Begin typing your search above and press return to search.
proflie-avatar
Login

മ​​ദ്റ​​സ സ​​ർ​​വേ​​യു​​ടെ രാ​​ഷ്ട്രീ​​യം

മ​​ദ്റ​​സ സ​​ർ​​വേ​​യു​​ടെ രാ​​ഷ്ട്രീ​​യം
cancel
അ​സ​മി​നും ഉ​ത്ത​ർ​പ്ര​ദേ​ശി​നും പി​ന്നാ​ലെ ക​ർ​ണാ​ട​ക​യും മ​ദ്റസ​ക​ൾ​ക്കു​​നേ​രെ തി​രി​ഞ്ഞി​രി​ക്കു​ന്നു. അ​തി​​ന്റെ ഭാ​ഗ​മാ​യാ​യി​രു​ന്നു സ​ർ​വേ പ്ര​ഖ്യാ​പ​നം. എ​ന്താ​ണ്​ ഇൗ ‘​സ​ർ​വേ’​യു​ടെ രാ​ഷ്​​ട്രീ​യം?

​​ദ്റ​​സ​​ക​​ളെ നി​​രീ​​ക്ഷി​​ക്കാ​​നും പ​​രി​​ശോ​​ധ​​ന​​ക്ക് വി​​ധേ​​യ​​മാ​​ക്കാ​​നു​​മു​​ള്ള ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്റെ സ​​ർ​​വേ പ​​ദ്ധ​​തി പ്ര​​ഖ്യാ​​പ​​നം മു​സ്​​ലിം^ മ​​ത സ്വ​​ത്വ​​ത്തെ​ ത​​ന്നെ വി​​ച്ഛേ​​ദി​​ക്കാ​​നു​​ള്ള നി​​ഗൂ​​ഢ ക​​ർ​​മ​പ​​ദ്ധ​​തി​​യാ​​യി കാ​​ണേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. ബി.​ജെ.​​പി ഭ​​രി​​ക്കു​​ന്ന മ​​റ്റ് സം​​സ്ഥാ​​ന​​ങ്ങ​​ളും ഇ​​തി​​ന​​കം മ​​ദ്റ​​സ​​ക​​ളെ​​ക്കു​​റി​​ച്ച് തീ​​വ്ര​​വാ​​ദ​​ത്തി​​ന്റെ പേ​​രി​​ൽ വ്യാ​​ജ ഉ​​ത്ക​​ണ്ഠ പ​​ട​​ർ​​ത്തു​​ക​​യും സ​​ർ​​വേ ന​​ട​​ത്ത​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യും ചെ​​യ്തു​ക​​ഴി​​ഞ്ഞു.

ക​​ഴി​​ഞ്ഞ മേ​​യി​ൽ അ​​സം മു​​ഖ്യ​​മ​​ന്ത്രി ഹി​​മ​​ന്ത ബി​​ശ്വ ശ​​ര്‍മ പ​​റ​​ഞ്ഞ​​ത് മ​​ദ്റ​​സ​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കാ​​ത്തവി​​ധം അ​​ട​​ച്ചു​​പൂ​​ട്ട​​ണ​​മെ​​ന്നാ​​ണ്. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ന് സ​​മാ​​ന​​മാ​​യി മ​​ദ്റ​​സ​​​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് വി​​ശ​​ദ​​മാ​​യ സ​​ർ​​വേ ന​​ട​​ത്തു​​മെ​​ന്ന് സെ​​പ്റ്റം​​ബ​​റി​​ൽ ഉ​​ത്ത​​രാ​​ഖ​​ണ്ഡ് മു​​ഖ്യ​​മ​​ന്ത്രി പു​​ഷ്ക​​ർ സി​ങ് ധാ​​മി​​യും പ്ര​​ഖ്യാ​​പി​​ക്കു​​ക​​യു​​ണ്ടാ​​യി. കു​​ട്ടി​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്താ​​നാ​​ണ് എ​​ന്നാ​​ണ് ഇ​​വ​​രു​​ടെ ക​​പ​​ടഭാ​​ഷ്യം. അ​​സ​​മി​​ല്‍ സ​​ര്‍ക്കാ​​ര്‍ നി​​യ​​ന്ത്ര​​ണ​​ത്തി​​ൽ 664 മ​​ദ്‌​​റ​​സ​​ക​​ളാ​​ണ് പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രു​​ന്ന​​ത്. ഹൈ​​ന്ദ​​വ ത​​ത്ത്വ​​ങ്ങ​​ള്‍ പ​​ഠി​​പ്പി​​ക്കു​​ന്ന 100 സ​​ര്‍ക്കാ​​ര്‍ നി​​യ​​ന്ത്രി​​ത സം​​സ്‌​​കൃ​​ത പാ​​ഠ​​ശാ​​ല​​ക​​ളും 500 സ്വ​​കാ​​ര്യ സം​​സ്‌​​കൃ​​ത പാ​​ഠ​​ശാ​​ല​​ക​​ളും സം​​സ്ഥാ​​ന​​ത്ത് പ്ര​​വ​​ര്‍ത്തി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും നി​​രോ​​ധ​​നം ഈ ​​സ്ഥാ​​പ​​ന​​ങ്ങ​​ള്‍ക്കൊ​​ന്നും ബാ​​ധ​​ക​​മ​​ല്ല. ഈ ​​പാ​​ഠ​​ശാ​​ല​​ക​​ൾ​​ക്ക് പൊ​​തു ഫ​​ണ്ടു​പോ​​ലും വി​​നി​​യോ​​ഗി​​ക്കു​​ന്ന ഹി​​മ​​ന്ത ബി​​ശ്വ ശ​​ര്‍മ മ​​ദ്റ​​സ​​​​ക​​ൾ​​ക്ക് മാ​​ത്ര​​മാ​​യി വി​​ല​​ക്കേ​​ർ​​പ്പെ​​ടു​​ത്തു​​ന്നു.

ഈ ​​സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക് പി​​ന്നാ​​ലെ ക​​ര്‍ണാ​​ട​​ക​​യും മ​​ദ്റ​​സ​​ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കെ​​തി​​രെ തി​​രി​​ഞ്ഞി​​രി​​ക്കു​​ന്നു. കു​​ട്ടി​​ക​​ൾ​​ക്കു​വേ​​ണ്ട വി​​ദ്യാ​​ഭ്യാ​​സം സ​​ർ​​ക്കാ​​ർ ന​​ൽ​​കു​​ന്നു​​ണ്ടെ​​ന്നും, ദേ​​ശ​​വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​​ണ് മ​​ദ്റ​​സ​​​​ക​​ളി​​ൽ ന​​ട​​ക്കു​​ന്ന​​തെ​​ന്നും ക​​ര്‍ണാ​​ട​​ക മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ രാ​​ഷ്ട്രീ​​യ​​കാ​​ര്യ സെ​​ക്ര​​ട്ട​​റി​​യും ബി.​ജെ.​പി ​എം.​എ​​ല്‍.​എ​​യു​​മാ​​യ എം.​പി. രേ​​ണു​​കാ​​ചാ​​ര്യ ആ​​രോ​​പി​​ക്കു​​ന്നു. മ​​ദ്റ​​സ​​​​ക​​ൾ തീ​​വ്ര​​വാ​​ദി​​ക​​ളെ വ​​ള​​ർ​​ത്തു​​ന്നു​​വെ​​ന്നാ​​ണ് മ​​ധ്യ​​പ്ര​​ദേ​​ശ് മ​​ന്ത്രി ഉ​​ഷാ​ ഠാ​​കു​ര്‍ ആ​​രോ​​പി​​ച്ച​​ത്. നി​​ങ്ങ​​ൾ ഈ ​​രാ​​ജ്യ​​ത്തെ പൗ​​ര​​ന്മാ​​രാ​​ണെ​​ങ്കി​​ൽ തീ​​വ്ര​​വാ​​ദി​​ക​​ളെ​​ല്ലാം​ത​​ന്നെ മ​​ദ്റ​​സ​​​​യി​​ല്‍ പ​​ഠി​​ച്ച​​വ​​രാ​​ണെ​​ന്ന് മ​​ന​​സ്സി​​ലാ​​ക്കാം എ​​ന്നാ​​ണ​​വ​​ർ പ​​റ​​ഞ്ഞ​​ത്.

