Begin typing your search above and press return to search.
proflie-avatar
Login

അയോധ്യയിൽ ആരാധനാലയം തകർത്തത് 1528ൽ അല്ല, 1992ൽ

അയോധ്യയിൽ  ആരാധനാലയം തകർത്തത് 1528ൽ അല്ല, 1992ൽ
cancel

അയോധ്യയിൽ നിലനിന്ന ബാബരി മസ്​ജിദ്​ തകർക്കുന്നതിനു മുമ്പും പിമ്പും സംഘ്​പരിവാർ വൃത്തങ്ങളും ഹിന്ദുത്വവാദികളും പലതരം നുണകൾ ഉന്നയിച്ചു. ക്ഷേത്രം തകർത്താണ്​ പള്ളി നിർമിക്കപ്പെട്ടത്​ എന്നടക്കമുള്ള വാദങ്ങളിലെ പൊള്ളത്തരങ്ങൾ ചരിത്രവസ്​തുതകൾ നിരത്തി തുറന്നുകാട്ടുകയാണ്​ മാധ്യമപ്രവർത്തകനും ‘മീഡിയവൺ’ എഡിറ്ററുമായ ലേഖകൻ.ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫൈ​സാ​ബാ​ദ് ജി​ല്ല​യി​ൽ​പെ​ടു​ന്ന അ​യോ​ധ്യ​യി​ൽ ഒ​രു ആ​രാ​ധ​നാ​ല​യം ത​ക​ർ​ത്ത​തി​ന് തെ​ളി​വു​ണ്ടെ​ങ്കി​ൽ അ​ത് 1992ൽ ​ഹി​ന്ദു​ത്വ​യു​ടെ ക​രാ​ള​ഹ​സ്ത​രാ​യ ക​ർ​സേ​വ​ക​ർ ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ത്ത​തി​നാ​ണ്. 1528ൽ ​മു​ഗ​ൾ രാ​ജാ​വാ​യ...

Your Subscription Supports Independent Journalism

View Plans

അയോധ്യയിൽ നിലനിന്ന ബാബരി മസ്​ജിദ്​ തകർക്കുന്നതിനു മുമ്പും പിമ്പും സംഘ്​പരിവാർ വൃത്തങ്ങളും ഹിന്ദുത്വവാദികളും പലതരം നുണകൾ ഉന്നയിച്ചു. ക്ഷേത്രം തകർത്താണ്​ പള്ളി നിർമിക്കപ്പെട്ടത്​ എന്നടക്കമുള്ള വാദങ്ങളിലെ പൊള്ളത്തരങ്ങൾ ചരിത്രവസ്​തുതകൾ നിരത്തി തുറന്നുകാട്ടുകയാണ്​ മാധ്യമപ്രവർത്തകനും ‘മീഡിയവൺ’ എഡിറ്ററുമായ ലേഖകൻ.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫൈ​സാ​ബാ​ദ് ജി​ല്ല​യി​ൽ​പെ​ടു​ന്ന അ​യോ​ധ്യ​യി​ൽ ഒ​രു ആ​രാ​ധ​നാ​ല​യം ത​ക​ർ​ത്ത​തി​ന് തെ​ളി​വു​ണ്ടെ​ങ്കി​ൽ അ​ത് 1992ൽ ​ഹി​ന്ദു​ത്വ​യു​ടെ ക​രാ​ള​ഹ​സ്ത​രാ​യ ക​ർ​സേ​വ​ക​ർ ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ത്ത​തി​നാ​ണ്. 1528ൽ ​മു​ഗ​ൾ രാ​ജാ​വാ​യ ബാ​ബ​റു​ടെ വി​ശ്വ​സ്ത​നാ​യ മി​ർ ബാ​ഘി അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്രം പൊ​ളി​ച്ചാ​ണ് പ​ള്ളി കെ​ട്ടി​യ​ത് എ​ന്ന​ത് ഹി​ന്ദു​ക്ക​ളി​ൽ ഒ​രു വി​ഭാ​ഗ​ത്തി​ന്റെ ‘വി​ശ്വാ​സം’ ആ​ണെ​ന്നാ​ണ് സു​പ്രീം​കോ​ട​തി പ​റ​ഞ്ഞ​ത്. ആ ​വി​ശ്വാ​സ​ത്തെ മാ​നി​ച്ചാ​ണ് ബാ​ബ​രി മ​സ്ജി​ദ് പൊ​ളി​ച്ചു താ​ൽ​ക്കാ​ലി​ക രാ​മ​ക്ഷേ​ത്ര​മാ​ക്കി മാ​റ്റി​യി​രു​ന്ന 2.77 ഏ​ക്ക​ർ സ്ഥ​ലം ഹി​ന്ദു​ക്ക​ൾ​ക്ക് സ്ഥി​ര​മാ​യി രാ​മ​ക്ഷേ​ത്രം പ​ണി​യു​ന്ന​തി​നാ​യി വി​ട്ടു​കൊ​ടു​ത്തു​കൊ​ണ്ട് 2019 ന​വം​ബ​ർ 5ന് ​വി​ധി​വ​രു​ന്ന​ത്.

മ​റി​ച്ച്, 1992ൽ ​ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ത്ത​ത് ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​ന് ഏ​റ്റ മു​റി​വാ​ണ് എ​ന്നാ​ണ് ഇ​തേ വി​ധി​ന്യാ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ശേ​ഷി​പ്പി​ച്ച​ത്. ദൃ​ക്സാ​ക്ഷി​ക​ളും ഭൗ​തി​ക തെ​ളി​വു​ക​ളു​മു​ള്ള കു​റ്റ​കൃ​ത്യം. അ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന ക​ല്യാ​ൺ സി​ങ്ങും വി.​എ​ച്ച്.​പി​യും സു​പ്രീംകോ​ട​തി​ക്ക് ന​ൽ​കി​യ ഉ​റ​പ്പ് കാ​റ്റി​ൽ പ​റ​ത്തി ന​ട​ത്തി​യ പ്ര​ത്യ​ക്ഷ നി​യ​മ​ലം​ഘ​നം. എ​ൽ.​കെ. അ​ദ്വാ​നി​യും മു​ര​ളീ​മ​നോ​ഹ​ർ ജോ​ഷി​യും ഉ​മാ​ഭാ​ര​തി​യും അ​ശോ​ക് സിം​ഗാളും​ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ്പ​രി​വാ​ർ നേ​തൃ​ത്വം ക​ർ​സേ​വ​ക​രെ ഉ​ച്ച​ത്തി​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ക​ണ്ടു​വെ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ മൊ​ഴി​യു​ണ്ടാ​യി​രു​ന്നു.

വെ​ങ്കി​ടേ​ഷ് രാ​മ​കൃ​ഷ്ണ​നും ജോ​ൺ ബ്രി​ട്ടാ​സും ഉ​ൾ​പ്പെ​ടെ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​ന്ന​വി​ടെ ക​ണ്ട​തും കേ​ട്ട​തും എ​ത്ര​യോ ത​വ​ണ ലോ​ക​ത്തെ ഓ​ർ​മ​പ്പെ​ടു​ത്തി. വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​പോ​ലും ചെ​യ്തി​ട്ടു​ണ്ട്. പ​ക്ഷേ, സി.​ബി.​ഐ കോ​ട​തി അ​തി​ൽ ക​ണ്ട​ത് യാ​ദൃ​ച്ഛി​ക​മാ​യ, ആ​സൂ​ത്രി​ത​മ​ല്ലാ​ത്ത ഒ​രു അ​പ​ക​ടം മാ​ത്രം. 32 പ്ര​തി​ക​ളെ​യും വെ​റു​തെ വി​ട്ടു​കൊ​ണ്ട് വി​ധി വ​ന്ന​ത് 2020 സെ​പ്റ്റം​ബ​ർ 30ന്. ​അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി​യി​ൽ ര​ണ്ട് അ​യോ​ധ്യ നി​വാ​സി​ക​ൾ ന​ൽ​കി​യ അ​പ്പീ​ൽ ത​ള്ളി. തു​ട​ർ​ന്ന് ഏ​താ​ണ്ട് എ​ല്ലാ പ്ര​ തീ​ക്ഷ​യും അ​വ​സാ​നി​ച്ച​മ​ട്ടി​ൽ ആ ​കേ​സി​ൽ സു​പ്രീം​കോ​ട​തി​യി​ൽ ആ​രും അ​പ്പീ​ലി​ന് പോ​യി​ല്ല.

അ​യോ​ധ്യ ത​ർ​ക്ക കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി വ​ന്ന​പ്പോ​ൾ എ​ഴു​ത്തു​കാ​രി (‘Born a Muslim’ന്റെ ​ര​ച​യി​താ​വ്) ഗ​സാ​ല വ​ഹാ​ബ് പ​റ​ഞ്ഞ ഒ​രു കാ​ര്യ​മു​ണ്ട്. ‘‘അ​യോ​ധ്യ ഒ​രു ഭൂ​മി​പ്ര​ശ്ന​മ​ല്ല. ആ​യി​രു​ന്നെ​ങ്കി​ൽ പ​ക​ര​മാ​യി അ​നു​വ​ദി​ച്ചു​കി​ട്ടി​യ അ​ഞ്ച് ഏ​ക്ക​ർ ഭൂ​മി പ​ണ്ടേ സ്വീ​ക​രി​ച്ച് മു​സ്‍ലിം​ക​ൾ തൃ​പ്തി​പ്പെ​ട്ടേ​നെ. ഇ​പ്പോ​ൾ ആ ​ഭൂ​മി ഏ​റ്റു​വാ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​മ്പോ​ൾ രാ​ജ്യ​ത്ത് ര​ണ്ടാം​കി​ട പൗ​ര​രാ​യി ജീ​വി​ക്കാ​ൻ അ​വ​ർ ത​യാ​റെ​ടു​ത്തു എ​ന്നാ​ണ് മ​ന​സ്സി​ലാ​ക്കേ​ണ്ട​ത്.’’

