Begin typing your search above and press return to search.
proflie-avatar
Login

ഷാ കമീഷൻ റിപ്പോർട്ടിലെ കേരളം

Shah Commission
cancel
camera_alt

ജസ്​റ്റിസ്​ ജെ.സി. ഷാ. 

അടിയന്തരാവസ്​ഥയ​ിലെ അതിക്രമങ്ങളെയും മറ്റും അന്വേഷിക്കാൻ നിയമിതമായ ജസ്​റ്റിസ്​ ഷാ കമീഷ​ന്റെ റിപ്പോർട്ടിൽ കേരളത്തെപ്പറ്റിയുള്ള പരാമർശങ്ങളാണ്​ ചുവടെ. കേരളത്തിൽ നടന്ന അറസ്​റ്റുകളെയും മർദനങ്ങളെയും കുറിച്ച്​ ഏകദേശ ചിത്രം കമീഷൻ റിപ്പോർട്ടി​ന്റെ മൊഴിമാറ്റിയ പ്രസക്തഭാഗങ്ങളിൽ നിന്ന്​ ലഭിക്കും.

കേരളസർക്കാർ നൽകിയ വിവരമനുസരിച്ച് അടിയന്തരാവസ്ഥ കാലത്തെ അറസ്റ്റുകളുടെയും തടവുകളുടെയും സ്ഥിതിവിവരം ഇപ്രകാരമാണ്:

മിസ -790

കൊഫെപോസ -97

ഡി.ഐ.എസ്.ഐ.ആർ -7134

അതേസമയം, ഫയലുകൾ സൂക്ഷ്മപരിശോധന നടത്തിയപ്പോൾ 827 തടങ്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചതായി കണ്ടെത്തി. ഒളിവിൽ പോയ 37 പേരെ അറസ്റ്റ് ചെയ്യാനായില്ല. 790 തടവുകാരുടെ വിഭാഗം തിരിച്ച കണക്കു ഇപ്രകാരമാണ്.

നിരോധിത പാർട്ടികളിലെ അംഗങ്ങൾ/ അനുഭാവികൾ -476

രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങൾ/ അനുഭാവികൾ -221

മറ്റുള്ളവർ -93

19.155 മൂന്നാമത്തെ വിഭാഗത്തിൽ സാമ്പത്തിക കുറ്റവാളികളും ക്രിമിനലുകളും മറ്റ് സാമൂഹിക വിരുദ്ധരും ഉൾപ്പെടുന്നു. സാമ്പത്തിക കുറ്റവാളികളെന്ന് ആരോപിച്ച് 61 പേരെ കസ്റ്റഡിയിലെടുത്തു. തടവിലായവരിൽ പകുതിയിലധികവും നിരോധിത പാർട്ടികളിൽ ഉൾപ്പെട്ടവരായിരുന്നു –360 പേർ സി.പി.ഐ.എം.എൽ, 115 പേർ ആർ.എസ്.എസ്, ഒരാൾ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിസ്റ്റ്സ്. രാഷ്ട്രീയ പാർട്ടികളിൽപ്പെട്ട തടവുകാരിൽ ഏറ്റവും കൂടുതൽ സി.പി.എമ്മിൽനിന്നായിരുന്നു –139. മൂന്ന് പത്രപ്രവർത്തകരും 45 സ്കൂൾ/ സർവകലാശാല അധ്യാപകരും 34 ട്രേഡ് യൂനിയൻ നേതാക്കളും 29 സർക്കാർ ജീവനക്കാരും നാല് സ്ത്രീകളും തടവുകാരിൽ ഉൾപ്പെടുന്നു.

19.156 മിസ ഫയലുകളുടെ സൂക്ഷ്മപരിശോധനയിൽ, രാഷ്ട്രീയ തടവുകാരെ തടങ്കലിൽ വെക്കാനുള്ള കാരണങ്ങൾ ഏതാണ്ട് ഒരുപോലെയാണെന്ന് വ്യക്തമായി. വിവരങ്ങൾ ചേർക്കാനുള്ള ഫോമിൽ വ്യക്തിയുടെ പേരും മറ്റ് ചില വിവരങ്ങളും ചേർക്കാനുള്ള സ്ഥലം ഒഴിച്ചിടുക മാത്രമാണ് ചെയ്തത്. ഒരുകൂട്ടം തടവുകാരിൽ ഓരോരുത്തരുടെയും കാര്യത്തിൽ ഒരേ പശ്ചാത്തലമാണ് കാണിച്ചിരുന്നത്. ഉദാഹരണത്തിന്, സി.പി.ഐ.എം.എല്ലിൽ ഉൾപ്പെട്ട വ്യക്തികളുടെ കാര്യത്തിൽ, തടങ്കലിൽ വെച്ചിരിക്കുന്ന മിക്ക കേസുകളിലും പാർട്ടിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം, ഈ പ്രത്യയശാസ്ത്രത്തോടുള്ള വ്യക്തിയുടെ പ്രതിബദ്ധത തുടങ്ങിയ കാരണങ്ങളും പാർട്ടിയിലെ ചില പ്രമുഖ പ്രവർത്തകരുമായും നേതാക്കളുമായുമുള്ള അടുപ്പ​ത്തെക്കുറിച്ച് അവ്യക്തമായ റിപ്പോർട്ടുകളുമാണ് കാണിച്ചിരുന്നത്.

തടവിലായ ആളുടെ ഭാഗത്തുനിന്ന് സമീപകാലത്തോ മുമ്പോ ഉണ്ടായ ഏതെങ്കിലും പ്രത്യേക പ്രവർത്തനങ്ങളെ കുറിച്ച് പരാമർശമില്ല. സി.പി.ഐ ഇതര പ്രതിപക്ഷ പാർട്ടികളിൽപെട്ടവരുടെ കാര്യത്തിൽ, ദേശവ്യാപകമായ പ്രക്ഷോഭത്തിന് ഈ സംഘം നൽകിയ ആഹ്വാനത്തെയാണ് പ്രധാനമായും പരാമർശിക്കുന്നത്. ബന്ധപ്പെട്ട വ്യക്തി ഈ സമരത്തിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്നും പറയുന്നു. സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരുടെ കാര്യത്തിൽ, തടങ്കലിൽ വെക്കുന്നത് ഒരൊറ്റ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് –അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് തൊട്ടുടനെ അവർ നടത്തിയ പ്രതിഷേധ മാർച്ച്. താഴെപ്പറയുന്ന ദൃഷ്ടാന്തങ്ങൾ കേരളത്തിലെ രാഷ്ട്രീയ തടവുകളുടെ സ്വഭാവത്തിലേക്ക് വെളിച്ചം വീശും:

