Begin typing your search above and press return to search.
proflie-avatar
Login

വേ​ണ്ടേ, ചെ​റു​സി​നി​മ​ക​ൾ​ക്കും ഒരി​ടം?

വേ​ണ്ടേ, ചെ​റു​സി​നി​മ​ക​ൾ​ക്കും   ഒരി​ടം?
cancel

മലയാളത്തി​ന്റെ അഭിമാനമായ ചലച്ചിത്ര നിരൂപകനാണ്​ എം.​സി. രാ​ജ​നാ​രാ​യ​ണ​ൻ. കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി ലോ​ക സി​നി​മ​യി​ൽ ഇ​ന്ത്യ​ൻ സി​നി​മ​ക​ളു​ടെ സ്ഥി​തി പ​രു​ങ്ങ​ലി​ലാ​ണ് എന്നു പറയുന്ന അദ്ദേഹം ആ ‘​മാ​സ്റ്റേ​ഴ്സി’​നേ​ക്കാ​ൾ എ​ത്ര​യോ അ​​ക​ലെ​യാ​ണ് ഇ​ന്ത്യ​ൻ സി​നി​മയെന്നും പറയുന്നു.സ​ത്യ​ജി​ത് റാ​യി​യും മൃ​ണാ​ൾ​സെ​ന്നും ശ്യാം ​ബെ​ന​ഗ​ലു​മൊ​ക്കെ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ സി​നി​മ​ക​ളി​ൽ നി​ത്യ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന കാ​ലം... അ​ടൂ​രും അ​ര​വി​ന്ദ​നു​മെ​ല്ലാം മ​ല​യാ​ള സി​നി​മ​യു​ടെ ഖ്യാ​തി ദേ​ശീ​യ സി​നി​മ അ​വാ​ർ​ഡ് വേ​ദി​ക​ളി​ൽ ഉ​യ​ർ​ത്തി​യ കാ​ലം... അ​ക്കാ​ല​ത്ത്...

Your Subscription Supports Independent Journalism

View Plans

മലയാളത്തി​ന്റെ അഭിമാനമായ ചലച്ചിത്ര നിരൂപകനാണ്​ എം.​സി. രാ​ജ​നാ​രാ​യ​ണ​ൻ. കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി ലോ​ക സി​നി​മ​യി​ൽ ഇ​ന്ത്യ​ൻ സി​നി​മ​ക​ളു​ടെ സ്ഥി​തി പ​രു​ങ്ങ​ലി​ലാ​ണ് എന്നു പറയുന്ന അദ്ദേഹം ആ ‘​മാ​സ്റ്റേ​ഴ്സി’​നേ​ക്കാ​ൾ എ​ത്ര​യോ അ​​ക​ലെ​യാ​ണ് ഇ​ന്ത്യ​ൻ സി​നി​മയെന്നും പറയുന്നു.

സ​ത്യ​ജി​ത് റാ​യി​യും മൃ​ണാ​ൾ​സെ​ന്നും ശ്യാം ​ബെ​ന​ഗ​ലു​മൊ​ക്കെ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ സി​നി​മ​ക​ളി​ൽ നി​ത്യ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന കാ​ലം... അ​ടൂ​രും അ​ര​വി​ന്ദ​നു​മെ​ല്ലാം മ​ല​യാ​ള സി​നി​മ​യു​ടെ ഖ്യാ​തി ദേ​ശീ​യ സി​നി​മ അ​വാ​ർ​ഡ് വേ​ദി​ക​ളി​ൽ ഉ​യ​ർ​ത്തി​യ കാ​ലം... അ​ക്കാ​ല​ത്ത് അ​ന്ത​ർ​ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യി സി​നി​മ ബീ​റ്റ് കൈ​കാ​ര്യംചെ​യ്യു​ക എ​ന്ന​ത് ഒ​രു കാ​ല​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ക എ​ന്ന​തുകൂ​ടി​യാ​ണ്. റ​ഷ്യ​ൻ ന്യൂ​സ് ഏ​ജ​ൻ​സി​യാ​യ ടാ​സി​ന്‍റെ ക​റ​സ്പോ​ണ്ട​ന്‍റാ​യാ​ണ് പൊ​ന്നാ​നി​യി​ൽ ജ​നി​ച്ച് ഡൽ​ഹി​യി​ലെ​ത്തി​യ എം.​സി. രാ​ജ​നാ​രാ​യ​ണ​ൻ സി​നി​മ​യി​ൽ അ​ലി​ഞ്ഞു ചേ​ർ​ന്ന​ത്.​ പി​ന്നീ​ട് ‘സി​നി​മാ​യ’ എ​ന്ന സി​നി​മ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ അ​സി. എ​ഡി​റ്റ​റാ​യും ഫ്രീലാ​ൻ​സ് ജേ​ണ​ലി​സ്റ്റാ​യും സി​നി​മ​യു​ടെ അ​രി​ക് പ​റ്റി ദീ​ർ​ഘ​കാ​ലം നി​ല​കൊ​ണ്ടു.

ഏ​റ്റ​വും മി​ക​ച്ച ച​ല​ച്ചി​ത്ര നി​രൂ​പ​ക​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് (ഗോ​ൾ​ഡ​ൻ ലോ​ട്ട​സ്) ല​ഭി​ച്ച ആ​ദ്യ മ​ല​യാ​ളി​യാ​ണ് എം.​സി. രാ​ജ​നാ​രാ​യ​ണ​ൻ. സം​സ്ഥാ​ന, ദേ​ശീ​യ, രാ​ജ്യാ​ന്ത​ര പു​ര​സ്കാ​ര ജൂ​റി​ക​ളി​ലും സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​ക​ളി​ലും നി​ര​വ​ധിത​വ​ണ അം​ഗ​മാ​യി​ട്ടു​ണ്ട്.​ നാ​ളി​തു​വ​രെ പ​ത്തോ​ളം ദേ​ശീ​യ ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ലും 2019 ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ലും ജൂ​റി ആ​യി.​ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ത്ത് പു​സ്‍തക​ങ്ങ​ളി​ൽ ഒ​രു ഇം​ഗ്ലീ​ഷ് സ​മാ​ഹാ​ര​മ​ട​ക്കം (‘മാ​സ്റ്റേ​ഴ്സ് ആ​ൻ​ഡ് മൂ​വീ​സ്’) ആ​റും സി​നി​മ​യെ​ക്കു​റി​ച്ചാ​ണ്.

എം.​സി. രാ​ജ​നാ​രാ​യ​ണ​നുമായി ലോ​ക-​ദേ​ശീ​യ-​മ​ല​യാ​ള സി​നി​മ​യെ​ക്കു​റി​ച്ച് നടത്തിയ സംഭാഷണത്തി​ന്റെ പ്രസക്തഭാഗങ്ങളാണ്​ ചുവടെ:

സ​ത്യ​ജി​ത് റായിയും മൃ​ണാ​ൾ സെ​ന്നും ഋ​ത്വി​ക് ഘ​ട്ട​ക്കും തി​ള​ങ്ങിനി​ന്ന സ​മ​യ​ത്താ​യി​രു​ന്നു താ​ങ്ക​ൾ ഡൽ​ഹി​യി​ൽ വെ​ച്ച് സി​നി​മ​യു​​മാ​യി അ​ടു​ത്ത​ത്. എ​ങ്ങനെ​യാ​ണ് ആ ​മാ​സ്റ്റേ​ഴ്സി​നെ വി​ല​യി​രു​ത്തു​ന്ന​ത്?

