Begin typing your search above and press return to search.
proflie-avatar
Login

'പട്ടിയിറച്ചിക്ക്​ തൂക്കമൊപ്പിക്കാൻ ആട്ടിറച്ചി ചേർത്ത്​ കബളിപ്പിക്കുന്ന നാട്​'; വി. മുസഫർ അഹമ്മദ്​ എഴുതുന്നു

പട്ടിയിറച്ചിക്ക്​ തൂക്കമൊപ്പിക്കാൻ ആട്ടിറച്ചി ചേർത്ത്​ കബളിപ്പിക്കുന്ന നാട്​; വി. മുസഫർ അഹമ്മദ്​ എഴുതുന്നു
cancel
എ​ന്തു ഭ​ക്ഷ​ണം ക​ഴ​ി​ക്ക​ണം എ​ന്ന​ത്​ വ്യ​ക്തി​ക​ളു​ടെ ചോ​യ്​​സാ​ണ്. ആ ​ചോ​യ്​​സ്​ പ​ല​പ്പോ​ഴും പ​ല​ത​ര​ത്തി​ൽ വി​ചി​ത്ര​വു​മാ​ണ്. ഇ​വി​ടെ ഭ​ക്ഷ​ണ​ത്തി​െ​ൻ​റ​യും ക​ഴി​ക്കു​ന്ന​വ​രു​ടെ​യും വേ​റി​ട്ട​ അ​വ​സ്​​ഥ​ക​ൾ വി​വ​രി​ക്കു​ന്ന​തി​നൊ​പ്പം പു​സ്​​ത​ക​ങ്ങ​ളി​ലും സാ​ഹി​ത്യ​ത്തി​ലും ഭ​ക്ഷ​ണം ആ​വി​ഷ്​​ക​രി​ക്ക​പ്പെ​ട്ട രീ​തി​ക​ളെ​ക്കു​റി​ച്ചും എ​ഴു​തു​ന്നു.

''​യാ​ളു​ടെ അ​ടു​ത്തുനി​ന്നാ​ണോ നി​ങ്ങ​ൾ ഇ​റ​ച്ചി വാ​ങ്ങു​ന്ന​ത്?

തൂ​ക്ക​മൊ​പ്പി​ക്കാ​ൻ ആ​ട്ടി​റ​ച്ചി ചേ​ർ​ക്കു​ന്ന ക​ക്ഷി​യാ​ണ്. നി​ങ്ങ​ൾ പ​റ്റി​ക്ക​പ്പെ​ടും.

ആ​ട്ടി​റ​ച്ചി?

അ​തെ, ആ​ട്ടി​റ​ച്ചിത​ന്നെ.

മാ​യം ചേ​ർ​ക്കാ​ത്ത ഇ​റ​ച്ചി ഞാ​ൻ വാ​ങ്ങി​ച്ചു ത​രാം. എ​െ​ൻ​റ​യൊ​പ്പം പോ​രൂ.

അ​ല്ല, അ​തു പി​ന്നെ...

എ​ന്താ?

ഞാ​ൻ ഇ​റ​ച്ചി മാ​ർ​ക്ക​റ്റ് കാ​ണാ​ൻ വ​ന്ന​താ​ണ്, വാ​ങ്ങാ​ന​ല്ല.''

നാ​ഗാ​ലാ​ൻ​ഡ്​ ത​ല​സ്​​ഥാ​ന​മാ​യ കൊ​ഹി​മ​യി​ലെ ഇ​റ​ച്ചി മാ​ർ​ക്ക​റ്റി​ലാ​ണ് കു​റ​ച്ചു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഞാ​ൻ ഒ​രു നാ​ഗ​യു​മാ​യി മേ​ൽപ​റ​ഞ്ഞ സം​ഭാ​ഷ​ണ​മു​ണ്ടാ​യ​ത്. പ​ട്ടി​യി​റ​ച്ചി വി​ൽ​ക്കു​ന്ന ആ ​മാ​ർ​ക്ക​റ്റി​ൽ അ​തു കാ​ണാ​നാ​യി മാ​ത്രം പോ​യ​താ​യി​രു​ന്നു ഞാ​ൻ. പ​ട്ടി​യി​റ​ച്ചി​ക്കാ​ണ് അ​വി​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ല. പ​രി​ച​യ​ക്കാ​ര​ല്ലാ​ത്ത​വ​രെ പ​റ്റി​ക്കാ​ൻ പ​ട്ടി ഇ​റ​ച്ചി തൂ​ക്കി​ക്കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ആ​ട്ടി​റ​ച്ചി ക​ഷ​ണ​ങ്ങ​ൾ ചേ​ർ​ത്ത് അ​ള​വ് ഒ​പ്പി​ക്കും, പ​ട്ടി ഇ​റ​ച്ചി കു​റ​ക്കും. ഇ​താ​ണ് നാ​ഗ എ​നി​ക്കു ന​ൽ​കി​യ മു​ന്ന​റി​യി​പ്പ്. തൂ​ക്ക​മൊ​പ്പി​ക്കാ​ൻ ചേ​ർ​ക്കു​ന്ന​ത് ആ​ട്ടി​റ​ച്ചി. മ​ല​യാ​ളി​ക്ക് ഒ​രു​പ​ക്ഷേ ഒ​രു നി​ല​ക്കും മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത യു​ക്തി​യാ​ണ​ത്. നാ​ഗ​ക​ളെ സം​ബ​ന്ധി​ച്ച് ല​ളി​തം. ആ​ട്ടി​റ​ച്ചി​ക്ക് പ​ട്ടി​യി​റ​ച്ചി​യു​ടെ പ​കു​തി വി​ല​യേ​യു​ള്ളൂ.

ഈ ​സം​ഭാ​ഷ​ണ​വും ഓ​ർ​മ​യും നാ​ഗ​ക​ളു​ടെ ഭ​ക്ഷ​ണ​സം​സ്​​കാ​ര​ത്തി​ലേ​ക്ക് ഒ​രി​ക്ക​ൽകൂ​ടി ന​യി​ക്കു​ന്നു. പി​ന്നീ​ട് നാ​ഗ ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ അ​ല​യു​മ്പോ​ൾ അ​റു​ക്കാ​നാ​യി വ​ള​ർ​ത്തു​ന്ന പ​ട്ടി​ക​ളെ പ​ല വീ​ടു​ക​ളി​ലും ക​ണ്ടു. ഇ​റ​ച്ചി​ക്കാ​യി പ​ട്ടി​ക​ളെ​യും നാ​യ്​ക്കളെ​യും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന രീ​തി​യും അ​വി​ടെ​യു​ണ്ട്. 2020 ആ​ഗ​സ്​​റ്റി​ൽ നാ​യ്​ ഇ​റ​ച്ചി നി​രോ​ധി​ച്ച് നാ​ഗാ​ലാ​ൻ​ഡ്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. നാ​യ്​ ഇ​റ​ക്കു​മ​തി​യും നി​രോ​ധി​ച്ചു. ജ​ന​ങ്ങ​ൾ ഇ​ത്​ ഒ​ട്ടും വ​ക​വെ​ച്ചി​ല്ല. നി​യ​മം ലം​ഘി​ച്ച് അ​വ​ർ ഭ​ക്ഷ​ണ​ശീ​ലം തു​ട​രു​ന്ന​താ​യി അ​വി​ടെനി​ന്നു​ള്ള സു​ഹൃ​ത്തു​ക്ക​ൾ അ​റി​യി​ക്കു​ന്നു. ചൈ​ന​യി​െ​ല വൂ​ഹാ​നി​ലെ വെ​റ്റ്​മാ​ർ​ക്ക​റ്റി​ൽ​നി​ന്നു​മാ​ണ് കൊ​റോ​ണ​യു​ടെ പൊ​ട്ടി​പ്പു​റ​പ്പെ​ട​ലു​ണ്ടാ​യ​തെ​ന്ന ക​ണ്ടെ​ത്ത​ലാ​ണ് നാ​ഗാ​ലാ​ൻ​ഡി​ലെ പ​ട്ടി​യി​റ​ച്ചി നി​രോ​ധ​ന​ത്തി​ന് പി​ന്നി​ലെ​ന്ന് പ​റ​യു​ന്നു.

ബീ​ഫ് നി​രോ​ധ​നം​പോ​ലെ, ബീ​ഫ് തി​ന്നു​ന്ന​വ​രെ ത​ല്ലി​ക്കൊ​ല്ലു​ന്ന​തുപോ​ലെ മാ​ത്ര​മേ ഞ​ങ്ങ​ൾ​ക്കി​തി​നെ കാ​ണാ​നാ​വൂ -മ​റ്റു​ള്ള​വ​രു​ടെ ഇ​ഷ്​​ട​വും അ​നി​ഷ്​​ട​വും മ​റ്റൊ​രു കാ​ര്യം, ഞ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ഇ​ത്​ നാ​ഗ സം​സ്​​കാ​ര​ത്തി​െ​ൻ​റ ഭാ​ഗ​മാ​ണ്. ഓ​രോ സ​മൂ​ഹ​ത്തിനും അ​വ​രു​ടെ ഭ​ക്ഷ​ണ​സം​സ്​​കാ​രം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. അ​തി​െൻറ പേ​രി​ൽ വെ​റു​പ്പു​ൽ​പാ​ദി​പ്പി​ക്കു​ന്ന രീ​തി, ആ​രു​ടെ ഭാ​ഗ​ത്തുനി​ന്നാ​ണെ​ങ്കി​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല -നാ​ഗ സു​ഹൃ​ത്ത് ഫോ​ണി​ൽ പ​റ​ഞ്ഞു.

ഇ​പ്പോ​ൾ, മ​ഞ്ഞു​കാ​ല​ത്തി​െ​ൻ​റ തു​ട​ക്ക​ത്തോ​ടെ നാ​ഗ ഗ്രാ​മ​ങ്ങ​ളി​ൽ ഗു​സ്തി/​പ​ഞ്ച ഗു​സ്തി മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടാ​കും. ഗു​സ്തി​ക്കാ​ർ ശ​രീ​രം ചൂ​ടാ​ക്കാ​നാ​യി ക​ഴി​ക്കു​ന്ന വി​ശി​ഷ്​​ട ഭോ​ജ്യം പ​ട്ടി​യി​റ​ച്ചി​യാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ൽ ശ​രീ​രം ചൂ​ടാ​ക്കാ​ൻ കോ​ഴി​യി​റ​ച്ചി തി​ന്നു​ന്ന​തു​പോ​ലെ​ത്ത​ന്നെ. ടൂ​റി​സ്​​റ്റു​ക​ൾ​ക്ക​ത്​ അ​റ​പ്പ്/ വെ​റു​പ്പ്/​കൗ​തു​ക ആ​ശ്ച​ര്യ രം​ഗ​ങ്ങ​ൾ മാ​ത്രം.

