'ഞാൻ അവഗണിക്കപ്പെടാൻ കാരണം സിനിമയിലെ അന്ധവിശ്വാസങ്ങൾ'; ശരത് സംഗീത വഴികൾ പങ്കുവെക്കുന്നു
ലോകം മഹാമാരിയുടെ മൗനത്തിലേക്ക് വീണപ്പോൾ നിശ്ശബ്ദമായത് സംഗീതലോകമാണ്. എന്നാൽ പ്രതിരോധത്തിെൻറയും പ്രതീക്ഷയുടെയും ഇൗണമായി അത് ഏകാന്തതയുെട മൗനെത്ത ഭേദിച്ച് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. എല്ലാവരും വീട്ടിലിരുന്നുതന്നെ ഒത്തുപാടിയ അതിജീവനഗാനങ്ങൾ നാം ഒരുപാട് കേട്ടു. അതിൽ ശ്രേദ്ധയമായ ഗാനങ്ങൾ ശരത് ഇൗണം നൽകിയവയായിരുന്നു. കോവിഡിന് കീഴടങ്ങുന്നതിന് നാളുകൾ മുമ്പ് പ്രിയഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തെക്കൊണ്ടും പാടിക്കാൻ കഴിഞ്ഞു. കൂടാതെ സുഗതകുമാരി ടീച്ചറുടെ 27 കുട്ടിക്കവിതകൾക്ക് ഇൗണമിട്ടു. ചിത്ര പാടിയ ആ ഗാനങ്ങൾ -അത് വിഷ്വലായി ഒരുങ്ങുന്നു. ഒപ്പം മുഖ്യമന്ത്രി റിലീസ് ചെയ്ത രണ്ടാം തരംഗത്തിലിറങ്ങിയ, ഗായകരും താരങ്ങളും പാടിയ അതിജീവന ഗാനം.
ലോക്ഡൗൺ കാലത്ത് ഏതാണ്ട് തിരക്കിൽതെന്നയായിരുന്നു ശരത്. തനിക്ക് മുപ്പതു വർഷത്തെ സംഗീതജീവിതം തന്നതിനെക്കാൾ ആരാധകസ്നേഹവും കരുതലും പരിലാളനയും അനുഭവിച്ച ദിനങ്ങൾ. ഏതാണ്ട് 125 ദിവസങ്ങൾ ഫേസ്ബുക്കിൽ തെൻറ ആരാധകർക്കൊപ്പമായിരുന്നു അദ്ദേഹം. തെൻറ പേജിൽ നേരേമ്പാക്കിന് തുടങ്ങിയതാണ് പാട്ടുപാടൽ. അതൊരു വെറും പാടലായിരുന്നില്ല, ശരത്തിെൻറ സംഗീതം അറിയുന്നവർക്കറിയാം അതൊരു ഒന്നൊന്നര പാടലായിരുന്നു. പാട്ടിെൻറ രാഗം വിശദമായി ആലപിക്കൽ, അതിെൻറ വിശദീകരണം, അതിെൻറ ക്ലാസിക്കൽ കൃതികളെപ്പറ്റിയുള്ള അറിവ് നൽകൽ, പാട്ടിെൻറ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നമിക്കൽ, പിന്നെ ആ ഗാനത്തിൽ തേൻറതായ സംഗതികൾ ചേർത്ത് ജീവസ്സുറ്റ ആലാപനം. ഇത് ആരാധകർ ഏറ്റെടുത്തു. ദിവസവും നൂറുകണക്കിന് റിക്വസ്റ്റുകൾ. അങ്ങനെ നീണ്ടുപോയി. അതിൽ മലയാളത്തിലെയും തമിഴിലെയും ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഗാനങ്ങൾ അവതരിപ്പിച്ചു. അവരും ഒത്തുചേർന്നുള്ള അവിസ്മരണീയമായ അനുഭവങ്ങൾ പങ്കുവെച്ചു. അതിലുണ്ടായ മറ്റൊരു നേട്ടം പുതുതായി വന്നെത്തിയ പതിനായിരക്കണക്കിന് ആരാധകരായിരുന്നു. ഒരു തരത്തിൽ ഇൗ സംഗീതസംവിധായകനെ സംബന്ധിച്ച് അംഗീകാരത്തിെൻറ മറ്റൊരു പുനർജനിയായിരുന്നു ഇൗ കോവിഡ്കാലം. 125 എപ്പിസോഡുകളായാണ് ഇൗ പരീക്ഷണം നീണ്ടത്. അതോടെ ശരത് ഫാൻസ് ക്ലബ് എന്നൊരു ആരാധക കൂട്ടായ്മയും ഉണ്ടായി.
സംഗീതസംവിധായകൻ എന്ന നിലയിലും ഗായകൻ എന്ന നിലയിലും ഒരുപാട് നിർവചനങ്ങൾ വേണ്ടിവരുന്ന മ്യൂസിക്കൽ ജീനിയസ് ആണ് ശരത്. മുപ്പതിലേറെ വർഷങ്ങൾ നീളുന്ന സംഗീതജീവിതത്തിൽ നൂറിൽ താഴെ സിനിമകൾക്ക് മാത്രമേ അദ്ദേഹം സംഗീതം നിർവഹിച്ചിട്ടുള്ളൂ. എങ്കിലും എപ്പോഴും ആവർത്തിച്ച് ആസ്വദിക്കപ്പെടുന്നവയും ചർച്ചചെയ്യപ്പെടുന്നവയുമാണ് അദ്ദേഹത്തിെൻറ ഗാനങ്ങൾ. അതിനു പിന്നിൽ ശരത്തിെൻറ ജീനിയസ് തന്നെയാണെന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുന്നു.
മലയാളത്തിൽ ഏറ്റവും ചെറിയ പ്രായത്തിൽ സംഗീതരംഗത്ത് കടന്നുവന്നയാളാണ് ശരത്. ആറാം വയസ്സിൽ ഇൗണമിട്ട ഒരു ഗാനം നാടകത്തിന് ഉപയോഗിച്ചിരുന്നു. 1986ൽ 'സംഗീതപറവൈ' എന്ന തമിഴ് ആൽബം പുറത്തിറങ്ങുേമ്പാൾ പതിനാറ് വയസ്സു മാത്രം. ആദ്യ ചലച്ചിത്രമായ 'ക്ഷണക്കത്തി'ലെ പാട്ടുകൾ ചെയ്യുന്നത് പതിനേഴാം വയസ്സിൽ. അത് പുറത്തിറങ്ങുന്നത് രണ്ട് മൂന്നു വർഷത്തിനുശേഷമാണ്. സിനിമ വിജയിച്ചില്ലെങ്കിലും ഇതിലെ ഗാനങ്ങളെല്ലാം ഇന്നും ലൈവായി നിൽക്കുന്നു. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന സംഗീതസംവിധായകരിലൊരാളാണ് ശരത്.
റിയാലിറ്റി ഷോയിൽ ജഡ്ജായി വന്നതോടെ മാത്രം ഇങ്ങനെയൊരു സംഗീതസംവിധായകൻ ഉണ്ട് എന്ന് തിരിച്ചറിഞ്ഞ ധാരാളം ആരാധകർ അേദ്ദഹത്തിന് ഇന്നുണ്ട്. മ്യൂസിക്കൽ ജീനിയസ് എന്ന തിരിച്ചറിവിൽ ആരാധകരായവർ അനേകം.പാട്ടിലെ സംഗതി എന്ന പ്രയോഗം കണ്ടുപിടിച്ചത് ശരത്താണെന്നാണ് പൊതുജന ഭാഷ്യം. (കർണാടക സംഗീതം ഉണ്ടായ കാലം മുതലുള്ള ഇൗ 'സംഗതി' എങ്ങനെ തെൻറ തലയിൽ വന്നതെന്നോർത്ത് അദ്ദേഹത്തിന് വട്ടായിട്ടുണ്ട്.)സംഗതി, ഷഡ്ജം തുങ്ങിയ പ്രയോഗങ്ങളിലൂടെ മിമിക്രിക്കാരുടെയും മറ്റും പരിഹാസം കേട്ടിട്ടുണ്ട്.