റ​ഷ്യ​ൻ ന്യൂ​സ് ഏ​ജ​ൻ​സി​യാ​യ ‘ടാ​സി​’ന്‍റെ ക​റ​സ്പോ​ണ്ട​ന്‍റാ​യി​രി​ക്കേ​യാ​ണ് ച​ല​ച്ചി​ത്ര​മേ​ള​ക​ളു​മാ​യി ബ​ന്ധം ഉ​ണ്ടാ​കു​ന്ന​ത്.​ സി​നി​മ​യി​ലെ പ്ര​മു​ഖ​രു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കാ​നും അ​ത് ഉ​പ​ക​രി​ച്ചു.​ സ​ത്യ​ജി​ത് റായിയു​മാ​യി ഫോ​ണി​ൽ ഒ​രു​പാ​ട് സം​സാ​രി​ച്ചി​ട്ടു​ണ്ട്. മൃ​ണാ​ൾ സെ​ന്നു​മാ​യി ന​ല്ല പ​രി​ച​യ​മാ​യി​രു​ന്നു.​ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണ് ഇ​പ്പോ​ൾ.​ എ​ന്തും തു​റ​ന്നു​പ​റ​യു​ന്ന സ്വ​ഭാ​വം.​

ഇ​ൻ​ഡി​പെൻഡ​ന്‍റ് ക​മ്യൂ​ണി​സ്റ്റ് എ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ ആളാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തെ​ക്കു​റി​ച്ച് വ​ള​രെ ന​ല്ല അ​ഭി​പ്രാ​യ​മാ​യി​രു​ന്നു.​ ക​യ്യൂ​രി​​െന്‍റ ക​ഥ മ​ല​യാ​ള​ത്തി​ൽ സി​നി​മയാക്കാ​ൻ മൃ​ണാ​ൾ​സെ​ൻ ശ്ര​മി​ച്ചി​രു​ന്നു. അ​ത് സ​ഫ​ല​മാ​യി​ല്ല. ഒ​ടു​വി​ൽ ക​യ്യൂ​രി​ന്‍റെ ക​ഥ സി​നി​മ എ​ടു​ക്കാ​ൻ ഭാ​ഗ്യം സി​ദ്ധി​ച്ച​ത് ലെ​നി​ൻ രാ​ജേ​ന്ദ്ര​നാ​യി​രു​ന്നു.

മൃ​ണാ​ൾസെ​ൻ മ​റ്റു ഭാ​ഷ​ക​ളി​ൽ കു​റേ സി​നി​മ​ക​ൾ ചെ​യ്ത​യാ​ളാ​ണ്. റായി​യു​ടെ ആ​ദ്യ​കാ​ല ചി​ത്ര​ങ്ങ​ളും മൃ​ണാ​ൾ ​സെ​ന്നി​ന്‍റെ അ​വ​സാ​നകാ​ല ചി​ത്ര​ങ്ങ​ളു​മാ​ണ് മാ​സ്റ്റ​ർ ക്ലാ​സ്.​ അ​തു​പോ​ലെ ബു​ദ്ധ​ദേ​ബ് ദാസ് ഗു​പ്ത​യു​മാ​യി ന​ല്ല അ​ടു​പ്പ​മാ​യി​രു​ന്നു. ഏ​ത് അ​വ​സ​രം കി​ട്ടി​യാ​ലും കേ​ര​ള​ത്തി​ൽ എ​ത്താ​ൻ കൊ​തി​ച്ചി​രു​ന്ന ആ​ളാ​ണ് അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ൽ ഒ​രു വീ​ട് വെ​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച ആ​ളാ​യി​രു​ന്നു. ​മ​ല​യാ​ള​ത്തി​ൽ സി​നി​മ എ​ടു​ക്കാ​ൻ ഏ​റെ ശ്ര​മി​ച്ചി​രു​ന്നു.

 

ബർഗ്​മാൻ

ബർഗ്​മാൻ

അ​ന്ന​ത്തെ ഇ​ന്ത്യ​ൻ സി​നി​മ​ക​ളു​ടെ അ​വ​സ്‍ഥ​യും ഇ​പ്പോ​ഴ​ത്തെ ഇ​ന്ത്യ​ൻ സി​നി​മ​ക​ളു​ടെ അ​വ​സ്ഥ​യും താ​ര​ത​മ്യ​പ്പെ​ടു​ത്താ​മോ?

ഒ​രു​കാ​ല​ത്ത് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ മൃ​ണാ​ൾ​സെ​ൻ- സ​ത്യ​ജി​ത് റാ​യ് സി​നി​മ​ക​ൾ​ക്ക് വ​ലി​യ സ്വീ​കാ​ര്യ​ത ഉ​ണ്ടാ​യി​രു​ന്നു. ലോ​ക​ത്തി​ലെ പ്രധാ​ന ഫെ​സ്റ്റി​വ​ലു​ക​ളാ​യ ഫ്രാ​ൻ​സി​ലെ കാ​ൻ, ഇ​റ്റ​ലി​യി​ലെ വെ​നീ​സ്, ജ​ർ​മ​നി​യി​ലെ ബർ​ലി​ൻ ഫെ​സ്റ്റി​വ​ലു​ക​ളി​ൽ ഇ​ന്ത്യ​ൻ സി​നി​മ​ക​ൾ നി​ര​ന്ത​രം സാ​ന്നി​ധ്യ​മ​റി​യി​ച്ച കാ​ല​മു​ണ്ടാ​യി​രു​ന്നു. അ​വ മി​ക​ച്ച സി​നി​മ​ക​ളാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. മൃ​ണാ​ൾ സെ​ന്നി​ന്റെ​യും ഘ​ട്ട​ക്കി​ന്റെ​യും കാ​ലംപോ​ലെ സ​ജീ​വ​മാ​യ മൂ​വ്മെ​ന്റ് ഇ​ന്നി​ല്ല. അ​ന്ന് ഒ​രു​പാ​ട് സം​വി​ധാ​യ​ക​ർ ആ ​ശ്രേ​ണി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട ചി​ല​രെ മാ​ത്ര​മേ കാ​ണാ​നാ​കു​ന്നു​ള്ളൂ. ഒ​രാ​ൾ മാ​സ്റ്റ​റാ​കു​ന്ന​ത് കു​റേ കാ​ല​മെ​ടു​ത്തി​ട്ടാ​ണ്.