ഒ​രു ഭൂ​മി​പ്ര​ശ്നം എ​ന്ന നി​ല​യി​ൽ അ​യോ​ധ്യ ത​ർ​ക്ക​ത്തെ ക​ണ്ടാ​ൽ അ​തി​ലെ ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട രാ​ഷ്ട്രീ​യം ചോ​ർ​ന്നു​പോ​കും. എ​ങ്കി​ലും വ​സ്തു​താ​പ​ര​മാ​യി നോ​ക്കി​യാ​ൽ​പോ​ലും ചി​ല ല​ളി​ത സം​ഗ​തി​ക​ൾ പ്ര​ത്യ​ക്ഷ​ത്തി​ൽ വ​രും.

1. അ​യോ​ധ്യ​യി​ൽ ഭൂ​മി​ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നോ?

അ​യോ​ധ്യ​യി​ൽ നി​യ​മ​യു​ദ്ധം തു​ട​ങ്ങു​ന്ന​ത് ബാ​ബ​രി മ​സ്ജി​ദ് നി​ന്ന സ്ഥ​ല​ത്തെ ചൊ​ല്ലി ആ​യി​രു​ന്നി​ല്ല. 1885ൽ ​ര​ഘു​ബ​ർ ദാ​സ് എ​ന്ന മ​ഹ​ന്ത് ഫൈ​സാ​ബാ​ദ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ മു​മ്പാ​കെ ഒ​രു അ​പേ​ക്ഷ വെ​ക്കു​ന്ന​തോ​ടെ​യാ​ണ് അ​ത് തു​ട​ങ്ങു​ന്ന​ത്. ബാ​ബ​രി മ​സ്ജി​ദി​ന്റെ മ​തി​ൽ​ക്കെ​ട്ടി​ന് പു​റ​ത്ത് രാം ​ച​ബൂ​ത്ര എ​ന്ന് വി​ളി​ക്കു​ന്ന പ്ലാ​റ്റ്ഫോ​മി​ൽ ഒ​രു അ​മ്പ​ലം പ​ണി​യാ​ൻ അ​നു​വ​ദി​ക്ക​ണം എ​ന്നാ​യി​രു​ന്നു അ​പേ​ക്ഷ. ഈ ​അ​പേ​ക്ഷ ഫൈ​സാ​ബാ​ദ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ മാ​ത്ര​മ​ല്ല ജി​ല്ല കോ​ട​തി​യും പ്ര​വി​ശ്യ കോ​ട​തി​യും ത​ള്ളി. രാം ​ച​ബൂ​ത്ര രാ​മ​ൻ ജ​നി​ച്ച സ്ഥ​ല​മ​ല്ല എ​ന്ന് ക​ണ്ടെ​ത്തി​ക്കൊ​ണ്ട​ല്ല ഹ​ര​ജി ത​ള്ളി​യ​ത്.

മ​റി​ച്ച്, ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കും എ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ്. ബാ​ബ​രി മ​സ്ജി​ദു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ മ​റ്റൊ​രു നി​യ​മ​വ്യ​വ​ഹാ​രം മു​സ്‍ലിം​ക​ളി​ലെ ശി​യാ, സു​ന്നി വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലാ​യി​രു​ന്നു. 1946 മാ​ർ​ച്ച്‌ 23ന് ​പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ൽ, പ​ള്ളി​യി​ൽ ര​ണ്ടു​കൂ​ട്ട​ർ​ക്കും പ്രാ​ർ​ഥ​ന അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി. പി​ന്നെ, മൂ​ന്നു വ​ർ​ഷ​ത്തി​നുശേ​ഷ​മാ​ണ് ബാ​ബ​രി മ​സ്ജി​ദി​ന്റെ പ്ര​ധാ​ന മി​നാ​ര​ത്തി​ന് കീ​ഴി​ൽ രാ​മ​വി​ഗ്ര​ഹം കൊ​ണ്ടു​വെ​ക്കു​ന്ന​ത്. 1949 ഡി​സം​ബ​ർ 22ന് ​രാ​ത്രി. അ​തു മു​ത​ൽ മാ​ത്ര​മാ​ണ് ബാ​ബ​രി മ​സ്ജി​ദി​ന്റെ അ​ക​മാ​ണ് രാ​മ​ജ​ന്മ​ഭൂ​മി എ​ന്ന വാ​ദം ഉ​യ​രു​ന്ന​ത്.

ഇ​വി​ടെ ഓ​ർ​ക്കേ​ണ്ട ഒ​രു പേ​ര് അ​ക്ഷ​യ് ബ്ര​ഹ്മ​ചാ​രി​യു​ടേ​താ​ണ്. അ​ക്കാ​ല​ത്ത് കോ​ൺ​ഗ്ര​സ്‌ ഫൈ​സാ​ബാ​ദ് ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു അ​ക്ഷ​യ്. പ​ള്ളി അ​മ്പ​ല​മാ​ക്കി മാ​റ്റു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്ത ഏ​ക പ്രാ​ദേ​ശി​ക നേ​താ​വ് അ​ദ്ദേ​ഹ​മാ​യി​രു​ന്നു. രാ​മ​വി​ഗ്ര​ഹം ബാ​ബ​രി മ​സ്ജി​ദി​നു​ള്ളി​ൽ കൊ​ണ്ടു​െ​വ​ച്ച​തി​നെ​തി​രെ അ​ന്ന് യു.​പി​യി​ൽ മ​ന്ത്രി​യാ​യി​രു​ന്ന ലാ​ൽ ബ​ഹാ​ദൂ​ർ ശാ​സ്ത്രി​ക്ക് അ​ദ്ദേ​ഹം അ​യ​ച്ച ക​ത്തി​ൽ​നി​ന്ന്: ‘‘പ​ള്ളി​യു​ടെ അ​ടു​ത്തു​ള്ള ഖ​ബ​ർ​സ്ഥാ​ൻ മു​ഴു​വ​ൻ പൊ​ളി​ച്ചു​ക​ള​ഞ്ഞു. ഒ​മ്പ​തു ദി​വ​സ​മാ​യി പ​രി​സ​ര​ത്ത് അ​ത്യു​ച്ച​ത്തി​ൽ രാ​മാ​യ​ണം വാ​യ​ന ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

അ​തു​പോ​ലെ പൊ​തു​സ​ദ്യ​യും യോ​ഗ​ങ്ങ​ളും മ​റ്റു​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്റെ കൂ​ടെ ബാ​ബ​രി മ​സ്ജി​ദ് രാ​മ​ക്ഷേ​ത്ര​മാ​ക്കി മാ​റ്റ​ണം എ​ന്ന ആ​വ​ശ്യ​മു​യ​ർ​ത്തി വി​ദ്വേ​ഷം വ​മി​ക്കു​ന്ന പ്ര​സം​ഗ​ങ്ങ​ളും. മ​ഹാ​ത്മാ ഗാ​ന്ധി​യെ​യും കോ​ൺ​ഗ്ര​സി​നെ​യും ആ​ക്ഷേ​പി​ക്കു​ന്ന പ്ര​സം​ഗ​ങ്ങ​ളു​മു​ണ്ടാ​യി... ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ ഞാ​ൻ ജി​ല്ല മ​ജി​സ്ട്രേ​റ്റി​ന് (കെ.​കെ. നാ​യ​ർ ) ഒ​പ്പം അ​വി​ടെ എ​ത്തി. വി​ഗ്ര​ഹം അ​ക​ത്ത് ​െവ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ആ ​നി​മി​ഷം​ത​ന്നെ മ​ജി​സ്ട്രേ​റ്റി​ന് ആ ​വി​ഗ്ര​ഹം അ​വി​ടെ​നി​ന്ന് മാ​റ്റാ​നും ത​ൽ​സ്ഥി​തി തി​രി​ച്ചു​പി​ടി​ക്കാ​നും സാ​ധി​ക്കു​മാ​യി​രു​ന്നു. പ​ക്ഷേ, അ​ദ്ദേ​ഹം അ​ത് ചെ​യ്തി​ല്ല.’’ കെ.​കെ. നാ​യ​ർ അ​ത് ചെ​യ്യാ​തി​രു​ന്ന​തി​ന്റെ കാ​ര​ണം ച​രി​ത്രം പി​ന്നീ​ട് ന​മ്മെ ബോ​ധ്യ​പ്പെ​ടു​ത്തി.

