Begin typing your search above and press return to search.
proflie-avatar
Login

കാ​​ല​​ത്തി​​ന്‍റെ ഋ​​തു​​ഭേ​​ദ​​ങ്ങ​​ൾ

കാ​​ല​​ത്തി​​ന്‍റെ    ഋ​​തു​​ഭേ​​ദ​​ങ്ങ​​ൾ
cancel

സംവിധായകൻ ശ്യാമപ്രസാദ് സംസാരിക്കുന്നു. രാഷ്ട്രീയം, നിലപാട്, നാടകം, സിനിമ, ജീവിതം, എഴുത്ത് എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിലൂടെ സംഭാഷണം മുന്നോട്ടുനീങ്ങുന്നു. മ​​ല​​യാ​​ളി​​ക്ക് ന​​വകാ​​ല​​ത്തി​​ന്റെ ദൃ​​ശ്യ​​ഭാ​​ഷ ന​​ൽ​​കി​​യ സം​​വി​​ധാ​​യ​​ക​​നാ​​ണ് ശ്യാ​​മ​​പ്ര​​സാ​​ദ്. കാ​​ല​​ത്തി​​ന്റെ ക​​ട​​ലി​​ൽനി​​ന്ന് ക​​ണ്ടെ​​ത്തി​​യ ജീ​​വി​​ത​​ത്തി​​ന്റെ​​ അ​​സാ​​ധാ​​ര​​ണ സ​​ന്ദ​​ർ​​ഭ​​ങ്ങ​​ൾ​​ക്ക് ന​​ൽ​​കു​​ന്ന ദൃ​​ശ്യാ​​ഖ്യാ​​ന​​ങ്ങ​​ൾ മ​​ല​​യാ​​ള സി​​നി​​മ​​യു​​ടെ ച​​രി​​ത്ര​​ത്തി​​ന്റെ ഭാ​​ഗ​​മാ​​ണ്. മൂ​​ന്നു പ​​തി​​റ്റാ​​ണ്ടു​​ക​​ൾ​​ക്കി​​ട​​യി​​ൽ സൃ​​ഷ്ടി​​ച്ച...

Your Subscription Supports Independent Journalism

View Plans
സംവിധായകൻ ശ്യാമപ്രസാദ് സംസാരിക്കുന്നു. രാഷ്ട്രീയം, നിലപാട്, നാടകം, സിനിമ, ജീവിതം, എഴുത്ത് എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിലൂടെ സംഭാഷണം മുന്നോട്ടുനീങ്ങുന്നു.

 മ​​ല​​യാ​​ളി​​ക്ക് ന​​വകാ​​ല​​ത്തി​​ന്റെ ദൃ​​ശ്യ​​ഭാ​​ഷ ന​​ൽ​​കി​​യ സം​​വി​​ധാ​​യ​​ക​​നാ​​ണ് ശ്യാ​​മ​​പ്ര​​സാ​​ദ്. കാ​​ല​​ത്തി​​ന്റെ ക​​ട​​ലി​​ൽനി​​ന്ന് ക​​ണ്ടെ​​ത്തി​​യ ജീ​​വി​​ത​​ത്തി​​ന്റെ​​ അ​​സാ​​ധാ​​ര​​ണ സ​​ന്ദ​​ർ​​ഭ​​ങ്ങ​​ൾ​​ക്ക് ന​​ൽ​​കു​​ന്ന ദൃ​​ശ്യാ​​ഖ്യാ​​ന​​ങ്ങ​​ൾ മ​​ല​​യാ​​ള സി​​നി​​മ​​യു​​ടെ ച​​രി​​ത്ര​​ത്തി​​ന്റെ ഭാ​​ഗ​​മാ​​ണ്. മൂ​​ന്നു പ​​തി​​റ്റാ​​ണ്ടു​​ക​​ൾ​​ക്കി​​ട​​യി​​ൽ സൃ​​ഷ്ടി​​ച്ച 15 ച​​ല​​ച്ചി​​ത്ര​​ങ്ങ​​ളും ​​വേ​​റി​​ട്ട ജീ​​വി​​ത ശി​​ൽ​​പ​​ങ്ങ​​ളാ​​ണ്. അ​​തി​​ൽ ജീ​​വി​​ത​​ത്തി​​ന്റെ വി​​ഭി​​ന്ന അ​​വ​​സ്ഥാ​​ന്ത​​ര​​ങ്ങ​​ൾ പ്ര​​കാ​​ശി​​ക്കു​​ന്നു. ശ്യാ​​മ​​പ്ര​​സാ​​ദി​​ന്റെ ച​​ല​​ച്ചി​​ത്ര വ്യാ​​ക​​ര​​ണ​​വും ദൃ​​ശ്യ​​ഭാ​​ഷ​​യും ​​ഈ ക​​ലാമാ​​ധ്യ​​മ​​ത്തി​​ന്റെ ന​​വ സാ​​ധ്യ​​ത​​ക​​ളെ പ്ര​​കാ​​ശി​​പ്പി​​ക്കു​​ന്നു. അ​​ഭി​​രു​​ചി​​ക​​ളു​​ടെ വി​​ഭി​​ന്ന കാ​​ല​​ങ്ങ​​ൾ, അ​​ന്വേ​​ഷ​​ണ​​ത്തി​​ന്റെ വ്യ​​ത്യസ്ത പ​​ഥ​​ങ്ങ​​ൾ സാ​​ക്ഷാ​​ത്കാ​​ര​​ത്തി​​ന്റെ സ​​ന്ദ​​ർ​​ഭ​​ങ്ങ​​ൾ ശ്യാ​​മപ്ര​​സാദിന്റെ സം​​ഭാ​​ഷ​​ണ​​ങ്ങ​​ളി​​ലൂ​​ടെ.

