Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

പ​ണ്ഡി​റ്റ് ക​റു​പ്പ​ന് ഉ​ചി​ത​മാ​യ സ്മാ​ര​കം വേ​ണംബാ​ല​ച​ന്ദ്ര​ൻ വ​ട​ക്കേ​ട​ത്ത് എ​ഴു​തി​യ 'ദ​ലി​ത് ജീ​വി​ത​വും ആ​ചാ​രഭൂ​ഷ​ണ​വും' (ല​ക്കം: 1285) എ​ന്ന ലേ​ഖ​ന​മാ​ണ് ഈ ​കു​റി​പ്പി​ന് ആ​ധാരം.ഒ​രുകാ​ല​ത്ത് വ​ഴിന​ട​ക്കാ​ൻപോ​ലും അ​വ​കാ​ശ​മി​ല്ലാ​തി​രു​ന്ന തി​രു​വി​താം​കൂ​ർ-​കൊ​ച്ചി രാ​ജ്യ​ത്തെ പു​ല​യ​ർ​ക്കുവേ​ണ്ടി എ​റ​ണാ​കു​ളം കാ​യ​ലി​ൽ വ​ള്ള​ങ്ങ​ൾ കൂ​ട്ടി​ക്കെ​ട്ടി ച​ങ്ങാ​ടം ഉ​ണ്ടാ​ക്കി യോ​ഗംചേ​രാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ പ​ണ്ഡി​റ്റ് ക​റു​പ്പ​നെ കാ​യ​ൽ സ​മ്മേ​ള​ന​ത്തി​ന്റെ ഓ​ർ​മപു​തു​ക്കാ​ൻ ഈ ​അ​ടു​ത്തകാ​ല​ത്ത് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ത​മ​സ്ക​രി​ച്ച​ത് ന​വോ​ത്ഥാ​ന...

Your Subscription Supports Independent Journalism

View Plans

പ​ണ്ഡി​റ്റ് ക​റു​പ്പ​ന് ഉ​ചി​ത​മാ​യ സ്മാ​ര​കം വേ​ണം

ബാ​ല​ച​ന്ദ്ര​ൻ വ​ട​ക്കേ​ട​ത്ത് എ​ഴു​തി​യ 'ദ​ലി​ത് ജീ​വി​ത​വും ആ​ചാ​രഭൂ​ഷ​ണ​വും' (ല​ക്കം: 1285) എ​ന്ന ലേ​ഖ​ന​മാ​ണ് ഈ ​കു​റി​പ്പി​ന് ആ​ധാരം.

ഒ​രുകാ​ല​ത്ത് വ​ഴിന​ട​ക്കാ​ൻപോ​ലും അ​വ​കാ​ശ​മി​ല്ലാ​തി​രു​ന്ന തി​രു​വി​താം​കൂ​ർ-​കൊ​ച്ചി രാ​ജ്യ​ത്തെ പു​ല​യ​ർ​ക്കുവേ​ണ്ടി എ​റ​ണാ​കു​ളം കാ​യ​ലി​ൽ വ​ള്ള​ങ്ങ​ൾ കൂ​ട്ടി​ക്കെ​ട്ടി ച​ങ്ങാ​ടം ഉ​ണ്ടാ​ക്കി യോ​ഗംചേ​രാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ പ​ണ്ഡി​റ്റ് ക​റു​പ്പ​നെ കാ​യ​ൽ സ​മ്മേ​ള​ന​ത്തി​ന്റെ ഓ​ർ​മപു​തു​ക്കാ​ൻ ഈ ​അ​ടു​ത്തകാ​ല​ത്ത് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ത​മ​സ്ക​രി​ച്ച​ത് ന​വോ​ത്ഥാ​ന കേ​ര​ളം ക​ണ്ട​താ​ണ്.