(i) സെന്റർ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ്സുമായി (സി.ഐ.സി) ബന്ധമുണ്ടെന്ന് ആരോപിച്ച് 1976 ഫെബ്രുവരി ആറിന് ഇടുക്കി ജില്ലാ മജിസ്‌ട്രേറ്റി​െന്റ ഉത്തരവനുസരിച്ച് ആന്റണി ആലീസ് ബേബിയെ തടങ്കലിലാക്കി. സി.ഐ.സിയുടെ സജീവ പ്രവർത്തകനാണെന്നും പാർട്ടി തീരുമാനം നടപ്പാക്കുന്നതിൽ ഏർപ്പെട്ടിരുന്നുവെന്നും തടങ്കൽ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. സർക്കാറിെന്റ ഉത്തരവുകൾ ലംഘിക്കാനും സർക്കാറിനെതിരെ കലാപം ഉയർത്താനും സർക്കാർ ജീവനക്കാരെയും വിദ്യാർഥികളെയും തൊഴിലാളികളെയും പൊതുജനങ്ങളെയും ആന്റണി പ്രേരിപ്പിക്കാനിടയുണ്ട് എന്ന് വിശ്വസിക്കാൻ എല്ലാ കാരണങ്ങളുമുണ്ടെന്ന് അധികാരികൾ എഴുതി. മേൽപ്പറഞ്ഞ കാരണങ്ങളാൽ 1977 മാർച്ച് 23 വരെ തടങ്കലിൽ കഴിഞ്ഞ ആന്റണിയുടെ ഭാഗത്തുനിന്നുണ്ടായ ഏതെങ്കിലും പ്രവർത്തനത്തെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.

ii) 1976 ഡിസംബർ 14ന് തൃശൂർ ജില്ലാ മജിസ്‌ട്രേറ്റി​െന്റ ഉത്തരവനുസരിച്ച് ശങ്കർ, നാരായണ വെള്ളൂണ്ണി എന്ന ഷൺമുഖൻ ജനാർദൻ, മണി എന്നിവരെ തടവിലാക്കി. അടിയന്തരാവസ്ഥക്കെതിരെ 1975 നവംബർ 14 മുതൽ ലോക് സംഘർഷ് സമിതി ആരംഭിച്ച പ്രക്ഷോഭമാണ് കാരണമായി പറഞ്ഞത്. ഈ സമരത്തി​െന്റ സ്‌പോൺസർമാർ ‘സുപ്രധാനമായ സ്ഥാപനങ്ങൾ അട്ടിമറിക്കുന്നതുൾപ്പെടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെക്കുറിച്ചും ഭരണകക്ഷിയുടെ നേതാക്കൾക്കെതിരെ ആക്രമണങ്ങളിൽ പ​ങ്കെടുക്കുന്നതിനെക്കുറിച്ചും ചിന്തിക്കുന്നതായി അറിയുന്നു എന്നും പരാമർശിച്ചു. ഈ വ്യക്തികൾ ചില രഹസ്യ യോഗങ്ങളിൽ പങ്കെടുക്കുന്നതായി ആരോപിക്കപ്പെട്ടു, എന്നാൽ, അവയുടെ വിശദാംശങ്ങൾ നൽകിയില്ല. അടിയന്തരാവസ്ഥ പിൻവലിക്കുന്നതുവരെ മേൽപ്പറഞ്ഞ കാരണങ്ങളാൽ അവർ തടവിൽ തുടർന്നു.

(iii) 1976 ജനുവരി 16ലെ എറണാകുളം ജില്ലാ മജിസ്‌ട്രേറ്റി​െന്റ ഉത്തരവ് പ്രകാരം തോമസ് ഇട്ടൂട്ടിനെ ലോക് സംഘർഷ് സമിതി സമരത്തിലെ പങ്കി​െന്റ പേരിൽ തടങ്കലിലാക്കി. ജയപ്രകാശ് നാരായൺ ആഹ്വാനംചെയ്ത രാജ്യവ്യാപകമായ പ്രക്ഷോഭമാണ് കാരണം. ഈ ആഹ്വാനം നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഇട്ടൂട്ട് സജീവമായി ഏർപ്പെട്ടിരുന്നുവെന്നും ഇത്തരം പ്രവർത്തനങ്ങളിൽ അദ്ദേഹം തുടർന്നും ഏർപ്പെടുമെന്നും സായുധ സേനയെയും പൊലീസിനെയും സർക്കാർ ജീവനക്കാരെയും വിദ്യാർഥികളെയും പൊതുജനങ്ങളെയും സർക്കാറിെന്റ ഉത്തരവുകൾ ലംഘിക്കാനും സർക്കാറിനെതിരെ കലാപമുണ്ടാക്കാനും പ്രേരിപ്പിക്കുമെന്നും വിശ്വസിക്കാൻ എല്ലാ കാരണങ്ങളുമുണ്ടെന്ന് പരാമർശിച്ചു. എന്നാൽ, ഈ നിഗമനങ്ങളെ സാധൂകരിക്കുന്ന മുൻകാല ചെയ്തികളെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമൊന്നുമില്ലായിരുന്നു.

