Begin typing your search above and press return to search.
proflie-avatar
Login

ഇലോൺ മസ്ക് എന്ന ബിഗ് ബ്ലാസ്റ്റർ

ഇലോൺ മസ്ക് എന്ന ബിഗ് ബ്ലാസ്റ്റർ
cancel

അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്ക് വിജയിച്ചപ്പോൾ ട്രംപ് തന്റെ ഉപദേശകരിലൊരാളായി നിയമിച്ചത് ഇലോൺ മസ്കിനെയാണ്​. യഥാർഥത്തിൽ, ഇൗ സാ​േങ്കതിക യുഗത്തിൽ അധികാരം കൈയാളുന്നത്​ ആരാണ്​? ട്രംപിനെപ്പോലും നയിക്കാൻ കഴിയുന്ന വിധത്തിൽ നവമാധ്യമ കാലം മാറിയോ? കച്ചവടത്തിലും ബഹിരാകാശ ​ഗവേഷണത്തിലും സമൂഹമാധ്യമ സംരംഭങ്ങളിലും രാഷ്ട്രീയത്തിലുമെല്ലാം ഇലോൺ മസ്ക് പയറ്റുന്ന ‘ബ്ലാസ്റ്റർ’ ഗെയിം എന്താണ്​? 2024 ഡിസംബർ നാല്. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയെ സംബന്ധിച്ച സുപ്രധാനമായൊരു വാർത്ത അന്ന് പുറത്തുവന്നു. നാസയുടെ പുതിയ അഡ്മിനിസ്ട്രേറ്ററെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതാണ് വാർത്ത. നാസയുടെ...

Your Subscription Supports Independent Journalism

View Plans
അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്ക് വിജയിച്ചപ്പോൾ ട്രംപ് തന്റെ ഉപദേശകരിലൊരാളായി നിയമിച്ചത് ഇലോൺ മസ്കിനെയാണ്​. യഥാർഥത്തിൽ, ഇൗ സാ​േങ്കതിക യുഗത്തിൽ അധികാരം കൈയാളുന്നത്​ ആരാണ്​? ട്രംപിനെപ്പോലും നയിക്കാൻ കഴിയുന്ന വിധത്തിൽ നവമാധ്യമ കാലം മാറിയോ? കച്ചവടത്തിലും ബഹിരാകാശ ​ഗവേഷണത്തിലും സമൂഹമാധ്യമ സംരംഭങ്ങളിലും രാഷ്ട്രീയത്തിലുമെല്ലാം ഇലോൺ മസ്ക് പയറ്റുന്ന ‘ബ്ലാസ്റ്റർ’ ഗെയിം എന്താണ്​?

2024 ഡിസംബർ നാല്. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയെ സംബന്ധിച്ച സുപ്രധാനമായൊരു വാർത്ത അന്ന് പുറത്തുവന്നു. നാസയുടെ പുതിയ അഡ്മിനിസ്ട്രേറ്ററെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതാണ് വാർത്ത. നാസയുടെ തലവനാണ് അഡ്മിനിസ്ട്രേറ്റർ; നമുക്ക് ഐ.എസ്.ആർ.ഒ ചെയർമാൻ എന്നൊക്കെ പറയുംപോലെ. ഒരേസമയം ഗവേഷണ മേഖലയിലും ഭരണമേഖലയിലും കഴിവും പരിചയവും ആവശ്യമായ ജോലിയാണ് അഡ്മിനിസ്ട്രേറ്ററുടേത്. നാസയുടെ ആദ്യത്തെ അഡ്മിനിസ്ട്രേറ്റർ കെയ്ത്ത് ഗ്ലെന്നൻ ആയിരുന്നു. രണ്ടാം ലോകയുദ്ധ കാലത്ത് അമേരിക്കൻ വ്യോമസേനക്കായി ഗവേഷണ മേഖലയിൽ ഒട്ടേറെ സംഭാവനകൾ നൽകിയ ഗ്ലെന്നൻ സെനറ്റിലും അംഗമായിരുന്നു.

ജെയിംസ് വെബ്, തോമസ് പെയ്ൻ, ജെയിംസ് ഫ്ലെച്ചർ, ജെയിംസ് ബെഗ്സ് തുടങ്ങിയ അ​ദ്ദേഹത്തിന്റെ പിൻഗാമികളും അതേവഴിയിൽ സഞ്ചരിച്ചവരാണ്. നിലവിലെ അഡ്മിനിസ്ട്രേറ്റർ ​ബിൽ നെൽസന്റെ കാര്യവും അതുതന്നെ. മൂന്ന് പതിറ്റാണ്ടോളമായി അദ്ദേഹം സെനറ്റിലുണ്ട്. അമേരിക്കൻ പ്രസിഡന്റാണ് അഡ്മിനിസ്ട്രേറ്ററെ നാമനിർദേശം ചെയ്യുക. ശേഷം, സെനറ്റിന്റെ അംഗീകാരം വാങ്ങുകയാണ് ​ചെയ്യേണ്ടത്. ബിൽ നെൽസന്റെ പിൻഗാമിയായി ട്രംപ് പ്രഖ്യാപിച്ചത് പൈലറ്റും സംരംഭകനുമൊക്കെയായ ജറീദ് ഐസക് മാൻ എന്നയാളെ ആയിരുന്നു!

ആരാണ് ഈ ഐസക് മാൻ എന്നറിയാമോ? 2024 സെപ്റ്റംബറിലെ കണക്കുകളനുസരിച്ച് ഏതാണ്ട് 190 കോടി ഡോളറിന്റെ ആസ്തിയു​ള്ള അമേരിക്കയിലെ ഒരു മുതലാളിയാണിയാൾ. പത്തു പതിനഞ്ച് വർഷം മുമ്പ്, എയർക്രാഫ്റ്റ് ലൈസൻസ് സ്വന്തമാക്കിയ ഇദ്ദേഹം പിന്നീട് അമേരിക്കയിലെ പല എയർഷോകളിലും താരമായി. അതോടൊപ്പം, ബിസിനസ് സാ​മ്രാജ്യം വളർന്നതോടെ രാജ്യത്തെ യുവകോടീശ്വരന്മാരുടെ പട്ടികയിലും ഇടംപിടിച്ചു. കക്ഷി 12ാം ക്ലാസോടെ പഠനം ഉപേക്ഷിച്ചതാണ്; പിന്നീട്, ഏതോ സ്വകാര്യ സർവകലാശാലയിൽനിന്നാണ് ബിരുദമൊക്കെ നേടിയത്.

ബഹിരാകാശ ഗവേഷണ മേഖലയിൽ ആകെയുള്ള പരിചയം, രണ്ട് ദിവസം ബഹിരാകാശ യാത്ര നടത്തിയതാണ്; അതും സ്വന്തം ചെലവിൽ. 2021ൽ, ഇലോൺ മസ്കിന്റെ സ്വകാര്യ സ്​പേസ് കമ്പനിയായ സ്​പേസ് എക്സ് പണം വാങ്ങി ചിലയാളുകളെ രണ്ട് ദിവസത്തേക്ക് ബഹിരാകാശത്തെത്തിച്ചിരുന്നു. ആ സംഘത്തിന്റെ ‘തലവനാ’യിരുന്നു ഐസക് മാൻ. മസ്കുമായി അന്നു തുടങ്ങിയ സൗഹൃദമാണിപ്പോൾ നാസയുടെ അഡ്മിനിസ്ട്രേറ്റർ പദവിയിലെത്തിച്ചിരിക്കുന്നതെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കു​മോ? പക്ഷേ, അതാണ് സത്യം.

