Begin typing your search above and press return to search.
proflie-avatar
Login

എ​​ന്‍റെ ക​​ഥ​​ക​​ൾ ജീ​​വി​​ത​​ത്തി​​ൽ​ നി​​ന്നു​​ള്ള​​വ​​യാ​​ണ്

എ​​ന്‍റെ ക​​ഥ​​ക​​ൾ ജീ​​വി​​ത​​ത്തി​​ൽ​  നി​​ന്നു​​ള്ള​​വ​​യാ​​ണ്
cancel

മലയാളത്തിന്റെ രാഷ്​ട്രീയ കഥാകൃത്തുക്കളിൽ മുൻനിരക്കാരനാണ്​ പി.കെ. നാണു. എഴുത്തി​ന്റെ മഹാമൗനങ്ങൾ പതിവ്​. നീണ്ട എട്ടു വർഷത്തിനുശേഷം മറ്റൊരു കഥയുമായി ആഴ്​ചപ്പതിപ്പിൽ അദ്ദേഹം വീണ്ടുമെത്തുന്നു. ആ പശ്ചാത്തലത്തിൽ ത​ന്റെ എഴുത്തിനെയും ജീവിതത്തെയും കുറിച്ച്​ അദ്ദേഹം സംസാരിക്കുന്നു.‘‘നീ ​എ​ന്താ​ണ്​ മോ​നേ ​ഇ​ങ്ങ​നെ ചി​ന്ത​യി​ലാ​ണ്ടി​രി​ക്കു​ന്ന​ത്​?’’ എ​ന്‍റെ നേ​രെ തൊ​ണ്ണു​കാ​ട്ടി ചി​രി​ച്ചു​കൊ​ണ്ട്​ മു​ത്ത​ശ്ശി ചോ​ദി​ച്ചു. ‘‘നീ ​ചി​രി​ക്കു​ന്ന​തേ കാ​ണു​ന്നി​ല്ല. ചി​രി​ക്കു​ക​യും സ​ന്തോ​ഷി​ക്കു​ക​യും ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ ന​മ്മു​ടെ ജീ​വി​തം എ​ത്ര...

Your Subscription Supports Independent Journalism

View Plans
മലയാളത്തിന്റെ രാഷ്​ട്രീയ കഥാകൃത്തുക്കളിൽ മുൻനിരക്കാരനാണ്​ പി.കെ. നാണു. എഴുത്തി​ന്റെ മഹാമൗനങ്ങൾ പതിവ്​. നീണ്ട എട്ടു വർഷത്തിനുശേഷം മറ്റൊരു കഥയുമായി ആഴ്​ചപ്പതിപ്പിൽ അദ്ദേഹം വീണ്ടുമെത്തുന്നു. ആ പശ്ചാത്തലത്തിൽ ത​ന്റെ എഴുത്തിനെയും ജീവിതത്തെയും കുറിച്ച്​ അദ്ദേഹം സംസാരിക്കുന്നു.

‘‘നീ ​എ​ന്താ​ണ്​ മോ​നേ ​ഇ​ങ്ങ​നെ ചി​ന്ത​യി​ലാ​ണ്ടി​രി​ക്കു​ന്ന​ത്​?’’ എ​ന്‍റെ നേ​രെ തൊ​ണ്ണു​കാ​ട്ടി ചി​രി​ച്ചു​കൊ​ണ്ട്​ മു​ത്ത​ശ്ശി ചോ​ദി​ച്ചു. ‘‘നീ ​ചി​രി​ക്കു​ന്ന​തേ കാ​ണു​ന്നി​ല്ല. ചി​രി​ക്കു​ക​യും സ​ന്തോ​ഷി​ക്കു​ക​യും ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ ന​മ്മു​ടെ ജീ​വി​തം എ​ത്ര ഭ​യ​ങ്ക​ര​മാ​യി​രി​ക്കും.’’

എ​നി​ക്കു​ കി​ഴ​വി​യു​ടെ നേ​രെ സ​ഹ​താ​പം തോ​ന്നി. ‘‘ഭ​യ​ങ്ക​ര​മാ​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ ചി​രി​ക്കാ​നു​ള്ള എ​ന്‍റെ ക​ഴി​വ്​ ന​ഷ്​​ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.’’ ഞാ​ൻ കി​ഴ​വി​യോ​ട്​ പ​റ​ഞ്ഞു. ‘‘നി​ങ്ങ​ൾ കാ​ണു​ന്ന​തി​ൽനി​ന്ന്​ തി​ക​ച്ചും വ്യ​ത്യ​സ്​​ത​മാ​യ ഒ​രു ജീ​വി​ത​മാ​ണ്​ ഞ​ങ്ങ​ൾ കാ​ണു​ക​യും അ​നു​ഭ​വി​ക്കു​ക​യുംചെ​യ്യു​ന്ന​ത്. അ​തി​ൽ ചി​രി​ക്കാ​നാ​യി ഒ​ന്നു​മി​ല്ല.’’

(നി​രാ​ശഭ​രി​ത​നാ​യ സു​ഹൃ​ത്തി​ന്​ ഒ​രു ക​ത്ത്​ –യു.​പി. ജ​യ​രാ​ജ്).

