Begin typing your search above and press return to search.
proflie-avatar
Login

സംവരണം അട്ടിമറിച്ച്​ ഭരണകൂടം അതൊരു ക്ഷേമപദ്ധതിയായി ചുരുക്കിയിരിക്കുന്നു

സംവരണം അട്ടിമറിച്ച്​ ഭരണകൂടം അതൊരു ക്ഷേമപദ്ധതിയായി ചുരുക്കിയിരിക്കുന്നു
cancel

സവർണ സമുദായങ്ങൾക്കുള്ള ‘സാമ്പത്തിക സംവരണം ’ സുപ്രീംകോടതി അംഗീകരിച്ചതിലൂടെ എന്തു സംഭവിക്കും? സവർണ സംവരണം സവർണക്കായി ഭ​ര​ണ​കൂ​ടം നടത്തുന്ന വി​വേ​ച​നമായി മാറിയോ? പിന്നാക്കാവസ്​ഥ എന്നതി​ന്റെ നിർവചനം എന്താണ്​? - ഡൽഹി സ്​കൂൾ ഒാഫ്​ ഇക്കണോമിക്​സിൽ സാമൂഹ്യശാസത്ര അധ്യാപകനും ചിന്തകനും എഴുത്തുകാരനുമായ പ്രഫ. സതീഷ്​ ദേ​​ശ്പാ​​ണ്ഡെ സംസാരിക്കുന്നു. കേ​​ട്ടെ​​ഴു​​ത്ത്: മു​​അ്മി​​ൻ | മൊ​ഴി​മാ​റ്റം: മ​​ൻ​​ഷാ​​ദ് മ​​നാ​​സ്ജാ​​തി​​യു​​ടെ​​യും സം​​വ​​ര​​ണ​​ത്തി​​​ന്റെ​യും ബ​​ല​​ത​​ന്ത്ര​​ങ്ങ​​ൾ ഇ​​ന്ത്യ​​ൻ സ​​മ​​കാ​​ലി​ക​ത​​യെ മാ​​റ്റി​​മ​​റി​​ക്കു​​ന്ന​​തും ന​​മ്മു​​ടെ...

Your Subscription Supports Independent Journalism

View Plans

സവർണ സമുദായങ്ങൾക്കുള്ള ‘സാമ്പത്തിക സംവരണം ’ സുപ്രീംകോടതി അംഗീകരിച്ചതിലൂടെ എന്തു സംഭവിക്കും? സവർണ സംവരണം സവർണക്കായി ഭ​ര​ണ​കൂ​ടം നടത്തുന്ന വി​വേ​ച​നമായി മാറിയോ? പിന്നാക്കാവസ്​ഥ എന്നതി​ന്റെ നിർവചനം എന്താണ്​? - ഡൽഹി സ്​കൂൾ ഒാഫ്​ ഇക്കണോമിക്​സിൽ സാമൂഹ്യശാസത്ര അധ്യാപകനും ചിന്തകനും എഴുത്തുകാരനുമായ പ്രഫ. സതീഷ്​ ദേ​​ശ്പാ​​ണ്ഡെ സംസാരിക്കുന്നു.

കേ​​ട്ടെ​​ഴു​​ത്ത്: മു​​അ്മി​​ൻ | മൊ​ഴി​മാ​റ്റം: മ​​ൻ​​ഷാ​​ദ് മ​​നാ​​സ്

ജാ​​തി​​യു​​ടെ​​യും സം​​വ​​ര​​ണ​​ത്തി​​​ന്റെ​യും ബ​​ല​​ത​​ന്ത്ര​​ങ്ങ​​ൾ ഇ​​ന്ത്യ​​ൻ സ​​മ​​കാ​​ലി​ക​ത​​യെ മാ​​റ്റി​​മ​​റി​​ക്കു​​ന്ന​​തും ന​​മ്മു​​ടെ ജ​​നാ​​ധി​​പ​​ത്യ​​ത്തെ തു​​റ​​ന്നുകാ​​ണി​​ക്കു​​ന്ന​​തും എ​​ങ്ങ​​നെ എ​​ന്ന് ച​​ർ​​ച്ച​​ചെ​​യ്യു​​ക​​യാ​​ണ് ഈ ​​സം​​ഭാ​​ഷ​​ണം. ഡ​​ൽ​​ഹി സ്കൂ​​ൾ ഓ​​ഫ് ഇ​​ക്ക​​ണോ​​മി​​ക്സി​​ൽ സോ​​ഷ്യോ​​ള​​ജി പ്ര​ഫ​​സ​​റാ​​യ സ​​തീ​​ഷ് ദേ​​ശ്പാ​​ണ്ഡെ നി​​ര​​വ​​ധി പു​​സ്ത​​ക​​ങ്ങ​​ളു​​ടെ ര​​ച​​യി​​താ​​വാ​​ണ്. ‘ക​​ണ്ട​ം​പ​റ​​റി ഇ​​ന്ത്യ: എ ​​സോ​​ഷ്യോ​​ള​​ജി​​ക്ക​​ൽ വ്യൂ’ ​​എ​​ന്ന അ​​ദ്ദേ​​ഹ​​ത്തി​​​ന്റെ പു​​സ്ത​​കം മ​​ല​​യാ​​ള​​ത്തി​​ലേ​​ക്ക് വി​​വ​​ർ​​ത്ത​​നം ചെ​​യ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. കോ​​ഴി​​ക്കോ​​ട് ഫ്ര​​റ്റേ​​ണി​​റ്റി മൂ​​വ്മെ​​ന്റ് സം​​ഘ​​ടി​​പ്പി​​ച്ച റി​​സ​​ർ​​വേ​​ഷ​​ൻ സ​​മ്മി​​റ്റി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​ന് എ​​ത്തി​​യ​ സ​തീ​ഷ്​ ദേശ്പാ​ണ്ഡെ​യു​മാ​യി ഡോ. സാദിഖ് പി.കെ. ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​​ന്റെ പ്ര​​സ​​ക്ത ഭാ​​ഗ​​ങ്ങ​​ളാ​ണ്​ ചു​വ​ടെ...

ഇ.​​ഡ​​ബ്ല്യൂ.​​എ​​സ് സം​​വ​​ര​​ണ വി​​ഷ​​യ​​ത്തി​​ലു​​ള്ള സു​​പ്രീം​​കോ​​ട​​തി വി​​ധി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തി തു​​ട​​ങ്ങാം. ജാ​​തി​​യു​​ടെ​​യും സം​​വ​​ര​​ണ​​ത്തി​​ന്റെ​​യും മേ​​ൽ ഈ ​​വി​​ധി​​യു​​ണ്ടാ​​ക്കാ​​ൻ പോ​​കു​​ന്ന ആ​​ഘാ​​ത​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് താ​​ങ്ക​​ൾ​​ക്കെ​​ന്താ​​ണ് തോ​​ന്നു​​ന്ന​​ത്?

ഒ​​രു​​പ​​ക്ഷേ പ​​ല​​രും വി​​ശ്വ​​സി​​ക്കു​​ന്ന​​തി​​ന് വി​​രു​​ദ്ധ​​മാ​​യി, സം​​വ​​ര​​ണ​​ത്തി​​ന്റെ ച​​രി​​ത്ര​​മ​​ല്ല ജാ​​തി​​യു​​ടെ ച​​രി​​ത്രം; ജാ​​തി​​യു​​ടെ ച​​രി​​ത്രം കു​​റേ​​ക്കൂ​​ടി വി​​ശാ​​ല​​മാ​​ണ്. പ​​ക്ഷേ അ​​തേ​​സ​​മ​​യം സം​​വ​​ര​​ണ​​ത്തി​​ന്റെ ച​​രി​​ത്രം ന​​മ്മു​​ടെ രാ​​ജ്യ​​ത്തെ ജാ​​തി​​യു​​ടെ ച​​രി​​ത്ര​​ത്തി​​ൽ വ​​ള​​രെ പ്ര​​ധാ​​ന​​മാ​​ണു​​താ​​നും, കാ​​ര​​ണം സം​​വ​​ര​​ണ​​മെ​​ന്ന ആ​​ശ​​യം ഇ​​ന്ത്യ​​യി​​ൽ ജാ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​തും അ​​തി​​നാ​​ൽ സാ​​ധാ​​ര​​ണ​​ക്കാ​​രെ സം​​ബ​​ന്ധി​​ച്ച് പ്ര​​ത്യ​​യ​​ശാ​​സ്ത്ര​​പ​​ര​​മാ​​യി പ്ര​​ധാ​​ന​​വു​​മാ​​ണ്. ഒ​​രു ആ​​ശ​​യ​​മെ​​ന്ന നി​​ല​​യി​​ൽ സം​​വ​​ര​​ണ​​ത്തി​​നു​ മേ​​ൽ ഈ ​​കോ​​ട​​തി​വി​​ധി​​യു​​ണ്ടാ​​ക്കു​​ന്ന ആ​​ഘാ​​ത​​ങ്ങ​​ളി​​ലേ​​ക്ക് ആ​​ദ്യം വ​​രാം. എ​​ന്റെ അ​​ഭി​​പ്രാ​​യ​​ത്തി​​ൽ 1921ൽ ​​മ​​ദ്രാ​​സ് പ്ര​​സി​​ഡ​​ൻ​​സി സ​​മു​​ദാ​​യ​​ങ്ങ​​ൾ​​ക്കും ജാ​​തി​​ക​​ൾ​​ക്കു​​മി​​ട​​യി​​ൽ തൊ​​ഴി​​ലു​​ക​​ളും സീ​​റ്റു​​ക​​ളും വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​തി​​നാ​​യി ന​​ട​​പ്പാ​​ക്കി​​യ ക​​മ്യൂ​​ണ​​ൽ ഗ​​വ​​ണ്മെ​​ന്റ് ഓ​​ർ​​ഡ​​റി​​ലേ​​ക്കാ​​ണ് (ക​​മ്യൂ​​ണ​​ൽ ജി.​​ഒ) ഈ ​​തീ​​രു​​മാ​​നം ന​​മ്മെ കൊ​​ണ്ടു​​പോ​​വു​​ന്ന​​ത്.

ഇ.​​ഡ​​ബ്ല്യൂ.​​എ​​സ് വി​​ധി കൂ​​ടു​​ത​​ൽ സം​​വ​​ര​​ണ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള വാ​​തി​​ൽ തു​​റ​​ക്കു​​ക​​യും അ​​ല്ലെ​​ങ്കി​​ൽ നി​​ല​​വി​​ലെ സം​​വ​​ര​​ണ​​ത്തി​​ന്റെ വി​​ത​​ര​​ണ​​ത്തി​​ൽ മാ​​റ്റം കൊ​​ണ്ടു​​വ​​രുക​​യു​​മാ​​ണ് ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. അ​​തു​​കൊ​​ണ്ട് ത​​ന്നെ, വി​​രോ​​ധാ​​ഭാ​​സ​​മെ​​ന്നു പ​​റ​​യ​​ട്ടെ, ‘unreserved’ വി​​ഭാ​​ഗ​​മാ​​ണ് വം​​ശ​​ഹ​​ത്യാ​​ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന ഒ​​രു ജീ​​വി​​വി​​ഭാ​​ഗ​​മാ​​യി നി​​ല​​വി​​ൽ മാ​​റി​​യി​​രി​​ക്കു​​ന്ന​​ത്! കാ​​ര​​ണം എ​​ല്ലാ​​വ​​രും ഉ​​ന്നം വെ​​ക്കു​​ന്ന​​തും അ​​താ​​ണ്, ചി​​ല​​രെ​​ങ്കി​​ലും അ​​തി​​ൽ വി​​ജ​​യി​​ക്കു​​ക​​യും ചെ​​യ്യും. അ​​തു​​കൊ​​ണ്ട് ത​​ത്ത്വ​ത്തി​​ൽ, നി​​ല​​വി​​ലു​​ള്ള അ​​വ​​സ്ഥ​​യെ​​ക്കാ​​ൾ താ​​ര​​ത​​മ്യേ​​ന മോ​​ശ​​മ​​ല്ലാ​​ത്ത, ക​​മ്യൂ​​ണ​​ൽ ജി.​​ഒ എ​​ന്ന​​തി​​ലേ​​ക്കാ​​ണ് നാം ​​പോ​​യി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​തെ​​ന്ന് പ​​റ​​യാം. പ​​ക്ഷേ ജാ​​തി​​യെ ക്ര​​മേ​​ണ ഉ​​ന്മൂ​​ല​​നം ചെ​​യ്യു​​ക എ​​ന്നോ അ​​ല്ലെ​​ങ്കി​​ൽ ഏ​​റ്റ​​വും കു​​റ​​ഞ്ഞ​​ത് ഭൗ​​തി​​ക-​​സാ​​മൂ​​ഹി​​ക അ​​സ​​മ​​ത്വ​​ത്തി​​ന്റെ കാ​​ര്യ​​ത്തി​​ൽ ജാ​​തി​​യെ അ​​പ്ര​​സ​​ക്ത​​മാ​​ക്കു​​ക എ​​ന്നോ ഉ​​ള്ള ല​​ക്ഷ്യം ഉ​​പേ​​ക്ഷി​​ക്ക​​പ്പെ​​ടും എ​​ന്നു​​ള്ള​​താ​​ണ് പി​​ന്നീ​​ടു​​ള്ള മു​​ഖ്യ പ്ര​​ശ്നം. ഈ ​​വി​​ധി​​യോ​​ടു​​കൂ​​ടി സു​​പ്രീം​കോ​​ട​​തി മു​​മ്പ് നി​​ശ്ച​​യി​​ച്ചി​​രു​​ന്ന 50 ശ​​ത​​മാ​​ന​​മെ​​ന്ന പ​​രി​​ധി ഇ​​പ്പോ​​ൾ ഒ​​രു പ്ര​​ശ്ന​​മ​​െ​ല്ല​​ന്ന രീ​​തി​​യി​​ൽ തി​​രി​​ച്ചെ​​ടു​​ത്തി​​രി​​ക്കു​​ക​​യാ​​ണ്. അ​​ത് പോ​​യി​​ക്ക​​ഴി​​ഞ്ഞി​​രി​​ക്കു​​ന്നു. പ​​ക്ഷേ, സാ​​മ്പ​​ത്തി​​കാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മാ​​ത്രം നി​​ർ​​വ​​ചി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന ഇ.​​ഡ​​ബ്ല്യു.​​എ​​സ് പോ​​ലെ ഒ​​ന്നി​​ൽ​നി​​ന്ന് ചി​​ല പ്ര​​ത്യേ​​ക ജാ​​തി​​വി​​ഭാ​​ഗ​​ങ്ങ​​ളെ – അ​​വ​​രു​​ടെ ജാ​​തി സ്വ​​ത്വം ഒ​​ന്നി​​ന്റെ പേ​​രി​​ൽ മാ​​ത്രം – പു​​റ​​ത്തു​​നി​​ർ​​ത്തി​​യ​​തി​​ന് ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യി സാ​​ധ്യ​​ത ക​​ണ്ടെ​​ത്തി​​യ​​തെ​​ങ്ങ​​നെ എ​​ന്ന​​തി​​ൽ എ​​നി​​ക്കി​​പ്പോ​​ഴും അ​​ത്ഭു​​ത​​മു​​ണ്ട്. ഇ​​നി എ​​സ്.​​സി, എ​​സ്.​​ടി, ഒ.​​ബി.​​സി വി​​ഭാ​​ഗ​​ങ്ങ​​ൾ ഈ ​​സാ​​മ്പ​​ത്തി​​ക മാ​​ന​​ദ​​ണ്ഡ​​ത്തി​​ന് കീ​​ഴി​​ൽ വ​​ന്നാ​​ൽ​പോ​​ലും ഇ.​​ഡ​​ബ്ല്യൂ.​​എ​​സ് സം​​വ​​ര​​ണ​​ത്തി​​ൽ​നി​​ന്ന് അ​​വ​​ർ പു​​റ​​ത്താ​​ക്ക​​പ്പെ​​ടും. അ​​വ​​ര​​ല്ലാ​​തെ ത​​ന്നെ സം​​വ​​ര​​ണീ​​യ​​രാ​​ണ് എ​​ന്നാ​​ണ് ഇ​​തി​​ന് പ​​റ​​ഞ്ഞി​​രി​​ക്കു​​ന്ന കാ​​ര​​ണം. എ​​സ്.​​സി/​​എ​​സ്.​​ടി/​​ഒ.​​ബി.​​സി സം​​വ​​ര​​ണ​​വും ഇ.​​ഡ​​ബ്ല്യൂ.​​എ​​സ് സം​​വ​​ര​​ണ​​വും ത​​മ്മി​​ലും ത​​ത്ത്വ​ത്തി​​ലും നി​​യ​​മ​​പ​​ര​​മാ​​യും ഒ​​രു വ്യ​ത്യാ​​സ​​വു​​മി​​ല്ലെ​​ന്നുകൂ​​ടി 103ാം ഭേ​​ദ​​ഗ​​തി​​യെ അം​​ഗീ​​ക​​രി​​ച്ച ജ​​ഡ്ജി​​മാ​​ർ വാ​​ദി​​ക്കു​​ന്നു എ​​ന്നു​​കൂ​​ടി​​യാ​​ണ് ഇ​​തി​​ന്റെ അ​​ർ​​ഥം. സു​​പ്രീം​​കോ​​ട​​തി​​യു​​ടെ വി​​ധി​​യോ​​ടെ ജാ​​തി​​സം​​വ​​ര​​ണ​​വും സാ​​മ്പ​​ത്തി​​ക​​മാ​​യ പ്ര​​തി​​കൂ​​ല സാ​​ഹ​​ച​​ര്യ​​വും ത​​മ്മി​​ൽ ഒ​​രു വ്യ​​ത്യാ​​സ​​വു​​മി​​ല്ലെ​​ന്ന സാ​​ഹ​​ച​​ര്യം സൃ​​ഷ്ടി​​ക്ക​​പ്പെ​​ട്ടു.

