Begin typing your search above and press return to search.
proflie-avatar
Login

ക​വി​ത​യു​ടെ വ​ര്‍ത്ത​മാ​നം

ക​വി​ത​യു​ടെ   വ​ര്‍ത്ത​മാ​നം
cancel

ക​വി​യും ​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​നു​മാ​യ സ​ച്ചി​ദാ​ന​ന്ദ​ൻ ക​വി ബാ​ല​ഗോ​പാ​ല​ന്‍ കാ​ഞ്ഞ​ങ്ങാ​ടി​നോ​ട്​ സം​സാ​രി​ക്കു​ന്നു -ക​വി​ത​യെ​പ്പ​റ്റി,ജീ​വി​ത​ത്തെ​പ്പ​റ്റി, അ​ക്കാ​ദ​മി​യെ​യും വി​വാ​ദ​ങ്ങ​ളെ​യും​പ​റ്റി.അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ കാ​ല​മാ​യി മ​ല​യാ​ള ക​വി​ത​യി​ലെ നി​റ​സാ​ന്നി​ധ്യ​മാ​ണ് കെ.​ സ​ച്ചി​ദാ​ന​ന്ദ​ൻ. ക​വി, നി​രൂ​പ​ക​ൻ, രാ​ഷ്ട്രീ​യചി​ന്ത​ക​ൻ, ആ​ക്ടി​വി​സ്റ്റ്, ത​ർ​ജ​മ​കാ​ര​ൻ, അ​ധ്യാ​പ​ക​ൻ തു​ട​ങ്ങി​യ നി​ല​ക​ളി​ലെ​ല്ലാം മ​ല​യാ​ള ഭാ​ഷ​യെ അ​ട​യാ​ള​പ്പെ​ടു​ത്തി സാ​ഹി​ത്യ​ത്തി​ലെ വി​വി​ധ വ്യ​വ​ഹാ​ര​ങ്ങ​ളി​ലൂ​ടെ സ്വ​യം പ്ര​കാ​ശി​പ്പി​ക്കു​ന്ന...

Your Subscription Supports Independent Journalism

View Plans
ക​വി​യും ​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​നു​മാ​യ സ​ച്ചി​ദാ​ന​ന്ദ​ൻ ക​വി ബാ​ല​ഗോ​പാ​ല​ന്‍ കാ​ഞ്ഞ​ങ്ങാ​ടി​നോ​ട്​ സം​സാ​രി​ക്കു​ന്നു -ക​വി​ത​യെ​പ്പ​റ്റി,ജീ​വി​ത​ത്തെ​പ്പ​റ്റി, അ​ക്കാ​ദ​മി​യെ​യും വി​വാ​ദ​ങ്ങ​ളെ​യും​പ​റ്റി.

അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ കാ​ല​മാ​യി മ​ല​യാ​ള ക​വി​ത​യി​ലെ നി​റ​സാ​ന്നി​ധ്യ​മാ​ണ് കെ.​ സ​ച്ചി​ദാ​ന​ന്ദ​ൻ. ക​വി, നി​രൂ​പ​ക​ൻ, രാ​ഷ്ട്രീ​യചി​ന്ത​ക​ൻ, ആ​ക്ടി​വി​സ്റ്റ്, ത​ർ​ജ​മ​കാ​ര​ൻ, അ​ധ്യാ​പ​ക​ൻ തു​ട​ങ്ങി​യ നി​ല​ക​ളി​ലെ​ല്ലാം മ​ല​യാ​ള ഭാ​ഷ​യെ അ​ട​യാ​ള​പ്പെ​ടു​ത്തി സാ​ഹി​ത്യ​ത്തി​ലെ വി​വി​ധ വ്യ​വ​ഹാ​ര​ങ്ങ​ളി​ലൂ​ടെ സ്വ​യം പ്ര​കാ​ശി​പ്പി​ക്കു​ന്ന ഒ​രാ​ൾ. നി​ല​പാ​ടു​ക​ളെ നൈ​തി​ക​പ​ര​മാ​യി​ കാണു​ക​യും, അ​സ്തി​ത്വം പ​ണ​യ​പ്പെ​ടു​ത്താ​തെ നീ​ണ്ടൊ​രു കാ​ലം സാ​ഹി​ത്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യും ചെ​യ്ത അ​പൂ​ർ​വം വ്യ​ക്തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്താ​വു​ന്ന സാ​ഹി​ത്യ​കാ​ര​ൻ. സാ​ഹി​ത്യ​ത്തി​ലെ​യും രാ​ഷ്ട്രീ​യ​ത്തി​ലെ​യും ത​ന്റെ വ​ഴി​ക​ളെ​യും നി​ല​പാ​ടു​ക​ളെ​യും പ​റ്റി യു​വ​ക​വി ബാ​ല​ഗോ​പാ​ല​ൻ കാ​ഞ്ഞ​ങ്ങാ​ടു​മാ​യി അ​ദ്ദേ​ഹം സം​സാ​രി​ക്കു​ന്നു.

എ​ല്ലാ എ​ഴു​ത്തു​കാ​രു​ടെ​യും എ​ഴു​ത്തി​നെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ അ​വ​രു​ടെ ദേ​ശം ന​ല്ല പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ടാ​വും. താ​ങ്ക​ളി​ല്‍ അ​ത് എ​ങ്ങ​നെ​യാ​ണ് പ്ര​വ​ര്‍ത്തി​ച്ച​ത്?

ഞാ​ന്‍ ജ​നി​ച്ച​ത് കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ പു​ല്ലൂ​റ്റ് എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ്, എ​ന്റെ ത​ല​മു​റ​യി​ലെ പ​ല എ​ഴു​ത്തു​കാ​രെ​യും പോ​ലെ ഒ​രു നി​മ്‌​ന​മ​ധ്യ​വ​ര്‍ഗ കു​ടും​ബ​ത്തി​ല്‍. എ​ഴു​ത്ത​ച്ഛ​ന്‍ പു​ര​സ്‌​കാ​രം ല​ഭി​ച്ച​പ്പോ​ള്‍ നാ​ട്ടു​കാ​ര്‍ ന​ല്‍കി​യ ഒ​രു സ്വീ​ക​ര​ണ​ത്തി​ല്‍ വാ​യി​ച്ച ‘എ​ന്റെ നാ​ട്ടി​ന്‍പു​റ​ത്തോ​ട്’ എ​ന്ന ക​വി​ത​യി​ല്‍ ആ ​നാ​ട് എ​ങ്ങ​നെ​യെ​ല്ലാം എ​ന്നെ സ്വാ​ധീ​നി​ച്ചു എ​ന്ന് രേ​ഖ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ട്, കെ.​സി. നാ​രാ​യ​ണ​ന്റെ നി​ര്‍ബ​ന്ധ​ത്തി​ല്‍ ഭാ​ഷാ​പോ​ഷി​ണി​യി​ല്‍ എ​ഴു​തി​യ ‘എ​ന്റെ ദേ​ശം’ എ​ന്ന ലേ​ഖ​ന​ത്തി​ലും. ല​ളി​ത​മാ​യി പ​റ​ഞ്ഞാ​ല്‍ ര​ണ്ടു ത​ര​ത്തി​ലാ​ണ് എ​ന്റെ ജീ​വി​ത​വീ​ക്ഷ​ണ​ത്തെ മു​ഴു​വ​ന്‍ ആ ​ഗ്രാ​മം രൂ​പ​പ്പെ​ടു​ത്തി​യ​ത്, ഒ​ന്ന് മ​നു​ഷ്യ​ന്‍ പ്ര​കൃ​തി​യു​ടെ ഭാ​ഗംത​ന്നെ എ​ന്ന വി​ടാ​ത്ത ബോ​ധം, ര​ണ്ട്, ദ​രി​ദ്ര​രും പീ​ഡി​ത​രു​മാ​യ മ​നു​ഷ്യ​രോ​ടു​ള്ള നി​ത്യ​മാ​യ സ​ഹ​ഭാ​വം. പ്ര​കൃ​തി​യെ വ​ർ​ണി​ക്കേ​ണ്ട​തോ പ്ര​കീ​ര്‍ത്തി​ക്കേ​ണ്ട​തോ കീ​ഴ്‌​പ്പെ​ടു​ത്തേ​ണ്ട​തോ ആ​യി, ഒ​രു ബാ​ഹ്യ​വി​ഷ​യ​മാ​യി, എ​നി​ക്ക് കാ​ണാ​നാ​വി​ല്ല. അ​മ്പ​ല​പ്പാ​ടം എ​ന്ന​റി​യ​പ്പെ​ട്ട ഒ​രു വി​ശാ​ല​മാ​യ നെ​ല്‍വ​യ​ലി​ന​രി​കി​ല്‍ ആ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ ചെ​റി​യ വീ​ട്.

വ​ള​പ്പി​ലെ കി​ണ​റ്റി​ല്‍നി​ന്നാ​യി​രു​ന്നു വെ​ള്ളം കോ​രി​യെ​ടു​ത്തി​രു​ന്ന​ത്, കു​ള​ത്തി​ലാ​യി​രു​ന്നു നീ​ന്ത​ലും കു​ളി​യും. തു​ലാ​വ​ര്‍ഷ​ത്തി​ലും കാ​ല​വ​ര്‍ഷ​ത്തി​ലും അ​വ​യി​ല്‍ ഓ​രോ ദി​വ​സ​വും എ​ത്ര ജ​ല​നി​ര​പ്പു​യ​ര്‍ന്നു എ​ന്ന​റി​യാ​ന്‍ എ​ന്നും രാ​വി​ലെ എ​ണീ​റ്റ് നോ​ക്കു​ക പ​തി​വാ​ണ്. വ​ര്‍ഷ​ത്തി​ല്‍ വെ​ള്ളം സ​ന്തോ​ഷം പോ​ലെ അ​വ​യി​ല്‍ വ​ന്നു​നി​റ​ഞ്ഞു, വേ​ന​ലി​ല്‍ ക​ണ്ണീ​ര്‍പോ​ലെ തെ​ളി​ഞ്ഞ​മ​ര്‍ന്നു​കി​ട​ന്നു, ഒ​രി​ക്ക​ലും മു​ഴു​വ​നാ​യി വ​റ്റാ​തെ. കി​ണ​റ്റി​ലെ വെ​ള്ളം ഓ​ടി​ക്ക​ളി​ച്ചു​വ​ന്ന എ​ന്റെ തൊ​ണ്ട​യി​ല്‍ കു​ളി​രു നി​റ​ച്ചു; കു​ള​ത്തി​ലെ വെ​ള്ളം ഉ​ട​ലാ​കെ ഇ​ക്കി​ളി​യാ​ക്കി. വ​ള​പ്പി​ലെ ജോ​ലി​ക​ള്‍ ഞ​ങ്ങ​ള്‍ ത​ന്നെ​യാ​ണ് ചെ​യ്തി​രു​ന്ന​ത് അ​ച്ഛ​ന്‍, അ​മ്മ, ചേ​ട്ട​ന്‍, ചേ​ച്ചി, ഞാ​ന്‍. അ​ത് ഞ​ങ്ങ​ളു​ടെ അ​ധ്വാ​ന​ത്തി​ന് പ്ര​തി​ഫ​ല​മാ​യി പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ത​ന്നു.

പി​ടി​ച്ചു​ക​യ​റാ​ന്‍ മ​ര​ങ്ങ​ള്‍ കു​നി​ഞ്ഞു​ത​ന്നു, അ​ഥ​വാ കൊ​മ്പു​ക​ള്‍ കൊ​ണ്ട് വാ​രി​യെ​ടു​ത്ത് മു​തു​കി​ല്‍ ക​യ​റ്റി. കാ​റ്റി​നോ​ടും കാ​ക്ക​യോ​ടും അ​ണ്ണാ​റക്ക​ണ്ണ​നോ​ടും ഞ​ങ്ങ​ള്‍ മാ​മ്പ​ഴ​ത്തി​നുവേ​ണ്ടി കെ​ഞ്ചി. വാ​ഴ​യും തെ​ങ്ങും വെ​ണ്ട​യും വ​ഴു​ത​ന​യും മ​ത്ത​നും കു​മ്പ​ള​വും പാ​വ​ലും പ​ട​വ​ല​വും കൊ​ള്ളി​യും നാ​ര​ക​വും ഒ​രി​ക്ക​ലും ഞ​ങ്ങ​ളെ കൈ​വി​ട്ടി​ല്ല. പ​ണി​യെ​ടു​ത്ത ത​ഴ​മ്പ് കൈ​യി​ല്‍ ഇ​പ്പോ​ഴു​മു​ണ്ട്, പൂ​ക്ക​ളു​ടെ ഓ​ർ​മ​യും. വി​ഷു​വി​നു കൊ​ന്ന​ക​ള്‍ പൂ​ത്തു, ഓ​ണ​ത്തി​ന് കൊ​യ്ത്തു​ക​ഴി​ഞ്ഞ നെ​ൽ​പ്പാട​ങ്ങ​ള്‍ നെ​ല്ലി​പ്പൂ​ക്ക​ളു​ടെ ആ​കാ​ശ​മാ​യി. പൂ​ക്ക​ള്‍ തേ​ടി ഞ​ങ്ങ​ള്‍ പൂ​വ​ട്ടി​യു​മാ​യി കു​ന്നി​ന്‍പു​റ​ങ്ങ​ളി​ലും കു​റ്റി​ക്കാ​ടു​ക​ളി​ലും അ​ല​ഞ്ഞു. മൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളും അ​ന്ത​രീ​ക്ഷംത​ന്നെ​യാ​യി​രു​ന്നു. അ​ച്ഛ​ന്‍ പ​ശു​ക്ക​ളെ പേ​രെ​ടു​ത്തു വി​ളി​ക്കു​മ്പോ​ഴോ, അ​മ്മ വ​ള​പ്പി​ലെ തെ​ങ്ങു​ക​ളോ​ടും മാ​വു​ക​ളോ​ടും സം​സാ​രി​ക്കു​മ്പോ​ഴോ അ​ത് ഒ​ട്ടും അ​സ്വാ​ഭാ​വി​ക​മാ​യി തോ​ന്നി​യി​ല്ല.

മാധ്യമം ബുക്സ് ​പ്രസിദ്ധീകരിച്ച കവിതക്കൊരു വീടും സച്ചിദാനന്ദ​​െന്റ മറ്റ് കൃതികളും

മാധ്യമം ബുക്സ് ​പ്രസിദ്ധീകരിച്ച കവിതക്കൊരു വീടും സച്ചിദാനന്ദ​​െന്റ മറ്റ് കൃതികളും

കൊ​തു​കു​ക​ളു​ടെ യ​മ​ന്‍ ക​ല്യാ​ണി​യും മി​ന്നാ​മി​ന്നി​ക​ളു​ടെ ക്ഷി​പ്ര​സ്ഫു​ലിം​ഗ​ങ്ങ​ളും ഇ​ല്ലാ​ത്ത രാ​ത്രി​ക​ള്‍ അ​പൂ​ർ​ണ​മാ​യി​രു​ന്നു. കാ​യ​ല്‍ക്ക​ര​യി​ലെ ച​ക്ര​വാ​ളം തൊ​ടാ​വു​ന്ന ദൂ​ര​ത്തി​ലാ​യി​രു​ന്നു; കാ​ശി​ത്തു​മ്പ​യും തു​ള​സി​യും അ​ന്യോ​ന്യം സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്നു, നാ​ലു​മ​ണി​പ്പൂ​ക്ക​ളി​ല്‍നി​ന്ന് അ​ക​ലെ​യാ​യി​രു​ന്നി​ല്ല അ​സ്ത​മ​യ സൂ​ര്യ​ന്‍, ഉ​പ്പി​ല്‍നി​ന്ന് ക​ട​ല്‍ എ​ന്ന പോ​ലെ. എ​ല്ലാം ഒ​രൊ​റ്റ ജൈ​വ​ലോ​ക​മാ​യി അ​ക​ത്തും പു​റ​ത്തും സ്പ​ന്ദി​ച്ചു. താ​ഴ്ന്ന സ്‌​കൂ​ളു​ക​ളി​ലേ​ക്ക് ന​ട​ന്നും ഹൈ​സ്‌​കൂ​ളി​ലേ​ക്ക് വ​ഞ്ചി ക​യ​റി​യും തോ​ടു​ക​ള്‍ ക​ട​ന്നും കൂ​ട്ടു​കാ​ര്‍ക്കൊ​പ്പം പോ​യി. ചെ​രി​പ്പ് വാ​ങ്ങു​ന്ന​ത് കോ​ള​ജി​ല്‍ ചേ​രു​മ്പോ​ള്‍ ആ​ണ്, വാ​ച്ച് ബി​രു​ദ പ​ഠ​നം ആ​രം​ഭി​ക്കു​മ്പോ​ഴും. അ​തു​കൊ​ണ്ട് കാ​ലു​ക​ളി​ല്‍ മ​ണ്ണി​ന്റെ പ​ല​ത​രം സ്പ​ര്‍ശ​ങ്ങ​ള്‍ അ​റി​ഞ്ഞു, നി​ഴ​ല്‍നോ​ക്കി സ​മ​യം പ​റ​യാ​ന്‍ പ​ഠി​ച്ചു.

അ​തെ, കൂ​ട്ടു​കാ​ര്‍. സ​മ്പ​ത്തു നോ​ക്കി​യാ​ല്‍ ദ​രി​ദ്ര​രും അ​തി​ദ​രി​ദ്ര​രും. അ​വ​രി​ല്‍ ചി​ല​ര്‍ ഇ​ട​ക്ക് പ​ഠ​നം നി​ര്‍ത്തി തെ​ങ്ങു​ക​യ​റ്റ​ക്കാ​രാ​യി, ചി​ല​ര്‍ ചു​മ​ടെ​ടു​ത്തു, ചി​ല​ര്‍ വ​ണ്ടി വ​ലി​ച്ചു, ചി​ല​ര്‍ ചാ​യ​ക്ക​ട​ക​ള്‍ ന​ട​ത്തി. അ​പൂ​ർ​വം ചി​ല​ര്‍ ഗ​ള്‍ഫി​ല്‍ ജോ​ലി നേ​ടി, ചി​ല​ര്‍ വ​ക്കീ​ല​ന്മാ​രോ ഡോ​ക്ട​ര്‍മാ​രോ ആ​യി. ഒ​രാ​ള്‍ പ​ട്ടാ​ള​ത്തി​ല്‍ ചേ​ര്‍ന്നു. കൃ​ഷ്ണ​ന്‍, രാ​മ​ന്‍, വാ​സു, അ​ബ്ദു​ല്‍ ഖാ​ദ​ര്‍, അ​ബൂ​ബ​ക്ക​ര്‍, മോ​ഹ​ന​ച​ന്ദ്ര​ന്‍, കു​ഞ്ഞി​മു​ഹ​മ്മ​ദ്, ദി​നേ​ശ​ന്‍, ഹ​രി​ഹ​ര​ന്‍, ഉ​ണ്ണി, മു​ര​ളി, പീ​താം​ബ​ര​ന്‍, പ​ര​മേ​ശ്വ​ര​ന്‍, ജാ​ന​കി, രാ​ധ, കൗ​സ​ല്യ, മേ​ഘ​നാ​ദ​ന്‍...​അ​വ​രി​ല്‍ ചി​ല​ര്‍ ഇ​ന്നി​ല്ല. മി​ക്ക​വ​രു​ടെ​യും വീ​ടു​ക​ള്‍ എ​നി​ക്ക് കൈ​വി​ര​ലു​ക​ള്‍പോ​ലെ പ​രി​ചി​ത​മാ​യി​രു​ന്നു, ഓ​രോ വീ​ട്ടി​ലെ​യും വെ​ള്ള​ത്തി​ന്റെ രു​ചി​യും. അ​വ​ര്‍ക്കും എ​ന്റെ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു.

