Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

സംഗീതയാത്രകൾക്ക് രണ്ട് കൂട്ടിച്ചേർക്കലുകൾസംഗീത യാത്രകളെ​ഴു​തു​ന്ന ശ്രീ​കു​മാ​ര​ൻ ത​മ്പി​ക്ക് രണ്ടുകൂട്ടിച്ചേർക്കലുകളുണ്ട്. ​'ഇ​ന്ദു​ലേ​ഖ' എ​ന്ന സി​നി​മ​യി​ൽ ''പൂ​ത്താ​ലി​യു​ണ്ടോ കിനാ​വേ/പൂപ്പന്തലുണ്ടോ നിലാവേ'' എ​ന്ന ഗാ​ന​ം പാ​ടി​യ​ത് പി.ലീലയും കമുകറ പുരുഷോത്തമനും ചേർന്നാണെന്നാണ് ശ്രീ​കു​മാ​ര​ൻ ത​മ്പി എഴുതുന്നത് (ല​ക്കം: 1279). എന്നാൽ ഇതേ ഗാനം കൊ​ച്ചി​ൻ അ​മ്മി​ണി​യും പാടിയിട്ടുണ്ടെന്ന് കാണുന്നു. ഈ ​ഗാ​ന​ം ശ്ര​ദ്ധി​ച്ചാ​ൽ ശ​ബ്ദ​ത്തി​ലെ വ്യ​തി​രി​ക്ത​ത അ​റി​യാം.''ഭൂ​​മി​​ക്കു ബ​​ർ​​മ്മവ​​യ്ക്കും പൊ​​ന്ന​​ളി​​യ​​ന്മാ​​രേ -ഇ​​ത് / ഭൂ​​ലോ​​ക രം​​ഭ​​യു​​ടെ സൈ​​ക്കി​​ൾ മ​​ഹാ​​യ​​ജ്ഞം''...

Your Subscription Supports Independent Journalism

View Plans

സംഗീതയാത്രകൾക്ക് രണ്ട് കൂട്ടിച്ചേർക്കലുകൾ

സംഗീത യാത്രകളെ​ഴു​തു​ന്ന ശ്രീ​കു​മാ​ര​ൻ ത​മ്പി​ക്ക് രണ്ടുകൂട്ടിച്ചേർക്കലുകളുണ്ട്. ​'ഇ​ന്ദു​ലേ​ഖ' എ​ന്ന സി​നി​മ​യി​ൽ ''പൂ​ത്താ​ലി​യു​ണ്ടോ കിനാ​വേ/പൂപ്പന്തലുണ്ടോ നിലാവേ'' എ​ന്ന ഗാ​ന​ം പാ​ടി​യ​ത് പി.ലീലയും കമുകറ പുരുഷോത്തമനും ചേർന്നാണെന്നാണ് ശ്രീ​കു​മാ​ര​ൻ ത​മ്പി എഴുതുന്നത് (ല​ക്കം: 1279). എന്നാൽ ഇതേ ഗാനം കൊ​ച്ചി​ൻ അ​മ്മി​ണി​യും പാടിയിട്ടുണ്ടെന്ന് കാണുന്നു. ഈ ​ഗാ​ന​ം ശ്ര​ദ്ധി​ച്ചാ​ൽ ശ​ബ്ദ​ത്തി​ലെ വ്യ​തി​രി​ക്ത​ത അ​റി​യാം.

''ഭൂ​​മി​​ക്കു ബ​​ർ​​മ്മവ​​യ്ക്കും പൊ​​ന്ന​​ളി​​യ​​ന്മാ​​രേ -ഇ​​ത് / ഭൂ​​ലോ​​ക രം​​ഭ​​യു​​ടെ സൈ​​ക്കി​​ൾ മ​​ഹാ​​യ​​ജ്ഞം'' എ​ന്ന ഹാസ്യഗാ​നം 'സ​ഹ​ധ​ർ​മി​ണി' എ​ന്ന ചി​ത്ര​ത്തി​ലേതാണ് എന്നാണ് തമ്പി എഴുതിയത്. എ​ന്നാ​ൽ, ഈ ​ഗാ​നം 1976ൽ ​പു​റ​ത്തി​റ​ങ്ങി​യ പി​ക്പോ​ക്ക​റ്റ് എ​ന്ന പ്രേം ന​സീ​ർ ചി​ത്ര​ത്തി​ലേ​താ​ണെ​ന്നാ​ണ് ഓ​ർ​മ. അതോ അതേ ഗാനം തന്നെ 'സഹധർമിണിയിലും' ഉപയോഗിച്ചിട്ടുണ്ടായിരുന്നോ?.