ഗാനങ്ങളെല്ലാം ഹിറ്റാവുകയും സിനിമകളെല്ലാം പരാജയപ്പെടുകയും ചെയ്തതോടെ രാശിയില്ലാത്ത സംഗീതസംവിധായകൻ എന്ന പേര് ഇൻഡസ്ട്രി ചാർത്തിക്കൊടുത്തു (ഗാനങ്ങൾ ഹിറ്റാക്കിയ തനിക്ക് അങ്ങനെയൊരു ദുഷ്പേര് വന്നതിനു പിന്നിൽ സിനിമയിലെ അന്ധവിശ്വാസമെന്ന് ശരത്).
ഗായകനാകാനായി ചെെന്നെയിൽ വന്ന ശരത്തിനെ ഗായകനെന്ന നിലയിൽ ജനം തിരിച്ചറിഞ്ഞത് ഒന്നര ദശാബ്ദത്തിനുശേഷം മാത്രം. എന്നാൽ 'ഭാവയാമി' പോലുള്ള ഗാനങ്ങളിലൂടെയും റിയാലിറ്റിഷോയിലെയും സ്റ്റേജ് ഷോയിലെയും പ്രകടനങ്ങളിലൂടെയും അദ്ദേഹം ആരാധകരുടെ വിസ്മയഗായകനായി. സംഗീത ജീനിയസ് എന്നും വിളിേപ്പരുണ്ടായി.
ആർക്കും പാടാൻ കഴിയാത്ത ഗാനങ്ങളുണ്ടാക്കുന്നു, ഗാനമേളകളിൽ വായിക്കാൻ കഴിയാത്ത ഒാർക്കസ്ട്രേഷൻ ഉണ്ടാക്കുന്നു എന്ന െഎറണിക്കലായ പേരുദോഷവും കിട്ടി. ഇൗ പേരുദോഷത്തിൽ പലർക്കും വിഷമമുണ്ടായി. ഒടുവിൽ യേശുദാസിനുപോലും പറയേണ്ടിവന്നു, മോനേ നീ ബാത്ത് റൂമിൽ പാടാവുന്ന പാട്ടുണ്ടാെക്കടാ എന്ന്.
എന്നാൽ ഇൗ ആേരാപണത്തിെൻറ പൊരുൾ ഇൗ സംഗീതവിദ്വാന് കൃത്യമായി പിടികിട്ടുന്നില്ല. കാരണം, അദ്ദേഹത്തിെൻറ മനസ്സിൽ വരുന്ന ഇൗണമാണ് ഉപയോഗിക്കുന്നത്. എന്നാൽ അതിൽ ശാസ്ത്രീയമായി വിവക്ഷിക്കുന്ന ശ്രുതിഭേദം, അന്യസ്വരപ്രയോഗം, നിഗൂഢ സംഗതികൾ എന്നിവയൊക്കെ കടന്നുവരുന്നത് തീർത്തും സ്വാഭാവികമായാണ്. ഒരുകാലത്ത് ഇങ്ങനെ പറഞ്ഞിരുന്ന പാട്ടുകൾ ഇന്ന് ആഘോഷിക്കപ്പെടുന്നു.
പത്തും ഇരുപതും വർഷത്തിനപ്പുറം സംഗീതലോകം കണ്ടെത്തുന്ന സംഗീതെശെലികൾ നേരത്തേ കണ്ടെത്തുന്നു എന്ന ഒരു ശൈലീ ദോഷവും തിരിച്ചടിയായിട്ടുണ്ട്. പല പാട്ടുകളും പിന്നീട് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഒാർക്കസ്ട്രേഷനിൽ ഇത്രയധികം വൈവിധ്യവും സൂക്ഷ്മതയും നിലനിർത്തുന്ന സംഗീതസംവിധായകർ വളരെ വിരളം.
ഇന്ന് ഏറ്റവും അധികം ആഘോഷിക്കപ്പെടുന്ന കവർ വേർഷൻ, സിനിമാ ഗാനത്തിെൻറ ഇംപ്രൊവൈസേഷൻ തുടങ്ങിയവയൊക്കെ പത്തിരുപത്തിയഞ്ച് വർഷത്തിന് മുമ്പ് ചെയ്ത ഇദ്ദേഹത്തിെൻറ മഹത്തായ പല വർക്കുകളും ശ്രദ്ധിക്കാതെ പോയി. പലതും പല സ്േറ്റജ് ഷോകളിലെ ഇൻട്രൊഡക്ഷനുകളായിരുന്നു. എന്നാൽ ഇങ്ങനെ ഒന്നിൽനിന്നായിരുന്നു സോനു നിഗം ഇൗ ഗായക ജീനിയസിനെ കണ്ടെത്തുന്നതും തിരിച്ചറിയുന്നതും. അദ്ദേഹം പിന്നീട് അഭിമുഖത്തിൽ അത് പറഞ്ഞിട്ടുണ്ട്. ഇളയരാജ പൊൻമോതിരം സമ്മാനിച്ചതും അങ്ങനെയൊരു കെണ്ടത്തലായിരുന്നു.
സ്വാതി തിരുനാൾ കൃതികൾ അതിെൻറ തനിമ ചോരാതെ വെസ്റ്റേൺ ഒാർക്കസ്ട്രേഷനിൽ പാടിയ ആൽബം പുറത്തിറങ്ങിയിട്ട് രണ്ട് ദശാബ്ദം കഴിയുന്നു. ഗ്രീൻ സിംഫണി എന്ന മ്യൂസിക്കൽ ആൽബം പുറത്തിറങ്ങിയിട്ടും അഞ്ച് വർഷം കഴിഞ്ഞു. യേശുദാസും ചിത്രയും ഉൾപ്പെടെ ഏതു ഗായകരെയും ഒപ്പം വർക്ക് ചെയ്യുന്ന സംഗീതപ്രവർത്തകരെയും വിസ്മയിപ്പിക്കാൻ കഴിയുന്ന പ്രതിഭയും സംഗീതജ്ഞാനവും...ഇങ്ങനെയുള്ള പല ഘടകങ്ങളും തിരിച്ചറിയെപ്പടുന്നത് വളരെ വൈകിയാണെങ്കിലും അദ്ദേഹം ഇന്ന് ആരാധകർ നെഞ്ചേറ്റിയ ഗായകപ്രതിഭയാണ്.
കടുകട്ടി പാട്ടുകൾ ചെയ്യുന്നു എന്നു പറഞ്ഞ് പല യുവഗായകരും പാടാതെ പോയ സംഭവങ്ങളുണ്ടായിട്ടുണ്ട്. 'ഭാവയാമി' എന്ന ഗാനം പലരും പാടാൻ മടിച്ചു. പിന്നീട് ശരത് തന്നെ പാടി ആ ഗാനത്തിന് ക്ലാസിക്കൽ ഗായകനുള്ള സംസ്ഥാന അവാർഡും ലഭിച്ചു. 'സുധാമന്ത്രം' എന്ന ദേവദാസിയിലെ ഗാനം വീട്ടിൽ വന്നാണ് ഗായകൻ ഉണ്ണികൃഷ്ണൻ പഠിച്ചത്. സംഗീതത്തിലെ പല കടുകട്ടി പ്രയോഗങ്ങളുമുള്ള ഗാനമാണിത്. സംവിധായകൻ അനുവദിച്ചതോെട താൻ അതിൽ പൂണ്ടുവിളയാടി എന്നാണ് ശരത് തമാശരൂപേണ പറഞ്ഞത്. ചെറു പ്രായത്തിലുള്ള ഒരു അത്യാവേശമായിരുന്നെന്നും ഇന്ന് വിലയിരുത്തുന്നു.