ദാ​രി​ദ്ര്യ​ത്തെ ഒ​ട്ടും അ​സാ​ധാ​ര​ണം അ​ല്ലാ​താ​ക്കു​ന്ന അ​ന്ത​രീ​ക്ഷം. എ​നി​ക്ക് വ​ർ​ഗ​ബോ​ധം പു​സ്ത​ക​ങ്ങ​ളി​ല്‍നി​ന്ന് പ​ഠി​ക്കേ​ണ്ടി​വ​ന്നി​ല്ല, പ​ക്ഷേ ര​ണ്ടോ മൂ​ന്നോ അ​ല്ല, ഇ​രു​പ​തു വ​ർ​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന് മാ​ത്രം. ഓ​ല മേ​ഞ്ഞ വീ​ടു​ള്ള​വ​ര്‍, ഓ​ടി​ട്ട വീ​ടു​ള്ള​വ​ര്‍, അ​ത്യ​പൂ​ർ​വ​മാ​യി വീ​ടി​നു ര​ണ്ടാം നി​ല​യു​ള്ള​വ​ര്‍, കു​ട​ക്കു പ​ക​രം വാ​ഴ​യി​ല ചൂ​ടു​ന്ന​വ​ര്‍, ഓ​ല​ക്കു​ട​ക്കാ​ര്‍, അ​ത്യ​പൂ​ർ​വ​മാ​യി ശീ​ല​ക്കു​ട​ക്കാ​ര്‍, ചെ​രി​പ്പി​ടു​ന്ന​വ​ര്‍, ചെ​രി​പ്പി​ടാ​ത്ത​വ​ര്‍, രാ​വി​ലെ പ​ഴ​ങ്ക​ഞ്ഞി കു​ടി​ക്കു​ന്ന​വ​ര്‍, പ​ല​ഹാ​രം ക​ഴി​ക്കു​ന്ന​വ​ര്‍, സ്‌​കൂ​ള്‍ പ​ടി​ക്ക​ല്‍നി​ന്ന് മി​ഠാ​യി വാ​ങ്ങാ​ന്‍ ചി​ല്ല​റ കീ​ശ​യി​ലു​ള്ള​വ​ര്‍... കാ​ര്‍ ഉ​ള്ള​വ​ര്‍ ഇ​ല്ലാ​യി​രു​ന്നു. ഉ​ണ്ടെ​ങ്കി​ല്‍ത​ന്നെ അ​വ​ര്‍ ഞ​ങ്ങ​ളു​ടെ സാ​ധാ​ര​ണ സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ വ​രു​ന്നി​ല്ലാ​യി​രു​ന്നു. ചെ​രി​പ്പി​ല്ലാ​ത്ത, ഓ​ല​ക്കു​ട​ക്കാ​ര​നാ​യ, മി​ഠാ​യി വാ​ങ്ങാ​ന്‍ പ​ണ​മി​ല്ലാ​ത്ത, ഞാ​ന്‍ ആ​രു​ടെ കൂ​ടെ എ​ന്ന് എ​നി​ക്ക് സം​ശ​യി​ക്കാ​ന്‍ സ​മ​യ​മി​ല്ലാ​യി​രു​ന്നു. നി​മ്‌​ന മ​ധ്യ​വ​ർ​ഗ​ത്തി​ന്റെ അ​വ​സ്ഥ​യി​ല്‍ വ​ലി​യ ഒ​രു വൈ​രു​ധ്യ​മു​ണ്ട്: ദാ​രി​ദ്ര്യം അ​നു​ഭ​വി​ക്കു​ക​യും വേ​ണം, ദാ​രി​ദ്ര്യം ഇ​ല്ലെ​ന്ന് അ​ഭി​ന​യി​ക്കു​ക​യും വേ​ണം. ര​ണ്ടും ഞാ​ന്‍ വേ​ഗം പ​ഠി​ച്ചു.

പ​ക്ഷേ, ചി​ല കാ​ര്യ​ങ്ങ​ളി​ല്‍ ഒ​ട്ടും പി​ന്നാ​ക്ക​മാ​യി​രു​ന്നി​ല്ല ഞ​ങ്ങ​ളു​ടെ നാ​ട്ടു​മ്പു​റം. ര​ണ്ടു ലൈ​ബ്ര​റി​ക​ള്‍, ക​ലാ​സ​മി​തി​ക​ള്‍, അ​ഴി​മ​തി​യും അ​ധി​കാ​ര​ദാ​ഹ​വും ദു​ഷി​പ്പി​ക്കും മു​മ്പു​ള്ള രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ള്‍...​ ആ​ശാ​ന്‍ സ്മാ​ര​ക വാ​യ​ന​ശാ​ല അ​പ്പ​ര്‍ പ്രൈ​മ​റി സ്‌​കൂ​ളി​ന​ടു​ത്താ​യി​രു​ന്നു. എ​ന്റെ വാ​യ​ന​യു​ടെ ശ​രി​യാ​യ ആ​രം​ഭം അ​വി​ടെ​നി​ന്നാ​യി​രു​ന്നു. ജീ​വ​ൽസാ​ഹി​ത്യ പ്ര​സ്ഥാ​നം ശ​ക്ത​മാ​യി​രു​ന്ന കാ​ലം. ബ​ഷീ​ര്‍, ഉ​റൂ​ബ്, ത​ക​ഴി, ദേ​വ്, പൊ​ന്‍കു​ന്നം വ​ര്‍ക്കി, വെ​ട്ടൂ​ര്‍ രാ​മ​ന്‍ നാ​യ​ര്‍, വൈ​ലോ​പ്പി​ള്ളി, ഇ​ട​ശ്ശേ​രി, പി. ​കു​ഞ്ഞി​രാ​മ​ന്‍ നാ​യ​ര്‍, ച​ങ്ങ​മ്പു​ഴ, ജി ​ശ​ങ്ക​ര​ക്കു​റു​പ്പ്, എ​ന്‍.​വി. കൃ​ഷ്ണ വാ​രി​യ​ര്‍... പി​ന്നെ ധാ​രാ​ളം ത​ർ​ജ​മ​ക​ള്‍: ടാ​ഗോ​ര്‍, പ്രേം​ച​ന്ദ്, ജൈ​നേ​ന്ദ്ര​കു​മാ​ര്‍, ബ​ങ്കിം ച​ന്ദ്ര ചാ​റ്റ​ര്‍ജി, ശ​ര​ത് ച​ന്ദ്ര ചാ​റ്റ​ര്‍ജി, മാ​ണി​ക് ബാ​ന​ര്‍ജി, താ​രാ​ശ​ങ്ക​ര്‍ ബന്ദോപാധ്യായ്, വി​ക്ട​ര്‍ യൂ​ഗോ, എ​മി​ലി സോ​ളാ, മോ​പ്പ​സാങ്, ടോ​ള്‍സ്റ്റോ​യ്, തു​ര്‍ഗ​നെ​വ്, ദ​സ്‌​തയേ​വ്‌​സ്‌​കി, ഹെ​ര്‍മ​ന്‍ ഹെ​​െസ്സ, തോ​മ​സ് മ​ന്‍... ഇ​വ​ര്‍ പ​ല​രും ആ​രെ​ന്ന​റി​ഞ്ഞി​ട്ട​ല്ല, ര​സം തോ​ന്നി, വാ​യി​ച്ചു. പി​ന്നെ പ​ല​തും ര​ണ്ടാ​മ​ത് വാ​യി​ച്ചു. തി​ക​ച്ചും പു​തി​യ പു​സ്ത​ക​ങ്ങ​ള്‍പോ​ലെ.

 

ഭാര്യ ബിന്ദുവിന് ഒപ്പം

ഭാര്യ ബിന്ദുവിന് ഒപ്പം

ആ​ദ്യ​ത്തെ എ​ഴു​ത്ത​നു​ഭ​വം പ​ങ്കു​വെ​ക്കാ​മോ? എ​ഴു​ത്തി​നെ സ്വാ​ധീ​നി​ച്ച, അ​ല്ലെ​ങ്കി​ല്‍ അ​ത്ത​രം ഒ​രു ചോ​ദ​ന​യി​ലേ​ക്ക് ന​യി​ച്ച, കൃ​തി​ക​ളെ​പ്പ​റ്റി​യോ വ്യ​ക്തി​ക​ളെ​പ്പ​റ്റി​യോ പ​റ​യാ​നു​ണ്ടോ?

ഇ​ത് കാ​ണു​മ്പോ​ലെ എ​ളു​പ്പ​മാ​യ ചോ​ദ്യ​മ​ല്ല. ഞാ​ന്‍ മു​മ്പേ പ​റ​ഞ്ഞു​വ​ല്ലോ, വാ​യ​ന അ​ന്നും ഇ​ന്നും എ​ന്നെ ആ​ഹ്ലാ​ദി​പ്പി​ക്കു​ന്ന ഒ​ര​നു​ഭ​വം ആ​ണെ​ന്ന്. ഒ​രു​പ​ക്ഷേ, ആ ​ആ​ഹ്ലാ​ദം മ​റ്റു​ള്ള​വ​ര്‍ക്ക് ന​ല്‍കാ​നു​ള്ള ആ​ഗ്ര​ഹ​മാ​കാം എ​ന്നെ എ​ഴു​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട​ത്. എ​ഴു​ത്തി​ല്‍ എ​പ്പോ​ഴും ര​ണ്ടു ഘ​ട​ക​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്: ഒ​ന്ന് വാ​സ​നാ​പ​രം, വേ​ണ​മെ​ങ്കി​ല്‍ ജ​നി​ത​കം എ​ന്നു​ത​ന്നെ പ​റ​യാം. അ​ങ്ങ​നെ ഒ​ന്നി​ല്ലാ​ത്ത​വ​ര്‍ക്ക് പ​രി​ശ്ര​മം​കൊ​ണ്ടു മാ​ത്രം എ​ഴു​ത്തു​കാ​രാ​കാ​ന്‍ ക​ഴി​യു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. ഭാ​ഷ​യി​ലൂ​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഭാ​വ​ന​യാ​ണ് അ​തി​ന്റെ അ​ടി​സ്ഥാ​നം. നാ​ദം, താ​ളം, രേ​ഖ, വ​ർ​ണം, ച​ല​നം ഇ​വ​യി​ലൂ​ടെ​യെ​ല്ലാം ഭാ​വ​ന പ്ര​വ​ര്‍ത്തി​ക്കാം, അ​ങ്ങ​നെ ഭി​ന്ന​ക​ല​ക​ള്‍ ഉ​ണ്ടാ​കു​ന്നു, അ​വ ചി​ല​പ്പോ​ള്‍ ഒ​ന്നി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ക​യും അ​ന്യോ​ന്യം പോ​ഷി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു എ​ന്നാ​ണ് എ​ന്റെ അ​നു​ഭ​വം. ര​ണ്ട്, പ്രേ​ര​ണാ​പ​രം.

ഇ​തി​ല്‍ പ്രോ​ത്സാ​ഹ​നം, വാ​യ​ന, പ​രി​ശീ​ല​നം, ഭാ​ഷാ​വൈ​ദ​ഗ്ധ്യം, സൗ​ഹൃ​ദ​ങ്ങ​ള്‍, ആ​സ്വാ​ദ​നം, വി​മ​ര്‍ശ​നം എ​ല്ലാം പെ​ടു​ന്നു. ആ​ദ്യ​ത്തേ​ത് എ​നി​ക്ക് ബാ​ല്യം മു​ത​ലേ അ​നു​ഭ​വ​വേ​ദ്യ​മാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് പ​തി​നൊ​ന്നോ പ​ന്ത്ര​ണ്ടോ വ​യ​സ്സു​ള്ള​പ്പോ​ള്‍ ഞാ​ന്‍ ആ​ദ്യ​ത്തെ ‘ക​വി​ത’ എ​ഴു​തു​ന്ന​ത്. പി​ന്നീ​ട് അ​ത് വാ​യ​ന​ശാ​ല​യു​ടെ കൈ​യെ​ഴു​ത്തു മാ​സി​ക​ക​ളി​ലും സ്‌​കൂ​ള്‍-​കോ​ള​ജ് മാ​ഗ​സി​നു​ക​ളി​ലു​മാ​യി തു​ട​രു​ക​യും ചെ​യ്തു. ഈ ​വാ​സ​ന ആ​ദ്യം തി​രി​ച്ച​റി​ഞ്ഞ​ത് ചി​ല അ​ധ്യാ​പ​ക​രാ​ണ്. യു.​പിയി​ല്‍ അ​ധ്യാ​പ​ക​നാ​യി​രു​ന്ന, ഭാ​ഷാ പ​ണ്ഡി​ത​നാ​യ, നീ​ല​ക​ണ്ഠ​ദാ​സ് (അ​ദ്ദേ​ഹം കൊ​ടു​ങ്ങ​ല്ലൂ​ര്‍ ഹൈ​സ്‌​കൂ​ളി​ല്‍നി​ന്ന് വി​ര​മി​ച്ച ശേ​ഷം പു​ല്ലൂ​റ്റ് യു.​പി സ്‌​കൂ​ളി​ല്‍ ചേ​ര്‍ന്ന​താ​ണ്), ഹൈ​സ്‌​കൂ​ളി​ല്‍ മ​ല​യാ​ളം അ​ധ്യാ​പ​ക​ന്‍ ആ​യി​രു​ന്ന രാ​ഘ​വ​ന്‍ മാ​സ്റ്റ​ര്‍, ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ (എ​ന്നെ നേ​രി​ട്ട് പ​ഠി​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും) മ​ല​യാ​ളം അ​ധ്യാ​പ​ക​ന്‍ ആ​യി​രു​ന്ന മാ​മ്പു​ഴ കു​മാ​ര​ന്‍ മാ​സ്റ്റ​ര്‍, മ​ഹാ​രാ​ജാ​സി​ല്‍ (എ​ന്നെ പ​ഠി​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും) പ്ര​ഫ​സ​ര്‍ ആ​യി​രു​ന്ന എം. ​ലീ​ലാ​വ​തി ഇ​വ​ര്‍ പ​ലരീ​തി​ക​ളി​ല്‍ എ​ന്റെ ക​വി​താ​വാ​സ​ന തി​രി​ച്ച​റി​ഞ്ഞ​വ​രാ​ണ്.

മ​ഹാ​രാ​ജാ​സി​ല്‍ എം.​എ (ഇം​ഗ്ലീ​ഷ്) വി​ദ്യാ​ര്‍ഥി ആ​യി​രു​ന്ന കാ​ല​ത്ത് എ​ന്റെ ക​വി​ത​ക​ള്‍ ജ​ന​യു​ഗം വാ​രി​ക, അ​ന്വേ​ഷ​ണം മാ​സി​ക, സ​മീ​ക്ഷ ത്രൈ​മാ​സി​ക, കേ​ര​ള ഡൈ​ജ​സ്റ്റ് മാ​സി​ക തു​ട​ങ്ങി​യ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ല്‍ വ​രാ​ന്‍ തു​ട​ങ്ങി. ടി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍, എം. ​ഗോ​വി​ന്ദ​ന്‍ തു​ട​ങ്ങി​യ പ​ത്രാ​ധി​പ​ന്മാ​രെ എ​നി​ക്ക് മ​റ​ക്കു​ക വ​യ്യ. എ​ന്‍.​വി​യും എം.​ടി​യും ഉ​ള്ള കാ​ല​ത്ത് മാ​തൃ​ഭൂ​മി വാ​രി​ക​യി​ലും എം.​എ​ന്‍. കു​റു​പ്പി​ന്റെ കാ​ല​ത്ത് ദേ​ശാ​ഭി​മാ​നി വാ​രി​ക​യി​ലും എ​സ്. ജ​യ​ച​ന്ദ്ര​ന്‍ നാ​യ​രു​ടെ​യും എ​ന്‍.​ആ​ര്‍.​എ​സ് ബാ​ബു​വി​ന്റെ​യും കാ​ല​ത്ത് ക​ലാ​കൗ​മു​ദി​യി​ലും എ​ന്റെ ആ​ദ്യ​കാ​ല​ത്തെ പ്ര​ധാ​നം എ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ക​വി​ത​ക​ള്‍ വ​ന്നു​തു​ട​ങ്ങി. പ​ത്രാ​ധി​പ​ന്മാ​ര്‍ മാ​റി​യ​പ്പോ​ഴും അ​ത് തു​ട​രു​ക​യും ചെ​യ്തു. എ​ന്റെ ആ​ദ്യ​ത്തെ ക​വി​താ​സ​മാ​ഹാ​രം, 'അ​ഞ്ചു​സൂ​ര്യ​ന്‍', പ്ര​സി​ദ്ധീ​ക​രി​ച്ച​ത് ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ ഉ​പ​ദേ​ശ​ക​ന്‍ ആ​യി​രു​ന്ന പൂ​ർ​ണ ബു​ക്‌​സ് (ടൂ​റിങ് ബു​ക്ക് സ്റ്റാ​ള്‍) ആ​ണ്. പി​ന്ന​ത്തേ​ത്, ആ​ത്മ​ഗീ​ത, എ​ൻ.​ബി.​എ​സും.

ഞാ​ന്‍ ഇ​വി​ടെ ചി​ല പേ​രു​ക​ള്‍ പ​റ​ഞ്ഞു എ​ന്നേ​യു​ള്ളൂ. പ​ക്ഷേ, ആ ​കാ​ല​ത്ത് എ​നി​ക്ക് ഒ​രു സ​മാ​ന്ത​ര​ജീ​വി​തം ത​ന്ന​ത് പ​ല​ത​രം കൂ​ട്ടാ​യ്മ​ക​ള്‍ ആ​യി​രു​ന്നു. തി​ക​ച്ചും വ്യ​ത്യ​സ്ത​രാ​യ എം. ​ഗോ​വി​ന്ദ​നും അ​യ്യ​പ്പ​പ്പ​ണി​ക്ക​രും ആ​യി​രു​ന്നു അ​വ​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ള്‍. ആ​ദ്യ​ത്തെ​യാ​ളു​ടെ ഉ​ത്ക​ണ്ഠ​ക​ൾ പ്ര​ധാ​ന​മാ​യും സാ​മൂ​ഹി​ക​മാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ​യാ​ളു​ടെ​യോ പ്ര​ധാ​ന​മാ​യും ലാ​വ​ണ്യാ​ത്മ​ക​വും.

 

അ​ത് വ​ലി​യ സൗ​ഹൃ​ദ​ങ്ങ​ളു​ടെ കാ​ല​മാ​യി​രു​ന്നു: ഒ​രു ഭാ​ഗ​ത്ത് തൃ​ശൂ​രി​ലെ ‘ജ്വാ​ല’​യു​ടെ ചു​റ്റും വ്യ​ത്യ​സ്ത വീ​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള, ജ​നാ​ധി​പ​ത്യ​ത്തോ​ടും സോ​ഷ്യ​ലി​സ​ത്തോ​ടും പൊ​തു​വേ അ​നു​ഭാ​വ​മു​ള്ള, അ​തു​കൊ​ണ്ടു​ത​ന്നെ എ​ല്ലാ​ത​രം സ​മ​ഗ്രാ​ധി​പ​ത്യ​ങ്ങ​ളോ​ടും വി​രോ​ധ​മു​ള്ള (അ​ങ്ങ​നെ​യാ​ണ് ഗോ​വി​ന്ദ​ന്റെ സ്റ്റാ​ലി​ന്‍ വി​മ​ര്‍ശ​നം– കെ. ​ദാ​മോ​ദ​ര​നും സ്റ്റാ​ലി​ന്‍ വി​മ​ര്‍ശ​ക​ന്‍ ആ​യി​രു​ന്നു– അ​ദ്ദേ​ഹ​ത്തെ ന​ട​പ്പു ക​മ്യൂ​ണി​സ​ത്തി​ന്റെ ശ​ത്രു​വും ‘സി.​ഐ.​എ ഏ​ജ​ന്റും’ മ​റ്റും ആ​ക്കി​യ​ത്) ഒ​രു ചെ​റു​സം​ഘം (‘ഇ​രു​പ​തി​ലെ ഒ​രോ​ർ​മ’ എ​ന്ന ഒ​രു സ​മീ​പ​കാ​ല ക​വി​ത​യി​ല്‍ ഞാ​ന്‍ ആ ​കാ​ലം ഓ​ര്‍ക്കു​ന്നു​ണ്ട്, ആ ​മ​നു​ഷ്യ​രെ​യും) ഉ​ണ്ടാ​യി​രു​ന്നു. അ​യ്യ​പ്പ​പ്പ​ണി​ക്ക​രു​ടെ സ്വ​യം അ​ദൃ​ശ്യ​മാ​ക്കു​ന്ന സാ​ന്നി​ധ്യ​ത്തി​ല്‍ ക​വി​ത​യും നാ​ട​ക​വും (നാ​ട​ക​ക്ക​ള​രി​ക​ള്‍ ഓ​ര്‍ക്കു​ക) നി​രൂ​പ​ണ​വും പു​തു​ക്കാ​ന്‍ ഉ​ദ്യ​മി​ക്കു​ന്ന, അ​ക്കാ​ല​ത്ത് ‘ആ​ധു​നി​ക​ര്‍’ എ​ന്ന് പ്ര​ശം​സി​ക്ക​പ്പെ​ടു​ക​യും പ​രി​ഹ​സി​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്ന മ​റ്റൊ​രു സം​ഘ​വും.

