Begin typing your search above and press return to search.
proflie-avatar
Login

നി​ല​പാ​ടു​ക​ളും ഇ​ട​​പെ​ട​ലു​ക​ളും

നി​ല​പാ​ടു​ക​ളും   ഇ​ട​​പെ​ട​ലു​ക​ളും
cancel

രാ​​ഷ്ട്രീ​​യാ​​ധി​​കാ​​ര കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ​​നി​​ന്നും സാ​​മ്പ​​ത്തി​​ക ശ​​ക്തി​​ക​​ളി​​ൽ​​നി​​ന്നും മാ​​ത്ര​​മ​​ല്ല, കോ​​ട​​തി​​യ​​ട​​ക്ക​​മു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ​നി​​ന്നു​​പോ​​ലും സ്വ​​യം മോ​​ചി​​പ്പി​​ച്ചു​​കൊ​​ണ്ടു മാ​​ത്ര​​മേ, ഒ​​രു അ​​ഭി​​ഭാ​​ഷ​​ക​​ന് എ​​ഴു​​ത്തി​​ന്റെ​​യും ചി​​ന്ത​​യു​​ടെ​​യും കാ​​ര്യ​​ത്തി​​ൽ ത​​​ന്നോ​​ടു​​ത​​ന്നെ​​യും വാ​​യ​​ന​​ക്കാ​​രോ​​ടും സ​​ത്യ​​സ​​ന്ധ​​നാ​​കു​​വാ​​ൻ ക​​ഴി​​യൂ -നിലപാടുകൾ എഴുതുന്നു.യാ​ത്ര​ക​ളെ​ക്കു​റി​ച്ചാ​യി​രു​ന്ന​ല്ലോ, പ​റ​ഞ്ഞു​വ​ന്ന​ത്. ഭൗ​തി​ക​മാ​യി ന​ട​ത്തു​ന്ന യാ​ത്ര​ക​ൾപോ​ലെ...

Your Subscription Supports Independent Journalism

View Plans
രാ​​ഷ്ട്രീ​​യാ​​ധി​​കാ​​ര കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ​​നി​​ന്നും സാ​​മ്പ​​ത്തി​​ക ശ​​ക്തി​​ക​​ളി​​ൽ​​നി​​ന്നും മാ​​ത്ര​​മ​​ല്ല, കോ​​ട​​തി​​യ​​ട​​ക്ക​​മു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ​നി​​ന്നു​​പോ​​ലും സ്വ​​യം മോ​​ചി​​പ്പി​​ച്ചു​​കൊ​​ണ്ടു മാ​​ത്ര​​മേ, ഒ​​രു അ​​ഭി​​ഭാ​​ഷ​​ക​​ന് എ​​ഴു​​ത്തി​​ന്റെ​​യും ചി​​ന്ത​​യു​​ടെ​​യും കാ​​ര്യ​​ത്തി​​ൽ ത​​​ന്നോ​​ടു​​ത​​ന്നെ​​യും വാ​​യ​​ന​​ക്കാ​​രോ​​ടും സ​​ത്യ​​സ​​ന്ധ​​നാ​​കു​​വാ​​ൻ ക​​ഴി​​യൂ -നിലപാടുകൾ എഴുതുന്നു.

യാ​ത്ര​ക​ളെ​ക്കു​റി​ച്ചാ​യി​രു​ന്ന​ല്ലോ, പ​റ​ഞ്ഞു​വ​ന്ന​ത്. ഭൗ​തി​ക​മാ​യി ന​ട​ത്തു​ന്ന യാ​ത്ര​ക​ൾപോ​ലെ പ്ര​ധാ​ന​മാ​കാം, മ​ന​സ്സു​കൊ​ണ്ടും ബു​ദ്ധി​കൊ​ണ്ടും ന​ട​ത്തു​ന്ന യാ​ത്ര​ക​ൾ. ഇ​ങ്ങ​നെ നോ​ക്കി​യാ​ൽ ഓ​രോ മി​ക​ച്ച വാ​യ​നാ​നു​ഭ​വ​വും ഓ​രോ യാ​ത്രാ​നു​ഭ​വ​മാ​യി​ത്തോ​ന്നാം. ഒ​രു മേ​ഘ​ത്തി​നു​മേ​ലെ ക​യ​റി​യി​രി​ക്കാ​ൻ മ​നു​ഷ്യ​ന് ക​ഴി​യു​ന്നി​ല്ല​ല്ലോ എ​ന്ന് ഖ​ലീ​ൽ ജി​ബ്രാ​ൻ വി​ല​പി​ച്ച​ത് ഒ​രു​പ​ക്ഷേ ന​മ്മു​ടെ ഭാ​വ​ന​യു​ടെ പ​രി​മി​തി ഓ​ർ​ത്തു​കൊ​ണ്ടാ​വ​ണം. വാ​യ​ന​പോ​ലെ ത​ന്നെ എ​ഴു​ത്തും സ​വി​ശേ​ഷ​മാ​യ ആ​ന്ത​രി​ക യാ​ത്ര​ക​ൾകൂ​ടി​യാ​ണ്. യാ​ത്ര പു​രോ​ഗ​മി​ക്കു​ന്ന​തു​പോ​ലെ എ​ഴു​ത്തി​ലും വാ​യ​ന​യി​ലും പു​രോ​ഗ​തി​യു​ണ്ടാ​കും.