(iv) 1975 ജൂ​ൈല ഒമ്പതിലെ തിരുവനന്തപുരം ജില്ലാ മജിസ്‌ട്രേറ്റി​െന്റ ഉത്തരവനുസരിച്ച് കേരള കോൺഗ്രസ് (ഒ) പ്രസിഡന്റ് കെ. ശങ്കരനാരായണനെ തടങ്കലിലാക്കി. 1975 ജൂൺ 25ന് ഡൽഹിയിൽ ചേർന്ന അഖിലേന്ത്യാ പ്രതിപക്ഷ കക്ഷികളുടെ യോഗമാണ് കാരണം പറഞ്ഞത്. രാജ്യവ്യാപക പ്രക്ഷോഭത്തിനുള്ള പദ്ധതി നടപ്പാക്കാൻ ശങ്കരനാരായണൻ ചുമതലപ്പെട്ടിരുന്നുവെന്നും ഈ ആവശ്യത്തിനായി അദ്ദേഹം സി.പി.എമ്മുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും വിശ്വസനീയമായി മനസ്സിലാക്കാൻ സാധിച്ചുവെന്നും അതിനാൽ ‘അഖിലേന്ത്യാ നേതൃത്വത്തി​െന്റ’ നിർദേശപ്രകാരം സായുധ സേനയെയും പൊലീസിനെയും കലാപത്തിന് പ്രേരിപ്പിക്കുന്നത് ഉൾപ്പെടെയുള്ള അട്ടിമറി പ്രവർത്തനങ്ങളിൽ കോൺഗ്രസ് (ഒ) നേതാവ് ഏർപ്പെടുമെന്ന് യുക്തിസഹമായി മനസ്സിലാക്കുന്നുവെന്നും പരാമർശിച്ചു. ഈ കാരണങ്ങളാൽ 1975 ഒക്ടോബർ 11 വരെ ശങ്കരനാരായണൻ തടങ്കലിൽ തുടർന്നു.

19.157 പൂഴ്ത്തിവെപ്പ്, കൊള്ളലാഭം, കരിഞ്ചന്ത, മറ്റ് അഴിമതികൾ എന്നിവയിൽ ഏർപ്പെട്ടതായി കണ്ടെത്തിയ ചില റേഷൻ കടയുടമകളെ കൈകാര്യം ചെയ്യാനും മിസയുടെ കീഴിലുള്ള അധികാരങ്ങൾ ഉപയോഗിച്ചു. കടകളിൽ നടത്തിയ റെയ്ഡിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തരക്കാർക്കെതിരെ നടപടിയെടുത്തതെന്ന് ഫയലുകൾ വ്യക്തമാക്കുന്നു. എന്നിരുന്നാലും, ഈ വ്യക്തികൾ സ്ഥിരം കുറ്റവാളികളാണോ അല്ലെങ്കിൽ സാധാരണ നിയമപ്രകാരം എപ്പോഴെങ്കിലും കേസെടുത്തിട്ടുണ്ടോ എ​ന്നൊന്നും വ്യക്തമല്ല. വിലയിൽ കൃത്രിമം കാണിച്ചും കള്ളക്കടത്തിലൂടെയും അവശ്യസാധനങ്ങളുടെ വിതരണം തടസ്സപ്പെടുത്തിയ ചില കച്ചവടക്കാർക്കെതിരെയും മിസ ഉപയോഗിച്ചു. അവരിൽ ചിലരെ നികുതി വെട്ടിപ്പ് ആരോപിച്ച് മിസ പ്രകാരം തടങ്കലിലാക്കി.

തൊഴിലാളികൾക്ക് അനുകൂലമായി തൊഴിൽ തർക്കം പരിഹരിക്കാൻ സമ്മർദം ചെലുത്തുന്നതിന് വൻകിട തൊഴിലുടമകൾക്കെതിരെയും ഭരണകൂടം മിസ ഉപയോഗിച്ചു. സഹകരണ ബാങ്കുകളുടെയോ സൊസൈറ്റികളുടെയോ ഫണ്ടുകൾ ദുരുപയോഗം ചെയ്ത വ്യക്തികൾക്കെതിരെയും മിസ ഉപയോഗിച്ച സന്ദർഭങ്ങളുണ്ട്. കാർഡമം ഹിൽ റിസർവിലെ മൃദുമരങ്ങളുടെ വളർച്ച നശിപ്പിച്ചുവെന്നാരോപിച്ച് ഇടുക്കി ജില്ലയിലെ നാല് പേർ മിസ പ്രകാരം തടവിലാക്കപ്പെട്ടു. പലിശ ഇടപാട് നടത്തുന്ന രണ്ട് വ്യക്തികൾക്കെതിരെ കൊല്ലം ജില്ലാ മജിസ്ട്രേറ്റ് മിസക്ക് കീഴിലുള്ള അധികാരങ്ങൾ ഉപയോഗിച്ചു. കള്ളന്മാർ, റൗഡികൾ തുടങ്ങിയ സാധാരണ കുറ്റവാളികൾക്കെതിരെയും വിരളമായെങ്കിലും മിസയുടെ ഉപയോഗമുണ്ടായിരുന്നു.

19.158 രാഷ്ട്രീയേതര കാരണങ്ങളാൽ തടങ്കലിൽ വെച്ചതി​െന്റ ദൃഷ്ടാന്തങ്ങൾ ഇനിപ്പറയുന്നവയാണ്:

(i) 1975 ആഗസ്റ്റ് 23ന് കെ.എൽ.കെ -7279 എന്ന ത​െന്റ ജീപ്പിൽ ഏഴ് ക്വിന്റൽ റേഷൻ ഗോതമ്പ് കടത്തിയതായി കണ്ടെത്തിയ ദേവസ്യ കുര്യനെ 1975 ആഗസ്റ്റ് 27ന് ഇടുക്കി ജില്ലാ മജിസ്ട്രേറ്റി​െന്റ ഉത്തരവനുസരിച്ച് തടവിലാക്കി. ഇയാൾക്കെതിരെ സാധാരണ കേസും രജിസ്റ്റർ ചെയ്തിരുന്നതായി തടങ്കലിനുള്ള കാരണങ്ങളിൽ പറയുന്നു. 1975 ആഗസ്റ്റ് 23ന് കെ.എൽ.കെ -7279 ജീപ്പിൽനിന്ന് പിടിച്ചെടുത്ത ഗോതമ്പ് റേഷൻ കടകളിൽനിന്ന് കടത്തിയ റേഷൻ ഗോതമ്പാണെന്നും റേഷൻ സാധനങ്ങളുടെ കരിഞ്ചന്തയിൽ ഏർപ്പെട്ടിരുന്നുവെന്നും വിശ്വസിക്കാൻ എല്ലാ കാരണങ്ങളുമുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് രേഖപ്പെടുത്തി. 1975 ഡിസംബർ 28 വരെ കുര്യൻ തടങ്കലിൽ തുടർന്നു.

