'ഒരു തുരങ്കത്തിന്റെ അവസാനത്തിലും വെളിച്ചമില്ല' -സഈദ് നഖ്വി സംസാരിക്കുന്നു
രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ മാധ്യമപ്രവർത്തകൻ, കോളമിസ്റ്റ്, ഗ്രന്ഥകാരൻ തുടങ്ങിയ നിലകളിൽ പ്രശസ്തനായ സഇൗദ് നഖ്വി തന്റെ മാധ്യമജീവിതത്തെയും ഇന്ത്യയുടെ വർത്തമാന അവസ്ഥകളെയും കുറിച്ച് സംസാരിക്കുനു. മാധ്യമം ആഴ്ചപ്പതിപ്പിന്റെ രജതജൂബിലി ആഘോഷവേളയിൽ പെങ്കടുക്കാനെത്തിയപ്പോഴായിരുന്നു ഇൗ സംഭാഷണം.
സഇൗദ് നഖ്വി മാധ്യമം ആഴ്ചപ്പതിപ്പ് രജതജൂബിലി ആഘോഷ ചടങ്ങിൽലഖ്നോ നഗരത്തിൽ വളർന്ന രണ്ടുപേർ. ചെറുബാല്യം മുതൽ കളിക്കൂട്ടുകാർ. ഭക്ഷണവും പുസ്തകവും വികാരങ്ങളും ചിന്തകളും താൽപര്യങ്ങളും പങ്കുവെച്ചു വളർന്നവർ. ഒരേ മൈതാനത്ത് കളിയും അപരെന്റ വീട്ടിൽ വിശ്രമവുമായി ജീവിച്ചവർ. ആകെ അവർ തർക്കിക്കുന്നത് വായിച്ച പുസ്തകങ്ങളിൽ ഏറ്റവും രസകരമായ ഭാഗം ഏതെന്നതിൽ മാത്രം. അവരിലൊരാൾ ലോകമറിയുന്ന എഡിറ്ററായി. വിനോദ് മേഹ്ത, ഇന്ത്യയുടെ ഒരേയൊരു 'ലഖ്നോ ബോയ്'.
അടുത്തയാൾ ലോകം കണ്ട അതിഗംഭീരനായ മാധ്യമപ്രവർത്തകനായി. 1964ൽ ഡൽഹി സ്റ്റേറ്റ്സ്മാനിൽ ലേഖകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹം പിന്നീട് സൺഡേ മാഗസിെന്റ എഡിറ്ററായി. ദൂരദർശൻ ചാനലിൽ വേൾഡ് റിപ്പോർട്ട് എന്ന പേരിൽ വിദേശവാർത്താ വിശകലന പരിപാടിയും സ്റ്റാർ ടി.വിക്കായി രണ്ടു വർഷത്തോളം 'ഇറ്റ്സ് എ സ്മാൾ വേൾഡ്' എന്ന പേരിൽ അന്താരാഷ്ട്ര വാർത്താ വിശകലന പരിപാടിയും അവതരിപ്പിച്ചു. ഇന്ത്യൻ എക്സ്പ്രസ്, ദ സ്റ്റേറ്റ്സ്മാൻ തുടങ്ങിയ പത്രങ്ങളിലെ ഫോറിൻ എഡിറ്ററായും ന്യൂയോർക് ടൈംസ്, ദ സൺഡേ ടൈംസ്, ദ ഗാർഡിയൻ, വാഷിങ്ടൺ പോസ്റ്റ്, ബോസ്റ്റൺ ഗ്ലോബ് തുടങ്ങിയ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിലെ കോളമിസ്റ്റായും തിളങ്ങി. ക്രെംലിനിലേക്കും വൈറ്റ്ഹൗസിലേക്കും ഹവാനയിൽ ഫിദൽ കാസ്ട്രോയുടെ മടയിലേക്കും ഖദ്ദാഫിയുടെ ട്രിപളിയിലെ രാജകീയ കൂടാരത്തിലേക്കും ഉറച്ച ചുവടുകളോടെ അയാൾ നടന്നുകയറി. നൂറിലേറെ രാജ്യങ്ങളിലേക്ക് തെന്റ മാധ്യമപ്രവർത്തകെന്റ നോട്ട്പാഡുമായി അയാൾ പറന്നു. ഇന്നും, ഈ 82ാം വയസ്സിലും ആഴ്ചയിൽ രണ്ടും മൂന്നും കോളങ്ങൾ എഴുതുന്നു. ചാനലുകൾക്ക് അഭിമുഖങ്ങൾ നൽകുന്നു. പുസ്തകങ്ങൾ രചിക്കുന്നു. അതാണ് സഈദ് നഖ്വി. മാധ്യമപ്രവർത്തനത്തിെന്റ പല തലങ്ങളിൽ നഖ്വിയും മേഹ്തയും സമാന്തരമായി സഞ്ചരിച്ചുകൊണ്ടേയിരുന്നു. 60 വർഷത്തിലേറെ നീണ്ട ഗാഢമായ ബന്ധത്തിനിടയിലെ ഒരു സംഭവം നഖ്വി ഓർക്കുന്നു:
''90കളിൽ എപ്പോഴോ മേഹ്ത ഒരു സഹായം എന്നോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിെന്റ മാഗസിനിൽ ഒരു ലേഖനം എഴുതികൊടുക്കണം. ഞാനത് സന്തോഷത്തോടെ സമ്മതിച്ചു. എന്താണ് എഴുതേണ്ടതെന്ന ചോദ്യത്തിന് മേഹ്തയുടെ ഉത്തരം എന്നെ ഞെട്ടിച്ചു. അക്കാലത്ത് സജീവമായി നിലനിന്ന ഏതോ വിഷയത്തിെന്റ 'മുസ്ലിം വീക്ഷണം' ആണ് എഴുതേണ്ടതത്രെ. അവിശ്വസനീയതയോടെ ഞാൻ മേഹ്തയെ നോക്കി. ''വിനോദ്, നീയും? നീയെന്നാണ് എന്നെ മുസ്ലിം ആക്കിയത്?'' ബാല്യത്തിൽ ഞങ്ങൾക്കിരുവർക്കും അറിയില്ലായിരുന്നു മറ്റേയാളുടെ മതം. ഞങ്ങൾക്കിടയിൽ ഒരിക്കലും അതൊരു ചർച്ചയുമായിരുന്നില്ല. എന്നിട്ടും ഇന്നിതാ ഞാനൊരു മുസ്ലിമായിരിക്കുന്നു. എഡിറ്ററായി മാറിയ വിനോദ് എന്നെ അപരനാക്കിയിരിക്കുന്നു. മറ്റൊരർഥത്തിൽ അക്കാലത്തെ ട്രെൻഡിനൊപ്പം അദ്ദേഹം ചരിച്ചതാണെന്നും പറയാം.''