ട്രംപ് ഒരിക്കൽകൂടി അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്ക് വിജയിച്ചപ്പോൾ, അദ്ദേഹം ഉപദേശകരിലൊരാളായി നിയമിച്ചത് മസ്കിനെയായിരുന്നു. അതുവരെയും ഭരണതലത്തിൽ ഒരു തരത്തിലും പരിചയമില്ലാത്ത മസ്ക് പെട്ടെന്നൊരു നാൾ ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയുടെ ഉപദേഷ്ടാവായി മാറുക എന്നത് അത്ഭുതകരം എന്നതിനപ്പുറം കടുത്ത വിരോധാഭാസമായിട്ടാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ, ഇക്കാര്യത്തിൽ അത്ഭുതത്തിന് വകയില്ല. മസ്കിന് ട്രംപുമായുള്ള സൗഹൃദത്തിന്റെയും കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം അമേരിക്കൻ രാഷ്ട്രീയത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളുടെയും ചരിത്രമറിയുന്നവർക്ക് അതൊരു സ്വാഭാവിക നിയമനം മാത്രമാണ്.

അതുകൊണ്ടുതന്നെ, ‘ഉപദേഷ്ടാവ്’ നാസയുടെ തല​പ്പത്തേക്ക് തന്റെ ബിസിനസ് സുഹൃത്തി​നെ നിർദേശിച്ചതിലും അസ്വാഭാവികതയില്ല. അല്ലെങ്കിലും കുറച്ചുകാലമായി നാസയെ നിയന്ത്രിക്കുന്നത് മസ്കും അദ്ദേഹത്തിന്റെ സ്​പേസ് എക്സ് കമ്പനിയുമാണെന്ന് ആർക്കാണറിയാത്തത്. ചെലവു ചുരുക്കലിന്റെ ഭാഗമായി കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നാസ പലപ്പോഴും സ്വകാര്യ ഗവേഷണ ഏജൻസികളെ ആശ്രയിക്കാറുണ്ട്. അടുത്തകാലത്തായി നടന്ന ഉപഗ്രഹ വിക്ഷേപണങ്ങളെല്ലാം തന്നെ നാസയുടെ സ്വന്തം റോക്കറ്റുകളിലായിരുന്നില്ല. നാസയുടെ ഒറിയൺ, അറ്റ്ലസ് തുടങ്ങിയ റോക്കറ്റുകളെല്ലാം ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. പകരം, വിവിധ സ്വകാര്യ ഏജൻസികൾ വികസിപ്പിച്ച, അവരുടെ സാ​ങ്കേതിക വിദ്യയുടെ പിൻബലത്തിലാണ് നാസയുടെ പ്രവർത്തനം.

അതൊരു വലിയ മാർക്കറ്റായി പരിണമിച്ചിട്ടുണ്ട്. ആ വിപണിയുടെ നിയന്ത്രണമിപ്പോൾ സ്​പേസ് എക്സിനാണ്. ‘സ്പേ​സ് എ​​ക്സ്’ എ​​ന്ന സം​​രം​​ഭ​​ത്തി​​ന് തു​​ട​​ക്ക​​മി​​ട്ടപ്പോൾ മസ്കിനെ പരിഹസിച്ചവരുണ്ട്. നാ​​സ​​യും യൂ​​റോ​​പ്യ​​ൻ സ്പേ​സ് ഏ​​ജ​​ൻ​​സി​​യും നി​​യ​​ന്ത്രി​​ക്കു​​ന്ന ബ​​ഹി​​രാ​​കാ​​ശ പ​​ര്യ​​വേ​​ക്ഷ​​ണ മേ​​ഖ​​ല​​യി​​ൽ മ​​സ്കി​​​നെ​​ന്ത് കാ​​ര്യം? മ​​സ്കി​​ന്റെ റോ​​ക്ക​​റ്റും പേ​​ട​​ക​​വു​​മു​​പ​​യോ​​ഗി​​ച്ച് ആ​​രെ​​ങ്കി​​ലും ഭൂ​​മി വി​​ട്ടു​​പോ​​കു​​​മോ? പ​​ക്ഷേ, അ​​താ​​യി​​രു​​ന്നു യാ​​ഥാ​​ർ​​ഥ്യ​​മെ​​ന്ന് കാ​​ലം തെ​​ളി​​യി​​ച്ചു. സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യും മ​​റ്റും കാ​​ര​​ണം, ലോ​​ക​​ത്തെ മി​​ക്ക സ​​ർ​​ക്കാ​​റു​​ക​​ളും ബ​​ഹി​​രാ​​കാ​​ശ ഗ​​വേ​​ഷ​​ണ​​ത്തി​​നു​​ള്ള ഫ​​ണ്ട് കു​​റ​​ച്ചു; ഒ​​റ്റ​​ക്കു​​ള്ള ഗ​​വേ​​ഷ​​ണ പ​​രി​​പാ​​ടി​​ക​​ളേ​​ക്കാ​​ൾ, പ​​ര​​മാ​​വ​​ധി രാ​​ജ്യ​​ങ്ങ​​ളു​​ടെ കൂ​​ട്ടാ​​യ്മ​​യി​​ൽ പ​​ര്യ​​വേ​​ക്ഷ​​ണ​​ങ്ങ​​ൾ ന​​ട​​ത്തു​​ക എ​​ന്ന ന​​യം വ​​ന്നു.

അ​​ന്താ​​രാ​​ഷ്ട്ര ബ​​ഹി​​രാ​​കാ​​ശ നി​​ല​​യ​​ത്തി​​ലേ​​ക്കൊ​​ക്കെ​​യു​​ള്ള യാ​​ത്ര അ​​പ്ര​​കാ​​ര​​മാ​​യി. പേ​​ട​​ക​​മ​​യ​​ക്കാ​​ൻ പു​​തി​​യ റോ​​ക്ക​​റ്റു​​ക​​ൾ നി​​ർ​​മി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്ന് നാ​​സ​​യ​​ട​​ക്കം തീ​​രു​​മാ​​നി​​ച്ചു. അ​​വി​​ടെ​​യാ​​ണ് മ​​സ്ക് ത​​ന്റെ ‘ഫാ​​ൽ​​ക്ക​​ൺ’ റോ​​ക്ക​​റ്റു​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ച്ച് സ്​പേസ് വിപണിയിൽ പ്രവേശിച്ചത്. പതിയെ അയാൾ ആ മേഖല കൈയടക്കി. ഇ​​പ്പോ​​ൾ അ​​ന്താ​​രാ​​ഷ്ട്ര ബ​​ഹി​​രാ​​കാ​​ശ നി​​ല​​യ​​ത്തി​​ലേ​​ക്ക് ആ​​ളു​​ക​​ളെ കൊ​​ണ്ടു​​പോ​​കു​​ന്ന​​തും ത​​രാ​​ത​​രംപോ​​ലെ അ​​വ​​ർ​​ക്കു​​ള്ള സാ​​ധ​​ന​​സാ​​മ​​ഗ്രി​​ക​​ൾ എ​​ത്തി​​ക്കു​​ന്ന​​തു​​മെ​​ല്ലാം മ​​സ്കി​​ന്റെ ‘ഫാ​​ൽ​​ക്ക​​ണി’​​ലാ​​ണ്. മ​​സ്ക് ഒ​​രു ബഹിരാകാശ ബ​​ന്ദ് പ്ര​​ഖ്യാ​​പി​​ച്ചാ​​ൽ തീ​​രും ഇ​​പ്പോ​​ൾ നാ​​സ​​യു​​ടെ സ​​ർ​​വ പ​​ര്യ​​വേ​​ക്ഷ​​ണ​​വും. അപ്പോൾ ഐസക്മാന്റെ നിയമനത്തിൽ അത്ഭുതമെന്തിരിക്കുന്നു?

