Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

നി​ല​പാ​ടു​ള്ള മു​ഖ​ചി​ത്രം'മ​ര​ണം​വ​രെ ഇ​വ​ർ ത​ട​വി​ൽ ക​ഴി​യ​ണോ' എ​ന്ന ചാ​ട്ടു​ളി​പോ​ലെ​യു​ള്ള ചോ​ദ്യ​വു​മാ​യി പു​റ​ത്തി​റ​ങ്ങി​യ മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പ് (ല​ക്കം: 1274) സാംസ്കാ​രി​ക മാ​സി​ക​ക​ളി​ൽനി​ന്നും വേ​റി​ട്ടു​നി​ന്നു. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യം എ​ന്ന് സ്വ​യം മേ​നിന​ടി​ക്കു​ന്ന ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ഇ​ത്ത​രം ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ധ്വം​സ​​ന​ങ്ങ​ളെ തി​ര​സ്ക​രി​ക്കു​ക​യാ​ണ് മാ​ധ്യ​മ​ങ്ങ​ളു​ടെ പൊ​തു​വി​ലു​ള്ള രീ​തി. രാ​ജ്യ​ദ്രോ​ഹ​ിയെന്നോ തീ​വ്ര​വാ​ദി​യെ​ന്നോ മാ​വോ​​വാദിയെ​ന്നോ മു​ദ്ര​കു​ത്തി ജ​യി​ലി​ട​ക്ക​പ്പെ​ട്ട...

Your Subscription Supports Independent Journalism

View Plans

നി​ല​പാ​ടു​ള്ള മു​ഖ​ചി​ത്രം

'മ​ര​ണം​വ​രെ ഇ​വ​ർ ത​ട​വി​ൽ ക​ഴി​യ​ണോ' എ​ന്ന ചാ​ട്ടു​ളി​പോ​ലെ​യു​ള്ള ചോ​ദ്യ​വു​മാ​യി പു​റ​ത്തി​റ​ങ്ങി​യ മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പ് (ല​ക്കം: 1274) സാംസ്കാ​രി​ക മാ​സി​ക​ക​ളി​ൽനി​ന്നും വേ​റി​ട്ടു​നി​ന്നു. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യം എ​ന്ന് സ്വ​യം മേ​നിന​ടി​ക്കു​ന്ന ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ഇ​ത്ത​രം ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ധ്വം​സ​​ന​ങ്ങ​ളെ തി​ര​സ്ക​രി​ക്കു​ക​യാ​ണ് മാ​ധ്യ​മ​ങ്ങ​ളു​ടെ പൊ​തു​വി​ലു​ള്ള രീ​തി. രാ​ജ്യ​ദ്രോ​ഹ​ിയെന്നോ തീ​വ്ര​വാ​ദി​യെ​ന്നോ മാ​വോ​​വാദിയെ​ന്നോ മു​ദ്ര​കു​ത്തി ജ​യി​ലി​ട​ക്ക​പ്പെ​ട്ട ഒ​രാ​ൾ​ക്കുവേ​ണ്ടി സം​സാ​രി​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കും ഭ​യം. മാ​ധ്യ​മം ​വേ​റി​ട്ടുനി​ൽ​ക്കു​ന്ന​ത് അ​വി​ടെ​യാ​ണെ​ന്ന് ഒ​രു വാ​യ​ന​ക്കാ​ര​ൻ എ​ന്ന നി​ല​യി​ൽ ഞാ​ൻ മ​ന​സ്സി​ലാ​ക്കു​ന്നു. പ​ല​ത​രം ഭീ​ഷ​ണി​ക​ൾ​ക്കും പ്ര​തി​കാ​ര ന​ട​പ​ടി​ക​ൾ​ക്കും ഇ​ര​യാ​കു​ന്ന കാ​ല​ത്തും ധൈ​ര്യ​സ​മേ​തം നീ​തി​ക്കൊ​പ്പം നി​ല​കൊ​ള്ളു​ന്ന ഈ ​ധാ​ർ​മി​ക​ത​യെ മ​ന​സ്സ​റി​ഞ്ഞ് അ​ഭി​ന​ന്ദി​ക്കു​ന്നു. ഉ​ള്ള​ട​ക്ക വി​ഷ​യ​ത്തെ ഗ​ഹ​ന​മാ​യി പ്ര​തി​പാ​ദി​ക്ക​ണ​മാ​യി​രു​ന്നു എ​ന്ന അ​ഭി​പ്രാ​യ​മു​ണ്ട്.

