Begin typing your search above and press return to search.
proflie-avatar
Login

ന​ടി​ ആ​ക്ര​മ​ണ കേ​സും വി​വാ​ദ​ങ്ങ​ളും അ​തി​ന​പ്പു​റ​വും

ന​ടി​ ആ​ക്ര​മ​ണ കേ​സും   വി​വാ​ദ​ങ്ങ​ളും  അ​തി​ന​പ്പു​റ​വും
cancel

കേരളത്തിൽ നടി ആക്രമണ കേസ്​ ഒരിക്കൽകൂടി ചർച്ചയാവുകയാണ്​. ഇൗ കേസിൽ സർക്കാറിന്റെയും നീതിന്യായ വ്യവസ്ഥയുടെയും ​മാധ്യമങ്ങളുടെയുമൊക്കെ പങ്ക്​ വിമർശിക്കപ്പെടുന്നുണ്ട്​. നടി ആക്രമണ കേസിൽ എന്താണ്​ സംഭവിച്ചത്​ എന്ന്​ പരിശോധിക്കുന്നതിനൊപ്പം ഇത്തരം ലൈംഗിക അതിക്രമങ്ങൾ തടയാൻ എന്താണ്​ വഴി? -വിശകലനം. സി​നി​മാ​ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ള്‍ക്കെ​തി​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ പ​ഠി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഹേ​മ ക​മ്മ​ിറ്റി റി​പ്പോ​ർട്ട്​ ഏ​റെ നാ​ട​കീ​യ​ത​ക​ൾ​ക്കു ശേ​ഷം അ​ടു​ത്തി​ടെ പു​റ​ത്തു​വന്നു. ഹേമ കമ്മിറ്റിയെ നി​േയാഗിക്കാൻ ഇടയാക്കിയത്​ 2017 ഫെ​ബ്രു​വ​രി​യി​ൽ,...

Your Subscription Supports Independent Journalism

View Plans
കേരളത്തിൽ നടി ആക്രമണ കേസ്​ ഒരിക്കൽകൂടി ചർച്ചയാവുകയാണ്​. ഇൗ കേസിൽ സർക്കാറിന്റെയും നീതിന്യായ വ്യവസ്ഥയുടെയും ​മാധ്യമങ്ങളുടെയുമൊക്കെ പങ്ക്​ വിമർശിക്കപ്പെടുന്നുണ്ട്​. നടി ആക്രമണ കേസിൽ എന്താണ്​ സംഭവിച്ചത്​ എന്ന്​ പരിശോധിക്കുന്നതിനൊപ്പം ഇത്തരം ലൈംഗിക അതിക്രമങ്ങൾ തടയാൻ എന്താണ്​ വഴി? -വിശകലനം. 

സി​നി​മാ​ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ള്‍ക്കെ​തി​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ പ​ഠി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഹേ​മ ക​മ്മ​ിറ്റി റി​പ്പോ​ർട്ട്​ ഏ​റെ നാ​ട​കീ​യ​ത​ക​ൾ​ക്കു ശേ​ഷം അ​ടു​ത്തി​ടെ പു​റ​ത്തു​വന്നു. ഹേമ കമ്മിറ്റിയെ നി​േയാഗിക്കാൻ ഇടയാക്കിയത്​ 2017 ഫെ​ബ്രു​വ​രി​യി​ൽ, മ​ല​യാ​ള സി​നി​മ​യി​ലെ ജ​ന​പ്രി​യ ന​ടി ഒ​രു സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ൽനി​ന്ന് മ​ട​ങ്ങു​മ്പോ​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ട സംഭവമാണ്​. ഇത്​ വ്യാ​പ​ക​രോ​ഷ​ത്തി​നും നീ​തി​ക്കാ​യി മു​റ​വി​ളി​ക​ള്‍ ഉ​യ​രാ​നും ഇ​ട​യാ​യി. തു​ട​ര്‍ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​മു​ഖ ന​ട​ൻ ദി​ലീ​പി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും കേ​സെ​ടു​ക്കു​ക​യുംചെ​യ്തു.

നടി ആക്രമണ-ലൈം​ഗി​കാ​തി​ക്ര​മ​ കേസിന്‍റെ വി​ചാ​ര​ണ​ക്ക് കാ​ര്യ​മാ​യ മാ​ധ്യ​മശ്ര​ദ്ധ ല​ഭി​ച്ചു. ലിം​ഗാ​ധി​ഷ്ഠി​ത അ​ക്ര​മ​വും സി​നി​മ​യി​ലെ സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യും ഏ​റെ ച​ര്‍ച്ച​ചെ​യ്യ​പ്പെ​ട്ടു. അ​തി​ക്ര​മ​ത്തെ അ​തി​ജീ​വി​ച്ച ന​ടി​യു​ടെ സി​നി​മ​യി​ലെ സു​ഹൃ​ത്തു​ക്ക​ളും രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ്ര​വ​ർ​ത്ത​ക​രും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കു​ക​യും വി​മ​ൻ ഇ​ൻ സി​നി​മ ക​ല​ക്ടി​വ് (WCC) രൂ​പവത്ക​രി​ക്കു​ക​യും ചെ​യ്തു.

WCC അ​വ​രു​ടെ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കാനാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ തു​ട​ങ്ങി​യ ‘അ​വ​ൾ​ക്കൊ​പ്പം’ കാ​മ്പ​യി​ൻ കാ​ട്ടു​തീ​പോ​ലെ പ​ട​രു​ന്നു. വി​ചാ​ര​ണ വേ​ള​യി​ൽ 85 ദി​വ​സം ജ​യി​ലി​ല്‍ കി​ട​ന്ന കു​റ്റാ​രോ​പി​തനാ​യ ന​ട​ന്‍ ജാ​മ്യം ല​ഭി​ച്ചു പു​റ​ത്തു​വന്നു. അ​ദ്ദേ​ഹം ത്യാ​ഗി​യും, സി​നി​മ​യി​ലും ജീ​വി​ത​ത്തി​ലും വീ​ണ്ടും നാ​യ​ക​നു​മാ​വു​ക​യുംചെ​യ്തു. ശാ​രീ​രി​ക-​മാ​ന​സി​ക പീ​ഡ​ന​ങ്ങ​ള്‍ അ​നു​ഭ​വി​ച്ച അ​തി​ജീ​വ​ിത​യെ​യും, സാ​ക്ഷി​യാ​യ കാ​ല​ത്തെ​യുംത​ന്നെ അ​വ​ഹേ​ളി​ക്കുംവി​ധം നി​ല​വി​ലു​ള്ള നി​യ​മ​ന​ട​പ​ടി​ക​ളി​ലൂ​ടെ കേ​സ് ഇ​പ്പോ​ഴും തീ​ര്‍പ്പാ​കാ​തെ തു​ട​രു​ന്നു.

ദി​ലീ​പ് എ​ന്തു​കൊ​ണ്ട് പ്ര​തി​യാ​യി?

ന​ട​ൻ ദി​ലീ​പ് ഉ​ൾ​പ്പെ​ട്ട ന​ടി ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സ് ജു​ഡീ​ഷ്യ​ൽ പ്ര​ക്രി​യ​യെ ചു​റ്റി​പ്പ​റ്റി​യു​ള്ള വ്യാ​പ​ക​മാ​യ ച​ർ​ച്ച​ക​ൾ​ക്കും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും കാ​ര​ണ​മാ​യി. ലൈം​ഗി​കാ​തി​ക്ര​മ​ത്തെ അ​തി​ജീ​വി​ച്ച​വ​ർ​ക്ക് നീ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ ഫ​ല​പ്രാ​പ്തി​യെ​ക്കു​റി​ച്ച് പ്ര​സ​ക്ത​മാ​യ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർന്നു. ജു​ഡീ​ഷ്യ​ൽ ന​ട​പ​ടി​ക​ളു​ടെ ബ​ഹു​മു​ഖ മാ​ന​ങ്ങ​ൾ, തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ടു​​െന്ന​ന്ന ആ​രോ​പ​ണ​ങ്ങ​ൾ, വി​ശാ​ല​മാ​യ സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ എ​ന്നി​വ പ​ര്യ​വേ​ക്ഷ​ണംചെ​യ്തു​ ന​ടി ലൈം​ഗി​കാ​തി​ക്ര​മ കേ​സി​​​ന്റെ സ​മ​ഗ്ര​മാ​യ വി​ശ​ക​ല​നം ന​ൽ​കാ​ൻ ഈ ​എ​ഴു​ത്ത് ശ്ര​മി​ക്കു​ന്നു.