ആധുനിക ഇന്ത്യയിൽ ഒരു മുസ്ലിം താനൊരു മുസ്ലിം ആണെന്ന് തിരിച്ചറിയുന്ന സാഹചര്യങ്ങളെ സ്വന്തം അനുഭവം മുൻനിർത്തി വിശദീകരിക്കുകയായിരുന്നു സഈദ് നഖ്വി. എത്ര വലിയ സ്വാധീനമുണ്ടെങ്കിലും എത്ര സാധാരണക്കാരനായാലും മതവും വിശ്വാസവും തനിക്ക് നൽകുന്ന ഐഡന്റിറ്റിയിൽനിന്ന് ഇന്നത്തെ ഇന്ത്യയിൽ ഒരു മുസ്ലിമിനും മോചനമില്ല. ജീവിതത്തിെന്റ ഏതെങ്കിലും ഒരു ഘട്ടത്തിൽ അവരത് തിരിച്ചറിഞ്ഞേ മതിയാകൂ. ഈ രാജ്യത്തിെന്റ വർത്തമാനത്തിൽ തെന്റ പങ്ക് എന്താണെന്ന് അവരിന്ന് അത്ഭുതപ്പെടുകയാണ്. അങ്ങനെയൊരു സാഹചര്യത്തിലാണ് സഈദ് നഖ്വിയുടെ പുതിയ നാടകം വരുന്നത്. The Muslim Vanishes എന്ന സറ്റയറിക്കൽ നാടകത്തിൽ 'മുസ്ലിം ക്വസ്റ്റ്യെന്റ' സാധ്യതകളെയും അവസരങ്ങളെയും നഖ്വി പരിഹാസപൂർവം അവതരിപ്പിക്കുന്നു. ഒരു സുപ്രഭാതത്തിൽ ഇന്ത്യയിലെ സകല മുസ്ലിംകളും അവരുടെ ചിഹ്നങ്ങളും സൂചകങ്ങളും അപ്രത്യക്ഷമാകുകയാണ്. അതിതീവ്രദേശീയത പ്രസരിപ്പിക്കുന്ന ചാനലിെന്റ ഫ്ലോറിലെ പരിഭ്രാന്തമായ പ്രതികരണങ്ങളിൽനിന്നാണ് നാടകത്തിന് തിരശ്ശീല ഉയരുന്നത്. മുസ്ലിംകൾ ഉപേക്ഷിച്ചുപോയ വീടും പറമ്പും സ്വത്തുക്കളും പക്ഷി-മൃഗങ്ങളും രാജ്യത്ത് ശേഷിച്ചവർക്ക് തുടക്കത്തിൽ വലിയ ആകർഷണമായി. മുസ്ലിംകൾക്കൊപ്പം അപ്രത്യക്ഷമായ അവരുടെ സാംസ്കാരിക, ചരിത്ര ബിംബങ്ങളുടെ നഷ്ടം ആദ്യം വലിയ പ്രശ്നമായി തോന്നിയില്ലെങ്കിലും ക്രമേണ സാമാന്യബുദ്ധി തിരിച്ചുവന്നു. ഈ കാലം കണ്ട ഏറ്റവും ശ്രദ്ധേയമായ സാമൂഹിക നിരീക്ഷണ, വിമർശന നാടകമായി The Muslim Vanishes മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽകൂടിയാണ് സഈദ് നഖ്വി സംസാരിക്കുന്നത്. സമകാലിക ഇന്ത്യയിലെ മുസ്ലിം അവസ്ഥയെ കുറിച്ച്, കോൺഗ്രസ് നിലംപൊത്തിയ വഴികളെ കുറിച്ച്, സംഘ് പരിവാറിെന്റ ആധിപത്യത്തെ കുറിച്ച്, തെന്റ പ്രഫഷനൽ ജീവിതത്തെ കുറിച്ച്...
ഇന്നത്തെ ഇന്ത്യ, അതിലേക്കുള്ള പാതകൾ
കേരളത്തിൽനിന്ന് നമുക്ക് തുടങ്ങാം. കേരളം വ്യത്യസ്തമാണ്. ഇവിടത്തെ സാഹചര്യങ്ങൾ വേറെയാണ്. ഇവിടെ കോൺഗ്രസും ഇടതുപാർട്ടികളുമുണ്ട്. അതിനാൽ തന്നെ ന്യൂനപക്ഷങ്ങൾ ഇവിടെ സുരക്ഷിതരാണ്. എന്നാൽ, ഉത്തരേന്ത്യയിലെ സ്ഥിതി അതീവ അപകടാവസ്ഥയിലാണ്. അവിടെ കോൺഗ്രസ് ബി.ജെ.പിക്കായി കളമൊഴിഞ്ഞുകഴിഞ്ഞിരിക്കുന്നു. യഥാർഥത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ എന്നും ബി.ജെ.പി ഉണ്ടായിരുന്നു, നെഹ്റു ഒഴികെ. ''കോൺഗ്രസ് = ബി.ജെ.പി -നെഹ്റു'' എന്നതായിരുന്നു അവസ്ഥ. അതിലെനിക്ക് ഒരു സംശയവുമില്ല. നെഹ്റുവിെന്റ വ്യക്തിത്വംതന്നെ അത്ര ഗംഭീരമായിരുന്നു. അദ്ദേഹത്തിന് ഗാന്ധിയുടെ വലിയ പിന്തുണയുമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിന് കഴിയുമായിരുന്നത് മുഴുവൻ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നത് വസ്തുത. ഫലത്തിൽ അദ്ദേഹം ഒരു വിദേശകാര്യ മന്ത്രി മാത്രമായിരുന്നു. ചില സാമ്പത്തിക പരിഷ്കാരങ്ങളും മാറ്റിനിർത്തിയാൽ ഒരു ഭരണാധികാരി എന്ന നിലയിൽ അദ്ദേഹം വിദേശരംഗത്തായിരുന്നു.
