Begin typing your search above and press return to search.
proflie-avatar
Login

പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ ശ​രി​തെ​റ്റു​ക​ൾ

പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ   ശ​രി​തെ​റ്റു​ക​ൾ
cancel

‘സാ​മ്പ​ത്തി​ക​ സം​വ​ര​ണം’ എ​ന്ന് പൊ​തു​വെ വ്യ​വ​ഹ​രി​ക്ക​പ്പെ​ടു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ 103ാം അ​നുഛേ​ദം സം​ബ​ന്ധി​ച്ച കേ​സി​ലും മറ്റുചില കേസുകളിലും സ​ുപ്രീംകോടതിയിൽ നടന്ന വ്യവഹാരങ്ങളുടെ ഓർമകൾ. പരമോന്നത കോടതിയുടെ തീർപ്പുകളിൽ സംഭവിക്കാനിടയുള്ള ശരിതെറ്റുകളിലേക്കുള്ള ചില സൂചനകളും...സു​ഹൃ​ത്തായ സു​പ്രീംകോടതി അഭിഭാഷകൻ സ​ഞ്ജ​യ്​ ഹെഗ്ഡെ വി​വ​രി​ച്ച ഒ​രു സം​ഭ​വ​ക​ഥ​യു​ണ്ട്: സു​പ്രീം​കോ​ട​തി​യി​ലെ വി​വി​ധ കോ​ട​തിമു​റി​ക​ളും അ​വ​യി​ലെ ന്യാ​യാ​ധി​പ​രു​ടെ അ​സാ​മാ​ന്യ​മാ​യ അ​ധി​കാ​ര​വും നേ​രി​ട്ടു വീ​ക്ഷി​ച്ച ഒ​രാ​ൾ ചോ​ദി​ച്ചു​വ​​േത്ര, ഈ ​സു​പ്രീം​കോ​ട​തി ജ​ഡ്ജി​യും ദൈ​വ​വും...

Your Subscription Supports Independent Journalism

View Plans
‘സാ​മ്പ​ത്തി​ക​ സം​വ​ര​ണം’ എ​ന്ന് പൊ​തു​വെ വ്യ​വ​ഹ​രി​ക്ക​പ്പെ​ടു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ 103ാം അ​നുഛേ​ദം സം​ബ​ന്ധി​ച്ച കേ​സി​ലും മറ്റുചില കേസുകളിലും സ​ുപ്രീംകോടതിയിൽ നടന്ന വ്യവഹാരങ്ങളുടെ ഓർമകൾ. പരമോന്നത കോടതിയുടെ തീർപ്പുകളിൽ സംഭവിക്കാനിടയുള്ള ശരിതെറ്റുകളിലേക്കുള്ള ചില സൂചനകളും...

സു​ഹൃ​ത്തായ സു​പ്രീംകോടതി അഭിഭാഷകൻ സ​ഞ്ജ​യ്​ ഹെഗ്ഡെ വി​വ​രി​ച്ച ഒ​രു സം​ഭ​വ​ക​ഥ​യു​ണ്ട്: സു​പ്രീം​കോ​ട​തി​യി​ലെ വി​വി​ധ കോ​ട​തിമു​റി​ക​ളും അ​വ​യി​ലെ ന്യാ​യാ​ധി​പ​രു​ടെ അ​സാ​മാ​ന്യ​മാ​യ അ​ധി​കാ​ര​വും നേ​രി​ട്ടു വീ​ക്ഷി​ച്ച ഒ​രാ​ൾ ചോ​ദി​ച്ചു​വ​​േത്ര, ഈ ​സു​പ്രീം​കോ​ട​തി ജ​ഡ്ജി​യും ദൈ​വ​വും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​മെ​ന്താ​ണെ​ന്ന്. അ​തി​നു ന​ൽ​ക​പ്പെ​ട്ട മ​റു​പ​ടി ഇ​ങ്ങ​നെ –​ദൈ​വം സ്വ​യം താ​നൊ​രു സു​പ്രീ​ംകോ​ട​തി ജ​ഡ്ജി​യാ​ണെ​ന്ന് ക​രു​തു​ന്നി​ല്ല!

ഇ​പ്പ​റ​ഞ്ഞ​തി​ൽ കു​റ​ച്ചേ​റെ വി​ല​യി​രു​ത്ത​ലു​ക​ൾ അ​ന്ത​ർ​ലീ​ന​മാ​ണ്. ജു​ഡീ​ഷ്യ​ൽ റി​വ്യൂ​വി​നു​ള്ള വ്യാ​പ​ക​മാ​യ അ​ധി​കാ​ര​വും അ​വ​സാ​ന​ത്തെ കോ​ട​തി​യെ​ന്ന​നി​ല​യി​ലു​ള്ള ആ​ത്യ​ന്തി​ക​ത​യും കാ​ര​ണം സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വു​ക​ൾ​ക്കും വി​ധി​ന്യാ​യ​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ളെ​യും​ സ​മൂ​ഹ​ത്തെ​ത്ത​ന്നെ​യും മാ​റ്റി​മ​റി​ക്കാ​നും ആ​ഴ​ത്തി​ൽ സ്വാ​ധീ​നി​ക്കാ​നും ക​ഴി​യും.