 

ബാബരി മസ്​ജിദ്​ പുനർനിർമിക്കണമെന്നാവശ്യപ്പെടുന്ന ഒരു പ്രതിഷേധം

ബാബരി മസ്​ജിദ്​ പുനർനിർമിക്കണമെന്നാവശ്യപ്പെടുന്ന ഒരു പ്രതിഷേധം

അ​വി​ടെ ന​ട​ന്ന​ത് അ​തി​ക്ര​മി​ച്ചു​ക​യ​റ​ലും ഒ​രു ആ​രാ​ധ​നാ​ല​യ​ത്തി​ന്റെ സ്റ്റാ​റ്റ​സ് മാ​റ്റ​ലും ഉ​ൾ​പ്പെ​ടു​ന്ന ഗു​രു​ത​ര കു​റ്റ​കൃ​ത്യ​മാ​ണ് എ​ന്ന​തി​ന് ഔ​ദ്യോ​ഗി​ക രേ​ഖ ഉ​ണ്ടാ​യ​തി​ന്റെ കാ​ര​ണം മാ​താ പ്ര​സാ​ദ് എ​ന്ന സാ​ധാ​ര​ണ പൊ​ലീ​സു​കാ​ര​ൻ അ​യോ​ധ്യ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ മൊ​ഴി​യാ​ണ്. അ​ത് എ​ഫ്.​ഐ.​ആ​റി​ൽ വ​ന്നു. അ​ത് ഇ​ങ്ങ​നെ​യാ​ണ്: ‘‘ഞാ​ൻ രാ​വി​ലെ ജ​ന്മ​ഭൂ​മി​യി​ലെ​ത്തി​യ​പ്പോ​ൾ അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്, ഏ​ക​ദേ​ശം 50-60 പേ​ർ ബാ​ബ​രി പ​ള്ളി​ക്ക് അ​ക​ത്ത് പൂ​ട്ട് പൊ​ട്ടി​ച്ചു ക​യ​റു​ക​യും ഭ​ഗ​വാ​ന്റെ ഒ​രു വി​ഗ്ര​ഹം അ​വി​ടെ സ്ഥാ​പി​ക്കു​ക​യും​ചെ​യ്തു എ​ന്നാ​ണ്. സീ​താ റാം ​എ​ന്നെ​ല്ലാം അ​വ​ർ അ​വി​ടെ പെ​യി​ന്റ് കൊ​ണ്ട് എ​ഴു​തു​ക​യും​ ചെ​യ്തു. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഹ​ൻ​സ് രാ​ജ് അ​വ​രെ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​വ​ർ വ​ഴ​ങ്ങി​യി​ല്ല.’’

ഇ​വി​ടെ മാ​താ പ്ര​സാ​ദ് രാ​മ​ജ​ന്മ​ഭൂ​മി എ​ന്ന് പ​റ​ഞ്ഞ​ത് എ​ന്തു​കൊ​ണ്ടാ​കാം എ​ന്ന​ത് ഒ​രു ചോ​ദ്യ​മാ​ണ്. ഉ​ത്ത​ര​മു​ണ്ട്. രാം ​ച​ബൂ​ത്ര എ​ന്ന പ്ലാ​റ്റ്ഫോ​മി​നെ കു​റി​ച്ച് (വി​സ്തീ​ർ​ണം 17 x 21 അ​ടി ) നേ​ര​ത്തേ പ​റ​ഞ്ഞ​ല്ലോ. അ​തി​നെ രാം ​ജ​ന്മ​സ്ഥാ​ൻ എ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​ത്. അ​തു​വ​രെ ഉ​ണ്ടാ​യി​രു​ന്ന വി​ശ്വാ​സ​പ്ര​കാ​രം രാ​മ​ൻ ജ​നി​ച്ച​ത് അ​വി​ടെ​യാ​ണ് എ​ന്ന് വ​ലി​യൊ​രു വി​ഭാ​ഗം ക​രു​തി​യി​രു​ന്നു. അ​വി​ടെ ആ​രാ​ധ​ന​യും ഉ​ണ്ടാ​യി​രു​ന്നു. മ​തി​ലി​നു പു​റ​മെ ഒ​രു റെ​യി​ൽ​കൊ​ണ്ടും അ​ത് മ​സ്ജി​ദി​ൽ​നി​ന്ന് വേ​ർ​തി​രി​ക്ക​പ്പെ​ട്ടി​രു​ന്നു. പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ന്റെ മ​ധ്യ​ത്തി​ലാ​ണ് അ​ത് പ​ണി​ക​ഴി​ക്ക​പ്പെ​ട്ട​ത്. അ​വി​ടെ അ​മ്പ​ലം പ​ണി​യാ​നാ​ണ​ല്ലോ മ​ഹ​ന്ത് ര​ഘു​ബ​ർ ദാ​സ് ആ​ദ്യ​ത്തെ അ​പേ​ക്ഷ ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ, മ​സ്ജി​ദി​നെ ബാ​ബ​രി പ​ള്ളി​യെ​ന്നു ത​ന്നെ മാ​താ പ്ര​സാ​ദ് പ​റ​യു​ന്ന​തും ശ്ര​ദ്ധി​ക്കു​ക.

ഇ​തു​പോ​ലെ രാ​മ​ൻ ജ​നി​ച്ച കൃ​ത്യസ്ഥ​ല​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന മ​റ്റൊ​രു ക്ഷേ​ത്രം രാം ​ജ​ന്മ​സ്ഥാ​ൻ മ​ന്ദി​ർ ആ​ണ്. ഇ​തും ബാ​ബ​രി മ​സ്ജി​ദി​ന് അ​ടു​ത്തു​ത​ന്നെ ആ​യി​രു​ന്നു. ​അ​വ​ധ് ന​വാ​ബാ​യി​രു​ന്ന മ​ൻ​സൂ​ർ അ​ലി പ​ണി​ത ഹ​നു​മാ​ൻ​ഗ​ഡി മ​ന്ദി​ർ, 200 യാ​ർ​ഡ് അ​ക​ലെ കൗ​സ​ല്യ ഭ​വ​ൻ, 500 യാ​ർ​ഡ് അ​ക​ലെ ദ​ശ​ര​ഥ ഭ​വ​ൻ എ​ന്നി​ങ്ങ​നെ രാ​മ​ജ​ന്മ​ഭൂ​മി എ​ന്ന് അ​വ​കാ​ശ​പ്പെ​ടാ​ൻ പ​ല മ​ന്ദി​ര​ങ്ങ​ളും അ​യോ​ധ്യ​യി​ലു​ണ്ട്. പ​ക്ഷേ, ഒ​ന്നും വി​ശ്വാ​സ​പ്ര​കാ​രം​ത​ന്നെ എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നി​ല്ല.

1989 ഒ​ക്ടോ​ബ​ർ 8ന് ​‘ന്യൂ എ​യ്ജി​’ന് പ്ര​ഫ​സ​ർ ആ​ർ.​എ​സ്. ശ​ർ​മ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​യു​ന്ന​പോ​ലെ രാ​മ​ൻ ജ​നി​ച്ച ഇ​ട​മെ​ന്ന് പൂ​ജാ​രി​മാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന 15-16 മ​ന്ദി​റു​ക​ളെ​ങ്കി​ലും അ​യോ​ധ്യ​യി​ലു​ണ്ട്.

രാ​മ​ൻ ജ​നി​ച്ച യ​ഥാ​ർ​ഥ ഇ​ടം ബാ​ബ​രി മ​സ്ജി​ദി​ന്റെ മ​ധ്യ​മി​നാ​ര​ത്തി​ന് കീ​ഴെ​യാ​ണ് എ​ന്ന വാ​ദം വി.​എ​ച്ച്.​പി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​ത് 1949ന് ​ശേ​ഷം മാ​ത്ര​മാ​ണ്. വി​ശ്വാ​സം​കൊ​ണ്ടു​ത​ന്നെ ത​ർ​ക്ക​ത്തി​ലു​ള്ള ഇ​ക്കാ​ര്യ​ത്തി​ൽ സം​ഘ്പ​രി​വാ​ർ തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യ​ത് എ​ങ്ങ​നെ​യാ​ണ്? ല​ക്ഷ്യം പ​ള്ളി ആ​യി​രു​ന്നു എ​ന്ന​താ​ണ് ഉ​ത്ത​രം.

2. എ​ന്താ​ണ് പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ​ത്?

ഹി​ന്ദു വ​ർ​ഗീ​യ​ശ​ക്തി​ക​ൾ രാ​മ​ജ​ന്മ​ഭൂ​മി പ്ര​ശ്ന​ത്തെ എ​പ്പോ​ഴും കൈ​കാ​ര്യം​ചെ​യ്ത​ത് അ​തി​നെ സ്വ​ന്തം ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് നി​യ​മ​പ്ര​ശ്ന​മാ​യും വി​ശ്വാ​സ​പ്ര​ശ്ന​മാ​യും വ്യാ​ഖ്യാ​നി​ച്ചു​കൊ​ണ്ടാ​ണ്. കോ​ട​തി​ക​ൾ നി​യ​മ​ത്തി​ന്റെ പി​ൻ​ബ​ല​ത്തി​ൽ ഉ​ത്ത​ര​വു​ക​ൾ ന​ൽ​കി​യാ​ൽ അ​തി​നെ ത​ള്ളി​ക്ക​ള​യാ​ൻ വി​ശ്വാ​സ​ത്തെ കൂ​ട്ടു​പി​ടി​ക്കും. കോ​ട​തി​ക​ൾ ത​ങ്ങ​ളു​ടെ വ​ഴി​ക്കു വ​ന്നാ​ൽ വി​ശ്വാ​സ​ത്തെ മാ​റ്റി​െ​വ​ച്ച് നി​യ​മ​ത്തെ പി​ടി​ക്കും.