(ii) 1975 ജൂലൈ 22ലെ മലപ്പുറം ജില്ലാ മജിസ്ട്രേറ്റി​െന്റ ഉത്തരവനുസരിച്ച് റേഷൻ കടയുടമയായ കെ.ജെ. ജോസഫിനെ തടവിലാക്കി. സിവിൽ സപ്ലൈസ് റേഷൻ ഇൻസ്പെക്ടറുടെ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ജോസഫിന് അനുവദിച്ച താൽക്കാലിക ലൈസൻസ് സസ്പെൻഡ് ചെയ്തതായും പരാമർശമുണ്ട്. ലൈസൻസ് സസ്‌പെൻഡ് ചെയ്‌ത സാഹചര്യത്തിൽ തടവുകാരൻ മുൻവിധിയോടെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തടയുക എന്നത് അപ്രസക്തമാകുമെന്നും ഉത്തരവ് റദ്ദാക്കണമെന്നും സ്‌പെഷൽ സെക്രട്ടറി (ആഭ്യന്തരം) എസ്. നാരായണസ്വാമി രേഖപ്പെടുത്തി. എന്നാൽ, തടവുകാര​െന്റ പ്രവർത്തനം സർക്കാറിെന്റ നിയമങ്ങളെ മാനിക്കാത്തതായതിനാൽ തടങ്കൽ ന്യായീകരിക്കാവുന്നതാണെന്ന് സ്പെഷൽ സെക്രട്ടറി (ഫുഡ്) രേഖപ്പെടുത്തി. അതിനാൽ, ത​െന്റ വീക്ഷണങ്ങൾ പുനഃപരിശോധിക്കണമെന്ന് അദ്ദേഹം സ്‌പെഷൽ സെക്രട്ടറിയോട് (ആഭ്യന്തരം) അഭ്യർഥിച്ചു. 1975 ജൂലൈ 30ന് സ്‌പെഷൽ സെക്രട്ടറി (ആഭ്യന്തരം) ഇപ്രകാരം രേഖപ്പെടുത്തി:

‘‘സെക്രട്ടറി (ഫുഡ്) നിർദേശിച്ചതുപോലെ ഒരു വീക്ഷണം എടുക്കുകയാണെങ്കിൽ അത് വിഷയം വളരെയധികം നീട്ടിക്കൊണ്ടുപോകുമെന്ന് എനിക്ക് തോന്നുന്നു. എ​െന്റ വീക്ഷണത്തിൽ, ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ട വ്യക്തി മറ്റേതെങ്കിലും അവശ്യ ഉൽപന്നത്തിൽ വ്യാപാരം നടത്താൻ സാധ്യതയുള്ളതായി കണക്കാക്കാനാവില്ല. പ്രഖ്യാപനം സ്ഥിരീകരിക്കണോ അതോ തടങ്കൽ ഉത്തരവ് റദ്ദാക്കണമോ എന്ന് മന്ത്രി (ആഭ്യന്തരം) തീരുമാനിക്കും.’’

മന്ത്രി കരുണാകരൻ സ്പെഷൽ സെക്രട്ടറിയുടെ (ആഭ്യന്തരം) അഭിപ്രായങ്ങൾ നിരസിക്കുകയും 1975 ജൂലൈ 31ന് പ്രഖ്യാപനം സ്ഥിരീകരിക്കാൻ ഉത്തരവിടുകയും ചെയ്തു.

(iii) അരിയുടെയും ഗോതമ്പി​െന്റയും അളവിൽ കൃത്രിമം കാണിച്ചതിന് കോഴിക്കോട് ജില്ലാ മജിസ്‌ട്രേറ്റി​െന്റ ഉത്തരവനുസരിച്ച് 1975 ജൂലൈ 26ന് തടവിലാക്കിയ കെ.ടി. കുഞ്ഞാലിയുടെ കേസ് മുകളിൽ പറഞ്ഞ കെ.ജെ. ജോസഫി​െന്റ കേസിന് സമാനമാണ്. കുഞ്ഞാലിയുടെ ലൈസൻസും സസ്പെൻഡ് ചെയ്തു. കടയുടെ ലൈസൻസ് നേരത്തേ തന്നെ സസ്പെൻഡ് ചെയ്തിരുന്നതിനാൽ, കരുതൽ സ്വഭാവമുള്ള മിസ പ്രകാരം തടങ്കലിൽ വെക്കുന്നത് ന്യായീകരിക്കാൻ പ്രയാസമാണ് എന്ന് 1975 ആഗസ്റ്റ് ഒന്നിന് സ്‌പെഷൽ സെക്രട്ടറി (ആഭ്യന്തരം) എസ്. നാരായണസ്വാമി രേഖപ്പെടുത്തി. എന്നിരുന്നാലും, കെ.ജെ. ജോസഫി​േന്റതിന് സമാനമായി, അത്തരം ആളുകളെയും തടങ്കലിൽ വെക്കണമെന്ന സ്പെഷ്യൽ സെക്രട്ടറിയുടെ (ഫുഡ്) അഭിപ്രായത്തോട് മന്ത്രി (ആഭ്യന്തരം) യോജിച്ചതായി സ്പെഷൽ സെക്രട്ടറി (ആഭ്യന്തരം) കൂട്ടിച്ചേർത്തു. ഉത്തരവുകൾക്കായി ഫയൽ മന്ത്രിക്ക് അയച്ചു. 1975 ആഗസ്റ്റ് രണ്ടിന് പ്രഖ്യാപനം സ്ഥിരീകരിച്ചു. 1975 ഡിസംബർ അഞ്ചിന് കുഞ്ഞാലി മോചിതനായി.

(iv) മൂന്ന് തൊഴിലാളികളെ ഒരു കാരണവുമില്ലാതെയും ശരിയായ നടപടിക്രമം പാലിക്കാതെയും പിരിച്ചുവിട്ടതിന് കോട്ടയത്തെ റബർ ഷോപ് ഉടമയായ കെ.വി. ജോസഫിനെ 1976 ജൂലൈ 29ലെ കോട്ടയം ജില്ലാ മജിസ്‌ട്രേറ്റി​െന്റ ഉത്തരവ് പ്രകാരം തടവിലാക്കി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ലേബർ ഓഫിസറുമായി അദ്ദേഹം സഹകരിച്ചില്ലെന്നും ആരോപണമുയർന്നിരുന്നു. 1976 ആഗസ്ത് 25ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. എന്നാൽ, തൊഴിൽ തർക്കം രമ്യമായി പരിഹരിച്ചതിനാൽ ജോസഫിനെ മോചിപ്പിക്കാൻ ശിപാർശ ചെയ്തുകൊണ്ട് കോട്ടയം ജില്ലാ മജിസ്ട്രേറ്റ് ആഭ്യന്തര വകുപ്പിന് എഴുതിയതുപ്രകാരം 1976 സെപ്റ്റംബർ 11ന് ഉത്തരവ് റദ്ദാക്കി.