പ്ര​ത്യ​ക്ഷ​ത്തി​ല്‍ ച​ര്‍ച്ച ചെ​യ്യ​പ്പെ​ട്ട കാ​ര​ണം: 1998 മു​ത​ൽ 2015 വ​രെ പ്ര​തി​യാ​യ ദി​ലീ​പ് നടി മ​ഞ്ജു വാ​ര്യ​രു​മാ​യു​ള്ള വി​വാ​ഹബ​ന്ധം തു​ട​ര്‍ന്നു. വി​വാ​ഹ​ത്തി​നുശേ​ഷം മ​ഞ്ജു വാ​ര്യ​ർ അ​ഭി​ന​യ​ത്തി​ൽനി​ന്ന് താ​ല്‍ക്കാ​ലി​ക​മാ​യെ​ങ്കി​ലും വി​ര​മി​ച്ചു. 2015ൽ ​ഇരുവരും വേ​ർ​പി​രി​ഞ്ഞി​ട്ടും മ​ഞ്ജു​വും അ​തി​ജീ​വ​ിത​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി തു​ട​ർ​ന്നു. പി​ന്നീ​ട് ദി​ലീ​പി​നെ വി​വാ​ഹം ക​ഴി​ച്ച ന​ടി കാ​വ്യാ മാ​ധ​വ​നു​മാ​യു​ള്ള ദി​ലീ​പി​​​ന്റെ മു​മ്പുണ്ടാ​യ ബ​ന്ധ​ത്തെ കു​റി​ച്ച് അ​തി​ജീ​വ​ിത​യാ​ണ് മ​ഞ്ജു​വി​നെ അ​റി​യി​ച്ച​തെ​ന്നാ​ണ് പ​റ​യ​പ്പെ​ട്ട​ത്. വി​വാ​ഹ​മോ​ച​ന കാ​ല​യ​ള​വി​ലു​ട​നീ​ളം അ​തി​ജീ​വ​ിത മ​ഞ്ജു​വി​​​ന്റെ പ​ക്ഷ​ത്താ​യി​രു​ന്നു. ഇ​ത് പ്ര​തി​യു​ടെ പ്ര​തി​കാ​ര​ബു​ദ്ധി​ക്ക് കാ​ര​ണ​മാ​യ​താ​യി പ​റ​യ​പ്പെ​ടുന്നു.

ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന: പൊ​ലീ​സ് ഭാ​ഷ്യ​മനു​സ​രി​ച്ച് ഇ​ര​യോ​ടു​ള്ള പ്ര​തി​കാ​രം തീ​ർ​ക്കാ​ൻ, ദി​ലീ​പ് ഒ​ന്നാം പ്ര​തി​യു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി. ഇ​ര​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി, ആ ​പ്ര​വൃ​ത്തി വിഡി​യോ​യി​ൽ പ​ക​ർ​ത്തി. ഇ​തി​നാ​യി ഒ​ന്നാം പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി​ക്ക് ഒ​ന്ന​ര കോ​ടി രൂ​പ ദി​ലീ​പ് ന​ൽ​കി​യെ​ന്നും 2015 ഡി​സം​ബ​റി​ൽ ഒ​ന്നാം പ്ര​തി​ക്ക് അ​ഡ്വാ​ൻ​സാ​യി 10,000 രൂ​പ ന​ൽ​കി​യെ​ന്നു​മാ​ണ് പൊലീസ് പ​റ​യു​ന്ന​ത്.

മെ​മ്മ​റി കാ​ർ​ഡ് ദു​രൂ​ഹ​ത: ന​ടി​ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ലെ മെ​മ്മ​റി കാ​ർ​ഡ് സംബന്ധിച്ച് കാ​ര്യ​മാ​യ ആ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​ന്റ​ർ​നാ​ഷ​നൽ സൈ​ബ​ർ സെ​ക്യൂ​രി​റ്റി സ്‌​പെ​ഷലി​സ്റ്റ് സം​ഗ​മേ​ശ്വ​ര​ൻ മാ​ണി​ക്യം അ​യ്യ​ർ മെ​മ്മ​റി കാ​ർ​ഡി​​​ന്റെ സീ​രി​യ​ൽ ന​മ്പ​റി​​​ന്റെ അ​ഭാ​വം എ​ടു​ത്തു​കാ​ണി​ച്ചു, അ​തി​​​ന്റെ ആ​ധി​കാ​രി​ക​ത​യി​ൽ സം​ശ​യം ജ​നി​പ്പി​ച്ചു. അ​ത് മാ​റ്റു​ക​യോ പ​ക​ർ​ത്തു​ക​യോ ചെ​യ്തി​രി​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തുകയും ചെയ്തു. മെ​മ്മ​റി കാ​ർ​ഡി​​​ന്റെ ഹാ​ഷ് മൂ​ല്യം മാ​റി​യെ​ന്ന് ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് സൂ​ചി​പ്പി​ക്കു​ന്നു.

കൂ​ടാ​തെ, മെ​മ്മ​റി കാ​ർ​ഡി​ലെ ഫോ​റ​ൻ​സി​ക് അ​നാ​ലി​സി​സ് റി​പ്പോ​ർ​ട്ട് ത​ട​ഞ്ഞു​​െവ​ച്ച​തു​ൾ​പ്പെ​ടെ ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സ് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ഹൈ​കോ​ട​തി​യി​ൽ അ​തി​ജീ​വ​ിത ഹ​രജി ന​ല്‍കു​ക​യു​ണ്ടാ​യി. ദി​ലീ​പി​​​ന്റെ അ​ഭി​ഭാ​ഷ​ക​രും ഭ​ര​ണ​മു​ന്ന​ണി​യി​ലെ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലും അ​ന്വേ​ഷ​ണ​ത്തെ ത​ട​സ്സ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യു​ള്ള ഗൂ​ഢാ​ലോ​ച​ന​യും സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ ഈ ​ഹ​രജി​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു.

ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടു​ക​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു​വ​രു​ന്ന പൊ​രു​ത്ത​ക്കേ​ടു​ക​ൾ​ക്കൊ​പ്പം, കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്തുനി​ന്ന് ഒ​ന്നി​ല​ധി​കം കോ​ട​തി​ക​ളി​ലേ​ക്കും ഫോ​റ​ൻ​സി​ക് ലാ​ബു​ക​ളി​ലേ​ക്കു​മു​ള്ള മെ​മ്മ​റി കാ​ർ​ഡി​ലെ ഉ​ള്ള​ട​ക്കം എ​ത്ത​പ്പെ​ട്ട​ത് കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​ന്നു. പ്ര​തി​യു​ടെ സ​ഹോ​ദ​ര​നും ചി​ല കോ​ട​തി ജീ​വ​ന​ക്കാ​രും വിഡി​യോ ക​ണ്ട​താ​യി ക​രു​തു​ന്നു, ഇ​ത് അ​തി​ജീ​വ​ിത​യു​ടെ സ്വ​കാ​ര്യ​ത​യു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​യി​രു​ന്നി​ട്ടും സം​ഭ​വ​ത്തി​നെ​തി​രെ എ​ഫ്.ഐ.​ആ​ർപോ​ലും ഫ​യ​ൽ ചെ​യ്തി​ട്ടി​ല്ല. അ​തി​ജീ​വ​ിത സ​മ​ർ​പ്പി​ച്ച അ​ന്വേ​ഷ​ണ ഹ​രജി​യി​ന്മേ​ല്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​ന്‍ ഹൈ​കോ​ട​തി ത​ന്നെ വി​സ​മ്മ​തി​ച്ചു.

