Begin typing your search above and press return to search.
proflie-avatar
Login

ഡി​​െസ​ബി​ലി​റ്റി: സ്വ​ത്വം, വാ​ക്ക്, ഭാ​ഷ, രാ​ഷ്ട്രീ​യം

ഡി​​െസ​ബി​ലി​റ്റി:   സ്വ​ത്വം, വാ​ക്ക്, ഭാ​ഷ, രാ​ഷ്ട്രീ​യം
cancel

എ​ന്താ​ണ് ഡി​െ​സ​ബി​ലി​റ്റി? അത്​ ഭി​ന്ന​ശേ​ഷി അല്ലേ? സ​ര്‍ക്കാ​ര്‍ അം​ഗീ​കൃ​ത പ്ര​യോ​ഗമല്ലേ ശരി? ഒ​രു നി​ഘ​ണ്ടു ഡിസെബിലിറ്റി എ​ന്ന വാ​ക്കി​നു ന​ല്‍കു​ന്ന നി​ര്‍വ​ച​നമ​ല്ല സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യത​ല​ങ്ങ​ളി​ല്‍ ആ ​വാ​ക്കി​നു​ള്ള​തെന്ന് സമർഥിക്കുകയാണ്​ ലേഖകൻ. ആഴ്​ചപ്പതിപ്പി​ൽ തുടങ്ങിയ (ലക്കം: 1397) ഡിസെബലിറ്റി ചർച്ച തുടരുന്നു.അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ല്‍ ഡി​െ​സ​ബി​ലി​റ്റി രാ​ഷ്ട്രീ​യ​ത്തി​ന് ക​ഴി​ഞ്ഞ ര​ണ്ടു ദ​ശാ​ബ്ദ​ക്കാ​ല​ത്ത് ഉ​ണ്ടാ​യ മു​ന്നേ​റ്റം വ​ള​രെ ശ്ര​ദ്ധേ​യ​മാ​ണ്. മു​ഖ്യ​ധാ​രാ​ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പു​റ​മ്പോ​ക്കു​ക​ളി​ൽപോ​ലും ശ്ര​ദ്ധ കി​ട്ടാ​തി​രു​ന്ന ഒ​രു...

Your Subscription Supports Independent Journalism

View Plans
എ​ന്താ​ണ് ഡി​െ​സ​ബി​ലി​റ്റി? അത്​ ഭി​ന്ന​ശേ​ഷി അല്ലേ? സ​ര്‍ക്കാ​ര്‍ അം​ഗീ​കൃ​ത പ്ര​യോ​ഗമല്ലേ ശരി? ഒ​രു നി​ഘ​ണ്ടു ഡിസെബിലിറ്റി എ​ന്ന വാ​ക്കി​നു ന​ല്‍കു​ന്ന നി​ര്‍വ​ച​നമ​ല്ല സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യത​ല​ങ്ങ​ളി​ല്‍ ആ ​വാ​ക്കി​നു​ള്ള​തെന്ന് സമർഥിക്കുകയാണ്​ ലേഖകൻ. ആഴ്​ചപ്പതിപ്പി​ൽ തുടങ്ങിയ (ലക്കം: 1397) ഡിസെബലിറ്റി ചർച്ച തുടരുന്നു.

അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ല്‍ ഡി​െ​സ​ബി​ലി​റ്റി രാ​ഷ്ട്രീ​യ​ത്തി​ന് ക​ഴി​ഞ്ഞ ര​ണ്ടു ദ​ശാ​ബ്ദ​ക്കാ​ല​ത്ത് ഉ​ണ്ടാ​യ മു​ന്നേ​റ്റം വ​ള​രെ ശ്ര​ദ്ധേ​യ​മാ​ണ്. മു​ഖ്യ​ധാ​രാ​ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പു​റ​മ്പോ​ക്കു​ക​ളി​ൽപോ​ലും ശ്ര​ദ്ധ കി​ട്ടാ​തി​രു​ന്ന ഒ​രു സ​മൂ​ഹ​ത്തെ, ചി​ന്ത​ക​ളും ആ​ശ​യ​ങ്ങ​ളും വ്യ​ക്ത​ത​യോ​ടെ ആ​വി​ഷ്ക​രി​ക്കാ​ന്‍ കെ​ല്‍പു​ള്ള ഒ​രു ത​ല​ത്തി​ലേ​ക്ക് ഡി​സേ​ബ്​ള്‍ഡ് വ്യ​ക്തി​ക​ള്‍ കൂ​ട്ടാ​യി ഉ​യ​ര്‍ത്തി​ക്കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്നു. വം​ശീ​യ, ജാ​തീ​യ, ലിം​ഗ-​ലിം​ഗ​ത്വ രാ​ഷ്ട്രീ​യ പ​ല​മ​ക​ള്‍ക്കൊ​പ്പം ഡി​​െസ​ബി​ലി​റ്റി രാ​ഷ്ട്രീ​യ​വും ച​ര്‍ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത് ഈ ​കൂ​ട്ടാ​യ രാ​ഷ്ട്രീ​യ മു​ന്നേ​റ്റ​ത്തി​ന്റെ നേ​ട്ടംത​ന്നെ​യാ​ണ്.

എ​ന്നാ​ല്‍ ഇ​ന്ത്യ​യി​ലും, പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ലും ഡി​​െസ​ബി​ലി​റ്റി രാ​ഷ്ട്രീ​യ​ത്തി​നെ ഡി​സേ​ബ്​ള്‍ഡ് വ്യ​ക്തി​ക​ളോ​ടും പൊ​തു​സ​മൂ​ഹ​ത്തി​നോ​ടും തെ​ളി​മ​യോ​ടെ മ​ന​സ്സി​ലാ​ക്കി​പ്പി​ക്കാ​നുള്ള ത​ട​സ്സ​ങ്ങ​ള്‍ ഏ​റെ​യാ​ണ്‌. ഈ ​ത​ട​സ്സങ്ങ​ളി​ലൂ​ടെ തു​ഴ​ഞ്ഞും ഈ ​ത​ട​സ്സ​ങ്ങ​ളെ ക​വി​ഞ്ഞും ന​ട​ക്കേ​ണ്ട മ​ന​സ്സിലാ​ക്ക​ലു​ക​ള്‍ക്ക് മാ​ത്ര​മേ സ​മൂ​ഹ​ത്തി​ല്‍ ഡി​സേ​ബ്ള്‍ഡ് വ്യ​ക്തി​ക​ള്‍ക്ക് സ്വാ​ഭി​മാ​ന​വും സ​മ​ത്വ​വും തു​ല്യ​നീ​തി​യും ഉ​റ​പ്പു​വ​രു​ത്താ​ന്‍ ക​ഴി​യൂ.