പ്രഫ. സതീഷ്​ ദേ​​ശ്പാ​​ണ്ഡെ

പ്രഫ. സതീഷ്​ ദേ​​ശ്പാ​​ണ്ഡെ

സു​​പ്രീം​​കോ​​ട​​തി​​യി​​ൽ ഈ ​​നി​​യ​​മ​​ത്തി​​ന് ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന അം​​ഗീ​​കാ​​രം അ​​ർ​​ഥ​​മാ​​ക്കു​​ന്ന​​ത് – വി​​യോ​​ജി​​ച്ചു​കൊ​​ണ്ടു​​ള്ള ജ​​സ്റ്റി​​സ് ഭ​​ട്ടി​​ന്റെ വി​​ധി​​യി​​ൽ എ​​ഴു​​തി​​യി​​രി​​ക്കു​​ന്ന​​തുപോ​​ലെ – സ്വ​​ത​​ന്ത്ര ഇ​​ന്ത്യ​​യി​​ൽ ആ​​ദ്യ​​മാ​​യി, സാ​​മൂ​​ഹി​​ക​​മാ​​യി വി​​വേ​​ച​​നം നേ​​രി​​ടു​​ന്നു​​വെ​​ന്ന് ഒ​​രു​ത​​ര​​ത്തി​​ലും വാ​​ദി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത ചി​ല സ​വ​ർ​ണ ജാ​​തി സ​​മു​​ദാ​​യ​​ങ്ങ​​ൾ​​ക്ക് അ​​നു​​കൂ​​ല​​മാ​​യി ഇ​​ന്ത്യ​​ൻ ഭ​​ര​​ണ​​കൂ​​ടം വി​​വേ​​ച​​നം കാ​​ണി​​ക്കാ​​ൻ പോ​​കു​​ന്നു​​വെ​​ന്നാ​​ണ്. വാ​​സ്ത​​വ​​ത്തി​​ൽ, വി​​വേ​​ച​​നം കാ​​ണി​​ക്കു​​ന്ന​​വ​​രാ​​ണ് ഈ ​​ജാ​​തി​​ക​​ൾ (അ​​വ​​ർ മാ​​ത്ര​​മ​​ല്ലെ​​ങ്കി​​ലും). മു​​മ്പൊ​​രി​​ക്ക​​ലും സം​​ഭ​​വി​​ക്കാ​​ത്ത​​താ​​ണി​​ത്. സം​​ഭ​​വി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ൽ​ത​​ന്നെ, മേ​​ൽ​​ജാ​​തി സ​​മു​​ദാ​​യ​​ങ്ങ​​ൾ സ്വാ​​ഭാ​​വി​​ക​​മാ​​യി കൈ​​വ​​ശം​വെ​​ച്ചി​​രി​​ക്കു​​ന്ന പ്രാ​​പ്തി​​യെ​​യും അ​​ധി​​കാ​​ര​​ത്തെ​​യും പ​​രി​​മി​​ത​​പ്പെ​​ടു​​ത്താ​​ൻ ന​​മ്മു​​ടെ നീ​​തി​​ന്യാ​​യ വ്യ​​വ​​സ്ഥ ശ്ര​​മി​​ച്ചി​​രു​​ന്നു. ഇ​​താ​​ദ്യ​​മാ​​യാ​​ണ് അ​​വ​​ർ​​ക്ക് പ്ര​​ത്യേ​​ക​​മാ​​യൊ​​രു അ​​വ​​കാ​​ശം വ​​ക​​വെ​​ച്ചു ന​​ൽ​​കു​​ന്ന​​ത്. സാ​​ങ്കേ​​തി​​ക​​മാ​​യി അ​​ഷ്റ​​ഫി മു​​സ്‍ലിം​​ക​​ളും മേ​​ൽ​​ജാ​​തി ക്രി​​സ്ത്യാ​​നി​​ക​​ളും ഇ​​തി​​ന് യോ​​ഗ്യ​​രാ​​ണെ​​ങ്കി​​ലും ‘‘അ​​ഷ്റ​​ഫി മു​​സ്‍ലിം​​ക​​ളെ സം​​ബ​​ന്ധി​​ച്ച് ഇ.​​ഡ​​ബ്ല്യൂ.​​എ​​സ് ഒ​​രു ന​​ല്ല അ​​വ​​സ​​ര​​മാ​​ണെ​​ന്ന്’’ നി​​ങ്ങ​​ളാ​​രോ​​ടെ​​ങ്കി​​ലും പ​​റ​​ഞ്ഞാ​​ൽ എ​​ന്ത് സം​​ഭ​​വി​​ക്കും, ആ​​രു​​മ​​ത് വി​​ശ്വ​​സി​​ക്കാ​​ൻ പോ​​കു​ന്നി​​ല്ല. പ്ര​​ക​​ട​​മാ​​യും ഇ​​ത് മേ​​ൽ​​ജാ​​തി​​ക​​ളു​​ടെ പ്ര​​ത്യേ​​ക മ​​ണ്ഡ​​ല​​ത്തെ മാ​​ത്രം ഉ​​ദ്ദേ​​ശി​​ച്ചു​​ള്ള​​തും, എ​​ട്ട് ല​​ക്ഷം പ​​രി​​ധി എ​​ന്ന​​ത് എ​​ല്ലാ​​ർ​​ക്കു​​മ​​റി​​യാ​​വു​​ന്ന​​തു​​പോ​​ലെ മേ​​ൽ​​ജാ​​തി ജ​​ന​​സം​​ഖ്യ​​യു​​ടെ ഭൂ​​രി​​ഭാ​​ഗ​​ത്തെ​​യും ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന ഒ​​രു പ്ര​​ഹ​​സ​​ന​​വു​​മാ​​ണ്.

എ​​ന്നെ സം​​ബ​​ന്ധി​​ച്ച്, ഇ​​ന്ദി​​ര സാ​​ഹ്നി കേ​​സി​​ലെ സു​​പ്രീം​​കോ​​ട​​തി​​യു​​ടെ ത​​ന്നെ ഒ​​മ്പ​​തം​​ഗ ബെ​​ഞ്ചി​​ന്റെ വി​​ധി​​യെ ഇ​​ത് അ​​ട്ടി​​മ​​റി​​ച്ചു എ​​ന്നു​​ള്ള​​താ​​ണ് മ​​റ്റൊ​​രു പ്ര​​ധാ​​ന സം​​ഗ​​തി. സാ​​മ്പ​​ത്തി​​ക മാ​​ന​​ദ​​ണ്ഡം മാ​​ത്രം സം​​വ​​ര​​ണ​​വി​​ഷ​​യ​​ത്തി​​ൽ പ​​രി​​ഗ​​ണി​​ക്കാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്ന് പ്ര​​സ്തു​​ത കോ​​ട​​തി വി​​ധി വ്യ​​ക്ത​​മാ​​ക്കി പ​​റ​​യു​​ന്നു​​ണ്ട്. ആ ​​വി​​ധി​പ്ര​​കാ​​രം സാ​​മ്പ​​ത്തി​​ക​​നി​​ല​​യു​​ടെ മാ​​ത്രം അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സം​​വ​​ര​​ണം ന​​ൽ​​കു​​ക സാ​​ധ്യ​​മ​​ല്ല. അ​​തു​​കൊ​​ണ്ട് സം​​വ​​ര​​ണ ച​​രി​​ത്ര​​ത്തെ മു​​ൻ​​നി​​ർ​​ത്തി നോ​​ക്കു​​മ്പോ​​ൾ, സം​​വ​​ര​​ണ​​ത്തി​​ന്റെ രൂ​​പം അ​​തി​​ന്റെ അ​​ന്ത​​സ്സ​​ത്ത​​യെ കീ​​ഴ​​ട​​ക്കി​​യി​​രി​​ക്കു​​ന്നു എ​​ന്ന് ഇ.​​ഡ​​ബ്ല്യൂ.​​എ​​സ് വി​​ധി തെ​​ള​​ിയി​​ച്ചി​​രി​​ക്കു​​ന്നു. സം​​വ​​ര​​ണ​​ത്തി​​ന്റെ ആ ​​രൂ​​പ​​മാ​​ണ് – സം​​വ​​ര​​ണ ക്വോ​​ട്ട – എ​​ല്ലാ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കും വേ​​ണ്ട​​ത്. സാ​​മൂ​​ഹി​ക നീ​​തി പ​​രി​​ഗ​​ണി​​ച്ചു നോ​​ക്കു​​മ്പോ​​ഴും യു​​ക്തി​​പ​​ര​​മാ​​യി നോ​​ക്കു​​മ്പോ​​ഴും, ഞാ​​നൊ​​രു നി​​യ​​മ​​ജ്ഞ​ന​​ല്ലാ​​ത്ത​​തി​​നാ​​ൽ ഉ​​റ​​പ്പി​​ക്കാ​​ൻ ക​​ഴി​​യി​​ല്ലെ​​ങ്കി​​ലും, നി​​യ​​മ​​പ​​ര​​മാ​​യി നോ​​ക്കു​​മ്പോ​​ഴും പ്ര​​ശ്ന​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ധാ​​ര​​ണ​​യോ​​ട് കൂ​​ടു​​ത​​ൽ പൊ​​രു​​ത്ത​​പ്പെ​​ടു​​ന്ന യു​​ക്തി​സ​​ഹ​​മാ​​യ പ​​രി​​ഹാ​​രം ആ​​വാ​​മാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് എ​​നി​​ക്ക് തോ​​ന്നു​​ന്ന​​ത്. ഇ.​​ഡ​​ബ്ല്യൂ.​​എ​​സ് നി​​യ​​മ​​ത്തി​​ൽ പ​​റ​​ഞ്ഞ സാ​​മ്പ​​ത്തി​​ക​​മാ​​യ ബ​​ല​​ഹീ​​ന​​ത പോ​​ലെ പ്ര​​ശ്നം സാ​​മ്പ​​ത്തി​​ക​​മാ​​ണെ​​ന്നാ​​ണ് മ​​ന​​സ്സി​​ലാ​​ക്കി​​യ​​തെ​​ങ്കി​​ൽ പ​​രി​​ഹാ​​ര​​വും സാ​​മ്പ​​ത്തി​​കം ത​​ന്നെ​​യാ​​യി​​രി​​ക്ക​​ണം. അ​​ത് ക്വോ​​ട്ട സ​​മ്പ്ര​​ദാ​​യം ആ​​വാ​​ൻ പാ​​ടി​​ല്ലാ​​യി​​രു​​ന്നു, കാ​​ര​​ണം അ​​ത് സ​​മ​​ത്വ​​ത്തെ സം​​ബ​​ന്ധി​​ച്ച ന​​മ്മു​​ടെ ഭ​​ര​​ണ​​ഘ​​ട​​നാ അ​​നു​​ശാ​​സ​​ന​​ങ്ങ​​ൾ​​ക്ക് തീ​​ർ​​ത്തു​​മെ​​തി​​രാ​​ണ്. അ​​തു​​കൊ​​ണ്ട് സ​​മ​​ത്വ​​ത്തെ​​ക്കു​​റി​​ച്ച ഭ​​ര​​ണ​​ഘ​​ട​​നാ അ​​നു​​ശാ​​സ​​ന​​ങ്ങ​​ളെ മ​​റി​​ക​​ട​​ക്ക​​ണ​​മെ​​ങ്കി​​ൽ അ​​ത്ത​​ര​​മൊ​​രു ത​​ത്ത്വ​​ത്തെ മ​​റി​​ക​​ട​​ക്കാ​​ൻ പ​​ര്യാ​​പ്ത​​മാ​​യ സാ​​മൂ​​ഹി​​ക നീ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​തോ അ​​ല്ലാ​​ത്ത​​തോ ആ​​യ മ​​തി​​യാ​​യ കാ​​ര​​ണം നി​​ങ്ങ​​ളു​​ടെ ഭാ​​ഗ​​ത്ത് ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. അ​​തി​​നാ​​ൽ, സ​​മ​​ത്വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ത​​ത്ത്വ​ങ്ങ​​ളെ മേ​​ൽ​​ജാ​​തി​​ക്കാ​​ർ​​ക്കു വേ​​ണ്ടി ത​​ക​​ർ​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​ലൂ​​ടെ ന​​മ്മു​​ടെ നീ​​തി​​ന്യാ​​യ വ്യ​​വ​​സ്ഥ​​യെ അ​​ത് പൂ​​ർ​​ണ​​മാ​​യി ത​​കി​​ടം മ​​റി​​ച്ചി​​രി​​ക്കു​​ന്നു​​വെ​​ന്നാ​​ണ് എ​​നി​​ക്ക് തോ​​ന്നു​​ന്ന​​ത്, ഇ​​നി​​യ​​ത് പൂ​​ർ​​വ​​സ്ഥി​​തി​​യാ​​ലാ​​ക്കാ​​ൻ സ​​മ​​യ​​മെ​​ടു​​ക്കു​​ക​​യും ചെ​​യ്യും. അ​​തെ​​ങ്ങ​​നെ പ​​രി​​ഹ​​രി​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്ന് എ​​നി​​ക്ക​​റി​​യി​​ല്ല, കാ​​ര​​ണം നി​​ല​​വി​​ൽ ഒ​​രു​​പാ​​ട് വൈ​​രു​​ധ്യ​ങ്ങ​​ൾ അ​​തി​​ലു​​ണ്ട്.

സം​​വ​​ര​​ണ​​മെ​​ന്ന ആ​​ശ​​യം ജാ​​തി​​യു​​മാ​​യി മാ​​ത്ര​​മ​​ല്ല ബ​​ന്ധ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​തെ​​ന്ന് താ​​ങ്ക​​ൾ പ​​റ​​ഞ്ഞു. എ​​ന്നാ​​ലി​​പ്പോ​​ൾ സം​​വ​​ര​​ണ​​മെ​​ന്ന ആ​​ശ​​യ​​ത്തി​​ന് പു​​തി​​യൊ​​രു മാ​​നം കൈ​​വ​​ന്നി​​രി​​ക്കു​​ക​​യാ​​ണ്. അ​​ങ്ങ​​നെ​​യെ​​ങ്കി​​ൽ സം​​വ​​ര​​ണ​​ത്തെ എ​​ങ്ങ​​നെ​​യാ​​ണ് താ​​ങ്ക​​ൾ നോ​​ക്കി​​ക്കാ​​ണു​​ന്ന​​ത്? ഇ​​ന്ത്യ​​യി​​ൽ സം​​വ​​ര​​ണ​​ത്തി​​ന്റെ ഭാ​​വി എ​​ന്താ​​യി​​രി​​ക്കും എ​​ന്നാ​​ണ് താ​​ങ്ക​​ൾ ക​​രു​​തു​​ന്ന​​ത്?

വ്യ​​ത്യ​​സ്ത​​ത​​യെ​​ക്കാ​​ൾ വി​​വേ​​ച​​ന​​ത്തെ ഒ​​രു ആ​​ശ​​യ​​മെ​​ന്ന നി​​ല​​യി​​ൽ പ​​രി​​ഗ​​ണി​​ച്ചു തു​​ട​​ങ്ങാ​​മെ​​ന്ന് ക​​രു​​തു​​ന്നു. ഇ​​ന്ത്യ എ​​ന്ന ആ​​ശ​​യം രൂ​​പം​​കൊ​​ള്ളാ​​ൻ തു​​ട​​ങ്ങി​​യ നി​​മി​​ഷം മു​​ത​​ൽ, അ​​തൊ​​രു യാ​​ഥാ​​ർ​​ഥ്യ​​മാ​​യി മാ​​റാ​​ൻ ഒ​​രു​​ങ്ങി​​യ ഘ​​ട്ടം മു​​ത​​ൽ, ഇ​​ന്ത്യ എ​​ന്ന ആ​​ശ​​യം പി​​റ​​ക്കു​​ന്ന നി​​മി​​ഷം ത​​ന്നെ ഒ​​രു പ്ര​​തി​​സ​​ന്ധി​​െ​യ അ​​ഭി​​മു​​ഖീ​​ക​​രി​​ച്ചി​​രു​​ന്നു. ദു​​വി​​ധ എ​​ന്ന അ​​വ​​സ്ഥ​​യാ​​ണ​​ത്.​ സം​​സ്കൃ​​ത ഭാ​​ഷ​​യി​​ൽ വേ​​രു​​ക​​ളു​​ള്ള, ഇ​​ന്ത്യ​​യി​​ലെ ഏ​​ക​​ദേ​​ശം എ​​ല്ലാ ഭാ​​ഷ​​യി​​ലു​​മു​​ള്ള ഒ​​രു പ​​ദ​​മാ​​ണ് ‘ദു​​വി​​ധ’ എ​​ന്ന​​ത്. ര​​ണ്ടു പാ​​ത​​ക​​ൾ, ര​​ണ്ടു വ​​ഴി​​ക​​ൾ എ​​ന്നൊ​​ക്കെ​​യാ​​ണ് ഇ​​തി​​ന്റെ പ​​ദാ​​ർ​​ഥം. ര​​ണ്ട് സാ​​ധ്യ​​ത​​ക​​ളി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​ൻ നി​​ങ്ങ​​ൾ​​ക്ക് സാ​​ധി​​ക്കാ​​ത്ത അ​​വ​​സ്ഥ. ഇ​​ന്ത്യ എ​​ന്ന അ​​ല്ലെ​​ങ്കി​​ൽ ന​​മ്മു​​ടെ രാ​​ഷ്ട്ര​​മെ​​ന്ന സ​​ങ്ക​​ൽ​പം തു​​ട​​ക്കം മു​​ത​​ൽ​​ക്കുത​​ന്നെ ര​​ണ്ട് യാ​​ഥാ​​ർ​​ഥ്യ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ വി​​ഭ​​ജി​​ത​​മാ​​യി​​രു​​ന്നു; ഒ​​രു​വ​​ശ​​ത്ത്, എ​​ല്ലാ പൗ​​ര​​ന്മാ​​രും നി​​യ​​മ​​ത്തി​​ന് മു​​മ്പാ​​കെ സ​​മ​​ന്മാ​​രാ​​ണെ​​ന്നു തു​​ട​​ങ്ങി​​യ പാ​​ശ്ചാ​​ത്യ ലി​​ബ​​റ​​ൽ മൂ​​ല്യ​​ങ്ങ​​ള​​ട​​ങ്ങി​​യ ബൂ​​ർ​​ഷ്വാ സ​​മ​​ത്വ സ​​ങ്ക​​ൽ​​പം. മ​​റ്റൊ​​രു വ​​ശ​​ത്ത്, ഇ​​ത്ത​​രം സ​​മ​​ത്വ​​ത്തെ​​ക്കു​​റി​​ച്ച പാ​​ശ്ചാ​​ത്യ​​ൻ-​ ലി​​ബ​​റ​​ൽ ത​​ത്ത്വ​​ങ്ങ​​ളു​​മാ​​യി ജാ​​തിസ്ഥാ​​പ​​ന​​ങ്ങ​​ൾ എ​​ങ്ങ​​നെ​​യാ​​ണ് പൂ​​ർ​​ണ​​മാ​​യും ഇ​​ട​​ഞ്ഞു​​നി​​ൽ​​ക്കു​​ന്ന​​ത് എ​​ന്ന തി​​രി​​ച്ച​​റി​​വ് (ഈ ​​തി​​രി​​ച്ച​​റി​​വ് വ്യ​​ത്യ​​സ്ത പ്ര​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ സ​​മ്മ​​ർ​​ദം കാ​​ര​​ണ​​മു​​ണ്ടാ​​യ​​താ​​ണ്, മ​​റി​​ച്ച് സ്വ​​മേ​​ധ​​യാ ഉ​​ണ്ടാ​​യ​​ത​​ല്ല). ഇ​​താ​​ണ് ന​​മ്മു​​ടെ നാ​​ഗ​​രി​​ക​​മാ​​യ ‘ദു​​വി​​ധ’, അ​​ഥ​​വാ ന​​മ്മു​​ടെ ഭ​​ര​​ണ​​വ​​ർ​​ഗം അ​​ക​​പ്പെ​​ട്ടി​​രു​​ന്ന പ്ര​​തി​​സ​​ന്ധി. ഒ​​രു കൊ​​ളോ​​ണി​​യ​​ൽ സാ​​ഹ​​ച​​ര്യ​​ത്തി​​ന​​ക​​ത്തുനി​​ന്നാ​​ണ് ആ​​ധു​​നി​​ക​​മാ​​കാ​​നു​​ള്ള ആ​​ഗ്ര​​ഹം അ​​വ​​ർ നേ​​ടു​​ക​​യും ആ​​ർ​​ജി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​തും, ആ ​​ആ​​ഗ്ര​​ഹ​​മാ​​ണ് ന​​മ്മെ ഈ ​​വ​​ഴി​​യി​​ലെ​​ത്തി​​ച്ച​​തും. ഈ ​​പ്ര​​തി​​സ​​ന്ധി​​യെ അ​​ല്ലെ​​ങ്കി​​ൽ ഈ ​​ര​​ണ്ട് സ​​ങ്ക​​ൽ​പ​ങ്ങ​​ൾ ത​​മ്മി​​ലു​​ള്ള വൈ​​രു​​ധ്യ​​ത്തെ ന​​മു​​ക്ക് അ​​വ​​ഗ​​ണി​​ക്കാ​​നാ​​കു​​മാ​​യി​​രു​​ന്നെ​​ന്നോ ഇ​​ന്നു​​ള്ള​​തി​​ൽ​നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യൊ​​രു വി​​ധി ന​​മു​​ക്കു​​ണ്ടാ​​കു​​മാ​​യി​​രു​​ന്നോ എ​​ന്നോ എ​​നി​​ക്ക​​റി​​യി​​ല്ല.