മു​സ്​​ലിം വി​​രു​​ദ്ധ​​ത​​യും സം​​ഘ്​​പ​​രി​​വാ​​റി​​ന്റെ വം​​ശ​​വി​​ച്ഛേ​​ദ പ്ര​​ത്യ​​യ​​ശാ​​സ്ത്ര ല​​ക്ഷ്യ​​ങ്ങ​​ൾ കൈ​​വ​​രി​​ക്കാ​​ൻ ഭ​​ര​​ണ​​സം​​വി​​ധാ​​ന​​ങ്ങ​​ൾ വ്യാ​​പ​​ക​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ന്റെ ക്രൂ​​ര​​മാ​​യ ഉ​​ദാ​​ഹ​​ര​​ണ​​വു​​മാ​​ണ് മ​​ദ്റ​​സ​​​​ക​​ളു​​ടെ നേ​​ർ​​ക്കു​​ള്ള ഈ ​​ക​​ട​​ന്നു​​ക​​യ​​റ്റം. 2014ലെ ​​തെ​​ര​ഞ്ഞെ​ടു​പ്പ്​ പ്ര​​ചാ​​ര​​ണ കാ​​ല​​ത്ത് 1905ലെ ​​ബം​​ഗാ​​ൾ വി​​ഭ​​ജ​​ന​​ത്തെ​​ക്കു​​റി​​ച്ച പ​​ഠ​​ന​​വും സ​​ർ​​വേ​യും പ്ര​​ച​​രി​​പ്പി​​ച്ച​​തി​​ന്റെ ഹി​​ന്ദു​​ത്വല​​ക്ഷ്യം നാം ​​ക​​ണ്ട​​താ​​ണ്. കൊ​​ച്ചു​​കു​​ട്ടി​​ക​​ളു​​ടെ മ​​ദ്റ​​സ​​​​ക​​ളെ മ​​റ്റൊ​​രു വം​​ശീ​​യ പോ​​ർ​​ക്ക​​ള​​മാ​​ക്കി മാ​​റ്റാ​​നു​​ള്ള സം​​ഘ​്പ​​രി​​വാ​​ർ ഭ​​ര​​ണ​​കൂ​​ട​​ശ്ര​​മ​​ങ്ങ​​ളെ ച​​രി​​ത്ര​​പ​​ര​​മാ​​യി​ത​​ന്നെ മ​​ന​​സ്സി​​ലാ​​ക്കേ​​ണ്ട​​താ​​ണ്. മു​സ്​​ലിം ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ഭൂ​​രി​​ഭാ​​ഗ​​ത്തി​​​ന്റെ​​യും സാ​​മ്പ​​ത്തി​​ക സാ​​മൂ​​ഹി​​ക പി​​ന്നാ​​ക്കാ​​വ​​സ്ഥ​ക്ക് പ്ര​​ധാ​​ന കാ​​ര​​ണം അ​​വ​​ർ മ​​ദ്റ​​സ​​ വി​​ദ്യാ​​ഭ്യാ​​സം നേ​​ടു​​ന്ന​​തു​​കൊ​​ണ്ടാ​​ണ് എ​​ന്നാ​​ണ് ഇ​​ന്ത്യ​​യി​​ൽ സൃ​​ഷ്ടി​​ക്ക​​പ്പെ​​ട്ട ഒ​​രു പൊ​​തു​​ബോ​​ധം. മ​​ദ്റ​​സ​​​​ക​​ൾ മ​​ത​​മൗ​​ലി​​ക​​വാ​​ദി​​ക​​ളു​​ടെ ന​​ഴ്സ​​റി​​യാ​​ണെ​​ന്നാ​​ണ് മ​​റ്റൊ​​രു വാ​​ദ​​വും വ്യാ​​പ​​ക​​മാ​​യ പ്ര​​ച​ാ​ര​​ണ​​വും.


സെ​​പ്റ്റം​​ബ​​ർ 11ന് ​​ലോ​​ക​​സാ​​മ്രാ​​ജ്യ​​ത്വ​​ത്തി​​ന്റെ കൊ​​ടി​​മ​​ര​​മാ​​യ കെ​​ട്ടി​​ടം (World Trade Centre) ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട​​തി​​നു ശേ​​ഷം ഈ ​​വാ​​ദ​​മു​​ഖ​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ വ്യാ​​പ​​ക​​മാ​​യി ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ വി​​ന്യ​​സി​​ക്ക​​പ്പെ​​ടു​​ക​യു​​ണ്ടാ​​യി. പ​​ല​​പ്പോ​​ഴും ഭീ​​ക​​ര​​ത​​ക്കെ​​തി​​രെ​​യു​​ള്ള യു​​ദ്ധം (War on Terror) എ​​ന്ന അ​​മേ​​രി​​ക്ക​​ൻ മു​​ദ്രാ​​വാ​​ക്യ​​ത്തി​​ന്റെ അ​​ടി​​ത്ത​​റ ത​​ന്നെ മ​​ദ്റ​​സ​​​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള വ​​സ്തു​​താ​വി​​രു​​ദ്ധ അ​​പ​​രാ​​ധ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള​​താ​​യി​​രു​​ന്നു.

ഇ​​ന്ത്യ​​ൻ മു​​സ്​​ലിം​ക​ളെ നേ​​രി​​യ​​തോ​​തി​​ൽ​പോ​​ലും വ​​ശീ​​ക​​രി​​ക്കാ​​നോ സ്വാ​​ധീ​​നി​​ക്കാ​​നോ അ​​ൽ​ഖാ​ഇ​ദ​​ക്ക് ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല എ​​ന്ന യാ​​ഥാ​​ർ​​ഥ്യം നി​​ല​​നി​​ൽ​​ക്കു​​മ്പോ​​ൾ​ത​​ന്നെ, ഇ​​ന്ത്യ​​ൻ അ​​ധി​​കാ​​ര രാ​​ഷ്ട്രീ​​യ​വ​​ർ​ഗം മ​​ദ്റ​​സ​​ കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള വം​​ശീ​​യ കെ​​ട്ടു​​ക​​ഥ​​ക​​ളെ ഉ​​പ​​ജീ​​വി​​ച്ചു​പോ​​ന്നു. പ​​ശ്ചി​​മ​ ബം​​ഗാ​​ൾ മു​​ഖ്യ​​മ​​ന്ത്രി​യാ​യി​രു​ന്ന വേ​ള​യി​ൽ ബു​​ദ്ധ​​ദേ​​വ് ഭ​​ട്ടാ​​ചാ​​ര്യ​പോ​​ലും 2002ൽ ​​മ​​ദ്റ​​സ​​​​ക​​ളെ കു​​റി​​ച്ചു​​ള്ള പ്ര​​ച​ാ​ര​​ണ​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​ച്ച് മേ​​ലൊ​​പ്പു വെ​​ച്ചു എ​​ന്ന​​തി​​ൽ അ​​ത്ഭു​​ത​​പ്പെ​​ടാ​​നി​​ല്ല.

