Begin typing your search above and press return to search.
proflie-avatar
Login

യാ​​ത്ര​​യു​​ടെ ച​​ല​​ച്ചി​​ത്രലോ​​കം

യാ​​ത്ര​​യു​​ടെ ച​​ല​​ച്ചി​​ത്രലോ​​കം
cancel

‘റോ​​ഡ് ​​​മൂ​​വി​​ക​​ൾ’ എ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്കാ​​വു​​ന്ന സി​​നി​​മ​​ക​​ളെ​​ക്കു​​റി​​ച്ചാ​​ണ്​ ഈ ​​പ​​ഠ​​നം. സി​​നി​​മ റോ​​ഡ്​​​മൂ​​വി​​യെ ശ​​രി​​യാ​​യി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി​​യോ? ഈ ​​സി​​നി​​മ​​ക​​ൾ എ​​ന്തു ദൗ​​ത്യ​​മാ​​ണ്​ നി​​ർ​​വ​​ഹി​​ച്ച​​ത്​? - വി​​ശ​​ക​​ല​​നം.ഏ​റെ ആ​ഴ​വും വ്യ​ത്യ​സ്ത​മാ​യ അ​ർ​ഥ​ത​ല​ങ്ങ​ളും വ്യാ​പ്തി​യു​മു​ള്ള ഒ​രു വാ​ക്കാ​ണ് യാ​ത്ര. ഒ​രി​ട​ത്തു​നി​ന്ന് മ​റ്റൊ​രി​ട​ത്തേ​ക്കു​ള്ള സ​ഞ്ചാ​രം എ​ന്ന സ​ർ​വ​ല​ളി​ത​മാ​യ ഒ​ന്നി​ൽ​നി​ന്ന് ആ​ത്മീ​യ​വും ത​ത്ത്വ​ചി​ന്താ​പ​ര​വു​മാ​യ ഒ​രു​പാ​ട് അ​ർ​ഥ​ങ്ങ​ളെ വ​രെ അ​ത്...

Your Subscription Supports Independent Journalism

View Plans

‘റോ​​ഡ് ​​​മൂ​​വി​​ക​​ൾ’ എ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്കാ​​വു​​ന്ന സി​​നി​​മ​​ക​​ളെ​​ക്കു​​റി​​ച്ചാ​​ണ്​ ഈ ​​പ​​ഠ​​നം. സി​​നി​​മ റോ​​ഡ്​​​മൂ​​വി​​യെ ശ​​രി​​യാ​​യി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി​​യോ? ഈ ​​സി​​നി​​മ​​ക​​ൾ എ​​ന്തു ദൗ​​ത്യ​​മാ​​ണ്​ നി​​ർ​​വ​​ഹി​​ച്ച​​ത്​? - വി​​ശ​​ക​​ല​​നം.

​റെ ആ​ഴ​വും വ്യ​ത്യ​സ്ത​മാ​യ അ​ർ​ഥ​ത​ല​ങ്ങ​ളും വ്യാ​പ്തി​യു​മു​ള്ള ഒ​രു വാ​ക്കാ​ണ് യാ​ത്ര. ഒ​രി​ട​ത്തു​നി​ന്ന് മ​റ്റൊ​രി​ട​ത്തേ​ക്കു​ള്ള സ​ഞ്ചാ​രം എ​ന്ന സ​ർ​വ​ല​ളി​ത​മാ​യ ഒ​ന്നി​ൽ​നി​ന്ന് ആ​ത്മീ​യ​വും ത​ത്ത്വ​ചി​ന്താ​പ​ര​വു​മാ​യ ഒ​രു​പാ​ട് അ​ർ​ഥ​ങ്ങ​ളെ വ​രെ അ​ത് ഉ​ൾ​ക്കൊ​ള്ളു​ന്നു. ജീ​വി​തം ഒ​രു യാ​ത്ര​യാ​െ​ണ​ന്ന് പ​റ​യും​പോ​ലെ. യാ​ത്ര​പോ​യ ആ​ള​ല്ല തി​രി​കെ വ​രു​ന്ന​ത് എ​ന്ന് പ​റ​യും​പോ​ലെ. അ​തേ​സ​മ​യം, ഭൗ​തി​ക​മാ​യ സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ ഇ​ല്ലാ​തെ, നാം ​നി​ൽ​ക്കു​ന്ന അ​തേ ഇ​ട​ത്തു​പോ​ലും സം​ഭ​വി​ക്കു​ന്ന ഒ​ന്നു​കൂ​ടി​യാ​ണ് യാ​ത്ര. തി​ക​ച്ചും ആ​ന്ത​രി​ക​മാ​യ യാ​ത്ര​ക​ൾ. കു​റെ​ക്കാ​ലം മു​മ്പു​വ​രെ സാ​ഹി​ത്യ​കൃ​തി​ക​ളാ​ണ് യാ​ത്ര​ക​ൾ​ക്ക് പ്രേ​ര​ണ​യാ​യി​രു​ന്ന​തെ​ങ്കി​ൽ ഇ​ന്ന​തി​ന്റെ സ്ഥാ​നം യാ​ത്രാ​സി​നി​മ​ക​ൾ​ക്കാ​ണ്; ക​ഥാ​സി​നി​മ​യെ​ന്നോ ഡോ​ക്യു​മെ​ന്റ​റി​യെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ​ത​ന്നെ. ‘മ​ഞ്ഞ്’ വാ​യി​ച്ച് നൈ​നി​താ​ളി​ലേ​ക്കും ‘വാ​ന​പ്ര​സ്ഥം’ വാ​യി​ച്ച് കു​ട​ജാ​ദ്രി​യി​ലേ​ക്കും ‘ഹ​രി​ദ്വാ​റി​ൽ മ​ണി​ക​ൾ മു​ഴ​ങ്ങു​ന്നു’ വാ​യി​ച്ച് ഹ​രി​ദ്വാ​റി​ലേ​ക്കും, ‘ഹി​മ​വാ​ന്റെ മു​ക​ൾ​ത്ത​ട്ടി​ൽ’ വാ​യി​ച്ച് ഹി​മാ​ല​യ​ത്തി​ലേ​ക്കും പോ​യ​പോ​ലെ യാ​ത്രാ​സി​നി​മ​ക​ളും ഡോ​ക്യു​മെ​ന്റ​റി​ക​ളും വ്ലോ​ഗു​ക​ളും ഇ​ന്ന് യാ​ത്രി​ക​രെ ന​യി​ക്കു​ന്നു.

യാ​ത്രാ​സി​നി​മ​ക​ൾ പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത് അ​തി​ലെ ച​ല​നാ​ത്മ​ക​ത​യും ഊ​ർ​ജ​വും അ​ത് പ​ക​ർ​ന്നു ന​ൽ​കു​ന്ന പോ​സി​റ്റി​വി​റ്റി​യും കൊ​ണ്ടു​കൂ​ടി​യാ​ണ്. ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കൊ​പ്പം പ്രേ​ക്ഷ​ക​രെ​ക്കൂ​ടി കൂ​ടെ​ക്കൂ​ട്ടു​ന്ന സി​നി​മ​ക​ൾ. ഒ​രു​വേ​ള ചാ​രു​ക​സേ​ര യാ​ത്രി​ക​രെ​പ്പോ​ലും അ​തി​ൽനി​ന്ന് എ​ഴു​ന്നേ​ൽ​പി​ക്കു​ന്ന മാ​യാ​ജാ​ലം.

യാ​ത്രാ​സി​നി​മ​ക​ൾ സൃ​ഷ്ടി​ക്കു​ന്ന മ​റ്റൊ​രു ഫ​ലം വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​ക്കു​ന്ന ച​ല​ന​മാ​ണ്. സി​നി​മ​യി​ൽ ക​ട​ന്നു​വ​രു​ന്ന സ്ഥ​ല​ങ്ങ​ൾ, ഭൂ​പ്ര​കൃ​തി, ഭ​ക്ഷ​ണം, പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തൊ​ക്കെ അ​വി​ടേ​ക്കു​ള്ള ടൂ​റി​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്നു. ആ​ളു​ക​ളെ യാ​ത്ര​ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​വ​കൂ​ടി​യാ​ണ് ന​ല്ല യാ​ത്രാ​സി​നി​മ​ക​ൾ. ഓ​രോ പ്രേ​ക്ഷ​ക​നി​ലും അ​വ ഉ​ണ്ടാ​വു​ന്ന​ത് വ്യ​ത്യ​സ്ത കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ടാ​വു​മെ​ന്നു മാ​ത്രം.

സ​ഞ്ചാ​രി​ക​ളു​ടെ മ​നഃ​ശാ​സ്ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ളി​ൽ ‘പു​ഷ് ആ​ൻ​ഡ് പു​ൾ’ ഘ​ട​കം എ​ന്ന് വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ള്ള​ത് സി​നി​മാ ടൂ​റി​സ​ത്തി​ന്റെ കാ​ര്യ​ത്തി​ലും പ്ര​സ​ക്ത​മാ​ണ്. (Crompton JL, ,1979, Motivations for Pleasure Vacation) Beeton, 2010, The Advance of Film Tourism). പു​ഷ് ഫാ​ക്ട​ർ എ​ന്ന​ത് ആ​ന്ത​രി​ക​മാ​യ പ്രേ​ര​ണ​ക​ൾ എ​ന്ന് വി​ളി​ക്ക​പ്പെ​ടു​മ്പോ​ൾ പു​ൾ ഫാ​ക്ട​റാ​ണ് സി​നി​മ കാ​ര​ണം ഉ​ണ്ടാ​ക്ക​പ്പെ​ടു​ന്ന​ത്. യാ​ത്ര​ പോ​കാ​നു​ള്ള ആ​ഗ്ര​ഹം പു​ഷ് വി​ഭാ​ഗ​ത്തി​ലും എ​വി​ടെ പോ​ക​ണം എ​ന്ന തീ​രു​മാ​നം പു​ൾ വി​ഭാ​ഗ​ത്തി​ലും വ​രു​ന്നു. അ​തേ​സ​മ​യം, യാ​ത്ര​ പോ​ക​ണം എ​ന്ന തോ​ന്നി​പ്പി​ക്ക​ലി​നും യാ​ത്രാ​സി​നി​മ​ക​ൾ കാ​ര​ണ​മാ​വാ​റു​ണ്ട് എ​ന്ന​താ​ണ് എ​ന്റെ നി​രീ​ക്ഷ​ണ​വും അ​നു​ഭ​വ​വും.