കേ​സു​ക​ളു​ടെ അ​ഡ്മി​ഷ​ൻ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സാ​ധാ​ര​ണ​ഗ​തി​യി​ൽ കു​റ​ച്ചു​ മി​നി​റ്റു​ക​ൾ മാ​ത്ര​മേ ന്യാ​യാ​ധി​പ​ർ എ​ടു​ക്കാ​റു​ള്ളൂ. ത​ലേ​ന്ന് വാ​യി​ച്ച കേ​സി​നെ സം​ബ​ന്ധി​ച്ച ഏ​ക​ദേ​ശ ധാ​ര​ണ സ്വ​രൂ​പി​ച്ച​ശേ​ഷ​മാ​ണ് അ​ഡ്മി​ഷ​ൻ വാ​ദ​ങ്ങ​ൾ അ​വ​ർ കേ​ൾ​ക്കു​ന്ന​ത്. അ​വ​ർ ചോ​ദി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​പ്പോ​ൾത​ന്നെ തൃ​പ്തി​ക​ര​മാ​യ​തും​ ശ​രി​യാ​യ​തു​മാ​യ ഉ​ത്ത​രം പ​റ​യു​ക എ​ന്ന​ത് പ്ര​ധാ​ന​മാ​ണ്. നീ​ണ്ടു​നി​ൽ​ക്കു​ന്ന വാ​ഗ്വാ​ദ​ങ്ങ​ൾ​ക്ക് അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് പ്ര​സ​ക്തി​യി​ല്ല.

കേ​സു​ക​ളുടെ അ​വ​സാ​ന ഹി​യ​റി​ങ്ങി​ലും പൊ​തു​വെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പോ​യന്റു​ക​ളി​ൽ ഊ​ന്നി​​​ക്കൊ​ണ്ട് വാ​ദി​ക്കു​ന്ന​താ​ണ് സു​ര​ക്ഷി​തം. പ​രി​മി​ത​മാ​യ സ​മ​യ​ത്തി​നു​ള്ളി​ൽ വാ​ദ​ങ്ങ​ളു​ടെ മ​ർ​മ​മെ​ന്തെ​ന്ന് കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തു​ക പ്രധാന​മാ​ണ്. എ​ഴു​തി സ​മ​ർ​പ്പി​ക്കു​ന്ന വാ​ദ​ങ്ങ​ൾപോ​ലും സം​ക്ഷി​പ്ത​മാ​യി​രി​ക്ക​ണ​മെ​ന്ന് പ​ല ന്യാ​യാ​ധി​പ​രും അ​ടു​ത്ത​കാ​ല​ത്താ​യി നി​ഷ്ക​ർ​ഷി​ക്കാ​റു​ണ്ട്. ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചു​ക​ളി​ൽ​പോ​ലും വാ​ക്കാ​ലു​ള്ള വാ​ദ​ത്തി​ന് സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ക പ​തി​വു​ണ്ട്. അ​തു​പോ​ലെ എ​ഴു​തി​ സ​മ​ർ​പ്പി​ക്കു​ന്ന​ത് നി​ശ്ചി​ത പേ​ജി​ൽ ക​വി​യ​രു​തെ​ന്നും കോ​ട​തി സൂ​ചി​പ്പി​ക്കാ​റു​ണ്ട്.

‘സാ​മ്പ​ത്തി​ക​ സം​വ​ര​ണം’ എ​ന്ന് പൊ​തു​വെ വ്യ​വ​ഹ​രി​ക്ക​പ്പെ​ടു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ 103ാം അ​നുഛേ​ദം സം​ബ​ന്ധി​ച്ച കേ​സി​ൽ ചീ​ഫ് ജ​സ്റ്റി​സ് യു.​യു. ല​ളി​തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് വാ​ദം കേ​ട്ട​ത് വ​ള​രെ നി​ശി​ത​മാ​യ സ​മ​യാ​സൂ​ത്ര​ണം ന​ട​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു. മു​ന്നാ​ക്ക​ക്കാ​ർ​ക്കി​ട​യി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു​വേ​ണ്ടി കൊ​ണ്ടു​വ​ന്ന ഈ ​ഭ​ര​ണ​ഘ​ട​നാ ഭേദ​ഗ​തി​ക്കെ​തി​രെ​യാ​യി​രു​ന്നു എ​ന്റെ വാ​ദം.

കേ​ര​ള​ത്തി​ൽനി​ന്നു​ത​ന്നെ​യു​ള്ള പ്ര​മു​ഖ അ​ക്കാ​ദ​മി​ഷ്യ​നാ​യ മോ​ഹ​ൻ​ഗോ​പാ​ൽ ഈ ​കേ​സി​ൽ ഗം​ഭീ​ര​മാ​യി വാ​ദി​ക്കു​ക​യു​ണ്ടാ​യി. നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ വാ​ദി​ക്കു​മ്പോ​ൾ അ​വ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് സ്ഥാ​പി​ക്ക​ണം; മൗ​ല​ികാ​വ​കാ​ശ​ ലം​ഘ​ന​വും മ​റ്റും ചൂ​ണ്ടി​ക്കാ​ണി​ക്ക​ണം. എ​ന്നാ​ൽ, ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്കെ​തി​രെ വാ​ദി​ക്കു​മ്പോ​ൾ അ​തു​പോ​രാ. ഭേ​ദ​ഗ​തി, ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന​ഘ​ട​ന ത​ക​ർ​ക്കു​ന്ന​താ​ണെ​ന്നു​ത​ന്നെ കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം.