ജ​യ​പ്ര​കാ​ശ്, ക​ണ്ണൂ​ർ

കൂ​രി​രു​ട്ടി​ലെ കൊ​ള്ളി​യാ​ൻ വെ​ട്ട​ങ്ങൾ

അ​നീ​തി​ക​ൾ​ക്കും അ​ധ​ർ​മ​ത്തി​നു​മെ​തി​രെ അ​രു​തെ​ന്നു പ​റ​യാ​ൻ ക​ഴി​യാ​ത്തവ​ണ്ണം അ​ധ​ര​ങ്ങ​ൾ​ക്ക് അ​ർ​ബു​ദം ബാ​ധി​ച്ചുക​ഴി​ഞ്ഞ ഒ​രു സ​മൂ​ഹ​ത്തി​ൽ എ​ഴു​ന്നേ​റ്റുനി​ന്ന് അ​പ​ര​ന്റെ പ്ര​ശ്ന​ങ്ങ​ളി​ൽ ധീ​ര​മാ​യി ഇ​ട​പെ​ട്ട​തി​ന്റെ പേ​രി​ൽ ഭ​ര​ണ​കൂ​ടം തു​റു​ങ്കി​ല​ട​ച്ച മ​നു​ഷ്യ​രെ​ക്കു​റി​ച്ചു​ള്ള ക​രു​ത​ൽ പ​തി​പ്പ് (ല​ക്കം: 1274) ക​ണ്ടു നി​ൽ​ക്കു​ക​യ​ല്ല ഇ​ട​പെ​ടു​ക​യാ​ണ് എ​ന്ന ആ​ഴ്ച​പ്പ​തി​പ്പി​ന്റെ പ​ര​സ്യവാ​ച​ക​ത്തെ അ​ന്വ​ർ​ഥ​മാ​ക്കി.

വി​ശാ​ല​മാ​യ അ​ഭി​പ്രാ​യസ്വാ​ത​ന്ത്ര്യം ഭ​ര​ണ​ഘ​ട​ന​യി​ൽ എ​ഴു​തിവെ​ച്ചി​രി​ക്കു​ന്ന ഒ​രു നാ​ട്ടി​ൽ ഭ​ര​ണ​കൂ​ട​ത്തെ വി​മ​ർ​ശി​ച്ച​തി​ന്റെ പേ​രി​ൽ, അ​ല്ലെ​ങ്കി​ൽ ഇം​ഗി​ത​മ​ല്ലാ​ത്ത​ത് ചെ​യ്ത​തി​ന്റെ പേ​രി​ൽ ജീ​വി​ത​ത്തി​ലെ വി​ല​പ്പെ​ട്ട വ​ർ​ഷ​ങ്ങ​ൾ തു​റു​ങ്കി​നു​ള്ളി​ൽ ത​ള​ക്ക​പ്പെ​ടു​ന്ന മ​നു​ഷ്യജീ​വി​ത​ങ്ങ​ളെ കു​റി​ച്ച് വേ​ദ​ന​യോ​ടെ ഓ​ർ​മി​പ്പി​ച്ച മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പ് പൈ​ങ്കി​ളിവാ​ർ​ത്ത​ക​ൾ​ക്ക് പി​റ​കെ പോ​വു​ന്ന മ​റ്റു പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽനി​ന്ന് വ്യ​ത്യ​സ്ത​മാ​യി. ന​ന്മ​ക​ൾ കെ​ട്ടു​പോ​കു​ന്ന സ​ത്യാ​ന​ന്ത​രകാ​ല​ത്ത് മാ​ന​വി​ക​ത​യു​ടെ വി​താ​ന​ത്തി​ൽനി​ന്നും ഉ​റ​വകൊ​ള്ളു​ന്ന ഇ​ത്ത​രം സ​ർ​ഗാ​ത്മ​ക ഇ​ട​പെ​ട​ലു​ക​ൾ കൂ​രി​രു​ട്ടി​ലെ കൊ​ള്ളി​യാ​ൻ വെ​ട്ട​ങ്ങ​ളാ​ണ്.

ഇ​സ്മാ​യി​ൽ പ​തി​യാ​ര​ക്ക​ര

ക​ഥ​കൊ​ണ്ടൊ​രു വി​രു​ന്നൂ​ട്ട്

'സ്‌​നേ​ഹംകൊ​ണ്ടും വി​ശ്വാ​സം​കൊ​ണ്ടും പ​ണി​ത ത്രാ​സു​ക​ൾ' എ​ന്ന കൗ​തു​ക​പ്പേ​രി​ലു​ള്ള ശ്രീ​ക​ണ്ഠ​ൻ ക​രി​ക്ക​ക​ത്തി​ന്റെ ക​ഥ മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​ൽ വാ​യി​ച്ചു (ല​ക്കം: 1272). ഒ​രു ക​ഥ​പ​റ​ച്ചി​ലി​ന്റെ ഔ​പ​ചാ​രി​ക​ത​ക​ൾ അ​പ്പാ​ടെ മാ​റ്റി​വെ​ച്ച്, ഒ​ര​ടു​ത്ത സു​ഹൃ​ത്തി​നോ​ട് വീ​ട്ടു/​നാ​ട്ടു വി​ശേ​ഷ​ങ്ങ​ൾ പ​റ​യു​ന്ന​പോ​ലെ​യു​ള്ള ന​മ്മോ​ട് സം​വ​ദി​ക്കു​ന്ന ശൈ​ലി എ​നി​ക്ക് 'ശ്ശി' ​പി​ടി​ച്ചു.

