Begin typing your search above and press return to search.
proflie-avatar
Login

നി​യ​മ​ങ്ങ​ള്‍ അ​പ​ര്യാ​പ്തമാ​ണ് ​എ​ന്ന അ​ഭി​പ്രാ​യ​മി​ല്ല

നി​യ​മ​ങ്ങ​ള്‍ അ​പ​ര്യാ​പ്തമാ​ണ് ​എ​ന്ന അ​ഭി​പ്രാ​യ​മി​ല്ല
cancel

അ​തി​ജീ​വിത​യു​ടെ അ​ഭി​ഭാ​ഷ​ക അ​ഡ്വ. ടി.​ബി. മി​നി​ കേസിനെക്കുറിച്ചും സ്​ത്രീകൾ നേരിടുന്ന ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട നിയമ നടപടികളെക്കുറിച്ചും സംസാരിക്കുന്നു.കോ​ട​തി ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ തൃ​പ്ത​യ​ല്ലാ​തെ ജ​ഡ്ജി​യെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​തി​ജീ​വ​ിത സു​പ്രീംകോ​ട​തി​യെ സ​മീ​പി​ക്കു​ക​യു​ണ്ടാ​യി. ഇ​ത്ത​രം സു​പ്ര​ധാ​ന​മാ​യ കേ​സു​ക​ളി​ൽപോ​ലും കോ​ട​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ൾ സം​ശ​യ​മു​ള​വാ​ക്കു​ന്ന​താ​യി അ​ഭി​പ്രാ​യ​മു​ണ്ടോ? ട്ര​യ​ല്‍ കോ​ട​തി​യി​ല്‍ ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ തു​ട​ർന്നുകൊ​ണ്ടി​രി​ക്കെ, അ​തി​ജീ​വ​ിത​ക്കാ​യി...

Your Subscription Supports Independent Journalism

View Plans
അ​തി​ജീ​വിത​യു​ടെ അ​ഭി​ഭാ​ഷ​ക അ​ഡ്വ. ടി.​ബി. മി​നി​ കേസിനെക്കുറിച്ചും സ്​ത്രീകൾ നേരിടുന്ന ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട നിയമ നടപടികളെക്കുറിച്ചും സംസാരിക്കുന്നു.

കോ​ട​തി ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ തൃ​പ്ത​യ​ല്ലാ​തെ ജ​ഡ്ജി​യെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​തി​ജീ​വ​ിത സു​പ്രീംകോ​ട​തി​യെ സ​മീ​പി​ക്കു​ക​യു​ണ്ടാ​യി. ഇ​ത്ത​രം സു​പ്ര​ധാ​ന​മാ​യ കേ​സു​ക​ളി​ൽപോ​ലും കോ​ട​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ൾ സം​ശ​യ​മു​ള​വാ​ക്കു​ന്ന​താ​യി അ​ഭി​പ്രാ​യ​മു​ണ്ടോ?

ട്ര​യ​ല്‍ കോ​ട​തി​യി​ല്‍ ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ തു​ട​ർന്നുകൊ​ണ്ടി​രി​ക്കെ, അ​തി​ജീ​വ​ിത​ക്കാ​യി കോ​ട​തി ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​വു​ന്ന അ​ഭി​ഭാ​ഷ​ക എ​ന്ന നി​ല​യി​ല്‍, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ന്‍ കാ​ര്യ​ങ്ങ​ളും പ​ങ്കു​വെ​ക്കു​ന്ന​തി​ല്‍ ബു​ദ്ധി​മു​ട്ടു​ണ്ട് എ​ന്ന് ആ​ദ്യ​മേ അ​റി​യി​ക്ക​െട്ട –വ്യ​ക്തി എ​ന്ന നി​ല​യി​ല്‍ സം​സാ​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ആ​വാം. ഒ​രു അ​ഭി​ഭാ​ഷക എ​ന്ന നി​ല​യി​ല്‍ കോ​ട​തി ന​ട​പ​ടി​ക​ളെ ഞാ​ന്‍ സം​ശ​യി​ക്കാ​നോ കു​റ്റം​പ​റ​യാ​നോ പാ​ടി​ല്ല. എ​ന്നി​രു​ന്നാ​ലും ക്രി​യാ​ത്മ​ക​മാ​യി വി​മ​ര്‍ശി​ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ല എ​ന്നാ​ണ് എ​ന്റെ പ​ക്ഷം.