‘മു​ന്നാ​ക്ക​ക്കാ​ർ​ക്കി​ട​യി​ലെ പാ​വ​പ്പെ​ട്ട​വ​ർ’ എ​ന്ന രീ​തി​യി​ലു​ള്ള ഒ​രു​ സം​വ​ര​ണ പ​ദ്ധ​തി ഭ​ര​ണ​ഘ​ട​ന​യി​ൽ വി​ഭാ​വ​നംചെ​യ്തി​ട്ടി​ല്ലാ​ത്ത​താ​ണെ​ന്നും സാ​മു​ദാ​യി​ക സം​വ​ര​ണംപോ​ലെ ‘സാ​മ്പ​ത്തി​ക സം​വ​ര​ണം’ സാ​ധ്യ​മ​ല്ലെ​ന്നു​മാ​യി​രു​ന്നു, ഞാ​ന​ട​ക്ക​മു​ള്ള ഹ​ര​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​രു​ടെ വാ​ദം. സാ​മ്പ​ത്തി​ക​മാ​യ പി​ന്നാ​ക്കാ​വ​സ്ഥ, സാ​മു​ദാ​യി​ക​മാ​യ പി​ന്നാ​ക്കാ​വ​സ്ഥ പോ​ലെ സു​നി​ശ്ചി​ത​മോ സു​വ്യ​ക്ത​മോ​ അ​ല്ല.

 

കെ.കെ. വേണുഗോപാൽ,തുഷാർ മേത്ത,മീനാക്ഷി അറോറ

അ​തി​ലു​പ​രി, മു​ന്നാ​ക്ക​ക്കാ​രി​ലെ പി​ന്നാ​ക്ക​ക്കാ​ർ​ക്കു​ള്ള 10 ശ​ത​മാ​നം​ സം​വ​ര​ണ ത​സ്തി​ക​ക​ളി​ൽ അ​ഥ​വാ സീ​റ്റു​ക​ളി​ൽ അ​പേ​ക്ഷി​ക്കു​വാ​ൻ പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ലെ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് അ​വ​കാ​ശ​മി​ല്ല എ​ന്ന​താ​ണ് പു​തി​യ നീ​ക്ക​ത്തെ കൂ​ടു​ത​ൽ പ്ര​തി​ലോ​മക​ര​മാ​ക്കു​ന്ന​ത്. ഒ​രു​ദാ​ഹ​ര​ണം​ പ​റ​ഞ്ഞാ​ൽ, പ്ര​തി​വ​ർ​ഷം ര​ണ്ടു​ല​ക്ഷം രൂ​പ വ​രു​മാ​ന​മു​ള്ള ഉ​ന്ന​ത സ​മു​ദാ​യ​ക്കാ​ര​ന് ചി​ല​പ്പോ​ൾ പ​ത്തു ശ​ത​മാ​നം ​േക്വാ​ട്ട​യി​ൽ ‘സാ​മ്പ​ത്തി​ക സംവര​ണ’​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടാ​കാം. അ​തേസ​മ​യം, ഒ​രു​റു​പ്പി​കപോ​ലും വ​രു​മാ​ന​മി​ല്ലാ​ത്ത ദ​ലി​ത​ന് ഈ​ ​േക്വാ​ട്ട​യി​ൽ അ​പേ​ക്ഷി​ക്കാ​ൻപോ​ലും ക​ഴി​യി​ല്ല!

ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം​ സു​പ്രീം​കോ​ട​തി മു​മ്പാ​കെ ഉ​ന്ന​യി​ക്കപ്പെ​ട്ടു. അ​ങ്ങ​നെ ഭ​ര​ണ​ഘ​ട​ന​യു​ടെ 103ാം ഭേ​ദ​ഗ​തി ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് ഹ​ര​ജി​ക്കാ​ർ​ക്കു​വേ​ണ്ടി വാ​ദി​ച്ചു. കേ​ര​ള​ത്തി​ൽനി​ന്നു​ള്ള എ​സ്.​സി/​ എ​സ്.​ടി വി​ഭാ​ഗ​ക്കാ​രാ​യ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക്കു​വേ​ണ്ടി​യാ​യി​രു​ന്നു, ഞാ​ൻ ഈ ​കേ​സി​ൽ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചു​ മു​മ്പാ​കെ ഹാ​ജ​രാ​യ​ത്. വി​വേ​ച​ന​ത്തിനെതി​രാ​യ നി​യ​മ​ങ്ങ​ളു​ടെ അ​വ​ശ്യ​ഘ​ട​കങ്ങ​ളെ​ക്കു​റി​ച്ച് പ്ര​മു​ഖ അ​ക്കാ​ദ​മി​ഷ്യ​നാ​യ ത​രു​ണ​ഭ് ഖ​യ്താൻ ത​ന്റെ പ​ഠ​ന​ത്തി​ൽ (2015) വി​വ​രി​ച്ച ചി​ല ആ​ശ​യ​ങ്ങ​ൾ ആ​ധു​നി​ക നി​യ​മചി​ന്ത​യു​ടെ ഭാ​ഗ​മാ​ണ്. സം​വ​ര​ണ വി​ഷ​യ​ത്തി​ൽ, നേ​ര​ത്തേ സൂ​ചി​പ്പി​ച്ച വി​ധ​ത്തി​ൽ പാ​വ​പ്പെ​ട്ട പി​ന്നാ​ക്ക​ക്കാ​രെ പ​ത്ത് ശ​ത​മാ​നം വ​രു​ന്ന പ്ര​ത്യേ​ക ​േക്വാ​ട്ട​യി​ൽനി​ന്നും ഒ​ഴി​വാ​ക്കു​ന്ന​ത് വി​വേ​ച​ന​പ​ര​മാ​ണെ​ന്ന് വാ​ദി​ക്കാ​ൻ എ​നി​ക്ക് ഈ ​പ​ഠ​നം തു​ണ​യാ​യി. ഉ​ന്ന​ത​ വി​ഭാ​ഗ​ങ്ങ​ളെ ‘സം​ര​ക്ഷി​ത വി​ഭാ​ഗ’​മാ​യി കാ​ണു​ന്ന​തി​ലെ വൈ​ചി​ത്ര്യം നീ​തി​ര​ഹി​തംകൂ​ടി​യാ​ണെ​ന്ന് ഞാ​ൻ വാ​ദി​ച്ചു.