ഹൈ​കോ​ട​തി​യി​ൽ പ്രാ​ക്ടിസ് ​സ​ജീ​വ​മാ​യ​തോ​ടെ എ​ഴു​ത്തി​ന്റെ സ്വ​ഭാ​വ​ത്തി​ലും മാ​റ്റം വ​ന്നു. വി​ഷ​യ​ങ്ങ​ൾ പ​ല​തും നി​യ​മ​ത്തി​ലും കോ​ട​തി​വി​ധി​ക​ളി​ലും അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളി​ലു​മാ​യി ചു​രു​ങ്ങി. മാ​തൃ​ഭൂ​മി, മ​ല​യാ​ള മ​നോ​ര​മ, മാ​ധ്യ​മം പ​ത്ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട​ു​മ്പോ​ഴെ​ല്ലാം ലേ​ഖ​ന​ങ്ങ​ൾ ന​ൽ​കി​ക്കൊ​ണ്ടി​രു​ന്നു. ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സി​ലും ന്യൂ ​ഇ​ന്ത്യ​ൻ എ​ക്സ്‍പ്ര​സി​ലും ‘വ്യൂ ​പോ​യ​ന്റു​ക​ൾ’ എ​ഴു​തി​യ​തും ഹൈകോ​ട​തി പ്രാ​ക്ടിസി​ന്റെ ആ​ദ്യ​വ​ർ​ഷ​ങ്ങ​ളി​ലാ​യി​രു​ന്നു. തൊ​ണ്ണൂ​റു​ക​ളു​ടെ അ​വ​സാ​നം മു​ത​ൽ ഏ​താ​ണ്ട് പ​ത്തു​വ​ർ​ഷ​ങ്ങ​ളി​ൽ​പ​രം ഇ​ത്ത​രം എ​ഴു​ത്തു തു​ട​ർ​ന്നു. വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ൽ എ​ന്നെ​ക്കൊ​ണ്ട് എ​ഴു​തി​ക്ക​ണ​മെ​ന്ന് മാ​തൃ​ഭൂ​മി​യു​ടെ സാ​ര​ഥി​യാ​യ എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന് നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ലേ​ഖ​ന​ത്തി​ന് ‘ക്രെ​ഡി​ബി​ലി​റ്റി’ –വി​ശ്വാ​സ്യ​ത– ഉ​ണ്ടാ​ക​ണ​മെ​ങ്കി​ൽ ലേ​ഖ​ക​നും അ​തു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന​തു​കൊ​ണ്ടാ​ണ് ഞാ​ൻ ത​ന്നെ വി​വാ​ദ നി​യ​മ-​രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ൽ എ​ഴു​ത​ണ​മെ​ന്ന് നി​ർ​ബ​ന്ധംപി​ടി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം നേ​രി​ട്ട് പ​റ​ഞ്ഞ​തോ​ർ​ക്കു​ന്നു. ഒ​ന്നു​ര​ണ്ട് ച​ട​ങ്ങു​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ​യൊ​പ്പം വേ​ദി​യി​ൽ ഇ​രു​ന്ന കാ​ര്യ​വും ഓ​ർ​മ​യി​ലു​ണ്ട്. ജാ​ഗ്ര​ത നി​റ​ഞ്ഞ ധി​ഷ​ണ​യും മ​ന​സ്സു​മാ​യി​രു​ന്നു, അ​ദ്ദേ​ഹ​ത്തി​ന്റേ​ത്. ത​നി​ക്ക് ചു​റ്റും ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളോ​ട് അ​ദ്ദേ​ഹം നി​ര​ന്ത​രം പ്ര​തി​ക​രി​ച്ചു​കൊ​ണ്ടി​രു​ന്നു.

മ​തേ​ത​ര​ത്വം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, വ്യ​ക്തി​സ്വാ​ത​​ന്ത്ര്യം തു​ട​ങ്ങി​യ അ​ടി​സ്ഥാ​നാ​ശ​യ​ങ്ങ​ളി​ൽ വെ​ള്ളം​ചേ​ർ​ക്കാ​തെ​യാ​യി​രു​ന്നു, അ​ദ്ദേ​ഹ​ത്തി​ന്റെ ബൗ​ദ്ധി​ക ഇ​ട​പെ​ട​ലു​ക​ൾ. ഒ​രു​പ​​ക്ഷേ, മാ​തൃ​ഭൂ​മി ദി​ന​പ​ത്ര​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തി​യ​വ​രി​ൽ ഒ​രാ​ൾ ഞാ​നാ​യി​രി​ക്ക​ണം! നി​യ​മ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് എ​ഴു​തു​മ്പോ​ൾ രാ​ഷ്ട്രീ​യ വീ​ക്ഷ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക എ​ളു​പ്പ​മ​ല്ല. അ​തി​ൽ സ​ത്യ​സ​ന്ധ​ത കാ​ത്തു​സൂ​ക്ഷി​ക്കു​ക എ​ന്ന​താ​ണ് യ​ഥാ​ർ​ഥ വെ​ല്ലു​വി​ളി. ബു​ദ്ധി​ജീ​വി​ക​​ളു​ടെ സാ​മൂ​ഹി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യ പ​ങ്കി​നെ​ക്കു​റി​ച്ച് എ​ഡ്വേ​ഡ് സെ​യ്ദ് എ​ഴു​തി​യ ‘ബു​ദ്ധി​ജീ​വി​ക​ളു​ടെ പ്രാ​തി​നി​ധ്യം’ (Representations of the intellectual) ഒ​രു മി​ക​ച്ച ര​ച​ന​യാ​ണ്.