ഉ​യ​ർ​ന്ന സി​വി​ൽ ഉ​ദ്യോ​ഗ​സ്​​ഥ​ന്മാ​രു​ടെ ദേ​ശീ​യ യോ​ഗ​ത്തി​ൽ മി​സോ​റം​കാ​ര​നാ​യ ഒ​രു ഉ​ദ്യോ​ഗ​സ്​​ഥ​ൻ ത​െ​ൻ​റ തൊ​ട്ട​പ്പു​റ​ത്തി​രു​ന്ന നാ​ഗ ഉ​ദ്യോ​ഗ​സ്​​ഥ​നോ​ട് ഒ​രി​ട​വേ​ള​യി​ൽ ചോ​ദി​ച്ചു: ''നി​ങ്ങ​ൾ നാ​ഗ​ക​ൾ പ​ട്ടി​യി​റ​ച്ചി ക​ഴി​ക്കും, അ​ല്ലേ?'' ''ക​ഴി​ക്കും, നി​ങ്ങ​ൾ കോ​ഴി​യി​റ​ച്ചി ക​ഴി​ക്കുംപോ​ലെ.'' ഭ​ക്ഷ​ണ​ത്തി​െ​ൻ​റ പേ​രി​ൽ ന​ട​ക്കു​ന്ന എ​ല്ലാ അ​വ​ഹേ​ള​ന​ങ്ങ​ൾ​ക്കും കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കും കൊ​ല​ക​ൾ​ക്കും നേ​രെ​യു​ള്ള ഏ​റ്റ​വും അ​ർ​ഥ​വ​ത്താ​യ പ്ര​തി​ക​ര​ണ​മാ​ണി​ത്​. ഈ ​ഭ​ക്ഷ​ണ​ശീ​ലം നാ​ഗ​ന്മാ​ർ​ക്ക് ല​ഭി​ച്ച​ത് ചൈ​ന-ബ​ർ​മ കു​ടി​യേ​റ്റ പാ​ത​യി​ൽ​നി​ന്നാ​ണ്. ചി​ല പ്രി​യ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ​ക്ക് കു​ടി​യേ​റ്റ പാ​ത​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ട്.

ഓ​ഷ്​​വി​റ്റ്സി​ൽ​നി​ന്ന്​ നി​റ​ഞ്ഞ തീ​ന്മേ​ശ​യു​മാ​യി ജീ​വി​തം കെ​ട്ടി​പ്പ​ടു​ത്ത മോം

​നാ​ലു മാ​സം മു​മ്പ് കാ​ന​ഡ​യി​ലു​ള്ള സു​ഹൃ​ത്ത് എ​ഴു​തി: ''മോം ​മ​രി​ച്ചു. 96 വ​യ​സ്സാ​യി​രു​ന്നു.'' സു​ഹൃ​ത്തി​െ​ൻ​റ സ​ഹ​പ്ര​വ​ർ​ത്ത​ക​െ​ൻ​റ അ​മ്മ​യാ​ണ് മോം. ​മ​ക​ൻ അ​വ​രു​ടെ പേ​ര് ഇ​തു​വ​രെ​യും സ്വ​കാ​ര്യ​ത​യു​ടെ പേ​രി​ൽ പ​ങ്കു​വെ​ച്ചി​ട്ടി​ല്ല. അ​യാ​ളു​ടെ അ​മ്മ (മോം) ​ഓ​ഷ്​​വി​റ്റ്്സി​ലെ ത​ട​ങ്ക​ൽ പാ​ള​യ​ത്തി​ല​ട​യ്​ക്ക​പ്പെ​ട്ടി​രു​ന്നു. ഒ​ടു​വി​ൽ ജീ​വ​നോ​ടെ ര​ക്ഷ​പ്പെ​ട്ടു. പു​റ​ത്തുവ​ന്ന​പ്പോ​ൾ പോ​ള​ണ്ടി​ലെ ജ​ന്മ​ഗ്രാ​മ​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ൻ അ​വ​ർ ഭ​യ​ന്നു. കാ​ന​ഡ തെ​ര​ഞ്ഞെ​ടു​ത്തു. അ​ങ്ങ​നെ പി​ൽ​ക്കാ​ല​ത്ത് സ്വ​ന്തം ജീ​വി​തം കെ​ട്ടി​പ്പ​ടു​ത്തു. വി​വാ​ഹി​ത​യാ​യി. അ​മ്മ​യാ​യി. മ​ക​ൻ അ​മ്മ​യെ​ക്കു​റി​ച്ച്് അ​ധി​കം സം​സാ​രി​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​രു​ന്നി​ല്ല. മ​റ​ക്കേ​ണ്ട ജീ​വി​ത​ഭീ​ക​ര​ത എ​ന്നാ​ണ​്​ അയാ​ൾ അ​മ്മ ക​ട​ന്നു​വ​ന്ന വ​ഴി​യെ​ക്കു​റി​ച്ചു പ​റ​യു​ക. പ​ക്ഷേ, ഒ​രി​ക്ക​ൽ മാ​ത്രം അ​മ്മ​യു​ടെ ഒ​രു ശീ​ല​ത്തെ​ക്കു​റി​ച്ച് അ​യാ​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. വീ​ട്ടി​ൽ അ​തി​ഥി​ക​ൾ വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ തീ​ന്മേ​ശ നി​റ​യെ സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​വ​ന്നു നി​റ​ക്കു​ന്ന അ​മ്മ​യു​ടെ രീ​തി​യെ​ക്കു​റി​ച്ച് കാ​ന​ഡ​യി​ലെ രീ​തി അ​നു​സ​രി​ച്ച് വീ​ട്ടി​ൽ അ​തി​ഥി​ക​ൾ വ​രു​ക എ​ന്നാ​ൽ ര​ണ്ടോ ഏ​റി​യാ​ൽ മൂ​ന്നോ പേ​ർ ആ​യി​രി​ക്കും. അ​ത്ര​യും പേ​ർ​ക്ക്് ഒ​രു മേ​ശ നി​റ​യെ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ എ​ന്നാ​ൽ ഭ​ക്ഷ​ണ​ധൂ​ർ​ത്ത് എ​ന്ന് മി​ത​മാ​യി പ​റ​യാം. അ​തി​ഥി​ക​ൾ ആ ​അ​മ്മ​യോ​ട് എ​പ്പോ​ഴും ചോ​ദി​ക്കും, എ​ന്തി​ന് ഇ​ത്ര​യ​ധി​കം ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ? ആ ​ചോ​ദ്യം ഉ​യ​രു​മ്പോ​ൾ അ​വ​ർ വി​ങ്ങാ​ൻ തു​ട​ങ്ങും. പി​ന്നെ ക​ര​യാ​നും. ഒ​രു തു​ള്ളി കു​ടി​വെ​ള്ള​ത്തി​നും ഒ​രു ക​ഷ​ണം ബ്ര​ഡി​നും വേ​ണ്ടി ഓ​ഷ്​​വി​റ്റ്സി​ൽ ന​ര​ക​യാ​ച​ന ന​ട​ത്തി​യി​രു​ന്ന ഓ​ർ​മ അ​തി​ഥി​ക​ൾ വ​രു​ന്ന വേ​ള​യി​ൽ അ​വ​രെ വേ​ട്ട​യാ​ടാ​ൻ തു​ട​ങ്ങും (ഗ്യാ​സ്​ ചേം​ബ​റി​ലേ​ക്കു​ള്ള വ​ഴി​യി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട​തു​കൊ​ണ്ടു മാ​ത്രം ഈ ​മ​നു​ഷ്യ​ക​ഥ പ​റ​യാ​ൻ അ​വ​ർ ബാ​ക്കി​യാ​യി). അ​തി​ഥി​ക​ൾ​ക്ക് ഒ​ന്നി​െ​ൻ​റ​യും കു​റ​വ് തോ​ന്നാ​തി​രി​ക്കാ​നാ​ണ് മേ​ശ നി​റ​യെ അ​വ​ർ ഭ​ക്ഷ​ണം നി​ര​ത്തി​യി​രു​ന്ന​ത്​. ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മത​ന്നെ ഒ​രു േട്രാ​മ​യാ​യി അ​വ​രെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ വേ​ട്ട​യാ​ടി. ഭ​ക്ഷ​ണം തി​ക​യാ​തെപോ​വു​ക എ​ന്ന ഭീ​തി അ​വ​രു​ടെ ശീ​ല​ങ്ങ​ളെ, സ്വ​ഭാ​വ​ത്തെ, മ​നോ​നി​ല​യെ​ത്ത​ന്നെ മ​റ്റൊ​ന്നാ​ക്കി മാ​റ്റി. എ​ങ്കി​ലും ഭ​ക്ഷ​ണ​വെ​റു​പ്പി​െൻറ വ​ക്താ​ക്ക​ൾ ചോ​ദി​ക്കു​മാ​യി​രി​ക്കും എ​ന്തൊ​ക്കെ​യാ​യി​രു​ന്നു അ​വ​രു​ടെ തീ​ന്മേ​ശ​യി​ലു​ണ്ടാ​യി​രു​ന്ന​ത്, മെ​നു?