എ​ന്താ​ണ് ഡി​െ​സ​ബി​ലി​റ്റി? ഭി​ന്ന​ശേ​ഷി അല്ലേ ശ​രി​യാ​യ സ​ര്‍ക്കാ​ര്‍ അം​ഗീ​കൃ​ത പ്ര​യോ​ഗം എ​ന്നൊ​ക്കെ​യു​ള്ള ചോ​ദ്യ​ങ്ങ​ള്‍ നി​ങ്ങ​ൾക്കുണ്ടാ​കാം. ഒ​രു നി​ഘ​ണ്ടു ഡിസെബിലിറ്റി എ​ന്ന വാ​ക്കി​നു ന​ല്‍കു​ന്ന നി​ര്‍വ​ച​നമ​ല്ല സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യത​ല​ങ്ങ​ളി​ല്‍ ആ ​വാ​ക്കി​നു​ള്ള​ത്. ഡിസേബ്ൾഡ് വ്യ​ക്തി​ക​ള്‍ നേ​രി​ടു​ന്ന​ത് നൂ​റ്റാ​ണ്ടു​ക​ളാ​യി സ​മൂ​ഹ​ത്തി​ന​ക​ത്തു നി​ര്‍മി​ക്ക​പ്പെ​ട്ട ഒ​രു സാ​മൂ​ഹി​ക/സാം​സ്കാ​രി​ക വി​വേ​ച​ന ബോ​ധ​ത്തെ​യാ​ണ് എ​ന്ന​താ​ണ് ആ​ദ്യ​മേ മ​ന​സ്സി​ലാ​ക്കേ​ണ്ട ഒ​രു കാ​ര്യം. അ​ത് സ​മൂ​ഹ​ത്തി​ന്‍റെ ബോ​ധ​മാ​യും അ​ബോ​ധ​മാ​യും പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. അ​റി​ഞ്ഞും അ​റി​യാ​തെ​യും വി​വേ​ച​നം ന​ട​ക്കു​ന്നു​ണ്ട്.

ശാ​രീ​രി​ക​മാ​യ/മാ​ന​സി​ക​മാ​യ ന്യൂ​ന​ത​യെ​യോ ശേ​ഷി​ക്കു​റ​വി​നെ​യോ ഇ​ല്ലാ​യ്മ​യെ​യോ അ​ല്ല സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ​പ​ര​മാ​യി ഡിസെബിലിറ്റി എ​ന്ന വാ​ക്ക് സൂ​ചി​പ്പി​ക്കു​ന്ന​ത്. ഒ​രു വ്യ​ക്തി​ക്ക് ശാ​രീ​രി​ക​മോ മാ​ന​സി​ക​മോ ബൗ​ദ്ധി​ക​മോ സം​വേ​ദ​ന​പ​ര​മോ ആ​യ സ​വി​ശേ​ഷ​ത​ക​ള്‍ (impairments) മൂ​ലം സ​മൂ​ഹ​ത്തി​നോ​ട് പൂ​ര്‍ണ​മാ​യി സം​വ​ദി​ക്കാ​നോ ഇ​ട​പ​ഴ​കാ​നോ ഫ​ല​പ്ര​ദ​മാ​യി സ​മൂ​ഹ​വൃ​ത്തി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നോ പ​റ്റാ​തെ ത​ട​സ്സ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ന്നു (barriers). ഈ ​ത​ട​സ്സ​ങ്ങ​ളു​ടെ ഫ​ല​മാ​യി സ​മൂ​ഹ​ത്തി​ല്‍ മ​റ്റു​ള്ള​വ​ര്‍ക്ക് തു​ല്യ​മാ​യി പ​ങ്കാ​ളി​ത്തം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന അ​വ​സ്ഥയാണ് ഡിസെബിലിറ്റി.

ഒ​രു വീ​ല്‍ചെ​യ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന വ്യ​ക്തി​യെ ആ​ലോ​ചി​ച്ചു നോ​ക്കൂ. ആ ​വ്യ​ക്തി പ​ടി​ക്കെ​ട്ടു​ക​ള്‍ക്ക് മു​ന്നി​ലെ​ത്തു​ന്നു എ​ന്ന് ക​രു​തു​ക. ഈ ​പ​ടി​ക്കെ​ട്ടു​ക​ള്‍ ആ ​വ്യ​ക്തി​യു​ടെ സ​ഞ്ചാ​ര​ത്തി​ന് ത​ട​സ്സ​മാ​യി നി​ല്‍ക്കു​ന്ന barrier ആ​ണ്. ഈ ​പ​ടി​ക്കെ​ട്ടു​ക​ള്‍മൂ​ലം ആ ​വീ​ല്‍ചെ​യ​ര്‍ യൂ​സ​റി​ന് നേ​രി​ടേ​ണ്ടിവ​രു​ന്ന പ​ങ്കാ​ളി​ത്തനി​ഷേ​ധ​വും വി​വേ​ച​ന​വുമാ​ണ് ableism. അ​തി​ന്‍റെ പ​രി​ണി​ത​ഫ​ല​മാ​ണ് ഡിസെബിലിറ്റി എ​ന്നു വേ​ണ​മെ​ങ്കി​ല്‍ ല​ളി​ത​മാ​യി പ​റ​യാം.

‘പ​ടി​ക്കെ​ട്ടു​ക​ളി​ല്‍ എ​വി​ടെ​യാ​ണ് വി​വേ​ച​നം?’ എ​ന്ന​താ​ണ് നി​ങ്ങ​ളു​ടെ സം​ശ​യ​മെ​ങ്കി​ല്‍, വീ​ല്‍ചെ​യ​ര്‍ യൂ​സ​ര്‍മാ​ര്‍ക്കും അ​ന്ധ-​കാ​ഴ്ച പ​രി​മി​ത​രാ​യ വ്യ​ക്തി​ക​ള്‍ക്കും സ​മൂ​ഹ​ത്തി​ലെ മ​റ്റു വ്യ​ക്തി​ക​ളെ​പ്പോ​ലെ സ്വ​ത​ന്ത്ര​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റു​ന്ന പാ​ത​ക​ള്‍ ഇ​ല്ലാ​ത്തി​ട​ത്തോ​ളം, അ​ത് സ​മൂ​ഹം അ​വ​രോ​ടു കാ​ണി​ക്കു​ന്ന വി​വേ​ച​നം ത​ന്നെ​യ​ല്ലേ എ​ന്ന് ആ​ലോ​ചി​ച്ചു​നോ​ക്കൂ.