വ​ലി​യതോ​തി​ൽ ആ​ശ​യ കൈ​മാ​റ്റ​ങ്ങ​ൾ ന​ട​ന്ന ഒ​ന്നാ​യി​രു​ന്നു, ‘സാ​മ്പ​ത്തി​ക സം​വ​ര​ണം’ സം​ബ​ന്ധി​ച്ച 103ാം അ​നുഛേ​ദ​ത്തിന്മേ​ലു​ണ്ടാ​യ ഈ ​ഭ​ര​ണ​ഘ​ട​നാ​ വ്യ​വ​ഹാ​രം. അ​ന്ന​ത്തെ അ​റ്റോ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ൽ, സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ ​മേ​ത്ത, മീ​നാ​ക്ഷി അ​റോ​റ, സ​ൽ​മാ​ൻ ഖു​ർ​ഷി​ദ്, മ​ഹേ​ഷ് ജ​ത് മ​ലാ​നി, മോ​ഹ​ൻ ഗോ​പാൽ തു​ട​ങ്ങി ഒ​ട്ടേ​റെ അ​ഭി​ഭാ​ഷ​ക​ർ ഈ​ കേ​സി​ൽ ഹാ​ജ​രാ​യി​രു​ന്നു. സം​വ​ര​ണം സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ൾ ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രി​ക്ക​ലു​ം അ​വ​സാ​നി​ച്ചേ​ക്കു​ക​യി​ല്ലെ​ന്ന് ഭ​ര​ണ​ഘ​ട​നാ നി​ർ​മാ​ണവേ​ള​യി​ൽ​ത​ന്നെ പ​ല​രും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, മു​ന്നാ​ക്ക​ക്കാ​ർ​ക്കി​ട​യി​ലെ ദ​രി​ദ്ര​ർ​ക്കു​ള്ള സം​വ​ര​ണം ഒ​രു ആശ​യ​മെ​ന്ന നി​ല​യി​ൽപോ​ലും ഭ​ര​ണ​ഘ​ട​നാ​ ബാ​ഹ്യ​മാ​യി​രു​ന്നു. വ്യ​ക്തി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും മാ​റി​മാ​റി​വ​രു​ന്ന സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ത്തെ എ​ങ്ങ​നെ​യാ​ണ് സം​വ​ര​ണ​ത്തി​നു​ള്ള മാ​ന​ദ​ണ്ഡ​മാ​ക്കാ​ൻ ക​ഴി​യു​ക എ​ന്ന ചോ​ദ്യം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യെ​ എ​തി​ർ​ത്ത മി​ക്ക അ​ഭി​ഭാ​ഷ​ക​രും ഉ​ന്ന​യി​ച്ചു. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, ഈ ​കേ​സി​ൽ 103ാം ഭ​ര​ണ​ഘ​ട​നാ ഭേദ​ഗ​തി​യെ സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​ണ് ചെ​യ്ത​ത് (ജ​ൻ​ഹി​ത് അ​ഭി​യാ​ൻ കേ​സ്, 2022).

പി​ന്നാ​ക്ക​ക്കാ​ർ​ക്കി​ട​യി​ലെ ദ​രി​ദ്ര​രെ പു​തി​യ സം​വ​ര​ണ​ത്തി​നു​ള്ള പ​ത്തു ശ​ത​മാ​നം ​േക്വാ​ട്ട​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്കു​ന്ന​തി​നെ​തി​രെ​യു​ള്ള ഞാ​ന​ട​ക്ക​മു​ള്ള ഹ​ര​ജി​ക്കാരുടെ​ അ​ഭി​ഭാ​ഷ​ക​രു​ടെ വാ​ദ​ങ്ങ​ളെ ചീ​ഫ് ജ​സ്റ്റി​സ് ല​ളി​തും ജ​സ്റ്റി​സ് ര​വീ​ന്ദ്ര​ഭ​ട്ടും അം​ഗീ​ക​രി​ച്ചു​വെ​ങ്കി​ലും അ​വ​ർ ​െബ​ഞ്ചി​ൽ ന്യൂ​ന​പ​ക്ഷ​മാ​യി​രു​ന്നു. ഭൂ​രി​പ​ക്ഷം എ​ല്ലാ നി​ല​യി​ലും 103ാം ഭ​ര​ണ​ഘ​ട​നാ ഭേദ​ഗ​തി ശ​രി​യാ​ണെ​ന്ന് വി​ധി​ച്ചു.