ഞാ​ന്‍ ര​ണ്ടി​ട​ത്തും ജി​ജ്ഞാ​സ​യോ​ടെ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ര​ണ്ടു കൂ​ട്ട​രും എ​നി​ക്ക് പ​ല​ത​രം ഉ​ള്‍ക്കാ​ഴ്ച​ക​ളും പാ​ഠ​ങ്ങ​ളും ന​ല്‍കി. ഞാ​ന്‍ ബ്രെ​ഹ്റ്റി​നെ​ക്കു​റി​ച്ച് ആ​ദ്യം അ​റി​യു​ന്ന​ത് ഗോ​വി​ന്ദ​ന്റെ സ​മീ​ക്ഷ​യി​ല്‍ നി​ന്നാ​ണ്; നെ​രൂ​ദ​യെ​ക്കു​റി​ച്ചോ അ​യ്യ​പ്പ​പ്പ​ണി​ക്ക​രു​ടെ കേ​ര​ള​ക​വി​ത​യി​ല്‍നി​ന്നും. (പി​ന്നീ​ട് അ​വ​രു​ടെ ഇം​ഗ്ലീ​ഷി​ല്‍ ല​ഭ്യ​മാ​യ എ​ല്ലാ കൃ​തി​ക​ളും ഞാ​ന്‍ വാ​യി​ച്ചു, ചി​ല​ത് പ​രി​ഭാ​ഷ​യും ചെ​യ്തു) ഇ​തി​നു പ്ര​തീ​കാ​ത്മ​ക​മാ​യ ഒ​രു പ്രാ​ധാ​ന്യ​വും ഉ​ണ്ടെ​ന്ന് ഇ​പ്പോ​ള്‍ തോ​ന്നു​ന്നു. ര​ണ്ടു ത​രം സൗ​ന്ദ​ര്യ​ബോ​ധ​ങ്ങ​ളാണ് അ​വ​രി​ല്‍, അ​വ​രെ അ​വ​ത​രി​പ്പി​ച്ച​വ​രി​ല്‍ എ​ന്ന പോ​ലെ​ത​ന്നെ, പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് അ​വ​രെ സ​മ​ന്വ​യി​ക്കു​ക സാ​ധ്യ​മാ​ണെ​ന്ന് ഞാ​ന്‍ ക​ണ്ടെ​ത്തി.

അ​പ്പോ​ഴൊ​ക്കെ മ​ല​യാ​ള ക​വി​ത​യു​ടെ പാ​ര​മ്പ​ര്യ​ത്തെ​ക്കു​റി​ച്ച് ഞാ​ന്‍ തി​ക​ച്ചും ബോ​ധ​വാ​നാ​യി​രു​ന്നു. വൈ​ലോ​പ്പി​ള്ളി​യു​ടെ​യും ഇ​ട​ശ്ശേ​രി​യു​ടെ​യും വാ​യ​ന​ക്കാ​ര​ന്‍ മാ​ത്ര​മ​ല്ല ഗൃ​ഹ​സ​ന്ദ​ര്‍ശ​ക​ന്‍കൂ​ടി ആ​യി​രു​ന്നു ഞാ​ന്‍. ആ​ശാ​ന്റെ​യും കു​ഞ്ഞി​രാ​മ​ന്‍ നാ​യ​രു​ടെ​യും വാ​യ​ന​ക്കാ​ര​ന്‍. ഒ​പ്പം പെ​ന്‍ഗ്വി​ന്‍-​പെ​ലി​ക്ക​ന്‍ ആ​ധു​നി​ക ക​വി​താ പു​സ്ത​ക പ​ര​മ്പ​ര​യു​ടെ വാ​യ​ന വി​ദ്യാ​ർ​ഥി കാ​ല​ത്തേ ആ​രം​ഭി​ച്ചി​രു​ന്നു. ക്ര​മേ​ണ മ​റ്റു ഭാ​ഷ​ക​ളി​ലെ ഇ​ന്ത്യ​ന്‍ ക​വി​ക​ളു​മാ​യി പ​രി​ച​യ​ത്തി​ലാ​യി. പ​രി​ഭാ​ഷ​ക​ള്‍ വാ​യി​ച്ചു. അ​ങ്ങ​നെ മ​ല​യാ​ളി- ഇ​ന്ത്യ​ന്‍- ലോ​ക- ക​വി​ത​ക​ളു​ടെ മൂ​ന്നു പാ​ര​മ്പ​ര്യ​ങ്ങ​ളും എ​ന്റെ ര​ക്ത​ത്തി​ല്‍ ക​ട​ന്നു​കൂ​ടി എ​ന്നു​പ​റ​ഞ്ഞ് ചു​രു​ക്കു​ക​യാ​വും ന​ന്ന്. ഹോ​മ​റും വെ​ര്‍ജി​ലും ഷേ​ക്‌​സ്പി​യ​റും കാ​ളി​ദാ​സ​നും വാ​ല്മീ​കി​യും വ്യാ​സ​നും അ​പ്പോ​ഴൊ​ക്കെ പി​റ​കി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പി​ന്നെ നോ​വ​ലി​സ്റ്റു​ക​ള്‍, നാ​ട​ക​കൃ​ത്തു​ക്ക​ള്‍, ചി​ത്ര​കാ​ര​ന്മാ​ര്‍, ശി​ൽ​പി​ക​ള്‍, സം​ഗീ​ത​ജ്ഞ​ര്‍. ക​ല​ക്ക് വാ​സ​ന വേ​ണം എ​ന്നും അ​തുമാ​ത്രം പോ​രെ​ന്നും ഒ​രേസ​മ​യം നി​ര​ന്ത​രം ഓ​ർ​മി​പ്പി​ച്ച​വ​ര്‍.

 

സാ​ഹി​ത്യ​ത്തി​ന്റെ പ​ല മേ​ഖ​ല​ക​ളി​ലും താ​ങ്ക​ള്‍ ര​ച​ന​ക​ള്‍ നി​ര്‍വ​ഹി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ക​വി​ത​യെ മു​ഖ്യ​മാ​യി എ​ടു​ക്കാ​ന്‍ പ്ര​ത്യേ​കി​ച്ച് കാ​ര​ണ​മു​ണ്ടോ?

ക​വി​ത എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സ​മ്പൂ​ർ​ണ​മാ​യ ആ​വി​ഷ്‌​കാ​ര​മാ​ണ്, ഭാ​ഷ​യു​ടെ ഏ​റ്റ​വും സാ​ന്ദ്ര​വും സ​ർ​ഗാ​ത്മ​ക​വു​മാ​യ രൂ​പ​വും. എ​ന്റെ മാ​റി വ​രു​ന്ന മാ​ന​സി​കാ​വ​സ്ഥ​ക​ളെ​യും പ​ലത​രം അ​നു​ഭ​വ​ങ്ങ​ളെ​യും സ​മീ​പ​ന​ങ്ങ​ളെ​യും സ​മീ​പ​സ്ഥ​വും ദൂ​ര​സ്ഥ​വു​മാ​യ കാ​ഴ്ച​ക​ളെ​യും ഇ​തു​പോ​ലെ പി​ടി​ച്ചെ​ടു​ക്കാ​വു​ന്ന മ​റ്റൊ​രു രൂ​പ​വും ഞാ​ന്‍ ക​ണ്ടി​ട്ടി​ല്ല. ഇ​ത് ത​ന്നെ​യാ​വാം മ​റ്റു സാ​ഹി​ത്യ ഗ​ണ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ര്‍ക്കും പ​റ​യാ​നു​ണ്ടാ​വു​ക. ക​വി​ത​യി​ല്‍ എ​നി​ക്ക് എ​ന്നോ​ടും, അ​പ​ര​രോ​ടും (അ​ഥ​വാ സ​മൂ​ഹ​ത്തോ​ടും) പ്ര​കൃ​തി​യോ​ടും പ്ര​പ​ഞ്ച​ത്തോ​ടും സം​വ​ദി​ക്കാം. ആ​രും ആ ​സം​ഭാ​ഷ​ണ​ങ്ങ​ളി​ല്‍ വൈ​രു​ധ്യം കാ​ണു​ക​യി​ല്ല. ഒ​പ്പം എ​നി​ക്ക് ഭാ​ഷ​യി​ല്‍ നി​ര​ന്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്താം, ഓ​രോ സൃ​ഷ്ടി​യെ​യും ക​വി​ത​യാ​ക്കി നി​ര്‍ത്തി​ക്കൊ​ണ്ടു​ത​ന്നെ. എ​നി​ക്ക് ഇ​ഷ്ട​മു​ള്ളി​ട​ത്തേ​ക്ക് യാ​ത്രചെ​യ്യാം, ഭാ​വ​ന​യെ സാ​മാ​ന്യ​യു​ക്തി​യി​ല്‍നി​ന്നും സ്വ​ത​ന്ത്ര​മാ​ക്കാം.

എ​നി​ക്ക് പ​ല​രാ​യി, പ​ല​താ​യി, മാ​റാം: ആ​റാം നൂ​റ്റാ​ണ്ടി​ലെ ഒ​രു യാ​ത്രി​ക​നോ ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ലെ ഒ​രു റോ​ബോ​ട്ടോ, ക​ട​ലി​ലെ നാ​വി​ക​നോ, മ​ര​മോ പ​ക്ഷി​യോ സിം​ഹ​മോ മാ​നോ ഒ​രു സ്മാ​ര​ക​ശി​ല​യോ ഏ​തെ​ങ്കി​ലും ഭാ​ഷ​യി​ലെ ഒ​ര​ക്ഷ​ര​മോ, എ​ന്തും. പ​ഞ്ചേ​ന്ദ്രി​യ​ങ്ങ​ളെ​യും വി​രു​ന്നൂ​ട്ടാം, പ​റ​ക്കു​ക​യോ നീ​ന്തു​ക​യോ ചെ​യ്യാം, ദൈ​വ​മോ അ​സു​ര​നോ മ​നു​ഷ്യ​നോ മാ​ലാ​ഖ​യോ ചെ​കു​ത്താ​നോ ആ​കാം. ഈ ​സ്വാ​ത​ന്ത്ര്യം മ​റ്റു സാ​ഹി​ത്യ രൂ​പ​ങ്ങ​ളി​ല്‍ എ​നി​ക്ക് കി​ട്ടു​ന്നി​ല്ല, അ​ത് കി​ട്ടു​ന്ന​വ​ര്‍ തീ​ര്‍ച്ച​യാ​യും ഉ​ണ്ടാ​കാ​മെ​ങ്കി​ലും അ​വ​യു​ടെ ഘ​ട​ന​ക​ള്‍ പു​തു​ക്കി​പ്പ​ണി​യു​ക എ​ളു​പ്പ​മ​ല്ല.

ക​വി​ക്ക് ക​വി​ത അ​നു​ഭ​വി​പ്പി​ക്കേ​ണ്ട ബാ​ധ്യ​ത​യേ ഉ​ള്ളൂ, അ​തി​നാ​വ​ശ്യ​മാ​യ​തെ​ല്ലാം, ശ​ബ്ദ​വും അ​ക്ഷ​ര​വും വാ​ക്കും ഘ​ട​ന​യും വൃ​ത്ത​വും ഗ​ദ്യ​വും കൊ​ണ്ടു​ചെ​യ്യു​ക​യും. ഒ​രു ക​ത്തി​നെ​യോ ഒ​രു പ​ട്ടി​ക​യെ​യോ ഒ​രു പ​ര​സ്യ​ത്തെ​യോ ഒ​രു പ്ര​സ്താ​വ​ത്തെ​യോ ഒ​രു ക​ഥ​യെ​യോ, ഭാ​വ​ന​യു​ടെ ന​വീ​ന​തകൊ​ണ്ട് ക​വി​ത​യാ​ക്കി മാ​റ്റാ​ന്‍ ഒ​രു യ​ഥാ​ര്‍ഥ ക​വി​ക്ക് ക​ഴി​യും എ​ന്ന​തി​ന് എ​ത്ര​യോ ഉ​ദാ​ഹ​ര​ണ​ങ്ങ​ള്‍ ലോ​ക​ഭാ​ഷ​ക​ളി​ല്‍ ഉ​ണ്ട്. ഒ​രു കാ​ല​ത്ത് ക​വി​ത​യാ​യി ഗ​ണി​ക്ക​പ്പെ​ടാ​ത്ത പ​ല​തും മ​റ്റൊ​രു കാ​ല​ത്ത് ക​വി​ത​യു​ടെ മാ​തൃ​ക​യാ​യി മാ​റു​ന്നു. നി​കാ​നോ​ര്‍ പാ​ര്‍റാ പ​റ​ഞ്ഞ​തു​പോ​ലെ ക​വി​ക​ള്‍ ഏ​തു രൂ​പ​വും ഉ​പ​യോ​ഗി​ക്കാ​ന്‍ സ്വ​ത​ന്ത്ര​രാ​ണ്; ‘‘ഒ​ഴി​ഞ്ഞ പേ​ജി​ല്‍ മു​ന്നേ​റ​ണം എ​ന്നു മാ​ത്രം.''

സ​മാ​ധാ​ന​ത്തി​ന്റെ ക​ല​യാ​ണ് ക​വി​ത​യെ​ന്നു പ​റ​യു​മ്പോ​ഴും അ​ത് പ്ര​തി​രോ​ധ​ത്തി​ന്റെ ക​ല കൂ​ടി​യാ​ണ് എ​ന്നും വി​വ​ക്ഷി​ക്ക​പ്പെ​ടു​ന്നു. താ​ങ്ക​ളു​ടെ വീ​ക്ഷ​ണ​ത്തി​ല്‍ ഈ ​ര​ണ്ടു പ്ര​സ്താ​വ​ന​ക​ളേ​യും ക​വി​ത​യി​ല്‍കൂ​ടി സ​മീ​പി​ക്കു​മ്പോ​ള്‍ എ​ന്ത് തോ​ന്നു​ന്നു ?

സ​മാ​ധാ​ന​വും പ്ര​തി​രോ​ധ​വും ത​മ്മി​ല്‍ വൈ​രു​ധ്യം ഇ​ല്ലെ​ന്നു ഗാ​ന്ധി​യെ ശ്ര​ദ്ധി​ച്ചാ​ല്‍ മ​ന​സ്സി​ലാ​കും. അ​ദ്ദേ​ഹം യു​ദ്ധ​പ്രേ​മി​യോ ഹിം​സ​യു​ടെ ആ​രാ​ധ​ക​നോ ആ​യി​രു​ന്നി​ല്ലെ​ന്ന് എ​ല്ലാ​വ​ര്‍ക്കും അ​റി​യാ​മ​ല്ലോ. സ​ക്രി​യ​മാ​യ അ​ഹിം​സ​യാ​ണ് പ്ര​തി​രോ​ധം. അ​ത് ധൈ​ഷ​ണി​ക​വും പ്രാ​യോ​ഗി​ക​വും ആ​കാം. ഇ​ന്ന് ഫ​ല​സ്തീ​നും യു​ക്രെ​യ്നും വേ​ണ്ടി എ​ഴു​തു​ക​യും പാ​ടു​ക​യും പ​റ​യു​ക​യും ചെ​യ്യു​ന്ന​വ​ര്‍ സ​മാ​ധാ​ന​ത്തി​നു വേ​ണ്ടി​യു​ള്ള പ്ര​തി​രോ​ധ​ത്തി​ല്‍ ഏ​ര്‍പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. യു​ദ്ധ​ത്തി​നെ​തി​രാ​യ ചെ​റു​ത്തു​നി​ല്‍പ് സ​മാ​ധാ​ന​ത്തി​നു വേ​ണ്ടി​യു​ള്ള പ്ര​തി​രോ​ധം ത​ന്നെ. ലോ​ക​ച​രി​ത്ര​ത്തി​ല്‍ ഉ​ട​നീ​ളം അ​ത്ത​രം പ്ര​തി​രോ​ധ​ങ്ങ​ളു​ടെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളു​ണ്ട്.

 

മകൾ സബിതക്കൊപ്പം,ഭാര്യ ബിന്ദുവിന് ഒപ്പം

മകൾ സബിതക്കൊപ്പം,ഭാര്യ ബിന്ദുവിന് ഒപ്പം

വ​സ​ന്ത​ത്തി​ന്റെ ഇ​ടി​മു​ഴ​ക്ക​ത്തി​ന്റെ ഒ​രു കാ​ല​ഘ​ട്ട​ത്തി​ല്‍ നി​ര്‍വ​ഹി​ച്ച ര​ച​ന​ക​ളി​ല്‍നി​ന്നും പു​തി​യ കാ​ല​ത്തി​ലേ​ക്ക് ര​ച​ന​ക​ള്‍ ക​ട​ന്ന​പ്പോ​ള്‍ താ​ങ്ക​ളു​ടെ കാ​വ്യ​ര​ച​ന​യി​ല്‍ പ്ര​ക​ട​മാ​യ മാ​റ്റം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് തോ​ന്നി​യി​ട്ടു​ണ്ടോ?

പ്ര​തി​രോ​ധ​ത്തി​ന്റെ ഒ​രു ധ​മ​നി എ​ന്നും എ​ന്റെ ക​വി​ത​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. വി​പ്ല​വം ആ​സ​ന്നം എ​ന്ന് (വെ​റു​തെ​യെ​ങ്കി​ലും) തോ​ന്നി​ച്ച ഒ​ന്ന​ര പ​തി​റ്റാ​ണ്ടു​കാ​ലം അ​ത് കൂ​ടു​ത​ൽ പ്ര​ക​ട​മാ​യി എ​ന്ന് പ​റ​യാം. എ​ന്നാ​ല്‍, ഞാ​ന്‍ ‘വി​പ്ല​വ​ക​വി​ത’ എ​ന്ന് വി​ളി​ക്കാ​വു​ന്ന ഒ​ന്നും എ​ഴു​തി​യി​ട്ടി​ല്ല. അ​ക്കാ​ല​ത്തു ക​ലാ​കൗ​മു​ദി​യി​ല്‍ വ​ന്ന ‘പീ​ഡ​ന​കാ​ല’​മെ​ന്ന ക​വി​ത​ക്ക് ആ​മു​ഖ​മാ​യി ഞാ​ന്‍ പ​റ​ഞ്ഞു: ‘‘ഞാ​ന്‍ പീ​ഡ​ന​കാ​ല​ത്തി​ന്റെ ക​വി​യാ​ണ് സ​ഹോ​ദ​രാ, വി​പ്ല​വ​കാ​ല​ത്തി​ന്റെ ക​വി​ക​ള്‍ എ​നി​ക്ക് പി​റ​കേ വ​രു​ന്നു’’ എ​ന്ന്. ആ​ദ്യ​കാ​ല​ത്തെ ‘ഓ​പ്പോ​ള്‍’, ‘വി​യ​റ്റ്‌​നാം’ തു​ട​ങ്ങി​യ ക​വി​ത​ക​ള്‍ മുത​ല്‍ ഇ​യ്യി​ടെ എ​ഴു​തി​യ ‘തോ​റ്റ​വ​രു​ടെ ചി​ത്ര​കാ​ര​ന്‍’ വ​രെ ഒ​രു ആ​ധാ​രശ്രു​തി​യാ​യി ആ ​പീ​ഡ​ന​ബോ​ധം ഉ​​െണ്ടന്ന് എ​ന്റെ ക​വി​ത​ക​ളെ പി​ന്തു​ട​രു​ന്ന​വ​ര്‍ക്ക​റി​യാം.

ക​വി അ​ന്നും ഇ​ന്നും ‘രു​ദി​താ​നു​സാ​രി’ ത​ന്നെ. രോ​ദ​നം ചി​ല​പ്പോ​ള്‍ ആ​ത്മ​ദുഃ​ഖ​ത്തി​ല്‍ നി​ന്നാ​വാം, ചി​ല​പ്പോ​ള്‍ പ​ര​ദുഃ​ഖ​ത്തി​ല്‍ല്‍നി​ന്ന്, ചി​ല​പ്പോ​ള്‍ നെ​ടു​വീ​ര്‍പ്പാ​കാം, ചി​ല​പ്പോ​ള്‍ രോ​ഷ​ജ്വാ​ല. അ​ടി​സ്ഥാ​ന​പ​ര​മാ​യ ഒ​രു നീ​തി​ബോ​ധ​ത്തി​ല്‍നി​ന്ന് വ​രു​ന്ന​താ​ണ് അ​ത്, അ​തു​കൊ​ണ്ട് അ​ത് വ​ർ​ഗീ​സ് കൊ​ല്ല​പ്പെ​ട്ടാ​ലും രാ​ജ​ന്‍ കൊ​ല്ല​പ്പെ​ട്ടാ​ലും ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ കൊ​ല്ല​പ്പെ​ട്ടാ​ലും അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ടാ​ലും മ​ധു ആ​ക്ര​മി​ക്ക​പ്പെ​ട്ടാ​ലും നി​ര്‍ഭ​യ അ​പ​മാ​നി​ക്ക​പ്പെ​ട്ടാ​ലും ഗസ്സ​യി​ല്‍ കു​ഞ്ഞു​ങ്ങ​ള്‍ കൊ​ല്ല​പ്പെ​ട്ടാ​ലും (ഇ​വ​യെ​ല്ലാം എ​ന്റെ ക​വി​ത​ക്ക് വി​ഷ​യമാ​യി​ട്ടു​ണ്ട്, ബോ​ധ​പൂ​ർ​വ​മ​ല്ല, ചി​ല​ത് ക​വി​ത​യാ​കു​ന്നു, ചി​ല​ത് മ​റ്റുരീ​തി​ക​ളി​ല്‍ ആ​വി​ഷ്‌​കൃ​ത​മാ​കു​ന്നു എ​ന്നേ​യു​ള്ളൂ) അ​വ​യെ ക്രൂ​ര​മാ​യ ഹിം​സ​യാ​യി തി​രി​ച്ച​റി​യു​ന്നു.