ഈ ​ഒ​രു ധാ​ര​ണ മ​ന​സ്സി​ല്‍വെ​ച്ചു​കൊ​ണ്ടു​ത​ന്നെ ന​മു​ക്ക് കേ​ര​ള​ത്തി​ല്‍, മ​ല​യാ​ള​ ഭാ​ഷ​യി​ല്‍, ഡി​സേ​ബ്ള്‍ഡ് സ​മൂ​ഹ​ത്തെ പ്ര​തി​നി​ധാനംചെയ്യാ​നാ​യി പൊ​തു​വെ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ക്കു​ക​ളി​ലൂ​ടെ വെ​റു​തെ ഒ​ന്ന് പോ​യി നോ​ക്കാം. അ​തി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് ‘വി​ക​ലാം​ഗ​ര്‍’ ആ​ണ്. ഒ​രു​പ​ക്ഷേ, ഒ​രു സ​മൂ​ഹ​മെ​ന്ന നി​ല​യി​ല്‍ ഡി​സേ​ബ്ള്‍ഡ് വ്യ​ക്തി​ക​ളെ കൂ​ട്ടി​ച്ചേ​ര്‍ത്ത് അ​ഭി​സം​ബോ​ധ​നചെ​യ്ത മ​ല​യാ​ളം വാ​ക്ക് ആ​യി​രി​ക്കാം ‘വി​ക​ലാം​ഗ​ര്‍’ എ​ന്ന​ത്. ന​വോ​ത്ഥാ​ന പ്ര​സ്ഥാ​നം (renaissance movement) വേ​രി​ട്ടു​റ​പ്പി​ച്ച ചി​ന്ത​യാ​ണ് പൂ​ര്‍ണ​ശ​രീ​ര​നാ​യ മ​നു​ഷ്യ​ന്‍ എ​ന്നു​ള്ള​ത്. ‘പൂ​ർണ​മാ​യ ശ​രീ​രം’ എ​ന്ന മി​ഥ്യാ​ധാ​ര​ണ​യി​ല്‍നി​ന്നാ​ണ് അ​പൂ​ർണ​മാ​യ വി​ക​ല​മാ​യ അം​ഗ​ങ്ങ​ളു​ള്ള ശ​രീ​രം എ​ന്ന അ​ബ​ദ്ധ​ങ്ങ​ളൊ​ക്കെ ഉ​ണ്ടാ​കു​ന്ന​ത്.

വ്യ​ക്തി​യു​ടെ ശാ​രീ​രി​ക-​മാ​ന​സിക നി​ല​ക​ളെ കു​റി​ച്ച് വ​ള​രെ നി​കൃ​ഷ്ട​മാ​യി പ​റ​യു​ന്ന ഒ​രു വാ​ക്ക് മാ​ത്ര​മാ​യി ഇ​ന്ന് ഒ​തു​ങ്ങി​യെ​ങ്കി​ലും ഇ​പ്പോ​ഴും പ്ര​യോ​ഗ​ത്തി​ലു​ള്ള ഒ​രു വാ​ക്ക് ത​ന്നെ​യാ​ണ് ‘വി​ക​ലാം​ഗ​ര്‍’. ശ​രീ​രാ​വ​യ​വ​ങ്ങ​ള്‍ വി​ക​ല​മാ​യി​രി​ക്കു​ക എ​ന്ന അ​ട​യാ​ളംകൊ​ണ്ടു മാ​ത്രം അ​ട​യാ​ള​പ്പെ​ടു​ത്തേ​ണ്ട ഒ​രു സ​മൂ​ഹ​മാ​ണോ ഡി​സേ​ബ്ള്‍ഡ് വ്യ​ക്തി​ക​ള്‍? ജ​ന്മ​നാ​ലോ ജീ​വി​ത​ത്തി​ന്‍റെ ഏ​തെ​ങ്കി​ലും ഒ​രു ഘ​ട്ട​ത്തി​ല്‍ അ​പ​ക​ട​ത്താ​ലോ ആ​ക​സ്മി​ക​മാ​യോ ശ​രീ​രാ​വ​സ്ഥ​ക​ളി​ല്‍ വ​രു​ന്ന വ്യ​തി​യാ​ന​ങ്ങ​ള്‍ ആ ​വ്യ​ക്തി​ക​ളു​ടെ/ശ​രീ​ര​ത്തി​ന്‍റെ കു​റ്റ​മോ കു​റ​വോ ആ​ണെ​ന്ന് ക​രു​തു​ന്ന ധാ​ര​ണ തീ​ര്‍ത്തും അ​ബ​ദ്ധ​മാ​ണ്, വി​വേ​ച​ന​പ​ര​മാ​ണ്. medical model അ​ഥ​വാ ആ​തു​ര​ മാ​തൃ​ക എ​ന്നുപ​റ​യാ​വു​ന്ന ഒ​രു ചി​ന്ത​യു​ടെ ഫ​ല​മാ​ണ് ഈ ​വാ​ക്ക്.

‘അം​ഗ​പ​രി​മി​തി’ എ​ന്നൊ​രു വാ​ക്കാ​ണ്‌ അ​ടു​ത്ത​താ​യി ഉ​ള്ള​ത്. ഡിസേബ്ൾഡ് വ്യ​ക്തി​ക​ള്‍ക്ക് അം​ഗ‘പ​രി​മി​തി’​ക​ളും ശേ​ഷീ‘പ​രി​മി​തി’​ക​ളും ഉ​ണ്ടെ​ങ്കി​ലും ഈ ​വാ​ക്ക് മു​ഴു​വ​ന്‍ ഡിസേബ്ൾഡ് സ​മൂ​ഹ​ത്തെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​ബ​ദ്ധ​മാ​ണ്. അ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കു​ന്ന​പ​ക്ഷം അ​ത് വി​വേ​ച​ന​പ​ര​മാ​യ ഒ​രു ableist വാ​ക്കാണ് എ​ന്നു പ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു. കാ​ര​ണം ‘ശേ​ഷി (ability) ശ​രീ​ര​ത്തി​ന്റെ പൂ​ർണ​ത​യെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു’ എ​ന്ന ableist ധാ​ര​ണ വീ​ണ്ടും ഉ​യ​ര്‍ന്നു​വ​രു​ന്നു. അ​ങ്ങ​നെ​യു​ള്ള സ​ന്ദ​ര്‍ഭ​ങ്ങ​ളി​ല്‍ ‘അം​ഗങ്ങൾക്കുള്ള (parts/organs/limbs) പ​രി​മി​തി (കു​റ​വ്)’ മാ​ത്ര​മാ​യാണ് അ​ത് ഡിസെബിലിറ്റി​യെ കാ​ണു​ന്ന​ത്. പൂ​ര്‍ണ​ത​യു​ള്ള ശ​രീ​ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു നോ​ക്കു​മ്പോ​ള്‍ പാ​ളി​ച്ച/​കു​റ​വു​ള്ള ശ​രീ​ര​ങ്ങ​ളാണ് ഡിസേബ്ൾഡ് വ്യ​ക്തി​ക​ളു​ടെ ശ​രീ​ര​ങ്ങ​ള്‍ എ​ന്നു​ള്ള ableist ധാ​ര​ണ ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന പ്ര​യോ​ഗ​മാ​യി അ​ത് മാ​റു​ന്നു.