കു​രു​മു​ള​കും ബ​ഷീ​റി​െ​ൻ​റ 'ടൈ​ഗ​റും' ഓ​ർ​മി​പ്പി​ക്കു​ന്ന​ത്

മ​ല​ബാ​റി​ൽ കു​രു​മു​ള​കി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഒ​രു​പ​ക്ഷേ കോ​ള​നി​വ​ത്​​ക​ര​ണ​ത്തി​െ​ൻ​റ, അ​ധി​നി​വേ​ശ​ങ്ങ​ളു​ടെ ഇ​ത്ര​യും ഭീ​ക​ര​മാ​യ ച​രി​ത്രം ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല. ഡ​ച്ചു​കാ​രും ഫ്ര​ഞ്ചു​കാ​രും പോ​ർ​ചു​ഗീ​സു​കാ​രും ബ്രി​ട്ടീ​ഷു​കാ​രും ആ​ദ്യം വ​ന്ന​ത് കു​രു​മു​ള​ക് തേ​ടി​യാ​യി​രു​ന്നു. യൂ​റോ​പ്പി​നു വേ​ണ്ട​ത്, എ​ന്നാ​ൽ അ​വി​ടെ ഒ​ട്ടു​മി​ല്ലാ​ത്ത​ത് അ​താ​യി​രു​ന്നു- കു​രു​മു​ള​ക്. കു​രു​മു​ള​ക് വേ​ട്ട​ക്കാ​ർ മ​ല​ബാ​റി​െ​ൻ​റ ച​രി​ത്രം എ​വ്വി​ധം ര​ക്ത​ക്ക​ട​ലാ​ക്കി മാ​റ്റി എ​ന്ന​തി​െ​ൻ​റ നി​ര​വ​ധി​യാ​യ തെ​ളി​വു​ക​ൾ അ​ടു​ത്ത​കാ​ല​ത്ത് പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. കു​രു​മു​ള​കി​ൽ തു​ട​ങ്ങി​യ ആ ​വി​ഭ​വ​വേ​ട്ട പി​ന്നീ​ട് മ​റ്റു​പ​ല വ​സ്​​തു​ക്ക​ളി​ലേ​ക്കും പ​ട​ർ​ന്നു. മ​ല​ബാ​ർ യൂ​റോ​പ്യ​രാ​ൽ അ​തി​മാ​ര​ക​മാ​യി കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ടു. ഭ​ക്ഷ​ണ​വും ഹിം​സ​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​െ​ൻ​റ ച​രി​ത്രം കോ​ള​നികാ​ല​ത്തി​ൽ​നി​ന്നാ​ണ് പ​ഠി​ച്ചു​തു​ട​ങ്ങേ​ണ്ട​ത്. ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​രു​മു​ള​ക് ഉ​ണ്ടാ​യി​രു​ന്ന​ത് മ​ല​ബാ​റി​ലും കി​ഴ​ക്ക​നാ​ഫ്രി​ക്ക​യി​ലെ സാ​ൻ​സി​ബാ​റി​ലു​മാ​യി​രു​ന്നു. സാ​ൻ​സി​ബാ​റു​കാ​ർ കു​രു​മു​ള​ക് കൃ​ഷി വാ​ണി​ജ്യ​നി​ല​യി​ൽ ന​ട​ത്തി​യി​ല്ല. അ​വ​രു​ടെ ശ്ര​ദ്ധ​യും താ​ൽ​പ​ര്യ​വും ഗ്രാ​മ്പൂ കൃ​ഷി​യി​ലാ​യി​രു​ന്നു (ഇ​ക്കാ​ര്യം ഡോ. ​മൈ​ക്കി​ൾ ത​ര​ക​െ​ൻ​റ ഒ​രു പ്ര​സം​ഗ​ത്തി​ൽ​നി​ന്നു​മാ​ണ് മ​ന​സ്സി​ലാ​ക്കു​ന്ന​ത്). അ​തി​നാ​ൽ മ​ല​ബാ​ർ മാ​ത്ര​മാ​യി ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര പ്ര​ദേ​ശ​ത്തെ ഏ​ക കു​രു​മു​ള​ക് റി​പ്പ​ബ്ലി​ക്. കു​രു​മു​ള​ക് പാ​ത​യി​ൽ​നി​ന്നാ​ണ് ഹിം​സ​യു​ടെ ഏ​റ്റ​വും ഭീ​ക​ര​മാ​യ ച​രി​ത്ര​സ​ന്ദ​ർ​ഭ​ങ്ങ​ൾ പി​റ​ന്ന​ത്. അ​ധി​നി​വേ​ശ​ത്തി​െ​ൻ​റ പ്ര​ത്യ​യ​ശാ​സ്​​ത്രം ക​ഴി​ഞ്ഞ ചി​ല നൂ​റ്റാ​ണ്ടു​ക​ളി​ലൂ​ടെ പ​തി​യെ പ​തി​യെ രാ​ഷ്​​ട്രീ​യ ഹിം​സ​യി​ലേ​ക്ക് വി​ക​സി​ച്ച​തി​െ​ൻ​റ തെ​ളി​വു​ക​ളും അ​നു​ര​ണ​ന​ങ്ങ​ളു​മാ​ണ് ഇ​ന്ന് ഇ​ന്ത്യ​യി​ലും കേ​ര​ള​ത്തി​ലും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഭ​ക്ഷ​ണ​വെ​റു​പ്പ​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ധി​നി​വേ​ശ​ങ്ങ​ളു​ടെ ച​രി​ത്രം അ​താ​ണ്, അ​ത് ഉ​പേ​ക്ഷി​ച്ചി​ട്ടു പോ​കു​ന്ന ചി​ല രോ​ഗാ​തു​ര​ത​ക​ൾ പി​ൽ​ക്കാ​ല​ത്തും ആ ​ജ​ന​ത​യെ ഒ​രു നി​ല​യി​ല​ല്ലെ​ങ്കി​ൽ മ​റ്റൊ​രു നി​ല​യി​ൽ വേ​ട്ട​യാ​ടി​ക്കൊ​ണ്ടി​രി​ക്കും.

ഭ​ക്ഷ​ണ​ഹിം​സ​യെ​ക്കു​റി​ച്ചോ​ർ​ക്കു​മ്പോ​ൾ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​െ​ൻ​റ 'ടൈ​ഗ​ർ' എ​ന്ന വി​ഖ്യാ​ത ക​ഥ​യാ​ണ് എ​ളു​പ്പം ഓ​ർ​മ​യി​ലേ​ക്കു വ​രു​ക. ത​ട​വു​കാ​രു​ടെ ചോ​റും അ​വ​രു​ടെ കാ​ൽ​വെ​ള്ള​യി​ൽ​നി​ന്നും ചൂ​ര​ല​ടി​യാ​ൽ ചീ​റ്റു​ന്ന മ​നു​ഷ്യ​ച്ചോ​ര​യു​മാ​യി​രു​ന്നു ആ ​നാ​യു​ടെ ഭ​ക്ഷ​ണം. ക​ഥ​യു​ടെ അ​വ​സാ​ന​ത്തി​ൽ ബ​ഷീ​ർ എ​ഴു​തു​ന്നു:

പോ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ അ​വ​നെ വെ​ളി​യി​ലി​റ​ക്കി. ഒ​രു മോ​ഷ​ണ​ക്കേ​സി​ൽ പ്ര​തി​യാ​ണ്. ഇ​ൻ​സ്​​പെ​ക്ട​ർ ആ​ദ്യ​മാ​യി അ​വ​െ​ൻ​റ മു​ഖ​മ​ട​ച്ച് ഒ​ന്നി​ടി​ച്ചു. തു​ട​ർ​ന്നൊ​രു ച​വി​ട്ടും. അ​വ​ൻ വീ​ണ​ത് ക​മി​ഴ്ന്ന​ടി​ച്ചാ​ണ്. പു​റ​ത്തു തു​രു​തു​രെ ച​വി​ട്ടി. ഒ​ടു​വി​ൽ അ​വ​നെ വ​ലി​ച്ചു പൊ​ന്തി​ച്ചു. വാ​യി​ൽ​നി​ന്ന് ചോ​ര. നി​ല​ത്തൊ​രു പ​ല്ല്. പ​പ്പ​ട​വ​ട്ട​പ്പാ​ട് ചോ​ര​യും.

ആ ​കാ​ഴ്​​ച നാ​ൽ​പ​ത്തി​യ​ഞ്ച് ത​ട​വു​കാ​രും ഒ​മ്പ​തോ​ളം പോ​ലീ​സു​കാ​രും ടൈ​ഗ​റും ക​ണ്ട​താ​ണ്. നി​ല​ത്തു കി​ട​ന്ന ചോ​ര ടൈ​ഗ​ർ ന​ക്കി ന​ക്കി ഉ​ണ​ക്കി. ഇ​ൻ​സ്​​പെ​ക്ട​ർ ചോ​ദി​ച്ചു: മ​റ്റ​വ​നേ​തെ​ടാ. പ​ക്ഷേ അ​വ​ൻ പ​റ​ഞ്ഞി​ല്ല. പ​റ​യു​ക​യി​ല്ലേ? അ​വ​െ​ൻ​റ കാ​ലു ര​ണ്ടും ക​മ്പി​യ​ഴി​ക​ളു​ടെ ഇ​ട​യി​ലൂ​ടെ വെ​ളി​യി​ലി​ട്ടു കെ​ട്ടി. കാ​ൽ​വെ​ള്ള​ക​ളി​ൽ ചൂ​ര​ലു​കൊ​ണ്ട് ആ​ഞ്ഞാ​ഞ്ഞ​ടി​ച്ചി​ട്ടും അ​വ​ൻ പ​റ​ഞ്ഞി​ല്ല. കാ​ൽ​വെ​ള്ള​ക​ൾ പൊ​ട്ടി പൊ​ട്ടി ചോ​ര ചി​ത​റി​യി​ട്ടും അ​വ​ൻ പ​റ​ഞ്ഞി​ല്ല. അ​വ​െ​ൻ​റ ബോ​ധം കെ​ട്ടു പോ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​യി​രു​ന്നു ടൈ​ഗ​ർ അ​വ​െ​ൻ​റ കാ​ൽ​വെ​ള്ള​ക​ളി​ലെ മു​റി​വു​ക​ളി​ൽ പ​രു​പ​രു​ത്ത നാ​വു​കൊ​ണ്ട് ന​ക്കി​യി​ട്ടും അ​വ​ൻ അ​ന​ങ്ങാ​തെ കി​ട​ന്ന​ത്. 'ഭ​ക്ഷ​ണ​ഹിം​സ​യെ' മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ ഇ​വ്വി​ധം എ​ല്ലാ കാ​ല​ത്തേ​ക്കു​മാ​യി അ​വ​ത​രി​പ്പി​ച്ച മ​റ്റു സ​ന്ദ​ർ​ഭ​ങ്ങ​ൾ അ​ധി​ക​മു​ണ്ടാ​കാ​നി​ട​യി​ല്ല. ഗ​വ​ൺ​മെ​ൻ​റ് ടൈ​ഗ​റാ​ണെ​ന്ന് ആ ​ക​ഥ നി​സ്സം​ശ​യം പ​റ​യു​ന്നു​ണ്ട​ല്ലോ. ഒ​രു പീ​ഡ​നാ​വ​സ്​​ഥ​യി​ൽ ഭ​ക്ഷ​ണം എ​ന്ന സ​ങ്ക​ൽ​പംത​ന്നെ എ​ങ്ങ​നെ മാ​റി​മ​റി​യു​ന്നു​വെ​ന്ന് ഭ​ക്ഷ​ണ​ക്കൊ​ല​ക​ളു​ടെ ഇ​ക്കാ​ല​ത്ത് ടൈ​ഗ​ർ മ​റ്റൊ​രു നി​ല​യി​ൽ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​താ​യി ഇ​ന്നാ ക​ഥ വാ​യി​ക്കു​മ്പോ​ൾ മ​ന​സ്സി​ലാ​ക്കാം.

ബം​ഗാ​ൾ ക്ഷാ​മ​കാ​ല​ത്ത് (ആ ​ക്ഷാ​മ​വും അ​ഞ്ചു മി​ല്യ​ൺ ജ​ന​ങ്ങ​ളു​ടെ പ​ട്ടി​ണി​മ​ര​ണ​വും മ​നു​ഷ്യ​നി​ർ​മി​ത​മാ​യി​രു​ന്നു) മ​ര/​ചെ​ടി​ത്തൊ​ലി​ക​ളാ​യി​രു​ന്നു പ്ര​ധാ​ന ഭ​ക്ഷ​ണ​മെ​ന്ന് പ​ല ച​രി​ത്ര​കാ​ര​ൻ​മാ​രും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബം​ഗാ​ളി സാ​ഹി​ത്യ​ത്തി​ലും ഇ​തേ അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ കാ​ണാം. തൊ​ലി​ക​ളി​ലെ വി​ഷാം​ശം (ക​ട്ട്) ക​ള​യാ​ൻ തി​ള​പ്പി​ച്ചാ​ണ് തൊ​ലി​ക​ൾ മ​നു​ഷ്യ​ർ തു​ട​ക്ക​ത്തി​ൽ ക​ഴി​ച്ചി​രു​ന്ന​ത്. പി​ന്നെ പി​ന്നെ തി​ള​പ്പി​ക്കാ​നു​ള്ള വി​റ​കും കി​ട്ടാ​താ​യി. തൊ​ലി അ​ങ്ങ​നെ​ത്ത​ന്നെ തി​ന്നാ​ൻ മ​നു​ഷ്യ​ർ നി​ർ​ബ​ന്ധി​ത​രാ​യി. 1921ൽ ​മ​ല​ബാ​ർ സ​മ​ര​കാ​ല​ത്തെ നാ​ട്ടി​ലെ ദാ​രി​ദ്യ്ര​ത്തി​െ​ൻ​റ ചി​ത്രം അ​ന്ന​ത്തെ ഒ​രു പ​ത്രം പ്ര​സി​ദ്ധീ​ക​രി​ച്ച​ത് ഓ​ർ​മ​യി​ൽ വ​രു​ന്നു. മ​ല​പ്പു​റം-​പാ​ല​ക്കാ​ട് ജി​ല്ല അ​തി​ർ​ത്തി​യാ​യ എ​ട​ത്ത​നാ​ട്ടു​ക​ര​യോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​രി​മ്പ​ന​യു​ടെ ചോ​റ് മ​നു​ഷ്യ​ർ തി​ന്നു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ​ത്. ക​രി​മ്പ​ന മു​റി​ച്ചാ​ൽ അ​തി​നു​ള്ളി​ലെ ക​രി​മ്പ​ന​ച്ചോ​റ് ശേ​ഖ​രി​ക്കാ​നാ​യി ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ വ​രും. കൊ​ണ്ടുപോ​യി വേ​വി​ച്ചും പ​ച്ച​ക്കും തി​ന്നും. മ​റ്റൊ​ന്നും തി​ന്നാ​നി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്​. വീ​ടു​പ​ണി​ക്കോ ത​ടി​യു​ടെ മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കോ വേ​ണ്ടി​യാ​ണ് ക​രി​മ്പ​ന ആ​ദ്യ​മൊ​ക്കെ മു​റി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് വി​ശ​പ്പു മാ​റ്റാ​നാ​യി. അ​ങ്ങ​നെ ക​രി​മ്പ​ന​ക​ൾ ഒ​ന്നൊ​ന്നാ​യി മു​റി​ച്ചു മാ​റ്റി. ആ ​പ​ത്ര​വാ​ർ​ത്ത അ​വ​സാ​നി​ക്കു​ന്ന​ത് ഇ​തു​മൂ​ലം ആ ​പ്ര​ദേ​ശ​ത്ത് ക​രി​മ്പ​ന​ക​ൾ​ക്ക് വം​ശ​നാ​ശം സം​ഭ​വി​ച്ചു എ​ന്ന പ​രാ​മ​ർ​ശ​ത്തോ​ടെ​യാ​ണ്. ഭ​ക്ഷ​ണ​വെ​റു​പ്പ് / ഹിം​സ​യു​ടെ വ​ക്താ​ക്ക​ൾ ഈ ​ച​രി​ത്ര​ങ്ങ​ൾകൂ​ടി മ​ന​സ്സി​ലാ​ക്ക​ണം.