താ​ങ്ക​ളു​ടെ കു​ട്ടി​ക്കാ​ലം പാ​ല​ക്കാ​ട് സു​ൽ​ത്താ​ൻ പേ​ട്ട് ആ​യി​രു​ന്ന​ല്ലോ? ഇ​ന്ന് ആ ​കാ​ലം എ​ങ്ങ​നെ ഓ​ർ​ക്കു​ന്നു?

അ​മ്മ​യു​ടെ മ​ര​ണ​ശേ​ഷം പാ​ല​ക്കാ​ട്ടേ​ക്ക് അ​ധി​കം പോ​കാ​റി​ല്ല. ഏ​ട്ട​നും (വി​വേ​കാ​ന​ന്ദ​ൻ) കു​ടും​ബ​വും ഇ​പ്പോ​ഴും അ​വി​ടെ​യു​ണ്ട്. ഞാ​ൻ കു​ട്ടി​ക്കാ​ല​ത്തു വ​ള​ർ​ന്ന വീ​ട് ഇ​പ്പോ​ൾ ഇ​ല്ല. പാ​ല​ക്കാ​ട്‌ മ​റ്റു പ​ല​ന​ഗ​ര​ങ്ങ​ളെ​യും​പോ​ലെ ആകെ മാ​റി​ക്ക​ഴി​ഞ്ഞു. സു​ൽ​ത്താ​ൻ പേ​ട്ടി​ന് അ​ടു​ത്താ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. തുന്നക്കാര തെരുവിൽ. ഞാ​ൻ ക​ളി​ച്ചു ന​ട​ന്ന സ്ഥ​ല​ങ്ങ​ളൊ​ക്കെ ഇ​പ്പോ​ൾ തി​രി​ച്ച​റി​യാ​ൻ​പോ​ലും പ​റ്റു​ന്നി​ല്ല. എ​ന്റെ ബാ​ല്യ​കാ​ലം അ​ത്ര സം​ഭ​വബ​ഹു​ല​മൊ​ന്നും ആ​യി​രു​ന്നി​ല്ല. അ​ച്ഛ​ൻ (മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ബി.​ജെ.​പി നേ​താ​വു​മാ​യ ഒ. ​രാ​ജ​ഗോ​പാ​ൽ) എ​പ്പോ​ഴും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​പ്പോ​ഴേ ജ​ന​സം​ഘം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു.

 

അച്ഛൻ ഒ. ​രാ​ജ​ഗോ​പാ​ൽ, അമ്മ ഡോ. ​ശാ​ന്ത​കു​മാ​രി

അച്ഛൻ ഒ. ​രാ​ജ​ഗോ​പാ​ൽ, അമ്മ ഡോ. ​ശാ​ന്ത​കു​മാ​രി

സം​ഘ​ട​ന കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള യാ​ത്ര​ക​ളും അ​ല​ച്ചി​ലും​കൊ​ണ്ട് അച്ഛന് വീ​ട്ടു​കാ​ര്യ​ങ്ങ​ൾ വേണ്ടത്ര ശ്ര​ദ്ധി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​മ്മ ഡോ​ക്ട​റാ​യി​രു​ന്നു (ഡോ. ​ശാ​ന്ത​കു​മാ​രി). ചെ​റി​യ പ്രാ​ക്ടീ​സ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. പു​തു​ശ്ശേ​രി എ​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു ജോ​ലി ചെ​യ്ത​ത്. അ​ച്ഛ​ൻ ന​ല്ല പ്രാ​ക്ടീ​സ് ഉ​ള്ള വ​ക്കീ​ൽ ആ​യി​രു​ന്നു. അ​ത് ക​ള​ഞ്ഞി​ട്ടാ​ണ് സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​റ​ങ്ങി​യ​ത്. അന്ന് വീട്ടിൽ പ്രത്യേകിച്ച് ദാരിദ്ര്യമൊന്നും ഇല്ലെങ്കിലും എന്നും ഒരു സാമ്പത്തിക അരക്ഷിതാവസ്ഥ അനുഭവപ്പെട്ടിരുന്നു. വലിയ ആർഭാടങ്ങളൊന്നും ഉണ്ടായിരുന്നില്ല. കുട്ടിക്കാലത്ത് അച്ഛനും അമ്മയും വേണ്ടത്ര സ്വാതന്ത്ര്യം തന്നിരുന്നു, എന്റെ അഭിരുചികൾക്കൊന്നും ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല..