ആ​ക്രി പോ​ലെ തു​രു​മ്പെ​ടു​ത്തു പോ​കു​ന്ന ചി​ല മൂ​ല്യ​ങ്ങ​ളെക്കു​റി​ച്ച്, ചി​ല ബ​ന്ധ​ങ്ങ​ളു​ടെ ഇ​ഴ​യ​ടു​പ്പ​ത്തി​ന്റെ ശോ​ഷ​ണ​ത്തെക്കു​റി​ച്ച്, ക​ഥാ​കാ​ര​ന്റെ ഉ​ള്ളി​ലി​രു​ന്ന് വേ​പ​ഥു​കൊ​ള്ളു​ന്ന അ​ച്ഛ​നെ ന​മു​ക്ക് തൊ​ട്ട​റി​യാ​വു​ന്ന വാ​ഗ് വി​ലാ​സം...

എ​ത്ര​യോ യാ​ത​ന​ക​ളി​ലൂ​ടെ, ക​ഠി​ന ത​പ​സ്സി​ലൂ​ടെ ആ​റ്റി​ക്കു​റു​ക്കി​യെ​ടു​ത്ത അ​റി​വു​ക​ളു​ടെ, വൈ​കാ​രി​കാ​വി​ഷ്കാ​ര​ങ്ങ​ളു​ടെ അ​ക്ഷ​യ​ഖ​നി​ക​ളാ​ണ് പാ​ഴ് ക​ട​ലാ​സുക​ളാ​യി ആ​ക്രി വി​ൽപ​ന​ക്കാ​ര​ന്റെ യാ​ർ​ഡു​ക​ളി​ൽ കു​മി​ഞ്ഞു കൂ​ടു​ന്ന​ത് എ​ന്ന എ​ഴു​ത്തു​കാ​ര​ന്റെ ആ​ത്മ​നൊ​മ്പ​രം ന​മ്മി​ലേ​ക്ക് കൂ​ടി പ​ക​രു​ന്നു.

അ​ക​ക്കാ​മ്പു​ള്ള ന​ല്ല ക​ഥ​യു​മാ​യി വീ​ണ്ടും വി​രു​ന്നൂ​ട്ടി​യ​തി​ന് ക​ഥാ​കൃ​ത്തി​ന് ന​ന്ദി.

