Begin typing your search above and press return to search.
proflie-avatar
Login

തൃ​​ക്കാ​​ക്ക​​ര​​യി​​ലെ കു​​ളി​​മു​​റി​​യി​​ൽ എ​​ല്ലാ​​വ​​രും ന​​ഗ്ന​ർ

Thrikkakara Election
cancel
camera_alt

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ഉമാ തോമസ്​ ആഹ്ലാദം പങ്കിടുന്നു     ചി​ത്രം: ബൈജു കൊടുവള്ളി

​​ന​​മ​​ന​​സ്സി​​നെ എ​​ത്ര ല​​ളി​​ത​​മാ​​യാ​​ണ്​ സി.പി.എം ക​​ണ​​ക്കു​കൂ​​ട്ടി വ​​രു​​തിയി​​ലാ​​ക്കി​​യ​​ത്​ എ​​ന്ന്​ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​താ​​ണ്​ തൃ​​ക്കാ​​ക്ക​​ര ഫ​​ലം. അ​​തി​​ല​​ളി​​ത​​മാ​​യി​​രു​​ന്നു ഇ​​ത്ത​​വ​​ണ ഇ​​ട​​തു​​മു​​ന്ന​​ണി​​യു​​ടെ ക​​ണ​​ക്കു​കൂ​​ട്ട​​ൽ. അ​​തു​ പാ​​ളി​​യ​​തോ​​ടെ മ​​ണ്ഡ​ല ച​​രി​​ത്ര​​ത്തി​​ൽ ഇ​​തു​​വ​​രെ​​യി​​ല്ലാ​​ത്ത വി​​ധ​​മു​​ള്ള നാ​​ണ​​ക്കേ​​ട​ി​​ലേ​​ക്ക്​ ഇ​​ട​​തു​​മു​​ന്ന​​ണി കൂ​​പ്പു​​കൂ​​ത്തു​​ക​​യുംചെ​​യ്​​​തു.

സി.​​പി.​​എം നേ​​താ​​ക്ക​​ൾ വ​​ള​​രെ ല​​ളി​​ത​​മാ​​യി വി​​ജ​​യം ക​​ണ​​ക്കുകൂ​​ട്ടി​​യെ​​ടു​​ത്ത​​ത്​ ഇ​​ങ്ങ​​നെ: മ​​ണ്ഡ​ല​​ത്തി​​ലെ ആ​​കെ വോ​​ട്ട​ർ​​മാ​​രു​​ടെ എ​​ണ്ണം 1.96 ല​​ക്ഷം. 2021ലെ ​​നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ണ്ഡ​ല​​ത്തി​​ൽ വോ​​ട്ട്​ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്​ 70 ശ​​ത​​മാ​​നം​​പേ​​ർ. ഒ​​രു​​വ​​ർ​​ഷ​​ത്തി​​നി​​പ്പു​​റം അ​​ത്​ അ​​തേ​​പ​​ടി ആ​​വ​​ർ​​ത്തി​​ച്ചാ​​ൽ​ ഇ​​ക്കു​​റി 1,40,000 പേ​​​ർ പോ​​ളി​ങ്​ ബൂ​​ത്തി​​ലെ​​ത്തും. അ​​തി​​ൽ, 25,000 വോ​​ട്ട്​ ബി.​​ജെ.​​പി​​യും സ്വ​​ത​​ന്ത്ര​​ന്മാ​​രും ചേ​​ർ​​ന്നു​ പി​​ടി​​ക്കും. ശേ​​ഷി​​ക്കു​​ന്ന 1,15,000 വോ​​ട്ടി​​ൽ 60,000 വോ​​ട്ട്​ നേ​​ടാ​​നാ​​യാ​​ൽ ഇ​​ട​​തു​ സ്​​​ഥാ​​നാ​​ർ​​ഥി 5000 വോ​​ട്ടി​​ന്​ ജ​​യി​​ക്കും.

മ​​ണ്ഡ​ലം രൂ​​പ​​വ​​ത്​​​ക​​രി​​ച്ച​​തി​​നു​​ശേ​​ഷ​​മു​​ള്ള ആ​​ദ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പാ​​യ 2011ൽ ​​ഇ​​ട​​തു​ സ്​​​ഥാ​​നാ​​ർ​​ഥി ഇ.​​എം. ഹ​​സൈ​​നാ​​ർ നേ​​ടി​​യ​​ത്​ 43,448 വോ​​ട്ട്. 2016ൽ ​​ഡോ. സെ​​ബാ​​സ്​​​റ്റ്യ​​ൻ പോ​​ൾ നേ​​ടി​​യ​​ത്​ 49,455 വോ​​ട്ട്. സം​​സ്​​​ഥാ​​ന​​ത്ത്​ ഇ​​ട​​ത്​ ത​​രം​​ഗം ആ​​ഞ്ഞ​​ടി​​ച്ച 2021ൽ ​​ഇ​​ട​​ത്​ സ്വ​​ത​​ന്ത്ര​​ൻ ​േഡാ. ​​ജെ. ജേ​​ക്ക​​ബ്​ നേ​​ടി​​യ​​ത്​ 44,894 വോ​​ട്ട്. അ​​താ​​യ​​ത്​ ഇ​​തു​​വ​​രെ​​യു​​ള്ള ഒ​​രു തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും ഇ​​ട​​തു സ്​​​ഥാ​​നാ​​ർ​​ഥി 50,000 വോ​​ട്ട്​ എ​​ന്ന ക​​ട​​മ്പ ക​​ട​​ന്നി​​ട്ടി​​ല്ല. ആ ​​കു​​റ​​വ്​ പ​​രി​​ഹ​​രി​​ച്ചാ​​ൽ പു​​ഷ്​​​പം​​പോ​​ലെ വി​​ജ​​യി​​ക്കാം. അ​​തി​​നു ക​​ണ്ട ഏ​​റ്റ​​വും എ​​ളു​​പ്പ​​വ​​ഴി​​യാ​​യി​​രു​​ന്നു പ​​ര​​മാ​​വ​​ധി ക്രൈ​​സ്​​​ത​​വ വോ​​ട്ടു​​ക​​ൾ നേ​​ടു​​ക എ​​ന്ന​​ത്. തൃ​​ക്കാ​​ക്ക​​ര​​യി​​​ലെ വോ​​ട്ട​​ർ​​മാ​​രി​​ൽ 42 ശ​​ത​​മാ​​ന​​വും ക്രൈ​​സ്​​​ത​​വ​​രാ​​ണ്​ എ​​ന്ന​​ത്​ കാ​​ര്യ​​ങ്ങ​​ൾ എ​​ളു​​പ്പ​​മാ​​ക്കു​​മെ​​ന്നും ക​​ണ​​ക്കു​കൂ​​ട്ടി.