പാട്ട് പഠിച്ചുപോയ ഉണ്ണികൃഷ്ണൻ റെക്കോഡിങ് ദിവസം രാവിലെ ശരത്തിെൻറ വീട്ടിലെത്തി പറഞ്ഞു; താൻ പാടുന്നിെല്ലന്ന്. എന്നാൽ ശരത് നിർബന്ധിച്ചാണ് പാടിച്ചത്.സംഗീതത്തിലെ അറിവുകളോടൊപ്പം ആരാധകർ തിരിച്ചറിഞ്ഞതാണ് ശരത്തിെൻറ നർമേബാധം. ഇത്രയും ഇൻസ്റ്റൻറായി തമാശ പറയുന്നത് സിനിമയിൽ ഹാസ്യ നടൻമാർ മാത്രേമ ഉണ്ടാവൂ. എന്തു ചോദിച്ചാലും ഉരുളക്കുപ്പേരി പോലെ നർമം പറയുന്ന അദ്ദേഹം ജീവിതത്തിലെ ദുഃഖകരമായ വലിയ അനുഭവങ്ങളെ ഇങ്ങനെ ഹാസ്യാത്മകമായി അവതരിപ്പിക്കും. അതിൽ മൂന്നു പതിറ്റാണ്ട് നീളുന്ന സംഗീതജീവിതത്തിലെ നീറുന്ന അനുഭവങ്ങളുണ്ട്.
ഫേസ്ബുക് പേജിൽ ഗാനങ്ങൾ അവതരിപ്പിച്ച ദീർഘസംഭാഷണങ്ങളിൽ അദ്ദേഹം ഗുരുസ്ഥാനീയരായ ധാരാളം സംഗീതസംവിധായകർ, ഗായകർ, മറ്റ് സംഗീതപ്രവർത്തകർ, സുഹൃത്തുക്കൾ തുടങ്ങിയവരോടൊക്കെ നിർലോഭവും നിഷ്കളങ്കവുമായ സ്നേഹാദരം പ്രകടിപ്പിക്കുന്നത് കാണുേമ്പാൾ മറ്റൊരു ശരത്തിനെയാണ് നമ്മൾ കാണുന്നത്. വാചാലതയിലൂടെ അദ്ദേഹം എല്ലാവരെയും നമിക്കുന്നു. പലരുടെയും വിയോഗത്തിൽ കരയുകയും പാട്ടിെൻറ നിർവൃതിയിൽ നമ്രശിരസ്കനാവുകയും ചെയ്യുന്നു. കപടതകളില്ലാത്ത വ്യക്തികൂടിയാണ് ശരത്. സിനിമയിലെ പാരവെപ്പുകൾക്കും ഉപജാപങ്ങൾക്കും പിറകേ പോകാത്ത ഒരാൾ. ഒരു വലിയ കുടുംബത്തിലെ എല്ലാവരുടെയും പ്രിയപ്പെട്ട കളിക്കൂട്ടുകാരൻകൂടിയാണദ്ദേഹം. തെൻറ സംഗീതത്തെപ്പറ്റി ശരത് സംസാരിക്കുന്നു.
കോവിഡ് മഹാമാരി ലോകമാകെ പിടിമുറുക്കി. എല്ലാ വിഭാഗം ജനങ്ങളും സമ്മർദങ്ങളിലാണ് കഴിയുന്നത്. കലാലോകത്തിന് എക്കാലത്തെയും വലിയ തിരിച്ചടിയാണുണ്ടായത്. ഇൗ മഹാമാരിക്കാലം എങ്ങനെയായിരുന്നു?
ആദ്യമൊക്കെ ഒരു കൗതുകമായിരുന്നു. ഇതിത്ര ഭീകരമായി നമ്മളെ ബാധിക്കും എന്ന് ചിന്തിച്ചില്ല. മാസ്ക് െവച്ച് നടക്കാനും വീട്ടിനുള്ളിൽ ഒതുങ്ങിക്കഴിയാനുമൊക്കെ പുതുമയായിരുന്നു. എന്നാൽ ആ അവസ്ഥ വേഗം മാറി. മരണങ്ങൾ ലോകത്തിെൻറ നാനാഭാഗത്തുനിന്നും കേൾക്കുന്നു. ബാലു അണ്ണനെപ്പോലെ പല പ്രിയപ്പെട്ടവരും മരിക്കുന്നു. അതോടെ വലിയ ആശങ്കയായി. ലോകത്തെവിടെയായാലും മരണം വേദനാജനകമല്ലേ. പിന്നെ കോവിഡ് ഭീതി നമ്മുടെ അടുത്തെത്തി നമ്മെ ചൂഴ്ന്നു നിൽക്കുന്നു. നാട്ടിലാണെങ്കിൽ ആഘോഷങ്ങളും പൊതു പരിപാടികളും മ്യൂസിക്കൽ ഷോകളും എല്ലാം അസ്തമിച്ചു. ലൈവായ പരിപാടികളിൽ പെങ്കടുത്ത് അതുകൊണ്ട് ഉപജീവനം കഴിക്കുന്ന ലക്ഷക്കണക്കിന് കലാകാരൻമാർ പട്ടിണിയിലായി. ഞാൻ ഇതേപ്പറ്റി ചിന്തിച്ചു. വല്ലാത്ത സങ്കടമായി. അന്ന് ഞാൻ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായിരുന്ന പ്രഭാവർമ സാറിനെ വിളിച്ച് സർക്കാർ ഇടപെടണമെന്നൊക്കെ ആവശ്യപ്പെട്ടിരുന്നു. വലിയ കഷ്ടമായിരുന്നു പലരുടെയും കാര്യങ്ങൾ.
എെൻറ പല വർക്കുകളും പാതിവഴിയിൽ നിന്നുപോയി. അങ്ങനെ വീട്ടിലിരിക്കുേമ്പാഴാണ് എന്നെ സ്നേഹിക്കുന്നവരുമായി, എനിക്കറിയാവുന്ന ഭാഷയായ സംഗീതത്തിെൻറ വഴിയിൽ സംവദിക്കാനായി തീരുമാനിച്ചത്. ഫേസ്ബുക്കിലൂടെ പഴയകാലം മുതലുള്ള പല പാട്ടുകളെക്കുറിച്ച് ചർച്ച ചെയ്തും പാടിയും സമയം ചെലവഴിച്ചു. അത് അവർക്കെല്ലാം വളരെ സ്വീകാര്യമായി തോന്നി. ധാരാളം റിക്വസ്റ്റുകൾ വന്നു. അങ്ങനെ അത് നീണ്ടുപോയി. 124 എപ്പിസോഡുകൾ പിന്നിട്ടു. എനിക്ക് എെൻറ പ്രിയപ്പെട്ടവരോടൊത്ത് സമയം ചെലവഴിക്കാനുള്ള ഒരു അവസരവുമായി അത്. ഏതാണ്ടെല്ലാ സംഗീതസംവിധായകരുടെയും ഗാനങ്ങൾ അവതരിപ്പിച്ചു.