ഇ​വി​ടെ അ​തി​ജീ​വ​ിത അ​ങ്ങ​നെ ആ​രോ​പി​ക്കു​ന്ന​തി​നാ​ല്‍ അ​വ​രു​ടെ ഭാ​ഗ​ത്തുനി​ന്നും നോ​ക്കു​മ്പോ​ള്‍ ഇ​ത്ത​രം ഒ​രു സം​ശ​യം ഉ​ണ്ടാ​യി​ട്ടു​ണ്ട് എ​ന്നു​ത​ന്നെ വേ​ണം ക​രു​താ​ന്‍. ​കേ​സി​ല്‍ പു​റ​മെ​നി​ന്നു​ള്ള വ​ലി​യ സ​മ്മ​ര്‍ദ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. മെ​മ്മ​റി കാ​ര്‍ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ അ​ത് വ​ള​രെ സ്പ​ഷ്ടമാ​ണ്​. അ​തി​ജീ​വ​ിത​യു​ടെ സ്വ​കാ​ര്യ​ത​ക്കു മേ​ലു​ള്ള ഒ​രു ക​ട​ന്നു​ക​യ​റ്റ​മാ​യി​രു​ന്നു ആ ​പ്ര​വൃത്തി. പ്ര​ഥ​മ​ ദൃഷ്ടി​യാ​ല്‍ത​ന്നെ FIR ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന ആ​രോ​പ​ണ​മാ​യി​രു​ന്നി​ട്ടും പൊലീസി​ന്റെ ഭാ​ഗ​ത്തു​നി​ന്നും അ​ത്ത​രം ഒ​രു സ​മീ​പ​നം ഉ​ണ്ടാ​യി​ല്ല.

Sexual Assault കേ​സു​ക​ളി​ൽ ഇ​പ്പോ​ഴു​ള്ള നി​യ​മ​ങ്ങ​ൾ അ​പ​ര്യാ​പ്ത​മാ​യി തോ​ന്നി​യി​ട്ടു​ണ്ടോ?

നി​യ​മ​ങ്ങ​ള്‍ അ​പ​ര്യാ​പ്ത​മാ​ണ് എ​ന്ന അ​ഭി​പ്രാ​യ​മി​ല്ല. പ​ക്ഷേ, നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല എ​ന്ന​ത് അ​തി​ലേ​റെ വ്യ​ക്ത​വു​മാ​ണ്. 

അ​തി​ജീ​വ​ിത​യു​ടെ കേ​സ് ഒ​രു ഉ​ദാ​ഹ​ര​ണ​മാ​യി എ​ടു​ത്താ​ൽ, കോ​ട​തി ന​ട​പ​ടി​ക​ളി​ലെ​ടു​ക്കു​ന്ന കാ​ല​താ​മ​സം കേ​സി​​​ന്റെ ഘ​ട​ന​യെ എ​ത്ര​ത്തോ​ളം ബാ​ധി​ക്കു​ന്നു​ണ്ട്? ഇ​ത് കു​റ്റാ​രോ​പി​ത​രെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ സ​ഹാ​യി​ക്കു​ന്ന​താ​യി തോ​ന്നി​യി​ട്ടു​ണ്ടോ? വി​ചാ​ര​ണ അ​തിവേ​ഗം തീ​ർ​ക്കാൻ ഏ​തെ​ല്ലാം മാ​ർ​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കാ​നാ​വും?

തീ​ര്‍ച്ച​യാ​യും. ഇ​പ്പോ​ഴും അ​ങ്ങ​നെ​ത​ന്നെ​യാ​ണ് എ​ന്നു പ​റ​യാം. ഒ​രു​പാ​ട് കാ​ല​ങ്ങ​ളാ​യി ഉ​യ​രു​ന്ന ഒ​രു ആ​വശ്യ​മെ​ന്ന നി​ല​യി​ല്‍ നോ​ക്കു​മ്പോ​ഴും, ഇ​ത്ത​രം കേ​സു​ക​ളി​ല്‍ വേ​ഗ​ത്തി​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന പ്ര​ത്യേ​ക കോ​ട​തി​ക​ള്‍ ത​ന്നെ​യാ​ണ് പ്ര​തി​വി​ധി. സാ​ധാ​ര​ണ​യാ​യി ഇ​ത്ത​രം കേ​സു​ക​ളി​ല്‍, പ്ര​ത്യേ​ക​മാ​യി​ പോ​ക്സോ കേ​സു​ക​ളി​ല്‍ എ​ല്ലാം കു​റ്റാ​രോ​പി​ത​രാ​യി വ​രു​ന്ന​വ​ര്‍ സ്വ​ന്ത​ക്കാ​രോ ബ​ന്ധ​ക്കാ​രോ ത​ന്നെ ആ​യി​രി​ക്കാം.

അ​തി​നാ​ല്‍ ത​ന്നെ സാ​ക്ഷി​ക​ളെ​യും ഇ​ര​യെ​യും ത​ന്നെ പ​ല മാ​ര്‍ഗ​ത്തി​ലും സ്വ​ാധീ​നി​ക്കാ​നു​ള്ള (മൊ​ഴി മാ​റ്റി പ​റ​യാ​നു​ള്ള മാ​ന​സി​ക സ​മ്മ​ര്‍ദം) അ​വ​സ​രം ഉ​ണ്ടാ​വു​ന്നു. വ​ള​രെ വേ​ഗ​ത്തി​ല്‍ തീ​ര്‍പ്പാ​ക്കു​ന്ന കോ​ട​തി​ക​ള്‍ വ​ന്നാ​ല്‍ ഇ​ത്ത​രം പ്ര​ശ്നം ഒ​രു പ​രി​ധി വ​രെ ഒ​ഴി​വാ​ക്കാം. ഇ​ത്ത​രം ദു​ര​വ​സ്ഥയി​ലൂ​ടെ പോ​വു​ന്ന ഇ​ര​ക​ള്‍/​ അ​തി​ജീ​വ​ിത പൊ​തു​വെ വീ​ട്ടി​ല്‍/ പീ​ഡ​നം അ​നു​ഭ​വ​പ്പെ​ട്ട​വ​രു​ടെ അ​ടു​ത്തുനി​ന്നും അ​ക​ന്നു നി​ല്‍ക്കു​ന്ന​വ​രു​മാ​വാം. അ​വ​രു​ടെ സ്വ​ാഭാ​വി​ക ജീ​വി​ത​ത്തി​ലേ​ക്കു​ള്ള മ​ട​ങ്ങി​പ്പോ​ക്കു​ക​ള്‍ക്കും അ​തി​വേ​ഗ കോ​ട​തി ന​ട​പ​ടി​ക​ള്‍ സ​ഹാ​യ​ക​മാ​യി​രി​ക്കും.

