Begin typing your search above and press return to search.
proflie-avatar
Login

ജനാധിപത്യത്തി​ന്റെ ശരിയായ അർഥമാണ്​​ മതിയായ പ്രാതിനിധ്യം

ജനാധിപത്യത്തി​ന്റെ ശരിയായ അർഥമാണ്​​ മതിയായ പ്രാതിനിധ്യം
cancel

സംവരണം എ​​ന്ന ആ​​ശ​​യ​​വും അ​​തി​​ന്റെ പ്ര​​യോ​​ഗ​​പാ​​ഠ​​ങ്ങ​​ളും തെ​​റ്റി​​ദ്ധാ​​ര​​ണ​​ക്കും തെ​​റ്റാ​​യ വ്യാ​​ഖ്യാ​​ന​​ങ്ങ​​ള്‍ക്കും ഇടയാക്കിയിട്ടുണ്ടോ? എന്തു​െകാണ്ടാണ്​ ജാ​​തി​​സെ​​ന്‍സ​​സ് ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്ന് ബ​​ഹു​​ജ​​ന​​ങ്ങ​​ളും വ്യ​​ത്യ​​സ്ത​​ രാ​​ഷ്ട്രീ​​യ പാ​​ര്‍ട്ടി​​ക​​ളും ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്? –ചിന്തകനും എഴുത്തുകാരനുമായ ലേഖക​ന്റെ വിശകലനവും നിരീക്ഷണങ്ങളും.ഇ​​ക്ക​​ഴി​​ഞ്ഞ പൊ​​തു​​ തെ​​രഞ്ഞെ​​ടു​​പ്പി​​ല്‍ ഹി​​ന്ദു​​ത്വ​​ രാ​​ഷ്ട്രീ​​യം മ​​തം, വി​​ശ്വാ​​സം, മു​​സ്‍ലിം​​ വി​​രു​​ദ്ധ​​ത തു​​ട​​ങ്ങി​​യ...

Your Subscription Supports Independent Journalism

View Plans
സംവരണം എ​​ന്ന ആ​​ശ​​യ​​വും അ​​തി​​ന്റെ പ്ര​​യോ​​ഗ​​പാ​​ഠ​​ങ്ങ​​ളും തെ​​റ്റി​​ദ്ധാ​​ര​​ണ​​ക്കും തെ​​റ്റാ​​യ വ്യാ​​ഖ്യാ​​ന​​ങ്ങ​​ള്‍ക്കും ഇടയാക്കിയിട്ടുണ്ടോ? എന്തു​െകാണ്ടാണ്​ ജാ​​തി​​സെ​​ന്‍സ​​സ് ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്ന് ബ​​ഹു​​ജ​​ന​​ങ്ങ​​ളും വ്യ​​ത്യ​​സ്ത​​ രാ​​ഷ്ട്രീ​​യ പാ​​ര്‍ട്ടി​​ക​​ളും ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്? –ചിന്തകനും എഴുത്തുകാരനുമായ ലേഖക​ന്റെ വിശകലനവും നിരീക്ഷണങ്ങളും.

ഇ​​ക്ക​​ഴി​​ഞ്ഞ പൊ​​തു​​ തെ​​രഞ്ഞെ​​ടു​​പ്പി​​ല്‍ ഹി​​ന്ദു​​ത്വ​​ രാ​​ഷ്ട്രീ​​യം മ​​തം, വി​​ശ്വാ​​സം, മു​​സ്‍ലിം​​ വി​​രു​​ദ്ധ​​ത തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളി​​ലൂ​​ന്നി പ്ര​​ചാ​​ര​​ണ​​ത​​ന്ത്ര​​ങ്ങ​​ൾ ആ​​വ​​ര്‍ത്തി​​ച്ച​​പ്പോ​​ൾ, കോ​​ണ്‍ഗ്ര​​സ് നേ​​തൃ​​ത്വം​​ ന​​ല്‍കി​​യ ഇ​​ൻഡ്യ​​ മു​​ന്ന​​ണി ജ​​ന​​കീ​​യ​​പ്ര​​ശ്ന​​ങ്ങ​​ളും ഭ​​ര​​ണ​​ഘ​​ട​​നാ​​ സം​​ര​​ക്ഷ​​ണ​​വും മു​​ഖ്യ അ​​ജ​​ണ്ട​​യാ​​ക്കു​​ക​​യും അ​​തി​​ന്റെ പി​​ന്നി​​ൽ ജ​​ന​​ങ്ങ​​ൾ നി​​ല്‍ക്കു​​ക​​യും ചെ​​യ്ത​​തി​​ന്റെ തെ​​ളി​​വാ​​യി​​രു​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ലം.

ഇ​​ന്ത്യ​​യി​​ലെ പി​​ന്നാ​​ക്ക-ദ​​ലിത്‌-ന്യൂന​​പ​​ക്ഷ​​ വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ വി​​പു​​ല​​മാ​​യ പി​​ന്തു​​ണ​​യാ​​ണ് പ്ര​​തി​​പ​​ക്ഷ​​രാ​​ഷ്ട്രീ​​യ​​ത്തി​​ന് ആ​​ത്മ​​വി​​ശ്വാ​​സ​​വും പ്ര​​തീ​​ക്ഷ​​യും ന​​ല്‍കി​​യ​​ത് എ​​ന്ന് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ശേ​​ഷ​​മു​​ള്ള ഒ​​ട്ടു​​മി​​ക്ക രാ​​ഷ്ട്രീ​​യ​​വി​​ശ​​ക​​ല​​ന​​ങ്ങ​​ളും ചൂ​​ണ്ടി​​ക്കാ​​ണി​​ച്ച​​ത് ശ്ര​​ദ്ധേ​​യ​​മാ​​ണ്. തൊ​​ഴി​​ലി​​ല്ലാ​​യ്മ, വി​​ല​​ക്ക​​യ​​റ്റം തു​​ട​​ങ്ങി ജീ​​വി​​ത​​ത്തെ നേ​​രി​​ട്ട് ബാ​​ധി​​ക്കു​​ന്ന പ്ര​​ശ്ന​​ങ്ങ​​ള്‍ക്കൊ​​പ്പം ബി.​​ജെ.​​പി മു​​ന്ന​​ണി വ​​ലി​​യ​​ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ വീ​​ണ്ടും അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്നാ​​ൽ ഭ​​ര​​ണ​​ഘ​​ട​​ന വി​​ഭാ​​വ​​നം ചെ​​യ്യു​​ന്ന സാ​​മൂ​​ഹികനീ​​തി​​യും സം​​വ​​ര​​ണ​​വും അ​​പ​​ക​​ട​​ത്തി​​ലാ​​കും എ​​ന്നൊ​​രു പ്ര​​തീ​​തി ജ​​ന​​ങ്ങ​​ളെ മാ​​റി​​ ചി​​ന്തി​​ക്കാ​​ന്‍ പ്രേ​​രി​​പ്പി​​ച്ചു എ​​ന്ന​​ത് വ​​സ്തു​​ത​​യാ​​ണ്.​​ ഉ​​ത്ത​​ര്‍പ്ര​​ദേ​​ശി​​ൽ ഉ​​ള്‍പ്പെ​​ടെ ബി.​​ജെ.​​പി മു​​ന്ന​​ണി നേ​​രി​​ട്ട പ​​രാ​​ജ​​യ​​ത്തി​​ന്റെ രാ​​ഷ്ട്രീ​​യ​​പാ​​ഠ​​ങ്ങ​​ൾ വി​​ശ​​ക​​ല​​നം ചെ​​യ്‌​​താ​​ൽ ഈ ​​യാ​​ഥാ​​ർഥ്യം എ​​ളു​​പ്പ​​ത്തി​​ൽ ബോ​​ധ്യ​​പ്പെ​​ടും.