കു​ട്ടി​ക്കാ​ല​ത്ത് എ​ന്നി​ൽ ഏ​റെ സ്വാ​ധീ​ന​മു​ണ്ടാ​ക്കി​യൊ​രാ​ൾ, ഞാൻ ഉണ്ണിയേട്ടൻ എന്ന് വിളിച്ചിരുന്ന എന്റെ അ​മ്മാ​വ​ൻ ഡോ. ​പ്രേം​കു​മാ​റാ​ണ്. ആ​ധു​നി​ക ജീവിത കാ​ഴ്ച​പ്പാ​ടു​ള്ള​യാ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​ണെ​യി​ലാ​ണ് പ​ഠി​ച്ച​ത്. ഡ​ൽ​ഹി​യി​ൽ ജോ​ലി​ചെ​യ്തി​രു​ന്നു. എ​ന്റെ വ്യ​ക്തി​ത്വ​ രൂ​പ​വ​ത്ക​ര​ണ​ത്തി​ൽ അ​മ്മാ​വ​ൻ ന​ല്ല പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. സാർവദേശീയമായ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക ആ​ശ​യ​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളു​മൊ​ക്കെ ഞ​ങ്ങ​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തിത്തന്ന​ത് അ​ദ്ദേ​ഹ​മാ​ണ്. പാ​ൻ ഇ​ന്ത്യ​ൻ അ​നു​ഭ​വ​ങ്ങ​ൾ ഉ​ള്ള​യാ​ളാ​യി​രു​ന്നു. മേ​തി​ൽ രാ​ധാ​കൃ​ഷ്ണ​നു​മാ​യി അ​ടു​പ്പം ഉ​ണ്ടാ​യി​രു​ന്നു. മേ​തി​ൽ പാ​ല​ക്കാ​ട്ടു​കാ​ര​നാ​ണ​ല്ലോ (കാവശ്ശേരി).

 

അഭിനേതാക്കൾക്കൊപ്പം ചിത്രീകരണ വേളയിൽ

അഭിനേതാക്കൾക്കൊപ്പം ചിത്രീകരണ വേളയിൽ

മേതിലും അമ്മാവനും തമ്മിലുള്ള കത്തിടപാടുകളൊക്കെ ഞാൻ കണ്ടിട്ടുണ്ട്. അതൊക്കെ രസകരമായിരുന്നു. അമ്മാവന്റെ കൂടെയാണ് ഞാനും എന്റെ ഏട്ടനും എപ്പോഴും നടക്കുന്നത്, ഒരു മൂത്ത ചേട്ടനെ പോലെയാണ് അദ്ദേഹം പെരുമാറുന്നത്. എന്നെ കള്ളുകുടി ഉൾപ്പെടെ എല്ലാ കുറുമ്പുകളിലേക്കും കൂട്ടിക്കൊണ്ടുപോയത് അമ്മാവനാണ്. സിഗരറ്റ് വലിച്ചതും കഞ്ചാവ് വലിച്ചതുമെല്ലാം സ്വന്തം അമ്മാവന്റെ കൂടെയാണ്. അ​ത്ര അ​ടു​പ്പ​വും സ്വാ​ത​ന്ത്ര്യ​വും പ​ര​സ്പ​രം ഉ​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ഇ​തൊ​ന്നും വ​ലി​യ തെ​റ്റാ​യി അ​ന്ന് തോ​ന്നി​യി​ല്ല. മാ​ത്ര​മ​ല്ല, ഒ​രു പ​രി​ധി​വി​ട്ട് പോ​യി​ട്ടു​മി​ല്ല.

പാ​ല​ക്കാ​ട് ബേ​സ​ൽ ഇ​വാ​ൻ​ജ​ലി​ക്ക​ൽ മി​ഷ​ൻ സ്കൂ​ളി​ലാ​ണ് പ​ഠി​ച്ച​ത്. അ​ന്ന് ക​ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൊ​ക്കെ പ​ങ്കെ​ടു​ത്തി​രു​ന്നു. നാ​ട​ക സം​ഘാ​ട​നം ഒ​രു പ്ര​ധാ​ന​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​മാ​യി​രു​ന്നു. കു​ട്ടി​ക​ളെ നാടകം അവതരിപ്പിക്കാൻ സജ്ജരാക്കുക, അ​ഭി​ന​യ രീ​തി​ക​ൾ പ​റ​ഞ്ഞു​കൊ​ടു​ക്കു​ക, നാ​ട​ക​ത്തി​ന് സം​ഗീ​തം കണ്ടെത്തുക ഇ​തൊ​ക്കെ അ​ന്ന​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു. നാ​ട​ക സം​വി​ധാ​ന​ത്തി​ന്റെ ആ​ദി​രൂ​പം എ​ന്ന് വേ​ണ​മെ​ങ്കി​ൽ പ​റ​യാം. അ​ന്ന് ചി​ത്രം​വ​ര​ക്കു​മാ​യി​രു​ന്നു. സം​ഗീ​ത​ത്തി​ൽ താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നു, പാ​ല​ക്കാ​ട്ടു​കാ​ര​നാ​കു​മ്പോ​ൾ സം​ഗീ​തം പ​ഠി​ക്കു​ക എ​ന്ന​ത് സ്വാ​ഭാ​വി​ക​മാ​യ ഒ​രു കാ​ര്യ​മാ​ണ്. അ​വി​ടെ നി​ര​ന്ത​രം ക​ച്ചേ​രി​ക​ളും സം​ഗീ​ത പ​രി​പാ​ടി​ക​ളും ന​ട​ക്കു​മാ​യി​രു​ന്നു.