കു​റ്റാ​രോ​പി​ത​രോ​ടു​ള്ള കോ​ട​തി​യു​ടെ സമീപനം: അ​തി​ജീ​വ​ിത​യു​ടെ അ​ഭി​ഭാ​ഷ​ക​യു​ടെ അ​ഭി​പ്രാ​യ​ത്തി​ല്‍, ഈ ​കേ​സി​ല്‍ വ്യ​ക്ത​മാ​യും കാ​ണ​പ്പെ​ട്ട പ്ര​തി​ക​ളോ​ടു​ള്ള കോ​ട​തി​യു​ടെ പ​ക്ഷ​പാ​ത​പ​ര​മാ​യ നി​ല​പാ​ടു​ക​ള്‍ നീ​തി​തേ​ടു​ന്ന ജു​ഡീ​ഷ്യ​ൽ പ്ര​ക്രി​യ​ക്ക് തു​ര​ങ്കംവെക്കാനും നി​ഷ്പ​ക്ഷ​മാ​യി നീ​തി ന​ൽ​കാ​നു​ള്ള നി​യ​മ​വ്യ​വ​സ്ഥ​യു​ടെ ക​ഴി​വി​ലു​ള്ള വി​ശ്വാ​സ​ത്തെ ഇ​ല്ലാ​താ​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

സ്‌​പെ​ഷൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രു​ടെ രാ​ജി: സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഹ​ണി വ​ർ​ഗീ​സി​നെ മാ​റ്റ​ണ​മെ​ന്ന അ​തി​ജീ​വി​ത​യു​ടെ ഹ​രജി ഹൈ​കോ​ട​തി ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് സ്‌​പെ​ഷൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. എ ​സു​രേ​ശ​ൻ രാ​ജി​വെ​ച്ചു. കോ​ട​തി​യി​ലെ പ്ര​തി​കൂ​ല അ​ന്ത​രീ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി മു​ൻ സി.​ബി.​ഐ പ്രോ​സി​ക്യൂ​ട്ട​ർ ആ​യി​രു​ന്ന അ​നി​ൽ​കു​മാ​റും രാ​ജി​​െവ​ച്ചു. കേ​സി​ലെ ഉ​യ​ർ​ന്നു​വ​രു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള ഈ ​രാ​ജി​ക​ൾ, ന​ട​പ​ടി​ക​ളി​ലു​ള്ള അ​തൃ​പ്തി​യെ സൂ​ചി​പ്പി​ക്കു​ന്ന​താ​യി വ്യാ​പ​ക​മാ​യി ക​രു​ത​പ്പെ​ടു​ന്നു. ഈ ​രാ​ജി​ക​ൾ നീതിന്യായ വ്യവസ്​ഥയുടെ സ​ത്യ​സ​ന്ധ​ത​യി​ൽ സം​ശ​യം ഉ​ള​വാ​ക്കു​ക​യും കു​റ്റാ​രോ​പി​ത​ർ​ക്ക് അ​നു​കൂ​ല​മാ​യി മാ​റി​യ സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​ന്നു.

ഗാ​ഗ് ഓ​ർ​ഡ​ർ ദു​രൂ​ഹ​ത: ട്ര​യ​ലി​നെ​ക്കു​റി​ച്ചോ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ​ക്കു​റി​ച്ചോ പ​ര​സ്യ​മാ​യി സം​സാ​രി​ക്കു​ന്ന​തി​ൽനി​ന്ന് ഒ​രു ‘ഗാ​ഗ് ഓ​ർ​ഡ​ർ’ കു​റ്റാ​രോ​പി​തരെ ത​ട​യു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ​യാ​ണ് ദി​ലീ​പ് കോ​ട​തി​യി​ൽനി​ന്ന് ഇ​ങ്ങ​നെ ഒ​രു ഓ​ര്‍ഡ​ര്‍ നേ​ടി​യെ​ടു​ത്ത​ത്. ഗാ​ഗ് ഉ​ത്ത​ര​വ് ലം​ഘി​ച്ചു​വെ​ന്നാ​രോ​പി​ച്ച് നി​ര​വ​ധി മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ അ​ദ്ദേ​ഹം പി​ന്നീ​ട് ഹ​രജി ന​ൽ​കി.

മാ​ധ്യ​മ ക​വ​റേ​ജ് പ​രി​മി​ത​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഈ ​ഗാ​ഗ് ഓ​ർ​ഡ​റു​ക​ൾ, പ്ര​ത്യേ​കി​ച്ച് ലൈം​ഗി​കാ​തി​ക്ര​മ കേ​സു​ക​ളി​ൽ, അ​തി​ജീ​വ​ിത​ക​ളു​ടെ മാ​ന​സികാ​രോ​ഗ്യം ത​ള​ര്‍ത്തു​ക​യും, കു​റ്റാ​രോ​പി​തര്‍ക്ക് ചി​ല​പ്പോ​ഴെ​ങ്കി​ലും അ​ന​ാവശ്യ നി​യ​മ പ​രി​ര​ക്ഷ ഒ​രു​ക്ക​യുംചെ​യ്യു​ന്നു. അ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​തി​ജീ​വ​ിത​യി​ൽ നാ​ണ​ക്കേ​ടി​​​ന്റെയും ഒ​റ്റ​പ്പെ​ട​ലി​​​ന്റെ​യും മാ​ന​സിക​ വി​ഷ​മം ആ​ഴ​ത്തി​ലാ​ക്കു​ക​യും സ​മൂ​ഹ​ത്തി​നു​ള്ളി​ൽ അ​വ​രു​ടെ പാ​ർ​ശ്വ​വ​ത്ക​ര​ണം വ​ർ​ധി​പ്പി​ക്കു​ക​യുംചെ​യ്യും. മാ​ത്ര​മ​ല്ല, അ​വ സു​താ​ര്യ​ത​ക്കും മാ​ധ്യ​മ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​നും അ​പ​ക​ട​സാ​ധ്യ​ത സൃ​ഷ്ടി​ക്കു​ന്നു, ദൂ​ര​വ്യാ​പ​ക​മാ​യി ഇ​ത് ഇ​ര​ക്ക് നീ​തി ല​ഭി​ക്കു​ന്ന​തി​ന് ത​ട​സ്സം സൃ​ഷ്ടി​ക്കു​ക​യുംചെ​യ്യാം.

പ​ൾ​സ​ർ സു​നി​യു​മാ​യു​ള്ള ബ​ന്ധം: ക്രി​മി​ന​ലു​മാ​യു​ള്ള കു​റ്റാ​രോ​പി​ത​​​ന്റെ ബ​ന്ധം സം​ശ​യാ​സ്പ​ദ​മാ​യി തു​ട​രു​ന്നു. കു​റ്റ​കൃ​ത്യ​ത്തി​​​ന്റെ പി​ന്നി​ലു​ള്ള ബു​ദ്ധി അ​ദ്ദേ​ഹ​മാ​ണെ​ന്ന് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ക്കു​ക​യു​ണ്ടാ​യി. അ​ഞ്ച് പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ളി​ൽ വെ​ച്ച് ദി​ലീ​പ് ഒ​ന്നാം പ്ര​തി​യെ കാ​ണു​ക​യും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യും ചെ​യ്ത​താ​യി പൊലീസ് പ​റ​യു​ന്നു. ഇ​ത് തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ൻ ഹോ​ട്ട​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കിയിട്ടുണ്ട്. ദി​ലീ​പി​​​ന്റെ പേ​രി​ൽ ത​ന്നെ​യാ​ണ് മു​റി​യെ​ടു​ത്ത​ത്. ഇ​ത് തെ​ളി​യി​ക്കാ​ൻ സാ​ക്ഷി​ക​ളെ​ പൊലീസ് ഹാ​ജ​രാ​ക്കി.