സം​വ​ര​ണം സം​ബ​ന്ധി​ച്ച് ത​ന്നെ ഉ​ണ്ടാ​യ മ​റ്റൊ​രു കേ​സ് മ​റാ​ത്താ സം​വ​ര​ണം സം​ബ​ന്ധി​ച്ചു​ള്ള​താ​യി​രു​ന്നു. അ​മ്പ​ത് ശ​ത​മാ​ന​ത്തി​ലു​മേ​റെ എ​ത്ര​യും സം​വ​ര​ണ​മാ​കാ​മെ​ന്ന വാ​ദം ഈ ​കേ​സി​ൽ ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​രു​ന്നു. മ​റി​ച്ചു​ള്ള സൂ​ച​നക​ൾ അ​ട​ങ്ങി​യ ഇ​ന്ദ്ര​ സാ​ഹ്നി കേ​സി​ലെ വി​ധി (1992) പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നുംകൂ​ടി ഈ ​കേ​സി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. മ​റാ​ത്താ സം​വ​ര​ണ കേ​സ് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​മ്പോ​ൾ ‘സാ​മ്പ​ത്തി​ക സം​വ​ര​ണം’ സം​ബ​ന്ധി​ച്ച, നേ​ര​ത്തേ പ​റ​ഞ്ഞ 103ാം ഭ​ര​ണ​ഘ​ട​നാ ഭേദഗ​തി​ സം​ബ​ന്ധി​ച്ച കേ​സ് സു​പ്രീം​കോ​ട​തി വാ​ദ​ത്തി​നെ​ട​ുത്തി​രു​ന്നി​ല്ല.

അ​താ​യ​ത് ‘സാ​മ്പ​ത്തി​ക സം​വ​ര​ണ’​ത്തി​നു​ള്ള അ​മ്പ​തി​ൽ​ ക​വി​ഞ്ഞു​ള്ള 10 ശ​ത​മാ​നം ​േക്വാ​ട്ട എ​ന്ന ആ​ശ​യ​ത്തെ എ​തി​ർ​ക്ക​ണ​മെ​ങ്കി​ൽ സാ​ധാ​ര​ണ​ ഗ​തി​യി​ൽ സം​വ​ര​ണ​പ​രി​ധി അ​മ്പ​ത് ശ​ത​മാ​ന​ത്തി​ൽ ക​വി​യാ​ൻ പാ​ടി​ല്ല എ​ന്ന ഇ​ന്ദ്ര​ സാ​ഹ്നി കേ​സി​ലെ ത​ത്ത്വം ഊ​ട്ടി​യു​റ​പ്പി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ്ര​സ്വ​വാ​ദം മാ​ത്ര​മാ​യി​രു​ന്നു എ​ന്റേ​ത്. അ​ത് അ​ശോ​ക് ഭൂ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് അം​ഗീ​ക​രി​ച്ചു​വെ​ങ്കി​ലും 103ാം ഭേ​ദ​ഗ​തി സം​ബ​ന്ധി​ച്ച കേ​സി​ൽ അ​ത് പ്ര​യോ​ജ​നംചെ​യ്തി​ല്ല എ​ന്നത് വേ​റൊ​രു കാ​ര്യം.

 

സഞ്ജയ് ഹെഗ്ഡെ,മോഹൻ ഗോപാൽ,സൽമാൻ ഖുർശിദ്

ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചു​ക​ളി​ൽ മാ​ത്ര​മ​ല്ല ര​ണ്ടോ മൂ​ന്നോ ന്യാ​യാ​ധി​പ​രട​ങ്ങി​യ സാ​ധാ​ര​ണ സു​പ്രീം​കോ​ട​തി ബെ​ഞ്ചു​ക​ളിലും സ​മ​യ​ക്ര​മീ​ക​ര​ണ​വും വാ​ദ​ങ്ങ​ളി​ലെ പോയന്റുക​ൾ​ക്ക് ന​ൽ​കു​ന്ന മു​ൻ​ഗ​ണനാ​ക്ര​മ​വും പ്ര​ധാ​ന​മാ​ണ്. വാ​ദി​ക്കു​മ്പോ​ൾ മാ​ത്ര​മ​ല്ല, ന്യാ​യാ​ധി​പ​ർ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​മ്പോ​ഴും മറുഭാ​ഗം വാ​ദി​ക്കു​മ്പോ​ഴു​മെ​ല്ലാം വ​ലി​യ മ​നഃ​സാ​ന്നി​ധ്യം അ​ത്യാ​വ​ശ്യ​മാ​ണ്. സെ​ക്ക​ൻഡുക​ൾ മ​തി, ഒ​രു കേ​സി​ന്റെ ഗ​തി​വി​ഗ​തി​ക​ൾ മാ​റി​മ​റ​ിയാ​ൻ. കൃ​ത്യ​മാ​യ ഉ​ത്ത​ര​മ​ല്ല പ​റ​ഞ്ഞ​തെ​ങ്കി​ൽ, പ്ര​ധാ​ന​പ്പെ​ട്ട പോ​യന്റു​ക​ൾ വി​ട്ടു​പോ​യെ​ങ്കി​ൽ, അ​വ​ക്കെ​ല്ലാം ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി വ​ന്നേ​ക്കാം.

സ​മീ​പ​കാ​ല​ത്താ​യി ക്രി​മി​ന​ൽ കേ​സി​ൽ അ​ക​പ്പെ​ടു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ ജോലി നി​ഷേ​ധി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ട് കേ​സു​ക​ൾ സു​പ്രീം​കോ​ട​തി​യി​ൽ ഒ​രു​മി​ച്ച് വാ​ദം കേ​ൾ​ക്കു​ക​യു​ണ്ടാ​യി.​ ​െഹെ​കോ​ട​തി ഡി​വി​ഷ​ൻ ​െബ​ഞ്ച് വ​ള​രെ ന​ന്നാ​യി​ത്ത​ന്നെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ടെ​ഴു​തി​യ വി​ധി​ന്യാ​യ​ങ്ങ​ളാ​യി​രു​ന്നു അ​വ. മു​ൻ​കാ​ല​ത്ത് ഒ​രു ക്രി​മി​ന​ൽ കേ​സി​ൽ പെ​ട്ടു​പോ​യി എ​ന്ന​തു​കൊ​ണ്ടു​ മാ​ത്രം അ​തി​ൽ വെ​റു​തെ​വി​ട്ട​തി​നു​ ശേ​ഷ​വും ആ ​കേ​സി​ന്റെ പേ​രി​ൽ സ​ർ​ക്കാ​ർ ജോ​ലി നി​ഷേ​ധി​ക്കാ​മോ എ​ന്ന​താ​യി​രു​ന്നു പ്ര​ശ്നം.

