Begin typing your search above and press return to search.
proflie-avatar
Login

വി​വേ​കാ​ന​ന്ദ​നെ ഹി​ന്ദു​ സം​ഘ​ട​ന​ക​ൾ​ക്ക് തീ​റെ​ഴു​താനു​ള്ള ശ്ര​മം ദുഃ​ഖ​ക​രം

വി​വേ​കാ​ന​ന്ദ​നെ ഹി​ന്ദു​ സം​ഘ​ട​ന​ക​ൾ​ക്ക്    തീ​റെ​ഴു​താനു​ള്ള ശ്ര​മം ദുഃ​ഖ​ക​രം
cancel

ആഴ്​ചപ്പതിപ്പിൽ (ലക്കം: 1392) ജെ. രഘു എഴുതിയ ലേഖനത്തോടുള്ള രണ്ട്​ പ്രതികരണങ്ങൾ. സ്വാമി വിവേകാനന്ദ​ന്റെ ചി​ല ഒ​റ്റ​പ്പെ​ട്ട പ​രാ​മ​ർ​ശ​ങ്ങ​ൾ​മാ​ത്രം ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് വെ​റു​മൊ​രു സ​ങ്കു​ചി​ത​ ഹി​ന്ദു​വാ​ദി​യാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ഇ​വി​ടത്തെ ഹൈ​ന്ദ​വ​സം​ഘ​ട​ന​ക​ൾ അ​ശ്രാ​ന്തം പ​രി​ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​​ന്ന കാലത്ത്​ തെറ്റായ വ്യാഖ്യാനത്തിലൂടെ അവർക്ക്​ തീറെഴുതിക്കൊടുക്കാനുള്ള ശ്രമം തെറ്റാണെന്ന്​ രാജൻ ബാലുശ്ശേരി വാദിക്കുന്നു. എന്നാൽ, ജെ. രഘുവി​ന്റെ വാദങ്ങൾക്ക്​ അടിവരയിടുകയാണ്​ ഡോ. എ.കെ. വാസു.‘ഹി​ന്ദു ഫാ​ഷി​സ​വും വി​വേ​കാ​ന​ന്ദ​നും ത​മ്മി​ൽ എ​ന്ത്’ ഓ​പ​ൺ ഫോ​റ​ത്തി​ൽ...

Your Subscription Supports Independent Journalism

View Plans
ആഴ്​ചപ്പതിപ്പിൽ (ലക്കം: 1392) ജെ. രഘു എഴുതിയ ലേഖനത്തോടുള്ള രണ്ട്​ പ്രതികരണങ്ങൾ. സ്വാമി വിവേകാനന്ദ​ന്റെ ചി​ല ഒ​റ്റ​പ്പെ​ട്ട പ​രാ​മ​ർ​ശ​ങ്ങ​ൾ​മാ​ത്രം ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് വെ​റു​മൊ​രു സ​ങ്കു​ചി​ത​ ഹി​ന്ദു​വാ​ദി​യാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ഇ​വി​ടത്തെ ഹൈ​ന്ദ​വ​സം​ഘ​ട​ന​ക​ൾ അ​ശ്രാ​ന്തം പ​രി​ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​​ന്ന കാലത്ത്​ തെറ്റായ വ്യാഖ്യാനത്തിലൂടെ അവർക്ക്​ തീറെഴുതിക്കൊടുക്കാനുള്ള ശ്രമം തെറ്റാണെന്ന്​ രാജൻ ബാലുശ്ശേരി വാദിക്കുന്നു. എന്നാൽ, ജെ. രഘുവി​ന്റെ വാദങ്ങൾക്ക്​ അടിവരയിടുകയാണ്​ ഡോ. എ.കെ. വാസു.

‘ഹി​ന്ദു ഫാ​ഷി​സ​വും വി​വേ​കാ​ന​ന്ദ​നും ത​മ്മി​ൽ എ​ന്ത്’ ഓ​പ​ൺ ഫോ​റ​ത്തി​ൽ ജെ. ​ര​ഘു എ​ഴു​തി​യ ലേ​ഖ​നം (മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പ് ല​ക്കം 1392) വെ​റും ആ​നു​ഷം​ഗി​ക പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ മാ​ത്രം അ​ട​യി​രു​ന്നു​ള്ള ഉ​പ​രി​പ്ല​വ​മാ​യ വി​ല​യി​രു​ത്ത​ലാ​യി. ഫാ​ഷി​സ്റ്റ് ശ​ക്തി​ക​ളു​ടെ ല​ക്ഷ്മ​ണരേ​ഖ​ക്കു​ള്ളി​ലേ​ക്ക് വി​വേ​കാ​ന​ന്ദ​നെ​യും ഗാ​ന്ധി​ജി​യെ​യും നാ​രാ​യ​ണ ഗു​രു​വി​നെ​യു​മൊ​ക്കെ ത​ള്ളി​വി​ടാ​നു​ള്ള ഒ​രുത​രം നി​ദ്രാപ്രേ​ര​ണ മാ​ത്ര​മാ​ണ് ഇ​ത്ത​രം വി​ശ​ക​ല​നംകൊ​ണ്ടു സാ​ധ്യ​മാ​കു​ന്ന​ത്. ഫാ​ഷി​സ്റ്റ് കൈ​ക​ളി​ൽനി​ന്നും ന​മ്മു​ടെ രാ​ജ്യ​ത്തി​​ന്റെ മ​ഹ​ദ് പാ​ര​മ്പ​ര്യ​ത്തെ​യും മ​ഹ​ദ് വ്യ​ക്തി​ത്വ​ങ്ങ​ളെ​യും മോ​ചി​പ്പി​ച്ചെ​ടു​ക്കാ​നു​ള്ള ചി​ന്ത​ക​ൾ​ക്ക് ശ​ക്തികൂ​ട്ടേ​ണ്ട കാ​ല​ത്താ​ണ് ഇ​ത്ത​രം അ​ബ​ദ്ധധാ​ര​ണ​ക​ളു​ടെ അ​ക​മ്പ​ടി​യു​മാ​യി ര​ഘു​വി​നെപ്പോ​ലെ​യും സ​ലീം​കു​മാ​റി​നെപ്പോ​ലെ​യു​മു​ള്ള ഉ​പ​രി​പ്ല​വ ചി​ന്ത​ക​ന്മാ​ർ വ​ന്നുകൊ​ണ്ടി​രി​ക്കു​ന്നത് എ​ന്ന​ത് അ​പ​ല​പ​നീ​യ​മാ​യി​ട്ടാ​ണ് തോ​ന്നു​ന്ന​ത്.