റ​ഷീ​ദ് പി.​സി പാ​ലം, ന​രി​ക്കു​നി

'ഉ​ളി​യാ​ടുംകു​ന്ന്' -മി​ക​ച്ച ആ​വി​ഷ്ക​ര​ണം

കാ​ല​ത്തി​ന്റെ വൈ​കൃ​ത​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടാ​ത്ത എ​ഴു​ത്തു​കാ​ർ വി​ര​ള​മ​ല്ല. മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം പൊ​ള്ള​യും പൊ​ള്ള​ത്ത​ര​ങ്ങ​ളും ചേ​രി​തി​രി​വു​ക​ളും മ​നു​ഷ്യ​നെ ന​യി​ക്കു​മ്പോ​ൾ അ​വ​യെ അ​തി​ജീ​വി​ക്കു​ന്ന ചി​ല​രു​ടെ ഗാ​ഢ​സ്‌​നേ​ഹം തേ​ടി ന​മ്മ​ൾ പു​റ​പ്പെ​ടാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രാ​വി​ഷ്ക​ര​ണ​മാ​ണ് മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച യാ​സ​ർ അ​റ​ഫാ​ത്തി​ന്റെ 'ഉ​ളി​യാ​ടും കു​ന്ന്' (ല​ക്കം: 1283). ക​ഥാ​കാ​ര​ൻ സൃ​ഷ്ടി​ച്ചെ​ടു​ത്ത ഭാ​വ​നാ​പ​രി​സ​ര​ത്ത്‌ ഇ​ന്നി​ന്റെ കാ​ഴ്ച​ക​ളു​ണ്ട്, വേ​രി​ല്ലാ​തെ വാ​യു​വി​ൽ നി​ൽ​ക്കു​ന്ന മ​ര​വും രു​ചി​യി​ല്ലാ​ത്ത ഭ​ക്ഷ​ണ​ത്തി​നുവേ​ണ്ടി വ​രി​യി​ൽ കാ​ത്തു​കി​ട​ക്കു​ന്ന മ​നു​ഷ്യ​രും ഉ​ളി​യു​ടെ മൂ​ർ​ച്ച​യി​ൽ അ​ല​ർ​ച്ച​യോ​ടെ നി​ൽ​ക്കു​ന്ന പ്ര​കൃ​തി​യു​മു​ണ്ട്.

മ​ത​ങ്ങ​ൾ​ക്ക​പ്പു​റ​ത്തെ സൗ​ഹൃ​ദ​ങ്ങ​ളും ഞ​ര​മ്പി​ലോ​ടു​ന്ന തീ​ക്ഷ്ണ​മാ​യ ഓ​ർ​മ​ക​ളും ക​ഥ​യു​ടെ മ​ർ​മം രൂ​പ​പ്പെ​ടു​ത്തു​ന്നു. മാ​ധ്യ​മ​വ​ത്ക​രി​ക്ക​പ്പെ​ട്ട ലോ​ക​ത്ത് ന​മ്മു​ടെ ഇ​ഷ്ട​ങ്ങ​ളെ, മി​ഥ്യ​ക​ളെ ആ​ശ്ര​യി​ച്ച് കാ​ലം ക​ഴി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്ക് 'ഉ​ളി​യാ​ടുംകു​ന്ന്' എ​ന്ന ശീ​ർ​ഷ​കം പ​തി​ച്ചു നി​ൽ​ക്കു​ന്നു.