മുഴുവൻ കാര്യങ്ങളും ചെയ്തുകൊണ്ടിരുന്നത് പിന്നണിയിലുള്ളവരായിരുന്നു. കോൺഗ്രസിെന്റ അടിത്തട്ടിൽ തന്നെ ബി.ജെ.പിക്ക് വിത്തുകളുണ്ടായിരുന്നു. നാലുതവണ കോൺഗ്രസിെന്റ പ്രസിഡന്റായിരുന്നു, ഹിന്ദു മഹാസഭയുടെ സ്ഥാപകൻ മദൻ മോഹൻ മാളവ്യ. ഹിന്ദുത്വയുടെ ഘടകങ്ങൾ കോൺഗ്രസിനുള്ളിൽ ഉണ്ടായിരുന്നു എന്ന് മാത്രമല്ല, അതിനെ ആന്തരികമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇന്ത്യ വിഭജനത്തിൽവരെ ഇൗ സ്വാധീനം ഉണ്ടായിരുന്നു. ഇതൊന്നും ആരും ചർച്ചചെയ്യില്ല. '46 കാബിനറ്റ് മിഷൻ വന്നു. ഏകീകൃത ഇന്ത്യക്ക് ഏതാണ്ട് എല്ലാവരും അന്ന് സമ്മതിച്ചതുമാണ്. പിന്നീട് എത്ര പെെട്ടന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. തൊട്ടടുത്ത വർഷം തന്നെ എങ്ങനെ ഇത്രയും ഭീകരമായ നിലയിൽ വിഭജനം സംഭവിച്ചു. എങ്ങനെ? ആരും അതിൽ ഗവേഷണം നടത്തിയിട്ടില്ല. പൊതു ചിന്തക്ക് പുറത്ത് എന്തെങ്കിലും ആരെങ്കിലും പറഞ്ഞാൽ ഗൂഢാലോചന സിദ്ധാന്തക്കാരനാക്കും. അല്ലെങ്കിൽ ദേശേദ്രാഹിയാക്കും.
വിഭജനം, നെഹ്റു, ഗാന്ധി, അംബേദ്കർ
ഇന്ത്യയിലെ മുസ്ലിംകൾ പാകിസ്താനിലേക്കും പാകിസ്താനിലെ ഹിന്ദുക്കൾ ഇന്ത്യയിലേക്കും വന്നു എന്നതാണോ വിഭജനം? അങ്ങനെ ഒന്നും സംഭവിച്ചില്ല എന്നതാണ് യാഥാർഥ്യം. വിഭജനകാലത്ത് പഞ്ചാബും ബംഗാളുമാണ് വിഭജിക്കപ്പെട്ടത്. 20 ദിവസം മാത്രമായിരുന്നു പഞ്ചാബിന്റെ വിഭജനത്തിന്. എന്തിനായിരുന്നു 20 ദിവസം. ഇത്ര പെെട്ടന്ന്. നേരത്തേ പറഞ്ഞതുപോലെ ഏകീകൃത രാജ്യത്തിന് വേണ്ട എല്ലാകാര്യങ്ങളും സജ്ജമാക്കിയാണ് 1946ൽ കാബിനറ്റ് മിഷൻ പോയത്. പക്ഷേ, ഒരു സുപ്രഭാതത്തിൽ 1947 ജൂൺ മൂന്നിന് കോൺഗ്രസ് പാർട്ടി രാജ്യ വിഭജനത്തിന് അംഗീകാരം നൽകുകയായിരുന്നു.
എന്തിന്?
അമൃത്സർ, ജലന്തർ, ലുധിയാന എന്നിവിടങ്ങളിൽനിന്ന് മുസ്ലിംകൾ പാകിസ്താനിലേക്ക് പോയി. ലാഹോറിൽനിന്ന് ചിലർ തിരിച്ച് ഇങ്ങോട്ട് വന്നു. യു.പിയിൽനിന്ന് ഞങ്ങൾ പോയില്ല. ഇത്രയേ സംഭവിച്ചുള്ളൂ. മറ്റ് ചർച്ചകളെല്ലാം തെറ്റിദ്ധരിക്കപ്പെട്ടവയാണ്. അതിവൈകാരികതയുടെ ചായം പിടിപ്പിച്ച വിഭജനകഥകൾ ഇന്നും തെറ്റിദ്ധാരണ പടർത്തുന്നു. വർഗീയവാദം രാജ്യത്ത് കൂടിവരുകയാണ്. നമുക്ക് അടിച്ചമർത്തലിന്റെ 1200 വർഷം ഒഴിവാക്കാൻ സാധിച്ചു എന്നാണ് പ്രധാനമന്ത്രി പറയുന്നത്. അദ്ദേഹത്തിന് കൂട്ടിച്ചേർക്കാമായിരുന്ന കുറച്ചുവർഷം നഷ്ടമായി എന്നാണ് ഇക്കാര്യത്തിൽ എന്റെ അഭിപ്രായം. പ്രവാചകൻ ജീവിച്ചിരുന്നപ്പോൾ ഇസ്ലാം ഇവിടെ ഉണ്ടായിരുന്നു. കൊടുങ്ങല്ലൂരിൽ 629ൽ മുസ്ലിം പള്ളി ഉയർന്നിരുന്നു. അദ്ദേഹം ഒരിക്കലും അങ്ങനെ പറയരുതായിരുന്നു. ആ വാക്കുകൾ ഉത്തരേന്ത്യയിലെ ജനങ്ങളുടെ മനസ്സിലുണ്ട്. നെഹ്റുവോ ഇന്ദിരഗാന്ധിയോ നരസിംഹറാവുവോ വാജ്പേയിയോ എൽ.കെ. അദ്വാനിയോ അങ്ങെന പറഞ്ഞിട്ടില്ല. ഇങ്ങനെ കേൾക്കുന്നതിൽ വിഷമമുണ്ട്.
