ ​​ക​​ത്ത്​​ പോ​​സ്​​​റ്റ്​ ചെ​​യ്​​​ത്​ മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്കു​​ള്ളി​​ൽ റ​​ഷീ​​ദി​​​ന്‍റെ ജീ​​വി​​തം കീ​​ഴ്​​​മേ​​ൽ മ​​റി​​ഞ്ഞു. പി​​ന്നീ​​ടൊ​​രി​​ക്ക​​ലും അ​​യാ​​ൾ ത​​ന്റെ ഭാ​​ര്യ​​യു​​ടെ ചാ​​ര​​ത്തേ​​ക്ക്​ എ​​ത്തി​​യി​​ല്ല. ത​​ന്റെ മൂ​​ന്നു​ മ​​ക്ക​​ളെ പി​​ന്നീ​​ട്​ ക​​ണ്ടി​​ല്ല. സേ​​ല​​ത്തി​​ന്​ അ​​ടു​​ത്ത്​ ഓ​​മ​​ല്ലൂ​​രി​​ലെ റെ​​യി​​ൽ​​വേ ട്രാ​​ക്കി​​നു താ​​ഴെനി​​ന്ന്​ ക​​ണ്ടെ​​ത്തു​​​മ്പോ​​ൾ റ​​ഷീ​​ദി​​​ന്‍റെ മൃ​​ത​​ദേ​​ഹ​​ത്തി​​ന്​ മൂ​​ന്നു​​ദി​​വ​​സ​​ത്തെ പ​​ഴ​​ക്ക​​മു​​ണ്ടാ​​യി​​രു​​ന്നു. ആ ​​മ​​ര​​ണം പി​​ന്നീ​​ട്​ ക​​ർ​​ണാ​​ട​​ക രാ​​ഷ്​​​ട്രീ​​യ​​ത്തെ പി​​ടി​​ച്ചു​​ല​​ച്ചു. ആ​​ഭ്യ​​ന്ത​​ര​മ​​ന്ത്രി​​ക്ക്​ സ്​​​ഥാ​​നം ന​​ഷ്​​​ട​​മാ​​യി. ക​​ർ​​ണാ​​ട​​ക ആ​​ദ്യ​​മാ​​യി സി.​​ബി.​െ​​എ​​ക്ക്​ കൈ​​മാ​​റു​​ന്ന കൊ​​ല​​ക്കേ​​സാ​​യി മാ​​റി റ​​ഷീ​​ദി​​ന്റേ​ത്. പി​​ൽ​​ക്കാ​​ല​​ത്ത്​ രാ​​ജീ​​വ്​ ഗാ​​ന്ധി വ​​ധ​​ക്കേ​​സ്​ ​അ​​ന്വേ​​ഷി​​ച്ച പ്ര​​ഗ​​ല്​​​ഭ സി.​​ബി.​​​​ഐ ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ൻ കു​​പ്പു​​സ്വാ​​മി ര​​ഘോ​​ത്ത​​മ​​ൻ കേ​​സ്​ ഏ​​റ്റെ​​ടു​​ത്തു. മൂ​​ന്നു​ സം​​സ്​​​ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്ക്​ പ​​ര​​ന്ന അ​​ന്വേ​​ഷ​​ണം. പൊ​​ലീ​​സു​​കാ​​രും രാ​​ഷ്​​​ട്രീ​​യ​​ക്കാ​​രും ഗു​​ണ്ട​​ക​​ളു​​മൊ​​ക്കെ പ്ര​​തി​​ക​​ളാ​​യി. പൊ​​ലീ​​സ്​ സേ​​ന​​യു​െ​​ട ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി കൊ​​ല​​പാ​​ത​​ക​ കേ​​സി​​ൽ ഒ​​രു ​െഎ.​​പി.​​എ​​സ്​ ഒാ​​ഫി​സ​​ർ പി​​രി​​ച്ചു​​വി​​ട​​പ്പെ​​ട്ടു. പ​​ക്ഷേ, സ​​ങ്കീ​​ർ​​ണ​​മാ​​യ നി​​യ​​മ​വ്യ​​വ​​ഹാ​​ര​​ത്തി​​ന്റെ രാ​​വ​​ണ​​ൻ​​കോ​​ട്ട​​ക്കു​​ള്ളി​​ൽ ന​​ട​​ന്നു​​ല​​ഞ്ഞ്​ ന്യാ​​യ​​ത്തി​​ന്​ വ​​ഴി​​തെ​​റ്റി. കൊ​​ന്ന​​വ​​രൊ​​ക്കെ ലാ​​ഘ​​വ​​ത്തോ​​ടെ പ്ര​​തി​​ക്കൂ​​ട്ടി​​ൽ​നി​​ന്നി​​റ​​ങ്ങി​​പ്പോ​​യി. റ​​ഷീ​​ദ്​ മ​​രി​​ച്ചു​​വെ​​ന്ന​​ത്​ മാ​​ത്രം യാ​​ഥാ​​ർ​​ഥ്യ​​മാ​​യി ശേ​​ഷി​​ച്ചു. 35 വ​​ർ​​ഷ​​ത്തി​​നി​​പ്പു​​റം ഇ​​ര​​യും വേ​​ട്ട​​ക്കാ​​രും അ​​ന്വേ​​ഷ​​ക​​നും അ​​ഭി​​ഭാ​​ഷ​​ക​​നു​​മൊ​​ക്കെ മ​​ര​​ണ​​ത്തി​​ലേ​​ക്ക്​ മ​​റ​​ഞ്ഞു​​ക​​ഴി​​ഞ്ഞു. ശി​​ക്ഷി​​ക്ക​​പ്പെ​​ടാ​​തെ ആ ​​കു​​റ്റം മാ​​ത്രം നി​​യ​​മ​​വ്യ​​വ​​സ്​​​ഥ​​ക്കു മു​​ന്നി​​ൽ ചോ​​ദ്യ​​ചി​​ഹ്ന​മാ​​യി നി​​ൽ​​ക്കു​​ന്നു. ആ ​​ക​​ഥ പ​​റ​​യു​​ക​​യാ​​ണ്​ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ൻ വി. ​​സു​​ദ​​ർ​​ശ​​ൻ അ​​ടു​​ത്തി​​ടെ പു​​റ​​ത്തി​​റ​​ക്കി​​യ 'Dead End: The Minister, the CBI and the Murder that Wasn't' എ​​ന്ന പു​​സ്​​​ത​​കം. സി.​​ബി.​െ​​എ ഉ​​ദ്യോ​​ഗ​​സ്​​​ഥ​​നാ​​യ കെ. ​​ര​​ഘോ​​ത്ത​​മ​​നും റ​​ഷീ​​ദ്​ കൊ​​ല​​ക്കേ​​സി​​ലെ ത​​ന്റെ അ​​ന്വേ​​ഷ​​ണ​​ത്തെ കു​​റി​​ച്ച്​ പു​​സ്​​​ത​​കം എ​​ഴു​​തി​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം 76ാം വ​​യ​​സ്സി​​ൽ കോ​​വി​​ഡ്​ ബാ​​ധി​​ച്ച്​ മ​​രി​​ക്കു​​ന്ന​​തി​​ന്​ തൊ​​ട്ടുമു​​മ്പാ​​ണ്​ 'Rarest of Rare Case: Murder of an Advocate' എ​​ന്ന പേ​​രി​​ലു​​ള്ള പു​​സ്​​​ത​​കം പ്ര​​കാ​​ശ​​നം ചെ​​യ്​​​ത​​ത്.

ബാം​​ഗ്ലൂ​​ർ, ആ​​ഗ​​സ്റ്റ്​ 1987

വ​​ലി​​യ പെ​​രു​​ന്നാ​​ളി​​ന്​ ര​​ണ്ടു​​ദി​​വ​​സം ക​​ഴി​​ഞ്ഞ്​ '87 ആ​​ഗ​​സ്റ്റ്​ എ​​ട്ട്​ ശ​​നി​​യാ​​ഴ്​​​ച​​യാ​​ണ്​ പ​​ത്ത​​നം​​തി​​ട്ട സ്വ​​ദേ​​ശി​​യാ​​യ അ​​ഭി​​ഭാ​​ഷ​​ക​​ൻ എം.​​എ. റ​​ഷീ​​ദും സ​​ഹോ​​ദ​​ര​​ൻ റ​​ഹ്​​​മ​​ത്തു​​ല്ല​​യും​ ​ട്രെ​യി​നി​ൽ കൊ​​ല്ല​​ത്തുനി​​ന്ന്​ ബാം​​ഗ്ലൂ​​രി​​ലേ​​ക്ക്​ പു​​റ​​പ്പെ​​ടു​​ന്ന​​ത്. പ​​ത്ത​​നം​​തി​​ട്ട​​യി​​ലും എ​​റ​​ണാ​​കു​​ള​​ത്തു​മാ​ണ്​ റ​ഷീ​ദി​ന്​ പ്രാ​​ക്​​​ടി​സ്. സ​​ഹോ​​ദ​​ര​​​ൻ റ​​ഹ്​​​മ​​ത്തു​​ല്ല​​യു​​ടെ എ​​ൻ​​ജി​​നീ​​യ​​റി​​ങ്​ കോ​​ള​​ജ്​ അ​​ഡ്​​​മി​​ഷ​​നുവേ​​ണ്ടി​​യാ​​ണ്​ യാ​​ത്ര. ഒ​​പ്പം ഒ​​രു ബ​​ന്ധു​​വി​​ന്റെ സു​​ഹൃ​​ത്തി​​ന്റെ മ​​ക​​ളാ​​യ അ​​മ്പി​​ളി​​യു​​ടെ ബി.​എ​​ഡ്​ ഫ​​ലം റീ ​​വാ​​ല്വേ​​ഷ​​ന്​ കൊ​​ടു​​ക്കാ​​ൻ ക​​ഴി​​യു​​മോ എ​​ന്നും പ​​രി​​ശോ​​ധി​​ക്ക​​ണം. ബാം​​ഗ്ലൂ​​രി​​ലെ കോ​​ള​​ജി​​ൽ പ​​ഠി​​ക്കു​​ന്ന അ​​മ്പി​​ളി പ​​രീ​​ക്ഷ​​യി​​ൽ തോ​​റ്റു​​നി​​ൽ​​ക്കു​​ക​​യാ​​ണ്. ഈ ​​ര​​ണ്ടു​ കാ​​ര്യ​​ങ്ങ​​ളും നി​​ർ​​വ​​ഹി​​ച്ച്​ 12ന്​ ​മ​​ട​​ങ്ങി​​യെ​​ത്ത​ണം. റ​​ഷീ​​ദി​​ന്റെ​യും സൗ​​ദ​​യു​​ടെ​​യും പ​​ത്താം വി​​വാ​​ഹ​​വാ​​ർ​​ഷി​​കം 16ാം തീ​യ​​തി ആ​​യ​​തി​​നാ​​ൽ അ​​തി​ന്റെ ആ​​ഘോ​​ഷ​​ങ്ങ​​ൾ ആ​​ലോ​​ചി​​ച്ചി​​ട്ടു​​മു​​ണ്ട്. അ​​ടു​​ത്ത ദി​​വ​​സം, ഞാ​​യ​​റാ​​ഴ്​​​ച രാ​​വി​​ലെ ബാം​​ഗ്ലൂ​​രി​​ലെ​​ത്തി​​യ റ​​ഷീ​​ദും റ​​ഹ്​​​മ​​ത്തു​​ല്ല​​യും സു​​ബേ​​ദാ​​ർ ഛത്രം ​​റോ​​ഡി​​ൽ ആ​​ന​​ന്ദ്​ റാ​​വു സ​​ർ​​ക്കി​​ളി​​ന്​ സ​​മീ​​പ​​ത്തെ സ​​ന്ധ്യ ലോ​​ഡ്​​​ജി​​ൽ മു​​റി​​യെ​​ടു​​ത്തു. മു​​മ്പ്​ ബാം​​ഗ്ലൂ​​രി​​ൽ വ​​ന്ന​​പ്പോ​​ഴും ഇ​​വി​​ടെ​​യാ​​ണ്​ താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്. മ​​ജ​​സ്​​​റ്റി​​ക്​ മേ​​ഖ​​ല​​ക്കും ബ​​സ്​​​സ്​​​റ്റാ​​ൻ​​ഡി​​നും മാ​​ർ​​ക്ക​​റ്റി​​നും അ​​ടു​​ത്താ​​ണെ​​ന്ന​​താ​​ണ്​ സ​​ന്ധ്യ ലോ​​ഡ്​​​ജി​​ന്റെ ഗു​​ണം.


റ​​ഹ്​​​മ​​ത്തു​​ല്ല​​യു​​ടെ അ​​ഡ്​​​മി​​ഷ​​നാ​​യി പ​​ത്ത​​നം​​തി​​ട്ട​​ക്കാ​​ര​​നാ​​യ വി.​​സി. ജോ​​സ​​ഫി​​നെ​​യാ​​ണ്​ റ​​ഷീ​​ദി​​ന്​ കാ​​ണേ​​ണ്ട​​ത്. മാ​​സ​​ങ്ങ​​ൾ​​ക്കുമു​​മ്പ്, ഏ​​പ്രി​​ലി​​ൽ​ ബാം​​ഗ്ലൂ​​രി​​ൽ വ​​ന്ന​​പ്പോ​​ൾ അ​​ഡ്​​​മി​​ഷ​​ന്റെ കാ​​ര്യം ശ​​രി​​യാ​​ക്കാ​​മെ​​ന്ന്​ റ​​ഷീ​​ദി​​ന്​ വി.​​സി. ​േജാ​​സ​​ഫ്​ വാ​​ക്കു​ ന​​ൽ​​കി​​യി​​രു​​ന്നു. ക​​ർ​​ണാ​​ട​​ക​​യി​​ലെ വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യു​​ടെ അ​​ക​​വും പു​​റ​​വും അ​​റി​​യാ​​വു​​ന്ന​​യാ​​ളാ​​ണ്​ ജോ​​സ​​ഫ്. ​അ​​ദ്ദേ​​ഹം ജോ​​ലി​ചെ​​യ്യു​​ന്ന സ​​ഞ്​​​ജ​​യ്​ ഗാ​​ന്ധി കോ​​ള​​ജ്​ ഒാ​​ഫ്​ എ​​ജു​​ക്കേ​​ഷ​​നി​​ലാ​​ണ്​ ബി.​​എ​​ഡ്​ തോ​​റ്റ അ​​മ്പി​​ളി പ​​ഠി​​ച്ചി​​രു​​ന്ന​​ത്. റ​​ഹ്​​​മ​​ത്തു​​ല്ല​​യു​​ടെ​​യും അ​​മ്പി​​ളി​​യു​​ടെ​​യും കാ​​ര്യ​​ങ്ങ​​ൾ ശ​​രി​​യാ​​ക്കാ​​ൻ ജോ​​സ​​ഫ്​ മാ​​ത്രം മ​​തി​​യാ​​കു​​മെ​​ന്ന്​ റ​​ഷീ​​ദ്​ ക​​ണ​​ക്കു​​കൂ​​ട്ടി.