വി​വേ​കാ​ന​ന്ദ​​ന്റെ ചി​ന്ത​ക​ളു​ടെ കാ​ല​ത്തി​ന് ഏ​ക​ദേ​ശം 150 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട് എ​ന്ന​ത് വി​സ്മ​രി​ച്ചു​കൂ​ടാ. ആ​ധു​നി​ക ഗ​താ​ഗ​ത സൗ​ക​ര്യംപോ​ലും ഇ​ല്ലാ​തി​രു​ന്ന ഒ​രു ഇ​രു​ണ്ട​കാ​ല​ത്ത് വി​വേ​കാ​ന​ന്ദ​ൻ ഭാ​ര​തം മു​ഴു​വ​ൻ സ​ഞ്ച​രി​ച്ച​ത് ഒ​രു ഹി​ന്ദുരാ​ഷ്ട്ര രൂ​പവത്ക​ര​ണ​ത്തി​​ന്റെ ആ​വ​ശ്യ​ക​ത മു​ന്നി​ൽ ക​ണ്ട​ല്ലാ​യി​രു​ന്നു. 130 വ​ർ​ഷം മു​മ്പ് ഷി​കാ​ഗോ സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തി​ലും തു​ട​ർ​ന്നു യൂ​റോ​പ്പി​ലാ​കെ​യും സ​ഞ്ച​രി​ച്ച് പ്ര​സം​ഗ​ങ്ങ​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും ന​ട​ത്തി​യ​തും ഇ​ന്ത്യ​യെ ഒ​രു ഹി​ന്ദു രാ​ഷ്ട്രമാ​യി മാ​റ്റി​യെ​ടു​ക്കാ​നു​ള്ള തി​ടു​ക്കംകൊ​ണ്ട​ല്ലാ​യി​രു​ന്നു എ​ന്നു കാ​ണാ​ൻ വി​വേ​കാ​ന​ന്ദ സാ​ഹി​ത്യ സ​ർ​വ​സ്വം മു​ഴു​വ​ൻ വാ​ള്യ​ങ്ങ​ളും ഒ​രു ത​വ​ണ​യെ​ങ്കി​ലും വാ​യി​ച്ചാ​ൽ മ​തി​യാ​കും. കു​രു​ട​ൻ ആ​ന​യെ ക​ണ്ട​തു​പോ​ലെ വി​വേ​കാ​ന​ന്ദ​നെ കാ​ണാ​ൻ ശ്ര​മി​ച്ച​തി​​ന്റെ ഫ​ലം പോ​ലെ​യാ​യി ജെ.​ ര​ഘു​വി​​ന്റെ ലേ​ഖ​നം എ​ന്നു പ​റ​യ​ട്ടെ.

അ​ദ്വൈ​ത വേ​ദാ​ന്ത​ത്തെ പ്രാ​യോ​ഗി​ക​ വേ​ദാ​ന്ത​മാ​യി ക​ണ്ട സ​ന്യാ​സി ശ്രേ​ഷ്ഠ​നാ​യി​രു​ന്നു വി​വേ​കാ​ന​ന്ദ​ൻ. വി​ശ​ക്കു​ന്ന മ​നു​ഷ്യ​നോ​ട് വേ​ദാ​ന്ത​മോ​തു​ന്ന​ത് പാ​പ​മാ​ണെ​ന്ന് പ​റ​ഞ്ഞുകൊ​ണ്ട് അ​വ​​ന്റെ ഭൗ​തി​ക സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​തി​നെ​പ്പ​റ്റി ഊ​ന്നിപ്പറ​ഞ്ഞ വി​വേ​കാ​ന​ന്ദ​ൻ വി​ശ​ക്കു​ന്ന മ​നു​ഷ്യ​ന് ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ ഈ​ശ്വ​രോ​പാ​സ​ന​യെ​ന്നും പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണം കൊ​ടു​ത്ത​തുകൊ​ണ്ടാ​യി​ല്ല, നി​ത്യ​വും ഭ​ക്ഷ​ണം ല​ഭി​ക്കാ​നു​ള്ള മാ​ർ​ഗം സൃ​ഷ്ടി​ക്ക​ണ​മെ​ന്നും ദ​ശ​ല​ക്ഷ​ങ്ങ​ൾ പ​ട്ടി​ണി കി​ട​ക്കു​ന്ന ഇ​ന്ത്യ​യി​ൽ അ​വ​രു​ടെ പ​ട്ടി​ണി ദൂ​രീക​രി​ക്ക​ലാ​ണ് ഈ​ശ്വ​രോ​പാ​സ​ന, അ​താ​ണ് എ​​ന്റെ മ​ത​മെ​ന്ന് ഉ​റ​ക്കെപ്പറ​യാ​ൻ വി​വേ​കാ​ന​ന്ദ​ന് മാ​ത്ര​മേ ക​ഴി​ഞ്ഞി​ട്ടു​ള്ളൂ. ഒ​രു ജ​ന​ത​യെ ഉ​ദ്ധ​രി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ്രാ​ധാ​ന്യം കൊ​ടു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. ബു​ദ്ധി​യും വി​ദ്യ​യും ഒ​രു വി​ഭാ​ഗം ആ​ളു​ക​ളു​ടെ കൈയി​ലൊ​തു​ങ്ങി നി​ൽ​ക്കു​ന്ന​താ​ണ് സാ​മൂ​ഹിക അ​സ​മ​ത്വ​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നും വി​വേ​കാ​ന​ന്ദ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

പ​ര​സ്പ​രം ക​ല​ഹി​ച്ചി​രു​ന്ന സ​വ​ർ​ണ​രെ ഒ​ന്നി​പ്പി​ക്കു​ന്ന ഒ​രു പ്ര​ത്യ​യ​ശാ​സ്ത്ര​മെ​ന്ന നി​ല​ക്കാ​ണ് വി​വേ​കാ​ന​ന്ദ​ൻ വേ​ദാ​ന്ത​ത്തി​ന് പു​ന​ർ​വ്യാ​ഖ്യാ​നം ന​ൽ​കി​യ​തെന്ന് ലേ​ഖ​ക​ൻ പ​റ​യു​ന്ന​ത് തെ​റ്റാ​യ ധാ​ര​ണകൊ​ണ്ടാ​ണെ​ന്ന് പ​റ​യ​ട്ടെ. ത​​ന്റെ മ​തം വേ​ദാ​ന്ത​മാ​ണെ​ന്ന് വി​വേ​കാ​ന​ന്ദ​ൻ പ​ല​പ്പോ​ഴും ഊ​ന്നി​പ്പ​റ​ഞ്ഞി​ട്ടു​ണ്ട്. ഹി​ന്ദു​മ​ത​വും വേ​ദാ​ന്ത​വും ത​മ്മി​ൽ പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്ന​താ​യി കാ​ണാം. വി​വേ​കാ​ന​ന്ദ​ൻ പ​റ​യു​ന്നു, ‘‘വേ​ദാ​ന്തം ഒ​രു വി​സ്തീ​ർ​ണ സ​മു​ദ്ര​മാ​ണ്. അ​തി​ന് മേ​ലെ ഗം​ഭീ​ര യു​ദ്ധ​ക്ക​പ്പ​ലി​നും ചെ​റി​യ കെ​ട്ടു​വ​ള്ള​ത്തി​നും അ​ടു​ത്ത​ടു​ത്ത് കി​ട​ക്കാം. അ​തി​നാ​ൽ, വേ​ദാ​ന്ത​ത്തി​ൽ ഒ​രു മ​ഹാ​യോ​ഗി​ക്ക് ഒ​രു വി​ഗ്ര​ഹാ​രാ​ധ​ക​​ന്റെ​യോ ഒ​രു നാ​സ്തി​ക​​ന്റെ​യോ കൂ​ടെ ജീ​വി​ക്കാം.