1978ൽ ​ഇ​ങ്ങ​നെ ഒ​രു ക​ഥ​യെ​ഴു​താ​ൻ യു.​പി. ജ​യ​രാ​ജി​നെ പ്രേ​രി​പ്പി​ച്ച​ത്​ പി.​കെ. നാ​ണു എ​ന്ന സു​ഹൃ​ത്താ​ണ്. മ​ല​യാ​ള​ത്തി​ന്‍റെ രാ​ഷ്​​ട്രീ​യ​ ക​ഥ​ക​ളി​ൽ എം. ​സു​കു​മാ​ര​നോ​ടൊ​പ്പം ചേ​ർ​ന്ന്​ നി​ൽ​ക്കു​ന്ന എ​ഴു​ത്തു​കാ​ര​നാ​ണ്​ പി.​കെ. നാ​ണു. ആ​റു​ പ​തി​റ്റാ​ണ്ട്​ പി​ന്നി​ട്ട ക​ഥ​യെ​​ഴു​ത്ത്​ ജീ​വി​ത​ത്തി​നു​ട​മ​യാ​ണ്. ചി​ന്ത​ക​ൾ​​ ആഞ്ഞുകത്തിയ കാലത്തെ, പി​ന്നി​ട്ട വ​ഴി​ക​ളെ, ഇ​ട​വേ​ള​ക​ളി​ലെ മ​ഹാമൗ​ന​ത്തെ കുറി​ച്ചുമെ​ല്ലാം ഏ​റ്റ​വും സൗ​മ്യ​നാ​യി പി.​കെ. നാ​ണു മ​ന​സ്സു ​തു​റ​ക്കു​ക​യാ​ണി​വി​ടെ. നി​രാ​ശ​രു​ടെ രാ​ഷ്​​ട്രീ​യനി​ര​യി​ല​ല്ല ഈ ​എ​ഴു​ത്തു​കാ​ര​ൻ.

ആ ​കാ​ലം അ​താ​യി​രു​ന്നു –രാ​ഷ്​​ട്രീ​യ ചി​ന്ത​ക​ൾ​ക്ക്​ തീ​പി​ടി​ച്ച കാ​ലം. നാ​ടും നാ​ട്ടു​കാ​രും ജീ​വി​ത​ദു​രി​ത​ങ്ങ​ളും ചൂ​ഷ​ണ​ങ്ങ​ളും ഉ​റ​ക്കം കെ​ടു​ത്തി​യ നാ​ളു​ക​ൾ. വി​പ്ല​വം വി​ളി​പ്പാ​ട​ക​ലെ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന വേ​ള. അ​ങ്ങ​യു​ടെ ക​ഥ​ക​ൾ പി​റ​ന്ന​തും ഈ ​ചി​ന്താ​പ​രി​സ​ര​ത്ത്​ നി​ന്നു​ത​ന്നെ​യാ​ണ​ല്ലോ. എ​ങ്ങ​നെ നോ​ക്കിക്കാണു​ന്നു?

എ​ന്‍റെ ക​ഥ​ക​ൾ ജീ​വി​ത​ത്തി​ൽനി​ന്നു​ള്ള​വ​യാ​ണ്. ഞാ​നെ​ടു​ത്ത വി​ഷ​യം ഏ​റെ​യും ഗൗ​ര​വ​മാ​ർ​ന്ന​താ​ണ്. ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​രു​ടെ കൂ​ട്ട​ത്തി​ൽ ഞാ​നു​ണ്ടാ​വി​ല്ല. പ​ക്ഷേ, ഞാ​നി​വി​ടെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന്​ എ​നി​ക്ക​റി​യാം. അ​ത്, രേ​ഖ​പ്പെ​ടു​ത്തേ​ണ്ട ഇ​ട​ത്തൊ​ക്കെ കാ​ണു​ക​യുംചെ​യ്യും. ​ പു​ര​സ്​​കാ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്​ ന​മ്മ​ൾത​ന്നെ ഭാ​ര​വാ​ഹി​ക​ൾ​ക്ക്​ അ​യ​ച്ചി​ട്ടാ​ണെ​ന്ന്​ ഈ ​അ​ടു​ത്ത​ കാ​ല​ത്താ​ണ്​ മ​ന​സ്സിലാ​ക്കു​ന്ന​ത്.

അ​തി​നൊ​ന്നും പി​ന്നാ​ലെ ഞാ​ൻ പോ​യി​ട്ടി​ല്ല. താ​ൽ​പ​ര്യ​വു​മി​ല്ല. എ​ഴു​ത്തി​ന്‍റെ​യോ എ​ഴു​ത്തു​കാ​ര​ൻ എ​ന്ന നി​ല​ക്കോ ഉ​ള്ള ആ​ട​യാ​ഭ​ര​ണ​ങ്ങ​ൾ ഞാ​ൻ ​കൊ​ണ്ടു​ന​ട​ക്കാ​റി​ല്ല. അ​ത്, ബോ​ധ​പൂ​ർ​വ​മ​ല്ല. അ​ങ്ങ​നെ​യാ​ണ്​ ഞാ​ൻ രൂ​പ​പ്പെ​ട്ട​ത്. ഇ​നി ഒ​രാ​ൾ വ​ന്ന്, നി​ങ്ങ​ൾ ഒ​ര​പേ​ക്ഷ കൊ​ടു​ക്കെ​ന്ന്​ പ​റ​ഞ്ഞാ​ൽ, പോ​കാ​ൻ പ​റ​യും. എ​നി​ക്ക​തി​ൽ താ​ൽ​പ​ര്യ​മി​ല്ല. എ​ന്‍റെ ക​ഥ​യെ​ഴു​ത്തി​ലാ​യാ​ലും വ്യ​ക്തിജീ​വി​ത​ത്തി​ലാ​യാ​ലും ഞാ​ൻ സ​ന്തു​ഷ്​​ട​നാ​ണ്. പ​ക്ഷേ, നാ​ടി​ന്‍റെ ​േപാ​ക്കി​ലു​ള്ള ആ​ശ​ങ്ക​യു​ണ്ട്. ഉ​ണ്ടാ​വ​ണ​മ​ല്ലോ, നാം ​മ​നു​ഷ്യ​ര​ല്ലേ...

പി.കെ. നാണുവും ഭാര്യ പ്രമീളയും

പി.കെ. നാണുവും ഭാര്യ പ്രമീളയും

 

ഈ ​കെ​ട്ട​കാ​ല​ത്തും വ​സ​ന്ത​ത്തി​ന്‍റെ ഇ​ടി​മു​ഴ​ക്ക​ത്തി​ന്​ കാ​തോ​ർ​ക്കു​ന്നു​ണ്ടെ​ന്ന്​ പ​റ​ഞ്ഞ​ല്ലോ, അ​തേക്കുറി​ച്ച്​ വി​ശ​ദീ​ക​രി​ക്കാ​േ​മാ?