ഈ ​​പ്ര​​തി​​സ​​ന്ധി​​യി​​ൽ​നി​​ന്ന് ഉ​​രു​​ത്തി​​രി​​ഞ്ഞു വ​​ന്ന പ​​രി​​ണതി, അ​​ല്ലെ​​ങ്കി​​ൽ അ​​തി​​ന്റെ പ​​രി​​ഹാ​​ര​​മാ​​യി പു​​റ​​ത്തുവ​​ന്ന​​ത് ന​​മ്മു​​ടെ ഭ​​ര​​ണ​​ഘ​​ട​​ന​​യാ​​ണ്. അ​​തു​​കൊ​​ണ്ടുത​​ന്നെ ജാ​​തി​​യെ​​ക്കു​​റി​​ച്ച് സം​​സാ​​രി​​ക്കാ​​തി​​രി​​ക്കാ​​ൻ ന​​മ്മു​​ടെ ഭ​​ര​​ണ​​ഘ​​ട​​ന അ​​ങ്ങേ​​യ​​റ്റം പാ​​ടു​​പെ​ടു​​ന്നു​​ണ്ട്, ഭ​​ര​​ണ​​ഘ​​ട​​നത​​ന്നെ പ​​രി​​ശോ​​ധി​​ച്ചാ​​ൽ വ​​ള​​രെ വി​​ര​​ള​​മാ​​യേ ജാ​​തി​​യെ​​ക്കു​​റി​​ച്ച് ആ ​​അ​​ർ​​ഥ​​ത്തി​​ൽ സൂ​​ചി​​പ്പി​​ക്കു​​ന്നു​​ള്ളൂ എ​​ന്ന് കാ​​ണാ​​ൻ സാ​​ധി​​ക്കും. അ​​സ്പൃ​​ശ്യ​​ത എ​​ന്താ​​ണെ​​ന്ന് നി​​ർ​വ​​ചി​​ക്കാ​​തെ​​യാ​​ണ് അ​​തി​​നെ ഇ​​ല്ലാ​​താ​​ക്കി​​യ​​ത്. ചി​​ല ആ​​ചാ​​ര​​ങ്ങ​​ളെ​​ക്കു​​റി​​ച്ച സൂ​​ച​​ന​​ക​​ൾ മാ​​ത്ര​​മേ ഉ​​ള്ളൂ. വി​​വേ​​ച​​ന​​ത്തെ​​ക്കു​​റി​​ച്ച് പ്ര​​ക​​ട​​മാ​​യി എ​​വി​​ടെ​​യും പ​​റ​​ഞ്ഞി​​ട്ടി​​ല്ല. ചി​​ല പ്ര​​ത്യേ​​ക ജാ​​തി-​​ഗോ​​ത്ര സ​​മു​​ദാ​​യ​​ങ്ങ​​ളു​​ടെ – പ​​ട്ടി​​ക എ​​ന്ന് വി​​ളി​​ക്ക​​പ്പെ​​ടു​​ന്ന – ലി​​സ്റ്റ് മാ​​ത്ര​​മേ ഉ​​ള്ളൂ. ഒ​​രു ത​​രം മാ​​യാ​​ജാ​​ല​​ത്തി​​ലൂ​​ടെ ഉ​​ണ്ടാ​​ക്കി​​യ​​പോ​​ലെ​​യാ​​ണ് ഈ ​​ലി​​സ്റ്റു​​ക​​ൾ. സ​​മ​​ത്വ​​മെ​​ന്ന ത​​ത്ത്വ​​ത്തെ മ​​റി​​ക​​ട​​ക്കു​​ന്ന വി​​ധ​​ത്തി​​ൽപോ​​ലു​​മു​​ള്ള പ്ര​​ത്യേ​​ക പ​​രി​​ച​​ര​​ണം ആ​​വ​​ശ്യ​​മു​​ള്ള​​വ​​രെ​​ന്ന് തി​​രി​​ച്ച​​റി​​യ​​പ്പെ​​ട്ട ജാ​​തി-​​ഗോ​​ത്ര വി​​ഭാ​​ഗ​​ങ്ങ​​ള​​ട​​ങ്ങി​​യ​​താ​​ണ് ഈ ​​ലി​​സ്റ്റു​​ക​​ൾ. ഇ​​തി​​ന്റെ അ​​നി​​വാ​​ര്യ​​ത​​യെ​​ന്താ​​ണ് എ​​ന്ന് വ്യ​​ക്ത​​മാ​​യി എ​​വി​​ടെ​​യും പ​​റ​​ഞ്ഞി​​ട്ടി​​ല്ല. ഭ​​ര​​ണ​​ഘ​​ട​​ന​​ക്കു പു​​റ​​ത്ത് ന​​മ്മു​​ടെ രാ​​ഷ്ട്രീ​​യ​​ത്തി​​ലും ച​​രി​​ത്ര​​ത്തി​​ലു​​മൊ​​ക്കെ​​യാ​​ണ് അ​​തു​​ള്ള​​ത്.

അ​​ത്ത​​ര​​ത്തി​​ൽ ഭ​​ര​​ണ​​ഘ​​ട​​ന​​ക്ക് പി​​റ​​കെ ഒ​​ര​​ർ​​ഥ​ത്തി​​ൽ ന​​മ്മു​​ടെ നീ​​തി​​ന്യാ​​യ​​വ്യ​​വ​​സ്ഥ​​യും ജാ​​തി​​യെ കു​​റി​​ച്ച് തു​​റ​​ന്ന് സം​​സാ​​രി​​ക്കാ​​ൻ നാ​​ണി​​ച്ചി​​രു​​ന്നു. ജാ​​തി​​യെ കു​​റി​​ച്ച് സം​​സാ​​രി​​ക്കാ​​ൻ ക​​ഴി​​യാ​​തെ വ​​രുക​​യും, അ​​തേ​​സ​​മ​​യം മ​​റു​​വ​​ശ​​ത്ത് അ​​തേ​​ക്കു​​റി​​ച്ച് സം​​സാ​​രി​​ക്കാ​​ൻ ന​​മ്മു​​ടെ രാ​​ഷ്ട്രീ​​യം നി​​ര​​ന്ത​​രം നി​​ർ​​ബ​​ന്ധി​​ക്കു​​ക​​യും ചെ​​യ്തു​​കൊ​​ണ്ടി​​രു​​ന്നു. അ​​ങ്ങ​​നെ നോ​​ക്കു​​മ്പോ​​ൾ ഇ​​ത് മ​​റ്റൊ​​രു ‘ദു​​വി​​ധ’ ആ​​ണ്! വ്യ​​ക്ത​​മാ​​ക്കി ഒ​​ന്നും പ​​റ​​യാ​​തെ കാ​​ര്യ​​ങ്ങ​​ൾ വ​​ള​​ച്ചു​​കെ​​ട്ടി​​പ്പ​​റ​​യു​​ന്ന​​തി​​ലൂ​​ടെ ആ​​ണ് ഇ​​ത് പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ട്ട​​ത്. അ​​തു​​കൊ​​ണ്ട് വ​​ക്രീ​​ക​​രി​​ച്ചു​​കൊ​​ണ്ടു​​ള്ള ഇ​​ത്ത​​രം സം​​സാ​​ര​​ങ്ങ​​ൾ ധാ​​രാ​​ളം കാ​​ണാ​​ൻ ക​​ഴി​​യും. ജാ​​തി​​യെ​​ക്കു​​റി​​ച്ച് നേ​​ർ​​ക്കു​​നേ​​രെ സം​​സാ​​രി​​ക്കാ​​ൻ ത​​യാ​​റാ​​കാ​​തി​​രി​​ക്കു​​ന്ന​​ത് ഭ​​ര​​ണ​​ഘ​​ട​​നാ സ​​മി​​തി സം​​വാ​​ദ​​ങ്ങ​​ൾ മു​​ത​​ൽ തു​​ട​​ങ്ങു​​ന്നു​​ണ്ട്. അ​​വി​​ടെ ‘പി​ന്നാ​​ക്കാ​​വ​​സ്ഥ’ എ​​ന്ന പ​​ദ​​ത്തി​​ലൂ​​ടെ വി​​വേ​​ച​​ന​​ത്തെ സൗ​​ക​​ര്യ​​പൂ​​ർ​​വം വ​​ഴു​​തി നീ​​ക്കു​​ക​​യാ​​യി​​രു​​ന്നു. വി​​വേ​​ച​​ന​​ത്തെ കു​​റി​​ച്ച് സം​​സാ​​രി​​ക്കാ​​തി​​രി​​ക്കാ​​നു​​ള്ള ഒ​​രു മാ​​ർ​​ഗ​​മാ​​യി​​രു​​ന്നു അ​​ത്.

ഡോ. സാദിഖ് പി.കെ.

ഡോ. സാദിഖ് പി.കെ.

അ​​തു​​കൊ​​ണ്ടാ​​ണ് താ​​ങ്ക​​ളു​​പ​​യോ​​ഗി​​ച്ച ‘വ്യ​​ത്യ​​സ്ത​​ത’ (difference) എ​​ന്ന പ​​ദം​കൊ​​ണ്ട് തു​​ട​​ങ്ങാ​​ൻ ഞാ​​ൻ ഒ​​രു​​ക്ക​​മ​​ല്ലെ​​ന്ന് പ​​റ​​ഞ്ഞ​​ത്. ന​​മ്മു​​ടെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ‘വ്യ​​ത്യ​​സ്ത​​ത​​ക്ക്’ കൂ​​ടു​​ത​​ൽ സ​​ങ്കീ​​ർ​​ണ​​മാ​​യ ച​​രി​​ത്ര​​മാ​​ണു​​ള്ള​​ത്, കാ​​ര​​ണം അ​​ത് പ്രാ​​ഥ​​മി​​ക​​മാ​​യി വി​​ഭ​​ജ​​ന​​ത്തി​​ന്റെ ച​​രി​​ത്ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണ് കി​​ട​​ക്കു​​ന്ന​​ത്. പാ​​കി​​സ്താ​​ൻ തി​​ര​​ഞ്ഞെ​​ടു​​ക്കാ​​ത്ത അ​​ല്ലെ​​ങ്കി​​ൽ തി​​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ ക​​ഴി​​യാ​​തെ ഇ​​ന്ത്യ​​യി​​ൽ നി​​ൽ​​ക്കേ​​ണ്ടി​വ​​ന്ന മു​​സ്‍ലിം​​ക​​ളെ സം​​ബ​​ന്ധി​​ച്ച് മ​​റ്റൊ​​രു ‘ദു​​വി​​ധ’ ആ​​യി​​രു​​ന്നു വി​​ഭ​​ജ​​നം. ഒ​​രു​​വ​​ശ​​ത്ത്, യു​​ക്ത്യാ​​ധി​​ഷ്ഠി​​ത​​മാ​​യ തെ​​ളി​​വു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള സ​​മീ​​പ​​ന​​മാ​​ണെ​​ങ്കി​​ൽ ഇ​​ന്ത്യ​​ൻ മു​​സ്‍ലിം​​ക​​ളും മ​​റ്റാ​​രെ​​പ്പോ​​ലെ​​യും ഇ​​ന്ത്യ​​ൻ ത​​ന്നെ​​യാ​​ണെ​​ന്ന് നി​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​ക്കേ​​ണ്ടി​വ​​രും. പാ​​കി​​സ്താ​​നെ​​ന്ന ആ​​ശ​​യം അ​​ല്ലെ​​ങ്കി​​ൽ യാ​​ഥാ​​ർ​​ഥ്യം ന​​ൽ​​കു​​ന്ന രാ​​ഷ്ട്രീ​​യ​​മാ​​യ പ്ര​​കോ​​പ​​ന​​വും – രാ​​ഷ്ട്രീ​​യ​​മാ​​യ അ​​വ​​സ​​ര​​വും – മ​​റു​​വ​​ശ​​ത്തു​​മു​​ണ്ട്. ഉ​​ത്ത​​രേ​​ന്ത്യ​​യി​​ൽ പ്ര​​ത്യേ​​കി​​ച്ച് ഹി​​ന്ദി ബെ​​ൽ​​റ്റി​​ൽ ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ പ്ര​​ബ​​ല​​മാ​​യ സാ​​മാ​​ന്യ​ബോ​​ധം 1947ൽ ​​ന​​ട​​ന്ന​​ത് കു​​ടും​​ബ​സ്വ​​ത്തി​​ന്റെ വി​​ഭ​​ജ​​ന​​മാ​​ണ് എ​​ന്ന ത​​ര​​ത്തി​​ലാ​​ണ്; ഒ​​രു സ​​ഹോ​​ദ​​ര​​ന് അ​​വ​​ന്റെ ഭാ​​ഗം ല​​ഭി​​ച്ചു – അ​​ഥ​​വാ പാ​​കി​​സ്താ​​ൻ. ഇ​​പ്പോ​​ൾ ഇ​​ന്ത്യ​​യി​​ൽ കൂ​​ടു​​ത​​ൽ ഭാ​​ഗ​​ത്തി​​നുവേ​​ണ്ടി ചോ​​ദി​​ക്കു​​ന്ന മു​​സ്‍ലിം​​ക​​ളു​​മു​​ണ്ട്. ഇ​​ത്ത​​രം ചി​​ന്ത​​ക​​ൾ താ​​ങ്ക​​ൾ​​ക്ക് പ​​രി​​ചി​​ത​​മാ​​യി​​രി​​ക്കു​​മെ​​ന്നാ​​ണ് ഞാ​​ൻ ക​​രു​​തു​​ന്ന​​ത്. പ്ര​​ത്യ​​യ​​ശാ​​സ്ത്ര​​പ​​ര​​മാ​​യി അ​​ത് വ​​ള​​രെ ശ​​ക്ത​​മാ​​ണ്. യു​​ക്തി ഒ​​രു ത​​ര​​ത്തി​​ലും ഈ ​​ക​​ഥ​​യെ ബാ​​ധി​​ക്കി​​ല്ല. ഹി​​ന്ദു വ​​ല​​തു​​പ​​ക്ഷ ശ​​ക്തി വ​​ള​​രെ​​യ​​ധി​​കം ഉ​​പ​​യോ​​ഗി​​ച്ച​​തും ധാ​​രാ​​ള​​മാ​​യി പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തു​​മാ​​യ ഈ ​​ചി​​ന്താ രീ​​തി​​യി​​ൽ മു​​സ്‍ലിം​​ക​​ൾ (ഒ​​പ്പം ക്രി​​സ്ത്യാ​​നി​​ക​​ളെ​​പ്പോ​​ലു​​ള്ള മ​​റ്റു ‘വി​​ദേ​​ശ’ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളും) ദേ​​ശ​​ത്തി​​ന്റെ സ്ഥാ​​യി​​യാ​​യ ഭാ​​ര​​മാ​​ണ്. ഞ​​ങ്ങ​​ൾ (അ​​ഥ​​വാ ഹി​​ന്ദു) അ​​വ​​രെ ഒ​​രു ഭാ​​ര​​മാ​​യി താ​​ങ്ങു​​ന്നു​​വെ​​ന്നാ​​ണ് അ​​ത്ത​​ര​​ക്കാ​​ർ ചി​​ന്തി​​ക്കു​​ക​​യും പ​​റ​​ഞ്ഞു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​ത്. വ്യ​​ത്യ​​സ്ത​​ത എ​​ന്നാ​​ൽ സ്ഥി​​ര​​വും സ്ഥാ​​യി​​യും മാ​​റ്റ​​മി​​ല്ലാ​​ത്ത​​തു​​മാ​​ണെ​​ന്ന് ക​​രു​​തു​​ന്ന ഈ ​​ത​​ര​​ത്തി​​ലു​​ള്ള ചി​​ന്ത​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണ് വ്യ​​ത്യ​​സ്ത​​ത എ​​ന്ന പ​​ദം എ​​ന്നെ സം​​ബ​​ന്ധി​​ച്ച് നി​​ല​​നി​​ൽ​​ക്കു​​ന്ന​​ത്. അ​​സ​​മ​​ത്വ​​ത്തെ​​ക്കു​​റി​​ച്ച സം​​സാ​​ര​​ത്തി​​ന് സാ​​ധ്യ​​ത​​യി​​ല്ലാ​​ത്ത ഒ​​രു ഭാ​​ഷ​​യും മ​​നഃ​​സ്ഥി​​തി​​യു​​മൊ​​ക്കെ​​യാ​​ണ​​ത്, ശ​​രി​​യ​​ല്ലേ? ശു​​ദ്ധ​​മാ​​യ വ്യ​​ത്യ​​സ്ത​​ത​​യും മാ​​റ്റ​​ത്തി​​ന് സാ​​ധ്യ​​ത​​യി​​ല്ലാ​​ത്ത വ്യ​​ത്യ​​സ്ത​​ത​​യും എ​​ന്നി​​വ മാ​​ത്ര​​മേ​​യു​​ള്ളൂ.