ചി​ല​പ്പോ​ള്‍ ഞാ​ന്‍ ക​ട​ലാ​സ് മാ​റ്റി​വെ​ച്ച് സി.​കെ. ജാ​നു​വി​ന്റെ കൂ​ടെ നി​ൽ​പു​സ​മ​ര​ത്തി​ല്‍ ഭൗ​തി​ക​മാ​യി ചേ​രു​ന്നു, അ​ല്ലെ​ങ്കി​ല്‍ വാ​ള​യാ​റി​ല്‍ ആ​ക്ര​മി​ച്ചു കൊ​ല്ല​പ്പെ​ട്ട പെ​ണ്‍കു​ട്ടി​ക​ള്‍ക്ക് നീ​തി ല​ഭി​ക്കാ​നു​ള്ള സ​മ​ര​ത്തി​ല്‍ പോ​യി സു​ഹൃ​ത്തു​ക്ക​ള്‍ക്കൊ​പ്പം ഇ​രി​ക്കു​ന്നു, ചി​ല​പ്പോ​ള്‍ ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ള്‍ക്കെ​തി​രാ​യ പ്ര​സ്താ​വ​ന​ക​ളി​ല്‍ ഒ​പ്പു​വെ​ക്കു​ന്നു, ചി​ല​പ്പോ​ള്‍ സ്ഥാ​ന​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കു​ന്നു.

ഇ​വ​യെ​ല്ലാം ഒ​രൊ​റ്റ പ്ര​തി​രോ​ധ​ത്തി​ന്റെ പ​ല രൂ​പ​ങ്ങ​ളാ​ണ്. ക​വി​ത എ​ന്നും നി​ല​നി​ൽ​ക്കു​മെ​ന്ന മി​ഥ്യാ​പ്ര​തീ​ക്ഷ​യി​ല്‍ ഇ​തി​ഹാ​സ​ങ്ങ​ള്‍ പു​ന​രെ​ഴു​തു​ന്ന ആ​ള​ല്ല ഞാ​ന്‍; എ​ഴു​തു​ന്ന​തി​ല്‍ മ​നു​ഷ്യാ​വ​സ്ഥ​യു​ടെ പ്ര​തി​ഫ​ല​ന​മു​ണ്ടെ​ങ്കി​ല്‍, അ​തൊ​രു ചെ​റു​സം​ഭ​വ​ത്തെ​ക്കു​റി​ച്ചാ​യാ​ലും, അ​തി​ന്റെ സ​ത്യം എ​ന്നും പ്ര​സ​ക്ത​മാ​യി​രി​ക്കും. ആ​ത്യ​ന്തി​ക​മാ​യി ഇ​വ​യെ​ല്ലാം ഹിം​സ​ക്കെ​തി​രാ​യ പ്ര​തി​രോ​ധ​ങ്ങ​ളാ​ണ്. വി​പ്ല​വ​ങ്ങ​ളി​ല്‍പോ​ലും ഹിം​സ വേ​ണ്ടി​വ​രു​ന്ന​ത് ജ​ന​ങ്ങ​ളെ കൂ​ടെനി​ര്‍ത്താ​ന്‍ ക​ഴി​യാ​ത്ത​പ്പോ​ഴാ​ണ്. ഗാ​ന്ധി​ക്ക് അ​ധി​നി​വേ​ശ​ വി​രു​ദ്ധ സ​മ​രം അ​ഹിം​സാ​ത്മ​ക​മാ​യി ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​ത് ജ​ന​ങ്ങ​ള്‍ ഒ​പ്പം അ​ണി​നി​ര​ന്ന​തു​കൊ​ണ്ടാ​ണ്. ല​ക്ഷം ല​ക്ഷം ആ​ളു​ക​ളെ ‘പി​ന്നാ​ലേ’ നി​ര​ത്തു​ക​യ​ല്ല, ഓ​രോ​രു​ത്ത​രെ​യും, മ​ത-ജാ​തി-ലിം​ഗ-വ​ർ​ണ-വ​ർ​ഗ ഭേ​ദ​മി​ല്ലാ​തെ പോ​രാ​ളി​യാ​യി സ്വ​യം തി​രി​ച്ച​റി​യാ​ന്‍ പ​ര്യാ​പ്ത​രാ​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം ചെ​യ്ത​ത്.

‘എ​ഴു​ത്ത​ച്ഛ​ന്‍ എ​ഴു​തു​മ്പോ​ള്‍ എ​ഴു​ത്ത് അ​ച്ഛ​നാ​യ് മാ​റു​ന്നു, പി​ന്നെ അ​ച്ഛ​ന്‍ എ​ഴു​ത്താ​യും’ എ​ന്ന് താ​ങ്ക​ള്‍ ക​വി​ത​യി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ലെ ക​വി​ത​ക​ള്‍ നി​രീ​ക്ഷി​ക്കു​മ്പോ​ള്‍ ഈ ​ദ​ര്‍ശ​ന​ത്തി​നു താ​ങ്ക​ള്‍ സാ​ധ്യ​ത കാ​ണു​ന്നു​ണ്ടോ?

ഈ ​വ​രി​ക​ള്‍ താ​ങ്ക​ള്‍ക്കു അ​റി​യാ​വു​ന്ന പോ​ലെ, എ​ന്റെ, അ​ര നൂ​റ്റാ​ണ്ടി​നു മു​മ്പ് ‘മാ​തൃ​ഭൂ​മി’​യി​ല്‍ വ​ന്ന, ആ​ദ്യ​ക​വി​ത​യു​ടെ അ​വ​സാ​ന​വ​രി​ക​ളാ​ണ്. ഒ​രു വെ​ളി​പാ​ടു​പോ​ലെ വ​ന്ന വ​രി​ക​ള്‍. ക​വി​താ​ര​ച​ന​യു​ടെ മു​ഹൂ​ര്‍ത്ത​ത്തി​ല്‍ ക​വി​ത സ്വ​ത​ന്ത്ര​യാ​യി ക​വി​യെ നി​യ​ന്ത്രി​ക്കാ​ന്‍ തു​ട​ങ്ങു​ന്നു, ക​വി ക​വി​ത ത​ന്നെ​യാ​യി വ്യ​ത്യ​സ്ത​മാ​യ സ്വ​ത്വം ഇ​ല്ലാ​ത്ത​പോ​ലെ അ​ലി​ഞ്ഞുപോ​കു​ന്നു. പ്ര​ചോ​ദ​ന​ത്തി​ന്റെ തീ​ക്ഷ്ണ മു​ഹൂ​ര്‍ത്ത​ങ്ങ​ളി​ല്‍ മാ​ത്രം സം​ഭ​വി​ക്കു​ന്ന​താ​ണ് ഇ​ത്. ക​വി​ത​യെ വെ​റും കൗ​ശ​ല​മാ​യോ പ​ദ്യ​നി​ർ​മാ​ണ​മാ​യോ സ​മൂ​ഹ​ത്തി​ന്റെ അം​ഗീ​കാ​ര​ത്തി​നും പ്ര​ശ​സ്തി​ക്കു​മു​ള്ള ഉ​പ​ക​ര​ണ​മാ​യോ കൊ​ണ്ടു​ന​ട​ക്കു​ന്ന​വ​ര്‍ക്ക് അ​ത്ത​രം നി​മി​ഷ​ങ്ങ​ള്‍ അ​നു​ഭ​വി​ക്കാ​ന്‍ വി​ധി​യി​ല്ല.

എ​ക്കാ​ല​വും ഒ​രു ഭൂ​രി​പ​ക്ഷ​ത്തി​ന്റെ അ​വ​സ്ഥ അ​താ​യി​രു​ന്നി​ട്ടു​ണ്ട്, ഇ​ന്ന് അ​വ​രു​ടെ എ​ണ്ണം കൂ​ടി​യി​ട്ടു​ണ്ട് എ​ന്നേ​യു​ള്ളൂ. പ്ര​ചോ​ദി​ത​മാ​യ ഒ​രു വ​രി​ക്കു​വേ​ണ്ടി ന​മു​ക്ക് ഒ​രു ല​വ​ണ​സ​മു​ദ്രം മു​ഴു​വ​ന്‍ കു​ടി​ച്ചു​വ​റ്റി​ക്കേ​ണ്ടി വ​രു​ന്നു. എ​ന്റെ പ്രി​യ മ​ല​യാ​ള ക​വി​ക​ളെ​ക്കു​റി​ച്ചെ​ല്ലാം ഞാ​ന്‍ ക​വി​ത​ക​ള്‍ എ​ഴു​തി​യി​ട്ടു​ണ്ട്. അ​വ​രി​ലൂ​ടെ ഞാ​ന്‍ ആ ​അ​പൂ​ർ​വ മു​ഹൂ​ര്‍ത്ത​ങ്ങ​ള്‍ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

 

ലോ​ക​ക​വി​ത​ക​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ല​യാ​ള ഭാ​ഷ​യി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​ത് താ​ങ്ക​ളാ​ണ് എ​ന്ന് തോ​ന്നു​ന്നു. അ​തി​ല്‍ കൂ​ടു​ത​ലും നെ​രൂ​ദ​യു​ടെ ക​വി​ത​ക​ളു​മാ​ണ​ല്ലോ. എ​ന്താ​ണ് താ​ങ്ക​ളെ നെ​രൂ​ദ​യു​മാ​യി ഏ​റെ അ​ടു​പ്പി​ച്ച​ത്?

ആ​രാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ലോ​ക​ക​വി​ത​ക​ള്‍ മ​ല​യാ​ള​ത്തി​ല്‍ പ​രി​ഭാ​ഷ ചെ​യ്ത​ത് എ​ന്ന് എ​നി​ക്ക​റി​യി​ല്ല. കു​റെ ക​വി​ത​ക​ള്‍ ഞാ​ന്‍ ചെ​യ്തി​ട്ടു​ണ്ട്, ര​ണ്ടാ​യി​രം പേ​ജി​ലേ​റെ. അ​തി​ല്‍ എ​ട്ടു ശ​ത​മാ​നം നെ​രൂ​ദ​യു​ടെ ക​വി​ത​ക​ള്‍ ആ​കാം. നെ​രൂ​ദ​യു​ടെ ഇ​രു​പ​തു പ്ര​ണ​യ​ക​വി​ത​ക​ളും ഒ​രു നി​രാ​ശ​താ​ഗീ​ത​വും എ​ന്ന ആ​ദ്യ​കാ​ല​കൃ​തി​ക്ക് അ​മേ​രി​ക്ക​ന്‍ ക​വി റോ​ബ​ര്‍ട്ട് ബ്ലൈ ​ചെ​യ്ത പ​രി​ഭാ​ഷ എ​നി​ക്ക് അ​യ​ച്ചു​ത​ന്ന​ത് അ​യ്യ​പ്പ​പ്പ​ണി​ക്ക​ര്‍ ആ​യി​രു​ന്നു. അ​താ​ണ് എ​ന്റെ ആ​ദ്യ​ത്തെ നെ​രൂ​ദാ പ​രി​ച​യം. ഞാ​ന്‍ അ​ന്ന് വി​ദ്യാ​ർ​ഥി​യാ​ണ്.

പി​ന്നെ എ​റ​ണാ​കു​ളം പൈ ​ആ​ന്‍ഡ് ക​മ്പ​നി​യി​ല്‍നി​ന്ന് നെ​രൂ​ദ​യു​ടെ, ക​വി ത​ന്നെ തി​ര​ഞ്ഞെ​ടു​ത്ത ക​വി​ത​ക​ളു​ടെ ദ്വി​ഭാ​ഷാ സ​മാ​ഹാ​രം. അ​യ്യ​പ്പ​പ്പ​ണി​ക്ക​ര്‍ ആ​ണ് ‘കേ​ര​ള​ക​വി​ത’ ത്രൈ​മാ​സി​ക​ത്തി​ല്‍ നെ​രൂ​ദ​യു​ടെ രാ​ഷ്ട്രീ​യ​വും അ​ല്ലാ​ത്ത​തു​മാ​യ കു​റെ ക​വി​ത​ക​ള്‍ വി​വ​ര്‍ത്ത​നം ചെ​യ്ത​ത്. പി​ന്നെ, ല​ണ്ട​നി​ല്‍ നി​ന്നാ​ണ് എ​ന്നാ​ണു ഓ​ർ​മ, നെ​രൂ​ദ​യു​ടെ ബൃ​ഹ​ത്താ​യ സ​മാ​ഹാ​ര​വും ഞാ​ന്‍ വാ​ങ്ങി. അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് പി. ​ഗോ​വി​ന്ദ​പ്പി​ള്ള ഇ​രി​ഞ്ഞാ​ല​ക്കു​ട​യി​ലെ എ​ന്റെ വാ​ട​ക​വീ​ട്ടി​ല്‍ വ​ന്നു ഗ്ര​ന്ഥ​ശാ​ലാ സ​ഹ​ക​ര​ണ സം​ഘ​ത്തി​നു​വേ​ണ്ടി നെ​രൂ​ദ​യു​ടെ കു​റെ ക​വി​ത​ക​ള്‍ പ​രി​ഭാ​ഷ ചെ​യ്തു​കൊ​ടു​ക്കാ​മോ എ​ന്ന് ചോ​ദി​ച്ചു.

ഒ​ഴി​വു​കാ​ലം ആ​യി​രു​ന്നു. ഒ​രു ത​പ​സ്യപോ​ലെ ഞാ​ന്‍ കു​റെ ക​വി​ത​ക​ള്‍ ത​ർ​ജ​മ ചെ​യ്തു. പി​ന്നെ പ​ണി​ക്ക​ര്‍ മു​മ്പ് ചെ​യ്തി​രു​ന്ന​തും ഒ​രു അ​വ​താ​രി​ക​യും അ​ഭി​മു​ഖ​വും ചേ​ര്‍ത്ത് പു​സ്ത​ക​മാ​യി എ​ഡി​റ്റ് ചെ​യ്തു​കൊ​ടു​ത്തു. അ​തി​നു​പി​ന്നെ പ​ല പ​തി​പ്പു​ക​ള്‍ ഉ​ണ്ടാ​യി, പ​ല പ്ര​സാ​ധ​ക​രി​ല്‍ നി​ന്നാ​യി. ഓ​രോ പ​തി​പ്പി​ലും പു​തി​യ ക​വി​ത​ക​ള്‍ ഞാ​ന്‍ ചെ​യ്തു​കൊ​ണ്ടി​രു​ന്നു, മാ​തൃ​ഭൂ​മി പ​തി​പ്പി​ല്‍ ചി​ല​ത് എ​ന്റെ മ​ക​ള്‍ സ​ബി​ത​യും പ​രി​ഭാ​ഷ ചെ​യ്തു. സ​മീ​പ​കാ​ല​ത്ത് നേ​ര​ത്തെ പ​റ​ഞ്ഞ ആ​ദ്യ​കാ​ല ക​വി​ത​ക​ള്‍ ഗ്രീ​ന്‍ ബു​ക്‌​സി​നു​വേ​ണ്ടി ചെ​യ്തു. എ​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ടം നെ​രൂ​ദ​യു​ടെ ‘ഓ​ഡു​ക​ള്‍, അ​ഥ​വാ സ്തു​തി​ഗീ​ത​ങ്ങ​ള്‍’ ആ​ണ്. അ​വ ല​ളി​ത​വും പ​ക്വ​വു​മാ​ണ്.

പ്ര​പ​ഞ്ച​വു​മാ​യി ത​ന്മ​യീ​ഭ​വി​ച്ച ഒ​രാ​ള്‍ക്ക് മാ​ത്രം എ​ഴു​താ​ന്‍ ക​ഴി​യു​ന്ന​ത്. എ​ന്നെ ആ ​ക​വി​യി​ലേ​ക്ക് ആ​ക​ര്‍ഷി​ച്ച പ്ര​ധാ​ന ഘ​ട​കം നെ​രൂ​ദ ഒ​രു സ​മ്പൂ​ർ​ണ​ക​വി​യു​ടെ മാ​തൃ​ക​യാ​ണ് എ​ന്ന​താ​ണ്. പ്ര​കൃ​തി, പ്ര​ണ​യം, സ​മൂ​ഹം, പ്ര​പ​ഞ്ചം: ഇ​വ​യെ എ​ല്ലാം പു​തു​ക്കു​ന്ന ഭാ​ഷ. എ​ന്റെ ക​വി​താ​രീ​തി​ക​ള്‍ പ​ല​താ​ണ്, നെ​രൂ​ദ​യി​ല്‍നി​ന്നും ഏ​റെ ദൂ​രെ​യും. പ​ക്ഷേ, ഇ​മേ​ജി​ന്റെയും (ബിം​ബം)​ രൂ​പ​ക​ത്തി​ന്റെ​യും ശ​ക്തി​യും ലാ​വ​ണ്യ​വും എ​ന്നെ മ​ന​സ്സി​ലാ​ക്കി​ത്ത​ന്ന​വ​രി​ല്‍ ഒ​രു പ്ര​ധാ​നി അ​ദ്ദേ​ഹം ത​ന്നെ.

 

മ​ല​യാ​ള​ഭാ​ഷ​യെ​പ്പ​റ്റി ക​വി​ത​ക​ള്‍ എ​ഴു​തി​യ ആ​ളാ​ണ് താ​ങ്ക​ള്‍. പു​തി​യ കാ​ല​ഘ​ട്ട​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നുപോ​ലും മ​ല​യാ​ളം പ​ടി​ക്കു പു​റ​ത്താ​കു​മ്പോ​ള്‍ എ​ന്തു​പ​റ​യാ​ന്‍ തോ​ന്നു​ന്നു? പു​തി​യ പാ​ഠ്യ​ക്ര​മം മ​ല​യാ​ള അ​ക്ഷ​ര​മ​റി​യാ​ത്ത ഒ​രു ത​ല​മു​റ​യെ സൃ​ഷ്ടി​ച്ചു എ​ന്ന് അ​ഭി​പ്രാ​യ​മു​ണ്ടോ?

മാ​തൃ​ഭാ​ഷ ഇ​ല്ലാ​തി​രി​ക്കു​ന്ന​ത് അ​മ്മ ഇ​ല്ലാ​തി​രി​ക്കു​ന്ന​തുപോ​ലെ ത​ന്നെ ഒ​രു അ​ര​ക്ഷി​ത​മാ​യ മാ​ന​സി​കാ​വ​സ്ഥ സൃ​ഷ്ടി​ക്കും. അ​തു​കൊ​ണ്ട് ഭാ​ഷാ​പ​ഠ​നം ഒ​രു മാ​ന​സി​കാ​വ​ശ്യ​മാ​ണ്. നി​യോ ലി​ബ​റ​ല്‍ കാ​ല​ത്തി​ന്റെ ക​രി​യ​റി​സം എ​ന്തി​ലും ഭൗ​തി​ക​മാ​യ പ്ര​യോ​ജ​നം മാ​ത്ര​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പു​തി​യ ക​വി​ക​ള്‍ ധാ​രാ​ള​മാ​യി എ​നി​ക്ക് ക​വി​ത​ക​ള്‍– ചി​ല​പ്പോ​ള്‍ ക​ഥ, ലേ​ഖ​നം മു​ത​ലാ​യ​വ​യും– അ​യ​ച്ചുത​രാ​റു​ണ്ട്. അ​വ​യി​ല്‍ ഞാ​ന്‍ ആ​ദ്യം നോ​ക്കു​ന്ന ഒ​രു കാ​ര്യം അ​ക്ഷ​ര​ത്തെ​റ്റു​ക​ള്‍ ഉ​ണ്ടോ എ​ന്നാ​ണ്.