ഏ​തു ജോ​ണ​റി​ൽ​പെ​ട്ട സി​നി​മ​യാ​യാ​ലും അ​ത് ചി​ത്രീ​ക​രി​ച്ച​തോ അ​തി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട​തോ ആ​യ സ്ഥ​ല​ങ്ങ​ൾ കു​റ​ച്ച് പ്രേ​ക്ഷ​ക​രെ​യെ​ങ്കി​ലും യാ​ത്ര​ക്ക് പ്രേ​രി​പ്പി​ക്കു​മെ​ന്ന​ത് വ​സ്തു​ത​യാ​ണ്. അ​തി​ൽ​നി​ന്നൊ​ക്കെ എ​ത്ര​യോ മ​ട​ങ്ങ് പ്രേ​ര​ക​ശ​ക്തി​യാ​ണ് യാ​ത്രാ സി​നി​മ​ക​ൾ ന​ൽ​കു​ന്ന​ത്.

‘നാ​ച്ചു​റ​ൽ ബോ​ൺ കി​ല്ലേ​ഴ്സ്’ (1994)

‘നാ​ച്ചു​റ​ൽ ബോ​ൺ കി​ല്ലേ​ഴ്സ്’ (1994)

സി​നി​മ എ​ത്തു​ന്നി​ട​ത്തെ​ല്ലാം അ​തി​ന്റെ അ​നു​ര​ണ​ന​ങ്ങ​ൾ ഉ​ണ്ടാ​വു​ന്നു. സി​നി​മ ചി​ത്രീ​ക​രി​ച്ച ഇ​ട​ങ്ങ​ൾ പി​ന്നെ അ​തി​ന്റെ പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന​താ​യി മാ​റു​ന്നു. അ​ത് കേ​ര​ള​ത്തി​ലാ​യാ​ലും രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ലാ​യാ​ലും മാ​റ്റ​മൊ​ന്നു​മി​ല്ല.‘​ഓ​ർ​ഡി​ന​റി’ സി​നി​മ​ക്കു​ശേ​ഷം ഗ​വി​യും ‘ചാ​ർ​ളി’​യി​ലെ ഒ​രു പ​രാ​മ​ർ​ശം​കൊ​ണ്ട് മാ​ത്രം മീ​ശ​പ്പു​ലി​മ​ല​യും ‘ആ​ന​ന്ദ’​ത്തി​ലൂ​ടെ ഹം​പി​യും സ​ഞ്ചാ​രി​ക​ളു​ടെ ശ്ര​ദ്ധ​നേ​ടി​യ​ത് സ​മീ​പ​കാ​ല അ​നു​ഭ​വ​ങ്ങ​ളാ​ണ്. എ​ന്തി​ന്, ചി​ത്രീ​ക​ര​ണ​ശേ​ഷം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട സെ​റ്റു​ക​ൾ​പോ​ലും സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു. രാ​മോ​ജി സ്റ്റു​ഡി​യോ​പോ​ലു​ള്ള കൃ​ത്രി​മ ഇ​ട​ങ്ങ​ളും.

ടൂ​റി​സം വ​രു​മാ​നം ല​ക്ഷ്യ​മി​ട്ട് ഇ​ന്ന് പ​ല രാ​ജ്യ​ങ്ങ​ളും സം​സ്ഥാ​ന​ങ്ങ​ളും അ​വി​ടെ സി​നി​മാ ചി​ത്രീ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും സ​ബ്സി​ഡി അ​ട​ക്ക​മു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ചെ​യ്തു​കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. അ​തേ​സ​മ​യം, ഇ​തി​ന്റെ മ​റു​വ​ശ​മെ​ന്നോ​ണം സ​ഞ്ചാ​രി​ക​ളു​ടെ ത​ള്ളി​ക്ക​യ​റ്റം കാ​ര​ണം കു​റെ​ക്കാ​ല​ത്തേ​ക്ക് സ്വാ​ഭാ​വി​ക ജീ​വി​താ​ന്ത​രീ​ക്ഷം ന​ഷ്ട​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​രി​സ്ഥി​തി​നാ​ശ​ത്തി​നും ഈ ​സ​ഞ്ചാ​ര​ബാ​ഹു​ല്യം ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. പ​ല​പ്പോ​ഴും ഒ​രു സി​നി​മ ത​ങ്ങ​ളി​ൽ ഉ​ണ്ടാ​ക്കി​യ അ​തേ വൈ​കാ​രി​ക അ​നു​ഭ​വ​ങ്ങ​ൾ കൂ​ടി പ്ര​തീ​ക്ഷി​ച്ചാ​ണ് സ​ന്ദ​ർ​ശ​ക​ർ/​പ്രേ​ക്ഷ​ക​ർ ഈ ​സ്ഥ​ല​ങ്ങ​ളി​ലെ​ത്തു​ക എ​ന്നൊ​രു കു​ഴ​പ്പം​കൂ​ടി​യു​ണ്ട്. അ​ത് ചി​ല​പ്പോ​ൾ നി​രാ​ശ​ജ​ന​ക​വും ആ​യേ​ക്കാം. സി​നി​മ​യി​ൽ ക​ഥാ​സാ​ഹ​ച​ര്യം അ​നു​സ​രി​ച്ച് മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കേ​ണ്ടി​വ​രു​ന്ന ഒ​രു മി​ക​ച്ച സ്ഥ​ലം അ​ക്കാ​ര​ണം​കൊ​ണ്ട് സ​ന്ദ​ർ​ശ​ക​ർ ഒ​ഴി​വാ​ക്കു​ന്ന സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​കും. ഓ​രോ സി​നി​മ​യും അ​തി​ലെ സ്ഥ​ല​ങ്ങ​ളെ​ക്കു​റി​ച്ച് പ്രേ​ക്ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന ചി​ത്രം​പോ​ലി​രി​ക്കു​മ​ത്.

വാ​തി​ൽപു​റ ചി​ത്രീ​ക​ര​ണം തു​ട​ങ്ങും മു​മ്പ് സ്റ്റു​ഡി​യോ​ക​ളി​ൽ നി​ർ​മി​ക്ക​പ്പെ​ട്ടി​രു​ന്ന​തുകൊ​ണ്ടാ​വാം സി​നി​മ​യു​ടെ ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ഇ​ല്ലാ​തി​രു​ന്ന​തും ഏ​റെ വൈ​കി​മാ​ത്രം ക​ട​ന്നു​വ​രു​ക​യും ചെ​യ്ത ഒ​ന്നാ​ണ് യാ​ത്രാ ഫീ​ച്ച​ർ സി​നി​മ​ക​ൾ. അ​തു​കൊ​ണ്ടു​ത​ന്നെ, സി​നി​മ​യു​ടെ ജോ​ണ​ർ ത​രം തി​രി​ക്ക​ലു​ക​ളി​ൽ യാ​ത്രാ​സി​നി​മ​യെ​ന്ന​ത്, ഒ​രു സ്വ​ത​ന്ത്ര വി​ഭാ​ഗം​പോ​ലും ഇ​ന്നും ആ​യി​ട്ടി​ല്ല. നി​ര​വ​ധിപേ​ർ ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രു വി​ഭാ​ഗ​മാ​യി​ട്ടുപോ​ലും അ​ഡ്വ​ഞ്ച​ർ വി​ഭാ​ഗ​ത്തി​ന്റെ ഉ​പ​വി​ഭാ​ഗ​ത്തി​ലാ​ണ് പ​ല​പ്പോ​ഴും യാ​ത്രാ​സി​നി​മ​ക​ൾ. ‘റോ​ഡ് മൂ​വീ​സ്’ എ​ന്ന പേ​രി​ലും ഇ​വ അ​റി​യ​പ്പെ​ടു​ന്നു.

ക​ഥാ​പാ​ത്ര​ങ്ങ​ൾ റോ​ഡി​ലി​റ​ങ്ങി സ​ഞ്ച​രി​ക്കു​ന്ന കു​റ​ച്ച് രം​ഗ​ങ്ങ​ൾ മ​തി റോ​ഡ് സി​നി​മ​യെ​ന്ന ടാ​ഗ് ലൈ​ൻ വ​രാ​ൻ. സി​നി​മ​യി​ൽ കാ​ർ​യാ​ത്ര​ക​ളും ബൈ​ക്ക് യാ​ത്ര​ക​ളു​മൊ​ക്കെ ക​ട​ന്നു​വ​രു​ന്നു​വെ​ങ്കി​ലും ഇ​വ​യൊ​ക്കെ യാ​ത്രാ​സി​നി​മ​ക​ളു​ടെ അ​ന്ത​സ്സ​ത്ത ഉ​ള്ള​താ​വ​ണ​മെ​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ റോ​ഡ് മൂ​വീ​സ് വി​ഭാ​ഗം ശ​രി​ക്കു​ള്ള യാ​ത്രാ​സി​നി​മ​ക​ൾ തേ​ടു​ന്ന പ്രേ​ക്ഷ​ക​രെ പ​ല​പ്പോ​ഴും വ​ഴി​തെ​റ്റി​ക്കും.