മു​​സ്‍ലിം​​ക​​ളു​​ടെ ഈ ​​വ്യ​​ത്യാ​​സ​​ത്തി​​ൽ മാ​​റ്റം വ​​രു​​ത്താ​​ൻ സ​​ഹാ​​യ​​ക​​ര​​മാ​​യ എ​​ന്തെ​​ങ്കി​​ലും ചെ​​യ്യാ​​ൻ മു​​സ്‍ലിം​ക​​ൾ​​ക്ക് സാ​​ധി​​ക്കു​​ക​​യു​​മി​​ല്ല, ആ ​​വ്യ​​ത്യാ​​സ​​ത്തെ അം​​ഗീ​​ക​​രി​​ക്കു​​ന്ന ത​​ര​​ത്തി​​ൽ മ​​റ്റു​​ള്ള​​വ​​ർ എ​​ന്തെ​​ങ്കി​​ലും ചെ​​യ്യു​​ക​​യു​​മി​​ല്ല. അ​​ക്കാ​​ര​​ണ​​ത്താ​​ൽ ത​​ന്നെ ‘ഹി​​ന്ദു-​​മു​​സ്‍ലിം ഭാ​​യ് ഭാ​​യി​​യെ’ പ​​റ്റി​​യും ര​​ണ്ട് സം​​സ്കാ​​ര​​ങ്ങ​​ളും ഒ​​ന്നി​​ച്ചു ക​​ഴി​​ഞ്ഞി​​രു​​ന്ന ഭൂ​​ത​​കാ​​ല​​ത്തെ​​ക്കു​​റി​​ച്ചും ഒ​​ക്കെ​​യു​​ള്ള സം​​സാ​​ര​​ങ്ങ​​ൾ ശു​​ഷ്ക​​മാ​​യ ലി​​ബ​​റ​​ൽ മൂ​​ടു​​പ​​ട​​ങ്ങ​​ൾ മാ​​ത്ര​​മാ​​യി​​രു​​ന്നു. ഭൂ​​രി​​പ​​ക്ഷം ആ​​ളു​​ക​​ളു​​ടെ​​യും വി​​കാ​​രം ഇ​​താ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് ക​​ഴി​​ഞ്ഞ പ​​ത്തു​ വ​​ർ​​ഷ​​വും കാ​​ണി​​ക്കു​​ന്ന​​ത്. ‘‘ഒ​​രു​​കാ​​ല​​ത്ത് ന​​മ്മ​​ളാ​​യി​​രു​​ന്നു ഇ​​വി​​ടം ഭ​​രി​​ച്ചി​​രു​​ന്ന​​ത്, ഇ​​പ്പോ​​ഴോ’’ എ​​ന്ന ത​​ര​​ത്തി​​ലു​​ള്ള വി​​കാ​​രം ചി​​ല വി​​ഭാ​​ഗം മു​​സ്‍ലിം​​ക​​ൾ​​ക്കി​​ട​​യി​​ലു​​മു​​ണ്ട്. പ​​ക്ഷേ, നി​​ല​​വി​​ൽ ഈ ​​വ്യ​​ത്യാ​​സ​​ത്തെ ന​​മ്മു​​ടെ രാ​​ഷ്ട്ര​​ഘ​​ട​​ന​​യു​​ടെ കേ​​ന്ദ്ര​​സ്ഥാ​​ന​​ത്ത് പ്ര​​തി​​ഷ്ഠി​​ച്ച​​തി​​ന്റെ ഉ​​ത്ത​​ര​​വാ​​ദി​​ക​​ൾ ഹി​​ന്ദു വ​​ല​​തു​​പ​​ക്ഷ​​വാ​​ദി​​ക​​ളാ​​ണെ​​ന്ന​​ത് അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ട​​ണം. ന​​മ്മു​​ടെ രാ​​ജ്യ​​ത്തി​​ന്റെ ച​​രി​​ത്ര​​ത്തി​​ൽ ഇ​​തു​​വ​​രെ അ​​വ​​ർ​​ക്ക് ല​​ഭി​​ച്ച​​തി​​നേ​​ക്കാ​​ളൊ​​ക്കെ അ​​ധി​​കാ​​രം അ​​വ​​ർ ഇ​​ന്ന് അ​​നു​​ഭ​​വി​​ക്കു​​ന്നു​​ണ്ട്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ‘വ്യ​​ത്യ​​സ്ത​​ത’ എ​​ന്ന​​ത് ഇ​​തി​​ൽ അ​​ക​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്നാ​​ണ് എ​​നി​​ക്ക് തോ​​ന്നു​​ന്ന​​ത്. ക്രി​​സ്ത്യ​​ൻ ക്വ​​സ്റ്റ്യ​​ൻ​പോ​​ലും ഹി​​ന്ദു-​​മു​​സ്‍ലിം ക്വ​​സ്റ്റ്യ​​നു ശേ​​ഷ​​മാ​​ണ് വ​​രു​​ന്ന​​ത്. ഈ​​യൊ​​രു നി​​മി​​ഷം അ​​ധി​​കാ​​ര​​ഘ​​ട​​ന എ​​ങ്ങ​​നെ​​യാ​​ണ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തെ​​ന്ന് നോ​​ക്കു​​മ്പോ​​ൾ ഇ​​തി​​ൽ​നി​​ന്ന് പു​​റ​​ത്തു​​ക​​ട​​ക്കാ​​നു​​ള്ള ഒ​​രു മാ​​ർ​​ഗം ഞാ​​ൻ കാ​​ണു​​ന്നി​​ല്ല. അ​​തു​​കൊ​​ണ്ട് വ്യ​​ത്യ​​സ്ത​​ത എ​​ന്ന ആ​​ശ​​യ​​ത്തെ മാ​​റ്റി​​വെ​​ക്കാ​​നാ​​ണ് ത​​ൽ​​ക്കാ​​ലം ഞാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​ത്. വാ​​സ്ത​​വ​​ത്തി​​ൽ, വ്യ​​ത്യ​​സ്ത​​ത​​യെ​​ന്ന ഈ ​​ആ​​ശ​​യംത​​ന്നെ​​യാ​​ണ് നി​​ല​​വി​​ലെ ന​​മ്മു​​ടെ രാ​​ഷ്ട്രീ​​യഭാ​​ഷ​​യി​​ൽ സം​​വ​​ര​​ണ​​ത്തെ മു​​സ്‍ലിം​​ക​​ൾ​​ക്ക് അ​​പ്ര​​സ​​ക്ത​​മാ​​യ ഒ​​രു ചി​​ന്ത​​യാ​​ക്കി മാ​​റ്റു​​ന്ന​​ത്.

ഇ​​ന്ദി​​ര സാ​​ഹ്നി

ഇ​​ന്ദി​​ര സാ​​ഹ്നി

അ​​തു​​കൊ​​ണ്ട്, വ്യ​​ത്യ​​സ്ത​​ത​​ക​​ളെ ന​​മു​​ക്ക് മാ​​റ്റി​​വെ​​ക്കാം. പി​​ന്നാ​​ക്കാ​​വ​​സ്ഥ, ഇ​​ല്ലാ​​യ്മ (backwardness and disadvantage) എ​​ന്നി​​വ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കൗ​​തു​​ക​​ക​​ര​​മാ​​യ ഒ​​രു കാ​​ര്യം സം​​ഭ​​വി​​ക്കു​​ന്നു​​ണ്ട്. ഞാ​​ൻ നേ​​ര​​ത്തേ പ​​റ​​ഞ്ഞ​​തോ​​ർ​​ക്കു​​ക; പി​​ന്നാ​​ക്കാ​​വ​​സ്ഥ​​യെ കു​​റി​​ച്ച് സം​​സാ​​രി​​ക്കു​​ന്ന ഭാ​​ഷ ജാ​​തി​​യെ​​ക്കു​​റി​​ച്ച് നേ​​രി​​ട്ട് പ​​റ​​യാ​​തെ അ​​തേ​​ക്കു​​റി​​ച്ച് സം​​സാ​​രി​​ക്കാ​​നു​​ള്ള ഒ​​രു മാ​​ർ​​ഗ​​മാ​​യി​​രു​​ന്നു. അ​​തി​​നാ​​ൽ, നാ​​മൊ​​ന്ന്, ന​​മു​​ക്കി​​ട​​യി​​ൽ മൗ​​ലി​​ക​​മാ​​യ വ്യ​​ത്യാ​​സ​​ങ്ങ​​ളി​​ല്ല എ​​ന്ന​​താ​​യി​​രു​​ന്നു പ്ര​​ബ​​ല​​മാ​​യി നി​​ല​​നി​​ന്നി​​രു​​ന്ന മി​​ത്ത്. ഏ​​കീ​​കൃ​​ത​​വും ഏ​​ക​​ജാ​​തീ​​യ​​വും തി​​ര​​ശ്ചീ​​ന​​വു​​മാ​​യ ഒ​​രു രാ​​ഷ്ട്ര​​മെ​​ന്ന കെ​​ട്ടു​​ക​​ഥ​​ക്കു വേ​​ണ്ടി വി​​വേ​​ച​​ന​​മെ​​ന്ന ആ​​ശ​​യം ത​​ന്നെ തേ​​ഞ്ഞു​​മാ​​ഞ്ഞു പോ​​വു​​ക​​യാ​​യി​​രു​​ന്നു. ആ ​​ആ​​ശ​​യ​​ത്തി​​ന് മു​​ക​​ളി​​ൽ ആ​​സി​​ഡ് ഒ​​ഴി​​ച്ച​​പോ​​ലെ അ​​തി​​ല്ലാ​​താ​​യി. എ​​ന്തു​​കൊ​​ണ്ടാ​​ണ് ആ ​​ആ​​ശ​​യ​​ത്തെ ഒ​​തു​​ക്കി ഇ​​ല്ലാ​​താ​​ക്കാ​​ൻ ഇ​​ത്ര​​യും ശ്ര​​മ​​ങ്ങ​​ളു​​ണ്ടാ​​യ​​തെ​​ന്ന് മ​​ന​​സ്സി​​ലാ​​ക്കാ​​വു​​ന്ന​​തേ​​യു​​ള്ളൂ. ഒ​​രു​​പ​​ക്ഷേ മ​​റ്റു മാ​​ർ​​ഗ​​ങ്ങ​​ളും സാ​​ധ്യ​​മാ​​യി​​രു​​ന്നു. ഇ​​ല്ലാ​​യ്മ​​യു​​ടെ ഭാ​​ഷ​​യെ​​ന്ന് പ​​റ​​യു​​ന്ന​​ത് യ​​ഥാ​​ർ​​ഥ പ്ര​​ശ്ന​​ത്തെ മ​​റ്റൊ​​ന്നാ​​ക്കി മാ​​റ്റാ​​നു​​ള്ള വ​​ഴി​​യാ​​ണ്, അ​​ല്ലെ​​ങ്കി​​ൽ ശ്ര​​ദ്ധ​​തി​​രി​​ക്കാ​​നു​​ള്ള ഒ​​രു വ​​ഴി​​യാ​​ണ്. നോ​​ക്കൂ, വി​​വേ​​ച​​നം എ​​ന്ന പ​​ദം വി​​വേ​​ച​​നം കാ​​ണി​​ക്കു​​ന്ന ഒ​​രാ​​ളു​​ടെ നി​​ല​​നി​​ൽ​​പി​​ലേ​​ക്ക് വി​​ര​​ൽ​ ചൂ​​ണ്ടു​​ന്നു​​ണ്ട്. വി​​വേ​​ച​​നം കാ​​ണി​​ക്കു​​ന്ന ഒ​​രാ​​ളി​​ല്ലാ​​തെ വി​​വേ​​ച​​നം ഉ​​ണ്ടാ​​വി​​ല്ല. പി​​ന്നാ​​ക്കാ​​വ​​സ്ഥ​​യു​​ടെ ഒ​​രു ഗു​​ണ​​മെ​​ന്തെ​​ന്നാ​​ൽ പി​​ന്നാ​​ക്കാ​​വ​​സ്ഥ​​ക്കു കാ​​ര​​ണ​​മാ​​യ ഒ​​രാ​​ളി​​ല്ലാ​​തെ ത​​ന്നെ നി​​ങ്ങ​​ൾ​​ക്ക് പി​​ന്നാ​​ക്കാ​​വ​​സ്ഥ​​യു​​ണ്ടാ​​വാം എ​​ന്നു​​ള്ള​​താ​​ണ്. പി​​ന്നാ​​ക്കാ​​വ​​സ്ഥ ദൈ​​വ​​വേ​​ല​​യാ​​യോ പ്ര​​കൃ​​ത്യാ ഉ​​ള്ള​​തോ അ​​ല്ലെ​​ങ്കി​​ൽ പൗ​​രാ​​ണി​​ക ച​​രി​​ത്ര​​ത്തി​​ന്റെ ഭാ​​ഗ​​മോ ആ​​യി സം​​ഭ​​വി​​ക്കാം. ‘‘എ​​ന്തു​​കൊ​​ണ്ടാ​​ണ് ഈ ​​വി​​ഭാ​​ഗം മാ​​ത്രം പി​​ന്നാ​​ക്ക​​മാ​​വു​​ന്ന​​ത്, എ​​ന്തു​​കൊ​​ണ്ട് മ​​റ്റു​​ള്ള​​വ​​ർ അ​​ല്ല’’ എ​​ന്ന രീ​​തി​​യി​​ൽ പി​​ന്നാ​​ക്കാ​​വ​​സ്ഥ​​യെ കൂ​​ടു​​ത​​ൽ ആ​​ഴ​​ത്തി​​ൽ പ​​രി​​ശോ​​ധി​​ച്ചാ​​ൽ വി​​വേ​​ച​​ന​​മെ​​ന്ന ആ​​ശ​​യ​​ത്തി​​ലേ​​ക്ക് നി​​ങ്ങ​​ൾ​​ക്കെ​​ത്തി​​ച്ചേ​​രാം. പ​​ക്ഷേ ആ ​​ബ​​ന്ധ​​ത്തെ മ​​ന​​സ്സി​​ലാ​​ക്കി​​ക്കൊ​​ണ്ടു ത​​ന്നെ ആ ​​വ​​ഴി​​യി​​ലേ​​ക്ക് പോ​​കാ​​തി​​രി​​ക്കാ​​നും സാ​​ധി​​ക്കും. ത​​ന്നെ​​യു​​മ​​ല്ല പി​​ന്നാ​​ക്കാ​​വ​​സ്ഥ​​യെ​​ന്ന ഭാ​​ഷ വ​​ള​​രെ വ്യാ​​പ​​ക​​മാ​​യി ഉ​​പ​​യോ​​ഗി​​ക്ക​​പ്പെ​​ടു​​ന്ന​​താ​​ണ്. ഭാ​​ഗ്യ​​ക്കേ​​ടു​​കൊ​​ണ്ട് പി​​ന്നാ​​ക്കം പോ​​യ ത​​ങ്ങ​​ളു​​ടെ സ​​ഹോ​​ദ​​ര​​ങ്ങ​​ളെ, ത​​ങ്ങ​​ളു​​ടെ ന​​ന്മ​​നി​​റ​​ഞ്ഞ ഹൃ​​ദ​​യ​വി​​ശാ​​ല​​ത കൊ​​ണ്ട് പ​​രി​​പാ​​ലി​​ക്കാ​​ൻ ത​​യാ​​റു​​ള്ള രാ​​ഷ്ട്ര​​ത്തി​​ന്റെ ദ​​യാ​​വാ​​യ്പു​​ള്ള ഉ​​ട​​മ​​സ്ഥ​​ർ എ​​ന്ന സ്ഥാ​​നം കൈ​യേ​​റാ​​നു​​ള്ള വ​​ള​​രെ സൂ​​ക്ഷ്മ​​മാ​​യ ഒ​​രു മാ​​ർ​​ഗം കൂ​​ടി പി​​ന്നാ​​ക്കാ​​വ​​സ്ഥ എ​​ന്ന ഭാ​​ഷ സ​​വ​​ർ​​ണ​​ർ​​ക്ക് തു​​റ​​ന്നു​​ന​​ൽ​​കു​​ന്നു. അ​​പ്പോ​​ൾ ഇ​​ങ്ങ​​നെ​​യാ​​ണ് ആ ​​ആ​​ഖ്യാ​​നം: രാ​​ഷ്ട്രം ഒ​​റ്റ​​ക്കെ​​ട്ടാ​​ണ്, എ​​ല്ലാ​​വ​​രെ​​യും ഉ​​ന്ന​​തി​​യി​​ലെ​​ത്തി​​ക്കാ​​ൻ അ​​ത് പ​​രി​​ശ്ര​​മി​​ക്കു​​ന്നു​​ണ്ട്. പ​​ക്ഷേ അ​​പ്പോ​​ഴും ‘പി​​ന്നാ​​ക്കാ​​വ​​സ്ഥ​​യു​​ടെ’ ഒ​​രു ച​​രി​​ത്രം ന​​മു​​ക്കു​​ണ്ട്, ചി​​ല വി​​ഭാ​​ഗ​​ങ്ങ​​ളെ പി​​ന്നാ​​ക്കാ​​വ​​സ്ഥ​​യി​​ലേ​​ക്ക് ന​​യി​​ച്ച പ​​റ​​യ​​പ്പെ​​ടാ​​തെ പോ​​യ ഒ​​രു ച​​രി​​ത്രം. പ​​ക്ഷേ ആ ​​ച​​രി​​ത്ര​​ത്തെ അ​​തി​​ജീ​​വി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​ണ് നാം. ​​ആ പി​​ന്നാ​​ക്കാ​​വ​​സ്ഥ​​യി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും ന​​മ്മു​​ടെ പി​​ഴ​​വ​​ല്ല, മ​​റി​​ച്ച് ബ്രി​​ട്ടീ​​ഷു​​കാ​​രാ​​ണ് അ​​തി​​ന് കാ​​ര​​ണം.