ദി​ലീ​പി​ന് പ​ൾ​സ​ർ സു​നി​യു​ടെ ക​ത്ത്: മു​ൻ​കൂ​ർ നി​ശ്ച​യി​ച്ച തു​ക ദി​ലീ​പി​ൽനി​ന്ന് ഈ​ടാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ഒ​ന്നാം പ്ര​തി എ​ഴു​തി​യ ഭീ​ഷ​ണിക്കത്ത് പൊ​ലീ​സ് ക​ണ്ടെ​ത്തി. ക​ത്തി​ൽ നാ​ദി​ർ​ഷാ​യെ​യും വി​ഷ്ണു​വി​നെ​യും പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. ദി​ലീ​പും മു​ഖ്യ​പ്ര​തി​യും ത​മ്മി​ലു​ള്ള ബ​ന്ധം തു​ട​രു​ന്ന​താ​യി ഇ​ത് സൂ​ചി​പ്പി​ക്കു​ന്നു. മു​ഖ്യ​പ്ര​തി​യു​ടെ പ​ര​സ്പ​ര​ബ​ന്ധി​ത​മാ​യ കാ​ളു​ക​ളും പൊലീസ് ക​ണ്ടെ​ത്തി.

മാ​ച്ചി​ങ് ട​വ​ർ ലൊ​ക്കേ​ഷ​നു​ക​ൾ: അ​ഡ്വാ​ൻ​സ് തു​ക​യു​ടെ ഗൂ​ഢാ​ലോ​ച​ന​യും കൈ​മാ​റ്റ​വും ന​ട​ക്കു​മ്പോ​ൾ ദി​ലീ​പും ഒ​ന്നാം പ്ര​തി​യും ഒ​രേ ട​വ​ർ ലൊ​ക്കേ​ഷ​നി​ലാ​ണെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി.

  • നാ​ദി​ർ​ഷക്ക് വന്ന കോൾ: പ്ര​ശ​സ്ത സം​വി​ധാ​യ​ക​നും ദി​ലീ​പി​ന്റെ സു​ഹൃ​ത്തു​മാ​യ നാ​ദി​ർ​ഷാ​ക്ക് പ​ൾ​സ​ർ സു​നി​യു​ടെ പേ​രി​ൽ വി​ഷ്ണു​വി​ന്‍റെ പ​ണം അ​ഭ്യ​ർ​ഥി​ച്ചു​ള്ള ഫോ​ണ്‍കാ​ള്‍ വ​രു​ന്നു. ഇ​തേ ഉ​ദ്ദേ​ശ്യത്തോ​ടെ ര​ണ്ട് കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് ഡ്രൈ​വ​ർ അ​പ്പു​ണ്ണി​ക്ക് വാ​ട്‌​സ്ആ​പ്പി​ൽ ക​ത്ത് ല​ഭി​ച്ചു.
  • സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​റി​​​ന്റെ വാ​ര്‍ത്തസ​മ്മേ​ള​നം: ദി​ലീ​പി​​​ന്റെ മു​ൻ സു​ഹൃ​ത്ത് ബാ​ല​ച​ന്ദ്ര​കു​മാ​ർ, ന​ട​നെ​തി​രെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യു​ണ്ടാ​യി. മ​ജി​സ്‌​ട്രേ​റ്റിന്റെ പ​ക്ക​ല്‍ കോ​ട​തി​യി​ലു​ള്ള, ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​​​ന്റെ ദൃ​ശ്യ​ങ്ങ​ൾ ദി​ലീ​പി​​​ന്റെ പ​ക്ക​ലു​ണ്ടാ​യി​രു​ന്നെ​ന്ന് അ​ദ്ദേ​ഹം വാ​ര്‍ത്തസ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ദി​ലീ​പി​​​ന്റെ വീ​ട്ടി​ൽനി​ന്നാ​ണ് പ​ൾ​സ​ർ സു​നി​യെ ക​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദി​ലീ​പി​നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന നി​ര​വ​ധി വോ​യ്‌​സ് ക്ലി​പ്പു​ക​ളും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. ഒ​രു ക്ലി​പ്പി​ൽ, കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പൊലീസ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന പു​രു​ഷ ശ​ബ്ദ​ങ്ങ​ൾ കേ​ൾ​ക്കാം. കേ​സി​ൽ ദി​ലീ​പി​നെ സ​ഹാ​യി​ച്ച ഒ​രു വി​.ഐ.​പി​യെ കു​റി​ച്ചും ബാ​ല​ച​ന്ദ്ര​കു​മാ​ർ പ​രാ​മ​ർ​ശി​ക്കു​ന്നു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന: ദി​ലീ​പി​നെ​തി​രെ കേ​സ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ കൊ​ല​പ്പെ​ടു​ത്താ​ൻ പ​ദ്ധ​തി​യി​ട്ടെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് കേ​ര​ള പൊ​ലീ​സ് ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്തു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ​യും സം​ഘാം​ഗ​ങ്ങ​ളെ​യും ഉ​ന്മൂ​ല​നം ചെ​യ്യാ​ൻ ന​ട​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് ച​ല​ച്ചി​ത്രസം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​ർ പൊലീസി​ന് മു​മ്പാ​കെ സ​മ​ർ​പ്പി​ച്ച എ​ഫ്.ഐ.​ആ​റി​നെ തു​ട​ർ​ന്നു​ള്ള പു​തി​യ എ​ഫ്.ഐ.​ആ​റി​ൽ ദി​ലീ​പി​​​ന്റെ സ​ഹോ​ദ​ര​ൻ അ​നൂ​പ്, ഭാ​ര്യാ സ​ഹോ​ദ​ര​ൻ സൂ​ര​ജ് എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​ഞ്ച് പേ​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ൾ​ക്കെ​തി​രെ ഐ.​പി.​സി 116, 118, 120 (ബി), 506, 34 ​വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ദി​ലീ​പി​​​ന്റെ മു​ൻ ഭാ​ര്യ മ​ഞ്ജു വാ​ര്യ​ർ ഉ​ൾ​പ്പെ​ടെ 355 പേ​രു​ടെ മൊ​ഴി​യെ​ടു​ത്തു. ഇ​വ​രി​ൽ 33 പേ​ർ ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ദി​ലീ​പും സു​നി​യും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ൾ കൂ​ടാ​തെ വി​വി​ധ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളു​ടെ ഫ​ല​മു​ൾ​പ്പെ​ടെ നാ​നൂ​റോ​ളം രേ​ഖ​ക​ളും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. സു​നി​ൽ​ കു​മാ​ർ, പ​ൾ​സ​ർ സു​നി, വി​ജീ​ഷ്, മ​ണി​ക​ണ്ഠ​ൻ, മാ​ർ​ട്ടി​ൻ ജോ​സ​ഫ്, പ​ർ​ദീ​പ്, സ​ലിം, ചാ​ർ​ലി തോ​മ​സ് എ​ന്നി​വ​രാ​ണ് രേ​ഖ​യി​ലെ പ്ര​തി​ക​ൾ.

തു​ട​ക്ക​ത്തി​ൽ ഐ​.പി.​സി സെ​ക്ഷ​ൻ 102 (ബി), 342, 366, 376 (​ഡി), 411, 506 (1), 201, 212, 34, സെ​ക്ഷ​ൻ 66 (ഇ), 67 (​എ) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം ന​ട​ന്‍ ദി​ലീ​പ് 11ാം പ്ര​തി​യാ​യി​രു​ന്നു. ഐ​.ടി ആ​ക്ട്, 2008 പ്ര​കാ​ര​വും പി​ന്നീ​ട് ദി​ലീ​പി​നും ശ​ര​ത് നാ​യ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്കു​മെ​തി​രെ ഐ​.പി.​സി സെ​ക്ഷ​ൻ 116 (പ്രേ​ര​ണ), 118 (കു​റ്റം ചെ​യ്യാ​നു​ള്ള രൂ​പ​രേ​ഖ മ​റ​ച്ചു​വെ​ക്ക​ൽ), 120 ബി (​ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന), 506 (ക്രി​മി​ന​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ) ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തു), കൂ​ടാ​തെ 34 (നി​ര​വ​ധി ആ​ളു​ക​ൾ ചെ​യ്ത ക്രി​മി​ന​ൽ പ്ര​വൃ​ത്തി). കൂ​ടാ​തെ, ഐ​.പി.​സി സെ​ക്ഷ​ൻ 201 പ്ര​കാ​രം (കു​റ്റ​കൃ​ത്യ​ത്തി​​​ന്റെ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്ന​തി​ന്), 204 (ഇ​ല​ക്ട്രോ​ണി​ക് റെ​ക്കോ​ഡ് അ​ല്ലെ​ങ്കി​ൽ രേ​ഖ ന​ശി​പ്പി​ക്ക​ൽ) എ​ന്നി​വ​യും ന​ട​നെ​തി​രെ​യും അ​ദ്ദേ​ഹ​ത്തി​​​ന്റെ വ്യ​വ​സാ​യി സു​ഹൃ​ത്തു​മാ​യ ശ​ര​ത്തി​നെ​തി​രെ​യും ചു​മ​ത്തി​യി​ട്ടു​ണ്ട്.