ഇസ്മായിൽ കൂളത്ത്

ത​രി​ശു​ഭൂ​മി​യി​ലെ മ​ഴ

'എ​ലി​യ​ട്ടോ​ർ​മ: ത​രി​ശു​ഭൂ​മി​യി​ൽ വീ​ണ്ടും' കെ. ​ബാ​ബു​ജോ​സ​ഫി​ന്റെ ക​വി​ത മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​ൽ (ല​ക്കം: 1273) വാ​യി​ച്ചു. ടി.​എ​സ്. എ​ലി​യ​ട്ട് എ​ന്ന ആം​ഗ​ലേ​യ മ​ഹാ​ക​വി ആ​ധു​നി​ക ക​വി​ത​യു​ടെ ത​ല​തൊ​ട്ട​പ്പ​ൻ ആ​ണെ​ന്ന​തി​ൽ ത​രി​മ്പും സ​ന്ദേ​ഹ​മി​ല്ല. മ​ല​യാ​ള​ത്തി​ൽ അ​യ്യ​പ്പപ്പണി​ക്ക​ർ, മാ​ധ​വ​ൻ അ​യ്യ​പ്പ​ത്ത്, എ​ൻ.​എ​ൻ. ക​ക്കാ​ട് എ​ന്നീ മ​ല​യാ​ള ക​വി​ക​ളി​ൽ എ​ലി​യ​ട്ടി​ന്റെ പ്ര​ബ​ല സ്വാ​ധീ​ന​ങ്ങ​ൾ ദൃ​ശ്യ​മാ​ണ്. 'ആ​ഷ് വെ​ന​സ്ഡേ', 'വേ​സ്റ്റ് ലാ​ൻഡ്' എ​ന്നീ മ​ഹാ​കൃ​തി​ക​ൾ എ​ലി​യ​ട്ടി​ന്റെ മ​ത​ബോ​ധ​ത്തി​ലൂ​ന്നി​യ​താ​ണ്. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലു​ണ്ടാ​യ മൂ​ല്യ​രാ​ഹി​ത്യ​ത്തി​ന്റെ മ​രു​ഭൂ​വ​ത്ക​ര​ണം ത​ന്റെ വ്യ​വ​സ്ഥാ​പി​ത ക​വി​താ മാ​ർ​ഗ​ത്തി​ൽ​നി​ന്നും ഒ​രു വ​ഴി​മാ​റിന​ട​ത്ത​ത്തി​ന് മ​ഹാ​ക​വി എ​ലി​യ​ട്ടി​നെ പ്രേ​രി​ത​നാ​ക്കി. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്റെ യൗ​വ​നദ​ശ​യി​ലാ​ണ് എ​ലി​യ​ട്ടി​ന്റെ 'വേ​സ്റ്റ്ലാൻഡ്' പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. ഭൗ​തി​ക​ത​യി​ലൂ​ന്നി​യ പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ൾ ത​ക​ർ​ന്നു​വീ​ഴു​ന്ന​ത് എ​ലി​യ​ട്ട് ക​ണ്ടു. അ​വി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് മ​ത​ബോ​ധ​മു​ണ​രു​ന്ന​ത്. സെ​മി​റ്റി​ക് മ​ത​ങ്ങ​ളാ​യ ഇ​സ്‍ലാം-​ക്രി​സ്ത്യ​ൻ ഫി​ലോ​സ​ഫി​ക​ൾ, വെ​ളി​പാ​ടു​ക​ളാ​യ വേ​ദ​പു​സ്ത​ക​ങ്ങ​ൾ, ഇ​ന്ത്യ​യി​ലെ ഋ​ഷി​പ്രോ​ക്ത​ങ്ങ​ളാ​യ ത​ത്ത്വ​ങ്ങ​ൾ എ​ന്നി​വ​യു​ടെ​യെ​ല്ലാം നൈ​തി​ക കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്ക് മാ​ത്ര​മേ ഇ​നി​യൊ​രു ന​വ​ലോ​ക​ത്തെ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യൂ എ​ന്നാ മ​ഹാ​ക​വി തി​രി​ച്ച​റി​ഞ്ഞു. മ​നു​ഷ്യ​രി​ലെ ന​ന്മ​ക​ളെ പ്ര​ഫു​ല്ല​മാ​ക്കു​ന്ന​ത് പ്ര​വാ​ച​ക ദ​ർ​ശ​ന​ങ്ങ​ളാ​ണെ​ന്ന് അ​ദ്ദേ​ഹം മ​ന​സ്സി​ലാ​ക്കി. സ​മ​കാ​ലി​ക​ത​യു​ടെ മ​രു​ഭൂ​വ​ത്ക​രി​ക്ക​പ്പെ​ട്ട മ​ണ്ണി​ൽ മ​ത​നൈ​തി​ക​ത​യു​ടെ പ്ര​വാ​ച​ക-​ഋ​ഷി​വ​ച​ന​ങ്ങ​ൾ മ​ഴ​യാ​യി പെ​യ്യു​ന്ന​ത് അ​ദ്ദേ​ഹം വി​ഭാ​വ​നംചെ​യ്തു. ആ ​മ​ഹാ​ക​വി​യു​ടെ 'വേ​സ്റ്റ്ലാ​ൻഡ്' എ​ന്ന മ​ഹാ​കാ​വ്യ​ത്തി​ന്റെ ശ​താ​ബ്ദി​ വ​ർ​ഷ​മാ​ണി​ത്.

'ശൂ​ന്യ​ത', 'സ്വ​യം​കൃ​തം', 'ക്ര​മ​രാ​ഹി​ത്യം', ​'വെ​ള്ള​മ​ടി', 'ശാ​ന്തി' എ​ന്നീ അ​ഞ്ച് ഗീ​ത​ക​ങ്ങ​ളി​ലൂ​ടെ എ​ലി​യ​ട്ട് ക​വി​ത​യു​ടെ സ​മ​കാ​ലി​ക ഭൂ​മി ബാ​ബു ജോ​സ​ഫ് ന​മു​ക്കാ​യി കാ​ട്ടി​ത്ത​രു​ന്നു. ഇ​തി​ലെ 'ക്ര​മ​രാ​ഹി​ത്യം' ഗീ​ത​കം അ​ർ​ഥ​പൂ​ർ​ണ​മാ​ണ്. ''മാ​ന​വ സ്വ​പ്ന​ങ്ങ​ള്‍പോ​ലെ കാ​ലാ​വ​സ്ഥ​യി​ലും ക്ര​മ​മി​ല്ല'' എ​ന്നു​തു​ട​ങ്ങു​ന്ന വ​രി​ക​ൾ ഒ​രു​പാ​ട് അ​ർ​ഥ​ങ്ങ​ളി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടു​ന്നു. ഈ ​ക്ര​മ​രാ​ഹി​ത്യം ന​മ്മു​ടെ സ്വ​യംകൃ​താ​ന​ർ​ഥ​മാ​ണ്. പ്ര​കൃ​തിന​ശീ​ക​ര​ണ​ത്തി​ന്റെ ദു​ര​ന്ത​ഫ​ല​ങ്ങ​ളെ ചൂ​ണ്ടു​ന്ന ഒ.​എ​ൻ.​വി. കു​റു​പ്പി​ന്റെ ഭൂ​മി​ക്കൊ​രു ച​ര​മ​ഗീ​ത​ത്തി​ൽ ഇ​ത്ത​ര​മൊ​രു അ​നു​ഭ​വ സ​മാ​ന​ത​യു​ണ്ട്.

