Begin typing your search above and press return to search.
വേട്ടക്കാരും ഇരകളും: മൂന്ന് വാർത്താ വ്യക്തികൾ
Posted On date_range 16 July 2021 9:06 AM GMT
Updated On date_range 16 July 2021 11:56 AM GMT
മൂന്നുപേർ. രണ്ടുപേർ ഭരണകൂട ഭീകരതയുടെ ഇരകൾ. മൂന്നാമൻ ആ ഭീകരതയുടെ നടത്തിപ്പുകാരൻ. സ്റ്റാൻ സ്വാമി, ജൂലിയൻ അസാൻജ്, ഡോണൾഡ് റംസ്ഫെൽഡ്. ഭരണകൂടങ്ങൾ കക്ഷിയായ ഈ വാർത്തകൾ മാധ്യമങ്ങൾ എങ്ങനെ കൈകാര്യം ചെയ്തു എന്നത് കൗതുകകരമാണ്. പരമാവധി ഭരണകൂടങ്ങളെ അലോസരപ്പെടുത്താതിരിക്കാനുള്ള ശ്രദ്ധ മാധ്യമങ്ങളിൽ കൂടിവരുന്നുണ്ടോ?
സ്റ്റാൻ സ്വാമിയുടെ ''കസ്റ്റഡി മരണം'' ഒഴിവാക്കാമായിരുന്നു (ജയിലിലല്ല, ആശുപത്രിയിൽവെച്ചാണ് മരണമെങ്കിലും ജാമ്യം കിട്ടാത്തിടത്തോളം അദ്ദേഹം സാങ്കേതികമായി കസ്റ്റഡിയിലായിരുന്നു). യു.എ.പി.എ എന്ന നിയമത്തിൽ മുൻതൂക്കം ന്യായത്തിനോ നീതിക്കോ അല്ല; ഭരണകൂടത്തിെൻറ ഭാഷ്യത്തിനാണ്. അതിനൊത്ത് വളയാൻ ജുഡീഷ്യറി നിർബന്ധിതരാകുേമ്പാൾ ഇതെല്ലാം ചൂണ്ടിക്കാട്ടേണ്ടത് മാധ്യമങ്ങളാണ്.
സ്റ്റാൻ സ്വാമിയുടെ മരണത്തിലെ നീതികേട് ഭൂരിപക്ഷം മാധ്യമങ്ങളും വിളിച്ചുപറയുകതന്നെ ചെയ്തു. ''84 കാരനായ സ്റ്റാൻ സ്വാമിയെ ഭരണകൂടമല്ല, മരണം സ്വതന്ത്രനാക്കി'' എന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് തലക്കെട്ട് (ജൂലൈ 6). ''പിതാേവ, ഞങ്ങളോട് പൊറുക്കരുതേ'' എന്ന് ടെലിഗ്രാഫ് ശീർഷകം. ''രക്തസാക്ഷ്യം'' (ജനയുഗം), ''ജാമ്യമല്ല, വിധിച്ചത് മരണം'' (മാധ്യമം), ''നീതിനിഷേധത്തിെൻറ വലിയ ഇര'' (ചന്ദ്രിക), ''നീതിശബ്ദം നിലച്ചു'' (ദീപിക), ''ജീവനെടുത്തു'' (ദേശാഭിമാനി) എന്നിങ്ങനെ പോകുന്നു തലക്കെട്ടുകൾ.