പി​​ന്നാ​​ക്കാ​​വ​​സ്ഥ​​യെ​​ന്ന ഈ ​​ഭാ​​ഷ പി​​ന്നാ​​ക്ക​​ക്കാ​​ർ എ​​ന്ന് നി​​ർ​​വ​​ചി​​ക്ക​​പ്പെ​​ട്ട​​വ​​രെ കു​​റി​​ച്ച് മാ​​ത്ര​​മ​​ല്ല. മ​​റി​​ച്ച് അ​​ങ്ങ​​നെ നി​​ർ​​വ​​ചി​​ക്കു​​ന്ന നി​​ല​​വി​​ലെ ഭ​​ര​​ണ​​വ​​ർ​​ഗ​​മാ​​യ മേ​​ൽ​​ജാ​​തി​​ക​​ളെ കു​​റി​​ച്ച് കൂ​​ടി​​യാ​​ണ്. അ​​ത് രാ​​ഷ്ട്ര​​ത്തി​​നു​​ള്ളി​​ലെ അ​​വ​​രു​​ടെ പ​​രോ​​ക്ഷ​​മാ​​യ സ്ഥാ​​ന​​ത്തെ​​യും അ​​വ​​രു​​ടെ സ്വ​​ഭാ​​വ​​ത്തെ​​യും അ​​ഥ​​വാ അ​​വ​​രു​​ടെ ‘ഗു​​ണ​​ത്തെ​​യും’ മാ​​റ്റു​​ന്നു. അ​​വ​​രു​​ടെ ‘ച​​രി​​ത്ര​​ഗു​​ണം’ അ​​ഥ​​വാ അ​​വ​​രു​​ടെ അ​​ന്ത​ഃ​സ​​ത്ത​​യെ ദ​​യാ​​വാ​​യ്പു​​ള്ള ഒ​​രു പി​​തൃ​​സ്ഥാ​​ന​​മാ​​ക്കി അ​​ല്ലെ​​ങ്കി​​ൽ ഒ​​രു ര​​ക്ഷാ​​ധി​​കാ​​ര​​സ്ഥാ​​ന​​മാ​​ക്കി മാ​​റ്റു​​ന്നു. ഇ​​ത് ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്റെ ഭാ​​ഷ​​യി​​ലേ​​ക്ക് വി​​വ​​ർ​​ത്ത​​നം ചെ​​യ്യ​​പ്പെ​​ടു​​മ്പോ​​ൾ അ​​തൊ​​രു​​ത​​രം മി​​ത്തി​​ക്ക​​ൽ ഭൂ​​രി​​പ​​ക്ഷ​​മാ​​യി മാ​​റു​​ന്നു. അ​​വി​​ടെ​​യാ​​ണ് മേ​​ൽ​ജാ​​തി അ​​ല്ലെ​​ങ്കി​​ൽ ഹി​​ന്ദു ഭൂ​​രി​​പ​​ക്ഷം എ​​ന്ന ആ​​ശ​​യം ഉ​​രു​​വം​​കൊ​​ള്ളു​​ന്ന​​ത്. ഒ​​പ്പം ഹി​​ന്ദു​​നെ​​സ് എ​​ന്ന​​ത് മേ​​ൽ​​ജാ​​തി എ​​ന്ന സാ​​രാം​​ശ​​ത്തെ മ​​റ​​യ്ക്കാ​​ൻ വേ​​ണ്ടി ഉ​​പ​​യോ​​ഗി​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്യു​​ന്നു –അ​​തു​​കൊ​​ണ്ടാ​​ണ് ജാ​​തി​​യെ​​ക്കു​​റി​​ച്ച് നി​​ങ്ങ​​ൾ​​ക്ക് സം​​സാ​​രി​​ക്കാ​​തി​​രി​​ക്കേ​​ണ്ടി വ​​രു​​ന്ന​​ത്. സം​​ഖ്യാ​​പ​​ര​​മാ​​യി മേ​​ൽ​​ജാ​​തി​​ക​​ൾ ന്യൂ​​ന​​പ​​ക്ഷ​​മാ​​ണ്. ന​​മ്മു​​ടെ രാ​​ഷ്ട്ര​​ഘ​​ട​​ന​​ക്ക് അ​​തി​​ന്റെ ആ​​ദ്യ ദ​​ശ​​ക​​ങ്ങ​​ളി​​ൽ നേ​​രി​​ടാ​​ൻ ക​​ഴി​​യാ​​തെ പോ​​യ ഈ ​​അ​​പ​​കീ​​ർ​​ത്തി​​ക​​ര​​മാ​​യ സ​​ത്യ​​ത്തെ തു​​റ​​ന്നു​​കാ​​ട്ടാ​​ൻ നാം ​​ആ​​ഗ്ര​​ഹി​​ക്കി​​ല്ല. നെ​​ഹ്‌​​റു​​വി​​യ​​ൻ കാ​​ല​​ഘ​​ട്ടം ഇ​​തി​​നെ ഒ​​തു​​ക്കി​​വെ​​ക്കാ​​ൻ പ​​ര​​മാ​​വ​​ധി ശ്ര​​മി​​ച്ചി​​ട്ടു​​ണ്ട്. ഒ​​രു​​പ​​ക്ഷേ, മ​​നോ​​വി​​ശ്ലേ​​ഷ​​ണ കാ​​ഴ്ച​​പ്പാ​​ടു​​ള്ള ഒ​​രു പ​​ണ്ഡി​​ത​​ൻ നെ​​ഹ്റു​​വി​​യ​​ൻ യു​​ഗ​​ത്തെ​​ക്കു​​റി​​ച്ച്, ജാ​​തി​​വി​​വേ​​ച​​ന​​മെ​​ന്ന ആ​​ശ​​യ​​ത്തെ സം​​ഘ​​ടി​​ത​​വും സ​​ജീ​​വ​​വു​​മാ​​യ ഒ​​തു​​ക്കി​​വെ​​ച്ച (repression), അ​​തി​​നെ പി​​ന്നാ​​ക്കാ​​വ​​സ്ഥ എ​​ന്ന ആ​​ശ​​യ​​ത്തി​​ലേ​​ക്ക് പ​​രി​​വ​​ർ​​ത്തി​​പ്പി​​ച്ച ഒ​​രു യു​​ഗ​​മെ​​ന്ന നി​​ല​​യി​​ൽ പ​​രി​​ഗ​​ണി​​ച്ചു​കൊ​​ണ്ട് പ​​ഠി​​ക്കേ​​ണ്ട​​തു​​ണ്ടെ​​ന്ന് തോ​​ന്നു​​ന്നു. പ​​ക്ഷേ അ​​വി​​ടെ​​യും (പി​​ന്നാ​​ക്കാ​​വ​​സ്ഥ​​യി​​ൽ) ഒ​​രു പ്ര​​ശ്ന​​മു​​ണ്ട്. ന​​മ്മു​​ടെ രാ​​ജ്യ​​ത്തെ വൈ​​വി​​ധ്യ​​ങ്ങ​​ളും വ്യ​​ത്യ​​സ്ത​​ത​​ക​​ളും പ​​രി​​ഗ​​ണി​​ക്കു​​മ്പോ​​ൾ പി​​ന്നാ​​ക്കാ​​വ​​സ്ഥ​​യെ​​ക്കു​​റി​​ച്ചു​​ള്ള ഏ​​ക​​ക​​മാ​​യ ഒ​​രു നി​​ർ​​വ​ച​​നം എ​​ല്ലാ​​വ​​ർ​​ക്കും യോ​​ജി​​ച്ചു​​കൊ​​ള്ള​​ണ​​മെ​​ന്നി​​ല്ല.

ബി. പി. മണ്ഡൽ
ബി. പി. മണ്ഡൽ

ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന്, പ​​ട്ടി​​ക​​ജാ​​തി പ​​ട്ടി​​ക​​വ​​ർ​​ഗ​ങ്ങ​​ൾ പി​​ന്നാ​​ക്ക​​ക്കാ​​രാ​​ണെ​​ങ്കി​​ൽ അ​​വ​​രു​​ടെ പി​​ന്നാ​​ക്കാ​​വ​​സ്ഥ ഒ.​​ബി.​​സി​​ക​​ളു​​ടേ​​തി​​ൽ​നി​​ന്ന് എ​​ങ്ങ​​നെ​​യാ​​ണ് വ്യ​​ത്യാ​​സ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്? അ​​വ​​രു​​ടെ ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യ പ​​ദ​​വി എ​​ന്തു​​കൊ​​ണ്ടാ​​ണ് വ്യ​​ത്യാ​​സ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്? ‘‘സാ​​മൂ​​ഹി​​ക​​വും വി​​ദ്യാ​​ഭ്യാ​​സ​​പ​​ര​​വു​​മാ​​യ പി​​ന്നാ​​ക്കാ​​വ​​സ്ഥ’’ എ​​ന്ന നി​​ല​​യി​​ലാ​​ണ് ഈ ​​ചോ​​ദ്യ​​ത്തി​​ന് ഉ​​ത്ത​​രം ന​​ൽ​​കാ​​നാ​​വു​​ക. എ​​ങ്കി​​ലും ഈ ​​സം​​വ​​ർ​​ഗ​​ത്തി​​നും ചി​​ല പ്ര​​ശ്ന​​ങ്ങ​​ളു​​ണ്ട്; സാ​​മ്പ​​ത്തി​​കാ​​വ​​സ്ഥ​​യും സാ​​മൂ​​ഹി​​കാ​​വ​​സ്ഥ​​യും വ്യ​​ത്യ​​സ്ത​​മാ​​യ ജാ​​തി​വി​​ഭാ​​ഗ​​ങ്ങ​​ളെ ഇ​​ത് ഒ​​ന്നി​​ച്ചു പ​​രി​​ഗ​​ണി​​ക്കു​​ന്നു എ​​ന്ന​​താ​​ണ​​ത്. പ​​ക്ഷേ അ​​പ്പോ​​ഴും ഉ​​ന്ന​​ത​​മേ​​ഖ​​ല​​ക​​ളി​​ൽ​നി​​ന്നും വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ൽ​നി​​ന്നും പു​​റ​​ത്തു​​നി​​ർ​​ത്ത​​പ്പെ​​ട്ട​​വ​​രെ​​ന്ന നി​​ല​​യി​​ൽ അ​​വ​​ർ​​ക്ക് സം​​വ​​ര​​ണം ആ​​വ​​ശ്യ​​മാ​​ണെ​​ന്ന് ഒ​​രാ​​ൾ​​ക്ക് വേ​​ണ​​മെ​​ങ്കി​​ൽ വാ​​ദി​​ക്കാം. ഒ.​​ബി.​​സി​​ക​​ൾ സം​​വ​​ര​​ണ​​ത്തി​​ലേ​​ക്ക് ക​​ട​​ന്നു​ക​​ഴി​​ഞ്ഞ ഈ ​​ഘ​​ട്ട​​ത്തി​​ൽ ‘പി​​ന്നാ​​ക്കാ​​വ​​സ്ഥ’ എ​​ന്ന ആ​​ശ​​യ​​ത്തി​​ന് വി​​കാ​​സം സം​​ഭ​​വി​​ക്കു​​ന്നു​​ണ്ട്. ‘വി​​വേ​​ച​​ന​​ത്തെ’ കു​​റി​​ച്ച് സം​​സാ​​രി​​ക്കാ​​തി​​രി​​ക്കാ​​നു​​ള്ള ഒ​​രു മാ​​ർ​​ഗ​മാ​​യി അ​​ത​​പ്പോ​​ഴും നി​​ല​​നി​​ൽ​​ക്കു​​മ്പോ​​ഴും ഒ.​​ബി.​​സി വി​​ഭാ​​ഗ​​ങ്ങ​​ൾ അ​​നു​​ഭ​​വി​​ക്കു​​ന്ന വി​​വേ​​ച​​ന​​ത്തി​​ന്റെ സ്വ​​ഭാ​​വ​​വും തോ​​തും എ​​സ്.​​സി, എ​​സ്.​​ടി വി​​ഭാ​​ഗ​​ങ്ങ​​ൾ നേ​​രി​​ടു​​ന്ന​​തി​​ൽ​നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​ണ്.

അ​​ടു​​ത്ത ഘ​​ട്ട​​മെ​​ന്ന് പ​​റ​​യു​​ന്ന​​ത് മേ​​ൽ​​ജാ​​തി വി​​ഭാ​​ഗ​​ങ്ങ​​ൾ സം​​വ​​ര​​ണ​​ത്തി​​നുവേ​​ണ്ടി ചോ​​ദി​​ച്ചു തു​​ട​​ങ്ങു​​മ്പോ​​ഴാ​​ണ്. സം​​ഖ്യാ​​പ​​ര​​മാ​​യി വ​​ലി​​യ​​താ​​യ​​തി​​നാ​​ൽ തി​​ര​​ഞ്ഞെ​​ടു​​പ്പ് രാ​​ഷ്ട്രീ​​യ​​ത്തി​​ന്റെ കാ​​ര്യ​​ത്തി​​ലും പ്ര​​ത്യേ​​ക പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ അ​​ധീ​​ശ​​ത്വ​​മു​​ള്ള​​തി​​നാ​​ലും സ​​മൃ​​ദ്ധ​​രു​​മാ​​യ​​തി​​നാ​​ൽ ഈ ​​ജാ​​തി​​ക​​ൾ ശ​​ക്ത​​രാ​​ണ്. അ​​വ​​ർ സം​​വ​​ര​​ണം വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യം ഉ​​ന്ന​​യി​​ക്കു​​മ്പോ​​ഴും ചി​​ല​​പ്പോ​​ഴെ​​ങ്കി​​ലും ത​​ങ്ങ​​ളും പി​​ന്നാ​​ക്ക​​ക്കാ​​രാ​​ണെ​​ന്ന വാ​​ദ​​ത്തി​​നു പു​​റ​​ത്ത് സം​​വ​​ര​​ണം ല​​ഭി​​ക്കു​​ക​​യും ചെ​​യ്യു​​മ്പോ​​ൾ വ​​ലി​​യൊ​​രു മാ​​റ്റം സം​​ഭ​​വി​​ക്കു​​ന്നു​​ണ്ട്. ഇ​​വി​​ടെ, ‘പി​​ന്നാ​​ക്കാ​​വ​​സ്ഥ’ എ​​ന്ന ആ​​ശ​​യം അ​​തി​​ന്റെ പ്ര​​ത്യ​​യ​​ശാ​​സ്ത്ര​​പ​​ര​​വും യു​​ക്തി​​പ​​ര​​വു​​മാ​​യ പ​​രി​​ധി​​ക്ക​​പ്പു​​റ​​ത്തേ​​ക്ക് വി​​ക​​സി​​ക്കു​​ന്നു​​ണ്ട്. ജാ​​ട്ടു​​ക​​ൾ, മ​​റാ​​ത്ത​​ക​​ൾ, പ​​ഡി​​താ​​റു​​ക​​ൾ, ക​​പൂ​​ക​​ൾ തു​​ട​​ങ്ങി​​യ ജാ​​തി​​വി​​ഭാ​​ഗ​​ങ്ങ​​ളെ പി​​ന്നാ​​ക്ക​​ക്കാ​​ർ എ​​ന്ന് വി​​ളി​​ക്കാ​​മെ​​ങ്കി​​ൽ ആ ​​പ​​ദ​​ത്തി​​ന്റെ അ​​ർ​​ഥം നാം ​​മാ​​റ്റി​​യി​​രി​​ക്കു​​ന്നു എ​​ന്നാ​​ണ് അ​​ത് സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. എ​​സ്.​​സി/​​എ​​സ്.​​ടി, ഒ.​​ബി.​​സി, ജാ​​ട്ടു​​ക​​ൾ അ​​ല്ലെ​​ങ്കി​​ൽ പ​​ട്ടേ​​ൽ​​മാ​​ർ എ​​ന്നി​​വ​​രെ​ പോ​​ലു​​ള്ള അ​​ധീ​​ശ ജാ​​തി​​ക​​ൾ തു​​ട​​ങ്ങി​​യ മൂ​​ന്ന് വ്യ​​ത്യ​​സ്ത വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കുമേ​​ലും ഒ​​രേ പ​​ദം അ​​ല്ലെ​​ങ്കി​​ൽ ‘പി​​ന്നാ​​ക്കാ​​വ​​സ്ഥ’ എ​​ന്ന പ​​ദം ഉ​​പ​​യോ​​ഗി​​ക്കാ​​ൻ ക​​ഴി​​യി​​ല്ല.