അ​തു മാ​ത്ര​മ​ല്ല, വേ​ദാ​ന്ത​ത്തി​ൽ ഹി​ന്ദു​വും മു​ഹ​മ്മ​ദീ​യ​നും ക്രി​സ്ത്യാ​നി​യും പാ​ർസി​യും എ​ല്ലാം ഒ​ന്നു​ത​ന്നെ. എ​ല്ലാ​വ​രും സ​ർ​വ​ശ​ക്ത​നാ​യ ഈ​ശ്വ​ര​​ന്റെ അ​രു​മ​ക്കി​ടാ​ങ്ങ​ൾ.’’ വേ​ദാ​ന്ത​ത്തെ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി വാ​ദി​ക്കാ​ൻ ക​ഴി​യു​ന്ന​തുത​ന്നെ അ​തി​​ന്റെ അ​ഗാ​ധ​തകൊ​ണ്ടാ​ണെ​ന്നും കാ​ണാ​ൻ പ്ര​യാ​സ​മി​ല്ല. ഇ​ന്നു കാ​ണു​ന്ന മ​നു​ഷ്യദൈ​വ​ങ്ങ​ൾ, ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ൾ, ശ്രീ​ശ​ങ്ക​ര​ൻ, വി​വേ​കാ​ന​ന്ദ​ൻ, ച​ട്ട​മ്പി​സ്വാ​മി​ക​ൾ, ശ്രീ​നാ​രാ​യ​ണ ഗു​രു തു​ട​ങ്ങി ആധ്യാ​ത്മി​ക​രം​ഗ​ത്തെ ചി​ന്ത​ക​രെ​ല്ലാം വേ​ദാ​ന്തി​ക​ളാ​യി​രു​ന്നു. പ്രാ​ചീ​ന വേ​ദാ​ന്ത​വും ന​വീ​ന വേ​ദാ​ന്ത​വും ത​മ്മി​ലാ​യി​രു​ന്നു സം​വാ​ദ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ശ്രീ​ശ​ങ്ക​ര​​ന്റേത് ​പ്രാ​ചീ​ന വേ​ദാ​ന്ത​മാ​യി​രു​ന്നു. 1500 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ശ​ങ്ക​ര​​ന്റെ ചി​ന്ത​യെ മ​റ്റൊ​രു ഭൗ​തി​ക പു​രോ​ഗ​തി​യും സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടാ​കാ​നും ഇ​ട​യു​ണ്ടാ​കി​ല്ല എ​ന്നു വേ​ണ​മെ​ങ്കി​ൽ സ​മാ​ധാ​നി​ക്കാം. എ​ന്നാ​ൽ, വി​വേ​കാ​ന​ന്ദ​നും ച​ട്ട​മ്പി സ്വാ​മി​ക​ൾ​ക്കും ശ്രീ​നാ​രാ​യ​ണ ഗു​രു​വി​നും ന​വ്യ​വേ​ദാ​ന്ത​ത്തെ പു​ണ​രാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടേ​ണ്ടിവ​ന്നി​ട്ടു​ണ്ടാ​കി​ല്ല. ശ​ങ്ക​ര​​ന്റെ അ​ദ്വൈ​തവേ​ദാ​ന്ത​ത്തെ ഇ​വ​രെ​ല്ലാം പ്രാ​യോ​ഗി​ക​വേ​ദാ​ന്ത​മാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു ചെ​യ്ത​ത്. വേ​ദാ​ന്ത​ത്തി​ന് ദാ​ർ​ശ​നി​കം, പു​രാ​ണ​ങ്ങ​ൾ, അ​നു​ഷ്ഠാ​ന​ങ്ങ​ൾ എ​ന്നീ മൂ​ന്നു മു​ഖ​ങ്ങ​ളു​ണ്ടെ​ന്നും അ​തി​​ന്റെ ര​ണ്ടും മൂ​ന്നും മു​ഖ​ങ്ങ​ൾ പൊ​യ്മു​ഖ​ങ്ങ​ളാ​ണെ​ന്ന​ുവ​രെ വി​വേ​കാ​ന​ന്ദ​ൻ തു​റ​ന്ന​ടി​ച്ചി​ട്ടു​ണ്ട്. വേ​ദാ​ന്ത​ത്തി​​ന്റെ ഈ ​ര​ണ്ടും മൂ​ന്നും മു​ഖ​ങ്ങ​ളി​ൽ അ​ഭി​ര​മി​ക്കു​ന്ന​വ​രാ​ണ് ഇ​ന്ന​ത്തെ ഹൈ​ന്ദ​വ ഭ​ക്ത​രും ഫാ​ഷിസ്റ്റ് ശ​ക്തി​ക​ളും എ​ന്ന​ത് തി​രി​ച്ച​റി​യാ​തെ പോ​ക​രു​ത്. ഇ​ക്കൂ​ട്ട​ർ​ക്ക് വി​ശ്വാ​സ​ത്തി​​ന്റെ നി​ല​യി​ൽനി​ന്ന് വി​ജ്ഞാ​ന​ത്തി​​ന്റെ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നു ചി​ന്തി​ക്കു​വാ​ൻ ഇ​നി​യും കാ​ത​ങ്ങ​ളേ​റെ കാ​ത്തി​രി​ക്കേ​ണ്ടി വ​രും.