സ​ദ്യ​വ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് ഒ​രു ഹു​ക്കും​നാ​മാ​വ്

കൊ​ല്ല​വ​ർ​ഷം 969ൽ ​തൃ​ശ്ശി​വ​പേ​രൂ​ർ വി​ളം​ബ​രം ന​ട​ക്കേ​ണ്ടും പ്ര​കാ​ര​ത്തി​നെ​ഴു​തി​വെ​ച്ച ഒ​രു ഹു​ക്കും​നാ​മാ​വ് (രാ​ജ​കീ​യ ശാ​സ​നം) ആ​ണ് ചു​വ​ടെ ചേ​ർ​ക്കു​ന്ന​ത്. അ​ക്കാ​ല​ത്തെ ഉൗ​ണി​െ​ൻ​റ വി​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്ന ഈ ​േ​ര​ഖ വാ​യ​ന​ക്കാ​ർ​ക്ക് കൗ​തു​ക​ക​ര​മാ​യി​രി​ക്കും.

പ​ഴ​യ​ന്നൂ​ര​മ്മ തു​ണ

തൃ​ശ്ശി​വപേ​രൂ​ര വെ​ളം​ബ​രം 969-ാം ആ​ണ്ട് ചി​ങ്ങ​മാ​സം ഒ​ന്നാം തീ​യ​തി മു​ത​ൽ​ക്കു ന​ട​ക്കൊ​ണ്ടും പ്ര​കാ​ര​ത്തി​ന് തൃ​പ്പൂ​ണി​ത്തു​റെ തെ​ക്കേ കോ​വി​ല​ക​ത്ത് എ​ഴു​ന്ന​ള്ളി ഇ​രു​ന്ന​രു​നേ​ട​ത്ത് തി​രു​മു​മ്പാ​കെ വെ​ച്ച എ​ഴു​തി​യ ഹു​ക്കും​നാ​മാ​വി​െ​ൻ​റ പെ​ർ​പ്പ.

തൃ​ശ്ശി​വ​പേ​രൂ​ര ഈ​ട്ടി​ന്ന ഒ​രു ദി​വ​സം മൊ​ർ​ക്കാ​ള​നും പി​റ്റേ​ദി​വ​സം പു​ളി​ങ്കു​റി​ക്കും പി​റ്റേ ദി​വ​സം എ​രി​ശ്ശേ​രി​യും പി​റ്റേ​ദി​വ​സം ന​ല്ല വ​ണ്ണം ഒ​രു കൂ​ട്ടു​ക​റി​യും ഒ​രു മു​ള​കു വെ​ള്ള​വും ഇ​തും വ​ണ്ണം ന​ന്നാ​ലു​ദി​വ​സം കൂ​ടു​മ്പോ​ൾ മാ​റി​മാ​റി വെ​ച്ചു​കൊ​ള്ള​ണം. അ​തേ​ത കൂ​ട്ടാ​ന​വ​റു​ക്കെ​ണ്ട. സാ​ധ​ന​ങ്ങ​ൾ ക​രി​ഞ്ഞുപോ​കാ​തെ വ​റു​ത്ത കൂ​ട്ട​ക്കൊ​ള്ള​ണം. ചു​ക്കു​വെ​ള്ള​ത്തി​ന മു​തി​ര​പ്പ​രി​പ്പും ചീ​ര​ക​വും ചു​ക്കും ഇ​ട്ട ന​ല്ലു​ണ്ണം ചു​ക്കു​വെ​ള്ള​വും ഉ​ണ്ടാ​ക്കി​ക്കൊ​ള്ള​ണം. ന​ല്ല വാ​ഴ​ക്കകൊ​ണ്ട ഒ​രു കൂ​ട്ടം വ​റു​ത്ത് ഉ​പ്പേ​രി​യും അ​ച്ചി​ങ്ങ ഉ​ള്ള കാ​ല​ങ്ങ​ളി​ൽ അ​ച്ചി​ങ്ങ​യും വാ​ഴ​ക്ക​യും അ​ച്ചി​ങ്ങ​യി​ല്ലാ​ത്ത കാ​ല​ങ്ങ​ളി​ൽ വ​ഴു​തി​ന​ങ്ങ​യും വ​ഴു​ത​ിന​ങ്ങ ഇ​ല്ലാ​ത്ത കാ​ല​ങ്ങ​ളി​ൽ ച​ക്ക​ക്കു​രു​വും വാ​ഴ​ക്ക​യും കൊ​ണ്ടി​പ്ര​കാ​രം ഒ​രു കൂ​ട്ടം മെ​ഴു​ക്കു​പെ​ര​ട്ടി​യ ഉ​പ്പേ​രി​യും ഉ​ണ്ടാ​ക്കി ദി​വ​സ​വും മൊ​ട​ങ്ങാ​തെ വെ​ള​മ്പ​ണം. വ​ടു​ക​പ്പു​ളി നാ​ര​ങ്ങകൊ​ണ്ട് ഒ​രു കൂ​ട്ടം നാ​ര​ങ്ങാ​ക്ക​റി​യു​ണ്ടാ​ക്കി ആ​യ​തും ദി​വ​സ​വും വെ​ള​മ്പ​ണം. ച​ങ്ങ​ലം​പ​ര​ണ്ട​യും പു​ളി​യും ക​പ്പ​ല മു​ള​കുംകൊ​ണ്ട ഒ​രു കൂ​ട്ടം ച​മ്മ​ന്തി​യും ഉ​ണ്ടാ​ക്കി വെ​ള​മ്പ​ണം. ചെ​റു​നാ​ര​ങ്ങ എ​ങ്കി​ലും ഉ​പ്പി​ലി​ട്ട ഇ​ഞ്ചി എ​ങ്കി​ലും നെ​ല്ലി​ക്ക എ​ങ്കി​ലും ക​ണ്ണി​മാ​ങ്ങ എ​ങ്കി​ലും ഉ​പ്പു​മാ​ങ്ങ​യെ​ങ്കി​ലും മാ​റി മാ​റി വി​ള​മ്പ​ണം. ഇ​തി​ലേ​താ​ണ വ​ള​രെ അ​പ്ര​ദേ​ശ​ത്ത് ഉ​ള്ള​ത എ​ന്നു വെ​ച്ചാ​ൽ ആ​യ​ത അ​തെ​ത കാ​ലാ​കാ​ല​ങ്ങ​ളി​ൽ ആ​ള​യ​ച്ചു വ​രു​ത്തി​ച്ച് ഉ​പ്പി​ൽ ഇ​ടു​വി​പ്പി​ച്ച് ഒ​രു കൂ​ട്ടം എ​ങ്കി​ലും മൊ​ട​ങ്ങാ​തെ വെ​ള​മ്പി​ച്ചു കൊ​ള്ള​ണം. ഉൗ​ട്ടി​ന്ന ന​ല്ല മൊ​ര വെ​ള​മ്പ​ണം. ആ ​വ​ക​ക്കു 25 പ​ശു​വും 2 ഒ​ട​ക്കാ​ത്ത കാ​ള​യും ക​റ​വ ഉ​ള്ള​തി​ൽ 5 എ​രു​മ​യും ത​ന്നി​രി​ക്കകൊ​ണ്ട് പ​ശു​വി​ന് ന​ല്ല പു​ല്ലും വൈ​ക്കോ​ലും വെ​ള്ള​വും കൊ​ടു​ത്ത് ന​ല്ലവ​ണ്ണം ക​റ​ന്ന് കാ​ച്ചി ന​ല്ല മൊ​ര ഉ​ണ്ടാ​ക്കി വെ​ള​മ്പ​ണം. ആ ​വ​ക മു​ര​കൊ​ണ്ടു ത​ന്നെ പൊ​ര എ​ന്നു വ​രി​കി​ൽ വാ​റെ​ടു​ത്തും ആ​ള​യ​ച്ച് ന​ല്ല മൊ​ര വ​രു​ത്തി വെ​ള​മ്പ​ണം. പ​ശു​ക്ക​ൾ​ക്ക് ഉൗ​ട്ടു​ന്ന വെ​ക്കു​ന്ന ക​ഞ്ഞി വാ​ർ​ത്ത ആ​യ​തും അ​രി​ക​ഴു​കു​ന്ന കാ​ടി​യും നെ​ല്ലു​കു​ത്തു​ന്ന ത​വ​ടും ഒ​രു പ​ണ​ത്തൊ​ള​മെ​ങ്കി​ലും ഒ​രു വ​ക​യും കൊ​ടു​ത്തു​വെ​ന്നു വ​രാ​തെ വെ​ള​മ്പ​ൻ ശൊ​ധ​ന ചെ​യ്ത ഇ​ടു​പ്പി​ച്ച പ​ശു​വി​നും കാ​ള​ക്കും എ​രു​മ​ക്കും കൊ​ടു​പ്പി​ച്ചു കൊ​ള്ള​ണം. പ​ശു​ക്ക​ളേ​യും മ​റ്റും ന​റു​ത്തെ​ണ്ടു​ന്ന​തി​ന്ന ഈ​ടു​പു​ക്കെ​ന്ന 20 കൊ​ൽ ദൂ​ര​ത്ത് മൂ​ന്നു മു​റി​യാ​യി​ട്ട് ഒ​രു തൊ​ഴു​ത്തു​ണ്ടാ​ക്ക​ണം. ക​ള്ള​ൻ​മാ​രൊ വ്യാ​ഘ്ര​ങ്ങ​ളൊ മ​റ്റോ വ​ന്ന പ​ശു​ക്ക​ളേ​യും കി​ടാ​ങ്ങ​ളേ​യും കൊ​ണ്ടു പോ​ഉ​യ​ർ​ന്ന സി​വി​ൽ ഉ​ദ്യോ​ഗ​സ്​​ഥ​ന്മാ​രു​ടെ ദേ​ശീ​യ യോ​ഗ​ത്തി​ൽ മി​സോ​റം​കാ​ര​നാ​യ ഒ​രു ഉ​ദ്യോ​ഗ​സ്​​ഥ​ൻ ത​െ​ൻ​റ തൊ​ട്ട​പ്പു​റ​ത്തി​രു​ന്ന നാ​ഗ ഉ​ദ്യോ​ഗ​സ്​​ഥ​നോ​ട് ഒ​രി​ട​വേ​ള​യി​ൽ ചോ​ദി​ച്ചു: ''നി​ങ്ങ​ൾ നാ​ഗ​ക​ൾ പ​ട്ടി​യി​റ​ച്ചി ക​ഴി​ക്കും, അ​ല്ലേ?'' ''ക​ഴി​ക്കും, നി​ങ്ങ​ൾ കോ​ഴി​യി​റ​ച്ചി ക​ഴി​ക്കുംപോ​ലെ.''കാ​തെ അ​ഴി​കെ​മ​ത്തി​ൽ ഇ​ടു​വി​ച്ചു കൊ​ള്ള​ണം. അ​തി​െ​ൻ​റ സ​മീ​പ​ത്ത് 1000 മി​തെ കെ​ട​വ​ക്കൊ​ല​കൊ​ണ്ട 2 തു​റു​വും ഇ​ടു​വി​ച്ചുകൊ​ള്ള​ണം. ഉൗ​ട്ടി​ന്ന നെ​ടി​യ​രി അ​രി എ​ല്ലോ വെ​ച്ചു വ​രു​ന്ന​ത് അ​തുകൊ​ണ്ട ഈ​യാ​ണ്ടു മു​ത​ൽ​ക്ക് പ​ത്തി​ന്ന നാ​ലു വീ​തം പ​ഴ​യ​രി വെ​ക്ക​ണ​മെ​ന്ന് വ​ച്ചി​രി​ക്ക​ക്കൊ​ണ്ട നാ​ലു​വീ​തം ന​ല്ല പ​ഴ​യ​രി ആ​യി​ട്ടും കു​ത്തി​ച്ച വ​രു​ത്തി പൂ​ട്ടി​ന്ന വെ​പ്പി​ച്ചുകൊ​ള്ള​ണം. പ​ഴ​യ​രി​യു​ടെ വ​ക​ക്ക് മൂ​ന്നു മാ​സ​ത്തേ​ക്ക് വെ​ണ്ടു​ന്ന നെ​ല്ലു​വ​രു​ത്തി പു​ഴു​ങ്ങി ഒ​ണ​ക്കി പ​ത്താ​ഴ​ത്തി​ൽ ഇ​ടു​വി​ച്ച് കൊ​ള്ള​ണം. അ​രി ഒ​ടു​ങ്ങു​മ്പോ​ൾ നെ​ല്ല എ​ടു​ത്ത ന​ല്ല പ​ഴ​യ​രി​യാ​ക്കി​ട്ട കു​ത്തി​ച്ച വ​രു​വെ​പ്പി​ച്ചു കൊ​ള്ള​ണം. അ​ഞ്ചു സ​ദ്യ​നാ​ൾ എ​രു​പു​ളി​യും പ​ടി​ത്ത​രംപോ​ലെ ഉ​പ്പ​രി​യും പാ​യ​സ​വും വി​റ്റി​ല അ​ട​ക്ക​യും ച​ന്ദ​ന​വും ഇ​പ്ര​കാ​രം അ​ഞ്ച് സ​ദ്യതൊ​റും ക​ഴി​പ്പി​ച്ചു​കൊ​ള്ള​ണം. ഇ​പ്ര​കാ​രം ഉൗ​ട്ടി​ന്ന ഒ​രു ഏ​റെ​ക്കു​റ​വു കൂ​ടാ​തെ ക​ഴി​പ്പി​ക്ക​ത്ത​ക്കവ​ണ്ണം വെ​ച്ചി​രി​ക്ക​കൊ​ണ്ട ഒ​ന്നി​നും ഒ​ര എ​റെ​ക്കു​റ​വു വ​രാ​തെ ന​ട​ത്തി​ച്ചു കൊ​ള്ള​ണം. വെ​ള​മ്പ​നും ഉൗ​ട്ടു​വെ​ക്കു​ന്ന പ​ട്ട​ൻ​മാ​ർ​ക്കും ഇ​പ്പൊ​ൾ വ​ച്ചി​രി​ക്കു​ന്ന അ​രി​യും ശ​മ്പ​ള​വും കൂ​ടാ​തെ അ​യ്യ​ത്ത​ഞ്ചു പു​ത്ത​ൻ കൂ​ടെ കൂ​ട്ടി​വെ​ച്ചി​രി​ക്ക കൊ​ണ്ട അ​പ്ര​കാ​ര​വും ശ​മ്പ​ള​വും പ​റ്റി​ക്കൊ​ള്ള​ണം. പ​ശു​ക്ക​ളേ​യും മ​റ്റും മെ​പ്പാ​ൻ ഒ​രു വാ​ലി​ക്കാ​ര​നെ ആ​ക്കി അ​വ​ന ഒ​രു നെ​രം ഉൗ​ട്ടി​ൽ ക​ഞ്ഞി​യും ഒ​രു നെ​രം കൊ​ച്ചി നാ​ഴി​ക്കു നാ​ഴി അ​രി​യും എ​ണ്ണ പ​ണം വ​ക​ക്കു മാ​സം 1ക്കു 4 ​വീ​ത​വും കൊ​ടു​പ്പി​ച്ചു കൊ​ള്ള​ണം (പേ​ജ് 96, 97- ച​രി​ത്ര​ര​ശ്മി​ക​ൾ, കേ​ര​ള സം​സ്​​ഥാ​ന ആ​ർ​ക്കൈ​വ്സ്).

