Begin typing your search above and press return to search.
proflie-avatar
Login

വൈ​ക്കം സ​ത്യ​ഗ്ര​ഹം ആ​രെ​യാ​ണ് മാ​റ്റി​യ​ത്?

വൈ​ക്കം സ​ത്യ​ഗ്ര​ഹം ആ​രെ​യാ​ണ് മാ​റ്റി​യ​ത്?
cancel

വൈ​ക്കം സ​ത്യ​ഗ്ര​ഹം ആ​രെ​യാ​ണ് മാ​റ്റി​യ​ത്? യ​ഥാ​ർ​ഥ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ​യും ഗാ​ന്ധി​ജി​യെ​യു​മാ​ണോ മാ​റ്റി​മ​റി​ച്ച​ത്​? വൈ​ക്കം ‘ഓ​ർ​മ​പ്പെ​രു​ന്നാ​ൾ’ സം​ഘ​ടി​പ്പി​ച്ച​തു​കൊ​ണ്ട്​ കോ​ൺ​ഗ്ര​സ്​ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കു​മോ? സ​ത്യ​ഗ്ര​ഹം എ​ന്ന​ത് ഗാ​ന്ധി​യ​ൻ പ്ര​തി​ഷേ​ധ​രീ​തി​യാ​ണ്. 1906ലാ​ണ് ഗാ​ന്ധി സ​ത്യ​ഗ്ര​ഹം എ​ന്ന സ​മ​ര​രീ​തി വി​ക​സി​പ്പി​ച്ച​ത്. അ​ഹിം​സ മാ​ർ​ഗം തി​ര​ഞ്ഞെ​ടു​ത്ത ഗാ​ന്ധി​ജി അ​തി​ന് അ​നു​യോ​ജ്യ​മാ​യ ഒ​രു പ​ദം ക​ണ്ടെ​ത്താ​ൻ സൗ​ത്ത് ആ​ഫ്രി​ക്ക​യി​ൽ ന​ട​ത്തി​യി​രു​ന്ന ‘ഇ​ന്ത്യ​ൻ ഒ​പ്പീ​നി​യ​ൻ’ എ​ന്ന പ​ത്ര​ത്തി​ൽ അ​നു​യോ​ജ്യ​മാ​യ...

Your Subscription Supports Independent Journalism

View Plans
വൈ​ക്കം സ​ത്യ​ഗ്ര​ഹം ആ​രെ​യാ​ണ് മാ​റ്റി​യ​ത്? യ​ഥാ​ർ​ഥ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ​യും ഗാ​ന്ധി​ജി​യെ​യു​മാ​ണോ മാ​റ്റി​മ​റി​ച്ച​ത്​? വൈ​ക്കം ‘ഓ​ർ​മ​പ്പെ​രു​ന്നാ​ൾ’ സം​ഘ​ടി​പ്പി​ച്ച​തു​കൊ​ണ്ട്​ കോ​ൺ​ഗ്ര​സ്​ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കു​മോ? 

സ​ത്യ​ഗ്ര​ഹം എ​ന്ന​ത് ഗാ​ന്ധി​യ​ൻ പ്ര​തി​ഷേ​ധ​രീ​തി​യാ​ണ്. 1906ലാ​ണ് ഗാ​ന്ധി സ​ത്യ​ഗ്ര​ഹം എ​ന്ന സ​മ​ര​രീ​തി വി​ക​സി​പ്പി​ച്ച​ത്. അ​ഹിം​സ മാ​ർ​ഗം തി​ര​ഞ്ഞെ​ടു​ത്ത ഗാ​ന്ധി​ജി അ​തി​ന് അ​നു​യോ​ജ്യ​മാ​യ ഒ​രു പ​ദം ക​ണ്ടെ​ത്താ​ൻ സൗ​ത്ത് ആ​ഫ്രി​ക്ക​യി​ൽ ന​ട​ത്തി​യി​രു​ന്ന ‘ഇ​ന്ത്യ​ൻ ഒ​പ്പീ​നി​യ​ൻ’ എ​ന്ന പ​ത്ര​ത്തി​ൽ അ​നു​യോ​ജ്യ​മാ​യ പ​ദം നി​ർ​ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ത്തു​ക വാ​ഗ്ദാ​നംചെ​യ്തു. പ​ല പ​ദ​ങ്ങ​ൾ വ​ന്നു. ഗാ​ന്ധി​ജി​യു​ടെ ഒ​രു ബ​ന്ധു​വാ​യ മ​ഗ​ൻ​ലാ​ൽ ഗാ​ന്ധി ‘സ​ദ്ഗ്ര​ഹ’ എ​ന്ന പ​ദം നി​ർ​ദേ​ശി​ച്ചു. ‘സ​ദ്ഗ്ര​ഹ’ എ​ന്ന​ത് ന​ല്ല​ കാ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​മെ​ന്ന അ​ർ​ഥ​ത്തി​ലാ​യി​രു​ന്നു.