ആ ​ഗ​ണ​ത്തി​ലെ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള ഒ​ന്നോ ര​ണ്ടോ പേ​ർ ക​ണ്ടേ​ക്കാം. ക​ഴി​ഞ്ഞ ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി ഇ​ന്ത്യ​ൻ സി​നി​മ​ക​ൾ ഓ​സ്കർപോ​ലു​ള്ള മ​ത്സ​രവി​ഭാ​ഗ​ത്തി​ൽ എ​ത്തു​ന്ന​തുത​ന്നെ വാ​ർ​ത്ത​യാ​ണ്.​ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി ലോ​ക സി​നി​മ​യി​ൽ ഇ​ന്ത്യ​ൻ സി​നി​മ​ക​ളു​ടെ സ്ഥി​തി പ​രു​ങ്ങ​ലി​ലാ​ണ്.​ കാ​ല​മേ​റെ ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഇ​പ്പോ​ഴി​താ മ​ല​യാ​ള​ത്തി​ന്റെ ‘2018’ പോ​ലു​ള്ള സി​നി​മ ഓ​സ്ക​റി​ലെ​ത്തി​യി​രി​ക്കു​ന്നു. ഈ ​ഘ​ട്ട​ത്തി​ൽ ഓ​സ്ക​റി​ൽ എ​ൻ​ട്രി കി​ട്ടു​ക എ​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണ്.

​സൗ​ത്ത് ഇ​ന്ത്യ​ൻ സി​നി​മ​യി​ലൂ​ടെ ഓ​സ്കർ കൈ​പ്പി​ടി​യി​ലൊ​തു​ക്കു​ക എ​ന്ന​ത് ഇ​ന്നും വ​ലി​യ കാ​ര്യ​മാ​ണ്. അ​ത് വി​ല​കു​റ​ച്ചു​ ക​ാണേ​ണ്ട കാ​ര്യ​മ​ല്ല. നേ​ര​ത്തേ ഓ​സ്കറി​ലെ​ത്തി​യ ‘ആ​ർ.​ആ​ർ.​ആ​റും’ ‘എ​ലി​ഫ​ന്‍റ് വി​സ്പേ​ഴ്സ്’ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യും മി​ക​ച്ച സൃ​ഷ്ടി​ക​ൾത​ന്നെ​യാ​ണ്. അ​ന്ന് അ​ത് വി​വാ​ദ​മാ​ക്കി അ​തി​ന്‍റെ മൂ​ല്യം കു​റ​ച്ചു​കാ​ണേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു.​ ഓ​സ്ക​ർ തി​ര​ഞ്ഞെ​ടു​പ്പി​നെ ഞാ​ൻ വ​ള​രെ പോ​സി​റ്റിവ് ആ​യാ​ണ് കാ​ണു​ന്ന​ത്.

കുറസോവ

കുറസോവ

അ​ന്ന് ഫി​ലിം ഫെ​സ്റ്റി​വ​ലു​ക​ളി​ലൂ​ടെ​യാ​ണ് താ​ങ്ക​ൾ ലോ​കസി​നി​മ​യെ അ​റി​ഞ്ഞ​ത്. ഇ​ന്നും ച​ല​​ച്ചി​ത്രോ​ത്സ​വ​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ​ല്ലോ. ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ലൂ​ടെ ന​മ്മി​ലെ​ത്തു​ന്ന ലോ​കസി​നി​മ​ക​ളു​ടെ നി​ല​വാ​ര​ത്തെ വി​ല​യി​രു​ത്താ​മോ?

ലോ​ക സി​നി​മ​യു​ടെ നി​ല​വാ​ര​ത്തി​ൽ വ​ലി​യ കു​റ​വു​വ​ന്നി​ട്ടു​ണ്ട്.​ ഞാ​ൻ ഡൽ​ഹി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന കാ​ല​ത്ത് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ ഒ​രു പ​ടംപോ​ലും ഒ​ഴി​വാക്ക​പ്പെ​ടേ​ണ്ട ഗ​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ന​മ്മ​ൾ മാ​സ്റ്റേ​ഴ്സ് എ​ന്ന് വി​ളി​ക്കു​ന്ന വി​ഖ്യാ​ത ച​ല​ച്ചി​ത്ര​കാ​ര​ന്മാ​രു​ടെ സൃ​ഷ്ടി​ക​ൾ ഒ​ന്നി​നുപി​റ​കെ ഒ​ന്നാ​യി ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ എ​ത്തി​യി​രു​ന്നു. ഓ​ട്ടോ​യി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചാ​ണ് ഓ​രോ തി​യ​റ്റ​റു​ക​ളി​ലും മാ​റിമാ​റി എ​ത്തി​യി​രു​ന്ന​ത്. ഒ​രു സി​നി​മ കാ​ണാ​ൻ പ​റ്റാ​തി​രി​ക്കു​ക എ​ന്ന​ത് അ​ത്ര വ​ലി​യ ന​ഷ്ട​മാ​യി​രു​ന്നു.​ കു​റ​സോ​വ​യു​ടെ സി​നി​മ ക​ഴി​ഞ്ഞാ​ൽ ബ​ർ​ഗ്മാ​ന്‍റെ പ​ടം...​

അ​ങ്ങനെ​യ​ങ്ങ​നെ നി​ര​വ​ധി മേ​ള​ക​ളി​ൽ പ​ങ്കെ​ടു​ത്ത അ​നു​ഭ​വം​വെ​ച്ച് പ​റ​യു​ക​യാ​ണ്, ഇ​ന്ന് അ​ത്ത​രം സ്ഥി​തിയില്ല. അ​ത്ത​രം മാ​​േസ്റ്റ​ഴ്സ് ഇ​ല്ല. വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ മാ​ത്ര​മാ​ണ് മി​ക​ച്ച​താ​യി തോ​ന്നു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഐ.​എ​ഫ്.​എ​ഫ്.​കെ​യി​ൽ വിം ​വെ​ൻ​ഡേ​ഴ്സ് സം​വി​ധാ​നംചെ​യ്ത ‘പെ​ർ​ഫെ​ക്ട് ഡേ​യ്സ്’, അ​കി കൊ​റി​സ്മാ​ക്കി​യു​ടെ ‘ദ ​ഫാ​ള​ൻ ലീ​വ്സ്’ എ​ന്നി​വ ഏ​റെ ഇ​ഷ്ടം തോ​ന്നി​യ സി​നി​മ​ക​ളാ​ണ്. 2022 ​ഐ.​എ​ഫ്.​എ​ഫ്.​കെ​യി​ലെ ‘ട്ര​യാ​ങ്ക്ൾ ഓ​ഫ് സാ​ഡ്ന​സ്’, ‘വെ​യ്ൽ’ പോ​ലു​ള്ള​വ മി​ക​ച്ച​വ​യാ​യി​രു​ന്നു.