യാ​ത്ര​ക​ൾ ക​ട​ന്നു​വ​രു​ന്ന സി​നി​മ​ക​ളി​ലും റോ​ഡ് മൂ​വി​ക​ളി​ലും ആ​വ​ർ​ത്തി​ച്ച് വ​രു​ന്ന കു​റെ പ്ര​മേ​യ​ങ്ങ​ളു​ണ്ട്. പൊ​ലീ​സി​ൽ​നി​ന്നോ നീ​തി​ന്യാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നോ ര​ക്ഷ​പ്പെ​ട്ട് ഒ​ളി​ച്ചോ​ടു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ, മാ​താ​പി​താ​ക്ക​ളെ അ​ന്വേ​ഷി​ച്ച് പോ​കു​ന്ന​വ​ർ, യു​ദ്ധ​മേ​ഖ​ല​യി​ൽ​നി​ന്ന് പ​ലാ​യ​നം ചെ​യ്യു​ന്ന​വ​ർ, സ്വ​ന്തം രാ​ജ്യ​ത്തു​നി​ന്ന് മ​റ്റൊ​രി​ട​ത്തേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റു​ന്ന​വ​ർ, അ​പ​ക​ട​ങ്ങ​ളി​ലും മ​റ്റും ഒ​റ്റ​പ്പെ​ട്ട് അ​തി​ജീ​വ​ന​ത്തി​ന് ശ്ര​മി​ക്കു​ന്ന​വ​ർ, വെ​സ്‌​റ്റേ​ൺ എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്നത​രം സി​നി​മ​ക​ൾ തു​ട​ങ്ങി​യ​വ​യൊ​ക്കെ ഇ​ങ്ങ​നെ ആ​വ​ർ​ത്തി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളാ​ണ്. നി​യ​മ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് ഓ​ടു​ന്ന കു​റ്റ​വാ​ളി മി​ഥു​ന​ങ്ങ​ൾ, റോ​ഡ് സി​നി​മ​ക​ളി​ൽ ആ​ദ്യ​കാ​ല സി​നി​മ​ക​ൾ മു​ത​ൽ നി​ര​ന്ത​രം ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന ഒ​ന്നാ​ണ്.

‘യു ​ഒ​ൺ​ലി ലി​വ് വ​ൺ​സ്’ (1937), ‘പേ​ഴ്സ​ൻ​സ് ഇ​ൻ ഹൈ​ഡി​ങ്’ (1939), ‘ദെ ​ലി​വ് ബൈ ​നെ​റ്റ്’ (1949), ‘ദ ​സാ​ഡി​സ്റ്റ്’ (1963), ‘ഗ​ൺ ക്രേ​സി’ (1949), ‘ബോ​ണി ആ​ൻ​ഡ് ക്ലൈ​ഡ്’ (1967), ‘ദ ​ഗെ​റ്റ​വേ’ (1972), ‘ബാ​ഡ്ലാ​ൻ​ഡ്സ്’ (1973), ‘ബി​ഗ് ബാ​ഡ് മ​മ്മ’ (1974), ‘ദ ​ഷു​ഗ​ർ​ലാ​ൻ​ഡ് എ​ക്സ്പ്ര​സ്’ (1974), ‘തീ​വ്സ് ലൈ​ക് അ​സ്’ (1974), ‘വൈ​ൽ​ഡ് അ​റ്റ് ഹാ​ർ​ട്ട്’ (1990), ‘തെ​ൽ​മ ആ​ൻ​ഡ് ലൂ​യി​സ്’ (1991), ‘കാ​ലി​ഫോ​ർ​ണി​യ’ (1993), ‘ട്രൂ ​റൊ​മാ​ൻ​സ്’ (1993), ‘ദ ​ഗെ​റ്റ​വേ’ (1994), ‘ല​വ് ആ​ൻ​ഡ് എ.45’ (1994), ‘​നാ​ച്ചു​റ​ൽ ബോ​ൺ കി​ല്ലേ​ഴ്സ്’ (1994) തു​ട​ങ്ങി​യ​വ അ​തി​ൽ ചി​ല​താ​ണ്.

കോ​മ​ഡി സി​നി​മ​ക​ളാ​ണ് ആ​വ​ർ​ത്തി​ച്ചു​വ​രു​ന്ന മ​റ്റൊ​രു ഉ​പ​വി​ഭാ​ഗം ‘റോ​ഡ് ടു ​സിം​ഗ​പ്പൂ​ർ’ (1940), ‘റോ​ഡ് ടു ​സാ​ൻ​സി​ബാ​ർ’ (1941), ‘റോ​ഡ് ടു ​മൊ​റോ​ക്കോ’ (1942), ‘റോ​ഡ് ടു​​ ഉ​ട്ടോ​പ്യ’ (1946), ‘റോ​ഡ് ടു ​റി​യോ’ (1947), ‘റോ​ഡ് ടു ​ബാ​ലി’ (1952), ‘റോ​ഡ് ടു ​ഹോ​​ങ്കോ​ങ്’ (1962), ‘ദ ​ലോ​ങ് ലോ​ങ് ട്രെ​യി​ല​ർ’ (1954), ‘ഇ​റ്റ്സ് എ ​ഗി​ഫ്റ്റ്’ (1934), ‘ദ ​ഗ്രേ​റ്റ് റേ​സ്’ (1965), ‘ഇ​റ്റ്സ് എ ​മാ​ഡ് മാ​ഡ് മാ​ഡ് വേ​ൾ​ഡ്’ (1963), ‘ദോ​സ് ഡ​യ​റി​ങ് യ​ങ് മെ​ൻ ഇ​ൻ ദെ​യ​ർ ജോ​ണ്ടി ജ​ലോ​പീ​സ്’ (1969)... ഇ​തൊ​ക്കെ ആ​ദ്യ​കാ​ല കോ​മ​ഡി റോ​ഡ് സി​നി​മ​ക​ളാ​ണ്.

‘തെ​ൽ​മ ആ​ൻ​ഡ് ലൂ​യി​സ്’ (1991)

‘തെ​ൽ​മ ആ​ൻ​ഡ് ലൂ​യി​സ്’ (1991)

സി​നി​മ​ക​ളെ​ക്കു​റി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് ലേ​ഖ​ന​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും ലോ​ക​ത്തു​ണ്ട്. അ​തി​ൽ യാ​ത്രാ​സി​നി​മ​ക​ളെ​ക്കു​റി​ച്ചു​ള്ള​വ തു​ലോം കു​റ​വാ​ണ് എ​ന്ന​ത് ഒ​രു വ​സ്തു​ത​യാ​ണ്. 1982ലെ ‘​ദി റോ​ഡ് മൂ​വീ​സ്’ (മാ​ർ​ക് വി​ല്യം​സ്) ആ​വും ഈ ​വി​ഷ​യ​ത്തി​ൽ ലോ​ക​ത്തി​ലെ ആ​ദ്യ പു​സ്ത​കം. പി​ന്നീ​ട് ‘ദി ​റോ​ഡ് മൂ​വി ബു​ക്ക്’ (സ്റ്റീ​വ​ൻ കൊ​ഹ​ൻ, ‘ഇ​ന റേ ​ഹാ​ർ​ക്ക്’ 1997), ‘എ ​സി​നി​മ വി​ത്തൗ​ട്ട് വാ​ൾ​സ്’ (തി​മോ​ത്തി കൊ​റി​ഗ​ൻ 1991), ‘ലോ​സ്റ്റ് ഹൈ​വേ​യ്സ്’ (ജാ​ക് സ​ർ​ജ​ന്റ്, സ്റ്റെ​ഫാ​നി വാ​ട്സ​ൺ -1999), ‘ഡ്രൈ​വി​ങ് വി​ഷ​ൻ​സ്’ (ഡേ​വി​ഡ് ലാ​ഡ​ർ​മാ​ൻ 2002), ‘ക്രോ​സി​ങ് ന്യൂ ​യൂ​റോ​പ്’ (മ​സീ​ർ​ക്ക, റ​സ്ക​റോ​ളി) എ​ന്നി​വ​യും പു​റ​ത്തി​റ​ങ്ങി.

1895ലാ​ണ് ലൂ​മി​യ​ർ ബ്ര​ദേ​ഴ്‌​സ് സി​നി​മാ​റ്റോ​ഗ്രാ​ഫ് നി​ർ​മി​ക്കു​ന്ന​തും തു​ട​ർ​ന്ന് ച​ല​ന​ചി​ത്ര​ങ്ങ​ളു​മാ​യി രം​ഗ​ത്തു വ​രു​ന്ന​തും. അ​വ​രു​ടെ പ്ര​ധാ​ന ആ​ദ്യ​കാ​ല ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ ‘അ​റൈ​വ​ൽ ഓ​ഫ് ട്രെ​യി​ൻ’, ‘ദി ​ഫോ​ട്ടോ​ഗ്ര​ഫി​ക്ക​ൽ കോ​ൺ​ഗ്ര​സ് അ​റൈ​വ്സ് ഇ​ൻ ലി​യോ​ൺ’ എ​ന്നി​വ​യൊ​ക്കെ ആ​ദ്യ​ത്തെ ട്രാ​വ​ൽ സി​നി​മ​ക​ളാ​യോ ട്രാ​വ​ൽ ഡോ​ക്യു​മെ​ന്റ​റി​ക​ളാ​യോ പ​റ​യാം. ജോ​ർ​ജ് മെ​ലി​സി​ന്റെ ‘എ ​ട്രി​പ് ടു ​ദി മൂ​ൺ’ (1902) ആ​ദ്യ​കാ​ല സ​യ​ൻ​സ് ഫി​ക്ഷ​ൻ വി​ഭാ​ഗ​ത്തി​ലാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​തെ​ങ്കി​ലും ഒ​രു യാ​ത്രാ​സി​നി​മ​കൂ​ടി​യാ​ണ്.