19ാം നൂ​റ്റാ​ണ്ടി​ൽ 1873ൽ ​ഇ​റ​ങ്ങി​യ ഒ​രു രാ​ജ​കീ​യ ശാ​സ​ന​യു​ടെ പൂ​ർ​ണ​രൂ​പ​മാ​ണ് മു​ക​ളി​ൽ കൊ​ടു​ത്ത​ത്. എ​ങ്ങ​നെ​യാ​ണ് സ​ദ്യ​വ​ട്ടം വേ​ണ്ട​ത് എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള രാ​ജ​കീ​യ ശാ​സ​നം! 'ഭ​ക്ഷ​ണ സ​ദാ​ചാ​ര'​ത്തി​െ​ൻ​റ നേ​ർ​ചി​ത്രം. തീ​ർ​ച്ച​യാ​യും രാ​ജ​കൊ​ട്ടാ​ര​ങ്ങ​ളി​ലും സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​ത​ർ​ക്കി​ട​യി​ലും ന​ട​ക്കേ​ണ്ട സ​ദ്യ​യു​ടെ സ്​​റ്റാ​റ്റ​സ്​ കോ​യാ​ണ​്​ അത്. എ​ന്തൊ​ക്കെ​യാ​ണു​ണ്ടാ​കേ​ണ്ട​ത് എ​ന്ന് കൃ​ത്യ​മാ​യി പ​റ​യു​ന്നു. അ​തി​ൽ പ​റ​യു​ന്ന എ​ന്തെ​ങ്കി​ലും കു​റ​ഞ്ഞാ​ൽ അ​ത് സ​ദ്യ​യാ​കി​ല്ല. തീ​ർ​ച്ച​യാ​യും അ​ത് വെ​ജി​റ്റേ​റി​യ​നാ​ണ്. ഇ​റ​ച്ചി​യും മീ​നും അ​തി​ലി​ല്ല. ഇ​റ​ച്ചി​ക്കും മീ​നി​നും പ്ര​വേ​ശ​നം കി​ട്ടാ​ത്ത ന​വോ​ത്ഥാ​ന​കാ​ല പ​ന്തി/​മി​ശ്ര​ഭോ​ജ​ന​ത്തി​െ​ൻ​റ സ്​​റ്റാ​റ്റ​സ്​​കോ ഒ​രു​പ​ക്ഷേ ഇ​തേ രാ​ജ​കീ​യ ശാ​സ​ന​ത്തി​ൽനി​ന്നാ​ണോ ഉ​രു​ത്തി​രി​ഞ്ഞ​തെ​ന്ന് അ​തി​െ​ൻ​റ ച​രി​ത്രം വി​ശ​ദ​മാ​യി പ​ഠി​ക്കു​ന്ന​യാ​ൾ​ക്ക് ഇ​ന്ന് തോ​ന്നി​യാ​ൽ അ​തി​ൽ കു​റ്റം പ​റ​യാ​നാ​കി​ല്ല.

ഈ ​രാ​ജ​ശാ​സ​നം ഇ​റ​ങ്ങു​ന്ന കാ​ല​ത്ത് തീ​ർ​ച്ച​യാ​യും കേ​ര​ള​ത്തി​ൽ നോ​ൺ-വെ​ജ് ഭ​ക്ഷ​ണ രീ​തി​യു​മു​ണ്ട​ല്ലോ. അ​ക്കാ​ല​ത്തെ നാ​യാ​ട്ടു ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന കാ​ര്യം കേ​ര​ള​ത്തി​ൽ നാ​ട്ടു​രാ​ജാ​ക്ക​ന്മാ​ർ നേ​രി​ട്ടോ അ​ല്ലെ​ങ്കി​ൽ അ​വ​ർ​ക്കു​വേ​ണ്ടി​യോ വേ​ട്ട ന​ട​ത്തി​യി​രു​ന്ന​തും വേ​ട്ട​യി​റ​ച്ചി വേ​വി​ക്കാ​ൻ പ്ര​ത്യേ​ക അ​ടു​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന കാ​ര്യ​വു​മാ​ണ്. അ​താ​യ​ത് രാ​ജ സ​ദ്യ​ക​ൾ മ​റ്റൊ​ന്നാ​യി​രു​ന്നു​വെ​ന്ന​ർ​ഥം. അ​ത്​ ഹു​ക്കും​നാ​മാ​വി​നു പു​റ​ത്താ​ണ് ന​ട​ന്നുപോ​ന്ന​ത് എ​ന്ന് മ​ന​സ്സി​ലാ​ക്കാം.


എ​ന്നാ​ൽ ഇ​ന്ന് വെ​ജ്-നോ​ൺ വെ​ജ് ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ളെ പ​രി​ശോ​ധി​ക്കു​മ്പോ​ൾ ഈ ​രാ​ജ​കീ​യ ശാ​സ​നം മ​ല​യാ​ളി​യു​ടെ അ​ബോ​ധ​ത്തി​ൽ ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി മ​ന​സ്സി​ലാ​ക്കാം. മോ​രി​നു​ള്ള പാ​ലി​നു​വേ​ണ്ടി വ​ള​ർ​ത്തേ​ണ്ട നാ​ൽ​ക്കാ​ലി​ക​ളു​ടെ 'വം​ശ-​ഭ​ക്ഷ​ണ ശു​ദ്ധി' വ​രെ ആ ​ഹു​ക്കും​നാ​മാ​വി​ലു​ണ്ട്. എ​ന്നാ​ൽ അ​തി​ൽ ഒ​ന്നി​ല്ല, അ​ന്ന​ത്തെ സാ​ധാ​ര​ണ മ​നു​ഷ്യ​ർ എ​ങ്ങ​നെ​യാ​ണ് അ​ന്ന​ന്ന​ത്തെ ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി​യി​രു​ന്ന​ത്, അ​വ​രു​ടെ പാ​ച​ക​ക്കു​റി​പ്പ് എ​വ്വി​ധ​മാ​യി​രു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് ഈ ​രാ​ജ​ശാ​സ​നം മൗ​നംപാ​ലി​ക്കു​ന്ന​ത്.