മ​​ദ്റ​​സ​​​​ക​​ളെ​​ക്കു​​റി​​ച്ച് ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ക​​ശ്മ​​ല​​മാ​​യ മാ​​ന​​സി​​കാ​​വ​​സ്ഥ സൃ​​ഷ്ടി​​ക്കു​​ന്ന ഇ​​ത്ത​​രം വാ​​ർ​​ത്ത​​ക​​ൾ 2006ലെ ​​സ​​ച്ചാ​​ർ ക​​മ്മി​​റ്റി റി​​പ്പോ​​ർ​​ട്ട് (The Sachar Committee Report) അ​​നു​​ഭ​​വ​​സി​​ദ്ധ​​മാ​​യ തെ​​ളി​​വു​​ക​​ൾ നി​​ര​​ത്തി പൂ​​ർ​​ണ​​മാ​​യും അ​​സാ​​ധു​​വാ​​ക്കു​​ന്നു​​ണ്ട്. ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ വെ​​റും മൂ​ന്നു ശ​ത​മാ​നം മു​സ്​​ലിം കു​​ട്ടി​​ക​​ൾ മാ​​ത്ര​​മേ സ്കൂ​​ൾ വി​​ദ്യാ​​ഭ്യാ​​സ പ്രാ​​യ​​ത്തി​​ൽ മ​​ദ്റ​​സ​​​​ക​​ളി​​ൽ പ​​ഠി​​ക്കു​​ന്നു​​ള്ളൂ എ​​ന്ന് സ​​ച്ചാ​​ർ ക​​മ്മി​​റ്റി ക​​ണ്ടെ​​ത്തി. അ​​തു​​പോ​​ലെ മ​​ദ്റ​​സ​​​​ക​​ളും മ​​ക്താ​​ബു​​ക​​ളും കൃ​​ത്യ​​മാ​​യി വേ​​ർ​​തി​​രി​​ച്ച് രേ​​ഖ​​പ്പെ​​ടു​​ത്തി പ​​ഠ​​ന​വി​​ധേ​​യ​​മാ​​ക്കു​​ക​​യുണ്ടാ​​യി. പ​​ള്ളി​​ക​​ളോ​​ട് ചേ​​ർ​​ന്ന് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന അ​​യ​​ൽ​​പ​​ക്ക വി​​ദ്യാ​​ല​​യ​​ങ്ങ​​ളാ​​യ മ​​ക്താ​​ബി​​ൽ പ​​ഠി​​ക്കു​​ന്ന കു​​ട്ടി​​ക​​ൾ മു​​ഖ്യ​​ധാ​​രാ വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ൽനി​​ന്ന് ഔ​​ദ്യോ​​ഗി​​ക വി​​ദ്യാ​​ഭ്യാ​​സം നേ​​ടു​​ന്ന​​വ​​രാ​​ണെ​​ന്ന് സ​​ച്ചാ​​ർ ക​​മ്മി​​റ്റി റി​​പ്പോ​​ർ​​ട്ടി​​ൽ കൃ​​ത്യ​​മാ​​യി പ​​റ​​യു​​ന്നു​​ണ്ട്. ഇ​​ന്ത്യ​​ൻ മു​സ്​​ലിം ജ​​ന​​ത​​യു​​ടെ 6.3 ശ​ത​മാ​നം മാ​​ത്ര​​മാ​​ണ് ഈ ​​ര​​ണ്ട് സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും​കൂ​​ടി പ​​ഠി​​ക്കു​​ന്ന​​െ​ത​​ന്നും സ​​ച്ചാ​​ർ ക​​മ്മി​​റ്റി റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.​ മു​സ്​​ലിം കു​​ട്ടി​​ക​​ൾ ആ​​ധു​​നി​​ക വി​​ദ്യാ​​ഭ്യാ​​സം നേ​​ടാ​​ൻ വ​​ള​​രെ​​യേ​​റെ അ​​ഭി​​ല​​ഷി​​ക്കു​​ന്നു​​വെ​​ന്നാ​​ണ് സ​​ച്ചാ​​ർ ക​​മ്മി​​റ്റി​​യു​​ടെ സു​​പ്ര​​ധാ​​ന​​വും നി​​ർ​​ണാ​​യ​​ക​​വു​​മാ​​യ നി​​രീ​​ക്ഷ​​ണം. ത​​ങ്ങ​​ളു​​ടെ കു​​ഞ്ഞു​​ങ്ങ​​ളെ ഏ​​റ്റ​​വും മി​​ക​​ച്ച സ്കൂ​​ളു​​ക​​ളി​​ലും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ച് ആ​​ധു​​നി​​ക വി​​ദ്യാ​​ഭ്യാ​​സം ന​​ൽ​​ക​​ണ​​മെ​​ന്ന് ര​​ക്ഷാ​​ക​​ർ​​ത്താ​​ക്ക​​ൾ വ​​ള​​രെ​​യേ​​റെ ആ​​ഗ്ര​​ഹി​​ക്കു​​ന്നു​​വെ​​ന്നും, എ​​ന്നാ​​ൽ ക​​ടു​​ത്ത ദാ​​രി​​ദ്ര്യം നി​​മി​​ത്ത​​മാ​​ണ് അ​​വ​​ർ​​ക്ക് മി​​ക​​ച്ച വി​​ദ്യാ​​ഭ്യാ​​സം അ​​സാ​​ധ്യ​​മാ​​കു​​ന്ന​​െത​​ന്നും സ​​ച്ചാ​​ർ ക​​മ്മി​​റ്റി എ​​ടു​​ത്തു​​പ​​റ​​യു​​ന്നു​​ണ്ട്. ദാ​​രി​​ദ്ര്യ​​രേ​​ഖ​​യു​​ടെ ബ​​ന്ധ​​ന​​ത്തി​​ൽ വ​​രി​​ഞ്ഞു​മു​​റു​​കി നി​​ൽ​​ക്കു​​ന്ന ഈ ​​ജ​​ന​​ത​​ക്ക് സ്കോ​​ള​​ർ​​ഷി​​പ് ഏ​​ർ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് സ​​ച്ചാ​​ർ ക​​മ്മി​​റ്റി ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ, മാ​​റിമാ​​റി വ​​ന്ന ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ൾ ഇ​​തു ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ൽ വീ​​ഴ്ച​​വ​​രു​​ത്തി​​ക്കൊ​​ണ്ടി​​രു​​ന്നു. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്, അ​​സം, ഉ​​ത്ത​​രാ​​ഖ​​ണ്ഡ് തു​​ട​​ങ്ങി​​യ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ സം​​ഘ​്പ​​രി​​വാ​​ർ ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ൾ ഈ ​​നി​​രീ​​ക്ഷ​​ണ​​ങ്ങ​​ളെ അ​​ൽ​പം​പോ​​ലും വി​​ല​​മ​​തി​​ച്ചി​​ല്ല, എ​​ന്നു​​മാ​​ത്ര​​മ​​ല്ല മു​​സ്‍ലിം​ക​​ളെ പ്രീ​​തി​​പ്പെ​​ടു​​ത്താ​നു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണെ​​ന്ന് ആ​​ക്ഷേ​​പി​​ച്ച് സ​​ച്ചാ​​ർ ക​​മ്മി​​റ്റി റി​​പ്പോ​​ർ​​ട്ട് ത​​ള്ളി​​ക്ക​​ള​​യ​​ണ​​മെ​​ന്ന് ആ​​ഹ്വാ​​നം ചെ​യ്യു​ക​യും ചെ​​യ്തു.