ന്യൂ​സ് റീ​ലു​ക​ളാ​യും ലോ​ക​ത്തി​ലെ അ​പൂ​ർ​വ കാ​ഴ്ച​ക​ളാ​യും പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന ക​ഥേ​ത​ര സി​നി​മ​ക​ളാ​ണ് യാ​ത്രാ സി​നി​മ​ക​ളു​ടെ ആ​ദ്യ​കാ​ല രൂ​പ​ങ്ങ​ൾ. ഫീ​ച്ച​ർ സി​നി​മ​ക​ളെ​ക്കാ​ളും ഡോ​ക്യു​മെ​ന്റ​റി​ക​ളാ​ണ് യാ​ത്രാ​സി​നി​മ​യി​ൽ ആ​ദ്യ​കാ​ല​ത്ത് നി​റ​ഞ്ഞു​നി​ന്നി​രു​ന്ന​ത്. ഇ​ക്കാ​ല​ത്തും അ​ങ്ങ​നെ​ത​ന്നെ​യാ​ണ്.

‘നാ​നൂ​ക് ഓ​ഫ് ദി ​നോ​ർ​ത്ത്’ (1922) ചെ​യ്ത ഡോ​ക്യു​മെ​ന്റ​റി സം​വി​ധാ​യ​ക​ൻ റോ​ബ​ർ​ട്ട് ഫ്ലാ​ഹ​ർ​ട്ടി​യെ​യാ​ണ് യാ​ത്രാ​സി​നി​മ​ക​ളു​ടെ പി​താ​വാ​യി, നി​ര​വ​ധി യാ​ത്രാ സി​നി​മ​ക​ൾ ചെ​യ്ത വാ​ൾ​ട്ട​ർ സാ​ലെ​സ് ക​ണ​ക്കാ​ക്കു​ന്ന​ത്. ‘നാ​നൂ​ക്കും’, ‘സോ​ങ് ഓ​ഫ് സി​ലോ​ണു’​മൊ​ക്കെ​യാ​ണ് (ബേ​സി​ൽ റൈ​റ്റ്സ് 1934) യാ​ത്ര​ക​ളെ ആ​ദ്യ​കാ​ല​ത്ത് അ​ട​യാ​ള​പ്പെ​ടു​ത്തി​യ സി​നി​മ​ക​ൾ. ആ​ദി​മ​മ​നു​ഷ്യ​ന്റെ നാ​ടോ​ടി ജീ​വി​ത​ത്തെ​യാ​ണ് യാ​ത്ര​ക​ളു​ടെ പ്രേ​ര​ക​ശ​ക്തി​യാ​യി വിം ​വെ​ന്റ​ഴ്സ് സൂ​ചി​പ്പി​ക്കു​ന്ന​ത്. ലാ​സ്കോ​വി​ലെ​യും അ​ൽ​ത്താ​മി​റ​യി​ലെ​യും ഗു​ഹാ​ചി​ത്ര​ങ്ങ​ൾ യാ​ത്ര​യു​ടെ ആ​ദി​മ​രൂ​പ​ങ്ങ​ളും.

‘ഇ​റ്റ് ഹാ​പ്പ​ൻ​ഡ് വ​ൺ നൈ​റ്റ്’ (1934), ‘ദി ​വി​സാ​ർ​ഡ് ഓ​ഫ് ഓ​സ്’ (1939), ‘സ്റ്റേ​ജ് കോ​ച്ച്’ (1939), ‘ദി ​ഗ്രേ​പ്സ് ഓ​ഫ് റാ​ത്ത്’ (1940), ‘ദെ ​ഡ്രൈ​വ് ബൈ ​നൈ​റ്റ്’ (1940), ‘സ​ള്ളി​വ​ൻ​സ് ട്രാ​വ​ൽ​സ്’ (1941), ‘ഡീ ​ടൂ​ർ’ (1946) എ​ന്നി​വ​യൊ​ക്കെ ആ​ദ്യ​കാ​ല ക്ലാ​സി​ക് റോ​ഡ് സി​നി​മ​ക​ളാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

റോ​ഡ് മൂ​വീ​സ് എ​ന്ന വി​ഭാ​ഗ​ത്തി​ൽ ഹോ​ളി​വു​ഡ് സി​നി​മ​ക​ൾ​ത​ന്നെ​യാ​വും കൂ​ടു​ത​ൽ എ​ങ്കി​ലും, യാ​ത്ര ഒ​രു അ​നു​ഭ​വ​മാ​യി ക​ട​ന്നു​വ​രു​ന്ന സി​നി​മ​ക​ളി​ൽ ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ സി​നി​മ​ക​ളാ​ണ് മു​ന്നി​ൽ. വാ​ൾ​ട്ട​ർ സാ​ലെ​സ് പോ​ലെ​യു​ള്ള സം​വി​ധാ​യ​ക​ർ ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ യാ​ത്രാ​സി​നി​മ​ക​ളെ ശ്ര​ദ്ധേ​യ​വു​മാ​ക്കു​ന്നു. പ​ര​സ്പ​രം ഒ​രേ വേ​രു​ക​ളും സം​സ്കാ​ര​വും ഭാ​ഷ​യു​മൊ​ക്കെ പ​ങ്കു​വെ​ക്കു​ന്ന ഈ ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​ഞ്ചാ​ര​മെ​ന്ന​ത് ഒ​രു ജീ​വി​ത​രീ​തി​കൂ​ടി​യാ​യ​തു​കൊ​ണ്ടു​മാ​വാം തെ​ക്കേ അ​മേ​രി​ക്ക​ൻ സി​നി​മ​ക​ളി​ൽ യാ​ത്ര ജീ​വ​സ്സു​റ്റ​താ​യി മാ​റു​ന്ന​ത്. ദൈ​ർ​ഘ്യ​മേ​റി​യ യാ​ത്ര​ക​ൾ ആ​വ​ശ്യ​മാ​യി വ​രു​ന്ന ആ​സ്ട്രേ​ലി​യ, കാ​ന​ഡ​പോ​ലെ​യു​ള്ള വ​ലി​യ രാ​ജ്യ​ങ്ങ​ളി​ൽ യാ​ത്രാ​സി​നി​മ​ക​ൾ സ്വാ​ഭാ​വി​ക​മാ​യി സം​ഭ​വി​ക്കു​മ്പോ​ഴും, മ​റ്റൊ​രു വ​ലി​യ രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ൽ യാ​ത്രാ​സി​നി​മ​ക​ൾ ഉ​ണ്ടാ​യ​ത് ഏ​റെ വൈ​കി​യാ​ണ്. പ്രാ​ദേ​ശി​ക സി​നി​മാ​ത​ല​ത്തി​ൽ​നി​ന്നും പാ​ൻ ഇ​ന്ത്യ​ൻ സി​നി​മ​ക​ൾ സം​ഭ​വി​ക്കു​ന്ന 21ാം നൂ​റ്റാ​ണ്ടു​വ​രെ അ​വ താ​മ​സി​ച്ചു​വെ​ന്ന് വേ​ണ​മെ​ങ്കി​ൽ പ​റ​യാം.

പു​റ​പ്പെ​ട്ടു പോ​ക്ക്, ഏ​ത് ദേ​ശ​ത്തും വ്യ​ക്തി​ക​ളു​ടെ ക​ലാ​പ​ത്തി​ന്റെ​യോ പ്ര​തി​ഷേ​ധ​ത്തി​ന്റെ​യോ ഉ​ൾസം​ഘ​ർ​ഷ​ങ്ങ​ളു​ടെ​യോ അ​ട​യാ​ള​ങ്ങ​ളാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​വും യാ​ത്രാ​സി​നി​മ​ക​ളി​ൽ പ​ല​പ്പോ​ഴും അ​ത് അ​ങ്ങ​നെ അ​ട​യാ​ള​പ്പെ​ടു​ത്ത​പ്പെ​ടാ​റു​മു​ള്ള​ത്. അ​ത് സ​മൂ​ഹം, കു​ടും​ബം, സ്റ്റേ​റ്റ് തു​ട​ങ്ങി​യ എ​സ്റ്റാ​ബ്ലി​ഷ് മെ​ന്റു​ക​ളോ​ടു​ള്ള എ​തി​ർ​പ്പു​കൂ​ടി​യാ​യി മാ​റു​ന്നു​ണ്ട്. വ്യ​ക്തി​പ​ര​വും സാം​സ്കാ​രി​ക​പ​ര​വു​മാ​യ അ​സ്തി​ത്വ​ദുഃ​ഖ​മാ​ണ് അ​റു​പ​തു​ക​ളി​ലെ​യും എ​ഴു​പ​തു​ക​ളി​ലെ​യു​മൊ​ക്കെ റോ​ഡ് മൂ​വീ​സ്.


പ​ല​പ്പോ​ഴും ആ​ത്മാ​ന്വേ​ഷ​ണ​ത്തി​ന്റെ സ്വ​യം ക​ണ്ടെ​ത്ത​ലി​ലും പ​രി​വ​ർ​ത്ത​ന​ത്തി​ലു​മാ​ണ് ഇ​ത്ത​രം സി​നി​മ​ക​ൾ അ​വ​സാ​നി​ക്കാ​റ്. ‘ദി ​സെ​ർ​ച്ചേ​ഴ്സ്’ (ജോ​ൺ ഫോ​ർ​ഡ്), ‘ഡീ​ ടൂ​ർ’ (എ​ഡ്ഗാ​ർ ജി ​ഉ​ൽ​മ​ർ 1945), ‘എം​പ​റ​ർ ഓ​ഫ് ദി ​നോ​ർ​ത്ത് പോ​ൾ’ (1973), ‘ദി ​ഗ്രേ​പ്സ് ഓ​ഫ് റാ​ത്ത്’ (1940) തു​ട​ങ്ങി​യ​വ​യൊ​ക്കെ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ പ​റ​യു​ന്നു.