v) 1976 സെപ്‌റ്റംബർ 24ന് ആലപ്പുഴ ജില്ലാ മജിസ്‌ട്രേറ്റി​െന്റ ഉത്തരവ് പ്രകാരം യുനൈറ്റഡ് എൻജിനീയറിങ് എന്റർപ്രൈസ് മാനേജിങ് പാർട്ണർമാരായ എൻ.എസ് കുഡ്‍വ, പി. ഗോപാലകൃഷ്ണ ഷേണായ് എന്നിവരെ കസ്റ്റഡിയിൽ എടുത്തത് തൊഴിൽ തർക്കങ്ങൾ കൈകാര്യം ചെയ്യാൻ മിസ ഉപയോഗിച്ചതി​െന്റ മറ്റൊരു ഉദാഹരണമാണ്. മാനേജ്മെന്റും ജീവനക്കാരും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നിരുന്നാലും, വ്യക്തമായ ഒരു സംഭവവും ഉദ്ധരിക്കാതെ ഈ എൻജിനീയർമാരുടെ സാമൂഹിക വിരുദ്ധവും ദേശവിരുദ്ധവുമായ സ്വഭാവത്തെക്കുറിച്ച് കസ്റ്റഡി കാരണങ്ങളിൽ അവ്യക്തമായ പരാമർശങ്ങൾ നടത്തി.

സി. അച്യുതമേനോൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു

1976 സെപ്റ്റംബർ 29 മുതൽ സെപ്റ്റംബർ 30 വരെ അവർ പരോളിൽ പുറത്തിറങ്ങി. പിന്നീട്, പരോൾ 1976 ഒക്ടോബർ എട്ടു വരെ നീട്ടി. തടങ്കൽ ഉത്തരവ് സംസ്ഥാന സർക്കാർ സ്ഥിരീകരിക്കാത്തതിനാൽ അത് റദ്ദാവുകയായിരുന്നു. പരോളിൽ പുറത്തിറങ്ങിയതിനുശേഷം ചില ചർച്ചകൾ നടന്നതായും അധികൃതരുടെ നിർദേശപ്രകാരം തർക്കം പരിഹരിച്ചതിനെ തുടർന്ന് തടങ്കൽ ഉത്തരവ് അസാധുവാകാൻ അനുവദിക്കുകയായിരുന്നുവെന്നും ഫയലിൽനിന്ന് വ്യക്തമാണ്.

(vi) 1976 ആഗസ്റ്റ് 17ലെ തൃശൂർ ജില്ലാ മജിസ്‌ട്രേറ്റി​െന്റ ഉത്തരവ് പ്രകാരമാണ് 70 വയസ്സുള്ള എ.സി. ചാക്കോയെ കസ്റ്റഡിയിൽ എടുത്തത്. ചാക്കോ അദ്ദേഹത്തി​െന്റ എല്ലാ സ്ഥാപനങ്ങളിലും തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നതായും അന്നത്തെ പ്രധാനമന്ത്രിയുടെ 20 ഇന സാമ്പത്തിക പരിപാടിയെ പരസ്യമായി വിമർശിച്ചിരുന്നതായും കസ്റ്റഡിക്കുള്ള കാരണമായി ഡി.ഐ.ജി (എമർജൻസി) ചൂണ്ടിക്കാട്ടി. 1976 ആഗസ്റ്റ് 13ന് ഇയാളുടെ സ്ഥാപനത്തിൽ റെയ്ഡ് നടത്തിയതായും വൻതുകയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായും പരാമർശമുണ്ട്. 70 വയസ്സിനു മുകളിൽ പ്രായമുള്ള, വിട്ടുമാറാത്ത പ്രമേഹരോഗിയായ പിതാവി​​െന്റ മോചനത്തിനായി അഭ്യർഥിച്ചുകൊണ്ട് മകൻ 1976 ആഗസ്റ്റ് 26ന് ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകി. ഡി.ഐ.ജി (ഇന്റലിജൻസ്) ആണ് ഇക്കാര്യം അന്വേഷിച്ചത്.

(vii) 1977 ജനുവരി 17ന് കൊല്ലം ജില്ലാ മജിസ്ട്രേറ്റി​െന്റ ഉത്തരവ് പ്രകാരം നസീറുദ്ദീനെതിരെ കസ്റ്റഡി ഉത്തരവ് പുറപ്പെടുവിച്ചു. അഷ്ടമുടിയിലെ നസീർ ടൈൽസ് വർക്സിലെ തൊഴിലാളികളും മാനേജ്മെന്റും തമ്മിലെ തർക്കമായിരുന്നു കസ്റ്റഡിക്ക് കാരണം. 1975 ഒക്ടോബർ എട്ടിലെ സംസ്ഥാന സർക്കാർ ഉത്തരവനുസരിച്ച് ബീന ഇൻഡസ്ട്രി മാനേജർ കെ. മുഹമ്മദ് സാലിയെ കസ്റ്റഡിയിലെടുത്തു. ഫാക്ടറിയിലെ ജീവനക്കാരും മാനേജ്മെന്റും തമ്മിലെ തർക്കമാണ് കസ്റ്റഡിക്ക് കാരണ​െമന്ന് ഫയൽ കാണിക്കുന്നു.

ആലുവ ഡെപ്യൂട്ടി ലേബർ ഓഫിസറുമായുള്ള ചർച്ചയിൽ രൂപപ്പെട്ട കരാർ പാലിക്കാൻ മാനേജ്മെന്റ് തയാറായില്ലെന്നും 1975 സെപ്റ്റംബർ മൂന്നിന് ഫാക്ടറി അടച്ചുപൂട്ടിയതായും കാണാൻ സാധിച്ചു. ഇത് തൊഴിലാളികളുടെ സത്യഗ്രഹത്തിലേക്ക് നയിച്ചു. വിഷയം മുഖ്യമന്ത്രിയുടെ അടുത്തുവരെ എത്തിയതായി ഫയൽ കാണിക്കുന്നു. മന്ത്രി (എ & എൽ), സ്പെഷൽ സെക്രട്ടറി (ആഭ്യന്തരം), നിയമ സെക്രട്ടറി, തൊഴിൽ സെക്രട്ടറി എന്നിവരുമായുള്ള ചർച്ചയിൽ മിസ പ്രയോഗിക്കാനുള്ള തീരുമാനമെടുത്തു. 1975 ഒക്ടോബർ ഒമ്പതിന് സാലിയെ തടവിലാക്കി.