പ്രാ​ചീ​ന വേ​ദാ​ന്തി​ക​ളും പ​രി​ഷ്കൃ​ത വേ​ദാ​ന്തി​ക​ളും നി​ല​നി​ർ​ത്താ​നാ​ഗ്ര​ഹി​ച്ച അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളെ​യും അ​നാ​ചാ​ര​ങ്ങ​ളെ​യും വേ​ദ​ങ്ങ​ളും ഉ​പ​നി​ഷ​ത്തു​ക്ക​ളും മു​റു​കെ പി​ടി​ച്ചുകൊ​ണ്ടു​ത​ന്നെ​യാ​യി​രു​ന്നു വി​വേ​കാ​ന​ന്ദ​ൻ വി​മ​ർ​ശി​ച്ചു ത​ള്ളി​യ​ത്. പ്രാ​ചീ​ന വേ​ദാ​ന്ത​ത്തി​​ന്റെ​യും പ​രി​ഷ്കൃ​ത വേ​ദാ​ന്ത​ത്തി​​ന്റെ​യും ക്രൂ​ര​മാ​യ ന​യ​ങ്ങ​ൾ​ക്കെ​തി​രാ​യാ​ണ് ഇ​ന്ത്യ​യി​ൽ ജൈ​നമ​ത​വും സി​ഖു മ​ത​വും വൈ​ഷ്ണ​വ​ മ​ത​വും ശൈ​വ​ മ​ത​വു​മൊ​ക്കെ ഉ​ണ്ടാ​യ​ത്. വാ​ദ​ത്തി​ൽ തോ​റ്റവ​രെ ജീ​വ​നോ​ടെ ചു​ട്ടെ​രി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ശ്രീ ​ശ​ങ്ക​ര​​ന്റെ പ​രി​ഷ്കൃ​ത വേ​ദാ​ന്തം സ്വീ​ക​രി​ച്ചി​രു​ന്ന​ത്. വി​വേ​കാ​ന​ന്ദ​​ന്റെ ന​വ്യ വേ​ദാ​ന്തം ഒ​രു പ​രി​വ​ർ​ത്ത​ന ചി​ന്ത​യു​ടെ വേ​ദാ​ന്ത​മാ​യി​രു​ന്നു.

ഈ ​ന​വ്യ വേ​ദാ​ന്തം ആ​കാ​ശ​ത്തി​ന​പ്പു​റ​മു​ള്ള ഒ​രു സ്വ​ർ​ഗീ​യ ജീ​വി​ത​ത്തി​ൽ വി​ശ്വ​സി​ച്ചി​രു​ന്നി​ല്ല. ഇ​ഹ​ലോ​ക​ത്തെ ദു​രി​ത ജീ​വി​ത​ത്തെ സ്വ​ർ​ഗീ​യ ജീ​വി​ത​മാ​ക്കാ​നു​ള്ള തീ​വ്ര ശ്ര​മ​മാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ട​ത്. മ​ര​ണ​ശേ​ഷം സ്വ​ർ​ഗ​ത്തി​നുവേ​ണ്ടി ഭൗ​തി​ക ജീ​വി​തം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​ത്തോ​ട് വി​വേ​കാ​ന​ന്ദ​ൻ യോ​ജി​ച്ചി​രു​ന്നി​ല്ല.​ വേ​ദ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി പ​റ​യു​ന്ന​തെ​ല്ലാം അ​വി​ശ്വാ​സ​മെ​ന്ന നി​ല​യി​ൽ വ​ർ​ജ്യ​ങ്ങ​ളാ​ണ്.​ വേ​ദ​ങ്ങ​ളെ​ക്കാ​ൾ ഉ​യ​ർ​ന്ന പീ​ഠ​ത്തി​ലേ​ക്ക് നാം ​പു​രാ​ണ​ങ്ങ​ളെ പ്ര​തി​ഷ്ഠി​ച്ച​തോ​ടെ​യാ​ണ് വേ​ദ​ചി​ന്ത​യി​ലെ പ്രാ​ധാ​ന്യം കു​റ​ഞ്ഞുവ​ന്ന​ത്. വേ​ദ​ങ്ങ​ളി​ൽ വി​ജ്ഞാ​നം മാ​ത്ര​മേ​യു​ള്ളൂ എ​ന്നാ​ൽ, മ​റ്റു​ള്ള​തി​ലെ​ല്ലാം സ്വാ​ർ​ഥ താ​ൽപര്യ​ങ്ങ​ളു​ണ്ട്. വേ​ദ​ത്തി​ന് സം​ഭ​വി​ച്ചി​രി​ക്കു​ന്ന ദു​ർ​ഗ​തി​യെ​പ്പ​റ്റി വി​വേ​കാ​ന​ന്ദ​ൻ പ​രി​ത​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഈ ​പ​രി​ത​പം ഒ​രു വേ​ദ​കാ​ല​ത്തെ നി​ല​നി​ർ​ത്താ​ന​ല്ലാ​യി​രു​ന്നു. മ​റി​ച്ച് അ​ജ്ഞത​യെ നീ​ക്കി വി​ജ്ഞാ​ന​ത്തെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നു. അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും അ​നാ​ചാ​ര​ങ്ങ​ളും കൂ​ട്ടി​നു​ണ്ടാ​യാ​ൽ മു​ഴു ഭ്രാ​ന്ത​നാ​കാ​ൻ എ​ളു​പ്പ​മാ​ണെ​ന്ന് വി​വേ​കാ​ന​ന്ദ​ൻ വി​ശ്വ​സി​ച്ചു. വി​വേ​കാ​ന​ന്ദ​ൻ പ​റ​യു​ന്നു, ‘‘അ​ജ്ഞത​യും നീച​ത​യു​മാ​ണ് ഹൃ​ദ​യ​ത്തി​ൽ പു​ര​ണ്ട അ​ഴു​ക്കും പൊ​ടി​യും. സ്വാ​ർ​ഥ​ത​യാ​ണ് പാ​പ​ങ്ങ​ളി​ൽ ഏ​റ്റ​വും മി​ക​ച്ച​ത്. സ്വാ​ർ​ഥിയാ​യ മ​നു​ഷ്യ​ൻ ക്ഷേ​ത്ര​ങ്ങ​ളി​ലൊ​ക്കെ പോ​യി​രി​ക്കാം, തീ​ർ​ഥങ്ങ​ളെ​ല്ലാം സ​ന്ദ​ർ​ശി​ച്ചി​രി​ക്കാം, ഭ​സ്മ​ച​ന്ദ​നാ​ദി​ക​ൾ ശ​രീ​ര​ത്തി​ലാ​കെ പൂ​ശി പു​ള്ളിപ്പുലി​യെപോ​ലെ ഇ​രി​ക്കു​ന്നു​ണ്ടാ​കാം എ​ങ്കി​ലും അ​യാ​ൾ ശി​വ​നി​ൽനി​ന്നും വ​ള​രെ അ​ക​ലെ​യാ​ണ്.’’ (വി.​സ.​ വാ​ള്യം 3, പേ​ജ് 28)