ഒ​രു​കാ​ല​ത്ത് ഏ​ഷ്യ​ൻ സി​നി​മ എ​ന്നാ​ൽ ഇ​ന്ത്യ, ജ​പ്പാ​ൻ സി​നി​മ​ക​ളാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​റാ​ൻ, കൊ​റി​യ എ​ന്നി​വ​യാ​ണ്. ഇ​ന്ത്യ വ​ള​രെ​യേ​റെ പി​റ​കോ​ട്ട് പോ​യി​രി​ക്കു​ന്നു. ഇ​റാ​ൻ ചി​ത്ര​ങ്ങളെപ്പോ​ലും കൊ​റി​യ​ൻ സി​നി​മ​ക​ൾ ക​ട​ത്തിവെ​ട്ടി.​ ഇ​ന്ത്യ, ചൈ​ന, ജ​പ്പാ​ൻ സി​നി​മ​ക​ളു​ടെ ചെ​റു​ച​ല​നംപോ​ലു​മി​ല്ല. 2022ലെ ​ഐ.​എ​ഫ്.​എ​ഫ്.​കെ മ​ത്സ​രവി​ഭാ​ഗ​ത്തി​ൽ ചൈ​ന, ജ​പ്പാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് പ​ടം ഉ​ണ്ടാ​യി​ല്ല.​ ക്ലാ​സി​ക്കു​ക​ൾ എ​ക്കാ​ല​ത്തും പ്ര​സ​ക്ത​മാ​ണ്.

ബോ​ളി​വു​ഡി​നെ ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മ​ക​ൾ കൈ​യടക്കു​ക​യാ​ണ​ല്ലോ?

ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ അ​വി​ഭാ​ജ്യ​മാ​യ സ്ഥാ​നം ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മ​ക​ൾ​ക്കു​ണ്ട്. ഇ​വി​ടെനി​ന്നു​ള്ള പ്ര​തി​ഭ​ക​ൾ പ​ണ്ടും ബോ​ളി​വു​ഡി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.​ ഇ​ത്ര വ്യാ​പ​ക ആ​ദാ​ന​പ്ര​ദാ​നം അ​ന്ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മ​ക​ൾ ഇ​ട​ക്കാ​ല​ത്ത് ഇ​ന്ത്യ​ൻ സി​നി​മ​ാ ലോ​ക​ത്ത് ഏ​റെ ച​ല​ന​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. പാ​ൻ ഇ​ന്ത്യ​ൻ സി​നി​മ​ക​ൾ എ​ന്ന ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന ത​മി​ഴ്-​തെ​ലു​ഗ് സി​നി​മ​ക​ൾ​ക്ക് ഇ​ന്ന് പ്രേ​ക്ഷ​ക​രേ​റെ​യു​ണ്ട്.​ ഒ​രു​പ​ക്ഷേ, ബോ​ളി​വു​ഡ് സി​നി​മ​ക​ൾ നേ​ടു​ന്ന​തി​ലും കൂ​ടു​ത​ൽ ക​ല​ക്ഷ​ൻ ഇ​ത്ത​രം സി​നി​മ​ക​ൾ നേ​ടു​ന്നു. ഭാ​ഷ​ക്ക് അ​തീ​ത​മാ​യ കൊ​ടു​ക്ക​ൽ വാ​ങ്ങ​ലു​ക​ളാ​ണ് ഇ​ത്ത​രം സി​നി​മ​ക​ളു​ടെ സ​വി​ശേ​ഷ​ത. ‘ആ​ഷ്ലി’ എ​ന്ന ത​മി​ഴ് സം​വി​ധാ​യ​ക​നെ​ടു​ത്ത ‘ജ​വാ​ൻ’ നേ​ടി​യ വി​ജ​യം നാം ​ക​ണ്ട​താ​ണ്.​ എ​ങ്കി​ലും ഹി​ന്ദി മു​ഖ്യ​ധാ​രാ സി​നി​മ​ക​ളെ എ​ഴു​തി​ത്ത​ള്ളാ​റാ​യി​ട്ടി​ല്ല. ഈ​യി​ടെ പു​റ​ത്തി​റ​ങ്ങി​യ ‘ആ​നി​മ​ൽ’ സി​നി​മ നേ​ടി​യ വി​ജ​യംത​ന്നെ ഉ​ദാ​ഹ​ര​ണം.

ക​മ​ൽഹാ​സ​ന്‍റെ ‘വി​ക്രം’ വ​ലി​യ രീ​തി​യി​ൽ ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തും സ്വീ​ക​രി​ക്ക​പ്പെ​ട്ടു. മ​ല​യാ​ള​ത്തി​ലെ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, ഫ​ഹ​ദ് ഫ​ാസി​ൽ എ​ന്നി​വ​ർ പാ​ൻ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ അ​ഭി​നേ​താ​ക്ക​ളാ​യി മാ​റി. ന​മ്മു​ടെ സി​നി​മ​ക​ൾ മ​റ്റു ഭാ​ഷ​ക​ളി​ൽ വ്യാ​പ​ക​മാ​യി ഡ​ബ് ചെ​യ്യ​പ്പെ​ടു​ന്നു.​ അ​വ സ്വീ​ക​രി​ക്ക​പ്പെ​ടു​ന്നു. സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഒ​രു​പാ​ട് സി​നി​മ​ക​ളി​ൽ സ​ന്നി​വേ​ശി​ക്ക​പ്പെ​ട്ടു.

ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ഈ​യ​ടു​ത്തകാ​ല​ത്ത് ‘ആ​നി​മ​ലും’ ‘ജ​വാ​നും’ ‘പ​ത്താ​നു​’മൊ​ക്കെ ഉ​ണ്ടാ​ക്കി​യ മാ​റ്റം ശു​ഭോ​ദ​ർ​ക്ക​മാ​ണ്.​ ഐ.​എ​ഫ്.​എ​ഫ്.​കെ​യി​ലെ​ത്തി​യ ക​നു ബ​ഹ്ൽ സം​വി​ധാ​നംചെ​യ്ത ‘ആ​ഗ്ര’ എ​ന്ന സി​നി​മ അ​തി​ശ​യി​പ്പി​ച്ചു.​ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ശൈ​ലി​യി​ലാ​ണ് സി​നി​മ എ​ടു​ത്തി​ട്ടു​ള്ള​ത്.

ഐ.​എ​ഫ്.​എ​ഫ്.കെയെക്കുറിച്ച്​ എന്തുപറയും?

ഇ​ന്ത്യ​യി​ലെ എ​ന്ന​ല്ല, ഏ​ഷ്യ​യി​ലെ​ ത​ന്നെ പ്ര​ധാ​ന ച​ല​ച്ചി​ത്രോ​ത്സ​വ​മാ​യി ഐ.​എ​ഫ്.​എ​ഫ്.​കെ മാ​റി​യി​ട്ടു​ണ്ട്. മ​ത്സ​രവി​ഭാ​ഗ​ത്തി​ൽ ലോ​ക​ത്തെ മി​ക​ച്ച സി​നി​മ​ക​ൾ എ​ത്തു​ന്നു. അ​ങ്ങ​നെ മ​ല​യാ​ളി​ക്ക് കാ​ൻ, ​ബ​ർലിൻ പോ​ലു​ള്ള മി​ക​ച്ച ഫെ​സ്റ്റി​വ​ലു​ക​ളി​ൽ മി​ക​വ് കാ​ട്ടി​യ സി​നി​മ​ക​ൾ കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ങ്ങു​ന്ന​ത് ചെ​റി​യ കാ​ര്യ​മ​ല്ല. 13,000 ഡെ​ലി​ഗേ​റ്റു​ക​ൾ ഇ​വി​ടെ എ​ത്തു​ന്നു​വെ​ന്ന​ത് ഫെ​സ്റ്റി​വ​ൽ ച​രി​ത്ര​ത്തി​ൽ അ​പൂ​ർ​വ​മാ​ണ്.​ ശ​രി​ക്കും ഒ​രു കാ​ർ​ണി​വ​ലാ​യി മാ​റി​യി​ട്ടു​ണ്ട്.​