ടി.​എ​സ്. എ​ലി​യ​ട്ട് എ​ന്ന മ​ഹാ​ക​വി​യു​ടെ മ​ഹ​ത്ത്വമാ​ർ​ന്ന 'വേ​സ്റ്റ്ലാ​ൻഡ്' എ​ന്ന കൃ​തി​യു​ടെ സ​മ​കാ​ലി​ക​മാ​യൊ​രു പ​രിച്ഛേ​ദ​മാ​ണീ ക​വി​ത. അ​ഭി​ന​ന്ദ​നം, ആഴ്ചപ്പതിപ്പിനും ക​വി​ക്കും.

കെ.​ടി. രാ​ധാ​കൃ​ഷ്ണ​ൻ കൂ​ടാ​ളി

ജ​യ് ഗോ​സ്വാ​മി ക​വി​ത​ക​ൾ

പ്ര​ശ​സ്ത ക​വി സ​ച്ചി​ദാ​ന​ന്ദ​ൻ ഏ​ത് മ​ത, ജാ​തി, രാ​ഷ്ട്രീ​യ വ​ക്താ​വാ​ണ്? ജ​ന്മംകൊ​ണ്ട് അ​ദ്ദേ​ഹം ആ​രു​മാ​യി​ക്കൊ​ള്ള​ട്ടെ. പ​ക്ഷേ, അ​ദ്ദേ​ഹം ത​ന്റെ ര​ച​ന​ക​ൾ​​കൊ​ണ്ടും ക​ർ​മംകൊ​ണ്ടും ദ​ലി​ത് ചി​ന്ത​ക​നും മ​ത​ന്യൂ​ന​പ​ക്ഷ വി​മോ​ച​ക​നും തീ​വ്ര ഇ​ട​തു​പ​ക്ഷ​ക്കാ​ര​നു​മാ​ണ് എ​ന്നാ​ണ് മാ​ധ്യ​മം ആഴ്ചപ്പതിപ്പി​ൽ വ​ന്ന അ​ദ്ദേ​ഹ​ത്തി​​ന്റെ ക​വി​ത​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ജ​യ് ഗോ​സ്വാ​മി​യു​ടെ ക​വി​ത​യു​ടെ വി​വ​ർ​ത്ത​ന​വും ഈ ​വെ​ളി​പാ​ടി​ലേ​ക്ക് വെ​ളി​ച്ചം വീ​​ശു​ന്നു. ജ​യ് ഗോ​സ്വാ​മി​ക്ക് ഇ​പ്പോ​ൾ 68 വ​യ​സ്സു​ണ്ട്. നേ​ര​ത്തേ 19ാം വ​യ​സ്സി​ൽത​ന്നെ ക​വി​ത​ക​ൾ എ​ഴു​തി​ത്തു​ട​ങ്ങി​യ ആ​ളാ​ണ് ഗോ​സ്വാ​മി. ക​വി​ത​യി​ലെ പ​ഴ​യ കെ​ട്ടു​ക​ൾ പൊ​ട്ടി​ക്കാ​ൻ ജ​യ് ​ഗോസ്വാ​മി​യെ പ​ഠി​പ്പി​ച്ച​ത് ക​വി ശാ​ഖാ​ഘോ​ഷ് ആ​യി​രു​ന്നു. ജി​ബ​നാ​ന​ന്ദ ദാ​സി​ന്റെ ക​വി​ത​യു​ടെ ധ​ന്യാ​ത്മ​ക​തയും ഗോ​സ്വാ​മി​യെ ധ​ന്യ​നാ​ക്കി. ശി​ഥി​ല​മാ​യ ഭാ​ഷ​യി​ലും ബിം​ബ​ങ്ങ​ളി​ലും പ്ര​തീ​ക​ങ്ങ​ളി​ലും കൂ​ടി മ​നു​ഷ്യാ​വ​സ്ഥ​യെ സം​ബോ​ധ​ന ചെ​യ്യു​ന്ന​താ​ണ് ജ​യ്ഗോ​സ്വാ​മി​യു​ടെ രീ​തി. വി​ജ​ന​മാ​യ പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ, കു​ട്ടി​ക​ളെ​ പോ​ലെ വാ​ക്കു​ക​ളോ​ടു​ള്ള സ​മീ​പ​നം, മൃ​ഗ​ങ്ങ​ളെ​യും വൃ​ക്ഷ​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ൾ തു​ട​ങ്ങി​യ​വ​യാ​ലാണ് ജ​യ് ഗോ​സ്വാ​മി​യു​ടെ ക​വി​ത​ക​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