യഥാർഥത്തിൽ ഇരുരാഷ്ട്രവാദത്തെ ആദ്യം എതിർത്തിരുന്നെങ്കിലും കോൺഗ്രസിെന്റ ഏകീകൃത ഇന്ത്യ എന്നത് ഹിന്ദു നയിക്കുന്ന ഒരു രാജ്യംതന്നെയായിരുന്നു. അതും കഴിഞ്ഞ്, പൊടുന്നനെ ഒരു മുസ്ലിം പാകിസ്താൻ രൂപവത്കരിക്കപ്പെടുേമ്പാൾ സ്വാഭാവികമായും ഇപ്പുറത്ത് ഉണ്ടാകുന്നത് 'ഹിന്ദു'സ്ഥാൻ ആയിരിക്കുമല്ലോ. അപ്പുറത്ത് ഇസ്ലാമിക പാകിസ്താൻ വരുേമ്പാൾ നമ്മളെന്തിന് ഇൗ ' നിരർഥക മതേതരത്വ'വും പിടിച്ചുനിൽക്കണമെന്ന ചോദ്യം ഉയർന്നു. അവിടെയാണ് നെഹ്റുവിെന്റ സാന്നിധ്യം പ്രശ്നമാകുന്നത്. തീർത്തും മാന്യനായ മനുഷ്യനാണ് നെഹ്റു. ജന്മനാൽ കശ്മീരി പണ്ഡിറ്റും. കശ്മീർ അദ്ദേഹത്തിെന്റ ഹൃദയത്തിെന്റ ഭാഗവും. എന്നാൽ, സ്വഭാവ, പെരുമാറ്റ രീതികളാൽ ഒരു 'ഇംഗ്ലീഷു' കാരനുമായിരുന്നു നെഹ്റു. ദേശീയഗാനത്തിന് ഇംഗ്ലീഷുകാരൻ നൽകിയ ഇൗണം അംഗീകരിക്കാൻ അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. അത്തരത്തിൽ അദ്ദേഹത്തിെന്റ ആഭിമുഖ്യങ്ങൾ തെളിയിക്കുന്ന നിരവധി സംഭവങ്ങളുണ്ട്. അദ്ദേഹത്തിന് ചുറ്റുമുണ്ടായിരുന്നവർക്ക് സ്വാഭാവികമായും സംശയമുണ്ടായിരുന്നിരിക്കണം, ഹിന്ദു എന്നത് ഒരു വിഭജിത ജനതയാകാൻ പോകുകയാണോ എന്ന്. എന്നിരുന്നാലും, എന്തൊക്കെ കുഴപ്പങ്ങൾ ഉണ്ടെങ്കിലും ഇന്ത്യൻ മതേതരത്വമാണ് ഇന്തോനേഷ്യക്ക് ശേഷം ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലിം സമൂഹത്തെ സംരക്ഷിച്ചതെന്നത് വസ്തുതയാണ്.
ഹൈന്ദവമായ അടിത്തറകളിലുള്ള നേതാവ് തന്നെയായിരുന്നു ഗാന്ധി. പക്ഷേ, ഇന്ത്യയെ ആരുനയിക്കണമെന്ന വിഷയം വന്നേപ്പാൾ അദ്ദേഹത്തിെന്റ ആശയങ്ങളുടെ വിപരീത ദിശയിൽ നിൽക്കുന്ന നെഹ്റുവിനെ പിന്തുണക്കാൻ ഗാന്ധിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ഇന്ത്യപോലെ ഇത്രയും സങ്കീർണമായ ഘടകങ്ങൾ ഒത്തിണങ്ങിയ ഒരു ദേശത്തെ നയിക്കാൻ നെഹ്റുവല്ലാതെ ആരുമില്ലെന്ന് അദ്ദേഹം വിലയിരുത്തി. അതാണ് ഗാന്ധിയുടെ മഹത്ത്വം.
എന്നാൽ, അംബേദ്കറുടെ ചിന്തകൾ മറ്റൊരുതലത്തിലായിരുന്നു. മുസ്ലിംകൾക്കും ദലിതുകൾക്കും പ്രത്യേകം ഇലക്ടറേറ്റ് ആയിരുന്നു അദ്ദേഹത്തിെന്റ ആശയം. ആ ആശയത്തിെന്റ മറ്റൊരുതരത്തിലുള്ള വിപരീത ഫലമാണ് നാമിപ്പോൾ കാണുന്നത്. ജാതി നമ്മുടെ രാഷ്ട്രീയത്തിെന്റ മുഖ്യ ഘടകമായി മാറിയിരിക്കുന്നു. യു.പിയിലും രാജസ്ഥാനിലും ബിഹാറിലുമൊക്കെ ജാതിയാണ് എല്ലാം. ജാതിയും സമൂഹത്തിെല ശ്രേണി വ്യതിയാനവുമൊക്കെ ഇന്ന് ഉത്തരേന്ത്യയിൽ വലിയ ഘടകമാണ്. ഞാനൊരു ഉദാഹരണം പറയാം. ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് കോഴിക്കോേട്ടക്ക് വരുേമ്പാൾ നഗരത്തിലെ പ്രശസ്തമായ ഒരു റസ്റ്റാറന്റിൽ ഞങ്ങൾ അത്താഴം കഴിക്കാനായി കയറി. ഞങ്ങൾ ഇരുന്ന അതേ മേശയിൽ ഞങ്ങളുടെ ഡ്രൈവറും ഇരുന്നു ഞങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ചു. ബിഹാറിലോ യു.പിയിലോ നിങ്ങൾക്കിത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. കേരളത്തിെന്റ മാത്രം പ്രത്യേകതയാണിത്. നിങ്ങളിത് തിരിച്ചറിയുന്നില്ല. കാരണം, ഇവിടെ ഇതിൽ പ്രത്യേകിച്ച് അത്ഭുതമൊന്നുമില്ല. പക്ഷേ, ഉത്തരേന്ത്യയിൽനിന്ന് വരുന്ന എനിക്ക് അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല. ക്രൈസ്തവ സഭകൾ കൊണ്ടുവന്ന വിദ്യാഭ്യാസവും മാർക്സിസ്റ്റ് രാഷ്ട്രീയവും അവകാശ പോരാട്ടങ്ങളും കേരളത്തിന് നൽകിയ ആന്തരിക ശക്തിയുടെ പ്രതിഫലനമാണിത്.