ചു​​വ​രെ​​ഴു​​ത്ത്​ തു​​ട​​ങ്ങി​​യ അ​​ഡ്വ. കെ.​​എ​​സ്.​ അ​​രു​​ൺ​​കു​​മാ​​റി​​നെ നാ​​ട​​കീ​​യ​​മാ​​യി പി​​ൻ​​വ​​ലി​​ച്ച​​തും, സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​ക്കു​കൂ​​ടി താ​​ൽ​​പ​​ര്യ​​മു​​ള്ള ​േഡാ. ​​​ജോ ജോ​​സ​​ഫി​​നെ അ​​പ്ര​​തീ​​ക്ഷി​​ത സ്​​​ഥാ​​നാ​​ർ​​ഥി​​യാ​​ക്കി​​യ​​തും, ഇ​​ട​​തു​ മു​​ന്ന​​ണി ക​​ൺ​​വീ​​ന​​ർ ഇ.​​പി. ജ​​യ​​രാ​​ജ​​ൻ എ​​റ​​ണാ​​കു​​ള​​ത്തെ പാ​​ർ​​ട്ടി ആ​​സ്​​​ഥാ​​ന​​മാ​​യ ലെ​​നി​​ൻ സെ​​ന്റ​​റി​​ൽ​​വെ​​ച്ച്​​ സ്​​​ഥാ​​നാ​​ർ​​ഥി പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യശേ​​ഷം, പ​​തി​​വി​​ല്ലാ​​ത്ത​വി​​ധം സ​​ഭ​​യു​​ടെ ഉ​​ട​​മ​​സ്​​​ഥ​​ത​​യി​​ലു​​ള്ള ലി​​സി ആ​​ശു​​പ​​ത്രി​​യി​​ലെ കോ​​ൺ​​ഫ​റ​​ൻ​​സ്​ ഹാ​​ളി​​ൽ​െ​​വ​​ച്ച്​ ക്രൈ​​സ്​​​ത​​വ പു​​രോ​​ഹി​​ത​​ന്റെ സാ​​ന്നി​​ധ്യ​​ത്തി​​ൽ മ​​ന്ത്രി പി. ​​രാ​​ജീ​​വും സി.​​പി.​​എം ജി​​ല്ല സെ​​ക്ര​​ട്ട​​റി സി.​​എ​​ൻ. മോ​​ഹ​​ന​​നും എം. ​​സ്വ​​രാ​​ജും ചേ​​ർ​​ന്ന്​ സ്​​​ഥാ​​നാ​​ർ​​ഥി​​യെ 'പു​​റ​​ത്തി​​റ​​ക്ക​​ൽ' ആ​​ഘോ​​ഷ​​മാ​​ക്കി​​യ​​തു​​മൊ​​ക്കെ ഈ ​​വോ​​ട്ട്​ ബാ​​ങ്ക്​ ല​​ക്ഷ്യ​​മി​​ട്ടു​​ത​​ന്നെ​​യാ​​യി​​രു​​ന്നു.

മ​​ണ്ഡ​ല​​ത്തി​​ലെ 42 ശ​​ത​​മാ​​നം വ​​രു​​ന്ന ഹി​​ന്ദു​​വോ​​ട്ട​​ർ​​മാ​​രി​​ൽ ന​​ല്ലൊ​​രു ശ​​ത​​മാ​​നം​​വ​​രു​​ന്ന ഈ​​ഴ​​വ​​രി​​ൽ ഭൂ​​രി​​പ​​ക്ഷ​​വും സ്​​​ഥി​​ര​​മാ​​യി ഇ​​ട​​തു​​പ​​ക്ഷ​​ത്തെ​​യാ​​ണ്​ തു​​ണ​​ക്കു​​ന്ന​​ത്. 23,000 വ​​രു​​ന്ന മു​​സ്​​​ലിം​​വോ​​ട്ടു​​ക​​ളി​​ൽ ഒ​​രു​​വി​​ഭാ​​ഗം എ​​ന്തു സം​​ഭ​​വി​​ച്ചാ​​ലും പാ​​ർ​​ട്ടി​​യോ​​ടൊ​​പ്പം​​ത​​ന്നെ എ​​ന്ന നി​​ല​​പാ​​ടു​​ള്ള​​വ​​രു​​മാ​​ണ്. 2016ൽ ​​പാ​​ർ​​ട്ടി ചി​​ഹ്ന​ത്തി​​ൽ മ​​ത്സ​​രി​​ച്ച ഡോ. ​​സെ​​ബാ​​സ്​​​റ്റ്യ​​ൻ ​പോ​​ൾ നേ​​ടി​​യ 49,455 വോ​​ട്ടാ​​ണ്​ ഇ​​തു​​വ​​രെ ഇ​​ട​​തു​​പ​​ക്ഷം നേ​​ടി​​യ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന വോ​​ട്ട്. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള കാ​മ്പ​​യി​​ൻ കൂ​​ടി​​യാ​​കു​േ​​മ്പാ​​ൾ അ​​ത്​ 60,000 ആ​​ക്കു​​ക വ​​ള​​രെ എ​​ളു​​പ്പ​​മെ​​ന്നും ക​​ണ​​ക്കു​ കൂ​​ട്ടി. അ​​തോ​​ടെ​​യാ​​ണ്, ഉ​​മ തോ​​മ​​സ്​ ​ക​​ഴി​​ഞ്ഞ​​ത​​വ​​ണ പി.​​ടി. തോ​​മ​​സ്​ പി​​ടി​​ച്ച 58,000 വോ​​ട്ട്​ പി​​ടി​​ച്ചാ​​ലും,​ 5000ത്തി​ൽ​​താ​​ഴെ​ വോ​​ട്ടി​​നെ​​ങ്കി​​ലും ജോ ​​ജോ​​സ​​ഫ്​ വി​​ജ​​യി​​ക്കു​​മെ​​ന്ന്​ ഇ​​ട​​തു നേ​​താ​​ക്ക​​ൾ ഉ​​റ​​ച്ചു​വി​​ശ്വ​​സി​​ച്ച​​ത്.

2021ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​രി​​ച്ച ട്വ​​ന്റി20 സ്​​​ഥാ​​നാ​​ർ​​ഥി ടെ​​റി തോ​​മ​​സ്​ 13,773 വോ​​ട്ട്​ നേ​​ടി​​യി​​രു​​ന്നു. അ​​വ​​ർ ആ​​ർ​​ക്കും പി​​ന്തു​​ണ കൊ​​ടു​​ക്കാ​​തി​​രി​​ക്കു​​ക​​യും മ​​ന​ഃ​സാ​​ക്ഷി വോ​​ട്ടി​​ന്​ തീ​​രു​​മാ​​നി​​ക്കു​​ക​​യും ചെ​​യ്​​​ത​​പ്പോ​​ൾ ഇ​​ട​​ത്​ ക്യാ​​മ്പി​​ൽ ആ​​ത്​​​മ​​വി​​ശ്വാ​​സം വീ​​ണ്ടും വ​​ർ​​ധി​​ച്ചു. അ​​രാ​​ഷ്​​​ട്രീ​​യ, പ്ര​​ഫ​​ഷ​​ന​​ൽ വോ​​ട്ടു​​ക​​ളാ​​ണ്​ അ​​ന്ന്​ അ​​വ​​ർ​​ക്ക്​ ല​​ഭി​​ച്ചി​​രു​​ന്ന​​തെ​​ന്നും അ​​തി​​ൽ​​ പ​​കു​​തി​​യെ​​ങ്കി​​ലും ഇ​​ക്കു​​റി, പ്ര​​ഫ​​ഷ​​ന​​ൽ​​കൂ​​ടി​​യാ​​യ ​ജോ ​​ജോ​​സ​​ഫി​​ന്​ ല​​ഭി​​ക്കു​​മെ​​ന്നും അ​​തി​​നാ​​ൽ, വി​​ജ​​യം 'ജോ​​റാ​​കു​​മെ​​ന്നും' ഇ​​ട​​ത്​ ക്യാ​​മ്പ്​ ക​​ണ​​ക്കു​കൂ​​ട്ടി. അ​​ങ്ങ​​നെ​​യാ​​ണ്​ വോ​​​ട്ടെ​​ടു​​പ്പി​ന്റെ അ​​വ​​സാ​​ന മ​​ണി​​ക്കൂ​​റു​​ക​​ളി​​ൽ ഇ​​ട​​ത്​ സ്​​​ഥ​ാ​നാ​​ർ​ഥി​​യു​​ടെ ഭൂ​​രി​​പ​​ക്ഷം 11,000വ​​രെ ഉ​​യ​​ർ​​ന്നേ​​ക്കാ​​മെ​​ന്ന്​ ഇ​​ട​​തു​ നേ​​താ​​ക്ക​​ൾ ആ​​ത്​​​മാ​​ർ​​ഥ​​മാ​​യി വി​​ശ്വ​​സി​​ച്ച​​ത്.