അ​​ടു​​ത്ത​ദി​​വ​​സം (തി​​ങ്ക​​ളാ​​ഴ്​​​ച, ആ​​ഗ​​സ്റ്റ്​ 10) രാ​​വി​​ലെ റ​​ഷീ​​ദും റ​​ഹ്​​​മ​​ത്തു​​ല്ല​​യും ജോ​​സ​​ഫി​​നെ കാ​​ണാ​​നാ​​യി സ​​ഞ്​​​ജ​​യ്​ ഗാ​​ന്ധി കോ​​ള​​ജി​​ലെ​​ത്തി. അ​​ഡ്​​​മി​​ൻ വി​​ഭാ​​ഗ​​ത്തി​​ൽ അ​​ന്വേ​​ഷി​​ച്ച​​പ്പോ​​ഴാ​​ണ്​ നി​​ഗൂ​​ഢ​മാ​​യ ആ ​​യാ​​ഥാ​​ർ​​ഥ്യം റ​​ഷീ​​ദ്​ മ​​ന​​സ്സി​​ലാ​​ക്കു​​ന്ന​​ത്. ജോ​​സ​​ഫ്​ ഇ​​പ്പോ​​ൾ അ​​വി​​ടെ ജോ​​ലി ചെ​​യ്യ​ു​​ന്നി​​ല്ല. വേ​​ണ​​മെ​​ങ്കി​​ൽ പ്രി​​ൻ​​സി​​പ്പ​​ൽ ബി.​​എം. ര​​ത്​​​ന​​യെ കാ​​ണാം. സൗ​​ഹാ​​ർ​​ദ​പൂ​​ർ​​വം റ​​ഷീ​​ദി​​നെ സ്വീ​​ക​​രി​​ച്ച പ്രി​​ൻ​​സി​​പ്പ​​ൽ, അ​​മ്പി​​ളി​​യു​​ടെ പ​​രീ​​ക്ഷ പേ​​പ്പ​​ർ റീ ​​വാ​​ല്വേ​​ഷ​​ന്​ ന​​ൽ​​കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​ എ​​ളു​​പ്പ​​മാ​​ക്കി ന​​ൽ​​കി. തി​​രി​​കെ ലോ​​ഡ്​​​ജി​​ലെ​​ത്തി​​യ റ​​ഷീ​​ദ്, ജോ​​സ​​ഫി​​ന്റെ വീ​​ട്ടി​​ലെ ന​​മ്പ​​റി​​ലേ​​ക്ക്​ ഫോ​​ൺ ചെ​​യ്​​​തു. പ​​ക്ഷേ, ആ​​രും ഫോ​​ൺ എ​​ടു​​ത്തി​​ല്ല. മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്കു ശേ​​ഷം വീ​​ണ്ടും ശ്ര​​മി​​ച്ചു. വൈ​​കു​​ന്നേ​​രം മൂ​​ന്നാ​​മ​​തും വി​​ളി​​ച്ച​​പ്പോ​​ൾ ആ​​രോ ഫോ​​ൺ എ​​ടു​​ത്തു. എ​​ന്താ​​ണ്​ ജോ​​സ​​ഫി​​നു​​ള്ള സ​​ന്ദേ​​ശ​​മെ​​ന്ന്​ അ​​ന്വേ​​ഷി​​ച്ച​​യാ​​ൾ ന​​മ്പ​​ർ ത​​ന്നാ​​ൽ മ​​ട​​ക്കി​​വി​​ളി​​ക്കാ​​ൻ പ​​റ​​യാ​​മെ​​ന്ന്​ അ​​റി​​യി​​ച്ചു. വി​​വ​​രം സൂ​​ചി​​പ്പി​​ച്ച റ​​ഷീ​​ദ്​ സ​​ന്ധ്യ ലോ​​ഡ്​​​ജി​​ലെ ന​​മ്പ​​ർ കൈ​​മാ​​റി.

ഏ​​താ​​നും മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്കു ശേ​​ഷം ജോ​​സ​​ഫി​​ന്റെ സ​​ന്ദേ​​ശം റ​​ഷീ​​ദി​​ന്​ ല​​ഭി​​ച്ചു. ''സ​​ന്ധ്യ ലോ​​ഡ്​​​ജി​​ൽ റ​​ഷീ​​ദി​​ന്റെ ത​​ന്നെ പേ​​രി​​ൽ മ​​റ്റൊ​​രു സിം​​ഗി​​ൾ റൂം ​​ബു​​ക്​ ചെ​​യ്യു​​ക. ആ ​​മു​​റി​​യി​​ൽ രാ​​ത്രി കാ​​ത്തി​​രി​​ക്കു​​ക.'' ഒ​​രു​​നി​​മി​​ഷം റ​​ഷീ​​ദ്​ സം​​ശ​​യി​​ച്ചു. എ​​ങ്കി​​ലും നി​​ർ​​ദേ​​ശം​പോ​െ​​ല പ്ര​​വ​​ർ​​ത്തി​​ച്ചു. സ​​ഹോ​​ദ​​ര​​നു​െ​​മാ​​ത്ത്​ ആ ​​മു​​റി​​യി​​ൽ കാ​​ത്തി​​രി​​ക്ക​​വെ രാ​​ത്രി വൈ​​കി ​േജാ​​സ​​ഫ്​ ക​​ട​​ന്നു​​വ​​ന്നു. ''എ​​ന്താ​​ണ്​ ഇ​​ത്ര വ​​ലി​​യ ര​​ഹ​​സ്യം?'' - റ​​ഷീ​​ദ്​ ചോ​​ദി​​ച്ചു. എ​​ന്തി​​നാ​​ണ്​ റ​​ഷീ​​ദ്​ ബാം​​ഗ്ലൂ​​രി​​ലേ​​ക്ക് വ​​ന്ന​​തെ​​ന്ന മ​​റു​​ചോ​​ദ്യ​​മാ​​യി​​രു​​ന്നു മ​​റു​​പ​​ടി. സ​​ഹോ​​ദ​​ര​​ന്റെ അ​​ഡ്​​​മി​​ഷ​​ന്റെ കാ​​ര്യം റ​​ഷീ​​ദ്​ ഒാ​​ർ​​മി​​പ്പി​​ച്ചു. റ​​ഹ്​​​മ​​ത്തു​​ല്ല​​യു​​ടെ മാ​​ർ​​ക്ക്​ തി​​ര​​ക്കി​​യ ജോ​​സ​​ഫ്​ ഇൗ ​​മാ​​ർ​​ക്കുകൊ​​ണ്ട്​ ഒ​​രു കോ​​ള​​ജി​​ലും അ​​ഡ്​​​മി​​ഷ​​ൻ കി​​ട്ടി​​ല്ലെ​​ന്ന്​ ക​​ട്ടാ​​യം പ​​റ​​ഞ്ഞു.

മു​​ഖം​​വാ​​ടി നി​​ൽ​​ക്കു​​ന്ന സ​​ഹോ​​ദ​​​ര​​ൻ​​മാ​​രോ​​ട്​ ''ഇ​​തി​​നുവേ​​ണ്ടി മാ​​ത്ര​​മാ​​ണോ ബാം​​ഗ്ലൂ​​രി​​ൽ വ​​ന്ന​​ത്'' എ​​ന്ന ജോ​​സ​​ഫി​​ന്റെ ചോ​​ദ്യം പി​​ന്നാ​​ലെ... ''താ​​ങ്ക​​ളെ​​യും ക​​ഴി​​ഞ്ഞ​ത​​വ​​ണ താ​​ങ്ക​​ൾ പ​​രി​​ച​​യ​െ​​പ്പ​​ടു​​ത്തി​​യ കോ​​ള​​ജ്​ ഉ​​ട​​മ സ​​ദാ​​ശി​​വ​​നെ​​യും അ​​വി​​ടെ ക​​ണ്ടി​​ല്ല​​ല്ലോ? എ​​ന്താ, മാ​​നേ​​ജ്​​​മെ​​ന്റ്​ മാ​​റി​​യോ. എ​​ന്താ​​ണ്​ പ്ര​​ശ്​​​നം'' -റ​​ഷീ​​ദ് ചോ​​ദി​​ച്ചു. ''ചേ​​ട്ടാ, അ​​തൊ​​രു വ​​ലി​​യ ക​​ഥ​​യാ​​ണ്. കു​​ഴ​​ഞ്ഞു​​മ​​റി​​ഞ്ഞ​ കേ​​സാ​​ണ്. ഞാ​​നി​​പ്പോ​​ൾ ഒ​​ളി​​വി​​ലാ​​ണ്. നി​​ങ്ങ​​ളു​​ടെ പേ​​രി​​ൽ റൂ​​മെ​​ടു​​ക്കാ​​ൻ പ​​റ​​ഞ്ഞ​​ത്​ ത​​ന്നെ എ​​ന്റെ പേ​​ര്​ ഒ​​രി​​ട​​ത്തും വ​​രാ​​തി​​രി​​ക്കാ​​നാ​​ണ്. ഞാ​​നി​​ന്ന്​ രാ​​ത്രി ഇ​​വി​​ടെ ഉ​​റ​​ങ്ങും. നാ​​ളെ മ​​റ്റെ​​വി​​ടെ​​യെ​​ങ്കി​​ലും'' -ഇ​​പ്പോ​​ൾ കേ​​ൾ​​വി​​ക്കാ​​ര​​ൻ മാ​​ത്ര​​മാ​​യ റ​​ഷീ​​ദി​​ന്റെ ജീ​​വി​​തം മാ​​റി​മ​​റി​​യു​​ന്ന ക​​ഥ​​യു​​ടെ ആ​​മു​​ഖം ജോ​​സ​​ഫ്​ ഇ​​ങ്ങ​​നെ തു​​ട​​ങ്ങി.

കോ​​ളാ​​റി​​ലെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്​

​ഒ​​രു​ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്​ തു​​ട​​ങ്ങാ​​നു​​ള്ള ജോ​​സ​​ഫി​​​ന്‍റെ ബോ​​സ്​ പി. ​​സ​​ദാ​​ശി​​വ​​ന്റെ നീ​​ക്ക​​ത്തി​​ൽ​നി​​ന്നാ​​ണ്​ സ​​ക​​ല​​തും ആ​​രം​​ഭി​​ക്കു​​ന്ന​​ത്. ഏ​​ഴു​​വ​​ർ​​ഷം മു​​മ്പ്​ '80ൽ ​​കൊ​​ല്ല​​ത്ത്​ ട്യൂ​​ട്ടോ​​റി​​യ​​ൽ കോ​​ള​​ജ്​ ന​​ട​​ത്തി​​യി​​രു​​ന്ന സ​​ദാ​​ശി​​വ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക്​ ബാം​​ഗ്ലൂ​​രി​​ൽ ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​നു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ക്കി​​ന​​ൽ​​കു​​മാ​​യി​​രു​​ന്നു. സ്വാ​​ശ്ര​​യ വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ൽ ക​​ർ​​ണാ​​ട​​ക​​യി​​ലെ സാ​​ധ്യ​​ത തി​​രി​​ച്ച​​റി​​ഞ്ഞ അ​​ദ്ദേ​​ഹം അ​​ക്കാ​​ല​​ത്തെ യു​​വ മു​​ഖ്യ​​മ​​ന്ത്രി ആ​​ർ. ഗു​​ണ്ടു​​റാ​​വു​​വി​​ന്റെ ആ​​ശീ​​ർ​​വാ​​ദ​​ത്തി​​ൽ ബാം​​ഗ്ലൂ​​രി​​ൽ ജ​​വ​​ഹ​​ർ ഭാ​​ര​​തി എ​​ജു​ക്കേ​​ഷ​​ന​​ൽ ട്ര​​സ്​​​റ്റ്​ ആ​​രം​​ഭി​​ച്ചു. സ​​ദാ​​ശി​​വ​​ൻ ചെ​​യ​​ർ​​മാ​​നാ​​യ ട്ര​​സ്​​​റ്റി​​ൽ ക​​ർ​​ണാ​​ട​​ക​​ക്കാ​​രാ​​യ എ​​സ്.​​വൈ. മാ​​രി​​യ​​പ്പ, കെ.​​ആ​​ർ. ശ്രീ​​നി​​വാ​​സ​​ൻ, ശാ​​ര​​ദാം​​ബാ​​ൾ റാ​​വു എ​​ന്നി​​വ​​രും മ​​ല​​യാ​​ളി​​യാ​​യ ചെ​​റി​​യാ​​നു​​മാ​​യി​​രു​​ന്നു ട്ര​​സ്​​​റ്റി​​ക​​ൾ. ഇൗ ​​ട്ര​​സ്​​​റ്റി​ന്റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലാ​​ണ്​ വ​​സ​​ന്ത്​ ന​​ഗ​​റി​​ൽ സ​​ഞ്​​​ജ​​യ്​ ഗാ​​ന്ധി കോ​​ള​​ജ്​ ഒാ​​ഫ്​ എ​​ജു​​ക്കേ​​ഷ​​ൻ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. കോ​​ള​​ജ്​ തു​​ട​​ങ്ങി അ​​ധി​​കം ക​​ഴി​​യും മു​േ​​മ്പ ​ട്ര​​സ്​​​റ്റി​​ക​​ൾ ത​​മ്മി​​ൽ ഭി​​ന്ന​​ത​​യാ​​യി. ആ​​ദ്യം കെ.​​ആ​​ർ. ശ്രീ​​നി​​വാ​​സ​​ൻ മാ​​രി​​യ​​പ്പ​​യെ ട്ര​​സ്​​​റ്റി​​ൽ​നി​​ന്ന്​ പു​​റ​​ത്താ​​ക്കി. പി​​ന്നാ​​ലെ ശ്രീ​​നി​​വാ​​സ​​ൻ ത​​ന്നെ​​യും പു​​റ​​ത്തു​​പോ​​യി. ശാ​​ര​​ദാം​​ബാ​​ളും പി​​ന്നീ​​ട്​ ഒ​​ഴി​​വാ​​യ​​തോ​​ടെ സ​​ദാ​​ശി​​വ​​നും ചെ​​റി​​യാ​​നും മാ​​ത്ര​​മാ​​യി ട്ര​​സ്​​​റ്റി​​ൽ. ഒ​​ഴി​​വാ​​യ​​വ​​രും ട്ര​​സ്​​​റ്റി​​ൽ തു​​ട​​ർ​​ന്ന​​വ​​രും ത​​മ്മി​​ൽ ക​​ടു​​ത്ത ശ​​ത്രു​​ത​​യാ​​യി. ട്ര​​സ്​​​റ്റി​​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​നാ​​യി നി​​യ​​മ​പോ​​രാ​​ട്ട​​വും തു​​ട​​ങ്ങി. വ​​ർ​​ഷ​​ങ്ങ​​ളോ​​ളം ഇൗ ​​സം​​ഘ​​ർ​​ഷാ​​ന്ത​​രീ​​ക്ഷം തു​​ട​​ർ​​ന്നു. ഇൗ ​​കാ​​ല​​ങ്ങ​​ളി​​​ലെ​​ല്ലാം സ​​ദാ​​ശി​​വ​​ൻ കോ​​ള​​ജ്​ ത​​ട​​സ്സ​ങ്ങ​​ളി​​ല്ലാ​​തെ ന​​ട​​ത്തി​​​ക്കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​തി​​നി​​ട​​ക്കാ​​ണ്​ ക​​ർ​​ണാ​​ട​​ക​​യി​​ൽ ഭ​​ര​​ണ​​മാ​​റ്റം ഉ​​ണ്ടാ​​കു​​ന്ന​​ത്. സ​​ദാ​​ശി​​വ​​ന്‍റെ സു​​ഹൃ​​ത്താ​​യ ഗു​​ണ്ടു​​റാ​​വു​​വി​​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള കോ​​ൺ​​ഗ്ര​​സ്​ സ​​ർ​​ക്കാ​​ർ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ തോ​​റ്റു. വ​​ലി​​യ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ ജ​​ന​​താ​ പാ​​ർ​​ട്ടി അ​​ധി​​കാ​​ര​​ത്തി​​ലേ​​റി. രാ​​മ​​കൃ​​ഷ്​​​ണ ഹെ​​ഗ്​​​ഡെ​​ മു​​ഖ്യ​​മ​​ന്ത്രിയാ​​യി.