അ​ബ്ദു​ൽ വാ​ഹി​ദ് ത​വ​ളേ​ങ്ങ​ൽ, അ​ങ്ങാ​ടി​പ്പു​റം

ഈ ​ക​ഥ ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ക്കാം

"വ​​​സ​​​ന്ത​​​ത്തി​​​ന്റെ ഗീ​​​ത​​​ങ്ങ​​​ൾ എ​​​വി​​​ടെ​​​പ്പോ​​​യ്; ഏ​​​യ്, എ​​​വി​​​ടെ​​​പ്പോ​​​യ്‌? അ​​​വ​​​യെ​​​ക്കു​​​റി​​​ച്ചോ​​​ർ​​​ത്ത് ​​വ്യാ​കു​​​ല​​​പ്പെ​​​ട​​​രു​​​തേ, നി​​​ന​​​ക്ക് നി​​​ന്റേ​​​താ​​​യ സം​​​ഗീ​​​തം കൂ​ടെ​യു​ണ്ട​ല്ലോ?''​​ അ​ന​ശ്വ​ര​നാ​യ പ്ര​ണ​യ​ക​വി ജോ​ൺ കീ​റ്റ്സി​ന്റെ വ​രി​ക​ൾ റി​ട്ട​യേ​ഡ് ഇം​ഗ്ലീ​ഷ് പ്ര​ഫ​സ​ർ പ​ദ്മി​നി പ​ദ്മ​നാ​ഭ​ൻ ചൊ​ല്ലു​ന്ന​ത് കേ​ൾ​പ്പി​ച്ചുകൊ​ണ്ടാ​ണ് പ്രി​യ സു​നി​ൽ മാ​ധ്യ​മം ആ​ഴ്ച്ച​പ്പ​തി​പ്പി​ലെ ക​ഥ 'റെ​വ​ല്യൂ​ഷ​ണ​റി ഇ​റ'​യു​ടെ വാ​യ​ന​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​ത്.​ പ​ദ്മി​നി പ​ദ്മ​നാ​ഭ​ന്റെ റി​ട്ട​യ​ർ​മെ​ന്റ് ജീ​വി​തമാ​ണ് പ്രി​യ വാ​യ​ന​ക്കാ​രെ ചേ​ർ​ത്തുനി​ർ​ത്തി കാ​ണി​ച്ചു ത​രു​ന്ന​ത്.

മ​രു​മ​ക​ളാ​യ ഹൃ​ദ്യ പ​ദ്മി​നി​യു​ടെ മൊ​ബൈ​ലി​ൽ സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലെ പു​തി​യ താ​ര​മാ​യ ക്ല​ബ് ഹൗ​സ് അ​പ്ഡേ​റ്റ് ചെ​യ്തു കൊ​ടു​ക്കു​ന്ന​തോ​ടെ​യാ​ണ് ക​ഥ ആ​രം​ഭി​ക്കു​ന്ന​ത്. പ​ദ്മി​നി ക്ല​ബ് ഹൗ​സി​ലൂ​ടെ ക​റ​ങ്ങിന​ട​ക്കു​മ്പോ​ൾ​ മു​പ്പ​തി​ൽ എ​ത്തിനി​ൽ​ക്കു​ന്ന സു​ന്ദ​രി മ​ദാ​മ്മ ക​ഥ​യി​ലേ​ക്ക് ക​ട​ന്നു ക​യ​റു​ന്നു. റി​ട്ട​യ​ർ​മെ​ന്റ് ജീ​വി​തം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ആ​സ്വ​ദി​ക്കു​ന്ന​വ​രു​ടെ ക​ഥ ഇം​ഗ്ലീ​ഷ് ക​വി​ത​ക​ളി​ലൂ​ടെ​യാ​ണ് വ​ള​രു​ന്ന​ത്. ക്ലൈ​മാ​ക്സി​ലു​ള്ള ''സാ​ഹി​ത്യം ഉ​ള്ളി​ൽ ചു​മ​ക്കു​ന്ന ഒ​രു​വ​ന് മ​ര​ണം വ​രെ കാ​ൽ​പ​നി​ക​നാ​വാ​തെ ത​ര​മി​ല്ല'' എ​ന്ന വാ​ച​കം ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ക്കാം.

ഉ​ള്ളി​ലേ​ക്ക് നോ​ക്കു​ന്ന ന​ല്ല വാ​യ​നാ​നു​ഭ​വം പ​ക​ർ​ന്നു ത​ന്ന മി​ക​ച്ച ക​ഥ. ഭാ​ഷാശൈ​ലി​യും മി​ക​ച്ചു​നി​ൽ​ക്കു​ന്നു. അ​ഭി​ന​ന്ദ​നം പ്രി​യ സു​നി​ൽ.