വ​സ​ന്ത​ത്തി​ന്‍റെ ഇ​ടി​മു​ഴ​ക്ക​ത്തി​ന് കാ​തോ​ർ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, നേ​ര​ത്തേ പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ​യ​ല്ലെ​ന്ന്​ മാ​ത്രം. വേ​റെ രൂ​പ​ത്തി​​ലൊ​ക്കെ ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഇ​ന്ന്, കാ​ണു​ന്ന ഇ​ട​ത്​ തീവ്ര​ക​ക്ഷി​ക​ളു​ടെ ​ചെ​റി​യ ഗ്രൂ​പ്പു​ക​ളി​ലൊ​ന്നും കാ​ര്യ​മി​ല്ല. അ​വ​ർ​ക്ക്​ മു​ന്നോ​ട്ടുകൊ​ണ്ടു​പോ​കാ​ൻ ക​ഴി​യി​ല്ല.

മ​നു​ഷ്യ​ർ​ക്ക്​ വ​ലി​യ പ്ര​തി​സ​ന്ധിയു​ണ്ടാ​കു​​േ​മ്പാ​ൾ മാ​ത്രമേ നാ​ടി​നു​വേ​ണ്ടി ഉ​ണ​ർ​ന്ന്​ ​പ്ര​വ​ർ​ത്തി​ക്കു​ക​യു​ള്ളൂ. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ അ​ത്​ എ​ളു​പ്പ​മ​ല്ല. കാ​ര​ണം, മു​ത​ലാ​ളി​ത്തം ജ​ന​ങ്ങ​ളെ പ​ല​വി​ധ പ്ര​ലോ​ഭ​ന​ങ്ങ​ൾകൊ​ണ്ട്​ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, മാ​ർ​ക്​​സി​സം-ലെ​നി​നി​സ​ത്തി​ന്​ ഇ​ന്നും പ്രസക്തി​യു​ണ്ട്. പു​തി​യ ത​ല​മു​റ പ​ഠി​ക്കാ​ൻ ത​യാ​റാ​വു​ന്നി​ല്ല. സ്റ്റ​ഡി​ക്ലാ​സി​നു​ പു​റ​ത്തും ശ​രി​ക​ളു​ണ്ടെ​ന്ന്​ ഇ​ട​ത്​​ ക​ക്ഷി​ക​ൾ മ​ന​സ്സിലാ​ക്ക​ണം.

ഈ​ നാ​ട്​ എ​ന്താ​യി മാ​റും. എ​ല്ലാ​റ്റി​ലും മ​തം കാ​ണു​ക​യാ​ണ്. ശ​രി​ക്കും നാം ​ഇ​ന്ത്യ​ക്കാ​ർ മാ​ത്ര​മ​ല്ല, ന​മ്മ​ൾ പ​ല​തുംകൂ​ടി​യ​താ​ണ്. ന​മ്മ​ൾ പ​ല​ ര​ക്തമാ​ണ്. ഏ​റെ ഭ​യം​ തോ​ന്നു​ക​യാ​ണ്. ക​ല്യാണം ക​ഴി​ക്കു​േ​മ്പാ​ൾ മാ​ത്ര​മാ​ണ്, മ​ത​വും ജാ​തി​യും ന​മു​ക്കി​ട​യി​ൽ സാ​ധാ​ര​ണ​ ഗ​തി​യി​ൽ ക​ണ്ട​ത്. അ​തി​നെ എ​ല്ലാ​റ്റി​ലും​ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​നാ​ണി​പ്പോ​ൾ ബോ​ധ​പൂ​ർ​വം ശ്ര​മി​ക്കു​ന്ന​ത്. എ​ന്നി​ലു​ണ്ടെ​ങ്കി​ൽ അ​ത്, മ​ല​യാ​ളി​യെ​ന്ന വി​കാ​രം മാ​ത്ര​മാ​ണു​ള്ളത്​. മും​ബൈ​യി​ലൊ​​ക്കെ ജോ​ലിചെ​യ്യു​ന്ന കാ​ല​ത്ത്​ മ​ല​യാ​ളി​യെ കാ​ണു​േ​മ്പാ​ൾ ഉ​ണ്ടാ​കു​ന്ന സ​ന്തോ​ഷം ഒ​ന്നു​വേ​റെ​യാ​ണ്. ബി.​ജെ.​പി​ക്ക്​ പി​ന്നി​ൽ വ​ൻ കു​ത്ത​ക​ക​ളാ​ണു​ള്ള​ത്. അ​വ​ർ, മ​തം പ​റ​ഞ്ഞ് നാ​ടി​നെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണി​പ്പോ​ൾ.

ക​ഥ​യെ​ഴു​ത്തി​ന്‍റെ അ​റു​പ​താം വ​ർ​ഷ​ത്തി​ലാ​ണ​ല്ലോ? തു​ട​ർ​ച്ച​യാ​യി ക​ഥ​യെ​ഴു​തു​ന്ന പ​തി​വി​ല്ല. നീ​ണ്ട മൗ​നം കാ​ണാം... അ​തേക്കുറി​ച്ച്​ പ​റ​യാ​മോ​?

ശ​രി​യാ, ആ​ദ്യ​ത്തെ ക​ഥ കൈ​യെ​ഴു​ത്ത്​ മാ​സി​ക​യി​ലാ​ണ്​ വ​ന്ന​ത്. അ​ത്, 1964ലാ​ണ്. ഒ​മ്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​േ​മ്പാ​ഴാ​ണെ​ന്ന്​ തോ​ന്നു​ന്നു. അ​ച്ച​ടിമ​ഷി പു​ര​ളു​ന്ന​ത്​ അം​ബ​ർ​നാ​ഥി​ലെ​ത്തി​യ​തി​നു​ ശേ​ഷ​മാ​ണ്. അ​തൊ​രു ര​ഹ​സ്യ​പ്ര​വ​ർ​ത്ത​ന​മാ​യി​രു​ന്നു. അ​​ന്ന​ത്തെ മാ​ന​സി​കാ​വ​സ്​​ഥ നി​റ​ഞ്ഞു​നി​ന്ന​വ​യാ​യി​രു​ന്നു ഏ​റെ​യും. അ​ക്കാ​ല​ത്തെ പ്ര​ധാ​ന പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ പ​ല​തി​ലും ക​ഥ​ക​ൾ വ​ന്നു.