​പൊ​തു​ ബു​ദ്ധി​ജീ​വി​ക​ളെ​ന്ന (Public intellectuals) നി​ല​യി​ൽ അ​ഭി​ഭാ​ഷ​ക​ർ​ക്കും അ​വ​രു​​ടെ ധ​ർ​മം നി​ർ​വ​ഹി​ക്ക​ണ​മെ​ങ്കി​ൽ അ​ടി​സ്ഥാ​ന​പ​ര​മാ​യ ഒ​രു സ്വ​ത​ന്ത്രസ്വ​ഭാ​വം നി​ല​നി​ർ​ത്തി​യേ പ​റ്റൂ. രാ​ഷ്ട്രീ​യാ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും സാ​മ്പ​ത്തി​ക ശ​ക്തി​ക​ളി​ൽ​നി​ന്നും മാ​ത്ര​മ​ല്ല, കോ​ട​തി​യ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു​പോ​ലും സ്വ​യം മോ​ചി​പ്പി​ച്ചു​കൊ​ണ്ടു മാ​ത്ര​മേ, ഒ​രു അ​ഭി​ഭാ​ഷ​ക​ന് എ​ഴു​ത്തി​ന്റെ​യും ചി​ന്ത​യു​ടെ​യും കാ​ര്യ​ത്തി​ൽ ത​​ന്നോ​ടു​ത​ന്നെ​യും വാ​യ​ന​ക്കാ​രോ​ടും സ​ത്യ​സ​ന്ധ​നാ​കു​വാ​ൻ ക​ഴി​യൂ. ​അ​പ്പോ​ൾ മാ​ത്ര​മേ അ​യാ​ൾ​ക്ക് താ​ന​ട​ക്കം ഉ​ൾ​പ്പെ​ടു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ സ്വ​യം വി​മ​ർ​ശന​പ​ര​മാ​യും ജ​നാ​ധി​പ​ത്യ​പ​ര​മാ​യും വി​ശ​ക​ല​നംചെ​യ്യാ​ൻ ക​ഴി​യൂ.

ഇ​ത്ത​രം സ്വാ​ത​ന്ത്ര്യ​ബോ​ധ​ത്തോ​ടെ അ​മേ​രി​ക്ക​ൻ കോ​ട​തി​ക​ളെ, ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ, ന്യാ​യാ​ധി​പ​രു​ടെ ​പെ​രു​മാ​റ്റ​​​​​ത്തെ, അ​വ​രെ തി​ര​​ഞ്ഞെ​ടു​ക്കു​ന്ന രീ​തി​ക​ളെ എ​ല്ലാം വി​മ​ർ​ശ​ന​വി​ധേ​യ​മാ​ക്കു​ന്ന ഒ​രു ര​ച​ന​യാ​ണ് വാ​ൾ​സ് സ്ട്രീ​റ്റ് ജേ​ണ​ലി​ന്റെ ഓ​പ്-​എ​ഡ് എ​ഡി​റ്റ​റാ​യി​രു​ന്ന മാ​ക്സ് ബു​ട്ടി​ന്റെ ഒൗ​ട്ട് ‘ഓ​ഫ് ഓ​ർ​ഡ​ർ’ (Out of Order) എ​ന്ന പു​സ്ത​കം. ‘ന്യാ​യാ​സന​ങ്ങ​ളി​ലെ അ​രി​ശം, അ​ഴി​മ​തി, ക​ഴി​വു​കേ​ട്’ (Arrogance, Corruption, and Incompetence on the Bench) എ​ന്ന​താ​ണ് പു​സ്ത​ക​ത്തി​ന്റെ സ​ബ്ടൈ​റ്റി​ൽ. ഈ ​പു​സ്ത​ക​ത്തി​ന്റെ ഉ​ള്ള​ട​ക്ക​ത്തെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന ഇ​പ്പോ​ൾ​ത​ന്നെ മ​ന​സ്സി​ലാ​യി​ക്കാ​ണു​മ​ല്ലോ. അ​മേ​രി​ക്ക​യി​ലെ നീ​തി​ന്യാ​യ സ​മ്പ്ര​ദാ​യ​ത്തി​ന്റെ കാ​ണാ​പ്പു​റ​ങ്ങൾ ച​ടു​ല​മാ​യ ഭാ​ഷ​യി​ൽ വി​വ​രി​ക്കു​മ്പോ​ൾ അ​തി​ന് പി​റ​കി​ലെ പ​ഠ​ന​വും ഗ​വേ​ഷ​ണ​വും അ​ന്വേ​ഷ​ണ​വുംകൂ​ടി​യാ​ണ് തെ​ളി​ഞ്ഞു​വ​രു​ന്ന​ത്.

എം.പി. വീരേന്ദ്രകുമാർ

 

നീ​തി​ന്യാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​മ​ർ​ശ​നം മ​റ്റേ​തൊ​രു ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ത്തി​ന്റെ​യും വി​മ​ർ​ശ​നംപോ​ലെ പ്ര​ധാ​ന​മാ​ണ്. ഇ​ന്ന​ത്തെ ദി​വ​സം നീ​തി​ര​ഹി​ത​നാ​യ ഒ​രു ന്യാ​യാ​ധി​പ​ന്റെ തീ​ർ​പ്പി​ന് ഞാ​ൻ വി​ധേ​യ​നാ​വി​ല്ല എ​ന്ന് ഒ​രുദി​വ​സം ഉ​ണ​ർ​ന്നെ​ഴു​ന്നേ​ൽ​ക്കു​​​മ്പോ​ൾ ഒ​രാ​ൾ​ക്ക് ഉ​റ​പ്പി​ച്ചു​പ​റ​യാ​നാ​കു​ന്നി​ല്ലെ​ങ്കി​ൽ അ​ത്ത​ര​മൊ​രു സ​മൂ​ഹ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​മോ സ​ന്തോ​ഷ​മോ ജീ​വി​താ​സ്വാ​ദ​ന​മോ ഇ​​ല്ലെ​ന്ന ഡാ​നി​യ​ൽ വെ​ബ്സ്റ്റ​റി​ന്റെ 1831ലെ ​പ്ര​സം​ഗ​ഭാ​ഗം മാ​ക്സ്ബു​ട്ട് ഉ​ദ്ധ​രി​ക്കു​ന്നു​ണ്ട്. ധീ​രോ​ദാ​ത്ത​മാ​യ ഇ​ത്ത​രം കോ​ട​തി വി​മ​ർ​ശ​ന​ങ്ങ​ൾ അ​തി​ന്റെ സ​മ​ഗ്ര​ത​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ഇ​ന്ത്യ​യി​ലെ അ​ഭി​ഭാ​ഷ​ക​ർ​ക്കോ മ​ാധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കോ പലപ്പോഴും സാധിക്കാറില്ല.