അ​നി​ൽ രാ​മ​ച​ന്ദ്ര​ൻ കൃ​ഷ്ണ​പു​രം

മ​ന​സ്സി​നെ സ്വാ​ധീ​നി​ക്കു​ന്ന ക​ഥ

ആ​കാ​ശ​ത്ത് തെ​ങ്ങോ​ല വ​ര​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ചി​ല ചി​ത്ര​ങ്ങ​ളു​ണ്ട്. വ​ര​ച്ചി​ല്ലെ​ങ്കി​ലും ത​ല​യാ​ട്ടി ചി​രി​ച്ചുകൊ​ണ്ട് ​വര​ച്ചു​വെ​ക്കു​ന്ന ചി​ല ചി​ത്ര​ങ്ങ​ൾ ന​മ്മു​ടെ ചി​ന്ത​ക​ളോ​ടോ​പ്പം ചേ​ർ​ന്ന് പീ​ലി വി​ട​ർ​ത്താ​റു​ണ്ട്. ആ​കാ​ശം തെ​ങ്ങി​ന്റെ സ്വാ​ത​ന്ത്ര്യത്തി​ന്റെ ഒ​രു അ​തി​രാ​ണ്. ഒ​രു ഗ്രാ​മ​ത്തെ ഏ​ഴ​ടി​യു​യ​ര​മു​ള്ള ഒ​രു തെ​ങ്ങ് മ​നു​ഷ്യ​ൻ റി​പ്പ​ർ ച​ന്ദ്ര​ൻ എ​ന്നു കേ​ൾ​ക്കുംവി​ധ​ത്തി​ൽ വി​റ​പ്പി​ച്ച ജാ​ഗ്ര​ത​യെ പൊ​ലീ​സ് മു​ന്ന​റി​യി​പ്പും ഏ​മാ​ൻ​മാ​രു​ടെ ഉ​ടാ​യി​പ്പും ക​ല​ർ​ത്തി മ​നോ​ഹ​ര​മാ​യി വ​ര​ച്ചു കൃ​ത്യ​മാ​ക്കി​യ ക​ഥ​യാ​ണ് മൈ​ക്കി​ൾ ലൂ​യി​സി​ന്റെ ര​ണ്ട് അ​ധ്യാ​യ​ങ്ങ​ൾ (ല​ക്കം: 1273).

ക​ഥ​യു​ടെ ക്ലൈ​മാ​ക്സി​ൽ അ​യ്യ​ൻ​കാ​ളി വി​ല്ലു​വ​ണ്ടി​യി​ൽ വ​ന്ന​പോ​ലെ മൈ​ക്കി​ളി​ന്റെ ഒ​രു വ​ര​വു​ണ്ട്. ഒ​രി​ക്ക​ൽ ഈ ​തെ​ങ്ങി​ൽ ക​യ​റി​യാ​ൽ പി​ന്നെ കു​റെ നേ​ര​ത്തേ​ക്ക് അ​നു​വാ​ച​ക​നെ ഭ്ര​മാ​ത്മ​ക​മാ​ക്കി മേ​ഘപാ​ളി​ക​ൾ കാ​ണി​ക്കു​ന്ന സു​നു എ.​വി എ​ന്ന ക​ഥാ​കാ​ര​ൻ ആ​ദ്യവാ​യ​ന​യി​ൽ ത​ന്നെ സ്വാ​ധീ​നി​ച്ചു.​ സ​ജീ​വ് കീ​ഴ​രി​യൂ​രി​ന്റെ ചി​ത്രീ​ക​ര​ണ​വും ന​ന്നാ​യി. ഇ​തി​ലെ ഓ​രോ മ​നു​ഷ്യജീ​വി​ത​ങ്ങ​ളും ജീ​വ​ൻ തു​ടി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വി​ജ​യി​ച്ച് നി​ൽ​ക്കു​മ്പോ​ൾ പ​രാ​ജ​യ​പ്പെ​ട്ട​വ​രു​ടെ ഉ​യി​ർ​പ്പുകൂ​ടി ഈ ​ക​ഥ​കാ​ണി​ച്ചുത​രു​ന്നു​ണ്ട്.