ബാ​ബ​രി മ​സ്ജി​ദ് നി​ന്ന സ്ഥ​ല​ത്ത് ഒ​രു ക്ഷേ​ത്രം ഉ​ണ്ടാ​യി​രു​ന്നെ​ന്നു സ​മ​ർ​ഥി​ക്കാ​ൻ എ​ന്നും അ​വ​ർ ഉ​പ​യോ​ഗി​ച്ച​ത് പ്ര​ത്യ​ക്ഷ​ത്തി​ൽ​ത​ന്നെ ത​ങ്ങ​ളു​ടെ പ​ക്ഷം പി​ടി​ച്ചി​ട്ടു​ള്ള ആ​ർ​ക്കി​യോ​ള​ജി​സ്റ്റു​ക​ളു​ടെ സ്വ​ത​ന്ത്ര​മെ​ന്ന പ​രി​വേ​ഷം ചാ​ർ​ത്തി​യ ക​ണ്ടെ​ത്ത​ലു​ക​ളാ​ണ്. മ​ല​യാ​ളി​യാ​യ കെ.​കെ. മു​ഹ​മ്മ​ദാ​ണ് അ​വ​രി​ൽ ഒ​രാ​ൾ. ഇ​ദ്ദേ​ഹം ഒ​രു വാ​ർ​ത്താ ചാ​ന​ലി​നോ​ട് ഈ​യി​ടെ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ബാ​ബ​രി മ​സ്ജി​ദി​നു താ​ഴെ രാ​മ​ക്ഷേ​ത്ര​മു​ണ്ടാ​യി​രു​ന്ന​തി​ന് ആ​ധി​കാ​രി​ക തെ​ളി​വാ​യി സം​ഘി കേ​ന്ദ്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യു​ണ്ടാ​യി.

ഒ​ന്നാ​മ​താ​യി കെ.​കെ. മു​ഹ​മ്മ​ദ്‌ സ്വ​ത​ന്ത്ര പു​രാ​വ​സ്തു ഗ​വേ​ഷ​ക​നാ​യ​ല്ല അ​യോ​ധ്യ ഉ​ദ്ഖ​ന​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ബി.​ബി. ലാ​ലി​ന്റെ (ബ്രാ​ജ് ബാ​സി ലാ​ൽ) അ​സി​സ്റ്റ​ന്റാ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. അ​ദ്ദേ​ഹംത​ന്നെ ആ ​വി​ഡി​യോ​യി​ൽ അ​ത് പ​റ​യു​ന്നു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ൽ പ​രി​ശോ​ധി​ക്കേ​ണ്ട​ത് ആ​രാ​ണ് ബി.​ബി. ലാ​ൽ എ​ന്നും എ​ന്താ​ണ് അ​ദ്ദേ​ഹം​ചെ​യ്ത​ത് എ​ന്നു​മാ​ണ​ല്ലോ.

ബി.​ബി. ലാ​ൽ ആ​ർ​ക്കി​യോ​ള​ജി​യി​ൽ ബി​രു​ദ​മോ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​മോ ഇ​ല്ലാ​ത്ത ആ​ളാ​ണ്. സം​സ്‌​കൃ​ത​ത്തി​ലാ​ണ് എം.​എ. പി​ന്നീ​ട് പ്ര​ശ​സ്ത ആ​ർ​ക്കി​യോ​ള​ജി​സ്റ്റ് മോ​ർ​ട്ടി​മ​ർ വീ​ല​റു​ടെ കീ​ഴി​ൽ ട്രെ​യ്നി ആ​യി 1943ലാ​ണ് ലാ​ൽ ആ​ർ​ക്കി​യോ​ള​ജി​യി​ലേ​ക്ക് വ​രു​ന്ന​ത്. 1950നും 52​നു​മി​ട​ക്ക് ‘മ​ഹാ​ഭാ​ര​ത’​ത്തി​ൽ പ​റ​യു​ന്ന പ​ല സ്ഥ​ല​ങ്ങ​ളി​ലും ബി.​ബി. ലാ​ൽ ഖ​ന​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. 1975ൽ ​അ​തേ മാ​തൃ​ക​യി​ൽ ‘രാ​മാ​യ​ണ’​ത്തി​ൽ പ​റ​യു​ന്ന സ്ഥ​ല​ങ്ങ​ളി​ലും പു​രാ​വ​സ്തു ഖ​ന​ന​ത്തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കി. അ​പ്പോ​ഴേ​ക്കും ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ (എ.​എ​സ്.​ഐ)​യു​ടെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സ്ഥാ​ന​ത്തു​നി​ന്ന് മാ​റി​ക്ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നി​ട്ടും എ.​എ​സ്.​ഐ​യും ജി​വാ​ജി സ​ർ​വ​ക​ലാ​ശാ​ല​യും യു.​പി സ​ർ​ക്കാ​റി​ന്റെ പു​രാ​വ​സ്തു വ​കു​പ്പു​മാ​ണ് അ​ത് ഫ​ണ്ട് ചെ​യ്ത​ത്.

 

വെങ്കിടേഷ്​ രാമകൃഷ്​ണൻ, ജോൺ ബ്രിട്ടാസ്​

വെങ്കിടേഷ്​ രാമകൃഷ്​ണൻ, ജോൺ ബ്രിട്ടാസ്​

1975 മാ​ർ​ച്ച്‌ 31ന് ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​യോ​ധ്യ, ഭ​ര​ദ്വാ​ജ് ആ​ശ്ര​മം, ന​ന്ദി​ഗ്രാം, ചി​ത്ര​കൂ​ട്, ശൃം​ഗ​വേ​ര​പു​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഖ​ന​നം. അ​തേ​വ​ർ​ഷം ഈ ​ഉ​ദ്ഖ​ന​ന​ത്തി​ന്റെ പു​രോ​ഗ​തി​യെ​ക്കു​റി​ച്ച് ബി.​ബി. ലാ​ൽ ഇ​ങ്ങ​നെ എ​ഴു​തി: ‘‘ഇ​തു​വ​രെ ന​ട​ത്തി​യ ഖ​ന​ന​ത്തി​ൽ അ​യോ​ധ്യ ക്രി​സ്തു​വി​നുമു​മ്പ് എ​ട്ടാം നൂ​റ്റാ​ണ്ടി​നു മു​മ്പ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​താ​യി സൂ​ച​ന​യി​ല്ല.’’ ഇ​വി​ടെ​നി​ന്ന് നാ​ണ​യ​ങ്ങ​ളും പാ​ത്ര​ങ്ങ​ളും ക​ണ്ടു​കി​ട്ടി​യെ​ങ്കി​ലും ഒ​രു​വി​ധ​ത്തി​ലും ഒ​രു ക്ഷേ​ത്ര​ത്തി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ൾ കി​ട്ടി​യ​താ​യി ഈ ​പ്രാ​ഥ​മി​ക പ്ര​ബ​ന്ധ​ത്തി​ൽ ലാ​ൽ പ​റ​യു​ന്നി​ല്ല. 1979-80 സ​മ​യ​ത്ത് പ്ര​സി​ദ്ധീ​ക​രി​ച്ച പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ലും അ​തി​ല്ല.

എ​ന്നാ​ൽ, 1990 ഒ​ക്ടോ​ബ​റി​ൽ എ​ഴു​തി​യ (കാ​ല​വും രാ​ഷ്ട്രീ​യ​വും മാ​റി​യ​ത് ശ്ര​ദ്ധി​ക്കു​മ​ല്ലോ) ലേ​ഖ​ന​ത്തി​ലാ​ണ് കെ.​കെ. മു​ഹ​മ്മ​ദ്‌ ആ ​വി​ഡി​യോ​യി​ൽ പ​റ​ഞ്ഞ സി​ദ്ധാ​ന്തം ബി.​ബി. ലാ​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ആ​ർ.​എ​സ്.​എ​സ് ബ​ന്ധ​മു​ള്ള ‘മ​ന്ഥ​ൻ’ എ​ന്ന പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ലാ​ണ് ഈ ​ലേ​ഖ​നം വ​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന്റേ​തി​ന് സ​മാ​ന​മാ​യ തൂ​ണു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ കി​ട്ടി എ​ന്നാ​യി​രു​ന്നു വാ​ദം.

അ​പ്പോ​ഴും അ​തൊ​രു ആ​ധി​കാ​രി​ക ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​മാ​യി​രു​ന്നി​ല്ല. വി​ശ​ദ​മാ​യ പ്ര​തി​പാ​ദ്യ​മി​ല്ലാ​തെ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ലേ​ഖ​ന​ങ്ങ​ൾ ആ​ർ​ക്കി​യോ​ള​ജി എ​ന്ന​ല്ല ഒ​രു ശാ​സ്ത്ര​ശാ​ഖ​യും ആ​ധി​കാ​രി​ക​മാ​യി അം​ഗീ​ക​രി​ക്കാ​റി​ല്ല. 2008ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച പു​സ്ത​ക​ത്തി​ലും ഇ​ത് ആ​വ​ർ​ത്തി​ച്ചു. അ​പ്പോ​ഴേ​ക്കും അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ കു​റെ​ക്കൂ​ടി ശ​ക്ത​മാ​യി. വി​ഗ്ര​ഹ​ത്തി​ന്റെ ക​ഷ​ണ​ങ്ങ​ൾ കി​ട്ടി എ​ന്നൊ​ക്കെ​യാ​യി. അ​തി​ങ്ങ​നെ ഓ​രോ ലേ​ഖ​ന​ങ്ങ​ളി​ലും അ​ഭി​മു​ഖ​ങ്ങ​ളി​ലു​മാ​യി വ​ള​ർ​ന്നു​കൊ​ണ്ടി​രു​ന്നു. ഇ​തി​ന്റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ രൂ​പ​മാ​ണ് കെ.​കെ. മു​ഹ​മ്മ​ദി​ന്റെ വാ​ദ​ങ്ങ​ൾ.