അമേരിക്കയെ വൻശക്തി രാഷ്ട്രമാക്കി നിലനിർത്തുന്നതിൽ നാസക്ക് വലിയ പങ്കാണുള്ളത്. ശീതസമരകാലത്ത് പല ഘട്ടത്തിലും സോവിയറ്റ് യൂനിയനെ ‘തോൽപിച്ചു’ കളഞ്ഞത് നാസയുടെ ഇടപെടലുകളായിരുന്നു. മനുഷ്യന്റെ ചാന്ദ്രയാത്രയും ബഹിരാകാശ നിലയം സ്ഥാപിച്ചതും ചൊവ്വയിലേക്ക് ഉപഗ്രഹ വിക്ഷേപണം നടത്തിയതുമെല്ലാം ശീതസമരത്തിന്റെ ഭാഗമായുള്ള ‘ബഹിരാകാശ യുദ്ധ’ത്തിന്റെ പേരിലായിരുന്നുവ​ല്ലോ. ആ യാത്രകൾ ബഹിരാകാശ പര്യവേക്ഷണത്തിലും പ്രപഞ്ച വിജ്ഞാനീയത്തിലും ശാസ്ത്രലോകത്തിന് വലിയ നേട്ടങ്ങളുമുണ്ടാക്കി. ഇക്കാരണങ്ങൾകൊണ്ടെല്ലാം, നാസയുടെ നയവും പ്രവർത്തനങ്ങളുമെല്ലാം അമേരിക്കയുടെ രാഷ്ട്രീയത്തിലും ശാസ്ത്ര ഗവേഷണ മുന്നേറ്റങ്ങളിലുമെല്ലാം അതിനിർണായകമാണ്.

അത്തരത്തിലുള്ള നയരൂപവത്കരണത്തിന്റെ മുന്നിൽ നിൽക്കേണ്ടയാളാണ് അതിന്റെ അഡ്മിനിസ്ട്രേറ്റർ. അയാളൊരു സ്കൂൾ ഡ്രോപ് ഔട്ട് ​ആണെന്നത് നാസയുടെ ഭാവിയെക്കുറിച്ചുകൂടിയുള്ള ചില സൂചനകൾ നൽകുന്നുണ്ട്. അതല്ലെങ്കിലും നാസ ഇപ്പോൾ അൽപം ക്ഷീണത്തിലാണ്. അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ ചന്ദ്രനിലേക്കെത്തിക്കുന്ന ആർട്ടെമിസ് ദൗത്യം പാതിവഴിയിലാണ്. 2026ഓടെ മനുഷ്യൻ ഒരിക്കൽകൂടി ചന്ദ്രനിലെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ, ഇനിയും മൂന്നോ നാലോ വർഷം കാത്തിരിക്കേണ്ട അവസ്ഥയിലാണ്. മറുവശത്താകട്ടെ, ചൈന ഇക്കാര്യത്തിൽ ഒരുപാട് മു​േന്നാട്ടുപോയി. ഒരുപക്ഷേ, ആർട്ടെമിസിന് മുന്നേ ചൈനയുടെ വാഹനത്തിൽ മനുഷ്യൻ ചന്ദ്രനിലെത്താൻപോലും സാധ്യതയുണ്ട്.

ബഹിരാകാശ ഗവേഷണത്തിൽ നാസക്ക് അപ്രമാദിത്വം നേടിക്കൊടുത്തിരുന്ന മറ്റൊരു കാര്യം അവർക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൻമേലുള്ള (ഐ.എസ്.എസ്) നിയന്ത്രണമായിരുന്നു. ഐ.എസ്.എസിന്റെ പ്രവർത്തന കാലാവധിയും ഈ പതിറ്റാണ്ടോടെ തീരാൻ പോകുന്നു. ചൈനയാകട്ടെ, സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിച്ചിരിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ, ശീതസമരകാലത്ത് നാസ-സോവിയറ്റ് പോരാട്ടമായിരുന്നുവെങ്കിൽ സ്​പേസ് റേസ് ഇപ്പോൾ നാസയും ചൈനയും തമ്മിലാണ്. ആ മത്സരത്തിലാകട്ടെ, ചൈന മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

 

നാസയുടെ നിയുക്ത മേധാവി ജ​റീ​ദ് ഐ​സ​ക് മാ​ൻ

ഈ ഘട്ടത്തിൽ നാസ കൂടുതൽ ശക്തവും വ്യവസ്ഥാപിതവുമായ രീതി ആവിഷ്കരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഗവേഷക ലോകത്തെ ഞെട്ടിച്ചുകൊണ്ടാണിപ്പോൾ ഐസക് മാന്റെ നിയമനം. മറ്റൊരർഥത്തിൽ, ഇലോൺ മസ്ക് എന്ന ബില്യ​െനയർ പറയുന്നതാണിനിയങ്ങോട്ട് നാസയുടെ നയം. അമേരിക്കൻ ഭരണത്തിലും രാഷ്ട്രീയത്തിലും അയാൾ എത്രമേൽ പിടിമുറുക്കി എന്നതി​ന് ഇതിൽപരമൊരു ഉദാഹരണം ആവശ്യമു​ണ്ടോ? ഇത്രയും കാലം മസ്കിന്റെ റോക്കറ്റുകൾ മാത്രമായിരുന്നു നാസയുടെ ഭാഗമെങ്കിൽ ഇനിയങ്ങോട്ട് നാസയേത്, സ്​പേസ് എക്സ് ഏത് എന്ന് തിരിച്ചറിയാനാകാത്ത വിധം അമേരിക്കയുടെ ബഹിരാകാശ ഗവേഷണത്തെ അത്രമേൽ വിദഗ്ധമായി മസ്ക് ഹൈജാക്ക് ചെയ്തിരിക്കുന്നു. നോക്കൂ, ‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യത്തോടെയുള്ള അതിതീവ്ര ദേശീയതയുടെ വക്താവാണ് ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും. അവർക്കുപോലുമിപ്പോൾ, ‘മസ്ക് ഫസ്റ്റ്’ എന്ന നിലയിലേക്ക് മാറേണ്ടിവന്നിരിക്കുന്നു. വരാനിരിക്കുന്ന നാല് വർഷം അമേരിക്കൻ രാഷ്ട്രീയവും ഭരണവും മസ്ക് നിയന്ത്രിക്കുമെന്നുതന്നെ കരുതാം.