ഞാ​ന്‍ പ​റ​യു​ന്ന​ത് സം​സാ​ര​ഭാ​ഷ​ക​ളും സ​മു​ദാ​യ​ഭാ​ഷ​ക​ളും ഗോ​ത്ര​ഭാ​ഷ​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ചു ക​വി​ത എ​ഴു​തു​ന്ന​വ​രെ​പ്പ​റ്റി​യ​ല്ല; മാ​ന​ക​ഭാ​ഷ​യി​ലാ​ണ് ത​ങ്ങ​ള്‍ എ​ഴു​തു​ന്ന​ത് എ​ന്ന് ധ​രി​ക്കു​ന്ന​വ​രെ​പ്പ​റ്റി​യാ​ണ്. അ​പ്പോ​ള്‍ സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ ഭാ​ഷാ​പ​ഠ​നം ശ​രി​യാ​യ രീ​തി​യി​ല്‍ ന​ട​ക്കു​ന്നി​ല്ല എ​ന്നു​വേ​ണം ഊ​ഹി​ക്കാ​ന്‍. സം​സാ​ര​ഭാ​ഷ, പ​ത്ര​ഭാ​ഷ, പ്ര​സം​ഗ ഭാ​ഷ, സാ​ഹി​ത്യ​ഭാ​ഷ, വി​ജ്ഞാ​ന​ഭാ​ഷ, പ​ല​ത​രം വാ​മൊ​ഴി​ക​ള്‍, ഇ​വ​ക്കൊ​പ്പം മാ​ന​ക​ഭാ​ഷ​യും നി​ല​നി​ന്നാ​ലേ ഒ​രു ഭാ​ഷ നി​ല​നി​ല്‍ക്കൂ എ​ന്ന് ഭാ​ഷാ ശാ​സ്ത്ര​ജ്ഞ​ര്‍. മ​റ്റു ഭാ​ഷ​ക​ളെ ന​മു​ക്ക് തി​രി​ച്ച​റി​യാ​നെ​ങ്കി​ലും ഒ​രു മാ​ന​ക​ഭാ​ഷ വേ​ണം. ഞാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് സം​സ്‌​കൃ​ത​ജ​ടി​ല​മാ​യ ഭാ​ഷ​യെ അ​ല്ല​ത​ന്നെ, അ​ക്ഷ​രം തെ​റ്റാ​തെ എ​ഴു​തു​ന്ന ല​ളി​ത​മാ​യ ഭാ​ഷ​യെ​ങ്കി​ലും.

പു​തി​യ കാ​ല​ഘ​ട്ട​ത്തി​ല്‍ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ല്‍, വി​ശി​ഷ്യാ ക​വി​ത​യി​ല്‍, സ്ത്രീ​ക​ളു​ടെ ഒ​ഴു​ക്കു​ത​ന്നെ കാ​ണാ​നാ​കു​ന്നു​ണ്ട്. ഈ ​സ്ത്രീ മു​ന്നേ​റ്റം മ​ല​യാ​ള ക​വി​ത​ക്ക് ഗു​ണം ചെ​യ്യു​മെ​ന്ന് തോ​ന്നു​ന്നു​ണ്ടോ? ഈ ​ഒ​ഴു​ക്കി​ല്‍ പു​രു​ഷ​ക​വി​ക​ള്‍ അ​ട​ക്കം എ​ഴു​തു​ന്ന ന​ല്ല ക​വി​ത​ക​ള്‍ മു​ങ്ങി​പ്പോ​കു​ന്നു എ​ന്ന മു​റ​വി​ളി​ക​ളോ​ട് യോ​ജി​ക്കു​ന്നു​ണ്ടോ?

ഒ​ട്ടും യോ​ജി​ക്കു​ന്നി​ല്ല. മു​മ്പ്, എ​ഴു​തി​ക്കൊ​ണ്ടി​രു​ന്ന പ​ല സ്ത്രീ​ക​ളെ​യും അ​ദൃ​ശ്യ​രാ​ക്കി​യ പു​രു​ഷ മേ​ധാ​വി​ത്വ പാ​ര​മ്പ​ര്യം ന​മു​ക്കു​ണ്ട്. ഇ​നി​യും അ​ത് തു​ട​ര്‍ന്നു​കൂ​ടാ. സ്ത്രീ​ക​ള്‍ ധാ​രാ​ള​മാ​യി എ​ഴു​ത​ട്ടെ. ഇ​പ്പോ​ഴാ​ണ് അ​തി​നു​ള്ള സ്വാ​ത​ന്ത്ര്യ​വും സൗ​ക​ര്യ​വും അ​വ​ര്‍ക്ക് ല​ഭി​ക്കു​ന്ന​ത്. എ​ല്ലാ ലിം​ഗ​വി​ഭാ​ഗ​ങ്ങ​ളി​ലും ന​ന്നാ​യെ​ഴു​തു​ന്ന​വ​ര്‍ ഉ​ണ്ട്, മ​റി​ച്ചും. ഒ​രു ക​വി​യു​ടെ വ​ള​ര്‍ച്ച മ​റ്റൊ​രു ക​വി​ക്ക് ത​ട​സ്സം ആ​കു​മെ​ന്ന് ഞാ​ന്‍ ഒ​രി​ക്ക​ലും ക​രു​തി​യി​ട്ടി​ല്ല. പ​ല​ത​രം ക​വി​ത​ക​ള്‍ ഉ​ണ്ടാ​വ​ട്ടെ, അ​ര്‍ഹ​ത​യു​ള്ള​ത് നി​ല​നി​ല്‍ക്ക​ട്ടെ. താ​ൽ​ക്കാ​ലി​ക​മാ​യ പ്ര​ശ​സ്തി​യോ പു​ര​സ്‌​കാ​ര​ങ്ങ​ളോ സാ​ഹി​ത്യ​ബാ​ഹ്യ​മാ​യ വി​വാ​ദ​ങ്ങ​ളോ സ്ഥാ​ന​മാ​ന​ങ്ങ​ളോ ഒ​ന്നു​മ​ല്ല ക​വി​ത​യെ നി​ലനി​ര്‍ത്തു​ന്ന​ത്, ഉ​ള്‍ക്കാ​ഴ്ച​യു​ടെ ആ​ഴ​വും ഭാ​ഷ​യു​ടെ പു​തു​മ​യും സാ​ന്ദ്ര​ത​യും അ​നു​ഭ​വ​തീ​ക്ഷ്ണ​ത​യും പോ​ലെ അ​നേ​കം ഗു​ണ​ങ്ങ​ളാ​ണ്. ആ​രാ​ണ് ന​ല്ല ക​വി എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​തി​ല്‍ ലിം​ഗ​ത്തി​ന് ഒ​രു പ്രാ​ധാ​ന്യ​വും ഉ​ണ്ടാ​യി​ക്കൂ​ടാ.

2007ല്‍ ​താ​ങ്ക​ളു​ടേ​താ​യി പ്ര​സി​ദ്ധീ​ക​രി​ച്ച ‘ഉ​റ​ങ്ങു​ന്ന​വ​ര്‍ക്കു​ള്ള ക​ത്തു​ക​ള്‍’ ആ​ധു​നി​ക സ്വീ​ഡി​ഷ് ക​വി​ത​ക​ളു​ടെ പ​രി​ഭാ​ഷ​യാ​ണ​ല്ലോ. അ​തി​ന്റെ ആ​മു​ഖ​ത്തി​ല്‍ താ​ങ്ക​ള്‍ ര​ണ്ടു രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സാം​സ്‌​കാ​രി​ക വി​നി​മ​യ​ത്തെ​പ്പ​റ്റി​യും അ​ത് സൃ​ഷ്ടി​ച്ച സാ​ഹി​ത്യ​പ​രി​വ​ര്‍ത്ത​ന​ത്തെ​പ്പ​റ്റി​യും പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ത്ത​രം ഒ​രു സാം​സ്‌​കാ​രി​ക വി​നി​മ​യം പു​തി​യ ഇ​ന്ത്യ​ന്‍ സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ട​ക്കു​മെ​ന്നു തോ​ന്നു​ന്നു​ണ്ടോ?

‘സം​ബ​ന്ധ്’ എ​ന്നാ​യി​രു​ന്നു ആ ​ഇ​ന്‍ഡോ-​സ്വീ​ഡി​ഷ് സാം​സ്‌​കാ​രി​ക​ വി​നി​മ​യ പ​രി​പാ​ടി​യു​ടെ പേ​ര്. അ​ത് സ്വീ​ഡ​നി​ലെ ഒ​രു സ്വ​കാ​ര്യ​സ്ഥാ​പ​നം സ്‌​പോ​ണ്‍സ​ര്‍ ചെ​യ്ത​താ​ണ്. ആ​ദ്യം അ​ങ്ങോ​ട്ട് കു​റെ ഇ​ന്ത്യ​ന്‍ ക​വി​ത​ക​ളു​ടെ പ​രി​ഭാ​ഷ ന​ട​ന്നു, പി​ന്നെ ഇ​ങ്ങോ​ട്ട് സ്വീ​ഡി​ഷ് ക​വി​ത​ക​ളു​ടെ​യും. സ്റ്റോ​ക്ഹോ​മി​ലും ഡ​ല്‍ഹി​യി​ലും കോ​വ​ള​ത്തും ചി​ല ശി​ൽ​പ​ശാ​ല​ക​ള്‍ ന​ട​ന്നു. സ്വീ​ഡി​ഷ് ഭാ​ഷ​യി​ലെ​യും മ​ല​യാ​ളം ഉ​ള്‍പ്പെ​ടെ ചി​ല ഇ​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ലെ​യും ക​വി​ക​ള്‍ അ​വ​യി​ല്‍ പ​ങ്കെ​ടു​ത്തു.

ചി​ല കാ​വ്യോ​ത്സ​വ​ങ്ങ​ളി​ല്‍ ക​വി​താ​പ​രി​ഭാ​ഷ​ക​ള്‍ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. പ​ണം നി​ല​ച്ച​പ്പോ​ള്‍ യാ​ത്ര​ക​ള്‍ അ​സാ​ധ്യ​മാ​യി, അ​തി​നു നേ​തൃ​ത്വം ന​ല്‍കി​യി​രു​ന്ന റ്റൊ​മാ​സ് ലൊ​ഫ്സ്‌​ട്രോം എ​ന്ന ക​വി അ​കാ​ല​ത്തി​ല്‍ മ​രി​ച്ചു​പോ​വു​ക​യും ചെ​യ്തു. അ​ത്ത​രം സാം​സ്‌​കാ​രി​ക​വി​നി​മ​യ​ങ്ങ​ള്‍ വെ​യി​ല്‍സ്, അ​യ​ര്‍ല​ൻ​ഡ്, ഇം​ഗ്ല​ണ്ട് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​മാ​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്, ചി​ല​ത് ഇ​പ്പോ​ഴും തു​ട​രു​ന്നു​മു​ണ്ട്. ഇ​തി​ന്റെ പ്ര​ധാ​ന​മാ​യ മു​ന്‍ വ്യ​വ​സ്ഥ സാ​ഹി​ത്യ​ത്തി​ലും സം​സ്‌​കാ​ര​ത്തി​ലും താ​ൽ​പ​ര്യ​മു​ള്ള ഭ​ര​ണ​കൂ​ട​ങ്ങ​ളും അ​വ​ക്ക് അ​ക്കാ​ര്യ​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക പി​ന്തു​ണ ന​ല്‍കു​ന്ന സ്ഥാ​പ​ന​ങ്ങ​ളും ഉ​ണ്ടാ​വു​ക എ​ന്ന​താ​ണ്. ന​മ്മെ മു​ഴു​വ​ന്‍ മ​ധ്യ​കാ​ല​ത്തേ​ക്ക് ആ​ട്ടി​​െത്ത​ളി​ക്കു​ന്ന ഒ​രു ഭ​ര​ണ​കൂ​ടം ആ​ധു​നി​ക ലോ​ക​ക​വി​ത​യി​ല്‍ താ​ൽ​പ​ര്യ​മെ​ടു​ക്കു​ക എ​ന്ന​ത് സം​ഭ​വ്യ​മ​ല്ല ത​ന്നെ. സ​ത്യം പ​റ​യു​ന്ന ക​വി​ത​യെ അ​വ​ര്‍ ഭ​യ​പ്പെ​ടു​ന്നു എ​ന്ന​താ​ണ് സ​ത്യം.

 

ക​വി​ത അ​സ്തി​ത്വം എ​ന്ന വി​സ്മ​യ​ത്തി​ന്റെ​യും ദൈ​വ​ത്തി​ലേ​ക്കു​ള്ള അ​ക​ല​ത്തി​ന്റെ​യും സാ​ക്ഷ്യ​മാ​യാ​ണ് ഓ​സ്റ്റ​ണ്‍ സ്യോ​സ്ട്രാ​ന്‍സ് കാ​ണു​ന്ന​ത്. വി​ശ്വാ​സ​മെ​ന്നാ​ല്‍ ആ​ശ്വാ​സ​മ​ല്ല, നി​ര​ന്ത​ര​മാ​യ ചോ​ദ്യം ചെ​യ്യ​ല്‍ ആ​ണെ​ന്ന് ക​വി വി​ശ്വ​സി​ക്കു​ന്നു. ആ​ധു​നി​ക ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യാ​വ​സ്ഥ​യി​ല്‍ ഒ​രു ക​വി​ക്ക് ഈ ​വി​ശ്വാ​സ​ത്തി​ന്റെ ബ​ല​ത്തി​ല്‍ ക​വി​ത​യെ​ഴു​താ​ന്‍ പ​റ്റു​മെ​ന്ന് തോ​ന്നു​ന്നു​ണ്ടോ?

അ​സ്തി​ത്വം എ​ന്ന വി​സ്മ​യ​ത്തി​ന്റെ സാ​ക്ഷ്യ​മാ​ണ് എ​ന്നും ക​വി​ത. ആ ​വി​സ്മ​യ​ത്തെ മു​ഴു​വ​നാ​യി ചു​രു​ള​ഴി​ക്കു​ക അ​സാ​ധ്യ​മാ​യ​തു​കൊ​ണ്ടാ​ണ് അ​ത് ദൈ​വ​ത്തി​ലേ​ക്കു​ള്ള അ​ക​ല​ത്തി​ന്റെ​യും അ​ള​വു​കോ​ല്‍ ആ​യി​രി​ക്കു​ന്ന​ത്. ദൈ​വം എ​ന്ന​തി​ന് ഇ​വി​ടെ പ്ര​പ​ഞ്ച​ത്തി​ന്റെ അ​ന​ന്ത​വി​സ്മ​യം എ​ന്ന അ​ര്‍ഥം ന​ല്‍കി​യാ​ല്‍ മ​തി. ചോ​ദ്യം ചെ​യ്യ​ലി​ലൂ​ടെ​യാ​ണ് മ​നു​ഷ്യ​ര്‍ എ​ല്ലാ അ​റി​വും പു​രോ​ഗ​തി​യും നേ​ടി​യി​ട്ടു​ള്ള​ത്. ത​ന്റേ​ട​മു​ള്ള ക​വി​ക്ക് ഇ​ന്നും അ​ത് സാ​ധ്യ​മാ​ണ്. അ​ത് തെ​ളി​യി​ക്കു​ന്ന​വ​ര്‍ മാ​ത്ര​മാ​ണ് ഇ​ന്ന​ത്തെ സ​ത്യ​സ​ന്ധ​രാ​യ ക​വി​ക​ള്‍.

ആ​ധു​നി​ക മ​ല​യാ​ള ക​വി​ത​യി​ല്‍ കോ​ക്ക​സ്സു​ക​ളു​ടെ അ​നാ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടെ​ന്ന ആ​ക്ഷേ​പം ഉ​യ​രു​മ്പോ​ള്‍ താ​ങ്ക​ളു​ടെ പ്ര​തി​ക​ര​ണം എ​പ്ര​കാ​ര​മാ​ണ് ?

താ​ങ്ക​ള്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് ഭാ​വു​ക​ത്വം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സാ​ഹോ​ദ​ര്യ​ങ്ങ​ള്‍ ആ​ണെ​ങ്കി​ല്‍ അ​ത് എ​ന്നും ഉ​ണ്ടാ​യി​രു​ന്നു. ‘കേ​ര​ള​ക​വി​ത’​ക്കു​ ചു​റ്റും ഉ​ണ്ടാ​യ കൂ​ട്ടാ​യ്മ അ​ങ്ങ​നെ ഒ​ന്നാ​യി​രു​ന്നു. പ​ക്ഷേ, അ​ത് ആ​രെ​യും പു​റ​ത്തു​നി​ര്‍ത്തു​ന്ന ഒ​ന്നാ​യി​രു​ന്നി​ല്ല, മു​തി​ര്‍ന്ന എ​ഴു​ത്തു​കാ​രെ അം​ഗീ​ക​രി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടു ത​ന്നെ​യാ​ണ് പു​തി​യ രീ​തി​യി​ല്‍ ക​വി​ത​യെ​ഴു​താ​ന്‍ ഞ​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്. തൊ​ണ്ണൂ​റു​ക​ളി​ല്‍ എ​ന്ന​പോ​ലെ ക​വി​ത പു​തു​ക്ക​പ്പെ​ട്ട​പ്പോ​ഴൊ​ക്കെ അ​ത്ത​രം കൂ​ട്ടാ​യ്മ​ക​ള്‍, മ​ല​യാ​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല, ലോ​ക​മെ​മ്പാ​ടും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ന്ന്, വി​ശേ​ഷി​ച്ചും സൈ​ബ​റി​ട​ങ്ങ​ള്‍ തു​റ​ന്ന​ശേ​ഷം, ഒ​രു പാ​ട് ഗ്രൂ​പ്പു​ക​ള്‍ ഉ​യ​ര്‍ന്നു​വ​രു​ക​യും സ​മാ​ഹാ​ര​ങ്ങ​ള്‍ ഇ​റ​ക്കു​ക​യും മ​റ്റും ചെ​യ്യു​ന്ന​ത് കാ​ണു​ന്നു​ണ്ട്.

ചി​ല​ര്‍ എ​ന്നോ​ട് ഒ​രു ക​വി​ത ചേ​ര്‍ത്തു​കൊ​ള്ള​ട്ടെ എ​ന്ന് ചോ​ദി​ച്ചാ​ല്‍ ഞാ​ന്‍ അ​നു​വാ​ദം ന​ൽ​കാ​റു​മു​ണ്ട്. എ​നി​ക്ക് ഒ​ഴി​ഞ്ഞി​രു​ന്ന് എ​ന്റെ ക​വി​ത എ​ഴു​താ​നാ​ണ് ഇ​ഷ്ടം, ഞാ​ന്‍ ആ ​തി​ര​ക്കി​ലേ​ക്കി​ല്ല. എ​നി​ക്ക് അ​ഞ്ഞൂ​റ് ആ​സ്വാ​ദ​ക​ര്‍ ഉ​ണ്ടെ​ങ്കി​ല്‍ ധാ​രാ​ളം. ഒ​രു​ത​രം അ​സം​തൃ​പ്തി​യും ആ​വ​ലാ​തി​യും ഇ​ല്ല. അ​തെ​ല്ലാം വ​രു​ന്ന​ത് ന​മ്മു​ടെ വ്യ​വ​സ്ഥി​തി​യു​ടെ മു​ഖ​മു​ദ്ര​യാ​യ കി​ട​മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ്. പ​ക്ഷേ, ഞാ​ന്‍ ക​ണ്ണു​തു​റ​ന്നു ത​ന്നെ​യാ​ണി​രി​ക്കു​ന്ന​ത്. അ​ങ്ങു​മി​ങ്ങും പു​തി​യ ശ​ബ്ദ​ങ്ങ​ളും രീ​തി​ക​ളും ഉ​ണ്ടാ​കു​ന്നു​ണ്ട്. എ​ല്ലാ​വ​രും എ​ഴു​ത​ട്ടെ, ശ​ക്തി​യു​ള്ള​ത് അ​തി​ജീ​വി​ക്ക​ട്ടെ. ത​ങ്ങ​ളു​ടെ കാ​ല​ത്ത് പ്ര​ശ​സ്ത​രാ​യി​രു​ന്ന, വ​ലി​യ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി​യി​രു​ന്ന, എ​ത്ര​യോ എ​ഴു​ത്തു​കാ​രെ ലോ​കം മ​റ​ന്നു​ക​ഴി​ഞ്ഞു, നൊ​ബേ​ല്‍ സ​മ്മാ​ന ജേ​താ​ക്ക​ള്‍ ഉ​ള്‍പ്പെ​ടെ.

കാ​ല​ത്തി​ന്റെ വി​വേ​ക​ത്തി​ല്‍ അ​വി​ശ്വ​സി​ക്കാ​ന്‍ ഞാ​ന്‍ കാ​ര​ണം കാ​ണു​ന്നി​ല്ല. ബ​ഹ​ളം കൂ​ട്ടി​യ​തു​കൊ​ണ്ട് കാ​ര്യ​വു​മി​ല്ല, ത​ൽ​ക്കാ​ലം ശ്ര​ദ്ധ​നേ​ടാം എ​ന്നു​മാ​ത്രം. പ​ല​ര്‍ക്കും അ​തേ വേ​ണ്ടൂ എ​ന്നും തോ​ന്നി​യി​ട്ടു​ണ്ട്. അ​തി​നും അ​വ​ര്‍ക്ക് അ​വ​കാ​ശ​മു​ണ്ട്.