ജാ​മ്യം അ​നു​വ​ദി​ക്ക​പ്പെ​ട്ട കു​റ്റാ​രോ​പി​ത​​ന്റെ സമൂഹമാ​ധ്യ​മ​ങ്ങ​ളി​ലെ ഇ​ട​പെ​ട​ലു​ക​ൾ/ അ​യാ​ൾ​ക്കാ​യി മ​റ്റു​ള്ള​വ​രു​ടെ ഇ​ട​പെ​ട​ൽ കേ​സി​​​ന്റെ വി​ചാ​ര​ണ​യെ ബാ​ധി​ക്കു​ന്ന​താ​യി തോ​ന്നി​യി​ട്ടു​ണ്ടോ?

ഇ​ന്ന​ത്തെ സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ട​പെ​ട​ലു​ക​ളെ ന​മു​ക്ക് ത​ട​യാ​ന്‍ ഒ​ക്കി​ല്ല. എ​ന്നി​രു​ന്നാ​ലും സ​ത്യ​ത്തെ മ​റ​ച്ചുവെ​ക്കാ​ന്‍ പ​റ്റാ​ത്ത ഒ​രു സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്ന​തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്നു എ​ന്ന​തുകൂ​ടി ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍, അ​ത് വ​ള​രെ മോ​ശ​മാ​യ ഒ​രു അ​വ​സ്ഥ ഉ​ണ്ടാ​ക്കു​ന്നു എ​ന്നും പ​റ​യാ​നാ​വി​ല്ല. പ്ര​തി​ക​ള്‍ പ​റ​യു​ന്ന​തെ​ല്ലാം അ​വ​ര്‍ക്ക് ഗു​ണ​ക​ര​മാ​വു​ന്നി​ല്ല എ​ന്ന​തും കാ​ണു​ന്നു. പി​ന്നെ പ്ര​ത്യേ​കി​ച്ചും ന​ട​ന്മ​ാര്‍ കു​റ്റാ​രോ​പി​തരാ​യി വ​രു​ന്ന കേ​സു​ക​ളി​ല്‍ മാ​ത്ര​മേ ഇ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍ കാ​ണു​ന്നു​ള്ളൂ എ​ന്ന​തും വാ​സ്ത​വ​മാ​ണ്.

ഇ​ത്ത​രം കേ​സു​ക​ളി​ൽ കു​റ്റാ​രോ​പി​ത​രാ​യ​വ​ർ, ന​ല്ലൊ​രു ശ​ത​മാ​നം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നുക​ള​യു​ന്ന​താ​യി കാ​ണു​ന്നു. മ​റ്റെ​ല്ലാ കേ​സി​ലും ഈ ​അ​വ​സ്ഥ ത​ട​യ​പ്പെ​ടേ​ണ്ട​താ​ണ് എ​ന്നി​രി​​െക്ക​ത്ത​ന്നെ, നി​യ​മനി​ർ​മാ​ണ സ​ഭ​ക്ക് എ​ന്ത് ചെ​യ്യാ​നാ​വും?

പൊലീസു​കാ​ര്‍ അ​വ​രു​ടെ ഭാ​ഗം ആ​ത്മാ​ര്‍ഥ​ത​യോ​ടെ ചെ​യ്യു​ക എ​ന്ന​ത് മാ​ത്രാ​ണ് വ​ഴി. കു​റ്റാ​രോ​പി​തനാ​യ വ്യ​ക്തി ആ ​കു​റ്റം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ആ​ദ്യാ​ന്വേ​ഷ​ണ​ത്തി​ല്‍ ബോ​ധ്യ​പ്പെ​ടു​ന്ന പ​ക്ഷം, ര​ക്ഷ​പ്പെ​ടാ​നു​ള്ള പ​ഴു​തു​ക​ള്‍ അ​ട​ക്ക​ണം എ​ന്ന​തു മാ​ത്ര​മാ​ണ് ന​മു​ക്ക് ചെ​യ്യാ​നുള്ള​ത്.