 

അച്ഛനും സഹോദരനുമൊപ്പം

അച്ഛനും സഹോദരനുമൊപ്പം

എ​ന്നെ സം​ഗീ​തം പ​ഠി​പ്പി​ക്കാ​ൻ ഒ​രു ഭാ​ഗ​വ​ത​ർ വ​രു​മാ​യി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തോ​ളം ക​ർ​ണാ​ട​ക സം​ഗീ​തം പ​ഠി​ച്ചു. വ​യ​ലി​ൻ പ​ഠി​ക്കാ​നാ​യി​രു​ന്നു ഉദ്ദേശ്യം. വാ​യ്പാ​ട്ടി​ൽ തു​ട​ങ്ങണമല്ലോ അതിന്. അ​ന്ന് എ​ല്ലാ കു​ട്ടി​ക​ളേ​യും പോ​ലെ ക്രി​ക്ക​റ്റ് ക​ളി​യി​ൽ വ​ലി​യ ഭ്ര​മ​മാ​യി​രു​ന്നു. എ​ന്നെ ഭാ​ഗ​വ​ത​ർ സം​ഗീ​തം പ​ഠി​പ്പി​ക്കു​ന്ന നേരം പു​റ​ത്ത് കൂ​ട്ടു​കാ​ർ ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്നു​ണ്ടാ​വും. എ​ന്റെ ശ്ര​ദ്ധ അ​ങ്ങോ​ട്ടാ​ണ്. പല കുണ്ടാമണ്ടികൾ കാണിച്ച് സം​ഗീ​ത ക്ലാ​സി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കും. ഒ​ടു​വി​ൽ ഭാ​ഗ​വ​ത​ർ സ്വയം ക്ലാ​സ് നി​ർ​ത്തി പോ​യി.

അന്ന് സം​ഗീ​ത പ​ഠ​നം അ​വ​സാ​നി​പ്പി​ച്ച​ത് എ​ന്റെ ജീ​വി​ത​ത്തി​ലെ വ​ലി​യ കു​റ്റ​ബോ​ധ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. ക​ർ​ണാ​ട​ക സം​ഗീ​തം തു​ട​ർ​ന്ന് പ​ഠി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​ത് വ​ലി​യ ന​ഷ്ട​മാ​യി​പ്പോ​യി. അ​ന്ന് ഇ​തി​ന്റെ പ്രാ​ധാ​ന്യം പ​റ​ഞ്ഞു​ത​രാ​ൻ ആ​രും ഇ​ല്ലാ​യി​രു​ന്നു. ഇ​ന്നും എ​ന്റെ സം​ഗീ​ത​ാഭിരുചിയുടെ അ​ടി​സ്ഥാ​നം അ​ന്ന​ത്തെ ചെ​റി​യ കാ​ല​യ​ള​വി​ലെ സം​ഗീ​ത പ​ഠ​ന​മാ​ണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. അതിനാലാവണം യൗവനത്തിലും തുടർന്നുള്ള കാലത്തിലുമൊക്കെ എന്റെ സംഗീതാഭിരുചിയും ജ്ഞാനവും ഒക്കെ കഷ്ടപ്പെട്ട് വളർത്തിക്കൊണ്ടുവന്നത്. ഈ അടുത്തകാലത്ത് ഞാൻ എന്റെ സിനിമകൾക്ക് പശ്ചാത്തല സംഗീതം നൽകുന്നതിൽവരെ എത്തി ആ യാത്ര.

 

മമ്മൂട്ടിക്കൊപ്പം

മമ്മൂട്ടിക്കൊപ്പം

സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ നാ​ട​ക​ത്തോ​ടു​ള്ള താ​ൽ​പ​ര്യം എ​ങ്ങ​നെ​യാ​ണ് മു​ന്നോ​ട്ടുകൊ​ണ്ടു​പോ​യ​ത്?

സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ നാ​ട​കം എ​ഴു​തി​യി​ട്ടു​ണ്ട്. അക്കാലത്ത് യു​വ​ജ​നോ​ത്സ​വ​ങ്ങ​ളി​ൽ ക​ണ്ട നാ​ട​ക​ങ്ങ​ളു​ടെ അ​നു​ക​ര​ണ​ങ്ങ​ളാ​ണ് എ​ഴു​തി​യ​ത്. അന്നൊക്കെ വ​ള​രെ ഫാഷനബിളായിരുന്ന സിംബോളിക് രീ​തി​യി​ലു​ള്ള നാ​ട​ക​ങ്ങ​ളാ​ണ് എ​ഴു​താ​ൻ ശ്ര​മി​ച്ച​ത്. കാ​ലം, മ​ര​ണം തു​ട​ങ്ങി​യ​വ ക​ഥാ​പാ​ത്ര​മാ​യി വ​രു​ന്ന നാ​ട​കം. കാ​ല​ത്തി​ന്റെ മു​ഖ​ങ്ങ​ൾ എ​ന്ന​പേ​രി​ൽ ഒ​രു നാ​ട​ക​മെ​ഴു​തി.​അ​തി​ന് യൂ​ത്ത് ഫെ​സ്റ്റി​വ​ലി​ൽ സ​മ്മാ​നം കി​ട്ടി. ബാ​ലി​ശ​മാ​യ അ​നു​ക​ര​ണ​മാ​യി​രു​ന്നു അ​ത്. നാ​ട​കര​ച​ന​യേ​ക്കാ​ൾ നാടകാവതരണം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലാ​യി​രു​ന്നു താ​ൽ​പ​ര്യം. പി​ന്നെ​യും ചിലതൊക്കെ എ​ഴു​തി​യി​ട്ടു​ണ്ട്. അ​പ്പോ​ഴേ​ക്കും ഫോ​ക് അ​ടി​സ്ഥാ​ന​മാ​ക്കി​യ നാ​ട​ക​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ആ​ഴ്ച​പ്പ​തി​പ്പു​ക​ളി​ൽ​നി​ന്ന് അ​ത്ത​രം നാ​ട​ക​ങ്ങ​ൾ വാ​യി​ച്ചു. പാ​ശ്ചാ​ത്യ​രീ​തി​ക​ളി​ൽ​നി​ന്നുമാ​റി, പു​തി​യ രീ​തി​ക​ളു​ടെ അ​ന്വേ​ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി.

 

പൃഥ്വിരാജിനൊപ്പം

പൃഥ്വിരാജിനൊപ്പം

പ്രൈ​മ​റി സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ഴേ നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്, അ​വി​ടെ എ​ന്നെ പ​ഠി​പ്പി​ച്ച ഗ്രേ​സി ടീ​ച്ച​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. എ​ന്നെ​യും ചേ​ട്ട​നെ​യും അ​ഭി​നേ​താ​ക്ക​ളാ​യി എ​ടു​ത്തു. പ​ക്ഷേ, ചേ​ട്ട​ൻ അ​തി​ൽ​നി​ന്ന് പി​ന്മാ​റി. പകരം എനിക്ക് അവസരം കിട്ടി. അ​ന്ന് സ്റ്റേ​ജി​ൽ ക​യ​റി നാ​ട​കം അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ കി​ട്ടി​യ പ്രോ​ത്സാ​ഹ​നം വ​ലി​യ ഊ​ർ​ജ​മാ​യി. മ​റ്റൊ​രു ര​സ​ക​ര​മാ​യ സം​ഭ​വം ഇ​പ്പോ​ൾ ഓ​ർ​ക്കു​ന്നു. ആ​റോ ഏ​ഴോ ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ഞ​ങ്ങ​ൾ കു​ട്ടി​ക​ൾ ചേ​ർ​ന്ന്, അ​ടു​ത്തു​ള്ള ഒ​രു ഹാ​ളി​ൽ നാ​ട​കം ടി​ക്ക​റ്റ് വെ​ച്ച് ന​ട​ത്തി. ടി.​എ​ൻ. ഗോ​പി​നാ​ഥ​ൻ നാ​യ​രു​ടെ ഒ​രു നാ​ട​ക​മാ​യി​രു​ന്നു അ​ത്. ആദ്യ ടിക്കറ്റ് എടുത്തത് അമ്മാവൻ തന്നെയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വേറെയും ബ​ന്ധു​ക്ക​ളൊ​ക്കെ ടി​ക്ക​റ്റ് എ​ടു​ത്തു. പത്ത് പതിനഞ്ച് ടി​ക്ക​റ്റേ വി​റ്റു​ള്ളൂ. ബാ​ക്കി ചെ​ല​വാ​യ പ​ണ​മൊ​ക്കെ അ​മ്മ​യും അ​മ്മാ​വ​നും​കൂ​ടി കൊ​ടു​ത്തുതീർത്തു. അ​ന്ന് നാ​ട​ക സം​ഘാ​ട​നം വ​ലി​യ താ​ൽ​പ​ര്യ​മു​ള്ള കാ​ര്യ​മാ​യി​രു​ന്നു.

 

കോ​ള​ജ് വി​ദ്യാ​ഭ്യാ​സം പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ള​ജി​ലാ​യി​രു​ന്ന​ല്ലോ? അ​വി​ടെ​യും ക​ലാ​പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നോ?