അ​റ​ക്ക​ൽ-​ചി​റ​ക്ക​ൽ രാ​ജാ​ക്ക​ന്മാ​ർ​ക്കും കു​ട്ട​നാ​ട​ൻ കാ​യ​ൽ രാ​ജാ​ക്ക​ന്മാ​ർ​ക്കും മ​​ങ്കൊ​മ്പ് പ​ട്ട​ർ​ക്കും തി​രു​മു​ൽ​പ്പാ​ടു​​മാ​ർ​ക്കും തി​രു​മേ​നി​മാ​ർ​ക്കും പാ​റാ​യി ത​ര​ക​ന്മാ​ർ​ക്കും പാ​ട്ട​വും വാ​ര​വും കൊ​ടു​ത്ത് ഓ​ണ​ക്കാ​ഴ്ച​ക​ളുംവെ​ച്ച് അ​ടി​യ​ാന്മാ​രാ​യി ക​ഴി​ഞ്ഞി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് അ​വ​ശ​വി​ഭാ​ഗ​ങ്ങ​ളെ പ്ര​ബു​ദ്ധ​രാ​ക്കാ​ൻ പ​ണ്ഡി​റ്റ് ക​റു​പ്പ​ൻ എ​ഴു​തി​യ കാ​വ്യ​മാ​ണ് 'ജാ​തി​ക്കു​മ്മി'. അ​ക്കാ​ല​ത്തെ ദു​രാ​ചാ​ര​ങ്ങ​ളെ ക​ത്തി​ച്ച് ചാ​മ്പ​ലാ​ക്കാ​ൻ പോ​ന്ന കാ​വ്യാ​ഗ്നി ജ്വാ​ല​യാ​ണ് അ​ത്. ഇ​തു​കൂ​ടാ​തെ കാവ്യപേടകം (കവിതകൾ), ചിത്രാലങ്കാരം, ജലോദ്യാനം, രാജരാജപർവം,വിലാപഗീതംബാലാകലേശം (നാടകം) തു​ട​ങ്ങി​യ കൃ​തി​ക​ൾ അ​ദ്ദേ​ഹം എ​ഴു​തി​യി​ട്ടു​ണ്ട്.

പ​ണ്ഡി​റ്റ് ക​റു​പ്പ​ന്റെ ത​ട്ട​ക​മാ​യ എ​റ​ണാ​കു​ള​ത്ത് ഉ​ചി​ത​മാ​യ ഒ​രു സ്മാ​ര​കം നി​ർ​മി​ക്കു​ക​യും ക​റു​പ്പ​ൻ കൃ​തി​ക​ൾ പാ​ഠ​പു​സ്ത​ക​മാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​ത് ഒ​രു സ​ാമാ​ന്യനീ​തി മാ​ത്ര​മാ​ണ്.

ത​ങ്ക​പ്പ​ൻ കു​ണ്ട​യി​ൽ, അ​രൂ​ക്കു​റ്റി

കോ​ൺ​ഗ്ര​സ് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ഓ​ട​ണം

കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രോ ആ ​പാ​ർ​ട്ടി​യി​ൽ ചാ​രി നി​ൽ​ക്കു​ന്ന​വ​രോ ആ​രും​ത​ന്നെ പ​റ​യാ​ൻ മ​ടി​ക്കു​ന്ന ചി​ല യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​ടെ സൂക്ഷ്മ​ത​ല അ​വ​ലോ​ക​ന​മാ​യി​രു​ന്നു മു​തി​ർ​ന്ന മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​നാ​യ എ.​എ​സ്. സു​രേ​ഷ് കു​മാ​ർ എ​ഴു​തി​യ 'ന​ട​ക്കു​ന്ന രാ​ഹു​ൽ; കി​ത​ക്കു​ന്ന ഖാ​ർ​ഗെ' എ​ന്ന ലേ​ഖ​നം (ല​ക്കം: 1285). രാ​ജ്യം നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ പ്ര​ത്യേ​കി​ച്ചും ജ​നാ​ധി​പ​ത്യംത​ന്നെ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​മ്പോ​ൾ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ സാ​ന്നി​ധ്യം അ​നി​വാ​ര്യ​മാ​ണ്. എ​ന്നാ​ൽ, വ​ർ​ത്ത​മാ​നകാ​ല​ത്ത് കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്താ​നു​ള്ള സാ​ധ്യ​ത എ​ത്ര​യോ അ​ക​ലെ​യാ​ണ്. ഒ​ര​ർ​ഥ​ത്തി​ൽ ഇ​ത് എ​ന്തു​കൊ​ണ്ട് എ​ന്ന​തി​ന്റെ വ്യ​ക്ത​മാ​യ കാ​ര്യ​കാ​ര​ണ​സ​ഹി​ത​മാ​യ വി​ശ​ദീ​ക​ര​ണ​മാ​യി​രു​ന്നു പ്ര​സ്തു​ത ലേ​ഖ​നം.