നി​ർ​ഭ​യ കേ​സി​​​ന്റെ അ​ല​യൊ​ലി​ക​ളു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ മാ​റു​ക​യു​ണ്ടാ​യി. എ​ന്നി​രു​ന്നാ​ലും Sexual Assault ​​ന്റെ ​കൂ​ടെ കൃ​ത്യ​ത്തി​​​ന്റെ വിഡി​യോ എ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇൗ കേ​സി​ലും അ​ത്ത​രം പ്ര​വ​ൃ​ത്തി​യു​ണ്ടാ​യി. ഇ​ത് ത​ട​യാ​നാ​യി പ്ര​ത്യേ​കം ക​ർ​ക്ക​ശ നി​യ​മ​ങ്ങ​ൾ ഇ​ല്ല എ​ന്നി​രി​ക്കെ, നി​യ​മ​നി​ർ​മാതാ​ക്ക​ളോ​ട് എ​ന്തെ​ല്ലാം നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ന​ൽ​കാനുള്ള​ത്?

ഞാ​ന്‍ ഒ​രു ഐ.പി.എസ് ഓ​ഫി​സ​റു​ടെ ആ​ത്മ​ക​ഥ വാ​യി​ക്കു​ക​യു​ണ്ടാ​യി. അ​ദ്ദേ​ഹ​ത്തി​ന്റെ പേ​ര് ഞാ​ന്‍ ഓ​ര്‍ക്കു​ന്നി​ല്ല. പ​ക്ഷേ ആ ​പു​സ്ത​ക​ത്തി​ലെ ഒ​രു ഭാ​ഗം വ്യ​ക്തമാ​യി ഓ​ര്‍ക്കു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഏ​തോ ഉ​ള്‍ഗ്രാ​മ​ത്തി​ലാ​ണെ​ന്ന് തോ​ന്നു​ന്നു, ഈ​യ​ടു​ത്ത് 2021-22ല്‍, ​ഒ​രു കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന 150ഓ​ളം കു​ട്ടി​ക​ളെ ഒ​രാ​ള്‍, ആ ​പ്ര​ദേ​ശ​ത്തെ ഒ​രു ജനപ്രതിനിധി പീ​ഡി​പ്പി​ക്കു​ക​യു​ണ്ടാ​യി. ട്രാ​പ്പില്‍ പെ​ട്ടു​കൊ​ണ്ട് അ​യാ​ളു​ടെ അ​ടു​ത്തെ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ വി​ഡി​യോ പ​ക​ര്‍ത്തി വീ​ണ്ടും വീ​ണ്ടും വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്ക​ലാ​യി​രു​ന്നു കു​റ്റ​കൃ​ത്യ​ത്തി​ന്റെ സ്വ​ഭാ​വം. അ​തൊ​രു വ​ലി​യ കേ​സ് ആ​യി മാ​റി.

പൊലീസ് അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തു​ക​യുംചെ​യ്തു. ഇ​ത് ന​ട​ന്ന​ത് നി​യ​മം ഇ​ല്ല​ാഞ്ഞി​ട്ടാ​ണോ. അ​ല്ല​ല്ലോ... ഇ​പ്പോ​ഴ​ത്തെ ഐ.ടി നി​യ​മം അ​നു​സ​രി​ച്ച് ത​ന്നെ കു​റ്റ​കൃ​ത്യ​വും, 5 വ​ർഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കുറ്റവു​മാ​ണ്. എ​ന്നാ​ല്‍ 2018ലെ 66ാം അ​നു​ച്ഛേദം മാ​റ്റം വ​രു​ത്തി കു​റ്റ​കൃ​ത്യം ചെ​യ്യ​ണ​മെ​ന്ന മ​ന​സ്സോ​ടെ ദു​രു​ദ്ദേ​ശ്യം ​െവ​ച്ച് ചെ​യ്യു​ന്ന പ്ര​വ​ൃത്തി​ക​ള്‍ക്കുമാ​ത്രം ഈ ​ശി​ക്ഷ ന​ല്‍കി​യാ​ല്‍ മ​തി എ​ന്ന് കൂ​ട്ടി​ച്ചേ​ര്‍ത്തു. ഇ​ത് ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കു​ന്ന​തുപോ​ലെ ബു​ദ്ധി​മു​ട്ടേ​റി​യ ഒ​രു കാ​ര്യ​മാ​യ​തി​നാ​ല്‍, കു​റ്റാ​രോ​പി​തര്‍ക്ക് കേ​സി​ല്‍നി​ന്നും ര​ക്ഷ​പ്പെ​ടാ​ന്‍ ഒ​രു പ​ഴു​ത് ന​ല്‍കി.

ഇ​ര​ക​ളാ​ക്ക​പ്പെ​ടു​ന്ന​വ​ർ പെ​​െട്ട​ന്നുത​ന്നെ നി​യ​മ​സ​ഹാ​യം തേ​ടു​ന്ന​ത് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റക്കാ​ൻ കാ​ര​ണ​മാ​വും എ​ന്നി​രി​ക്കെ, ധൈ​ര്യ​ത്തോ​ടെ മു​ന്നോ​ട്ടു വ​രാ​ൻ സ​ർക്കാ​ർ/​ നി​യ​മവ്യ​വ​സ്ഥ​ക​ൾ​ക്ക് എ​ന്തെ​ല്ലാം ചെ​യ്യാ​നാ​വും?