പി. ​ഭാ​സ്​​ക​ര​നു​ണ്ണി​യു​ടെ 'പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ലെ കേ​ര​ളം' ആ​രം​ഭി​ക്കു​ന്ന​തുത​ന്നെ അ​ക്കാ​ല​ത്തെ കേ​ര​ള​ത്തി​ലെ ഭ​ക്ഷ​ണ​രീ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള നി​ര​വ​ധി വി​ശ​ദാം​ശ​ങ്ങ​ളു​മാ​യാ​ണ്. പ​ന്തി​യി​ൽ ഓ​രോ വി​ഭാ​ഗ​വും എ​വി​ടെ ഇ​രി​ക്ക​ണം, ന​ൽ​കു​ന്ന ഭ​ക്ഷ​ണം അ​നു​സ​രി​ച്ച് ഓ​രോ​രു​ത്ത​രു​ടെ ജാ​തി​യും കു​ലമ​ഹി​മ​യും എ​ങ്ങ​നെ മ​ന​സ്സി​ലാ​ക്കാം തു​ട​ങ്ങി​യ ജാ​തി​യു​ടെ ഭീ​തി​ദ​മാ​യ വി​വ​ര​ണ​ങ്ങ​ൾ ആ ​താ​ളു​ക​ളി​ൽ വാ​യി​ക്കാം. ഭ​ക്ഷ​ണ​വും വി​ശ​പ്പും എ​ന്ന സം​ഗ​തിത​ന്നെ മ​റ​ന്ന് ഭ​ക്ഷ​ണ​വും ജാ​തി​യും എ​ന്ന സ​ങ്ക​ൽ​പ​ത്തി​ൽ മാ​ത്രം മേ​ഞ്ഞി​രു​ന്ന​വ​രാ​ണ് അ​ക്കാ​ല​ത്തെ കേ​ര​ള​ത്തി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ൾ. അ​വ​രു​ടെ പ്ര​ത്യ​യ​ശാ​സ്​​ത്ര അ​ന്ത​സ്സ​ത്ത ഇ​ന്ന​ത്തെ ഭ​ക്ഷ​ണ ഹിം​സ​യി​ൽ/ അ​റ​പ്പ്് വെ​റു​പ്പു​ൽ​പാ​ദ​ന​ത്തി​ൽ/ അ​വ​മ​തി​പ്പി​ൽ തെ​ളി​ഞ്ഞുകാ​ണാം.

'ചി​ക്ക​ൻ ടി​ക്ക മ​സാ​ല' നേ​ടി​യ വി​ജ​യം

പ്ര​ശ​സ്​​ത ചി​ന്ത​ക​ൻ സി​യാ​വു​ദ്ദീ​ൻ സ​ർ​ദാ​ർ ബ്രി​ട്ട​നി​ലെ ഏ​ഷ്യ​ൻ ഭ​ക്ഷ​ണ-സം​സ്​​കാ​ര​ത്തെ​ക്കു​റി​ച്ച് പ​ഠി​ച്ചെ​ഴു​തി​യ പു​സ്​​ത​ക​മാ​ണ് Balti Britain: A Journey Through The British Asian Experience. പ്ര​ധാ​ന​മാ​യും ഭ​ക്ഷ​ണ​ത്തെ മു​ൻ​നി​ർ​ത്തി യു.​കെ​യി​ലെ ഏ​ഷ്യ​ൻ സ്വ​ത്വ​ത്തെ ക​ണ്ടെ​ത്തു​ന്ന കൃ​തി​യാ​ണി​ത്. ചി​ക്ക​ൻ ടി​ക്ക മ​സാ​ല യു.​കെ​യി​ൽ എ​ല്ലാ​വ​ർ​ക്കും ഒ​രേ​പോ​ലെ ഇ​ഷ്​​ട​പ്പെ​ടു​ന്ന​ത് ഏ​ഷ്യ​ൻ സ്വ​ത്വം ഭ​ക്ഷ​ണ​ത്തി​ലൂ​ടെ യൂ​റോ​പ്പി​നെ കീ​ഴ​ട​ക്കി​യ​തി​െ​ൻ​റ ഉ​ദാ​ഹ​ര​ണ​മാ​യി അ​ദ്ദേ​ഹം എ​ടു​ത്തു​കാ​ട്ടു​ന്നു. യു.​കെ​യി​ലെ ലീ​സി​സ്​​റ്റ​ർ, ബിർ​മി​ങ്​​ഹാം, ഗ്ലാ​സ്ഗോ, ബ്രാ​ഡ്ഫോ​ഡ്, ട​വ​ർ ഹാം​ലെ​റ്റ്​സ്​, ഓ​ൾ​ഡ് ഹാം ​എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലെ വി​ഭി​ന്ന മ​ത​ക്കാ​രും വി​ശ്വാ​സ​ക്കാ​രും സാം​സ്​​കാ​രി​ക സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽനി​ന്നു​ള്ള​വ​രു​മാ​യ ഏ​ഷ്യ​ക്കാ​രെ കാ​ണു​ക​യും അ​വ​രി​ലൂ​ടെ സ്വ​ത്വാ​നേ​ഷ​ണം ന​ട​ത്തു​ക​യു​മാ​ണ് 2008ൽ ​ഇ​റ​ങ്ങി​യ ഈ ​പു​സ്​​ത​ക​ത്തി​ൽ സ​ർ​ദാ​ർ ചെ​യ്യു​ന്ന​ത്. ഏ​ഷ്യ​ക്കാ​ർ പൊ​തു​വി​ൽ സ്വീ​ക​രി​ക്കു​ന്ന 'അ​റേ​ഞ്ച്ഡ്​ മാ​ര്യേ​ജ്' പോ​ലു​ള്ള കാ​ര്യ​ങ്ങ​ളും ഈ ​അ​ന്വേ​ഷ​ണ​പ​രി​ധി​യി​ൽ വ​രു​ന്നു​ണ്ട്. പു​സ്​​ത​ക​ത്തി​ൽ അ​ദ്ദേ​ഹം ന​ട​ത്തു​ന്ന പ്ര​ധാ​ന നി​രീ​ക്ഷ​ണ​ങ്ങ​ളി​ലൊ​ന്ന് ഇ​താ​ണ്: യൂ​റോ​പ്പി​െ​ൻ​റ ഭ​ക്ഷ​ണച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്വാ​ധീ​നം കി​ഴ​ക്കു​മാ​യു​ള്ള അ​തി​െ​ൻ​റ ബ​ന്ധ​മാ​ണ്. മ​ധ്യ​കാ​ല​ത്തെ പാ​ച​ക പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ചാ​ൽ ഈ ​കാ​ര്യം മ​ന​സ്സി​ലാ​ക്കാം.

അ​ക്കൂ​ട്ട​ത്തി​ൽ ഒ​രു പാ​ച​ക പു​സ്ത​ക​ത്തെ​ക്കു​റി​ച്ച് പ്ര​ത്യേ​കം എ​ടു​ത്തുപ​റ​യേ​ണ്ട​തു​ണ്ട്: റി​ച്ചാ​ർ​ഡ് ര​ണ്ടാ​മ​ൻ രാ​ജാ​വി​െ​ൻ​റ 200 പാ​ച​ക​ക്കാ​ർ ത​യാ​റാ​ക്കി​യ 196 പാ​ച​ക​ക്കു​റി​പ്പു​ക​ളു​ള്ള 1390ൽ ​ഇ​റ​ങ്ങി​യ 'The Forme of Cury' എ​ന്ന പു​സ്​​ത​കം. അ​തെ Cury എ​ന്ന പ​ഴ​യ ഇം​ഗ്ലീ​ഷ് വാ​ക്ക് പാ​ച​കം ചെ​യ്യു​ക എ​ന്ന​തി​നു​ള്ള Cuire എ​ന്ന ഫ്ര​ഞ്ച് പ​ദ​ത്തി​ൽ​നി​ന്നാ​ണു​ണ്ടാ​യ​ത്. അ​തി​ൽ​നി​ന്നുത​ന്നെ​യാ​ണ് Cuisine എ​ന്ന പ​ദ​വു​മു​ണ്ടാ​യ​ത്. റി​ച്ചാ​ർ​ഡ് ര​ണ്ടാ​മ​െ​ൻ​റ കാ​ല​മാ​കു​മ്പോ​ഴേ​ക്കും അ​തി​നു​മു​മ്പ് ല​ഭി​ക്കു​ക ദു​ഷ്​​ക​ര​മാ​യി​രു​ന്ന, വ​ൻ​വി​ല കൊ​ടു​ക്ക​ണ​മാ​യി​രു​ന്ന കു​രു​മു​ള​ക് സ​മൂ​ഹ​ത്തി​ലെ മേ​ൽ​ത്ത​ട്ടി​ലു​ള്ള​വ​ർ​ക്ക് കി​ട്ടാ​ൻ തു​ട​ങ്ങി​യി​രു​ന്നു. 'ബൂ​ർ​ഷ്വാ അ​ടു​ക്ക​ള'​ക​ൾ കു​രു​മു​ള​കി​െ​ൻ​റ സാ​ന്നി​ധ്യം നി​ല​നി​ർ​ത്താ​ൻ ശ്ര​മി​ച്ചു​പോ​ന്നു.


ഇ​ഞ്ചി, ക​റു​വ​പ്പ​ട്ട, ജാ​തി​ക്ക, ഗ്രാ​മ്പൂ, ക​ച്ചോ​ലം, മ​ല്ലി​യി​ല, ജീ​ര​കം, ഏ​ലം, പെ​രും​ജീ​ര​കം തു​ട​ങ്ങി​യ വ​സ്​​തു​ക്ക​ൾ കു​ലീ​ന​ർ​ക്ക്് വി​ള​മ്പു​ന്ന ഭ​ക്ഷ​ണ​ത്തി​ൽ അ​വ​രെ ആ​ക​ർ​ഷി​ക്കു​ന്ന ക​റി​ക്കൂ​ട്ടു​ക​ളാ​യി. സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളു​പ​യോ​ഗി​ച്ച് ന​ല്ല എ​രി​വു​ള്ള മ​സാ​ല​ച്ചാ​റു​ക​ളു​ണ്ടാ​ക്കി. Cury ​അ​ല്ലെ​ങ്കി​ൽ Curies എ​ന്ന വാ​ക്ക് ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള എ​ഴു​ത്തി​ൽ ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ൽ വ​ള​രെ മു​മ്പെ, യൂ​റോ​പ്യ​രു​ടെ ഇ​ന്ത്യ​ൻ ഭ​ക്ഷ​ണ​വു​മാ​യു​ള്ള ആ​ദ്യ മു​ഖാ​മു​ഖ​ങ്ങ​ൾ​ക്കും മു​മ്പെ പ്ര​ത്യ​ക്ഷ​പ്പെ​ട്ടുതു​ട​ങ്ങി​യി​രു​ന്നു.