ഇ.​​ഡ​​ബ്ല്യൂ.​​എ​​സ് സം​​വ​​ര​​ണ​​ത്തി​​ലേ​​ക്ക് വ​​രു​​മ്പോ​​ൾ ഇ​​നി​​മു​​ത​​ൽ ‘പി​​ന്നാ​​ക്കാ​​വ​​സ്ഥ’ മാ​​ത്ര​​മ​​ല്ല സം​​വ​​ര​​ണ​​ത്തി​​ന്റെ ഒ​​രേ​​യൊ​​രു ന്യാ​​യം എ​​ന്ന് കാ​​ണാ​​ൻ ക​​ഴി​​യും. ‘സാ​​മ്പ​​ത്തി​​ക​​മാ​​യ പി​​ന്നാ​​ക്കാ​​വ​​സ്ഥ’ എ​​ന്ന ആ​​ശ​​യം മേ​​ൽ​​ജാ​​തി​​ക്കാ​​ർ​​ക്കുവേ​​ണ്ടി​​യു​​ള്ള കേ​​വ​​ല മ​​റ മാ​​ത്ര​​മാ​​ണ്. ആ ​​അ​​ർ​​ഥ​ത്തി​​ൽ എ​​ട്ടു ല​​ക്ഷം രൂ​​പ​​യെ​​ന്ന പ​​രി​​ധി ഒ​​രു ത​​മാ​​ശ​​യാ​​ണ്, കാ​​ര​​ണം ഏ​​ക​​ദേ​​ശം മു​​ഴു​​വ​​ൻ ജ​​ന​​സം​​ഖ്യ​​യെ​​യും അ​​ത് ഉ​​ൾ​​ക്കൊ​​ള്ളു​​ന്നു​​ണ്ട്. അ​​തി​​നാ​​ൽ സം​​വ​​ര​​ണ​​വും വി​​വേ​​ച​​ന​​വും ത​​മ്മി​​ലു​​ള്ള ബ​​ന്ധം – വി​​വേ​​ച​​ന​​മെ​​ന്ന​​തി​​ന് പ​​ക​​രം ‘പി​​ന്നാ​​ക്കാ​​വ​​സ്ഥ’ എ​​ന്നാ​​ണ് വി​​ളി​​ക്ക​​പ്പെ​​ടു​​ന്ന​​തെ​​ങ്കി​​ലും – ഇ​​പ്പോ​​ൾ ത​​ക​​ർ​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു.

അ​​തി​​നാ​​ൽ, സാ​​മൂ​​ഹി​ക​നീ​​തി​​യു​​ടെ ചി​​ല അ​​ള​​വു​​കോ​​ൽ ന​​ൽ​​കു​​ന്ന​​തി​​നു​​ള്ള ഒ​​രു മാ​​ർ​​ഗ​​മെ​​ന്ന നി​​ല​​യി​​ൽ സം​​വ​​ര​​ണ​​ത്തി​​ന്റെ യാ​​ത്ര​​യു​​ടെ ഒ​​രു ഭാ​​ഗ​​മാ​​ണി​​ത്. ആ ​​യാ​​ത്ര​​ക്ക് ഇ.​​ഡ​​ബ്ല്യൂ.​​എ​​സ് സം​​വ​​ര​​ണ​​ത്തോ​​ടെ ഒ​​രു അ​​വ​​സാ​​ന​​മാ​​യി​​രി​​ക്കു​​ന്നു. ഇ​​പ്പോ​​ൾ ഗ​​വ​​ണ്മെ​​ന്റി​​നെ സ്വാ​​ധീ​​നി​​ക്കാ​​വു​​ന്ന, ഒ​​രു വോ​​ട്ട് ബാ​​ങ്ക് എ​​ന്ന നി​​ല​​യി​​ൽ പ്രാ​​ധാ​​ന്യ​​മു​​ള്ള ആ​​ർ​​ക്കും എ​​ത്തി​​പ്പി​​ടി​​ക്കാ​​വു​​ന്ന ഗ​​വ​​ണ്മെ​​ന്റി​​ന്റെ കേ​​വ​​ല​​മൊ​​രു ക്ഷേ​​മ​​പ​​ദ്ധ​​തി​​യാ​​യി സം​​വ​​ര​​ണം മാ​​റി​​യി​​രി​​ക്കു​​ന്നു.

നി​​ല​​വി​​ൽ എ​​ല്ലാ​​വ​​രും സം​​വ​​ര​​ണ​​ത്തി​​നും പ്രാ​​തി​​നി​​ധ്യ​​ത്തി​​നും വേ​​ണ്ടി വാ​​ദി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. വി​​വേ​​ച​​നം, പു​​റ​​ന്ത​​ള്ള​​ൽ തു​​ട​​ങ്ങി നാ​​മി​​തു​​വ​​രെ ഉ​​പ​​യോ​​ഗി​​ച്ചു​പോ​​ന്നി​​രു​​ന്ന സം​​വ​​ർ​​ഗ​​ങ്ങ​​ളെ അ​​വ​​ഗ​​ണി​​ച്ചു​​കൊ​​ണ്ട് സം​​വ​​ര​​ണം, പ്രാ​​തി​​നി​​ധ്യം തു​​ട​​ങ്ങി​​യ സ​​ങ്ക​​ൽ​പ​​ങ്ങ​​ൾ എ​​ല്ലാ​​വ​​ർ​​ക്കും ല​​ഭ്യ​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്. ആ ​​അ​​ർ​​ഥ​​ത്തി​​ൽ വീ​​ണ്ടും നാം ​​പ്രാ​​തി​​നി​​ധ്യം എ​​ന്ന ആ​​ശ​​യ​​ത്തി​​ൽ​ത​​ന്നെ നി​​ൽ​​ക്കു​​ന്ന​​തി​​ൽ കാ​​ര്യ​​മു​​ണ്ടോ? ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് ഇ.​​ഡ​​ബ്ല്യൂ.​​എ​​സ് തു​​ട​​ങ്ങി​​വെ​​ച്ച​പോ​​ലെ ഇ​​നി നി​​ങ്ങ​​ളെ​​ല്ലാ​​വ​​ർ​​ക്കും ആ​​നു​​പാ​​തി​​ക പ്രാ​​തി​​നി​​ധ്യം ന​​ൽ​​ക​​ണ​​മെ​​ന്ന് ഒ​​രു​​പാ​​ടാ​​ളു​​ക​​ൾ വാ​​ദി​​ച്ചു തു​​ട​​ങ്ങി​​യാ​​ൽ എ​​ന്ത് സം​​ഭ​​വി​​ക്കും?

‘പ്രാ​​തി​​നി​​ധ്യം’ എ​​ന്ന ആ​​ശ​​യ​​ത്തെ​​ക്കു​​റി​​ച്ച് കൂ​​ടു​​ത​​ൽ ആ​​ലോ​​ചി​​ക്കേ​​ണ്ട​​തു​​ണ്ട്. വ്യ​​ക്തി​​പ​​ര​​മാ​​യി എ​​നി​​ക്ക് അ​​ങ്ങ​​നെ​​യൊ​​രു ആ​​ലോ​​ച​​ന ആ​​വ​​ശ്യ​​മു​​ണ്ട്, നി​​ല​​വി​​ൽ എ​​നി​​ക്കൊ​​രു നി​​ല​​പാ​​ടു​​ള്ള വി​​ഷ​​യ​​മ​​ല്ല അ​​ത്. സൂ​​ക്ഷ്മ​​ത വേ​​ണ​​മെ​​ന്ന ത​​ര​​ത്തി​​ലു​​ള്ള​​താ​​ണ് ഇ​​തി​​നോ​​ടു​​ള്ള എ​​ന്റെ പ്ര​​ഥ​​മ പ്ര​​തി​​ക​​ര​​ണം, കാ​​ര​​ണം പ്രാ​​തി​​നി​​ധ്യ​​ത്തെ കു​​റി​​ച്ച് നി​​ല​​വി​​ലു​​ള്ള ആ​​ശ​​യും രാ​​ഷ്ട്രീ​​യ പ്ര​​തീ​​ക്ഷ​​യു​​മൊ​​ന്നും വ​​ഹി​​ക്കാ​​നു​​ള്ള ശേ​​ഷി പ്ര​​സ്തു​​ത ആ​​ശ​​യ​​ത്തി​​നു​​ണ്ടെ​​ന്ന് എ​​നി​​ക്ക് തോ​​ന്നു​​ന്നി​​ല്ല. പ്രാ​​തി​​നി​​ധ്യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​നേ​​കം പ്ര​​ശ്ന​​ങ്ങ​​ൾ എ​​നി​​ക്ക് കാ​​ണാ​​ൻ ക​​ഴി​​യും. കാ​​ര​​ണം, നോ​​ക്കൂ, അ​​ധി​​കാ​​ര​​മെ​​ന്ന​​ത് സം​​ഖ്യ​​ക​​ളു​​ടെ മാ​​ത്രം പ്ര​​ശ്ന​​മ​​ല്ല. അ​​ധി​​കാ​​രം ഏ​​റ്റ​​വും ഫ​​ല​​പ്ര​​ദ​​മാ​​കു​​മ്പോ​​ൾ, അ​​ത് സ്വ​​യം അ​​ദൃ​​ശ്യ​​മാ​​ക്കും, കൃ​​ത്യ​​മാ​​യും അ​​ത് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ആ​​ളു​​ക​​ളി​​ൽ. ഒ​​രു പ്ര​​ത്യ​​യ​​ശാ​​സ്ത്രം വി​​ജ​​യ​​ക​​ര​​മാ​​വു​​ന്ന​​ത് അ​​തി​​ന്റെ ഇ​​ര​​ക​​ളും അ​​ത് ഉ​​ന്നം​വെ​​ക്കു​​ന്ന​​വ​​രും പൂ​​ർ​​ണ​മ​​ന​​സ്സോ​​ടെ അ​​തി​​നെ അം​​ഗീ​​ക​​രി​​ക്കു​​മ്പോ​​ഴാ​​ണ്. എ​​നി​​ക്ക് നി​​ങ്ങ​​ളു​​ടെ മേ​​ൽ ആ​​ധി​​പ​​ത്യം നേ​​ടി​​ത്ത​​രു​​ന്ന ഒ​​രു പ്ര​​ത്യ​​യ​​ശാ​​സ്ത്രം ഉ​​ണ്ടെ​​ന്ന് ക​​രു​​തു​​ക. ആ ​​പ്ര​​ത്യ​​യ​​ശാ​​സ്ത്ര​​ത്തി​​ന്റെ ഏ​​റ്റ​​വും ഉ​​ന്ന​​ത​​മാ​​യ ത​​ലം ഏ​​താ​​ണ്? അ​​ത് നി​​ങ്ങ​​ള​​തി​​ൽ ആ​​ത്മാ​​ർ​​ഥ​​മാ​​യി പൂ​​ർ​​ണ​​മ​​ന​​സ്സോ​​ടെ വി​​ശ്വ​​സി​​ക്കു​​ക​​യും നി​​ങ്ങ​​ളു​​ടെ ക​​ട​​മ എ​​ന്നെ സേ​​വി​​ക്ക​​ലും ഞാ​​ൻ നി​​ങ്ങ​​ളേ​​ക്കാ​​ൾ മു​​ക​​ളി​​ലും നി​​ങ്ങ​​ൾ എ​​നി​​ക്ക് കീ​​ഴി​​ലു​​മാ​​ണെ​​ന്ന് നി​​ങ്ങ​​ൾ ആ​​ത്മാ​​ർ​​ഥ​​മാ​​യി വി​​ശ്വ​​സി​​ക്കു​​ക​​യും ചെ​​യ്യു​​മ്പോ​​ഴാ​​ണ്. പ​​ല പ്ര​​ത്യ​​യ​​ശാ​​സ്ത്ര​​ങ്ങ​​ളു​​ടെ​​യും കാ​​ര്യ​​ത്തി​​ൽ നാം ​​ആ അ​​വ​​സ്ഥ​​യി​​ൽ എ​​ത്തി​​ച്ചേ​​ർ​​ന്നി​​ട്ടു​​ണ്ട്. പു​​രു​​ഷാ​​ധി​​പ​​ത്യം ഒ​​രു ഉ​​ദാ​​ഹ​​ര​​ണ​​മാ​​യെ​​ടു​​ക്കു​​ക. സ​​മൂ​​ഹ​​ത്തി​​ന്റെ നി​​ര​​ന്ത​​ര​​മാ​​യ പ​​ഠി​​പ്പി​​ക്ക​​ലി​​ന്റെ ഭാ​​ഗ​​മാ​​യി വ​​ലി​​യൊ​​രു വി​​ഭാ​​ഗം സ്ത്രീ​​ക​​ളും പു​​രു​​ഷാ​​ധി​​പ​​ത്യം എ​​ന്ന പ്ര​​ത്യ​​യ​​ശാ​​സ്ത്ര​​ത്തെ അം​​ഗീ​​ക​​രി​​ക്കു​​ന്ന​​വ​​രാ​​ണ്. അ​​തു​​കൊ​​ണ്ട്, നി​​ങ്ങ​​ൾ​​ക്ക് പ്രാ​​തി​​നി​​ധ്യം ഉ​​ണ്ടാ​​യേ​​ക്കാം, പ​​ക്ഷേ അ​​തു നി​​ങ്ങ​​ളു​​ടെ പ്ര​​ശ്നം പ​​രി​​ഹ​​രി​​ച്ചു​​കൊ​​ള്ള​​ണ​​മെ​​ന്നി​​ല്ല, കാ​​ര​​ണം നി​​ങ്ങ​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ൾ നി​​ങ്ങ​​ളെ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​വ​​രാ​​വ​​ണ​​മെ​​ന്നി​​ല്ല.


പു​ണെ പാ​​ക്ടി​​ൽ എ​​ന്താ​​ണ് സം​​ഭ​​വി​​ച്ച​​തെ​​ന്ന് ആ​​ലോ​​ചി​​ച്ചു നോ​​ക്കൂ. അ​​തി​​ന്റെ ഭാ​​ഗ​​മാ​​യി അ​​ധ​ഃ​കൃ​​ത​​വ​​ർ​ഗ​​ങ്ങ​​ൾ​​ക്ക് പ്രാ​​തി​​നി​​ധ്യം ഉ​​റ​​പ്പു​​ന​​ൽ​​കി​​യെ​​ങ്കി​​ലും അ​​വ​​രു​​ടെ പ്ര​​തി​​നി​​ധി​​ക​​ൾ​​ക്ക് തി​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട​​ണ​​മെ​​ങ്കി​​ൽ ജാ​​തി ഹി​​ന്ദു​​ക്ക​​ളു​​ടെ സു​​മ​​ന​​സ്സി​​നെ ആ​​ശ്ര​​യി​​ക്കേ​​ണ്ടി​​യി​​രു​​ന്നു. അ​​തി​​നാ​​ൽ​ത​​ന്നെ അ​​വ​​ർ അ​​വ​​രു​​ടെ സ​​മു​​ദാ​​യ​​ത്തോ​​ട് പൂ​​ർ​​ണ​​മാ​​യി ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​മു​​ള്ള​​വ​​രാ​​യി​​രു​​ന്നി​​ല്ല.

എ​​ല്ലാ പ്ര​​ശ്ന​​ങ്ങ​​ളും പ​​രി​​ഹ​​രി​​ക്കാ​​നു​​ള്ള ഒ​​രു വ​​ജ്രാ​​യു​​ധ​​മാ​​യി​​രു​​ന്നു സെ​​പ​​റേ​​റ്റ് ഇ​​ല​​ക്ടറേ​റ്റ് എ​​ന്ന​​ല്ല ഞാ​​ൻ പ​​റ​​യു​​ന്ന​​ത്. പ​​ക്ഷേ എ​​ങ്കി​​ൽ​പോ​​ലും എ​​സ്.​​സി/​​എ​​സ്.​​ടി പ്രാ​​തി​​നി​​ധ്യം​കൊ​​ണ്ട് എ​​ന്താ​​യി​​രി​​ക്ക​​ണ​​മോ ഉ​​ണ്ടാ​​വേ​​ണ്ട​​ത് അ​​ത​​ല്ല ഉ​​ണ്ടാ​​യ​​തെ​​ന്ന് നി​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​ക്ക​​ണം. തീ​​ർ​​ച്ച​​യാ​​യും അ​​ങ്ങ​​നെ​​യൊ​​ന്നു​​ണ്ട് എ​​ന്ന​​ത് ന​​ല്ല​​തുത​​ന്നെ, പ​​ക്ഷേ ഒ​​രു സ​​ജീ​​വ രാ​​ഷ്ട്രീ​​യ പ്ര​​സ്ഥാ​​ന​​ത്തി​​ന് നേ​​ടാ​​ൻ ക​​ഴി​​യു​​മാ​​യി​​രു​​ന്ന​​തി​​ൽ​നി​​ന്ന് എ​​ത്ര​​യോ ദൂ​​രെ​​യാ​​ണ​​ത്. പ്രാ​​തി​​നി​​ധ്യം മ​​ർ​​ദ​​ക​​ന്റെ കൈ​യി​ലെ ആ​​യു​​ധ​​മാ​​വു​ക​​യും അ​​വ​​രു​​ടെ പ്ര​​തി​​നി​​ധി​​ക​​ളെ സ്ഥാ​​പി​​ക്കു​​ക​​യും “നോ​​ക്കൂ നി​​ങ്ങ​​ൾ​​ക്ക് പ്രാ​​തി​​നി​​ധ്യ​​മു​​ണ്ട്” എ​​ന്ന് നി​​ങ്ങ​​ളു​​ടെ മു​​ഖ​​ത്തു​​നോ​​ക്കി പ​​റ​​യാ​​നും സാ​​ധി​​ക്കു​​ന്ന ഒ​​രു അ​​വ​​സ്ഥ​​യെ കു​​റി​​ച്ച് ഞാ​​ൻ അ​​ങ്ങേ​​യ​​റ്റം ഭ​​യ​​പ്പെ​​ടു​​ന്നു​​ണ്ട്.