ക​​ലാ​​ശ​​ക്കൊ​​ട്ട്​ ദി​​വ​​സം മ​​ണ്ഡ​ല​​ത്തി​​​ൽ പി.​​സി. ജോ​​ർ​​ജി​​ന്റെ തേ​​രോ​​ട്ടം​​കൂ​​ടി​​യാ​​യ​​പ്പോ​​ൾ ഇ​​ട​​ത്​ പ്ര​​തീ​​ക്ഷ വാ​േനാ​​ള​​മു​​യ​​ർ​​ന്നു. പ​​ര​​മ്പ​​രാ​​ഗ​​ത​​മാ​​യി യു.​​ഡി.​​എ​​ഫി​​ന്​ ല​​ഭി​​ക്കു​​ന്ന ക്രിസ്ത്യ​ൻ വോ​​ട്ടു​​ക​​ളി​​ൽ ഒ​​രു​​പ​​ങ്ക്​ ബി.​​ജെ.​​പി​​ക്കു​ പോ​​യാ​​ൽ ഇ​​ട​​തു​ സ്​​​ഥാ​​നാ​​ർ​​ഥി​​യു​​ടെ ഭൂ​​രി​​പ​​ക്ഷം വീ​​ണ്ടും ഉ​​യ​​രു​​മെ​​ന്ന വി​​ല​​യി​​രു​​ത്ത​​ലാ​​യി​​രു​​ന്നു കാ​​ര​​ണം. ബ്രാ​​ഞ്ച്, എ​​ൽ.​​സി ത​​ല​​ങ്ങ​​ളി​​ൽ​നി​​ന്ന്​ മേ​​ൽ​ക്ക​മ്മി​​റ്റി​​ക​​ളി​​ലേ​​ക്കു പോ​​യ ക​​ണ​​ക്കു​​ക​​ളും ഇ​​തി​​നെ സാ​​ധൂ​​ക​​രി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു. ഈ ​​ക​​ണ​​ക്കു​​ക​​ളെ അ​​മി​​ത​​മ​ാ​യി വി​​ശ്വ​​സി​​ച്ച​​തി​​നാ​​ലാ​​ണ്​ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ഫ​​ലം പു​​റ​​ത്തു​​വ​​ന്ന​​തോ​​ടെ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന​​ട​​ക്ക​​മു​​ള്ള​​വ​​ർ​​ക്ക് മി​​ണ്ടാ​​ട്ടം മു​​ട്ടി​​യ​​ത്.

വോ​​​ട്ടെ​​ടു​​പ്പ്​ ദി​​വ​​സം പോ​​ളി​ങ്​ ബൂ​​ത്തി​​ൽനി​​ന്ന്​ ഇ​​റ​​ങ്ങി​​വ​​രു​​ന്ന വോ​​ട്ട​​റു​​ടെ മു​​ഖ​​ഭാ​​വം​​നോ​​ക്കി ആ​​ർ​​ക്കാ​​ണ്​ വോ​​ട്ട്​ വീ​​ണ​​ത്​ എ​​ന്ന്​ കൃ​​ത്യ​​മാ​​യി പ്ര​​വ​​ചി​​ച്ചി​​രു​​ന്ന പ്രാ​​ദേ​​ശി​​ക നേ​​താ​​ക്ക​​ളു​​ണ്ടാ​​യി​​രു​​ന്ന ഒ​​രു കാ​​ലം സി.​​പി.​​എ​​മ്മി​​നു​​ണ്ടാ​​യി​​ട്ടു​​ണ്ട്. അ​​ന്ന്​ സി.​​പി.​​എം ​ബ്രാ​​ഞ്ച്​ ക​​മ്മി​​റ്റി​​ക​​ൾ മേ​​ൽ​​ക്ക​മ്മി​​റ്റി​​ക​​ളി​​ലേ​​ക്ക്​ ന​​ൽ​​കി​​യി​​രു​​ന്ന ക​​ണ​​ക്ക്​ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ക​​മീ​​ഷ​​ന്റെ ക​​ണ​​ക്കി​​നെ വെ​​ല്ലാ​​ൻ​​മാ​​ത്രം ആ​​ധി​​കാ​​രി​​ക​​ത​​യു​​ള്ള​​തു​​മാ​​യി​​രു​​ന്നു. ജ​​ന​​ങ്ങ​​ളു​​മാ​​യു​​ള്ള ആ​​ത്മ​​ബ​​ന്ധം ഇ​​ല്ലാ​​താ​​യ​​തോ​​ടെ പ്രാ​​ദേ​​ശി​​ക നേ​​താ​​ക്ക​​ൾ​​ക്ക്​ ആ ​​ക​​ഴി​​വും ന​​ഷ്​​​ട​​മാ​​യി. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ, വോ​​​ട്ടെ​​ടു​​പ്പ്​ ദി​​വ​​സ​​ത്തെ പാ​​ർ​​ട്ടി ക​​ണ​​ക്കു​​ക​​ളു​​ടെ വി​​ശ്വാ​​സ്യ​​ത​​യും ഇ​​ല്ലാ​​താ​​യി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം മ​​റ്റൊ​​രു ഡോ​​ക്​​​ട​​റാ​​യ ജെ. ​​ജേ​​ക്ക​​ബ്​ നേ​​ടി​​യ​​തി​​നേ​​ക്കാ​​ൾ 2860 വോ​​ട്ട്​ അ​​ധി​​കം നേ​​ടാ​​ൻ ഡോ. ​​ജോ ജോ​​സ​​ഫി​​നാ​​യി എ​​ന്ന​​തു​ മാ​​ത്ര​​മാ​​ണ്​​ അ​​ണി​​ക​​ൾ​​ക്ക്​ മു​​ന്നി​ൽ ന്യാ​​യീ​​ക​​രി​​ച്ച്​ നി​​ൽ​​ക്കാ​​നു​​ള്ള ഏ​​ക ക​​ച്ചി​​ത്തു​​രു​​മ്പ്. 'ക​​ണ​​ക്കു​ കൂ​​ട്ടി തോ​​റ്റ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​'; തൃ​​ക്കാ​​ക്ക​​ര​​യി​​ലെ ഇ​​ട​​തു​​മു​​ന്ന​​ണി​​യു​​ടെ പ​​രാ​​ജ​​യ​​ത്തെ ഒ​​റ്റ വ​​രി​​യി​​ൽ വി​​ശേ​​ഷി​​പ്പി​​ക്കാ​​വു​​ന്ന​​ത്​ ഇ​​ങ്ങ​​നെ.