സ്റ്റാൻ സ്വാമി അനുഭവിച്ച പീഡനങ്ങളുടെ ചിത്രം പത്രങ്ങൾ വരച്ചുകാട്ടുന്നുണ്ട്. അതേസമയം, കൃത്രിമ തെളിവുകളാണ് അദ്ദേഹത്തിനെതിരെ ഉന്നയിച്ചതെന്ന വിവരം ജന്മഭൂമിയിൽ മാത്രമല്ല, കേരള കൗമുദി റിപ്പോർട്ടിലും കണ്ടില്ല (ജന്മഭൂമിക്കിത് ഒന്നാംപേജ് വാർത്തപോലുമല്ല). ദേശാഭിമാനിയിൽ എം.എ. ബേബിയുടെ ലേഖനത്തിൽ, ''ഇന്ത്യയുടെ നിയമവ്യവസ്ഥയിൽ യു.എ.പി.എ പോലുള്ള ഒരു നിയമം ഇന്നത്തെ രൂപത്തിൽ ഉണ്ടാകാൻ പാടില്ല എന്നാണ് സിപിെഎഎമ്മിെൻറ സുചിന്തിതമായ അഭിപ്രായം'' എന്ന് വായിക്കുന്നവർ കേരളത്തിലും അതേ ''സുചിന്തിത'' നയംതന്നെയാണോ എന്ന് ചോദിക്കാനിടയുണ്ട്.
സ്റ്റാൻ സ്വാമി അനുഭവിച്ച നീതികേട് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പത്രങ്ങൾ മുഖപ്രസംഗമെഴുതിയത്. മലയാള മനോരമയുടെ തനത് ശൈലി എടുത്തുപറയേണ്ടതുെണ്ടന്ന് തോന്നുന്നു. ഭരണകൂടത്തിെൻറ വീഴ്ചയെപ്പറ്റി പറയേണ്ടിവരുേമ്പാൾ അത് പത്രത്തിെൻറ വീക്ഷണമായിട്ടല്ല, മറ്റുള്ളവരുടെ ആരോപണമായി അവതരിപ്പിക്കുക എന്നതാണ് ആ രീതി. ''ഫാ. സ്റ്റാൻ സ്വാമിയും നീതിയുടെ തോൽവിയും'' എന്ന തലക്കെട്ടിന് ഉപ തലക്കെട്ടായി വരുന്നു, ''യഥാസമയം ചികിത്സ ഉറപ്പാക്കാതെ മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം'' എന്ന്.
''ഈ മരണത്തിെൻറ ഉത്തരവാദി ആര്'' എന്ന ചോദ്യം നേർക്കുനേരെ ഉയർത്തുന്ന മാതൃഭൂമി മുഖപ്രസംഗം, കോടതിയുടെ ദുഃഖപ്രകടനത്തിൽ ആത്മവിമർശനത്തിെൻറ അംശം കാണുന്നു: ''പൗരന് അർഹമായ നീതി പലപ്പോഴും നൽകാനാവുന്നില്ലല്ലോ എന്ന നീതിപീഠത്തിെൻറ നെടുനീർപ്പായി അതിനെ കാണണം.'' മനോരമക്ക് അത് ആർക്കും ഉത്തരവാദിത്തമില്ലാത്ത ഒരു സ്വാഭാവിക മരണത്തിലെ ദുഃഖം മാത്രമാണ്: ''ആകസ്മികമായ ആ വിയോഗത്തിനുമുന്നിൽ കോടതി രേഖപ്പെടുത്തിയ നടുക്കത്തിെൻറ മുഴക്കം രാജ്യത്തിെൻറ ഇടനെഞ്ചിൽ ഏറെക്കാലമുണ്ടാകും.''
''ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിെൻറ ഉത്തരവാദിത്വത്തിൽനിന്ന് നീതിന്യായ സംവിധാനമുൾപ്പെടെയുള്ള ഭരണകൂടത്തിന് ഒഴിഞ്ഞുമാറാനാവില്ല'' എന്ന് മാതൃഭൂമി. ''... സ്റ്റാൻ സ്വാമി എന്ന എൺപത്തിനാലുകാരൻ ഭരണകൂട ഭീകരതയ്ക്ക് ഇരയാവുകയായിരുന്നുവെന്നാണു മനുഷ്യാവകാശ പ്രവർത്തകരുടെ ആരോപണം'' എന്ന് മനോരമ.