 

സ്​ത്രീ അതിക്രമ ആരോപണം നേരിടുന്ന നടൻ സിദ്ദീഖ്​, സംവിധായകൻ രഞ്​ജിത്ത്​

സ്​ത്രീ അതിക്രമ ആരോപണം നേരിടുന്ന നടൻ സിദ്ദീഖ്​, സംവിധായകൻ രഞ്​ജിത്ത്​

ലൈം​ഗി​കാ​തി​ക്ര​മ​ കേ​സു​കളും ജനങ്ങളുടെ മ​നോ​ഭാവ​വും

നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി, അ​പ​ര്യാ​പ്ത​മാ​യ ധ​ന​സ​ഹാ​യം കാ​ര​ണ​വും വി​ഭ​വ​ങ്ങ​ളു​ടെ അ​ഭാ​വ​വും കാ​ര​ണം ഇ​ന്ത്യ​യി​ലെ ക്രി​മി​ന​ൽ നീ​തി​ന്യാ​യ വ്യ​വ​സ്ഥ കാ​ല​ഹ​ര​ണ​പ്പെ​ട്ടു​പോ​യ​താ​യും ബ​ലാ​ത്സം​ഗ​ത്തെ അ​തി​ജീ​വി​ക്കു​ന്ന​വ​ർ​ക്ക് വൈ​ദ്യ​സ​ഹാ​യ​വും നീ​തി​യും ല​ഭി​ക്കാ​ത്ത​തി​ലേ​ക്ക് ഈ ​അ​വ​സ്ഥ ന​യി​ച്ച​താ​യും വ്യ​ക്ത​മാ​യി കാ​ണാം. 10 ബ​ലാ​ത്സം​ഗ​ങ്ങ​ളി​ൽ 4 എ​ണ്ണം മാ​ത്ര​മേ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ളൂ​വെ​ന്ന് പൊലീസ് ക​ണ​ക്കു​ക​ള്‍ വ്യ​ക്തമാ​ക്കു​ന്നു, പ്ര​ധാ​ന​മാ​യും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​​​ന്റെ ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ യാ​ഥാ​സ്ഥി​തി​ക​ത കാ​ര​ണം, അ​തി​ൽ ഇ​ര​ക​ളാ​യ പ​ല​രും അ​വ​രു​ടെ കു​ടും​ബ​വും സ​മൂ​ഹ​വും ‘നാ​ണ​ക്കേ​ട്’ ഭ​യ​ന്ന് മു​ന്നോ​ട്ടു വ​രാ​ൻ ഭ​യ​പ്പെ​ടു​ന്നു.

“പൊലീസ് സം​വി​ധാ​ന​ത്തി​​​ന്റെ പോ​രാ​യ്മ​ക​ൾ പ്ര​ക​ട​മാ​ണ്, പ്ര​ത്യേ​കി​ച്ച് അ​തി​​​ന്റെ മ​നോ​ഭാ​വ​ങ്ങ​ളി​ൽ”, ഹ്യൂ​മ​ൻ റൈ​റ്റ്‌​സ് വാ​ച്ചി​ലെ വ​നി​താ അ​വ​കാ​ശ ഗ​വേ​ഷ​ക​യാ​യ അ​രു​ണ ക​ശ്യ​പിന്റെ വാ​ക്കു​ക​ളാ​ണി​വ. ‘‘പ​ല ഗ​വ​ൺ​മെ​ന്റ് ഉ​ദ്യോ​ഗ​സ്ഥ​രും, പ്ര​ത്യേ​കി​ച്ച് പൊലീ​സ് സേ​ന​ക്കു​ള്ളി​ൽ, ബ​ലാ​ത്സം​ഗ​ത്തെ അ​തി​ജീ​വി​ച്ച​വ​ർ വേ​ശ്യാ​വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ദ്രോ​ഹ​ക​ര​മാ​യ മു​ന്‍ധാ​ര​ണ​ക​ള്‍ ധി​ക്കാ​ൻ കാ​ര​ണ​മാ​യി.’’ 2012 ഡി​സം​ബ​റി​ൽ ന​ട​ന്ന ഒ​രു സം​ഭ​വം ക​ശ്യ​പ് ഉ​ദ്ധ​രി​ച്ചു, ഒ​രു ഗ്രാ​മ​ത്തി​ലെ 17 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ വ​ട​ക്ക​ൻ പ​ഞ്ചാ​ബി​ലെ ഒ​രു വ​യ​ലി​ൽ കു​റ​ഞ്ഞ​ത് ര​ണ്ട് പേ​രെ​ങ്കി​ലും മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി.

പൊലീസ് അ​വ​ളു​ടെ പ​രാ​തി ഗൗ​ര​വ​മാ​യി എ​ടു​ത്തി​ല്ല, ഇ​ത് ഇ​ര​യു​ടെ ജീ​വ​ൻ അ​പ​ഹ​രി​ക്കു​ന്ന ദാ​രു​ണ​മാ​യ ഫ​ല​ത്തി​ലേ​ക്ക് ന​യി​ച്ചു. ഇ​ര​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ഉ​ന്ന​യി​ച്ച എ​ല്ലാ ആ​ശ​ങ്ക​ക​ളും ഉ​ണ്ടാ​യി​രു​ന്നി​ട്ടും, സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ, ബ​ഹു​മാ​ന​പ്പെ​ട്ട കോ​ട​തി​ക​ളു​ടെ ഭ​യാ​ന​ക​മാ​യ നി​ര​വ​ധി വി​ധി​ന്യാ​യ​ങ്ങ​ൾ രോ​ഷം ആ​ളി​ക്ക​ത്തി​ക്കു​ക​യും ബ​ലാ​ത്സം​ഗ​ത്തെ അ​തി​ജീ​വി​ച്ച​വ​ർ രാ​ജ്യ​ത്തി​​​ന്റെ നി​യ​മ​വ്യ​വ​സ്ഥ​യി​ൽ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​യുംചെ​യ്തു. ഈ ​കേ​സു​ക​ൾ നീ​തി​യു​ടെ​യും സ​മ​ത്വ​ത്തി​​​ന്റെയും ത​ത്ത്വ​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ധാ​ർ​മിക​വും സ്ത്രീ​വി​രു​ദ്ധ​വു​മാ​യ വ്യാ​ഖ്യാ​ന​ങ്ങ​ളു​ടെ അ​സ്വ​സ്ഥ​ജ​ന​ക​മാ​യ പ്ര​വ​ണ​ത സൃ​ഷ്ടി​ച്ചു.