തൃ​​ക്കാ​​ക്ക​​ര​​യി​​ലെ കു​​ളി​​മു​​റി​​യി​​ൽ എ​​ല്ലാ​​വ​​രും ന​​ഗ്ന​ർ

മ​​ന്ത്രി പി. ​​രാ​​ജീ​​വി​​ന്റെ നേ​​തൃ​​ത്വ​​ത്തി​​ൽ സി.​​പി.​​എം പ​​ര​​മാ​​വ​​ധി ക്രൈ​​സ്​​​ത​​വ വോ​​ട്ടു​​ക​​ൾ വ​​ല​​യി​​ലാ​​ക്കാ​​നു​​ള്ള ത​​ന്ത്ര​​ങ്ങ​​ളാ​​വി​​ഷ്​​​ക​​രി​​ച്ച​​പ്പോ​​ൾ ഒ​​രു സ​​മു​​ദാ​​യ​​ത്തെ​​യും പി​​ണ​​ക്കാ​​തി​​രി​​ക്കാ​​നു​​ള്ള വെ​​പ്രാ​​ള​​ത്തി​​ലാ​​യി​​രു​​ന്നു യു.​​ഡി.​​എ​​ഫ്​ നേ​​താ​​ക്ക​​ൾ. തൃ​​ക്കാ​​ക്ക​​ര​​യി​​ൽ​നി​​ന്ന്​ 90 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യു​​ള്ള ച​​ങ്ങ​​നാ​​ശ്ശേ​​രി പെ​​രു​​ന്ന​​യി​​ലേ​​ക്കും 172 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യു​​ള്ള വ​​ർ​​ക്ക​​ല ശി​​വ​​ഗി​​രി മ​​ഠ​​ത്തി​​ലേ​​ക്കു​​മൊ​​ക്കെ സ്​​​ഥാ​​നാ​​ർ​ഥി ഉ​​മാ തോ​​മ​​സു​​മാ​​യി യു.​​ഡി.​​എ​​ഫ്​ നേ​​താ​​ക്ക​​ൾ 'തീ​​ർ​ഥ​​യാ​​ത്ര' ന​​ട​​ത്തി​​യ​​ത്​ ഏ​​തെ​​ങ്കി​​ലും വോ​​ട്ട​​ർ​​മാ​​രെ കാ​​ണാ​​ന​​ല്ല. ശി​​വ​​ഗി​​രി​​യി​​ലെ​​യും പെ​​രു​​ന്ന​​യി​​ലെ​​യും ആ​​ർ​​ക്കും തൃ​​ക്കാ​​ക്ക​​ര​​യി​​ൽ​ വോ​​ട്ടു​​മി​​ല്ല. പ​​ക​​രം, മ​​ണ്ഡ​​ല​​ത്തി​​ൽ സ്വാ​​ധീ​​ന​​മു​​ള്ള നാ​​യ​​ർ, ഈ​​ഴ​​വ വോ​​ട്ട്​ ഉ​​റ​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി​​രു​​ന്നു. വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ ദ​​ർ​​ശ​​നാ​​നു​​മ​​തി ന​​ൽ​​കാ​​ത്ത​​തി​​നാ​​ലാ​​ണ്​ തീ​​ർ​​ഥ​​യാ​​ത്ര ചേ​​ർ​​ത്ത​​ല വ​​ഴി​​യാ​​ക്കാ​​തെ നേ​​രി​​ട്ട്​ വ​​ർ​​ക്ക​​ല ശി​​വ​​ഗി​​രി​​​യി​​ലേ​​ക്കാ​​ക്കി​​യ​​ത്​ എ​​ന്ന​​ത്​ യു.​​ഡി.​​എ​​ഫ്​ നേ​​താ​​ക്ക​​ൾ​​ത​​ന്നെ സ്വ​​കാ​​ര്യ​​മാ​​യി സ​​മ്മ​​തി​​ക്കു​​ന്നു​​മു​​ണ്ട്.

മു​​സ്​​​ലിം, ക്രി​​സ്​​​ത്യ​​ൻ വോ​​ട്ടു​​റ​​പ്പി​​ക്കു​​ന്ന കാ​​ര്യ​​ത്തി​​ലും അ​​മാ​​ന്ത​​മു​​ണ്ടാ​​യി​​ല്ല. മ​​ണ്ഡ​ല​​ത്തി​​ൽ ത​​ന്നെ​​യു​​ള്ള കെ.​​സി.​​ബി.​​സി ആ​​സ്​​​ഥാ​​ന​​ത്തെ​​ത്തി ക​​ർ​​ദി​​നാ​​ൾ ആ​​ല​​ഞ്ചേ​​രി​​യെ ക​​ണ്ട്​ പി​​ന്തു​​ണ ഉ​​റ​​പ്പി​​ക്കാ​​നും ഘ​​ട​​ക​​ക​​ക്ഷി നേ​​താ​​വു കൂ​​ടി​​യാ​​യ സാ​​ദി​​ഖ​​ലി ശി​​ഹാ​ബ്​ ത​​ങ്ങ​​ളെ സ​​ന്ദ​​ർ​​ശി​​ച്ച്​ ആ​​ശീ​​ർ​​വാ​​ദം തേ​​ടാ​​നു​​മൊ​​ക്കെ നേ​​താ​​ക്ക​​ൾ മു​​ൻ​​കൈ​​യെ​​ടു​​ത്ത​​ത്​ സ​​മു​​ദാ​​യ ​േവാ​​ട്ടു​​ക​​ളി​​ൽ ഒ​​ന്നു​​പോ​​ലും പാ​​ഴാ​​ക​​രു​​തെ​​ന്ന്​ എ​​ന്ന 'സ​​ദു​​ദ്ദേ​​ശ്യ​ത്തോ​​ടെ' ത​​ന്നെ.