ച​രി​ത്ര​മു​ള്ള പാ​ർ​ട്ടി​യും ച​രി​ത്രം സൃ​ഷ്ടി​ച്ച പാ​ർ​ട്ടി​യു​മാ​ണ് കോ​ൺ​ഗ്ര​സ് എ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. എ​ന്നാ​ൽ, ച​രി​ത്ര​ത്തി​ന്റെ പി​ന്നാ​മ്പു​റ​ങ്ങ​ളി​ലേ​ക്ക് ഊ​ളി​യി​ട്ട് ഇ​റ​ങ്ങി​യ​തു​കൊ​ണ്ട് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ര​ക്ഷ​പ്പെ​ടു​ക​യി​ല്ല എ​ന്നാ​ണ് ആ​ദ്യം മ​ന​സ്സി​ലാ​ക്കേ​ണ്ട​ത്. കോ​ൺ​ഗ്ര​സ് ഒ​രു ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി​യാ​ണെ​ന്നും അ​ത്ത​രം ഒ​രു പാ​ർ​ട്ടി​യി​ൽ നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ക​ണ്ടെ​ത്തു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നു​മൊ​ക്കെ പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കാം. പ​ക്ഷേ പി​ന്നെ​ന്തി​നാ​ണ് പാ​ർ​ട്ടി​യി​ൽ പ്ര​സി​ഡ​ന്റി​നെ ക​ണ്ടെ​ത്തേ​ണ്ട സാ​ഹ​ച​ര്യം വ​രു​മ്പോ​ഴൊ​ക്കെ നെ​ഹ്റു കു​ടും​ബ​ത്തി​നു​ചു​റ്റും ക​റ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന​തെ​ന്ന മ​റു​ചോ​ദ്യം ചോ​ദി​ച്ചു പോ​കു​ന്നു. പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രം വ​ന്ന​ത് ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്നും മ​ത്സ​രാ​ർ​ഥി​ക​ൾ ആ​രൊ​ക്കെ​യാ​ണെ​ന്നും ലേ​ഖ​നം പ്ര​ദാ​നം ചെ​യ്യു​ന്നു.

കോ​ൺ​ഗ്ര​സി​ന് ഇ​നി അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചു​വ​രാ​ൻ പോ​യി​ട്ട് ലേ​ഖ​ന​ത്തി​ൽ ആ​ശ​ങ്ക​പ്പെ​ടു​ന്ന​തു​പോ​ലെ പാ​ർ​ല​മെ​ന്റി​ൽ സീ​റ്റു​ക​ളു​ടെ എ​ണ്ണം മൂ​ന്ന​ക്ക​ത്തി​ൽ എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ പോ​ലും അ​തി​വേ​ഗം ബ​ഹു​ദൂ​രം ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലൂ​ടെ ഓ​ട​ണം. അ​ല്ലാ​തെ ഭാ​ര​ത് ജോ​ഡോ യാ​ത്രമാ​ത്രം മ​തി​യാ​കി​ല്ല.

ദി​ലീ​പ് വി. ​മു​ഹ​മ്മ​ദ്, മൂ​വാ​റ്റു​പു​ഴ

വാ​യി​ക്കേ​ണ്ട​ത് ന​ൽ​കു​ന്ന​താ​ണ് മാ​ധ്യ​മപ്ര​വ​ർ​ത്ത​നം

മാ​ധ്യ​മ​ങ്ങ​ളെ​ല്ലാം സെ​ൻ​സേ​ഷ​നലി​സ​ത്തി​ന് പി​ന്നാ​ലെ​യാ​ണ്. ഇ​ക്കി​ളി വാ​ർ​ത്ത​ക​ളും ക​ൽ​പി​ത ക​ഥ​ക​ളും വി​ദ്വേ​ഷ വാ​ർ​ത്ത​ക​ളും അ​ര​ങ്ങു​ത​ക​ർ​ക്കു​ന്നു. കൊ​ള്ളാ​വു​ന്ന ക​ണ്ട​ന്റി​നും എ​ഴു​ത്തു​ക​ൾ​ക്കും വാ​ർ​ത്ത​ക​ൾ​ക്കും വാ​യ​ന​ക്കാ​രി​ല്ലാ​ത്ത കാ​ലം. അ​ത്ത​ര​മൊ​രു സ​മൂ​ഹ​ത്തി​ലേ​ക്ക് മാ​തൃ​ക​യാ​യി വെ​ക്കാ​വു​ന്ന ഒ​ന്നാ​ണ് മാ​ധ്യ​മം ടൂ​റി​സം പ​തി​പ്പ്.