ച​രി​ത്ര​ത്തി​ലു​ട​നീ​ളം സ​മ്പ​ന്ന​രു​ടെ രു​ചി കാ​ണി​ക്കാ​നും രേ​ഖ​പ്പെ​ടു​ത്താ​നും പ്ര​ദ​ർ​ശി​പ്പി​ക്കാ​നും അ​വ​ർ​ക്ക് സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളു​ടെ ധാ​രാ​ളി​ത്തം ആ​വ​ശ്യ​മാ​യി​രു​ന്നു. സ​മ്പ​ത്തും അ​ധി​കാ​ര​വും പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള അ​വ​രു​ടെ മാ​ധ്യ​മ​ങ്ങ​ളി​ലൊ​ന്ന് സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും ധാ​രാ​ളി​ത്ത​വു​മാ​യി​രു​ന്നു. മ​ധ്യ​കാ​ല യൂ​റോ​പ്പി​ലെ സ​മ്പ​ന്ന​രു​ടെ പ​ണ​ത്തി​െ​ൻ​റ ന​ല്ലൊ​രം​ശം സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ​ക്കും കി​ഴ​ക്കി​െ​ൻ​റ അ​സാ​ധാ​ര​ണ​ത്വം നി​റ​ഞ്ഞ വ​സ്​​തു​ക്ക​ൾ​ക്കു​മാ​യാ​ണ് ചെ​ല​വ​ഴി​ക്ക​പ്പെ​ട്ടു​പോ​ന്ന​ത്.

ഇ​ത്ത​രം സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വെ​ള്ളി നാ​ണ​യം റൊ​ക്ക​മാ​യി കൈ​യി​ൽ വേ​ണ​മാ​യി​രു​ന്നുതാ​നും. ഈ ​നാ​ണ​യ​ങ്ങ​ൾ ഒ​രു പ​രി​ധി​ക്ക​പ്പു​റം കി​ട്ടു​ക പ്ര​യാ​സ​വു​മാ​യി​രു​ന്നു. അ​തോ​ടെ​യാ​ണ് യൂ​റോ​പ്പി​ലു​ള്ള​വ​ർ സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളും മ​റ്റു വ​സ്​​തു​ക്ക​ളു​മ​ട​ക്കം ല​ഭി​ക്കാ​വു​ന്ന ക​ട​ൽ​പ്പാ​ത​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. അ​വ​ര​ത് സാ​ധ്യ​മാ​ക്കി​യ​ത് വാ​സ്​​കോ ഡ ​ഗാ​മ​യു​ടെ കോ​ഴി​ക്കോ​ട്ടെ ക​പ്പ​ലി​റ​ക്ക​ത്തോ​ടെ​യാ​ണ് (പേ​ജ് 33). യൂ​റോ​പ്പി​െ​ൻ​റ ഭ​ക്ഷ​ണ​ച​രി​ത്ര​ത്തി​ൽ കോ​ഴി​ക്കോ​ടി​നു​ള്ള സ്​​ഥാ​നം എ​ന്താ​ണെ​ന്ന് സ​ർ​ദാ​ർ പ​റ​ഞ്ഞ ഈ ​കാ​ര്യ​ങ്ങ​ളി​ൽ​നി​ന്നും മ​ന​സ്സി​ലാ​ക്കാം. അ​തോ​ടൊ​പ്പം ലോ​ക​മെ​ങ്ങും, കി​ഴ​ക്കും പ​ടി​ഞ്ഞാ​റും ഏ​ഷ്യ​യി​ലും ആ​ഫ്രി​ക്ക​യി​ലും ഭ​ക്ഷ​ണ​സം​സ്​​കാ​രം സ​ഞ്ച​രി​ച്ച​തി​െ​ൻ​റ ച​രി​ത്ര​ത്തി​ലേ​ക്കുകൂ​ടി മ​റ്റൊ​രു നി​ല​യി​ൽ സ​ർ​ദാ​ർ ന​മ്മു​ടെ ശ്ര​ദ്ധ ക്ഷ​ണി​ക്കു​ക​യു​മാ​ണ്. സ​ഞ്ചാ​ര-​പ്ര​വാ​സ-​കു​ടി​യേ​റ്റ-​അ​ഭ​യാ​ർ​ഥി പാ​ത​ക​ളി​ലൂ​ടെ ലോ​ക​മെ​ങ്ങും പ​ര​ന്ന ഭ​ക്ഷ​ണ​സം​സ്​​കാ​ര​ത്തി​ലേ​ക്കു കൂ​ടി​യു​ള്ള വാ​തി​ലാ​ണ് ഈ ​അ​സാ​ധാ​ര​ണ പു​സ്​​ത​ക​ത്തി​ൽ സി​യാ​വു​ദ്ദീ​ൻ സ​ർ​ദാ​ർ വാ​യ​ന​ക്കാ​ർ​ക്ക് മു​ന്നി​ലേ​ക്കു വെ​ക്കു​ന്ന​ത്. ഗാ​മ​യു​ടെ വ​ര​വി​നു മു​മ്പ് യൂ​റോ​പ്പി​ലെ രാ​ജാ​ക്ക​ന്മാ​ർ​ക്കും പ്ര​ഭു​ക്ക​ന്മാ​ർ​ക്കും സ​മ്പ​ന്ന​ർ​ക്കും കു​രു​മു​ള​ക് കി​ട്ടി​യി​രു​ന്ന​ത് എ​വി​ടെനി​ന്നാ​യി​രു​ന്നു​ എ​ന്ന കൃ​ത്യ വി​ശ​ദീ​ക​ര​ണം ഈ ​പു​സ്ത​ക​ത്തി​ലി​ല്ല.

യു.​കെ​യി​ൽ എ​ല്ലാ​വ​രു​ടെ​യും പ്രി​യ ഭ​ക്ഷ​ണ​മാ​യി മാ​റി​യ ചി​ക്ക​ൻ ടി​ക്ക മ​സാ​ല​യു​ടെ പ്ര​ധാ​ന കൂ​ട്ട് മ​ല​ബാ​റി​ൽ​നി​ന്നു​ള്ള സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾത​ന്നെ​യാ​ണ്. ആ ​മ​സാ​ല​ക്കൂ​ട്ടി​ലെ ചേ​രു​വ​ക​ൾ കോ​ള​നി​കാ​ല​ത്തെ മ​ല​ബാ​ർ-​യൂ​റോ​പ്പ് പാ​ത​യി​ലൂ​ടെ ത​ന്നെ ഇ​ന്നും യു.​കെ​യി​ൽ എ​ത്തി​ച്ചേ​രു​ന്നു. അ​വി​ടെ​യു​ള്ള എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും ഒ​രേ​പോ​ലെ ആ​ക​ർ​ഷി​ച്ച്്് ഒ​പ്പം നി​ർ​ത്തു​ന്നു. ഭ​ക്ഷ​ണം വി​ജ​യി​ക്കു​ന്ന​തി​െ​ൻ​റ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് ഈ ​വി​ശ​ദീ​ക​ര​ണം.

മ​ല​ബാ​ർ ഭ​ക്ഷ​ണം, കേ​ര​ള ഭ​ക്ഷ​ണം എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന​വ ഏ​തെ​ല്ലാം രാ​ജ്യ​ങ്ങ​ളി​ൽനി​ന്നും സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്നും കൂ​ടി ഇ​വി​ടേ​ക്കു യാ​ത്ര ചെ​യ്ത് എ​ത്തി​യ​താ​ണെ​ന്ന​തി​നെ​ക്കു​റി​ച്ചു​കൂ​ടി മ​ന​സ്സി​ലാ​ക്കേ​ണ്ട​തു​ണ്ട്. ഈ ​വ​ർ​ഷം സാ​ഹി​ത്യ നൊ​േ​ബ​ൽ സ​മ്മാ​നം ല​ഭി​ച്ച അ​ബ്​​ദു​റ​സാ​ഖ് ഗു​ർ​ണ​യു​ടെ നോ​വ​ലു​ക​ളി​ലെ ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള പ​ല പ​രാ​മ​ർ​ശ​ങ്ങ​ളും മ​ല​ബാ​ർ മു​സ്​​ലിം ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചുകൂ​ടി ഓ​ർ​മി​പ്പി​ക്കു​ന്നു​ണ്ട്. കി​ഴ​ക്ക​നാ​ഫ്രി​ക്ക​യി​ലെ സാ​ൻ​സി​ബാ​റി​ലെ ഭ​ക്ഷ​ണ​ത്തി​ന് അ​റേ​ബ്യ​യു​മാ​യി, യ​മ​നു​മാ​യി ബ​ന്ധ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. മ​ല​ബാ​റി​ലെ നോ​ൺ-​വെ​ജ് ഭ​ക്ഷ​ണ​ത്തി​ലും ഇ​തേ ബ​ന്ധ​ങ്ങ​ൾ ത​ന്നെ ക​ണ്ടെ​ത്താം. ഭാ​ഷ​യും ഭ​ക്ഷ​ണ​വും പ​ല നാ​ടു​ക​ളി​ൽ​നി​ന്നും പ​ല​തും സ്വീ​ക​രി​ച്ചാ​ണ് ന​മു​ക്കൊ​പ്പം ക​ഴി​ഞ്ഞുപോ​രു​ന്ന​തെ​ന്ന് ഓ​ർ​ക്കു​ക പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ശു​ദ്ധ​വാ​ദ​ങ്ങ​ൾ നി​ല​നി​ൽ​ക്കി​ല്ല, ക​ല​ർ​പ്പ് എ​ന്ന സ​ത്യ​ത്തി​ന് മാ​ത്ര​മേ നി​ല​നി​ൽ​പ്പു​ള്ളൂ. ബാ​ക്കി​യെ​ല്ലാം എ​ത്രമേ​ൽ ഹിം​സാ​ത്മ​ക​ത പ്ര​യോ​ഗി​ച്ചാ​ലും ച​രി​ത്ര​ത്തി​ൽ മി​ഥ്യ മാ​ത്ര​മാ​യി മാ​റാ​ൻ ഒ​ട്ടും സ​മ​യ​മെ​ടു​ക്കി​ല്ല.