സാ​ഹി​ത്യോ​ത്സ​വ​ങ്ങ​ള്‍ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന് പ്ര​ത്യേ​കി​ച്ച് ഗു​ണം ചെ​യ്യും എ​ന്ന് ക​രു​തു​ന്നു​ണ്ടോ?

സാ​ഹി​ത്യോ​ത്സ​വ​ങ്ങ​ള്‍ എ​ന്തെ​ല്ലാ​മാ​ണ് ചെ​യ്യു​ന്ന​ത് എ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു ഈ ​ചോ​ദ്യം. ആ​ദ്യ​മാ​യി, ത​ങ്ങ​ള്‍ വാ​യി​ച്ചി​രു​ന്ന, അ​ഥ​വാ വാ​യി​ക്കു​ന്ന, എ​ഴു​ത്തു​കാ​രി​ല്‍ ചി​ല​രെ നേ​രി​ട്ട് കാ​ണാ​നും കേ​ള്‍ക്കാ​നും അ​വ​രു​മാ​യി സം​ഭാ​ഷ​ണ​ത്തി​ല്‍ ഏ​ര്‍പ്പെ​ടാ​നും അ​വ അ​വ​സ​രം ന​ല്‍കു​ന്നു, ചി​ല​പ്പോ​ള്‍ പ​ല ഭാ​ഷ​ക​ളി​ലും നി​ന്നു​ള്ള പു​തി​യ എ​ഴു​ത്തു​കാ​രെ​യും. എ​ഴു​ത്തു​കാ​ര്‍ക്ക് അ​ന്യോ​ന്യം പ​രി​ച​യ​പ്പെ​ടാ​നും കേ​ള്‍ക്കാ​നു​മു​ള്ള അ​വ​സ​ര​ങ്ങ​ള്‍കൂ​ടി​യാ​ണ് സാ​ഹി​ത്യോ​ത്സ​വ​ങ്ങ​ള്‍. അ​വ പ​ല​പ്പോ​ഴും ന​ല്ല സൗ​ഹൃ​ദ​ങ്ങ​ളി​ലേ​ക്കും ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ലേ​ക്കും അ​ന്യോ​ന്യ വി​വ​ര്‍ത്ത​ന​ങ്ങ​ളി​ലേ​ക്കും ഇ​ത​ര​ഭാ​ഷാ സാ​ഹി​ത്യ​പ​രി​ച​യ​ത്തി​ലേ​ക്കും എ​ല്ലാം ന​യി​ച്ചേ​ക്കാം. സ​മാ​ന്ത​ര​മാ​യി​ത്ത​ന്നെ ശ്രോ​താ​ക്ക​ളു​ടെ ആ​ശ​യ​വി​നി​മ​യ​ങ്ങ​ളും അ​ഭി​പ്രാ​യ രൂ​പവത്ക​ര​ണ​ങ്ങ​ളും സൗ​ഹൃ​ദ​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു​ണ്ട്.

പ​ല​പ്പോ​ഴും അ​ര​ങ്ങി​ല്‍ ന​ട​ക്കു​ന്ന​ത്ര ത​ന്നെ​യോ അ​തി​ലേ​റെ​യോ പ്ര​ധാ​ന​മാ​കാ​റു​ണ്ട് അ​ര​ങ്ങി​നു വെ​ളി​യി​ല്‍ ന​ട​ക്കു​ന്ന എ​ഴു​ത്തു​കാ​രു​ടെ​യും വാ​യ​ന​ക്കാ​രു​ടെ​യും ആ​ശ​യ​ക്കൈ​മാ​റ്റ​ങ്ങ​ള്‍ എ​ന്നാ​ണ് ആ​റു ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ പ്ര​മു​ഖ സാ​ഹി​ത്യോ​ത്സ​വ​ങ്ങ​ളി​ല്‍ പ​ല​തി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ള്ള എ​ന്റെ അ​നു​ഭ​വം. അ​പ്പോ​ള്‍ വ​ള​രെ പ്ര​ത്യ​ക്ഷ​മാ​യി സാ​ഹി​ത്യ​ത്തെ വ​ള​ര്‍ത്തു​ക​യ​ല്ല ഇ​ത്ത​രം കൂ​ടി​ച്ചേ​ര​ലു​ക​ള്‍ ചെ​യ്യു​ന്ന​ത്. അ​ത് അ​വ​യു​ടെ ല​ക്ഷ്യ​മേ അ​ല്ലെ​ന്നു വ​രാം. എ​ന്നാ​ല്‍, സാ​ഹി​ത്യ​ത്തെ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ലും അ​ഭി​രു​ചി​യും ഭാ​വു​ക​ത്വ​വും വ​ള​ര്‍ത്തു​ക​യും മാ​റ്റു​ക​യും ചെ​യ്യു​ന്ന​തി​ലും അ​വ​ക്ക് പ​ങ്കു​വ​ഹി​ക്കാ​നാ​വും.

യു​വ​ജ​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ സാ​ഹി​ത്യ താ​ൽ​പ​ര്യം വ​ള​ര്‍ത്താ​നും അ​വ സ​ഹാ​യി​ക്കും. അ​വ​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​രും ആ​രെ​യും നി​ര്‍ബ​ന്ധി​ക്കു​ന്നി​ല്ല, മു​റി​യി​ല്‍ ഇ​രു​ന്നു വാ​യി​ച്ചാ​ല്‍ മ​തി എ​ന്ന് അ​ഭി​പ്രാ​യം ഉ​ള്ള​വ​ര്‍ ഉ​ണ്ടാ​കാം, അ​വ​ര്‍ക്ക് തീ​ര്‍ച്ച​യാ​യും അ​ത് ചെ​യ്യാ​മ​ല്ലോ, അ​തി​നു ഉ​ത്സ​വ​ങ്ങ​ള്‍ ത​ട​സ്സ​മ​ല്ല. മ​റി​ച്ച്, പ​ല പ്ര​സാ​ധ​ക​രു​ടെ​യും പു​സ്ത​ക​ങ്ങ​ള്‍ ഒ​രു സ്ഥ​ല​ത്ത് ല​ഭ്യ​മാ​ക്കാ​ന്‍ അ​വ വേ​ദി ആ​കാ​റു​മു​ണ്ട്. സാ​ഹി​ത്യോ​ത്സ​വ​ങ്ങ​ള്‍ ഏ​താ​യാ​ലും സാ​ഹി​ത്യ​ത്തി​ന് ദോ​ഷം ചെ​യ്യു​ന്നു എ​ന്ന് എ​നി​ക്ക് അ​ഭി​പ്രാ​യ​മി​ല്ല.

സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ പ്ര​വ​ര്‍ത്ത​ക​നാ​യി​രു​ന്ന താ​ങ്ക​ള്‍ ആ​ധു​നി​ക ഇ​ന്ത്യ​യി​ലെ ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ളെ എ​ങ്ങ​നെ നോ​ക്കി​ക്കാ​ണു​ന്നു? ന​വ​ലി​ബ​റ​ലി​സ​ത്തി​ന്റെ സ്വാ​ധീ​നം ഇ​ന്ത്യ​ന്‍ ഇ​ട​തു​പ​ക്ഷ​ത്തെ മ​ലീ​മ​സ​മാ​ക്കി എ​ന്ന് ക​രു​തു​ന്നു​ണ്ടോ?

ഇ​നി ലോ​ക​ത്ത് പ​ഴ​യപോ​ലു​ള്ള വ​ലി​യ വി​പ്ല​വ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ക വ​യ്യ. അ​വ അ​ഭി​ല​ഷ​ണീ​യ​മാ​ണോ എ​ന്നുപോ​ലും സം​ശ​യി​പ്പി​ക്കു​ന്ന​താ​ണ് റ​ഷ്യ, ചൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​നു​ഭ​വ​ങ്ങ​ള്‍. തീ​ര്‍ച്ച​യാ​യും അ​വ അ​തി​ദാ​രി​ദ്ര്യം ഇ​ല്ലാ​താ​ക്കി​യി​ട്ടു​ണ്ട്, അ​തൊ​രു വ​ലി​യ കാ​ര്യ​വു​മാ​ണ്. സാം​സ്‌​കാ​രി​ക​മാ​യി നോ​ക്കി​യാ​ല്‍, വി​പ്ല​വ​ത്തി​ന് മു​മ്പു​ള്ള കാ​ല​ത്താ​ണ് പു​തി​യ ഉ​ണ​ര്‍വു​ക​ള്‍ അ​ധി​ക​വും ഉ​ണ്ടാ​യി​ക്കാ​ണു​ന്ന​ത്. അ​തി​നു​കാ​ര​ണം സാ​ഹി​ത്യ​ത്തി​നും ക​ല​ക്കും ചി​ന്ത​ക്കും വ​ള​രാ​നും മാ​റാ​നും സ്വാ​ത​ന്ത്ര്യം ഒ​രു അ​നി​വാ​ര്യ​വ്യ​വ​സ്ഥ​യാ​ണ് എ​ന്ന​താ​ണ്. അ​തു​കൊ​ണ്ട് സ​മ​ത്വം, സ്വാ​ത​ന്ത്ര്യം, ജ​നാ​ധി​പ​ത്യം ഇ​വ ഒ​ന്നി​ച്ച് പു​ല​രു​ന്ന വ്യ​വ​സ്ഥി​തി​യാ​ണ് ആ​വ​ശ്യം. അ​തി​നു വ​ലി​യ മാ​തൃ​ക​ക​ള്‍ ലോ​ക​ത്തി​ല്ല.

അ​ടു​ത്ത് വ​രു​ന്ന​ത് സ്‌​കാ​ന്റി​നേ​വി​യ​ന്‍ രാ​ജ്യ​ങ്ങ​ളാ​ണ്. ഇ​ന്ന് ഏ​റെ​യും രാ​ജ്യ​ങ്ങ​ള്‍ പി​ന്തു​ട​രു​ന്ന​ത് മു​ത​ലാ​ളി​ത്ത​ത്തെ ആ​ണ്; ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ അ​ധി​ക​വും സ​മ​ഗ്രാ​ധി​പ​ത്യ​പ​ര​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ പ​ല​പ്പോ​ഴും പ്ര​ഹ​സ​ന​ങ്ങ​ള്‍ മാ​ത്രം, ഇ​യ്യി​ടെ റ​ഷ്യ​യി​ല്‍ ന​ട​ന്ന​തു​പോ​ലെ. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലൂ​ടെ​യാ​ണ് ഫാ​ഷി​സ്റ്റു​ക​ളും അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യി​ട്ടു​ള്ള​ത് എ​ന്ന് ച​രി​ത്രം പ​ഠി​പ്പി​ക്കു​ന്നു, അ​തു​കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ള്ള​തു​കൊ​ണ്ടുമാ​ത്രം ഒ​രു നാ​ടും ജ​നാ​ധി​പ​ത്യ​രാ​ജ്യം ആ​കു​ന്നി​ല്ല. സ​മ​ത്വ​വും ജ​നാ​ധി​പ​ത്യ​വും അ​ന്യോ​ന്യം പോ​ഷി​പ്പി​ക്കു​ന്നി​ട​ത്തു മാ​ത്ര​മേ സ്വാ​ത​ന്ത്ര്യം സാ​ർ​ഥ​ക​മാ​വൂ. ജാ​തി​വ്യ​വ​സ്ഥ നി​ല​നി​ല്‍ക്കു​ന്നി​ട​ത്തോ​ളം ഇ​ന്ത്യ​യി​ല്‍ ജ​നാ​ധി​പ​ത്യം സാ​ധ്യ​മ​ല്ലെ​ന്ന് അം​ബേ​ദ്ക​ര്‍ പ​റ​ഞ്ഞ​ത് തി​ക​ച്ചും ശ​രി​യാ​ണ്.

അ​തി​ന്റെ കൂ​ടെ വ​ർ​ഗ​വ്യ​വ​സ്ഥകൂ​ടി ആ​കു​മ്പോ​ള്‍ അ​ത് കൂ​ടു​ത​ല്‍ ദു​ഷ്‌​ക​ര​മാ​കു​ന്നു. ചൂ​ഷ​ക​വ​ർ​ഗം ലോ​കം മു​ഴു​വ​ന്‍ വ​ള​ര്‍ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ഇ​ന്ത്യ പോ​ലെ​യു​ള്ള ഒ​രു ഫെ​ഡ​റ​ല്‍ സം​വി​ധാ​ന​ത്തി​ല്‍ (അ​തു​ത​ന്നെ​യും ഇ​ന്ന് വെ​ല്ലു​വി​ളി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു) നി​ല​നി​ല്‍ക്കു​ന്ന വ്യ​വ​സ്ഥ​ക്ക​ക​ത്തു​നി​ന്ന് മാ​ത്ര​മേ സോ​ഷ്യ​ലി​സ്റ്റ് ക​ക്ഷി​ക​ള്‍ക്കു​പോ​ലും പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ക​ഴി​യൂ. എ​ങ്ങ​നെ ജൈ​വ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലൂ​ടെ അ​വ​ബോ​ധ​ത്തെ​യും ജ​ന​ത​യെ​യും വ്യ​വ​സ്ഥ​യെ​യും മാ​റ്റാ​ന്‍ ക​ഴി​യു​മെ​ന്ന അ​ന്വേ​ഷ​ണ​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്. ഇ​ന്ത്യ​യി​ലെ സോ​ഷ്യ​ലി​സ്റ്റ് പ്ര​സ്ഥാ​ന​ങ്ങ​ള്‍ അ​തി​ല്‍ മു​ഴു​വ​ന്‍ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന് ഞാ​ന്‍ പ​റ​യു​ക​യി​ല്ല.

സ്വാ​ത​ന്ത്ര്യം ല​ഭി​ക്കു​മ്പോ​ഴു​ള്ള അ​വ​സ്ഥ​യി​ല്‍നി​ന്ന് നാം ​അ​ൽ​പ​മൊ​ക്കെ മു​ന്നോ​ട്ടു​പോ​യി​ട്ടു​ണ്ട്; ലി​ബ​റ​ല്‍ ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ പ​രി​ഷ്‌​കാ​ര​ങ്ങ​ളും ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളും ചേ​ര്‍ന്നാ​ണ് ഈ ​ചെ​റി​യ പു​രോ​ഗ​തി​യെ​ങ്കി​ലും സാ​ധ്യ​മാ​ക്കി​യ​ത്. ഇ​ന്ന് കോ​ർ​പ​റേ​റ്റ് മു​ത​ലാ​ളി​ത്ത​വും സ​വ​ർ​ണ ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​വും ചേ​ര്‍ന്ന് നാം ​ന​ട​ത്തി​യ ചെ​റി​യ മു​ന്നേ​റ്റ​ങ്ങ​ള്‍പോ​ലും നി​ഷ്ഫ​ല​മാ​ക്കു​ക​യും ന​മ്മെ ഇ​രു​ണ്ട കാ​ല​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ന്ത്യ​യി​ല്‍ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ങ്ങ​ളെ ദു​ർ​ബ​ല​മാ​ക്കി​യ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ള്‍ ഇ​വ​യാ​ണെ​ന്ന് ഞാ​ന്‍ വി​ചാ​രി​ക്കു​ന്നു:

1. ജാ​തി​വ്യ​വ​സ്ഥ​യു​ടെ ആ​ഴ​വും സ്വാ​ധീ​ന​വും തി​രി​ച്ച​റി​യാ​ത്ത വ​ർ​ഗ​മാ​ത്ര​സ​മീ​പ​നം.

2. നി​ല​നി​ല്‍ക്കു​ന്ന വ്യ​വ​സ്ഥ​ക്ക​ക​ത്ത് എ​ങ്ങ​നെ അ​തി​നെ ത​ക​ര്‍ക്കു​ന്ന വി​ധം ഒ​രു കീ​ഴാ​ള സ​മീ​പ​നം വി​ക​സി​പ്പി​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള അ​വ്യ​ക്ത​ത.

3. മാ​ര്‍ക്‌​സി​നോ​ടൊ​പ്പം ഇ​ന്ത്യ​ന്‍ വ്യ​വ​സ്ഥ​യി​ല്‍ ഗാ​ന്ധി, അം​ബേ​ദ്ക​ര്‍ എ​ന്നി​വ​രു​ടെ പ്രാ​ധാ​ന്യം തി​രി​ച്ച​റി​യാ​തെ പോ​യ​ത്.

4. റ​ഷ്യ, ചൈ​ന മു​ത​ലാ​യ രാ​ജ്യ​ങ്ങ​ളു​ടെ സ​മ്പ്ര​ദാ​യ​ങ്ങ​ള്‍, പ​ല​ത​ര​ത്തി​ലും വ്യ​ത്യ​സ്ത​മാ​യ ഇ​ന്ത്യ​യി​ല്‍ അ​തേ​പ​ടി ന​ട​പ്പാ​ക്കാം എ​ന്ന ആ​ദ്യ​കാ​ല​ വ്യാ​മോ​ഹം.

5. ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള സ​മീ​പ​ന​ത്തി​ലെ അ​വ്യ​ക്ത​ത​ക​ള്‍, അ​ത് ഒ​രു ല​ക്ഷ്യം മാ​ത്ര​മാ​ണെ​ന്നും ഇ​പ്പോ​ള്‍ നി​ല​നി​ല്‍ക്കു​ന്ന ഒ​ന്ന​ല്ലെ​ന്നും അ​ത് യ​ഥാ​ര്‍ഥ​മാ​ക​ണ​മെ​ങ്കി​ല്‍ അ​ദൃ​ശ്യ​രാ​യ മ​നു​ഷ്യ​രെ ദൃ​ശ്യ​രാ​ക്കാ​നും എ​ല്ലാ​ത​രം ചൂ​ഷ​ണ​ങ്ങ​ളും ജ​ന്മി​ത്തം, മു​ത​ലാ​ളി​ത്തം, പു​രു​ഷ മേ​ധാ​വി​ത്തം, ജാ​തി-​വ​ർ​ണ മേ​ധാ​വി​ത്വം- അ​നു​ഭ​വി​ക്കു​ന്ന​വ​രെ ഒ​ന്നി​ച്ച് കൊ​ണ്ടു​വ​രാ​നും അ​വ​ര്‍ക്ക് അ​ര്‍ഹ​മാ​യ പ്രാ​തി​നി​ധ്യം ന​ല്‍കാ​നും ക​ഴി​യ​ണം എ​ന്നും കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​തെ പോ​യ​ത്.

6. ഇ​ന്ത്യ​യി​ല്‍ പാ​ര്‍ട്ടി​ക​ള്‍ക്ക് പു​റ​ത്തു വ​ള​ര്‍ന്നു​വ​രു​ന്ന, മ​നു​ഷ്യാ​വ​കാ​ശ​വും സാ​മൂ​ഹി​ക​നീ​തി​യും ല​ക്ഷ്യ​മാ​ക്കി​യു​ള്ള, ജൈ​വ​പ്ര​ക്ഷോ​ഭ​ങ്ങ​ളു​മാ​യി പ​ല​പ്പോ​ഴും ഐ​ക്യ​പ്പെ​ടാ​ന്‍ ക​ഴി​യാ​തെ പോ​കു​ന്ന​ത്, ചി​ല​പ്പോ​ഴെ​ങ്കി​ലും അ​വ​യെ ശ​ത്രു​ത​യോ​ടെ കാ​ണു​ന്ന​തും.

7. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തു​കൊ​ണ്ടോ മ​റ്റു പാ​ര്‍ട്ടി​ക​ളെ അ​നു​ക​രി​ക്കു​ന്ന​തു​കൊ​ണ്ടോ വ​ന്ന​ടി​യു​ന്ന അ​ഴു​ക്കു​ക​ള്‍– അ​ധി​കാ​ര​മോ​ഹം, ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ള്‍, അ​ഴി​മ​തി.

8. ജ​ന​സേ​വ​ന​ത്തി​നു വേ​ണ്ടി​യെ​ങ്കി​ലും തു​ട​രാ​മാ​യി​രു​ന്ന ഐ​ക്യം ജ​ന​ങ്ങ​ള്‍ പ്ര​ധാ​ന​മാ​യി കാ​ണാ​ത്ത കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞു ന​ഷ്ട​പ്പെ​ടു​ത്തി​യ അ​വ​സ​ര​ങ്ങ​ള്‍.

9. പ​ല ക​മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി​ക​ൾ​ക്ക് ഇ​പ്പോ​ഴും അ​ല്ലെ​ങ്കി​ല്‍ പ്ര​ധാ​ന സ​ന്ദ​ര്‍ഭ​ങ്ങ​ളി​ലെ​ങ്കി​ലും ഒ​ന്നി​ച്ചു​നി​ല്‍ക്കാ​നും പ്ര​വ​ര്‍ത്തി​ക്കാ​നും ക​ഴി​യാ​തെ പോ​കു​ന്ന​ത്.