തി​ര​ക്കി​ന​നു​സ​രി​ച്ച് ഡെ​ലി​ഗേ​റ്റ്സി​ന് കാ​ണാ​ൻ അ​വ​സ​ര​മു​ണ്ടാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ഗോ​വ​യി​ൽ സി​നി​മ ബു​ക്ക് ചെ​യ്യു​മ്പോ​ൾ സീ​റ്റ് ന​മ്പ​ർകൂ​ടി ല​ഭി​ക്കാ​റു​ണ്ട്. അ​തു​പോ​ലെ സീ​റ്റു​റ​പ്പി​ച്ചാ​ൽ തി​ര​ക്ക് ക്ര​മീ​ക​രി​ക്കാ​നാ​കും. ന​ഗ​ര​ത്തി​ൽനി​ന്ന് മാ​റി​യ​ല്ലാ​തെ ടാ​ഗോ​ർ തി​യ​റ്റ​റി​നോ​ട് ചേ​ർ​ന്ന് ആ​റോ ഏ​ഴോ തി​യ​റ്റ​ർ ഉ​ള്ള കോം​പ്ല​ക്സ് കൂ​ടി വ​ന്നാ​ൽ സൗ​ക​ര്യ​മാ​യി.

 

​ഋത്വിക്​ ഘട്ടക്​,മൃണാൾസെൻ,സത്യജിത്​ റായ്​

​ഋത്വിക്​ ഘട്ടക്​,മൃണാൾസെൻ,സത്യജിത്​ റായ്​

ഡോ. ​ബി​ജു-ര​ഞ്ജി​ത്ത് വി​വാ​ദം ച​ർ​ച്ച​യാ​ണ​ല്ലോ. താ​ങ്ക​ളു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ എ​ന്താ​ണ് ന​ല്ല സി​നി​മ​യു​ടെ അ​ള​വു​കോ​ൽ?

ന​ല്ല സി​നി​മ​യു​ടെ അ​ള​വു​കോ​ൽ ജ​ന​ങ്ങ​ൾ തി​യ​റ്റ​റി​ൽ ഇ​ടി​ച്ചുക​യ​റു​ന്ന സി​നി​മ എ​ന്ന​ല്ല​ല്ലോ. പോ​പു​ല​ർ സി​നി​മ എ​ന്ന​തും ആ​ർ​ട്ട് സി​നി​മ എ​ന്ന​തും വ്യ​ത്യ​സ്ത​മാ​ണ്. സി​നി​മ നി​റ​ഞ്ഞോ​ടു​ക എ​ന്ന​തി​ൽ ക​ച്ച​വ​ട താ​ൽ​പ​ര്യ​മാ​ണ് മു​ഴ​ച്ചു​നി​ൽ​ക്കു​ന്ന​ത്. താ​ര​മൂ​ല്യം അ​തി​ലെ പ്ര​ധാ​ന ഘ​ട​ക​മാ​ണ​ല്ലോ.​ ന​ല്ല സി​നി​മ​യി​ൽ അ​ഭി​നേ​താ​വി​ന് അ​മി​ത പ്രാ​ധാ​ന്യ​മി​ല്ല. സം​വി​ധാ​യ​ക​ന്റെ ടാ​ർ​ഗ​റ്റ് വ്യ​ത്യ​സ്ത​മാ​ണ്.​ തി​യ​റ്റ​റി​ൽ റി​ലീ​സ്​ പോ​ലും ചെ​യ്യാ​ത്ത സി​നി​മ​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ കി​ട്ടു​ന്നു​ണ്ട​ല്ലോ.

മ​ല​യാ​ള സി​നി​മ​യു​ടെ ഇ​പ്പോ​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി എ​ന്താ​ണ്?

മ​ല​യാ​ള സി​നി​മ​യി​ൽ സി​നി​മ​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​യു​ടെ ഗു​ണ​മേ​ന്മ കു​റ​വാ​ണെ​ന്നാ​ണ് യാ​ഥാ​ർ​ഥ്യം. തി​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്യു​ന്ന സി​നി​മ​ക​ൾ​ക്ക് ക​ല​ക്ഷ​ൻ കി​ട്ടു​ന്നി​ല്ല. എ​ന്നാ​ൽ, ‘2018’ പോ​ലു​ള്ള സി​നി​മ​ക​ൾ തി​യ​റ്റ​റു​ക​ളി​ൽ വ​ൻ ഹി​റ്റാ​യി​രു​ന്നു.​ ഈ​യ​ടു​ത്ത കാ​ല​ത്ത് ‘ക​ണ്ണൂ​ർ സ്ക്വാ​ഡി​’നും ‘കാ​ത​ലി​’നും തി​യ​റ്റ​റി​ൽ സ്വീ​കാ​ര്യ​ത ല​ഭി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ഒ.​ടി.​ടി​യി​ൽ റി​ലീ​സ് ചെ​യ്യു​ന്ന സി​നി​മ​ക​ൾ ഏ​റെ​യാ​ണ്. ചെ​റി​യ മു​ത​ൽ​മു​ട​ക്കി​ലെ​ടു​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ഏ​റെ​യും.

ഇ​പ്പോ​ഴും മ​ല​യാ​ള സി​നി​മ സ്ഥി​രം രീ​തി​ക​ളി​ലും ഇ​തി​വൃ​ത്ത​ങ്ങ​ളി​ലും അ​ഭി​ര​മി​ക്കു​ക​യാ​ണ്. ഇ​തി​വൃ​ത്ത​ങ്ങ​ളി​ൽ കാ​ര്യ​മാ​യ മാ​റ്റം ഉ​ണ്ടാ​വു​ന്നി​ല്ല. പു​തി​യ ഇ​ടം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം കു​റ​വാ​ണ്.​ പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു​ള്ള വി​മു​ഖ​ത പ്ര​ക​ട​മാ​ണ്. മു​മ്പ് ‘നി​ർ​മാ​ല്യം’ പോ​ലു​ള്ള സി​നി​മ​ക​ൾ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ല്ലോ. പ​ക്ഷേ ഇ​ന്ന് കു​റ​ച്ചു​കൂ​ടി സേ​ഫ് ആ​യ ക​ളി​ക​ൾ​ക്കാ​ണ് മ​ല​യാ​ള സി​നി​മ മു​തി​രു​ന്ന​ത്.​ ‘കു​മ്പ​ള​ങ്ങി നൈ​റ്റ്സ്’ പോ​ലു​ള്ള ലൈ​ഫ് ഉ​ള്ള സി​നി​മ​ക​ൾ വ​ല്ല​പ്പോ​ഴു​മാ​ണ് ഉ​ണ്ടാ​വു​ന്ന​ത്.​ സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ എ​ത്ര​യോ ഉ​ണ്ട്. ത​മി​ഴ്സി​നി​മ ജാ​തി രാ​ഷ്ട്രീ​യ​വും മ​റ്റും ധാ​രാ​ള​മാ​യി കൈ​കാ​ര്യം ചെ​യ്യാ​ൻ ധൈ​ര്യം കാ​ട്ടു​ന്നു​ണ്ട്.​ യ​ഥാ​ർ​ഥ​ത്തി​ൽ സ​മൂ​ഹ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ സി​നി​മ​യി​ലും പ്ര​ക​ട​മാ​കേ​ണ്ട​താ​ണ്. ഇ​പ്പോ​ൾ പ​ല​പ്പോ​ഴും അ​ത് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നി​ല്ല.