അ​ജി​ത്രി ബാ​ബു

പൊ​രു​തു​ക, വി​ജ​യം കാ​ണു​ന്ന​തു വ​രെ

വി​ര​ൽ​ ചൂ​ണ്ടു​ന്ന സ​മ​ര​ങ്ങ​ൾ (ല​ക്കം: 1273) മാ​ധ്യ​മ​ത്തി​ന്റെ മു​ൻ​കാ​ല പ​രി​സ്ഥി​തി, സ​മ​ര നി​ല​പാ​ടു​ക​ളെ ഓ​ർ​മി​പ്പി​ക്കു​ന്ന​താ​യി. ക​വ​ർ​ചി​ത്രം സ​മ​ര​ത്തി​ന്റെ മു​ഴു​വ​ൻ തീ​ക്ഷ്ണ​ത​യും ഉ​ൾ​കൊ​ള്ളു​ന്ന​താ​യി. ആ​വി​ക്ക​ൽ തോ​ട്ടി​ൽ നി​ല​നി​ൽ​പി​നാ​യി സ​മ​രം ചെ​യ്യു​ന്ന​വ​രെ തീ​വ്ര​വാ​ദി​ക​ളെ​ന്ന് വി​ളി​ക്കു​ന്ന​വ​ർ​ക്ക് എ​ങ്ങ​നെ​യാ​ണ് ഇ​ട​തു​പ​ക്ഷം എ​ന്ന് അ​റി​യ​പ്പെ​ടാ​നാ​കു​ക എ​ന്നാ​ണ് എ​നി​ക്ക് ചോ​ദി​ക്കാ​നു​ള്ള​ത്. 'ഇ​ട​തു​പ​ക്ഷ' സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തു​ മു​ത​ൽ ഏ​തെ​ല്ലാം സ​മ​ര​ങ്ങ​ൾ വ​ന്നാ​ലും അ​തി​നെ​യെ​ല്ലാം തീ​വ്ര​വാ​ദ, മാ​വോ​വാദ മു​ദ്ര​ക​ൾ ചാ​ർ​ത്തു​ന്ന​താ​ണ് പ​തി​വ്. ദേ​ശീ​യ​പാ​ത, ഗെ​യി​ൽ, പു​തു​വൈ​പ്പി​ൻ, കീ​ഴാ​റ്റൂ​ർ, കെ-റെ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം നാ​മ​ത് ക​ണ്ടു. സ​മ​രം ചെ​യ്യു​ന്ന​വ​രെ വ്യ​ത്യ​സ്ത പേ​രു​ക​ളി​ൽ ബ്രാ​ൻ​ഡ് ചെ​യ്യു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ രീ​തി ത​ന്നെ​യാ​ണ് ഇ​വി​ടെ​യും ആ​വ​ർ​ത്തി​ക്കു​ന്ന​ത്. സ​മ​ര​ക്കാ​രോ​ട് പ​റ​യാ​നു​ള്ള​ത് ഇ​തി​ലൊ​ന്നും വീ​ഴാ​തെ നി​ര​ന്ത​ര​മാ​യി പൊ​രു​ത​ണം എ​ന്നാ​ണ്. എ​ല്ലാവി​ധ ഭാ​വു​ക​ങ്ങ​ളും നേ​രു​ന്നു.

ഫൈ​സ​ൽ കെ.​കെ മ​ല​പ്പു​റം

അറിയിപ്പ്

ഒ.​വി. വി​ജ​യ​ൻ സ്മാ​ര​ക പു​ര​സ്കാ​രം

ഒ.​വി. വി​ജ​യ​ൻ സ്മാ​ര​ക സ​മി​തി, മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച ര​ച​ന​ക​ൾ​ക്ക് എ​ല്ലാ വ​ർ​ഷ​വും ന​ൽ​കു​ന്ന ഒ.​വി. വി​ജ​യ​ൻ സ്മാ​ര​ക പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് കൃ​തി​ക​ൾ ക്ഷ​ണി​ക്കു​ന്നു. നോ​വ​ൽ, ക​ഥാ​സ​മാ​ഹാ​രം, യു​വ​ക​ഥ എ​ന്നി​ങ്ങ​നെ മൂ​ന്ന് മേ​ഖ​ല​ക​ളി​ലാ​യാ​ണ് പു​ര​സ്കാ​ര​ങ്ങൾ.

2019 ജ​നു​വ​രി ഒ​ന്നി​നും 2021 ഡി​സം​ബ​ർ 31നും ​ഇ​ട​യി​ലു​ള്ള കാ​ല​യ​ള​വി​ൽ ഒ​ന്നാം​പ​തി​പ്പാ​യി പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ള നോ​വ​ൽ, ക​ഥാ​സ​മാ​ഹാ​രം എ​ന്നി​വ അ​യ​ക്കാം. വി​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ടി​ല്ല. പ്ര​സാ​ധ​ക​ർ​ക്കോ ര​ച​യി​താ​ക്ക​ൾ​ക്കോ വാ​യ​ന​ക്കാ​ർ​ക്കോ പു​സ്ത​ക​ങ്ങ​ൾ അ​യ​ക്കാം. ര​ണ്ട് കോ​പ്പി​ക​ളാ​ണ് അ​യ​ക്കേ​ണ്ട​ത്. പ്രാ​യ​പ​രി​ധി​യി​ല്ല.