ആ​​രോ​​ഗ്യ​​രം​​ഗം ദു​​ർ​​ബ​​ല​​മാ​​യ സം​​സ്​​​ഥാ​​ന​​ത്തി​ന്റെ ഗ്രാ​​മീ​​ണ മേ​​ഖ​​ല​​ക​​ളി​​ൽ ര​​ണ്ടു സ്വ​​കാ​​ര്യ മെ​​ഡി​​ക്ക​ൽ കോ​​ള​​ജു​​ക​​ൾ തു​​ട​​ങ്ങ​ു​​ക​​യെ​​ന്ന​​താ​​യി​​രു​​ന്നു ഹെ​​ഗ്​​​ഡെ​​യു​​ടെ ആ​​ദ്യ​​ത്തെ പ്ര​​ധാ​​ന തീ​​രു​​മാ​​ന​​ങ്ങ​​ളി​​ലൊ​​ന്ന്. കോ​​ളാ​​റും മാ​​ണ്ഡ്യ​​യു​​മാ​​ണ്​ ഇ​​തി​​നാ​​യി തി​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. കോ​​ളാ​​റി​​ലെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​നാ​​യി പ​​രി​​ശ്ര​​മി​​ക്കാ​​ൻ സ​​ദാ​​ശി​​വ​​ൻ ആ​​ലോ​​ചി​​ക്കു​​ന്ന​​ത്​ അ​​ങ്ങ​​നെ​​യാ​​ണ്. ഇ​​തി​​നാ​​യി മൈ​​സൂ​​ർ ദി​​വാ​​നും എ​​ൻ​​ജി​​നീ​​യ​​റു​​മാ​​യ മോ​​ക്ഷ​​ഗു​​ണ്ടം വി​​ശ്വേ​​ശ​​ര​​യ്യ​​യു​​ടെ നാ​​മ​​ധേ​​യ​​ത്തി​​ൽ ഒ​​രു എ​​ജു​​ക്കേ​​ഷ​​ന​​ൽ ട്ര​​സ്​​​റ്റ്​ രൂ​​പ​​വ​​ത്​​​ക​​രി​​ച്ചു. കോ​​ളാ​​റി​​ൽ 22.7 ഏ​​ക്ക​​ർ വാ​​ങ്ങു​​ക​​യും കോ​​ള​​ജ്​ അ​​നു​​മ​​തി​​ക്കു​​ള്ള പ്ര​​ധാ​​ന നി​​ബ​​ന്ധ​​ന​​യാ​​യ 20 ല​​ക്ഷം രൂ​​പ ബാം​​ഗ്ലൂ​​ർ യൂ​​നി​​വേ​​ഴ്​​​സി​​റ്റി​​യി​​ൽ കെ​​ട്ടി​​വെ​​ക്കു​​ക​​യും ചെ​​യ്​​​തു. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ നി​​രീ​​ക്ഷ​​ണ സ​​മി​​തി സ്​​​ഥ​​ല​​പ​​രി​​ശോ​​ധ​​ന​​യി​​ൽ പൂ​​ർ​​ണ ത​ൃ​​പ്​​​തി പ്ര​​ക​​ടി​​പ്പി​​ക്കാ​​ത്ത​​തി​​നെ തു​​ട​​ർ​​ന്ന്​ 30 ല​​ക്ഷം രൂ​​പ കൂ​​ടി കെ​​ട്ടി​​വെ​​ക്കു​​ക​​യും 25,000 ച​​തു​​ര​​ശ്ര​ അ​​ടി കെ​​ട്ടി​​ടം കൂ​​ടി പു​​തു​​താ​​യി ഏ​​റ്റെ​​ടു​​ക്കു​​ക​​യും ചെ​​യ്​​​തു. മ​​റ്റാ​​രും താ​​ൽ​​പ​​ര്യം പ്ര​​ക​​ടി​​പ്പി​​ക്കാ​​ത്ത​​തു​​കൊ​​ണ്ടുത​​ന്നെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​നു​​ള്ള അ​​നു​​മ​​തി ത​​നി​​ക്ക്​ ല​​ഭി​​ക്കു​​മെ​​ന്ന്​ സ​​ദാ​​ശി​​വ​​ൻ പ്ര​​തീ​​ക്ഷി​​ച്ചു. '85 ജൂ​​ലൈ 11 ന്​ ​​ചേ​​ർ​​ന്ന മ​​ന്ത്രി​​സ​​ഭ യോ​​ഗം സ​​ർ വി​​ശ്വേശ്വര​​യ്യ ട്ര​​സ്​​​റ്റി​​ന്​ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്​ തു​​ട​​ങ്ങാ​​നു​​ള്ള അ​​നു​​മ​​തി ന​​ൽ​​കി. ര​​ണ്ടു​മാ​​സ​​ത്തി​​ന്​ ശേ​​ഷം സെ​​പ്​​​റ്റം​​ബ​​ർ 23ന്​ ​​മു​​ഖ്യ​​മ​​ന്ത്രി ഹെ​​ഗ്​​​ഡെ മ​​ന്ത്രി​​സ​​ഭ തീ​​രു​​മാ​​ന​​ത്തി​​ൽ ഒ​​പ്പു​​വെ​​ക്കു​​ക​​യും ചെ​​യ്​​​തു. ​വി​​ജ്​​​ഞാ​​പ​​നം വ​​രു​​ക​​യും അ​​ടു​​ത്ത അ​​ധ്യ​​യ​​ന വ​​ർ​​ഷം മു​​ത​​ൽ കോ​​ള​​ജ്​ പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങു​​ക​​യും മാ​​ത്ര​​മാ​​ണ്​ ഇ​​നി ന​​ട​​ക്കാ​​നു​​ള്ള​​ത്. ഒ​​ക്​​​ടോ​​ബ​​ർ ര​​ണ്ടി​​ന്​ ഭൂ​​മി​​പൂ​​ജ​​യോ​​ടെ കോ​​ള​​ജ്​ ഉ​​ദ്​​​ഘാ​​ട​​നം ചെ​​യ്യാ​​മെ​​ന്ന്​ ഹെ​​ഗ്​​​ഡെ സ​​മ്മ​​തി​​ച്ചു. ക്ഷ​​ണ​​ക്ക​​ത്തു​​ക​​ൾ അ​​ച്ച​​ടി​​ച്ചു. കോ​​ളാ​​റി​​ൽ മ​​ഹാ​ത്മാ ഗാ​​ന്ധി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ന്​ അ​​ഫി​​ലി​​യേ​​ഷ​​ൻ ല​​ഭി​​ച്ച കാ​​ര്യം മ​​ല​​യാ​​ള പ​​ത്ര​​ത്തി​​ൽ പ​​ര​​സ്യ​​മാ​​യി ന​​ൽ​​കി? പ​​ക്ഷേ, കാ​​ര്യ​​ങ്ങ​​ൾ പെ​​െ​ട്ട​​ന്ന്​ ത​​കി​​ടം മ​​റി​​ഞ്ഞു. സ​​ർ വി​​ശ്വേ​​ശ്വര​​യ്യ ​ട്ര​​സ്​​​റ്റി​​ന്​ ന​​ൽ​​കി​​യ അ​​നു​​മ​​തി ഒ​​ക്​​​ടോ​​ബ​​ർ ഏ​​ഴി​​ന്​ സ​​ർ​​ക്കാ​​ർ റ​​ദ്ദാ​​ക്കി. പ​​ക​​രം, പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ക്കാ​​രു​​ടെ ​ദേ​​വ​​രാ​​ജ്​ അ​​ർ​​സ്​ ട്ര​​സ്​​​റ്റി​​ന്​ അ​​നു​​മ​​തി ന​​ൽ​​കി. മ​​ന്ത്രി​​സ​​ഭ തീ​​രു​​മാ​​ന​​ത്തി​​ൽ വി​​ശ്വേ​​ശ്വര​​യ്യ ട്ര​​സ്​​​റ്റി​​ന്റെ പേ​​രു​​വ​​ന്ന​​ത്​ 'ടൈ​​പ്പി​​ങ്​ എ​​റ​​ർ' ആ​​ണെ​​ന്ന​് ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി വി​​ശ​​ദീ​​ക​​രി​​ക്ക​​പ്പെ​​ട്ടു. വി​​വ​​ര​​മ​​റി​​ഞ്ഞ്​ സ​​ദാ​​ശി​​വ​​ൻ സ്​​​ത​​ബ്​​​ധ​​നാ​​യി. സ​​ഹ​​ക​​ര​​ണ മ​​ന്ത്രി ആ​​ർ. ല​​ക്ഷ്​​​മി​​നാ​​രാ​​യ​​ണ​​പ്പ ജാ​​ല​​പ്പ​​യാ​​ണ്​ ദേ​​വ​​രാ​​ജ്​ അ​​ർ​​സ്​ ട്ര​​സ്​​​റ്റി​​ന്​ പി​​ന്നി​​ലെ​​ന്ന്​ അ​​റി​​ഞ്ഞ​​ത്​ പി​​ന്നീ​​ടാ​​ണ്. രാ​​മ​​കൃ​​ഷ്ണ ഹെ​​ഗ്​​​ഡെ​​യു​​ടെ വ​​ലം​​കൈ ആ​​യി​​രു​​ന്നു അ​​ക്കാ​​ല​​ത്ത്​ ആ​​ർ.​​എ​​ൽ. ജാ​​ല​​പ്പ. സ​​ർ​​ക്കാ​റി​​ലും ഭ​​ര​​ണ​​ത​​ല​​ത്തി​​ലു​​മു​​ള്ള സ്വാ​​ധീ​​നം ഉ​​പ​​യോ​​ഗി​​ച്ച്​ പി​​ൻ​​വാ​​തി​​ൽ നീ​​ക്ക​​ത്തി​​ലൂ​​ടെ​​യാ​​ണ്​ സ​​ദാ​​ശി​​വ​​ന്റെ പ​​ദ്ധ​​തി​​യെ ജാ​​ല​​പ്പ അ​​ട്ടി​​മ​​റി​​ച്ച​​ത്. ഇ​​തി​​നെ​​തി​​രെ സ​​ദാ​​ശി​​വ​​ൻ ഹൈ​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചു. ജാ​​ല​​പ്പ​​യു​​ടെ ട്ര​​സ്​​​റ്റി​​ന്​ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്​ അ​​നു​​മ​​തി ന​​ൽ​​കി​​യ ന​​ട​​പ​​ടി റ​​ദ്ദാ​​ക്കി​​യ ഹൈ​​കോ​​ട​​തി പ​​ക്ഷേ, സ​​ദാ​​ശി​​വ​​ന്​ ന​​ൽ​​കി​​യ ആ​​ദ്യ തീ​​രു​​മാ​​നം പി​​ൻ​​വ​​ലി​​ക്കാ​​നും സ​​ർ​​ക്കാ​​റി​​ന്​ അ​​ധി​​കാ​​ര​​മു​​ണ്ടെ​​ന്ന്​ വി​​ധി​​ച്ചു. ഇ​​തോ​​ടെ, ആ​​രോ​​ഗ്യ​വ​​കു​​പ്പ്​ സെ​​ക്ര​​ട്ട​​റി എ. ​​ഭ​​ര​​ത്​ അ​​ധ്യ​​ക്ഷ​​നാ​​യി പ്ര​​ത്യേ​​ക പ​​രി​​ശോ​​ധ​​ന സ​​മി​​തി​​യെ സ​​ർ​​ക്കാ​​ർ നി​േ​​യാ​​ഗി​​ച്ചു. ട്ര​​സ്​​​റ്റു​​ക​​ളു​​ടെ അ​​പേ​​ക്ഷ​​ക​​ൾ പ​​രി​​ശോ​​ധി​​ച്ച്​ ശി​​പാ​​ർ​​ശ സ​​മ​​ർ​​പ്പി​​ക്കു​​ക​​യാ​​ണ്​ സ​​മി​​തി​​യു​​ടെ ദൗ​​ത്യം. ഒ​​രു​ വ​​ർ​​ഷ​​ത്തി​​നുശേ​​ഷം '86 ആ​​ഗ​​സ്​​​റ്റി​​ൽ സ​​മി​​തി​​യു​​ടെ റി​​പ്പോ​​ർ​​ട്ട്​ വ​​ന്നു. ജാ​​ല​​പ്പ​​യു​​ടെ ദേ​​വ​​രാ​​ജ്​ അ​​ർ​​സ്​ ട്ര​​സ്​​​റ്റി​​ന്​ അ​​നു​​മ​​തി ന​​ൽ​​കാം. പി​​ന്നാ​​ലെ സ​​ദാ​​ശി​​വ​​ൻ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​നാ​​യി വാ​​ങ്ങി​​യ 22.7 ഏ​​ക്ക​​ർ സ്​​​ഥ​​ല​​ത്തി​​ന്റെ ഇ​​ട​​പാ​​ട്​ ഭൂ​​പ​​രി​​ഷ്​​​ക​​ര​​ണ വ​​കു​​പ്പ്​ അ​​സി. ക​​മീ​​ഷ​​ണ​​ർ റ​​ദ്ദാ​​ക്കി. ഇ​​തേ​​സ​​മ​​യം ത​​ന്നെ ജാ​​ല​​പ്പ​​യു​​ടെ ട്ര​​സ്​​​റ്റി​​ന്​ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്​ തു​​ട​​ങ്ങാ​​ൻ ത​​മ​​ക ഗ്രാ​​മ​​ത്തി​​ലെ എ​േ​​ട്ട​​ക്ക​​ർ സ​​ർ​​ക്കാ​​ർ ഭൂ​​മി വി​​ട്ടു​​ന​​ൽ​​കി. ഇൗ ​​ര​​ണ്ടു​ ന​​ട​​പ​​ടി​​ക്കു​​മെ​​തി​​രെ ര​​ണ്ട്​ റി​​ട്ട്​ ഹ​​ര​​ജി​​ക​​ളു​​മാ​​യി സ​​ദാ​​ശി​​വ​​ൻ കോ​​ട​​തി​​യി​​ലെ​​ത്തി. സ്​​​ഥ​​ല​​ത്തി​​ന്റെ കാ​​ര്യ​​ത്തി​​ൽ സ​​ദാ​​ശി​​വ​​ന്​ അ​​നു​​കൂ​​ല​​മാ​​യി വി​​ധി​​ച്ച ഹൈ​േ​​കാ​​ട​​തി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ന്റെ കാ​​ര്യ​​ത്തി​​ൽ ജാ​​ല​​പ്പ​​ക്കെ​​തി​​രാ​​യ ഹ​​ര​​ജി ത​​ള്ളി. ഇ​​തോ​​ടെ സ​​ദാ​​ശി​​വ​​നും ജാ​​ല​​പ്പ​​യ​ും ബ​​ദ്ധ​​വൈ​​രി​​ക​​ളാ​​യി.