അ​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ച്ചാ​ണ് ഗാ​ന്ധി​ജി സ​ത്യ​ഗ്ര​ഹം എ​ന്ന ക്രി​യാ​ത്മ​ക രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ രാ​ഷ്ട്രീ​യ നൈ​തി​ക (political ethics) രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്. അ​ത് ഗാ​ന്ധി​ജി വി​വി​ധ നൈ​തി​ക​ധാ​ര​ക​ൾ ഉ​ൾ​ക്കൊ​ണ്ട് നി​ര​ന്ത​ര സ​ഹ​ന​സ​മ​ര മാ​ർ​ഗ​ത്തി​ലൂ​ടെ വി​ക​സി​പ്പി​ച്ച​താ​ണ്. ബു​ദ്ധ/​ജൈ​ന ധ​ർ​മ​ത്തി​ലെ അ​ഹിം​സ. അ​തുപോ​ലെ യേ​ശു​വി​ന്റെ ഗി​രി​പ്ര​ഭാ​ഷ​ണ​ത്തി​ൽ പ്ര​ബോ​ധി​പ്പി​ച്ച സ്നേ​ഹ-​സ​ത്യ മാ​ർ​ഗം. ശ​ത്രു​ക്ക​ളെ​പ്പോ​ലും സ്നേ​ഹി​ക്കു​ക എ​ന്ന​ത്. ഗാ​ന്ധി​ജി​യു​ടെ അ​ച​ഞ്ച​ല ദൈ​വ​വി​ശ്വാ​സ​വും പ്ര​ത്യാ​ശ​യും സ്നേ​ഹ​വും സ​ത്യ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യും നി​ർ​ഭ​യം പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ആ​ത്മ​ധൈ​ര്യ​വു​മൊ​ക്കെ ഉ​ൾ​ക്കൊ​ണ്ട ജീ​വി​ത-​സ​മ​ര-​രാ​ഷ്ട്രീ​യ നൈ​തി​ക​ത​യാ​ണ് സ​ത്യ​ഗ്ര​ഹം.

ഗാ​ന്ധി​ജി 1906ൽ​ത​ന്നെ ഇ​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ച്ച് ‘ഇ​ന്ത്യ​ൻ ഒ​പ്പീ​നി​യ​നി’​ൽ എ​ഴു​തി​യി​ട്ടു​ണ്ട്. സ​ത്യം സൂ​ചി​പ്പി​ക്കു​ന്ന​ത് സ്നേ​ഹ​ത്തെ​യാ​ണ്. സ​ത്യ​ത്തി​നു​വേ​ണ്ടി​യു​ള്ള ആ​ഗ്ര​ഹം സ്നേ​ഹ​ത്തി​ൽ​കൂ​ടി ആർ​ജി​ക്കു​ന്ന ശ​ക്തി​കൂ​ടി​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​നം ന​ട​ത്തു​ന്ന സ​മ​ര​ത്തെ ഞാ​ൻ ‘സ​ത്യ​ഗ്ര​ഹ’ എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. അ​തി​െ​ന്റ ശ​ക്തി സ​ത്യ​ത്തി​ലും സ്നേ​ഹ​ത്തി​ലും അ​ഹിം​സ​യി​ലും അ​ധി​ഷ്ഠി​ത​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​തു​വ​രെ ഉ​പ​യോ​ഗി​ച്ച ‘പാ​സി​വ് റെ​സി​സ്റ്റ​ൻ​സ്’ എ​ന്ന ഇം​ഗ്ലീ​ഷ് പ​ദം ഉ​പ​യോ​ഗി​ക്കി​ല്ല.