ഇതൊക്കെയാണെങ്കിലും ഒരു മനുഷ്യാവകാശ പ്രവർത്തകനെ സർക്കാറും ജുഡീഷ്യറിയുമടങ്ങുന്ന ഭരണകൂടം എത്ര നിർദയവും നീതിരഹിതവുമായാണ് മരണത്തിലേക്ക് തള്ളിവിട്ടതെന്ന് പൊതുവെ മാധ്യമങ്ങൾ പറഞ്ഞുതരുന്നുണ്ട്. അതേസമയം, ഈയിടെ മരിച്ച മുൻ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ഡോണൾഡ് റംസ്ഫെൽഡിനെ അദ്ദേഹത്തിെൻറ ഭീകരരീതികൾ തുറന്നുപറഞ്ഞ് പരിചയപ്പെടുത്തിയവർ കുറവാണ്.
റംസ്ഫെൽഡ് എന്ന കൊലയാളി
അമേരിക്കയിലെ വർഗീയ വലതുപക്ഷം പി.എൻ.എ.സി (Project for the New American Century) എന്നപേരിൽ ആഗോള ആധിപത്യ പദ്ധതി തയാറാക്കിയപ്പോൾ അതിെൻറ നേതൃത്വത്തിലുണ്ടായിരുന്നയാളാണ് റംസ്ഫെൽഡ്. സെപ്റ്റംബർ 11െൻറ ഭീകരാക്രമണത്തിനു മുേമ്പ ഇറാഖിലടക്കം ഭരണകൂടങ്ങളെ അട്ടിമറിക്കൽ പി.എൻ.എ.സി വിഭാവനം ചെയ്തിരുന്നു. 9/11നു തൊട്ടുപിന്നാലെ, അതുമായി ഒരു ബന്ധവുമില്ലാത്ത ഇറാഖിനെ ആക്രമിക്കാൻ തിടുക്കംകൂട്ടുകയായിരുന്നു അയാൾ.കൂട്ടനശീകരണായുധങ്ങൾ സദ്ദാംഹുസൈെൻറ പക്കലുണ്ടെന്ന് റംസ്ഫെൽഡും മറ്റും നുണപറഞ്ഞപ്പോൾ അതിൽ മറ്റൊരു ചതികൂടി ഉണ്ടായിരുന്നു: അതിനു മൂന്നു പതിറ്റാണ്ടോളം മുമ്പ്, പ്രസിഡൻറ് റെയ്ഗെൻറ പ്രതിനിധിയായി ഇറാഖിൽ സദ്ദാമിനെ കണ്ട് ചർച്ചകൾ നടത്തിയ റംസ്ഫെൽഡ്, ഇറാൻ സൈന്യത്തിനും ഇറാഖിലെ കുർദുകൾക്കുമെതിരെ പ്രയോഗിക്കാനായി ജൈവ-രാസായുധങ്ങൾ കൈമാറിയിരുന്നു. പിന്നീട് ഇതെല്ലാം ഒഴിവാക്കാൻ സദ്ദാം നിർബന്ധിതനായെങ്കിലും താൻ കൊടുത്ത ആയുധത്തെ അധിനിവേശത്തിനുള്ള കള്ള ന്യായമായി എടുത്തുകാട്ടാൻ റംസ്ഫെൽഡിന് ഒരറപ്പുമുണ്ടായില്ല.
ഇറാഖിലെ ലക്ഷങ്ങളെ കൊന്ന അധിനിവേശത്തിെൻറ സൂത്രധാരനാണ് റംസ്ഫെൽഡ്. ഗ്വണ്ടാനമോ, അബൂഗുറൈബ് തടവറകളിൽ അതിക്രൂര പീഡനങ്ങൾക്ക് നിർദേശം കൊടുത്തതും അയാൾതന്നെ.