എ​ങ്കി​ലും സ്ഥാ​പ​ന വി​മ​ർ​ശ​ന​മാ​ണ് ന​മ്മു​ടെ കാ​ല​ഘ​ട്ട​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ​ർ​ഗ​പ്ര​ക്രി​യ​യെ​ന്ന ഷു​സെ സ​ര​മാ​ഗു​വി​ന്റെ സ​മീ​പ​നം പി​ൻ​പ​റ്റി​​ക്കൊ​ണ്ട് കോ​ട​തി​ക​ളെ​യും നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളെ​യും ഭ​ര​ണ​കൂ​ട​ത്തെ​യും വി​ശ​ക​ല​നംചെ​യ്യു​ക എ​ന്ന​ത് ഒ​രു അ​ഭി​ഭാ​ഷ​ക​ന്റെ ബൗ​ദ്ധി​ക​വും സാം​സ്കാ​രി​ക​വു​മാ​യ ക​ർ​ത്ത​വ്യംകൂ​ടി​യാ​ണ്. സ്വ​യം സ​ത്യ​സ​ന്ധ​ത കാ​ണി​ച്ചു​കൊ​ണ്ട് കോ​ട​തി​വി​ധി​ക​ളെ​യും നി​യ​മ​ങ്ങ​ളെ​യും ഭ​ര​ണ​കൂ​ട ചെ​യ്തി​ക​ളെ​യും വില​യി​രുത്താ​ൻ ലേ​ഖ​ന​ങ്ങ​ളി​ലൂ​ടെ​ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്ന് മാ​ത്ര​മേ പ​റ​യാ​നാ​കൂ. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ​ടും അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളോ​ടും ഒ​ട്ടി​നി​ന്നു​​കൊ​ണ്ട് എ​ഴു​ത്തി​ന്റെ സ്വച്ഛന്ദ​ത കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ഒ​രു അ​ഭി​ഭാ​ഷ​ക​നും ക​ഴി​യി​ല്ല എ​ന്ന​താ​ണെ​ന്റെ വി​ശ്വാ​സം.

ഇ​ത്ത​ര​ത്തി​ൽ സ്വ​ത​ന്ത്ര​മാ​യി ചി​ന്തി​ക്കു​ക​യും എ​ഴു​തു​ക​യും പ​റ​യു​ക​യും ചെ​യ്യു​ന്ന​ത് ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ട്ടേ​റെ പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്ടി​ച്ചേ​ക്കാം. കേ​ര​ള ഹൈ​കോ​ട​തി​യി​ലെ ഒ​രു​വി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​രും ഒ​രു​കൂ​ട്ടം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ട്ടു​കൊ​ണ്ട് ന​ട​ത്തി​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഒ​ട്ടേ​​റെ എതിർപ്പുകൾ ഉണ്ടാക്കി. അ​ക്ര​മ​ത്തി​ന്റെ​യും അ​സ​ഹി​ഷ്ണു​ത​യു​ടെ​യും പാ​ത വെ​ടി​ഞ്ഞ് ജ​ന​ങ്ങ​ൾ​ക്കും ഭ​ര​ണ​കൂ​ട​ത്തി​നും മ​ധ്യേ വി​മോ​ച​നാ​ത്മ​ക​മാ​യ ധ​ർ​മം നി​ർ​വ​ഹി​ക്കേ​ണ്ട​വ​രാ​ണ് അ​ഭി​ഭാ​ഷ​ക​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മെ​ന്ന​തി​നാ​ൽ, അ​വ​ർ​ക്കി​ട​യി​ലെ ഭി​ന്ന​ത ജ​ന​താ​ൽ​പ​ര്യ​ത്തി​നെ​തി​രാ​ണെ​ന്ന് ഞാ​ൻ അ​ന്നും ഇ​ന്നും ക​രു​തു​ന്നു. സ്വ​ത​ന്ത്ര​മാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ഉ​റ​പ്പു​വരു​ത്താ​ൻ ബാ​ധ്യ​ത​പ്പെ​ട്ട കോ​ട​തി​ക​ളി​ൽ​നി​ന്നും മ​റി​ച്ചു​ള്ള സ​മീ​പ​നം ഉ​ണ്ടാ​ക​രു​തെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് ലേ​ഖ​ന​ങ്ങ​ളെ​ഴു​തി​യ​ത് ഈ ​നി​ല​ക്കു​ള്ള ത​ർ​ക്കം കേ​ര​ള ഹൈ​കോ​ട​തി​യി​ൽ ഉ​യ​ർ​ന്നു​വ​ന്ന 2016ൽത​ന്നെ​യാ​യി​രു​ന്നു.