മാ​ത്ര​മ​ല്ല, അം​ഗ​പ​രി​മി​ത​ര്‍, വി​ക​ലാം​ഗ​ര്‍ മു​ത​ലാ​യ വാ​ക്കു​ക​ള്‍ അ​ദൃ​ശ്യ ഡിസെബിലിറ്റിക​ളെ (invisible disability) ക​ണ​ക്കി​ലെ​ടു​ക്കു​ന്നി​ല്ല. പു​റ​മേ വെ​ളി​പ്പെ​ടാ​ത്ത അ​നേ​കം ഡിസെബിലിറ്റി​ക​ളുണ്ട്. അ​വ ‘അം​ഗ’ത്തി​ന്റെ​യോ ‘പ​രി​മി​തി’യു​ടെ​യോ ‘വൈ​ക​ല്യ’ത്തി​ന്റെ​യോ പ​രി​ധി​ക​ളി​ല്‍പെ​ടു​ന്ന​വ​യ​ല്ല. ഡിസേബ്ൾഡ് വ്യ​ക്തി​ക​ള്‍ക്ക് ശാ​രീ​രി​ക​മോ മാ​ന​സി​ക​മോ ബൗ​ദ്ധി​ക​മോ സം​വേ​ദ​ന​പ​ര​മോ ആ​യ വ്യ​ത്യ​സ്ത​ത​ക​ളെ പ​രി​മി​തി​ക​ള്‍ മാ​ത്ര​മാ​യി കാ​ണു​ന്ന​ത് വി​വേ​ച​ന​പ​ര​മാ​ണ്.

ഡിസേബ്ൾഡ് വ്യ​ക്തി​ക​ളെ​ക്കൂ​ടി ഉ​ള്‍ക്കൊ​ള്ളു​ന്ന രീ​തി​യി​ല്‍ നി​ര്‍മി​തി​ക​ളോ സേ​വ​ന​ങ്ങ​ളോ രൂ​പ​പ്പെ​ടു​ത്താ​ന്‍ പു​രോ​ഗ​മ​ന​പ​ര​മാ​യി​ത്ത​ന്നെ ഈ ​സ​മൂ​ഹ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്തമു​ണ്ട്. അ​ത്ത​രം ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ല്‍നി​ന്ന് മാ​റി​നി​ല്‍ക്കാ​ന്‍ പാ​ടി​ല്ല എ​ന്നി​രി​ക്കെ, സ​മൂ​ഹ​ത്തി​ല്‍ ന​ട​ക്കു​ന്ന പു​റ​ന്ത​ള്ള​ലു​ക​ള്‍ക്ക് കാ​ര​ണ​മാ​യി ഡിസേബ്ൾഡ് വ്യ​ക്തി​ക​ളു​ടെ ശ​രീ​ര ‘പ​രി​മി​തി’​ക​ളെ കാ​ണി​ക്കു​ക​യാ​ണ് ഇ​ത്ത​രം വാ​ക്കു​ക​ള്‍ ചെ​യ്യു​ന്ന​ത്.

മ​ല​യാ​ള​ത്തി​ല്‍ പ്ര​ബ​ല​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്ന​തും കു​റ​ച്ചു​കാ​ലം മു​മ്പുവ​രെ സ​ര്‍ക്കാ​ര്‍ അം​ഗീ​കാ​രം ല​ഭി​ച്ച​തു​മാ​യ ഒ​രു വാ​ക്കാ​ണ്‌ ശാ​രീ​രി​ക/മാ​ന​സിക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ര്‍ എ​ന്ന പ്ര​യോ​ഗം. നേ​ര​ത്തേ പ​റ​ഞ്ഞ പ​ടി​ക്കെ​ട്ടു​ക​ള്‍ക്കു മു​ന്നി​ല്‍ വ​ന്നു​നി​ല്‍ക്കു​ന്ന വീ​ല്‍ചെ​യ​ര്‍ യൂ​സ​റു​ടെ കാ​ര്യം ഒ​ന്നു​കൂ​ടി ഓ​ര്‍ത്തു​കൊ​ണ്ട് ഈ ​വാ​ക്കി​ന്‍റെ സാ​ധു​ത ഒ​ന്ന്‍ ആ​ലോ​ചി​ച്ചുനോ​ക്കൂ. പ​ടി​ക്കെ​ട്ടു​ക​ള്‍ക്ക് മു​ന്നി​ല്‍ ഒ​രു വ്യ​ക്തി നി​സ്സ​ഹാ​യ​മാ​യി വ​ന്നു​പെ​ടു​ന്ന​ത് യ​ഥാ​ർഥ​ത്തി​ല്‍ ആ ​വ്യ​ക്തി​ക്കു നേ​രെ​യു​ള്ള വെ​ല്ലു​വി​ളിയാണോ അ​തോ ആ ​വ്യ​ക്തി നേ​രി​ടു​ന്ന വി​വേ​ച​ന​മാ​ണോ? പ​ടി​ക്കെ​ട്ടു​ക​ള്‍ക്ക് പ​ക​രം വീ​ല്‍ചെ​യ​ര്‍ എ​ളു​പ്പം പോ​കാ​വു​ന്ന ഒ​രു ക​യ​റ്റ​പ്പാ​ത (ramp) അ​വി​ടെ ഉ​ണ്ടാ​വേ​ണ്ട​താ​യി​രു​ന്നു.

അ​പ്പോ​ള്‍ സ​ഞ്ചാ​ര​സം​ബ​ന്ധി​യാ​യ വി​വേ​ച​നം ഇ​ല്ലാ​താ​വു​മാ​യി​രു​ന്നു. ബ്രെ​യി​ല്‍ പു​സ്ത​ക​ങ്ങ​ള്‍/ ഓ​ഡി​യോ പു​സ്ത​ക​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ന്ന പ​ക്ഷ​ത്തി​ല്‍ അ​ന്ധ​വ്യ​ക്തി​ക​ള്‍ക്ക് അ​ക്കാ​ദ​മി​ക് സ്ഥ​ല​ങ്ങ​ളി​ല്‍ സ്വ​ത​ന്ത്ര​മാ​യ ഒ​രു തു​റ​വി (accessibility) ല​ഭി​ക്കു​മാ​യി​രു​ന്നു. ഇ​ത്ത​രം ഗ​ഹ​ന​മാ​യ നി​ഷേ​ധ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഒ​രു സ​മൂ​ഹ​ത്തെ, ശാ​രീ​രി​ക/മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ര്‍ (physically/ mentally challenged) എ​ന്ന ചെ​ല്ല​പ്പേ​രി​ട്ടു​കൊ​ണ്ട് വി​വേ​ചന​ങ്ങ​ളെ മ​റ​ച്ചുവെ​ക്കു​ന്ന​തും നീ​തി​നി​ഷേ​ധ​മാ​ണ്.