ഗാ​ന്ധി​ജി​യു​ടെ ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന ത​ന​താ​യി ചി​ന്തി​ച്ചു​ണ്ടാ​ക്കി​യ ഇ​ന്ത്യ​ക്ക് രാ​ഷ്ട്രീ​യ​ഭാ​ഷ​യി​ലൂ​ടെ ഒ​രു പു​തി​യ രാ​ഷ്ട്രീ​യ ഇ​മേ​ജി​നേ​ഷ​നും എ​ത്തി​ക്സും അ​തി​ന് അ​നു​യോ​ജ്യ​മാ​യ ഒ​രു രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​പ​ദ്ധ​തി​യും ന​ൽ​കി​യ​താ​ണ്. അ​തു​പോ​ലെ ഗാ​ന്ധി​ജി ജോ​ൺ റ​സ്കി​ന്റെ ‘Unto this Last’ എ​ന്ന പു​സ്ത​കം ഗാ​ന്ധി​യു​ടെ സ​ത്യ​ഗ്ര​ഹ​മാ​ർ​ഗ​ത്തി​ന് പു​തി​യ​മാ​നം ന​ൽ​കി. ഗാ​ന്ധി ‘Un to this Last’ ഗു​ജ​റാ​ത്തി​യി​ൽ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി. അ​തി​നു കൊ​ടു​ത്ത പേ​രാ​ണ് ‘സ​ർ​വോ​ദ​യം’. അ​വി​ടെ​നി​ന്നാ​ണ് ഗാ​ന്ധി​ജി മെ​യ് അ​ന​ങ്ങി​യു​ള്ള തൊ​ഴി​ലും രാ​ഷ്ട്രീ​യ​വും പ്ര​ധാ​ന​മാ​ണ് എ​ന്ന തി​രി​ച്ച​റി​വി​ൽ എ​ത്തു​ന്ന​ത്. ഗാ​ന്ധി​യു​ടെ ആ​ശ്ര​മ മാ​തൃ​ക​യെ സ്വാ​ധീ​നി​ച്ച​ത് ടോ​ൾ​​സ്റ്റോ​യി ആ​വി​ഷ്‍ക​രി​ച്ച ക​മ്യൂ​ൺ​ രീ​തി​യാ​ണ്. ഗാ​ന്ധി അ​തു​കൊ​ണ്ടാ​ണ് സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്റെ സ​മൂ​ഹ​ത്തി​നു ‘ടോ​ൾ​​സ്റ്റോ​യി ഫാം’ ​എ​ന്ന പേ​രി​ട്ട​ത്. പ​േ​ക്ഷ, ഗാ​ന്ധി അ​തും ത​ന​താ​യ​ രീ​തി​യി​ൽ ഇ​ന്ത്യ​ൻ​ ഭാ​ഷ- സം​സ്കാ​ര​ത്തി​ന് അ​നു​യോ​ജ്യ​മാ​യി ‘ആ​ശ്ര​മം’ എ​ന്നാ​ക്കി മാ​റ്റി.

കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരുടെ സ്മൃതിയാത്രയിൽനിന്ന് 

കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരുടെ സ്മൃതിയാത്രയിൽനിന്ന് 

ഗാ​ന്ധി​ജി​യു​ടെ സ​ത്യ​ഗ്ര​ഹ​വും സ​ർ​വോ​ദ​യ​വും, സ്വ​രാ​ജ്, സം​ഘ​ർ​ഷും സം​വാ​ദും, അ​ഹിം​സ മാ​ർ​ഗ​വും, നി​ർ​ഭ​യ പ്ര​വ​ർ​ത്ത​ന​വും എ​ല്ലാം സാ​ക​ല്യ​മാ​യ ഒ​രു ജീ​വി​ത​വീ​ക്ഷ​ണ​ത്തി​ന്റെ​യും നൈ​തി​ക​ബോ​ധ്യ​ങ്ങ​ളു​ടെ​യും മാ​ർ​ഗ​രേ​ഖ​യാ​ണ്. ഗാ​ന്ധി​ജി​യു​ടെ രാ​മ​രാ​ജ്യം എ​ല്ലാ​വ​ർ​ക്കും തു​ല്യ നീ​തി​യും അ​വ​കാ​ശ​ങ്ങ​ളും ആ​ഹാ​ര​വും വ​സ്ത്ര​വും സ​ത്യ​വും സ്നേ​ഹ​വു​മൊ​ക്കെ​യു​ള്ള ഉ​ട്ടോ​പ്യ​യാ​യി​രു​ന്നു. ഗാ​ന്ധി​ജി​യു​ടെ രാ​ഷ്ട്രീ​യ​ഭാ​ഷ നീ​തിമാ​ർ​ഗ​ത്തി​​െന്റ സ​ര​ള​ഭാ​ഷ​യാ​ണ്. ഗാ​ന്ധി​ജി ഉ​പ​യോ​ഗി​ച്ച ഭാ​ഷ​യും ആ​ശ​യ​ങ്ങ​ളും സ​ര​ള​വും അ​തേ​സ​മ​യം ശ​ക്ത​വു​മാ​യി​രു​ന്നു (simple and powerful). അ​ദ്ദേ​ഹം സം​സാ​രി​ച്ച​ത് പ​തി​യ സ്വ​ര​ത്തി​ൽ പ​തു​ക്കെ ആ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ കൃ​ത്യ​ത​യോ​ടും സ്പ​ഷ്ട​ത​യോ​ടു​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ എ​ല്ലാ സാ​ധാ​ര​ണ​ക്കാ​ർ​ക്കും മ​ന​സ്സി​ലാ​കു​ന്ന ഭാ​ഷ. അ​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തെ കേ​ൾ​ക്കാ​ൻ ആ​ളു​ക​ൾ കൂ​ടി​യ​ത്. അ​ങ്ങ​നെ​യാ​ണ് ഒ​രു ന​ഗ​ര വ​രേ​ണ്യ നെ​റ്റ് വ​ർ​ക്കാ​യി​രു​ന്ന ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​നെ ഗാ​ന്ധി ജ​ന​കീ​യ പ്ര​സ്ഥാ​ന​മാ​ക്കി​മാ​റ്റി​യ​ത്. അ​തി​െ​ന്റ ശ​ക്തി സ​ത്യ​ത്തി​ന്റെ​യും സ്നേ​ഹ​ത്തി​ന്റെ​യും ശ​ക്തി​യാ​ണ്. ‘ട്രൂ​ത്ത് ഫോ​ഴ്സ്’ എ​ന്നാ​ണ് ഗാ​ന്ധി അ​തി​നെ വി​ളി​ച്ച​ത്.