'87 ഫെ​​ബ്രു​​വ​​രി​​യി​​ൽ കോ​​ളാ​​റി​​ൽ​നി​​ന്നു​​ള്ള ഏ​​ഴ് എം.​​എ​​ൽ.​​എ​​മാ​​ർ സ​​ദാ​​ശി​​വ​​നെ​​തി​​രെ ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​റി​​ക്കും മു​​ഖ്യ​​മ​​ന്ത്രി ഹെ​​ഗ്​​​ഡെ​​ക്കും ക​​ത്തെ​​ഴു​​തി. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ന്റെ കാ​​ര്യ​​ത്തി​​ൽ അ​​നാ​​വ​​ശ്യ​​മാ​​യി ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ സൃ​​ഷ്​​​ടി​​ക്കു​​ന്നു​​വെ​​ന്ന്​ ആ​​​രോ​​പി​​ച്ച അ​​വ​​ർ സ​​ഞ്​​​ജ​​യ്​ ഗാ​​ന്ധി കോ​​ള​​ജി​​ലെ സ​​ദാ​​ശി​​വ​​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലും പ​​രാ​​തി ഉ​​ന്ന​​യി​​ച്ചു. ഈ ​​പ​​രാ​​തി അ​​ന്വേ​​ഷ​​ണ​​ത്തി​​നാ​​യി പൊ​​ലീ​​സി​​​ന്‍റെ കോ​​ർ​​പ്​​​സ്​ ഓ​​ഫ്​ ഡി​​റ്റ​​ക്​​​ടി​വ്​ (സി.​​ഒ.​​ഡി) വി​​ഭാ​​ഗ​​ത്തി​​ന്​ കൈ​​മാ​​റ​​പ്പെ​​ട്ടു. സ​​ദാ​​ശി​​വ​​​ന്‍റെ ക​​ഷ്​​​ട​​കാ​​ലം അ​​വി​​ടം കൊ​​ണ്ട​​വ​​സാ​​നി​​ച്ചി​​ല്ല. '87 ഏ​​പ്രി​​ലി​​ൽ ജാ​​ല​​പ്പ ക​​ർ​​ണാ​​ട​​ക​​യു​​ടെ ആ​​ഭ്യ​​ന്ത​​ര​​മ​​​ന്ത്രി​​യാ​​യി. സ​​മ​​യം ഒ​​ട്ടും പാ​​ഴാ​​ക്കാ​​തെ ത​​ന്റെ പു​​തി​​യ അ​​ധി​​കാ​​ര​​ത്തി​​ന്റെ സാ​​ധ്യ​​ത​ വി​​നി​​യോ​​ഗി​​ക്കാ​​ൻ ത​​ന്നെ ജാ​​ല​​പ്പ ഉ​​റ​​ച്ചു. സ​​ദാ​​ശി​​വ​​നെ​​തി​​രാ​​യ കേ​​സ്​ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന സി.​​ഒ.​​ഡി​​യി​​ലെ സൂ​​പ്ര​​ണ്ട്​ മ​​ഹാ​​ദേ​​വ​​പ്പ​​യെ​​യും ഇ​​ൻ​​സ്​​​പെ​​ക്​​​ട​​ർ ഹൊ​​ന്നെ ഗൗ​​ഡ​​യെ​​യും വീ​​ട്ടി​​ൽ വി​​ളി​​ച്ചു​​വ​​രു​​ത്തി നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കി. ഹൈ​​ഗ്രൗ​​ണ്ട്​ പൊ​​ലീ​​സ്​ സ്​​​റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ലാ​​ണ്​ സ​​ഞ്​​​ജ​​യ്​ ഗാ​​ന്ധി കോ​​ള​​ജ്​ സ്​​​ഥി​​തി​ചെ​​യ്യു​​ന്ന​​ത്. വെ​​സ്​​​റ്റ്​ ഡെ​​പ്യൂ​​ട്ടി ക​​മീ​​ഷ​​ണ​​ർ ഒാ​​ഫ്​ പൊ​​ലീ​​സി​​ന്റെ (ഡി.​​സി.​​പി) സൂ​​പ്പ​​ർ​ൈ​​വ​​സ​​റി ക​​ൺ​​ട്രോ​​ളി​​ലാ​​ണ്​ ഇൗ ​​മേ​​ഖ​​ല. ത​​ന്റെ പി​​ണി​​യാ​​ളാ​​യ ​െഎ.​​പി.​​എ​​സ്​ ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ൻ കെ. ​​നാ​​രാ​​യ​​ണ​​ൻ ​െഎ.​​പി.​​എ​​സി​​നെ വെ​​സ്​​​റ്റ്​ ഡി.​​സി.​​പി​​യാ​​യി ജാ​​ല​​പ്പ നി​​യ​​മി​​ച്ചു. എ​​ല്ലാം സ​​ദാ​​ശി​​വ​​നെ ഉ​​ന്നം​വെ​​ച്ചാ​​യി​​രു​​ന്നു.

ഭ​​ര​​ണ​​കൂ​​ട​​വും പൊ​​ലീ​​സും സ​​ദാ​​ശി​​വ​​നെ​​തി​​രെ തി​​രി​​ഞ്ഞ​​തി​​നൊ​​പ്പം പ​​ഴ​​യ ചി​​ല ശ​​ത്രു​​ക്ക​​ൾകൂ​​ടി ത​​ല​​പൊ​​ക്കി. സ​​ഞ്​​​ജ​​യ്​ ഗാ​​ന്ധി കോ​​ള​​ജി​​ന്റെ ന​​ട​​ത്തി​​പ്പു​​കാ​​രാ​​യ ജ​​വ​​ഹ​​ർ ഭാ​​ര​​തി ട്ര​​സ്​​​റ്റി​​ൽനി​​ന്ന്​ വി​​ട്ടു​​പോ​​യ കെ.​​ആ​​ർ. ശ്രീ​​നി​​വാ​​സ​​നും എ​​സ്.​​വൈ. മാ​​രി​​യ​​പ്പ​​യും പൊ​​ടു​​ന്ന​​നെ രം​​ഗ​​ത്തെ​​ത്തി. കോ​​ള​​ജി​​ന്റെ ന​​ട​​ത്തി​​പ്പി​​ൽ അ​​വ​​ർ ഇ​​ട​െ​​പ​​ട്ടു​​ തു​​ട​​ങ്ങി. '87 ജൂ​​ലൈ 14ന്​ ​​കോ​​ള​​ജി​​ലെ​​ത്തി​​യ സ​​ദാ​​ശി​​വ​​ൻ ആ​​ക്​​​ടി​​ങ്​ പ്രി​​ൻ​​സി​​പ്പ​​ലാ​​യ ര​​ത്​​​ന​​യോ​​ട്​ ബാം​​ഗ്ലൂ​​ർ യൂ​​നി​​വേ​​ഴ്​​​സി​​റ്റി​​യി​​ൽ ഫീ​​സ്​ അ​​ട​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന ദി​​വ​​സം 15ന്​ ​​ആ​​യ​​തി​​നാ​​ൽ ഇ​​ന്ന്​ ത​​ന്നെ അ​​ട​​ക്ക​​ണ​​മെ​​ന്ന്​ നി​​ർ​​ദേ​​ശി​​ച്ചു (പ്രി​​ൻ​​സി​​പ്പ​​ൽ സീ​​താ​​റാം അ​​യ്യ​​ങ്കാ​​ർ അ​​വ​​ധി​​യി​​ലാ​​യ​​തി​​നാ​​ലാ​​ണ്​ ര​​ത്​​​ന പ​​ക​​രം ചു​​മ​​ത​​ല​​യി​​ൽ വ​​ന്ന​​ത്). പി​​ന്നാ​​ലെ തി​​രു​​വ​​ന​​ന്ത​​പു​​​ര​േ​​ത്ത​​ക്കു​​ള്ള വി​​മാ​​ന​​ത്തി​​ൽ സ്വ​​ദേ​​ശ​​മാ​​യ കൊ​​ല്ല​​​ത്തേ​​ക്ക്​ മ​​ട​​ങ്ങി. സ​​ദാ​​ശി​​വ​​ൻ പോ​​യ​​തി​​ന്​ പി​​ന്നാ​​ലെ മാ​​രി​​യ​​പ്പ​​യും ശ്രീ​​നി​​വാ​​സ​​നും ഗു​​ണ്ട​​ക​​ളും കോ​​ള​​ജി​​ൽ അ​​തി​​ക്ര​​മി​​ച്ചു​​ക​​യ​​റി ഒാ​​ഫി​സി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന ഒ​​ന്ന​​ര​​ല​​ക്ഷ​​ത്തി​​ലേ​​റെ രൂ​​പ​​യും ഫ​​യ​​ലു​​ക​​ളും കൊ​​ള്ള​​യ​​ടി​​ച്ചു. കൊ​​ല്ല​​ത്ത്​ വീ​​ട്ടി​​ലെ​​ത്തി​​യ ഉ​​ട​​ൻ സ​​ദാ​​ശി​​വ​​ൻ വി​​വ​​രം അ​​റി​​ഞ്ഞു. ഹൈ ​​ഗ്രൗ​​ണ്ട്​ സ്​​​റ്റേ​​ഷ​​നി​​ലെ സ​​ബ്​ ഇ​​ൻ​​സ​്​​​പെ​​ക്​​​ട​​ർ ഉ​​ത്ത​​പ്പ​​ക്ക്​ ഉ​​ട​​ന​​ടി പ​​രാ​​തി ന​​ൽ​​കാ​​ൻ ര​​ത്​​​ന​​യോ​​ട്​ സ​​ദാ​​ശി​​വ​​ൻ ഫോ​​ണി​​ൽ നി​​ർ​​ദേ​​ശി​​ച്ചു. പ​​ക്ഷേ, ആ ​​നി​​ർ​​ദേ​​ശം പാ​​ലി​​ക്ക​​പ്പെ​​ട്ടി​​ല്ല.

 കെ. ​​ര​​ഘോ​​ത്ത​​മ​​ൻ, ആ​​ർ.​​എ​​ൽ. ജാ​​ല​​പ്പ

 കെ. ​​ര​​ഘോ​​ത്ത​​മ​​ൻ, ആ​​ർ.​​എ​​ൽ. ജാ​​ല​​പ്പ

അ​​ക്ര​​മ​​ത്തി​​നുശേ​​ഷം മാ​​രി​​യ​​പ്പ​​യ​ും ശ്രീ​​നി​​വാ​​സ​​നും ഹൈ​​ഗ്രൗ​​ണ്ട്​ സ്​​​റ്റേ​​ഷ​​നി​​ലെ​​ത്തി സ​​ദാ​​ശി​​വ​​നെ​​തി​​രെ പ​​രാ​​തി ന​​ൽ​​കി. കോ​​ള​​ജി​​ന്റെ ഫ​​ണ്ട്​ ദു​​രു​​പ​​യോ​​ഗി​​ക്കു​​ന്നു​​വെ​​ന്നും മ​​റ്റു​​മാ​​യി​​രു​​ന്നു പ​​രാ​​തി. വെ​​സ്​​​റ്റ്​ ഡി.​​സി.​​പി നാ​​രാ​​യ​​ണ​​ന്റെ ഒാ​​ഫി​സി​​ലാ​​ണ്​ പ​​രാ​​തി ര​​ജി​​സ്​​​റ്റ​​ർ​ ചെ​​യ്​​​ത​​ത്. ഡി.​​സി.​​പി ച​​ട്ട​​ങ്ങ​​ൾ മ​​റി​​ക​​ട​​ന്ന്​ സ​​ബ്​ ഇ​​ൻ​​സ്​​​പെ​​ക്​​​ട​​ർ ഉ​​ത്ത​​പ്പ​​ക്ക്​ പ​​രാ​​തി കൈ​​മാ​​റി. നി​​യ​​മ​​പ്ര​​കാ​​രം ഡി.​​സി.​​പി അ​​സി. ക​​മീ​​ഷ​​ണ​​ർ​​ക്കും അ​​വി​​ടെ​നി​​ന്ന്​ ഇ​​ൻ​​സ്​​​പെ​​ക്ട​​​ർ​​ക്കും അ​​തു​​വ​​ഴി സ​​ബ്​ ഇ​​ൻ​​സ്​​െ​​പ​​ക്​​​ട​​ർ​​ക്കു​​മാ​​ണ്​ പ​​രാ​​തി കൈ​​മാ​​റേ​​ണ്ട​​ത്. ഉ​​ത്ത​​പ്പ സ​​ട​​കു​​ട​​ഞ്ഞെ​​ഴു​​ന്നേ​​റ്റു. സ​​ദാ​​ശി​​വ​​നെ​​തി​​രെ ക്രി​​മി​​ന​​ൽ കേ​​സ്​ ഫ​​യ​​ൽ ചെ​​യ്​​​തു. അ​​റ​​സ്​​​റ്റി​​നു​​ള്ള നീ​​ക്ക​​വും തു​​ട​​ങ്ങി.