ഇ​​തൊ​​ക്കെ​​യാ​​ണെ​​ങ്കി​​ലും ഏ​​റ്റ​​വും ആ​​ശ്ച​​ര്യ​​ക​​ര​​മാ​​യ കാ​​ര്യം സ​​ച്ചാ​​ർ ക​​മ്മി​​റ്റി റി​​പ്പോ​​ർ​​ട്ട് ത​​യാ​​റാ​​ക്കി​​യ​​വ​​ർ രാ​​ഷ്ട്രീ​​യ-​​വം​​ശീ​​യ-​പ്രാ​​ദേ​​ശി​​ക-​​മ​​ത​​നി​​ര​​പേ​​ക്ഷ ച​​ർ​​ച്ച​​ക​​ളി​​ൽ​നി​​ന്നും പൂ​​ർ​​ണ​​മാ​​യി അ​​ക​​ന്നു​നി​​ൽ​​ക്കു​​ക​​യും മു​സ്​​ലിം സ​​മൂ​​ഹം നേ​​രി​​ടു​​ന്ന ഭ​​യാ​​ന​​ക​​മാ​​യ വെ​​ല്ലു​​വി​​ളി​​ക​​ളെ മ​​ന​​സ്സി​​ലാ​​ക്കാ​​ൻ ഇ​​ത്ത​​രം വി​​ഷ​​യ​​ങ്ങ​​ൾ പ​​ഠ​​ന​വി​​ഷ​​യ​​മാ​​ക്കേ​​ണ്ട​​താ​​ണെ​​ന്നു​​ള്ള രാ​​ഷ്ട്രീ​​യ യാ​​ഥാ​​ർ​​ഥ്യ​​ത്തെ അ​​വ​​ഗ​​ണി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കും സാ​​മൂ​​ഹി​ക​​ശാ​​സ്ത്ര​​പ​​ര​​മാ​​യ ആ​​ശ​​യസം​​ഹി​​ത​​ക​​ൾ​​ക്കും പ​​ര​​സ്പ​​ര​​ബ​​ന്ധ​​മൊ​​ന്നു​​മി​​ല്ലെ​​ന്ന അ​​രാ​​ഷ്ട്രീ​​യ നി​​ർ​​വ​​ച​​ന​​മാ​​ണ് ക​​മ്മി​​റ്റി മു​​ന്നോ​​ട്ടു​​െ​വ​​ച്ച​​ത്. ഈ ​​വ്യാ​​ഖ്യാ​​ന​​ങ്ങ​​ൾ ഇ​​ന്ന് സം​​ഘ​്പ​​രി​​വാ​​ർ രാ​​ഷ്ട്രീ​​യ​​ത്തി​​ന് കൂ​​ടു​​ത​​ൽ സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ക്കി​ക്കൊ​​ടു​​ത്തി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​പ്പോ​​ൾ മ​​ദ്റ​​സ​​ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ സ​​ർ​​വേ​​ക്ക് വി​​ധേ​​യ​​മാ​​ക്ക​​ണ​​മെ​​ന്ന് പ്ര​​ഖ്യാ​​പി​​ക്കു​​ന്ന സം​​ഘ്പ​​രി​​വാ​​ർ ഭ​​ര​​ണ​​കൂ​​ടം സ​​ച്ചാ​​ർ ക​​മ്മി​​റ്റി റി​​പ്പോ​​ർ​​ട്ട് മ​​തേ​​ത​​ര​​ത്വം, വം​​ശീ​​യ​​ത തു​​ട​​ങ്ങി​​യ ഗൗ​​ര​​വ​​ത​​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ൾ പ​​രി​​ഗ​​ണി​​ക്കാ​​തെ അ​​പ്രാ​​യോ​​ഗി​​ക​​മാ​​യ സാ​​ങ്ക​​ൽ​പി​ക റി​​പ്പോ​​ർ​​ട്ടു​​ക​​ൾ നി​​ർ​​മി​​ച്ചി​​രി​​ക്കു​​ക​​യാ​​െ​ണ​​ന്ന് ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടി, മ​​ദ്റ​​സ​​ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും മു​സ്​​ലിം ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ളും അ​​ട്ടി​​മ​​റി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളാ​​ണ് ന​​ട​​പ്പാ​​ക്കാ​​ൻ പോ​​കു​​ന്ന​​ത് എ​​ന്നാ​​ണ് മ​​ന​​സ്സി​​ലാ​​ക്കേ​​ണ്ട​​ത്.

മ​​ദ്റ​​സ​​​​ക​​ൾ​​ക്ക് സു​​ദീ​​ർ​​ഘ​​മാ​​യ സ​​ങ്കീ​​ർ​​ണ ച​​രി​​ത്ര​​മു​​ണ്ട്. ഒ​​ന്നാം സ്വാ​​ത​​ന്ത്ര്യ ക​​ലാ​​പ​​ത്തി​​നു​​ശേ​​ഷം (post mutiny) ബ്രി​​ട്ടീ​​ഷ് അ​​ധി​​നി​​വേ​​ശ​​ത്തി​​ന്റെ ക്രൂ​​ര​​മാ​​യ പ​​ട​​യോ​​ട്ട​​ങ്ങ​​ളി​​ൽ ത​​ങ്ങ​​ളു​​ടെ അ​​സ്തി​​ത്വ​​വും (identity) നി​​ല​​നി​​ൽ​​പു​ത​​ന്നെ​​യും അ​​പ​​ക​​ട​​ത്തി​​ലാ​​കും എ​​ന്ന​​തു​​കൊ​​ണ്ടാ​​ണ് ഇ​​ന്ത്യ​​യി​​ലെ മു​സ്​​ലിം സ​​മൂ​​ഹം സ്വ​​യം പ്ര​​തി​​രോ​​ധ​​ത്തി​​ന്റെ ഭാ​​ഗ​​മാ​​യി മ​​ദ്റ​​സ​​​​ക​​ൾ സ​​ജീ​​വ​​മാ​​ക്കു​​ന്ന​​ത്. മാ​​ത്ര​​മ​​ല്ല കൊ​​ളോ​​ണി​​യ​​ൽ ഭ​​ര​​ണ​​കൂ​​ടം ക്രൈ​​സ്ത​​വ മൂ​​ല്യ​​ങ്ങ​​ൾ അ​​വ​​ർ​​ക്കു​​മേ​​ൽ അ​​ടി​​ച്ചേ​​ൽ​​പി​ക്കു​​മെ​​ന്ന ഭ​​യ​​വും മ​​ദ്റ​​സ​​​​ക​​ളു​​ടെ രൂ​​പ​വ​ത്ക​​ര​​ണ​​ത്തി​​ന് കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്. ബ്രി​​ട്ടീ​​ഷ് രാ​​ജി​​ന്റെ വി​​ശ്വ​​സ്ത​​രാ​​യ പാ​​ദ​​സേ​​വ​​ക​​ർ (Loyal subjects for the British crown) ആ​​ക്കി ത​​ങ്ങ​​ളെ മാ​​റ്റി​​യെ​​ടു​​ക്കും എ​​ന്ന ചി​​ന്ത​​യി​​ൽ​നി​​ന്നാ​​ണ് മ​​ദ്റ​​സ​​​​ക​​ൾ, പ്ര​​ത്യേ​​കി​​ച്ച് ദ​​യൂ​​ബ​​ന്ദ് (Deoband) സ്ഥാ​​പ​​ന​​ങ്ങ​​ൾ സ്റ്റേ​​റ്റി​​ന്റെ പി​​ന്തു​​ണ​​യും സ​​ഹാ​​യ​​വു​​മി​​ല്ലാ​​തെ, ബാ​​ഹ്യ വ്യ​​വ​​ഹാ​​ര​​ങ്ങ​​ൾ​​ക്ക് അ​​ടി​​മ​​ക​​ളാ​​കാ​​തെ അ​​തി​​ജീ​​വ​​നം ഉ​​റ​​പ്പി​​ച്ചു നി​​ർ​​ത്തി​​യ​​ത്.