ഗാ​ന്ധി​ജി​ക്കു മു​മ്പും പി​മ്പും ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ അ​ങ്ങ​നെ ത​ന​താ​യ രാ​ഷ്ട്രീ​യ ഭാ​വ​ന​യും ഭാ​ഷ​യും നൈ​തി​ക​ബോ​ധ്യ​ങ്ങ​ളും ആ​ർ​ക്കും പ​രീ​ക്ഷി​ക്കാ​നാ​യി​ല്ല. കാ​ര​ണം, അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​തം സ​ത്യാ​ന്വേ​ഷ​ണ പ​രീ​ക്ഷ​ണ​മാ​യി​രു​ന്നു. അ​ദ്ദേ​ഹം ജീ​വി​ച്ച​തും വ​ധി​ക്ക​പ്പെ​ട്ട​തും ജീ​വി​തം​ത​ന്നെ സ​ത്യ​ഗ്ര​ഹ​മാ​ക്കി​യ​തി​നാ​ലാ​ണ്.

1915 ജ​നു​വ​രി​യി​ൽ വ​ന്ന ഗാ​ന്ധി ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​രാ​ൻ ശ്ര​മി​ക്കാ​തെ വ​ഴി​മാ​റി ന​ട​ന്നു. അ​തി​ന് ഒ​രു​ കാ​ര​ണം ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ൽ അ​ക്കാ​ല​ത്തും വി​വി​ധ ഗ്രൂ​പ്പു​ക​ളു​ണ്ട്. അ​ന്ന് അ​ത് ആ​ശ​യ​പ​ര​മാ​യ നി​ല​പാ​ടു​ക​ൾ​കൊ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ പോ​ലെ ആ​മാ​ശ​യ അ​ധി​കാ​ര താ​ൽ​പ​ര്യ​ങ്ങ​ൾ മാ​ത്രം അ​ല്ലാ​യി​രു​ന്നു അ​ന്ന​ത്തെ കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ്പു​ക​ൾ.