ആ​ളെ​ക്കൂ​ട്ടാ​നു​ള്ള ഗി​മ്മി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ ഒ​രേ വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചു​ള്ള ഗൗ​ര​വ​മാ​യ ലേ​ഖ​ന​ങ്ങ​ളും കാ​ഴ്ച​ക​ളും ഉ​ൾ​ക്കാ​ഴ്ച​ക​ളും ഉ​ൾ​പ്പെ​ടു​ത്താ​നാ​യി​ട്ടു​ണ്ട്. ​നാം ​നി​ൽ​ക്കു​ന്ന സ​മൂ​ഹ​ത്തി​നും സ്റ്റേ​റ്റി​നും ഗു​ണ​ക​ര​മാ​കു​ന്ന ഇ​ത്ത​രം ഡെ​വ​ല​പ്മെ​ന്റ​ൽ​ ജേ​ണ​ലി​സം കൂ​ടു​ത​ൽ ഉ​ണ്ടാ​ക​ട്ടെ. വി​വാ​ദ​ങ്ങ​ൾ​ക്കും കു​ത്തി​ത്തി​രി​പ്പു​ക​ൾ​ക്കും അ​പ്പു​റം ഗു​ണാ​ത്മ​ക​മാ​യ ഇ​ത്ത​രം ച​ർ​ച്ച​ക​ൾ നി​റ​യ​ട്ടെ. വാ​യ​ന​ക്കാ​രു​ടെ ബ​ല​ഹീ​ന​ത​ക​ൾ അ​റി​ഞ്ഞു​ന​ൽ​കു​ന്ന​ത​ല്ല, അ​വ​ർ അ​റി​യേ​ണ്ട, ച​ർ​ച്ച​ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ ന​ൽ​ക​ലാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​മെ​ന്ന​തി​ന് ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണി​ത്.

കെ. ​സ​ത്യ​ൻ, എ​റ​ണാ​കു​ളം

പ്ര​കൃ​തി​യും മ​നു​ഷ്യ​രും ഇ​ഴ​ചേ​രു​ന്ന ക​ഥ

''ജ​യി​ലി​ൽനി​ന്നി​റ​ങ്ങി​യ ശേ​ഷം ഞാ​ന​ങ്ങ​നെ അ​ധി​ക​മൊ​ന്നും പു​റ​ത്തേ​ക്കി​റ​ങ്ങാ​റി​ല്ല. എ​ന്തെ​ങ്കി​ലും മി​ണ്ടീം പ​റ​ഞ്ഞും ത​ന്നെ​ത്താ​നെ​യ​ങ്ങ് ശീ​ലി​ച്ചു. എ​ന്റെത​ന്നെ​യു​ള്ളി​ൽ മ​റ്റൊ​രാ​ളു​ണ്ടെ​ന്ന​പോ​ലെ അ​യാ​ളോ​ടു​മാ​ത്രം ഞാ​ൻ സം​സാ​രി​ച്ചു''

എ​ന്നു​പ​റ​ഞ്ഞാ​ണ് പ്ര​കാ​ശ് മാ​രാ​ഹി​യു​ടെ മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​ലെ ക​ഥ 'നി​ഗൂ​ഢം' (ല​ക്കം: 1287) ആ​രം​ഭി​ക്കു​ന്ന​ത്.

പ്ര​കൃ​തി​യും മ​നു​ഷ്യ​നും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്റെ ക​ഥ മ​നോ​ഹ​ര ഭാ​ഷ​യി​ലാ​ണ് ഇ​തി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. സാ​ധാ​രാ​ണ ക​ഥാ​കൃ​ത്തു​ക്ക​ൾ ക​ട​ന്നുക​യ​റാ​ത്ത പ്ര​മേ​യ​ത്തി​ലു​ള്ള എ​ഴു​ത്ത് വാ​യ​ന​യെ ത്ര​സി​പ്പി​ക്കു​ന്ന​താ​ക്കു​ന്നു. ജ​യി​ലി​ൽനി​ന്നി​റ​ങ്ങി​യ ആ​ഖ്യാ​താ​വി​ലൂ​ടെ​യാ​ണ് ക​ഥ മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