ക​യ്പേ​റി​യ ച​രി​ത്ര​വി​ധി​ക​ൾ

മോ​ഹി​ത് സു​ഭാ​ഷ് ച​വാ​ൻ V സ്റ്റേ​റ്റ് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര: ഈ ​കേ​സി​ല്‍ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഇ​ര​യെ പ്ര​തി വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് നി​ർ​ദേശി​ച്ച്​ ഇ​ന്ത്യ​യു​ടെ മു​ൻ ചീ​ഫ് ജ​സ്റ്റി​സ് രാ​ജ്യ​ത്തെ ത​ന്നെ ഞെ​ട്ടി​ച്ചു. ഈ ​നി​ർ​ദേ​ശം കു​റ്റ​കൃ​ത്യ​ത്തി​ന്റെ കാ​ഠി​ന്യ​ത്തെ നി​സ്സാ​ര​വ​ത്ക​രി​ക്കു​ക മാ​ത്ര​മ​ല്ല, വി​വാ​ഹംകൊ​ണ്ട് ഇ​ര അ​തു​വ​രെ അ​നു​ഭ​വി​ച്ച വേ​ദ​ന​യും ആ​ഘാ​ത​വും പ​രി​ഹ​രി​ക്കാ​മെ​ന്ന ദോ​ഷ​ക​ര​മാ​യ ചി​ന്ത​യെ മു​ന്നോ​ട്ടുവെ​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​ൻ നി​യ​മ​വ്യ​വ​സ്ഥ 21ാം നൂ​റ്റാ​ണ്ടി​ലേ​ക്ക് സ്വ​യം ന​വീ​ക​രി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും സ്ത്രീ​ക​ൾ പു​രു​ഷ​ന്മാ​രേ​ക്കാ​ൾ താ​ഴ്ന്ന​വ​രാ​യി ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് നാം ​ഇ​പ്പോ​ഴും ജീ​വി​ക്കു​ന്ന​തെ​ന്നും ഈ ​വി​ധി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ടു.

‘രാ​ഖി’ ഉ​ത്ത​ര​വ്: അ​ടു​ത്തി​ടെ, ഇ​ര പ്ര​തി​ക​ൾ​ക്ക് രാ​ഖി കെ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട മ​ധ്യ​പ്ര​ദേ​ശ് ഹൈ​കോ​ട​തി​യു​ടെ ജാ​മ്യവ്യ​വ​സ്ഥ രാ​ജ്യ​വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി. ഇ​ത് കു​റ്റ​വാ​ളി​ക​ളെ അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ക​ളാ​ക്കു​ന്ന​തി​നേ​ക്കാ​ൾ, സം​ര​ക്ഷ​ണ​ത്തി​ന്റെ ഭാ​രം സ്ത്രീ​ക​ളു​ടെ മേ​ൽ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ പു​രു​ഷാ​ധി​പ​ത്യ മാ​ന​സി​കാ​വ​സ്ഥ​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. സ​ഹോ​ദ​ര​ന്മാ​ർ സ​ഹോ​ദ​രി​മാ​ർ​ക്ക് ന​ൽ​കു​ന്ന പ​തി​വ് വാ​ഗ്ദാ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി പ​രാ​തി​ക്കാ​ര​ന്‍ ഇ​ര​ക്ക് 11,000 രൂ​പ ന​ൽ​കാ​നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

വ​സ്ത്ര​ങ്ങ​ളും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും വാ​ങ്ങാ​നാ​യി ഇ​ര​യു​ടെ മ​ക​ന് 5,000 രൂ​പ ന​ൽ​കു​ക​യും അ​വ​ളു​ടെ അ​നു​ഗ്ര​ഹം തേ​ടാനും ജ​സ്റ്റി​സ് രോ​ഹി​ത് ആ​ര്യ​യു​ടെ സിം​ഗി​ൾ ബെ​ഞ്ച് 2020 ജൂ​ലൈ 30ന് ​പ്ര​തി വി​ക്രം ബാ​ഗ്രി​ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം ന​ൽ​കി​ക്കൊ​ണ്ട് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. പി​ന്നീ​ട് സു​പ്രീംകോ​ട​തി ഈ ​ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി.

സ്റ്റേ​റ്റ് V ശ്രീ ​രാ​കേ​ഷ് ബി: 2020 ​ജൂ​ൺ 22ന്, ​ജ​സ്റ്റി​സ് കൃ​ഷ്ണ ദീ​ക്ഷി​ത് പ്ര​തി​നി​ധാനംചെയ്യുന്ന ക​ർ​ണാ​ട​ക ഹൈ​കോ​ട​തി, വി​വാ​ഹ​മെ​ന്ന വ്യാ​ജേ​ന ഒ​രു സ്ത്രീ​യെ ബ​ലാ​ത്സം​ഗംചെ​യ്തു​വെ​ന്ന ആ​രോ​പ​ണം നേ​രി​ട്ട രാ​കേ​ഷ് ബി ​എ​ന്ന വ്യ​ക്തി​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി. ആ​ക്ര​മി​ക്ക​പ്പെ​ട്ടശേ​ഷം ഒ​രു സ്ത്രീ ​എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ച് കോ​ട​തി പ​രാ​മ​ർ​ശി​ക്കു​ക​യു​ണ്ടാ​യി. ഈ ​കേ​സി​ല്‍, ഇ​ര രാ​ത്രി വൈ​കി ഓ​ഫിസി​ൽ പോ​യെ​ന്നും പ്ര​തി​ക്കൊ​പ്പം മ​ദ്യ​പി​ക്കു​ന്ന​തി​നെ എ​തി​ർ​ത്തി​ല്ലെ​ന്നും കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​സി​നാ​സ്പദമാ​യ സം​ഭ​വ​ത്തി​നുശേ​ഷം അ​വ​ര്‍ ഉ​ട​ൻ പ്ര​തി​ക​രി​ച്ചി​ല്ല എ​ന്ന​തും കോ​ട​തി ജാ​മ്യം ന​ല്‍കാ​നാ​യു​ള്ള ന്യാ​യ​മാ​യി പ​റ​ഞ്ഞു.

‘ദു​ർ​ബ​ല​മാ​യ വി​സ​മ്മ​തം’ എ​ന്ന​തി​ന് ‘അ​തെ’ എ​ന്ന് അ​ർ​ഥ​മാ​ക്കാം –ഡ​ൽ​ഹി ഹൈ​കോ​ട​തി: സ്റ്റേ​റ്റ് V മ​ഹ്മൂ​ദ് ഫാ​റൂ​ഖി എ​ന്ന കേ​സി​ൽ ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും പീ​പ്ലി ലൈ​വി​​​ന്റെ സ​ഹ​സം​വി​ധാ​യ​ക​നു​മാ​യ മ​ഹ​മൂ​ദ് ഫാ​റൂ​ഖി, 30 വ​യ​സ്സു​ള്ള ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥിയെ ബ​ലാ​ത്സം​ഗം ചെ​യ്ത​തി​നാ​ല്‍ ഏ​ഴു വ​ർ​ഷ​ത്തെ ക​ഠി​ന ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ടു. പി​ന്നീ​ട് ഈ ​ശി​ക്ഷാ​വി​ധി അ​സാ​ധു​വാ​ക്കു​ക​യും ആ​രോ​പ​ണ​ങ്ങ​ളി​ൽനി​ന്ന് വെ​റു​തെ വി​ടു​ക​യും ചെ​യ്തു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യു​മാ​യി ബ​ല​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തി​ന് വി​ചാ​ര​ണ​ക്കോ​ട​തി ഇ​യാ​ൾ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഫാ​റൂ​ഖി​യു​ടെ ശി​ക്ഷ റ​ദ്ദാ​ക്കി​യ വി​ധി​യി​ൽ, പ​രി​ച​യ​ക്കാ​ർ ഉ​ൾ​പ്പെ​ടു​ന്ന ബ​ലാ​ത്സം​ഗ കേ​സു​ക​ളി​ൽ സ​മ്മ​തം നി​ർ​ണ​യി​ക്കു​ന്ന​ത് സ​ങ്കീ​ർ​ണ​മാ​ണെ​ന്ന് ജ​സ്റ്റി​സ് അ​ശു​തോ​ഷ് കു​മാ​ർ ഊ​ന്നി​പ്പ​റ​ഞ്ഞു. കേ​വ​ലം ‘ദു​ർ​ബ​ല​മാ​യ ഇ​ല്ല’ എ​ന്ന​ത് സ​മ്മ​ത​ത്തി​​​ന്റെ അ​ഭാ​വ​ത്തെ സൂ​ചി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നും കാ​ര്യ​മാ​യ പ്ര​തി​രോ​ധ​ത്തി​​​ന്റെ അ​ഭാ​വം സ​ന്ന​ദ്ധ​ത​യെ സൂ​ചി​പ്പി​ക്കു​മെ​ന്നും വി​ധി പ്ര​സ്താ​വി​ച്ചു.