‘മാ​തൃ​ഭൂ​മി’ പ​ത്ര​ത്തി​ലും ‘ദ ​ഹി​ന്ദു’​വി​ലും ‘ദ ​സ്റ്റേ​റ്റ്സ്മാ​ൻ’ പ​ത്ര​ത്തി​ലു​മെ​ല്ലാം ഇ​തു​സം​ബ​ന്ധി​ച്ച് ഞാ​ൻ ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തി. സാ​ധാ​ര​ണ​ഗ​തി​യി​ൽ സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത ഒ​രു​ത​രം ഒ​റ്റ​പ്പെ​ടു​ത്ത​ൽ ശ്ര​മം ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യി എ​ന്ന​ത് വാ​സ്ത​വ​മാ​ണ്. കു​റ​ച്ചു​മാ​സ​ത്തേ​ക്ക് പ്ര​സാ​ദാ​ത്മ​ക​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം ന​ഷ്ട​മാ​യി എ​ന്ന​തും ശ​രി​യാ​ണ്. എ​ന്നാ​ൽ, ഈ ​ഏ​കാ​ന്ത​ത​യു​ടെ സ്വ​സ്ഥ​ത​യും സ്വാ​ത​ന്ത്ര്യ​വുംകൂ​ടി എ​നി​ക്ക് ആ​സ്വ​ദി​ക്കാ​നാ​യി. ആ ​സ​ന്ദ​ർ​ഭം ധ​നാ​ത്മ​ക​മാ​യി​ത്ത​ന്നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ വേ​ണ്ടി​യാ​ണ് മ​റ്റൊ​രു പു​സ്ത​ക​ര​ച​ന​യി​ൽ ഏ​ർ​പ്പെ​ട്ട​ത്. ‘ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ടന–പാ​ഠ​ങ്ങ​ൾ പാ​ഠ​ഭേ​ദ​ങ്ങ​ൾ’ എ​ന്ന പു​സ്ത​കം എ​ഴു​തി​യ​ത് ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു. മാ​തൃ​ഭൂ​മി ബു​ക്സ് അ​തി​ന്റെ നാ​ല് പ​തി​പ്പു​ക​ൾ ഇ​തി​ന​കം ഇ​റ​ക്കി​യി​ട്ടു​ണ്ട്.

എന്നാൽ, വൈയക്തിക നിലപാടുക​​െളയും ഇടപെടലുകളെയും രൂപപ്പെടുത്തുന്നതിൽ ഒരാളുടെ വായനാനുഭവം ചെറുതല്ലാത്ത പങ്കാണ് നിർവഹിക്കുക. അങ്ങനെ നോക്കുമ്പോൾ ചില മികച്ച പുസ്തകങ്ങൾ എന്റെ അധ്യാപകരായിത്തീർന്നു. അവ കണിശമായും നിയമ പുസ്തകങ്ങൾ തന്നെയാകണമെന്നില്ല. ഗബ്രിയേൽ ഗാർസ്യ മാർകേസിന്റെ നോവലുകൾ ജീവിതത്തിന്റെ ജൈവശക്തിയെത്തന്നെയാണ് നമ്മുടെ ഓർമയിലും ചിന്തയിലും ഭാവനയിലും സന്നിവേശിപ്പിക്കുക. മനുഷ്യബന്ധങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും അപാര​​തയെക്കുറിച്ച് മാർകേസ് എന്നെ ഓർമപ്പെടുത്തി. 20 വർഷം മുമ്പ് വായിച്ച അദ്ദേഹത്തിന്റെ ലഘ​ുനോവലുകൾ ഇപ്പോൾപോലും ഒരുതരം നൊസ്റ്റാൾജിയയോടെ വായിച്ചു​പോകുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിഞ്ഞുകൂടാ.

 

എഡ്വേഡ് സെയ്ദ്,ഗ്രിഗറി ഡേവിഡ്

പൊതുവെ നോവലുകളോട് മുഖംതിരിഞ്ഞു നിൽക്കുന്ന എന്നിലെ വായനക്കാരനെ ‘ശാന്താറാ’മെന്ന ബൃഹദ്നോവലിലൂടെ കീഴ്പ്പെടുത്താൻ ഗ്രിഗറി ഡേവിഡ് റോ​ബർട്സിനു കഴിഞ്ഞു. ‘‘സ്വാതന്ത്ര്യം സാധ്യതയുടെ പ്രപഞ്ചമാണെ’’ന്ന് ഞാൻ ശാന്താറാമിൽ വായിച്ചു. വിചിത്രവും കഠിനവും അപരിചിതവുമായ മനുഷ്യാനുഭവങ്ങൾ ​പ്രതിപാദിക്കുന്ന ‘ശാന്താറാം’ ഇന്ത്യൻ സമൂഹത്തിന്റെ ആന്തരിക ഊർജത്തെക്കുറിച്ച് തികഞ്ഞ ആധികാരികതയോടെയാണ് നമ്മെ ബോധ്യപ്പെടുത്തുക. എന്തെല്ലാം അനുവദിക്കപ്പെട്ടിരിക്കുന്നു എന്നതിനേക്കാൾ എന്തെല്ലാമാണ് വിലക്കപ്പെട്ടത് എന്നതാണ് സംസ്കാരത്തെ നിർവചിക്കുന്നതെന്ന നോവലിലെ പരാമർശം ഒരു നീതിന്യായ തത്ത്വംകൂടിയാണ്.

രമണാശ്രമം പ്രസിദ്ധീകരിച്ച ഏതാണ്ടെല്ലാ ദാർശനിക ഗ്രന്ഥങ്ങളും വായിക്കാൻ ശ്രമിച്ചിട്ടുണ്ട്. തിച്ച് നാച് ഹാ മുതൽ ദലൈലാമ വരെയുള്ള മഹാമനുഷ്യർ ബുദ്ധിസത്തെ​ക്കുറിച്ച് ലളിതമായും ശാന്തമായും വിവരിച്ചു തന്നപ്പോൾ വായന ഒരു മൃദുലാനുഭവമായിത്തീർന്നു. അധ്യാത്മികത, ആത്മീയത, ഭൗതികത എന്നിവയുടെ മതിൽക്കെട്ടുകൾക്ക് സ്വതന്ത്രവും നിരന്തരവുമായ വായനായത്നങ്ങൾക്കിടയിൽ പ്രസക്തിയേതുമില്ല.