ഘ​​ട​​നാ​​പ​​ര​​മാ​​യി ഏ​​റെ മാ​​റ്റ​​ങ്ങ​​ള്‍ക്ക് വി​​ധേ​​യ​​മാ​​യെ​​ങ്കി​​ലും എ​​ന്തു​​കൊ​​ണ്ടാ​​ണ് ഇ​​ന്ത്യ​​യി​​ൽ സം​​വ​​ര​​ണം പ്ര​​സ​​ക്ത​​മാ​​യ രാ​​ഷ്ട്രീ​​യ അ​​ജ​​ണ്ട​​യാ​​യും വി​​പു​​ല​​മാ​​യ സം​​വാ​​ദ​​വി​​ഷ​​യ​​മാ​​യും തു​​ട​​രു​​ന്ന​​ത്? ലോ​​ക​​ത്തി​​ലെ ഇ​​ത​​ര​​ രാ​​ജ്യ​​ങ്ങ​​ളി​​ല്‍നി​​ന്നും വ്യ​​ത്യ​​സ്ത​​മാ​​യി സാ​​മ്പ​​ത്തി​​ക​​വും സാ​​മൂ​​ഹി​​ക​​വു​​മാ​​യ വി​​കാ​​സ​​ത്തി​​ല്‍നി​​ന്ന് ജാ​​തി​​യെ​​ന്ന സാ​​മൂ​​ഹി​​ക​​സ്ഥാ​​പ​​ന​​ത്തെ ഒ​​ഴി​​വാ​​ക്കി ഇ​​ന്ത്യ​​യി​​ൽ വി​​വി​​ധ​​ വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ ച​​ല​​നാ​​ത്മ​​ക​​ത​​യും ദൃ​​ശ്യ​​ത​​യും അ​​ള​​ക്കാ​​നാ​​വി​​ല്ല എ​​ന്ന സ​​ത്യം, പ്രാ​​തി​​നി​​ധ്യം, അ​​ധി​​കാ​​ര​​ പ​​ങ്കാ​​ളി​​ത്തം, വി​​ദ്യാ​​ഭ്യാ​​സ-തൊ​​ഴി​​ൽ​​ മേഖ​​ല​​യി​​ലെ പ്ര​​വേ​​ശ​​നം എ​​ന്നി​​വ​​യെ സം​​ബ​​ന്ധി​​ച്ച ധാ​​ര​​ണ​​ക​​ള്‍ക്ക് കൂ​​ടു​​ത​​ല്‍ വ്യ​​ക്ത​​ത വ​​രു​​ത്തേ​​ണ്ട​​തു​​ണ്ട്.

സം​​വ​​ര​​ണം എ​​ന്ന ആ​​ശ​​യ​​വും അ​​തി​​ന്റെ പ്ര​​യോ​​ഗ​​പാ​​ഠ​​ങ്ങ​​ളും ഏ​​റെ തെ​​റ്റി​​ദ്ധാ​​ര​​ണ​​ക്കും തെ​​റ്റാ​​യ വ്യാ​​ഖ്യാ​​ന​​ങ്ങ​​ള്‍ക്കും കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്.​​ അ​​തി​​ലേ​​റ്റ​​വും പ്ര​​ധാ​​നം ഒ​​രാ​​ള്‍ക്ക് കി​​ട്ടു​​ന്ന അ​​വ​​സ​​രം മ​​റ്റൊ​​രാ​​ളു​​ടെ അ​​വ​​സ​​ര​​ത്തി​​ന്റെ നി​​ഷേ​​ധ​​മാ​​യി മാ​​റു​​ന്നു​​വെ​​ന്ന പ്ര​​ബ​​ല​​മാ​​യ കാ​​ഴ്ച​​പ്പാ​​ടാ​​ണ്. അ​​താ​​യ​​ത്; അ​​പ​​ര​​വി​​ദ്വേ​​ഷ​​ത്തി​​നും ഹിം​​സ​​ക്കും കാ​​ര​​ണ​​മാ​​കു​​ന്ന പൊ​​തു​​ഭാ​​വ​​ന സം​​വ​​ര​​ണം എ​​ന്ന വ്യ​​വ​​ഹാ​​ര​​ത്തി​​ന്റെ ആ​​ന്ത​​രി​​ക​​മാ​​യ മെ​​ക്കാ​​നി​​സ​​ത്തി​​ലു​​ണ്ട്. അ​​തി​​ന്റെ ച​​രി​​ത്ര​​പ​​ര​​വും സാ​​മൂ​​ഹി​​ക​​വു​​മാ​​യ കാ​​ര​​ണ​​ങ്ങ​​ള്‍ വി​​ശ​​ക​​ല​​നം ചെ​​യ്യു​​ന്ന​​തി​​നു പ​​ക​​രം ജാ​​തി​​വ്യ​​വ​​സ്ഥ​​യു​​ടെ നി​​ല​​നി​​ൽപി​​ന്റെ കാ​​ര​​ണം സം​​വ​​ര​​ണം തു​​ട​​രു​​ന്ന​​താ​​ണ് എ​​ന്ന് വി​​ശ്വ​​സി​​ക്കു​​ക​​യും പ്ര​​ച​​രി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന വി​​ദ്യാ​​സ​​മ്പ​​ന്ന​​ര്‍പോ​​ലു​​മു​​ണ്ട്.

‘കാ​​സ്റ്റ് ആ​​ന്‍ഡ് കാ​​സ്റ്റ്ലെ​​സ് ന​​സ്: ടു​​വേ​​ര്‍ഡ്സ് എ ​​ബ​​യോ​​ഗ്ര​​ഫി ഓ​​ഫ് ജ​​ന​​റ​​ൽ കാ​​റ്റ​​ഗ​​റി’ എ​​ന്ന പ​​ഠ​​ന​​ത്തി​​ല്‍, സാ​​മൂ​​ഹിക ശാ​​സ്ത്ര​​ജ്ഞ​​നാ​​യ സ​​തീ​​ഷ്‌ ദേ​​ശ്പാ​​ണ്ഡെ ഇ​​ക്കാ​​ര്യം ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചി​​ട്ടു​​ണ്ട്. പ​​രി​​ഹാ​​സം, ജ​​ന​​പ്രി​​യ​​മാ​​യ ത​​മാ​​ശ​​ക​​ള്‍, യു​​ക്തി​​ര​​ഹി​​ത​​മാ​​യ മു​​ന്‍വി​​ധി​​ക​​ൾ, വ​​സ്തു​​ത​​ക​​ള്‍ക്ക് പ​​ക​​രം അ​​നു​​ഭ​​വ​​വാ​​ദ​​പ​​ര​​മാ​​യ (empirical) നി​​ഗ​​മ​​ന​​ങ്ങ​​ള്‍ എ​​ന്നി​​വ​​യെ​​ല്ലാ​​മാ​​ണ് സം​​വ​​ര​​ണ​​ ച​​ര്‍ച്ച​​ക​​ളി​​ൽ കൂ​​ടു​​ത​​ൽ പ്ര​​ക​​ട​​മാ​​വു​​ക. ന​​മ്മു​​ടെ സാ​​മൂ​​ഹി​​ക​​ജീ​​വി​​ത​​ത്തെ ജാ​​തി​​ര​​ഹി​​ത​​മാ​​യി കാ​​ണാ​​നു​​ള്ള പു​​രോ​​ഗ​​മ​​ന​​ നി​​ല​​പാ​​ടി​​ന് വി​​ഘാ​​തം സൃ​​ഷ്ടി​​ക്കു​​ന്ന ന​​ട​​പ​​ടി​​യാ​​യി സം​​വ​​ര​​ണ​​ത്തെ കാ​​ണു​​ന്ന​​തി​​ല്‍ ഇ​​ന്ത്യ​​യി​​ലെ ക​​മ്യൂ​​ണി​​സ്റ്റ് പ്ര​​സ്ഥാ​​ന​​ങ്ങ​​ളും പു​​രോ​​ഗ​​മ​​ന ബു​​ദ്ധി​​ജീ​​വി​​ക​​ളും വ​​ഹി​​ച്ച പ​​ങ്ക് വി​​ല​​യി​​രു​​ത്തേ​​ണ്ട​​തു​​ണ്ട്. എ​​ങ്കി​​ലും, പ​​ഴ​​യ യാ​​ന്ത്രി​​ക​​വാ​​ദ സ​​മീ​​പ​​ന​​ങ്ങ​​ൾ ഏ​​റ​​ക്കു​​റെ തി​​രു​​ത്താ​​ൻ അ​​വ​​ര്‍ക്ക് ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ടെ​​ങ്കി​​ലും പൊ​​തു​​ബോ​​ധ​​ത്തി​​ന്റെ നി​​ർമിതി​​യി​​ൽ ദീ​​ര്‍ഘ​​കാ​​ല​​മാ​​യി തു​​ട​​ര്‍ന്ന സം​​വ​​ര​​ണ​​വി​​രു​​ദ്ധ​​ത സ​​ഹാ​​യി​​ച്ചി​​ട്ടു​​ണ്ട് എ​​ന്ന കാ​​ര്യ​​ത്തി​​ല്‍ ര​​ണ്ട​​ഭി​​പ്രാ​​യ​​മി​​ല്ല.