1975 നവംബർ 19 മുതൽ 1975 നവംബർ 28 വരെ അദ്ദേഹത്തിന് പരോൾ അനുവദിച്ചു. ഈ കാലയളവിൽ ചില ചർച്ചകൾ നടന്നതായി പറയുന്നു. 1975 ഡിസംബർ നാലിന് സാലി സർക്കാരിന് ഒരു നിവേദനം നൽകി. 1975 ഡിസംബർ ആറിന് ഉത്തരവ് പിൻവലിച്ചു. പരോൾ കാലയളവിൽ അധികൃതർക്ക് തൃപ്തിയാകുന്ന തരത്തിൽ സാലി തർക്കം പരിഹരിച്ചതായി ഫയലിൽ വ്യക്തമാകുന്നു.

കെ. കരുണാകരൻ,ജയറാം പടിക്കൽ

(ix) 1976 ഒക്‌ടോബർ 18ലെ കൊല്ലം ജില്ലാ മജിസ്‌ട്രേറ്റി​െന്റ ഉത്തരവ് പ്രകാരം ശശിധരനെ കസ്റ്റഡിയിലെടുത്തു. സമൂഹത്തിലെ പാവപ്പെട്ടവർക്കും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർക്കും പണം വായ്പ കൊടുത്ത് അമിത പലിശ ഈടാക്കിയെന്നതായിരുന്നു കാരണം. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ അദ്ദേഹം ഏർപ്പെട്ടതായി വിശ്വസിക്കാൻ കാരണമുണ്ടെന്നും പരാമർശമുണ്ടായിരുന്നു. അതേസമയം, അദ്ദേഹം ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന് തെളിയിക്കുന്ന ഏതെങ്കിലും പ്രത്യേക സംഭവം ഉദ്ധരിച്ചിരുന്നുമില്ല.

ഇത്തരം കേസുകളിൽ സാധാരണ നിയമപ്രകാരമാണ് പൊലീസ് നടപടി എടുക്കേണ്ടെതെന്നും മിസയുടെ ഉപയോഗം ഒഴിവാക്കണമെന്നും സ്‌പെഷൽ സെക്രട്ടറി (ആഭ്യന്തരം) എസ്. നാരായണസ്വാമി 1976 ഒക്ടോബർ 28ന് റിപ്പോർട്ട് നൽകി. എന്നാൽ, സ്‌പെഷൽ സെക്രട്ടറിയുടെ ശിപാർശ മറികടന്ന് ആഭ്യന്തര മന്ത്രി കരുണാകരൻ 1976 ഒക്ടോബർ 29ന് ഉത്തരവ് ശരിവെച്ചു. 1977 ​​െഫബ്രുവരി 23 വരെ ശശിധരൻ തടവിൽ തുടർന്നു. ഇതേ കാരണത്താൽ മിസ നിയമപ്രകാരം തടവിലായ അദ്ദേഹത്തി​െന്റ സഹോദരൻ ബാബു രാജേന്ദ്രപ്രസാദിനെയും 1977 ഫെബ്രുവരി 23ന് മോചിപ്പിച്ചു.

(x) 1975 ആഗസ്റ്റ് 25ലെ എറണാകുളം പൊലീസ് കമീഷണറുടെ ഉത്തരവ് പ്രകാരം എം.എ. ജയ്നിയെ കസ്റ്റഡിയിലെടുത്തു. എറണാകുളം മാർക്കറ്റിലെ കമീഷൻ ഏജന്റായിരുന്ന അദ്ദേഹം 2000 മുതൽ 4000 രൂപ വരെ സമ്പാദിച്ചിരുന്നു. 1975 ഏപ്രിൽ 20ന് ഐ.പി.സി 323, 340, 343 വകുപ്പുകൾ പ്രകാരമുള്ള ഒരു കേസിൽ അദ്ദേഹം ഉൾപ്പെട്ടിരുന്നു. അദ്ദേഹം സ്വാധീനമുള്ള നേതാവാണെന്നും ജെ.ഇ.ഐ എന്ന നിരോധിത സംഘടനക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ടെന്ന് വിശ്വസനീയമായ വിവരമുണ്ടെന്നും പറഞ്ഞായിരുന്നു അറസ്റ്റ്. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനെതിരെ നിലകൊള്ളുന്ന ഗ്രൂപ്പുകളുടെ അക്രമാസക്തമായ കലാപം അദ്ദേഹം സ്​പോൺസർ ചെയ്യാനിടയുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിച്ചു.

രാജ്യത്തി​െന്റ സുരക്ഷക്കും ക്രമസമാധാനത്തിനും ഭീഷണിയാകുന്ന തരത്തിൽ സാമുദായിക വികാരം ഉയർത്തിവിടാനും സാധ്യതയുണ്ട്. എന്നാൽ, ഈ ആരോപണങ്ങൾ സാധൂകരിക്കുന്ന പ്രത്യേക സംഭവങ്ങളൊന്നും പരാമർശിച്ചിരുന്നില്ല. ഈ കാരണങ്ങളെ ആശ്രയിക്കാൻ കഴിയില്ലെന്നും അതിനാൽ ഒഴിവാക്കണമെന്നും പേജി​െന്റ മാർജിനിൽ സ്പെഷൽ സെക്രട്ടറി (ആഭ്യന്തരം) കുറിച്ചതായി ഫയൽ കാണിക്കുന്നു. എന്നാൽ, 1975 സെപ്റ്റംബർ ആറിന് സംസ്ഥാന സർക്കാർ ഉത്തരവ് ശരിവെച്ചു. 19.161 തടവുകാരിൽനിന്നോ അവർക്കുവേണ്ടിയോ ലഭിച്ച നിവേദനങ്ങൾ പരിഗണിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി നിശ്ചിത ഇട​വേളകളിൽ യോഗം ചേരുമായിരുന്നു. പൂർവകാല പ്രവർത്തനങ്ങളും ഭാവിയിലെ നല്ല പെരുമാറ്റത്തിനുള്ള ഉറപ്പും അടിസ്ഥാനമാക്കി കേന്ദ്ര സർക്കാർ തയാറാക്കിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് ശിപാർശ ചെയ്തത്.