വാ​ദ​ങ്ങ​ൾ ഇ​ങ്ങ​നെ ശ​ക്തി​പ്പെ​ടാ​ൻ കാ​ര​ണ​മു​ണ്ട്. ക്ഷേ​ത്ര​ത്തി​ന്റെ തൂ​ണു​ക​ൾ ​കി​ട്ടി​യെ​ന്നും ചു​വ​രു​ക​ളി​ൽ ഹൈ​ന്ദ​വ​വി​ശ്വാ​സ​ത്തെ ധ്വ​നി​പ്പി​ക്കു​ന്ന ശി​ൽ​പ​മാ​തൃ​ക​ക​ൾ ക​ണ്ടു​വെ​ന്നും മ​റ്റു​മു​ള്ള ക​ണ്ടെ​ത്ത​ലു​ക​ൾ മ​തേ​ത​ര ച​രി​ത്ര​കാ​ര​ന്മാ​രും പു​രാ​വ​സ്തു ഗ​വേ​ഷ​ക​രും യു​ക്തി​ഭ​ദ്ര​മാ​യി ചോ​ദ്യം​ചെ​യ്തി​രു​ന്നു. 16ാം നൂ​റ്റാ​ണ്ടി​ൽ മാ​ത്ര​മ​ല്ല മ​ധ്യ​കാ​ല​ഘ​ട്ട​ത്തി​ലു​ട​നീ​ളം ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ൽ പ​ള്ളി​ക​ളി​ലും ഇ​ത​ര മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും ഹൈ​ന്ദ​വ​ഭാ​വ​മു​ള്ള ശി​ൽ​പ​ങ്ങ​ൾ കാ​ണു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ് എ​ന്ന​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ബു​ദ്ധി​സ്റ്റ്, ജൈ​ന, ശൈ​വ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും അ​വ കാ​ണാം. അ​വ രാ​മ​നു​മാ​യോ വി​ഷ്ണു​വു​മാ​യോ ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്ന​തി​ന് ഒ​രു തെ​ളി​വു​മി​ല്ല. പേ​ർ​ഷ്യ​ൻ ശി​ൽ​പ മാ​തൃ​ക​ക​ൾ ഇ​ന്ത്യ​യി​ൽ പ്ര​ചാ​രം നേ​ടു​ന്ന​ത് ഇ​തി​നെ​ല്ലാം ശേ​ഷ​മാ​ണ് എ​ന്ന​തു​കൊ​ണ്ട്, അ​ക്കാ​ല​ത്ത് സൗ​ന്ദ​ര്യ​ശാ​സ്‌​ത്ര​പ​ര​മാ​യും ഇ​ത്ത​രം സെ​മി ഹൈ​ന്ദ​വ ശി​ൽ​പ​രൂ​പ​ങ്ങ​ൾ മു​സ്‍ലിം ശി​ൽ​പ​ക​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​കു​ന്ന​തി​ൽ അ​സാ​ധാ​ര​ണ​മാ​യി ഒ​ന്നു​മി​ല്ല.

ഉ​ദാ​ഹ​ര​ണ​ത്തി​ന്, ഇ​തോ​ടൊ​പ്പം (39ാം പേജിൽ) ചേ​ർ​ത്തി​ട്ടു​ള്ള ര​ണ്ട് ചി​ത്ര​ങ്ങ​ൾ നോ​ക്കു​ക. ഫൈ​സാ​ബാ​ദി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ലെ​യും, മു​സ്‍ലിം പു​രോ​ഹി​ത​നാ​യി​രു​ന്ന മൂ​സ ആ​ഷി​ക്കാ​ന്റെ ശ​വ​കു​ടീ​ര​ത്തി​ന്റെ അ​ടി​ഭാ​ഗ​ത്തെ​യും തൂ​ണു​ക​ളാ​ണി​വ. ബാ​ബ​രി മ​സ്ജി​ദി​ൽ​നി​ന്ന് കി​ട്ടി​യെ​ന്ന് പ​റ​യു​ന്ന ഹൈ​ന്ദ​വ തൂ​ൺ മാ​തൃ​ക​ക​ൾ ഇ​തു​പോ​ലെ ഉ​ള്ള​താ​ണ് (ചി​ത്ര​ങ്ങ​ൾ ച​രി​ത്ര​കാ​ര​നാ​യ സു​ശീ​ൽ ശ്രീ​വാ​സ്ത​വ​യു​ടെ ശേ​ഖ​ര​ത്തി​ൽ​നി​ന്ന്).

ബി.​ബി. ലാ​ലി​ന്റെ വാ​ദ​ങ്ങ​ൾ ചോ​ദ്യം​ചെ​യ്ത് ര​ണ്ടു ലേ​ഖ​ന​ങ്ങ​ളാ​ണ് മു​ന്നി​ലു​ള്ള​ത്. ഒ​ന്ന്, കു​രു​ക്ഷേ​ത്ര സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പു​രാ​വ​സ്തു​വി​ഭാ​ഗം പ്ര​ഫ​സ​റാ​യി​രു​ന്ന ഡോ. ​സൂ​ര​ജ് ഭാ​ൻ എ​ഴു​തി​യ​ത്. മ​റ്റൊ​ന്ന്, ജെ.​എ​ൻ.​യു​വി​ലെ സെ​ന്റ​ർ ഫോ​ർ ഹി​സ്റ്റ​റി​ക്ക​ൽ സ്റ്റ​ഡീ​സി​ലെ പ്ര​ഫ​സ​റാ​യി​രു​ന്ന ആ​ർ. ച​മ്പ​ക​ല​ക്ഷ്മി എ​ഴു​തി​യ​ത്. ഡോ. ​സൂ​ര​ജ് ഭാ​ൻ എ​ഴു​തു​ന്നു: ‘‘ബാ​ബ​രി മ​സ്ജി​ദി​ന്റെ മ​തി​ൽ​ക്കെ​ട്ടി​ന് പു​റ​ത്ത് കു​ഴി​ച്ച കി​ട​ങ്ങു​ക​ളി​ൽനി​ന്ന് ല​ഭി​ച്ച, ഹി​ന്ദു ക്ഷേ​ത്ര​ത്തി​ന്റെ അ​വ​ശി​ഷ്ട​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന, ഇ​ഷ്ടി​ക തൂ​ണു​ക​ൾ​ക്ക് ബാ​ബ​രി മ​സ്ജി​ദി​ന്റെ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള ക​ൽ​ത്തൂ​ണു​ക​ളു​മാ​യി സ്ട്രേ​റ്റി​ഗ്ര​ഫി​ക്ക​ൽ (ശി​ലാ​പാ​ളീ ബ​ന്ധം) സ്ഥാ​പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ​അ​വ പ​തി​നൊ​ന്നാം നൂ​റ്റാ​ണ്ടി​ൽ (രാ​മ​ക്ഷേ​ത്രം നി​ല​വി​ൽ വ​ന്നു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന കാ​ലം) പ​ലേ​ട​ത്താ​യി നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന കെ​ട്ടി​ട​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടാ​കാം എ​ന്ന​ല്ലാ​തെ. അ​വ ഒ​രേ കെ​ട്ടി​ട​ത്തി​ന്റെ തു​ട​ർ​ച്ച​യാ​ണെ​ന്ന് സ്ഥാ​പി​ക്കാ​നു​ള്ള തെ​ളി​വു​ക​ള​ല്ല ഇ​വ.’’


 