അധിനിവേശം തുടങ്ങിയത് ‘ബ്ലാസ്റ്റി’ലൂ​ടെ

2017ൽ പുറത്തിറങ്ങിയ മസ്കിന്റെ ജീവചരിത്രം (ഇലോൺ മസ്ക്: ടെസ്‍ല, സ്​പേസ് എക്സ് ആൻഡ് അദർ ക്വസ്റ്റ് ഫോർ എ ഫന്റാസ്റ്റിക് ഫ്യൂച്ചർ) ഇന്ന് പലരും നിരന്തരമായി മോട്ടിവേഷൻ ക്ലാസുകളിൽ പരാമർശിക്കുന്നതായി കണ്ടിട്ടുണ്ട്. ആഷ്ലി വാൻകെയുടെ ആ രചന ഒരർഥത്തിൽ ഏതൊരു മനുഷ്യനെയും പ്രചോദിപ്പിക്കുന്ന ജീവചരിത്രമാണെന്നതിൽ സംശയമില്ല. അതിൽ മസ്കിന്റെ കുട്ടിക്കാലത്തെക്കുറിച്ച് പറയുന്നുണ്ട്. അക്കൂട്ടത്തിൽ ഏതാണ്ട് 40 വർഷം മുമ്പ് നടന്ന ഒരു സംഭവവും. ഒരു സോഫ്റ്റ്​വെയർ കച്ചവടത്തിന്റെ കൂടി കഥയാണത്. ഇന്ന് കാണുന്ന മസ്ക് ‘ജനിച്ച’ കഥ.

മസ്കിന്റെ ജനനം (1971) ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലാണെന്നറിയാമ​ല്ലോ. സംഭവം നടക്കുന്നത് 1983ലാണ്. ക​​മ്പ്യൂ​​ട്ട​​റും ഇ​​ന്റ​​ർ​​നെ​​റ്റു​​മൊ​​ന്നും അ​​ത്ര പ​​രി​​ചി​​ത​​മ​​ല്ലാ​​ത്ത കാലം. പക്ഷേ, ധനിക കുടുംബത്തിൽ പിറന്ന മസ്കിന് വീട്ടിൽതന്നെ ഇതൊക്കെ ലഭ്യമായിരുന്നു. അത്തരം യന്ത്രങ്ങളിൽ അതീവ തൽപരനായിരുന്ന ആ 12 വയസ്സുകാരൻ വി​​ഡി​​യോ ഗെ​​യി​​മു​​ക​​ളി​​ൽ ആ​​കൃ​​ഷ്ട​​നാ​​യി; അത്തരം ‘കളികൾ’ സ്വന്തമായി തയാറാക്കാൻ ‘ബേ​​സി​​ക്’ എ​​ന്ന ക​​മ്പ്യൂ​​ട്ട​​ർ ഭാ​​ഷ സ്വ​​ന്ത​​മാ​​യി പ​​ഠി​​ച്ചു. പ​​ഠിച്ചു പഠിച്ചു അയാൾ സ്വന്തമായി ഒ​​രു വി​​ഡി​​യോ ഗെ​​യി​​മി​​ന്റെ പ്രോ​​ഗ്രാ​​മി​​ങ്ങും ചെ​​യ്തു​​നോ​​ക്കി. ക​​മ്പ്യൂ​​ട്ട​​റി​​ൽ അ​​ത് പ്ര​​വ​​ർ​​ത്തി​​പ്പി​​ച്ചു​​ നോ​​ക്കി​​യ​​പ്പോ​​ൾ കുഴപ്പമില്ലാതെ പോകുന്നുമുണ്ട്.

സ​​ക്സ​​സ് എന്നു വേണമെങ്കിൽ പറയാം. അ​​ന്ന് അ​​മേ​​രി​​ക്ക​​യി​​ൽ​​നി​​ന്നും പു​​റ​​ത്തി​​റ​​ങ്ങി​​യി​​രു​​ന്ന ‘പി​​സി ആ​​ൻ​​ഡ് ഓ​​ഫി​​സ് ടെ​​ക്നോ​​ള​​ജി’ എ​​ന്ന മാ​​സി​​ക​​യി​​ലേ​​ക്ക് ആ ​​പ്രോ​​ഗ്രാം അയാൾ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ത്തി​​നാ​​യി അ​​യ​​ച്ചു​​കൊ​​ടു​​ത്തു. പ്രോ​ഗ്രാം കണ്ട് പ്രസാധകർ ശരിക്കും ഞെട്ടി. ആ ​​​പ്രോ​​ഗ്രാം 500 ഡോ​​ള​​ർ നൽകി അവർ മസ്കിൽനിന്ന് വി​​ല​​യ്ക്കു​​വാ​​ങ്ങി. മസ്കിന്റെ ആദ്യത്തെ ബിസിനസ്. ആ കച്ചവടം കഴിഞ്ഞ് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ മസ്ക് ഭൂമിയിലും ആകാശത്തും തന്റെ കച്ചവടങ്ങൾ പൊടിപൊടിക്കുകയാണ്.

അന്നത്തെ ആ വിഡിയോ ഗെയിമിന് മസ്ക് നൽകിയ പേര് ‘ബ്ലാസ്റ്റർ’ എന്നായിരുന്നു. ആ ഗെയിമിന് ഇന്നത്തെ മസ്കുമായുള്ള സാമ്യം യാദൃച്ഛികമാകാം. കളിയിങ്ങനെയാണ്: ക​​ളി​​ക്കു​​ന്ന​​യാ​​ൾ ഒ​​രു ശൂ​​ന്യാ​​കാ​​ശ സ​​ഞ്ചാ​​രി​​യാ​​ണ്. ഒ​​ട്ടേ​​റെ പ്ര​​തി​​ബ​​ന്ധ​​ങ്ങ​​ളെ വ​​ക​​ഞ്ഞു​​മാ​​റ്റി​​വേ​​ണം, ഏ​​കാ​​ന്ത​​മാ​​യ ആ ​​ഗ​​ഗ​​ന​​യാ​​ത്ര തു​​ട​​രാ​​ൻ. പേ​​ട​​ക​​ത്തി​​നു​​നേ​​രെ ഹൈ​​ഡ്ര​​ജ​​ൻ ബോം​​ബു​​മാ​​യി വ​​രു​​ന്ന അ​​ന്യ​​ഗ്ര​​ഹ ജീ​​വി​​ക​​ളെ നേ​​രി​​ട​​ണം; അ​​തി​​നി​​ട​​യി​​ൽ ഛിന്ന​​ഗ്ര​​ഹ​​ങ്ങ​​ൾ വ​​ന്നു​​ പ​​തി​​ക്കാ​​നും സാ​​ധ്യ​​ത​​യു​​ണ്ട്; വാ​​ൽ​​ന​​ക്ഷ​​ത്ര വ​​ർ​​ഷ​​ങ്ങ​​ളെ​​യും യാ​​ത്രി​​ക​​ൻ ഭ​​യ​​ക്ക​​ണം. സ​​ർ​​വ​​ശ​​ത്രു​​ക്ക​​ളെ​​യും ത​​ക​​ർ​​ക്കു​​ക എ​​ന്ന​​താ​​ണ് യാ​​ത്രി​​ക​​ന്റെ ല​​ക്ഷ്യം. ഇങ്ങനെ മുന്നിൽ വരുന്ന എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റിയും തകർത്തുകളഞ്ഞും (ബ്ലാസ്റ്റ്) ലക്ഷ്യം കൈവരിക്കുന്നവൻ കളിയിൽ വിജയിക്കും.