യു.പി. ജയരാജ്,എം.എം. സോമശേഖരൻ

യു.പി. ജയരാജ്,എം.എം. സോമശേഖരൻ

 

എ​ന്താ​യാ​യി​രു​ന്നു പ​ഠ​ന​കാ​ലം? മും​​െബെ​യി​ൽ വ​ള​രെ ചെ​റു​പ്പ​ത്തി​ൽത​ന്നെ എ​ത്തി​പ്പെ​ട്ട​ത്​ എ​ങ്ങ​നെ​യാ​ണ്​?

കോ​ഴി​ക്കോ​ട്​ ജി​ല്ല അ​തി​ർ​ത്തി​യി​ലെ അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചോ​മ്പാ​ല​യി​ലെ ഒ​രു ക​ർ​ഷ​ക കു​ടും​ബ​ത്തി​ലാ​ണ്​ ഞാ​ൻ ജ​നി​ച്ച​ത്. പ​ടി​ഞ്ഞാ​റെ കോ​മ​ത്ത്​ ക​ണ്ണ​ന്‍റെ​യും മാ​ണി​ക്ക​ത്തി​ന്‍റെ​യും മ​ക​ൻ. ര​ണ്ടു​ പേ​രും ഇ​ന്നി​ല്ല. ഇ​ന്ന്​ തി​രി​ഞ്ഞു​നോ​ക്കു​േ​മ്പാ​ൾ എ​ങ്ങ​നെ​യാ​ണ്​ ആ​ കാ​ല​ത്തെ കു​റി​ച്ച്​ പ​റ​യാ​ൻ ക​ഴി​യു​ക. പു​തി​യ ത​ല​മു​റ​ക്ക്​ ചി​ന്തി​ക്കാ​ൻ ക​ഴി​യാ​ത്ത കാ​ലം. പ​ഠി​ക്ക​ണ​മെ​ന്ന്​ അ​തി​യാ​യ ആ​ഗ്ര​ഹ​മു​ണ്ട്. എ​ന്നാ​ൽ, അ​തി​നു​ള്ള അ​വ​സ​രം അ​ന്നി​ല്ല. മ​ട​പ്പ​ള്ളി ഫി​ഷ​റീ​സ്​ ഹൈ​സ്​​കൂ​ളി​ൽനി​ന്നും പ​ത്താം ക്ലാ​സ്​ പാ​സാ​യി. പി​ന്നീ​ട്​ ടൈ​പ് റൈ​റ്റിങ്​ പ​ഠി​ച്ചു. ജോ​ലി ക​ണ്ടെ​ത്ത​ലാ​യി​രു​ന്നു ല​ക്ഷ്യം. അ​ങ്ങ​നെ​യി​രി​ക്കു​േ​മ്പാ​ഴാ​ണ്, ​ബോം​ബെ​യി​ൽനി​ന്നും അ​ച്ഛ​ന്‍റെ അ​നു​ജ​ൻ

(​ആ​പ്പ​ൻ) വി​ളി​ക്കു​ന്ന​ത്. 1965ലാ​ണ​ത്. ബോം​ബെ താ​ണ​യി​ലെ അം​ബ​ർനാ​ഥി​ലേ​ക്കാ​ണ്​ ഞാ​ൻ പോ​യ​ത്. അ​വി​ടെ എ​ത്തി​യ ഉ​ട​ൻ എം​​േ​പ്ലാ​യ്​​മെ​ന്‍റി​ൽ ര​ജി​സ്റ്റ​ർചെ​യ്​​തു. അ​പ്പോ​ഴാ​ണ്​ മ​ല​യാ​ളമ​ല്ലാ​തെ മ​റ്റൊ​രു ഭാ​ഷ​യ​റി​യാ​ത്ത​തി​ന്‍റെ ​പ്ര​യാ​സം തി​രി​ച്ച​റി​ഞ്ഞ​ത്. ആ​പ്പ​ൻ ന​ഗ​രം ക​ണ്ടു​വ​രാ​ൻ പ​റ​ഞ്ഞ്, വി.​ടി റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ പ​റ​ഞ്ഞ​യ​ച്ചു. അ​ന്ന​ത്തെ കു​ട്ടി​യു​ടെ ഇം​ഗ്ലീ​ഷ്​ പ്രാ​വീ​ണ്യം മ​ന​സ്സി​ലാ​ക്കാ​മ​ല്ലോ? ​ശ​രി​ക്കും ​മ​ന​സ്സിൽ പേ​ടി നി​റ​ഞ്ഞു. ത​നി നാ​ട്ടി​ൻപു​റ​ത്തു​കാ​ര​ൻ മ​ഹാ​ന​ഗ​ര​ത്തി​ലെ​ത്തി.