ഒ​രു ‘ഇ​ന്ത്യ​ൻ സ്ത്രീ’ ​ആ​യി​രി​ക്കാ​നു​ള്ള സു​പ്രീംകോ​ട​തി​യു​ടെ മാ​ർ​ഗനി​ർ​ദേ​ശം: ഭ​ര​വാ​ദ ഭോ​ഗി​ൻ​ഭാ​യ് ഹി​ർ​ജി​ഭാ​യ് V ഗു​ജ​റാ​ത്ത് സ്റ്റേ​റ്റ് എ​ന്ന കേ​സി​ല്‍, അ​വി​ശ്വ​സ​നീ​യ​മാം​വി​ധം, ‘ഇ​ന്ത്യ​ൻ സ്ത്രീ​ക​ൾ’ അ​വ​രു​ടെ സാ​ക്ഷ്യ​ത്തി​​​ന്റെ വി​ശ്വാ​സ്യ​ത​യെ ഊ​ട്ടി​യു​റ​പ്പി​ക്കാ​നാ​യി ഒ​രുകൂ​ട്ടം സ്വ​ഭാ​വ​ സ​വി​ശേ​ഷ​ത​ക​ള്‍ പാ​ലി​ച്ചാ​ല്‍ മ​തി​യാ​വു​മെ​ന്ന് പ​ര​മോ​ന്ന​ത കോ​ട​തി പ​റ​യു​ക​യു​ണ്ടാ​യി. ‘പാ​ശ്ചാ​ത്യ സ്ത്രീ​ക​ളു​മാ​യി’ താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ സാ​മൂ​ഹി​ക​മാ​യ അ​വ​ഹേ​ള​നം, ബ​ഹി​ഷ്‌​ക​ര​ണം, ത​ങ്ങ​ളു​ടെ സ​മൂ​ഹ​ത്തി​ൽനി​ന്നും പ്രി​യ​പ്പെ​ട്ട​വ​രി​ൽനി​ന്നു​മു​ള്ള ബ​ഹു​മാ​നം ന​ഷ്ട​പ്പെ​ടു​മെ​ന്ന ഭ​യംമൂ​ലം പ​ര​മ്പ​രാ​ഗ​ത ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ സ്ത്രീ​ക​ൾ ബ​ലാ​ത്സം​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ മ​ടി​ക്കു​ന്നു​ണ്ടെ​ന്ന് കോ​ട​തി ത​റ​പ്പി​ച്ചു​പ​റ​ഞ്ഞു.

പ്ര​ബ​ല​മാ​യ മൂ​ല്യ​ങ്ങ​ൾ​ക്കും മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​യ ലൈം​ഗി​ക പെ​രു​മാ​റ്റ​മു​ള്ള ഒ​രു സ്ത്രീ​യെ​ക്കാ​ൾ ‘ഹി​ന്ദു ക​ന്യ​ക’യാ​യ മ​ക​ളു​ടെ അ​ല്ലെ​ങ്കി​ൽ ‘വി​ശ്വ​സ്ത​യാ​യ ഭാ​ര്യ’​യു​ടെ സാ​ക്ഷ്യം കോ​ട​തി​ക​ളി​ൽ കൂ​ടു​ത​ൽ വി​ശ്വ​സ​നീ​യ​മാ​യി​രി​ക്കു​മെ​ന്നു പ​റ​യു​ക​യു​ണ്ടാ​യി. നേ​രെ​മ​റി​ച്ച്, സാ​മ്പ​ത്തി​ക ല​ക്ഷ്യ​ങ്ങ​ൾ, അ​സൂ​യ, പ്ര​തി​കാ​രം തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പാ​ശ്ചാ​ത്യ സ്ത്രീ​ക​ൾ വ്യാ​ജ കേ​സു​ക​ൾ ഫ​യ​ൽ ചെ​യ്യാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

ബ​ലാ​ത്സം​ഗ വി​ധി​ക​ളി​ൽ ഇ​ന്ത്യ​ൻ കോ​ട​തി​ക​ൾ ച​രി​ത്ര​പ​ര​മാ​യി സ്ത്രീ​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഈ ​ദ​യ​നീ​യ​മാ​യ വി​ധി​ക​ൾ ത​ന്നെ കാ​ണി​ക്കു​ന്നു. ഈ ​വി​ധി​ന്യാ​യ​ങ്ങ​ൾ നി​യ​മ​ത്തി​​​ന്റെയും നീ​തി​യു​ടെ​യും ത​ത്ത്വ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നു​ പ​ക​രം ധാ​ർ​മി​ക​വും സ്ത്രീ​വി​രു​ദ്ധ​വു​മാ​യ കാ​ര​ണ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​ണ്. ന​ടി​യു​ടെ ലൈം​ഗി​കാ​തി​ക്ര​മ കേ​സും നി​രാ​ശജ​ന​ക​മാ​ണെ​ങ്കി​ലും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നി​ല്ല.

ചില പാ​ഠ​ങ്ങ​ൾ

ഇ​ന്ത്യ​യി​ൽ മാ​ധ്യ​മ​ശ്ര​ദ്ധ ല​ഭി​ച്ച ലൈം​ഗി​കാ​തി​ക്ര​മ കേ​സു​ക​ളി​ൽ ചി​ല​തെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ന​വ​സാ​നം കു​റ്റ​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കാ​ളി​യാ​യ കു​റ്റ​വാ​ളി​യി​ലേ​ക്ക് മാ​ത്ര​മാ​യി ഒ​തു​ങ്ങാ​റു​ണ്ട്, അ​ല്ലെ​ങ്കി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ സ്വാ​ധീ​ന​മു​ള്ള​വ​ര്‍ നി​യ​മ​ത്തി​ന്‍റെ പി​ടി​യി​ല്‍നി​ന്നും ര​ക്ഷ​പ്പെ​ടാ​റു​ണ്ട്. ഉ​ന്നാ​വോ കേ​സി​ൽ ശ​ക്ത​നാ​യ ഒ​രു ബി.​ജെ.​പി രാ​ഷ്ട്രീ​യ​ക്കാ​ര​​​ന്റെ പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​യി​രു​ന്നു, പ്ര​ജ്വ​ൽ രേ​വ​ണ്ണ​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളും ദാ​രു​ണ​മാ​യ ക​ഠ് വ ബ​ലാ​ത്സം​ഗ​വും കൊ​ല​പാ​ത​ക​വും രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്ന​തും വ്യാ​പ​ക​വു​മാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ളു​ടെ പ്ര​ശ്ന​ത്തെ എ​ടു​ത്തു​കാ​ണി​ക്കു​ന്നു.

ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സി​ങ്ങി​നെ​തി​രെ അ​ടു​ത്തി​ടെ​യു​ള്ള ഒ​ന്നി​ല​ധി​കം ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ര്‍ന്നുവ​ന്ന​തും അ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ഭ​യാ​ന​ക​മാ​യ ക്ര​മം അ​ടി​വ​ര​യി​ടു​ന്നു. കു​പ്ര​സി​ദ്ധ​മാ​യ 2012ലെ ​നി​ർ​ഭ​യ കേ​സി​നെ​ത്തു​ട​ർ​ന്ന് വ​ർ​ധി​ച്ച അ​വ​ബോ​ധ​വും ക​ർ​ശ​ന​മാ​യ നി​യ​മ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നി​ട്ടും, ഈ ​കേ​സു​ക​ളിലെ​ല്ലാം, ഏ​റെ സ്വാ​ധീ​ന​മു​ള്ള​വ​ര്‍ ഇ​ര​ക​ൾ​ക്ക് നീ​തി​യും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ നി​ല​വി​ലു​ള്ള വ്യ​വ​സ്ഥ​യെ വെ​ല്ലു​വി​ളി​ക്കു​ന്നു. ഇ​ത് ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ളോ​ടു​ള്ള ഇ​ന്ത്യ​യു​ടെ നി​യ​മ​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളു​ടെ ഫ​ല​പ്രാ​പ്തി​യെ​ക്കു​റി​ച്ച് നി​ർ​ണാ​യ​ക ചോ​ദ്യ​ങ്ങ​ൾ ബാ​ക്കിവെ​ക്കു​ന്നു.