ഗാ​ന്ധി​യെ ഇ​ന്ത്യ​യി​ലേ​ക്കു​ വ​രു​ത്താ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ ശ്ര​മി​ച്ച​ത് ഗോ​പാ​ൽ​കൃ​ഷ്ണ ഗോ​ഖ​ലെ​യാ​യി​രു​ന്നു. അ​ദ്ദേ​ഹം കോ​ൺ​ഗ്ര​സി​ലെ​ത​ന്നെ ലി​ബ​റ​ൽ രാ​ഷ്ട്രീ​യ​ത്തി​ന്റെ വ​ക്താ​വാ​യി​രു​ന്നു. ഗോ​ഖ​ലെ സൗ​ത്ത് ആ​ഫ്രി​ക്ക​യി​ൽ 1912ൽ ​പോ​യി ഗാ​ന്ധി​യു​ടെ സ​ത്യ​ഗ്ര​ഹ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ക​ണ്ടു ബോ​ധ്യ​പ്പെ​ട്ട് ഗോ​പാ​ൽ കൃ​ഷ്ണ ഗോ​ഖ​ലെ എ​ഴു​തി​യ ലേ​ഖ​ന​ങ്ങ​ളി​ൽ​കൂ​ടി​യാ​ണ് ഗാ​ന്ധി​യെ ഇ​ന്ത്യ​യി​ലെ സ്വാ​ത​ന്ത്ര്യസ​മ​ര പ്ര​സ്ഥാ​ന​വും ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സും അ​റി​ഞ്ഞ​ത്. ഗാ​ന്ധി​യെ ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ൻ മു​ൻ​കൈ​യെ​ടു​ത്ത് സി.​എ​ഫ്. ആ​ൻ​ഡ്രൂ​സി​നെ സൗ​ത്ത് ആ​ഫ്രി​ക്ക​യി​ൽ അ​യ​ച്ച​തും ഗോ​പാ​ൽ കൃ​ഷ്ണ ഗോ​ഖ​ലെ​യാ​ണ്. ഗാ​ന്ധി​ജി 1915 ജ​നു​വ​രി 14ന് ​ഇ​ന്ത്യ​യി​ലെ​ത്തി. 1915 ഫെ​ബ്രു​വ​രി 19ന് ​വെ​റും 48ാം വ​യ​സ്സി​ൽ ഗോ​പാ​ൽ കൃ​ഷ്ണ ഗോ​ഖ​ലെ മ​രി​ച്ചു. കോ​ൺ​ഗ്ര​സ്​ 1907ലെ ​സൂ​റ​ത്ത് എ.​െ​എ.​സി.​സി സ​മ്മേ​ള​ന​ത്തോ​ടു​കൂ​ടി ഗ്രൂ​പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ൽ പൂ​രി​ത​മാ​യി. തി​ല​കി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യാ​ഥാ​സ്‌​ഥി​തി​ക റാ​ഡി​ക്ക​ൽ ഗ്രൂ​പ്പും ഗോ​ഖ​ലെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ലി​ബ​റ​ൽ മോ​ഡ​റേ​റ്റ് ഗ്രൂ​പ്പും ത​മ്മി​ലു​ള്ള അ​ടി​പി​ടി​യി​ലും ക​സേ​ര ഏ​റി​ലു​മൊ​ക്കെ​യാ​ണ്‌ ആ ​സ​മ്മേ​ള​നം പ​ര്യ​വ​സാ​നി​ച്ച​ത് (ഇ​തൊ​ന്നും ഇ​ന്ന് തു​ട​ങ്ങി​യ​ത​ല്ല). അ​തു​കൊ​ണ്ടൊ​ക്കെ ത​ന്നെ ഗോ​ഖ​ലെ​യു​ടെ ആ​ളാ​യി ക​ണ്ട ഗാ​ന്ധി​ജി വ​ഴി​മാ​റി ഗ്രാ​മ​ങ്ങ​ളി​ൽ പോ​യി പ്ര​വ​ർ​ത്തി​ച്ചു. ഗു​ജ​റാ​ത്തി​ലെ ഖേ​ദ താ​ലൂ​ക്കി​ലും ബി​ഹാ​റി​ലെ ച​മ്പാ​ര​നി​ലും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​വും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​വും ഒ​രു​മി​ച്ചു​ള്ള സ​ത്യ​ഗ്ര​ഹ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. അ​തു​ക​ഴി​ഞ്ഞ് ഇ​ന്ത്യ​യി​ൽ എ​ല്ലാ​യി​ട​ത്തും സ​ന്ദ​ർ​ശി​ച്ച ഗാ​ന്ധി ഇ​ന്ത്യ​യി​ൽ വ​ന്ന് അ​ഞ്ചു കൊ​ല്ലം ക​ഴി​ഞ്ഞ് 1920ലാ​ണ് ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ൽ സ​ജീ​വ​മാ​കു​ന്ന​ത്.

1920ൽ 64ാ​മ​ത്തെ വ​യ​സ്സി​ൽ തി​ല​ക് മ​രി​ച്ച​തോ​ടു​കൂ​ടി ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ലെ ഒ​ന്നാം ത​ല​മു​റ നേ​താ​ക്ക​ൾ പോ​യ​തി​നു​ശേ​ഷ​മാ​ണ് ഗാ​ന്ധി​ജി ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന് പു​തി​യ ദി​ശാ​ബോ​ധ​വും പു​തി​യ രാ​ഷ്ട്രീ​യ സം​ഘ​ട​നാ​ശ്ര​മ​വും ന​ട​ത്തി​യ​ത്.