കേ​ര​ളം ഒ​രു അ​പൂ​ർവ​മാ​യ കേ​സ് ആ​യി​രി​ക്കാം. ഉ​ത്ത​ര്‍പ്ര​ദേ​ശ്‌ പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ള്‍ എ​ടു​ക്കൂ. വേ​ല​ക്കാ​രി​യു​ടെ മ​ക​ളെ ഒ​രു ബി.ജെ.പി എം.എൽ.എ പീ​ഡി​പ്പി​ക്കു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​യി​ല്ലേ. അ​തി​നെ​തി​രെ നി​യ​മപോ​രാ​ട്ടം ന​ട​ത്തി​യ​വ​ര്‍ എ​ന്താ​യി. ഒ​ന്നി​ന് പി​റ​കെ ഒ​ന്നാ​യി കൊ​ല്ല​പ്പെ​ടു​ന്ന അ​വ​സ്ഥപോ​ലു​മു​ണ്ടാ​യി. നി​യ​മപോ​രാ​ട്ടം ന​ട​ത്തി​യ വ​ക്കീ​ലി​നു നേ​രെപ്പോ​ലും വ​ധ​ശ്ര​മ​മു​ണ്ടാ​യി.

അ​തു​കൊ​ണ്ട്, ഇ​ത്ത​രം കേ​സു​ക​ളി​ല്‍ കു​റ്റാ​രോ​പി​തര്‍ കു​റ്റം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പൊലീസി​നു ബോ​ധ്യ​പ്പെ​ടു​ന്ന നി​മി​ഷം, അ​വ​രു​ടെ കേ​സ് ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സ​ഹാ​യ​വും സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​വ​ണം. പ്രൈ​വ​റ്റാ​യി​ട്ട് ഒ​രു വ​ക്കീ​ലി​നെ വെ​ക്ക​ണ​മെ​ങ്കി​ല്‍പോ​ലും അ​തി​നാ​യു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം സ​ര്‍ക്കാ​റിന്റെ ഭാ​ഗ​ത്തുനി​ന്ന് ഉ​ണ്ടാ​വ​ണം.

പ​ണ​ത്തി​​​ന്റെ സ്വാ​ധീ​നം ഇ​ത്ത​രം കേ​സു​ക​ളി​ൽ വ​ലി​യ നി​ർ​ണാ​യ​ക​ ഘ​ട​ക​മാ​യി വ​രാ​റു​ള്ള​താ​യി ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ട്. Sexual Assault കേ​സു​ക​ളി​ൽ അ​തി​ജീ​വ​ിത സാ​മ്പ​ത്തി​ക​മാ​യി കു​റ്റാ​രോ​പി​തനോ​ളം സ്വാ​ധീ​ന​മി​ല്ലാ​ത്ത​വ​രാ​വു​ന്ന​തും സാ​ധാ​ര​ണ​മാ​ണ്. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ അ​തി​ജീ​വ​ിത​യു​ടെ ഭാ​ഗം നി​ൽ​ക്കാ​നു​ള്ള ധാ​ർ​മിക ബാ​ധ്യ​ത സ​ർ​ക്കാ​റിനു​ണ്ട് എ​ന്ന് ക​രു​തു​ന്നു​ണ്ടോ? അ​തി​ജീ​വ​ിത​ക്ക് അ​ധി​ക പ​രി​ര​ക്ഷ ന​ൽ​കാ​നാ​യി എ​ന്തെ​ല്ലാം ഭേ​ദ​ഗ​തി​ക​ൾ നി​ർ​ദേ​ശി​ക്കാ​നാ​വും?

തീ​ര്‍ച്ച​യാ​യും. അ​വ​ര്‍ അ​വ​രു​ടെ പ​ണ​ത്തി​ന്‍റെ സ്വാ​ധീ​നം വ്യ​ക്ത​മാ​യും കാ​ണി​ച്ചി​ട്ടു​ണ്ട്. ഞാ​ന്‍ അ​തി​ജീ​വ​ിത​യു​ടെ അ​ഭി​ഭാ​ഷ​കയായി ഈ ​കേ​സി​ന്‍റെ ഭാ​ഗ​മാ​വു​ന്ന​ത് തു​ട​ര​ന്വേഷണം തു​ട​ങ്ങി​യ സ​മ​യ​ത്താ​ണ്. ആ ​സ​മ​യ​ത്ത് ഞാ​ന്‍ ശ്ര​ദ്ധി​ച്ച പ്ര​ധാ​ന കാ​ര്യ​ങ്ങ​ളി​ലൊ​ന്ന് ഇ​താ​യി​രു​ന്നു. ആ ​ഘ​ട്ടം ആ​യ​പ്പോ​​േഴ​ക്കും സ​മൂ​ഹ​ത്തി​ല്‍ ഉ​യ​ര്‍ന്ന നി​ല​യി​ലു​ള്ള​വ​ര്‍, അ​താ​യ​ത് ജ​ഡ്ജി​മാ​ര്‍, അ​ഭി​ഭാ​ഷ​ക​ര്‍, സി​നി​മാ​രം​ഗ​ത്തു​ള്ള​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ക്കെ​ല്ലാം ഇ​ട​യി​ല്‍ അ​തി​ജീ​വ​ിത​യെ ഒ​രു മോ​ശ​ക്ക​ാരി​യാ​ണ് എ​ന്നു ചി​ത്രീ​ക​രി​ക്കു​ന്ന ത​ര​ത്തി​ലൊ​രു സം​സാ​രം ഏ​റെ പ്ര​ക​ട​മാ​യി​രു​ന്നു. ഞാ​ന്‍ ഈ ​കേ​സി​ന്‍റെ ഭാ​ഗ​മാ​യ​തിനുശേ​ഷം ശ​രി​യാ​യ വ​ശം ഏ​താ​ണെ​ന്നു​ള്ള ഭാ​ഗം വ്യ​ക്ത​മാ​ക്കാ​ന്‍ എ​നി​ക്കു പ​റ്റി. അ​പ്പോഴാ​ണ് സ​മൂ​ഹം ഈ ​കേ​സ് ച​ര്‍ച്ചചെ​യ്തു തു​ട​ങ്ങി​യ​ത്.