ഭൂ​ത​കാ​ല​ത്ത് ന​ട​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ളു​ടെ പേ​രി​ൽ ജീ​വി​ത​കാ​ലം മു​ഴു​ക്കെ തൊഴിൽനി​ഷേ​ധ​മെ​ന്ന ശി​ക്ഷ ന​ൽ​കു​ന്ന​തി​നെ എ​തി​ർ​ത്തു​കൊ​ണ്ട് ജ​സ്റ്റി​സ് മു​ഹ​മ്മ​ദ് മു​ഷ്താ​ഖും ജ​സ്റ്റി​സ് ശോഭ അ​ന്ന​മ്മ ഈ​പ്പ​നും അ​ട​ങ്ങി​യ ഡി​വി​ഷ​ൻ ​​െബ​ഞ്ച് ക​ൽ​പി​ച്ച വി​ധി​ക്കെി​രെ സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച അ​പ്പീ​ലി​ന്റെ വാ​ദം കേ​ട്ട കോ​ട​തി ഒ​ടു​വി​ൽ അ​പ്പീ​ൽ ത​ള്ളി. ഈ ​കേ​സി​ലാ​യി​രു​ന്നു ഞാ​ൻ ഹൈ​കോ​ട​തി വി​ധി ശ​രി​യാ​ണെ​ന്ന് വാ​ദി​ച്ച​ത്.

എ​ല്ലാ വി​ശു​ദ്ധ​ന്മാ​ർ​ക്കും ഒ​രു ഭൂ​ത​കാ​ല​മു​ണ്ടാ​യി​രി​ക്കു​മെ​ന്നും, എല്ലാ പാ​പി​കൾ​ക്കും ഒരു ഭാ​വി​കാ​ല​മു​ണ്ടാ​യി​രി​ക്കു​മെ​ന്നുമുള്ള ഓ​സ്കാ​ർ വൈ​ൽ​ഡി​ന്റെ നി​രീ​ക്ഷ​ണം സ​മാ​ന​മാ​യ ര​ണ്ടാ​മ​ത്തെ കേ​സി​ൽ ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബ​ഞ്ച് ഉ​ദ്ധ​രി​ച്ച​തോ​ർ​ക്കു​ന്നു. ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ എ​ഴു​തി​യ ഒ​രു വി​ധി​യി​ലും മ​നു​ഷ്യാ​വ​സ്ഥ​യെ സം​ബ​ന്ധി​ച്ച ഓ​സ്കാ​ർ വൈ​ൽ​ഡി​ന്റെ നി​രീ​ക്ഷ​ണ​ത്തെ മ​റ്റൊ​രു സ​ന്ദ​ർ​ഭ​ത്തി​ൽ ഉ​ദ്ധ​രി​ച്ചി​ട്ടു​ണ്ട്.

ന​മ്മു​ടെ നാ​ട്ടി​ൽ പ​ല ചെ​റു​പ്പ​ക്കാ​രും ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ അ​ക​പ്പെ​ടു​ന്ന​ത് അ​വ​ർ ‘ക്രി​മി​ന​ലു​ക​ൾ’ ആ​യ​തു​കൊ​ണ്ട​ല്ല. സാ​ഹ​ച​ര്യ​ങ്ങളു​ടെ ആ​ക​സ്മി​ക​ത​ക​ൾ കാ​ര​ണ​മോ ജീ​വി​ത​ത്തി​ലെ അ​സ​ന്ദിഗ്ധ​ത​ക​ൾമൂ​ല​മോ ചി​ല​പ്പോ​ൾ വി​ധി​യു​ടെ ക്രൂ​ര​ത​യാ​ലോ മ​റ്റു ചി​ല​പ്പോ​ൾ ഇ​ത​ര മ​നു​ഷ്യ​രു​ടെ ചെ​യ്തി​ക​ൾ കാ​ര​ണ​മോ ഒ​രാ​ൾ ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യാ​കാം. ജീ​വി​ത​ത്തി​ലെ അ​തി​വൈ​കാ​രി​ക​ത​യോ എ​ടു​ത്തു​ചാ​ട്ട​മോ ബു​ദ്ധി​ശൂ​ന്യ​മാ​യ ഇ​ട​പെ​ട​ലു​ക​ളോ മാ​ത്ര​മ​ല്ല, രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​നംപോ​ലും ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​സ്ഥാ​ന​ത്ത് ഒ​രാ​ളെ എ​ത്തി​ച്ചേ​ക്കാം!