സ​ന്തോ​ഷ് ഇ​ല​ന്തൂ​ർ

മീ ​ടൂ-​സം​വാ​ദ സാ​ധ്യ​ത​യു​ടെ തു​റ​സ്സു​ക​ളെ​പ്പ​റ്റി

ഉ​മ്മു​ൽ ഫാ​യി​സ എ​ഴു​തി​യ മീ​ ടൂ​വി​നെ​ക്കു​റി​ച്ചു​ള്ള കു​റി​പ്പ് വാ​യി​ച്ചു (ല​ക്കം: 1283). അ​നു​ബ​ന്ധ​മാ​യി ചി​ല കാ​ര്യ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു. മീ​ ടൂ​വി​നെ​ക്കു​റി​ച്ചു​ള്ള സം​വാ​ദ​ങ്ങ​ൾ പി​ന്നാ​മ്പു​റ​ങ്ങ​ളി​ൽനി​ന്ന് ആ​ൺ-പെ​ൺ ഭിന്ന ലിം​ഗ ഇ​ട​ങ്ങ​ളി​ലേ​ക്ക് അ​ത് ഇ​റ​ങ്ങിവ​രേ​ണ്ട​തു​ണ്ട്. ''ഞാ​നും ഒ​രു ഇ​ര​യാ​ണ്" എ​ന്ന വി​ളി​ച്ചുപ​റ​യ​ലി​ലൂ​ടെ, അ​ല്ലെ​ങ്കി​ൽ നി​ർ​ഭാ​ഗ്യ​വ​ശാ​ൽ വി​ളി​ച്ചു പ​റ​ഞ്ഞ​വ​ളെ സം​ശ​യനി​ഴ​ലി​ൽ നി​ർ​ത്തു​ന്ന പൊ​തു​വി​കാ​രം മാ​റാ​ൻ ഇ​ത്ത​രം ച​ർ​ച്ച​ക​ൾ വ​ഴി​തു​റ​ക്ക​ണം. ഒ​പ്പം വ​രും​കാ​ല​ങ്ങ​ളി​ൽ ഒ​രു ഉ​ദ്ഘോ​ഷ​മാ​യി അ​ഥ​വാ ഒ​രു വെ​ളി​പ്പെ​ടു​ത്ത​ലാ​യി ഈ ​വാ​ക്ക് മാ​റ​ണം. ഞാ​നും ഒ​രു ഇ​ര​യാ​ണ് എ​ന്ന​തി​ന് പ​ക​രം 'അ​യാ​ൾ ശ​രി​യ​ല്ല' എ​ന്ന ചൂ​ണ്ട​ലി​ലേ​ക്കു​ള്ള വ​ഴി.