ഫി​റോ​സ് ഷാ​ മെ​ഹ്​​ത്ത റോ​ഡി​നും വി​ക്​​ടോ​റി​യ ടെ​ർ​മി​ന​സി​നു​ം ഇ​ട​യി​ലു​ള്ള ഒ​രു ക്രോ​സി​ല​ക​പ്പെ​ട്ടു. എ​വി​ടേ​ക്ക്​ പോ​ക​ണ​മെ​ന്ന​റി​യി​ല്ല. വാ​ഹ​ന​ങ്ങ​ളു​ടെ ഹോ​ണ​ടി​ക​ൾ​ക്കി​ട​യി​ൽ ഹൃ​ദ​യം നി​ല​ച്ച​പോ​ലെ നി​ന്നു. അ​പ്പോ​ഴാ​ണൊ​രു പാ​ഴ്​​സി സ്​​ത്രീ എ​ന്‍റെ​യ​ടു​ത്തെ​ത്തു​ന്ന​ത്. എ​ന്‍റെ മാ​ന​സി​കാ​വ​സ്​​ഥ അ​വ​ർ തി​രി​ച്ച​റി​ഞ്ഞു. അ​വ​രെ​ന്നെ വീ​ട്ടി​ലേ​ക്ക്​ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. ചാ​യ ത​ന്നു. പി​ന്നെ, ബോം​ബെ-വി.​ടി​യി​ലേ​ക്കു​ള്ള ട്രെ​യി​നി​ൽ ക​യ​റ്റി​വി​ട്ടു. പ​ക്ഷേ, പി​ന്നെ അ​ധി​കം താ​മ​സി​യാ​തെ ജോ​ലി​ കി​ട്ടി. പ്ര​തി​രോ​ധ വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഒ​രു ഫാ​ക്​​ട​റി​യി​ലാ​യി​രു​ന്നു അ​ത്.

 

വ​ള​രെ ചെ​റു​പ്പ​ത്തി​ലേ ല​ഭി​ച്ച ജോ​ലി, പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം ഇ​ല്ലാ​താ​ക്കി​യെ​ന്ന്​ തോ​ന്നി​യി​ട്ടു​ണ്ടോ? സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം എ​പ്പോ​ഴാ​ണ്​ തു​ട​ങ്ങി​യ​ത്​?

തീ​ർ​ച്ച​യാ​യും, തു​ട​ർ​ന്ന്​ പ​ഠി​ക്ക​ണ​മെ​ന്നാ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. പുണെ യൂ​നിവേ​ഴ്​​സി​റ്റി​യി​ൽ എ​ക്​​സ്​​റ്റേ​ണ​ൽ സ്റ്റു​ഡ​ന്‍റാ​യി ചേ​ർ​ന്ന്, ​പ്രീ​ഡി​ഗ്രി പാ​സാ​യി. ബി.​എ ഇം​ഗ്ലീ​ഷി​ന്​ ചേ​ർ​ന്നു. ഇ​തി​നി​ട​യി​ൽത​ന്നെ പ​ര​ന്ന വാ​യ​ന തു​ട​ങ്ങി. ബോം​ബെ​യി​ലെ അ​മേ​രി​ക്ക​ൻ ലൈ​ബ്ര​റി​യി​ൽ പോ​യി പു​സ്​​ത​ക​മെ​ടു​ത്ത്​ വാ​യി​ക്കും. ജോ​ലി​യോ​ടൊ​പ്പം പ​ഠ​ന​വും വാ​യ​ന​യും. ഞാ​ൻ ജോ​ലിചെ​യ്​​ത ​ഫാ​ക്ടറി​യി​ലും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​യി​രു​ന്നു.

ഇ​ട​ത്​ ചാ​യ്​​വു​ള്ള ഓ​ഡി​ന​ൻ​സ്​ എം​േ​പ്ലാ​യീ​സ്​ യൂ​നിയ​നും വ​ല​തു​ ചാ​യ്​​വു​ള്ള നാ​ഷ​നൽ എം​േ​പ്ലാ​യീ​സ്​ യൂ​നിയ​നും. എ​നി​ക്ക്​ ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​യോ​ടാ​യി​രു​ന്നു ചാ​യ്​​വ്. ഞാ​ൻ അ​വ​രു​ടെ പ്ര​വ​ർ​ത്ത​നം നി​രീ​ക്ഷി​ച്ചു. അ​വ​ർ സം​ഘ​ടി​പ്പി​ച്ച മാ​ർ​ക്സി​സ്റ്റ്​ സ്റ്റ​ഡി ക്ലാ​സു​ക​ളി​ലൊ​ക്കെ പ​​ങ്കെ​ടു​ത്തു. എ​ന്നാ​ൽ, ഞാ​ൻ അ​തി​ന്‍റെ​യൊ​ന്നും മു​ഖ​മാ​യി​രു​ന്നി​ല്ല. എ​ഴു​പ​തു​ക​ളി​ൽ ന​ക്​​സ​ലൈ​റ്റ്​ കാ​ഴ്ച​പ്പാ​ടു​ള്ള​വ​രു​മാ​യി അ​ടു​ത്തു. ബോം​ബെ​യി​ൽ ഞാ​ൻ അ​വ​രു​ടെ സ്റ്റ​ഡി ക്ലാ​സു​ക​ളി​ലൊ​ക്കെ സം​ബ​ന്ധി​ച്ചു. അ​വ​ധി​ക്ക്​ നാ​ട്ടി​ലെ​ത്തി​യാ​ൽ എം.​എം. സോ​മ​ശേ​ഖ​ര​ൻ, വി.​സി. ശ്രീ​ജ​ൻ, വി.​കെ. പ്ര​ഭാ​ക​ര​ൻ തു​ട​ങ്ങി​യ​വ​രു​മാ​യൊ​ക്കെ അ​ടു​പ്പം പു​ല​ർ​ത്തി. അ​ന്നും ഇ​ന്നും ഇ​തൊ​ക്കെ ന​ല്ല അ​നു​ഭ​വ​ങ്ങ​ളാ​യി കൂ​ടെ​യു​ണ്ട്.

‘നി​രാ​ശ​ഭ​രി​ത​നാ​യ സു​ഹൃ​ത്തി​ന്​ ഒ​രു ക​ത്ത്’​ എ​ന്ന ക​ഥ​യെ​ഴു​താ​ൻ യു.​പി. ജ​യ​രാ​ജി​നെ ​പ്രേ​രി​പ്പി​ച്ച​ത്​ അ​ങ്ങ​ാ​ണെ​ന്ന്​ അ​റി​യാം. ആ ​സൗ​ഹൃ​ദ​ത്തെ കു​റി​ച്ച്​ പ​റ​യാ​മോ?