ക​​ഴി​​ഞ്ഞ മൂ​​ന്നു​ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ മ​​ണ്ഡ​​ല​​ത്തി​​ൽ യു.​​ഡി.​​എ​​ഫി​​ന്റെ വോ​​ട്ടു​​വി​​ഹി​​തം കു​​റ​​ഞ്ഞു​​വ​​രു​​ക​​യാ​​യി​​രു​​ന്നു എ​​ന്ന​​ത്​ മു​​ന്ന​​ണി നേ​​താ​​ക്ക​​ളെ തെ​​ല്ലൊ​​ന്നു​​മ​​ല്ല അ​​ങ്ക​​ലാ​​പ്പി​​ലാ​​ക്കി​​യ​​ത്. 2011ൽ ​​ബെ​​ന്നി ബ​​ഹ്​​​നാ​​ൻ 65,854 വോ​​ട്ട്​​ നേ​​ടി​​യെ​​ങ്കി​​ൽ, 2016ൽ ​​പി.​​ടി. തോ​​മ​​സ്​ മ​​ത്സ​​രി​​ച്ച​​പ്പോ​​ൾ അ​​ത്​ 61,268 ആ​​യും 2021ൽ ​​പി.​​ടി വീ​​ണ്ടും മ​​ത്സ​​രി​​ച്ച​​പ്പോ​​ൾ 58,707 ആ​​യും കു​​റ​​ഞ്ഞി​​രു​​ന്നു. ന​​ഗ​​ര​​മ​​ണ്ഡ​​ല​​മാ​​യ​​തി​​നാ​​ൽ സ​​ഹ​​താ​​പ ത​​രം​​ഗം കാ​​ര്യ​​മാ​​യി ഏ​​ശു​​ക​​യി​​ല്ല എ​​ന്ന മു​​തി​​ർ​​ന്ന നേ​​താ​​ക്ക​​ളു​​ടെ മു​​ന്ന​​റി​​യി​​പ്പ്​ കൂ​​ടി​​യാ​​യ​​പ്പോ​​ൾ യു.​​ഡി.​​എ​​ഫ്​ ക്യാ​​മ്പ്​ ശ​​രി​​ക്ക്​ അ​​ങ്ക​​ലാ​​പ്പി​​ലു​​മാ​​യി. മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ മ​​ണ്ഡ​​ല​​ത്തി​​ൽ ക്യാ​​മ്പ്​ ചെ​​യ്​​​ത്​ പ്ര​​ചാ​​ര​​ണം ന​​യി​​ക്കു​​ക​​കൂ​​ടി ചെ​​യ്​​​ത​​തോ​​ടെ ആ​​ശ​​ങ്ക യു.​​ഡി.​​എ​​ഫ്​ ക്യാ​​മ്പി​​ന്റെ മു​​ഖ​​മു​​ദ്ര​​യു​​മാ​​യി. വോ​​​ട്ടെ​​ടു​​പ്പ്​ ദി​​വ​​സം​ വൈ​​കീ​ട്ടു​​പോ​​ലും പ​​ല നേ​​താ​​ക്ക​​ളു​​ടെ​​യും മു​​ഖ​​ത്ത്​ ആ​​ത്മ​​വി​​ശ്വാ​​സം തെ​​ളി​​ഞ്ഞി​​ല്ല. ''അ​​യ്യാ​​യി​​രം വോ​​ട്ടി​​നെ​​ങ്കി​​ലും ജ​​യി​​ച്ചാ​​ലാ​​യി'' എ​​ന്ന്​ പ്ര​​ചാ​​ര​​ണം ന​​യി​​ച്ച മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ്​ നേ​​താ​​വ്​ ഡൊ​​മി​​നി​​ക്​ പ്ര​​സ​ന്റേ​​ഷ​​ൻ തു​​റ​​ന്നു​​പ​​റ​​ഞ്ഞ​​തും ഈ ​​ആ​​ത്മ​​വി​​ശ്വാ​​സ​​ക്കു​​റ​​വു കാ​​ര​​ണം. അ​​തി​​ന്റെ പേ​​രി​​ൽ ഇ​​പ്പോ​​ൾ ഡൊ​​മി​​നി​​ക്​ കു​​രി​​ശ്​ ചു​​മ​​ക്കു​​ന്നു എ​​ന്ന​​ത്​ മ​​റ്റൊ​​രു​​ കാ​​ര്യം.


ജ​​ന​​മ​​ന​​സ്സ്​ അ​​ള​​ക്കു​​ന്ന​​തി​​ൽ യു.​​ഡി.​​എ​​ഫ്​ നേ​​തൃ​​ത്വ​​വും പ​​രാ​​ജ​​യ​​പ്പെ​​ട്ടു​​വെ​​ന്ന്​ ചു​​രു​​ക്കം. കെ-​​റെ​​യി​​ൽ മു​​ത​​ൽ സ​​മു​​ദാ​​യ പ്രീ​​ണ​​നം​​വ​​രെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ൽ ഇ​​ട​​തു സ​​ർ​​ക്കാ​​ർ​ കൈ​​ക്കൊ​​ള്ളു​​ന്ന ന​​ട​​പ​​ടി​​ക​​ളി​​ൽ​ കേ​​ര​​ളജ​​ന​​ത എ​​ത്ര​​മാ​​ത്രം അ​​സം​​തൃ​​പ്​​​ത​​രാ​​ണ്​ എ​​ന്ന്​ മ​​ന​​സ്സി​​ലാ​​ക്കു​​ന്ന​​തി​​ൽ അ​​വ​​ർ യ​​ഥാ​​ർ​ഥ​​ത്തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. യ​​ഥാ​​ർ​ഥ പ്ര​​ശ്​​​ന​​ങ്ങ​​ളി​​ൽ​നി​​ന്ന്​ ജ​​ന​​ശ്ര​​ദ്ധ വ​​ഴി​തി​​രി​​ച്ചു​​വ​ി​ടാ​​നു​​ള്ള ഇ​​ട​​ത്​ ത​​ന്ത്ര​​ങ്ങ​​ളു​െ​​ട പി​​ന്നാ​​ലെ പോ​​കു​​ന്ന യു.​​ഡി.​​എ​​ഫ്​ നേ​​താ​​ക്ക​​ളെ​​യാ​​ണ്​ പ്ര​​ചാ​​ര​​ണ നാ​​ളു​​ക​​ളി​​ൽ ക​​ണ്ട​​ത്. പ്ര​​ചാ​​ര​​ണ​​ത്തി​​ന്റെ അ​​വ​​സാ​​ന ദി​​വ​​സ​​ങ്ങ​​ളി​​ൽ ഇ​​റ​​ങ്ങി​​യ അ​​ശ്ലീ​​ല വിഡി​​യോ ക്ലി​​പ്പി​ങ്ങും വോ​​​ട്ടെ​​ടു​​പ്പ്​ ദി​​വ​​സം അ​​തി​​ലെ മു​​ഖ്യ​​പ്ര​​തി​​യെ 'അ​​റ​​സ്റ്റ്​ ചെ​​യ്​​​ത​​തും', '​പി​​ടി​​യി​​ലാ​​യ​​ത്​ ലീ​​ഗു​​കാ​​ര​​​ൻ' എ​​ന്ന് പൊ​​ലീ​​സി​​ന്റെ സ്വ​​മേ​​ധ​​യാ വെ​​ളി​​പ്പെ​​ടു​​ത്ത​​ലും കൂ​​ടി​​യാ​​യ​​പ്പോ​​ൾ യു.​​ഡി.​​എ​​ഫ്​ ക്യാ​​മ്പ്​ പ​​രാ​​ജ​​യം ഉ​​റ​​പ്പി​​ച്ചു. ഇ​​തൊ​​ക്കെ​​യാ​​ണ്​ ജ​​ന​​വി​​ധി​​യെ സ്വാ​​ധീ​​നി​​ക്കു​​ക എ​​ന്ന അ​​തി​​ല​​ളി​​ത യു​​ക്​​​തി​​യി​​ൽ അ​​വ​​രും വീ​​ണു എ​​ന്ന​​താ​​ണ്​ യ​​ാഥാ​​ർ​​ഥ്യം.