കൊറോണക്കെതിരായ ഒരു ഗാനം എസ്.പി.ബി സാറിനെക്കൊണ്ട് പാടിക്കാൻ കഴിഞ്ഞു. അദ്ദേഹത്തിെൻറ മരണം വല്ലാതെ വേദനിപ്പിച്ചിരുന്നു. ശങ്കർ മഹാദേവനും ചിത്രച്ചേച്ചിയും ഞാനുമായിരുന്നു ഒപ്പം പാടിയത്. പ്രവാസികൾക്കുവേണ്ടി അവർക്ക് പ്രതീക്ഷ നൽകുന്ന ഒരു ഗാനം ചെയ്തു. ചിത്രച്ചേച്ചി, മധു ബാലകൃഷ്ണൻ, മഞ്ജു വാര്യർ, മനോജ് കെ. ജയൻ, നടൻ അശോകൻ, രമ്യ നമ്പീശൻ തുടങ്ങിയവർക്കൊപ്പം ഞാനും പാടി. ഇൗ വിഡിയോ ഗാനങ്ങൾ നല്ല രീതിയിൽ ശ്രദ്ധേയമായി. മുഖ്യമന്ത്രിയായിരുന്നു അത് ഒാൺലൈനായി റിലീസ് ചെയ്തത്. കൂടാതെ ഏഷ്യാനെറ്റിനുവേണ്ടി 'ലാലോണം' എന്ന റാപ് മോഹൻലാൽ പാടി.
മൈക്കിൾ ജാക്സെൻറ 'എർത്ത്' എന്ന ഗാനത്തിന് ആദരമർപ്പിച്ച് 'പൃഥ്വി' എന്ന പേരിൽ ഒരു ഗാനം ചെയ്തു. ബോംബെ ജയശ്രീയും ചിത്രച്ചേച്ചിയും അജയ് ജോഥ്പുർകറും ചേർന്നാണ് ആ ഗാനം പാടിയത്. ഗോട്ടുവാദ്യവാദനത്തിലെ അഗ്രഗണ്യനായ രവി കിരൺ അതിൽ ഗോട്ടുവാദ്യം വായിച്ചിട്ടുണ്ട്. അതും ശ്രദ്ധേയമായ കാര്യമാണ്.
'ഒാറ' സീരീസിൽ മൂന്ന് പാട്ടുകൾ ചെയ്തു. നജീം അർഷാദ്, വർഷ രഞ്ജിത്, അനൂപ് ശങ്കർ എന്നിവരായിരുന്നു ഗായകർ. കോഴിക്കോട് നരസിംഹമൂർത്തി ക്ഷേത്രത്തിെൻറ ഗാനങ്ങളും ആലയ ശ്രീറാം മ്യൂസിക് നൽകിയ അയ്യപ്പഗാനവും പാടി. ഒപ്പം 'അവിയൽ' എന്ന ഷാനൽ മുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയിലെ ഗാനങ്ങൾക്ക് സംഗീതം ചെയ്തു. ഉണ്ണിമേനോനും ചിത്രച്ചേച്ചിയുമാണ് പാടിയിരിക്കുന്നത്. 'എെൻറ മഴ' എന്ന സുനിൽ സുബ്രഹ്മണ്യം സംവിധാനം െചയ്യുന്ന സംഗീതത്തിന് പ്രാധാന്യമുള്ള സിനിമയിൽ ഒരു ഗാനം ചെയ്തു. ആ ഗാനം വ്യത്യസ്തതയുള്ള ഇൗണമാണ്. ആഭേരി രാഗത്തിലുള്ള ഇൗ ഗാനം എഴുതിയത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. പ്രതീക്ഷ നൽകുന്ന ഒരു ഗാനമാണത്.
സനൽ കളത്തിൽ സംവിധാനം ചെയ്യുന്ന 'കാതൽകഥൈ െസാല്ലവാ' എന്ന തമിഴ് ചിത്രത്തിൽ രണ്ടു പാട്ടുകളും റെക്കോഡിങ് കഴിഞ്ഞു. ഇതിനൊക്കെയൊപ്പം എെൻറ ഒരു 'ഫാൻസ് ക്ലബ്' അടുത്ത സുഹൃത്ത്, ഷാർജയിൽ പൊലീസുകാരനായ കലാകാരൻ സുജിത് നായരുടെ നേതൃത്വത്തിൽ രൂപവത്കൃതമായി എന്നത് വലിയ സന്തോഷം നൽകിയ കാര്യമാണ്.
സംഗീതത്തിലേക്കുള്ള വരവും സിനിമയിലെ ആദ്യ അനുഭവവും എങ്ങനെയായിരുന്നു?
എനിക്ക് കുട്ടിക്കാലത്ത് പഠിക്കാനായിരുന്നില്ല താൽപര്യം, പാട്ട് കേൾക്കാനായിരുന്നു. ഞാൻ രണ്ട് വയസ്സു മുതൽ പാടുമെന്നായിരുന്നു അമ്മ പറയുന്നത്; ഒരുപക്ഷേ അമ്മ സ്നേഹക്കൂടുതൽകൊണ്ട് പറയുന്നതാവും. വീട്ടിൽ എപ്പോഴും പാട്ടാണ്. വെളുപ്പിനേ ഉണർന്ന് അച്ഛൻ വെങ്കടേശ സുപ്രഭാതം വെക്കും. പിന്നെ എപ്പോഴും ക്ലാസിക്കൽ പാട്ടുകളാണ് കേൾക്കുന്നത്, കൂടുതലും ബാലമുരളി സാറിെൻറ കൃതികൾ. പിെന്ന പഴയകാല ഗാനങ്ങൾ. ഞാൻ സ്കൂളിൽ പോകാതെ വീട്ടിലിരുന്ന് പാട്ടുകൾ കേൾക്കും. മൂത്ത അമ്മാവൻ രാജൻ ലാൽ എന്നെ സംഗീതം പഠിപ്പിച്ചു. ഇളയ അമ്മാവൻ ഷാജിലാൽ എവിടെ കച്ചേരി ഉണ്ടെങ്കിലും കൊണ്ടുപോയി കേൾപ്പിക്കും. അങ്ങനെ കുട്ടിക്കാലത്തേ ക്ലാസിക്കൽ സംഗീതത്തോട് അടുപ്പമായി. വീട്ടിൽ ഹാർമോണിയമുണ്ടായിരുന്നു. അത് കുട്ടിയായിരിക്കുേമ്പാൾ മുട്ടുകുത്തി നിന്ന് വായിക്കുമായിരുന്നു. സ്കൂളിൽ പാടുമായിരുന്നു. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.