ഗാ​ന്ധി​ജി കോ​ൺ​​ഗ്ര​സി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷ​മു​ള്ള പ്ര​ധാ​ന സ​മ്മേ​ള​ന​മാ​യി​രു​ന്നു 1923ലെ ​കാ​ക്കി​നാ​ട സ​മ്മേ​ള​നം. കോ​ൺ​ഗ്ര​സ്​ ഒ​രു സ്വാ​ത​ന്ത്ര്യ​സ​മ​ര പ്ര​സ്ഥാ​ന​ത്തോ​ടൊ​പ്പം ഒ​രു സാ​മൂ​ഹി​ക പ​രി​ഷ്‍കാ​ര പ്ര​സ്ഥാ​ന​മാ​ക​ണം എ​ന്ന ഗാ​ന്ധി​യു​ടെ കാ​ഴ്ച​പ്പാ​ട് ആ​ദ്യ​മാ​യി ആ​വി​ഷ്ക​രി​ച്ച​ത് കാ​ക്കി​നാ​ട എ.​െ​എ.​സി.​സി സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു. 1921ൽ ​ടി.​കെ. മാ​ധ​വ​ൻ ഗാ​ന്ധി​ജി​യെ തി​രു​നെ​ൽ​വേ​ലി​യി​ൽ ബാ​രി​സ്റ്റ​ർ ജോ​ർ​ജ് ജി​സേ​ഫി​ന് ഒ​പ്പം കാ​ണു​ന്നു. അ​ങ്ങ​നെ 1923 ലെ ​കാ​ക്കി​നാ​ട എ.​ഐ.സി.​സി​യി​ൽ ടി.​കെ. മാ​ധ​വ​നെ ക്ഷ​ണി​ക്കു​ന്നു. അ​വി​ടെ ടി.കെ. മാ​ധ​വ​ൻ തൊ​ട്ടു​കൂ​ടാ​യ്മ​യെ​ക്കു​റി​ച്ചും അ​യി​ത്തം നി​ർ​ത്തേ​ണ്ട ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. അ​ങ്ങ​നെ എ.​ഐ.​സി.​സി അ​യി​ത്ത​ത്തി​നും തൊ​ട്ടു​കൂ​ടാ​യ്മ​ക്കും എ​തി​രെ പ്ര​മേ​യം പാ​സാ​ക്കി. അ​ങ്ങ​നെ ഒ​രു സ്വാ​ത​ന്ത്ര്യ​സ​മ​ര സം​ഘ​ട​ന എ​ന്ന​തി​ന് ഉ​പ​രി സാ​മൂ​ഹി​ക മ​നഃ​സ്‌​ഥി​തി​ക്കും സാ​മൂ​ഹി​ക മു​ൻ​വി​ധി​ക​ൾ​ക്കും തൊ​ട്ടു​കൂ​ടാ​യ്മ​ക്കും എ​തി​രാ​യ സ​ത്യ​ഗ്ര​ഹ പ്ര​സ്ഥാ​ന​മാ​യി പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കി​യ​ത് ഗാ​ന്ധി​യാ​ണ്. 1924 കോ​ൺ​ഗ്ര​സ്​ ച​രി​ത്ര​ത്തി​ലെ മാ​റ്റ​ങ്ങ​ളു​ടെ വ​ർ​ഷം ആ​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ തൊ​ട്ടു​കൂ​ടാ​യ്മ​ക്കും അ​യി​ത്ത​ത്തി​നും എ​തി​രാ​യ ആ​ദ്യ സ​ത്യ​ഗ്ര​ഹ സ​മ​ര​മാ​ണ് വൈ​ക്കം സ​ത്യ​ഗ്ര​ഹം. അ​ത് സാ​മൂ​ഹി​ക പ​രി​ഷ്ക​ര​ണ​ത്തി​ൽ ഗാ​ന്ധി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ദ്യ സ​ത്യ​ഗ്ര​ഹ പ​രീ​ക്ഷ​ണ​മാ​യി​രു​ന്നു.