10. മു​മ്പ് മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍ ന​ട​ന്നപോ​ലു​ള്ള ഒ​രു വി​പ്ല​വം ഇ​ന്ത്യ​യി​ല്‍ ന​ട​ക്കി​ല്ലെ​ന്ന് ഒ​രു പ​ക്ഷേ, അ​ക​മേ മ​ന​സ്സി​ലാ​ക്കി​യി​ട്ടും ആ ​വ്യാ​മോ​ഹം ജ​ന​ങ്ങ​ളി​ല്‍ നി​ല​നി​ര്‍ത്തു​ന്ന​തും അ​തു​വ​ഴി ജ​ന​കീ​യ സ​മ​ര​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം കു​റ​ച്ചു​കാ​ണി​ക്കു​ന്ന​തും.

വെ​റു​പ്പി​ന്റെ രാ​ഷ്ട്രീ​യ​ത്തോ​ട്/​ഫാ​ഷി​സ​ത്തോ​ട് താ​ങ്ക​ള്‍ എ​ന്നും പോ​ര​ടി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ, മാ​റി​യ ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യെ പേ​ടി​ച്ച് വി​മ​ര്‍ശ​ന​ങ്ങ​ളി​ല്‍നി​ന്നും പ​ല സാ​ഹി​ത്യ​കാ​ര​ന്മാ​രും അ​ക​ന്നു​നി​ല്‍ക്കു​മ്പോ​ള്‍ ആ ​നി​ശ്ശ​ബ്ദ​ത​യോ​ട് താ​ങ്ക​ള്‍ക്ക് എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ?

നി​ര്‍ഭ​യ​ത്വം നൈ​തി​ക​ത​യു​ടെ ഭാ​ഗ​മാ​ണ്. ഭ​യ​ക്കു​ന്ന​യാ​ള്‍ക്ക് സ​ത്യം പ​റ​യാ​നാ​വി​ല്ല. സ​ത്യം പ​റ​യാ​ത്ത ആ​ള്‍ക്ക് സാ​ഹി​ത്യ​കാ​ര​നും ആ​കാ​ന്‍ ക​ഴി​യി​ല്ല. പ്ര​ലോ​ഭ​ന​ങ്ങ​ള്‍, ഭീ​ഷ​ണി​ക​ള്‍– ര​ണ്ടും സാ​ഹി​ത്യ​കാ​ര്‍ക്കെ​തി​രെ ഭ​ര​ണ​കൂ​ടം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. എം.എം. ക​ല്‍ബു​ര്‍ഗി​യും ഗൗ​രി ല​ങ്കേ​ഷും ഗോ​വി​ന്ദ് പ​ന്‍സാ​രെ​യും ന​രേ​ന്ദ്ര ധാ​ബോ​ല്‍ക്ക​റും കൊ​ല്ല​പ്പെ​ടു​ന്ന​ത് നാം ​ക​ണ്ടു. എം.എ​ഫ്. ഹു​സൈ​ന് നാ​ടു​വി​ടേ​ണ്ടി വ​ന്നു.

അ​ന​ന്ത​മൂ​ര്‍ത്തി, ഗി​രീ​ഷ് ക​ർ​ണാ​ട്, ഹ​ബീ​ബ് ത​ന്‍വീ​ര്‍ തു​ട​ങ്ങി ദേ​ശീ​യ​ത​ല​ത്തി​ല്‍ അം​ഗീ​കൃ​ത​രാ​യ എ​ത്ര​യോ പേ​ര്‍ ഭീ​ഷ​ണി​ക്ക് വി​ധേ​യ​രാ​യി. ച​രി​ത്ര​കാ​ര​ന്മാ​രു​ടെ​യും സ്വ​ത​ന്ത്ര​ചി​ന്ത​ക​രു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ര്‍ത്ത​ക​രു​ടെ​യും, അ​വ​ശേ​ഷി​ച്ച ചു​രു​ക്കം ചി​ല സ​ത്യ​സ​ന്ധ​രാ​യ മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രു​ടെ​യും കാ​ര്യം പ​റ​യേ​ണ്ട​തി​ല്ല. എ​ല്ലാ​വ​രും ത​ട​വി​ലാ​ണ് എ​ന്ന് പ​റ​യാം –ജ​യി​ലി​ല്‍, വീ​ട്ടി​ല്‍, അ​ല്ലെ​ങ്കി​ല്‍ നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​ല്‍. ഭ​ക്ഷ​ണം മു​ത​ല്‍ വി​ചാ​രം വ​രെ എ​ല്ലാം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണ്.​ അ​നേ​കം ലേ​ഖ​ന​ങ്ങ​ളി​ലും പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലും ഞാ​ന്‍ പ​റ​ഞ്ഞി​ട്ടു​ള്ള​തു​പോ​ലെ ഫാ​ഷി​സ​ത്തി​ന്റെ പൊ​തു ല​ക്ഷ​ണ​ങ്ങ​ള്‍ എ​ല്ലാം ഇ​ന്ത്യ​യി​ല്‍ ഇ​ന്ന് ദൃ​ശ്യ​മാ​ണ്.

വി​ഭ​ജ​ന രാ​ഷ്ട്രീ​യം, മ​താ​ധി​പ​ത്യം, പ്ര​തി​പ​ക്ഷ പീ​ഡ​നം, പു​രു​ഷ​ത്വ പ്ര​കീ​ര്‍ത്ത​നം, അ​സ​ത്യ​ങ്ങ​ള്‍ ആ​വ​ര്‍ത്തി​ച്ചു സ​ത്യ​മാ​ണെ​ന്ന് വ​രു​ത്ത​ല്‍, ഉ​പ​സൈ​ന്യ​ങ്ങ​ള്‍, മാ​ധ്യ​മ​നി​യ​ന്ത്ര​ണം, പ​ഴ​മ​യി​ലേ​ക്കു തി​രി​ച്ചു​പോ​ക്ക്, ച​രി​ത്രം തി​രു​ത്തി​യെ​ഴു​ത​ല്‍, സ്മാ​ര​ക ന​ശീ​ക​ര​ണം, സ്ഥാ​പ​ന​ങ്ങ​ളെ പ്ര​ത്യ​യ​ശാ​സ്ത്ര പ്ര​ചാ​ര​ണയ​ന്ത്ര​ങ്ങ​ള്‍ ആ​ക്ക​ല്‍, വി​മ​ര്‍ശ​നാ​ത്മ​ക ചി​ന്ത​യോ​ടു​ള്ള ഭ​യം, കീ​ഴ്ത്ത​ട്ടി​ലെ ജ​ന​ത​യോ​ടു​ള്ള അ​വ​ഗ​ണ​ന, അ​ൽ​പം ചി​ല ധ​നി​ക​ര്‍ക്ക് സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ല്‍ പൂ​ർ​ണ നി​യ​ന്ത്ര​ണം, ദ​രി​ദ്ര​രെ അ​തി​ദ​രി​ദ്ര​ര്‍ ആ​ക്ക​ല്‍, മ​ധ്യ​വ​ർ​ഗ പ്രീ​ണ​നം, വി​ദ്യാ​ഭ്യാ​സ​ത്തെ മാ​ന​സി​ക വി​കാ​സ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു പ​ക​രം മു​ത​ലാ​ളി​ത്ത​ത്തോ​ടു​ള്ള വി​ധേ​യ​ത്വ​വു​മാ​യി ബ​ന്ധി​ക്ക​ല്‍, പ​രി​സ്ഥി​തി ന​ശീ​ക​ര​ണം, തൊ​ഴി​ലാ​ളി-​ക​ര്‍ഷ​ക നി​യ​ന്ത്ര​ണം, ദേ​ശീ​യ​ത​യു​ടെ സ​ങ്കു​ചി​ത നി​ര്‍വ​ച​ന​വും, നി​യ​മ​ങ്ങ​ളു​ടെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യ ഉ​പ​യോ​ഗ​വും, പു​തി​യ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ നി​യ​മ​ങ്ങ​ളു​ടെ നി​ർ​മാ​ണ​വും, ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​വ​ധാ​ന​മു​ള്ള കൊ​ല.

ഒ​രു സം​ശ​യ​വും​ വേ​ണ്ടാ​ത്ത വി​ധ​ത്തി​ല്‍ ഫാ​ഷി​സം ഇ​വി​ടെ എ​ത്തി​ക്ക​ഴി​ഞ്ഞു. ഇ​ത് തി​രി​ച്ച​റി​യാ​തി​രി​ക്കാ​ന്‍ ക​ണ്ണു​തു​റ​ന്നി​രി​ക്കു​ന്ന ആ​ര്‍ക്കും ആ​വി​ല്ല, നി​ശ്ശ​ബ്ദ​ത ഇ​ന്ന് ആ​ത്മ​ഹ​ത്യ​ക്ക് തു​ല്യ​മാ​ണ്. നി​ങ്ങ​ള്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ചേ​രി​യി​ലോ ഫാ​ഷി​സ​ത്തി​ന്റെ ചേ​രി​യി​ലോ എ​ന്ന ചോ​ദ്യം പ്ര​സ​ക്ത​മാ​യി​രി​ക്കു​ന്നു. അ​തി​നു മു​ന്നി​ല്‍ ഒ​രു എ​ഴു​ത്തു​കാ​ര​നും മൗ​നിയായി​രി​ക്കാ​നാ​വി​ല്ല.

ഫാ​ഷി​സ​ത്തി​ന്റെ അ​ധീ​ശ പ്ര​ക്രി​യ​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഇ​ന്ത്യ​ന്‍ സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​തി- മ​ത- വ​ർ​ഗീ​യ ബോ​ധം പ​ട​ര്‍ത്തു​ന്ന വി​പ​ത്ത് എ​ങ്ങ​നെ ബാ​ധി​ക്കും എ​ന്നാ​ണു ക​രു​തു​ന്ന​ത് ? ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ളെ​യും മാ​നു​ഷി​ക ചി​ന്ത​ക​ളെ​യും അ​പ്ര​സ​ക്ത​മാ​ക്കി ന​വ​ലി​ബ​റ​ലി​സ​വും സാ​മ്പ​ത്തി​ക അ​ടി​മ​ത്ത​വും ഇ​ന്ത്യ​ന്‍ ജ​ന​ത​യെ എ​ങ്ങ​നെ സ്വാ​ധീ​നി​ക്കു​ന്നു എ​ന്ന് പ​റ​യാ​മോ?

ക​ണ്ണു​തു​റ​ന്നു ജീ​വി​ച്ചി​രി​ക്കു​ന്ന​വ​ര്‍ക്കെ​ല്ലാം ഇ​തി​ന​കം അ​ത് മ​ന​സ്സി​ലാ​യി​രി​ക്ക​ണം. ഇ​ന്ത്യ​യെ ഒ​രു മ​ത​രാ​ഷ്ട്ര​മാ​യി മാ​റ്റാ​നാ​ണ് ഹി​ന്ദു​ത്വവാ​ദി​ക​ളു​ടെ ശ്ര​മം. ഇ​തി​നു നൂ​റുവ​ര്‍ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട്. ഹി​ന്ദു​മ​ഹാ​സ​ഭ​യു​ടെ ഈ ​ശ്ര​മം ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ല്‍ സൃ​ഷ്ടി​ച്ച ഭീ​തി​യാ​ണ് ഇ​ന്ത്യ​യെ വി​ഭ​ജ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ഇ​ന്നു അ​തേ ഭീ​തി പു​നഃ​സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്നു. അ​ന്ന് പാ​കി​സ്താ​ന്‍ വേ​ണ്ടെ​ന്നുവെ​ച്ച് ഇ​ന്ത്യ തി​ര​ഞ്ഞെ​ടു​ത്ത മു​സ്‍ലിം​ക​ള്‍ക്കും ഇ​ത​ര ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ക്കു​മെ​തി​രാ​യി വി​ല​ക്കു​ക​ളും നി​യ​മ​ങ്ങ​ളും മ​ര​ണ​ഭീ​ഷ​ണി​ക​ളും ഉ​യ​രു​ന്നു.

ഇ​ത് മ​റു​വ​ശ​ത്തും വ​ർ​ഗീ​യ വി​കാ​രം ശ​ക്ത​മാ​ക്കു​ന്നു. ഫാ​ഷി​സം എ​ന്നും പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ള്ള​ത്, ജ​ര്‍മ​നി​യി​ല്‍ എ​ന്ന​പോ​ലെ, വം​ശീ​യ​ത​യു​ടെ​യും മു​ത​ലാ​ളി​ത്ത​ത്തി​ന്റെ​യും അ​ന്യോ​ന്യ സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യാ​ണ്. ഇ​ന്ത്യ​യി​ലും ന​വ​ലി​ബ​റ​ല്‍ മു​ത​ലാ​ളി​ത്ത​ത്തി​ന്റെ സാ​മ്പ​ത്തി​ക പി​ന്തു​ണ​യി​ല്ലാ​തെ ഹി​ന്ദു​രാ​ഷ്ട്ര​വാ​ദ​ത്തി​നു വ​ള​രാ​നാ​വി​ല്ല. ആ ​ബ​ന്ധം, ബോ​ണ്ടു​ക​ളു​ടെ വെ​ളി​പ്പെ​ട​ലി​ലൂ​ടെ ഇ​പ്പോ​ൾ കൂ​ടു​ത​ലാ​യി തു​റ​ന്നു​കാ​ട്ട​പ്പെ​ട്ടു ക​ഴി​ഞ്ഞ​ല്ലോ. മ​നു​ഷ്യാ​വ​കാ​ശ​ സൂ​ചി​ക​യി​ലും, ദാ​രി​ദ്ര്യ​സൂ​ചി​ക​യി​ലും തൊ​ഴി​ലി​ല്ലാ​യ്മ​യി​ലും എ​ല്ലാം നാം ​വ​ള​രെ പി​ന്നി​ലേ​ക്ക് പോ​യി​ക്ക​ഴി​ഞ്ഞു. അ​സ​ത്യം കൊ​ണ്ടുമാ​ത്രം അ​ധി​കാ​ര​ത്തി​ലേ​റി​യ​വ​ര്‍, പ​ക്ഷേ, അ​ധി​ക​കാ​ലം അ​തി​ജീ​വി​ച്ച ച​രി​ത്രം എ​ങ്ങു​മി​ല്ല. ഇ​ന്ന​ത്തെ ലോ​ക പ​രി​ത​സ്ഥി​തി ഫാ​ഷി​സ​ത്തി​ന് അ​നു​കൂ​ല​മാ​ണ് എ​ന്നു​മാ​ത്രം.

ജ​നാ​ധി​പ​ത്യ ഇ​ന്ത്യ വം​ശീ​യ ജ​നാ​ധി​പ​ത്യ​ത്തി​ലേ​ക്കു​ള്ള അ​പ​ക​ട​ക​ര​മാ​യ പാ​ത​യി​ലാ​ണ​ല്ലോ. ഇ​ത്ത​രം ഒ​ര​വ​സ്ഥ​യി​ല്‍ ജ​നാ​ധി​പ​ത്യ​പ​ര​മാ​യ പ്ര​തി​രോ​ധം തീ​ര്‍ക്കേ​ണ്ട​ത് സാ​ഹി​ത്യ​ധ​ർ​മ​മാ​ണ്. അ​ങ്ങ​നെ​യൊ​ന്നി​ന് ഇ​ന്ത്യ​ന്‍ സാ​ഹി​ത്യ​ത്തി​നു ക​രു​ത്തു​ണ്ടെ​ന്നു തോ​ന്നു​ന്നു​ണ്ടോ?

എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളി​ലും കീ​ഴ​ട​ങ്ങു​ന്ന​വ​രും പൊ​രു​തു​ന്ന​വ​രും ഉ​ണ്ടാ​കും. സാ​ഹി​ത്യ​ത്തി​ല്‍ കീ​ഴ​ട​ങ്ങാ​നു​ള്ള ഏ​റ്റ​വും അ​നാ​യാ​സ​മാ​യ വ​ഴി അ​രാ​ഷ്ട്രീ​യ​ത​യാ​ണ്. ഈ ​വാ​ക്കു​കൊ​ണ്ട് ഞാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് എ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ ക​ക്ഷി​യി​ല്‍ ചേ​രു​ക​യോ ചേ​രാ​തി​രി​ക്കു​ക​യോ എ​ന്ന​ല്ല, നി​ല​പാ​ടു എ​ടു​ക്കാ​തി​രി​ക്കു​ക എ​ന്നാ​ണ്. ‘‘എ​നി​ക്ക് രാ​ഷ്ട്രീ​യ​മി​ല്ല’’ എ​ന്ന​ത് പ്ര​തി​സ​ന്ധി​ക​ളി​ല്‍നി​ന്ന് ഒ​ഴി​ഞ്ഞു​ സു​ര​ക്ഷി​ത​രാ​യി​രി​ക്കാ​നു​ള്ള എ​ളു​പ്പ​വ​ഴി​യാ​ണ്. അ​ത്ത​ര​ക്കാ​ര്‍ക്ക് ശ​ത്രു​ക്ക​ളോ വി​മ​ര്‍ശ​ക​രോ ഉ​ണ്ടാ​വി​ല്ല.

അം​ഗീ​കാ​ര​ങ്ങ​ള്‍ അ​വ​രെ അ​ന്വേ​ഷി​ച്ചു​ചെ​ല്ലും. അ​നേ​കം സാ​ഹി​ത്യ ജൂ​റി​ക​ളി​ല്‍ ഇ​രു​ന്നി​ട്ടു​ള്ള അ​നു​ഭ​വം വെ​ച്ച് പ​റ​യാം, എ​ല്ലാ​വ​ര്‍ക്കും വേ​ണ്ട​ത് വി​വാ​ദ​ങ്ങ​ളി​ല്‍നി​ന്ന് ഒ​ഴി​ഞ്ഞു​നി​ല്‍ക്കു​ന്ന​വ​രെ​യാ​ണ്, സ​ത്യ​സ​ന്ധ​മാ​യി, ജീ​വ​ന്‍പോ​ലും പ​ണ​യംവെ​ച്ച് നി​ല​പാ​ടെ​ടു​ക്കു​ന്ന​വ​രെ​യ​ല്ല. ഇ​പ്പോ​ഴ​ത്തേ​തു​പോ​ലെ ഒ​രു സ​ന്ദ​ര്‍ഭ​ത്തി​ല്‍, നി​ല​പാ​ട് എ​ടു​ക്കാ​തി​രി​ക്ക​ല്‍ എ​ന്ന, അ​ഥ​വാ, പ്ര​ത്യ​ക്ഷ​മാ​യി​ത്ത​ന്നെ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ശ​ത്രു​ക്ക​ളു​ടെ കൂ​ടെനി​ല്‍ക്കു​ക എ​ന്ന, നൈ​തി​ക​മാ​യ തെ​റ്റ്, ഭൗ​തി​ക​നേ​ട്ട​ങ്ങ​ളി​ലേ​ക്കു​ള്ള ഒ​രു​വ​ഴി ത​ന്നെ​യാ​കു​ന്നു. ഇ​ത് എ​ല്ലാ ഫാ​ഷി​സ്റ്റ് കാ​ല​ങ്ങ​ളി​ലും, അ​ഥ​വാ സ​മ​ഗ്രാ​ധി​പ​ത്യ​കാ​ല​ങ്ങ​ളി​ലും നാം ​ക​ണ്ടി​ട്ടു​ള്ള​താ​ണ്. പ​ക്ഷേ, എ​ന്നും പോ​രാ​ടി​യ​വ​രും ഉ​ണ്ടാ​യി​രു​ന്നു –ചി​ല​ര്‍ തോ​റ്റു, ചി​ല​ര്‍ ര​ക്ത​സാ​ക്ഷി​ക​ളാ​യി, അ​പൂ​ർ​വം ചി​ല​ര്‍ അ​തി​ജീ​വി​ച്ചു. ജ​നാ​ധി​പ​ത്യം അ​തി​ജീ​വി​ച്ചി​ല്ലെ​ങ്കി​ല്‍ എ​ഴു​ത്തു​ത​ന്നെ അ​സാ​ധ്യ​മാ​കും എ​ന്ന തി​രി​ച്ച​റി​വാ​ണ് ഇ​ന്ന് നാം ​എ​ഴു​ത്തു​കാ​രി​ല്‍നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ ​വം​ശം ഇ​ല്ലാ​താ​യി​ട്ടി​ല്ല, അ​വ​രു​ടെ അം​ഗ​സം​ഖ്യ കു​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും.