ജിന്ന, പാകിസ്താൻ
എല്ലാ അർഥത്തിലും ഒരു ലിബർറ്റേറിയൻ തന്നെയായിരുന്നു ജിന്ന. ഒരിക്കൽ ലിയാഖത്തലിക്കൊപ്പം ഒരു കൂട്ടായ്മയിൽ ഇരിക്കവെ, നമസ്കരിക്കാനുള്ള സമയമായി. നമസ്കാരത്തിൽ റുകൂഅ് (നമസ്കാരത്തിലെ ഒരുനില) കഴിഞ്ഞപ്പോൾ ജിന്നക്ക് സേന്ദഹമായി. സമീപത്ത് നിന്ന് ലിയാഖത്തിനോട് ജിന്ന ചോദിച്ചു. ''ലിയാഖത്ത്, അടുത്തത് എന്താണ്?'' അതാണ് ജിന്ന. ഇൗ അടിസ്ഥാന കാര്യംപോലും അദ്ദേഹത്തിന് അറിയുമായിരുന്നില്ല. ഒരു വാദം എന്നനിലക്ക് അവസാന അടവ് മാത്രയിരുന്നു ജിന്നക്ക് പാകിസ്താൻ വാദം. അല്ലാതെ പ്രഥമ ആവശ്യമായിരുന്നില്ല. ആവശ്യം ഉന്നയിച്ച് ഒരു സുപ്രഭാതത്തിൽ അത് നടപ്പായപ്പോൾ ജിന്ന തന്നെ ഞെട്ടിയിട്ടുണ്ടാകണം. പൊടുന്നനെ അദ്ദേഹത്തിെന്റ കൈകളിൽ ഒരു നവജാത ശിശുവിനെപോലെ വന്നുവീണതായിരുന്നു പാകിസ്താൻ. അദ്ദേഹം വിഭാവനം ചെയ്ത പാകിസ്താൻ അല്ല സംഭവിച്ചതെന്നത് മറ്റൊരു കാര്യം. എൽ.കെ. അദ്വാനി പാകിസ്താനിൽപോയി ജിന്നയെ കുറിച്ച് പറഞ്ഞത് ഒാർക്കുന്നോ. അദ്ദേഹത്തിെന്റ പ്രസ്താവന തീർത്തും യുക്തിപരമായിരുന്നു എന്നതാണ് വസ്തുത.
ദ മുസ്ലിം വാനിഷസ്
കൃത്യമായി ആശയവിനിമയം നടക്കുന്നില്ല എന്നതാണ് ഇവിടത്തെ പ്രധാന പ്രശ്നം. ആരും സത്യങ്ങൾ പൂർണമായും പറയുന്നില്ല. ബംഗാൾ മുസ്ലിം വീക്ഷണം, കേരള മുസ്ലിം വീക്ഷണം, യു.പി, അവധ് വീക്ഷണം... എന്നിങ്ങനെ വ്യത്യസ്തമായാണ് കാര്യങ്ങൾ അവതരിപ്പിക്കപ്പെടുന്നത്. പലരും ഒരുപാട് സംസാരിക്കുന്നുണ്ട്, പക്ഷേ, ആശയവിനിമയം ഫലപ്രദമല്ല. വിവിധ മതസ്ഥരായ ജനം പരസ്പരം മുഖം തിരിച്ചാണ് സംസാരിക്കുന്നത്, ആരും മുഖത്തോട് മുഖം നോക്കുന്നില്ല. എല്ലാവർക്കും അവരുടേതായ കാഴ്ചപ്പാടുണ്ട്. അതിനാൽ ഫലമോ ആശയക്കുഴപ്പവും സംഘർഷവും തന്നെ. വിഷയങ്ങളെല്ലാം സങ്കീർണമാണ്. ഏഴു പതിറ്റാണ്ടിലേറെയായി ഇത് തുടരുന്നു. ഇന്ത്യ, പാകിസ്താൻ, കശ്മീർ, ഹിന്ദു, മുസ്ലിം, ദലിത്, ജാതി തുടങ്ങിയ നൂറായിരം ചർച്ചകളായി അത് മുന്നോട്ടുപോകുന്നു.
പലരും നിങ്ങളോട് സംസാരിക്കും, നിങ്ങൾക്ക് മറുപടികളും ഉണ്ടാകും. പക്ഷേ, വിഷയങ്ങളിൽ വ്യക്തത വരുന്നുണ്ടോ? ഇതിനെ പുതിയൊരു രീതിയിൽ കൈകാര്യം ചെയ്യണമെന്ന് തോന്നി. പോയിൻറ്-കൗണ്ടർ പോയിൻറ്, ചോദ്യം -ഉത്തരം എന്നനിലയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ നാടകത്തിെന്റ ശൈലിയാകും കൂടുതൽ ഫലപ്രദമെന്ന് തോന്നി. അങ്ങനെയെങ്കിലേ, വിഷയത്തെ ഒരു ഫിക്ഷനൽ സാഹചര്യമായി മൊത്തത്തിൽ നെയ്തെടുക്കാൻ കഴിയുകയുള്ളൂ. അതാണ് ചെയ്തത്. ഇതിനായി കുറെ കാലമായി ആലോചിക്കുകയായിരുന്നു. ആകമാന വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്താൻ അതിന് കഴിയുമെന്ന് കരുതി.