റംസ്ഫെൽഡിെൻറ ക്രൂരകൃത്യങ്ങൾ മറച്ചുപിടിക്കാനാണ് പടിഞ്ഞാറും ഇവിടെയുമുള്ള മുഖ്യധാരാ മാധ്യമങ്ങൾ ശ്രമിച്ചത്. ചെറുവാർത്ത മാത്രമായി ആ മരണം. മാതൃഭൂമി: ''ഇറാഖ് യുദ്ധത്തിെൻറ പ്രധാന ആസൂത്രകരിലൊരാളായിരുന്നു റംസ്ഫീൽഡ്. ജോർജ് ബുഷിെൻറ കാലത്ത് ഭീകരതാവിരുദ്ധ യുദ്ധങ്ങളുടെ വക്താവായിരുന്നു അദ്ദേഹം. ഇറാഖ് യുദ്ധത്തിനുശേഷം 2006ൽ റംസ്ഫീൽഡ് രാജിവെച്ചു'' (അബൂഗുറൈബ്, ഗ്വണ്ടാനമോ തടവറകളിലെ കൊടുംക്രൂരതകൾക്ക് ഉത്തരവാദിയെന്ന നിലക്ക് അയാൾക്ക് രാജിവെക്കേണ്ടിവന്നതാണ് എന്നതടക്കം വിശദാംശങ്ങൾ ഒഴിവാക്കി).
ദീപിക അത്രപോലും പറഞ്ഞില്ല: ''... അർബുദരോഗബാധിതനായിരുന്നു. ജോർജ് ഡബ്ല്യു. ബുഷിെൻറ ഭരണകാലത്ത് പെൻറഗൺ മേധാവിയായിരുന്ന റംസ്ഫെൽഡ് ഇറാക്ക് യുദ്ധത്തിൽ നിർണായക പങ്കുവഹിച്ചു.''
റംസ്ഫെൽഡിെൻറ ക്രൂരകൃത്യങ്ങൾ മറച്ചുപിടിക്കാനാണ് പടിഞ്ഞാറും ഇവിടെയുമുള്ള മുഖ്യധാരാ മാധ്യമങ്ങൾ ശ്രമിച്ചത്. ചെറുവാർത്ത മാത്രമായി ആ മരണം. മാതൃഭൂമി: ''ഇറാഖ് യുദ്ധത്തിെൻറ പ്രധാന ആസൂത്രകരിലൊരാളായിരുന്നു റംസ്ഫീൽഡ്. ജോർജ് ബുഷിെൻറ കാലത്ത് ഭീകരതാവിരുദ്ധ യുദ്ധങ്ങളുടെ വക്താവായിരുന്നു അദ്ദേഹം. ഇറാഖ് യുദ്ധത്തിനുശേഷം 2006ൽ റംസ്ഫീൽഡ് രാജിവെച്ചു'' (അബൂഗുറൈബ്, ഗ്വണ്ടാനമോ തടവറകളിലെ കൊടുംക്രൂരതകൾക്ക് ഉത്തരവാദിയെന്ന നിലക്ക് അയാൾക്ക് രാജിവെക്കേണ്ടിവന്നതാണ് എന്നതടക്കം വിശദാംശങ്ങൾ ഒഴിവാക്കി).
ദീപിക അത്രപോലും പറഞ്ഞില്ല: ''... അർബുദരോഗബാധിതനായിരുന്നു. ജോർജ് ഡബ്ല്യു. ബുഷിെൻറ ഭരണകാലത്ത് പെൻറഗൺ മേധാവിയായിരുന്ന റംസ്ഫെൽഡ് ഇറാക്ക് യുദ്ധത്തിൽ നിർണായക പങ്കുവഹിച്ചു.''
ഇറാഖ് അധിനിവേശത്തിനുവേണ്ടി റംസ്ഫെൽഡിനും ബുഷിനും ആവശ്യമുള്ള കള്ള വാർത്തകൾ പ്രസിദ്ധപ്പെടുത്തിയിരുന്ന ന്യൂയോർക് ടൈംസ് ഇപ്പോഴും കൊലയാളിയെ മഹാനാക്കുന്നു, ''റോബർട്ട് മക്നമാറക്ക് ശേഷം ഏറ്റവും കരുത്തനായ പ്രതിരോധ സെക്രട്ടറി'' എന്നും മറ്റും. റംസ്ഫെൽഡ് നേതൃത്വം നൽകിയ ഇറാഖ് യുദ്ധം ''ചെലവേറിയതാ''യിപ്പോയത്രെ. അത് നിയമവിരുദ്ധമായിരുന്നെന്ന കാര്യം മറച്ചുവെക്കുന്നു. നുണയും ചതിയുംകൊണ്ടാണ് തുടങ്ങിയതെന്ന് ടൈംസ് പറയില്ല -കാരണം അവരാണല്ലോ അതിെൻറ ഏജൻസി എടുത്തിരുന്നത്. യുദ്ധക്കുറ്റമെന്ന വാക്കും ടൈംസ് ഉപയോഗിക്കുന്നില്ല.