മ​നു​ഷ്യ​നെ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളി​ലും അ​നാ​ചാ​ര​ങ്ങ​ളി​ലും ത​ള​ച്ചി​ടു​ന്ന​തി​നെ​തി​രെ ക​ഠി​ന​മാ​യ ശ്ര​മ​മാ​ണ് വി​വേ​കാ​ന​ന്ദ​ൻ ന​ട​ത്തി​യി​രു​ന്ന​ത്. ലോ​ക​ത്ത് മ​റ്റി​ട​ങ്ങ​ളി​ലു​ണ്ടാ​യ​തി​നെ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട സം​സ്കാര​വും ചി​ന്ത​യും ഉ​ട​ലെ​ടു​ത്ത ഭൂ​വി​ഭാ​ഗ​മാ​ണ് ഇ​ന്ത്യ. ആ​യു​ർ​വേ​ദം, സി​ദ്ധ​വൈ​ദ്യം, യോ​ഗ, ഗ​ണി​തം തു​ട​ങ്ങി​യ ഒ​ട്ട​ന​വ​ധി മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​അ​റി​വ് സാ​മാ​ന്യ​ജ​ന​ത​ക്ക് കൈ​മാ​റാ​ൻ അ​ത് കൈയ​ട​ക്കി​യി​രു​ന്ന വ​രേ​ണ്യ​വ​ർ​ഗം ത​യാ​റാ​യി​ല്ല എ​ന്ന​ത് വി​വേ​കാ​ന​ന്ദ​ൻ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. അ​ധഃപ​ത​നം മ​ര​ണ​മാ​ണെ​ന്നും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കാ​യി മ​നു​ഷ്യ​ൻ ക​ഴി​വ് പാ​ഴാ​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ഉ​പ​ദേ​ശി​ച്ചു. ശ്രീ​ശ​ങ്ക​ര​ന​ട​ക്ക​മു​ള്ള പ​ണ്ഡി​ത​ന്മാ​ർ ദൈ​വ​ത്തി​ൽ കൂ​ടി മ​നു​ഷ്യ​രെ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ച്ച​വ​രാ​യി​രു​ന്നു. എ​ന്നാ​ൽ, അ​തി​ൽനി​ന്നും വി​ഭി​ന്ന​മാ​യി മ​നു​ഷ്യ​നി​ൽക്കൂ​ടി ദൈ​വ​ത്തെ കാ​ണാ​ൻ ശ്ര​മി​ച്ച മ​ഹ​ദ് വ്യ​ക്തി​ത്വ​മാ​യി​രു​ന്നു വി​വേ​കാ​ന​ന്ദ​ൻ.

ലോ​ക​ സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നു​മു​മ്പ് വി​വേ​കാ​ന​ന്ദ​ൻ ന​ട​ത്തി​യ ഇ​ന്ത്യ​ പ​ര്യ​ട​നം വെ​റു​മൊ​രു സ​ന്യാ​സി​യു​ടെ അ​ല​ഞ്ഞു​തി​രി​ഞ്ഞ സ​ഞ്ചാ​രം മാ​ത്ര​മാ​യി​രു​ന്നി​ല്ല. ഇ​ന്ത്യ​യെ പ​ഠി​ക്കാ​നും, രാ​ജ്യ​ത്തി​​ന്റെ ശോ​ച്യാ​വ​സ്ഥ ക​ണ്ട​റി​യാ​നും കൂ​ടി​യാ​യി​രു​ന്നു. യാ​ത്ര​യു​ടെ അ​വ​സാ​നം ഇ​ന്ത്യ​യു​ടെ തെ​ക്കെ അ​റ്റ​ത്തു​ള്ള ക​ന്യാ​കു​മാ​രി ദേ​വി​യു​ടെ സ​വി​ധ​ത്തി​ൽ സാ​ഗ​ര സം​ഗ​മ തീ​ര​ത്തെ പാ​റ​ക്കെ​ട്ടി​ൽ മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ധ്യാ​ന ത​പ​സ്സി​ൽ അ​ദ്ദേ​ഹ​ത്തി​​ന്റെ മ​ന​സ്സിൽ രൂ​പ​പ്പെ​ട്ട ഒ​രു ക​ർ​മപ​ദ്ധ​തി​യെക്കുറി​ച്ച് വി​വേ​കാ​ന​ന്ദ​ൻ പ​റ​യു​ന്നു​ണ്ട്, ‘‘സ​ന്യാ​സി​മാ​രാ​യ ന​മ്മ​ൾ ധാ​രാ​ളം പേ​രു​ണ്ട്, ചു​റ്റിന​ട​ന്നു നാം ​ജ​ന​ങ്ങ​ളെ അ​ധ്യാ​ത്മ​വി​ദ്യ പ​ഠി​പ്പി​ക്കു​ന്നു. ഇ​തെ​ല്ലാം വെ​റും ഭ്രാ​ന്താ​ണ്.

വി​ശ​ക്കു​ന്ന വ​യ​റി​ന് മ​തം ന​ന്ന​ല്ല, ഒ​രു രാ​ഷ്ട്രമെ​ന്ന നി​ല​യി​ലു​ള്ള ന​മ്മു​ടെ സ​വി​ശേ​ഷ സ​ത്ത ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു. ഇ​ന്ത്യ​യി​ലെ എ​ല്ലാ കു​ചേ​ഷ്ഠി​ത​ങ്ങ​ൾ​ക്കും കാ​ര​ണം ഇ​താ​ണ്. സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യാ​ണ് ആ​ദ്യ​മാ​യി വേ​ണ്ട​ത്. അ​വ​ന​വ​​ന്റെ​യു​ള്ളി​ലെ ആ​ത്മശ​ക്തി​യെ ഉ​ണ​ർ​ത്തി​യാ​ലേ ഇ​തു സാ​ധ്യ​മാ​കു​ക​യു​ള്ളൂ.’’ 1892 ഡി​സം​ബ​ർ 25, 26, 27 തീയതി​ക​ളി​ലാ​യി​രു​ന്നു ഈ​യൊ​രു ധ്യാ​നത​പ​സ്സ് എ​ന്നോ​ർ​ക്ക​ണം. ബ്രി​ട്ടീ​ഷ് അ​ധീ​ശ​ത്വ​ത്തി​ലും സ​വ​ർ​ണ മേ​ധാ​വി​ത്വ​ത്തി​ലും രാ​ജ്യം അ​ടി​മ​ത്ത​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന കാ​ലം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. ക​ന്യാ​കു​മാ​രി​യി​ലേ​ക്കു​ള്ള യാ​ത്രാമ​ധ്യേ​യാ​യി​രു​ന്നു കേ​ര​ള​ത്തി​ലൂ​ടെ​യും വി​വേ​കാ​ന​ന്ദ​ൻ ക​ട​ന്നു​പോ​യ​ത്.​