അ​​തു​​കൊ​​ണ്ട്, എ​​ല്ലാ സ​​മു​​ദാ​​യ​​ങ്ങ​​ൾ​​ക്ക​​ക​​ത്തും ആ​​ന്ത​​രി​​ക​​മാ​​യ ക​​ല​​ഹ​​ങ്ങ​​ളാ​​ണ് ന​​മു​​ക്കാ​​വ​​ശ്യം. ‘‘ആ​​രെ​​യാ​​ണ് നി​​ങ്ങ​​ൾ പ്ര​​തി​​നി​​ധാ​നം​ചെ​യ്യു​ന്ന​​ത്? എ​​ന്താ​​ണ് നി​​ങ്ങ​​ൾ ചെ​​യ്യു​​ന്ന​​ത്?’’ എ​​ന്ന് മു​​സ്‍ലിം​ക​​ൾ അ​​വ​​രു​​ടെ പ്ര​​തി​​നി​​ധി​​ക​​ളോ​​ട് ചോ​​ദി​​ക്ക​​ണം. ‘‘എ​​ന്താ​​ണ് നി​​ങ്ങ​​ൾ ചെ​​യ്യു​​ന്ന​​ത്?’’ എ​​ന്ന് സ​​ക​​ല​​രും അ​​വ​​രു​​ടെ പ്ര​​തി​​നി​​ധി​​ക​​ളോ​​ട് ചോ​​ദി​​ച്ചു​​കൊ​​ണ്ടി​​രി​​ക്ക​​ണം. ഇ​​ത​​ത്ര എ​​ളു​​പ്പം ചെ​​യ്യാ​​ൻ ക​​ഴി​​യു​​ന്ന​​ത​​ല്ല. കാ​​ര​​ണം, അ​​ധി​​കാ​​രം കൈ​യാ​​ളു​​ന്ന​​വ​​ർ​​ക്ക് വേ​​ണ്ടാ​​ത്ത ഒ​​ന്നാ​​ണി​​ത്. എ​​ല്ലാ​​റ്റി​​ലു​​മു​​പ​​രി, പ്ര​​തി​​നി​​ധി​​ക​​ൾ​​ക്ക് നേ​​രെ​​യു​​ള്ള എ​​ല്ലാ​​ത​​രം ചോ​​ദ്യ​​ങ്ങ​​ളെ​​യും ഇ​​ല്ലാ​​താ​​ക്കു​​ന്ന ‘‘നാം ​​അ​​പ​​ക​​ട​​ത്തി​​ലാ​​ണ്’’ എ​​ന്ന ഒ​​രു മു​​ദ്രാ​​വാ​​ക്യ​​വു​​മു​​ണ്ട്. തീ​​ർ​​ച്ച​​യാ​​യും സ​​മാ​​ന​​മാ​​യ വാ​​ദ​​ങ്ങ​​ൾ എ​​ല്ലാ മ​​റ്റു സ​​മു​​ദാ​​യ​​ങ്ങ​​ൾ​​ക്ക​​ക​​ത്തും ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ട്. ‘‘അ​​വ​​ർ – ന​​മ്മു​​ടെ ശ​​ത്രു​​ക്ക​​ൾ – ന​​മ്മെ ഭി​​ന്നി​​പ്പി​​ക്കാ​​ൻ​വേ​​ണ്ടി ചെ​​യ്യു​​ന്ന​​താ​​ണി​​ത്! അ​​ധി​​കം ചോ​​ദ്യ​​ങ്ങ​​ളൊ​​ന്നും ചോ​​ദി​​ക്കാ​​തെ നാം ​​ഒ​​ന്നി​​ച്ചുനി​​ൽ​​ക്ക​​ണം.’’ ഈ​​യൊ​​രു ഭാ​​ഷ ക​​ട​​ന്നു​​വ​​രും, പ​​ക്ഷേ ഇ​​തി​​നെ​​തി​​രെ​​യാ​​ണ് ന​​മു​​ക്ക് പോ​​രാ​​ടാ​​നു​​ള്ള​​ത്. എ​​ല്ലാ സ​​മു​​ദാ​​യ​​ങ്ങ​​ൾ​​ക്ക​​ക​​ത്തും അ​​വ​​രു​​ടെ രാ​​ഷ്ട്രീ​​യ പ്ര​​തി​​നി​​ധി​​ക​​ളു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​ത്തെ ചൊ​​ല്ലി​​യു​​ള്ള ആ​​ന്ത​​രി​​ക​​മാ​​യ ചോ​​ദ്യം​ചെ​​യ്യ​​ലു​​ക​​ൾ ആ​​രം​​ഭി​​ച്ചാ​​ൽ അ​​തൊ​​രു സ​​മൂ​​ല​​മാ​​യ മാ​​റ്റ​​വും ന​​മ്മു​​ടെ രാ​​ഷ്ട്ര​​ത്തി​​ന്റെ വ​​ലി​​യൊ​​രു ചു​​വ​​ടു​​വെ​​പ്പു​​മാ​​യി​​രി​​ക്കും.

ധാ​​രാ​​ളം കു​​ഴ​​പ്പ​​ങ്ങ​​ളും പ്ര​​ശ്ന​​ങ്ങ​​ളും ഒ​​രു​പ​​ക്ഷേ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ​വ​​രെ അ​​നി​​വാ​​ര്യ​​മാ​​യും ഉ​​ണ്ടാ​​യേ​​ക്കാം. അ​​തി​​ൽ​നി​​ന്ന് ര​​ക്ഷ​​പ്പെ​​ടാ​​ൻ ന​​മു​​ക്ക് ക​​ഴി​​യി​​ല്ല. പ​​ക്ഷേ ഇ​​തൊ​​രു അ​​നി​​വാ​​ര്യ​​മാ​​യ ന​​ട​​പ​​ടി​​യാ​​യാ​​ണ് ഞാ​​ൻ കാ​​ണു​​ന്ന​​ത്, വ​​ലി​​യ ഗ്രൂ​​പ്പു​​ക​​ളു​​ടെ പി​​ള​​ർ​​പ്പി​​നു​​പോ​​ലും ഇ​​ത് കാ​​ര​​ണ​​മാ​​യേ​​ക്കാം. മു​​സ്‍ലിം​ക​​ൾ​​ക്കി​​ട​​യി​​ലെ കീ​​ഴ്ജാ​​തി വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ നീ​​തി​​ക്കു വേ​​ണ്ടി നി​​ല​​കൊ​​ണ്ട പ​​സ്മാ​​ന്ദ മു​​സ്‍ലിം മൂ​​വ്മെ​​ന്റി​​ൽ ഇ​​തി​​ന്റെ ആ​​രം​​ഭം ന​​മു​​ക്ക് കാ​​ണാം. ഈ ​​പി​​ള​​ർ​​പ്പി​​നെ ത​​ങ്ങ​​ൾ​​ക്ക് വേ​​ണ്ടി ഉ​​പ​​യോ​​ഗി​​ക്കാ​​നു​​ള്ള വ​​ല​​തു​​പ​​ക്ഷ ഹി​​ന്ദു​​ത്വ വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ ശ്ര​​മ​​ങ്ങ​​ളെ ഇ​​തി​​നോ​​ട​​കം​ത​​ന്നെ ന​​മു​​ക്ക് കാ​​ണാ​​ൻ സാ​​ധി​​ക്കും. അ​​തി​​നാ​​ൽ സ​​മു​​ദാ​​യ​​ങ്ങ​​ളു​​ടെ ഏ​​ക​​ജാ​​തീ​​യ​​ത​​യി​​ൽ ഊ​​ന്നു​​ന്ന​​ത് പി​​ന്തി​​രി​​പ്പ​​നും പ്ര​​തി​​ലോ​​മ​​ക​​ര​​വും അ​​ബ​​ദ്ധ​​വു​​മാ​​ണെ​​ന്നാ​​ണ് എ​​നി​​ക്ക് തോ​​ന്നു​​ന്ന​​ത്. ഐ​​ക്യ​​ത്തി​​നു വേ​​ണ്ടി​​യു​​ള്ള ക​​പ​​ടാ​​ഹ്വാ​​ന​​ങ്ങ​​ൾ അ​​ധി​​കാ​​ര​​ത്തി​​ലി​​രി​​ക്കു​​ന്ന​​വ​​രു​​ടെ അ​​ധീ​​ശ പ​​ദ്ധ​​തി​​ക​​ൾ​​ക്കേ ആ​​ത്യ​​ന്തി​​ക​​മാ​​യി ഗു​​ണം ചെ​​യ്യു​​ക​​യു​​ള്ളൂ. മ​​റു​​വ​​ശ​​ത്ത്, സ​​മു​​ദാ​​യ​​ങ്ങ​​ൾ​​ക്ക​​ക​​ത്തെ വി​​ള്ള​​ലു​​ക​​ളോ വി​​ഭ​​ജ​​ന​​ങ്ങ​​ളോ തി​​രി​​ച്ച​​റി​​യു​​ന്ന​​ത് ഹ്ര​​സ്വ​​കാ​​ല​​ത്തേ​​ക്കെ​​ങ്കി​​ലും ചി​​ല ഗു​​രു​​ത​​ര​​മാ​​യ പ്ര​​ശ്‌​​ന​​ങ്ങ​​ളി​​ലേ​​ക്ക് ന​​യി​​ക്കും. ആ ​​ഘ​​ട്ട​​ത്തി​​ലൂ​​ടെ നാം ​​ക​​ട​​ന്നു​​പോ​​കേ​​ണ്ട​​തു​​ണ്ട്, ഒ​​പ്പം ഒ​​രു പ്രാ​​യോ​​ഗി​​ക സ​​മൂ​​ഹ​​മാ​​യി അ​​തി​​ജീ​​വി​​ച്ച് മ​​റു​​വ​​ശ​​ത്തു​​കൂ​​ടി പു​​റ​​ത്തു​​വ​​രു​​മെ​​ന്നും പ്ര​​തീ​​ക്ഷി​​ക്കാം.

ദ​​ലി​​ത് മു​​സ്‍ലിം അ​​ല്ലെ​​ങ്കി​​ൽ ദ​​ലി​​ത് ക്രി​​സ്ത്യ​​ൻ സം​​വ​​ര​​ണ​​മെ​​ടു​​ത്താ​​ൽ അ​​തു​​മി​​പ്പോ​​ൾ സു​​പ്രീം​​കോ​​ട​​തി​​ക്ക് മു​​ന്നി​ലാ​​ണ്. കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ കെ.​​ജി. ബാ​​ല​​കൃ​​ഷ്ണ​​ൻ ക​​മ്മി​​റ്റി​​യെ നി​​യോ​​ഗി​​ക്കു​​ക​​യും ബി.​ജെ.​പി ​അ​​വ​​രു​​ടേ​​താ​​യ ഭാ​​ഷ​​യി​​ലൂ​​ടെ പ​​സ്മാ​​ന്ദ മു​​സ്‍ലിം​​ക​​ളി​​ലേ​​ക്ക് എ​​ത്തു​​ന്ന​​തി​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ത്തു​​കയും ചെയ്യുന്നു. അ​​തേ​സ​​മ​​യം വി​​ദേ​​ശ​മ​​ത​​മാ​​യ​​തി​​നാ​​ൽ​ ജാ​​തി​​യി​​ല്ലെ​​ന്നും സം​​വ​​ര​​ണ​​ത്തി​​ന​​ർ​​ഹ​​ര​ല്ലെ​​ന്നും കോ​​ട​​തി​​യി​​ൽ അ​​ഫി​​ഡ​​വി​​റ്റ് ന​​ൽ​​കു​​ക​​യും ചെ​​യ്യു​​ന്നു. അ​​വ​​രൊ​​ക്കെ വി​​ദേ​​ശ​മ​​ത​​ങ്ങ​​ളാ​​ണെ​​ന്നും ജാ​​തി ന​​മ്മു​​ടെ ത​​ദ്ദേ​​ശീ​​യ പ്ര​​ശ്ന​​മാ​​ണ് അ​​വ​​ര​​തി​​ൽ​നി​​ന്ന് മു​​ക്ത​​രാ​​ണെ​​ന്നു​​മു​​ള്ള ഭാ​​ഷ​​യി​​ലാ​​ണ് അ​​വ​​രു​​ടെ സ​​മീ​​പ​​നം. അ​​തി​​നാ​​ൽ ബാ​​ല​​കൃ​​ഷ്ണ ക​​മീ​​ഷ​​ന് എ​​ത്ര​​ത്തോ​​ളം പ്രാ​​ധാ​​ന്യ​​മു​​ണ്ടെ​​ന്നാ​​ണ് താ​​ങ്ക​​ൾ ക​​രു​​തു​​ന്ന​​ത്?

എ​​നി​​ക്കി​​ത് മു​​ഴു​​വ​​നാ​​യി മ​​ന​​സ്സി​​ലാ​​യി​​ട്ടി​​ല്ല. പ​​സ്മാ​​ന്ദ മു​​സ്‍ലിം പ്ര​​ശ്ന​​ത്തെ ബി.​​ജെ.​​പി അ​​നു​​കൂ​​ല​​മാ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​ന്റെ​ രാ​​ഷ്ട്രീ​​യ​​വും പൂ​​ർ​​ണ​​മാ​​യി മാ​​റു​​ന്ന​​ത് എ​​നി​​ക്ക് മ​​ന​​സ്സി​ലാ​​യി​​ട്ടി​​ല്ല. അ​​ക്കാ​​ദ​​മി​​യെ കു​​റി​​ച്ചു പ​​റ​​യു​​ക​​യാ​​ണെ​​ങ്കി​​ൽ പൊ​​തു​​വി​​ൽ ന​​മ്മു​​ടെ എ​​ല്ലാ വി​​ജ്ഞാ​​ന​​ങ്ങ​​ളും പൂ​​ർ​​വ​​കാ​​ല​​ത്തെ കൂ​​ടി പ​​രി​​ഗ​​ണി​​ച്ചു കൊ​​ണ്ടു​​ള്ള​​താ​​ണെ​​ന്നാ​​ണ് എ​​നി​​ക്ക് തോ​​ന്നു​​ന്ന​​ത്. എ​​ന്തെ​​ങ്കി​​ലു​​മൊ​​ന്ന് സം​​ഭ​​വി​​ച്ചാ​​ൽ നാം ​​പൂ​​ർ​​വ​​കാ​​ല​​ത്തേ​​ക്ക് പോ​​വു​​ക​​യും എ​​ന്താ​​ണ് യ​​ഥാ​​ർ​​ഥ​​ത്തി​​ൽ സം​​ഭ​​വി​​ച്ച​​തെ​​ന്ന് ക​​ണ്ടെ​​ത്താ​​ൻ വേ​​ണ്ടി പ​​ഠി​​ക്കു​​ക​​യും ചെ​​യ്യും; അ​​ത് സം​​ഭ​​വി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​താ​​യാ​​ലും സം​​ഭ​​വി​​ക്കാ​​ൻ പോ​​വു​​ന്ന​​താ​​യാ​​ലും. എ​​ന്റെ കാ​​ര്യം മാ​​ത്രം പ​​റ​​ഞ്ഞാ​​ൽ ഇ​​പ്പോ​​ഴും ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന ഇ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ളെ വി​​ശ​​ക​​ല​​നം​ചെ​​യ്യു​​ന്ന​​തി​​ൽ നാ​​മ​​ത്ര മെ​​ച്ച​​മാ​​ണെ​​ന്ന് എ​​നി​​ക്ക് തോ​​ന്നു​​ന്നി​​ല്ല. അ​​തു​​കൊ​​ണ്ട് ഇ​​തെ​​ങ്ങ​​നെ ന​​ട​​പ്പി​​ൽ വ​​രു​​ത്തു​​മെ​​ന്ന​​തി​​ൽ എ​​നി​​ക്ക് വ​​ലി​​യ നി​​ശ്ച​​യ​​മി​​ല്ല.

അ​​പ്പോ​​ൾ ജാ​​തി​​യെ​​ക്കു​​റി​​ച്ച സ​​മീ​​പ​​കാ​​ല അ​​ക്കാ​​ദ​​മി​​ക സം​​വാ​​ദ​​ങ്ങ​​ളെ എ​​ങ്ങ​​നെ സ​​മീ​​പി​​ക്കാ​​നാ​​വും?​ ജാ​​തി​​യൊ​​രു കൊ​​ളോ​​ണി​​യ​​ൽ നി​​ർ​​മി​തി​​യാ​​ണെ​​ന്നാണ് പ്ര​​ബ​​ല​​മാ​​യി​ക്കൊ​ണ്ടി​​രി​​ക്കു​​ന്ന ഒ​​രു വാ​​ദം.​ അ​​ങ്ങ​​നെ​​യെ​​ങ്കി​​ൽ ജാ​​തി എ​​ന്നൊ​​ന്നി​​ല്ല, മ​​റി​​ച്ച്, സം​​സ്കാ​​രം മാ​​ത്ര​​മേ​​യു​​ള്ളൂ. ഗ​​വ​​ണ്മെ​​ന്റ് പോ​​ലും പ​​റ​​യാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​ത് ഇ​​തൊ​​ക്കെ കൊ​​ളോ​​ണി​​യ​​ൽ നി​​ർ​​മി​​തി​​യാ​​ണെ​​ന്ന് ത​​ന്നെ​​യാ​​ണ്. തൊ​​ട്ടു​​കൂ​​ടാ​​യ്മ മു​​ഗ​​ള​​രാ​​ണ് കൊ​​ണ്ടു​​വ​​ന്ന​​തെ​​ന്നു വ​​രെ ചി​​ല​​ർ പ​​റ​​യു​​ന്നു. താ​​ങ്ക​​ളു​​ടെ ലേ​​ഖ​​ന​​ങ്ങ​​ളി​​ലും ജാ​​തി എ​​ന്ന സ​​ങ്ക​​ൽ​പ​​ത്തെ പ​​ല​​ത​​ര​​ത്തി​​ൽ വി​​ശ​​ദീ​​ക​​രി​​ക്കു​​ന്നു​​ണ്ട്. മ​​ണ്ഡ​​ൽ ക​​മീ​ഷ​​ന്റെ ഘ​​ട്ട​​ത്തി​​ൽ ജാ​​തി ഉ​​ന്മൂ​​ല​​നം പോ​​ലു​​ള്ള ആ​​ശ​​യ​​ങ്ങ​​ളോ​​ടു​​ള്ള ഒ​​രു അ​​ഭി​​നി​​വേ​​ശം നി​​ല​​നി​​ന്നി​​രു​​ന്നു. ജാ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വ്യ​​വ​​ഹാ​​ര​​ങ്ങ​​ളി​​ൽ സ​​മീ​​പ​​കാ​​ല​​ത്തു​​ണ്ടാ​​യി​​ട്ടു​​ള്ള മാ​​റ്റ​​ത്തെ, തീ​​ർ​​ച്ച​​യാ​​യും വ​​ല​​തു​​പ​​ക്ഷ മാ​​റ്റ​​ത്തെ, താ​​ങ്ക​​ളെ​​ങ്ങ​​നെ​​യാ​​ണ് നോ​​ക്കി​​ക്കാ​​ണു​​ന്ന​​ത്?