മ​ല​യാ​ള സി​നി​മ​ക്ക് അ​ന്നും ഇ​ന്നും പ്ര​തി​സ​ന്ധിയുണ്ട്. പ​ക്ഷേ ഇ​ന്ന് 90 ശ​ത​മാ​ന​ത്തോ​ള​മോ അ​തി​ൽ കൂ​ടു​ത​ലും സി​നി​മ​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്.​ പ​ട​ങ്ങ​ൾ ഇ​റ​ങ്ങു​ന്നു. ര​ണ്ട് ദി​വ​സംകൊ​ണ്ട് തി​യ​റ്റ​റി​ൽനി​ന്ന് അ​വ അ​പ്ര​ത്യ​ക്ഷ​മാ​കു​ന്നു. സി​നി​മാ തി​യ​റ്റ​റു​ക​ൾ ഇ​ന്ന് വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്.

 

കമൽഹാസ​​െന്റ ‘വിക്രം’ സിനിമയുടെ പോസ്​റ്റർ

കമൽഹാസ​​െന്റ ‘വിക്രം’ സിനിമയുടെ പോസ്​റ്റർ

മ​ല​യാ​ള​ത്തി​ൽ കാ​മ്പു​ള്ള സി​നി​മ​ക​ൾ കു​റ​യു​ന്നു എ​ന്ന വി​മ​ർ​ശ​ന​ത്തെ എ​ങ്ങ​നെ കാ​ണു​ന്നു?

സ​ത്യ​ജി​ത് റായ് ​പ​റ​ഞ്ഞ​പോ​ലെ ഏ​ത് ക​ല​യു​ടെ​യും അ​സം​സ്കൃ​ത വ​സ്തു ജീ​വി​ത​മാ​ണ്. ജീ​വി​തം പ​ഠി​ച്ച ആ​ളു​ക​ൾ​ക്ക് സ്വ​ന്തം അ​നു​ഭ​വ​ങ്ങ​ളാ​ണ് ശ​ക്തി. അ​ല്ലെ​ങ്കി​ൽ മ​റ്റു​ള്ള​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ അ​റി​ഞ്ഞി​രി​ക്ക​ണം.​ മ​ല​യാ​ള സി​നി​മ​യി​ൽ ജീ​വി​താ​നു​ഭ​വ​ങ്ങ​ളുെ​ട​യും വാ​യ​ന​യു​ടെ​യും കു​റ​വ് മി​ക്ക സം​വി​ധാ​യ​ക​ർ​ക്കുമു​ണ്ട്. പ​ണ്ട് സാ​ഹി​ത്യ​വും സി​നി​മ​യും ത​മ്മി​ൽ അ​ഭേ​ദ്യ​ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നു. അ​ടു​ത്തകാ​ല​ത്ത് ‘ആ​ടു​ജീ​വി​തം’ ഒ​ഴി​ച്ചാ​ൽ കാ​ര്യ​മാ​യ സാ​ഹി​ത്യ​കൃ​തി​ക​ൾ സി​നി​മയായി​ട്ടി​ല്ല. അ​തി​നാ​ൽ, യ​ഥാ​ർ​ഥ ജീ​വി​ത​ത്തോ​ടു​ള്ള ബ​ന്ധം സി​നി​മ​യി​ൽ ഉ​ണ്ടാ​വു​ന്നി​ല്ല.​ ടാ​ഗോ​റി​ന്‍റെ ചെ​റു​ക​ഥ​ക​ൾ സ​ത്യ​ജി​ത് റാ​യ് സി​നി​മയാക്കി​യി​ട്ടു​ണ്ട​ല്ലോ.​ ആ ക​ഥ​ക​ൾ അ​ൽ​പം മാ​റ്റി​യാ​ണ് സി​നി​മ​യാ​ക്കി​യ​ത്.​ ബ​ഷീ​റി​ന്‍റെ ‘മ​തി​ലു​ക​ൾ’ അ​ടൂ​ർ അ​തി​മ​നോ​ഹ​ര​മാ​യ സി​നി​മയാക്കി​യി​ട്ടു​ണ്ട​ല്ലോ.

റി​യ​ലി​സ്റ്റി​ക് ആ​യ സി​നി​മ​ക​ൾ മ​ല​യാ​ള സി​നി​മ​യി​ൽ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. താ​രാ​ധി​പ​ത്യം ഇ​ല്ലാ​താ​യി​ക്കൊ​ണ്ടി​ക്കു​ന്നു​വെ​ന്ന​ത് ശു​ഭ​പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. സൂ​പ്പ​ർതാ​ര​ങ്ങ​ളുെ​ട അപ്രമാദിത്വം അ​വ​സാ​നി​ച്ചുവെന്ന് പ​റ​യാ​മെ​ങ്കി​ലും താ​ര​ങ്ങ​ൾ​ക്കു​ള്ള പ്രാ​ധാ​ന്യം അ​വ​സാ​നി​ച്ചി​ട്ടു​മി​ല്ല. പു​തു​മു​ഖ​താ​ര​ങ്ങ​ൾക്ക് അ​വ​സ​ര​ങ്ങ​ളേ​റെ​യു​ണ്ട്. ഒ.​ടി.​ടി​യു​ടെ വ​ര​വോ​ടെ ചെ​റു​സി​നി​മ​ക​ൾ ഏ​റെ വ​രു​ന്നു​ണ്ട്. പ​ക്ഷേ, ഗു​ണ​നി​ല​വാ​രം ഉ​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മാ​ണ്. ഭൂ​ത​പ്രേ​ത ക​ഥ​ക​ളും ഡി​റ്റ​ക്ടി​വ് ക​ഥ​ക​ളു​മൊ​ക്കെ തി​രി​ച്ചു​വ​രു​ന്നു. 70ക​ളു​ടെ അ​വ​സാ​ന​ത്തി​ലും 80ക​ളി​ലും അ​വ സ​ജീ​വ​മാ​യി​രു​ന്ന കാ​ല​ത്താ​ണ് ഐ.​വി.​ ശ​ശി ഫാ​മി​ലി സി​നി​മ​ക​ളു​മാ​യെ​ത്തി െട്ര​ന്‍ഡ് മാ​റ്റി​യ​ത്. വീ​ണ്ടും ക​ലാ​മൂ​ല്യ​മു​ള്ള സൃ​ഷ്ടി​ക​ൾ സ​ജീ​വ​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം.

 

സ​മാ​ന്ത​ര സി​നി​മ​ക​ളെ​ക്കു​റി​ച്ച്, അ​വ​യു​ടെ ഭാ​വി..?