 

മൻമോഹൻ സിങ്

മൻമോഹൻ സിങ്

ജാ​​തി​​സെ​​ന്‍സ​​സും സം​​വ​​ര​​ണ​​ സ​​മ​​വാ​​ക്യ​​ങ്ങ​​ളും

സം​​വ​​ര​​ണം ഘ​​ട​​നാ​​പ​​ര​​മാ​​യും സ​​ങ്ക​​ൽപ​​ന​​പ​​ര​​മാ​​യും ഏ​​റെ അ​​ഴി​​ച്ചു​​പ​​ണി​​ക​​ള്‍ക്ക് വി​​ധേ​​യ​​മാ​​യി​​ട്ടു​​ണ്ടെ​​ന്നു മു​​മ്പ് സൂ​​ചി​​പ്പി​​ച്ചു​​വ​​ല്ലോ. അ​​തി​​ലേ​​റെ പ്ര​​ധാ​​ന​​പ്പെ​​ട്ട ഒ​​ന്നാ​​യി​​രു​​ന്നു സാ​​മ്പ​​ത്തി​​ക​​മാ​​യി പി​​ന്നാ​​ക്കം നി​​ല്‍ക്കു​​ന്ന സ​​വ​​ർണ ​​വി​​ഭാ​​ഗ​​ങ്ങ​​ള്‍ക്ക് പ​​ത്തു​​ ശ​​ത​​മാ​​നം സം​​വ​​ര​​ണം ന​​ല്‍കു​​ന്ന നി​​യ​​മം 2019ല്‍ ​​ബി.​​ജെ.​​പി നേ​​തൃ​​ത്വം​​ ന​​ല്‍കു​​ന്ന കേ​​ന്ദ്ര​​സ​​ര്‍ക്കാ​​ർ പാ​​ര്‍ല​​മെ​​ന്റി​​ൽ പാ​​സാ​​ക്കി​​യ​​ത്. സാ​​മ്പ​​ത്തി​​ക​​മാ​​യ പി​​ന്നാ​​ക്കാവ​​സ്ഥ​​യെ​​ന്ന വി​​വ​​ക്ഷ​​യി​​ല്‍ എ​​ല്ലാ വി​​ഭാ​​ഗം ജ​​ന​​ങ്ങ​​ളും ഉ​​ള്‍പ്പെ​​ടു​​മെ​​ന്നും അ​​ത് സ​​വി​​ശേ​​ഷ​​മാ​​യി മേ​​ല്‍ജാ​​തി സ​​മൂ​​ഹ​​ങ്ങ​​ളെ​​മാ​​ത്രം ബാ​​ധി​​ക്കു​​ന്ന കാ​​ര്യ​​മ​​ല്ലെ​​ന്നും ഡോ.​​ മോ​​ഹ​​ന്‍ ഗോ​​പാ​​ലി​​നെ​​പ്പോ​​ലു​​ള്ള നി​​യ​​മ​​വി​​ദ​​ഗ്ധ​​ര്‍ സു​​പ്രീം​​കോ​​ട​​തി​​യി​​ൽ വാ​​ദി​​ച്ചെ​​ങ്കി​​ലും സ​​വ​​ർണ ​​സം​​വ​​ര​​ണം എ​​ന്ന നീ​​ക്ക​​ത്തെ പു​​ന​​ഃപ​​രി​​ശോ​​ധി​​ക്കാ​​നോ റ​​ദ്ദു​​ചെ​​യ്യാ​​നോ കോ​​ട​​തി ത​​യാ​​റാ​​യി​​ല്ല.

എ​​ന്നാ​​ല്‍, 1992ലെ ​​ഇ​​ന്ദി​​രാ സാ​​ഹ്നി കേ​​സി​​ല്‍ സം​​വ​​ര​​ണ​​പ​​രി​​ധി 50 ശതമാനത്തി​​ല്‍ ഉ​​യ​​രാ​​ന്‍പാ​​ടി​​ല്ലെ​​ന്ന നി​​ല​​പാ​​ട് ഉ​​ന്ന​​ത​​നീ​​തി​​പീ​​ഠം ആ​​വ​​ര്‍ത്തി​​ക്കു​​ന്ന​​തും കാ​​ണാം. സ​​മീ​​പ​​കാ​​ല​​ത്ത് ഹ​​രി​​യാ​​ന സ​​ര്‍ക്കാ​​ർ, പൊ​​ലീ​​സ്, ഇ​​ത​​ര സെ​​ക്യൂ​​രി​​റ്റി സ്റ്റാ​​ഫു​​ക​​ളു​​ടെ നി​​യ​​മ​​ന​​ങ്ങ​​ളി​​ല്‍ പ​​ത്തു​​ ശ​​ത​​മാ​​നം സം​​വ​​ര​​ണം അ​​ഗ്നി​​വീ​​ർ പ​​ദ്ധ​​തി​​യി​​ല്‍നി​​ന്ന് വി​​ര​​മി​​ച്ച​​വ​​ര്‍ക്കാ​​യി മാ​​റ്റി​​വെ​​ച്ചു. ക​​ർണാ​​ട​​ക സ​​ര്‍ക്കാ​​റാ​​ക​​ട്ടെ, ക​​ർണാ​​ട​​ക​​ക്കാ​​ര്‍ക്കാ​​യി പൊ​​തു-സ്വ​​കാ​​ര്യ​​ മേ​​ഖ​​ല​​യി​​ലെ തൊ​​ഴി​​ലു​​ക​​ളി​​ല്‍ 75 ശതമാനം മാ​​റ്റി​​വെ​​ക്കാ​​നു​​ള്ള നി​​യ​​മ​​നി​​ർമാ​​ണം ന​​ട​​ത്തി​​ക്ക​​ഴി​​ഞ്ഞു.

പ്ര​​ദേ​​ശം, ഭാ​​ഷ, മ​​റ്റി​​ത​​ര പ​​രി​​ഗ​​ണ​​ന​​ക​​ള്‍ എ​​ന്നി​​വ സം​​വ​​ര​​ണം എ​​ന്ന വ്യ​​വ​​ഹാ​​ര​​ത്തി​​ലേ​​ക്കും ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളി​​ലേ​​ക്കും ക​​ട​​ന്നു​​വ​​രുക​​യും നീ​​തി-നിയ​​മ​​പ​​ര​​മാ​​യ സാ​​ധൂ​​ക​​ര​​ണ​​ത്തി​​ന്റെ ച​​ര്‍ച്ച​​ക​​ളി​​ലേ​​ക്ക് വി​​ക​​സി​​ക്കു​​ന്ന​​തും സ​​മീ​​പ​​കാ​​ല​​ത്താ​​യി പ​​തി​​വാ​​ണ്. മ​​ഹാ​​രാ​​ഷ്ട്ര​​യി​​ലെ മ​​റാ​​ത്ത​​ സ​​മു​​ദാ​​യ​​ത്തി​​ന്റെ സം​​വ​​ര​​ണ പ്ര​​ക്ഷോ​​ഭ​​ങ്ങ​​ളും നി​​യ​​മ​​പ​​ര​​മാ​​യ തി​​രി​​ച്ച​​ടി​​ക​​ളു​​മാ​​ണ് മ​​റ്റൊ​​രു ഉ​​ദാ​​ഹ​​ര​​ണം.

ഇ​​ന്ത്യ​​യി​​ലെ സ​​മീ​​പ​​കാ​​ല രാ​​ഷ്ട്രീ​​യ-സാ​​മൂ​​ഹി​​ക​​ സം​​വാ​​ദ​​ങ്ങ​​ളെ​​യും തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ങ്ങ​​ളെ​​യും വി​​പു​​ല​​മാ​​യ​​ നി​​ല​​യി​​ല്‍ ഗ​​തി​​മാ​​റ്റി​​യ ബിഹാ​​റി​​ലെ ജാ​​തി​​സെ​​ന്‍സ​​സി​​ന്റെ ക​​ണ​​ക്കു​​ക​​ൾ ഈ ​​സ​​ന്ദ​​ര്‍ഭ​​ത്തി​​ൽ ഏ​​റെ പ്രാ​​ധാ​​ന്യ​​മ​​ര്‍ഹി​​ക്കു​​ന്നു​​ണ്ട്. ബിഹാ​​റി​​ലെ 64 ശതമാനം ജ​​ന​​ങ്ങ​​ളും അ​​തീ​​വ​​ പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ങ്ങ​​ളാ​​ണ് ( Most Backward Class) എ​​ന്ന​​താ​​ണ് സെ​​ന്‍സ​​സ് പു​​റ​​ത്തു​​വി​​ട്ട സു​​പ്ര​​ധാ​​ന​​മാ​​യ ക​​ണ്ടെ​​ത്ത​​ല്‍.

സ​​മാ​​ന​​മാ​​യ നി​​ല​​യി​​ല്‍ ക​​ർണാ​​ട​​ക​​യി​ൽ സെ​​ന്‍സ​​സ് ന​​ട​​ത്തി​​യെ​​ങ്കി​​ലും സാ​​ങ്കേ​​തി​​ക​​മാ​​യ പ്ര​​ശ്ന​​ങ്ങ​​ള്‍ ഉ​​ന്ന​​യി​​ച്ചു​​കൊ​​ണ്ട് റി​​പ്പോ​​ര്‍ട്ടി​​നെ മ​​ര​​വി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​ന്ത്യ​​യി​​ലെ സാ​​മൂ​​ഹി​​ക​​ വി​​കാ​​സ​​ത്തി​​ലും രാ​​ഷ്ട്രീ​​യ​​പ്ര​​ക്രി​​യ​​ക​​ളി​​ലും ദൂ​​ര​​വ്യാ​​പ​​ക​​മാ​​യ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന വി​​ധ്വം​​സ​​ക​​ത ഈ ​​വ്യ​​വ​​ഹാ​​ര​​ങ്ങ​​ള്‍ക്കു​​ണ്ട്. ത​​മി​​ഴ്നാ​​ട്ടി​​ലാ​​ക​​ട്ടെ പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ത്തി​​നു​​ള്ള സം​​വ​​ര​​ണ​​ത്തി​​ല്‍ ഉ​​പ​​വി​​ഭാ​​ഗ​​മാ​​യി 10.5 ശതമാനം വ​​ണ്ണി​​യാ​​ര്‍ സ​​മു​​ദാ​​യ​​ത്തി​​ന് ന​​ല്‍കാ​​നു​​ള്ള എ.​​ഐ.​​എ.​​ഡി.​​എം.​​കെ സ​​ര്‍ക്കാ​​റി​​ന്റെ നീ​​ക്കം നി​​യ​​മ​​പ​​ര​​മാ​​യ കു​​രു​​ക്കി​​ലു​​മാ​​ണ്.