പ​ടി​ക്കെ​ട്ട് എ​ന്ന നി​ർമി​തി സ്വാ​ഭാ​വി​ക​വും (normal) വീ​ല്‍ചെ​യ​ര്‍ എ​ളു​പ്പം പോ​കാ​വു​ന്ന ഒ​രു ക​യ​റ്റ​പ്പാ​ത (ramp) അ​ധി​ക​നി​ർമി​തിയും (additional structure) ​ആ​കു​ന്ന​യി​ട​ത്ത് വി​വേ​ച​ന​മു​ണ്ട്. പ​ടി​ക്കെ​ട്ടി​നെ​പ്പോ​ലെ​ത്ത​ന്നെ റാം​പും അ​ച്ച​ടി​ക്ക​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ളെ​പ്പോ​ലെ​ത്ത​ന്നെ ബ്രെ​യി​ല്‍/ഓ​ഡി​യോ പു​സ്ത​ക​ങ്ങ​ളും മ​റ്റും സാ​ധാ​ര​ണ​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ക​യും ല​ഭ്യ​മാ​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നി​ട​ത്തേ തു​ല്യ​ത​യു​ള്ളൂ.

മ​ല​യാ​ള​ത്തി​ല്‍ അ​ടു​ത്ത​കാ​ല​ത്ത് പ്ര​ചാ​രംകൂ​ടി​യ​തും സ​ര്‍ക്കാ​ര്‍ അം​ഗീ​കാ​രം ല​ഭി​ച്ച​തു​മാ​യ വാ​ക്കാ​ണ് ഭി​ന്ന​ശേ​ഷി. ശാ​രീ​രി​ക/മാ​ന​സി​ക ശേ​ഷി​യി​ല്ലാ​യ്മ​യെ​യോ ശേ​ഷീ​പ​രി​മി​തി​യെ​യോ ആ​ണ് ഡിസെബിലിറ്റി എ​ന്ന വാ​ക്ക് സൂ​ചി​പ്പി​ക്കു​ന്ന​ത് എ​ന്ന ചി​ന്ത​യി​ല്‍നി​ന്നു വ​ന്ന യൂ​ഫെ​മി​സം ആ​ണ് differently abled അ​ഥ​വാ ഭി​ന്ന​ശേ​ഷി വ്യ​ക്തി​ക​ള്‍ എ​ന്ന​ത്. എ​ന്നാ​ല്‍, ഡിസേബ്ൾഡ് വ്യ​ക്തി​ക​ളു​ടെ രാ​ഷ്ട്രീ​യാ​വ​ശ്യ​ങ്ങ​ളെ ‘ശേ​ഷി’ സം​ബ​ന്ധ​മാ​യ ന​രേ​റ്റിവു​ക​ളി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ന്നു കെ​ട്ടു​ക​യാ​ണ് ഈ ​വാ​ക്കും ചെ​യ്യു​ന്ന​ത്.

നി​ങ്ങ​ള്‍ക്ക് ഒ​രു ക​ഴി​വ് ഇ​ല്ലെ​ങ്കി​ല്‍ മ​റ്റൊ​രു ത​ര​ത്തി​ല്‍ നി​ങ്ങ​ള്‍ സു​ശ​ക്ത വ്യ​ക്തി​യാ​യി​രി​ക്കും എ​ന്ന​താ​ണ് ചു​രു​ക്കം. വി​വേ​ച​ന​പ​ര​മാ​യ സാ​മൂ​ഹി​ക​ നി​ർമി​തി​ക​ളെ​ക്കു​റി​ച്ച് ഈ ​വാ​ക്കും ഒ​ന്നുംത​ന്നെ പ​റ​യു​ന്നി​ല്ല എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ക്വി​യ​ര്‍ ഡിസേബ്ൾഡ് വ്യ​ക്തി ആ​യ ചാ​രി​സ് ഹി​ല്‍ പ​റ​ഞ്ഞ ഒ​രു വാ​ച​കം ഈ ​വാ​ക്കി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പി​നെ വെ​ളി​പ്പെ​ടു​ത്തു​ന്ന ഒ​ന്നാ​ണ്:

‘‘ഉ​ദാ​ഹ​ര​ണ​ത്തി​നു പ​റ​യു​ക​യാ​ണെ​ങ്കി​ൽ, ഒ​രു ഗേ (gay) ​വ്യ​ക്തി​യോ​ട് നി​ങ്ങ​ൾ ഗേ ​അ​ല്ല differently straight ആ​ണെ​ന്ന് പ​റ​യും​പോ​ലെ, ദ​രി​ദ്ര​രോ​ടു നി​ങ്ങ​ൾ ദ​രി​ദ്ര​ർ അ​ല്ല differently rich ആ​ണെ​ന്ന് പ​റ​യും​പോ​ലെ, സ്ത്രീ​ക​ളോ​ട് നി​ങ്ങ​ൾ​ക്ക് കൂ​ലി​യി​ൽ കു​റ​വൊ​ന്നും ഇ​ല്ല നി​ങ്ങ​ൾ differently paid ആ​ണെ​ന്ന് പ​റ​യുംപോ​ലെയാണ് നി​ങ്ങ​ൾ disabled അ​ല്ല differently abled ആ​ണെ​ന്ന് പ​റ​യു​ന്ന​ത്’’ എ​ന്നാ​ണ് ചാ​രി​സ് ഹി​ല്‍ അ​വ​രു​ടെ ട്വീ​റ്റി​ല്‍ പ​റ​ഞ്ഞ​ത്.

2015 ഡി​സം​ബ​ർ മൂന്നിലെ ​‘മ​ൻ കി ​ബാ​ത്തി’​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി ഡിസേബ്ൾഡ് വ്യ​ക്തി​ക​ളെ വി​ശേ​ഷി​പ്പി​ക്കാ​ൻ മു​ന്നോ​ട്ടു​വെ​ച്ച പ​ദമാ​ണ് ‘ദി​വ്യാം​ഗ്’/‘ദി​വ്യാം​ഗ്ജ​ൻ’. ‘ദി​വ്യ​ശ​ക്തി​യു​ള്ള അ​വ​യ​വ​ങ്ങ​ളുള്ള​വ​ർ’ എ​ന്നു സാ​മാ​ന്യ​മാ​യി അ​ർഥം പ​റ​യാം.