അ​തി​ൽ പ​ല​പ്പോ​ഴും അ​വ​രെ കോ​ട​തി കു​റ്റ​ക്കാ​ര​ല്ലെ​ന്നു ക​ണ്ട് വെ​റു​തെവി​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കാം. സാ​ധാ​ര​ണ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും സം​ശ​യ​ത്തി​ന്റെ ആ​നു​കൂ​ല്യം പ്ര​തി​ക​ൾ​ക്കുത​ന്നെ​യാ​ണ്. ഇ​ങ്ങ​​െന കേ​സു​ക​ളി​ൽ പെ​ട്ടു​പോ​കു​ന്ന​വ​ർ പ​ല​പ്പോ​ഴും പാ​ർ​ശ്വ​വത്കൃ​ത വി​ഭാ​ഗ​ങ്ങ​ളി​ൽപെ​ട്ട​വ​രുമാ​യി​രി​ക്കും. മ​റ്റു സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും, ചി​ല അ​ഭി​ശ​പ്ത നി​മി​ഷ​ങ്ങ​ളി​ൽ മ​നു​ഷ്യ​ർ വ​ഴി​തെ​റ്റി​പ്പോ​യേ​ക്കാം. യു​ക്തി​ പ​രാ​ജ​യ​പ്പെ​ടു​മ്പോ​ഴാ​ണ് ചെ​കു​ത്താ​ൻ സ​ഹാ​യ​ത്തി​നെ​ത്തു​ക എ​ന്ന ദസ്തയേവ്സ്കി​യു​ടെ നി​രീ​ക്ഷ​ണം ഓ​ർ​മി​ക്കു​ക.

ഏ​താ​യാ​ലും ഹൈ​കോ​ട​തി സ്വീ​ക​രി​ച്ച മാ​നു​ഷി​ക​വും അ​നു​ക​മ്പാ​പൂ​ർ​ണ​വും യാ​ഥാ​ർ​ഥ്യ​ബോ​ധം നി​റ​ഞ്ഞ​തു​മാ​യ സ​മീ​പ​ന​ത്തി​ന് സു​പ്രീം​കോ​ട​തി​യു​ടെ​യും അം​ഗീ​കാ​രം ല​ഭി​ച്ചു. സ​ർ​ക്കാ​റി​ന്റെ അ​പ്പീ​ൽ ത​ള്ളി. ക്രി​മി​ന​ൽ കേ​സി​ൽ​പെ​ടു​ന്ന​തു​കൊ​ണ്ടു​മാ​ത്രം തൊ​ഴി​ൽ നി​ഷേ​ധി​ക്കാ​മെ​ന്ന ഭ​ര​ണ​കൂ​ട ചി​ന്ത​ക്ക് ഉ​ന്ന​ത കോ​ട​തി​യി​ൽനി​ന്നു​കൂ​ടി പ്ര​ഹ​ര​മേ​റ്റു. ഒ​രു​പാ​ട് യു​വാ​ക്ക​ൾ​ക്ക് ഭാ​വി​യി​ലും ആ​ശ്വാ​സം ന​ൽ​കി​യേ​ക്കാ​വു​ന്ന ഈ ​വി​ധി എ​ന്റെ തൊ​ഴി​ൽ ജീ​വി​ത​ത്തി​ൽ ല​ഭി​ച്ച​ മ​റ്റൊ​രു സൗ​ഭാ​ഗ്യ​മാ​ണെ​ന്നു​ത​ന്നെ ക​രു​തു​ന്നു. ജ​സ്റ്റി​സു​മാ​രാ​യ ന​രസിം​ഹ​യും മ​നോ​ജ് മി​ശ്ര​യു​മ​ട​ങ്ങി​യ ​െബ​ഞ്ചി​ന്റേ​താ​യി​രു​ന്നു, വി​ധി.

എ​ന്നാ​ൽ, ചി​ല​പ്പോ​ഴെ​ങ്കി​ലും ന്യാ​യാ​ധി​പ​രു​ടെ ശ്ര​ദ്ധ പ​തി​യേ​ണ്ട വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്നും മാ​റി അ​പ്ര​സ​ക്ത​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ളു​ടെ​യോ അ​ഭി​പ്രാ​യ​ങ്ങ​​ളു​ടെ​​യോ പേ​രി​ൽ തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ൾ സു​പ്രീം​കോ​ട​തി​യി​ൽനി​ന്നു​ണ്ടാ​കാം. മു​മ്പ് ശി​ക്ഷി​ക്ക​പ്പെ​ട്ട ഒ​രു യു​വാ​വി​ന്റെ കു​റ്റ​കൃ​ത്യം ന​ട​ന്ന​താ​യി പ​റ​യു​ന്ന സ​മ​യ​ത്തെ പ്രാ​യം വെ​ച്ചു​നോ​ക്കു​മ്പോ​ൾ അ​യാ​ൾ​ക്ക് ബാ​ല​നീ​തി നി​യ​മ​ത്തി​ന്റെ ആ​നു​കൂ​ല്യം ന​ൽ​ക​ണ​മെ​ന്ന് ജ​സ്റ്റി​സ് റോ​ഹിം​ഗ്ട​ൺ ന​രി​മാ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ​െബ​ഞ്ച് മു​മ്പാ​കെ വാ​ദി​ക്കു​ക​യു​ണ്ടാ​യി.