ബി.ബി. ലാൽ, കെ.കെ. മുഹമ്മദ്​

ബി.ബി. ലാൽ, കെ.കെ. മുഹമ്മദ്​

അ​യോ​ധ്യ​യി​ൽ അ​ധി​വാ​സം ആ​രം​ഭി​ക്കു​ന്ന​ത്  ക്രി​സ്തു​വി​ന് മു​മ്പ് ഏ​ഴാം നൂ​റ്റാ​ണ്ടി​ലാ​ണെ​ന്നാ​ണ് ബി.​ബി. ലാ​ലി​ന്റെ ത​ന്നെ ക​ണ്ടെ​ത്ത​ൽ. പ​ട്ട​ണം എ​ന്ന നി​ല​ക്കു​ള്ള വി​ക​സ​നം ന​ട​ക്കു​ന്ന​ത് ആ​റാം നൂ​റ്റാ​ണ്ടി​ലോ അ​ഞ്ചാം നൂ​റ്റാ​ണ്ടി​ലോ ആ​ണ്. പു​രാ​വ​സ്തു​പ​ര​മാ​യി നോ​ർ​ത്തേ​ൺ ബ്ലാ​ക്ക് പോ​ളി​ഷ്ഡ് വെ​യ​ർ ശി​ൽ​പ​ഘ​ട​ന​ക​ളാ​ണ് അ​ന്ന് നി​ല​വി​ലി​രു​ന്ന​ത്. ‘വാ​ല്മീ​കി രാ​മാ​യ​ണ’​ത്തി​ൽ പ​റ​യു​ന്ന​തി​നേ​ക്കാ​ൾ ല​ളി​ത​വും കാ​ല​ക്ര​മ​ത്തി​ൽ മു​മ്പു​ള്ള​തു​മാ​ണ് ഈ ​ശി​ൽ​പ​ഘ​ട​ന​ക​ൾ. അ​തി​നാ​ൽ​ത​ന്നെ വാ​ല്മീ​കി​യു​ടെ അ​യോ​ധ്യ ഇ​പ്പോ​ഴ​ത്തെ അ​യോ​ധ്യ ത​ന്നെ ആ​വ​ണ​മെ​ന്നി​ല്ല എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു ച​രി​ത്ര​കാ​ര​ൻ ഡോ. ​കെ.​എ​ൻ. പ​ണി​ക്ക​ർ. ബി.​സി അ​ഞ്ചാം നൂ​റ്റാ​ണ്ടി​നുശേ​ഷ​മു​ള്ള രാ​ജാ​ക്ക​ന്മാ​രു​ടെ വി​വ​ര​ങ്ങ​ൾ ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ദ​ശ​ര​ഥ​ൻ, രാ​മ​ൻ എ​ന്നീ പേ​രു​ക​ൾ അ​തി​ലി​ല്ല. അ​താ​യ​ത്, ‘രാ​മാ​യ​ണ’​ത്തി​ൽ പ​റ​ഞ്ഞ​തെ​ല്ലാം ന​ട​ന്ന​താ​ണെ​ങ്കി​ൽ അ​ത് അ​ഞ്ചാം നൂ​റ്റാ​ണ്ടി​ന് മു​മ്പാ​ക​ണം. എ​ന്നാ​ൽ, ബി.​ബി. ലാ​ലി​ന്റെ ഗ​വേ​ഷ​ണ​ഫ​ലം അ​നു​സ​രി​ച്ച് അ​തി​ന് സാ​ധ്യ​ത​യു​മി​ല്ലെ​ന്ന് കെ.​എ​ൻ.​ പ​ണി​ക്ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​താ​യ​ത്, സം​ഘ്പ​രി​വാ​ർ പ​ക്ഷം ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന ആ​ർ​ക്കി​യോ​ള​ജി​സ്റ്റു​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള സി​ദ്ധാ​ന്ത​ങ്ങ​ളെ അ​ത​ത് കാ​ല​ഘ​ട്ട​ത്തി​ൽ​ത​ന്നെ സ്വ​ത​ന്ത്ര ച​രി​ത്ര​കാ​ര​ന്മാ​ർ വ​സ്തു​നി​ഷ്ഠ​മാ​യി ഖ​ണ്ഡി​ച്ചി​ട്ടു​ള്ള​താ​ണ്. അ​വ​ർ ഒ​രു കാ​ര്യം​കൂ​ടി പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​നി, പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ൽ അ​വി​ടെ ഒ​രു ക്ഷേ​ത്രം ത​ക​ർ​ത്തി​രു​ന്നു എ​ന്ന് വെ​ക്കു​ക.

ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ൽ പ​ള്ളി ത​ക​ർ​ത്ത് അ​തി​ന് പ​ക​രം​വീ​ട്ടു​ന്ന​ത് ശ​രി​യാ​ണോ? മ​ധ്യ​കാ​ല​ത്തെ കാ​ട​ൻ യു​ക്തി​ക​ളി​ലേ​ക്ക് തി​രി​ച്ചു​പോ​വു​ക​യാ​ണോ ഒ​രു ആ​ധു​നി​ക ജ​നാ​ധി​പ​ത്യ രാ​ഷ്ട്രം ചെ​യ്യേ​ണ്ട​ത്? ത​ർ​ക്ക​ഭൂ​മി ഹി​ന്ദു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്ത വി​ധി​യി​ൽ സു​പ്രീം​കോ​ട​തി ഈ ​ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ നി​രാ​സ​ത്തെ എ​ടു​ത്തു​പ​റ​യു​ന്നു​ണ്ട്: ‘‘കാ​ല​ത്തെ തി​രി​ച്ചുകൊ​ണ്ടു​പോ​കാ​തി​രി​ക്കു​ക എ​ന്ന​ത് ഭ​ര​ണ​ഘ​ട​നാ ത​ത്ത്വ​ങ്ങ​ളു​ടെ അ​ടി​ത്ത​റ​യു​ടെ മൗ​ലി​ക സ്വ​ഭാ​വ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. മ​ത​നി​ര​പേ​ക്ഷ​ത ഈ ​അ​ടി​ത്ത​റ​യു​ടെ കാ​ത​ലാ​യ ഘ​ട​ക​മാ​ണ്.’’ എ​ന്നാ​ൽ, രാ​മ​ന്റെ കാ​ര്യം വ​രു​മ്പോ​ൾ ഇ​തൊ​ന്നും ബാ​ധ​ക​മ​ല്ല എ​ന്ന ഉ​ള്ള​ട​ക്ക​ത്തി​ലേ​ക്ക് ആ ​വി​ധി വ​ഴു​തി​പ്പോ​യ​തും ഓ​ർ​ക്കു​ക.

3. ആ​രാ​ണ് രാ​മ​ൻ?

ഈ ​ചോ​ദ്യ​ത്തി​ന് പ​ല ഉ​ത്ത​ര​ങ്ങ​ളു​ണ്ട്. ഭ​ഗ​വാ​ൻ ശ്രീ​രാ​മ​ൻ എ​ന്ന​ത് മു​ത​ൽ ലോ​ക​മെ​മ്പാ​ടും പ്ര​ചാ​ര​ത്തി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് രാ​മ​ക​ഥ​ക​ളി​ലെ ക​ഥാ​പാ​ത്ര​മാ​യ രാ​മ​ൻ എ​ന്ന​തു വ​രെ.

എ.​കെ. രാ​മാ​നു​ജ​ന്റെ ‘ത്രീ ​ഹ​ൻ​ഡ്ര​ഡ് രാ​മാ​യ​ണാ​സ്: ഫൈ​വ് എ​ക്സാ​മ്പി​ൾ​സ് ആ​ൻ​ഡ് ത്രീ ​തോ​ട്സ് ഓ​ൺ ട്രാ​ൻ​സ് ലേ​ഷ​ൻ' എ​ന്ന പ്ര​സി​ദ്ധ​മാ​യ പ്ര​ബ​ന്ധ​വും പ്ര​ഫ. റോ​മി​ല ഥാ​പ്പ​റു​ടെ ‘എ ​ഹി​സ്റ്റ​റി​ക്ക​ൽ പെ​ർ​സ്പെ​ക്ടി​വ് ഓ​ൺ ദി ​സ്റ്റോ​റി ഓ​ഫ് രാ​മാ’ എ​ന്ന പ്ര​ബ​ന്ധ​വു​മാ​ണ് ഏ​റ്റ​വും ആ​ധി​കാ​രി​ക​മാ​യി മു​ന്നി​ലു​ള്ള​ത്. മ​ത​പ​ര​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല​ല്ലാ​തെ സാം​സ്കാ​രി​ക വി​വ​ക്ഷ​ക​ളി​ൽ മാ​ത്രം നി​ല​നി​ൽ​ക്കു​ന്ന അ​നേ​കം രാ​മ​ന്മാ​ർ ഉ​ണ്ട്. ​അ​താ​യ​ത് ക​ഥ​ക​ളാ​യി, അ​ല്ലെ​ങ്കി​ൽ ആ​ചാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​ക്കെ.

മ​ത​പ​ര​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ​ത​ന്നെ നോ​ക്കി​യാ​ൽ അ​ങ്ങേ​യ​റ്റം വ്യ​ത്യ​സ്ത​രാ​യ രാ​മ​ന്മാ​രു​മു​ണ്ട്. ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ൽ കൂ​ടാ​തെ ഏ​ഷ്യ​യി​ലെ​മ്പാ​ടു​മാ​യി പ​ല​പ​ല രാ​മ​ക​ഥ​ക​ൾ നി​ല​നി​ൽ​ക്കു​ന്നു. മി​ക്ക​വാ​റും എ​ല്ലാ ക​ഥ​ക​ളും അ​വ പി​ന്തു​ട​രു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ആ​ധി​കാ​രി​ക​വും. വാ​ല്മീ​കി​യു​ടെ ‘രാ​മാ​യ​ണ’​വും തു​ള​സി​ദാ​സി​ന്റെ ‘രാ​മ​ച​രി​ത മാ​ന​സ’​വും മാ​ത്ര​മാ​ണ് ആ​ധി​കാ​രി​ക​മെ​ന്ന വാ​ദം പ​ണ്ടേ പൊ​ളി​ഞ്ഞ​താ​ണ്.