1924ൽ ​ഗാ​ന്ധി​ജി എ.​െ​എ.​സി.​സി പ്ര​സി​ഡ​ന്റാ​യി. അ​തുവ​രെ ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ്​ ഒ​രു നെ​റ്റ് വ​ർ​ക്ക് രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​മാ​യി​രു​ന്നു. ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന് കൃ​ത്യ​മാ​യ സം​ഘ​ട​നാ രൂ​പ​വും മാ​ർ​ഗ​വും സ​ത്യ​ഗ്ര​ഹ നൈ​തി​ക​ത​യും വ​ന്ന​ത് 1924ലാ​ണ്. 1925 മാ​ർ​ച്ച്‌ 8-19 വ​രെ​യാ​ണ് ഗാ​ന്ധി​ജി​യു​ടെ വൈ​ക്കം സ​ത്യ​ഗ്ര​ഹ​ യാ​ത്ര. ആ ​യാ​ത്ര​യി​ലാ​ണ് അ​ദ്ദേ​ഹം ശ്രീനാ​രാ​യ​ണ ഗു​രു​വി​നെ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ഗാ​ന്ധി​ജി​യു​ടെ ര​ണ്ടാ​മ​ത്തെ കേ​ര​ള​യാ​ത്ര​യാ​യി​രു​ന്നു. വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ൽ ഗാ​ന്ധി​ജി​യും കോ​ൺ​ഗ്ര​സും പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു എ​ങ്കി​ലും യ​ഥാ​ർ​ഥ​ത്തി​ൽ വൈ​ക്കം സ​ത്യ​ഗ്ര​ഹം കോ​ൺ​ഗ്ര​സി​നെ​യും ഗാ​ന്ധി​ജി​യെ​യും മാ​റ്റി​മ​റി​ച്ചു. ഗാ​ന്ധി​ജി തൊ​ട്ടു​കൂ​ട്ടാ​യ്മ​ക്ക് എ​തി​രെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

1924ൽ ​ഗാ​ന്ധി​ജി ‘ന​വ​ജീ​വ​നി’​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ നി​ല​പാ​ട് എ​ഴു​തി: ‘‘എ​നി​ക്ക് പെ​െ​ട്ട​ന്ന് മാ​ഞ്ഞു​പോ​കു​ന്ന ഭൂ​മി​യി​ലെ അ​ധി​കാ​ര​ത്തി​ൽ താ​ൽ​പ​ര്യ​മി​ല്ല.’’ 1924ൽ ​ഒ​രു പ്രാ​വ​ശ്യം മാ​ത്ര​മാ​ണ് ഗാ​ന്ധി എ.​െ​എ.​സി.​സി പ്ര​സി​ഡ​ന്റാ​യ​ത്. അ​തി​നു​ശേ​ഷം വൈ​ക്കം സ​ത്യ​ഗ്ര​ഹ സ​ന്ദേ​ശം ഇ​ന്ത്യ​യി​ൽ മു​ഴു​വ​ൻ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​ന് 1931ൽ ​അ​ദ്ദേ​ഹം ഹ​രി​ജ​ൻ സേ​വാ സം​ഘ​ത്തി​ന് രൂ​പം​ന​ൽ​കി. 1933ൽ ​അ​ദ്ദേ​ഹം ‘ഹ​രി​ജ​ൻ’ എ​ന്ന പ​ത്രം തു​ട​ങ്ങി.

വൈ​ക്കം സ​ത്യ​ഗ്ര​ഹം സാ​മൂ​ഹി​ക​മാ​റ്റ​ത്തി​നും അ​യി​ത്തവ്യ​വ​സ്ഥ​ക്കു​മെ​തി​രെ​യു​ള്ള ഗാ​ന്ധി​യ​ൻ സ​ത്യ​ഗ്ര​ഹ​പ​രീ​ക്ഷ​ണ​ത്തി​ന്റെ തു​ട​ക്ക​മാ​യി​രു​ന്നു. അ​തോ​ടെ, ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ് ഒ​രേസ​മ​യം ആധു​നി​ക സാ​മൂ​ഹി​ക പ​രി​ഷ്‍ക​ര​ണ പ്ര​സ്ഥാ​ന​വും ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്തി​ന് എ​തി​രെ​യു​ള്ള രാ​ഷ്ട്രീ​യ സ​ത്യ​ഗ്ര​ഹ പ്ര​സ്ഥാ​ന​വു​മാ​യി പ​രി​ണ​മി​ച്ചു. ഗാ​ന്ധി​ജി എ​ന്നും കോ​ൺ​ഗ്ര​സ്​ അ​ധി​കാ​ര സ്ഥാ​നമാ​ന​ങ്ങ​ളി​ൽ​നി​ന്നും ഇ​ന്ത്യ​യി​ലെ പാ​ർ​ല​മെ​ന്റ​റി അ​ധി​കാ​ര സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും മാ​റിന​ട​ന്നു. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ അ​ടി​സ്ഥാ​നം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​വും പ​രി​വ​ർ​ത്ത​ന​വു​മാ​ണ് എ​ന്ന സ​ത്യ​ഗ്ര​ഹ മാ​ർ​ഗ​മാ​ണ് കോ​ൺ​ഗ്ര​സ്​ രാ​ഷ്ട്രീ​യ നൈ​തി​ക​ത​യു​ടെ അ​ടി​സ്ഥാ​നം.