വ​​ണ്ണി​​യാ​​ർ സ​​മു​​ദാ​​യ​​ത്തി​​ന്റെ മു​​ന്‍കൈ​​യി​​ലു​​ള്ള രാ​​ഷ്ട്രീ​​യ​​പ്ര​​സ്ഥാ​​ന​​മാ​​യ പ​​ട്ടാ​​ളി മ​​ക്ക​​ൾ ക​​ക്ഷി, ജാ​​തി​​സെ​​ന്‍സ​​സ് ന​​ട​​ത്താ​​ന്‍ നി​​ര​​ന്ത​​ര​​മാ​​യി സ​​മ്മ​​ർദം ചെ​​ലു​​ത്തു​​ന്ന​​തി​​ന്റെ രാ​​ഷ്ട്രീ​​യ​​യു​​ക്തി ഇ​​തി​​ല്‍നി​​ന്നും വ്യ​​ക്ത​​മാ​​ണ്.​​ ബിഹാ​​റി​​നെ പി​​ന്തു​​ട​​ര്‍ന്നു​​കൊ​​ണ്ട് കോ​​ൺഗ്ര​​സ് അ​​ധി​​കാ​​ര​​ത്തി​​ലു​​ള്ള തെ​​ലങ്കാ​​ന​​യി​​ൽ ജാ​​തി​​സെ​​ന്‍സ​​സ് ന​​ട​​ത്താ​​ന്‍ ത​​ത്ത്വ​​ത്തി​​ൽ അം​​ഗീ​​കാ​​രം ന​​ല്‍കി​​യ​​തും ശ്ര​​ദ്ധേ​​യ​​മാ​​ണ്. ഇ​​ന്ത്യ​​യി​​ലെ ബ​​ഹു​​ഭൂ​​രി​​പ​​ക്ഷം വ​​രു​​ന്ന പി​​ന്നാ​​ക്ക​​ വി​​ഭാ​​ഗ​​ങ്ങ​​ൾ, മ​​ണ്ഡ​​ൽ ക​​മീ​​ഷ​​ൻ റി​​പ്പോ​​ര്‍ട്ട് ന​​ട​​പ്പാ​​ക്കി​​യി​​ട്ടും അ​​ധി​​കാ​​ര​​ത്തി​​ല്‍നി​​ന്നും വി​​ക​​സ​​ന​​വ്യ​​വ​​ഹാ​​ര​​ങ്ങ​​ളി​​ലും ഏ​​റെ പി​​ന്നി​​ലാ​​ണെ​​ന്ന വ​​സ്തു​​ത​​ക്കാ​​ണ് ഈ ​​പു​​തി​​യ നീ​​ക്ക​​ങ്ങ​​ള്‍ അ​​ടി​​വ​​ര​​യി​​ടു​​ന്ന​​ത്.

 

ഒ.പി. രവീന്ദ്രൻ

ഒ.പി. രവീന്ദ്രൻ

ബിഹാ​​റി​​ലെ ജാ​​തി സെ​​ന്‍സ​​സി​​ന്റെ ഭാ​​ഗ​​മാ​​യു​​ള്ള ന​​ട​​പ​​ടി​​ക​​ളെ പ​​ട്ന ഹൈ​​കോ​​ട​​തി താ​​ല്‍ക്കാ​​ലി​​ക​​മാ​​യി ത​​ട​​ഞ്ഞെ​​ങ്കി​​ലും സു​​പ്രീം​​കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലേ​​ക്ക് ഈ ​​വി​​ഷ​​യം വ​​ന്നി​​ട്ടു​​ണ്ട്. മൂ​​ന്നാം ന​​രേ​​ന്ദ്ര​​ മോ​​ദി സ​​ര്‍ക്കാ​​റി​​നെ പി​​ന്തു​​ണ​​ക്കുന്ന നി​​തീ​​ഷ് കു​​മാ​​റും ജ​​ന​​താ​​ദ​​ൾ യു​​നൈ​​റ്റ​​ഡും രാ​​ഷ്ട്രീ​​യ​​മാ​​യി ഇ​​ക്കാ​​ര്യ​​ത്തി​​ൽ പി​​ന്നോ​​ട്ടി​​ല്ലെ​​ന്ന സൂ​​ച​​ന​​യാ​​ണ് ഇ​​പ്പോ​​ൾ ല​​ഭി​​ക്കു​​ന്ന​​ത്. അ​​തീ​​വ പി​​ന്നാ​​ക്ക​​ വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ രാ​​ഷ്ട്രീ​​യ​​മാ​​യ അ​​സം​​തൃ​​പ്തി​​യും രാ​​ഷ്ട്രീ​​യ​​മാ​​യ ചാ​​ഞ്ചാ​​ട്ട​​ങ്ങ​​ളെ​​യും പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ന്ന സം​​ഘ​​്പ​​രി​​വാ​​ര്‍ അ​​ജ​​ണ്ട​​ക​​ള്‍ക്കു​​ള്ള തി​​രി​​ച്ച​​ടി​​ക​​ള്‍കൂ​​ടി​​യാ​​ണ് അ​​നു​​പ്രി​​യ പ​​ട്ടേ​​ൽ നേ​​തൃ​​ത്വം​​ന​​ല്‍കു​​ന്ന അ​​പ്ന ദ​​ൾ (സോ​​നേ​​ലാ​​ല്‍) വി​​ഭാ​​ഗ​​വും സ​​ഞ്ജ​​യ്‌ നി​​ഷാ​​ദ് നേ​​തൃ​​ത്വം​​കൊ​​ടു​​ക്കു​​ന്ന നി​​ഷാ​​ദ (Nirbal Indian Shoshit Hamara Aam Dal) പാ​​ര്‍ട്ടി​​യും ഉ​​ത്ത​​ര്‍പ്ര​​ദേ​​ശി​​ലെ സ​​ര്‍ക്കാ​​ർ നി​​യ​​മ​​ന​​ങ്ങ​​ളി​​ല്‍ പി​​ന്നാ​​ക്ക​​വി​​ഭാ​​ഗ​​ങ്ങ​​ളെ ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​ല്‍ പ​​ര​​സ്യ​​മാ​​യ അ​​തൃ​​പ്തി പ്ര​​ക​​ടി​​പ്പി​​ച്ച​​ത്.

ഒ​​രു​​പ​​ക്ഷേ, ബി.​​ജെ.​​പിക്ക് ഒ​​റ്റ​​ക്ക് ഭൂ​​രി​​പ​​ക്ഷ​​മി​​ല്ലാ​​ത്ത രാ​​ഷ്ട്രീ​​യ​​സാ​​ഹ​​ച​​ര്യം പി​​ന്നാ​​ക്ക​​വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ മു​​ന്‍കൈ​​യി​​ലു​​ള്ള രാ​​ഷ്ട്രീ​​യ​​പ്ര​​സ്ഥാ​​ന​​ങ്ങ​​ള്‍ക്ക് കൂ​​ടു​​ത​​ൽ വി​​ല​​പേ​​ശ​​ല്‍ശ​​ക്തി ന​​ല്‍കി​​യി​​ട്ടു​​ണ്ടെ​​ന്ന് മ​​ന​​സ്സിലാ​​ക്കാം. ജ​​ന​​സം​​ഖ്യാ​​നു​​പാ​​തി​​ക​​മാ​​യി പ്രാ​​തി​​നി​​ധ്യ​​മെ​​ന്ന ആ​​ശ​​യം വി​​പു​​ല​​മാ​​യ നി​​ല​​യി​​ൽ സം​​വ​​ര​​ണ​​ച​​ര്‍ച്ച​​ക​​ളി​​ൽ ഉ​​യ​​ര്‍ത്ത​​പ്പെ​​ടു​​ന്ന​​തി​​നെ പി​​ന്നാ​​ക്ക​​വി​​ഭാ​​ഗ​​ങ്ങ​​ളും ദ​​ലി​​ത​​രും കൂ​​ടു​​ത​​ലാ​​യി പി​​ന്തു​​ണ​​ക്കുന്ന​​ത് ന​​മ്മു​​ടെ രാ​​ഷ്ട്രീ​​യ​​പ്ര​​ക്രി​​യ​​ക​​ളി​​ലു​​ള്ള പ്ര​​തീ​​ക്ഷ വ​​ർധി​​പ്പി​​ക്കു​​ന്നു​​ണ്ട്.