പ്രീ​ഡി​ഗ്രി​ക്ക് മാ​ത് സ് ​ഗ്രൂ​പ്പാ​ണ് എ​ടു​ത്ത​ത്. എ​ൻ​ജി​നീ​യ​റി​ങ്ങി​ന് പഠിക്കാനായിരുന്നു അച്ഛന് താൽപര്യം. അ​ക്കാ​ല​ത്ത് പാ​ല​ക്കാ​ട് തു​ട​ങ്ങി​യ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ന്റെ സ്ഥാ​പ​ക​രി​ലൊ​രാ​ളാ​യി​രു​ന്നു അ​ച്ഛ​ൻ. പ​ക്ഷേ, എ​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നു, അ​ത​ല്ല എ​ന്റെ വ​ഴി​യെ​ന്ന്. ഹ്യുമാനിറ്റീസ് വിഭാഗത്തിലുള്ള ഏതെങ്കിലും വിഷയം തിരഞ്ഞെടുക്കാനായിരുന്നു താൽപര്യം. കലാപഠനത്തിന്റെ സാധ്യത അന്ന് വിരളമായിരുന്നല്ലോ. ഈ ​സ​മ​യത്ത് എ​ന്റെ ക​ലാ​സ​ങ്ക​ൽ​പ​ങ്ങ​ളെ​യും ചി​ന്ത​യെ​യും പി​ടി​ച്ചുകു​ലു​ക്കി​യ ഒ​രു രംഗാ​വ​ത​ര​ണ​മു​ണ്ടാ​യി. വി​ക്ടോ​റി​യ കോ​ള​ജി​ന്റെ മൈതാനത്തിലെ മ​ര​ത്ത​ണ​ലി​ൽ കാ​വ​ാലം നാ​രാ​യ​ണ​പ്പ​ണി​ക്ക​രു​ടെ ‘അ​വ​ന​വ​ൻ ക​ട​മ്പ’ എ​ന്ന നാ​ട​കം അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.

അ​ത് വി​സ്മ​യ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു. സ്റ്റേജിൽ അമച്വർ പ്രഫഷനൽ മെലോഡ്രാമകളോ കപടമായ 'സിംബോളിക് ' നാടകങ്ങളോ ക​ണ്ട് ശീ​ലി​ച്ച എ​നി​ക്ക് ഇ​ത് പു​തി​യൊ​രു തി​യ​റ്റ​ർ അ​നു​ഭ​വ​മാ​യി​രു​ന്നു. വെ​ളി​ച്ച​ത്തി​ന്റെ വി​താ​ന​വും രം​ഗസ​ജ്ജീ​ക​ര​ണ​ങ്ങ​ളും വാ​ദ്യ​ങ്ങ​ളു​ടെ പ്ര​യോ​ഗ​വും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പ്ര​ത്യ​ക്ഷ​പ്പെ​ട​ലും ഒ​ക്കെ പു​തി​യ കാ​ഴ്ച​യാ​യി​രു​ന്നു. ഈ ​അ​വ​ത​ര​ണം എ​ന്റെ ചി​ന്ത​യെ ഇ​ള​ക്കി​മ​റി​ച്ചു എ​ന്നുതന്നെ പ​റ​യാം. ഞാ​ൻ നാ​ട​കം പ​ഠി​ക്കാ​ൻ പോ​കാ​നു​ള്ള തീരുമാനമെടുക്കാൻ പ്രധാന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് ഈ ​നാ​ട​ക​ക്കാ​ഴ്ച​യാ​െ​ണ​ന്ന് പ​റ​യാം. ഇ​തി​ന്റെ അ​നു​ക​ര​ണ​മാ​യി താ​ള​ങ്ങ​ളൊ​ക്കെ​യു​ള്ള നാ​ട​കം അ​വ​ത​രി​പ്പി​ക്കാ​ൻ ഞാൻ ശ്ര​മി​ച്ചു. മറ്റൊരു ബാലിശമായ പരീക്ഷണമായി അതവസാനിച്ചു.

 

ധാ​രാ​ളം രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ, പ്ര​ത്യേ​കി​ച്ച് ആ​ർ.​എ​സ്.​എ​സ്, ജ​ന​സം​ഘം നേ​താ​ക്ക​ൾ വീ​ട്ടി​ൽ വ​രു​മാ​യി​രു​ന്ന​ല്ലോ? അ​വ​രോ​ടു​ള്ള അ​ടു​പ്പ​വും ബ​ന്ധ​വും എ​ങ്ങ​നെ​യാ​യി​രു​ന്നു?