സ​മാ​ന്ത​ര സി​നി​മ​ക​ളെ​ടു​ക്കു​ക എ​ന്ന​ത് റി​സ്ക് ആ​ണ്. ഒ​രു സ്ട്ര​ഗ്ളും ആ​ണ്. എ​ന്നി​ട്ടും ആ​ർ​ട്ട് ഹൗ​സ് പ​ട​ങ്ങ​ൾ ചെ​യ്യാ​ൻ ധാ​രാ​ളം ചെ​റു​പ്പ​ക്കാ​ർ എ​ത്തു​ന്നു​ണ്ട്. മ​ല​യാ​ള​ത്തി​ൽ സ​ജാ​ദ് റ​ഹ്മാ​നെ​​യും പ്ര​താ​പ് ജോ​സ​ഫി​നെ​യും പോ​ലു​ള്ള പു​തു​ത​ല​മു​റ ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു.​ പ​ക്ഷേ, ഏ​ത് പ്ര​തി​സ​ന്ധി നേ​രി​ട്ടാ​ലും സ​മാ​ന്ത​ര സി​നി​മ ഇ​ല്ലാ​താ​കി​ല്ല. ചി​ല കാ​ല​ത്ത് തി​രി​ച്ച​ടി​ക​ൾ ഉ​ണ്ടാ​യേ​ക്കാം. സി​നി​മ ഉ​ള്ള​ിട​ത്തോ​ളം ആ​ത്മാ​വി​ഷ​്കാ​രം എ​ന്ന നി​ല​ക്ക് ചി​ത്ര​ങ്ങ​ളു​മാ​യി എ​ത്തു​ന്ന ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ എ​ന്നു​മു​ണ്ടാ​കും.

ഒ​രുകാ​ല​ത്ത് സ​ജീ​വ​മാ​യി​രു​ന്ന ആ​ർ​ട്ട് സി​നി​മ​ക​ൾ ഏ​റ​ക്കു​റെ നി​ശ്ച​ല​മാ​ണ്. ലോ​ക സി​നി​മ​യി​ലും ആ ​വ്യ​ത്യാ​സം കാ​ണാം. ക​ഴി​ഞ്ഞ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ ഒ​ട്ടേ​റെ അ​വാ​ർ​ഡു​ക​ൾ നേ​ടി​യ ‘ട്ര​യാ​ങ്ക്ൾ ഓ​ഫ് സാ​ഡ്ന​സ്’ എ​ന്ന ചി​ത്രം നോ​ക്കൂ. അ​തി​ൽ ഫാ​ന്‍റ​സിയുണ്ട്, വ​യ​ല​ൻ​സ് ഉ​ണ്ട്..​. ആ​ർ​ട്ട് സി​നി​മ​ക​ളു​ടെ രീ​തി ഇ​തൊ​ന്നു​മ​ല്ല​ല്ലോ.​ സാ​ങ്കേ​തി​ക​വി​ദ്യ​യുെ​ട കു​തി​പ്പി​ൽ പു​തി​യ ഫി​ലിം മേ​ക്കി​ങ്ങി​ന് ഒ​രുപാ​ട് സാ​ധ്യ​ത​ക​ളു​ണ്ട്. പു​തി​യ സം​വി​ധാ​യ​ക​ർ ഏ​റെ വ​രു​ന്നു​ണ്ട്. ഒ​രുകാ​ല​ത്ത് ന​വാ​ഗ​ത​ർ​ക്ക് നി​ർ​മാ​താ​ക്ക​ളെ കി​ട്ടാ​ൻ വ​ലി​യ പ്ര​യാ​സ​മാ​യി​രു​ന്നു.​ ഇ​ന്ന് ആ ​അ​വ​സ്ഥ മാ​റി​യി​ട്ടു​ണ്ട്.

വ​ള​രെ ബോ​ൾ​ഡാ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​കു​ക​യാ​ണ് ത​മി​ഴ്സി​നി​മ. അ​വി​ടത്തെ സി​നി​മ മേ​ഖ​ല നി​ര​ന്ത​രം പ​രി​ഷ്‍ക​രി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്തു​കൊ​ണ്ടാ​ണ് അ​വ​ർ​ക്ക് അ​ത് സാ​ധ്യ​മാ​കു​ന്ന​ത്?

ത​മി​ഴ് സി​നി​മ​യി​ൽ എ​ല്ലാ​ത​രം സി​നി​മ​ക്കും സ്​​പേ​സു​ണ്ട്. നാ​ല് കോ​ടി​യു​ടെ സി​നി​മ മു​ത​ൽ 400 കോ​ടി​യു​ടെ ‘പൊ​ന്നി​യ​ൻ ശെ​ൽ​വ​ൻ’പോ​ലു​ള്ള സി​നി​മ​ക​ൾ അ​വി​ടെ ഇ​റ​ങ്ങു​ന്നു. സൂ​പ്പ​ർസ്റ്റാ​റു​ക​ളു​ടെ സി​നി​മ​ക​ൾ​ക്കൊ​പ്പം ഹൈ​പ്പൊ​ന്നു​മി​ല്ലാ​തെ എ​ത്തു​ന്ന ചെ​റി​യ സി​നി​മ​ക​ൾ​ക്കും ഇ​ടംകി​ട്ടു​ന്നു​ണ്ട്. സി​നി​മ എ​ന്നാ​ൽ ഒ​ന്ന​ല്ല, പ​ല രൂ​പ​ങ്ങ​ളും ചേ​ർ​ന്ന​താ​ണ്. അ​തി​ൽ വ​ലി​യ സി​നി​മ വ​രും. ചെ​റി​യ സി​നി​മ വ​രും. പൊ​ളിറ്റി​ക്ക​ൽ സി​നി​മ വ​രും...​ എ​ല്ലാം വ​രും. ഏ​ത് സി​നി​മയായാ​ലും ക്യാപ്റ്റ​ൻ എ​ന്ന​ത് സം​വി​ധാ​യ​ക​നാ​ണ്. അ​ന്നും ഇ​ന്നും എ​ന്നും സി​നി​മ സം​വി​ധാ​യ​ക​ന്റെ ക​ല​യാ​ണ്.

മി​ക​ച്ച ഇ​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ മു​ൻനി​ര​യി​ലാ​യി​രു​ന്ന ബം​ഗാ​ളി സി​നി​മ​ക​ൾ ച​ല​ച്ചി​ത്രോ​ത്സ​വ​ങ്ങ​ളി​ൽ അ​ധി​കം കാ​ണാ​റി​ല്ല. അ​തേ​സ​മ​യം, മ​റാ​ത്ത സി​നി​മ​ക​ളും നോ​ർ​ത്ത് ഈ​സ്റ്റ് സി​നി​മ​ക​ളും ഏ​റെ​യെ​ത്തു​ന്നു​മു​ണ്ട്?