ജ​യി​ലി​ൽ ഒ​പ്പം കി​ട​ന്ന ച​ന്ദ്ര​ന്റെ ജീ​വി​ത​മാ​ണ് ഈ ​ക​ഥ​യി​ൽ വി​വ​രി​ച്ചി​രി​ക്കു​ന്ന​ത്. ച​ന്ദ്ര​ന്റെ ഒ​പ്പം ക​ഥ​യു​ടെ പേ​ജി​ൽ ഒ​രു പ​റ്റം പ​ക്ഷി​മൃ​ഗാ​ദി​ക​ളും ക​ട​ന്നുക​യ​റു​ന്നു. ക​ഥ​യു​ടെ അ​വ​സാ​ന​ത്തി​ൽ ആ​ർ​ക്കും മ​ന​സ്സി​ലാ​കാ​ത്ത അ​ജ്ഞാ​തഭാ​ഷ​യി​ലു​ള്ള വാ​ക്കു​ക​ൾ ഉ​ല​യി​ൽനി​ന്നു​ള്ള അ​ഗ്നി സ്ഫു​ലിം​ഗ​ങ്ങ​ൾപോ​ലെ താ​ളു​ക​ളി​ൽ പ​ര​ക്കു​മ്പോ​ൾ വാ​യ​ന​ക്കാ​ർ നി​ശ്ശബ്ദ​രാ​കു​ന്നു.

''എ​ന്റെ പൊ​ന്നു ച​ന്ദ്രാ... എ​നി​യ്ക്കും നി​ങ്ങ​ളു​ടെ ഭാ​ഷ പ​ഠി​ക്ക​ണം. എ​നി​യ്ക്കും നി​ങ്ങ​ളെ​പ്പോ​ലെ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ഈ ​ഭൂ​മി​യി​ൽ ജീ​വി​ക്ക​ണം ...'' –വാ​യ​ന​ക്കാ​രെ ചി​ന്തി​പ്പി​ക്കു​ന്ന ക​ഥ​യി​ലെ ഈ ​വ​രി​ക​ൾ ഹൃ​ദ​യ​ത്തെ പി​ട​പ്പി​ക്കും. ആ ​ചി​ന്ത​യി​ലേ​ക്കാ​ണ് ക​ഥാ​കാ​ര​ൻ ടൈ​റ്റി​ലി​നെ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ത്ര പെ​ട്ടെ​ന്നൊ​ന്നും ഈ ​ക​ഥ മ​റ​ക്കി​ല്ല.

ഫാ​ന്റ​സി​യു​ടെ സാ​ന്നി​ധ്യം ക​ഥ​ക്ക് സ്നേ​ഹ​ത്തി​ന്റെ മാ​നം ന​ൽ​കു​ന്നു. മ​നോ​ഹ​ര​മാ​യ എ​ഡി​റ്റിങ്. ഭൂ​പ്ര​കൃ​തി​യി​ൽ മു​റു​കെപ്പി​ടി​ച്ച് ക​യ​റു​ന്ന ക്രാ​ഫ്റ്റ്. പ്ര​കാ​ശ് മാ​രാ​ഹി​ക്കും, മ​നോ​ഹ​ര ചി​ത്രീ​ക​ര​ണ​ത്തി​ന് സു​ധീ​ഷ് കോ​ട്ടേ​മ്പ്ര​ത്തി​നും അ​ഭി​ന​ന്ദ​നം.