20 കോടി മുസ്ലിംകൾ, പാകിസ്താന്റെ ആകെ ജനസംഖ്യയുടെ ഏതാണ്ട് അത്രയും തന്നെ വലിയ സംഖ്യ, ഇന്തോനേഷ്യക്ക് പിന്നിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലിം സമൂഹം... അവർക്ക് അങ്ങനെ ലളിതമായി ഇവിടെനിന്ന് അപ്രത്യക്ഷമാകാൻ കഴിയില്ല. ഇത്രയും വലിയ ജനസമൂഹത്തെ ഒറ്റയടിക്ക് അപ്രത്യക്ഷമാക്കാൻ ശ്രമിക്കുന്നത് അഗാധമായ സമുദ്രത്തിൽ സൂനാമി സംഭവിക്കുന്നതുപോലെയാകും. അസാധ്യമാണത്. എന്നിരുന്നാലും അങ്ങനെ സംഭവിച്ചാൽ എന്താണ് ഉണ്ടാകുക എന്ന പരിശോധനയാണ് ഇൗ പുസ്തകം നടത്തുന്നത്. മുസ്ലിംകളുടെ തിരോധാനം സൃഷ്ടിക്കുന്ന വമ്പൻ ഗർത്തത്തെ എങ്ങനെ നേരിടും എന്നതാണ് The Muslim Vanishes ചർച്ച ചെയ്യുന്നത്. അതാണ് ഇൗ നാടകം.
കഴിഞ്ഞ എത്രയോ ആയിരം വർഷങ്ങളിലെ ഇന്ത്യൻ ജീവിതം എന്നത് െകെമാറ്റങ്ങളുടെയും കൊടുക്കൽ വാങ്ങലുകളുടേതുമാണ്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ആരാധനാലയം കേരളത്തിൽ സ്ഥാപിക്കപ്പെടുന്നത് എ.ഡി. 629ലാണ്. അതായത് പ്രവാചകെന്റ മരണത്തിനും മൂന്ന് വർഷങ്ങൾക്ക് മുമ്പ്. തുടർന്നിങ്ങോട്ടുള്ള നമ്മുടെ ജീവിതം ഇടപഴകലിന്റേതാണ്. ഇൗ ഇടപഴകൽ നമുക്ക് ദുരിതത്തിെന്റ കഥയല്ല. പകരം, സർഗചിന്തയുടെയും നിർമാണാത്മകതയുടെയും സംസ്കാരത്തിെന്റയും വ്യാപാരത്തിെന്റയും സാഹിത്യത്തിെന്റയും സംഗീതത്തിെന്റയും നൃത്തത്തിെന്റയും വാസ്തുശിൽപശൈലിയുടെയും അതിഗംഭീരമായ മേളനത്തിെന്റ കഥയാണ്. ഇതിൽനിന്ന് ഒന്നിനെയും നമുക്ക് മാറ്റിനിർത്താൻ കഴിയില്ല. നമ്മുടെ ഭക്ഷണം, സംഗീതം, വിവാഹ ചടങ്ങുകൾ... എന്തിലാണ് നമുക്ക് വേർതിരിവ് കാണാനാകുക. ഇന്ത്യയിൽ 'മുസ്ലിം ഘടകം' എന്നൊന്നില്ല. മുസ്ലിം ഘടകംകൂടി ഉൾച്ചേർന്നതാണ് നമ്മുടെ ജീവിതം. സംസ്കാരവും മതവും കൂടി രൂപപ്പെടുത്തിയതാണ് നമ്മുടെ 'ഇന്ത്യത്വം'. ഇത് ബോധ്യപ്പെടുത്താനാണ് ഞാൻ ശ്രമിക്കുന്നത്.
നമ്മുടെ സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ച് ധാരണയും മതിപ്പുമില്ലാത്തവർ ഉയർന്നുവരുന്നു. അവർക്ക് എല്ലാം എതിർക്കപ്പെടേണ്ടതാണ്. അതിനൊരു ബദൽ ആഖ്യാനം ഉണ്ടാകേണ്ടതുണ്ട്.
ഇൗ അന്ധകാരത്തിനപ്പുറം വെളിച്ചത്തിെന്റ കിരണങ്ങളുണ്ടോ?
ഒരു തുരങ്കത്തിെന്റ അവസാനത്തിലും വെളിച്ചമില്ല. അതൊരു കേവലം തത്ത്വചിന്തപരമായ പ്രസ്താവന മാത്രമാണ്.
ജീവിതം, മാധ്യമപ്രവർത്തനം
ലഖ്നോവിന് സമീപത്തെ റായ്ബറേലിയാണ് നാട്. എെന്റ പിതാവിെന്റ സഹോദരൻ ആയിരുന്നു റായ്ബറേലിയിലെ ആദ്യത്തെ കോൺഗ്രസ് എം.എൽ.എ- '52ൽ. പിതാവിെന്റ കുടുംബം മൊത്തം കോൺഗ്രസായിരുന്നു. മാതാവിെന്റ കുടുംബമാകെട്ട കടുത്ത കമ്യൂണിസ്റ്റ് അനുഭാവികളും.
സ്റ്റേറ്റ്സ്മാനിൽ റിപ്പോർട്ടറായാണ് മാധ്യമപ്രവർത്തനം തുടങ്ങിയത്- '64ൽ. ഇന്നിപ്പോൾ ആറു പതിറ്റാണ്ടിന് അടുത്താകുന്നു. സ്റ്റേറ്റ്സ്മാനിൽ 300 രൂപ മാസശമ്പളത്തിന് പണി തുടങ്ങിയതാണ്. പിന്നീടെന്നും ഞാൻ മാധ്യമപ്രവർത്തകൻ തന്നെയായിരുന്നു. ഞാൻ എന്താണ് ചെയ്തത് എന്നത് തെളിവോടെ വായനക്കാരന് മുന്നിലുണ്ട്. അതിന്റെ പേരിൽ എവിടെനിന്നും ബഹുമാനം കിട്ടുന്നു. ഞാനത് നേടിയെടുത്തതാണ്.
നമുക്കറിയാം, ഇന്ത്യ എന്നത് സാമൂഹികവും സാംസ്കാരികവുമായി ജന്മിത്ത സമൂഹമാണ്. ഒരുതരത്തിൽ സങ്കീർണവും മറ്റൊരുതലത്തിൽ ലളിതവുമായ സാമൂഹിക ബന്ധങ്ങളിൽ കെട്ടുപിണഞ്ഞ് കിടക്കുകയാണ് നാം. നമ്മുടെ ജീവിതത്തിെന്റ സകലമേഖലകളിലും ഇൗ സാമൂഹിക ബന്ധത്തെ നാം വല്ലാതെ ആശ്രയിക്കുന്നു. സ്വാഭാവികമായും ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ബ്രാഹ്മണ കൂട്ടായ്മ, ബനിയ കൂട്ടായ്മ, ദക്ഷിണേന്ത്യൻ കൂട്ടായ്മ, തമിഴ് കൂട്ടായ്മ, മലയാളി കൂട്ടായ്മ, ബംഗാളി കൂട്ടായ്മ തുടങ്ങിയ കൂട്ടായ്മകൾ ഞാൻ കണ്ടിട്ടുണ്ട്. അതിജീവനത്തിന് ഇൗ ശൃംഖലകളുടെ ഭാഗമാകുക എന്നത് അടിസ്ഥാന നയം ആയിരുന്നു അന്ന്; ഇന്നും.