സാ​​മൂ​​ഹി​​ക​​നീ​​തി, അ​​വ​​സ​​ര​​സ​​മ​​ത്വം എ​​ന്നീ പ്ര​​മേ​​യ​​ങ്ങ​​ളാ​​ണ് സം​​വ​​ര​​ണ​​ത്തി​​ന്റെ അ​​ടി​​സ്ഥാ​​ന​​മെ​​ങ്കി​​ലും മെ​​റി​​റ്റും സാ​​മൂ​​ഹി​​ക​​മാ​​യ പ്രി​​വി​​ലേ​​ജും ത​​മ്മി​​ലു​​ള്ള ബ​​ന്ധം മു​​ഖ്യ​​മാ​​യി പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടാ​​റി​​ല്ല. 2006ല്‍, ​​യു.​​പി.​​എ സ​​ര്‍ക്കാ​​റി​​ന് നേ​​തൃ​​ത്വം​​കൊ​​ടു​​ത്ത പ്ര​​ധാ​​ന​​മ​​ന്ത്രി ഡോ.​​ മ​​ന്‍മോ​​ഹ​​ന്‍സിങ് സ്വ​​കാ​​ര്യ​​മേ​​ഖ​​ല​​യി​​ൽ സം​​വ​​ര​​ണം ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് അ​​ഭി​​പ്രാ​​യം രേ​​ഖ​​പ്പെ​​ടു​​ത്തി​​യെ​​ങ്കി​​ലും വ​​ലി​​യ എ​​തി​​ര്‍പ്പാ​​ണ് ഇ​​ന്ത്യ​​യി​​ലെ വ​​രേ​​ണ്യ​​വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍നി​​ന്നും വ്യ​​വ​​സാ​​യി​​ക​​ളി​​ല്‍നി​​ന്നും ഉ​​ണ്ടാ​​യ​​ത്.

യൂ​​ത്ത് ഫോ​​ര്‍ ഇ​​ക്വാ​​ലി​​റ്റി​​പോ​​ലു​​ള്ള വ​​ല​​തു​​ ഹി​​ന്ദു​​ത്വ​​പ​​ക്ഷ​​ക്കാ​​രും സവർണജാതി ഹി​​ന്ദു​​ക്ക​​ളു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള മാ​​ധ്യ​​മ​​ങ്ങ​​ളും സ്വ​​കാ​​ര്യ​​മേ​​ഖ​​ല​​യി​​ലെ സം​​വ​​ര​​ണം എ​​ന്ന ആ​​ശ​​യ​​ത്തെ തു​​ട​​ക്ക​​ത്തി​​ലേ അ​​പ​​ക​​ട​​ക​​ര​​മാ​​യി ക​​ണ്ടു. സ്വ​​കാ​​ര്യ​​മേ​​ഖ​​ല​​യു​​ടെ വി​​കാ​​സ​​വും പൊ​​തു​​സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ പി​​ന്മാ​​റ്റ​​വും സ​​മൂ​​ഹ​​ത്തി​​ലെ പി​​ന്ന​​ണി​​വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ നി​​ല​​നി​​ൽപി​​നെ​​യും അ​​തി​​ജീ​​വ​​ന​​ത്തെ​​യും ആ​​ഴ​​ത്തി​​ലും പ​​ര​​പ്പി​​ലും സ്വാ​​ധീ​​നി​​ച്ചി​​ട്ടു​​ണ്ട്. ഉ​​ന്ന​​ത​​ വി​​ദ്യാ​​ഭ്യാ​​സ​​ മേ​​ഖ​​ല​​യി​​ലും കേ​​ന്ദ്ര​​സ​​ര്‍ക്കാ​​ര്‍ നേ​​രി​​ട്ട് നി​​യ​​ന്ത്രി​​ക്കു​​ന്ന ഐ.​​ഐ.​​ടി, ഐ.​​ഐ.​​എം പോ​​ലു​​ള്ള സ്ഥാ​​പ​​നങ്ങ​​ളി​​ലും പി​​ന്നാ​​ക്ക-ദ​​ലിത്‌-ആ​​ദി​​വാ​​സി​​ക​​ളു​​ടെ തൊ​​ഴി​​ല്‍പ​​ങ്കാ​​ളി​​ത്തം തു​​ലോം കു​​റ​​വാ​​ണെ​​ന്ന് പാ​​ര്‍ല​​മെ​​ന്റി​​ന്റെ മേ​​ശ​​പ്പു​​റ​​ത്തു​​വെ​​ച്ച രേ​​ഖ​​ക​​ളും അ​​തി​​ന്മേ​​ൽ ന​​ട​​ന്ന ച​​ര്‍ച്ച​​ക​​ളും വി​​ശ​​ദീ​​ക​​രി​​ക്കു​​ന്നു​​ണ്ട്.

 

സതീഷ്​ ദേശ്​പാണ്ഡെ, ഡോ.എ.കെ. വാസു

സതീഷ്​ ദേശ്​പാണ്ഡെ, ഡോ.എ.കെ. വാസു

ഒ​​രു​​ഭാ​​ഗ​​ത്ത് തൊ​​ഴി​​ല്‍മേ​​ഖ​​ല​​യി​​ൽ അ​​ദൃ​​ശ്യ​​വ​​ത്ക​​ര​​ണം ആ​​സൂ​​ത്രി​​ത​​മാ​​യി ന​​ട​​ക്കു​​മ്പോ​​ള്‍ മ​​റു​​വ​​ശ​​ത്ത് തൊ​​ഴി​​ല്‍മേ​​ഖ​​ല​​ത​​ന്നെ ഘ​​ട​​നാ​​പ​​ര​​മാ​​യി ഇ​​ല്ലാ​​താ​​കു​​ന്ന പ്ര​​തി​​ഭാ​​സ​​വും കാ​​ര്യ​​ങ്ങ​​ള്‍ കൂ​​ടു​​ത​​ല്‍ സ​​ങ്കീ​​ർണ​​മാ​​ക്കു​​ന്നു. എ​​ങ്കി​​ലും പൊ​​തു​​ബോ​​ധ​​ത്തി​​ലും സ്വീ​​കാ​​ര്യ​​മാ​​യ ആ​​ഖ്യാ​​ന​​ങ്ങ​​ളി​​ലും സം​​വ​​ര​​ണ​​വി​​രു​​ദ്ധ​​ത​​യും പ്ര​​ചാ​​ര​​ണ​​ങ്ങ​​ളും ശ​​ക്ത​​മാ​​യി വ്യാ​​പി​​ക്കു​​ന്ന​​ത് അ​​വ​​ഗ​​ണി​​ക്കാ​​നാ​​വി​​ല്ല. കേ​​ര​​ള​​ത്തി​​ല്‍ പ്ര​​ബ​​ല​​മാ​​യ സ​​മു​​ദാ​​യ​​ങ്ങ​​ളും നേ​​താ​​ക്ക​​ന്മാ​​രും പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന വ​​സ്തു​​താ​​പ​​ര​​മാ​​യ തെ​​റ്റു​​ക​​ളും അ​​യു​​ക്തി​​ക​​ളും ഈ ​​സ​​ന്ദ​​ര്‍ഭ​​ത്തി​​ലാ​​ണ് പ​​രി​​ശോ​​ധി​​ക്കേ​​ണ്ട​​ത്.