കാ​ല​ത്തി​ന്റെ മാ​റ്റം യാ​ത്രാ സി​നി​മ​ക​ളി​ലും ക​ട​ന്നു​വ​രു​ന്നു​ണ്ട്. പു​രു​ഷ​കേ​ന്ദ്രീ​കൃ​ത​മാ​യ, പു​രു​ഷ​ൻ മാ​ത്രം യാ​ത്ര​ചെ​യ്തി​രു​ന്ന ഒ​ന്നാ​യി​രു​ന്നു ആ​ദ്യ​കാ​ല സി​നി​മ​ക​ൾ. വെ​സ്റ്റേ​ൺ സി​നി​മ​ക​ളും മോ​ട്ടോ​ർ സൈ​ക്കി​ൾ സി​നി​മ​ക​ളു​മൊ​ക്കെ അ​ത്ത​രം പു​രു​ഷ​യാ​ത്ര​ക​ളു​ടെ ക​ഥ​ക​ൾ​ മാ​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന്, ത​നി​ച്ചോ കൂ​ട്ടാ​യോ യാ​ത്ര​ചെ​യ്യു​ന്ന സ്ത്രീ​ക​ളി​ലേ​ക്കും യാ​ത്രാ​സി​നി​മ​ക​ൾ എ​ത്തി​നി​ൽ​ക്കു​ന്നു. 1990ക​ളി​ൽ ‘തെ​ൽ​മ ആ​ൻ​ഡ് ലൂ​യി​സ്’ (1991 റി​ഡ്ലി സ്കോ​ട്ട്) ആ​യി​രി​ക്ക​ണം അ​തി​ന് നാ​ന്ദി കു​റി​ച്ച​ത്. ഇ​ന്നാ​വ​ട്ടെ ഗേ, ​ലെ​സ്ബി​യ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും കു​റ​വി​ല്ല. ഏ​തു​ത​രം ക​ഥാ​പാ​ത്ര കോ​മ്പി​നേ​ഷ​നു​ക​ളി​ലേ​ക്കും ഇ​ന്ന് യാ​ത്രാ​സി​നി​മ​ക​ൾ പാ​ക​മാ​യി​രി​ക്കു​ന്നു.

1960ക​ളി​ലാ​ണ് റോ​ഡ് മൂ​വീ​സ് എ​ന്ന പേ​രി​ൽ അ​മേ​രി​ക്ക​ൻ സി​നി​മ​ക​ൾ ത​രം​തി​രി​ക്ക​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്. ക​ഥാ​പാ​ത്ര​ങ്ങ​ൾ റോ​ഡ് സ​ഞ്ചാ​രം ചെ​യ്യു​ന്ന, അ​ല്ലെ​ങ്കി​ൽ ഒ​രി​ട​ത്തുനി​ന്നും മ​റ്റൊ​രി​ട​ത്തേ​ക്കു​ള്ള സ​ഞ്ചാ​ര​ത്തി​ൽ ക​ഥ ന​ട​ക്കു​ന്ന സി​നി​മ​ക​ളാ​ണ് അ​വ. പി​ന്നീ​ട് പ​ക്ഷേ, ഈ ​വി​ഭാ​ഗ​ത്തി​ൽ നി​ര​വ​ധി ഉ​പവി​ഭാ​ഗ​ങ്ങ​ൾ ആ​വ​ശ്യ​മാ​യ ത​രം സി​നി​മ​ക​ൾ വ​ന്നു. ഡെ​ന്നി​സ് ഹോ​പ്പ​റു​ടെ ‘ഈ​സി റൈ​ഡേ​ഴ്സ്’ റോ​ഡ് മൂ​വി വി​ഭാ​ഗ​ത്തി​ൽ കാ​ര്യ​മാ​യ പൊ​ളി​ച്ചെ​ഴു​ത്ത് ന​ട​ത്തു​ക​യു​ണ്ടാ​യി. ഒ​രു ക​ൾ​ട്ട് മൂ​വി​യാ​യി ‘ഈ​സി റൈ​ഡേ​ഴ്സ്’ വി​വ​ക്ഷി​ക്ക​പ്പെ​ടു​ന്നു.

ഓ​ർ​ക്കേ​ണ്ട​ത് ഒ​രു കാ​ര്യ​മാ​ണ്. യാ​ത്രാ​സി​നി​മ​ക​ൾ റോ​ഡ് മൂ​വീ​സ് ത​ന്നെ ആ​വ​ണ​മെ​ന്നി​ല്ല. അ​തി​ന്റെ സാ​ധ്യ​ത​ക​ളും പ്ര​യോ​ഗ​ങ്ങ​ളും റോ​ഡ് മൂ​വീ​സ് എ​ന്ന​തി​ന​പ്പു​റം ക​ട​ന്നു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു. വി​മാ​ന​യാ​ത്ര​ക​ളും ക​പ്പ​ൽ​യാ​ത്ര​ക​ളും വ​ന​യാ​ത്ര​ക​ളും എ​ല്ലാം യാ​ത്രാമാ​ധ്യ​മ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യി​ട്ടും റോ​ഡ് മൂ​വീ​സ് എ​ന്ന ഉ​പ​വി​ഭാ​ഗ​ത്തി​ൽനി​ന്നും ട്രാ​വ​ൽ മൂ​വീ​സ് എ​ന്ന വി​ശാ​ല​ത​യി​ലേ​ക്ക് ജോ​ണ​ർ ലോ​കം ഇ​നി​യും പ​രി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ടു​വ​രു​ന്നേ​യു​ള്ളൂ എ​ന്ന​തൊ​രു ത​മാ​ശ​യാ​ണ്.

റോ​ഡ് ട്രി​പ് മൂ​വി ഫോ​ർ​മു​ല ഹോ​ളി​വു​ഡി​ന് അ​ന​ന്ത​മാ​യി തോ​ന്നു​ന്ന ആ​ഴ​ക്ക​ട​ലാ​ണ്. ഈ ​സി​നി​മാ​ഫോ​ർ​മു​ല​യു​ടെ സൗ​ക​ര്യ​മാ​ർ​ന്ന സ്വ​ഭാ​വം റോ​ഡ് എ​ന്ന ആ​ശ​യ​ത്തി​ൽ നി​ര​വ​ധി വ്യ​തി​യാ​ന​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ച​ല​ച്ചി​ത്രപ്ര​വ​ർ​ത്ത​ക​രെ പ്രേ​രി​പ്പി​ച്ചി​ട്ടു​ണ്ട്. യാ​ത്രാ സി​നി​മ​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ജേ​ണി​യാ​ണ്, ഡെ​സ്റ്റി​നേ​ഷ​ൻ അ​ല്ല എ​ന്ന് പ​റ​യാ​റു​ണ്ട്. പ​ല​പ്പോ​ഴും യാ​ത്ര​യെ​ന്ന​ത് ഡെ​സ്റ്റി​നേ​ഷ​ൻ ആ​യി ധ​രി​ക്ക​പ്പെ​ടു​മ്പോ​ൾ അ​ത്ത​രം ഡെ​സ്റ്റി​നേ​ഷ​ൻ സി​നി​മ​ക​ളും യാ​ത്രാ സി​നി​മ​ക​ൾ എ​ന്ന പേ​രി​ൽ മു​ദ്ര​യ​ടി​ക്ക​പ്പെ​ടാ​റു​ണ്ട്. ‘ലോ​സ്റ്റ് ഇ​ൻ ട്രാ​ൻ​സ് ലേ​ഷ​ൻ’, ‘അ​ണ്ട​ർ ദി ​ട​സ്ക​ൻ സ​ൺ’, ‘ദി ​ഹോ​ളി​ഡേ’, ‘ഈ​റ്റ് പ്രേ ​ല​വ്’ എ​ന്നി​വ​യൊ​ക്കെ അ​ത്ത​രം മു​ദ്ര കി​ട്ടി​യ ഡെ​സ്റ്റി​നേ​ഷ​ൻ സി​നി​മ​ക​ളാ​ണ്.