ഹൈ​​ഗ്രൗ​​ണ്ട്​​​സ്​ പൊ​​ലീ​​സ്​ സ്​​​റ്റേ​​ഷ​​ൻ

അ​​പ​​ക​​ടം മ​​ണ​​ത്ത സ​​ദാ​​ശി​​വ​​ൻ മു​​ൻ​​കൂ​​ർ ജാ​​മ്യം നേ​​ടി. ഒ​​പ്പം ശ്രീ​​നി​​വാ​​സ​​നും മാ​​രി​​യ​​പ്പ​​യും കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​ൽനി​​ന്ന്​ ഇ​​ട​​ക്കാ​​ല നി​​രോ​​ധ​​ന ഉ​​ത്ത​​ര​​വും സ​​മ്പാ​​ദി​​ച്ചു. പ​​ക്ഷേ, ഉ​​ത്ത​​ര​​വ്​ അ​​വ​​ഗ​​ണി​​ച്ച്​ ഇ​​രു​​വ​​രും കോ​​ള​​ജി​​ൽ വി​​ഹ​​രി​​ച്ചു. ഇ​​​രു​​വ​​ർ​​ക്കു​​മെ​​തി​​രാ​​യ കോ​​ട​​തി ഉ​​ത്ത​​ര​​വ്​ അ​​ഭി​​ഭാ​​ഷ​​ക​​ൻ മു​​ഖേ​​ന സ​​ദാ​​ശി​​വ​​ൻ ഹൈ​​ഗ്രൗ​​ണ്ട്സ്​​ പൊ​​ലീ​​സ് ​സ്​​​റ്റേ​​ഷ​​നി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും അ​​വ​​ഗ​​ണി​​ക്ക​​പ്പെ​​ട്ടു. പി​​ന്നാ​​ലെ സ​​ദാ​​ശി​​വ​​നും കോ​​ള​​ജ്​ സ്​​​റ്റാ​​ഫ്​ വി.​​സി. ​ജോ​​സ​​ഫ്, രാ​​ജ​​ൻ എ​​ന്നി​​വ​​ർ​​ക്കു​​മെ​​തി​​രെ കോ​​ള​​ജി​​ൽ അ​​തി​​ക്ര​​മി​​ച്ചു​​ക​​യ​​റി​​യെ​​ന്ന പു​​തി​​യ പ​​രാ​​തി ന​​ൽ​​ക​​പ്പെ​​ട്ടു. ആ​​വേ​​ശ​​പൂ​​ർ​​വം ഉ​​ത്ത​​പ്പ വീ​​ണ്ടും കേ​​സെ​​ടു​​ത്തു. മൂ​​വ​​രും വീ​​ണ്ടും ഒ​​ളി​​വി​​ൽ പോ​​യി. ഇൗ ​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ്​ റ​​ഷീ​​ദ്​ സ​​ഹോ​​ദ​​ര​​​ന്‍റെ അ​​ഡ്​​​മി​​ഷ​​നുവേ​​ണ്ടി ബാം​​ഗ്ലൂ​​രി​​ലെ​​ത്തു​​ക​​യും ജോ​​സ​​ഫി​​നെ അ​​ന്വേ​​ഷി​​ച്ച്​ സ​​ഞ്​​​ജ​​യ്​ ഗാ​​ന്ധി കോ​​ള​​ജി​​ൽ ചെ​​ന്നു​​ക​​യ​​റു​​ക​​യും ചെ​​യ്​​​ത​​ത്.

സ​​ന്ധ്യ ലോ​​ഡ്​​​ജി​​ലെ സിം​​ഗി​​ൾ റൂ​​മി​​ലെ രാ​​ത്രി കൂ​​ടി​​ക്കാ​​ഴ്​​​ച​​ക്ക്​ പി​​ന്നാ​​ലെ അ​​ടു​​ത്ത പ്ര​​ഭാ​​ത​​ത്തി​​ൽ (ചൊ​​വ്വ, ആ​​ഗ​​സ്റ്റ്​ 11) ജോ​​സ​​ഫും റ​​ഷീ​​ദും ക​​ബ്ബ​​ൺ പാ​​ർ​​ക്കി​​ന്​ സ​​മീ​​പ​​ത്തെ എ​​യ​​ർ​​ലൈ​​ൻ​​സ്​ ഹോ​​ട്ട​​ലി​​ലേ​​ക്ക്​ പു​​റ​​പ്പെ​​ട്ടു. അ​​വി​​ടെ​​യാ​​ണ്​ സ​​ദാ​​ശി​​വ​​ൻ ഒ​​ളി​​ച്ചു​​താ​​മ​​സി​​ക്കു​​ന്ന​​ത്. മു​​റി​​യി​​ലേ​​ക്ക്​ നേ​​രെ ക​​യ​​റി​വ​​ര​​രു​​തെ​​ന്ന്​ സ​​ദാ​​ശി​​വ​​ൻ നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്. ജോ​​സ​​ഫ്​ റ​​ഷീ​​ദി​​നെ​​യും​കൊ​​ണ്ട്​ ഒാ​​പ​​ൺ എ​​യ​​ർ റ​​സ്​​​റ്റാ​​റ​​ന്റി​ലേ​​ക്ക്​ പോ​​യി. പ്ര​​ഭാ​​ത​ഭ​​ക്ഷ​​ണം വി​​ള​​മ്പു​​ന്ന​​തി​​ന്റെ തി​​ര​​ക്കാ​​ണ​​വി​​ടെ. ബ​​ട്ട​​ൽ മ​​സാ​​ല​​ദോ​​ശ​​യും മാം​​ഗ്ലൂർ ബ​​ണ്ണും ഒാ​​ർ​​ഡ​​ർ​ ചെ​​യ്​​​തു. റ​​ഷീ​​ദ്​ നേ​​ര​​ത്തേ മാം​​ഗ്ലൂർ ബ​​ൺ ക​​ഴി​​ച്ചി​​ട്ടി​​ല്ല. ഭ​​ക്ഷ​​ണം ക​​ഴി​​ച്ച്, ത​​ങ്ങ​​ളെ ആ​​രും പി​​ന്തു​​ട​​രു​​ന്നി​​ല്ലെ​​ന്ന്​ ഉ​​റ​​പ്പാ​​ക്കി​​യ​ശേ​​ഷം ജോ​​സ​​ഫ്​ റൂം ​​ന​​മ്പ​​ർ 49ലേ​​ക്ക്​ ന​​ട​​ന്നു.

മൂ​​ന്നു​​ത​​വ​​ണ വാ​​തി​​ലി​​ൽ വേ​​ഗ​​ത്തി​​ൽ മു​​ട്ടി. ശേ​​ഷം, ര​​ണ്ടു​​ത​​വ​​ണ ഇ​​ട​​വി​​ട്ടും. അ​​തൊ​​രു ര​​ഹ​​സ്യ​​കോ​​ഡാ​​ണ്. മെ​​ല്ലെ വാ​​തി​​ൽ തു​​റ​​ക്ക​​പ്പെ​​ട്ടു. സ​​ദാ​​ശി​​വ​​ൻ പ്ര​​ത്യ​​ക്ഷ​​നാ​​യി. ഒ​​ളി​​വി​​ൽ ക​​ഴി​​യു​​ന്ന ഒ​​രാ​​ളെ​​ന്ന്​ തോ​​ന്നി​​ല്ല, പ്ര​​സ​​ന്ന​​നാ​​ണ്​ സ​​ദാ​​ശി​​വ​​ൻ. അ​​തി​​നൊ​​രു കാ​​ര​​ണ​​വു​​മു​​ണ്ട്, അ​​ൽ​​പം മു​​മ്പാ​​ണ്​ സ​​ഞ്​​​ജ​​യ്​ ഗാ​​ന്ധി കോ​​ള​​ജി​​​ന്‍റെ ന​​ട​​ത്തി​​പ്പ്​ ത​​ർ​​ക്ക​​ത്തി​​ൽ സ​​ദാ​​ശി​​വ​​ന്​ അ​​നു​​കൂ​​ല​​മാ​​യി കോ​​ട​​തി​​യി​​ൽ​നി​​ന്ന്​ പെ​​ർ​​മ​​ന​ന്റ്​ ഇ​​ൻ​​ജ​​ക്​​​ഷ​​ൻ വ​​ന്ന​​ത്. ഇ​​നി ചെ​​യ്യേ​​ണ്ട​​ത്​ നേ​​രെ​ പോ​​യി കോ​​ള​​ജ്​ ഏ​​റ്റെ​​ടു​​ക്കു​​ക. പ​​ക്ഷേ, എ​​ങ്ങ​​നെ? കോ​​ള​​ജി​​ന്​ അ​​ടു​​ത്തേ​​ക്കുപോ​​ലും പോ​​കാ​​നാ​​കി​​ല്ല. അ​​വി​​ടെ പൊ​​ലീ​​സ്​ കാ​​ത്തു​​നി​​ൽ​​ക്കു​​ക​​യാ​​ണ്. ഗു​​ണ്ട​​ക​​ളു​​മു​​ണ്ടാ​​കും. ഇൗ ​​ച​​ർ​​ച്ച പു​​രോ​​ഗ​​മി​​ക്കു​േ​​മ്പാ​​ൾ റ​​ഷീ​​ദ്​ ഇ​​ട​​പെ​​ട്ടു -''ഞാ​​നൊ​​രു അ​​ഭി​​ഭാ​​ഷ​​ക​​നാ​​ണ്. കോ​​ട​​തി ഉ​​ത്ത​​ര​​വി​​ന്റെ കോ​​പ്പി എ​​നി​​ക്ക്​ ത​​രൂ. ഞാ​​ൻ പോ​​യി കോ​​ള​​ജ്​ ഏ​​റ്റെ​​ടു​​ക്കാം. താ​​ങ്ക​​ൾ​​ക്ക്​ കോ​​ള​​ജ്​ മ​​ട​​ക്കി​​ല​​ഭി​​ക്കു​​ന്നു​െ​​വ​​ന്ന്​ ഉ​​റ​​പ്പാ​​ക്കാം. ഇ​​തൊ​​രു കോ​​ട​​തി ഉ​​ത്ത​​ര​​​വ​​ല്ലേ. ആ​​ർ​​ക്കാ​​ണ്​ താ​​ങ്ക​​ളെ ത​​ട​​യാ​​നാ​​കു​​ക.'' പൊ​​ലീ​​സ്​ ക​​മീ​​ഷ​​ണ​​റു​​ടെ ഒാ​​ഫി​​സി​​ലും ഹൈ ​​ഗ്രൗ​​ണ്ട്​ സ്​​​റ്റേ​​ഷ​​നി​​ലും പോ​​യി, ഉ​​ത്ത​​ര​​വ്​ കാ​​ട്ടി അ​​ത്​ ന​​ട​​പ്പാ​​ക്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​തി​​ന്റെ ചു​​മ​​ത​​ല ഏ​​റ്റെ​​ടു​​ക്കാ​​മെ​​ന്ന്​ റ​​ഷീ​​ദ്​ പ​​റ​​യു​​ക​​യാ​​ണ്. സ​​ദാ​​ശി​​വ​​നും ജോ​​സ​​ഫും പ​​ര​​സ്​​​പ​​രം നോ​​ക്കി. ത​​ന്നെ വി​​ശ്വ​​സി​​ക്കാ​​മെ​​ന്ന്​ റ​​ഷീ​​ദ്​ ആ​​വ​​ർ​​ത്തി​​ച്ചു. ''ഇ​​പ്പോ​​ൾ​ത​​ന്നെ സ്​​​റ്റേ​​ഷ​​നി​​​ലേ​​ക്കു പോ​​കാം.'' പ​​ക്ഷേ, ഉ​​ത്ത​​ര​​വി​​ന്റെ കോ​​പ്പി നാ​​ളെ വൈ​​കു​​ന്നേ​​ര​​മേ ല​​ഭി​​ക്കു​​ക​​യു​​ള്ളൂ. നാ​​ളെ വൈ​​കീ​ട്ടാ​​ണ്​ റ​​ഷീ​​ദി​​നും കൊ​​ല്ല​​ത്തേ​​ക്ക്​ മ​​ട​​ങ്ങേ​​ണ്ട​​ത്. പ്ര​​തി​​സ​​ന്ധി​​യാ​​യി. നി​​ല​​വി​​ൽ കോ​​ള​​ജി​​ൽ നി​​ര​​വ​​ധി പ്ര​​ശ്​​​ന​​ങ്ങ​​ളു​​ണ്ട്. പ്രി​​ൻ​​സി​​പ്പ​​ൽ നി​​യ​​മ​​ന​​ത്തി​​ൽ പ​​ഴ​​യ ട്ര​​സ്​​​റ്റം​​ഗ​​ങ്ങ​​ളു​​മാ​​യി കോ​​ട​​തി വ്യ​​വ​​ഹാ​​ര​​വു​​മു​​ണ്ട്. അ​​വ​​രു​​ടെ പ്ര​​തി​​നി​​ധി​​യാ​​ണ്​ ഇ​​പ്പോ​​ൾ തു​​ട​​രു​​ന്ന ബി.​​എം. ര​​ത്​​​ന. സ​​ദാ​​ശി​​വ​​ൻ നി​​യ​​മി​​ച്ച സീ​​താ​​റാം അ​​യ്യ​​ങ്കാ​​റി​​ന്​ ചു​​മ​​ത​​​ല​​യേ​​ൽ​​ക്കാ​​ൻ ഇ​​തു​​വ​​രെ​​യും ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. അ​​തൊ​​ക്കെ കൊ​​ണ്ടുത​​ന്നെ വി​​ശ്വ​​സ്​​​ത​​നാ​​യ ഒ​​രാ​​ളു​​ടെ സേ​​വ​​നം ആ​​വ​​ശ്യ​​മു​​ണ്ട്. കാ​​ര്യ​​ങ്ങ​​ളൊ​​ക്കെ ഭം​​ഗി​​യാ​​യി അ​​വ​​സാ​​നി​​ക്കു​​ന്ന​​തു​​വ​​രെ ത​​നി​​ക്കൊ​​പ്പം തു​​ട​​രാ​​ൻ സ​​ദാ​​ശി​​വ​​ൻ അ​​ഭ്യ​​ർ​​ഥി​​ച്ചു. തീ​​രു​​മാ​​നം എ​​ടു​​ക്കു​​ന്ന​​തി​​നുമു​​മ്പ്​ ഭാ​​ര്യ​​യു​​മാ​​യി ഒ​​ന്ന്​ ആ​​ലോ​​ചി​​ക്ക​​ണ​​മെ​​ന്ന്​ റ​​ഷീ​​ദ്​ പ​​റ​​ഞ്ഞു. പ​​ക്ഷേ, ത​​ൽ​​ക്കാ​​ലം കോ​​ട​​തി ഉ​​ത്ത​​ര​​വ്​ ന​​ട​​പ്പാ​​ക്കു​​ന്ന​​തു​​വ​​രെ ഇ​​വി​​ടെ നി​​ൽ​​ക്കാം. അ​​ങ്ങ​​നെ റ​​ഹ്​​​മ​​ത്തു​​ല്ല അ​​ടു​​ത്ത​​ദി​​വ​​സ​​​ത്തെ ട്രെ​​യി​​നി​​ൽ മു​​ൻ​ നി​​ശ്ച​യ​പ്ര​​കാ​​രം മ​​ട​​ങ്ങി​​പ്പോ​​കാ​​നും റ​​ഷീ​​ദ്​ ബാം​​ഗ്ലൂ​​രി​​ൽ തു​​ട​​രാ​​നും തീ​​രു​​മാ​​ന​​മെ​​ടു​​ത്തു. ടി​​ക്ക​​റ്റ്​ കാ​​ൻ​​സ​​ൽ ചെ​​യ്​​​ത വ​​ക​​യി​​ൽ കാ​​ശ്​ ന​​ഷ്​​​ട​​മാ​​യെ​​ങ്കി​​ലും കൂ​​ടു​​ത​​ൽ ന​​ല്ല പാ​​ക്കേ​​ജ്​ സ​​ദാ​​ശി​​വ​​ൻ വാ​​ഗ്​​​ദാ​​നം​ ചെ​​യ്​​​തു. റ​​ഷീ​​ദി​​ന്റെ സേ​​വ​​നം മാ​​സം 5,000 രൂ​​പ ശ​​മ്പ​​ള​​ത്തി​​ന്​ സ​​ദാ​​ശി​​വ​​ൻ സ്വീ​​ക​​രി​​ക്കും. നി​​ര​​വ​​ധി നി​​യ​​മ​​വ്യ​​വ​​ഹാ​​ര​​ങ്ങ​​ൾ ഉ​​ള്ള സ​​ദാ​​ശി​​വ​​ന്​ വി​​ശ്വ​​സ്​​​ത​​രാ​​യ അ​​ഭി​​ഭാ​​ഷ​​ക​​രെ ബാം​​ഗ്ലൂ​​രി​​ൽ കി​​ട്ടാ​​നും ബു​​ദ്ധി​​മു​​ട്ടാ​​ണ്. ഇ​​പ്പോ​​ഴ​​ത്തെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പ്ര​​ത്യേ​​കി​​ച്ചും.