അം​ബ​ർ​നാ​ഥി​ൽ ഓ​ർഡന​ൻ​സ്​ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ജ​യ​രാ​ജ്. ഇ​തി​ന്‍റെ സ​ഹോ​ദ​ര സ്​​ഥാ​പ​ന​മാ​യ മെ​ഷീ​ൻ ടൂ​ൾ​സ്​ പ്രോ​​ട്ടോ​ടൈ​പ് ഫാ​ക്​​ട​റി​യി​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ ക്ല​ർ​ക്കാ​യി​രു​ന്നു ഞാ​ൻ. അ​വി​ടെ, മ​ല​യാ​ളി സ​മാ​ജം എ​ന്ന ലൈ​ബ്ര​റി​യു​ണ്ടാ​യി​രു​ന്നു. ഇ​വി​ടെനി​ന്നും പ​തി​വാ​യി പു​സ്​​ത​ക​ങ്ങ​ളെ​ടു​ത്ത്​ വാ​യി​ക്കു​ന്ന കൂ​ട്ട​ത്തി​ലാ​ണ്​ ഞ​ങ്ങ​ൾ. അ​ക്കാ​ല​ത്ത്​ രാ​ഷ്​​ട്രീ​യം നി​റ​ഞ്ഞ ക​ഥ​ക​ൾ ജ​യ​രാ​ജ​ൻ എ​ഴു​തു​മാ​യി​രു​ന്നു. ദി​വ​സ​വും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ ക​ണ്ടു​മു​ട്ടും. ലോ​ക രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ക​മ്യൂ​ണി​സ്റ്റ്​ മു​ന്നേ​റ്റ​ങ്ങ​ളെ കു​റി​ച്ചാ​വും കാ​ണു​േ​മ്പാ​ഴെ​ാക്കെ ഞ​ങ്ങ​ളു​ടെ ച​ർ​ച്ച. ജ​യ​രാ​ജി​ന്‍റെ താ​മ​സ​സ്​​ഥ​ല​ത്തു​വെ​ച്ചാ​ണ്​ കെ. ​വേ​ണു​വി​നെ പൊ​ലീ​സ്​ പി​ടി​കൂ​ടു​ന്ന​ത്.

അ​തി​ന്​ തൊ​ട്ടു​മു​മ്പ്​ ന​ക്​​സ​ലൈ​റ്റ്​ നേ​താ​വ്​ ദാ​മോ​ദ​ര​ൻ മാ​ഷ്​ ജ​യ​രാ​ജി​ന്‍റെ താ​മ​സ​സ്​​ഥ​ല​ത്ത്​ വ​ന്നി​രു​ന്നു. വേ​ണു​ വ​രു​ന്ന ദി​വ​സം തി​രി​ച്ചു​വ​രാ​മെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ ദാ​മോ​ദ​ര​ൻ മാ​ഷ്​ പോ​യ​ത്. പ​ക്ഷേ, റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ വെ​ച്ച്​ ദാ​മോ​​ദ​ര​ൻ മാ​ഷെ പൊ​ലീ​സ്​ പി​ടി​ച്ചു. മാ​ഷി​ൽനി​ന്നാ​ണ്, വേ​ണു ജ​യ​രാ​ജി​ന്‍റെ സ്​​ഥ​ല​ത്തെ​ത്തുമെ​ന്ന സൂ​ച​ന പൊ​ലീ​സി​ന്​ ല​ഭി​ക്കു​ന്ന​ത്.

 

കെ. വേണു

കെ. വേണു

ദാ​മോ​ദ​ര​ൻ മാ​ഷ്​ ഇ​തി​നി​ടെ പൊ​ലീ​സി​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​ത്തി​ന്​ ഇ​ര​യാ​യി. വേ​ണു​വെ​ത്തു​ന്ന​തി​ന്​ മു​മ്പേ പൊ​ലീ​സു​കാ​ർ ജ​യ​രാ​ജി​ന്‍റെ താ​മ​സ​സ്​​ഥ​ല​ത്തെ​ത്തി. അ​​തോ​ടെ, വേ​ണു​വും പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. കാ​യ​ണ്ണ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എനിക്കും ഒ​േ​ട്ട​റെ പീ​ഡ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നു. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്നെ വ​ല്ലാ​തെ നി​രാ​ശ​നാ​ക്കി. ഈ ​മാ​ന​സി​കാ​വ​സ്ഥക​ൾ വി​വ​രി​ച്ച്​ ജ​യ​രാ​ജി​ന്​ ക​ത്തു​ക​ളെ​ഴു​തി​യി​രു​ന്നു. ആ ​ക​ത്തു​ക​ളാ​ണ്​ ആ ​ക​ഥ പി​റ​ക്കാ​നി​ട​യാ​ക്കി​യ​ത്.

അ​ടി​യ​ന്ത​രാ​വ​സ്ഥക്കാ​ല​ത്ത്​ പൊ​ലീ​സി​ന്‍റെ പീ​ഡ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കേ​ണ്ടിവ​ന്ന​ല്ലോ, അ​​തേക്കുറി​ച്ച്​ ഓ​ർ​ക്കാ​മോ? അ​ന്ന​ത്തെ ന​ക്​​സ​ലൈ​റ്റ്​ ​പ്ര​വ​ർ​ത്ത​നം ശ​രി​യാ​യി​രു​ന്നി​ല്ലെ​ന്ന്​ എ​പ്പോ​ഴെ​ങ്കി​ലും തോ​ന്നി​യി​ട്ടു​ണ്ടോ?