അ​ന്ന​ത്തെ പ്ര​മു​ഖ നേ​താ​ക്ക​ളെ കാ​ണു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്; ആർ.എസ്.എസിന്റെ ഗു​രു​ജി ഗോ​ൾ​വാ​ൾ​ക്ക​ർ അ​ട​ക്കം. സംഘത്തിന്റെ ആദ്യകാല നേതാവും ഭാരതരത്നം നേടിയ സാമൂഹിക പ്രവർത്തകനുമായ നാ​നാ​ജി ദേ​ശ്മു​ഖ് വീ​ട്ടി​ൽ ദി​വ​സ​ങ്ങ​ളോ​ളം താ​മ​സി​ച്ചി​ട്ടു​ണ്ട്. പി. ​പ​ര​മേ​ശ്വ​ര​ൻ, കെ.​ജി. മാ​രാ​ർ, കെ. ​രാ​മ​ൻ പി​ള്ള തു​ട​ങ്ങി നി​ര​വ​ധി പേ​ർ വീ​ട്ടി​ൽ വ​രു​മാ​യി​രു​ന്നു. അ​വ​രൊ​ക്കെ എ​ന്നോ​ട് പെ​രു​മാ​റു​ന്ന​ത് ഒ​രു കു​ട്ടി​യോ​ട് എ​ന്ന​പോ​ലെ ആ​യി​രു​ന്നി​ല്ല. രസകരമായ ഒരനുഭവം പറയാം. അ​ന്ന് ഞാ​ൻ ഒ​രു അ​മൂ​ർ​ത്ത ചി​ത്രം വ​ര​ച്ച് ഭി​ത്തി​യി​ൽ തൂ​ക്കി​യി​രു​ന്നു. നാ​നാ​ജി ദേ​ശ്മു​ഖ് എ​ന്നോ​ട് ചോ​ദി​ച്ചു, എ​ന്താ​ണ് ഈ ​ചിത്രത്തിന്റെ അർഥമെന്ന്? ഞാ​ൻ ഒ​രു വ​ലി​യ ചി​ത്ര​കാ​ര​നെ​പ്പോ​ലെ ചി​ത്ര​ത്തെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. അ​ദ്ദേ​ഹം അ​തെ​ല്ലാം കേ​ട്ട് സൗമ്യമായി ചി​രി​ച്ച​തും അഭിനന്ദിച്ചതും ഓ​ർ​മ​യു​ണ്ട്.

എം. ​ഗോ​വി​ന്ദ​ന്റെ ‘സ​മീ​ക്ഷ’​യും, ‘കേ​ര​ള​ക​വി​ത’​യു​മൊ​ക്കെ വാ​യി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത് പ​ര​മേ​ശ്വ​ർ ജി​യാ​ണ്. എ​െ​ന്റ ക​ലാ​താ​ൽ​പ​ര്യം മ​ന​സ്സി​ലാ​ക്കി ഈ ​നേ​താ​ക്ക​ളൊ​ക്കെ എ​ന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടു​ണ്ട്. ഒ.വി. വിജയൻ അച്ഛന്റെ സുഹൃത്തും വിക്ടോറിയയിലെ സഹപാഠിയുമായിരുന്നു. പിൽക്കാലത്ത് ഒരു വക്കീൽ എന്ന നിലയിൽ അദ്ദേഹത്തിന്റെ തറവാട്ടിലെ വ്യവഹാരങ്ങളൊക്കെ നടത്തിയത് അച്ഛനായിരുന്നു. എം.​ടി അ​ച്ഛ​ന്റെ ര​ണ്ടുവ​ർ​ഷം ജൂ​നി​യ​റാ​യി​രു​ന്നു വിക്ടോറിയയിൽ.

അ​ഞ്ചാം ക്ലാ​സ്-​ആ​റാം ക്ലാ​സ് വ​രെ​യൊ​ക്കെ ഞാ​ൻ ആ​ർ.എ​സ്.​എ​സ് ശാ​ഖ​യി​ൽ പോ​യി​ട്ടു​ണ്ട്. കളിക്കാനും പാ​ട്ടു​കേ​ൾ​ക്കാ​നും ക​ഥ​ക​ൾ കേ​ൾ​ക്കാ​നും ഒക്കെയുള്ള ഒരു സ്വാ​ഭാ​വി​ക വ​ഴി അ​താ​യി​രു​ന്നു. പി​ന്നീ​ടാ​ണ് മാ​ലി രാ​മാ​യ​ണ​വും ഭാരതവും ഒക്കെ വായിച്ചുതുടങ്ങുന്നത്. ഭാരതീയ പൗരാണിക കഥാപ്രപഞ്ചത്തിലേക്കുള്ള വ​ഴി​തു​റ​ന്നു​ത​ന്ന​ത് ബാ​ല്യ​കാ​ല​ത്തെ ഈ ​അ​നു​ഭ​വ​ങ്ങ​ളാ​ണ്.

 

സിനിമാ ചിത്രീകരണ വേളയിൽ

സിനിമാ ചിത്രീകരണ വേളയിൽ

അ​ന്ന് ജ​ന​സം​ഘ​ത്തി​ന്റെ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളൊ​ക്കെ മ​ന​സ്സി​ലാ​ക്കി​യി​രു​ന്നോ?