അ​​ങ്ങ​​നെ അ​​വ​​ർ ഒ​​രു​ പ​​ദ്ധ​​തി ത​​യാ​​റാ​​ക്കി. അ​​ടു​​ത്തദി​​വ​​സം രാ​​വി​​ലെ റ​​ഷീ​​ദ്​ സീ​​താ​​റാം അ​​യ്യ​​ങ്കാ​​രു​​മൊ​​ത്ത്​ സ്​​​റ്റേ​​ഷ​​നി​​ൽ ചെ​​ന്ന്​ കോ​​ട​​തി​വി​​ധി ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നു​​ള്ള അ​​പേ​​ക്ഷ ന​​ൽ​​കും. കോ​​ട​​തി ഉ​​ത്ത​​ര​​വു​​മാ​​യി സ്​​​റ്റേ​​ഷ​​നി​​ലെ​​ത്തി​​യ റ​​ഷീ​​ദി​​നെ​​യും അ​​യ്യങ്കാ​​രെ​​യും ക​​ണ്ട്​ സ​​ബ്​ ഇ​​ൻ​​സ്​​​പെ​​ക്​​​ട​​ർ ഉ​​ത്ത​​പ്പ ആ​​ദ്യ​​മൊ​​ന്ന്​ അ​​മ്പ​​ര​​ന്നു. അ​​പേ​​ക്ഷ​​യും ഉ​​ത്ത​​ര​​വും വാ​​യി​​ച്ചു​​നോ​​ക്കി​​യ ഉ​​ത്ത​​പ്പ അ​​തി​​ലൊ​​രു ചെ​​റി​​യ പ​​ഴു​​ത്​ ക​​ണ്ടു​​പി​​ടി​​ച്ചു. സ​​ദാ​​ശി​​വ​​നുവേ​​ണ്ടി കോ​​ള​​ജ്​ ഏ​​റ്റെ​​ടു​​ക്കാ​​ൻ പ്രി​​ൻ​​സി​​പ്പ​​ലി​​നും റ​​ഷീ​​ദി​​നും അ​​വ​​കാ​​ശ​​മു​​ണ്ടെ​​ന്ന​​തി​​ന്റെ രേ​​ഖ​​യെ​​വി​​ടെ? അ​​യ്യ​​ങ്കാ​​രാ​​ണ്​ പ്രി​​ൻ​​സി​​പ്പ​​ലെ​​ങ്കി​​ൽ നി​​ല​​വി​​ൽ കോ​​ള​​ജി​​ൽ ബി.​​എം. ര​​ത്​​​ന പ്രി​​ൻ​​സി​​പ്പ​​ലാ​​യി ഉ​​ണ്ട​​ല്ലോ.

ഈ ​​നി​​യ​​മ​​പ്ര​​ശ്​​​ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നു​​ള്ള രേ​​ഖ​​ക​​ളു​​മാ​​യി അ​​ടു​​ത്ത​​ദി​​വ​​സം വ​​രാ​​മെ​​ന്ന്​ പ​​റ​​ഞ്ഞ്​ ഇ​​​രു​​വ​​രും സ്​​​റ്റേ​​ഷ​​നി​​ൽനി​​ന്ന്​ മ​​ട​​ങ്ങി. അ​​തു​​ണ്ടെ​​ങ്കി​​ൽ കോ​​ള​​ജി​​ൽ നേ​​രി​െ​​ട്ട​​ത്തി ഉ​​ത്ത​​ര​​വ്​ ന​​ട​​പ്പാ​​ക്കാം. പു​​റ​​ത്തി​​റ​​ങ്ങി​​യ റ​​ഷീ​​ദ്​ വി​​വ​​രം സ​​ദാ​​ശി​​വ​​നെ​​യും ​േജാ​​സ​​ഫി​​നെ​​യും വി​​ളി​​ച്ച​​റി​​യി​​ച്ചു. ഇൗ ​​രേ​​ഖ​​ക​​ൾ​​ക്കാ​​യി രാ​​ത്രി 9.30ന്​ ​​ഹോ​​ട്ട​​ൽ സ​​ർ​​ക്കാ​​റി​​െ​ല​​ത്താ​​ൻ സ​​ദാ​​ശി​​വ​​ൻ റ​​ഷീ​​ദി​​നോ​​ട് നി​​ർ​​ദേ​​ശി​​ച്ചു. ഇൗ ​​കൂ​​ടി​​ക്കാ​​ഴ്​​​ച​​ക്കുമു​​മ്പ്​ റ​​ഷീ​​ദി​​ന്​ ആ​​വ​​ശ്യ​​ത്തി​​ന്​ ഒ​​ഴി​​വു​​സ​​മ​​യ​​മു​​ണ്ട്. ആ ​​ഇ​​ട​​വേ​​ള​​യി​​ലാ​​ണ്​ ഭാ​​ര്യ​​ക്ക്​ വി​​വാ​​ഹ വാ​​ർ​​ഷി​​ക സ​​മ്മാ​​ന​​മാ​​യി ഗ്രീ​​റ്റി​​ങ്​ കാ​​ർ​​ഡ്​ വാ​​ങ്ങാ​​ൻ കെം​​പെ ഗൗ​​ഡ റോ​​ഡി​​ലെ ക​​ട​​യി​​ൽ ക​​യ​​റി​​യ​​ത്.​ റോ​​സാ​പ്പൂവി​​ന്റെ​ ചി​​ത്ര​​മു​​ള്ള ആ ​​കാ​​ർ​​ഡ്​ വാ​​ങ്ങി റ​​ഷീ​​ദ്​ ഭാ​​ര്യ​​ക്ക്​ അ​​യ​​ച്ചശേ​​ഷം ഹോ​​ട്ട​​ൽ സ​​ർ​​ക്കാ​​റി​​ലെ​​ത്തി. റ​​ഷീ​​ദാ​​ണ്​​ കോ​​ള​​ജി​​ന്റെ മാ​​നേ​​ജ​​റെ​​ന്നും കോ​​ള​​ജ്​ ത​​നി​​ക്കുവേ​​ണ്ടി ഏ​​റ്റെ​​ടു​​ക്കാ​​ൻ അ​​ദ്ദേ​​ഹ​​ത്തെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും വി​​ശ​​ദീ​​ക​​രി​​ക്കു​​ന്ന ഒ​​രു ഒാ​​ത​​റൈ​​സേ​​ഷ​​ൻ ലെ​​റ്റ​​ർ സ​​ദാ​​ശി​​വ​​ൻ ത​​യാ​​റാ​​ക്കി​​യി​​രു​​ന്നു. അ​​യ്യ​​ങ്കാ​​രെ പ്രി​​ൻ​​സി​​പ്പ​​ലാ​​യി നി​​യ​​മി​​ച്ച​​തി​ന്റെ ഉ​​ത്ത​​ര​​വു​​മു​​ണ്ട്. ര​​ണ്ടും റ​​ഷീ​​ദി​​ന്​ കൈ​​മാ​​റി. സ​​ദാ​​ശി​​വ​​നും റ​​ഷീ​​ദും സം​​സാ​​രി​​ച്ചി​​രി​​ക്ക​​വെ അ​​ഡ്വ. മു​​ത്ത​​ണ്ണ മു​​റി​​യി​​ലേ​​ക്ക്​ ക​​ട​​ന്നു​​വ​​ന്നു. സ​​ദാ​​ശി​​വ​​ന്റെ കേ​​സു​​ക​​ൾ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന സീ​​നി​​യ​​ർ അ​​ഭി​​ഭാ​​ഷ​​ക​​നാ​​ണ്​ മു​​ത്ത​​ണ്ണ. ബാം​​ഗ്ലൂ​​ർ ബാ​​ർ അ​​സോ​​സി​​യേ​​ഷ​​നി​​ലെ പ്ര​​മാ​​ണി​​യും. ര​​ണ്ട് അ​​ഭി​​ഭാ​​ഷ​​ക​​രെ​​യും സ​​ദാ​​ശി​​വ​​ൻ പ​​ര​​സ്​​​പ​​രം പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി. അ​​ടു​​ത്ത​​ദി​​വ​​സ​​ത്തെ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ എ​​ളു​​പ്പ​​മാ​​ക്കാ​​ൻ മു​​ത്ത​​ണ്ണ​​യു​​ടെ കൂ​​ടി സ​​ഹാ​​യം തേ​​ടി​​യ​​താ​​ണ്​ സ​​ദാ​​ശി​​വ​​ൻ.

ഇ​​തി​​നി​​ടെ സ​​ദാ​​ശി​​വ​​ൻ ബാ​​ത്​​​റൂ​​മി​​ലേ​​ക്ക്​ പോ​​യ ഒ​​ഴി​​വി​​ൽ മു​​ത്ത​​ണ്ണ റ​​ഷീ​​ദി​​നോ​​ട്​ ചോ​​ദി​​ച്ചു: ''അ​​ല്ല, ഇ​​തി​​നി​​റ​​ങ്ങ​​ണ​​മെ​​ന്ന്​ ഉ​​റ​​പ്പി​​ച്ച​​താ​​ണോ?'' നി​​യ​​മ​​ത്തി​​ന്റെ ഉ​​ള്ളി​​ൽ​നി​​ന്നു​​ള്ള ന​​ട​​പ​​ടി മാ​​ത്ര​​മാ​​യ​​തി​​നാ​​ൽ അ​​തി​​ൽ പ്ര​​ശ്​​​ന​​മെ​​ന്തെ​​ന്നാ​​യി റ​​ഷീ​​ദ്. എ​​ന്താ​​യാ​​ലും ഒ​​ന്നു​​കൂ​​ടി ആ​​ലോ​​ചി​​ച്ച​​ശേ​​ഷം മാ​​ത്രം രാ​​വി​​ലെ ത​​ന്നെ കാ​​ണാ​​ൻ വ​​രൂ​ എ​​ന്ന്​ മു​​ത്ത​​ണ്ണ പ​​റ​​ഞ്ഞു​​നി​​ർ​​ത്തി​​യ​​തും ബാ​​ത്​​​റൂ​​മി​​ന്റെ വാ​​തി​​ൽ തു​​റ​​ക്ക​​പ്പെ​​ട്ടു. സം​​സാ​​രം അ​​വി​​ടെ നി​​ന്നു.