‘വാ​ല്മീ​കി രാ​മാ​യ​ണം’ ത​ന്നെ ഇ​ന്ന് മ​ന​സ്സി​ലാ​ക്ക​പ്പെ​ടും​പോ​ലെ ഒ​രു വി​ശു​ദ്ധ​ഗ്ര​ന്ഥ​മാ​യി​രു​ന്നി​ല്ല തു​ട​ക്ക​ത്തി​ൽ. ഇ​തി​ഹാ​സ​രൂ​പ​ത്തി​ലു​ള്ള ഒ​രു ക​ഥ മാ​ത്രം. ആ​ദി​കാ​വ്യ​മാ​യാ​ണ് അ​ത് എ​വി​ടെ​യും പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. ധ​ർ​മ​വാ​ക്യ​മാ​യും അ​ത് ക​രു​ത​പ്പെ​ട്ടി​ല്ല. വി​ശു​ദ്ധ​ഗ്ര​ന്ഥ​ങ്ങ​ൾ മാ​റ്റ​ത്തി​ന് വി​ധേ​യ​മാ​കാ​റി​ല്ല. പ​ക്ഷേ, ‘രാ​മാ​യ​ണ’​ത്തി​ന്റെ കാ​ര്യ​ത്തി​ൽ അ​ത​ല്ല സ്ഥി​തി. പ്ര​ഫ. റോ​മി​ല ഥാ​പ്പ​ർ ഇ​ങ്ങ​നെ എ​ഴു​തു​ന്നു: ‘‘ഇ​തി​ഹാ​സ​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് വാ​ങ്മ​യ​ങ്ങ​ളാ​യി പ്ര​ച​രി​ച്ച അ​നേ​കം നാ​ടോ​ടി ഗാ​ന​ങ്ങ​ളി​ൽ​നി​ന്നും ഫോ​ക് ടെ​യി​ലു​ക​ളി​ൽ​നി​ന്നും മി​ത്തു​ക​ളി​ൽ​നി​ന്നു​മൊ​ക്കെ​യാ​ണ്. ഏ​തെ​ങ്കി​ലും നാ​ടോ​ടി​ക്ക​വി അ​തി​നെ​യെ​ല്ലാം കോ​ർ​ത്തി​ണ​ക്കി സാ​ഹി​ത്യ​രൂ​പം ന​ൽ​കു​ന്നു.

‘രാ​മ​ക​ഥ’ അ​ത്ത​ര​മൊ​രു ആ​ദ്യ സാ​ഹി​ത്യ​രൂ​പ​മാ​യി. പ​ക്ഷേ, അ​തി​ന്റെ മൗ​ലി​ക​രൂ​പ​ത്തി​ൽ​നി​ന്ന് അ​ത് ഏ​റെ മാ​റി. ആ​ദ്യ​ത്തെ ഈ ​എ​പി​ക് പാ​ടി​ക്കേ​ട്ട​ത് കൂ​ടു​ത​ലും ബ​ലി​പോ​ലു​ള്ള  അ​നു​ഷ്ഠാ​ന​ങ്ങ​ളി​ലും വി​രു​ന്നു​ക​ളി​ലും രാ​ജ​സ​ദ​സ്സു​ക​ളി​ലും മ​റ്റു​മാ​യി​രു​ന്നു. എ​ന്നാ​ൽ, രാ​മ​ക​ഥ​യു​ടെ ജ​ന​പ്രി​യ​ത അ​തി​നെ റി​ലീ​ജ്യ​സ് ടെ​ക്സ്റ്റു​ക​ളി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ചു. ​ബ്രാ​ഹ്മ​ണ​രാ​യ എ​ഴു​ത്തു​കാ​രി​ലൂ​ടെ തു​ട​ക്ക​ത്തി​ലും ഒ​ടു​ക്ക​വും ഓ​രോ ഭാ​ഗ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. ‘ബാ​ല​കാ​ണ്ഡ’​വും ‘ഉ​ത്ത​ര​കാ​ണ്ഡ’​വും. ഇ​ത് ര​ണ്ടി​ലും ഭാ​ർ​ഗ​വ ബ്രാ​ഹ്മ​ണ പാ​ര​മ്പ​ര്യ​ത്തെ എ​ടു​ത്തു​കാ​ണി​ക്കു​ന്ന​ത് ശ്ര​ദ്ധി​ക്കു​ക.’’ രാ​മ​നെ വി​ഷ്ണു​വി​ന്റെ അ​വ​താ​ര​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ തു​ട​ങ്ങു​ന്ന​ത് ഈ ​കാ​ല​ത്താ​ണ് എ​ന്നും പ്ര​ഫ. ഥാ​പ്പ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. രാ​വ​ണ​ൻ പ​ത്തു ത​ല​യു​ള്ള​വ​നാ​യി മാ​റു​ന്ന​തും അ​ങ്ങ​നെ​യാ​ണ്.

 

‘ബോൺ എ മുസ്‍ലിം’ എന്ന ത​ന്റെ ഗ്രന്ഥവുമായി ഗ​​സാ​​ല വ​​ഹാ​​ബ്

‘ബോൺ എ മുസ്‍ലിം’ എന്ന ത​ന്റെ ഗ്രന്ഥവുമായി ഗ​​സാ​​ല വ​​ഹാ​​ബ്

ബി.​സി നാ​ലാം നൂ​റ്റാ​ണ്ടി​നും ര​ണ്ടാം നൂ​റ്റാ​ണ്ടി​നും ഇ​ട​യി​ൽ ബു​ദ്ധി​സ്റ്റു​ക​ൾ​ക്ക് ഇ​ട​യി​ൽ പ്ര​ചാ​രം നേ​ടി​യ ‘ദ​ശ​ര​ഥ ജാ​ത​ക’​യി​ൽ രാ​മ​ന്റെ ഭാ​ര്യ​യ​ല്ല സീ​ത, സ​ഹോ​ദ​രി​യാ​ണ്. വ​ന​വാ​സം ക​ഴി​ഞ്ഞ് എ​ത്തു​ന്ന സീ​ത രാ​മ​നെ വി​വാ​ഹം​ചെ​യ്ത് രാ​ജ്ഞി​യാ​കു​ന്നു. സ​ഹോ​ദ​ര - സ​ഹോ​ദ​രീ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ബു​ദ്ധ​മ​ത​ത്തി​ലു​ണ്ടാ​യി​രു​ന്ന മി​ത്തി​ക്ക​ൽ സ​ങ്ക​ൽ​പ​ങ്ങ​ളാ​കാം ഇ​തി​ന് കാ​ര​ണം. ബു​ദ്ധ​മ​ത​ത്തി​ന്റെ പ്രാ​മാ​ണി​ക​ത ക്ഷ​യി​ക്കു​ന്ന​തോ​ടെ പാ​ലി ഭാ​ഷ​യി​ലു​ള്ള ഈ ​വേ​ർ​ഷ​ൻ ഇ​രു​ട്ടി​ലാ​കു​ന്നു.

ജൈ​ന​മ​ത​ത്തി​ലെ ‘പൗ​മാ​ചാ​ര്യം’ എ​ന്ന ഇ​തി​ഹാ​സ​ത്തി​ൽ എ.​ഡി മൂ​ന്നാം നൂ​റ്റാ​ണ്ടി​ൽ വി​മ​ല​സൂ​രി പ്രാ​കൃ​ത് ഭാ​ഷ​യി​ൽ എ​ഴു​തി​യ ഈ ​കൃ​തി ബ്രാ​ഹ്മ​ണി​ക് രാ​മാ​യ​ണ​ത്തി​ന്റെ മി​റ​ർ ഇ​മേ​ജ് ആ​ണ്. രാ​വ​ണ​നാ​ണ് മു​ഖ്യം. രാ​ക്ഷ​സ​ന്മാ​ർ സാ​ധാ​ര​ണ മ​നു​ഷ്യ​ർ. രാ​വ​ണ​ന് പ​ത്തു ത​ല​യി​ല്ല. ഒ​മ്പ​തു ത​ല​ക​ൾ ഒ​റി​ജി​ന​ൽ ത​ല​യു​ടെ ര​ത്ന​മാ​ല​യി​ലെ പ്ര​തി​ഫ​ല​ന​മാ​ണ്. ഹ​നു​മാ​ൻ കു​ര​ങ്ങ​ന​ല്ല. ഒ​രു ഗോ​ത്ര ത​ല​വ​നാ​ണ്. കു​ര​ങ്ങ​ന്റെ ചി​ഹ്ന​മു​ള്ള ഗോ​ത്രം.

ഇ​നി സം​സ്‌​കൃ​ത​ത്തി​ൽ വ​ന്നി​ട്ടു​ള്ള അ​നേ​കം മ​ഹാ​കാ​വ്യ​ങ്ങ​ൾ നോ​ക്കി​യാ​ൽ (‘ര​ഘു​വം​ശം’ -കാ​ളി​ദാ​സ​ൻ, ‘പ്ര​തി​മ നാ​ട​കം’ - ഭാ​സ​ൻ, ‘ഉ​ത്ത​ര രാ​മ​ച​രി​തം’ - ഭ​വ​ഭൂ​തി) എ​ല്ലാം​ത​ന്നെ സാ​ഹി​ത്യ കൃ​തി​ക​ളാ​ണ്. വി​ശു​ദ്ധ​ഗ്ര​ന്ഥ​ങ്ങ​ൾ അ​ല്ല. മ​റ്റു ഭാ​ഷ​ക​ളി​ലോ വേ​റെ​യും അ​നേ​കം. ത​മി​ഴി​ൽ ‘ക​മ്പ​രാ​മാ​യ​ണം’, തെ​ലു​ങ്കി​ൽ ‘രം​ഗ​നാ​ഥ രാ​മാ​യ​ണം’, ക​ന്ന​ട​യി​ൽ ‘പ​മ്പ​രാ​മാ​യ​ണം’, മ​ല​യാ​ള​ത്തി​ൽ എ​ഴു​ത്ത​ച്ഛ​ന്റെ ‘രാ​മാ​യ​ണം കി​ളി​പ്പാ​ട്ട്’, മ​റാ​ത്തി​യി​ൽ ‘ഭാ​വ​ർ​ഥ രാ​മാ​യ​ണം’, ബം​ഗാ​ളി​യി​ൽ ‘കൃ​തി​ബാ​സ രാ​മാ​യ​ണം’ അ​ങ്ങ​നെ...