എന്നാൽ ഇത്തരമൊരു ശൃംഖലയുടെയും ഭാഗമായിരുന്നില്ല ഞാൻ. എന്നിട്ടും എങ്ങെനയൊക്കെയോ അതിജീവിച്ചു.
അഞ്ച് പഞ്ചാബി ഹിന്ദുക്കളും മൂന്ന് ബ്രാഹ്മണന്മാരുമാണ് എെന്റ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ സഹായിക്കാനുണ്ടായിരുന്നത്. അവരുടെ കൈത്താങ്ങിലാണ് ഞാൻ ഈ നിലയിലെത്തിയത്. അവരിൽ എന്തുകൊണ്ട് മുസ്ലിംകളുണ്ടായിരുന്നില്ല. ലളിതമാണ് ഉത്തരം. വിഭജനത്തിന്റെ പരിണതഫലമായി അവിടെ കുറച്ച് മുസ്ലിംകളേ ആരെയെങ്കിലും സഹായിക്കാൻ തക്ക സ്ഥാനങ്ങളിൽ ഉണ്ടായിരുന്നുള്ളൂ. സഹായിക്കാൻ കഴിവുള്ളവരാകെട്ട മടിച്ചുനിന്നു. തങ്ങളുടെ മതേതര പ്രതിഛായക്ക് കോട്ടമുണ്ടാകുമോ എന്ന് അവർ ഭയന്നു. എങ്കിലും ഇതിനെ സാമാന്യവത്കരിക്കരുത്. ഇത് എന്റെ മാത്രം അനുഭവമാണ്.
ഇനി മറ്റൊരു അനുഭവം പറയാം. സ്റ്റേറ്റ്സ്മാനിൽ ചേർന്നപ്പോൾ ഞാനും ഭാര്യയും ഡൽഹിയിൽ വാടകവീട് അന്വേഷിച്ചുനടന്നു. എത്രയൊക്കെ ശ്രമിച്ചിട്ടും വീട് കിട്ടിയില്ല. നിരാശനായി സ്റ്റേറ്റ്സ്മാനിൽ തിരിച്ചെത്തി. ഒടുവിൽ കുൽദീപ് നയാർ, വിക്രം സിങ് എന്നിവർ ചേർന്നാണ് വീടെടുത്ത് തന്നത്. ഞാൻ പറഞ്ഞില്ലേ, എന്റെ ഔദ്യോഗിക ജീവിതത്തിൽ ഒരു മുസ്ലിമിെന്റ സഹായംപോലും ലഭിച്ചിട്ടില്ല. ഹിന്ദുക്കൾ മാത്രമേ സഹായിച്ചുള്ളൂ. ഇത്തരം അന്യവത്കരണ പ്രതിസന്ധികൾ പിന്നീട് അധികരിച്ചതേയുള്ളൂ.
ഉത്തരേന്ത്യയിൽ വിദ്വേഷപ്രചാരണവും വർഗീയ അസ്വസ്ഥതകളും പുകയുന്ന ഘട്ടത്തിലൊരിക്കൽ ഒരു മാധ്യമപ്രവർത്തകൻ ''ഇംഗ്ലണ്ടിലായിരുന്നപ്പോൾ പാകിസ്താനികളുമായി നല്ല സൗഹൃദത്തിലായിരുന്നു'' എന്ന് എഴുതിയിരുന്നു. ഇത്തരത്തിലുള്ള സാമാന്യവത്കരണം ശരിയല്ലെന്നായിരുന്നു എെന്റ മറുപടി. പഞ്ചാബി ഹിന്ദു മറ്റൊരു പഞ്ചാബി മുസ്ലിമിനോട് സൗഹൃദത്തിലാകുന്നെങ്കിൽ അതിന് പിന്നിൽ ഭാഷാബന്ധത്തിനും വലിയ പങ്കുണ്ട്. അവരുടെ സാംസ്കാരിക സ്വാധീനവും അതിലുണ്ടാകും. ഇതൊന്നും കേവലം സങ്കുചിത കാഴ്ചപ്പാടല്ല. അതാണ് യാഥാർഥ്യം.
1998ൽ പ്രധാനമന്ത്രിയായിരുന്ന ഐ.കെ. ഗുജ്റാലിെന്റ താൽപര്യത്തിൽ ധാക്കയിൽ ഒരു ത്രിരാഷ്ട്ര ഉച്ചകോടി സംഘടിപ്പിച്ചു. ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും. മൂന്നു രാജ്യങ്ങളുടെയും വ്യാപാര, സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തലായിരുന്നു ലക്ഷ്യം. ആ വർഷം ജനുവരിയിൽ നടന്ന ഉച്ചകോടിയിൽ ആതിഥേയ ആയ ശൈഖ് ഹസീനക്ക് പുറമേ, നവാസ് ശരീഫും എത്തിയിരുന്നു. എെന്റ അടുത്ത സുഹൃത്തായിരുന്നു ഗുജ്റാൽ. ഒൗദ്യോഗികമായും അല്ലാതെയും ഞങ്ങൾ നിരന്തരം ഇടപഴകുകയും ചെയ്തിരുന്നു. ആ സ്വാതന്ത്ര്യം കൊണ്ടുതന്നെയാകണം ധാക്കയിലേക്ക് പ്രധാനമന്ത്രിയുടെ സംഘത്തിനൊപ്പം വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗുജ്റാൽ എന്തിനാണ് എന്നെ അദ്ദേഹത്തിന്റെ സംഘത്തിൽ ഉൾപ്പെടുത്തിയത് എന്നത് വ്യക്തമായിരുന്നു. മുസ്ലിം രാജ്യത്തേക്കാണ് യാത്ര. ഉച്ചകോടിയിൽ ഇന്ത്യക്ക് പുറമേ പെങ്കടുക്കുന്ന രണ്ട് രാഷ്ട്രങ്ങളും മുസ്ലിം ഭൂരിപക്ഷമാണ്. അപ്പോൾ ഇന്ത്യയിൽനിന്നുള്ള ഒരു മുസ്ലിം മാധ്യമപ്രവർത്തകൻകൂടി തെന്റ സംഘത്തിലുണ്ടാകണമെന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം. പ്രാതിനിധ്യ പരിഗണനയിൽ അദ്ദേഹത്തിന്റെ ചിന്തയിൽ വന്ന പേര് സഈദ് നഖ് വി എന്ന മുസ്ലിമും ആയിരിക്കാം. പക്ഷേ, ക്ഷണിക്കുന്നത് സുഹൃത്താണ്, സർവോപരി പ്രധാനമന്ത്രിയും. ആ ക്ഷണം നിരസിക്കാനായില്ല.