സം​​വ​​ര​​ണ​​ത്തി​​ന്റെ കേ​​ര​​ളീ​​യ​​ പാ​​ഠ​​ങ്ങ​​ള്‍

ഇ​​ക്ക​​ഴി​​ഞ്ഞ ജൂ​​ണ്‍ 25ന്, ​​പി.​​ ഉ​​ബൈ​​ദു​​ല്ല നി​​യ​​മ​​സ​​ഭ​​യി​​ല്‍ ഉ​​ന്ന​​യി​​ച്ച ചോ​​ദ്യ​​ത്തി​​ന് മ​​റു​​പ​​ടി​​യാ​​യി അ​​ന്ന​​ത്തെ പ​​ട്ടി​​ക​​ജാ​​തി-​​പ​​ട്ടി​​ക​​വ​​ര്‍ഗ​​ ക്ഷേ​​മ​​ മ​​ന്ത്രി കെ.​​ രാ​​ധാ​​കൃ​​ഷ്ണ​​ന്‍, കേ​​ര​​ള​​ത്തി​​ലെ സ​​ര്‍ക്കാ​​ർ മേ​​ഖ​​ല​​യി​​ലെ തൊ​​ഴി​​ലി​​ൽ വി​​വി​​ധ സ​​മു​​ദാ​​യ​​ങ്ങ​​ളു​​ടെ പ​​ങ്കാ​​ളി​​ത്ത​​ത്തി​​ന്റെ വ്യ​​ക്ത​​മാ​​യ ക​​ണ​​ക്ക് അ​​വ​​ത​​രി​​പ്പി​​ച്ചു. തെര​​ഞ്ഞെ​​ടു​​പ്പി​​ല്‍ കേ​​ര​​ള​​ത്തി​​ല്‍ ബി.​​ജെ.​​പി അ​​ക്കൗണ്ട് തു​​റ​​ന്ന​​തി​​ന്റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​വാം എ​​സ്.​​എ​​ന്‍.​​ഡി.​​പി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​യും ന​​വോ​​ത്ഥാ​​ന സ​​മി​​തി ചെ​​യ​​ര്‍മാ​​നു​​മാ​​യ വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ മു​​സ്‍ലിം​​ സ​​മു​​ദാ​​യം അ​​മി​​ത​​മാ​​യ നേ​​ട്ട​​ങ്ങ​​ള്‍ സ​​ര്‍ക്കാ​​റി​​ല്‍നി​​ന്ന് ഉ​​ണ്ടാ​​ക്കു​​ന്നു​​വെ​​ന്ന വി​​മ​​ര്‍ശ​​നം ഉ​​ന്ന​​യി​​ച്ച​​തി​​ന്റെ അ​​ടു​​ത്ത​​നാ​​ളി​​ലാ​​ണ് ഈ ​​ക​​ണ​​ക്ക് പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ന്റെ മു​​ന്നില്‍ വ​​ന്ന​​തെ​​ന്ന​​തു കൗ​​തു​​ക​​ക​​ര​​മാ​​യി തോ​​ന്നാം.

സം​​ഘ​​്പ​​രി​​വാ​​ര്‍ ഇ​​ന്ത്യ​​യി​​ൽ നി​​ര​​ന്ത​​രം ഉ​​യ​​ര്‍ത്തു​​ന്ന മു​​സ്‍ലിം​​ വി​​ദ്വേ​​ഷ​​ത്തി​​ന്റെ കേ​​ര​​ളീ​​യ​​ പ​​തി​​പ്പ് ആ​​യി​​രു​​ന്നു വ​​സ്തു​​ത​​ക​​ളോ​​ട് ബ​​ന്ധ​​മി​​ല്ലാ​​ത്ത വെ​​ള്ളാ​​പ്പ​​ള്ളി​​യു​​ടെ ആ​​രോ​​പ​​ണം എ​​ന്ന് വേ​​ഗ​​ത്തി​​ല്‍ മ​​ന​​സ്സി​​ലാ​​ക്കാ​​ന്‍ ഈ ​​നീ​​ക്കം കാ​​ര​​ണ​​മാ​​യി.​​ ഈ ക​​ണ​​ക്കുപ്ര​​കാ​​രം ജ​​ന​​സം​​ഖ്യ​​യി​​ല്‍ 10-12 ശ​​ത​​മാ​​നം​​ വ​​രു​​ന്ന നാ​​യ​​ര്‍സ​​മു​​ദാ​​യം തൊ​​ഴി​​ല്‍മേ​​ഖ​​ല​​യു​​ടെ 19.8 ശ​​ത​​മാ​​നം കൈ​​യ​​ട​​ക്കി​​വെ​​ച്ചി​​രി​​ക്കു​​ന്നു. സ​​വ​​ര്‍ണ ക്രി​​സ്ത്യ​​ൻ വി​​ഭാ​​ഗ​​മാ​​വ​​ട്ടെ, 13.51 ശതമാനം, ഈ​​ഴ​​വ​​വി​​ഭാ​​ഗം 21.09 ശതമാനം എ​​ന്നി​​ങ്ങ​​നെ പ്രാ​​തി​​നി​​ധ്യം ഉ​​റ​​പ്പി​​ക്കു​​മ്പോ​​ള്‍, പ​​ട്ടി​​ക​​ജാ​​തി​​വി​​ഭാ​​ഗം 9.49 ശതമാനവും ​​പ​​ട്ടി​​ക​​വ​​ര്‍ഗം 1.92 ശ​​ത​​മാ​​ന​​വും തൊ​​ഴി​​ല്‍മേ​​ഖ​​ല​​യി​​ല്‍ ഉ​​ണ്ടെ​​ന്ന് ആ ​​റി​​പ്പോ​​ര്‍ട്ട് പ​​റ​​യു​​ന്നു.

എ​​ന്നാ​​ല്‍, 2011ലെ ​​സെ​​ന്‍സ​​സ് പ്ര​​കാ​​രം 26.56 ശ​​ത​​മാ​​ന​​മു​​ള്ള മു​​സ്‍ലിം സ​​മു​​ദാ​​യ​​ത്തി​​ന്റെ തൊ​​ഴി​​ല്‍മേ​​ഖ​​ല​​യി​​ലെ പ​​ങ്കാ​​ളി​​ത്തം കേ​​വ​​ലം 13.52 ശ​​ത​​മാ​​നം​​ മാ​​ത്ര​​മാ​​ണെ​​ന്നും ക​​ണ​​ക്കു​​ക​​ള്‍ സൂ​​ചി​​പ്പി​​ക്കു​​ന്നു. ജ​​ന​​സം​​ഖ്യാ​​നു​​പാ​​തി​​ക​​മാ​​യി ഈ​​ഴ​​വ​​സ​​മു​​ദാ​​യം തൊ​​ഴി​​ല്‍പ്രാ​​തി​​നി​​ധ്യ​​ത്തി​​ൽ തു​​ല്യ​​ത​​ പാ​​ലി​​ക്കു​​മ്പോ​​ൾ ഹി​​ന്ദു​​ നാ​​യ​​ര്‍ ​​സമു​​ദാ​​യ​​വും സ​​വ​​ര്‍ണ ക്രൈ​​സ്ത​​വ​​ വി​​ഭാ​​ഗ​​വും അ​​ർഹ​​മാ​​യ​​തി​​ലും ഏ​​റെ കൈ​​വ​​ശം​​വെ​​ച്ചി​​രി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​തി​​ന്റെ വ​​സ്തു​​ത​​യാ​​ണ് ഈ ​​ക​​ണ​​ക്കു​​ക​​ളി​​ലൂ​​ടെ പു​​റ​​ത്തു​​വ​​ന്ന​​ത്.

ഇ​​തി​​ല്‍ ഏ​​റ്റ​​വും ന​​ഷ്ട​​വും അ​​ദൃ​​ശ്യ​​ത​​യും നേ​​രി​​ടു​​ന്ന സ​​മു​​ദാ​​യം മു​​സ്‍ലിം​​ വി​​ഭാ​​ഗ​​മാ​​യി​​ട്ടും ന​​മ്മു​​ടെ പ്ര​​ബ​​ല​​മാ​​യ ന​​രേ​​റ്റിവു​​ക​​ൾ അ​​വ​​രെ പ്ര​​തി​​സ്ഥാ​​ന​​ത്ത് നി​​ര്‍ത്തു​​ന്ന​​താ​​ണെ​​ന്ന വൈ​​രു​​ധ്യം നി​​ല​​നി​​ല്‍ക്കു​​ന്നു. വാ​​സ്ത​​വ​​ത്തി​​ൽ തൊ​​ഴി​​ല്‍മേ​​ഖ​​ല​​യി​​ലെ പ്രാ​​തി​​നി​​ധ്യ​​വും സം​​വ​​ര​​ണ​​വും അ​​തി​​ശ​​യോ​​ക്തി​​പ​​ര​​മാ​​യ വി​​ഷ​​യ​​മാ​​യി സം​​വാ​​ദ​​ങ്ങ​​ളി​​ലും പൊ​​തു​​ബോ​​ധ​​ത്തി​​ലും നി​​ല​​നി​​ല്‍ക്കു​​മ്പോ​​ൾ അ​​മി​​ത​​പ്രാ​​തി​​നി​​ധ്യ​​മെ​​ന്ന യാ​​ഥാ​​ർഥ്യത്തെ ഭാ​​വി​​യി​​ൽ ന​​മുക്ക് ച​​ര്‍ച്ച​​ചെ​​യ്യേ​​ണ്ടി വ​​രും. ‘ദ ​​കാ​​സ്റ്റ് ഓ​​ഫ് ദ ​​മെ​​റി​​റ്റ്‌’ എ​​ന്ന ഗ്ര​​ന്ഥ​​ത്തി​​ല്‍, പി​​ന്നാ​​ക്ക-ദ​​ലിത്‌ വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ തൊ​​ഴി​​ല്‍മേ​​ഖ​​ല​​യി​​ലെ ഇ​​ല്ലാ​​യ്മ​​യ​​ല്ല, മ​​റി​​ച്ച് സവർണ ജാതി ഹി​​ന്ദു​​ക്ക​​ളു​​ടെ അ​​ധി​​ക​​പ​​ങ്കാ​​ളി​​ത്ത​​മാ​​വും ഭാ​​വി​​യി​​ലെ സം​​വ​​ര​​ണ​​ ച​​ര്‍ച്ച​​ക​​ളു​​ടെ കേ​​ന്ദ്ര​​പ്ര​​മേ​​യ​​മാ​​യി മാ​​റു​​ക​​യെ​​ന്ന് അ​​രു​​ന്ധ​​തി സു​​ബ്ര​​ഹ്മ​​ണ്യം നി​​രീ​​ക്ഷി​​ക്കു​​ന്നു​​ണ്ട്. ജാ​​തി​​സെ​​ന്‍സ​​സും കേ​​ര​​ള​​ത്തി​​ൽ സ​​മീ​​പ​​കാ​​ല​​ത്ത് ച​​ര്‍ച്ച​​ചെ​​യ്ത ക​​ണ​​ക്കു​​ക​​ളും ഈ ​​യാ​​ഥാ​​ർഥ്യ​​ത്തെ​​യാ​​ണ് അ​​ഭി​​മു​​ഖീ​​ക​​രി​​ക്കു​​ന്ന​​ത്.