മു​​ത്ത​​ണ്ണ​​യു​​ടെ മു​​ന്ന​​റി​​യി​​പ്പ്​

അ​​ടു​​ത്ത​​ദി​​വ​​സം (വെ​​ള്ളി, ആ​​ഗ​​സ്റ്റ്​ 14) രാ​​വി​​ലെ ഒ​​മ്പ​​തു​​മ​​ണി​​യോ​​ടെ റ​​ഷീ​​ദ്​ മു​​ത്ത​​ണ്ണ​​യു​​ടെ ഒാ​​ഫി​സി​​ലെ​​ത്തി. കാ​​ര്യ​​ങ്ങ​​ളു​​ടെ അ​​പ​​ക​​ട​​ക​​ര​​മാ​​യ കി​​ട​​പ്പു​​വ​​ശം മു​​ത്ത​​ണ്ണ ഒ​​രി​​ക്ക​​ൽ​കൂ​​ടി പ​​റ​​ഞ്ഞു. ജൂ​​ലൈ 28ന്​ ​​കോ​​ട​​തി​​യു​​ടെ ഇ​​ട​​ക്കാ​​ല ഉ​​ത്ത​​ര​​വു​​മാ​​യി താ​​ൻ പൊ​​ലീ​​സ്​ ക​​മീ​​ഷ​​ണ​​ർ ഒാ​​ഫി​സി​​ൽ പോ​​യ​​പ്പോ​​ൾ നേ​​രി​​ട്ട പ്ര​​ശ്​​​ന​​ങ്ങ​​ൾ വി​​ശ​​ദീ​​ക​​രി​​ച്ചു. ഉ​​ത്ത​​ര​​വ്​ ന​​ട​​പ്പാ​​ക്കാ​​ൻ പൊ​​ലീ​​സ്​ ശ്ര​​മി​​​ച്ചി​​​ല്ലെ​​ന്ന്​ മാ​​ത്ര​​മ​​ല്ല, തു​​ട​​ർ​​ന്ന്​ വ​​ലി​​യ പ്ര​​ശ്​​​ന​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​ക​​യും ചെ​​യ്​​​തു. കോ​​ള​​ജി​​​ന്‍റെ കാ​​ര്യ​​ങ്ങ​​ളി​​ൽ ശ്രീ​​നി​​വാ​​സ​​നും മാ​​രി​​യ​​പ്പ​​യും ഇ​​ട​​പെ​​ട​​രു​​തെ​​ന്ന്​ കോ​​ട​​തി​​യു​​ടെ ഇ​​ട​​ക്കാ​​ല ഉ​​ത്ത​​ര​​വു​​ണ്ടാ​​യി​​ട്ടും അ​​വ​​ർ യ​​ഥേ​​ഷ്​​​ടം പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യാ​​ണ്. ''അ​​തി​​ശ​​ക്​​​ത​​നാ​​യ ആ​​രു​​ടെ​​യെ​​ങ്കി​​ലും പി​​ന്തു​​ണ​​യി​​ല്ലാ​​തെ ഇ​​തൊ​​ക്കെ ന​​ട​​ക്കു''​മെ​​ന്ന്​ തോ​​ന്നു​​ന്നു​േ​​ണ്ടാ​​യെ​​ന്ന്​ മു​​ത്ത​​ണ്ണ ചോ​​ദി​​ച്ചു. പ​​ക്ഷേ, റ​​ഷീ​​ദി​​ന്​ ആ​​ത്മ​​വി​​ശ്വാ​​സ​​മു​​ണ്ടാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഉ​​ത്ത​​ര​​വു​​മാ​​യി ഇ​​ൻ​​സ്​​​പെ​​ക്​​​ട​​ർ ഉ​​ത്ത​​പ്പ​​യെ കാ​​ണാ​​ൻ പോ​​യ​​പ്പോ​​ൾ ​കോ​​ള​​ജ്​ ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​ന്​ പൊ​​ലീ​​സ്​ സം​​ര​​ക്ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നോ എ​​ന്ന്​ മു​​ത്ത​​ണ്ണ ആ​​രാ​​ഞ്ഞു. ''പേ​​ടി​​ക്കേ​​ണ്ടെ​​ന്നും എ​​ന്തു​​വ​​ന്നാ​​ലും പൊ​​ലീ​​സ്​ സം​​ര​​ക്ഷി​​ക്കു​​മെ​​ന്നും'' ഉ​​ത്ത​​പ്പ പ​​റ​​ഞ്ഞ​​താ​​യി റ​​ഷീ​​ദി​​ന്റെ മ​​റു​​പ​​ടി. ഇ​​ട​​ക്കാ​​ല ഉ​​ത്ത​​ര​​വ്​ ​കി​​ട്ടി​​യി​​ട്ടും അ​​ന​​ങ്ങാ​​തി​​രു​​ന്ന ഉ​​ത്ത​​പ്പ​​യു​​ടെ ഉ​​റ​​പ്പി​​ൽ വി​​ശ്വ​​സി​​ക്കു​​​ന്നു​​വോ എ​​ന്നാ​​യി മു​​ത്ത​​ണ്ണ. ''സ​​ർ, ഞാ​​ൻ നി​​യ​​മ​​ത്തി​​ൽ വി​​ശ്വ​​സി​​ക്കു​​ന്നു. അ​​തു​​പ്ര​​കാ​​രം, നാം ​​ചെ​​യ്യു​​ന്ന​​ത്​ ശ​​രി​​യാ​​യ കാ​​ര്യം ത​​ന്നെ​​യാ​​ണെ​​ന്നും ക​​രു​​തു​​ന്നു.'' റ​​ഷീ​​ദി​​ന്റെ മ​​റു​​പ​​ടി​​യി​​ൽ മു​​ത്ത​​ണ്ണ​​യു​​ടെ മു​​ഖം വാ​​ടി. ''സു​​ഹൃ​​േ​ത്ത, അ​​വ​​ർ നി​​ങ്ങ​​ളെ ആ​​ക്ര​​മി​​ക്കും. ര​​ക്ഷ​​പ്പെ​​ടാ​​ൻ പ​​റ്റു​​ന്ന ഇൗ ​​അ​​വ​​സാ​​ന ഘ​​ട്ട​​ത്തി​​ൽ ഇ​​തി​​ൽ​നി​​ന്ന്​ പി​​ന്മാ​​റൂ.'' ''ഇ​​ല്ല സാ​​ർ, എ​​ന്താ​​ണ്​ സം​​ഭ​​വി​​ക്കു​​ന്ന​​തെ​​ന്ന്​ നോ​​ക്കാ''​​മെ​​ന്നാ​​യി റ​​ഷീ​​ദ്. ച​​ർ​​ച്ച മു​​റി​​ച്ചു​​കൊ​​ണ്ട്​ പ്രി​​ൻ​​സി​​പ്പ​​ൽ അ​​യ്യ​​ങ്കാ​​രെ​​ത്തി. കോ​​ള​​ജി​​ലേ​​ക്ക്​ പോ​​കാ​​ൻ അ​​യ്യ​​ങ്കാ​​രെ കാ​​ത്തി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു റ​​ഷീ​​ദ്. മു​​ത്ത​​ണ്ണ​​ക്ക്​ അ​​ധി​​ക​​മെ​​ന്തെ​​ങ്കി​​ലും പ​​റ​​യാ​​ൻ ക​​ഴി​​യു​​ന്ന​​തി​​ന്​ മു​​ന്നേ ഇ​​രു​​വ​​രും പോ​​കാ​​നാ​​യി ഇ​​റ​​ങ്ങി. വി​​ടപ​​റ​​യു​േ​​മ്പാ​​ൾ മു​​ത്ത​​ണ്ണ ത​​​ന്‍റെ വി​​സി​​റ്റി​​ങ്​ കാ​​ർ​​ഡ്​ റ​​ഷീ​​ദി​​ന്​ ന​​ൽ​​കി.

റ​​ഷീ​​ദ്

റ​​ഷീ​​ദ്

അ​​യ്യ​​ങ്കാ​​റി​​ന്റെ സ്​​​റ്റാ​​ൻ​​ഡേ​​ഡ്​ ഹെ​​റാ​​ൾ​​ഡ്​ കാ​​റി​​ൽ ഇ​​രു​​വ​​രും സ​​ഞ്​​​ജ​​യ്​ ഗാ​​ന്ധി കോ​​ള​​ജി​​ലേ​​ക്ക്​ പു​​റ​​പ്പെ​​ട്ടു. പ്രി​​ൻ​​സി​​പ്പ​​ലി​​ന്റെ മു​​റി​​യി​​ൽ ബി.​​എം. ര​​ത്​​​ന ഇ​​രി​​പ്പു​​ണ്ട്. അ​​വി​​ടേ​​ക്ക്​ ഇ​​രു​​വ​​രും ന​​ട​​ന്നു. വാ​​തി​​ൽ തു​​റ​​ന്ന്​ റ​​ഷീ​​ദും അ​​യ്യ​​ങ്കാ​​രും ക​​ട​​ന്നു​​വ​​രു​​ന്ന​​ത്​ ക​​ണ്ട മാ​​ത്ര​​യി​​ൽ ര​​ത്​​​ന മേ​​ശ​​പ്പു​​റ​​ത്തെ ബ​​സ്സ​​റി​​ൽ വി​​ര​​ല​​മ​​ർ​​ത്തി. എ​​ന്താ​​ണ്​ സം​​ഭ​​വി​​ക്കു​​ന്ന​​തെ​​ന്ന്​ റ​​ഷീ​​ദി​​നും അ​​യ്യ​​ങ്കാ​​റി​​നും മ​​ന​​സ്സി​​ലാ​​കു​​ന്ന​​തി​​ന്​ മു​േ​​മ്പ മൂ​​ന്നു​ നാ​​ല്​ മ​​ഫ്​​​തി പൊ​​ലീ​​സു​​കാ​​ർ മു​​റി​​യി​​ലേ​​ക്ക്​ ഇ​​ര​​ച്ചു​​ക​​യ​​റി. അ​​വ​​ർ റ​​ഷീ​​ദി​​നെ ആ​​ക്ര​​മി​​ച്ചു. മാ​​ര​​ക​​മാ​​യ മ​​ർ​​ദ​​ന​​മേ​​റ്റ്​ റ​​ഷീ​​ദ്​ നി​​ല​​ത്തു​​വീ​​ണു. വാ​​യി​​ൽ​നി​​ന്നും മൂ​​ക്കി​​ൽ​​നി​​ന്നും ചോ​​ര​ ചാ​​ടി. നി​​ല​​ത്തി​​ട്ട്​ അ​​വ​​ർ ച​​വി​​ട്ടി. റ​​ഷീ​​ദി​​ന്​ മ​​ന​​സ്സി​​ലാ​​കാ​​ത്ത ക​​ന്ന​​ട​യി​​ൽ അ​​വ​​ർ എ​​ന്തൊ​​ക്കെ​​യോ അ​​സ​​ഭ്യ​​വാ​​ക്കു​​ക​​ൾ ചൊ​​രി​​ഞ്ഞു​​കൊ​​ണ്ടേ​​യി​​രു​​ന്നു. റ​​ഷീ​​ദി​​​ന്‍റെ കൈ​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന രേ​​ഖ​​ക​​ൾ അ​​ട​​ങ്ങി​​യ ബ്രീ​​ഫ്​ കെ​​യ്​​​സ്​ പി​​ടി​​​ച്ചെ​​ടു​​ത്തു. പി​​ന്നാ​​ലെ കൂ​​ടു​​ത​​ൽ പൊ​​ലീ​​സു​​കാ​​ർ ലാ​​ത്തി​​യു​​മാ​​യി മു​​റി​​യി​​ലേ​​ക്ക്​ ഒാ​​ടി​വ​​ന്നു. പേ​​ടി​​ച്ച​​ര​​ണ്ട്​ നി​​ൽ​​ക്കു​​ന്ന സീ​​താ​​റാം അ​​യ്യ​​ങ്കാ​​റി​​നെ അ​​വ​​ർ ഒാ​​ടി​​ച്ചു​​വി​​ട്ടു. അ​​ടി മു​​ഴു​​വ​​ൻ റ​​ഷീ​​ദി​​ന്. അ​​യ്യ​​ങ്കാ​​ർ അ​​തി​​നി​​ട​​യി​​ൽ ത​​​ന്‍റെ കാ​​റി​​ൽ ക​​യ​​റി പ​​റ​​പ്പി​​ച്ചു​​വി​​ട്ടു. അ​​ടി കൊ​​ണ്ട്​ അ​​വ​​ശ​​നാ​​യ റ​​ഷീ​​ദി​​നെ ഒ​​രു ഒാ​േ​​ട്ടാ​​റി​​ക്ഷ​​യി​​ൽ വ​​ലി​​ച്ചു​​ക​​യ​​റ്റി പൊ​​ലീ​​സ്​ ഹൈ​​ഗ്രൗ​​ണ്ട്​ സ്​​​റ്റേ​​ഷ​​നി​​ലേ​​ക്ക്​ കൊ​​ണ്ടു​​പോ​​യി. സം​​ര​​ക്ഷ​​ണം വാ​​ഗ്​​​ദാ​​നം​ചെ​​യ്​​​ത ഇ​​ൻ​​സ്​​​പെ​​ക്ട​​ർ ഉ​​ത്ത​​പ്പത​​ന്നെ കു​​ഴ​​ഞ്ഞു​​കി​​ട​​ക്കു​​ന്ന റ​​ഷീ​​ദി​​നെ​​ ലോ​​ക്ക​​പ്പി​​ൽ അ​​ട​​ച്ചു. ലോ​​ക്ക​​പ്പി​​നു​​ള്ളി​​ലേ​​ക്ക്​ പൊ​​ലീ​​സു​​കാ​​രെ​​ത്തി അ​​ടു​​ത്ത റൗ​​ണ്ട്​ മ​​ർ​​ദ​​നം തു​​ട​​ങ്ങി. സ​​ദാ​​ശി​​വ​​ൻ എ​​വി​​ടെ​​യെ​​ന്നാ​​ണ്​ അ​​റി​​യേ​​ണ്ട​​ത്. ത​​നി​​ക്ക​​റി​​യി​​ല്ലെ​​ന്ന്​ റ​​ഷീ​​ദ്​ വേ​​ദ​​ന​​ക്കി​​ട​​യി​​ലും ആ​​വ​​ർ​​ത്തി​​ക്കു​േ​​മ്പാ​​ൾ ഉ​​ള്ളം​​കാ​​ലി​​ലും തു​​ട​​ക​​ളി​​ലും ലാ​​ത്തി​​ക​​ൾ ആ​​ഞ്ഞു​​പ​​തി​​ച്ചു​​കൊ​​ണ്ടി​​രു​​ന്നു. മ​​ർ​​ദ​​ന​​ത്തി​​നി​​ടെ ആ​​രോ മ​​ല​​യാ​​ള​​ത്തി​​ൽ സം​​സാ​​രി​​ക്കു​​ന്ന​​ത്​ കേ​​ട്ട്​ താ​​നും മ​​ല​​യാ​​ളി ആ​​ണെ​​ന്നും എ​​ന്നോ​​ട്​ ഇ​​ങ്ങ​​നെ ചെ​​യ്യ​​രു​​തെ​​ന്നും റ​​ഷീ​​ദ്​ കേ​​ണു. അ​​സി. സ​​ബ്​ ഇ​​ൻ​​സ്​​​പെ​​ക്​​​ട​​ർ കൃ​​ഷ്​​​ണ​​ൻ​​കു​​ട്ടി നാ​​യ​​രാ​​യി​​രു​​ന്നു അ​​ത്. ഇ​​തു​​കേ​​ട്ട​​തോ​​ടെ കൃ​​ഷ്​​​ണ​​ൻ​​കു​​ട്ടി നാ​​യ​​രു​​ടെ ശൗ​​ര്യം കൂ​​ടി.