‘‘ന​മ്മ​ൾ ഡിസെബിലിറ്റിയുള്ള വ്യ​ക്തി​ക​ളെ എ​ന്നും കാ​ണു​ന്നു. പ​ക്ഷേ അ​വ​രു​മാ​യി ഇ​ട​പ​ഴ​കു​മ്പോ​ൾ ന​മു​ക്ക് അ​റി​യാ​വു​ന്ന ഒ​രു കാ​ര്യം ആ ​വ്യ​ക്തി​ക​ൾക്ക് അ​തീ​ത ശ​ക്തി​ക​ളു​ണ്ടെ​ന്നു​ള്ള​താ​ണ്. ഇ​ത്ത​ര​ത്തി​ല്‍ അ​വ​യ​വ​ങ്ങ​ള്‍ക്ക് ദൈ​വിക​ശ​ക്തി​ക​ളുള്ള​വ​രെ ‘ദി​വ്യാം​ഗ്’ എ​ന്ന് വി​ളി​ക്കു​ന്ന​താ​ണ് ഉ​ചി​തം എ​ന്നു ഞാ​ൻ ക​രു​തു​ന്നു’’ –Accessible India പ​ദ്ധ​തി ഉ​ദ്ഘാ​ട​നംചെ​യ്തു​കൊ​ണ്ടു​ള്ള വേ​ദി​യി​ലും അ​ദ്ദേ​ഹം ആ​വ​ർത്തി​ച്ചു. ഒ​രു അ​വ​യ​വം ന​ഷ്ട​പ്പെ​ട്ട/പ​രി​മി​തി​കളുള്ള വ്യ​ക്തി​യു​ടെ മ​റ്റു അ​വ​യ​വ​ങ്ങ​ൾക്ക് ദൈ​വി​ക​ശ​ക്തി​ക​ളുണ്ടാ​കും എ​ന്ന​ത് ഒ​രു മി​ത്ത് (myth) ആ​ണ്.

അ​ഥ​വാ, അ​തി​ൽ വ​സ്തു​ത ഇ​ല്ല. ‘ഹ​രി​ജ​ൻ’, ‘സ്ത്രീ = ​ദേ​വി’ തു​ട​ങ്ങി​യ അ​തി​ഹി​ന്ദു​ത്വ/ ബ്രാ​ഹ്മ​ണി​ക്ക​ല്‍ സ​ങ്ക​ൽപ​ങ്ങ​ളെപ്പോ​ലെ​ ത​ന്നെ ‘ദി​വ്യാം​ഗ്’ ഒ​രു ഹി​ന്ദു​ത്വ/ ദൈ​വിക​വ​ത്ക​ര​ണ പ​ദ​പ്ര​യോ​ഗമാ​ണ്. സാ​മൂ​ഹി​ക​മാ​യി ഒ​രു ജ​ന​ത​ക്കുനേ​രെ ന​ട​ക്കു​ന്ന വ്യ​വ​സ്ഥാ​പി​ത​മാ​യ വി​വേ​ച​ന​ത്തെ മ​റ​ച്ചു​വെ​ക്കു​ന്ന, അ​വ​രു​ടെ സ്വ​ത്വ​വും ക​ർത്തൃ​ത്വ​വും നി​ഷേ​ധി​ക്കു​ന്ന അ​പ​മാ​ന​വീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങളാ​ണ് ഈ ​ദൈ​വി​ക​വ​ത്ക​ര​ണ പ​ദ​പ്ര​യോ​ഗ​ങ്ങ​ള്‍.

 

2019ൽ ജ​നീ​വ​യി​ൽ ന​ട​ന്ന ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ Committee on the Rights of Persons with Disabilities (CRPD) ‘ദി​വ്യാം​ഗ്’ എ​ന്ന പ​ദ​ത്തെ വി​വേ​ച​ന​പ​ര​മാ​യ/ആ​ക്ഷേ​പ​ക​ര​മാ​യ പ​ദ​പ്ര​യോ​ഗം (derogatory terminology) എ​ന്നുത​ന്നെ മ​ന​സ്സി​ലാ​ക്കു​ന്നു. കൂ​ടാ​തെ, Rights of Persons with Disabilities Act of 2016, the Mental Health Act 2017, the National Trust Act 1999 എ​ന്നി​വ​ എ​ത്ര​യും പെ​​െട്ട​ന്ന് പൂ​ർണാർഥ​ത്തിൽ ന​ട​പ്പാ​ക്ക​ണം എ​ന്നും പ്ര​സ്തു​ത നി​യ​മ​ങ്ങ​ളെ മു​ൻനിർത്തി ഇ​ന്ത്യ​യു​ടെ നി​യ​മ നി​ർമാ​ണ പ്ര​ക്രി​യ​യി​ൽനി​ന്നും പോ​ളി​സി​ക​ളി​ൽനി​ന്നും സ​ർക്കാർ ഔ​ദ്യോ​ഗി​ക ഭേ​ദ​ഗ​തി​ക​ളി​ൽനി​ന്നും സ​ർക്കാർ വെ​ബ്സൈ​റ്റുകളിൽനി​ന്നും പൊ​തു​ ഇട​ങ്ങ​ളി​ലെ സം​വാ​ദ​ങ്ങ​ളി​ൽനി​ന്നും ‘ദി​വ്യാം​ഗ്’ പോ​ലു​ള്ള ആ​ക്ഷേ​പ​ക​ര​മാ​യ പ​ദ​പ്ര​യോ​ഗ​ങ്ങ​ള്‍ പൂ​ർണ​മാ​യും ഒ​ഴി​വാ​ക്ക​ണം എ​ന്നും എ​ടു​ത്ത് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​തു​വ​രേ​ക്കും യൂ​നി​യ​ന്‍ ഗ​വ​ണ്മെ​ന്റ് അ​ങ്ങ​നെ ചെ​യ്തി​ട്ടി​ല്ല എ​ന്നു​ മാ​ത്ര​മ​ല്ല, ആ ​വാ​ക്കി​നു കൂ​ടു​ത​ല്‍ പ്ര​ചാ​രം ന​ല്‍കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ക്കു​ക.​ ജാ​തി-​മ​ത-​വം​ശ-​ലിം​ഗ നി​ല​ക​ളു​ടെ കു​ത്ത​നെ​യു​ള്ള/ത​ട്ടാ​യു​ള്ള (vertical/ hierarchical discrimination) വി​വേ​ച​ന​ക്ര​മം ഇ​വി​ടെ യാ​ഥാ​ർഥ്യ​മാ​ണ്. അ​തി​ന​ക​ത്ത് മ​റ്റൊ​രു സ​ങ്കീ​ർണ​മാ​യ വി​വേ​ച​ന​ നി​ല​യാ​ണ് ഡിസെബിലിറ്റി. ഡിസേബ്ൾഡ് വ്യ​ക്തി​ക​ള്‍ മു​ന്നോ​ട്ടു​വെ​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​പ​ര​മാ​ണ്.