ശ​രീ​രം എ​ന്നാ​ൽ, മീ ​ടൂ വി​ൽ പെ​ൺ ശ​രീ​രം മാ​ത്ര​മാ​ണ്. അ​തി​ന് പ​ല കാ​ര​ണ​ങ്ങ​ളു​ണ്ട്. ബ​ലം, അ​ധി​കാ​രം എ​ന്നീ വാ​ക്കു​ക​ൾ കൂ​ട്ടി ഘ​ടി​പ്പി​ക്കു​ന്ന കൊ​ളു​ത്താ​യി ആ​ൺ​സ്വ​രൂ​പം മാ​റു​ന്ന​താ​ണ് പ്ര​ധാ​ന കാ​ര​ണം. കാ​മ​ന​ക​ളി​ൽ ക്രൗ​ര്യം ക​ല​രു​മ്പോ​ൾ അ​തി​ക്ര​മം സം​ജാ​ത​മാ​കു​ന്നു. പെ​ണ്ണു​ട​ലു​ക​ൾ അ​പ​മാ​നി​ക്ക​പ്പെ​ടു​ന്നു. ക​ൺ​സ​ന്റ് ഇ​ല്ലാ​ത്ത നോ​ട്ടം പോ​ലും ഞ​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മി​ല്ലെ​ന്ന തി​രി​ച്ച​റി​വ് മാ​ത്രം ഇ​തി​ന് ബ​ദ​ൽ അ​ല്ല. മീ​ ടൂ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​മ്പോ​ൾ ''ഇ​ത്ര​യും കാ​ലം എ​ന്തേ മ​റ​ച്ചു​വെ​ച്ചു'' എ​ന്ന ചോ​ദ്യ​ത്തി​ന്റെ വ​ര​വി​നെ പ​റ്റി ചി​ന്തി​ക്കേ​ണ്ട​താണ്. ഉ​ടു​പ്പും ന​ട​പ്പും പ്ര​കോ​പ​നം ആ​വു​ന്നു​വെ​ന്ന നീ​തി​പീ​ഠ​ത്തി​ന്റെ ക​ണ്ടെ​ത്ത​ലി​ൽ അ​ന്തംവി​ട്ടു പോ​യ പെ​ൺസ​മൂ​ഹം ഉ​ണ​രേ​ണ്ട​ത് ഉ​ടു​പ്പൂ​രി എ​റി​യു​ന്ന മാ​ന​സി​കാ​വ​സ്ഥ​യി​ലേ​ക്ക് അ​ല്ല. പ്ര​കോ​പ​നം എ​ന്ന വാ​ക്ക് അ​പ്പു​റ​ത്തു​ള്ള​വ​ന്റെ കാ​ര്യ​മാ​ണ്. അ​ത് നി​ല​ക്കുനി​ർ​ത്തേ​ണ്ട​ത് അ​വ​ന്റെ ജോ​ലി​യാ​ണെ​ന്ന താ​ക്കീ​തി​ലേ​ക്കാ​ണ് പോ​വേ​ണ്ട​ത്. അ​വ​ന​വ​നി​സ​ത്തി​ലേ​ക്ക് ചു​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​മ​കാ​ലി​ക​സ​മൂ​ഹം പ്ര​ത്യേ​കി​ച്ച് ഒ​ന്നി​നോ​ടും പ​രി​ധി​ക്ക​പ്പു​റം പ​ങ്കു​പ​റ്റാ​ൻ വ​രാ​റി​ല്ല. ഇ​വി​ടെ ''നി​ന​ക്ക് ഉ​ണ്ടാ​യ​തി​ന് നീ​ത​ന്നെ കാ​ര​ണം അ​തി​നാ​ൽ പോം​വ​ഴി​യും നി​ന്റെ കാ​ര്യം'' എ​ന്ന കൈയൊഴി​യ​ല്‍ ന​യം ഒ​രു​പാ​ട് ഇ​ട​ങ്ങ​ളി​ൽ പ്ര​ക​ട​മാ​ണ്. ഇ​വി​ടെ ഫെ​മി​നി​സംപോ​ലും 'മീ ​ടൂ' വി​ന് ചെ​ന്നു ക​യ​റാ​ൻ ഇ​നി​യും ഇ​ടംകൊ​ടു​ക്കാ​തി​രി​ക്കെ ഇ​തൊ​രു ഒ​റ്റ​പ്പെ​ട്ട വേ​ദ​ന​യാ​യി അ​രി​കു​വ​ത്കരി​ക്കാ​നാണ് മി​ക്ക​വാ​റും സാ​ധ്യ​ത. ഇ​സ്‍ലാം സ്ത്രീ ​സ്വാ​ത​ന്ത്ര്യ വി​ചാ​ര​ങ്ങ​ൾ​ക്കും കോ​ർ​പ​റേ​റ്റ് പി​ന്തു​ണ​ക​ൾ​ക്കും അ​പ്പു​റ​ത്തേ​ക്ക് ഇ​ത് നീ​ള​ണം. മീ​ ടൂ പെ​ൺ​പ​ക്ഷ​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ക്കേ​ണ്ട പ്ര​ശ്ന​വും അ​ല്ല. മ​നു​ഷ്യപ​ക്ഷ​ത്തേ​ക്ക് നീ​ക്കി നി​ർ​ത്തി കൃ​ത്യ​മാ​യ വി​ല​യി​രു​ത്ത​ൽ ന​ട​ത്തേ​ണ്ട കാ​ലം കൂ​ടി​യാ​ണിത്. ഇ​നി​യും വൈ​കി​ക്കേ​ണ്ട.