സ​ന്തോ​ഷ് ഇ​ല​ന്തൂ​ർ

സം​ഗീ​ത യാ​ത്ര​ക​ൾ സ്മൃ​തി​ക​ളെ ഉ​ണ​ർ​ത്തു​ന്നു

എ​ന്തെ​ഴു​തി​യാ​ലും ച​ന്ദ​ന​ലേ​പ​സു​ഗ​ന്ധം പൊ​ഴി​യു​ന്ന ശ്രീ​കു​മാ​ര​ന്‍ ത​മ്പി​യു​ടെ മ​ല​യാ​ള ച​ല​ച്ചി​ത്ര ഗാ​ന​ച​രി​ത്രം മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​നെ ഹ​ര്‍ഷ​പു​ള​കി​ത​മാ​ക്കു​ന്നു. മ​ല​യാ​ള സി​നി​മാഗാ​ന ച​രി​ത്രം ഇ​ഴ​കീ​റി പ​രി​ശോ​ധി​ക്കാ​ന്‍ നി​ല​വി​ൽ ശ്രീ​കു​മാ​ര​ന്‍ ത​മ്പി​യെ​ക്കാ​ള്‍ യോ​ഗ്യ​നാ​യ ഒ​രു സ​ക​ല​ക​ലാ​വ​ല്ല​ഭ​ന്‍ വേ​റെ​യി​ല്ല. തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി​യ ആ ​പ്ര​തി​ഭാ​ധ​ന​ന്‍ ആ​കെ ത​ക​ര്‍ന്നു​പോ​യ​ത് ത​ന്‍റെ മ​ക​ന്‍റെ ആ​ക​സ്മി​ക വി​യോ​ഗ​ത്തി​ല്‍ മാ​ത്ര​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ 'സം​ഗീ​ത​യാ​ത്ര​ക​ള്‍' അ​നു​വാ​ച​ക മ​ന​സ്സു​ക​ളി​ൽ ഒ​രു​പാ​ട് ഗ​ത​കാ​ല​സ്മ​ര​ണ​ക​ള്‍ ഉ​ണ​ര്‍ത്തു​ന്നു. ക​വി​യും സ​ഹൃ​ദ​യനും ചേ​രു​മ്പോ​ഴു​ണ്ടാ​കു​ന്ന സ​ര​സ്വ​തീ​ത​ത്വം അ​ദ്ദേ​ഹ​ത്തി​ല്‍ നി​റ​ഞ്ഞുനി​ല്‍ക്കു​ന്നു. മ​റ​ന്നു​പോ​യ ഗാ​ന​രം​ഗ​ങ്ങ​ളും അ​ഭി​ന​യമുഹൂ​ര്‍ത്ത​ങ്ങ​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും അ​ഭി​നേ​താ​ക്ക​ളും എ​ന്ന​വ​ണ്ണം മ​ന​സ്സി​ലേ​ക്ക് ക​യ​റി​വ​രു​ന്നു. ഭാ​സ്ക​ര​ന്‍ മാ​ഷ്‌, ബാ​ബു​രാ​ജ്, വ​യ​ലാ​ര്‍, ദേ​വ​രാ​ജ​ന്‍ മാ​സ്റ്റ​ര്‍, യേ​ശു​ദാ​സ്, ക​മു​ക​റ പു​രു​ഷോ​ത്ത​മ​ന്‍, ദ​ക്ഷി​ണാ​മൂ​ര്‍ത്തി സീ​റോ ബാ​ബു, ജ​യ​ച​ന്ദ്ര​ന്‍, പി. ​ലീ​ല, ജാ​ന​കി, പി.​ സു​ശീ​ല, ചി​ത്ര തു​ട​ങ്ങി​യ എ​ല്ലാ ഗാ​യക​​രും സ്മൃ​തി​യി​ൽ നി​റ​യു​ന്നു. ആ​രോ​ടും പ​ക്ഷം ചേ​രാ​തെ​യു​ള്ള സ്വ​ത​ന്ത്ര​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ള്‍കൊണ്ടും വി​ശാ​ല​വും ഗ​ഹ​ന​വു​മാ​യ താ​ത്ത്വി​ക​പ്പാ​ലാ​ഴി​ക​ള്‍കൊ​ണ്ടും വാ​യ​ന​ക്കാ​രെ ഊ​ട്ടു​ന്ന സ്തുത്യ​ര്‍ഹ​ ക​ർ​മ​മാ​ണ്‌ ശ്രീ​കു​മാ​ര​ന്‍ ത​മ്പി നി​ര്‍വ​ഹി​ക്കു​ന്ന​ത്. അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍.