ബ്രി​​ട്ടീ​​ഷ് രാ​​ജി​​ൽ​​നി​​ന്നു​​ള്ള വി​​മോ​​ച​​ന​​ത്തി​​നും സ്വ​​യം ഭ​​ര​​ണാ​​ധി​​കാ​​രം കൈ​​വ​​രി​​ക്കു​​വാ​​നും അ​​തി​​ശ​​ക്ത​​മാ​​യ രാ​​ഷ്ട്രീ​​യ നി​​ല​​പാ​​ടു​​ക​​ൾ സ്വീ​​ക​​രി​​ച്ചു​വെ​​ന്നു മാ​​ത്ര​​മ​​ല്ല, വി​​ഭ​​ജ​​ന​​ത്തി​​നെ​​തി​​രെ ധീ​​ര​​വും തീ​​ക്ഷ്ണ​​വു​​മാ​​യ നി​​ല​​പാ​​ടു​​ക​​ൾ മു​സ്​​ലിം സ​​മൂ​​ഹ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ഉ​​യ​​ർ​​ത്തി​​ക്കൊ​​ണ്ടു​വ​​രാ​​നും ഇ​​ത്ത​​രം പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ സ​​ഹാ​​യ​​ക​​ര​​മാ​​യി. ‘മ​​ദ്റ​​സ​​​​ക​​ളും ആ​​ധു​​നി​​ക​​ത​​യും’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ (ബാ​​ലാ​​വ​​കാ​​ശ​​വും പു​​രു​​ഷാ​​ധി​​പ​​ത്യ​​പ​​ര​​വു​​മാ​​യ പ്ര​​ശ്ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് സ​​ച്ചാ​​ർ ക​​മ്മി​​റ്റി സൂ​​ചി​​പ്പി​​ക്കു​​ന്നു​​ണ്ട്) ഇ​​ട​​പെ​​ടു​​ക​​യാ​​ണെ​​ന്ന വ്യാ​​ജോ​​ക്തി​​യി​​ൽ സം​​ഘ​്പ​​രി​​വാ​​ർ സം​​സ്ഥാ​​ന​​ങ്ങ​​ൾ മ​​ദ്റ​​സ​​ സ​​ർ​​വേ എ​​ന്ന​​പേ​​രി​​ൽ ഇ​​സ്‍ലാ​മോ​​ഫോ​​ബി​​യ ആ​​യു​​ധ​​മാ​​ക്കി അ​​വ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ഇ​​ട​​പെ​​ടു​​ക​​യാ​​ണ്.

രജീന്ദ്ര സച്ചാർ

ഹി​​ന്ദു​​ത്വ ഫാ​​ഷി​​സ​​ത്തി​​ന്റെ ഭീ​​തി​​പ്പെ​​ടു​​ത്തു​​ന്ന വ്യ​​വ​​ഹാ​​ര​​ങ്ങ​​ളി​​ലൂ​​ടെ നു​​ണ​​ക​​ളും വ്യാ​​ജ വാ​​ർ​​ത്ത​​ക​​ളും പ്ര​​ച​​രി​​പ്പി​​ച്ച് ന്യൂ​​ന​​പ​​ക്ഷ വി​​രു​​ദ്ധ സാ​​മൂ​​ഹി​ക സാ​​ഹ​​ച​​ര്യം സൃ​​ഷ്ടി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​ണ് മ​​ദ്റ​​സ​​ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലു​​ള്ള ഇ​​ട​​പെ​​ട​​ലു​​ക​​ൾ എ​​ന്ന് ഏ​​തൊ​​രാ​​ൾ​​ക്കും മ​​ന​​സ്സി​​ലാ​​ക്കാ​​വു​​ന്ന​​താ​​ണ്.

ആ​​ർ.​എ​​സ്.​എ​സി​​ന്റെ ‘കാ​​ച് ദം ​​യ​ങ്’ പ​​ദ്ധ​​തി

‘‘Catch them young, watch them grow’’ എ​​ന്ന​​താ​​ണ് ആ​​ർ.​എ​​സ്.​എ​​സി​​ന്റെ ആ​​ദ​​ര്‍ശ​​സൂ​​ക്തം. മ​​ദ്റ​​സ​​​​ക​​ൾ തീ​​വ്ര​​വാ​​ദ​​ത്തി​​ന്റെ പ​​രി​​പാ​​ല​​ന കേ​​ന്ദ്ര​​ങ്ങ​​ളാ​​ണെ​​ന്ന് പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന സം​​ഘ​്പ​​രി​​വാ​​ർ ഹൈ​​ന്ദ​​വ ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ൾ മു​​ത​​ൽ പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ൾ വ​​െ​ര ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് കു​​ട്ടി​​ക​​ളെ തീ​​വ്ര ഹി​​ന്ദു​​ത്വ​​ത്തി​​ലേ​​ക്ക് ആ​​ക​​ർ​​ഷി​​ക്കു​​ന്ന​​ത്. അ​​തി​​നു​വേ​​ണ്ടി വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ന്റെ അ​​ധി​​കാ​​ര​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ വ​​ര്‍ഗീ​​യ​​വാ​​ദി​​ക​​ളെ​​യും തീ​​വ്ര ദേ​​ശീ​​യ​​വാ​​ദി​​ക​​ളെ​​യും കൃ​​ത്യ​​മാ​​യി പ്ര​​തി​​ഷ്ഠി​​ച്ചി​​ട്ടു​​ണ്ട്.