അ​​തി​​നി​​ടെ, പ്രി​​ൻ​​സി​​പ്പ​​ൽ ബി.​​എം. ര​​ത്​​​ന സ്​​​റ്റേ​​ഷ​​നി​​ലെ​​ത്തി റ​​ഷീ​​ദി​​നെ​​തി​​രെ പ​​രാ​​തി കൊ​​ടു​​ത്തു. ഒാ​​ഫി​സി​​ൽ ഇ​​ടി​​ച്ചു​​ക​​യ​​റി​​യ റ​​ഷീ​​ദ്​ ചി​​ല രേ​​ഖ​​ക​​ൾ എ​​ടു​​ത്തു​​കൊ​​ണ്ടു​​പോ​​കാ​​ൻ ശ്ര​​മി​​ച്ചു​​വെ​​ന്നും ത​​ട​​യാ​​ൻ നോ​​ക്കി​​യ​​പ്പോ​​ൾ അ​​പ​​മ​​ര്യാ​​ദ​​യാ​​യി​ പെ​​രു​​മാ​​റി​​യെ​​ന്നു​​മാ​​യി​​രു​​ന്നു പ​​രാ​​തി. ഉ​​ട​​ന​​ടി റ​​ഷീ​​ദി​​നെ​​തി​​രെ എ​​ഫ്.​െ​​എ.​​ആ​​ർ ഇ​​ട്ട്​ കേ​​സെ​​ടു​​ത്തു.

മ​​ജി​​സ്​​​ട്രേ​​റ്റി​​ന്​ മു​​ന്നി​​ൽ

അ​​ന്ന് വൈ​​കു​​ന്നേ​​രം റ​​ഷീ​​ദി​​നെ മെ​​ട്രോ​​പൊ​​ളി​​റ്റ​​ൻ മ​​ജി​​സ്​​​ട്രേ​​റ്റ്​ (ര​​ണ്ട്) മ​​ഹാ​​ദേ​​വ​​ൻ എ​​സ്.​ ഹെ​​ഗ്​​​ഡെ​​ക്ക്​ മു​​ന്നി​​ൽ ഹാ​​ജ​​രാ​​ക്കി. എ​​ന്തെ​​ങ്കി​​ലും പ​​റ​​യാ​​നു​​ണ്ടോ എ​​ന്ന്​ മ​​ജി​​സ്​​​ട്രേ​​റ്റ്​ ആ​​രാ​​ഞ്ഞ​​പ്പോ​​ൾ റ​​ഷീ​​ദ്​ മൗ​​നം പാ​​ലി​​ച്ചു. വാ ​​തു​​റ​​ന്നാ​​ൽ പി​​ന്നീ​​ട്​ എ​​ന്താ​​കും സം​​ഭ​​വി​​ക്കു​​ക​​യെ​​ന്ന്​ പൊ​​ലീ​​സ്​ നേ​​ര​​ത്തേ റ​​ഷീ​​ദി​​നെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. മ​​ജി​​സ്​​​ട്രേ​​റ്റ്​ ​േചാ​​ദ്യം ആ​​വ​​ർ​​ത്തി​​ച്ചു. കൊ​​ടി​​യ വേ​​ദ​​ന​​ക്കി​​​ട​​യി​​ലും ''ഇ​​ല്ല'' എ​​ന്ന്​ പ​​റ​​ഞ്ഞ റ​​ഷീ​​ദ്​ പി​​ന്നാ​​ലെ ബു​​ദ്ധി​​മു​​ട്ടി സം​​സാ​​രി​​ക്കാ​​ൻ ശ്ര​​മി​​ച്ചു. ''കേ​​ര​​ള​​ത്തി​​ലെ പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ​നി​​ന്നു​​ള്ള ഒ​​രു അ​​ഡ്വ​​ക്ക​​റ്റാ​​ണ്​ ഞാ​​ൻ. കോ​​ട​​തി ഉ​​ത്ത​​ര​​വ്​ ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ന്റെ ഭാ​​ഗ​​മാ​​യാ​​ണ്​ സ​​ഞ്​​​ജ​​യ് ​​ഗാ​​ന്ധി കോ​​ള​​ജി​​ൽ ഞാ​​ൻ പോ​​യ​​ത്. പൊ​​ലീ​​സ്​ എ​​ന്നെ അ​​റ​​സ്​​​റ്റ്​ ചെ​​യ്​​​ത്​ മാ​​ര​​ക​​മാ​​യി മ​​ർ​​ദി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.'' ഷ​​ർ​​ട്ട്​ അ​​ഴി​​ച്ചും പാ​​ന്റ്​​​സ്​ ഉ​​യ​​ർ​​ത്തി​​യും ശ​​രീ​​ര​​ത്തി​​ലെ ക്ഷ​​ത​​ങ്ങ​​ൾ മ​​ജി​​സ്​​​ട്രേ​​റ്റി​​ന്​ കാ​​ട്ടി​​ക്കൊ​​ടു​​ക്കു​​ക​​യും​ ചെ​​യ്​​​തു. റ​​ഷീ​​ദ്​ പ​​റ​​ഞ്ഞ കോ​​ട​​തി രേ​​ഖ​​ക​​ൾ എ​​വി​​ടെ എ​​ന്നാ​​യി​ മ​​ജി​​സ്​​​ട്രേ​​റ്റ്. അ​​വ​​യെ​​ല്ലാം പൊ​​ലീ​​സ്​ കൈ​​ക്ക​​ലാ​​ക്കി​​യെ​​ന്ന്​ റ​​ഷീ​​ദ്. ''ഞാ​​ൻ താ​​ങ്ക​​ളെ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക്​ വി​​ട​േ​​ട്ട''​​യെ​​ന്ന്​ മ​​ജി​​സ്​​​ട്രേ​​റ്റ്​​ ചോ​​ദി​​ച്ചു. ത​​നി​​ക്ക്​ സ്വ​​ന്തം നി​​ല​​യി​​ലു​​ള്ള ജാ​​മ്യം മ​​തി​​യെ​​ന്നും ചി​​കി​​ത്സ സ്വ​​യം ചെ​​യ്യാ​​മെ​​ന്നും റ​​ഷീ​​ദ്​ മ​​റു​​പ​​ടി പ​​റ​​ഞ്ഞു. അ​​പ്പോ​​​ഴേ​​ക്കും കോ​​ട​​തി​​യി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​രു​​ടെ ശ്ര​​ദ്ധ മു​​ഴു​​വ​​ൻ റ​​ഷീ​​ദി​​ലാ​​യി. പി​​ൽ​​ക്കാ​​ല​​ത്ത്​ ക​​ർ​​ണാ​​ട​​ക ഹൈ​​കോ​​ട​​തി​​യി​​ൽ ജ​​ഡ്​​​ജി ആ​​യ അ​​ഡ്വ. ഗോ​​പാ​​ൽ ഗൗ​​ഡ ഇൗ ​​സ​​മ​​യം റ​​ഷീ​​ദി​​ന്​ വേ​​ണ്ടി ഇ​​ട​​പെ​​ട്ടു. അ​​ദ്ദേ​​ഹ​​ത്തി​​ന്റെ അ​​ഭ്യ​​ർ​​ഥ​​ന​​യു​​ടെ കൂ​​ടി അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ൽ മ​​ജി​​സ്​​​ട്രേ​​റ്റ്​ ജാ​​മ്യം അ​​നു​​വ​​ദി​​ച്ചു. ര​​ണ്ടു ജാ​​മ്യ​​ക്കാ​​രു​​മാ​​യി തി​​ങ്ക​​ളാ​​ഴ്​​​ച ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്ന വ്യ​​വ​​സ്​​​ഥ​​യി​​ലാ​​ണ്​ ജാ​​മ്യം. പൊ​​ലീ​​സ്​ ആ​​വ​​ശ്യ​​പ്പെ​​ടു​േ​​മ്പാ​​ൾ ​ൈഹ​​ഗ്രൗ​​ണ്ട്​ സ്​​​റ്റേ​​ഷ​​നി​​ൽ ഹാ​​ജ​​രാ​​കു​​ക​​യും​ വേ​​ണം.

കോ​​ട​​തി​​യി​​ൽ​നി​​ന്ന്​ പു​​റ​​ത്തി​​റ​​ങ്ങി​​യ റ​​ഷീ​​ദി​​നെ സ​​ഹാ​​യി​​ക്കാ​​ൻ അ​​ഭി​​ഭാ​​ഷ​​ക​​ർ രം​​ഗ​​ത്തെ​​ത്തി. ബാ​​ർ അ​​സോ​​സി​​യേ​​ഷ​​ന്റെ​യും മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ​​യും ശ്ര​​ദ്ധ​​യി​​ൽ വി​​ഷ​​യം കൊ​​ണ്ടു​​വ​​ര​​ണ​​മെ​​ന്ന്​ അ​​വ​​ർ പ​​റ​​ഞ്ഞു. റ​​ഷീ​​ദി​​ന്റെ സു​​ര​​ക്ഷ​​യി​​ൽ ആ​​ശ​​ങ്കാ​​കു​​ല​​നാ​​യ അ​​ഡ്വ. ഗോ​​പാ​​ൽ ഗൗ​​ഡ ത​​ന്റെ ജൂ​​നി​​യ​​ർ വെ​​ങ്കി​​ട​​പ്പ​​യെ ഒ​​പ്പം വി​​ട്ടു.

അ​​വ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി ബൂ​​ട്ടാ​​സി​​ങ്ങി​നും ക​​ർ​​ണാ​​ട​​ക മു​​ഖ്യ​​മ​​ന്ത്രി രാ​​മ​​ക​ൃ​​ഷ്​​​ണ ഹെ​​ഗ്​​​ഡെ​​ക്കും ചീ​​ഫ്​ ജ​​സ്​​​റ്റി​​സ്​ ആ​​ർ.​​എ​​സ്.​ പ​​ഥ​​കി​​നും ടെ​​ല​​ഗ്രാം അ​​യ​​ച്ചു. ക​​ർ​​ണാ​​ട​​ക ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി ആ​​ർ.​​എ​​ൽ. ജാ​​ല​​പ്പ​​യു​​ടെ നി​​ർ​​ദേ​​ശ​​ത്തെ തു​​ട​​ർ​​ന്ന്​ ഹൈ​​ഗ്രൗ​​ണ്ട്​ പൊ​​ലീ​​സ്​ ത​​ന്നെ ആ​​ക്ര​​മി​​ച്ചു​​വെ​​ന്നും രേ​​ഖ​​ക​​ൾ പി​​ടി​​ച്ചു​​പ​​റി​​ച്ചു​​വെ​​ന്നു​​മാ​​യി​​രു​​ന്നു ടെ​​ല​​ഗ്രാ​​മി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്.

പി​​ന്നാ​​ലെ ക്വീ​​ൻ​​സ്​ റോ​​ഡി​​ലെ 'ഇ​​ന്ത്യ​​ൻ എ​​ക്​​​സ്​​​പ്ര​​സ്​' പ​​ത്ര​​ത്തി​​ന്റെ ഒാ​​ഫി​സി​​ലെ​​ത്തി. ഒ​​രു​ പു​​തു​​മു​​ഖ റി​േ​​പ്പാ​​ർ​​ട്ട​​റോ​​ട്​ റ​​ഷീ​​ദും വെ​​ങ്കി​​ട​​പ്പ​​യും ക​​ഥ മു​​ഴു​​വ​​ൻ പ​​റ​​ഞ്ഞു. വ​​ലി​​യ താ​​ൽ​​പ​​ര്യം കാ​​ണി​​ക്കാ​​തി​​രു​​ന്ന റി​​പ്പോ​​ർ​​ട്ട​​ർ ​െപാ​​ലീ​​സി​​ൽ പ​​രാ​​തി​​പ്പെ​​ടാ​​ൻ ഉ​​പ​​ദേ​​ശി​​ച്ചു. വാ​​ർ​​ത്ത ന​​ൽ​​കാ​​നു​​ള്ള ഡെ​​ഡ്​​​ലൈ​​ൻ ക​​ഴി​​ഞ്ഞു​​പോ​​യ​​താ​​യും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. പ​​ക്ഷേ, അ​​തേ കെ​​ട്ടി​​ട​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന 'ഇ​​ന്ത്യ​​ൻ എ​​ക്​​​സ്​​​പ്ര​​സി​​'ന്റെ സ​​ഹോ​​ദ​​ര പ​​ത്ര​​മാ​​യ 'ക​​ന്ന​​ട​പ്ര​​ഭ'​​യു​​ടെ ലേ​​ഖ​​ക​​ൻ പ​​രാ​​തി​​യൊ​​ന്നും കൂ​​ടാ​​തെ റ​​ഷീ​​ദി​​ന്റെ ക​​ഥ എ​​ഴു​​തി​​യെ​​ടു​​ത്തു. 'എ​​ക്​​​സ്​​​പ്ര​​സി​​'ൽ കൂ​​ടി വാ​​ർ​​ത്ത വ​​ര​​ണ​​മെ​​ന്ന്​ റ​​ഷീ​​ദി​​നും വെ​​ങ്കി​​ട​​പ്പ​​ക്കും ഉ​​ണ്ടാ​​യി​​രു​​ന്നു. 'ക​​ന്ന​​ട​പ്ര​​ഭ​​'യു​​ടെ ലേ​​ഖ​​ക​​ൻ അ​​വ​​രെ 'എ​​ക്​​​സ്​​​പ്ര​​സി​​'ന്റെ മ​​റ്റൊ​​രു റി​​പ്പോ​​ർ​​ട്ട​​ർ ച​​ക്ര​​വ​​ർ​​ത്തി​​ക്ക്​ മു​​ന്നി​​ലേ​​ക്ക്​ കൊ​​ണ്ടു​​പോ​​യി. അ​​നു​​ഭാ​​വ​പൂ​​ർ​​വം ച​​ക്ര​​വ​​ർ​​ത്തി അ​​വ​​രെ സ്വീ​​ക​​രി​​ച്ചു. പി​​ന്നീ​​ട്​ 'ഡെ​​ക്കാ​​ൻ ഹെ​​റാ​​ൾ​​ഡി​​'ലേ​​ക്കും അ​​വ​​ർ പോ​​യി. അ​​തി​​നു​ശേ​​ഷം രാ​​ത്രി വൈ​​കി റ​​ഷീ​​ദി​​നെ വെ​​ങ്കി​​ട​​പ്പ സ​​ന്ധ്യ ലോ​​ഡ്​​​ജി​​ൽ കൊ​​ണ്ടാ​​ക്കി.

(തു​ട​രും)

News Summary - suhaib rasheed murder