പ​​ക്ഷേ, യാ​​ഥാ​​ർഥ്യം ഇ​​ങ്ങ​​നെ​​യാ​​ണെ​​ങ്കി​​ലും എ​​ന്‍.​​എ​​സ്.​​എ​​സ് ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജി.​​ സു​​കു​​മാ​​ര​​ന്‍ നാ​​യ​​ര്‍ ഉ​​ള്‍പ്പെ​​ടെ ജാ​​തി​​സം​​വ​​ര​​ണ​​ത്തി​​നെ​​തി​​രെ നി​​ര​​ന്ത​​രം പ്ര​​തി​​ക​​രി​​ക്കു​​ന്ന​​ത് പ​​തി​​വ് കാ​​ഴ്ച​​യാ​​ണ്. കേ​​ര​​ള​​ത്തി​​ലെ പ്ര​​ബ​​ല​​സ​​മു​​ദാ​​യ​​ങ്ങ​​ളു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലും അ​​ധി​​കാ​​ര​​ത്തി​​ലു​​മു​​ള്ള എ​​യ്ഡ​​ഡ് വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളാ​​ണ് പൊ​​തു​​ ഖ​​ജ​​നാ​​വി​​ന്റെ സിം​​ഹ​​ഭാ​​ഗ​​ത്തി​​ന്റെ​​യും ഗു​​ണ​​ഭോ​​ക്താ​​ക്ക​​ളെ​​ന്ന​​ത് എ​​ല്ലാ​​വ​​ര്‍ക്കും അ​​റി​​യാ​​വു​​ന്ന കാ​​ര്യ​​മാ​​ണ്.​​ ഒ​​ന്ന​​ര​​ പ​​തി​​റ്റാ​​ണ്ടി​​നുമു​​മ്പ് ഈ ​​സാ​​മൂ​​ഹികാ​​നീ​​തി ച​​ര്‍ച്ച​​ചെ​​യ്യാ​​ന്‍പോ​​ലും കേ​​ര​​ളീ​​യ​​ സ​​മൂ​​ഹം ത​​യാ​​റാ​​യി​​രു​​ന്നി​​ല്ല എ​​ന്നോ​​ര്‍ക്ക​​ണം. പൊ​​തു​​ വി​​ദ്യാ​​ഭ്യാ​​സ​​മേ​​ഖ​​ല​​യി​​ലെ സ്വ​​കാ​​ര്യ​​ കോ​​ള​​നി​​ക​​ള്‍ എ​​ന്ന ഗ്ര​​ന്ഥ​​ത്തി​​ലൂ​​ടെ ഒ.​​പി.​​ ര​​വീ​​ന്ദ്ര​​നും നി​​ര​​ന്ത​​ര​​മാ​​യ സോ​​ഷ്യ​​ല്‍ മീ​​ഡി​​യ കാ​​മ്പ​​യി​​നി​​ലൂ​​ടെ ഡോ.​​ എ.​​കെ.​​ വാ​​സു​​വും ഈ ​​വി​​ഷ​​യ​​ത്തെ പൊ​​തു​​മ​​ണ്ഡ​​ല​​ത്തി​​ന്റെ ശ്ര​​ദ്ധ​​യി​​ൽ നി​​ല​​നി​​ര്‍ത്തു​​മ്പോ​​ൾ ദ​​ലിത്‌ വി​​ഭാ​​ഗ​​ത്തി​​ല്‍നി​​ന്നു​​ള്ള ഗ​​വേ​​ഷ​​ക​​രു​​ടെ​​യും അ​​വ​​രെ പി​​ന്തു​​ണ​​ക്കു​​ന്ന​​വ​​രു​​ടെ​​യും മു​​ന്‍കൈ​​യി​​ലു​​ള്ള എ​​യ്ഡ​​ഡ് മേ​​ഖ​​ല പ്ര​​ക്ഷോ​​ഭ സ​​മി​​തി നി​​യ​​മ​​പോ​​രാ​​ട്ട​​ത്തി​​ന്റെ വ​​ഴി സ്വീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്തി​​രി​​ക്കു​​ന്ന​​ത് പ്ര​​ധാ​​ന​​മാ​​ണ്.

 

‘കാസ്​റ്റ്​ ഓഫ്​ മെറിറ്റ്​’ -പുറംചട്ട

‘കാസ്​റ്റ്​ ഓഫ്​ മെറിറ്റ്​’ -പുറംചട്ട

സ​​മീ​​പ​​കാ​​ല​​ത്താ​​യി അ​​ച്ച​​ടി​​മാ​​ധ്യ​​മ​​ങ്ങ​​ള്‍ ഉ​​ള്‍പ്പെ​​ടെ ഈ ​​മേ​​ഖ​​ല​​യി​​ലെ അ​​നീ​​തി​​യു​​ടെ ക​​ണ​​ക്കു​​ക​​ൾ പു​​റ​​ത്തു​​വി​​ടാ​​ൻ മ​​ടി​​ച്ചു മ​​ടി​​ച്ചാ​​ണെ​​ങ്കി​​ലും ത​​യാ​​റാ​​യി​​ട്ടു​​ണ്ടെ​​ന്ന​​ത് സ​​വി​​ശേ​​ഷ​​മാ​​യി പ​​റ​​യേ​​ണ്ട​​തു​​ണ്ട്. എ​​യ്ഡ​​ഡ് സ്ഥാ​​പ​​ന​​ങ്ങ​​ൾ സൃ​​ഷ്ടി​​ച്ച സാ​​മൂ​​ഹി​​കാ​​സ​​മ​​ത്വ​​ത്തെ​​ക്കു​​റി​​ച്ച് നി​​ര​​ന്ത​​രം ച​​ര്‍ച്ചചെ​​യ്യു​​ന്നു​​ണ്ടെ​​ങ്കി​​ലും സ​​ര്‍ക്കാ​​ര്‍ നേ​​രി​​ട്ട് നി​​യ​​ന്ത്രി​​ക്കു​​ന്ന ദേ​​വ​​സ്വം​​ ബോ​​ര്‍ഡ് സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽപോ​​ലും നി​​യ​​മ​​നി​​ർമാ​​ണം ന​​ട​​ത്തി​​യി​​ട്ടും സം​​വ​​ര​​ണം ന​​ട​​പ്പാ​​ക്കാ​​ന്‍ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ലെ​​ന്ന വ​​സ്തു​​ത നി​​ല​​നി​​ല്‍ക്കു​​ന്നു. 8128 സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ അ​​ധ്യാ​​പ​​ക​​ര്‍ 1,29,653 ഉം ​​അ​​ന​​ധ്യാ​​പ​​ക​​ര്‍ 14,760ഉം ഉ​​ള്ള​​തി​​ല്‍ പ​​ട്ടി​​ക​​ജാ​​തി-പ​​ട്ടി​​ക​​വ​​ര്‍ഗ​​ത്തി​​ൽപെ​​ട്ട​​വ​​ർ കേ​​വ​​ലം 560 പേ​​ര്‍ മാ​​ത്ര​​മാ​​ണു​​ള്ള​​ത്. അ​​താ​​യ​​ത്; 0.38 ശതമാനം.