ആ​​ര്‍.​എ​​സ്.​എ​​സി​​ന്റെ വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗ​​മാ​​യ വി​​ദ്യാ​​ഭാ​​ര​​തി​​യു​​ടെ പ്ര​​സി​​ഡ​​ന്റാ​​യി​​രു​​ന്ന വ്യ​​ക്തി​​യും ഇ​​പ്പോ​​ള്‍ ദേ​​ശീ​​യ​കാ​​ര്യ നി​​ര്‍വാ​​ഹ​​ക സ​​മി​​തി അം​​ഗ​​വും നാ​​ഷ​​ന​​ല്‍ ബു​​ക്ക് ട്ര​​സ്റ്റ് ചെ​​യ​​ര്‍മാ​​നു​​മാ​​യ ഗോ​​വി​​ന്ദ് പ്ര​​സാ​​ദ് ശ​​ര്‍മ പ​​റ​​യു​​ന്ന​​ത് അ​​വ​​രു​​ടെ പു​​തി​​യ ച​​രി​​ത്ര ‘ക​​ണ്ടു​​പി​​ടി​​ത്ത​​ങ്ങ​​ൾ’ പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ളി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നാ​​ണ്. വം​​ശീ​​യ​​ത പ​​ഠി​​പ്പി​​ക്കാ​​ന്‍ പ്ര​​ത്യേ​​ക പാ​​ഠ്യ​​പ​​ദ്ധ​​തി​​ക​​ൾ ഭ​​ര​​ണ​​കൂ​​ടം​ത​​ന്നെ ആ​​വി​​ഷ്ക​​രി​​ക്കു​​ന്ന​​തി​​​ന്റെ സൂ​​ച​​ന​​ക​​ളാ​​ണ് ക​​ണ്ടു​​വ​​രു​​ന്ന​​ത്. രാ​​ജ​​സ്ഥാ​​നി​​ൽ സ​​ര്‍ക്കാ​​ര്‍ സ്‌​​കൂ​​ളു​​ക​​ളി​​ലെ അ​​ഞ്ചാം ക്ലാ​​സ് വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ക്ക് ‘ഒ​​രു പ​​ശു എ​​ഴു​​തു​​ന്ന ക​​ത്ത്’ എ​​ന്ന പാ​​ഠം പ​​ഠി​​ക്കാ​​നു​​ണ്ട്. ‘Indianise, Nationalise and Spiritualise’ എ​​ന്ന മു​​ദ്രാ​​വാ​​ക്യ​​മാ​​ണ് ആ​​ര്‍.​എ​​സ്.​എ​​സ് നേ​​തൃ​​ത്വ​​ത്തി​​ല്‍ രാ​​ജ്യ​​ത്തു​​ട​​നീ​​ളം പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന 12,363 സ്‌​​കൂ​​ളു​​ക​​ളും 12,001 ഏ​​കാ​​ധ്യാ​​പ​​ക സ്‌​​കൂ​​ളു​​ക​​ളും ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്ര​​ങ്ങ​​ളും ഉ​​യ​​ര്‍ത്തി​​പ്പി​​ടി​​ക്കു​​ന്ന​​ത്. തെ​​ളി​​വു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള ഗ​​വേ​​ഷ​​ണ​​ങ്ങ​​ള്‍ക്ക് പ​​ക​​രം, ഇ​​തി​​ഹാ​​സ​​ങ്ങ​​ളെ​​യും, പ്രാ​​ചീ​​ന ച​​രി​​ത്ര​ധാ​​ര​​ണ​​ക​​ളെ​​യും മു​സ്​​ലിം​വി​​രു​​ദ്ധ​​മാ​​യി തി​​രു​​ത്തി​​യെ​​ഴു​​തി അ​​തി​​ലൂ​​ടെ സ​​വ​​ർ​​ണ ഹൈ​​ന്ദ​​വ സാം​​സ്‌​​കാ​​രി​​ക മേ​​ല്‍ക്കോ​​യ്മ നി​​ല​​നി​​ര്‍ത്താ​​നു​​ള്ള എ​​ല്ലാ​വി​​ധ​​ത്തി​​ലു​​മു​​ള്ള ശ്ര​​മ​​ങ്ങ​​ളും രാ​​ജ്യ​​ത്ത് ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് വി​​ഖ്യാ​​ത ച​​രി​​ത്ര​​പ​​ണ്ഡി​​ത റൊ​മീ​ല ഥാ​പ്പ​ര്‍ മു​​ന്ന​​റി​​യി​​പ്പ് ത​​രു​​ന്നു​​ണ്ട്.

വി​​ദ്യാ​​ഭ്യാ​​സരം​​ഗ​​ത്ത് ആ​​ര്‍.​എ​​സ്.​എ​​സി​​ന്റെ പ​​ല തീ​​രു​​മാ​​ന​​ങ്ങ​​ളും കൈ​​ക്കൊ​​ള്ളു​​ന്ന​​ത് പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ​​യും മാ​​ന​​വ​​വി​​ഭ​​വ​​ശേ​​ഷി വ​​കു​​പ്പി​​ന്റെ​​യും ഓ​​ഫി​സു​​ക​​ളി​​ൽ​വെ​​ച്ചാ​​ണെ​​ന്ന് ശി​​ക്ഷ ബ​​ചാ​​വോ ആ​​ന്ദോ​​ള​​ന്‍ സ​​മി​​തി സെ​​ക്ര​​ട്ട​​റി അ​​തു​​ല്‍ കോ​​ത്താ​​രി വെ​​ളി​​പ്പെ​​ടു​​ത്തു​​ക​​യു​​ണ്ടാ​​യി. ഗു​​ജ​​റാ​​ത്തി​​ലും പ​​ഞ്ചാ​​ബി​​ലും ആ​​ര്‍.​എ​​സ്.എ​​സ് നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്‌​​കൂ​​ളു​​ക​​ളി​​ലേ​​ക്ക് നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി അ​​സ​​മി​​ല്‍നി​​ന്ന് കു​​ട്ടി​​ക​​ളെ ക​​ട​​ത്തി​​ക്കൊ​​ണ്ടു​പോ​​കു​​ന്ന ഞെ​​ട്ടി​​പ്പി​​ക്കു​​ന്ന വാ​​ർ​​ത്ത 2016ൽ ​‘​ഔ​​ട്ട്‌​​ലു​​ക്ക്’ മാ​​ഗ​​സി​​നി​​ൽ നേ​​ഹ ദീ​​ക്ഷി​​ത് റി​​പ്പോ​​ര്‍ട്ട് ചെ​​യ്തി​​രു​​ന്നു. അ​​സ​​മി​​ലെ വി​​വി​​ധ ഗോ​​ത്ര​​ങ്ങ​​ളി​​ലെ 31 പെ​​ണ്‍കു​​ട്ടി​​ക​​ളെ ക​​ട​​ത്തി​​ക്കൊ​​ണ്ടു​​വ​​ന്ന ഭീ​​തി​​ദ​​സം​​ഭ​​വം നേ​​ഹ അ​​തി​​ൽ വി​​ശ​​ദീ​​ക​​രി​​ക്കു​​ന്നു​​ണ്ട്. ഈ ​​കു​​ട്ടി​​ക്ക​​ട​​ത്ത് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​തി​​ന് ദി​​വ​​സ​​ങ്ങ​​ൾ​​ക്ക​​കം​ത​​ന്നെ ‘ഔ​​ട്ട്‌​​ലു​​ക്ക്’ ചീ​​ഫ് എ​​ഡി​​റ്റ​​ര്‍ കൃ​​ഷ്ണ പ്ര​​സാ​​ദി​​നെ ത​​ൽ​സ്ഥാ​​ന​​ത്തു​നി​​ന്ന് നീ​​ക്കം ചെ​​യ്യു​​ക​​യു​​മു​​ണ്ടാ​​യി. ഇം​​ഗ്ലീ​​ഷ് വാ​​യി​​ക്കാ​​ന​​റി​​യാ​​ത്ത ര​​ക്ഷി​​താ​​ക്ക​​ളെ സ​​മ്മ​​ത​​പ​​ത്ര​​ത്തി​​ല്‍ നി​​ർ​​ബ​​ന്ധി​​ച്ച് ഒ​​പ്പു​​വെ​​പ്പി​​ച്ചി​​ട്ടാ​​ണ​​ത്രേ സം​​ഘ​്പ​​രി​​വാ​​ര്‍ പ്ര​​വ​​ര്‍ത്ത​​ക​​ർ കു​​ട്ടി​​ക​​ളെ അ​​ജ്ഞാ​​ത കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്ക് ക​​ട​​ത്തി​​ക്കൊ​​ണ്ടു​പോ​​യ​​ത്. നേ​​ഹ ദീ​​ക്ഷി​​തി​​ന് അ​​ഭി​​മു​​ഖം കൊ​​ടു​​ത്ത ര​​ക്ഷി​​താ​​ക്ക​​ള്‍ പ​​റ​​ഞ്ഞ​​ത് ഒ​​രു​വ​​ര്‍ഷ​​മാ​​യി അ​​വ​​രു​​ടെ മ​​ക്ക​​ളെ ക​​ണ്ടി​​ട്ടേ​​യി​​ല്ലെ​​ന്നാ​​ണ​​ത്രേ. ശി​​ശു മ​​ന്ദി​​ര്‍, ഭാ​​ര​​ത് ക​​ല്യാ​​ണ്‍ പ്ര​​തി​​സ്ഥാ​​ന്‍, സേ​​വാ​ഭാ​​ര​​തി, ഭാ​​ര​​തീ​​യ ജ​​ന​സേ​​വാ സം​​സ്ഥാ​​ന്‍, വ​​ന​​വാ​​സി ക​​ല്യാ​​ണ്‍ ആ​​ശ്രം, ശ്രീ​​രാ​​മ​വി​​ദ്യാ കേ​​ന്ദ്ര എ​​ന്നി​​ങ്ങ​​നെ വി​​വി​​ധ പേ​​രു​​ക​​ളി​​ൽ 32 ല​​ക്ഷ​​ത്തി​​ല​​ധി​​കം വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ള്ള വ​​ലി​​യ വി​​ദ്യാ​​ഭ്യാ​​സ സം​​വി​​ധാ​​ന​​മാ​​യി ഇ​​ന്ന് ആ​​ർ.​എ​​സ്.​എ​​സി​​ന്റെ വി​​ദ്യാ​​ഭാ​​ര​​തി പ​​ട​​ർ​​ന്നു പ​​ന്ത​​ലി​​ച്ചു​ക​​ഴി​​ഞ്ഞു.