ഇതിനിടയിൽ വലിയ സൗഭാഗ്യമുണ്ടായത് ഗുരുജി ഡോ. ബാലമുരളികൃഷ്ണ സാറിനെ േനരിൽ കാണാൻ അവസരമുണ്ടായതാണ്. അമ്മാവനാണ് കൊണ്ടുപോയത്്. ഗുരുജി കൊല്ലത്ത് ഒരു കച്ചേരിക്ക് വന്നതായിരുന്നു. അദ്ദേഹത്തിെൻറ പല കീർത്തനങ്ങളും കേട്ട് പഠിച്ചിട്ടുണ്ട്. അദ്ദേഹത്തെ നമസ്കരിച്ച് ഞങ്ങൾ പരിചയപ്പെടുത്തി. പാടാൻ അദ്ദേഹം അനുമതി തന്നു. അമൃതവർഷിണിയിലുള്ള അദ്ദേഹത്തിെൻറ 'ആബാലഗോപാലം' എന്ന വർണമാണ് പാടിയത്. അന്ന് തിരിച്ചറിവില്ലാത്തതുകൊണ്ടാണ് അദ്ദേഹത്തിന് മുന്നിൽ പാടാൻ ധൈര്യം കിട്ടിയത്. ഇവനെ എെൻറ അടുേത്തക്കേയക്കൂ, ഞാൻ പഠിപ്പിക്കാം എന്ന് അദ്ദേഹം അന്ന് വാക്കു തന്നു. ഇത് വീട്ടിൽ ചർച്ചയായി. പ്രീഡിഗ്രി കഴിഞ്ഞ് പോകാമെന്നായി. ഞാൻ ഫാത്തിമ കോളജിൽ പ്രീഡിഗ്രി ഒരുവിധം പൂർത്തിയാക്കിയെന്നു പറഞ്ഞാൽ മതി. ചെന്നൈക്ക് തിരിച്ചു. അമ്മാവൻമാരാണ് ആദ്യം ചെെന്നെയിൽ കൊണ്ടുപോയത്. ആദ്യം ലോഡ്ജിൽ താമസിച്ചു. പിറ്റേന്ന് മുതൽ സംഗീതസംവിധായകരെ ചെന്നു കാണാൻ തുടങ്ങി. ആദ്യം കണ്ടത് ദക്ഷിണാമൂർത്തി സ്വാമിയെയാണ്. പിന്നെ ദേവരാജൻ മാഷിനെയും. അവർക്ക് അക്കാലത്ത് ധാരാളം വർക്കുകൾ ഒന്നുമില്ല. പിന്നെ കണ്ണൂർ രാജൻ മാഷിനെയും ചിദംബരനാഥ് മാഷിനെയും ശ്യാം സാറിനെയുമൊക്കെ കണ്ടു. ശ്യാം സാർ പിറ്റേന്നുതന്നെ പാടാൻ അവസരം തന്നു. 'ഒന്നിങ്ങുവന്നെങ്കിൽ' എന്ന ചിത്രത്തിൽ ചിത്രച്ചേച്ചിയുമൊത്തുള്ള ഒരു ഡ്യൂയറ്റ് ആയിരുന്നു. എന്നാൽ പാട്ട് സിനിമയിൽ വന്നില്ല. പിന്നീട് ചിദംബരനാഥ് മാഷിെൻറയും കണ്ണൂർ രാജൻ മാഷിെൻറയും കൂടെ സഹായിയായി പ്രവർത്തിച്ചു. ചിദംബരനാഥിെൻറ മകൻ രാജാമണി ചേട്ടനുമായി നല്ല സൗഹൃദമായി. രവീന്ദ്രൻ മാഷിനെ പരിചയപ്പെടാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി. എന്നോട് വലിയ സ്നേഹവും അടുപ്പവുമായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിനുവേണ്ടി ട്രാക്ക് പാടുകയും അസിസ്റ്റ് ചെയ്യുകയും ഒക്കെ ചെയ്തിട്ടുണ്ട്. എെൻറ പാട്ടുകൾ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. ഏത് പാട്ട് ചെയ്താലും ആദ്യം എന്നെ കൊണ്ടുവന്ന് കേൾപ്പിക്കണം എന്ന് അേദ്ദഹം പറയുമായിരുന്നു. പക്ഷേ എനിക്ക് അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ''ദേവസഭാതലം...'' എന്ന പാട്ടിലെ നെടുമുടിവേണു പാടുന്ന ''മേഘരാഗങ്ങളെ തൊട്ടുണരുന്നതാം...'' എന്ന ഭാഗം പാടാൻ അവസരം തന്നു. ചെന്നൈയിൽ പിയാനോ പഠനവും ആരംഭിച്ചു.
ആദ്യം ചെല്ലുേമ്പാൾ ബാലമുരളി സാർ വിദേശത്തായിരുന്നു. അദ്ദേഹം എത്തിയശേഷം പോയിക്കണ്ടു. പിറ്റേന്നു തന്നെ ദക്ഷിണവെച്ച് പഠനം തുടങ്ങി.അപ്പോഴേക്കും അമ്മയും അനുജനും പെങ്ങളും കൂടി ചെന്നൈയിൽ വന്ന് ഞങ്ങൾ വീടെടുത്ത് താമസിച്ചു. അച്ഛൻ സെയിൽസ് ടാക്സ് ഡിപ്പാർട്മെൻറിൽ ജോലിയായി കോട്ടയത്തായിരുന്നു.
കംപോസിങ് രംഗത്ത് വളരെ ചെറുപ്പത്തിൽതന്നെ കടന്നുവന്നതായി കേട്ടിട്ടുണ്ട്. ഏതായിരുന്നു ആദ്യകാല വർക്കുകൾ..?
ഞാൻ വീട്ടിലിരുന്ന് കംപോസിങ് തുടർന്നു. അങ്ങനെ തമിഴിൽ ഒരു ആൽബം ചെയ്തു. 'സംഗീതപറവൈ' എന്ന ആ ആൽബത്തിൽ വാണിയമ്മയും സുനന്ദയും ഞാനുമാണ് പാടിയിരുന്നത്. ഇതിലെ ഗാനങ്ങൾ മെല്ലിശൈ മന്നനായ എം.എസ്. വിശ്വനാഥൻ സാർ കേൾക്കാനിടയായി. അദ്ദേഹത്തിന് പാട്ടുകൾ വളരെ ഇഷ്ടെപ്പട്ടിട്ട് വൈരമുത്തു സാറിനോട് പറഞ്ഞു. െവെരമുത്തു സാർ പറഞ്ഞിട്ട് ഒരു തമിഴ് സംവിധായകനെ പോയിക്കണ്ടു. അങ്ങനെ തമിഴ് സിനിമയിലേക്ക് പാട്ടുചെയ്യാൻ അവസരം ലഭിച്ചു. കഥ ചർച്ച ചെയ്ത് മൂന്ന് പാട്ടുകൾ കംപോസ് ചെയ്ത് റെക്കോഡിങ് കഴിഞ്ഞു. ചിത്രച്ചേച്ചിയും മറ്റുമാണ് പാടിയത്. റെക്കോഡിങ് കഴിഞ്ഞ് ഒാർക്കസ്ട്രക്കാർക്ക് പൈസ കൊടുക്കാൻ നോക്കിയപ്പോഴേക്കും പ്രൊഡ്യൂസർ മുങ്ങി. പിന്നെ അമ്മയുടെ മാല പണയംവെച്ചാണ് പണം കൊടുത്തത്. അങ്ങെന ആ സിനിമ അവിടെ അവസാനിച്ചു. എന്നാൽ അതുകൊണ്ട് ഒരു ഗുണമുണ്ടായി; ആ ഗാനങ്ങൾ നേവാദയായിലെ ജിജോ സാർ കേൾക്കാനിടയായി. അദ്ദേഹം പുതിയ സിനിമ പ്ലാൻ ചെയ്യുകയായിരുന്നു. അദ്ദേഹം കാക്കനാേട്ടക്ക് വരാൻ പറഞ്ഞു. ഞാൻ വലിയ പ്രതീക്ഷയിലായിരുന്നില്ല, നാട്ടിൽ എല്ലാവരുംകൂടി വരുന്നവഴി കാക്കനാട്ട് പോയി അദ്ദേഹെത്ത കണ്ടു. അവിടെ വന്നപ്പോഴാണ് പുതിയ പടത്തിലേക്ക് പാട്ടുചെയ്യാനാണ് ക്ഷണിക്കുന്നതെന്ന് അറിയുന്നത്. യഥാർഥത്തിൽ ഞാൻ ഞട്ടിപ്പോയി. രാജീേവട്ടനാണ് സംവിധായകൻ. 'ഗാന്ധർവം' എന്നായിരുന്നു സിനിമയുടെ പേര്. ഗന്ധർവെൻറ കഥയാണ്. വ്യത്യസ്തമായ പാട്ടുകളായിരുന്നു വേണ്ടത്. ഞങ്ങൾ ചർച്ച െചയ്ത് പാട്ടുകൾ ഉണ്ടാക്കി. ചില സിറ്റുവേഷനുവേണ്ടി 45 ട്യൂൺ വരെ ഉണ്ടാക്കിയിട്ടുണ്ട്. അന്ന് അത് വലിയ ആേവശമായിരുന്നു. ഒടുവിൽ പാട്ടുകളെല്ലാം റെക്കോഡ് ചെയ്തപ്പോഴാണ് അറിയുന്നത് ഏതാണ്ട് അതേ കൺസെപ്റ്റിൽ പത്മരാജൻ സാറിെൻറ 'ഞാൻ ഗന്ധർവൻ' എന്ന സിനിമ പുറത്തിറങ്ങുന്നു എന്ന്. അതോടെ ആ പ്രോജക്ട് ഉപേക്ഷിച്ചു. എന്നാൽ മറ്റൊരു സിനിമ ഉടൻ പ്ലാൻ ചെയ്തു. അതാണ് 'ക്ഷണക്കത്ത്'. ഇതിലെ രണ്ട് പാട്ടുകൾ ആ സിനിമക്ക് വേണ്ടി ഉപയോഗിച്ചു. ബാക്കി പാട്ടുകൾ പുതുതായി കംപോസ് ചെയ്തു. ഒന്നുരണ്ട് വർഷം കഴിഞ്ഞാണ് 'ക്ഷണക്കത്ത്' റിലീസ് ചെയ്യുന്നത്. എന്നെ സംഗീതലോകത്ത് രേഖപ്പെടുത്താൻ ആ ഗാനങ്ങൾ ഉപകരിച്ചു.