ടൈംസ് മാത്രമല്ല വാഷിങ്ടൺ പോസ്റ്റ് പോലുള്ള വൻ പത്രങ്ങളും റംസ്ഫെൽഡ് എന്ന കൊലയാളിയെ വീരപുരുഷനാക്കാൻ നോക്കി. അതേസമയം, ഓൺലൈൻ മാധ്യമങ്ങളും സമാന്തര മാധ്യമങ്ങളുമെല്ലാം മറയില്ലാതെതന്നെ കൊലയാളിയുടെ തനിനിറം തുറന്നുകാട്ടുന്നുണ്ടായിരുന്നു.
ഡെയ്ലി ബീസ്റ്റിൽ സ്പെൻസർ ആക്കർമൻ എഴുതിയ ശക്തമായ ലേഖനം ശ്രദ്ധിക്കപ്പെട്ടു. ''റംസ്ഫെൽഡിെൻറ മരണത്തിൽ ഒരു സങ്കടമേയുള്ളൂ. അത് ഒരു ഇറാഖി ജയിലിലല്ലല്ലോ സംഭവിച്ചത് എന്നത്.'' ലേഖനം അവസാനിച്ചതിങ്ങനെ: ''അയാളെച്ചൊല്ലി കരയരുത്. അയാളുടെ ഇരകളെ ഓർത്ത് കരയുക.''
ഇലക്ട്രോണിക് ഇൻതിഫാദ എഡിറ്റർ അലി അബൂ നിമ: ''തനി രാക്ഷസനായിരുന്നു ഇയാൾ. അയാൾക്കെതിരെ നീതി നടപ്പാകുന്നതു കാണാൻ കഴിയാതെപോയ ഇരകൾക്ക് എെൻറ അനുശോചനങ്ങൾ.''
ദ നേഷനിൽ ഫിലിസ് ബെനിസ്: ''റംസ്ഫെൽഡ് നടത്തിയ യുദ്ധങ്ങളിൽ ആയിരക്കണക്കിന് മനുഷ്യർ അതിദാരുണമായി മരിച്ചു; അയാൾക്കോ, സുഖമരണം.''
ജക്കോബിൻ മാഗിൽ ബെൻ ബർഗിസ്: ''ഡോണൾഡ് റംസ്ഫെൽഡേ, നരകത്തിൽ കിടന്ന് തുലയ്.''
ഇത്രയൊക്കെ ആകാമോ എന്ന് ചോദിക്കാം. അതേസമയം റംസ്ഫെൽഡിെൻറ ക്രൂരതക്കും അതിരുണ്ടായിരുന്നില്ല എന്ന് മാധ്യമങ്ങൾ പറയേണ്ടതുണ്ട്. മരിച്ചു എന്നു കരുതി സത്യം മറച്ചുവെക്കാൻ മാധ്യമങ്ങൾക്ക് അവകാശമില്ല. കാരണം അവ രേഖപ്പെടുത്തുന്നത് ചരിത്രംകൂടിയാണേല്ലാ.