ദു​ബൈ​യി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത റി​ഫ​യു​ടെ കേ​സ് ഓ​ര്‍മ​യി​ല്ലേ. ഒ​രു പെ​ണ്‍കു​ട്ടി ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്ക​പ്പെ​ടു​ന്ന​ത് അ​വ​ളു​ടെ കു​റ്റംകൊ​ണ്ടാ​ണോ? ഞാ​ന്‍ ഒ​രു ഇ​ട​തു​പ​ക്ഷ​ക്കാ​രി​യാ​ണ്. ശൈ​ല​ജ ടീ​ച്ഛ​റെ​യും ബി​ന്ദു​വി​നെ​യും വീ​ണ ജോ​ര്‍ജി​നെ​യുംപോ​ലു​ള്ള സ്ത്രീ ​മ​ന്ത്രി​മാ​ര്‍ ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യി​ലാ​യി ഉ​ണ്ടാ​യെ​ങ്കി​ലും, വ​ള​രു​ന്ന ലോ​ക​ത്തി​ലെ സ്ത്രീ ​കാ​ഴ്ചപ്പാ​ടു​ക​ളെ ഉ​ൾക്കൊള്ളാനോ അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ച്ച് അ​തി​ന​നു​സ​ര​ിച്ച് ഉ​യ​രാ​നോ സ​ര്‍ക്കാ​റി​നാ​യി​ട്ടി​ല്ല. പാ​ഠ്യപ​ദ്ധ​തി​ക​ളി​ല്‍ ഇ​ത്ത​രം സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്താ​മ​ല്ലോ. സ​മൂ​ഹ​ത്തി​ന്‍റെ മാ​റേ​ണ്ട പു​രു​ഷാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ള്‍ പ​ഠി​പ്പി​ക്കാ​ന്‍ അ​തി​ലും ന​ല്ലവ​ഴി​ക​ള്‍ വേ​റെ​യു​ണ്ടോ... നി​യ​മം പ​ഠി​ക്കു​ന്ന വി​ദ്യാ​ർഥിക​ളെ ഉ​ള്‍ക്കൊ​ള്ളി​ച്ചു സ​മൂ​ഹ​ത്തെ അ​വ​ബോ​ധ​പ്പെ​ടു​ത്താ​മ​ല്ലോ.

അ​ത്ത​രം പ്ര​വ​ൃത്തി​ക​ള്‍ ഒ​ന്നും ഇ​വി​ടെ കാ​ണു​ന്നി​ല്ല. ഒ​രു​പ​ക്ഷേ, അ​തി​ജീ​വ​ിത​യെ​ക്കാ​ള്‍ സാ​മൂ​ഹി​ക അ​വ​ഗ​ണ​ന അ​വ​ളു​ടെ സ​ഹോ​ദ​ര​ന്മാ​രും കു​ടും​ബ​വും നേ​രി​ടു​ക​യു​ണ്ടാ​യി. മു​ഴു​വ​ന്‍ സ​മൂ​ഹം ത​ന്നെ അ​വ​രെ മാ​ന​സി​ക​മാ​യി ത​ള​ര്‍ത്തു​ക​യും, കൂ​ടെ നി​ന്നു എ​ന്ന കാ​ര​ണ​ത്താ​ല്‍ ജോ​ലി ന​ഷ്ട​പ്പെ​ടു​ത്തു​ക​യും, വീ​ട്ടി​ല്‍ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ക​യുംചെ​യ്തു. അ​വ​ര്‍ക്ക് കി​ട്ടേ​ണ്ട ​പ്രോജക്ടുക​ള്‍ ഇ​ല്ല​ാത​ാക്കി കൊ​ല്ലാ​ന്‍ ശ്ര​മി​ക്കു​ക വ​രെ​യു​ണ്ടാ​യി.