ബംഗ്ലാദേശിലേക്കാണ് യാത്ര. ധാക്കയിലേക്ക് തിരിക്കുേമ്പാൾ വിമാനം നിറയെ മുഖോപാധ്യായ, ചതോപാധ്യായ, മുഖർജി, ചാറ്റർജി, ഘോഷുമാർ... അവരിൽ ഞാനറിയുന്ന നിരവധിപേരുണ്ട്. അതിപ്രശസ്തരായ ഒേട്ടറെ മാധ്യമപ്രവർത്തകർ. ഞങ്ങൾ ധാക്കയിൽ വിമാനമിറങ്ങിയപ്പോൾതന്നെ ബംഗാളി സംസാരിക്കുന്നവരുടെ കൂട്ടായ്മ രൂപപ്പെട്ടുകഴിഞ്ഞിരുന്നു. അവർ ഒരു ഉപസംഘമായി രൂപാന്തരപ്പെട്ടു. ഞാൻ ഉൾപ്പെടെയുള്ളവർക്ക് അതിനകത്ത് ഇടമില്ല. ഗുജ്റാൽ മനസ്സിൽ കണ്ട എന്റെ മുസ്ലിം സ്വത്വത്തിന് അതോടെ പ്രസക്തി ഇല്ലാതായി. മാധ്യമപ്രവർത്തകൻ എന്ന മേൽവിലാസം ഉള്ളപ്പോൾ തന്നെ എനിക്ക് നേരിടേണ്ടിവന്ന ചില സ്വത്വപ്രശ്നങ്ങളാണിത്.
മാധ്യമപ്രവർത്തകനായി 110ലേറെ രാജ്യങ്ങളിലേക്ക് ഞാൻ പോയിട്ടുണ്ട്. വൈറ്റ്ഹൗസിലും ക്രെംലിനിലും ഞാൻ കയറി. രണ്ടിടത്തും പ്രവേശനം ലഭിച്ച അധികം ഇന്ത്യൻ മാധ്യമപ്രവർത്തകർ ഉണ്ടാകില്ല. ഗോർബച്ചേവിനെ ക്രെംലിനിൽ ചെന്ന് കാണുേമ്പാൾ തെന്റ പ്രഭാവത്തിെന്റ മൂർധന്യതയിലായിരുന്നു അദ്ദേഹം.
ഒരു പാതിരക്കാണ് ഹവാനയിൽ ഫിദൽ കാസ്ട്രോയുടെ ഒാഫിസിലേക്ക് ക്ഷണം വരുന്നത്. വൈകുന്നേരം മുഴുവൻ കാത്തിരിക്കുകയായിരുന്നു. അർധരാത്രി 12 മണിയോടെ പ്രസിഡന്റിെന്റ ഒാഫിസിലേക്ക് വിളിക്കപ്പെടുേമ്പാൾ ആശങ്കയായിരുന്നു. പക്ഷേ, കാസ്ട്രോ ആ സമയത്തും വളരെ ഉൗർജസ്വലനായിരുന്നു. പുലർച്ചെ 2.30 വരെയും അേദ്ദഹവുമായുള്ള കൂടിക്കാഴ്ച നീണ്ടു. ഒരു ക്യൂബൻ ചുരുട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് കാസ്േട്രായുടെ ഒാഫിസിലേക്ക് കയറിയത്. പക്ഷേ, അപ്പോഴേക്കും അദ്ദേഹം പുകവലി ഉപേക്ഷിച്ചിരുന്നു. പേക്ഷ, അഭിമുഖത്തിന് മുമ്പായി അദ്ദേഹം രണ്ടു കവിൾ ബ്രാൻഡി കുടിച്ചു. കാസ്ട്രോ പുകവലി ഉപേക്ഷിച്ചുവെന്നത് അന്നൊരു അത്ഭുതമായിരുന്നു. അതുവരെ കണ്ടിരുന്ന ചിത്രങ്ങളിലെല്ലാം വലിയ സിഗാറും പിടിച്ചുനിൽക്കുന്ന കാസ്ട്രോയെ ആണ് കണ്ടിരുന്നത്.
മണ്ടേല, ഖദ്ദാഫി, കിസിൻജർ, ബേനസീർ ഭുേട്ടാ, ഷിമോൺ പെരസ്, യിത്ശാക് റബീൻ, ഹശ്മി റഫ്സഞ്ജാനി തുടങ്ങി അനവധി ലോകനേതാക്കളുമായി അഭിമുഖം. '71 ലെ ബംഗ്ലാദേശ് യുദ്ധം മുതലുള്ള ഏതാണ്ട് എല്ലാ രാജ്യാന്തര സംഘർഷ മേഖലകളിലും റിപ്പോർട്ടിങ്ങിനായി പോയിട്ടുണ്ട്. '79 ലെ ചൈന-വിയറ്റ്നാം യുദ്ധം, നികരാഗ്വ യുദ്ധം, '91ലെ ഒാപറേഷൻ ഡസർട്ട് സ്റ്റോം, അഫ്ഗാനിലേയും ഇറാഖിലേയും യു.എസ് അധിനിവേശം തുടങ്ങിയവ അതിൽ ചിലത് മാത്രം.