ജ​​ന​​മ​​ന​​സ്സ്​ വാ​​യി​​ക്കു​​ന്ന കാ​​ര്യ​​ത്തി​​ൽ ഇ​​നി​​യും ഏ​​റെ മു​​ന്നേ​​റാ​​നു​​ണ്ട്​ എ​​ന്ന്​ യു.​​ഡി.​​എ​​ഫ്​ മ​​ന​​സ്സി​​ലാ​​ക്കു​​ക​​യും സ​​മു​​ദാ​​യ നേ​​താ​​ക്ക​​ള​​ല്ല വോ​​ട്ട്​ നി​​ർ​​ണാ​​യ​​ക ശ​​ക്തി​​ക​​ളെ​​ന്ന്​ തി​​രി​​ച്ച​​റി​​യു​​ക​​യും ചെ​​യ്​​​താ​​ൽ കേ​​ര​​ള​​ത്തി​​ൽ യു.​​ഡി.​​എ​​ഫി​​ന്​ പ്ര​​സ​​ക്തി വ​​ർ​​ധി​​ക്കും. അ​​ത​​ല്ല, വി​​ജ​​യ​​ത്തി​​ന്റെ പി​​താ​​വാ​​ര്​? ലീ​​ഡ​​റാ​​ര്?, ക്യാ​​പ്​​​റ്റ​​നാ​​ര്​? എ​​ന്നൊ​​ക്കെ പ​​ര​​സ്​​​പ​​രം ഉ​​ണ്ട​​യി​​ല്ലാ​​വെ​​ടി​​യു​​മാ​​യി ക​​ഴി​​യു​​ക​​യാ​െ​​ണ​​ങ്കി​​ൽ ദേ​​ശീ​​യ രാ​​ഷ്​​​ട്രീ​​യ​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സ്​ നേ​​ടി​​യെ​​ടു​​ത്തി​​രി​​ക്കു​​ന്ന 'സ്​​​ഥാ​​നം' ആ​​ണ്​ കേ​​ര​​ള​​ത്തി​​ൽ യു.​​ഡി.​​എ​​ഫി​​നെ​​യും കാ​​ത്തി​​രി​​ക്കു​​ന്ന​​ത്.

ബി.​​ജെ.​​പി വോ​​ട്ട്​ ന​​ൽ​​കു​​ന്ന ശു​​ഭ​​സൂ​​ച​​ന​​ക​​ൾ

അ​​ഖി​​ലേ​​ന്ത്യ ത​​ല​​ത്തി​​ൽത​​ന്നെ ഏ​​റ്റ​​വു​​മ​​ധി​​കം അ​​ണി​​ക​​ളു​​ള്ള ദേ​​ശീ​​യ പാ​​ർ​​ട്ടി​​യാ​​ണ്​ ബി.​​ജെ.​​പി. അ​​വ​​രു​​ടെ വോ​​ട്ട്​ വ​​ർ​​ധി​​ക്കു​​ന്ന​​ത്​ ഒ​​ട്ടും അ​​സ്വാ​​ഭാ​​വി​​ക​​വു​​മ​​ല്ല. പ​​ക്ഷേ, കേ​​ര​​ള​​ത്തി​​ന്റെ മ​​ണ്ണ്​ വ​​ർ​​ഗീ​​യ രാ​​ഷ്​​​ട്രീ​​യ​​ത്തി​​ന്​ പാ​​ക​​മാ​​യി​​ട്ടി​​ല്ല എ​​ന്ന ശു​​ഭസൂ​​ച​​ന​​ക​​ളാ​​ണ്​ ഓ​​രോ ​തെ​​ര​​ഞ്ഞെ​​ടു​​പ്പും ന​​ൽ​​കു​​ന്ന​​ത്. തൃ​​ക്കാ​​ക്ക​​ര​​യു​​ടെ ച​​രി​​ത്ര​​ത്തി​​ൽ ബി.​​ജെ.​​പി ഏ​​റ്റ​​വു​​മ​​ധി​​കം വോ​​ട്ട്​ നേ​​ടി​​യ​​ത്​ 2016ലാ​​യി​​രു​​ന്നു; 21,247 വോ​​ട്ട്. അ​​​തി​​നേ​​ക്കാ​​ൾ ആ​​യി​​രം വോ​​​ട്ടെ​​ങ്കി​​ലും അ​​ധി​​കം നേ​​ടു​​ക എ​​ന്ന മി​​നി​​മം അ​​ജ​​ണ്ട​​യു​​മാ​​യാ​​ണ്​ ക​​ഴി​​ഞ്ഞ​​ത​​വ​​ണ ​മ​​ത്സ​​രി​​ച്ച ജി​​ല്ല നേ​​താ​​വി​​നെ മാ​​റ്റി ഇ​​ത്ത​​വ​​ണ സം​​സ്​​​ഥാ​​ന വൈ​​സ്​ പ്ര​​സി​​ഡ​​ന്റ്​ എ.​​എ​​ൻ. രാ​​ധാ​​കൃ​​ഷ്​​​ണ​​നെ​​ത്ത​​ന്നെ രം​​ഗ​​ത്തി​​റ​​ക്കി​​യ​​ത്. സം​​സ്​​​ഥാ​​ന പ്ര​​സി​​ഡ​​ന്റ്​ കെ. ​​സു​​രേ​​ന്ദ്ര​​ൻ തൃ​​ക്കാ​​ക്ക​​ര​​യി​​ൽ ക്യാ​​മ്പു​​ചെ​​യ്​​​തു​​ത​​ന്നെ പ്ര​​ചാ​​ര​​ണം ന​​യി​​ച്ചു. മ​​ണ്ഡ​​ല​​ത്തി​​ൽ ഏ​​റ്റ​​വു​​മ​​ധി​​കം പ്ര​​ചാ​​ര​​ണ വാ​​ഹ​​ന​​ങ്ങ​​ൾ ത​​ല​​ങ്ങും വി​​ല​​ങ്ങും പാ​​ഞ്ഞ​​തും എ.​​എ​​ൻ. രാ​​ധാ​​കൃ​​ഷ്​​​ണ​​ന്​ വോ​​ട്ടു​​ ചോ​​ദി​​ച്ചു​​ത​​ന്നെ. പ്ര​​ചാ​​ര​​ണ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ​നി​​ന്ന്​ ഉ​​യ​​ർ​​ന്ന​​ത്​ ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ വി​​ക​​സ​​ന വാ​​ഴ്​​​ത്തു​​ക​​ളാ​​യി​​രു​​ന്നു​​വെ​​ങ്കി​​ൽ നേ​​താ​​ക്ക​​ളു​​ടെ പ്ര​​സം​​ഗ​​ങ്ങ​​ളി​​ൽ നി​​റ​​ഞ്ഞ​​ത്​ നാ​​ർ​​േ​കാ​​ട്ടി​​ക്​ ജി​​ഹാ​​ദും ല​വ്​​ജി​​ഹാ​​ദു​​മൊ​​ക്കെ. ക്രി​​സ്​​​ത്യ​​ൻ വോ​​ട്ടു​​ക​​ളാ​​യി​​രു​​ന്നു ല​​ക്ഷ്യം. പ്ര​​ചാ​​ര​​ണം കൊ​​ടു​​മ്പി​​രി​​ക്കൊ​​ണ്ടി​​രി​​ക്കെ മ​​ണ്ഡ​​ല​​ത്തി​​ൽ​​ത​​ന്നെ​​യു​​ള്ള പാ​​ലാ​​രി​​വ​​ട്ടം പൊ​​ലീ​​സ്​ സ്​​​റ്റേ​​ഷ​​നി​​ൽ പി.​​സി. ​​ജോ​​ർ​​ജ് 'കീ​​ഴ​​ട​​ങ്ങ​ാ​​നെ​​ത്തി​​യ​​തും' തു​​ട​​ർ​​ന്നു ന​​ട​​ന്ന അ​​റ​​സ്​​​റ്റും പൊ​​ലീ​​സ്​ സം​​ര​​ക്ഷ​​ണ​​യി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്കു​​ള്ള റോ​​ഡ്​​​ഷോ​​യും ജാ​​മ്യ​​വു​​മൊ​​ക്കെ ബി.​​ജെ.​​പി​​യു​​ടെ പ്ര​​ചാ​​ര​​ണ ആ​​യു​​ധ​​ങ്ങ​​ളാ​​യി. ജാ​​മ്യ​​ത്തി​​ലി​​റ​​ങ്ങി​​യ പി.​​സി. ജോ​​ർ​​ജ്​ നേ​​രെ തൃ​​ക്കാ​​ക്ക​​ര​​യി​െ​​ല​​ത്തി സ്വീ​​ക​​ര​​ണം ഏ​​റ്റു​​വാ​​ങ്ങി​​യും മ​​ണ്ഡ​​ല പ​​ര്യ​​ട​​നം ന​​ട​​ത്തി​​യു​​മൊ​​ക്കെ പ്ര​​ചാ​​ര​​ണ സ​​മാ​​പ​​നം കൊ​​ഴു​​പ്പി​​ക്കു​​ക​​യും ചെ​​യ്​​​തു. ഇ​​തോ​​ടൊ​​പ്പം 'കാ​​സ'​​യു​​ടെ പി​​ന്തു​​ണ കൂ​​ടി​​യാ​​യ​​തോ​​ടെ ഇ​​തു​​വ​​രെ താ​​മ​​ര ചി​​ഹ്ന​ത്തി​​ൽ പ​​തി​​ക്കാ​​തി​​രു​​ന്ന ക്രി​​സ്​​​ത്യ​​ൻ വോ​​ട്ടു​​ക​​ളി​​ൽ ഒ​​രു പ​​ങ്ക്​ ബി.​​ജെ.​​പി ഉ​​റ​​പ്പി​​ച്ചു. പ്ര​​തീ​​ക്ഷ​​ക​​ൾ വ​ാ​​നോ​​ള​​മു​​യ​​ർ​​ന്ന​​പ്പോ​​ഴാ​​ണ്​ 'നി​​യ​​മ​സ​​ഭ​​യി​​ൽ ഒ.​ ​രാ​​ജ​​ഗോ​​പാ​​ലി​ന്റെ പി​​ൻ​​ഗാ​​മി​​യാ​​യി താ​​ൻ എ​​ത്തു​​ന്ന​​ത്​' എ.​​എ​​ൻ.​​ആ​​ർ സ്വ​​പ്​​​നം ക​​ണ്ട​​ത്.

തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജോജോസഫ് തെ​രഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

പ​​ക്ഷേ, ഒ​​രു​​ കാ​​ര്യ​​ത്തി​​ൽ ബി.​​ജെ.​​പി​​ക്ക്​ അ​​ഭി​​മാ​​നി​​ക്കാം, വോ​​ട്ട​​റു​​ടെ മ​​ന​സ്സ്​ വാ​​യി​​ക്കു​​ന്ന​​തി​​ൽ സി.​​പി.​​എ​​മ്മി​​നേ​​ക്കാ​​ൾ പ്രാ​​വീ​​ണ്യ​​മു​​ണ്ട്​ ബി.​​ജെ.​​പി​​യു​​ടെ പ്രാ​​ദേ​​ശി​​ക നേ​​താ​​ക്ക​​ൾ​​ക്ക്. അ​​തു​​കൊ​​ണ്ടാ​​ണ്​ വോ​​​ട്ടെ​​ണ്ണ​​ലി​ന്റെ ത​​ലേ​​ദി​​വ​​സം​​ത​​ന്നെ ബി.​​ജെ.​​പി സ്​​​ഥാ​​നാ​​ർ​ഥി പ്ര​​ഖ്യാ​​പി​​ച്ച​​ത്, തൃ​​ക്കാ​​ക്ക​​ര ത​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം ഒ​​രു സി ക്ലാ​​സ്​ മ​ണ്ഡ​​ലം മാ​​ത്ര​​മാ​​ണെ​​ന്ന്. പി.​​സി​​യ​ു​ടെ​​യും കാ​​സ​​യു​​ടെ​​യും പി​​ന്തു​​ണ​​കൊ​​ണ്ടൊ​​ന്നും ക്രൈ​​സ്​​​ത​​വ വോ​​ട്ടു​​ക​​ൾ താ​​മ​​ര​​യി​​ലേ​​ക്ക്​ വ​​ഴി​​തി​​രി​​ച്ചു​​വി​​ടാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്ന തി​​രി​​ച്ച​​റി​​വും തൃ​​ക്കാ​​ക്ക​​ര ബി.​​ജെ.​​പി​​ക്ക്​ ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

കാ​​ടി​​ള​​ക്കി​​യു​​ള്ള പ്ര​​ചാ​​ര​​ണ​​വും പി.​​സി​​യു​​ടെ​​യും കാ​​സ​​യു​​ടെ​​യു​​മൊ​​ക്കെ പി​​ന്തു​​ണ​​യു​​മു​​ണ്ടാ​​യി​​ട്ടും, ജി​​ല്ല നേ​​താ​​വ്​ 2016ൽ ​​നേ​​ടി​​യ 21,247 വോ​​ട്ടി​​ന്റെ​​യും 2021ൽ ​​നേ​​ടി​​യ 15,218 വോ​​ട്ടി​​ന്റെ​​യും അ​​ടു​​ത്തെ​​ങ്ങു​​​മെ​​ത്താ​​തെ, സം​​സ്​​​ഥാ​​ന നേ​​താ​​വ്​ 12,957 വോ​​ട്ടു​​മാ​​യി കെ​​ട്ടി​​വെ​​ച്ച കാ​​ശ്​ സം​​സ്​​​ഥാ​​ന ഖ​​ജ​​നാ​​വി​​ലേ​​ക്ക് മു​​ത​​ൽ​​കൂ​​ട്ടി എ​​ന്ന പൊ​​ട്ട​​ലും ചീ​​റ്റ​​ലും സം​​ഘ്​ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പ്ര​​ക​​ട​​മാ​​ണ്. 'സ്​​​ഥി​​ര​​മാ​​യി മ​​ത്സ​​രി​​ക്കു​​ന്ന സ്​​​ഥാ​​നാ​​ർ​​ഥി​​യു​​ടെ ക​​ഴി​​വു​​കേ​​ട്' എ​​ന്ന​​തി​​ന​​പ്പു​​റം സം​​സ്​​​ഥാ​​ന നേ​​തൃ​​ത്വ​​ത്തി​​ന്റെ പി​​ടി​​പ്പു​േ​​ക​​ടാ​​യി ചി​​ത്രീ​​ക​​രി​​ച്ചു​​ള്ള പ​​രാ​​തി​​ക​​ൾ ദേ​​ശീ​​യ നേ​​തൃ​​ത്വ​​ത്തി​​ലേ​​ക്ക്​ എ​​ത്തു​​ന്ന​​തി​​ന്​ തൃ​​ക്കാ​​ക്ക​​ര വ​​ഴി​​യൊ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. 'പ​​രാ​​ജ​​യം ഞ​​ങ്ങ​​ൾ​​ക്ക്​ ശീ​​ല​​മാ​​ണ്​' എ​​ന്ന ടാ​​ഗ്​ ലൈ​​നൊ​​ന്നും അ​​ണി​​ക​​ളു​​ടെ രോ​​ഷം ത​​ണു​​പ്പി​​ക്കാ​​ൻ പ​​ര്യാ​​പ്​​​ത​​മ​​​ല്ലെ​​ന്ന്​ വ്യ​​ക്​​​തം.