ഡിസേബ്ൾഡ് വ്യ​ക്തി​ക​ളു​ടെ വ്യ​ക്തി​ത്വ​ത്തി​നെ​യും സ്വ​ത്വ​ത്തി​നെ​യും ശ​രീ​ര​സ​വി​ശേ​ഷ​ത​ക​ളെ​യും അം​ഗീ​ക​രി​ക്കു​ക, അ​വ​രു​ടെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യത്തെ​യും സ്വ​ന്ത​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള ക​ഴി​വി​നെ​യും മാ​നി​ക്കു​ക, ഘ​ട​നാ​പ​ര​മാ​യും സ്ഥാ​പ​ന​വ​ത്കൃ​ത​മാ​യുമു​ള്ള വി​വേ​ച​ന​ങ്ങ​ളെ ഇ​ല്ലാ​താ​ക്കു​ക, പൂ​ർണ സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ക, മ​നു​ഷ്യ​ര്‍ക്കി​ട​യി​ലു​ള്ള പ​ല​മക​ളു​ടെ​യും വൈ​വി​ധ്യ​ങ്ങ​ളു​ടെ​യും ഭാ​ഗംത​ന്നെ​യാ​ണ് ഡിസേബ്ൾഡ് വ്യ​ക്തി​ക​ളും എ​ന്ന് അം​ഗീ​ക​രി​ക്കു​ക, അ​വ​സ​ര​സ​മ​ത്വം ഉ​റ​പ്പു​വ​രു​ത്തു​ക, വി​വ​ര-​സാ​ധ​ന-സേ​വ​ന-​സ​ഞ്ചാ​ര-ഉ​പ​യോ​ഗ സ്വാ​ത​ന്ത്ര്യം (accessibility) ഡി​ജി​റ്റ​ല്‍ സ്​പേസ് അ​ട​ക്ക​മു​ള്ള എ​ല്ലാ​യി​ട​ത്തും എ​ല്ലാ സ​മ​യ​ങ്ങ​ളി​ലും തു​ല്യ​ത​യോ​ടെ ല​ഭി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക, ജാ​തി-​മ​ത-​വ​ര്‍ഗ-​ലിം​ഗ സ​മ​ത്വം ഉ​റ​പ്പു​വ​രു​ത്തു​ക, വ്യ​ത്യ​സ്ത വ്യ​ക്തി​ക​ള്‍ക്ക് വ്യ​ത്യ​സ്ത ശേ​ഷി​ക​ള്‍ വ്യ​ത്യ​സ്ത സ​മ​യ​മെ​ടു​ത്തു വ​ള​ര്‍ന്നു​വ​രു​ന്ന​താ​ണെ​ന്ന കാ​ര്യം അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് ഡിസേബ്ൾഡ് വ്യ​ക്തി​ക​ളോ​ടും കു​ട്ടി​ക​ളോ​ടും ഇ​ട​പ​ഴ​കു​ക എ​ന്നി​വ അ​ടി​സ്ഥാ​ന​പ​ര​മാ​ണ്.

Accessibilityയെ ​മൗ​ലി​ക അ​വ​കാ​ശ​മാ​യി ഉ​റ​പ്പു​വ​രു​ത്തി​ക്കൊ​ണ്ടു​ള്ള നി​യ​മ​നി​ര്‍മാ​ണ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ സു​പ്രീം​കോ​ട​തി സ​ര്‍ക്കാ​റി​നോ​ട് സ്വ​ൽപം ക​ടു​പ്പ​ത്തി​ൽത​ന്നെ ഊ​ന്നി​പ്പ​റ​ഞ്ഞ​ത് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് എ​ന്നു​ള്ള​ത് നീ​തി എ​ത്ര വൈ​കു​ന്നു എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണം മാ​ത്ര​മാ​ണ്. ഡിസേബ്ൾഡ്‌ വ്യ​ക്തി​ക​ൾക്കുള്ള ജാ​തി, മ​ത, വ​ര്‍ഗ, ലിം​ഗ പ​ല​മ​ക​ളെ ഉ​ള്‍ക്കൊ​ണ്ടു​കൊ​ണ്ട് ഒ​രു​മി​ച്ചു​നി​ന്നാ​ല്‍ മാ​ത്ര​മേ സ്വാ​ഭി​മാ​ന​വും സ​മ​ത്വ​വും തു​ല്യ​നീ​തി​യും മു​ന്നോ​ട്ടു​വെ​ച്ചു​കൊ​ണ്ടു​ള്ള പോ​രാ​ട്ട​ങ്ങ​ള്‍ രൂ​പവത്ക​രി​ക്കാ​ന്‍ ന​മു​ക്ക് ക​ഴി​യു​ക​യു​ള്ളൂ. അ​തി​നാ​യി ഒ​രു​മ​യു​ടെ​യും സ്വാ​ഭി​മാ​ന​ത്തി​ന്റെ​യും ഭാ​ഷ​യും പ്ര​യോ​ഗ​ങ്ങ​ളും സ്വ​ത്വ​ബോ​ധ​വും ന​മ്മ​ള്‍ രൂ​പവത്ക​രി​േക്ക​ണ്ടി​യി​രി​ക്കു​ന്നു. ഈ ​ഭാ​ഷ​യു​ടെ​യും സ്വ​ത്വ​ത്തി​ന്റെ​യും പ്ര​ചാ​ര​ണ​ത്തി​നാ​യി മാ​ധ്യ​മ​ങ്ങ​ളും മു​ന്നോ​ട്ടു​വ​രേ​ണ്ട​താ​ണ്.

ത​മി​ഴ്നാ​ട്ടി​ൽ ‘തി​രു​ന​മ്പി’, ‘തി​രു​ന​ങ്കൈ’ തു​ട​ങ്ങി​യ വാ​ക്കു​ക​ൾ​ക്ക് പ്ര​ചാ​രം കൊ​ടു​ത്ത​വ​രി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് പ്രി​വി​ലേ​ജ്ഡ് വ്യ​ക്തി​ത്വ​ങ്ങ​ൾ ക​രു​ണാ​നി​ധി​യും മ​ക​ൾ ക​നി​മൊ​ഴി​യുമാ​ണ്. അ​വ​ർ ത​ങ്ങ​ളു​ടെ മാ​ധ്യ​മ​ങ്ങ​ളെ​യും അ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.

അ​തി​ന്റെ തു​ട​ർ​ച്ച​യാ​യി ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ള്‍ ആ ​വാ​ക്കു​ക​ള്‍ ഏ​റ്റെ​ടു​ത്തു. ത​ങ്ങ​ളു​ടെ സം​വാ​ദ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ച്ച വാ​ക്കു​ക​ൾ മാ​ധ്യ​മ​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലെ ട്രാ​ൻ​സ് വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ/ ട്രാ​ൻ​സ് ഡി​സ്‌​കോ​ഴ്‌​സു​ക​ളു​ടെ സ്വീ​കാ​ര്യ​ത​യെ ഗ​ണ്യ​മാ​യി സ്വാ​ധീ​നി​ക്കാ​ൻ ഇ​തി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ട് എ​ന്ന് ട്രാ​ന്‍സ് വ്യ​ക്തി​യും ആ​ക്ടി​വി​സ്റ്റുമാ​യ ക​ന​ഗവ​ര​ദ​ന്‍ നി​രീ​ക്ഷി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ മാ​ധ്യ​മ​ങ്ങ​ള്‍ക്ക് ഏ​കീ​ക​രി​ച്ച, പൊ​തു​വാ​യ ഒ​രു ഭാ​ഷാ​നി​ഘ​ണ്ടു​വോ, അ​രി​കു​സ​മൂ​ഹ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വാ​ക്പ്ര​യോ​ഗ​ങ്ങ​ളു​ടെ ച​രി​ത്ര-​സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ​ ത​ല​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ച​ര്‍ച്ച​ക​ളോ ഇ​ല്ലാ​ത്ത​ത് ഒ​രു പ്ര​ധാ​ന പ്ര​ശ്നംത​ന്നെ​യാ​ണ്.