കേ​ര​ള​ത്തി​ൽ ജാ​തീയ​ത കൊ​ടി​കു​ത്തി​വാ​ണി​രു​ന്ന ഒ​രു കാ​ല​മാ​യി​രു​ന്നു ഇ​ത്. താ​ഴ്ന്ന‌ ജാ​തി​ക്കാ​ര​ന് പ​ഠി​ക്കാ​നോ ഉ​ദ്യോ​ഗ നി​യ​മ​നം ല​ഭി​ക്കു​ന്ന​തി​നോ സ്വാ​ത​ന്ത്ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഉ​യ​ർ​ന്ന ജാ​തി​ക്കാ​ര​നു മു​ന്നിൽ താ​ഴ്ന്ന‌ ജാ​തി​ക്കാ​രാ​യ സ്ത്രീ​ക​ൾ​ക്ക് മാ​റു​മ​റ​യ്ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. ശൂദ്ര​സ്ത്രീ​ക​ൾ ത​ങ്ങ​ളു​ടെ വീ​ടു​ക​ൾ ബ്രാ​ഹ്‌​മ​ണ​ർ​ക്കു വേ​ണ്ടി​ഏ​തു സ​മ​യ​ത്തും തു​റ​ന്നുകൊ​ടു​ക്കേ​ണ്ട അ​വ​സ്ഥ. ഈ​യൊ​രു സാ​മൂ​ഹിക വ്യ​വ​സ്ഥ അ​നു​ഭ​വി​ച്ച​റി​ഞ്ഞ ശേ​ഷ​മാ​യി​രു​ന്നു വി​വേ​കാ​ന​ന്ദ​ൻ കേ​ര​ള​ത്തെ ഭ്രാ​ന്താ​ല​യ​മെ​ന്നു വി​ശേ​ഷി​പ്പി​ച്ച​ത്. ശ്രീ​നാ​രാ​യ​ണ ഗു​രു​വി​​ന്റെ അ​രു​വി​പ്പു​റം പ്ര​തി​ഷ്ഠ​യും തി​രു​വി​താ​ംകൂ​റി​ലെ ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര​വും മ​റ്റും ന​ട​ന്ന​ത് വി​വേ​കാ​ന​ന്ദ​​ന്റെ കേ​ര​ളയാ​ത്ര​ക്ക് ശേ​ഷ​മാ​ണെന്ന​തും പ്ര​സ്ത​ാവ്യ​മാ​ണ്.

ബോം​ബെ​യി​ലെ ഒ​രു സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ വെ​ച്ചാ​യി​രു​ന്നു ഷികാഗോ​യിലെ ലോ​ക മ​ത മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ വി​വേ​കാ​ന​ന്ദ​നെ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​മു​ണ്ടാ​യ​ത്. എ​ന്നാ​ൽ, ഈ ​തീ​രു​മാ​ന​ത്തി​നെ​തി​രെ അ​ക്കാ​ല​ത്തെ ഹി​ന്ദു​മ​ത​ സം​ഘ​ട​ന​ക​ൾത​ന്നെ രം​ഗ​ത്തു​വ​ന്നു. ഹി​ന്ദു​ക്ക​ൾ ക​ട​ൽ ക​ട​ക്കു​ന്ന​ത് നി​ഷി​ദ്ധ​മാ​ണെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ വാ​ദം. അ​തു​കൊ​ണ്ടു​ത​ന്നെ ഹി​ന്ദു​വി​​ന്റെ പേ​രി​ൽ സ​മ്മ​ത​പ​ത്രം കൊ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ൽ മ​തസം​ഘ​ട​ന​ക​ൾ ഉ​റ​ച്ചു​നി​ന്നു. അ​വ​സാ​നം ആ​രു​ടെ​യും സ​മ്മ​തപ​ത്ര​മി​ല്ലാ​തെ ത​ന്നെ വി​വേ​കാ​ന​ന്ദ​ന് ഷികാഗോ​യിലെ മ​ത മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞു എ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​​ന്റെ സാ​ർ​വ​ലൗ​കി​ക ചി​ന്ത​യു​ടെ​യും ആ​ശ​യ​ങ്ങ​ളു​ടെ​യും ഫ​ലംകൊ​ണ്ടു കൂ​ടി​യാ​യി​രു​ന്നു.

ഉ​റ്റസ്നേ​ഹി​ത​നും ഖേ​ത്രി മ​ഹാ​രാ​ജാ​വു​മാ​യി​രു​ന്ന രാ​ജാ അ​ജി​ത് സിങ് ന​ൽ​കി​യ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്താ​ലാ​യി​രു​ന്നു യാ​ത്ര. ഔ​പ​ചാ​രി​ക​മാ​യ ക്ഷ​ണംപോ​ലും ല​ഭി​ക്കാ​തെ​യാ​യി​രു​ന്നു വി​വേ​കാ​ന​ന്ദ​ൻ മ​ത മ​ഹാ​സ​മ്മേ​ള​ന​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. പ്രാ​മാ​ണ്യ​പ​ത്ര​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഷികാഗോ തെ​രു​വീ​ഥി​ക​ളി​ൽ അ​ല​ഞ്ഞുതി​രി​ഞ്ഞ് പ​ട്ടി​ണി കി​ട​ക്കേ​ണ്ടിവ​ന്ന വി​വേ​കാ​ന​ന്ദ​ന് ഒ​രു വി​ദേ​ശ സു​ഹൃ​ത്തി​​ന്റെ സ​ഹാ​യ​ത്തോ​ടെയാ​യി​രു​ന്നു സ​മ്മേ​ള​നവേ​ദി​യി​ലേ​ക്കു​ള്ള പ്രാ​മാ​ണ്യ​പ​ത്രം സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. 1893 സെ​പ്റ്റം​ബ​ർ 11ന് ​സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തി​ൽ വി​വേ​കാ​ന​ന്ദ​ൻ ന​ട​ത്തി​യ ആ ​എ​ട്ട് മി​നിറ്റ് നീ​ണ്ടുനി​ന്ന പ്ര​സം​ഗം ഇ​ന്ത്യ​യു​ടെ സ​വി​ശേ​ഷ​മൂ​ല്യ​ങ്ങ​ളെ അ​നാ​വ​ര​ണം ചെ​യ്യു​ക മാ​ത്ര​മ​ല്ല അ​വി​ടെ സ​മ്മേ​ളി​ച്ച മ​റ്റു മ​ത പ​ണ്ഡി​ത​ന്മാ​രു​ടെ ശ്ര​ദ്ധ​യെ ഇ​ന്ത്യ​യു​ടെ സ​മ​ന്വ​യചി​ന്ത​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻപോ​ലും ക​ഴി​വു​റ്റ​താ​യി​രു​ന്നു.

ആ​ദ്യ പ്ര​സം​ഗം ഉ​പ​സം​ഹാ​ര​ത്തി​ലേ​ക്ക് ക​ട​ന്ന​പ്പോ​ൾ വി​വേ​കാ​ന​ന്ദ​ൻ ലോ​ക​ത്തി​നു മു​ന്നിലേ​ക്ക് ന​ൽ​കി​യ ചി​ന്ത​ക​ൾ മ​തൈ​ക്യ​ത്തി​​ന്റെ കാ​ഹ​ളമ​ന്ത്ര​ങ്ങ​ൾ ത​ന്നെ​യാ​യി​രു​ന്നു. അ​തി​ങ്ങ​നെ, ‘‘വി​ഭാ​ഗീയ​ത​യും മൂ​ഢ​മാ​യ ക​ടും​പി​ടിത്ത​വും അ​തി​​ന്റെ ഭീ​ക​ര സ​ന്ത​തി​യാ​യ മ​ത​ഭ്രാ​ന്തുംകൂ​ടി ഈ ​സു​ന്ദ​രഭൂ​മി​യെ ദീ​ർ​ഘ​കാ​ല​മാ​യി കൈയട​ക്കി​വെ​ച്ചി​രി​ക്ക​യാ​ണ്. അ​വ ഭൂ​മി​യെ അ​ക്ര​മംകൊ​ണ്ടു നി​റ​ച്ചി​രി​ക്കു​ന്നു, അ​തി​നെ മ​നു​ഷ്യര​ക്ത​ത്താ​ൽ പ​ല​വു​രു കു​തി​ർ​ത്തി​രി​ക്കു​ന്നു, സം​സ്കാര​ത്തെ ന​ശി​പ്പി​ച്ച് മാ​ന​വ​രാ​ശി​യെ​ നൈ​രാ​ശ്യ​ത്തി​ലേ​ക്ക് എ​ത്തി​ച്ചി​രി​ക്കു​ന്നു.