കച്ചവടത്തിലും ബഹിരാകാശ ​ഗവേഷണത്തിലും സമൂഹമാധ്യമ സംരംഭങ്ങളിലും രാഷ്ട്രീയത്തിലുമെല്ലാം ഇതേ ‘ബ്ലാസ്റ്റർ’ ഗെയിം തന്നെയാണ് മസ്ക് പയറ്റിക്കൊണ്ടിരിക്കുന്നത്. നാസയുടെ കാര്യത്തിൽ ഈ ബ്ലാസ്റ്റിങ് ഏതാണ്ട് പൂർണമായി എന്നുപറയാം. മറ്റു മേഖലയിലും കാര്യങ്ങൾ സമാനമാണ്. അത് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പോടെ കൂടുതൽ വെളിപ്പെട്ടുവെന്നു മാത്രം. മുന്നൊരുക്കങ്ങൾ നേരത്തേതന്നെ തുടങ്ങിയിരുന്നുവെന്നുവേണം കരുതാൻ. ഒരൊറ്റ ഉദാഹരണം മാത്രം എടുക്കാം. 2022 മേയ് മാസത്തിലാണ് അദ്ദേഹം ട്വിറ്റർ (ഇപ്പോൾ എക്സ്) ഏറ്റെടുക്കുന്നത്. മസ്കിന്റെ മറ്റു ബിസിനസുകളുമായി താരതമ്യംചെയ്യുമ്പോൾ ആർക്കും അത്ഭുതം​തോന്നും ഈ ഏറ്റെടുക്കൽ.

കാ​​ലി​​ഫോ​​ർ​​ണി​​യ​​യി​​ലെ സ്റ്റാ​​ൻ​​ഡ്ഫോ​​ഡി​​ൽ പി​​എ​​ച്ച്.​​ഡി പ​​ഠ​​നം പാ​​തി​​വ​​ഴി​​യി​​ലുപേക്ഷിച്ചായിരുന്നു മസ്ക് ​​പൂ​​ർ​​ണ​​സ​​മ​​യ ക​​ച്ച​​വ​​ട​​ത്തി​​ലേ​​ക്ക് ഇ​​റ​​ങ്ങി​​യ​​ത്. ‘സി​​പ് 2’ എ​​ന്ന ചെ​​റി​​യൊ​​രു സോ​​ഫ്റ്റ്​​​വെ​​യ​​ർ സം​​രം​​ഭ​​മാ​​യി​​രു​​ന്നു ആ​​ദ്യം. പ​​​ത്ര​​മാ​​ധ്യ​​മ​​ങ്ങ​​ൾ അ​​ട​​ക്ക​​മു​​ള്ള പ്ര​​സാ​​ധ​​ന സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ഇ​​ന്റ​​ർ​​നെ​​റ്റ് സി​​റ്റി ഗൈ​​ഡ് ത​​യാ​​​​റാക്കി​​ക്കൊ​​ടു​​ക്കു​​ന്ന സോ​​ഫ്റ്റ്​​​വെ​​യ​​ർ ആയിരുന്നു അത്. ‘ന്യൂ​​യോ​​ർ​​ക് ടൈം​​സും’ ‘ഷി​​കാ​​ഗോ ട്രി​​ബ്യൂ​​ണു​’​​മെ​​ല്ലാം സി​​പ് 2വി​​ന്റെ സോ​​ഫ്റ്റ്‍ വെ​​യ​​ർ വാ​​ങ്ങി​​യ​​തോ​​ടെ പരിപാടി വിജയിച്ചു. അതോടെ, അത് 30 ​​കോ​​ടി ഡോ​​ള​​റി​​ന് ‘കൊം​​പാ​​ക്’ എ​​ന്ന സ്ഥാ​​പ​​ന​​ത്തി​​ന് മ​​റി​​ച്ചു​​വി​​റ്റു. ആ ​​വ​​ർ​​ഷം​​ത​​ന്നെ ‘എ​​ക്സ്കോം’ എ​​ന്ന പേ​​രി​​ൽ സാ​​മ്പ​​ത്തി​​ക സേ​​വ​​ന സോ​​ഫ്റ്റ്​​​വെ​​യ​​ർ ക​​മ്പ​​നി ആ​​രം​​ഭി​​ച്ചു. അ​​തും വി​​ജ​​യി​​ച്ചു.

കു​​റ​​ച്ചു ക​​ഴി​​ഞ്ഞ​​പ്പോ​​ൾ മ​​റ്റൊ​​രു ക​​മ്പ​​നി​​യു​​മാ​​യി ല​​യി​​ച്ച് വി​​ഖ്യാ​​ത​​മാ​​യ ‘പേ ​​പാ​​ൽ’ സ്ഥാ​​പി​​ച്ചു. ഇങ്ങനെ വാങ്ങിയും വിറ്റും 2002ലെത്തിയപ്പോൾ പോ​​ക്ക​​റ്റി​​ൽ വീ​​ണ​​ത് 150 കോ​​ടി ഡോ​​ള​​ർ! ഇതിനുശേഷമാണ് സ്​പേസ് എക്സും ടെസ്‍ലയും സോളാർ സിറ്റിയു​മൊ​ക്കെ വരുന്നത്. 2022ലെ കണക്കനുസരിച്ച്, 16,000 കോടി ഡോളറാണ് സമ്പാദ്യം. ഇതിനിടയിലാണ് അദ്ദേഹം ട്വിറ്റർ കിളിയെ പിടിക്കാൻ പോയത്. നോ​​ക്കു​​മ്പോ​​ൾ കാ​​ര്യ​​മാ​​യ വ​​രു​​മാ​​ന​​ത്തി​​ന് ​സ്കോ​​പ്പി​​ല്ല. ആ​​കെ 25 കോ​​ടി​​യി​​ൽ താ​​ഴെ മാ​​​​ത്ര​​മാ​​ണ് ഉ​​പ​​യോ​​ക്താ​​ക്ക​​ൾ. ഫേ​​സ്ബു​​ക്ക്, ഇ​​ൻ​​സ്റ്റ​​ഗ്രാം ഒ​​ക്കെ വെ​​ച്ചു​​നോ​​ക്കു​​മ്പോ​​ൾ ഇത് ചെറിയ സംഖ്യയാണ്. പ​​ക്ഷേ, മ​​റ്റൊ​​ന്നു​​ണ്ട്; ട്വി​​റ്റ​​റി​​ൽ വി​​ഹ​​രി​​ക്കു​​ന്ന​​വ​​രെ​​ല്ലാം സമൂഹത്തിൽ ഉന്നത തലങ്ങളിൽ വിരാജിക്കുന്നവരാണ്. രാഷ്ട്രീയ-സാമൂഹിക വി.​​ഐ.​​പി​​കൾ. ഒ​​രു ചെറിയ ട്വീ​​റ്റി​​നു​​പോ​​ലും വ​​ലി​​യ രാ​​ഷ്ട്രീ​​യ ച​​ല​​ന​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കാ​​ൻ ക​​ഴി​​യും.

അത് സക്കർബർഗിന്റെ ഫേസ്ബുക്കിനും ഇൻസ്റ്റക്കുമില്ല. ട്വിറ്ററിന്റെ ആ ​​ച​​ല​​നവേ​​ഗ​​ത്തി​​ലായിരുന്നു മസ്കിന്റെ കണ്ണ് എന്ന് ഇപ്പോൾ വ്യക്തം. ചെറിയ പണം മുടക്കി അയാൾ സത്യത്തിൽ നിയന്ത്രിച്ചത് അമേരിക്കൻ രാഷ്ട്രീയം തന്നെയായിരുന്നുവെന്ന് വ്യക്തമായിരിക്കുന്നു. അവിടംകൊണ്ടും അവസാനിക്കാതെ അയാളിപ്പോൾ യൂറോപ്യൻ രാഷ്ട്രീയത്തിൽ പ്രതിലോമകരമായി ഇടപെട്ടുകൊണ്ടിരിക്കുന്നു. അടുത്തിടെ, ‘ദി ഗാർഡിയൻ’ ദിനപത്രം അവരുടെ എക്സ് അക്കൗണ്ട് ഇക്കാരണത്താൽ പിൻവലിച്ചത് വലിയ വാർത്തയായിരുന്നു.