'ക്ഷണക്കത്തി'നുശേഷം 'ഒറ്റയാൾപട്ടാള'മല്ലേ ഇറങ്ങുന്നത്. അതും രാജീവ് കുമാറിെൻറ സിനിമയായിരുന്നല്ലോ?
അതെ. അതും രാജീവേട്ടെൻറ സിനിമ ആയിരുന്നു. ഇതിനിടെ ചില സംവിധായകർ സമീപിച്ചിരുന്നു. എന്നാൽ ക്ഷണക്കത്ത് സിനിമ വിജയിക്കാതിരുന്നതോടെ അവർ പിൻമാറുകയായിരുന്നു. 'ഒറ്റയാൾപട്ടാള'ത്തിലെ ''മായാമഞ്ചലിൽ...'' സൂപ്പർഹിറ്റായി. എന്നാൽ ആ സിനിമയും വിജയിച്ചില്ല.
അതോടെ താങ്കൾ രാശിയില്ലാത്ത സംഗീതസംവിധായകനാണ് എന്ന ഒരു പറച്ചിൽ ഉണ്ടായതായി കേട്ടിട്ടുണ്ട്..?
ഇത് എെൻറ പല വർക്കുകളിലും ബാധിച്ചു. എന്നാൽ ഇത്തരത്തിലുള്ള അന്ധവിശ്വാസത്തിെൻറ യുക്തി എനിക്കിന്നും മനസ്സിലാകുന്നില്ല. സിനിമ വിജയിക്കാത്തതിന് സംഗീതസംവിധായകനെ കുറ്റം പറയുന്നതിൽ എന്താണ് ന്യായം. എന്നാൽ ആ ഗാനങ്ങളെല്ലാം വൻ ഹിറ്റുകളായിരുന്നു എന്ന കാര്യം ഇവർ ഒാർത്തിരുന്നില്ല. ഇന്നും ആ ഗാനങ്ങൾ ലൈവായി നിൽക്കുകയാണ്. അന്നിത്ര മീഡിയകളില്ല, മീഡിയ സപ്പോർട്ടും ഇല്ല. എങ്കിലും പാട്ടുകൾ ധാരാളം പേർ മനസ്സുകൊണ്ട് സ്വീകരിച്ചു. പാട്ടിെൻറ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് സ്വീകരിച്ച ധാരാളം ആരാധകർ അന്നും ഉണ്ടായിരുന്നു. എന്നാൽ വർഷങ്ങൾക്കുശേഷവും ആ ഗാനങ്ങളിലൂടെ ആരാധകരായി മാറിയ മറ്റനേകം ആളുകളുമുണ്ട്. 'ക്ഷണക്കത്തി'ൽ റഹ്മാെൻറ റെക്കോഡിസ്റ്റായ ശ്രീധറായിരുന്നു റെക്കോഡിസ്റ്റ്. പാട്ടുകൾ പുറത്തിറങ്ങിയതോടെ കാസറ്റ് വൻ സെയിൽസ് ആയിരുന്നു. വ്യത്യസ്തതയുള്ള പാട്ടുകൾ എന്ന അംഗീകാരവുമായി. എന്നാൽ സിനിമ പരാജയപ്പെട്ടേതാടെ കാസറ്റിെൻറ സെയിൽസും നിന്നു.
മെയിൻസ്ട്രീം സംവിധായകർ താങ്കളെ കുറെ കാലത്തോളം അവഗണിച്ചു എന്ന് തോന്നിയിട്ടുണ്ടോ?
അതിനൊക്കെ കാരണം സിനിമയിലെ അന്ധവിശ്വാസമാണ്. ചില പ്രചാരണങ്ങൾ അങ്ങനെ വിശ്വസിക്കപ്പെടുന്നു. സിനിമ ഒരു കൂട്ടായ്മയാണ്, ഫുട്ബോൾ കളിപോലെ. ഒരാൾ മോശമായാൽ അത് കളിയെ ബാധിക്കും. അതാണ് സിനിമയുടെ ജയപരാജയങ്ങൾക്കു പിന്നിൽ. നിയന്ത്രിക്കേണ്ടയാൾ ഡയറക്ടറാണ്. മ്യൂസിക് ഡയറക്ടറുടെ രാശിയും സിനിമയുടെ വിജയവും തമ്മിൽ എങ്ങനെ ബന്ധിപ്പിക്കാൻ കഴിയും. പാട്ടുകൾ വിജയത്തിന് ആക്കം കൂട്ടുകയാണ് ചെയ്യുക. ഡയറക്ടറുടെ ആത്മവിശ്വാസമാണ് പ്രധാനം. അല്ലാതെ ആരെങ്കിലും പറയുന്ന ഗോസിപ്പുകൾ വിശ്വസിക്കുകയല്ല വേണ്ടത്. സിനിമ ഹിറ്റാകാതെ എത്രയോ ഗാനങ്ങൾ ഹിറ്റായിരിക്കുന്നു, തിരിച്ചും സംഭവിക്കുന്നു.
ഇപ്പോൾ പാടാൻ അറിയാത്തവരും സംഗീതത്തെപ്പറ്റി അടിസ്ഥാനപരമായ അറിവില്ലാത്തവരുമായ ധാരാളം പേർ സംഗീതസംവിധായകരാകുന്നു, പാട്ടുകാരാകുന്നു. ഇത് ഗാനങ്ങളുടെ നിലവാരത്തെ ബാധിച്ചിട്ടുമുണ്ട്. എങ്ങനെ കാണുന്നു ഇൗയൊരവസ്ഥയെ?
സംഗീതസംവിധായകൻ നല്ല പാട്ടുകാരനായിരിക്കണമെന്നില്ല. പാട്ടിെൻറ കൺസെപറ്റ് ഗായകരെ മനസ്സിലാക്കിക്കാൻ കഴിവുള്ള ആളായിരിക്കണം. പാടാൻ കഴിയുന്നത് കൂടുതൽ അനുഗ്രഹം എന്നേയുള്ളൂ.
അപ്പോൾ അവർ പാട്ടുകൾ കൺസീവ് ചെയ്യുന്നത് എങ്ങനെയാണ്?
അത് ദൈവം തരുന്നതാണ്. അല്ലാതെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതല്ല. സംഗീതത്തിലെ അറിവല്ല, മറിച്ച് ജന്മസിദ്ധമായ സിദ്ധിയാണ് ഒരാളെ കംപോസറാക്കുന്നത്.