കാ​യ​ണ്ണ പൊ​ലീ​സ്​ സ്​​​റ്റേ​ഷ​ൻ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന സ​മ​യ​ത്ത്​ ഞാ​ൻ നാ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. അ​ന്ന​ത്തെ മി​ക്ക​വാ​റും ന​ക്​​സ​ലൈ​റ്റു​ക​ളു​മാ​യി​ട്ടും എ​നി​ക്ക്​ ബ​ന്ധ​​മു​ണ്ടാ​യി​രു​ന്നു. പ​ല​പ്പോ​ഴും ന​ക്​​സ​ലൈ​റ്റ്​ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ​ല്ലാം ക​ഥ​ക​ൾ എ​ഴു​തി​യി​ട്ടു​ണ്ട്. ഇ​തൊ​ക്കെ ധാ​രാ​ള​മാ​ണ്​ എ​ന്നെ​പ്പോ​ലൊ​രാ​ളെ വേ​ട്ട​യാ​ടാ​ൻ. ഒ​രു പാ​തി​രാ​ത്രി​യി​ൽ അ​വ​ർ എ​െ​ന്‍റ വീ​ട്ടി​ലു​മെ​ത്തി. എ​െ​ന്‍റ പേ​ര്​ ചോ​ദി​ച്ച ഉ​ട​നെ തൂ​ക്കി​യെ​ടു​ത്ത്​ പൊ​ലീ​സ്​ ജീ​പ്പി​ലി​ട്ടു. സ​ഖാ​വ്​ രാ​ജ​ൻ ക​ക്ക​യം പൊ​ലീ​സ്​ ക്യാമ്പി​ൽ വെ​ച്ച്​ കൊ​ല്ല​പ്പെ​ട്ട സ​മ​യ​മാ​ണ്. അ​ന്ന്, എ​ല്ലാ​യി​ട​ത്തും ഭീ​തിനി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​ണ്.

നി​ൽ​പി​ച്ചും ക​സേ​ര​യി​ലി​രു​ത്തി​യും കാ​ൽ​വ​ണ്ണ​ക​ളി​ൽ ലാ​ത്തി​കൊ​ണ്ട​ടി​ച്ചും സൂ​ചി കു​ത്തി​യു​മൊ​ക്കെ എ​ന്നെ ചോ​ദ്യം ചെ​യ്​​തു. കെ. ​വേ​ണു, എം.​എം. സോ​മ​ശേ​ഖ​ര​ൻ എ​ന്നി​വ​ർ എ​വി​ടെ​യാ​ണു​ള്ള​തെ​ന്നാ​ണ്​ പൊ​ലീ​സി​ന്​ അ​റി​യേ​ണ്ടി​യി​രു​ന്ന​ത്. അ​ങ്ങേ​യ​റ്റം ര​ഹ​സ്യ​മാ​യി ന​ട​ത്തി​യ ആ​ക്ഷനാ​ണ്​ കാ​യ​ണ്ണ​യി​ൽ ന​ട​ന്ന​ത്. അ​തേക്കുറി​ച്ച്​ എ​നി​ക്കൊ​ന്നും അ​റി​യി​ല്ലാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​നൊ​ടു​വി​ൽ പൊ​ലീ​സി​നി​ക്കാ​ര്യം ബോ​ധ്യ​പ്പെ​ട്ടു. പി​റ്റേ​ദി​വ​സം വൈ​കു​ന്നേ​ര​ത്തോ​ടെ എ​ന്നെ പൊ​ലീ​സ്​ ജീ​പ്പി​ൽ മു​ക്കാ​ളി​യി​ൽ ഇ​റ​ക്കി​വി​ട്ടു. അ​​ന്ന​ത്തെ ന​ക്​​സ​ലൈ​റ്റ്​ പ്ര​വ​ർ​ത്ത​നം അ​റി​യാ​മ​ല്ലോ, അ​നു​ഭാ​വി​ക​ൾ​ക്കൊ​ന്നും നേ​തൃ​ത്വം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ത്തെക്കുറി​ച്ച്​ ഒ​രു ധാ​ര​ണ​യു​മ​ു​ണ്ടാ​കി​ല്ല.

 

പി.​കെ. നാ​ണു

പി.​കെ. നാ​ണു

ആ ​മൂ​വ്​​മെ​ന്‍റ്​ പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്ന്​ ഞാ​നൊ​രി​ക്ക​ലും പ​റ​യി​ല്ല. നാ​ടി​നെ ഉ​ണ​ർ​ത്തി​യ ആ​ശ​യ​മു​ന്നേ​റ്റ​മാ​യി​രു​ന്നു. അ​തെ​ങ്ങ​നെ​യാ​ണ്​ കൈ​മോ​ശം സം​ഭ​വി​ച്ച​തെ​ന്ന്​ മ​ന​സ്സിലാ​കു​ന്നി​ല്ല. അ​ധി​കാ​രവ്യ​വ​സ്​​ഥ​യെ ചോ​ദ്യംചെ​യ്​​ത്​ മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​നു​ള്ള പ്ര​ചോ​ദ​നം സൃ​ഷ്​​ടി​ക്കാ​ൻ അ​​ന്ന​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. സ​ഖാ​വ്​ രാ​ജ​നെ​പ്പോ​ലു​ള്ള​വ​രു​ടെ ര​ക്തസാ​ക്ഷി​ത്വ​ത്തി​ന്​ അ​ധി​കാ​ര​ത്തി​ന്‍റെ ഫാ​ഷി​സ്റ്റ്​ മു​ഖം തു​റ​ന്നു​കാ​ണി​ക്കാ​ൻ ക​ഴി​ഞ്ഞു. അ​ങ്ങ​നെ വ​രു​േ​മ്പാ​ൾ എ​ഴു​പ​തു​ക​ളി​ലെ തീ​ക്ഷ്​​ണ യൗ​വ​നം ഒ​രി​ക്ക​ലും പ​രാ​ജ​യ​​മ​ല്ല.

അ​ങ്ങെ​ന്നും സൗ​മ്യ​നാ​ണെ​ന്ന്​ അ​റി​യാം. എ​ന്നാ​ൽ, മു​റു​കി​യ രാ​ഷ്​​ട്രീ​യ​മാ​ണ്​ മ​ന​സ്സിലും എ​ഴു​ത്തി​ലും. സാ​ഹി​ത്യ​ത്തി​ലെ രാ​ഷ്​​ട്രീ​യ​ത്തെ എ​ങ്ങ​നെ​യാ​ണ്​ നോ​ക്കിക്കാ​ണു​ന്ന​ത്​?