1975 ജൂലൈ 11ന് ആലപ്പുഴ മജിസ്‌ട്രേറ്റി​െന്റ ഉത്തരവ് പ്രകാരം കസ്റ്റഡിയിലെടുത്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രമുഖ പ്രവർത്തകനായ ആർ. നാരായണ​െന്റ കേസ് ഇതിന് ഉദാഹരണമാണ്. ജെ.പി പ്രസ്ഥാനവുമായി സജീവ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇന്ദിര ഗാന്ധിയുടെ 20 ഇന പരിപാടിയെ പിന്തുണക്കുന്നുവെന്ന് കാണിച്ചും സർക്കാറിനെതിരെ പ്രവർത്തിക്കില്ലെന്നും ഉറപ്പ് നൽകിയും 1975 ആഗസ്റ്റ് നാലിന് അദ്ദേഹം ഒരു നിവേദനം അയച്ചു.

പിണറായി വിജയൻ -അടിയന്തരാവസ്ഥയിൽ മർദനമേറ്റ ജനപ്രതിനിധി

ഇത് ഐ.ജി.പിക്ക് കൈമാറുകയും അദ്ദേഹം അതേക്കുറിച്ച് അന്വേഷിച്ച് ‘‘സോഷ്യലിസ്റ്റ് പാർട്ടിയുടെ ഇപ്പോഴത്തെ നയവുമായി അദ്ദേഹത്തിന് അഭിപ്രായവ്യത്യാസമുള്ളതായി അന്വേഷണത്തിൽ വ്യക്തമായെന്ന്’’ റിപ്പോർട്ട് നൽകുകയും ചെയ്തു. കേന്ദ്രസർക്കാറി​െന്റ അംഗീകാരത്തിന് വിധേയമായി 1975 നവംബർ 29ന് തടങ്കൽ ഉത്തരവ് പിൻവലിച്ചു. അതുപോലെ, 1975 ജൂലൈ 11 ന് തടവിലാക്കപ്പെട്ട മറ്റൊരു സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായ മുനിസിപ്പൽ കൗൺസിലർ പുത്തൻപുരയിൽ പി.എ. സെയ്ഫിനെയും 1975 ആഗസ്റ്റ് എട്ടിന് സമാന കാരണത്താൽ മോചിപ്പിച്ചു. മറ്റൊരു സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായ കെ.കെ. മജീദി​െന്റ കേസും ഇതുപോലെതന്നെയായിരുന്നു.

വാസ്തവത്തിൽ, തടവിലാക്കപ്പെട്ട ഭൂരിഭാഗം സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകരും ഏതാണ്ട് ഒരു മാസത്തിനുള്ളിൽ മോചിതരായി. രാഷ്ട്രീയ തടവുകാരുടെ മോചനം പരിഗണിക്കു​മ്പോൾ പൊലീസ് ഐ.ജിയുടെ റിപ്പോർട്ടിനാണ് മുഖ്യപരിഗണന നൽകിയത്. പൊലീസ് ക്ലിയറൻസ് നൽകിയശേഷമാണ് മോചന ശിപാർശകൾ നൽകിയത്. 19.163 പരോളുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ ഉദാര സമീപനമാണ് സ്വീകരിച്ചതെന്ന് പരോൾ കേസുകളുടെ പരിശോധന വ്യക്തമാക്കുന്നു. പരോൾ അനുവദിക്കുന്നതിനുള്ള അപേക്ഷകൾ അനുഭാവപൂർവം പരിഗണിക്കുകയും ചെയ്തു. ബന്ധപ്പെട്ട എസ്.പിയുടെ അഭിപ്രായം അറിഞ്ഞതിനുശേഷം മാത്രമാണ് തീരുമാനമെടുത്തത്.

പരോൾ അനുവദിക്കാൻ എസ്.പി ശിപാർശ ചെയ്തപ്പോഴെല്ലാം അത് അനുവദിക്കുകയുംചെയ്തു. സി.പി.എംപോലുള്ള പ്രമുഖ പ്രതിപക്ഷ രാഷ്ട്രീയകക്ഷികളുടെ നേതാക്കൾക്കുപോലും ഉദാരമായി പരോൾ അനുവദിച്ചു. 1977 ജനുവരിയിൽ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ സി.പി.എം തടവുകാരനായ കെ. പുരുഷോത്തമന് പരോൾ അനുവദിച്ചു. രോഗിയായ പിതാവിനെ ശുശ്രൂഷിക്കാൻ മറ്റൊരു രാഷ്ട്രീയ തടവുകാരനായ കോഴിക്കോട്ടെ വി.എ. ജോസഫിന് 1976 നവംബറിൽ താൽക്കാലിക മോചനം അനുവദിച്ചു. കണ്ണൂരിലെ സി.പി.എം തടവുകാരനായ കെ.കെ. കുഞ്ഞിക്കണ്ണൻ വൈദ്യർക്ക് മകളുടെ കല്യാണം നടത്താൻ 1976 ഡിസംബറിൽ പരോൾ അനുവദിച്ചു. അളിയ​െന്റ രോഗാവസ്ഥ കാരണം കണ്ണൂരിലെ സി.പി.എം തടവുകാരനായ ഇ. കുമാരനും പരോൾ ലഭിച്ചു.

19.164 ആർ.എസ്.എസ് തടവുകാരുടെപോലും ന്യായമായ അപേക്ഷകൾ നിരസിക്കപ്പെട്ടില്ല. കുടുംബം സാമ്പത്തികപ്രയാസം നേരിടുന്നതിനാൽ തിരുവനന്തപുരത്തെ ആർ.എസ്.എസ് തടവുകാരനായ ടി.എസ്. ശങ്കരൻ എന്ന ശിവശങ്കറിന് 1976 ഡിസംബറിൽ പരോൾ ലഭിച്ചു. രോഗിയായ ഭാര്യയെ പരിചരിക്കാൻ മിസ തടവുകാരനായ എൻ. നാമദേവ് കാമത്ത് എന്ന ആർ.എസ്.എസ് തടവുകാരന് 1977 ജനുവരി 7 മുതൽ ജനുവരി 20 വരെ പരോൾ അനുവദിച്ചു.