അ​ങ്ങ​നെ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ സ​ര്‍ക്കാ​ര്‍ ത​ല​ത്തി​ല്‍ അ​ല്ലെ​ങ്കി​ല്‍പോ​ലും മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഡിസെബിലിറ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ക്കു​ക​ളി​ലെ ക​ള​ങ്കസ​ങ്ക​ല്‍പ​ങ്ങ​ള്‍ (stigma) ഇ​ല്ലാ​താ​യേ​നെ. പ​ല​മ​ക​ളെ ഉ​ള്‍ക്കൊ​ള്ളു​ക​യും ആ​ഘോ​ഷി​ക്കു​ക​യുംചെ​യ്യു​ന്ന ഒ​രു​മ​യു​ടെ ഭാ​ഷ​ക്കു മാ​ത്ര​മേ സ്വ​ത്വ സ​ങ്ക​ൽപ​ങ്ങ​ള്‍ക്ക് മേ​ലെ​യും അ​വ​കാ​ശ​ങ്ങ​ൾക്കു ​മേ​ലെ​യുമു​ള്ള അ​പ​മാ​ന​ബോ​ധ​ങ്ങ​ളെ ത​ക​ര്‍ത്തു​ മു​ന്നേ​റാ​ന്‍ ശേ​ഷി​യു​ണ്ടാ​കൂ.

ഡിസെബിലിറ്റി​യു​ടെ മ​ല​യാ​ളം അ​റി​ഞ്ഞാ​ല്‍ മാ​ത്ര​മേ ഡിസേബ്ൾഡ് വ്യ​ക്തി​ക​ളു​ടെ രാ​ഷ്ട്രീ​യ ആ​വ​ശ്യ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​നാ​കൂ, അ​ല്ലെ​ങ്കി​ല്‍ അം​ഗീ​ക​രി​ക്കാ​നാ​കൂ എ​ന്ന​തും വ​ര​ട്ടു​വാ​ദംത​ന്നെ​യാ​ണ്. ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍ സ്വ​ത്വ​ങ്ങ​ളെ സം​ബ​ന്ധി​ച്ച മ​ല​യാ​ളം വാ​ക്കു​ക​ള്‍ക്കാ​യി ദ​ശാ​ബ്ദ​ങ്ങ​ളോ​ളം ന​ട​ന്ന ത​ര്‍ക്ക​ങ്ങ​ള്‍ക്കൊ​ടു​വി​ല്‍ മാ​ധ്യ​മ​ങ്ങ​ളും സ​ര്‍ക്കാ​റും ‘ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍’ എ​ന്ന വാ​ക്ക് രാ​ഷ്ട്രീ​യ​നീ​തി​യു​ടെ ഭാ​ഗ​മാ​യി സ്വീ​ക​രി​ച്ച​ത് ഒ​രു ഉ​ദാ​ഹ​ര​ണ​മാ​യി കാ​ണി​ക്കാ​വു​ന്ന​താ​ണ്. എ​ന്നാ​ലും ഡിസെബിലിറ്റി​യു​ടെ മ​ല​യാ​ളം അ​റി​യ​ണ​മെ​ന്നു വാ​ശി​പി​ടി​ക്കു​ന്ന​വ​ര്‍ ‘non-disabled’ന്‍റെ മ​ല​യാ​ളം എ​ന്താ​ണ് എ​ന്ന്/ ‘non- disabled’ന് ​എ​ന്തു​കൊ​ണ്ട് ഇ​ല്ല എ​ന്ന​തി​ന് രാ​ഷ്ട്രീ​യ​പ​ര​മാ​യി വി​ശ​ദീ​ക​ര​ണം ത​രാ​ന്‍ ബാ​ധ്യ​സ്ഥ​രാ​ണ്.

Non-disabled വ്യ​ക്തി​ക​ളെ സ​മൂ​ഹം അ​ടി​സ്ഥാ​ന നി​ല​യാ​യി കാ​ണു​ന്നി​ട​ത്തോ​ളം ഡിസേബ്ൾഡ് വ്യ​ക്തി​ക​ള്‍ക്ക് നേ​രെ​യു​ള്ള വി​വേ​ച​ന​ങ്ങ​ള്‍ തു​ട​രു​ക​ത​ന്നെ ചെ​യ്യും. മ​റ്റൊ​രു ത​ര​ത്തി​ല്‍ പ​റ​ഞ്ഞാ​ല്‍ ഡിസേബ്ൾഡ് വ്യ​ക്തി​ക​ള്‍ എ​തി​ര്‍ത്ത് പോ​രാ​ടു​ന്ന​ത് പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മോ സാം​സ്കാ​രി​ക​മോ ആ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ നി​ല​നി​ർ​ത്ത​പ്പെ​ടു​ന്ന, ‘പൂ​ര്‍ണ​ത​യു​ള്ള (non-disabled) ശ​രീ​ര/മാ​ന​സി​ക സ്വ​ത്വ’​ങ്ങ​ളു​ടെ ‘സാ​ധാ​ര​ണ​ത്വ​ത്തി​ന്‍റെ സാം​സ്കാ​രി​ക മേ​ധാ​വി​ത്വ’ത്തിന് (hegemony of the normality) ​എ​തി​രാ​യാ​ണ് എ​ന്ന് അ​നി​താ ഘാ​യ് സൂ​ചി​പ്പി​ക്കു​ന്നു. സി​മി ലി​ന്‍ട​ന്‍റെ (Simi linton) വാ​ക്കു​ക​ള്‍ ക​ട​മെ​ടു​ത്താ​ല്‍ ‘‘ന​മ്മ​ള്‍ (ഡിസേബ്ൾഡ് വ്യ​ക്തി​ക​ള്‍) ഒ​രു​മി​ച്ചു​നി​ല്‍ക്കു​ന്ന​ത് ന​മ്മു​ടെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​ന്നാ​യ​തുകൊ​ണ്ടോ, ശാ​രീ​രി​ക/ മാ​ന​സി​ക അ​വ​സ്ഥ​ക​ള്‍ ഒ​രു​പോ​ലെ​യാ​യ​തുകൊ​ണ്ടോ അ​ല്ല, സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ന​മ്മ​ളെ ഒ​രു പോ​രാ​ട്ട​നി​ല​ത്തി​ല്‍ ഒ​രു​മി​ച്ചു​കൂ​ട്ടി​യ​താ​ണ്.’’

News Summary - weekly articles