ഈ ​കൊ​ടും പി​ശാ​ചു​ക്ക​ൾ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ മ​നു​ഷ്യ സ​മു​ദാ​യം ഇ​തി​ലും വ​ള​രെ​യേ​റെ പു​രോ​ഗ​മി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ, അ​വ​യു​ടെ അ​ന്ത്യസ​മ​യം സ​മാ​ഗ​ത​മാ​യി​രി​ക്കു​ന്നു. ഈ ​സ​മ്മേ​ള​ന​ത്തി​​ന്റെ ബ​ഹു​മാ​നാ​ർ​ഥം ഇ​ന്ന് പു​ല​ർ​കാ​ല​ത്ത് ഇ​വി​ടെ മു​ഴ​ങ്ങി​യ മ​ണി​നാ​ദം വി​ഭാ​ഗീ​യ ചി​ന്താ​ഗ​തി​ക​ളു​ടെ​യും മ​ത​ഭ്രാ​ന്തി​​ന്റെ വാ​ളു​കൊ​ണ്ടോ പേ​നകൊ​ണ്ടോ ഉ​ള്ള എ​ല്ലാ പീ​ഡന​ങ്ങ​ളു​ടെ​യും, ഒ​രേ ല​ക്ഷ്യ​ത്തി​ലേ​ക്കു പ്ര​യാ​ണം ചെ​യ്യു​ന്ന മ​നു​ഷ്യ​ർ​ക്കി​ട​യി​ലു​ള്ള എ​ല്ലാ അ​ധാ​ർ​മിക​ത​യു​ടെ​യും വി​ദ്വേ​ഷ​ത്തി​​ന്റെ​യും മ​ര​ണ​മ​ണി​യാ​യി​ തീ​ര​ട്ടെ​യെ​ന്ന് ഞാ​ൻ അ​ക​മ​ഴി​ഞ്ഞ് ആ​ശി​ക്കു​ന്നു.’’ നി​ല​ക്കാ​ത്ത ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​യി​രു​ന്നു വി​വേ​കാ​ന​ന്ദ​​ന്റെ പ്ര​സം​ഗം സ​ദ​സ്സ് സ്വീ​ക​രി​ച്ച​ത്. അ​തു​വ​രെ കേ​ൾ​ക്കാ​ത്ത മ​ത​ത്തി​​ന്റെ ഐ​ക്യ​സൂ​ക്തം അ​ദ്ദേ​ഹ​ത്തി​​ന്റെ ഉ​ജ്ജ്വ​ല​പ്ര​സം​ഗ​ത്തി​ലൂ​ടെ അ​വ​ർ​ക്ക് പു​തി​യ അ​നു​ഭ​വ​മാ​യി തോ​ന്നി.

‘മാ​നു​ഷി​ക​മാ​യ വാ​ഗ്മി​ത്വ​ത്തി​​ന്റെ അ​ത്യു​ന്ന​ത​ സ്ഥാ​നം’ എ​ന്നാ​യി​രു​ന്നു അ​മേ​രി​ക്ക​യി​ലെ പ​ത്ര​ങ്ങ​ളും സാം​സ്കാ​രി​ക നാ​യ​ക​ന്മാ​രും പു​ക​ഴ്ത്തി​യ​ത്. വി​വേ​കാ​ന​ന്ദ​​ന്റെ പ​ണ്ഡി​തോ​ചി​ത​വും ആ​ക​ർ​ഷ​ക​വു​മാ​യ പ്ര​ഭാ​ഷ​ണം കൊ​ണ്ടു​ത​ന്നെ അ​ദ്ദേ​ഹ​ത്തെ ഒ​രു ഹി​ന്ദു​മ​ത പ്ര​തി​നി​ധി​യാ​യി മു​ദ്ര​കു​ത്താ​നും തി​ടു​ക്കം വ​ർധി​ച്ചു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും വി​വേ​കാ​ന​ന്ദ​​ന്റെ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ കേ​ൾ​ക്കാ​നാ​യി സ​ദ​സ്സ് തി​ങ്ങിനി​റ​ഞ്ഞു. യാ​ഥാ​സ്ഥി​തി​ക ഹി​ന്ദു​മ​ത​വും വേ​ദാ​ന്ത​ശാ​സ്ത്ര​വും, ഭാ​ര​ത​ത്തി​ലെ ആ​ധു​നി​ക മ​ത​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു പ്ര​സം​ഗ​ങ്ങ​ൾ.

ലോ​ക​മ​ത സ​മ്മേ​ള​ന​ത്തി​ന് തി​ര​ശ്ശീ​ല താ​ഴ്ന്ന​പ്പോ​ൾ സെ​പ്റ്റംബർ 30ന് ​ഇ​റ​ങ്ങി​യ ബോ​സ്റ്റ​ൺ പ​ത്രം വി​വേ​കാ​ന​ന്ദ​​ന്റെ പ്ര​ഭാ​ഷ​ണ​ത്തെ കു​റി​ച്ച് എ​ഴു​തി, ‘‘മു​ക​ളി​ലെ നീ​ലാ​കാ​ശംപോ​ലെ വി​ശാ​ല​മാ​യ പ്ര​ഭാ​ഷ​ണം’’ എ​ന്ന്. ദൈ​വി​ക​മാ​യ നി​യോ​ഗംകൊ​ണ്ട് പ്ര​ഭാ​ഷ​ക​നാ​യ ആ​ൾ എ​ന്നാ​യി​രു​ന്നു ‘ക്രി​ട്ടി​ക്’ പ​ത്രം എ​ഴു​തി​യ​ത്. വി​വേ​കാ​ന​ന്ദ​​ന്റെ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ അ​വ​സാ​നി​ച്ച​പ്പോ​ൾ അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത​മാ​യ ‘ന്യൂയോ​ർ​ക് ഹെ​റാ​ൾ​ഡ്’ എ​ഴു​തി​യ​ത് ഇ​ങ്ങ​നെ: ‘‘മ​ത​മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ ഏ​റ്റ​വും മ​ഹാ​നാ​യ വ്യ​ക്തി സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ ത​ന്നെ എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