ഒ​രു ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള കേ​സാ​യി​രു​ന്നു അ​ത്. പ്രാ​യം സം​ബ​ന്ധി​ച്ച വാ​ദം ആ​ദ്യ​മാ​യി​​പ്പോ​ലും സു​പ്രീം​കോ​ട​തി​യി​ൽത​ന്നെ ഉ​ന്ന​യി​ക്കാ​മെ​ന്ന നി​യ​മ​തത്ത്വ​വും ​െബ​ഞ്ച് മു​മ്പാ​കെ ഞാ​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. എന്നാ​ൽ, ഹൈകോ​ട​തി​യ​ട​ക്കം ക​ൽ​പി​ച്ച തീ​ർ​പ്പി​ൽ​നി​ന്നും പു​തി​യ വാ​ദ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യ​തി​ച​ലി​ക്കു​വാ​ൻ ​െബ​ഞ്ച് ത​യാ​റാ​യി​ല്ല. ആ ​വി​ധി എ​നി​ക്ക് ന​ൽ​കി​യ അ​സം​തൃ​പ്തി ചെ​റു​താ​യി​രു​ന്നി​ല്ല. ചി​ല​പ്പോ​ൾ സ​ർ​വിസ് സം​ബ​ന്ധ​മാ​യ കേ​സു​ക​ളി​ലും തി​ടു​ക്ക​ത്തി​ൽ തെ​റ്റാ​യ വി​ധി​ക​ൾ സു​പ്രീം​കോ​ട​തി​യി​ൽനി​ന്നും ഉ​ണ്ടാ​യി​ട്ടു​ണ്ട്. സ്ഥാ​ന​ക്ക​യ​റ്റംപോ​ലു​ള്ള കാ​ര്യ​ങ്ങ​ൾ തീ​ർ​പ്പു​ക​ൽ​പി​ക്കു​മ്പോ​ൾ, സാ​ധാ​ര​ണ​ഗ​തി​യി​ൽ മാ​ന​ദ​ണ്ഡ​മാ​യി എ​ടു​ക്കേ​ണ്ട​ത്, ഒ​ഴി​വു​ണ്ടാ​യ സ​ന്ദ​ർ​ഭ​ത്തി​ലെ യോ​ഗ്യ​ത​യും അ​ന്ന​ത്തെ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളു​മാ​ണ്.

കാ​ല​താ​മ​സ​ത്തി​ന്റെ​യും സ​മ​യം നീ​ട്ട​ലി​ന്റെ​യൂം ബ​ല​ത്തി​ൽ അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്കു​ള്ള സ്ഥാ​ന​ക്ക​യ​റ്റം നി​ഷേ​ധി​ക്കു​ന്ന അ​ധി​കൃ​ത​രു​ടെ സ​മ്പ്ര​ദാ​യ​ത്തി​നെ​തിരായ ഒ​രു നി​യ​മ​പ​രി​ര​ക്ഷ കൂ​ടി​യാ​ണ് ഈ​ ത​ത്ത്വ​ത്തി​ലു​ള്ള​ത്. എ​ന്നാ​ൽ, നി​യ​മി​ക്ക​പ്പെ​ടു​മ്പോ​ഴു​ള്ള ച​ട്ട​ങ്ങ​ൾ നോ​ക്കി സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നു​ള്ള അ​ർ​ഹ​ത നി​ശ്ചയി​ക്കാ​മെ​ന്നാ​ണ് ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽനി​ന്നു​ള്ള രാ​ജ്കു​മാ​ർ കേ​സി​ൽ (2022) സു​പ്രീം​കോ​ട​തി വി​ധി​ച്ച​ത്.

മ​റി​ച്ചു​ള്ള ര​ങ്ക​യ്യ കേ​സി​ലെ വി​ധി (1983) ഇ​തോ​ടെ അ​സ്ഥി​ര​പ്പെ​ട്ടു. ആ​ർ​ക്കെ​ങ്കി​ലും സ്ഥാ​ന​ക്ക​യ​റ്റം അ​ന്യാ​യ​മാ​യി നി​ഷേ​ധി​ക്കാ​നോ വ​ക​വെ​ച്ചു​ന​ൽ​കാ​നോ വേ​ണ്ടി സ്ഥാ​ന​ക്ക​യ​റ്റം ത​ന്നെ ​ൈ​വ​കി​പ്പി​ച്ച് അ​തി​നി​ടെ ച​ട്ട​ങ്ങ​ളി​ൽ ത​ന്നെ മാ​റ്റംവ​രു​ത്താ​ൻ അ​ധി​കൃ​ത​ർ ചി​ല​പ്പോ​ഴെ​ങ്കി​ലും ശ്ര​മി​ക്കാ​റു​ണ്ട്. രാ​ജ്കു​മാ​ർ കേ​സി​ലെ വി​ധി അ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്ക് തു​ണ​യാ​യി​ത്തീ​ർ​ന്നേ​ക്കാം.

സു​പ്രീം​കോ​ട​തി ഒ​രി​ക്ക​ലും അ​ങ്ങ​നെ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും! സു​പ്രീം​കോ​ട​തി​ക്കും ചി​ല​പ്പോ​ൾ തെ​റ്റു​ക​ൾ പ​റ്റാം. അ​മേ​രി​ക്ക​ൻ സു​പ്രീംകോ​ടതി​യി​ലെ ജ​സ്റ്റിസായി​രു​ന്ന റോ​ബ​ർ​ട്ട് ​ജാ​ക്സ​ൺ പ​റ​ഞ്ഞു –ഞ​ങ്ങ​ൾ തെ​റ്റി​ന് അ​തീ​ത​രാ​വു​ന്നതുകൊ​ണ്ട് ഞ​ങ്ങ​ളു​ടേ​ത് അ​വ​സാ​ന​ വാ​ക്കാ​വു​ക​യ​ല്ല; ഞ​ങ്ങ​ളു​ടേ​ത് അ​വ​സാ​ന​ വാ​ക്കാ​യ​തു​കൊ​ണ്ടു​മാ​ത്രം ഞ​ങ്ങ​ൾ തെ​റ്റി​ന് അ​തീ​ത​രാ​വു​ക​യാ​ണ്.

(തു​​ട​​രും)

News Summary - weekly articles