യാ​ത്രാ​സി​നി​മ​ക​ളു​ടെ പൊ​തു​വെ​യു​ള്ള പ്ര​ത്യേ​ക​ത അ​തി​ന്റെ ച​ടു​ല​ത​യാ​ണ്. പ്രേ​ക്ഷ​ക​ർ പൊ​തു​വേ വി​മ​ർ​ശി​ക്കു​ന്ന മ​ന്ദ​താ​ളം ഇ​ത്ത​രം സി​നി​മ​ക​ളി​ൽ അ​പൂ​ർ​വ​മാ​ണ്. സ​ഞ്ച​രി​ക്കു​ന്ന കാ​മ​റ​ത​ന്നെ​യാ​വും ഒ​രു കാ​ര​ണം. വാ​ഹ​ന​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്ന് കാ​മ​റ വേ​ഗ​ത​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ടു​ക്കു​ന്നു. സ്ക്രീ​നി​ൽ മാ​റി​മ​റ​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ രം​ഗ​ത്തി​ന് വേ​ഗ​ത തോ​ന്നി​പ്പി​ക്കു​ന്നു. മ​നോ​ഹ​ര​മാ​യ ലാ​ൻ​ഡ്സ്കേ​പ്പു​ക​ൾ പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കു​ക​യും അ​മ്പ​ര​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

റോ​ഡ് സി​നി​മ​ക​ളു​ടെ നി​ർ​വ​ച​ന​ത്തി​ൽ ഒ​ന്ന് അ​തി​ന്റെ പ്ര​വ​ച​നാ​തീ​ത​ത​യാ​ണെ​ന്ന് വാ​ൾ​ട്ട​ർ സാ​ലെ​സ് പ​റ​യു​ന്നു​ണ്ട്. ഒ​രേ​ വ​ഴി​യി​ൽ നി​ര​വ​ധി ത​വ​ണ സ​ഞ്ച​രി​ച്ചാ​ലും അ​ടു​ത്തത​വ​ണ എ​ന്താ​വും കാ​ണു​ക​യെ​ന്ന് പ്ര​തീ​ക്ഷി​ക്കാ​നാ​വി​ല്ല. മ​ഞ്ഞ് പെ​യ്താ​ലും മ​ഴ പെ​യ്താ​ലും അ​തി​നെ ഉ​ൾ​ക്കൊ​ള്ളി​ക്കു​ക​ത​ന്നെ വ​ഴി. സാ​ല​സ് പ​റ​യു​ന്നു. യ​ഥാ​ർ​ഥ​ യാ​ത്ര​ക​ളും അ​ങ്ങ​നെ​ത്ത​ന്നെ​യാ​ണ​ല്ലോ. പ്ര​വ​ച​നാ​തീ​തം. അ​പ്ര​തീ​ക്ഷി​തം. റോ​ഡി​ൽ ന​ട​ക്കു​ന്ന​വ വെ​ച്ച് മാ​ത്ര​മേ റോ​ഡ് മൂ​വി​ക​ൾ​ക്ക് രൂ​പ​പ്പെ​ടാ​നാ​വൂ.

ഫീ​ച്ച​ർ യാ​ത്രാ​സി​നി​മ​ക​ൾ ഫി​ക്ഷ​ന്റെ​യും ഡോ​ക്യു​മെ​ന്റ​റി​യു​ടെ​യും മി​ശ്ര​ണ​മാ​ണ്. ക​ഥാം​ശ​ങ്ങ​ൾ ഫി​ക്ഷ​ൻ ആ​വു​മ്പോ​ഴും സ​ഞ്ചാ​ര​മെ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​യി​ത്ത​ന്നെ ചി​ത്രീ​ക​രി​ക്ക​പ്പെ​ടു​ന്നു (അ​ത് യ​ഥാ​ർ​ഥ ലൊ​ക്കേ​ഷ​ൻ​ത​ന്നെ ആ​വ​ണ​മെ​ന്നി​ല്ലെ​ങ്കി​ലും). വ​ഴി​യി​ൽ ക​ട​ന്നു​പോ​കു​ന്ന​വ​രോ ക​ണ്ടു​മു​ട്ടു​ന്ന​വ​രോ യ​ഥാ​ർ​ഥ​ത്തി​ൽ ഉ​ള്ള​വ​രാ​കാം. ഫി​ക്ഷ​ന്റെ​യും ഡോ​ക്യു​മെ​ന്റ​റി​യു​ടെ​യും നേ​ർ​ത്ത അ​തി​ർ​വ​ര​മ്പു​ക​ൾ..!

ലോ​ക​സി​നി​മാ മേ​ഖ​ല​യി​ൽ, മു​ഖ്യ​ധാ​ര​യി​ലാ​വ​ട്ടെ, സ്വ​ത​ന്ത്ര സി​നി​മാ​രം​ഗ​ത്താ​വ​ട്ടെ, ഇ​ക്കാ​ല​ത്ത് താ​ൽ​പ​ര്യ​വും പ്ര​ശ​സ്തി​യും ഏ​റി​വ​രു​ന്ന ഒ​ന്നാ​ണ് യാ​ത്രാ സി​നി​മ. ഒ​രു സ്ഥ​ല​ത്ത് നി​ന്ന് മ​റ്റൊ​രി​ട​ത്തേ​ക്ക് ഷൂ​ട്ടി​ങ് സം​ഘ​ത്തെ നി​ര​ന്ത​ര​മാ​യി മാ​റ്റി​ക്കൊ​ണ്ടി​രി​ക്കേ​ണ്ടി വ​രു​ന്ന​ത് യാ​ത്രാ​സി​നി​മ​ക​ളു​ടെ നി​ർ​മാ​ണ​െ​ച്ച​ല​വ് വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യ​മാ​ണ്. പൊ​തു​വേ ചെ​റി​യ ബ​ജ​റ്റി​ൽ നി​ർ​മി​ക്കു​ന്ന ഒ​ന്നാ​ണ് മ​ല​യാ​ള സി​നി​മ. യാ​ത്രാ​സി​നി​മ​ക​ൾ ഇ​തു​വ​രെ മ​ല​യാ​ള​ത്തി​ൽ മാ​ത്ര​മ​ല്ല, ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലും കു​റ​ച്ചു​മാ​ത്രം നി​ർ​മി​ക്ക​പ്പെ​ടാ​നു​ള്ള ഒ​രു കാ​ര​ണ​വും ഈ ​വ​ർ​ധി​ച്ച നി​ർ​മാ​ണ​ച്ചെ​ല​വു​ത​ന്നെ​യാ​ണ്. ച​ല​ച്ചി​ത്ര​നി​ർ​മാ​ണം സാ​ങ്കേ​തി​ക​മാ​യി ഏ​റെ മാ​റി​യ ഇ​ക്കാ​ല​ത്ത്, ഡി​ജി​റ്റ​ൽ സി​നി​മ നി​ർ​മാ​ണം എ​ളു​പ്പ​മാ​യി മാ​റു​മ്പോ​ൾ മു​ൻ കാ​ല​ങ്ങ​ളി​ലെ​പ്പോ​ലെ ബു​ദ്ധി​മു​ട്ടേ​റി​യ ഒ​ന്ന​ല്ല ഇ​പ്പോ​ൾ യാ​ത്രാ​സി​നി​മ. ആ​കാ​ശ കാ​മ​റ​ക​ൾ ഇ​പ്പോ​ൾ​ത​ന്നെ ചെ​റി​യ സി​നി​മ​ക​ളി​ൽ​പോ​ലും യാ​ത്ര​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സാ​ധ്യ​മാ​ക്കു​ന്നു​ണ്ട്.

അ​ക​ല​ങ്ങ​ൾ ഇ​ല്ലാ​താ​യി​ക്ക​ഴി​ഞ്ഞ, ടെ​ലി​വി​ഷ​ന്റെ​യും ഇ​ന്റ​ർ​നെ​റ്റി​ന്റെ​യും പു​തി​യ ലോ​ക​ത്ത്, യാ​ത്രാ​സി​നി​മ​ക​ളു​ടെ പ്ര​സ​ക്തി​യും നി​ല​നി​ൽ​പും ചോ​ദ്യ​മാ​യേ​ക്കാം. റോ​ഡി​ന​വ​സാ​നം എ​ന്താ​ണെ​ന്ന​റി​യാ​ൻ യാ​ത്ര​പോ​കേ​ണ്ട​തി​ല്ലാ​ത്ത കാ​ലം. അ​വി​ടെ യാ​ത്രാ​സി​നി​മ​ക​ൾ നി​ല​നി​ൽ​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത എ​ന്താ​െ​ണ​ന്ന് വാ​ൾ​ട്ട​ർ സാ​ല​സ് ചോ​ദി​ക്കു​ന്നു​ണ്ട്. അ​നു​രൂ​പ​ത​യു​ടെ (Conformity) സം​സ്കാ​ര​ത്തെ നേ​രി​ട്ട് വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ് റോ​ഡ് മൂ​വീ​സ്. അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് അ​വ. എ​ല്ലാ​റ്റി​നും ഉ​പ​രി​യാ​യി അ​വ യാ​ത്ര​യെ​ക്കു​റി​ച്ചാ​ണ്. വ്യ​ത്യ​സ്ത​രാ​യ മ​റ്റു​ള്ള​വ​രി​ൽ​നി​ന്നും എ​ന്ത് പ​ഠി​ക്കാ​മെ​ന്ന​താ​ണ്. പ്ര​തി​രോ​ധ​ത്തി​ന്റെ​യൊ​രു രൂ​പം എ​ന്ന​നി​ല​യി​ലും അ​വ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ച്ച കു​ടി​യേ​റ്റ കാ​ല​ത്ത് ന​മ്മ​ൾ ആ​രാ​ണെ​ന്നും എ​വി​ടെ​നി​ന്നാ​ണ് വ​രു​ന്ന​ത്, എ​ങ്ങോ​ട്ടാ​ണ് പോ​കു​ന്ന​തെ​ന്നും പ​റ​യാ​ൻ റോ​ഡ് മൂ​വി​ക​ൾ എ​ന്ന​ത്തേ​യും​പോ​ലെ ആ​വ​ശ്യ​മാ​ണെ​ന്ന് ഇ​തി​ന് ഉ​ത്ത​ര​മാ​യി ‘ന്യൂ​യോ​ർ​ക് ടൈം​സി’​ലെ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ വാ​ൾ​ട്ട​ർ സാ​ല​സ് പ​റ​യു​ന്നു.