അതിനാൽതന്നെ ജനാധിപത്യത്തെയും ഭരണഘടനകളെയും കുറിച്ചുള്ള സവിശേഷ പഠനങ്ങളെ കൂടുതൽ വലിയ കാൻവാസിൽ കാണാനും വിലയിരുത്താനും കഴിഞ്ഞു. ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്നതാണ് നിയമം എന്നതുകൊണ്ടുതന്നെ ഭരണഘടനകളെ മനുഷ്യജീവിതത്തിന്റെയൊപ്പം ചേർത്തു മാത്രമേ വായിക്കാൻ കഴിയൂ. എന്തുകൊണ്ട് ഭരണഘടന പ്രധാനമാകുന്നുവെന്ന ചോദ്യത്തിന് മാർക് ടഷ്നറ്റ് നൽകുന്ന ഉത്തരം രാഷ്ട്രീയ പ്രക്രിയയുടെ അടിസ്ഥാനപരതയെ വ്യക്തമാക്കുന്നതാണ്.

‘Why the Constitution Matters’ എന്ന ടഷ്നറ്റിന്റെ പുസ്തകവും (യേൽ യൂനിവേഴ്സിറ്റി പ്രസ്) ജനാധിപത്യത്തിൽ പതുങ്ങിയിരിക്കുന്ന അമിതാധികാര വാഴ്ചയെക്കുറിച്ച് വിവരിക്കുന്ന ‘സ്റ്റേറ്റ് ഓഫ് എക്സപ്ഷൻ’ (State of exception) എന്ന ജോർജിയോ അഗംബന്റെ പുസ്തകവും ചിന്തകളിൽ ഒട്ടിപ്പിടിച്ചുനിൽക്കാൻ പോന്നവയാണ്. ഇപ്പോൾ ലോകത്ത് പലയിടത്തും തലപൊക്കിയ ജനപ്രിയ ഓട്ടോക്രാറ്റുകളെ വിശകലനം ചെയ്യാൻ ശ്രമിച്ച സ്റ്റീവൻ ലെവിട്ക്സിയും ഡാനിയൽ സിബ്‍ലാറ്റും ദേബാശിഷ് റോയ് ചൗധരിയും ജോൺ കീനെയും രാമചന്ദ്രഗുഹയുമെല്ലാം വായനമുറിയിലേക്ക് കടന്നുവന്നു. നെഹ്റുവിനെയും അംബേദ്കറിനെയും വായിച്ചു ശീലിച്ച എന്റെ തലമുറ സത്യാനന്തര കാലത്തിന്റെ അധികാര സമവാക്യങ്ങളെ മനസ്സിലാക്കാൻ ശ്രമിച്ചത് ഇവരിലൂടെയെല്ലാമാകാം!

 

ദലൈലാമ,ഗബ്രിയേൽ ഗാർസ്യ മാർകേസ്

വായനയുടെ ചക്രവാളത്തോടൊപ്പം എഴുത്തിന്റെ സഞ്ചാരപഥങ്ങളും വികസിച്ചുവന്നു. മാന്യമായ അഭിഭാഷകവൃത്തിയെ സംബന്ധിച്ച ലേഖനത്തിനുശേഷം ഒരു ഡസനിലേറെ ലേഖനങ്ങൾ ‘ഹിന്ദു’വിൽ എഴുതിയെങ്കിലും എന്റെ തൊഴിൽപരമായ ബോധ്യങ്ങളെ ഇത്രമേൽ നേരിട്ട് പ്രകടിപ്പിച്ച മറ്റൊന്ന് ഞാൻ എഴുതിയിട്ടില്ല. തൊഴിൽ വരുമാനമാർഗമെന്നതിലുപരി, ആത്മീയ​തയോടടുത്ത ശക്തി​വിശേഷത്തോടെ ഭൂമിയിൽ നാം നിക്ഷേപിക്കുന്ന എന്തോ ഒന്നാണെന്ന വിൻസന്റ് വാൻഗോഗിന്റെ പ്രസ്താവന ആ ലേഖനത്തിന് ദൈവികമായ ഊർജം പകർന്നു.

അമിതമായ പണച്ചെലവ് വ്യവഹാരങ്ങളെ എങ്ങനെ മ​​റ്റൊരു വ്യവസായമാക്കിത്തീർത്തുവെന്നും അഭിഭാഷകവൃത്തിയിലെ താരസങ്കൽപം എത്രമാത്രം അയഥാർഥവും അപകടകരവും ആണെന്നും അഭിഭാഷകരെ പലതട്ടുകളിലായി തിരിക്കുന്ന സംവിധാനം എങ്ങനെ പുതിയ കാലത്തെ വ്യവഹാര വ്യവസായത്തെ വിമാനുഷീകരിച്ചുവെന്നും കേസുമായി കോടതിയിലെത്തുന്ന മനുഷ്യർ എങ്ങനെ ആശുപത്രിയിലെത്തുന്ന അസംഘടിതരായ രോഗികളെപ്പോലെ നിസ്സഹായരായിത്തീരുന്നുവെന്നും വിശദീകരിക്കാൻ ശ്രമിച്ച ആ ലേഖനം തന്നെയാണ് എന്റെ ഹൃദയത്തോട് ഇപ്പോഴും ഏറ്റവും അടുത്തുനിൽക്കുന്നത്. അതുകൊണ്ട് മാത്രമാണ് ഈ ലേഖനത്തിന്റെ കാര്യം ഇവിടെ അറിയാതെ ആവർത്തിച്ചത്.