യൂറോപ്പിലേക്ക് കടന്നുകയറു​​മ്പോൾ

ഭൂ​​​​ഗോ​​​​ള രാ​​​​ഷ്ട്രീ​​​​യഭൂ​​​​പ​​​​ടം ഒ​​​​ന്നാ​​​​കെ വ​​​​ല​​​​ത്തേ​​​​ക്ക് മാ​​​​റി​​​​യ കാലമാണിത്. ലോ​ക​ത്തെ ഏ​റ്റ​വും​ വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യ ഇ​ന്ത്യ​യു​ടെ കാ​ര്യം​ത​ന്നെ എ​ടു​ക്കു​ക. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തിലധികമായി രാ​ജ്യ​വും അ​തി​ലെ ഭൂ​രി​ഭാ​ഗം സം​സ്ഥാ​ന​ങ്ങ​ളും ഭ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് തീ​വ്ര വ​ല​തു​പ​ക്ഷ​ത്തി​ന്റെ വ​ക്താ​ക്ക​ളാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ന്റെ സ​​ങ്കേ​ത​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളു​മു​പ​യോ​ഗി​ച്ചാ​ണ് ഈ ​രാ​ഷ്ട്രീ​യ​മാ​റ്റ​മെ​ന്ന് കാ​ണാ​തി​രു​ന്നു​കൂ​ടാ. ലോ​ക​ത്തെ​ല്ലാ​യി​ട​ത്തു​മു​ണ്ട് ഈ ​പ്ര​തി​ഭാ​സം. യൂ​​​റോ​പ്പി​ൽ​​ ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ല​​​ങ്ങ​​​ൾ അ​​​വ​​​ലോ​​​ക​​​നംചെ​​​യ്താ​​​ൽ ഇക്കാര്യം എളുപ്പത്തിൽ ബോധ്യപ്പെടും. കു​ടി​യേ​റ്റ വി​രു​ദ്ധ​ത​യും ഇ​സ്‍ലാ​മോ​ഫോ​ബി​യ​യും മുഖമുദ്രയാക്കിയ ഏതാനും പാർട്ടികളുടെ നിയന്ത്രണത്തിലാണ് യൂറോപ് എന്നു പറഞ്ഞാൽ അതിശയോക്തിയില്ല.

ജ​​​ർ​​​മ​​​നി​​​യി​​​ലെ ‘ആ​​​ൾ​​​ട്ട​​​ർ​​​നേ​​​റ്റി​​​വ് ഫോ​​​ർ ജ​​​ർ​​​മ​​​നി’ (എ.​എ​ഫ്.​ഡി), സ്വീ​​​ഡ​​​നി​​​ലെ ഡെ​​​മോ​​​ക്രാ​​​റ്റ്സ് (എ​സ്.​ഡി), എ​​​സ്തോ​​​ണി​​​യ​​​യി​​​ലെ ക​​​ൺ​​​സ​​​ർ​​​വേ​​​റ്റി​വ് പീ​​​പ്ൾ​​​സ് പാ​​​ർ​​​ട്ടി (ഇ.​കെ.​ആ​ർ.​ഇ), ഫി​​​ൻ​​​ല​​​ൻ​​​ഡി​​​ലെ ഫി​​​ൻ​​​സ് പാ​​​ർ​​​ട്ടി (എ​ഫ്.​പി), ഫ്രാ​​​ൻ​​​സി​​​ലെ നാ​​​ഷ​​​ന​​​ൽ റാ​​​ലി പാ​​​ർ​​​ട്ടി (ആ​ർ.​എ​ൻ) തു​ട​ങ്ങി​യ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ അ​ത​ത് രാ​ജ്യ​ങ്ങ​ളി​​ലെ​യും യൂ​റോ​പ്യ​ൻ യൂ​നി​​യ​ന്റെ​യും പാ​ർ​ല​മെ​ന്റു​ക​ളി​ൽ ഇ​തി​ന​കം സാ​ന്നി​ധ്യ​മ​റി​യി​ച്ചു​ക​ഴി​ഞ്ഞു. പ​ല​യി​ട​ങ്ങ​ളി​ലും നേ​രി​യ വോ​ട്ടി​നാ​ണ് അ​വ​ർ​ക്ക് ഭ​ര​ണം ന​ഷ്ട​മാ​യ​ത്. ഉ​ദാ​ഹ​ര​ണ​മാ​യി, 2020ലെ ​ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം നോ​ക്കു​ക. മി​ത​വാ​ദി​യാ​യ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ വി​ജ​യി​ച്ചു​വെ​ങ്കി​ലും എ​തി​ർ​സ്ഥാ​നാ​ർ​ഥി നാ​ഷ​ന​ൽ റാ​ലി​യു​ടെ ലീ ​​​പെ​​​ൻ 42 ശ​ത​മാ​നം വോ​ട്ട് നേ​ടി.

2000ത്തി​ലാ​ണ് ആ​ദ്യ​മാ​യി ഒ​രു തീ​വ്ര വ​ല​തു​ക​ക്ഷി യൂ​റോ​പ്പി​ൽ ഭ​ര​ണ​കൂ​ട​ത്തി​ന്റെ ഭാ​ഗ​മാ​കു​ന്ന​ത് –ഓ​സ്ട്രി​യ​യി​ൽ. 2010 മു​​​ത​​​ൽ ഹം​​​ഗ​​​റി​​​യി​​​ൽ ഭ​ര​ണം ന​ട​ത്തു​ന്ന​ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ വി​​​ക്ട​​​ർ ഓ​​​ർ​​​ബ​​​ന്റെ ഫി​​​ഡെ​​​സ് (Fiderz) ആ​ണ്. 2023 അവസാനം ഇ​റ്റ​ലി​യി​ലും ന​വ നാ​സി​ക​ൾ അ​ധി​കാ​ര​ത്തി​ൽ​വ​ന്നു. അ​മേ​രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലും സ​മാ​ന​മാ​ണ് അ​വ​സ്ഥ. ഒന്നര വർഷം മുമ്പ് അ​ർ​ജ​ന്റീ​ന​യി​ൽ തീ​വ്ര വ​ല​തു​പ​ക്ഷം ഭ​ര​ണ​ത്തി​ലേ​റി. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ആദ്യമായി ഡോ​​​ണ​​ൾ​​​ഡ് ട്രം​​​പ് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന​​​പ്പോ​​​ൾ ലോ​​​ക​​​രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ലെ ഈ ​വ​​​ല​​​തു​​​പ​​​ക്ഷ ധാ​​​ര​​ കൂ​ടു​ത​ൽ ശ​ക്ത​വും പ്ര​ത്യ​ക്ഷ​വു​മാ​യി. കു​ടി​യേ​റ്റ-​ഇ​സ്‍ലാം​ വി​രു​ദ്ധ ന​യ​ങ്ങ​ളും പ​ല രാ​ജ്യ​ങ്ങ​ളു​ടെ​യും ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​യാ​യി മാ​റി. ട്രംപിന്റെ രണ്ടാംവരവിൽ ഈ പ്രതിഭാസം കൂടുതൽ ശക്തമായിരിക്കുകയാണ്.