ലോ​കോ​ത്ത​ര​ങ്ങ​ളാ​യ കൃ​തി​ക​ള്‍ മ​ല​യാ​ള​ത്തി​ല്‍ ഉ​ണ്ടാ​കു​ന്നു​ണ്ട്. പ്രാ​ദേ​ശി​ക ഭാ​ഷ​യി​ലൂ​ടെ ലോ​ക സാ​ഹി​ത്യം മി​ക​വുകാ​ട്ടു​മ്പോ​ള്‍ അ​ത്ത​ര​മൊ​രു മി​ക​വ് മ​ല​യാ​ള​ത്തി​ന് അ​വ​കാ​ശ​പ്പെ​ടാ​ന്‍ പ​റ്റാ​തെ പോ​കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണ്? ന​ല്ല വി​വ​ര്‍ത്ത​ക​രു​ടെ അ​ഭാ​വ​മാ​ണോ അ​തി​നു കാ​ര​ണം?

ന​മു​ക്കു ലോ​ക​ത്തി​നു മു​ന്നി​ല്‍ വെ​ക്കാ​വു​ന്ന ചു​രു​ക്കം ചി​ല കൃ​തി​ക​ളെ​ങ്കി​ലും ക​ഥ, ക​വി​ത, നോ​വ​ല്‍– ഈ ​ക്ര​മ​ത്തി​ല്‍ – ഉ​ണ്ട് എ​ന്നാ​ണ് എ​ന്റെ ലോ​ക സാ​ഹി​ത്യ പ​രി​ച​യം പ​റ​യു​ന്ന​ത്. അ​വ​യി​ല്‍ ചി​ല​തെ​ങ്കി​ലും രാ​ജ്യ​ത്തി​ന​ക​ത്തും അ​ൽ​പം ചി​ല​വ രാ​ജ്യ​ത്തി​ന് പു​റ​ത്തും അം​ഗീ​കാ​രം നേ​ടി​യി​ട്ടു​മു​ണ്ട്. ലോ​ക​ശ്ര​ദ്ധ നേ​ട​ണ​മെ​ങ്കി​ല്‍ കൃ​തി​ക​ള്‍ ഇം​ഗ്ലീ​ഷി​ലെ​ങ്കി​ലും ആ​ദ്യം വ​ര​ണം, അ​ത് വ​ലി​യ പ്ര​സാ​ധ​ക​ര്‍ അ​ന്ത​ര്‍ദേ​ശീ​യ​മാ​യി പ്ര​കാ​ശി​പ്പി​ക്കു​ക​യും വേ​ണം. ന​മു​ക്ക് ഇ​പ്പോ​ള്‍ സ​മ​കാ​ലിക നോ​വ​ലു​ക​ള്‍ക്ക് അ​ഞ്ചോ ആ​റോ ന​ല്ല ഗ​ദ്യ​വി​വ​ര്‍ത്ത​ക​രുണ്ട്. എ​ന്നാ​ല്‍, അ​ത്ര പേ​ര്‍ക്ക് പ​രി​മി​ത​മാ​യ എ​ണ്ണം കൃ​തി​ക​ളേ ചെ​യ്യാ​നാ​വൂ, വി​വ​ര്‍ത്ത​നം അ​ത്ര​യേ​റെ സ​മ​ര്‍പ്പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​വ​ര്‍ത്ത​ന​മാ​ണ്.

അ​തി​നു സ​ർ​ഗാ​ത്മ​ക​ത, മൂ​ല​ഭാ​ഷ​യി​ലും ല​ക്ഷ്യ​ഭാ​ഷ​യി​ലും ഒ​രു​പോ​ലെ വൈ​ദ​ഗ്ധ്യം, ന​ല്ല സാ​ഹി​ത്യ​പ​രി​ച​യം,സൂ​ക്ഷ്മ​പാ​രാ​യ​ണം, എ​ഡി​റ്റി​ങ് വൈ​ഭ​വം, ക്ഷ​മ, സ​മ​യം, ല​ക്ഷ്യ​ഭാ​ഷ​യി​ലെ വാ​യ​ന​ക്കാ​രെ​ക്കു​റി​ച്ചു​ള്ള ബോ​ധം ഇ​വ​യെ​ല്ലാം അ​നി​വാ​ര്യ​മാ​ണ്. അ​ത് വാ​ക്കി​നു​പ​ക​രം വാ​ക്ക് വെ​ക്കു​ന്ന ഒ​രു യാ​ന്ത്രി​ക പ്ര​വ​ര്‍ത്ത​ന​മ​ല്ല. പ്ര​സാ​ധ​ക​രു​ടെ അ​ഭി​രു​ചി, വി​ൽ​പ​ന സാ​ധ്യ​ത തു​ട​ങ്ങി​യ​വ​യും കൃ​തി​ക​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​പെ​ടു​ന്നു​ണ്ട് എ​ന്നും ഓ​ര്‍ക്കു​ക. എ​ങ്കി​ലും പ​ഴ​യപോ​ലെ ഹ​താ​ശ​മ​ല്ല ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ. പു​തി​യ ദേ​ശീ​യ-അ​ന്ത​ര്‍ദേ​ശീ​യ വി​വ​ര്‍ത്ത​ന പു​ര​സ്‌​കാ​ര​ങ്ങ​ളും മ​റ്റും ന​മ്മു​ടെ ചി​ല കൃ​തി​ക​ളെ വ്യാ​പ​ക​മാ​യ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രു​ന്നു​ണ്ട്. രം​ഗം കൂ​ടു​ത​ല്‍ ന​ന്നാ​കാ​നാ​ണ് ഇ​ട.

കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കാ​ല​ത്ത് ഉ​ണ്ടാ​യ മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വം/​ദു​ര​നു​ഭ​വം പ​റ​യാ​മോ?

ദു​ര​നു​ഭ​വം എ​ന്ന് പ​റ​ഞ്ഞു കൂ​ടാ. ത​മാ​ശ​യാ​യേ ഇ​പ്പോ​ള്‍ തോ​ന്നു​ന്നു​ള്ളൂ. ഞാ​ന്‍ ‘ഇ​ന്ത്യ​ന്‍ ലി​റ്റ​റേ​ച്ച​ര്‍’ എ​ന്ന അ​ക്കാ​ദ​മി പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്റെ എ​ഡി​റ്റ​ര്‍ ആ​യി ചേ​ര്‍ന്നി​രു​ന്ന​തേ​യു​ള്ളൂ. അ​ന്ന് അ​സി​സ്റ്റ​ന്റ് എ​ഡി​റ്റ​ര്‍ ആ​യി​രു​ന്ന സ്ത്രീ ​ചോ​ദി​ച്ചു, ‘‘താ​ങ്ക​ള്‍ ബ്രാ​ഹ്മ​ണ​നാ​ണോ?’’ കേ​ര​ള​ത്തി​ല്‍ ഇ​ത്ര പ​ച്ച​ക്ക് ജാ​തി ചോ​ദി​ക്ക​ല്‍ കേ​ട്ടി​ട്ടി​ല്ലാ​ത്ത​തു​കൊ​ണ്ട് ഞാ​ന്‍ ആ​ദ്യം ഒ​ന്ന് ഞെ​ട്ടി. പി​ന്നെ സാ​വ​ധാ​നം പ​റ​ഞ്ഞു: ‘‘അ​ല്ല, ശൂ​ദ്ര​ന്‍’’. ഇ​ത്ത​വ​ണ അ​വ​രാ​ണ് ഞെ​ട്ടി​യ​ത്. എ​ന്നി​ട്ടെ​ങ്ങ​നെ ഇ​വി​ടെ നി​യ​മ​നം കി​ട്ടി? ഞാ​ന്‍ വീ​ണ്ടും ഞെ​ട്ടി. അ​പ്പ​ഴാ​ണ് ഞാ​ന്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.

അ​ക്കാ​ദ​മി​യി​ല്‍ അ​ന്ന് ഉ​ണ്ടാ​യി​രു​ന്ന, സെ​ക്ര​ട്ട​റി മു​ത​ല്‍ അ​ൽ​പം ഉ​യ​ര്‍ന്ന ഉ​ദ്യോ​ഗ​ങ്ങ​ള്‍ വ​ഹി​ച്ച​വ​ര്‍ എ​ല്ലാം ബ്രാ​ഹ്മ​ണ​ര്‍ ആ​യി​രു​ന്നു! ആ​ദ്യ​മാ​യി ഒ​രു ദ​ലി​ത് അ​സി​സ്റ്റ​ന്റ് എ​ഡി​റ്റ​റെ വെ​ച്ച​ത് ഞാ​ന്‍ സെ​ക്ര​ട്ട​റി- ആ​ദ്യ​ത്തെ അ​ബ്രാ​ഹ്മ​ണ സെ​ക്ര​ട്ട​റി -​ആ​യ ശേ​ഷ​മാ​ണ്, ഇ​പ്പോ​ള്‍ അ​ദ്ദേ​ഹം കൊ​ൽ​ക്ക​ത്ത​യി​ലെ അ​ക്കാ​ദ​മി റീ​ജ​ന​ല്‍ സെ​ക്ര​ട്ട​റി ആ​ണ്. പി​ന്നീ​ട് ഞാ​ന്‍ ആ​ദ്യം ചെ​യ്ത​ത് ആ ​ദ്വൈ​മാ​സി​ക​ത്തി​ന്റെ ദ​ലി​ത് സാ​ഹി​ത്യ​പ്പ​തി​പ്പു​ക​ളും ആ​ദി​വാ​സി സാ​ഹി​ത്യ​പ്പ​തി​പ്പു​ക​ളും പാ​ര്‍ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ഭാ​ഷ​ക​ളു​ടെ പ​തി​പ്പു​ക​ളും സ്ത്രീ ​എ​ഴു​ത്തു​കാ​രു​ടെ പ​തി​പ്പു​ക​ളും മ​റ്റും പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. അ​തേ അ​സി​സ്റ്റ​ന്റ് എ​ഡി​റ്റ​ര്‍ക്ക് അ​വ​യു​ടെ ഒ​ക്കെ പ്രൂ​ഫ് നോ​ക്കേ​ണ്ടി വ​ന്നു. സെ​ക്ര​ട്ട​റി ആ​യ​ശേ​ഷം, യു.ആ​ര്‍.

അ​ന​ന്ത​മൂ​ര്‍ത്തി​യു​ടെ നി​രു​പാ​ധി​ക​മാ​യ പി​ന്തു​ണമൂ​ലം, ദ​ലി​ത് എ​ഴു​ത്തു​കാ​രു​ടെ​യും സ്ത്രീ​ എ​ഴു​ത്തു​കാ​രു​ടെ​യും ആ​ദി​വാ​സി എ​ഴു​ത്തു​കാ​രു​ടെ​യും അ​ഖി​ലേ​ന്ത്യാ സ​മ്മേ​ള​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ എ​നി​ക്ക് ക​ഴി​ഞ്ഞു. ഇ​നി പി​റ​കോ​ട്ടു​പോ​കാ​ന്‍ സാ​ധ്യ​മ​ല്ലാ​ത്ത വി​ധം അ​ക്കാ​ദ​മി​യു​ടെ സ്വ​ഭാ​വം മാ​റി. ഈ ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​ന്ന് എ​ത്ര​മാ​ത്രം വി​പ്ല​വ​ക​ര​മാ​യി​രു​ന്നു എ​ന്ന് കേ​ര​ള​ത്തി​ല്‍ ഇ​രു​ന്നു മ​ന​സ്സി​ലാ​ക്കാ​ന്‍ പ്ര​യാ​സ​മാ​ണ്. ഇ​ന്ത്യ​യി​ലെ സി​വി​ല്‍ സ​ര്‍വി​സു​കാ​ര്‍ മു​ത​ല്‍ പ​ത്ര​മു​ട​മ​ക​ള്‍ വ​രെ​യു​ള്ള​വ​രു​ടെ ഒ​രു ജാ​തി​ക്ക​ണ​ക്കെ​ടു​ത്താ​ല്‍ അ​ധി​കാ​രം എ​ന്നും എ​വി​ടെ​യാ​യി​രു​ന്നു എ​ന്നും ഒ​രു ഭ​ര​ണ​മാ​റ്റംകൊ​ണ്ട് മാ​ത്രം അ​തി​നെ മാ​റ്റാ​ന്‍ ആ​വി​ല്ലെ​ന്നും ന​മു​ക്കു ബോ​ധ്യ​മാ​കും. ആ​ഴ​ത്തി​ല്‍ വേ​രു​ള്ള​താ​ണ് ഇ​ന്ത്യ​യി​ലെ സ​വ​ർ​ണാ​ധി​കാ​രം. ഗാ​ന്ധി​ജി​യെ കൊ​ന്ന ബ്രാ​ഹ്മ​ണ്യം ഉ​ണ​ര്‍ന്നു​ത​ന്നെ​യി​രി​ക്കു​ന്നു. ഒ​രു ദ​ലി​ത​നോ ആ​ദി​വാ​സി​യോ ഇ​ന്ത്യ​യു​ടെ പ്ര​സി​ഡ​ന്റ് ആ​യ​ത് ഒ​രു പ്രാ​യ​ശ്ചി​ത്തം ആ​ണെ​ന്ന് ക​രു​തേ​ണ്ടാ, പ്ര​തീ​കാ​ത്മ​ക​മാ​യ ഒ​രു ഒ​തു​ക്കി നി​ര്‍ത്ത​ല്‍ മാ​ത്ര​മാ​യി​രു​ന്നു അ​ത്.

കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​ക്കെ​തി​രെ പ​ല കോ​ണു​ക​ളി​ല്‍നി​ന്നും വ​രു​ന്ന വി​മ​ര്‍ശ​ന​ങ്ങ​ളെ എ​ങ്ങ​നെ നോ​ക്കി​ക്കാ​ണു​ന്നു? അ​ക്കാ​ദ​മി​യു​ടെ ഭ​ര​ണ നി​ര്‍വ​ഹ​ണ സ​മ്പ്ര​ദാ​യ​ത്തി​ന് വീ​ഴ്ച​ പ​റ്റി​യ​താ​യി തോ​ന്നു​ന്നു​ണ്ടോ?

സ്ഥാ​പ​ന​ങ്ങ​ളാ​കു​മ്പോ​ള്‍ വി​മ​ര്‍ശ​ന​ങ്ങ​ള്‍ സ്വാ​ഭാ​വി​ക​മാ​ണ്. അ​തി​ല്‍ നീ​തി​പൂ​ർ​വ​ക​മാ​യ വി​മ​ര്‍ശ​ന​ങ്ങ​ളെ​യും, വ്യ​ക്തി​പ​ര​മാ​യ അ​സം​തൃ​പ്തികൊ​ണ്ടു​ണ്ടാ​കു​ന്ന വി​മ​ര്‍ശ​ന​ങ്ങ​ളെ​യും തി​രി​ച്ച​റി​യു​ക​യാ​ണ് പ്ര​ധാ​നം. ഈ ​ര​ണ്ടു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ഒ​രു​പാ​ട് പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ അ​ക്കാ​ദ​മി​ക്ക് ക​ഴി​ഞ്ഞു, അ​തി​നി​ട​യി​ല്‍ വ​ന്നി​രി​ക്കാ​വു​ന്ന വീ​ഴ്ച​ക​ള്‍ മാ​ത്ര​മേ വാ​ര്‍ത്ത​ക​ള്‍ ആ​വു​ക​യു​ള്ളൂ എ​ന്ന​റി​യാ​മ​ല്ലോ. അ​ക്കാ​ദ​മി​യു​ടെ അ​വാ​ര്‍ഡ് പ്ര​ക്രി​യ തി​ക​ച്ചും നി​ഷ്പ​ക്ഷ​വും കു​റ്റ​മ​റ്റ​തു​മാ​ണ്. ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തും അ​നേ​കം ജൂ​റി​ക​ളി​ല്‍ അം​ഗ​മോ ചെ​യ​ര്‍മാ​നോ ആ​യി​രു​ന്ന ഒ​രാ​ള്‍ എ​ന്ന നി​ല​ക്ക്, മ​റ്റു പ​ല അ​വാ​ർ​ഡു​ക​ളേ​ക്കാ​ളും വി​ശ്വ​സ​നീ​യ​മാ​ണ് അ​ക്കാ​ദ​മി അ​വാ​ര്‍ഡു​ക​ള്‍ എ​ന്ന് എ​നി​ക്ക് നി​സ്സം​ശ​യം പ​റ​യാ​ന്‍ ക​ഴി​യും; അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും അ​തി​ന്റെ ഒ​രു ഘ​ട്ട​ത്തി​ലും ജൂ​റി തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​റി​ല്ല. ഏ​തു അ​വാ​ര്‍ഡി​ലും അ​ഭി​രു​ചി​യു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കാം, അ​ത് ഒ​ഴി​വാ​ക്കാ​ന്‍ ആ​വി​ല്ല.

ബ​ഹു​ഭാ​ഷാ സ​മ്മേ​ള​ന​ങ്ങ​ള്‍, ട്രാ​ന്‍സ്‌​ജെ​ൻ​ഡ​ര്‍ സാ​ഹി​ത്യ അ​വ​ത​ര​ണ​ങ്ങ​ള്‍, സ്ത്രീ​ക​ള്‍ക്ക് മാ​ത്ര​മാ​യു​ള്ള ശി​ൽ​പ​ശാ​ല​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ള്‍, ഒ​റ്റ​യൊ​റ്റ എ​ഴു​ത്തു​കാ​രു​മാ​യു​ള്ള വാ​യ​ന​ക്കാ​രു​ടെ സം​വാ​ദ​ങ്ങ​ള്‍, വാ​യ​ന​യെ സം​ബ​ന്ധി​ച്ച അ​വ​ത​ര​ണ പ​ര​മ്പ​ര, ആ​ദി​വാ​സി-​ട്രാ​ന്‍സ്ജെ​ൻ​ഡ​ര്‍ സാ​ഹി​ത്യ സ​മാ​ഹാ​ര​ങ്ങ​ള്‍, അ​ഞ്ഞൂ​റോ​ളം എ​ഴു​ത്തു​കാ​ര്‍ പ​ങ്കെ​ടു​ത്ത ലോ​ക​സാ​ഹി​ത്യോ​ത്സ​വം ഇ​ങ്ങ​നെ പ​ല പു​തി​യ കാ​ര്യ​ങ്ങ​ളും പ​തി​വു​ള്ള ശി​ൽ​പ​ശാ​ല​ക​ളും സെ​മി​നാ​റു​ക​ളും അ​നു​സ്മ​ര​ണ​ങ്ങ​ളും മ​റ്റും കൂ​ടാ​തെ –ന​ട​ത്താ​ന്‍ പു​തി​യ ടീ​മി​ന് ര​ണ്ടു വ​ര്‍ഷ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ ക​ഴി​ഞ്ഞു, അ​തും വ​ള​രെ പ​രി​മി​ത​മാ​യ സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ത്തി​ല്‍.

വ്യ​ക്തി​പ​ര​മാ​യ പ​രാ​തി​ക​ള്‍ അ​ല്ലാ​തെ ഗൗ​ര​വ​മു​ള്ള ഒ​രു വി​മ​ര്‍ശ​ന​വും ശ്ര​ദ്ധ​യി​ല്‍പെ​ട്ടി​ട്ടി​ല്ല. യാ​ത്രാ​പ്പ​ടി, പ്ര​തി​ഫ​ലം മു​ത​ലാ​യ കാ​ര്യ​ങ്ങ​ളി​ല്‍ പു​ന​രാ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ട്, അ​വി​ടെ​യും സാ​മ്പ​ത്തി​ക പ​രി​മി​തി​ക​ള്‍ പ​രി​ഗ​ണി​ക്കേ​ണ്ടി​വ​രു​ന്നു. സാ​മ്പ​ത്തി​ക സ​ഹാ​യം നി​ല​ച്ചു​പോ​യ ര​ണ്ടു അ​വാ​ര്‍ഡു​ക​ള്‍ യു​വ​ക​ഥ, യു​വ​ക​വി​ത എ​ന്നി​വ​ക്കു​ള്ള അ​വാ​ര്‍ഡു​ക​ളാ​യി തു​ട​രാ​ന്‍ ത​ന്നെ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​വാ​ര്‍ഡ് നി​യ​മ​ങ്ങ​ള്‍ ഒ​ന്നു​കൂ​ടി സൂ​ക്ഷ്മ​മാ​ക്കി​യി​ട്ടു​മു​ണ്ട്. പ്ര​ഫ. എം. ​അ​ച്യു​ത​ന്റെ പേ​രി​ലു​ള്ള ഒ​രു പു​തി​യ എ​ന്‍ഡോ​വ്‌​മെ​ന്റു​കൂ​ടി നി​രൂ​പ​ണ​ത്തി​നാ​യി വ​ന്നു​ചേ​ര്‍ന്നി​ട്ടു​മു​ണ്ട്. ലോ​ക സാ​ഹി​ത്യ സ​മ്മേ​ള​നം വ​രും വ​ര്‍ഷ​ങ്ങ​ളി​ല്‍ തു​ട​രാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

News Summary - weekly interview