ഒ​രു രാ​ജ്യ​ത്തി​ന്റെ​യോ പ്ര​ദേ​ശ​ത്തി​ന്റെ​യോ വ്യ​ത്യ​സ്ത​വും വ്യ​തി​രി​ക്ത​വു​മാ​യ സ്വ​ഭാ​വ​സ​വി​ശേ​ഷ​ത​ക​ളെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​വ​യാ​ണ് യാ​ത്രാ​സി​നി​മ​ക​ൾ. പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ളാ​ണെ​ങ്കി​ലും ആ​ളു​ക​ളാ​ണെ​ങ്കി​ലും സം​സ്കാ​ര​ങ്ങ​ളാ​ണെ​ങ്കി​ലും ഓ​രോ യാ​ത്രാ​സി​നി​മ​ക​ളും വ്യ​ത്യ​സ്ത​മാ​കു​ന്ന​ത് അ​തു​കൊ​ണ്ടാ​ണ്; ഒ​രേ ഉ​ള്ള​ട​ക്ക​വും ഒ​രേ സ്ഥ​ല​വും ആ​ണെ​ങ്കി​ൽപോ​ലും. റീ​മേ​ക്ക് സി​നി​മ​ക​ളി​ൽ​പോ​ലും ആ ​വ്യ​ത്യാ​സം കാ​ണാം. യാ​ത്ര​ക​ൾ പോ​ലെ​ത്ത​ന്നെ​യാ​ണ​ത്.

യാ​ത്രാ​സി​നി​മ​ക​ളു​ടെ വെ​ല്ലു​വി​ളി​ക​ളി​ലൊ​ന്ന് പ്രേ​ക്ഷ​ക​നെ താ​നും ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന ഒ​രാ​ളാ​യി തോ​ന്നി​പ്പി​ക്കു​ക എ​ന്ന​താ​ണ്. ഏ​തു​ത​രം സി​നി​മ​യും ഇ​ത് ആ​വ​ശ്യ​പ്പെ​ടു​ന്നു​വെ​ങ്കി​ലും യാ​ത്ര പ​ക​രു​ന്ന അ​നു​ഭ​വം പ്രേ​ക്ഷ​ക​രി​ലേ​ക്ക് ന​ൽ​കു​ക അ​ത്ര എ​ളു​പ്പ​മ​ല്ല.

റോ​ഡ് സി​നി​മ​ക​ൾ പ​ല​തും ക്ലീ​ഷേ രം​ഗ​ങ്ങ​ൾ​കൊ​ണ്ട് സ​മൃ​ദ്ധ​മാ​ണ്. അ​മേ​രി​ക്ക​ൻ സി​നി​മ​ക​ളി​ലെ സ്ഥി​രം രം​ഗ​ങ്ങ​ളി​ലൊ​ന്ന് പു​റ​െ​ക​വ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പൊ​ലീ​സ് ആ​ണ്. മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി അ​മേ​രി​ക്ക​ൻ ഹൈ​വേ​ക​ളി​ലെ ഒ​രു സ്ഥി​രം അ​നു​ഭ​വ​മാ​യി​രി​ക്കാ​മ​ത്. ഡ്രോ​ണു​ക​ളു​ടെ ആ​ഗ​മ​നം യാ​ത്രാ​സി​നി​മ​ക​ളെ കാ​ര്യ​മാ​യി സ​ഹാ​യി​ക്കു​മെ​ങ്കി​ലും നി​ര​ന്ത​ര​മാ​യ ഉ​പ​യോ​ഗം​കൊ​ണ്ട് അ​തു​മൊ​രു ക്ലീ​ഷേ​യാ​യി മാ​റാ​നു​ള്ള സാ​ധ്യ​ത​യും മു​ന്നി​ലു​ണ്ട്.


കാ​ർ, ബൈ​ക്ക് എ​ന്നി​വപോ​ലെ ആ​ർ.​വി എ​ന്നു​വി​ളി​ക്കു​ന്ന റി​ക്രി​യേ​ഷ​ൻ വെ​ഹി​ക്കി​ൾ അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും ആ​സ്ട്രേ​ലി​യയി​ലു​മൊ​ക്കെ നി​ത്യ​സാ​ധാ​ര​ണ​മാ​യ ഒ​ന്നാ​ണ്. ആ​ർ.​വി പാ​ർ​ക്കി​ങ്ങി​നും ക്യാ​മ്പി​ങ്ങി​നു​മൊ​ക്കെ പ്ര​ത്യേ​കം സ്ഥ​ല​വും സൗ​ക​ര്യ​ങ്ങ​ളും അ​വി​ടെ​യു​ണ്ട്. കാ​ര​വ​ൻ എ​ന്ന ഓ​മ​ന​പ്പേ​രി​ൽ നാം ​വി​ളി​ക്കു​ന്ന ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ഒ​രു ജീ​വി​തശൈ​ലി​യാ​ക്കി​യ നി​ര​വ​ധി പേ​രു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ വി​ദേ​ശ യാ​ത്രാ​സി​നി​മ​ക​ളി​ൽ ആ​ർ.​വി ഒ​രു പ്ര​ധാ​ന ഘ​ട​ക​വു​മാ​ണ്. ഇ​ന്ത്യ​യി​ൽ മോ​ഡി​ഫൈ​ഡ് വാ​ഹ​ന​മാ​യി ക​ണ​ക്കാ​ക്കു​ന്ന കാ​ര​വ​ൻ സി​നി​മാ​താ​ര​ങ്ങ​ളു​ടെ വി​ശ്ര​മ​മു​റി എ​ന്ന​തി​ല​പ്പു​റം യാ​ത്രാ​മാ​ധ്യ​മ​മാ​യി കാ​ണു​ന്നു​മി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ കാ​ര​വ​ൻ ക​ഥാ​പാ​ത്ര​മാ​കു​ന്ന യാ​ത്രാ സി​നി​മ​ക​ൾ ഇ​ന്ത്യ​യി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നു​പോ​ലും സം​ശ​യ​മാ​ണ്. യാ​ത്ര​യെ​ന്ന​ത് നാ​ടി​ന്റെ സം​സ്കാ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി മാ​റു​മ്പോ​ൾ മാ​ത്ര​മേ യാ​ത്ര വി​ഷ​യ​മാ​യ കൂ​ടു​ത​ൽ സി​നി​മ​ക​ൾ ഉ​ണ്ടാ​വു​ക​യു​ള്ളൂ.

ലോക സിനിമയിലെ പ്രധാനപ്പെട്ട വിഭാഗങ്ങളിലൊന്നായ യാത്രാസിനിമകൾ, അതിന്റെ കൃത്യമായ അർഥത്തിൽ മലയാളത്തിൽ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. കാലടിയിൽ നിന്ന് ശങ്കരാചാര്യർ നൂറ്റാണ്ടുകൾക്കുമുമ്പ് സഞ്ചാരിയായെങ്കിലും, ചേരമാൻ പെരുമാൾ മക്കത്ത് പോയെങ്കിലും വാസ്കോഡ ഗാമയടക്കം നിരവധി വിദേശസഞ്ചാരികൾ സന്ദർശകരായെത്തിയെങ്കിലും മലയാളികൾ പൊതുവേ സഞ്ചാരങ്ങൾക്ക് വിമുഖരായിരുന്നു. കഴിഞ്ഞ ഒന്നോ രണ്ടോ ദശാബ്ദത്തിലാവും യാത്ര ഒരു വികാരമായി മലയാളി സ്വീകരിച്ചത്. അതുകൊണ്ടുതന്നെ വളരെ ശുഷ്കമായ അവസ്ഥയാണ് മലയാളത്തിലെ യാത്രാസിനിമകൾക്കും.

മ​ല​യാ​ള സി​നി​മ, സ്റ്റു​ഡി​യോ ഫ്ലോ​റു​ക​ൾ​ക്ക് അ​ക​ത്ത് ഒ​തു​ങ്ങി​നി​ന്ന ഒ​ന്നാ​യി​രു​ന്നു ഏ​റെ​ക്കാ​ലം.

‘ക​ണ്ണൂ​ർ ഡീ​ല​ക്സ്’ (1969) ആ​വ​ണം മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ മു​ഴു​നീ​ള യാ​ത്രാ​സി​നി​മ. അ​തി​നു​പ​ക്ഷേ സ​ജീ​വ​മാ​യൊ​രു തു​ട​ർ​ച്ച ഉ​ണ്ടാ​യി​ല്ല. ‘സ്വ​യം​വ​രം’, ‘യാ​ത്ര’, ‘യാ​ത്ര​യു​ടെ അ​ന്ത്യം’, ‘ന​മ്പ​ർ 20 മ​ദ്രാ​സ് മെ​യി​ൽ’, ‘ഏ​ഴാം ക​ട​ലി​ന​ക്ക​രെ’ തു​ട​ങ്ങി യാ​ത്ര ഭാ​ഗി​ക​മാ​യി പ​ശ്ചാ​ത്ത​ല​മാ​യ ഏ​താ​നും സി​നി​മ​ക​ൾ ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ര​ണ്ടാ​യി​രാ​മാ​ണ്ട് മു​ത​ൽ ഇ​ങ്ങോ​ട്ടാ​ണ് അ​തി​ന് അ​ൽ​പ​മെ​ങ്കി​ലും മാ​റ്റ​മു​ണ്ടാ​യ​ത്. ‘വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി’, ‘നീ​ലാ​കാ​ശം പ​ച്ച​ക്ക​ട​ൽ ചു​വ​ന്ന ഭൂ​മി’, ‘ഭ്ര​മ​രം’, ‘റാ​ണി പ​ത്മി​നി’, ‘കി​ലോ​മീ​റ്റേ​ഴ്സ് ആ​ന്റ് കി​ലോ​മീ​റ്റേ​ഴ്സ്’, ‘ട്രാ​ഫി​ക്’, ‘പാ​സ​ഞ്ച​ർ’, ‘നോ​ർ​ത്ത് 24 കാ​തം’, ‘ചാ​ർ​ലി’, ‘അ​നാ​ർ​ക്ക​ലി’ തു​ട​ങ്ങി​യ സി​നി​മ​ക​ൾ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ യാ​ത്ര വി​ഷ​യ​മാ​ക്കി. യാ​ത്രാ സി​നി​മ​യാ​യി വി​വ​ക്ഷി​ക്ക​പ്പെ​ടാ​ത്ത​തും എ​ന്നാ​ൽ യാ​ത്ര അ​തി​ന്റെ ആ​ത്മീ​യ​മാ​യ അ​ർ​ഥ​ത്തി​ൽ ഉ​ട​നീ​ളം ക​ഥാ​പാ​ത്ര​മാ​വു​ക​യും ചെ​യ്ത ഒ​രു സി​നി​മ​യാ​ണ് ജോ​ൺ എ​ബ്ര​ഹാം സം​വി​ധാ​നം ചെ​യ്ത, നി​ർ​മാ​ണ പ്ര​ദ​ർ​ശ​ന​ രീ​തി​ക​ൾ കൊ​ണ്ട് വേ​റി​ട്ടു​നി​ൽ​ക്കു​ന്ന ‘അ​മ്മ അ​റി​യാ​ൻ’ (1986).