യു​വ​ക​ഥാ​പു​ര​സ്കാ​ര​ത്തി​ന് 2022 ആ​ഗ​സ്റ്റ് 31ന് 35 ​വ​യ​സ്സ് ക​വി​യാ​ത്ത​വ​ർ​ക്ക് പ​​ങ്കെ​ടു​ക്കാം. ഡി.​ടി.​പി ചെ​യ്ത ക​ഥ​യു​ടെ ഒ​രു കോ​പ്പി ത​പാ​ലി​ലോ ഇ​-മെ​യി​ലി​ലോ അ​യ​ക്ക​ണം. ര​ച​ന മൗ​ലി​ക​വും മു​മ്പ് പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തു​മാ​ക​ണം. ലോ​ക​ത്തെ​വി​ടെ​യു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് പ​ങ്കു​ചേ​രാം. ഒ.​വി. വി​ജ​യ​ൻ സ്മാ​ര​ക സ​മി​തി അം​ഗ​ങ്ങ​ളും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പു​ര​സ്കാ​ര ജേ​താ​ക്ക​ളും മ​ത്സ​ര​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ പാ​ടു​ള്ള​ത​ല്ല.

സ​്ക്രീ​നി​ങ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കൃ​തി​ക​ൾ\​ര​ച​ന​ക​ൾ വി​ല​യി​രു​ത്തി വി​ദ​ഗ്ധ ജൂ​റി മി​ക​ച്ച​വ തെ​ര​ഞ്ഞെ​ടു​ക്കും. ജൂ​റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ന്തി​മ​മാ​യി​രി​ക്കും.

മി​ക​ച്ച നോ​വ​ലി​നും ക​ഥാ​സ​മാ​ഹാ​ര​ത്തി​നും 25,000 രൂ​പ​യും പു​ര​സ്കാ​രഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും മി​ക​ച്ച യു​വ​ക​ഥ​ക്ക് 10,000 രൂ​പ​യും പു​ര​സ്കാ​രഫ​ല​ക​വും പ്ര​ശ​സ്തിപ​ത്ര​വു​മാ​ണ് സ​മ്മാ​നം.

യു​വ​ക​ഥ​യും കൃ​തി​ക​ളും 2022 ആ​ഗ​സ്റ്റ് 31ന​കം കി​ട്ടു​ന്ന വി​ധം ത​പാ​ലി​ലോ കൊ​റി​യ​റി​ലോ അ​യ​ക്കു​ക.

ഒ.​വി. വി​ജ​യ​ൻ സ്മാ​ര​ക പു​ര​സ്കാ​രം

ഒ.​വി. വി​ജയ​ൻ സ്മാ​ര​ക സ​മി​തി, ത​​സ്രാ​ക്ക്

കി​ണാ​ശ്ശേ​രി പോ​സ്റ്റ്, പാ​ല​ക്കാ​ട് 678 701

0vvijayansmarakam@gmail.com.

ക​വ​റി​ന് മു​ക​ളി​ൽ നോ​വ​ൽ/​ക​ഥാ​സ​മാ​ഹാ​രം/​യു​വ​ക​ഥ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​ക.

വി​ശ​ദവി​വ​ര​ങ്ങ​ൾ​ക്ക് :

8547456222, 9447319967.

എം. ​സു​കു​മാ​ര​ൻ സ്മാ​ര​ക സാ​ഹി​ത്യ അ​വാ​ർ​ഡ്

എം. ​സു​കു​മാ​ര​ൻ ഫൗ​ണ്ടേ​ഷ​ൻ 2021ലെ ​സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ത്തി​ന് പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി 2018, 2019, 2020 വ​ർ​ഷ​ങ്ങ​ളി​ൽ ആ​നു​കാ​ലി​ക​ങ്ങ​ളി​ലോ പു​സ്‌​ത​ക​രൂ​പ​ത്തി​ലോ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട മി​ക​ച്ച സാ​ഹി​ത്യ​കൃ​തി​യെ കു​റി​ച്ചോ എ​ഴു​ത്തു​കാ​രെ കു​റി​ച്ചോ ഉ​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളി​ൽനി​ന്നും ക്ഷ​ണി​ക്കു​ന്നു.

നി​ർ​ദേ​ശ​ങ്ങ​ൾ സെ​ക്ര​ട്ട​റി, എം. ​സു​കു​മാ​ര​ൻ ഫൗ​ണ്ടേ​ഷ​ൻ, ജ്യോ​തി​സ്സ്, ടി.​സി -28/890,

കൈ​ത​മു​ക്ക്, പേ​ട്ട (പി.​ഒ.), തി​രു​വ​ന​ന്ത​പു​രം-24 എ​ന്ന വി​ലാ​സ​ത്തി​ൽ 2022 ആ​ഗ​സ്റ്റ് 14ന് ​മു​മ്പ് ല​ഭി​ക്ക​ണം.

News Summary - madhyamam weekly letters