ഒ​രുകാ​ല​ത്ത് ബം​ഗാ​ളി സി​നി​മ​ക​ളും മ​ല​യാ​ളം സി​നി​മ​ക​ളും തി​ള​ങ്ങിനി​ന്ന​പ്പോ​ൾ പി​ൻ​നി​ര​യി​ലാ​യി​രു​ന്ന മ​റാ​ത്ത ഭാ​ഷ​യി​ലാ​ണ് ഇ​ന്ന് മി​ക​ച്ച സി​നി​മ​ക​ളി​റ​ങ്ങു​ന്ന​ത്. അ​തി​ന് കാ​ര​ണ​മു​ണ്ട്. അ​വി​ടത്തെ സ​ർ​ക്കാ​ർ സി​നി​മ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ കൈയ​യ​ച്ച് സ​ഹാ​യംചെ​യ്യു​ന്നു​ണ്ട്. 30 ല​ക്ഷ​ത്തോ​ളം രൂ​പ സ​ബ്സി​ഡി​യി​ൽ അ​വ​ർ​ക്ക് സി​നി​മ​യെ​ടു​ക്കാ​നാ​കും. ഇ​ത് വ​ള​രെ പ്രോ​ത്സാ​ഹ​ന​ജ​ന​ക​മാ​ണ്. ഒ​രു​കാ​ല​ത്ത് സ​ബ്സി​ഡി ഏ​റെ കൊ​ടു​ത്തു​കൊ​ണ്ടി​രു​ന്ന ക​ന്ന​ട സി​നി​മ​ക​ൾ​ക്ക് മു​ൻ​നി​ര​യി​ലെ​ത്താ​നാ​യി​ല്ല. കാ​ര​ണം, ആ ​സ​ബ്സി​ഡി​ക​ൾ വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ട്ടു എ​ന്ന​താ​ണ്.​ കേ​ര​ള​ത്തി​ൽ സ​ബ്സി​ഡി അ​ല്ല.​ ഇ​വി​ടെ കെ.എ​സ്.​എ​ഫ്.​ഡി.​സി സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാം എ​ന്ന സൗ​ജ​ന്യം മാ​ത്ര​മേയുള്ളൂ.

വ​ട​ക്കു​ കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് മെ​ച്ച​പ്പെ​ട്ട സി​നി​മ​ക​ൾ എ​ത്തു​ന്നു.​ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് വ്യ​ത്യ​സ്ത​മാ​ണ് അ​വി​ടത്തെ ഭൂ​പ്ര​കൃ​തിയും സം​സ്കാ​ര​വും.​ അ​തി​ന്‍റെ വ്യ​ത്യാ​സം സി​നി​മ​ക​ളി​ലും കാ​ണും. മ​ല​യാ​ള സി​നി​മ​യി​ലും ലൊ​ക്കേ​ഷ​ൻ മാ​റ്റം വ​ന്നി​ട്ടു​ണ്ട്. പ​ണ്ട് പാ​ല​ക്കാ​ട്, ഒ​റ്റ​പ്പാ​ലം കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന മ​ല​യാ​ള സി​നി​മ​ക​ൾ ഇ​ന്ന് തൊ​ടു​പു​ഴ​യും ക​ണ്ണൂ​രും കാ​സ​ർ​കോടും ഒ​ക്കെ​യാ​യി ലൊ​ക്കേ​ഷ​ൻ മാ​റി. അ​തോ​ടൊ​പ്പം ക​ഥാ​പാ​ത്ര​ങ്ങ​ളുെ​ട ഭാ​ഷാ​രീ​തി​യി​ലും വ്യ​ത്യാ​സം വ​ന്നു.

വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ സി​നി​മ പ്രേ​ക്ഷ​ക​ർക്ക്​, ച​ല​ച്ചി​ത്രാ​സ്വാ​ദ​ന​ത്തി​ൽ വ​ന്ന മാ​റ്റം ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ടോ...‍?

പു​തു​ത​ല​മു​റ​യു​ടെ ജീ​വി​ത​ത്തി​ൽ വ​രു​ന്ന മാ​റ്റം ച​ല​ച്ചി​ത്രാ​സ്വാ​ദ​ന​ത്തി​ലും വ​രും. മൊ​ബൈ​ലി​ലും ഒ.​ടി.​ടി​യി​ലും സി​നി​മ ക​ണ്ടാ​ണ് അ​വ​ർ വ​ള​രു​ന്ന​ത്.​ ലോ​ക സി​നി​മ​ക​ൾ മു​ഴു​വ​ൻ അ​വ​ന്റെ വി​ര​ൽ​ത്തുമ്പി​ലെ​ത്തു​ന്നു.​ മാ​റി​വ​രു​ന്ന കാ​ഴ്ച​പ്പാ​ടു​ക​ളും ലോ​ക​ക്ര​മ​വും ഓ​രോ​രു​ത്ത​രെ​യും സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്. പ്രേ​ക്ഷ​ക​ൻ എ​ന്ന നി​ല​യി​ൽ ആ ​മാ​റ്റ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​യും സ്വാ​ധീ​നി​ക്കും.

വ​ലി​യ സി​നി​മ​ക​ളു​ടെ കു​ത്തൊ​ഴു​ക്കി​ൽ ചെ​റി​യ സി​നി​മ​ക​ളു​ടെ ഇ​ടം തി​രി​ച്ചു​പി​ടി​ക്കു​ക എ​ങ്ങ​നെ​യാ​ണ്?

വ​ലി​യ സി​നി​മ​ക​ൾ​ക്കൊ​പ്പം ചെ​റി​യ സി​നി​മ​ക​ളു​ടെ ഇ​ടം തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന​ത് ഇ​ന്ന് ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​ണ്. ഒ.​ടി.​ടി​യി​ൽ സി​നി​മ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു ത​ന്നെ അ​തി​ലെ താ​ര​മൂ​ല്യം നോ​ക്കി​യാ​ണ്. ഒ.​ടി.​ടി ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ ചെ​റു​ സി​നി​മ​ക​ൾ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കി​യി​രു​ന്നു.​ എ​ന്നാ​ൽ, സ്റ്റാ​ർവാ​ല്യു നോ​ക്കി​യു​ള്ള ഒ.​ടി.​ടി തിര​ഞ്ഞെ​ടു​പ്പ് ശ​രി​യ​ല്ല എ​ന്നാ​ണ് അ​ഭി​പ്രാ​യം. കേ​ര​ള​ത്തി​ൽ കെ.​എ​സ്.​എ​ഫ്.​ഡി.​സി 50 തി​യ​റ്റ​റു​ക​ൾ നി​ർ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണി​ത്. ഇ​വ യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ചെ​റു ചി​ത്ര​ങ്ങ​ൾ​ക്ക് കൈ​ത്താങ്ങാ​കും.​ കൂ​ടാ​തെ, കെ.​എ​സ്.​എ​ഫ്.​ഡി.​സി​യു​ടെ ഒ.​ടി.​ടി പ്ലാ​റ്റ്ഫോ​മും ത​യാ​റാ​യിവ​രു​ന്നു​ണ്ട് എ​ന്ന​ത് ശു​ഭോ​ദ​ർ​ക്ക​മാ​ണ്.

(ചിത്രങ്ങൾ: അഷ്​കർ ഒരുമനയൂർ)

News Summary - weekly interview