അ​ദ്ദേ​ഹ​ത്തി​​ന്റെ പ്ര​ബു​ദ്ധ രാ​ഷ്ട്ര​ത്തി​ലേ​ക്ക് മി​ഷ​ന​റി​മാ​രെ അ​യ​ക്കു​ന്ന​ത് എ​ന്തൊ​രു വി​ഡ്ഢി​ത്ത​മാ​ണ് എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​​ന്റെ പ്ര​സം​ഗ​ങ്ങ​ൾ കേ​ട്ട​പ്പോ​ൾ ഞ​ങ്ങ​ൾ​ക്കു തോ​ന്നി​യ​ത്’’ എ​ന്നാ​യി​രു​ന്നു. വി​വേ​കാ​ന​ന്ദ​ന്റെ കാ​ഴ്‌​ച​പ്പാ​ടും നേ​ട്ട​വും ഒ​രു പു​തി​യ​മ​തം ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ല​ല്ലാ​യി​രു​ന്നു. പ​ഴ​യ​തി​നെ ക​ർ​ക്ക​ശ​മാ​യ ച​ട്ടവ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്നും മോ​ചി​പ്പി​ച്ച് ജ​ന​സേ​വ​ന​യു​ക്ത​മാ​ക്കു​ന്നതി​നാ​യി​രു​ന്നു. മ​നു​ഷ്യ​ലോ​ക​വും മ​നു​ഷ്യേ​ത​ര​ലോ​ക​വും ത​മ്മി​ലു​ള്ള സം​ഘ​ട്ട​ന​മാ​ണ് ഇ​വി​ടെ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​നു​ഷ്യ​നാ​ണ് സ​ക​ല​ബ​ന്ധ​ങ്ങ​ൾ​ക്കും, വി​ശ്വാ​സ​ങ്ങ​ൾ​ക്കു​മ​പ്പു​റ​മെ​ന്ന് വി​വേ​കാ​ന​ന്ദ​ന് പ​റ​യാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​നു​കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്റെ സാ​ർ​വ​ജ​നീ​ന​മാ​യ സ​മ​ഗ്ര​വീ​ക്ഷ​ണ​മാ​ണ് എ​ന്നു​ള്ള​തി​ൽ സം​ശ​യ​മി​ല്ല.

ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തെ​പ്പ​റ്റി​യും മ​ത​ങ്ങ​ളെ​പ്പ​റ്റി​യും യു​ദ്ധ​ങ്ങ​ളെ​പ്പ​റ്റി​യും സ​മ​ഗ്ര​മാ​യ പ​ഠ​നം ന​ട​ത്തി​യി​ട്ടു​ള്ള ആ​ളാ​യി​രു​ന്നു വി​വേ​കാ​ന​ന്ദ​ൻ. വി​വേ​കാ​ന​ന്ദ​ന്റെ കാ​ഴ്‌​ച​പ്പാ​ടു​ക​ൾ ഒ​രു വി​ശ്വ​മ​താ​ദ​ർ​ശ​ത്തി​ന്റേ​താ​യിരു​ന്നുവെന്ന് കാ​ണാ​ൻ ഏ​റെ ചി​ന്തി​ക്കേ​ണ്ടി​വ​രി​ല്ല. എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​ന്റെ ചി​ല ഒ​റ്റ​പ്പെ​ട്ട പ​രാ​മ​ർ​ശ​ങ്ങ​ൾ​മാ​ത്രം ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് വെ​റു​മൊ​രു സ​ങ്കു​ചി​ത​ ഹി​ന്ദു​വാ​ദി​യാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ഇ​വി​ടത്തെ ഹൈ​ന്ദ​വ​ സം​ഘ​ട​ന​ക​ൾ അ​ശ്രാ​ന്തം പ​രി​ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു എന്നു​ മാ​ത്ര​മ​ല്ല അ​ത്ത​രം പ​രി​ശ്ര​മ​ങ്ങ​ൾ​ക്കു ആ​ക്കം​കൂ​ട്ടു​ന്ന രീ​തി​യി​ൽ വി​വേ​കാ​ന​ന്ദ​നെ ഹി​ന്ദു​സം​ഘ​ട​ന​ക​ൾ​ക്ക് തീ​റെ​ഴു​തി​ കൊ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ മ​റ്റു ഇ​ത​ര മ​തചി​ന്ത​ക​ന്മാ​രി​ൽനി​ന്നും ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു എ​ന്നു​ള്ള​തും ദുഃ​ഖ​ക​ര​മാ​ണ്.

ഒ​രു സ​ർ​വ​ലോ​ക​മ​തം എ​ന്നെ​ങ്കി​ലും ആ​വി​ർ​ഭ​വി​ക്കു​മെങ്കി​ൽ അ​ത് ഈ ​ത്രി​വി​ധ​മ​ന​സ്സു​ക​ൾ​ക്കും വേ​ണ്ടു​ന്ന ആ​ഹാ​രം​കൊടു​ക്ക​ത്ത​ക്ക​വ​ണ്ണം വി​ശാ​ല​വും മ​ഹ​ത്ത്വ​വു​മാ​യി​രി​ക്ക​ണം! അ​ത് ത​ത്ത്വാ​ന്വേ​ഷ​ക​ന് ത​ത്ത്വ​ജ്ഞാ​ന​ബ​ലം കൊ​ടു​ക്കു​ന്ന​താ​യി​രി​ക്ക​ണം. ഭ​ക്ത​ന് ഭ​ക്തി​ര​സ​വും, ആ​രാ​ധ​ക​ന് ആ​ശ്ച​ര്യ​ക​ര വി​ഗ്ര​ഹാ​ദി ചി​ഹ്നങ്ങ​ൾമൂ​ലം ധ​രി​പ്പി​ക്കാ​വു​ന്ന​ത​ത്ര​യും പ്ര​ദാ​നം ചെ​യ്യ​ണം. ക​ലാ​വ​ത്സ​ല​ന് ഗ്ര​ഹി​ക്കാ​ൻ ക​ഴി​വു​ള്ളിട​ത്തോ​ളം സ​ര​സ​ഭാ​വ​ന​ക​ളും മ​റ്റും വേ​ണം. ഇ​ത്ര​യും സം​ഭ​രി​ച്ചു​കൊ​ടു​ക്കു​ന്ന​താ​യി​രി​ക്ക​ണം സ​ർ​വ​ലോക​മ​ത​മെ​ന്ന് ആ​ഗ്ര​ഹി​ച്ച സ​ന്യാ​സി ശ്രേ​ഷ്‌​ഠ​നാ​യ വി​വേ​കാ​ന​ന്ദ​ൻ മ​നു​ഷ്യ​ചി​ന്ത​യു​ള്ളി​ട​ത്തോ​ളം കാ​ലം സ്‌​മ​രി​ക്ക​പ്പെ​ടു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

         

News Summary - weekly articles