യോഗി ആദിത്യനാഥ്

ഗ്രാ​​മ​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ ക്രി​​സ്ത്യ​​ന്‍ മാ​​നേ​​ജ്‌​​മെ​​ന്റ് സ്‌​​കൂ​​ളു​​ക​​ള്‍ ദു​​ര്‍ബ​​ല​​പ്പെ​​ടു​​ത്താ​​നു​​ള്ള നീ​​ക്കം അ​​ണി​​യ​​റ​​യി​​ല്‍ ന​​ട​​ക്കു​​ന്ന​​താ​​യി ‘സ്‌​​ക്രോ​​ള്‍ ഡോ​​ട്ട് ഇ​​ന്‍’ വാ​​ര്‍ത്താ​പോ​​ര്‍ട്ട​​ല്‍ വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. ഹ​​രി​​യാ​​ന​​യി​​ലെ സം​​സ്ഥാ​​ന മോ​​റ​​ല്‍ ടീ​​ച്ചി​ങ് സി​​ല​​ബ​​സ് ത​​യാ​​റാ​​ക്കി​​യ​​ത് ആ​​ര്‍.​എ​​സ്.​എ​​സ് പോ​​ഷ​​ക സം​​ഘ​​ട​​ന​​യാ​​യ ഭാ​​ര​​തീ​​യ ശി​​ക്ഷാ നി​​ധി ആ​​യോ​​ഗ് ചെ​​യ​​ര്‍മാ​​ന്‍ ദി​​നാ​​ന​​ത് ഭ​​ദ്ര​​യാ​​ണ്. അ​​ദ്ദേ​​ഹം​ത​​ന്നെ​​യാ​​ണ് രാ​​ജ്യ​​ത്തെ മു​​ഴു​​വ​​ൻ വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യും ‘ഇ​​ന്ത്യ​​ന്‍’ ആ​​ക്ക​​ണ​​മെ​​ന്ന് ന​​രേ​​ന്ദ്ര​​ മോ​​ദി​​യോ​​ട് ഉ​​പ​​ദേ​​ശി​​ച്ച​​തും. ച​​രി​​ത്ര​​പു​​സ്ത​​ക​​ത്തി​​ൽ മു​സ്​​ലിം-​ഹി​​ന്ദു യു​​ദ്ധ​​ങ്ങ​​ള്‍ പ​​ഠി​​പ്പി​​ക്കു​​മ്പോ​​ൾ ആ ​​ക്ലാ​​സി​​ല്‍ ഇ​​രി​​ക്കു​​ന്ന വി​​വി​​ധ മ​​ത​​സ്ഥ​​രാ​​യ കു​​ട്ടി​​ക​​ളു​​ടെ മാ​​ന​​സി​​കാ​​വ​​സ്ഥ നാം ​​മ​​ന​​സ്സി​​ലാ​​ക്കേ​​ണ്ട​​തു​​ണ്ട്. ആ​​ര്‍.​എ​​സ്.​എ​​സ് സ്‌​​കൂ​​ളു​​ക​​ളി​​ല്‍ സ​​ര്‍ക്കാ​​ര്‍ പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ളാ​​ണ് പ​​ഠി​​പ്പി​​ക്കു​​ന്ന​​ത്. പ​​ക്ഷേ, അ​​ധ്യാ​​പ​​ന രീ​​തി​​യും അ​​വ​​ത​​ര​​ണ​​വും സം​​ഘ​്പ​​രി​​വാ​​ര്‍ അ​​ജ​​ണ്ട​​യ​​നു​​സ​​രി​​ച്ചാ​​ണ​​ത്രേ.