എ​ന്നാ​ൽ, ര​ണ്ടാം നൂ​റ്റാ​ണ്ടി​ന്റെ ആ​ദ്യ ദ​ശ​ക​ങ്ങ​ളി​ൽ രാ​മ​ക​ഥ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി കൂ​ടു​ത​ൽ ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​ര​ന്നു. രാ​മ​ഭ​ക്തി അ​ല്ല അ​തി​ന്റെ കാ​ര​ണം. പ​ക​രം, ഒ​രു ഉ​ത്ത​മ പു​രു​ഷ സ​ങ്ക​ൽ​പ​വു​മാ​യി ചേ​ർ​ത്തു​െ​വ​ച്ച് ഈ ​സം​സ്കാ​ര​ങ്ങ​ൾ​ക്കെ​ല്ലാം പൊ​തു​വാ​യി സം​വ​ദി​ക്കാ​ൻ ക​ഴി​ഞ്ഞു എ​ന്ന​താ​ണ്. അ​തി​നാ​ൽ രാ​മ​ക​ഥ​ക്ക് അ​വി​ട​ങ്ങ​ളി​ൽ എ​ല്ലാം പു​തി​യ വേ​ർ​ഷ​ൻ ഉ​ണ്ടാ​യി. ഉ​ദാ​ഹ​ര​ണ​ത്തി​ന് തെ​ക്കു കി​ഴ​ക്കേ ഏ​ഷ്യ​യി​ൽ പ്ര​ചാ​ര​ത്തി​ൽ വ​ന്ന ഒ​രു ആ​ഖ്യാ​ന​ത്തി​ൽ അ​യോ​ധ്യ വ​ട​ക്ക​ൻ വി​യ​റ്റ്നാ​മി​ലെ അ​ന്നം എ​ന്ന സ്ഥ​ല​മാ​ണ്. അ​തി​നു തെ​ക്കു​ള്ള ച​മ്പ ല​ങ്ക​യും. ചി​ല വേ​ർ​ഷ​നു​ക​ളി​ൽ സീ​ത രാ​വ​ണ​ന്റെ മ​ക​ളാ​ണ്. മ​ല​യ രാ​മ​ക​ഥ​യി​ൽ ആ​ദം ക​ഥാ​പാ​ത്ര​മാ​കു​ന്നു​ണ്ട്!

ഇ​വി​ടെ ഏ​റ്റ​വും പ്ര​ധാ​ന​മാ​യും കാ​ണേ​ണ്ട​ത് രാ​മ​ക​ഥ ഇ​ത്ര​യും ജ​ന​പ്രീ​തി നേ​ടി​യ​ത് ന​ന്മ​യും തി​ന്മ​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ന്ന ക​ഥ എ​ന്ന​നി​ല​ക്കാ​ണ് എ​ന്ന​താ​ണ്. ന​ന്മ വി​ജ​യി​ക്കു​ക​യും​ ചെ​യ്യു​ന്നു. ഒ​പ്പം​ത​ന്നെ വൈ​ഷ്ണ​വ​വി​ഭാ​ഗം സം​സ്‌​കൃ​ത ഭാ​ഷ പ്ര​ച​രി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ക​ഥ എ​ന്ന നി​ല​യി​ലും ഉ​ണ്ട്. ശാ​ക്ത ട്ര​ഡീ​ഷ​ൻ, ശൈ​വ ട്ര​ഡീ​ഷ​ൻ എ​ന്നി​ങ്ങ​നെ, ഹി​ന്ദു​മ​ത​മെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട പാ​ര​മ്പ​ര്യ​ത്തി​െ​ന്റ പ​ല​വി​ധ സെ​ക്ടു​ക​ളി​ൽ, അ​വ​ര​വ​രു​ടെ ഭ​ക്തി​മാ​ർ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട രാ​മ​ക​ഥ​ക​ൾ ഉ​യ​ർ​ന്നു​വ​ന്നു. ശൈ​വ​ക​ഥ​യി​ൽ ശി​വ​ൻ ക​ഥ പ​റ​യു​ന്ന ആ​ളാ​യി വ​രു​ന്നു. സീ​ത രാ​വ​ണ​നെ ത​നി​ച്ച് തോ​ൽ​പി​ക്കു​ന്നു. ഇ​ങ്ങ​നെ​യെ​ല്ലാം ഭേ​ദ​ഗ​തി​ക​ൾ വ​രു​ന്നു​ണ്ട്.

പ​ക്ഷേ, രാ​മ​ക​ഥ​യു​ടെ ഏ​റ്റ​വും രാ​ഷ്ട്രീ​യ​മാ​യ ആ​ഖ്യാ​നം പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ൽ തു​ള​സി​ദാ​സ് ഹി​ന്ദി​യി​ലെ​ഴു​തി​യ ‘രാ​മ​ച​രി​ത​മാ​ന​സ്’ ആ​ണ്. രാ​മ​നെ ദൈ​വ​മാ​ക്കു​ന്ന ഈ ​ആ​ദ്യ​കൃ​തി ഹി​ന്ദി സം​സാ​രി​ക്കു​ന്ന ഉ​ത്ത​രേ​ന്ത്യ മു​ഴു​വ​ൻ വ​ൻ ജ​ന​പ്രീ​തി നേ​ടു​ന്നു. അ​തി​ൽ​നി​ന്ന് രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ത്ത ക​ഥ​ക​ൾ ​െവ​ച്ച് രാ​മ​ലീ​ല നാ​ട​ക​ങ്ങ​ൾ നാ​ടു​നീ​ളെ അ​ര​ങ്ങേ​റു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ൽ, രാ​മ​ൻ എ​ന്ന രാ​ഷ്ട്രീ​യ ദൈ​വി​ക​ബിം​ബ​ത്തെ സ​വ​ർ​ക്ക​റു​ടെ ഹി​ന്ദു​ത്വ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്റെ അ​ടി​സ്ഥാ​ന സ​ന്ദേ​ശ​വാ​ഹ​ക​നാ​ക്കി മാ​റ്റാ​ൻ ഇ​ട​യാ​ക്കു​ന്ന, രാ​മാ​ന​ന്ദ സാ​ഗ​റു​ടെ രാ​മാ​യ​ണം ദൂ​ര​ദ​ർ​ശ​ൻ സീ​രി​യ​ൽ​വ​രെ എ​ത്തു​ന്നു ‘രാ​മ​ച​രി​ത​മാ​ന​സ’​ത്തി​ന്റെ പ്ര​യോ​ഗ​ങ്ങ​ൾ.

ഇ​ത് ഒ​ന്ന് ചു​രു​ക്കി പ​റ​ഞ്ഞ​താ​ണ്. ഇ​തി​ന്റെ സൂ​ക്ഷ്മ​വി​വ​ര​ങ്ങ​ൾ കു​റെ​യു​ണ്ട്. രാ​മ​ക​ഥ ഒ​റ്റ ഒ​ന്ന​ല്ല. രാ​മാ​യ​ണം ഒ​ന്ന​ല്ല. ഈ ​ബ​ഹു​ല​മാ​യ രാ​മ​ക​ഥ​ക​ളി​ൽ​നി​ന്ന് ഏ​ത് രാ​മ​ന്റെ ക്ഷേ​ത്ര​മാ​ണ് അ​യോ​ധ്യ​യി​ൽ ജ​നു​വ​രി 22ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടു​ക?

ഒ​ടു​വി​ൽ, ഒ​ന്നു​കൂ​ടി. ഒ​രു രാ​മ​ൻ​കൂ​ടി​യു​ണ്ട്. ഗാ​ന്ധി​ജി​യു​ടെ രാ​മ​ൻ. ഒ​രി​ക്ക​ലും ജ​നി​ക്കു​ക​യോ മ​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല എ​ന്ന് ഗാ​ന്ധി​ജി പ​റ​യു​ന്ന രാ​മ​ൻ. ജ​നു​വ​രി 22ന് ​ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്ന​ത് ആ ​രാ​മ​ന്റെ ക്ഷേ​ത്ര​മ​ല്ല എ​ന്ന് ഉ​റ​പ്പു​ണ്ട്. കാ​ര​ണം, ഗാ​ന്ധി​ജി ഒ​രു നൂ​റ്റാ​ണ്ട് മു​മ്പ് ത​റ​പ്പി​ച്ചു പ​റ​ഞ്ഞു: ‘‘ആ​യി​രം അ​മ്പ​ല​ങ്ങ​ൾ ത​വി​ടു​പൊ​ടി​യാ​യാ​ലും ഒ​രൊ​റ്റ പ​ള്ളി​പോ​ലും ഞാ​ൻ തൊ​ടി​ല്ല. അ​ത്ത​രം ഭ്രാ​ന്ത​ൻ വി​ശ്വാ​സ​ങ്ങ​ളു​ടെ മേ​ൽ എ​ന്റെ വി​ശ്വാ​സ​ത്തി​ന്റെ മേ​ൽ​ക്കോ​യ്മ സ്ഥാ​പി​ക്കാ​ൻ ഞാ​നൊ​രു​ക്ക​മ​ല്ല.’’-മ​ഹാ​ത്മാ ഗാ​ന്ധി, യ​ങ് ഇ​ന്ത്യ, ആ​ഗ​സ്റ്റ് 28, 1924.

News Summary - weekly history