അ​​തെ, ജാ​​തി ഉ​​ന്മൂ​​ല​​ന​​മെ​​ന്ന ആ​​ശ​​യം കു​​റ​​ച്ചു കാ​​ല​​ത്തേ​​ക്ക് മാ​​റ്റി​​വെ​​ക്ക​​ണ​​മെ​​ന്നാ​​ണ് എ​​നി​​ക്ക് തോ​​ന്നു​​ന്ന​​ത്. ഉ​​ന്മൂ​​ല​​ന​​ത്തെ കു​​റി​​ച്ച് അ​​ർ​​ഥ​​വ​​ത്താ​​യ സം​​സാ​​രം സാ​​ധ്യ​​മാ​​കു​​ന്ന​​തി​​ന് കു​​റ​​ച്ച് സ​​മ​​യം നാം ​​കാ​​ത്തി​​രി​​ക്ക​​ണം. ന​​മ്മു​​ടെ സ​​മീ​​പ​​ഭാ​​വി ജാ​​തി​​യി​​ലേ​​ക്ക് കൂ​​ടു​​ത​​ൽ ഇ​​ഴു​​കി​​ച്ചേ​​രാ​​നാ​​ണ് പോ​​കു​​ന്ന​​ത്. ജാ​​തി​​യെ അ​​വ​​ഗ​​ണി​​ച്ചി​​രി​​ക്കു​​ന്നു എ​​ന്ന് വി​​ശ്വ​​സി​​ക്കു​​ന്ന സ​​മു​​ദാ​​യ​​ങ്ങ​​ള​​ട​​ക്കം എ​​ല്ലാ​​വ​​രും ജാ​​തി​​യി​​ൽ മു​​ഴു​​കാ​​ൻ പോ​​വു​​ക​​യാ​​ണ്. ഇ​​താ​​ണ് ഇ.​​ഡ​​ബ്ല്യൂ.​​എ​​സ് സം​​വ​​ര​​ണം ചെ​​യ്തു​​വെ​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​തി​​നെ ഒ​​ഴി​​വാ​​ക്കാ​​നാ​​കു​​ന്ന എ​​ന്തെ​​ങ്കി​​ലു​​മൊ​​രു മാ​​ർ​​ഗ​​മു​​ണ്ടെ​​ന്നും എ​​നി​​ക്കു തോ​​ന്നു​​ന്നി​​ല്ല. ഒ​​രു​​പ​​ക്ഷേ ഇ​​തു​​മൊ​​രു അ​​നി​​വാ​​ര്യ ഘ​​ട്ട​​മാ​​യി​​രി​​ക്കാം. ഒ​​ര​​ർ​​ഥ​​ത്തി​​ൽ 1935ൽ ​​പ്ര​​സി​​ദ്ധീ​​കൃ​​ത​​മാ​​യ അം​​ബേ​​ദ്ക​​റു​​ടെ ‘ജാ​​തി ഉ​​ന്മൂ​​ല​​നം’ എ​​ന്ന കൃ​​തി ഒ​​രു​​പാ​​ട് കാ​​ല​​ങ്ങ​​ൾ മു​​ന്നി​​ൽ നി​​ൽ​​ക്കു​​ന്ന ഒ​​ന്നാ​​യി​​രു​​ന്നു. തെ​​ര​​ഞ്ഞെ​​ടു​​പ്പ് രാ​​ഷ്ട്രീ​​യം, അ​​തി​​ന്റെ അ​​ന​​ന്ത​​ര​​ഫ​​ല​​ങ്ങ​​ൾ തു​​ട​​ങ്ങി ഒ​​രു​​പാ​​ട് കാ​​ര്യ​​ങ്ങ​​ൾ സം​​ഭ​​വി​​ക്കു​​ന്ന​​തി​​നുമു​​മ്പാ​​ണ് ഈ ​​കൃ​​തി പ്ര​​സി​​ദ്ധീ​​ക​​രി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. അ​​തു​​കൊ​​ണ്ടുത​​ന്നെ ഒ​​ര​​ർ​​ഥ​​ത്തി​​ൽ അ​​ത് സാ​​ങ്ക​​ൽ​പി​​ക​​മോ അ​​ല്ലെ​​ങ്കി​​ൽ ഉ​​ട്ടോ​​പ്യ​​നോ ആ​​ണെ​​ന്ന് പ​​റ​​യാം. സ​​മ​​കാ​​ലി​​ക സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ജാ​​തി നി​​ർ​​മൂ​​ല​​നം അ​​സാ​​ധ്യ​​മാ​​യ ഒ​​രു സാ​​ധ്യ​​ത മാ​​ത്ര​​മാ​​ണ്. സാ​​ങ്ക​​ൽ​പി​​കം അ​​ല്ലെ​​ങ്കി​​ൽ ഉ​​ട്ടോ​​പ്യ​​ൻ എ​​ന്നൊ​​ക്കെ പ​​റ​​ഞ്ഞാ​​ൽ അ​​താ​​ണ്. അ​​പ്പോ​​ഴും, ഭാ​​വി​സ​​മൂ​​ഹ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ന​​മ്മു​​ടെ സ​​ങ്ക​​ൽ​​പ​​ത്തി​​നുവേ​​ണ്ടി പ്ര​​വ​​ർ​​ത്തി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കാ​​നു​​ള്ള ഊ​​ർ​​ജ​​വും പ്ര​​ചോ​​ദ​​ന​​വും അ​​ത് ന​​മു​​ക്ക് ത​​രും. അ​​തു​​കൊ​​ണ്ട് ജാ​​തി ഉ​​ന്മൂ​​ല​​ന​​ത്തെ​​ക്കു​​റി​​ച്ച് സം​​സാ​​രി​​ക്കു​​ന്ന​​തി​​ൽ​നി​​ന്ന് നാം ​​ചെ​​റി​​യൊ​​രു ഇ​​ട​​വേ​​ള​​യെ​​ടു​​ത്താ​​ലും ഈ ​​ആ​​ശ​​യം ന​​മ്മെ ന​​യി​​ച്ചു​​കൊ​​ണ്ടേ​​യി​​രി​​ക്കും. ഇ​​തു നാം ​​നേ​​രി​​ടേ​​ണ്ടു​​ന്ന ഒ​​രു വെ​​ല്ലു​​വി​​ളി​​യാ​​ണ്. ഒ​​പ്പം സ​​മീ​​പ​​ഭാ​​വി​​യി​​ൽ നാം ​​നേ​​രി​​ടാ​​ൻ പോ​​വു​​ന്ന പ്ര​​ശ്ന​​ങ്ങ​​ളെ മ​​ന​​സ്സി​​ലാ​​ക്കാ​​നു​​ള്ള ഒ​​രു വ​​ഴി, ഇ​​തും ജാ​​തി ഉ​​ന്മൂ​​ല​​ന​​ത്തി​​ലേ​​ക്കു​​ള്ള പ്ര​​യാ​​സ​​ക​​ര​​മാ​​യ വ​​ഴി​​യു​​ടെ ഒ​​രു ഭാ​​ഗ​​മാ​​ണെ​​ന്ന് പ​​റ​​യ​​ലാ​​ണ്.

ബിജെപിയുടെ ന്യൂനപക്ഷ മോർച്ചാ സമ്മേളനം
ബിജെപിയുടെ ന്യൂനപക്ഷ മോർച്ചാ സമ്മേളനം

ജാ​​തി​​രാ​​ഷ്ട്രീ​​യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ര​​ണ്ട് ചോ​​ദ്യ​​ങ്ങ​​ൾ​കൂ​​ടി. വി​​ശാ​​ലാ​​ർ​​ഥ​ത്തി​​ൽ മ​​ണ്ഡ​​ൽ ക​​മീ​ഷ​​ൻ ഒ.​​ബി.​​സി രാ​​ഷ്ട്രീ​​യ​​ത്തി​​നു​​ള്ള ഇ​​ടം​കൂ​​ടി തു​​റ​​ന്നു​​ന​​ൽ​​കി​​യി​​രു​​ന്നു. കൂ​​ടാ​​തെ 90ക​​ൾ​​ക്കുശേ​​ഷം ഇ​​ന്ത്യ​​യി​​ൽ ജ​​നാ​​ധി​​പ​​ത്യ​​ത്തെ കൂ​​ടു​​ത​​ൽ അ​​ഗാ​​ധ​​മാ​​ക്കു​​ന്ന​​തി​​നെ (Deepening Democracy) കു​​റി​​ച്ചൊ​​ക്കെ രാ​​ഷ്ട്രീ​​യ/ സാ​​മൂ​​ഹി​ക വി​​ദ​​ഗ്ധ​ർ സം​​സാ​​രി​​ക്കു​​ന്നു​​മു​​ണ്ട്. പ​​ക്ഷേ അ​​തേ​​സ​​മ​​യം ത​​ന്നെ ഹി​​ന്ദു​​ത്വ​ശ​​ക്തി​​ക​​ൾ ശ​​ക്തി​​പ്രാ​​പി​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്, പി​​ന്നാ​​ക്ക സ​​മു​​ദാ​​യ​​ങ്ങ​​ളു​​ടെ പ്ര​​തി​​നി​​ധാ​​ന​​ങ്ങ​​ൾ അ​​വ​​ര​​തി​​ന് ഉ​​പ​​യോ​​ഗി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു​​ണ്ട് (ന​​രേ​​ന്ദ്ര​ മോ​​ദി​​യു​​ടെ വി​​ജ​​യം ഉ​​ദാ​​ഹ​​ര​​ണം). ഈ ​​മാ​​റ്റ​​ത്തെ ന​​മു​​ക്കെ​​ങ്ങ​​നെ നോ​​ക്കി​​ക്കാ​​ണാം?

അ​​ഗാ​​ധ​​മാ​​വു​​ന്ന ജ​​നാ​​ധി​​പ​​ത്യ​​ത്തെ (deepening democracy) കു​​റി​​ച്ച ഞാ​​ന​​ട​​ക്ക​​മു​​ള്ള സാ​​മൂ​ഹി​​ക ശാ​​സ്ത്ര​​ജ്ഞ​​രു​​ടെ നി​​രീ​​ക്ഷ​​ണ​ങ്ങ​​ൾ എ​​ത്ര നി​​ഷ്ക​​ള​​ങ്ക​​മാ​​യി​​രു​​ന്നു​​ എ​​ന്നോ​​ർ​​ത്ത് ഞാ​​നി​​പ്പോ​​ൾ ആ​​ശ്ച​​ര്യ​​പ്പെ​​ടു​​ന്നു​​ണ്ട്. ജ​​നാ​​ധി​​പ​​ത്യ​​മെ​​ന്നാ​​ൽ സു​​ന്ദ​​ര​സു​​ര​​ഭി​​ല​​മാ​​യ ഒ​​ന്ന​​ല്ല. ജ​​നം (people) ഒ​​രു നി​​ഷ്ക​​ള​​ങ്ക കാ​​റ്റ​​ഗ​​റി​​യു​​മ​​ല്ല)​ ന​​മ്മ​​ൾ അ​​ങ്ങ​​നെ ചി​​ന്തി​​ക്കു​​ന്ന​​താ​​ണ്. സോ​​ഷ്യ​​ലി​​സ്റ്റ്, പോ​​പു​ലി​​സ്റ്റ്, ക​​മ്യൂ​​ണി​​സ്റ്റ് ചി​​ന്ത​​ക​​ളു​​ടെ ഒ​​രു നീ​​ണ്ട പാ​​ര​​മ്പ​​ര്യ​​ത്തി​​ൽ​നി​​ന്നാ​​ണ് - ‘ജ​​ന​​ങ്ങ​​ൾ’ എ​​ന്നാ​​ൽ അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യി ന​​ല്ല ജ​​ന​​ങ്ങ​​ൾ ആ​​ണെ​​ന്ന ആ​​ശ​​യം. ജ​​ന​​ങ്ങ​​ൾ എ​​ന്ന സ​​ങ്ക​​ൽ​​പ​​ത്തി​​ന് വ​​ലി​​യൊ​​രു ധാ​​ർ​​മി​ക ഭാ​​ര​​മു​​ണ്ട്. എ​​ന്നാ​​ൽ, വാ​​സ്ത​​വ​​ത്തി​​ൽ ജ​​ന​​ത്തി​​ൽ വെ​​റു​​പ്പി​​ന്റെ​​യും വി​​ദ്വേ​​ഷ​​ത്തി​​​ന്റെ​യും കു​​ടി​​ല​​ത​​യു​​ടെ​​യും ഹിം​​സ​​യു​​ടെ​​യും ഘ​​ട​​ക​​ങ്ങ​​ളു​​ണ്ട്. ധാ​​രാ​​ളം പി​​ന്തി​​രി​​പ്പ​​ൻ കാ​​ര്യ​​ങ്ങ​​ൾ കൊ​​ണ്ടു​​ന​​ട​​ക്കു​​ന്ന​​വ​​രു​​മാ​​ണ്. അ​​തൊ​​രു വ​​സ്തു​​ത​​യാ​​ണ്. അ​​തു​​കൊ​​ണ്ട് ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്റെ വ്യാ​​പ​​ന​​ത്തെ കു​​റി​​ച്ച് നാം ​​പ​​റ​​യു​​മ്പോ​​ൾ അ​​ത​​നി​​വാ​​ര്യ​​മാ​​യും ന​​ല്ലൊ​​രു കാ​​ര്യ​​മാ​​യി​​ക്കൊ​​ള്ള​​ണ​​മെ​​ന്നി​​ല്ല. ല​​ക്ഷ്യ​​ത്തി​​ലേ​​ക്ക് നാ​​മെ​​ത്തി​​ച്ചേ​​രു​​ന്ന​​തി​​ന് മു​​മ്പ് പ​​ല വെ​​ല്ലു​​വി​​ളി​​ക​​ളും മ​​റി​​ക​​ട​​ക്കാ​​നു​​ണ്ടാ​​വും.

പ​​ക്ഷേ, യ​​ഥാ​​ർ​​ഥ രാ​​ഷ്ട്രീ​​യം എ​​ന്ന​​ത് ആ​​ളു​​ക​​ൾ മാ​​ന്യ​​മാ​​യി പെ​​രു​​മാ​​റു​​ക​​യും നി​​യ​​മ​​ങ്ങ​​ൾ പാ​​ലി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ഒ​​രു സം​​വാ​​ദ​സ​​മൂ​​ഹം​പോ​​ലെ വ്യ​​വ​​സ്ഥാ​​പി​​ത​​മാ​​യ ഒ​​ന്ന​​ല്ല. ഹോ​​ബ്സി​​ന്റെ എ​​ല്ലാ​​ർ​​ക്കെ​​തി​​രി​​ലു​​മു​​ള്ള എ​​ല്ലാ​​വ​​രു​​ടെ​​യും സം​​ഘ​​ട്ട​​ന​​മെ​​ന്ന​​തി​​ന്റെ നാ​​ഗ​​രി​​ക​രൂ​​പ​​മാ​​ണി​​ത്. കൂ​​ടാ​​തെ രാ​​ഷ്ട്രീ​​യ​ജീ​​വി​​ത​​മെ​​ന്ന​​ത് എ​​ല്ലാ​​യ്പോ​ഴും ക്രൂ​​ര​​വും ഹീ​​ന​​വു​​മാ​​ണ്. സം​​ഘ​​ർ​​ഷ​​ങ്ങ​​ളു​​ടെ​​യും അ​​നി​​ശ്ചി​​താ​​വ​​സ്ഥ​​യു​​ടെ​​യും വ്യാ​​പ​​ന​​ത്തി​​ന് ഒ​​രു​​പ​​ക്ഷേ ന​​മു​​ക്ക് സാ​​ക്ഷ്യം​​വ​​ഹി​​ക്കേ​​ണ്ടി വ​​ന്നേ​​ക്കും. ഇ​​തി​​നൊ​​ക്കെ നാം ​​വ​​ലി​​യ വി​​ല ന​​ൽ​​കേ​​ണ്ടി​വ​​രു​​മെ​​ന്നാ​​ണ് എ​​നി​​ക്ക് തോ​​ന്നു​​ന്ന​​ത്. പ​​ക്ഷേ അ​​തേ​​ക്കു​​റി​​ച്ച് ആ​​ലോ​​ചി​​ക്കു​​ക. വേ​​ദ​​ന​​യും ത്യാ​​ഗ​​വും ഒ​​ട്ടും സ​​ഹി​​ക്കാ​​തെ ന​​ല്ലൊ​​രു ഭാ​​വി ന​​മു​​ക്കു​​ണ്ടാ​​വു​​മെ​​ന്ന് ക​​രു​​തു​​ന്ന​​ത് യാ​​ഥാ​​ർ​​ഥ്യ​​ത്തി​​ന് യോ​​ജി​​ച്ച​​ത​​ല്ല​​ല്ലോ. നാ​​മാ​​ഗ്ര​​ഹി​​ക്കു​​ന്ന, ന​​മു​​ക്കാ​​വ​​ശ്യ​​മാ​​യ ന​​ല്ല നാ​​ളേ​​ക്ക് വേ​​ണ്ടി നാം ​​വ​​ലി​​യ വി​​ല കൊ​​ടു​​ക്കേ​​ണ്ടി​വ​​രും. അ​​തി​​നെ മാ​​റ്റി​​വെ​ക്കാ​ൻ ക​​ഴി​​യു​​ന്ന ഒ​​രു കോ​​സ്‌​​മി​​ക് ക്രെ​​ഡി​​റ്റ് കാ​​ർ​​ഡൊ​​ന്നും ന​​മു​​ക്കി​​ല്ല. അ​​തു​​കൊ​​ണ്ട് ആ ​​വി​​ല നാം ​​അ​​ട​​ക്കു​​ക​ത​​ന്നെ വേ​​ണം, അ​​ത് ന​​മ്മെ രാ​​ഷ്ട്രീ​​യ​​മാ​​യും ധാ​​ർ​​മി​ക​​മാ​​യും പാ​​പ്പ​​രാ​​ക്കു​​ക​​യി​​ല്ല എ​​ന്നാ​​ഗ്ര​​ഹി​​ക്കാ​​ൻ മാ​​ത്ര​​മേ ന​​മു​​ക്ക് സാ​​ധി​​ക്കു​​ക​​യു​​ള്ളൂ.

മലപ്പുറം ജില്ലയിലെ മമ്പാട് സ്വദേശിയാണ് ഡോ. സാദിഖ് പി.കെ. നിലവിൽ മീഡിയാവൺ അക്കാദമി പ്രിൻസിപ്പൽ.

News Summary - satish deshpande interview by sadique pk