വേ​ഗ​നി​സം എ​ന്ന വെ​ജി​റ്റേ​റി​യ​നി​സം

യൂ​റോ​പ്പി​ലെ തെ​രു​വു​ക​ളി​ൽ, പ്ര​ത്യേ​കി​ച്ചും ജ​ർ​മ​നി​യി​ൽ പൊ​തു ച​ത്വ​ര​ങ്ങ​ളി​ൽ പെ​ട്ടെ​ന്ന് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന വെ​ജി​റ്റേ​റി​യ​ൻ പ്ര​ചാ​ര​ണ സം​ഘ​ത്തെ​ക്കു​റി​ച്ച് ബെ​ന്യാ​മി​ൻ 'മാ​ർ​കേ​സ്​ ഇ​ല്ലാ​ത്ത മ​ക്കൊ​ണ്ടോ' എ​ന്ന യാ​ത്രാ​വി​വ​ര​ണ പു​സ്ത​ക​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. ബ​ർ​ലി​നി​ലെ ബ്ര​ണ്ട​ൻ​ബ​ർ​ഗ് ഗേ​റ്റ് ച​ത്വ​ര​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ക​ട​ന​ങ്ങ​ളി​ലൊ​ന്നി​നെ​ക്കു​റി​ച്ച് എ​ഴു​തു​മ്പോ​ഴാ​ണി​ത്​: Anonymous for the Voiceless എ​ന്ന മൃ​ഗാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രു​ടെ ഒ​രു ടാ​ബ്ലോ പ്ര​ദ​ർ​ശ​ന​മാ​യി​രു​ന്നു മ​റ്റൊ​ന്ന്. 2016ൽ ​മെ​ൽ​ബ​ണി​ൽ തു​ട​ങ്ങി​യ ഈ ​സം​ഘ​ട​ന ലോ​ക​ത്തി​ൽ എ​ല്ലാ​യി​ട​ത്തേ​ക്കും എ​ത്തി​ച്ചേ​ർ​ന്നി​രി​ക്കു​ന്നു. സ്വാ​ഭാ​വി​ക പ​രി​സ്​​ഥി​തി​ക്ക് ഒ​ട്ടും അ​നു​യോ​ജ്യ​മ​ല്ലാ​ത്ത ഫാ​മു​ക​ളി​ൽ ഒ​രു ഉ​പ​ഭോ​ഗ​വ​സ്​​തു എ​ന്ന നി​ല​യി​ൽ മൃ​ഗ​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന​തി​നെ​തി​രെ​യാ​ണ് അ​വ​രു​ടെ അ​വ​ബോ​ധ​ന ശ്ര​മം. അ​തി​ലൂ​ടെ​യാ​ണ് ശു​ദ്ധ​മാ​യ സ​സ്യാ​ഹാ​ര രീ​തി അ​വം​ല​ബി​ക്കാ​നാ​വ​ശ്യ​പ്പെ​ടു​ന്ന വേ​ഗ​നി​സം എ​ന്ന പ്ര​സ്​​ഥാ​നം ത​ന്നെ ഉ​യ​ർ​ന്നു വ​ന്നി​രി​ക്കു​ന്ന​ത്. ന​മ്മു​ടെ ആ​ഹാ​ര​ത്തി​ൽ​നി​ന്ന് ഇ​റ​ച്ചി മാ​ത്ര​മ​ല്ല, മു​ട്ട​യും പാ​ലു​മു​ൾ​പ്പെ​ടെ എ​ല്ലാ മൃ​ഗ ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​പേ​ക്ഷി​ക്കാ​ൻ അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു (പേ​ജ് 85). യൂ​റോ​പ്പി​ലെ കാ​ലാ​വ​സ്​​ഥ​യും ഭ​ക്ഷ​ണ​രീ​തി​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് സാ​മാ​ന്യ​മാ​യി അ​റി​യാ​വു​ന്ന​വ​ർ ഈ ​സം​ഘ​ട​ന​യു​ടെ വാ​ദ​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​ക​യേ ചെ​യ്യൂ.

ബ​ര്‍ലി​നി​ല്‍ Anonymous for the Voiceless ന​ട​ത്തി​യ ടാ​ബ്ലോ പ്ര​ദ​ര്‍ശ​നം ചിത്രം: ബെ​ന്യാ​മി​ന്‍

ആ​ദി​വാ​സി​യെ സൗ​ജ​ന്യ റേ​ഷ​ന്​ വ​രി നി​ർ​ത്തു​ന്ന ജ​നാ​ധി​പ​ത്യം

ഭ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു പ്ര​സ്​​താ​വ​ന സ​മീ​പ​കാ​ല​ത്തു ന​ട​ത്തി​യ​ത് കേ​ര​ള​ത്തി​ലെ ഒ​രു ആ​ദി​വാ​സി​ക്ക​വി​യാ​ണ്. റാ​വു​ള ഭാ​ഷ​യി​ലും മ​ല​യാ​ള​ത്തി​ലും ക​വി​ത എ​ഴു​തു​ന്ന സു​കു​മാ​ര​ൻ ചാ​ലി​ഗ​ദ്ധ പ​റ​ഞ്ഞു: ഞാ​ൻ നി​ത്യ​വും കാ​ട്ടി​ൽ മാ​നി​നെ വേ​ട്ട​യാ​ടി മാ​നി​റ​ച്ചി ക​ഴി​ക്കു​ന്നു. ക​വി​ത​യി​ലാ​ണെ​ന്നു മാ​ത്രം! വ​ന​ത്തി​ൽ​നി​ന്നും വ​ന​വി​ഭ​വ​ങ്ങ​ളി​ൽ​നി​ന്നും സ്വ​ന്തം ഭ​ക്ഷ​ണശീ​ല​ങ്ങ​ളി​ൽ​നി​ന്നും രു​ചി​ക​ളി​ൽ​നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട കേ​ര​ള​ത്തി​ലെ ആ​ദി​വാ​സി​ക​ളു​ടെ ശ​ബ്​​ദ​മാ​ണ് സു​കു​മാ​ര​നി​ലൂ​ടെ നാം ​കേ​ൾ​ക്കു​ന്ന​ത്. മാ​നി​റ​ച്ചി ഒ​രു പ്ര​തീ​കം മാ​ത്രം. വ​ന​വി​ഭ​വ​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ ഉ​ട​മ​ക​ളാ​യ ആ​ദി​വാ​സി​ക​ൾ അ​വ​രു​ടെ ഭ​ക്ഷ​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽനി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ടി​ട്ട് എ​ത്ര​യോ കാ​ല​മാ​യി​രി​ക്കു​ന്നു.

മു​ള്ള​ക്കു​റു​മ​ൻ ഭാ​ഷ​യി​ൽ ക​വി​ത എ​ഴു​തു​ന്ന അ​ജ​യ​ൻ മ​ടൂ​ർ 'കാ​ത്തി​രി​പ്പ്' എ​ന്ന ക​വി​ത​യി​ൽ ഇ​തേ പ്ര​ശ്​​നം ഇ​ങ്ങ​നെ ആ​വി​ഷ്​​ക​രി​ക്കു​ന്നു:

കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ല ഞാ​ൻ ആ​രെ​യും

ക​ന്നു​കാ​ലി​ക​ളു​ടെ കൂ​ടെ എ​ന്നെ കാ​ട്ടി​ൽ

പ​റ​ഞ്ഞുവി​ട്ട​തി​ന്.

അ​മ്പും വി​ല്ലു​മാ​യ് നാ​യാ​ട്ടി​നു പ​റ​ഞ്ഞുവി​ട്ട​തി​ന്

വി​ശ​പ്പ​റി​യി​ക്കാ​തെ കാ​ട്ടു​കി​ഴ​ങ്ങ് കു​ഴി​ച്ചുതി​ന്ന​തി​നും

പു​ഴ​യി​ൽ മീ​ൻപി​ടി​ച്ച​തി​നും.

എ​ന്നാ​ൽ ഇ​പ്പോ​ൾ ഞാ​ൻ കു​റ്റ​പ്പെ​ടു​ത്തു​ന്നു

എ​െ​ൻ​റ അ​പ്പ​നേ​യും അ​മ്മ​യേ​യും.

എ​ത്ര നേ​ര​മാ​യി ഈ ​നീ​ണ്ട ക്യൂ​വി​ൽ നി​ൽ​ക്കു​ന്നു

സൗ​ജ​ന്യ റേ​ഷ​ൻ കി​ട്ടാ​നു​ള്ള ഉൗ​ഴ​വുംകാ​ത്ത്.

ഈ ​അ​വ​സ്​​ഥ​യെ എം. ​കു​ഞ്ഞാ​മ​ൻ കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു: കേ​ര​ള​ത്തി​ലെ ആ​ദി​വാ​സി ച​രി​ത്രം എ​ന്നു പ​റ​യു​ന്ന​ത്​, അ​വ​കാ​ശി​ക​ൾ എ​ന്ന നി​ല​യി​ൽ​നി​ന്ന് സ്വ​ന്തം ഭൂ​മി​യി​ൽ അ​ഭ​യാ​ർ​ഥി​ക​ളും ആ​ശ്രി​ത​രു​മാ​യ​തി​േ​ൻ​റ​താ​ണ്. അ​താ​യ​ത് വി​ഭ​വ​നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രു​ന്ന ഒ​രു ജ​ന​ത ജ​നി​ച്ചു വ​ള​ർ​ന്ന ഭൂ​മി​യി​ൽ അ​ഭ​യാ​ർ​ഥി​ക​ളും ആ​ശ്രി​ത​രു​മാ​യി മാ​റി​യ ച​രി​ത്രം: കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​ങ്ങ​ളാ​യി ന​ട​ക്കു​ന്ന ഭ​ക്ഷ​ണ ച​ർ​ച്ച​ക​ളി​ൽ ആ​ദി​വാ​സി​ക​ളും ദ​ലി​ത​രും ക​ട​ന്നുവ​രു​ന്നേ​യി​ല്ല. അ​തി​നോ​ടു​ള്ള ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് സു​കു​മാ​ര​ൻ ചാ​ലി​ഗ​ദ്ധ​യും അ​ജ​യ​ൻ മ​ടൂ​രും ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

ദ​ലി​ത​രു​ടെ ഭ​ക്ഷ​ണ​മി​ല്ലാ​യ്മ​യെ​ക്കു​റി​ച്ച് എം. ​കു​ഞ്ഞാ​മ​ൻ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ആ​ത്മ​ക​ഥ 'എ​തി​രി​ൽ' പ​റ​യു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ഭ​ക്ഷ​ണ ച​ർ​ച്ച​ക​ളി​ൽ​നി​ന്നും ആദി​വാ​സി​ക​ളു​ടെ​യും ദ​ലി​ത​രു​ടെ​യും ഭ​ക്ഷ​ണ​ല​ഭ്യ​ത/​സ്വാ​ത​ന്ത്ര്യം ഒ​രി​ക്ക​ലും ച​ർ​ച്ചചെ​യ്യ​പ്പെ​ടാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണ്? പാ​ച​ക​ക്കു​റി​പ്പു​ക​ളി​ൽ വ​രു​ന്ന ഭ​ക്ഷ​ണ​ക്കൂ​ട്ടു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന ക​ർ​ഷ​ക​രെ​ക്കു​റി​ച്ചും ലോ​കം ച​ർ​ച്ച ചെ​യ്യാ​റി​ല്ല. പാ​ച​ക​വി​പ​ണി​യും ഷെ​ഫു​മാ​രെ​ക്കു​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്. അ​വ​ർ പാ​ച​ക​ത്തി​നെ​ടു​ക്കു​ന്ന വ​സ്തു​ക്ക​ൾ ഉ​ണ്ടാ​ക്കു​ന്ന​വ​രെ​ക്കു​റി​ച്ച്് പൂ​ർ​ണ​ മൗ​നംപാ​ലി​ക്കു​ന്നു. ഭ​ക്ഷ​ണ ച​ർ​ച്ച​ക​ളു​ടെ പ്ര​ശ്നം അ​തുത​ന്നെ​യാ​ണ്. അ​ടി​ത്ത​ട്ട് ഒ​രി​ക്ക​ലും കാ​ണു​ന്നി​ല്ല, അ​വി​ടെനി​ന്ന്​ ഉയ​രു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്ക്, ഭ​ക്ഷ​ണ ബ​ഹു​ല​ത​യു​ടെ യു​ക്തി​യെ​ക്കു​റി​ച്ച് അ​വ​ർ പ​റ​യു​ന്ന​ത് ആ​രും കേ​ൾ​ക്കു​ന്നി​ല്ല.

Show More expand_more
News Summary - madhyamam weekly article