എന്നാൽ, ആവർത്തിക്കാതിരിക്കാനും സ്വയം നവീകരിക്കാനും എഴുത്തുകാർ ശ്രദ്ധിക്കണമെന്ന് പരിണതപ്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ താക്കീത് കാരണമാണ് വായനയെയും അതുവഴി എഴുത്തിനെയും നിരന്തരം പുതുക്കിപ്പണിയാൻ ശ്രമിച്ചത്. തൊഴിലിന്റെ തിരക്കുകളിൽ ഇവ നഷ്ടപ്പെട്ടുപോയാൽ അത് സ്വയം നഷ്ടപ്പെടുത്തുന്നതിന് തുല്യമാകുമായിരുന്നു.

​‘ഫ്രണ്ട്ലൈനി’ൽ നിരന്തരമായെഴുതിയത് പത്രാധിപരായ വിജയ് ശങ്കറിന്റെയും വെങ്കടേശ് രാമകൃഷ്ണന്റെയും ആവശ്യമനുസരിച്ചായിരുന്നു. പിന്നീട് വൈഷ്ണാ റോയ് ‘ഫ്രണ്ട്ലൈനി’ന്റെ പേജുകൾക്ക് ഒരുതരം നവഭാവുകത്വം നൽകി –പ്രസിദ്ധീകരണത്തിന്റെ ഗൗരവസ്വഭാവം കുറക്കാതെ തന്നെ വൈഷ്ണയുടെ ആവശ്യപ്രകാരവും ‘ഫ്രണ്ട്ലൈനി’ൽ എഴുതിയിട്ടുണ്ട്.

 

‘ഹിന്ദു’വിൽ എഴുതുമ്പോൾ വിഷയങ്ങൾ ദേശീയ സംവാദങ്ങൾക്ക് തിരികൊളുത്തും. ഒരുമിച്ചുള്ള മുത്തലാഖ് (Instant Triple Talaq) നിരോധന നിയമത്തിന്റെ വിഭജനപരമായ ഉള്ളടക്കം വ്യക്തമാക്കുന്ന ലേഖനം (2019) ആ നിലയിൽ ചർച്ചചെയ്യ​പ്പെ​ട്ടതോർക്കുന്നു. അതുപോലെ ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾക്കെതിരായ ജനകീയ സമരങ്ങളെ കേവലമായ ഒത്തുതീർപ്പിലൂടെ ശാന്തമാക്കിക്കളയാം എന്ന നീതിന്യായ ചിന്തയുടെ നിരർഥകത വിശദമാക്കുന്ന ​ലേഖനവും നന്നായി വായിക്കപ്പെട്ടു. രഞ്ജൻ ഗൊഗോയ്, പി. സദാശിവം എന്നിവരെപ്പോലുള്ള മുൻ ചീഫ് ജസ്റ്റിസുമാരും എസ്. അബ്ദുൽ നസീറിനെപ്പോലുള്ള സുപ്രീംകോടതിയിലെ മുൻ ന്യായാധിപരും റിട്ടയർമെന്റിന് മുമ്പും പിമ്പുമായി സ്വീകരിച്ച സമീപനങ്ങളും നേടിയ സ്ഥാനമാനങ്ങളും നീതിന്യായപരമായ സ്വാതന്ത്ര്യത്തെയും അതുവഴി ഭരണഘടനാ ജനാധിപത്യത്തെയും ഒരുപോലെ പരിക്കേൽപിക്കുകയാണുണ്ടായത്. അവയെല്ലാം വിവിധ ലേഖനങ്ങൾക്ക് വിഷയമാക്കിയതോർക്കുന്നു.

2019ൽ ആരംഭിച്ച, ‘ന്യൂ ഇന്ത്യൻ എക്സ്പ്രസി’ലെ പ്രതിമാസകോളം ഇപ്പോഴും തുടരു​ന്നു. നിയമ വിഷയങ്ങളിൽ ലേഖനമെഴുതാൻ താൽപര്യപ്പെട്ടുകൊണ്ടുള്ള കത്തിന് അനുകൂലമായി പ്രതികരിക്കാൻ ഏറെയൊന്നും ആലോചിച്ചില്ല. ആനുകാലിക വിഷയങ്ങളെ –വിശേഷിച്ചും നിയമവിഷയങ്ങളെ– ആഴത്തിൽ പഠിക്കാൻ ശ്രമിക്കുന്നത് എഴുത്തിനെയും ഒപ്പം തൊഴിലിനെയും ഒരുപോലെ പോഷിപ്പിക്കും. ഇതെന്റെ അനുഭവമാണ്.

വധശിക്ഷ, പെഗാസസ്, ലഖിംപുർ കൊലപാതകം, ലക്ഷദ്വീപിലെ ഭരണകൂടത്തിന്റെ ജനവിരുദ്ധ നടപടികൾ, തെരഞ്ഞെടുപ്പ് കമീഷന്റെ അപചയം, നിയമവാഴ്ച, വിയോജിക്കാനുള്ള അവകാശം, വെറുപ്പെന്ന പ്രത്യയശാസ്ത്രം, അഭിപ്രായസ്വാതന്ത്ര്യം, ശിക്ഷാനിയമത്തിലെ ജനവിരുദ്ധമായ ‘രാജ്യദ്രോഹ’വിരുദ്ധ വ്യവസ്ഥ എന്നിങ്ങനെ വിവിധ വിഷയങ്ങളിലായി അറുപതിൽപരം ലേഖനങ്ങൾ എഴുതിയത് പലതും ഞാൻ കൈകാര്യംചെയ്ത വ്യവഹാര വിഷയങ്ങളെ അടുത്തുനിന്നു പഠിക്കാൻ സഹായിച്ചു. ‘ന്യൂ ഇന്ത്യൻ എക്സ്പ്രസി’ലെ ജി.എസ്. വാസുവും പ്രസന്നയും സാന്ത്വനാ ഭട്ടാചാര്യയും നികിതയും അമിതാവ സന്യാളും നൽകിയ സൗഹൃദത്തിലധിഷ്ഠിതമായ സഹകരണമാണ് അഞ്ചുവർഷം പിന്നിട്ട ഈ കോളമെഴുത്തിനെ സാധ്യമാക്കിയത്.