താങ്കളുടെ പാട്ടുകൾ സംഗീതംകൊണ്ടുള്ള അഭ്യാസമാണെന്ന് ചിലരുടെ ആക്ഷേപമുണ്ട്. സ്വയം എങ്ങനെ വിലയിരുത്തുന്നു?
ഒരിക്കലും എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ഞാൻ കുത്തിയിരുന്ന് പരീക്ഷണം നടത്തിയല്ല പാട്ടുകൾ ചെയ്യുന്നത്. സന്ദർഭത്തിെൻറ വികാരമനുസരിച്ച് മനസ്സിൽ താനേ വരുന്നതാണ്. അതിനെ പിന്നെ പോളിഷ് ചെയ്ത് എടുക്കുന്നു. എവിടെയെങ്കിലും സംഗതിവെച്ചേ അടങ്ങൂ എന്നില്ല, അത് പാട്ടിെൻറ ഇൗണം അർഹിക്കുന്ന ഇടങ്ങളിൽ ഉണ്ടാകുന്നതാണ്. സിനിമയിലെ സീൻ അർഹിക്കുന്നതുകൊണ്ടാണ് 'സുധാമന്ത്രം' പോലെയും 'ഭാവയാമി' പോലെയുമുള്ള പാട്ടുകൾ ഉണ്ടായത്. ടെക്നിക്കലായ പ്രത്യേകതകൾ ഇൗ പാട്ടുകൾക്കുണ്ട്. എന്നാൽ അത് സിനിമയിലെ സന്ദർഭം ആവശ്യപ്പെടുന്നതാണ്. പാടി മഴപെയ്യിക്കുന്നതാണ് ഭാവയാമിയുടെ സന്ദർഭം. അത് വളരെ ആേലാചിച്ച് ചെയ്ത പാട്ടാണ്. വെറുതെ ഒരു പാട്ട് ചെയ്താൽ ആ ഫീൽ ഉണ്ടാകില്ല. കർണാടക സംഗീതത്തിലെ സേങ്കതമായ ടോണിക് നോട്ടിൽ (ആധാരശ്രുതി) ശ്രുതി വ്യത്യാസം വരുത്തിയുള്ള സമ്പ്രദായം ഉപയോഗിച്ചിട്ടുണ്ട്. ഗാനത്തിെൻറ സങ്കീർണതകൊണ്ടുതന്നെ അത് പിന്നീട് ഹിറ്റായി. വലിയ സ്റ്റാർ വാല്യൂ ഉള്ള സിനിമ ആയിരുന്നില്ല മേഘതീർത്ഥം. സിനിമ വിജയിക്കാതിരുന്നതോടെ ഗാനം ആദ്യം ശ്രദ്ധിക്കപ്പെട്ടില്ല.
ഇൗ ഗാനവും സിനിമയിലല്ല കൂടുതൽ ശ്രദ്ധേയമായത്. റിയാലിറ്റി ഷോകളിൽ ചർച്ചയാവുകയും താങ്കൾ അത് ലൈവായി പാടുകയും ചെയ്തതോടെയാണ്. ആ ഗാനം ലൈവായി പാടിയ ചില ഗായികമാർക്ക് വലിയ അംഗീകാരമാണ് അതുവഴി ലഭിച്ചത്. താങ്കൾക്ക് നല്ല ക്ലാസിക്കൽ ഗായകൻ എന്ന സംസ്ഥാന അവാർഡും ലഭിച്ചു. എന്നാൽ സംഗീതസംവിധായകെൻറ അവാർഡ് ലഭിച്ചില്ല. മുമ്പും അവാർഡുകളിൽ അവഗണിക്കെപ്പട്ടു എന്ന് തോന്നിയിട്ടുണ്ടോ?
വലിയ കോൺസൻട്രേഷനും എനർജിയും വേണം ഇൗ ഗാനം ലൈവായി പാടാൻ. റിയാലിറ്റി ഷോകളിൽ ഇൗ വെല്ലുവിളി ഏറ്റെടുത്തവർ നല്ല രീതിയിൽ അംഗീകരിക്കപ്പെട്ടു. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും ഗായകനുള്ള അവാർഡ് ക്ലാസിക്കൽ ഗായകൻ എന്ന് കാറ്റഗറൈസ് ചെയ്തത് അവാർഡ് കീറിത്തന്നതുപോലുള്ള ഒരു ഫീലിങ്ങായിരുന്നു ഉണ്ടാക്കിയത്്. പത്രങ്ങളിലൊക്കെ അകത്തെ പേജിലായിരുന്നു പടം നൽകിയത്. ചിലർ കൊടുത്തതുമില്ല. അതിനെക്കാൾ നല്ലത് സംഗീതസംവിധായകനുള്ള അവാർഡ് നൽകുന്നതായിരുന്നു. 'പവിത്ര'വും 'സിന്ധൂരരേഖ'യുമൊക്കെ അവാർഡിന് പരിഗണിക്കപ്പെെട്ടങ്കിലും അതിൽ സംഗതികളുടെ കുറവുകൊണ്ടായിരിക്കാം തഴയപ്പെട്ടു (ചിരിച്ചുകൊണ്ട്).
ചെന്നൈ എന്ന നഗരത്തിെൻറ സംഗീതസംസ്കാരം സ്വാധീനിച്ചിട്ടുണ്ടോ?
ചെെന്നെ കേരളത്തിലല്ല എന്നതാണ് തമാശയായിപ്പറഞ്ഞാൽ അതിെൻറ പ്രത്യേകത. കാരണം അത്രത്തോളം പാരകൾ ഇവിടെയില്ല. നമ്മൾ മലയാളികൾ വിവരമുള്ളവരാണ്, വിദ്യാഭ്യാസമുള്ളവരാണ് എന്നൊക്കെ പറയുമെങ്കിലും നൂറുശതമാനം സാക്ഷരതയും 70 ശതമാനം പാരയുമാണ്. പാട്ടുകാരെ കൂവുക എന്ന അവസ്ഥയൊന്നും അവിടെയില്ല. കറൻറ് പോയാലും നമ്മൾ കൂവും. മസിലുപിടിത്തമാണ് കൂടുതൽ. മറ്റൊരാളെ അംഗീകരിക്കാൻ നമുക്ക് വലിയ മടിയാണ്. പാരകൾമൂലം ഒരുപാട് നഷ്ടങ്ങളുണ്ടായിട്ടുണ്ട്.
അത്തരത്തിൽ വേദനിപ്പിച്ച അനുഭവം..?
ഒരുപാടുണ്ട്. പഴയ സംഭവമാണ്. ഒരിക്കൽ ഒരു പാട്ടുപാടാൻ അന്നത്തെ ഒരു പ്രമുഖ സംഗീതസംവിധായകൻ എന്നെ വിളിച്ചു. രാജാമണിച്ചേട്ടനാണ് കണ്ടക്ട് ചെയ്യുന്നത്്. പാട്ട് പാടി േകട്ടപ്പോൾ മ്യൂസിക് ഡയറക്ടർ വണ്ടർഫുൾ എന്ന് പറഞ്ഞ് അഭിനന്ദിച്ചു. ഞാൻ ആ സന്തോഷത്തിലാണ് ഒറിജിനൽ ട്രാക്കിനായി മൈക്കിന് മുന്നിൽ വന്നു നിന്നത്. അപ്പോഴാണ് പ്രൊഡ്യൂസറും കുറെ അസിസ്റ്റൻറ്സുമൊക്കെ വന്നത്. ആരാണ് പാടുന്നതെന്ന് ചോദിച്ചപ്പോൾ സംഗീതസംവിധായകൻ ചൂണ്ടിക്കാണിച്ചുകൊടുത്തു. അയാൾ അപ്പോൾതന്നെ ''ഛെ...ഇതൊന്നും ശരിയാവില്ല. പുതിയ പയ്യൻമാരെയൊന്നുംകൊണ്ട് പാടിക്കണ്ട'' എന്ന് പുച്ഛത്തോടെ പറഞ്ഞു. ഞാൻ നിന്ന നിൽപ്പിൽ ഉരുകിപ്പോയതുപോലെയായി. ഫുൾ ഒാർക്കസ്ട്ര സജ്ജമായിരിക്കുകയാണ്. ഞാൻ അവരുടെ മുന്നിൽ അപമാനിതനായി. പാടിത്തുടങ്ങിയിട്ടില്ല, പാടി കേട്ടിട്ട് കൊള്ളില്ല എന്നു പറഞ്ഞാൽ വിഷമമില്ല. ഇതാണ് ഇവിടത്തെ പാരകൾ. ഞാൻ അവിടെനിന്നിറങ്ങി വരുേമ്പാൾ എല്ലാവരും സാന്ത്വനിപ്പിച്ചു. ഇൗ സംഭവം ഞാൻ ജോൺസേട്ടനോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു; ഇത് സാമ്പിളല്ലേ, നീ ഇനി എന്തെല്ലാം കാണാനിരിക്കുന്നു എന്ന്്. അത് സത്യമായിരുന്നു. കരാറുറപ്പിച്ച എത്ര സിനിമകൾ തട്ടിക്കളഞ്ഞിരിക്കുന്നു.