ഇ​​െത​ല്ലാം അ​വ​ര്‍ക്ക് അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന​ത് സ​ഹോ​ദ​രി​യു​ടെ കൂ​ടെനി​ന്ന​തി​നാ​ലാ​യി​രു​ന്നു. അ​തു​പോ​ലും ഇ​തു​വ​രെ ന​മ്മു​ടെ സ​മൂ​ഹം ച​ർച്ച​ക്കെ​ടു​ത്തി​ട്ടി​ല്ല. അ​തി​ജീ​വ​ിത​യാ​ണെ​ന്ന് അ​വ​ര്‍ പ്ര​ഖ്യാ​പി​ച്ചശേ​ഷം മാ​ത്ര​മേ കു​റ​ച്ചെ​ങ്കി​ലും സ​ത്യം മ​ന​സ്സി​ലാ​ക്കാ​ന്‍ ന​മ്മി​ല്‍ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ശ്ര​മി​ച്ചു​ള്ളൂ എ​ന്ന​താ​യി​രി​ക്കും വാ​സ്ത​വം. അ​തും കു​റ​ച്ചു നാ​ള​ത്തേ​ക്ക്. പി​ന്നീ​ട​തെ​ല്ലാം സൗ​ക​ര്യ​പൂ​ർവം മ​റ​ക്കു​ന്നു.

സു​നി​ത കൃ​ഷ്ണ ന​ട​ത്തു​ന്ന എൻ.ജി.ഒ പ്ര​ജ്വ​ല, ശാ​രീ​രി​ക പീ​ഡ​നം അ​നു​ഭ​വി​ച്ച സ്ത്രീ​ക​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മി​ക്കു​ന്ന ഒ​രു സം​ഘ​ട​ന ആ​ണ​ത്. അ​തു​പോ​ലെ, ഇ​ത്ത​രം കു​റ്റ​ങ്ങ​ള്‍ക്കെ​തി​രെ അ​വ​ബോ​ധം വ​ള​ര്‍ത്താ​നാ​യി ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളെ എ​ടു​ക്കാം. അ​തി​ല​ധി​ക​വും സ്ത്രീ​ക​ളെ ‘നേ​ര്‍വ​ഴി’ കാ​ണി​ക്കു​ന്ന​താ​യി​രി​ക്കും.

കോ​ള​ജു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു നോ​ക്കൂ... ആ​ണ്‍കു​ട്ടി​ക​ളെ ബോ​ധവാ​ന്മാ​ര​ാക്കു​ന്ന എ​ത്ര പ്രോ​ഗ്രാ​മു​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്. വ​ള​രെ തു​ച്ഛ​മാ​യി​രി​ക്കാം. തീ​ര്‍ച്ച​യാ​യും അ​വ​രാ​ണ് കൂ​ടു​ത​ല്‍ ബോ​ധ​വാ​ന്മാ​രാ​വേ​ണ്ട​ത്. അ​തി​ലൂ​ടെ മാ​ത്ര​മേ ഒ​രു ലിം​ഗ​സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ന്‍ സാ​ധി​ക്കൂ. ഇ​ത്ത​രം പോ​രാ​ട്ട​ങ്ങ​ള്‍ക്ക് മു​ന്നി​ല്‍നി​ന്ന് ന​യി​ക്കാ​ന്‍ ആ​ണ്‍കു​ട്ടി​ക​ള്‍ മു​ന്നി​ട്ടി​റ​ങ്ങു​ന്ന ഒ​രു ലോ​ക​മാ​ണ് ന​മ്മു​ടെ​യെ​ല്ലാം സ്വ​പ്നം.

ഇ​ര​യാ​യ​വ​ള്‍ക്ക് അ​വ​ള്‍ ഉ​ദ്ദേ​ശി​ക്കു​ന്ന അ​ഭി​ഭാ​ഷ​ക​രെ ത​ന്നെ എ​ത്തി​ച്ചു​കൊ​ടു​ക്കു​ക എ​ന്ന​താ​ണ് സ​ര്‍ക്കാ​റിനു ചെ​യ്യാ​ന്‍ ക​ഴി​യേ​ണ്ട മ​റ്റൊ​രു കാ​ര്യം. ഇ​ത്ത​രം സ​ന്ദ​ര്‍ഭ​ങ്ങ​ളി​ല്‍ ഇ​ര​യു​ടെ പൂ​ര്‍ണസ​മ്മ​ത​ത്തോ​ടെ കേ​സ് ന​ട​ത്തി​പ്പ് മു​ഴു​വ​നാ​യും ത​ന്നെ സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ക്കേ​ണ്ട​തു​ണ്ട്. ഇ​ര ആ​ഗ്ര​ഹി​ക്കു​ന്ന​പോ​ലെ​യു​ള്ള ഒ​രു അ​ഭി​ഭാ​ഷ​ക​നെ നി​യ​മി​ക്ക​ാനാ​യി, ഒ​രു​പ​ക്ഷേ ന​ല്ല വേ​ത​നം ആ​വശ്യ​പ്പെ​ടു​ന്ന അ​ഭി​ഭാ​ഷ​ക​നാ​ണ് എ​ങ്കി​ല്‍കൂ​ടി​യും, മോ​ശ​മ​ല്ലാ​ത്ത തു​ക വേ​ത​ന​മാ​യി സ​ര്‍ക്കാ​ര്‍ ന​ല്‍കാ​ന്‍ സ്വ​മേ​ധ​യാ തീ​രു​മാ​നി​ക്കേ​ണ്ട​തു​ണ്ട്. ഇ​തു​വ​ഴി സ​ര്‍ക്കാ​റി​ന് എ​ന്തെ​ങ്കി​ലും നി​ക്ഷി​പ്ത താ​ൽപര്യ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​വ ത​ട​യാ​നും സാ​ധി​ക്കു​ന്നു. അ​ത് ഒ​രു നി​യ​മ​മാ​യിത​ന്നെ വ​ര​ണം എ​ന്നാ​ണ് ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