2024 തെരഞ്ഞെടുപ്പ് വർഷംകൂടിയായിരുന്നുവ​ല്ലോ. 80ൽ​​പ​​രം രാ​​ജ്യ​​ങ്ങ​​ളി​​ലാണ് തെരഞ്ഞെടുപ്പ് നടന്നത്. വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ലെ പാ​​ർ​​ല​​മെ​​ന്റ് തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളും യൂ​​റോ​​പ്യ​​ൻ യൂ​​നി​​യ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പും ന​​വ​​നാ​​സി​​പ​​ക്ഷ​​ത്തി​​ന്റെ ജ​​നാ​​ധി​​പ​​ത്യാ​​ധി​​നി​​വേ​​ശ​​ത്തി​​നാ​​ണ് വ​​ഴി​​തെ​​ളി​​ച്ച​​ത്. പലയിടത്തും ഹിറ്റ്ലർ. ജൂ​​ണി​​ൽ ന​​ട​​ന്ന യൂ​​റോ​​പ്യ​​ൻ യൂ​​നി​​യ​​ൻ പാ​​ർ​​ല​​മെ​​ന്റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ അ​​വ​​ർ നി​​ർ​​ണാ​​യ​​ക ശ​​ക്തി​​യാ​​യി മാ​​റി. 720 അം​​ഗ പാ​​ർ​​ല​​മെ​​ന്റി​​ന്റെ ഏ​​ക​​ദേ​​ശം നാ​​ലി​​ലൊ​​ന്നു പേ​​ർ ന​​വ​​നാ​​സി പാ​​ർ​​ട്ടി​​ക​​ളി​​ൽ​​നി​​ന്നു​​ള്ള​​വ​​രാ​​ണ്. 10 വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ കൂ​​ടു​​ത​​ൽ രാ​​ജ്യ​​ങ്ങ​​ൾ ഈ ​​പ്ര​​ത്യ​​യ​​ശാ​​സ്ത്രം കൈ​​യ​​ട​​ക്കു​​മെ​​ന്ന​​തി​​ന്റെ ഏ​​റ്റ​​വും വ​​ലി​​യ സൂ​​ച​​ന​​യാ​​യി ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ലം ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്നു. ഓ​​സ്ട്രി​​യ​​യി​​ൽ ന​​ട​​ന്ന പാ​​ർ​​ല​​മെ​​ന്റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഏ​​റ്റ​​വും വ​​ലി​​യ ഒ​​റ്റ​​ക്ക​​ക്ഷി ഫ്രീ​​ഡം പാ​​ർ​​ട്ടി​​യാ​​ണ്. മു​​ൻ നാ​​സി നേ​​താ​​ക്ക​​ൾ രൂ​​പം​​ന​​ൽ​​കി​​യ പാ​​ർ​​ട്ടി​​യാ​​ണി​​ത്.

പോ​​ർ​​ചു​​ഗ​​ൽ, റു​​മേ​​നി​​യ, ​ഫ്രാ​​ൻ​​സ്, ബ്രി​​ട്ട​​ൻ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ലും ഇ​​ക്കു​​റി തീ​​വ്ര​​വ​​ല​​തു​​പ​​ക്ഷ ത​​രം​​ഗം ആ​​ഞ്ഞ​​ടി​​ച്ചു. ഒ​​രു​​വേ​​ള, ആ ​​രാ​​ജ്യ​​ങ്ങ​​ളു​​ടെ ഭ​​ര​​ണം ആ​​ർ​​ക്ക് എ​​ന്ന് തീ​​രു​​മാ​​നി​​ക്കാ​​നും ന​​യ​​ങ്ങ​​ൾ രൂ​​പ​​പ്പെ​​ടു​​ത്താ​​നും ക​​ഴി​​യും​​വി​​ധം നി​​ർ​​ണാ​​യ​​ക ശ​​ക്തി​​യാ​​യി അ​​വ​​ർ പാ​​ർ​​ല​​മെ​​ന്റി​​ലു​​ണ്ടാ​​കും. ജ​​ർ​​മ​​നി​​യി​​ൽ സ്റ്റേ​​റ്റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും തീ​​വ്ര​​ വ​​ല​​തു​​പ​​ക്ഷം വി​​ജ​​യസാ​​ന്നി​​ധ്യ​​മ​​റി​​യി​​ച്ചു. തീ​​വ്ര​​ വ​​ല​​തു​​പ​​ക്ഷ​​ത്തോ​​ടൊ​​പ്പം പോ​​പു​​ലി​​സ്റ്റ് ആ​​ശ​​യ​​ങ്ങ​​ളും ഇ​​ക്കു​​റി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കാ​​ര്യ​​മാ​​യി പ്ര​​തി​​ഫ​​ലി​​ച്ചി​​ട്ടു​​ണ്ട്. ഫ്രാ​​ൻ​​സി​​ലും ഓ​​സ്ട്രി​​യ​​യി​​ലു​​മെ​​ല്ലാം ഇ​​തു​​കൂ​​ടി​​യാ​​ണ് സം​​ഭ​​വി​​ച്ച​​ത്. ത​​ങ്ങ​​ളു​​ടെ കു​​ടി​​യേ​​റ്റ വി​​രു​​ദ്ധ ന​​യ​​ങ്ങ​​ളെ​​യെ​​ല്ലാം ഈ ​​രാ​​ജ്യ​​ങ്ങ​​ളി​​ലെ ന​​വ​​നാ​​സി​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ച്ച​​ത് ഇ​​ത്ത​​ര​​ത്തി​​ലാ​​ണ്. മു​​സ്‍ലിം കു​​ടി​​യേ​​റ്റ​​ക്കാ​​ർ രാ​​ജ്യ​​ത്ത് വ​​രു​​ന്ന​​തോ​​ടെ പാ​​ര​​മ്പ​​ര്യ സം​​സ്കാ​​ര​​ത്തെ അ​​ത് ബാ​​ധി​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു പ്ര​​ചാ​​ര​​ണം.

യൂറോപ്പിലുണ്ടായ ഈ മാറ്റം യാദൃച്ഛികമല്ല. നവനാസി രാഷ്ട്രീയ പാർട്ടികളുടെ ആശയപ്രചാരണത്തിന് മസ്കിന്റെ ‘എക്സ്’ വഹിച്ച പങ്ക് ഇന്ന് എല്ലാവരും തുറന്നു സമ്മതിക്കും. ഇന്നിപ്പോൾ, യൂറോപ്പിലെ ജനാധിപത്യ പ്രസ്ഥാനങ്ങൾ അക്കാര്യം ചർച്ചചെയ്തുകൊണ്ടിരിക്കുന്നു. എങ്ങനെയൊക്കെയാണ് മസ്ക് യൂറോപ്യൻ രാഷ്ട്രീയത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നതെന്ന ചർച്ച അടുത്തിടെയായി സജീവമാണ്. കൃത്യമായും മേഖലയിലെ തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങളുടെ വക്താവായി മസ്ക് ചമയുന്ന ഒട്ടേറെ സന്ദർഭങ്ങൾ ഈയടുത്തകാലത്ത് വെളിപ്പെട്ടു. ജർമനിയിലെ എ.എഫ്.ഡി പാർട്ടിയെക്കുറിച്ച് സൂചിപ്പിച്ചുവല്ലോ. പശ്ചിമേഷ്യയിൽനിന്നും ഉത്തരാഫ്രിക്കയിൽനിന്നുമൊക്കെയുള്ള അഭയാർഥികളെ സ്വീകരിച്ചുവെന്നതായിരുന്നു അംഗല മെർകൽ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഈ പാർട്ടി കണ്ട കുഴപ്പം.