സ​ണ്ണി ജോ​സ​ഫ്‌, മാ​ള

സം​ഗീ​ത​യാ​ത്ര​ക​ൾ​ക്കൊ​രു തി​രു​ത്ത്

സം​ഗീ​ത​യാ​ത്ര​ക​ൾ (മ​ല​യാ​ള ച​ല​ച്ചി​ത്ര​ഗാ​ന​ ച​രി​ത്രം) എ​ന്ന എ​ന്റെ പ​ര​മ്പ​ര​യി​ൽ 'ക​ലക്ട​ർ മാ​ല​തി' എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് എ​ഴു​തി​യ​പ്പോ​ൾ 'നി​ങ്ങ​ളെ​ന്നെ കമ്യൂ​ണി​സ്റ്റാ​ക്കി' എ​ന്ന ചി​ത്ര​ത്തി​ലെ ഒ​രു ഗാ​നം അ​ബ​ദ്ധ​വ​ശാ​ൽ ക​ട​ന്നു​വ​രു​ക​യു​ണ്ടാ​യി (ല​ക്കം: 1287). ''അ​മ്പ​ല​പ്പ​റ​മ്പി​ലെ​യാ​രാ​മ​ത്തി​ലെ ചെ​മ്പ​ര​ത്തി​പ്പൂ​വേ...'' ​എ​ന്ന ഗാ​നം 'ക​ലക്ട​ർ മാ​ല​തി'​യി​ലെ ഗാ​ന​മ​ല്ല; 'നി​ങ്ങ​ളെ​ന്നെ ക​മ്യൂ​ണി​സ്റ്റാ​ക്കി' എ​ന്ന സി​നി​മ​യി​ലെ ഗാ​ന​മാ​ണ്. ഈ ​ഗാ​ന​ത്തി​ന്റെ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ബാ​ബു​രാ​ജ് അ​ല്ല, ദേ​വ​രാ​ജ​ൻ ആ​ണ്. ഇ​ങ്ങ​നെ​യൊ​രു ഓ​ർ​മ​പ്പി​ശ​ക് സം​ഭ​വി​ച്ച​തി​ൽ ഖേ​ദി​ക്കു​ന്നു. വാ​യ​ന​ക്കാ​ർ സ​ദ​യം ക്ഷ​മി​ക്കു​ക.

ശ്രീ​കു​മാ​ര​ൻ ത​മ്പി

അറിയിപ്പ്​

ചെ​റു​ക​ഥാ മ​ത്സ​രം

തി​രു​വ​ന​ന്ത​പു​രം ഇ​ന്ത്യ ബു​ക്സ് പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ അ​ക്ഷി​ത മാ​സി​ക, ഗ​ബ്രി​യേ​ൽ ഗാ​ർ​സി​യ മാ​ർ​കേ​സി​ന്റെ സ്മ​ര​ണാ​ർ​ഥം അ​റു​പ​ത് വ​യ​സ്സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് മാ​ത്ര​മാ​യി ചെ​റു​ക​ഥാ​മ​ത്സ​രം ന​ട​ത്തു​ന്നു. പ്ര​സി​ദ്ധീ​ക​രി​ച്ച​തോ അ​ല്ലാ​ത്ത​തോ ആ​യ ക​ഥ​ക​ളു​ടെ ര​ണ്ട് പ്ര​തി​ക​ൾ 2023 ജ​നു​വ​രി 15ന​കം താ​ഴെ​പ​റ​യു​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. ക​ഥ​ക​ൾ ത​പാ​ലി​ലോ ഇ​-മെ​യി​ലി​ലോ അ​യ​ക്കാം. ക​ഥ​ക​ൾ​ക്കൊ​പ്പം ശ​രി​യാ​യ വി​ലാ​സ​വും ഫോ​ൺ ന​മ്പ​റും ചേ​ർ​ത്തി​രി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ക​ഥ​ക്ക് 10,000 രൂ​പ​യും പ്ര​ശ​സ്തിപ​ത്ര​വും മാ​ർ​കേ​സി​ന്റെ ജ​ന്മ​ദി​ന​മാ​യ മാ​ർ​ച്ച് ആ​റി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ​വെ​ച്ച് ന​ൽ​കു​ന്ന​താ​ണ്. ക​ഥ​ക​ൾ അ​യ​ക്കേ​ണ്ട വി​ലാ​സം: അ​ക്ഷി​ത മാ​സി​ക, ഇ​ന്ത്യ ഹോ​സ്പി​റ്റ​ൽ കോം​പ്ല​ക്സ്, മേ​ലേ ത​മ്പാ​നൂ​ർ, തി​രു​വ​ന​ന്ത​പു​രം, 695 001.

ഫോ​ൺ: 0471 2334475, 8590 460470

Email: indiabooks123@gmail.com

News Summary - madhyamam weekly letter