അസാൻജിനെ മറന്നവർ
അമേരിക്ക അടക്കമുള്ള അധീശത്വ ശക്തികളുടെ കള്ളരഹസ്യങ്ങൾ പുറത്തുകൊണ്ടുവന്ന വിക്കിലീക്സിെൻറ സ്ഥാപകനാണ് ജൂലിയൻ അസാൻജ്. ഇറാഖിൽ അമേരിക്കൻ സേന നടത്തിയ യുദ്ധക്കുറ്റങ്ങളുൾപ്പെടെ പലതും ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന, ഡിജിറ്റൽ മാധ്യമപ്രവർത്തകൻ.പക്ഷേ, കളി വലിയവരോടാണല്ലാ. അവർ ഒട്ടും സമയം കളയാതെ അദ്ദേഹത്തെ കുടുക്കി. കേസിനു പിറകെ കേസ്. അഭയംതേടിയിരുന്ന ലണ്ടനിലെ ഇക്വഡോർ എംബസിയിൽനിന്ന് സമ്മർദതന്ത്രങ്ങളിലൂടെ പുറത്തുചാടിച്ച് അറസ്റ്റ് ചെയ്തു. യു.എസിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് കേസ് നടക്കുന്നു. യു.എസിലെത്തിയാൽ എന്നെന്നേക്കുമായി ജയിലിൽ കഴിയാനുള്ള കേസുകൾ അവിടെ ഒരുങ്ങിക്കഴിഞ്ഞു.
ലോകമെങ്ങുമുള്ള മാധ്യമങ്ങൾക്ക് പ്രിയങ്കരനാകേണ്ടിയിരുന്നു അസാൻജ് എന്ന ആസ്ട്രേലിയക്കാരൻ. ജേണലിസ്റ്റാണ്. എഡിറ്ററാണ്. ഭരണകൂടങ്ങളെ അലോസരപ്പെടുത്തുന്ന അപ്രിയസത്യങ്ങൾ തെളിവുസഹിതം സംഘടിപ്പിച്ച് മാധ്യമങ്ങൾക്ക് നൽകിപ്പോന്ന വിലപ്പെട്ട വാർത്താ ഉറവിടമാണ്. പക്ഷേ ഭരണകൂടങ്ങൾ വേട്ടയാടിയപ്പോൾ മാധ്യമങ്ങൾ പാട്ടിനുപോയി. ഇപ്പോൾ, അസാൻജിന് അനുകൂലമായ വലിയൊരു 'ബ്രേക്കിങ് ന്യൂസ്' വന്നപ്പോഴോ, അവരൊക്കെ നിശ്ശബ്ദത പാലിക്കുന്നു.
രണ്ടാഴ്ച മുമ്പാണ് സിഗുർദർ ഇൻഗി തോർഡർസൺ എന്ന ഒരാൾ അസാൻജ് കേസിൽ വഴിത്തിരിവാകാവുന്ന വെളിപ്പെടുത്തൽ നടത്തിയത്. അസാൻജിനെതിരായ അമേരിക്കൻ േപ്രാസിക്യൂഷെൻറ മുഖ്യസാക്ഷിയാണ് ഇൗ ''ഹാക്കർ സിഗ്ഗി''. അസാൻജ് തന്നോട് രഹസ്യഫയലുകൾ ഹാക്ക് ചെയ്ത് ചോർത്തിക്കൊടുക്കാനാവശ്യപ്പെട്ടു എന്ന തോർഡർസെൻറ മൊഴിയാണ് അസാൻജിനെതിരായ വലിയ തെളിവ്. ജൂൺ 26ന് സ്റ്റുൻഡിൻ എന്ന ഐസ്ലൻഡ് പത്രത്തോട് അയാൾ വെളിപ്പെടുത്തിയത്, യു.എസ് നിയമവകുപ്പും എഫ്.ബി.ഐയും നിർദേശിച്ചതനുസരിച്ച് താൻ കള്ളം പറയുകയായിരുന്നു എന്നത്രെ.
പലതരം പീഡന-തട്ടിപ്പ് കേസുകളിൽ പ്രതിയായ താൻ അതിൽനിന്ന് രക്ഷപ്പെടാനാണ് അങ്ങെന ചെയ്തതെന്നും അയാൾ തുറന്നുപറഞ്ഞു. ഇത് ചെറിയ വാർത്തയായിപ്പോലും ചേർക്കാത്ത പത്രങ്ങളിൽ അമേരിക്കയിലെ മുഖ്യ മാധ്യമങ്ങളുണ്ട്. ഇതും വാർത്തയല്ലെങ്കിൽ ചോദിക്കാം -അപ്പോൾ എന്താണ് വാർത്ത?