19.165 പരോളിനുള്ള അപേക്ഷയിലെ തീരുമാനം എപ്പോഴും തടവുകാരന് നൽകിയിരുന്നതായി ഈ ഫയൽ കാണിക്കുന്നു. അടുത്ത ബന്ധുവി​െന്റ അസുഖം, വിവാഹം, വീട്ടിലെ സാമ്പത്തികപ്രയാസം തുടങ്ങിയ കാരണങ്ങളാൽ സമർപ്പിച്ച പരോൾ അപേക്ഷകളൊന്നും നിരസിക്കപ്പെട്ടി​ല്ല. സ്വത്ത് ഭാഗംവെക്കുന്നതിനുപോലും ചിലർക്ക് പരോൾ അനുവദിച്ചു. കണ്ണൂരില രാഷ്ട്രീയ തടവുകാരായ ഇ.കെ. ഇമ്പിച്ചിബാവ, സി.എച്ച്. ഇബ്രാഹിം ഹാജി എന്നിവരുടെ കേസ് ഇതിനുദാഹരണമാണ്. സി.പി.ഐ.എം.എൽ തടവുകാരുടെ കാര്യത്തിൽ മാത്രമാണ് പരോൾ അനുവദിക്കുന്നതിൽ സർക്കാർ കാർക്കശ്യം പുലർത്തിയത്.

ഡി.ഐ.ജി (ക്രൈം) നൽകിയ റിപ്പോർട്ട് പരിഗണിച്ചശേഷം മാത്രമാണ് ഇവരുടെ കേസ് പരിഗണിച്ചത്. ഒരു സി.പി.ഐ.എം.എൽ തടവുകാരനും പരോൾ ലഭിച്ചതായി കാണുന്നില്ല. എന്നിരുന്നാലും രോഗിയായ കുടുംബാംഗങ്ങളെ കാണാനുള്ള അവരുടെ അപേക്ഷ നിരസിക്കപ്പെട്ടില്ല. ഒന്നോ രണ്ടോ ദിവസത്തേക്ക് പൊലീസ് കാവലിൽ വീട്ടിലേക്ക് പോകാനുള്ള സൗകര്യമൊരുക്കുകയും ചെയ്തു. കൊല്ലത്തെ എൻ. ചന്ദ്രൻ, കോട്ടയത്തെ ഈശ്വരൻ നാരായണൻ എന്നിവരുടെ കേസ് ഇതിനുദാഹരണമാണ്. 19.166 പരോൾ നിരസിച്ച ചില കേസുകളും ഫയലുകളുടെ സൂക്ഷ്മപരിശോധനയിൽ കണ്ടെത്തി. അവയിൽ ചിലത് ഇവയാണ്:

(i) അനന്തരവൻ ഗുരുതരാവസ്ഥയിലാണെന്ന് കാണിച്ച് കോട്ടയത്തെ സി.പി.എം തടവുകാരനായ വി.ആർ. ഭാസ്‌കരൻ 1976 സെപ്റ്റംബർ ഒമ്പതിന് പരോളിന് അപേക്ഷിച്ചു. അനന്തരവൻ രക്താർബുദം ബാധിച്ച് ആശുപത്രിയിലാണെന്നും പരോൾ അനുവദിക്കാവുന്നതാണെന്നും കാണിച്ച് കോട്ടയം എസ്.പി 1976 നവംബർ നാലിന് റിപ്പോർട്ട് നൽകി. എന്നാൽ, രോഗിയെ പരിചരിക്കാൻ വീട്ടിൽ മറ്റാരെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കാൻ എസ്.പിയോട് ആവശ്യപ്പെട്ടു. മാതാപിതാക്കളാണ് കുട്ടിയെ നോക്കുന്നതെന്ന് കാണിച്ച് 1976 നവംബർ 11ന് എസ്.പി റിപ്പോർട്ട് നൽകി. അതിനാൽ പരോൾ അപേക്ഷ തള്ളുകയും 1976 നവംബർ 16ന് തടവുകാരനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.

അടിയന്തരാവസ്ഥയിലെ രക്തസാക്ഷി പി. രാജൻ,രാജ​ന്റെ അച്ഛൻ ​പ്രഫ. ഇൗച്ചരവാര്യർ

(ii) ത​െന്റ മാതാവി​െന്റ അസുഖം ചൂണ്ടിക്കാട്ടി പാലക്കാട്ടെ ബി.ജെ.എസ് തടവുകാരനായ വള്ളൻ കുട്ടിയുടെ ഭാര്യ കെ.പി. സരോജിനി 1976 നവംബർ 16ന് ഭർത്താവിന് പരോൾ തേടി അപേക്ഷ നൽകി. രോഗാവസ്ഥ സ്ഥിരീകരിച്ച് 1976 നവംബർ 27ന് പാലക്കാട് എസ്.പി നൽകിയ റിപ്പോർട്ടിൽ രോഗിയായ വൃദ്ധക്ക് മൂന്ന് മുതിർന്ന ആൺമക്കളും മറ്റ് രണ്ടുപേരുമു​ണ്ടെന്ന് വ്യക്തമാക്കിയിരുന്നു. അതിനാൽ, അദ്ദേഹത്തിന് പരോൾ നിഷേധിക്കുകയും അക്കാര്യം അറിയിക്കുകയും ചെയ്തു.

(iii) 1976 ഒക്ടോബർ 24ന് നിശ്ചയിച്ച സഹോദര​െന്റ വിവാഹത്തിൽ പ​ങ്കെടുക്കാൻ കോട്ടയത്തെ സി.പി.എം തടവുകാരനായ കെ.എം. ഇബ്രാഹിം 1976 ഒക്ടോബർ ആറിന് രണ്ടാഴ്ചത്തെ പരോളിന് ​അപേക്ഷിച്ചു. കോട്ടയം എസ്.പി 1976 ഒക്ടോബർ 11ന് നൽകിയ റിപ്പോർട്ടിൽ സഹോദര​െന്റ വിവാഹക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ, സഹോദരിയുടെ മകനെ കാണാൻ 1976 ആഗസ്റ്റിൽ ആറ് ദിവ​സത്തെ പരോൾ അനുവദിച്ചതിനാൽ അപേക്ഷ നിരസിക്കപ്പെട്ടു.

മൊഴിമാറ്റം: സിജു ജോർജ്​

Show More expand_more
News Summary - weekly articles