ഈയടുത്ത കാലത്ത് ‘എൻ.ഡി.ടി.വി’ക്കുവേണ്ടി കോളങ്ങളെഴുതാൻ ഹർഷിത മിശ്ര ആവശ്യപ്പെട്ടപ്പോഴും ഞാൻ തയാറായി. നിയമവിഷയങ്ങളും കോടതിവിധികളും അന്യഥാതന്നെ വിലയിരുത്താൻ ബാധ്യതപ്പെട്ടയാൾ എന്ന നിലക്കാണ് ഞാൻ സ്വയം കണക്കാക്കിയിട്ടുള്ളത്. അതിനാൽതന്നെ ഇത്തരം വിഷയങ്ങളിലെ എഴുത്ത് ഒരുതരം സ്വാഭാവിക ക്രിയ മാത്ര​മായേ അനുഭവപ്പെടാറുമുള്ളൂ. കഴിഞ്ഞ പത്തു വർഷങ്ങളിലായി ‘ഹിന്ദുസ്ഥാൻ ടൈംസി’ലും ‘ഡെക്കാൻ ഹെറാൾഡി’ലും ‘ടെലഗ്രാഫി’ലും മറ്റും നിയമലേഖനങ്ങളെഴുതി. ഇംഗ്ലീഷിൽ ഏതാണ്ട് വ്യാപകമായി എഴുതിയതുകൊണ്ട് രണ്ട് ലേഖനസമാഹാരങ്ങൾ പുറത്തിറക്കാനായി. ഇന്ത്യൻ നിയമപരിഷ്‍കാരത്തെക്കുറിച്ചുള്ള പുസ്തകം (Rethinking Judicial Reforms) ലെക്സിസ് നെക്സിസ് 2017ൽ പ്രസിദ്ധീകരിച്ചു.

തൊട്ടടുത്ത വർഷം അതിന് രണ്ടാം പതിപ്പിറങ്ങി. അടുത്തിടെ ഭരണഘടനാപരമായ ആകുലതകൾ ‘Constitutional Concerns’ എന്ന പേരിൽ ഡൽഹിയിലെ തൂലിക ബുക്സ് പുസ്തകമായി പ്രസിദ്ധീകരിച്ചു (2022). രണ്ടു കാലങ്ങളിലായി രണ്ട് പുസ്തകങ്ങളും പ്രകാശനംചെയ്തത് ജസ്റ്റിസ് ചെലമേശ്വർ ആയിരുന്നു. ആദ്യത്തേത് പ്രസിദ്ധീകരിച്ചപ്പോൾ അദ്ദേഹം സുപ്രീംകോടതിയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. രണ്ടാമത്തേത് ചെന്നൈയിൽ വെച്ച് പ്രകാശനം ചെയ്യുമ്പോൾ അദ്ദേഹം വിരമിച്ചുകഴിഞ്ഞിരുന്നു. വിരമിച്ചു കഴിഞ്ഞശേഷം സർക്കാറിന്റെ ഔദാര്യത്തിൽ പുതിയ ലാവണങ്ങ​ളന്വേഷിച്ചുപോകാൻ ജസ്റ്റിസ് ചെലമേശ്വർ എന്ന അപാരമായ സ്വാതന്ത്ര്യബോധം പ്രകടിപ്പിച്ച ന്യായാധിപന് സാധ്യമാകുമായിരുന്നില്ല.

 

തിച്ച് നാച് ഹാ,ജസ്​റ്റിസ്​ ജെ. ചെലമേശ്വറിനൊപ്പം കാളീശ്വരം രാജ്​

ചിന്തയിലെയും പെരുമാറ്റത്തിലെയും ഈ വ്യക്തിത്വസവിശേഷത അടുത്തറിഞ്ഞ ചില സംഭവങ്ങൾ മുമ്പ് എഴുതിയതോർക്കുമല്ലോ. 2022ൽ ‘ഹിന്ദു’വിന്റെ എൻ. റാമിന് പുസ്തകത്തിന്റെ പ്രതി നൽകു​​മ്പോഴും ചെലമേശ്വറിന്റെ പ്രതിച്ഛായ കൂടുതൽ വ​ജ്രശോഭയുള്ളതായിത്തീർന്നിരുന്നു. സംവിധാനത്തിന്റെ അപചയങ്ങൾക്കെതിരെ നിരന്തരം കലാപം നടത്തിയ ഈ ന്യായാധിപന്റെ വഴികളും രീതികളും വ്യത്യസ്തമായിരുന്നു. ആ നിലയിൽ അദ്ദേഹം തന്നെയും എനിക്ക് മറ്റൊരു കനപ്പെട്ട പുസ്തകമായിത്തീർന്നു! ​ഒപ്പം, നിലപാടുകളുടെയും ഇടപെടലുകളുടെയും കാര്യത്തിൽ അദ്ദേഹം ഏറെ സമാനതകളില്ലാത്ത മാതൃകയുംകൂടിയാണ്.

(തു​​ട​​രും)

News Summary - weekly articles