കുടിയേറ്റ വിരുദ്ധ നയങ്ങളിലൂടെ ജർമനിയെ ‘രക്ഷിച്ചെടുക്കാ’നുള്ള പ്രവർത്തന പദ്ധതികളാണ് അടുത്തമാസം നടക്കാനിരിക്കുന്ന തെരഞ്ഞടുപ്പിൽ എ.എഫ്.ഡി മുന്നോട്ടുവെക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ ഒരുനിലക്കും കക്ഷിയല്ലാത്ത മസ്കും എക്സും പക്ഷേ, ഇപ്പോഴേ എ.എഫ്.ഡി പക്ഷത്ത് നിലയുറപ്പിച്ചുകഴിഞ്ഞു! ജർമനിക്ക് രക്ഷപ്പെടാനുള്ള ഏറ്റവും അവസാനത്തെ വഴിയാണ് എ.എഫ്.ഡി എന്ന് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. മസ്കിന്റെ വാക്കുകൾ ജർമൻ രാഷ്ട്രീയത്തിൽ ഓളംസൃഷ്ടിക്കുന്നുവെന്നും ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിക്ക് അത് വലിയ തിരിച്ചടിയാകുമെന്നും വിലയിരുത്തുന്നവരുണ്ട്. ബ്രിട്ടനിലാകട്ടെ, ലേബർ പാർട്ടി നേതാവും പ്രധാനമന്ത്രിയുമായ കെയ്ർ സ്റ്റാർമർക്കെതിരെ നിരന്തരം അപവാദ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ് മസ്ക്. ഫ്രാൻസിന്റെയും ഇറ്റലിയുടെയും രാഷ്ട്രീയഗോദകളിലും സമാനമായ ഇടപെടൽ കാണാം.

മസ്കിന്റെ നീക്കങ്ങളെ ഏറെ ജാഗ്ര​തയോടെയാണ് യൂറോപ്യൻ യൂനിയനും ചില രാജ്യങ്ങളും കാണുന്നത്. അതുകൊണ്ടുതന്നെ, മസ്കിന്റെ ‘എക്സി’ന് നിയ​ന്ത്രണം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണവർ. പല മാധ്യമങ്ങളും ഇതിനകംതന്നെ ‘എക്സി’ൽനിന്ന് പിൻവാങ്ങി. യൂറോപ്പിൽ നാലിലൊന്ന് പേരും എക്സ് ഉപയോഗിക്കുന്നുണ്ടെന്ന് കണക്ക്. യൂറോപ്യൻ യൂനിയന്റെ ശക്തമായ ഇടപെടൽമൂലം (നിയമനിർമാണത്തിനുള്ള ശ്രമങ്ങൾ നടക്കുന്നു) 50 ലക്ഷം ആളുകളെങ്കിലും എക്സ് ഒഴിവാക്കിയതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. പക്ഷേ, ഈ നീക്കങ്ങളിലൂടെ എക്സും മസ്കും പടച്ചുവിട്ട വ്യാജ വാർത്തകളും മറ്റും ഇല്ലാതാക്കാനാകുമോ എന്നതാണ് പ്രധാന ചോദ്യം.

അവർ സൃഷ്ടിച്ച കുടിയേറ്റ വിരുദ്ധ-ഇസ്‍ലാമോഫോബിക് ആഖ്യാനങ്ങൾക്ക് ഇതിനകംതന്നെ യൂറോപ്യൻ രാഷ്ട്രീയത്തിൽ വലിയ സ്വീകാര്യത ലഭിച്ചുകഴിഞ്ഞു. എന്നല്ല, ‘എക്സി’നെ മൂലക്കിരുത്തുന്നതിലൂടെ ഇല്ലാതാക്കാനാവുന്നതല്ല മസ്കിന്റെ സ്വാധീനമെന്നതും തിരിച്ചറിയേണ്ടിയിരിക്കുന്നു. ബഹിരാകാശ ഗവേഷണം, ഗ്രീൻ എനർജി തുടങ്ങിയ മേഖലകളിൽ ട്രംപിസത്തിന്റെ അകമ്പടിയോടെ മസ്ക് ഇനിയും വളരുമ്പോൾ അതിനെ എങ്ങനെയായിരിക്കും ലോകം അഭിമുഖീകരിക്കുക എന്നതും കാത്തിരുന്നു കാണേണ്ടതാണ്.

 

സ്​പേ​സ്​ എക്​സ്​

ട്രംപും മസ്കും

2024 ആറ്. ട്രംപിന്റെ വിക്ടറി സ്പീച്ച് ആണ് വേദി. ‘‘നമുക്ക് ഒരു പുതിയ താരമുണ്ട്. പുതിയ താരം ഉദയം ചെയ്തിരിക്കുന്നു –ഇലോൺ.’’ അങ്ങനെയാണ് മസ്കിനെ ട്രംപ് ആ വേദിയിൽ പരിചയപ്പെടുത്തിയത്. നാല് മിനിറ്റ് ആ പ്രസംഗത്തിൽ ട്രംപ് മസ്കിനുവേണ്ടി ചെലവഴിക്കുകയും ചെയ്തു. ‘സൂപ്പർ ജീനിയസ്’ എന്നായിരുന്നു വിശേഷണം. 12 കോടി ഡോളറാണ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിനായി മസ്കും സ്​പേസ് എക്സും ചെലവഴിച്ചതെന്നാണ് റിപ്പോർട്ടുകൾ. മാ​ത്രമല്ല, പഴയ ‘ബ്ലാസ്റ്റർ ബോയ്’ പ്രചാരണവേദികളിൽ സജീവമായി. ലോകത്തെ ഏറ്റവും വലിയ സമ്പന്നന്റെ പിന്തുണ ട്രംപിനാണെന്ന് ജനസഞ്ചയത്തെ ബോധ്യപ്പെടുത്താൻ മസ്കിന്റെ സാന്നിധ്യത്തിലൂടെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കഴിഞ്ഞു.

അത് വലി​യതോതിൽ വോട്ടായി എന്നതാണ് നേര്. തെരഞ്ഞെടുപ്പാനന്തരം കേവലം പിന്നണിയിൽനിന്ന് ഭരണചക്രം നിയന്ത്രിക്കാനല്ല മസ്കിന്റെ തീരുമാനമെന്ന് വിജയ പ്രഖ്യാപനത്തിന്റെ തൊട്ടടുത്തനാളുകളിൽതന്നെ വ്യക്തമാവുകയുംചെയ്തു. കാപിറ്റോൾ ഹില്ലിലും വൈറ്റ് ഹൗസിലും ട്രംപിനെ ഉപദേശിക്കാൻ മസ്കുമുണ്ടാകും. ചുരുക്കത്തിൽ, മസ്കിന്റെ നിഴലിൽ ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും നടത്തുന്ന ഒലിഗാർക്കി ഭരണമായിരിക്കും ഇനിയങ്ങോട്ട് അമേരിക്കയിൽ അരങ്ങേറാൻ പോകുന്നത്. സ്വാഭാവികമായും അതിന്റെ അനുരണനങ്ങൾ ലോ​കത്തെല്ലായിടത്തും പ്രസരിക്കും. ഈ പ്രവചനത്തിന് നാസയാണ് സാക്ഷ്യം!

News Summary - weekly articles