കെ.പി.സി.സി സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ വേദിയിൽ പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു

കെ.പി.സി.സി സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ വേദിയിൽ പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു

ഗാ​ന്ധി​യു​ടെ പാ​ഠ​ങ്ങ​ളെ മ​റ​ന്ന് ഗാ​ന്ധി​ജി​യു​ടെ പ​ട​ങ്ങ​ളും ഗാ​ന്ധി പ​ട​ങ്ങ​ളു​ള്ള ക​റ​ൻ​സി നോ​ട്ടു​ക​ളും ഗാ​ന്ധി സ​ത്യ​ഗ്ര​ഹം എ​ന്ന​ത് ടോ​ക്ക​ണി​സ​വു​മാ​യ​താ​ണ് ഇ​ന്ന് കോ​ൺ​ഗ്ര​സും രാ​ജ്യ​വും നേ​രി​ടു​ന്ന വെ​ല്ലു​വി​ളി. ഇ​പ്പോ​ഴ​ത്തെ കോ​ൺ​ഗ്ര​സി​ലു​ള്ള അ​ധി​കാ​ര ക​സേ​ര മ​ത്സ​ര​ങ്ങ​ളും അ​ധി​കാ​ര പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ളും ആ​മാ​ശ​യ-​അ​ധി​കാ​ര ആ​ഗ്ര​ഹ​ങ്ങ​ളും എ​ല്ലാ സ​ത്യ​ഗ്ര​ഹ ആ​ദ​ർ​ശ ആ​ശ​യ​ങ്ങ​ൾ​ക്കും എ​തി​രാ​െ​ണ​ന്ന് അ​റി​യു​മ്പോ​ൾ മ​ഹാ​ത്മാ​ഗാ​ന്ധി തി​രി​ഞ്ഞു​ന​ട​ക്കും. ഗാ​ന്ധി​യി​ൽ​നി​ന്നും നെ​ഹ്‌​റു​വി​ൽ​നി​ന്നും പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​തെ അ​വ​രു​ടെ പ​ടം കാ​ണി​ച്ച് ആ​ചാ​രാ​നു​ഷ്​​ഠാ​ന​ങ്ങ​ൾ മാ​ത്രം പി​ൻ​പ​റ്റി​യാ​ൽ കോ​ൺ​ഗ്ര​സും രാ​ജ്യ​വും ജീ​ർ​ണോ​ന്മു​ഖ​മാ​കും.

വൈ​ക്കം സ​ത്യ​ഗ്ര​ഹ ‘ഓ​ർ​മ​പ്പെ​രു​ന്നാ​ൾ’ ആ​ചാ​രാ​നു​ഷ്ഠാ​ന​മെ​ന്ന​തി​ലു​പ​രി സ്വ​യം വി​മ​ർ​ശ​ന സ​ത്യ​ഗ്ര​ഹ പാ​ഠ​ങ്ങ​ളാ​കണം. അെ​ല്ല​ങ്കി​ൽ കോ​ൺ​ഗ്ര​സ് ആ​ചാ​ര-​അ​ധി​കാ​ര പാ​ർ​ട്ടി​ മാ​ത്രമാകും. ഗാ​ന്ധി വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ൽ കാ​ട്ടി​ത്ത​ന്ന സ​ത്യ​ഗ്ര​ഹം ഒ​ഴി​ച്ച്, അ​ധി​കാ​ര കി​ട​മ​ത്സ​ര​ങ്ങ​ളും വാ​ച​ക​മേ​ള​ക​ളും ഓ​ർ​മ​പ്പെ​രു​ന്നാ​ളും സം​ഘ​ടി​പ്പി​ച്ച​തു​കൊ​ണ്ടു മാ​ത്രം കോ​ൺ​ഗ്ര​സ്​ ഉ​യി​ർ​െ​ത്ത​ഴു​ന്നേ​ൽ​ക്കി​ല്ല എ​ന്ന് തി​രി​ച്ച​റി​യു​ക.

News Summary - vaikom sathygraha and congress