മാ​റ്റം എ​വി​ടെ തു​ട​ങ്ങ​ണം?

അ​ടു​ത്തി​ടെ പ്ര​ാബല്യ​ത്തി​ല്‍ വ​ന്ന പു​തി​യ നി​യ​മവ്യ​വ​സ്ഥ​യി​ല്‍ സ്ത്രീ​ക​ള്‍ക്കെ​തി​രാ​യു​ള്ള ആക്ര​മ​ണ​ങ്ങ​ൾക്കെ​തി​രെ പ്ര​ത്യേ​ക​മാ​യ ഒ​രു ചാ​പ്റ്റ​ര്‍ ത​ന്നെ നി​ര്‍മി​ക്കു​ക​യു​ണ്ടാ​യി. എ​ന്നാ​ല്‍, സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്കൊ​പ്പം ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലി​നാ​യി കൃ​ത്യ​ത്തി​ന്റെ വിഡി​യോ റെ​ക്കോ​ഡ് ചെ​യ്യു​ന്ന ഹീ​ന​മാ​യ പ്ര​വൃ​ത്തി ഏ​റ്റ​വും ക​ർക്ക​ശ​മാ​യ രീ​തി​യി​ല്‍ നി​യ​മം ത​ട​യാ​ത്ത​ത്, സ്ത്രീ​ക​ളു​ടെ അ​ന്ത​സ്സും അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​നും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും രൂ​പ​ക​ൽ​പ​ന ചെ​യ്ത നി​യ​മ​നി​ർ​മാ​ണ ച​ട്ട​ക്കൂ​ടു​ക​ളി​ലെ വ്യ​ക്ത​മാ​യ വി​ട​വ് അ​ടി​വ​ര​യി​ടു​ന്ന​താ​ണ്.

ഈ ​ഗു​രു​ത​ര​മാ​യ അ​നീ​തി​ ത​ട​യു​ന്ന​തി​നും ക​ണ്ടെ​ത്തു​ന്ന​തി​നും പ്രോ​സി​ക്യൂ​ഷ​ൻ ചെ​യ്യു​ന്ന​തി​നും ഫ​ല​പ്ര​ദ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന ക​ർ​ശ​ന​മാ​യ നി​യ​മ​നി​ർ​മാണം ആ​വ​ശ്യ​മാ​ണ്. ആ​ളു​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​നോ നി​യ​ന്ത്രി​ക്കു​ന്ന​തി​നോ വേ​ണ്ടി മാ​ത്രം ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ റെ​ക്കോഡു​ ചെ​യ്യു​ന്ന​തും പ​ങ്കി​ടു​ന്ന​തും വ്യ​ക്ത​മാ​യി പ​രാ​മ​ർ​ശി​ക്കു​ന്ന ക​ർ​ശ​ന​മാ​യ നി​യ​മ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത് ഭാ​വി​യി​ല്‍ ന​ട​ന്നേ​ക്കാ​വു​ന്ന ഇ​ത്ത​രം പ്ര​വ​ൃത്തി​ക​ള്‍ ത​ട​യാ​ൻ ഒ​രു പ​രി​ധി വ​രെ സ​ഹാ​യി​ച്ചേ​ക്കാം.

സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​ത് ധാ​ർ​മി​ക​മാ​യ ഒ​രു അ​നി​വാ​ര്യ​ത മാ​ത്ര​മ​ല്ല, സ​മൂ​ഹ​ത്തി​​​ന്റെ മൊ​ത്ത​ത്തി​ലു​ള്ള പു​രോ​ഗ​തി​ക്കും ക്ഷേ​മ​ത്തി​നും ഉ​ത്തേ​ജ​ക​മാ​ണ്. വ്യാ​പ​ക​മാ​യി സ്വാ​ധീ​നം ചെ​ലു​ത്താ​വു​ന്ന ഇ​ത്ത​രം കേ​സു​ക​ളി​ല്‍, സ​മൂ​ഹ​ത്തി​​​ന്റെ മു​ൻ​വി​ധി​ക​ൾ സ്വാ​ധീ​നി​ക്ക​പ്പെ​ട്ട പ​ക്ഷ​പാ​ത​പ​ര​മാ​യ വ്യാ​ഖ്യാ​ന​ങ്ങ​ളേ​ക്കാ​ൾ, തെ​ളി​വു​ക​ളു​ടെ​യും നി​യ​മ​പ​ര​മാ​യ മു​ന്‍വി​ധി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട​തി​ക​ൾ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും വി​ധി പ​റ​യു​ക​യും ചെ​യ്യ​ണ​മാ​യി​രു​ന്നു.

ലിം​ഗ​ഭേ​ദ​മി​ല്ലാ​തെ ഓ​രോ വ്യ​ക്തി​യു​ടെ​യും അ​ന്ത​സ്സും സ്വ​ാത​ന്ത്ര്യ​വും സം​ര​ക്ഷി​ക്കാ​നും ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നംചെ​യ്യു​ന്ന തു​ല്യ​ത​യു​ടെ​യും നീ​തി​യു​ടെ​യും ത​ത്ത്വങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും കോ​ട​തി​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. ലിം​ഗാ​ധി​ഷ്ഠി​ത അ​ക്ര​മ​വും വി​വേ​ച​ന​വും, ഇ​ന്നും നി​ല​നി​ല്‍ക്കു​ന്ന പു​രു​ഷാ​ധി​പ​ത്യ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​യും മ​നോ​ഭാ​വ​ങ്ങ​ളെ​യും വെ​ല്ലു​വി​ളി​ക്കു​ന്ന​തി​നും ത​ക​ർ​ക്കു​ന്ന​തി​നു​മു​ള്ള യോ​ജി​ച്ച ശ്ര​മം ഇ​തി​ന് ആ​വ​ശ്യ​മാ​ണ്. ലൈം​ഗി​കാ​ക്ര​മ​ണ​ങ്ങ​ളെ അ​തി​ജീ​വി​ച്ച​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും ക്ഷേ​മ​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന, ഇ​ര​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സ​മീ​പ​നം സ്വീ​ക​രി​ക്കാൻ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ യോ​ജി​ച്ച മാ​റ്റം വ​രു​ത്തു​ക​യും, ത​ല​മു​റ​ക​ളെ നി​ർ​ബ​ന്ധി​ത പ​രി​ശീ​ല​ന​ത്തി​ന് വി​ധേ​യ​മാ​ക്കു​ക​യും വേ​ണം.

അ​തി​ലൂ​ടെ എ​ല്ലാ​വ​ർ​ക്കും നീ​തി​യു​ടെ​യും സ​മ​ത്വ​ത്തിന്റെയും താ​ൽ​പര്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന ഒ​രു നി​യ​മ​സം​വി​ധാ​നം കെ​ട്ടി​പ്പ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ന​മു​ക്ക് പ്ര​തീ​ക്ഷി​ക്കാം. മ​റി​ച്ചാ​ണെ​ങ്കി​ല്‍, വൈ​കി​വ​രു​ന്ന നീ​തി നി​രാ​ശ​യി​ലേ​ക്കും അ​തു​വ​ഴി ദേ​ഷ്യ​ത്തി​ലേ​ക്കും അ​ക്ര​മ​ത്തി​ലേ​ക്കും ന​യി​ച്ചേ​ക്കാം. ഒ​രി​ക്ക​ല്‍ മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കിങ് ജൂ​നി​യ​ര്‍ പ​റ​ഞ്ഞ​പോ​ലെ, “അ​നീ​തി എ​ല്ലാ​യി​ട​ത്തും നീ​തി​ക്ക് ഭീ​ഷ​ണി​യാ​ണ്!”

News Summary - weekly articles