ഒ​​രേ​ത​​രം സ്വ​​ത്വ​​ങ്ങ​​ളി​​ലൂ​​ടെ മാ​​ത്രം സ​​ഞ്ച​​രി​​ക്കു​​ന്ന ഇ​​ന്ത്യ​​ന്‍ സാ​​രോ​​പ​​ദേ​​ശ​​ക​​ഥ​​ക​​ളെ പ്രാ​​ന്ത​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട ജീ​​വി​​ത​​സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള കു​​ട്ടി​​ക​​ള്‍ എ​​ങ്ങ​​നെ​​യാ​​ണ് വാ​​യി​​ച്ചെ​​ടു​​ക്കേ​​ണ്ട​​ത്? ഇ​​ന്ത്യ​​ന്‍ കു​​ട്ടി​​ക്കാ​​ലം ആ​​രാ​​ണ് നി​​ശ്ച​​യി​​ക്കു​​ന്ന​​ത്? ഇ​​ന്ത്യ​​യി​​ലെ ഭൂ​​രി​​ഭാ​​ഗം കു​​ട്ടി​​ക​​ളു​​ടെ​യും ജീ​​വി​​തം കാ​​ച്ചി​​യ പാ​​ൽ കു​​ടി​​ക്കു​​ന്ന​​തും അ​​മ്പി​​ളി​​മാ​​മ​​നും നെ​​യ്പാ യ​​സ​​വും നി​​റ​​ഞ്ഞ​​ത​​ല്ല. അ​​ത് മീ​​നി​​ന്റെ മ​​ണ​​വും ഇ​​റ​​ച്ചി​​യു​​ടെ ചൂ​​രും ക​​ല​​ർ​​ന്ന​​താ​​യി​​രി​​ക്കും.​ കു​​ട്ടി​​ക​​ളു​​ടെ ജീ​​വി​​ത​​ങ്ങ​​ള്‍ അ​​ത്ര ല​​ളി​​ത​​മ​​ല്ല. ഇ​​ന്ത്യ​​ന്‍ ജീ​​വി​​ത​​ങ്ങ​​ള്‍ എ​​ത്ര​​ത്തോ​​ളം വി​​ഭി​​ന്ന​​മാ​​ണോ അ​​ത്ര​ത​​ന്നെ വൈ​​ജാ​​ത്യ​​വും ബ​​ഹു​​സ്വ​​ര​​വും സ​​ങ്കീ​​ർ​ണ​വു​​മാ​​ണ് ഇ​​ന്ത്യ​​ന്‍ ബാ​​ല്യ​​വും. കു​​ട്ടി​​ക​​ള്‍ക്കി​​ട​​യി​​ല്‍ അ​​തി​​വേ​​ഗം നി​​ർ​​മി​​ച്ചെ​​ടു​​ക്കാ​​ന്‍ ക​​ഴി​​യു​​ന്ന​​താ​​ണ് അ​​പ​​ര​​വി​​ദ്വേ​​ഷ​​മെ​​ന്ന് ദൂ​​ര​​ദ​​ര്‍ശ​​ന്‍ സം​​പ്രേ​​ഷ​​ണംചെ​​യ്ത രാ​​മാ​​യ​​ണ സീ​​രി​​യ​​ലു​​ക​​ളെ കു​​റി​​ച്ചു​​ള്ള പ​​ഠ​​ന​​ത്തി​​ല്‍ റൊ​​മീ​​ല ഥാ​​പ്പ​​ര്‍ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. സം​​ഘ​്പ​​രി​​വാ​​ര്‍ സ്‌​​കൂ​​ളു​​ക​​ളി​​ലെ മു​​ഴു​​വ​​ന്‍ അ​​ധ്യാ​​പ​​ക​​ര്‍ക്കും എം.​എ​​സ്. ഗോ​​ള്‍വ​ള്‍ക്ക​​റു​​ടെ ഉ​​പ​​ദേ​​ശ​​ങ്ങ​​ള്‍ അ​​ട​​ങ്ങി​​യ പു​​സ്ത​​ക​​മാ​​ണ് ഗൈ​​ഡാ​​യി ന​​ല്‍കു​​ന്ന​​ത​​ത്രേ. ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ലും ഗു​​ജ​​റാ​​ത്തി​​ലും ആ​​റു​​മു​​ത​​ൽ 12 വ​​രെ ക്ലാ​​സു​​ക​​ളി​​ലെ പാ​​ഠ​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ഭ​​ഗ​​വ​​ത്ഗീ​​ത ഉ​​ൾ​​പ്പെ​​ടു​​ത്തി. പ​​ഠ​​ന​​ഭാ​​രം കു​​റ​​ക്കാ​നെ​​ന്ന പേ​​രി​​ൽ, പു​​രോ​​ഗ​​മ​​ന ആ​​ശ​​യ​​ങ്ങ​​ളും മു​​ഗ​​ൾ ഭ​​ര​​ണ​​കാ​​ല​​വും ഉ​​ൾ​​പ്പെ​​ടു​​ന്ന പാ​​ഠ​​ഭാ​​ഗ​​ങ്ങ​​ൾ എ​​ൻ.​സി.​ഇ.​ആ​​ർ.​​ടി ഒ​​ഴി​​വാ​​ക്കി.

ന​​വോ​​ത്ഥാ​​ന നാ​​യ​​ക​​നാ​​യി​​രു​​ന്ന രാ​​ജാ റാം ​​മോ​​ഹ​​ന്‍ റോ​​യി ഉ​​ൾ​​പ്പെ​​ടെ പ​​ല പ്ര​​മു​​ഖ​​രും മ​​ദ്റ​​സ​​ക​​ളി​​ലൂ​​ടെ പ​​ഠി​​ച്ചു വ​​ള​​ര്‍ന്ന​​വ​​രാ​​ണ്. എ​​ന്നി​​ട്ട് അ​​വ​​രാ​​രും ദേ​​ശ​​വി​​രു​​ദ്ധ​​രാ​​യി​​ട്ടി​​ല്ല.

ഒ​​രു ദ​​ലി​ത് കു​​ടും​​ബ​​ത്തി​​ലെ ര​​ണ്ടു വ​​യ​​സ്സു​​കാ​​ര​​ൻ ബംഗളൂരുവി​​ലെ ഹ​​നു​​മാ​​ൻ ക്ഷേ​​ത്ര​​ത്തി​​ൽ പ്ര​​വേ​​ശി​​ച്ച​​തി​​ന് ക്ഷേ​​ത്രം അ​​ധി​​കാ​​രി​​ക​​ൾ 23,000 രൂ​​പ പി​​ഴ​​യ​​ട​​പ്പി​​ച്ച​​തു​പോ​​ലെ കു​​ട്ടി​​ക​​ളോ​​ടു​​ള്ള ജാ​​തിഭീ​​ക​​ര​​ത​​ക​​ൾപോ​​ലും അ​​ന്വേ​​ഷി​​ക്കാ​​ൻ ത​​യാ​​റ​​ല്ലാ​​ത്ത സ​​ർ​​ക്കാ​​റാ​​ണ് മ​​ദ്റ​​സ​​​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം വി​​ല​​യി​​രു​​ത്താ​​നും അ​​ട​​ച്ചു​​പൂ​​ട്ടാ​​നും ശ്ര​​മി​​ക്കു​​ന്ന​​ത്.

ആ​​സൂ​​ത്രി​​ത​​മാ​​യി​ കു​​ട്ടി​​ക​​ളു​​ടെ മ​​ന​​സ്സി​​ലേ​​ക്ക് വം​​ശീ​​യ​ബോ​​ധ​​വും തീ​​വ്ര​​ദേ​​ശീ​​യ​​ത​​യും വെ​​റു​​പ്പി​​ന്റെ പാ​​ഠ​​ങ്ങ​​ളും കു​​ത്തി​​യി​​റ​​ക്കു​​ന്ന സം​​ഘ​്പ​​രി​​വാ​​ർ വി​​ദ്യാ​​ഭ്യാ​​സ സം​​വി​​ധാ​​ന​​ങ്ങ​​ളെ​​യാ​​ണോ, അ​​തോ ഒ​​രു​​ത​​ര​​ത്തി​​ലു​​ള്ള തീ​​വ്ര​​വാ​​ദ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും നാ​​ളി​​തു​​വ​​രെ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ടാ​​ത്ത മ​​ദ്റ​​സ​​​​ക​​ളെ​​യാ​​ണോ സ​​മ​​ഗ്ര​​മാ​​യ നി​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ​​ക്കും സ​​ർ​​വേ​ക്കും വി​​ധേ​​യ​​മാ​​ക്കേ​​ണ്ട​​ത് എ​​ന്ന​​താ​​ണ് ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട ജ​​നാ​​ധി​​പ​​ത്യ​​പ​​ര​​മാ​​യ ചോ​​ദ്യം.

Show More expand_more
News Summary - The politics of the madrasa survey