അ​പ്പോ​ൾ രാ​ഷ്ട്രീ​യ കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​ൻ പാ​ക​പ്പെ​ട്ടി​ട്ടി​ല്ല​ല്ലോ. ജ​ന​സം​ഘം കേരളത്തിൽ അ​ന്ന് ഒ​റ്റ​പ്പെ​ട്ട ചെ​റി​യ ശ​ക്തി​യാ​ണ്. പാ​ല​ക്കാ​ട്ട് ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ചെ​റി​യ സ്വാ​ധീ​ന​മു​ണ്ടാ​യി​രു​ന്നു. ചി​ല​പ്പോ​ൾ മ​റ്റ് മ​തവി​ഭാ​ഗ​ങ്ങ​ളു​മാ​യി സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ണ്ടാ​വു​മാ​യി​രു​ന്നു. എ​ന്റെ കു​ട്ടി​ക്കാ​ല​ത്ത് വ​ലി​യ​ങ്ങാ​ടി​യി​ലു​ള്ള ജ​ന​സം​ഘ​ത്തി​ന്റെ ഓ​ഫി​സ് കു​റ​ച്ച് ആ​ളു​ക​ൾ ത​ക​ർ​ക്കു​ക​യും അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ആ​റു​മു​ഖം എ​ന്ന പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. ആ​റു​മു​ഖം എ​ന്നും വീ​ട്ടി​ൽ വ​രു​ന്ന ആ​ളാ​യി​രു​ന്നു. വീ​ടു​മാ​യി അ​ത്ര അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ​ അ​വി​ടെ ഭീ​തി​യു​ടെ ഒ​ര​ന്ത​രീ​ക്ഷം ഉ​ണ്ടാ​യി​രു​ന്നു. അന്ന് ഇതൊക്കെക്കൊണ്ട് എനിക്ക് ചെറിയ ഭയം ഉണ്ടായിരുന്നു. പ്രൈ​മ​റി സ്കൂ​ളി​ലേ​ക്ക് പോ​കുംവ​ഴി​ക്ക് ഒ​രു പഴയ മു​സ്‍ലിം പ​ള്ളി​യു​ണ്ട്.

അ​തി​ന്റെ മു​ന്നി​ൽ വയസ്സായ മൊ​ല്ലാ​ക്ക​മാ​രൊ​ക്കെ ഇ​രി​ക്കു​ന്നു​ണ്ടാ​വും. വലിയങ്ങാടിയിലെ ​സം​ഘ​ർ​ഷാ​വ​സ്ഥ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​നി​ക്ക് ആ ​വ​ഴി പോ​കാ​ൻ പേ​ടി​യാ​യി​രു​ന്നു. വേ​റൊ​രു വ​ഴി​യു​ള്ള​ത് ഒ​രു ക്രി​സ്ത്യ​ൻ പ​ള്ളി​യു​ടെ വളപ്പിന് അ​ക​ത്തു​കൂ​ടി​യാ​ണ്. മ​ര​ങ്ങ​ളു​ടെ ന​ല്ല പ​ച്ച​പ്പു​ള്ള വ​ഴി​യാ​ണ​ത്. പ​ക്ഷേ, അ​വി​ടെ എ​പ്പോ​ഴും ഭീമാകാരരായ പോ​ത്തു​ക​ൾ മേ​ഞ്ഞു​കൊ​ണ്ടി​രി​ക്കും. അ​ത് മ​റ്റൊ​രു പേ​ടി.

 

ഇന്നോർക്കുമ്പോൾ അതൊക്കെ എത്ര വിഡ്ഢിത്തങ്ങൾ നിറഞ്ഞ ആശങ്കകൾ ആയിരുന്നു എന്നു മനസ്സിലാവുന്നു. ആ മുത്തശ്ശന്മാർ വെറും സാധാരണക്കാരായ നല്ല മനുഷ്യരായിരുന്നു. ഹൈസ്കൂൾ കാലമായപ്പോൾ അ​വ​രോ​ടൊക്കെ സൗ​ഹൃ​ദ​ത്തിലാവു​ക​യും ആ ​പ​ള്ളി​ക്ക​ക​ത്തുതന്നെ പലവട്ടം പോ​വു​ക​യു​മൊ​ക്കെ ചെ​യ്ത​ത് ഓ​ർ​ക്കു​ന്നു.എ​ന്റെ വീ​ടിന്റെ തൊട്ടയൽപക്കം നൂ​റാം ന​മ്പ​ർ ബീ​ഡി​യു​ടെ ഉ​ട​മ​സ്ഥ​നാ​യി​രു​ന്നു. പുരാതനമായ ഒരു റാവുത്തർ മു​സ്‍ലിം കു​ടും​ബ​മാ​യി​രു​ന്നു അ​ത്. ഞ​ങ്ങ​ൾ കു​ടും​ബ​ങ്ങ​ൾ ത​മ്മി​ൽ വ​ലി​യ അ​ടു​പ്പ​മാ​യി​രു​ന്നു.

=========

മാ​ധ്യ​മം ആ​ഴ്​​ച​പ്പ​തി​പ്പി​​ന്റെ 1388 (സെപ്റ്റംബർ 30) ല​ക്ക​ത്തി​ൽ തു​ട​രും

News Summary - weekly interview