റിയാലിറ്റി ഷോകളിൽ ജഡ്ജായതോടെ ലഭിച്ച പ്രശസ്തി ഇതിൽ മാറ്റമുണ്ടാക്കിയതായി തോന്നുന്നു. താങ്കളെ തിരിച്ചറിയാൻ സാധാരണ പ്രേക്ഷകർക്കും സിനിമയിലെ ധാരാളം പേർക്കും അത് അവസരം നൽകി?
തീർച്ചയായും. അതിലൂടെയുള്ള പ്രശസ്തി വളരെ ഗുണം ചെയ്തു. എെൻറ പല പാട്ടുകളും ഞാനാണ് സംഗീതസംവിധാനം ചെയ്തതെന്ന് പുതുതായി ധാരാളം പേർ മനസ്സിലാക്കിയത് റിയാലിറ്റി ഷോകളിൽ ചർച്ചയായതോടെയാണ്. അങ്ങനെ ധാരാളം പേർ പിന്നീട് ആരാധകരായി. ധാരാളം ഷോകളിലൂടെ ജനങ്ങൾ അങ്ങനെ തിരിച്ചറിഞ്ഞു. സാധാരണക്കാരായ ധാരാളം ആരാധകർ അങ്ങനെ ഉണ്ടായി. കൂടുതൽ സ്റ്റേജ് ഷോകളും കച്ചേരികളും ലഭിച്ചു. എെൻറ പല പാട്ടുകളും കേട്ടിട്ട് രവീന്ദ്രൻമാഷ് എത്ര നന്നായി ചെയ്തിരിക്കുന്നു എന്ന് അടുപ്പമുള്ളവർ പോലും പറയുന്നത് കേട്ടിട്ടുണ്ട്. കച്ചേരികൾ കേൾക്കാൻ നേരേത്ത ഉണ്ടായിരുന്നതിനെക്കാൾ പതിന്മടങ്ങ് ആളുകൾ വന്നു. ധാരാളം പ്രോജക്ടുകളും അതുവഴി ലഭിച്ചിട്ടുണ്ട്.
മലയാള സിനിമയിൽ ഗാനങ്ങളുടെ സംസ്കാരം അപ്പാടേ മാറിപ്പോയിരിക്കുന്നു. പഴയതുപോലെ ഗാനമേളകളിൽ പാടുന്നില്ല, കാസറ്റിലൂടെയോ സീഡിയിലൂടെയോ ആരും കേൾക്കുന്നില്ല. ആരും ഏറ്റുപാടുന്നില്ല. റിയാലിറ്റി ഷോകളിൽ പോലും ആവർത്തിക്കുന്നില്ല. എന്തുതോന്നുന്നു നമ്മുടെ ഗാനങ്ങളുടെ ഭാവിയെക്കുറിച്ച്.
സിനിമകളുടെ സംസ്കാരം മാറിയതോടെയാണ് ഗാനങ്ങളും മാറിയത്. പാട്ടുകൾ മലയാളത്തിൽ നിന്ന് േവർപെട്ടുപോയി. മലയാള വാക്കുകൾ തന്നെ വേണമെന്ന് നിർബന്ധമില്ല. അതായത് നമ്മുടെ മണ്ണിൽ നിന്നും സംസ്കാരത്തിൽ നിന്നും അകന്നുപോയിരിക്കുന്നു. അതിെൻറ ആത്മാവ് നഷ്ടമായിരിക്കുന്നു. നമ്മുടെ ഗാനലോകത്തെ അതികായൻമാർ ചെയ്ത പാട്ടുകളിൽ മലയാളവും സംസ്കാരവും ഭാഷയും നിറഞ്ഞുനിന്നു. തനിമയുള്ള, മലയാളിത്തമുള്ള സംഗീതമായിരുന്നു അത്. എന്നാൽ അവരിൽ പലരും പണിയില്ലാതെ വീട്ടിലിരിക്കേണ്ട അവസ്ഥപോലുമുണ്ടായി.
ഇപ്പോഴത്തേത് താൽക്കാലികമായ പ്രതിഭാസമാണ് എന്നാണ് എനിക്ക് തോന്നുന്നത്. സംവിധായകർ, നിർമാതാക്കൾ ഇവർക്ക് വേണ്ടതാണ് സംഗീതസംവിധായകർ ചെയ്യുന്നത്. അത് ഒരു ട്രെൻറാണെന്ന് വരുത്തിത്തീർക്കുന്നു. നല്ല പാട്ടുകൾ കൊടുത്താൽ ജനങ്ങൾ സ്വീകരിക്കില്ല എന്നൊന്നുമില്ല. ഇന്നത്തെ തലമുറക്ക് ഇതാണ് വേണ്ടത് എന്ന് നിശ്ചയിക്കുന്നു. അതനുസരിച്ച് പാട്ടുണ്ടാക്കാൻ പ്രേരിപ്പിക്കുന്നു. ഇതിനൊക്കെ മാറ്റമുണ്ടാകുമെന്നാണ് എെൻറ പ്രതീക്ഷ. എന്നാൽ എല്ലാവരും അങ്ങനെയല്ല, അല്ലാതെ ചിന്തിക്കുന്ന നിരവധി പേരുണ്ട്. ഞാനുൾെപ്പടെയുള്ളവർ ഇൗ ട്രെൻറിലാണ് പാട്ടുകൾ ചെയ്യുന്നത്. എന്നാൽ അടുത്തകാലത്ത് എന്നെ തേടി ചില നല്ല പ്രോജക്ടുകൾ വരുന്നു. അത്തരത്തിൽ ചില ചിത്രങ്ങൾ ചെയ്തു. അത് റിലീസാകാൻ ഇരിക്കുന്നു. അടുത്തിടെ ഒരു പ്രൊഡ്യൂസർ വിളിച്ചു; അദ്ദേഹത്തിന് എെൻറ ആദ്യകാല ഗാനങ്ങൾപോലെയുള്ള എന്നും നിലനിൽക്കുന്ന പാട്ടുകളാണ് വേണ്ടതെന്ന് പറഞ്ഞു. അങ്ങനെ സ്വാതന്ത്ര്യേത്താടെ പാട്ടുകൾ ചെയ്യുേമ്പാൾ വലിയ സംതൃപ്തിയാണ് അനുഭവിക്കുന്നത്. എന്നാൽ ലോകമാകെ മാറിയിരിക്കുന്നു, എങ്കിലും പ്രതീക്ഷ മാത്രമാണ് കൈമുതൽ.