ഇ​​തി​​ല്‍ ആ​​ര്‍ട്സ് ആ​​ൻഡ്​ സ​​യ​​ന്‍സ് കോ​​ളജു​​ക​​ളി​​ൽ തൊ​​ഴി​​ല്‍പ​​ര​​മാ​​യി ഈ ​​വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ പ​​ങ്കാ​​ളി​​ത്തം 0.54 ശതമാനമാ​​ണെ​​ന്നും ക​​ണ​​ക്കു​​ക​​ള്‍ സൂ​​ചി​​പ്പി​​ക്കു​​ന്നു. കേ​​ര​​ള​​ത്തി​​ലെ അ​​ഭി​​പ്രാ​​യ​​ രൂ​​പവത്ക​​ര​​ണ​​ത്തി​​ലും സം​​ഘ​​ട​​നാ​​നേ​​തൃ​​ത്വ​​ത്തി​​ലും ഭ​​ര​​ണ​​കൂ​​ട​​ത്തെ നി​​യ​​ന്ത്രി​​ക്കു​​ന്ന​​വ​​രി​​ലും വ​​ലി​​യൊ​​രു​​വി​​ഭാ​​ഗം സാ​​മൂ​​ഹി​​ക​​മാ​​യ അ​​സ​​മ​​ത്വം സൃ​​ഷ്ടി​​ക്കു​​ന്ന ഈ ​​വ്യ​​വ​​ഹാ​​ര​​ത്തി​​ന്റെ ഗു​​ണ​​ഭോ​​ക്താ​​ക്ക​​ളും പ്ര​​ചാ​​ര​​ക​​രും ആ​​ണെ​​ന്ന യാ​​ഥാ​​ർഥ്യം ന​​മ്മു​​ടെ പു​​രോ​​ഗ​​മ​​ന സ​​മൂ​​ഹ​​ത്തി​​ല്‍ ഒ​​രു ചോ​​ദ്യ​​മാ​​യി​​പ്പോ​​ലും ഉ​​യ​​രു​​ന്നി​​ല്ലാ​​യെ​​ന്നും കാ​​ണേ​​ണ്ട​​തു​​ണ്ട്.

സം​​വ​​ര​​ണം എ​​ന്ന​​ത് സാ​​മൂ​​ഹി​​ക​​മാ​​യ വി​​ഭ​​ജ​​ന​​ങ്ങ​​ള്‍ വ​​ര്‍ധി​​പ്പി​​ക്കു​​ന്നു​​വെ​​ന്ന് നി​​ര​​ന്ത​​രം പ​​റ​​യു​​ന്ന​​വ​​ർ ഈ ​​അ​​നീ​​തി​​ക്കെതി​​രെ ഒ​​രു വാ​​ക്കും പ​​റ​​യു​​ന്നി​​ല്ലെ​​ന്നു മാ​​ത്ര​​മ​​ല്ല, അ​​നു​​വ​​ദ​​നീ​​യ​​മാ​​യ കു​​റ്റ​​കൃ​​ത്യ​​ത്തി​​ല്‍ (Sanctioned Crime) പ​​ങ്കാ​​ളി​​ക​​ളു​​മാ​​ണ്. ഈ​​യ​​ടു​​ത്ത നാ​​ളി​​ൽ കേ​​ര​​ള​​ത്തി​​ലെ ഉ​​ന്ന​​ത​​ വി​​ദ്യാ​​ഭ്യാ​​സ കൗ​​ണ്‍സി​​ലി​​ന്റെ വൈ​​സ് ചെ​​യ​​ര്‍മാ​​നാ​​യ ഡോ.​​ രാ​​ജ​​ന്‍ ഗു​​രു​​ക്ക​​ൾ അ​​ധ്യാ​​പ​​ക​​സ​​മൂ​​ഹ​​ത്തെ മ​​ണ്ണു​​ണ്ണി​​ക​​ൾ എ​​ന്ന് വി​​ശേ​​ഷി​​പ്പി​​ച്ച​​പ്പോ​​ൾ കാ​​ലാ​​കാ​​ല​​ങ്ങ​​ളാ​​യി തു​​ട​​രു​​ന്ന ഈ ​​അ​​നീ​​തി​​ക്കെ​​തി​​രെ ഒ​​രു വാ​​ക്കുപോ​​ലും പ​​റ​​ഞ്ഞി​​ല്ലെ​​ന്ന​​ത് ശ്ര​​ദ്ധേ​​യ​​മാ​​ണ്.

കേ​​ര​​ള​​ത്തി​​ലെ പ്ര​​ബ​​ല​​ സ​​മു​​ദാ​​യ​​ങ്ങ​​ളും അ​​തി​​നു നേ​​തൃ​​ത്വം​​ന​​ല്‍കു​​ന്ന​​വ​​രും സം​​വ​​ര​​ണ​​വി​​രു​​ദ്ധ​​ത​​യും പി​​ന്നാ​​ക്ക​​ സ​​മു​​ദാ​​യ​​ങ്ങ​​ളു​​ടെ ച​​ല​​നാ​​ത്മ​​ക​​ത​​യി​​ല്‍ ആ​​ശ​​ങ്ക​​യും പു​​ല​​ര്‍ത്തു​​മ്പോ​​ള്‍ അ​​വ​​ര്‍ കൈ​​യ​​ട​​ക്കി​​വെ​​ച്ചി​​രി​​ക്കു​​ന്ന അ​​മി​​താ​​ധി​​കാ​​ര​​ങ്ങ​​ളും പ്രാ​​തി​​നി​​ധ്യ​​ങ്ങ​​ളും മൂ​​ടി​​വെ​​ക്കു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്. ഇ​​ന്ത്യ​​യി​​ലെ സാ​​മൂ​​ഹി​​ക​​നീ​​തി സ​​ങ്ക​​ൽപ​​ങ്ങ​​ള്‍ക്ക് യ​​ഥാ​​ർഥ​​ത്തി​​ൽ ഭ​​ര​​ണ​​ഘ​​ട​​ന​​യോ​​ടു മാ​​ത്ര​​മാ​​ണ് ക​​ട​​പ്പാ​​ട്.

അ​​തി​​ന്റെ മൂ​​ല്യ​​വ്യ​​വ​​സ്ഥ​​യോ​​ടും നി​​യ​​മ​​പ​​ര​​മാ​​യ പ​​രി​​ര​​ക്ഷ​​യോ​​ടും ശ​​ത്രു​​ത​​ പ്ര​​ഖ്യാ​​പി​​ക്കാ​​ന്‍ സവർണജാ​​തി​​സ​​മു​​ദാ​​യ​​ങ്ങ​​ൾ ഒ​​ളി​​ഞ്ഞും തെ​​ളി​​ഞ്ഞും ശ്ര​​മി​​ക്കു​​മ്പോ​​ള്‍ കൂ​​ടു​​ത​​ല്‍ ക്രി​​യാ​​ത്മ​​ക​​വും പ്രാ​​യോ​​ഗി​​ക​​വു​​മാ​​യ ന​​ട​​പ​​ടി​​ക​​ളാ​​ണ് ഉ​​ണ്ടാ​​വേ​​ണ്ട​​ത്. ഇ​​ന്ത്യ​​ൻ സാ​​മൂ​​ഹി​​ക​​ഘ​​ട​​ന​​യി​​ലെ ശ്രേ​​ണീ​​കൃ​​ത​​മാ​​യ അ​​സ​​മ​​ത്വ​​ത്തി​​ന്റെ യ​​ഥാ​​ർഥ ​​ചി​​ത്രം പു​​റ​​ത്തു​​കൊ​​ണ്ടു​​വ​​രാ​​ൻ ജാ​​തി​​സെ​​ന്‍സ​​സ് ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്ന് ബ​​ഹു​​ജ​​ന​​ങ്ങ​​ളും വ്യ​​ത്യ​​സ്ത​​ രാ​​ഷ്ട്രീ​​യ പാ​​ര്‍ട്ടി​​ക​​ളും ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത് അ​​തു​​കൊ​​ണ്ടാ​​ണ്. മൂ​​ന്നു വ​​ര്‍ഷ​​മാ​​യി ന​​മ്മു​​ടെ ജ​​ന​​റ​​ല്‍ സെ​​ന്‍സ​​സ് പ്ര​​ക്രി​​യ​​ക​​ള്‍ത​​ന്നെ മ​​ര​​വി​​ച്ചി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പു​​തി​​യ സ​​ര്‍ക്കാ​​റിന്റെ നേ​​തൃ​​ത്വ​​ത്തി​​ൽ വ്യ​​ത്യ​​സ്ത​​മാ​​യ ഒ​​രു സ​​മീ​​പ​​നം പ്ര​​തീ​​ക്ഷി​​ക്കാ​​മോ​​യെ​​ന്ന​​ ചോ​​ദ്യ​​ത്തി​​ന് സ​​മീ​​പ​​ഭാ​​വി​​യി​​ൽ ഉ​​ത്ത​​രം കി​​ട്ടു​​മോ? തീ​​ര്‍ച്ച​​യാ​​യും, സാ​​മൂ​​ഹി​​ക​​നീ​​തി​​യി​​ലും ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ലും വി​​ശ്വ​​സി​​ക്കു​​ന്ന​​വ​​ർ ഈ ​​ചോ​​ദ്യ​​ത്തി​​ന് ഉ​​ത്ത​​രം പ്ര​​തീ​​ക്ഷി​​ക്കു​​ന്നു​​ണ്ട്.

News Summary - weekly articles