ഇ​ത്ത​രം കേ​സു​ക​ളി​ല്‍ ന​മ്മു​ടെ കോ​ട​തി​ക​ള്‍ പി​ന്തു​ട​രു​ന്ന Burden of Proof തെ​ളി​യി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ം പ​ല​പ്പോ​ഴും അ​തി​ജീ​വ​ിത​ക്ക് ഒ​രു പ്ര​ശ്ന​മാ​യി കാ​ണാ​റു​ണ്ട്. അ​തി​ല്‍ അ​ഭി​പ്രാ​യം എ​ന്താ​ണ്?

ജൂ​ലൈ ഒ​ന്നുമു​ത​ല്‍ പ്ര​ാബല്യ​ത്തി​ല്‍ വ​രു​ന്ന പു​തി​യ നി​യ​മ​ത്തി​ല്‍, ഈ ​വ്യ​വ​സ്ഥ​യി​ല്‍നി​ന്നും പൂ​ർണ​മാ​യ​ല്ലാ​തെ​യു​ള്ള ഒ​രുമാ​റ്റം വ​രു​ന്നു​ണ്ട്. ന​മു​ക്ക് പോ​സി​റ്റിവായി കാ​ണാം. സം​ശ​യ​ത്തി​ന്റെ ചെ​റി​യ ആ​നു​കൂ​ല്യ​ത്തി​ല്‍ കു​റ്റ​മു​ക്ത​മാ​ക്ക​പ്പെ​ടു​ന്ന അ​വ​സ്ഥ ഇ​ല്ലാ​താ​വാം.

 

തെ​റ്റാ​യ കു​റ്റാ​രോ​പ​ണ​ങ്ങ​ൾ ഇ​ത്ത​രം കേ​സു​ക​ളു​ടെ മ​റ്റൊ​രു വ​ശ​മാ​ണ​ല്ലോ... അ​ത്ത​രം അ​വ​സ്ഥ​ക​ൾ ഒ​ഴി​വാ​ക്കാ​ൻ എ​ന്തെ​ങ്കി​ലും വ​ഴി​ക​ൾ ഉ​ള്ള​പോ​ലെ തോ​ന്നു​ന്നു​ണ്ടോ?

ഇ​ത്ത​രം കേ​സു​ക​ള്‍ ഒ​രു​പാ​ട് അ​ഭി​മു​ഖീക​രി​ച്ച ഒ​രു വ്യ​ക്തി എ​ന്നനി​ല​യി​ല്‍ പ​റ​യു​ക​യാ​ണെ​ങ്കി​ല്‍, നി​യ​മ ആ​നു​കൂ​ല്യ​ങ്ങ​ളെ പ്ര​തി​കാ​ര​ബു​ദ്ധി​യാ​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന സ്ത്രീ​ക​ളും ഒ​രു​പാ​ടു​ണ്ട്. വ്യ​ക്തിവൈ​രാ​ഗ്യം തീ​ര്‍ക്കാ​നാ​യി അ​വ​ര്‍ സ്വ​മേധയായോ, മ​റ്റാ​രു​ടെ​യെ​ങ്കി​ലും നി​ര്‍ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി​യോ തെ​റ്റാ​യ കേ​സു​ക​ള്‍ കൊ​ടു​ക്കു​ന്ന പ്ര​വ​ണ​ത​യും മു​ന്നി​ലു​ണ്ട്. പ്ര​ധാ​ന​മാ​യും കു​ടും​ബ​വ​ഴ​ക്ക് കേ​സു​ക​ളി​ലാ​ണ് ഇ​ത് ക​ണ്ടി​ട്ടു​ള്ള​ത്.

ഇ​ത്ത​രം കേ​സു​ക​ളി​ല്‍, കേ​സി​ന്‍റെ വി​ശ്വാ​സ്യ​ത പൊലീസ് ഉ​ള്‍ക്കൊ​ള്ളു​ക എ​ന്ന​താ​ണ് ആ​ദ്യ​ത്തെ ക​ട​മ്പ. കേ​സെ​ടു​ക്കു​ന്ന​ത് നി​യ​മ​പ്ര​കാ​രം പൊലീസി​നു​മേ​ല്‍ നി​ര്‍ബ​ന്ധ​മാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും കേ​സ്‌ റി​പ്പോ​ര്‍ട്ട്‌ സ​മ​ര്‍പ്പി​ക്കു​മ്പോ​ള്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് കേ​സി​ന്‍റെ വി​ശ്വാ​സ്യ​ത പ്ര​സ്താ​വി​ക്കാ​വു​ന്ന​താ​ണ്.

News Summary - weekly interview