മി​ക​ച്ച യാ​ത്രാ​സി​നി​മ​ക​ൾ പ​ക​രു​ന്ന ധ്യാ​നാ​ത്മ​ക​മാ​യൊ​രു അ​വ​സ്ഥ​യു​ണ്ട്. ബാ​ഹ്യ​മാ​യ സ​ഞ്ചാ​ര​ത്തി​നൊ​പ്പം ആ​ന്ത​രി​ക​മാ​യ സ​ഞ്ചാ​രം​കൂ​ടി അ​ത് ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ സ​ന്നി​വേ​ശി​പ്പി​ക്കു​ന്നു. അ​ത്ത​രം മി​ക​ച്ചൊ​രു സി​നി​മാ​നു​ഭ​വ​മാ​ണ് എ​മി​ലി​യോ എ​സ്ത​വ​സ് സം​വി​ധാ​നംചെ​യ്ത ‘ദി ​വേ’ (2010).പ്രി​യ​പ്പെ​ട്ട​വ​രു​ടെ വി​യോ​ഗം സൃ​ഷ്ടി​ക്കു​ന്ന ന​ഷ്ട​ബോ​ധ​മാ​ണ് ഈ ​സി​നി​മ​യു​ടെ കാ​ത​ൽ. ലോ​കം കാ​ണാ​നി​റ​ങ്ങി​യ മ​ക​ൻ ഡാ​നി​യേ​ൽ, സാ​ന്റി​യാ​ഗോ​യി​ലേ​ക്കു​ള്ള വ​ഴി​യു​ടെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മ​രി​ച്ച​ത​റി​ഞ്ഞ്, ശ​രീ​രം ഏ​റ്റു​വാ​ങ്ങാ​ൻ ഫ്രാ​ൻ​സി​ലെ​ത്തി​യ​താ​ണ് ഡോ​ക്ട​റാ​യ അ​ച്ഛ​ൻ തോ​മ​സ് അ​വെ​രി (ടോം). ​മ​ക​ന് പൂ​ർ​ത്തി​യാ​ക്കാ​നാ​വാ​തെ പോ​യ വ​ഴി, അ​വ​ന്റെ ചി​താ​ഭ​സ്മ​വു​മാ​യി, അ​വ​നു​വേ​ണ്ടി, അ​വ​നൊ​പ്പം ന​ട​ന്ന് തീ​ർ​ക്കാ​ൻ അ​ച്ഛ​ൻ ടോം ​തീ​രു​മാ​നി​ക്കു​ന്നു. മ​ക​ന്റെ ബാ​ക്ക് പാ​ക്കു​മാ​യി അ​യാ​ൾ യാ​ത്ര തു​ട​ങ്ങു​ന്നു. മ​ക​നു​വേ​ണ്ടി​യെ​ന്ന് പ​റ​യാ​മെ​ങ്കി​ലും യ​ഥാ​ർ​ഥ​ത്തി​ൽ സാ​ന്റി​യാ​ഗോ​യി​ലേ​ക്കു​ള്ള യാ​ത്ര​യെ​ന്നും അ​വ​ര​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള​താ​ണ്. സാ​ന്റി​യാ​ഗോ എ​ന്ന​ത് വെ​റു​മൊ​രു തീ​ർ​ഥാ​ട​ന​ത്തി​ന​പ്പു​റം ഒ​രു രൂ​പ​കം​കൂ​ടി​യാ​ണ്. ഒ​ര​ന്വേ​ഷ​ണ​മാ​ണ്. യാ​ത്ര​ക​ൾ ഒ​രാ​ളെ ആ​ന്ത​രി​ക​മാ​യി മാ​റ്റു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് ന​മു​ക്ക് ഈ ​സി​നി​മ​യി​ൽ കാ​ണാം.

അ​തേ​സ​മ​യം, യാ​ത്ര​പോ​കു​ന്ന​ത് എ​ല്ലാ​യ്പോ​ഴും ഏ​തെ​ങ്കി​ലും ഒ​രു സ്ഥ​ല​മോ ദേ​ശ​മോ തേ​ടി​യാ​വ​ണ​മെ​ന്നി​ല്ല. അ​ത് ന​മ്മു​ടെ ഓ​ർ​മ​ക​ളി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കു​മാ​വാം. പീ​റ്റ​ർ മാ​റ്റേ​ഴ്സ​ൺ സം​വി​ധാ​നംചെ​യ്ത ‘ദി ​ട്രി​പ് ടു ​ബൗ​ണ്ടി​ഫു​ൾ’ എ​ന്ന സി​നി​മ ന​മ്മ​ളെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് അ​ത്ത​ര​മൊ​രു യാ​ത്ര​യി​ലേ​ക്കാ​ണ്. ഇ​വി​ടെ​യും നേ​ര​ത്തേ പ​റ​ഞ്ഞ ആ​ന്ത​രി​ക​മാ​യ യാ​ത്രാ​നു​ഭ​വം സി​നി​മ ന​ൽ​കു​ന്നു​ണ്ട്.

യാ​ത്ര​പോ​കു​ന്ന​വ​രെ​ക്കു​റി​ച്ചാ​ണ് യാ​ത്രാ​സി​നി​മ​ക​ളൊ​ക്കെ​യും. യാ​ത്ര​പോ​കാ​ൻ ആ​വാ​ത്ത​വ​രെ​ക്കു​റി​ച്ചോ? അ​ത്ത​ര​മൊ​രു വ്യ​ത്യ​സ്ത​മാ​യ സി​നി​മ​യാ​ണ് ഫ്രാ​ങ്സ്വാ പി​റൊ​ട്ട് സം​വി​ധാ​നംചെ​യ്ത 2012ലെ ‘​മൊ​ബൈ​ൽ ഹോം’ ​എ​ന്ന ​െബ​ൽ​ജി​യ​ൻ ചി​ത്രം. യാ​ത്ര​പോ​വാ​ൻ ആ​ഗ്ര​ഹി​ക്കു​ക​യും എ​ന്നാ​ൽ, പി​ൻ​വി​ളി​ക​ളി​ൽ പെ​ട്ടു​ഴ​റി ആ ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യാ​തെ​പോ​കു​ക​യും ചെ​യ്യു​ന്ന​വ​രെ​ക്കു​റി​ച്ചു​ള്ള സി​നി​മ. യാ​ത്ര​യെ​ന്ന, ഉ​ള്ളി​ൽ കൊ​ളു​ത്തി​വ​ലി​ക്കു​ന്ന വി​കാ​ര​ത്തെ കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു​ണ്ട് ബാ​ഹ്യ​മാ​യ യാ​ത്ര​യി​ല്ലാ​ത്ത ഈ ​സി​നി​മ.

ഒ​രി​ട​ത്തു​നി​ന്നും മ​റ്റൊ​രി​ട​ത്തേ​ക്കു​ള്ള സ​ഞ്ചാ​ര​ത്തി​നും ഡെ​സ്റ്റി​നേ​ഷ​ൻ ക​ഥ​ക​ൾ​ക്കു​മ​പ്പു​റം യാ​ത്ര​യെ​ന്ന ആ​ന്ത​രി​ക ഘ​ട​ക​ത്തെ കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന സി​നി​മ​ക​ൾ വ​ള​രെ​ക്കു​റ​വാ​ണ്. ഉ​പ​രി​പ്ല​വ​മാ​യി ക​ഥ​പ​റ​യാ​നൊ​രു വ​ഴി എ​ന്ന​തി​ല​പ്പു​റം യാ​ത്ര​ത​ന്നെ​യൊ​രു ക​ഥാ​പാ​ത്ര​മാ​യി മാ​റു​ന്ന സി​നി​മ​ക​ൾ അ​ക്കാ​ര​ണംകൊ​ണ്ടു​ത​ന്നെ ക​ണ്ടെ​ത്താ​ൻ പ്ര​യാ​സ​പ്പെ​ടും. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ഭൗ​തി​ക​മാ​യ സ്ഥ​ല ച​ല​ന​ങ്ങ​ൾ​ക്ക​പ്പു​റം അ​വ​രു​ടെ മാ​ന​സി​ക​മോ ആ​ത്മീ​യ​മോ ആ​യ യാ​ത്ര​കൂ​ടി സം​ഭ​വി​ക്കു​മ്പോ​ഴേ വെ​റും റോ​ഡ് മൂ​വീ​സി​ൽ​നി​ന്നു യാ​ത്രാ​സി​നി​മ​ക​ളി​ലേ​ക്ക് അ​വ ഉ​യ​രു​ക​യു​ള്ളൂ.


News Summary - on road movies