തൃ​​ക്കാ​​ക്ക​​ര ന​​ൽ​​കു​​ന്ന ന​​ല്ല​​പാ​​ഠ​​ങ്ങ​​ൾ

തൃ​​ക്കാ​​ക്ക​​ര ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ഫ​​ലം കേ​​ര​​ള​​ത്തി​​ന്​ ചി​​ല ന​​ല്ല പാ​​ഠ​​ങ്ങ​​ൾ ന​​ൽ​​കു​​ന്നു​​ണ്ട്. ഉ​​ത്ത​​രേ​​ന്ത്യ​​യി​​ലെ ആ​​യാ റാം ​​ഗാ​​യാ റാം ​​ശൈ​​ലി​​യി​​ലു​​ള്ള രാ​​ഷ്​​​ട്രീ​​യ വ​​ര​​ത്തു​​പോ​​ക്കു​​ക​​ൾ​​ക്ക്​ കേ​​ര​​ള​​ത്തി​​ൽ സ്​​​ഥാ​​ന​​മി​​ല്ല എ​​ന്ന​​താ​​ണ്​ അ​​തി​​ലൊ​​ന്ന്. തെ​​ര​​ഞ്ഞെ​​ടു​​പ്പ​​ടു​​ത്തി​​രി​​ക്കെ സി.​​പി.​​എ​​മ്മി​​ലേ​​ക്ക്​ ചു​​വ​​ട്​ മാ​​റ്റി​​ച്ച​​വി​​ട്ടി​​യ കെ.​​വി. തോ​​മ​​സി​​നെ​​യും പ്ര​​ചാ​​ര​​ണ​​ത്തി​ന്റെ മൂ​​ർ​​ധ​​ന്യ​​ത്തി​​ൽ മ​​റു​​ക​​ണ്ടം ചാ​​ടി​​യ ജി​​ല്ല കോ​​ൺ​​ഗ്ര​​സ്​ ക​​മ്മി​​റ്റി ജ​​ന​​റ​​ൽ സെ​​​ക്ര​​ട്ട​​റി എം.​​ബി. മു​​ര​​ളീ​​ധ​​ര​​നെ​​യും സി.​​പി.​​എം അ​​ണി​​ക​​ൾ​​പോ​​ലും മൈ​​ൻ​​ഡ്​ ചെ​​യ്യാ​​ത്ത​​ത്​ ഇ​​തി​​ന്​ തെ​​ളി​​വ്. വോ​​​ട്ടെ​​ടു​​പ്പ്​ ഫ​​ലം വ​​ന്ന​​പ്പോ​​ൾ തി​​രു​​തമീ​​നു​​മാ​​യി കെ.​​വി.​ തോ​​മ​​സി​ന്റെ വീ​​ടി​​നു​ മു​​ന്നി​​ൽ കോ​​​ൺ​​ഗ്ര​​സ്​ പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​ട​​ക്കം​​പൊ​​ട്ടി​​ച്ച്​ ക​​ളി​​ച്ച​​പ്പോ​​ൾ ഇ​​ട​​ത്​ അ​​ണി​​ക​​ളി​​ൽ​നി​​ന്ന്​ ഒ​​രു പ്ര​​തി​​ഷേ​​ധ ശ​​ബ്​​​ദം​​പോ​​ലും ഉ​​യ​​ർ​​ന്ന​​തു​​മി​​ല്ല. ഇ​​ട​​ത്​ അ​​ണി​​ക​​ളു​​ടെ മൗ​​നം ക​​ന​​ത്ത​​പ്പോ​​ഴാ​​ണ്​ ദു​​ർ​​ബ​​ല പ്ര​​ത​ി​​ഷേ​​ധ​​വു​​മാ​​യി ചി​​ല ഇ​​ട​​തു നേ​​താ​​ക്ക​​ൾ വ​​ന്നു​​വെ​​ന്ന്​ വ​​രു​​ത്തി​​ത്തീ​​ർ​​ത്ത​​തും.

സൈ​​ബ​​റി​​ട​​ത്തി​​ലെ വി​​ദ്വേ​​ഷ​​ത്തി​ന്റെ അ​​തി​​പ്ര​​സ​​രം സാ​​ധാ​​ര​​ണ വോ​​ട്ട​​ർ​​മാ​​രി​​ലേ​​ക്ക്​ സ​​ന്നി​​വേ​​ശി​​ച്ചി​​ട്ടി​​ല്ല എ​​ന്ന​​തും മ​​റ്റൊ​​രു ന​​ല്ല​​പാ​​ഠം. തൃ​​ക്കാ​​ക്ക​​ര​​യു​​ടെ പ്ര​​ചാ​​ര​​ണ നാ​​ളു​​ക​​ളി​​ൽ അ​​ത്ര​​യേ​​റെ വ​ി​​ദ്വേ​​ഷ മാ​​ലി​​ന്യ​​ങ്ങ​​ളാ​​ണ്​ സൈ​​ബ​​റി​​ട​​ത്തി​​ൽ വ​​ലി​​ച്ചെ​​റി​​യ​​​പ്പെ​​ട്ട​​ത്. സ​മൂ​​ഹമാ​​ധ്യ​​മ​​ങ്ങ​​ളി​​ലെ ച​​ർ​​ച്ച​​ക​​ൾ​​ക്ക്​ അ​​നു​​സ​​രി​​ച്ചാ​​ണ് ​​വോ​​ട്ടു​​ക​​ൾ വ​​ഴി​​തി​​രി​​ഞ്ഞി​​രു​​ന്ന​​തെ​​ങ്കി​​ൽ ഇ​​താ​​വു​​മാ​​യി​​രു​​ന്നി​​ല്ല ഫ​​ലം. തൃ​​ക്കാ​​ക്ക​​ര കേ​​ര​​ള​​ത്തി​​ന്​ ന​​ൽ​​കു​​ന്ന​​ത്​ ന​​ല്ലൊ​​രു ദി​​ശാ സൂ​​ചി​​ക​​യാ​​ണ്. വി​​ക​​സ​​ന കാ​​ഴ്​​​ച​​പ്പാ​​ടി​​ൽ, സാ​​മു​​ദാ​​യി​​ക സൗ​​ഹാ​​ർ​​ദ​​ത്തി​​ൽ, വ​​ർ​​ഗീ​യ​​ത​​യെ അ​​ക​​റ്റി​നി​​ർ​​ത്തു​​ന്ന​​തി​​ൽ തു​​ട​​ങ്ങി സ്​​​ഥാ​​നാ​​ർ​​ഥി​നി​​ർ​​ണ​​യ​​ത്തി​​ൽ വ​​രെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ൽ ഒ​​രു മൂ​​ല്യ​​ബോ​​ധം മ​​ല​​യാ​​ളി മ​​ന​​സ്സി​​ൽ കാ​​ത്തു​​സൂ​​ക്ഷി​​ക്കു​​ന്നു​​ണ്ട്​ എ​​ന്ന കൃ​​ത്യ​​മാ​​യ ദി​​ശാസൂ​​ചി​​ക. അ​​ത്​ തി​​രി​​ച്ച​​റി​​യു​​ക എ​​ന്ന​​താ​​ണ്​ രാ​​ഷ്​​​ട്രീ​​യ​​പ്പാ​​ർ​​ട്ടി​​ക​​ളു​​ടെ മു​​ന്നി​​ലു​​ള്ള വെ​​ല്ലു​​വി​​ളി.

Show More expand_more
News Summary - Thrikkakara Election Result 2022