എ​ന്‍റെ ക​ഥ​ക​ളെ​ന്നും ജീ​വി​ത​ത്തെ മു​ൻ​നി​ർ​ത്തി​യു​ള്ള​വ​യാ​ണ്. ന​ക്​​സ​ലൈ​റ്റ്​ ആ​ഭി​മു​ഖ്യം പു​ല​ർ​ത്തി​യ കാ​ല​ത്തും ഇ​ന്നും ഞാ​ൻ രാ​ഷ്​​ട്രീ​യ​ത്തി​ന്​ മാ​ത്ര​മാ​യി ക​ഥ​ക​ൾ എ​ഴു​തി​യി​ട്ടി​ല്ല. തീ​ർ​ച്ച​യാ​യും മാ​ർ​ക്​​സി​യ​ൻ കാ​ഴ്ച​പ്പാ​ടു​ക​ൾ ക​ഥ​ക​ളി​ൽ കാ​ണും. ശ​രി​ക്കും പ​റ​ഞ്ഞാ​ൽ, സാ​ഹി​ത്യ​ത്തി​ലെ രാ​ഷ്​​ട്രീ​യം എ​ന്ന​ത്​ പാ​ർ​ശ്വ​​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ക എ​ന്ന​തുത​ന്നെ​യാ​ണ്. അ​ത്ത​രം ജീ​വി​ത​ങ്ങ​ളെ ചേ​ർ​ത്തുപി​ടി​ക്ക​ലാ​ണ്. ഞാ​ൻ, പ​ല​പ്പോ​ഴാ​യി പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്‍റെ ക​ഥ​ക​ൾ ജീ​വി​ത​ത്തി​ൽനി​ന്ന്​ തു​ട​ങ്ങു​ന്നു, ജീ​വി​ത​ത്തി​ലൂ​ടെ​യും സ്വ​പ്​​ന​ത്തി​ലൂ​ടെ​യും വ്യാ​പ​രി​ക്കു​ന്നു​വെ​ന്ന്... ഇ​തു​ത​ന്നെ​യാ​ണെ​നി​ക്ക്​ ക​ഥ.

നൂ​​റി​ലേ​റെ ക​ഥ​ക​ൾ അ​ങ്ങ​യു​ടേ​താ​യി​ട്ടു​ണ്ട​ല്ലോ. സ്വ​യം എ​ങ്ങ​നെ വി​ല​യി​രു​ത്തു​ന്നു?

എ​ന്‍റെ എ​ഴു​ത്തി​ൽ ഞാ​ൻ സം​തൃ​പ്​​ത​നാ​ണ്. എ​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യ എ​ഴു​ത്തു​കാ​ർ നി​ര​വ​ധി​യാ​ണ്. ക​ഥ​യു​ടെ ലോ​ക​ത്ത്​ ഞാ​നു​ണ്ട്. എ​ന്‍റെ മി​ക്ക ക​ഥ​ക​ളും മ​റു​നാ​ടും പ​രി​സ​ര​ങ്ങ​ളു​മാ​ണ്. എ​ന്‍റെ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന കാ​ലം മ​റു​നാ​ട്ടി​ൽ ത​ന്നെ​യാ​ണ​ല്ലോ. കേ​​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ്​ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലിചെ​യ്​​തി​രു​ന്ന​തി​നാ​ൽ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്നു വ​ന്ന​വ​രും പ​ല ഭാ​ഷ​ക​ൾ സം​സാ​രി​ക്കു​ന്ന​വ​രു​മാ​യി ഇ​ട​പ​ഴകി​യി​ട്ടു​ണ്ട്. അ​തൊ​ക്കെ എ​ഴു​ത്തി​ന്‍റെ ഭാ​ഗ​മാ​വു​ക സ്വ​ാഭാ​വി​കം. പൊ​തു​വെ വാ​യി​ക്കു​ക. മ​ന​സ്സി​ൽ അ​ഭി​പ്രാ​യം കു​റി​ച്ചി​ടു​ക എ​ന്ന​താ​ണെ​ന്‍റെ ശൈ​ലി. ഞാ​നൊ​രി​ട​ത്തും അ​ഭി​പ്രാ​യം പ​റ​യാ​ൻ പോ​കാ​റി​ല്ല. അ​തി​ലൊ​ന്നും ഒ​രി​ക്ക​ലും താ​ൽ​പ​ര്യം തോ​ന്നി​യി​ട്ടി​ല്ല.

എ​ട്ടു​ വ​ർ​ഷ​ത്തി​നു​ശേ​ഷം വീ​ണ്ടും മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​ൽ ക​ഥ എ​ഴു​തു​േ​മ്പാ​ൾ എ​ന്തു​ തോ​ന്നു​ന്നു?

സ​ന്തോ​ഷം. അ​ന്ന്, എ​ഴു​തി​യ ക​ഥ ‘ഒ​രു പു​രാ​വൃ​ത്ത​ത്തി​ന്‍റെ പു​ന​രാ​ഖ്യാ​നം’ ഏ​റെ ച​ർ​ച്ച​ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ആ​ ക​ഥ​യെ കു​റി​ച്ച്​, ‘‘ജ​ന്മ​നാ മൂ​ക​നാ​യ ഒ​രാ​ളെക്കൊ​ണ്ട്​ ഞാ​ൻ തെ​യ്യ​ക്കോ​ലം കെ​ട്ടി​ക്കു​ന്നു​വെ​ന്ന്​’’ അ​ഭി​പ്രാ​യ​പ്പെ​ട്ട​വ​ർ ഏ​റെ​യാ​ണ്. പു​തി​യ ക​ഥ ‘ഓ​ർ​മക​ളു​ടെ വ​ർ​ത്ത​മാ​ന​ങ്ങ​ൾ’. ഇ​തും വാ​യ​ന​ക്കാ​ർ ഏ​റ്റെ​ടു​ക്കു​മെ​ന്നാ​ണെ​ന്‍റെ വി​ശ്വാ​സം...

News Summary - weekly interview