സു​ഭ​ദ്ര സ​തീ​ശ​ൻ, പാ​ല​ക്കാ​ട്

അ​സ്വ​സ്ഥ​ത​ക​ളു​ണ്ടാ​ക്കു​ന്ന ക​ഥ

മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​ൽ പ്ര​മോ​ദ് കൂ​വേ​രി എ​ഴു​തി​യ 'ഒ​റ്റ​യാ​ൻ' എ​ന്ന ക​ഥ അ​വ​സാ​നി​ക്കു​ന്ന​ത് ജ​യി​ൽമോ​ചി​ത​നാ​കു​ന്ന കു​റ്റ​വാ​ളി അ​വ​ന്റെ വി​ലാ​സം ഒ​റ്റ​യാ​ൻ, പ​ട്ടി​ണി​ത്ത​റ, ഭൂ​മി​പ്പു​റം എ​ന്നെ​ഴു​തി ഒ​പ്പി​ടു​ന്നി​ട​ത്താ​ണ്. ഒ​രു 'സാ​ധാ​ര​ണ' രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ത്തി​ൽ തു​ട​ങ്ങി അ​തി​ന്റെ പ​തി​വു വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് വാ​യ​ന​ക്കാ​ര​നി​ൽ അ​സ്വ​സ്ഥ​ത​ക​ളു​ണ്ടാ​ക്കി​യാ​ണ് ക​ഥ തീ​രു​ന്ന​ത്. രാ​ഷ്ട്രീ​യ/പ്ര​തി​കാ​ര​ക്കൊ​ല​ക​ളു​ടെ ഇ​ര​യും പ്ര​തി​യും വെ​റും ബ​ലി​യാ​ടു​ക​ളാ​ണെ​ന്നും അ​തി​ന്റെ ഫ​ല​ഭോ​ക്താ​ക്ക​ൾ മ​റ്റൊ​രു സ​മാ​ന്ത​ര പ​ര​മ്പ​ര​യാ​യി തു​ട​രു​ന്നു​ണ്ടെ​ന്നു​മു​ള്ള നേ​രാ​ഖ്യാ​നം ക​ഥ​യി​ലു​ണ്ട്. പ​ട്ടി​ണി​ത്ത​റ​യി​ൽനി​ന്ന് ബൂ​ർ​ഷ്വാ രോ​ഗ​ങ്ങ​ളു​ടെ ലോ​ക​ത്തേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടാ​ത്ത​വ​രു​ടേ​ത് കൂ​ടി​യാ​ണ് പാ​ർ​ട്ടി​യും പ്ര​സ്ഥാ​ന​വു​മെ​ന്നു​ള്ള മ​റു​പാ​ഠ​വും ക​ഥ​പ​റ​യു​ന്നു. കൊ​ന്നി​ട്ടും ഒ​ളി​ച്ചോ​ടു​ന്ന​താ​ണ് യ​ഥാ​ർ​ഥ പ​ക എ​ന്നും ഏ​തു കൊ​ല​ക്കും/​പ്ര​വൃ​ത്തി​ക്കും ഒ​രു​ത്ത​ര​വാ​ദി വേ​ണ​മെ​ന്നും ക​രു​തു​ന്ന സ​ത്യ​സ​ന്ധ​ത​യു​ള്ള​വ​രി​ലൂ​ടെ​യാ​ണ് പ്ര​സ്ഥാ​നം തു​ട​രു​ക എ​ന്നും ക​ഥ ഓ​ർ​മി​പ്പി​ക്കു​ന്നു. സ​ത്യ​സ​ന്ധ​രാ​വു​ക എ​ന്ന​ത് ധീ​ര​ൻ​മാ​ർ​ക്ക് മാ​ത്രം പ​റ്റു​ന്ന കാ​ര്യ​മാ​ണ്. പ്ര​മോ​ദ് കൂ​വേ​രി​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ൾ.

മ​നോ​ജ് വീ​ട്ടി​കാ​ട്

മാ​ധ്യ​മ​ത്തി​ന്റെ ക​ഥാ​സ​ദ്യ

അ​നു​വാ​ച​ക മ​ന​സ്സു​ക​ളി​ല്‍ ച​ന്ദ​ന​മ​ഴ വ​ര്‍ഷി​ച്ച മാ​ധ്യ​മം ക​ഥ​ാപ​തി​പ്പി​ന്‍റെ അ​ണി​യ​റ​യി​ല്‍ പ്ര​വ​ര്‍ത്തി​ച്ച പ​ത്രാ​ധി​പസ​മി​തിക്കും എ​ഴു​ത്തു​കാ​ര്‍ക്കും ചി​ത്ര​മെഴുത്തുകാർ​ക്കും എ​ന്‍റെ അ​നു​മോ​ദ​ന​ങ്ങ​ള്‍. ''ഉ​ള്‍ക്കൊ​ള്ളാ​വു​ന്ന​തി​ല​ധി​കം മി​ക​ച്ച ക​ഥ​ക​ളാ​ണ് ആ​ഴ്ച​പ്പ​തി​പ്പി​ന് നി​ത്യ​വും ല​ഭി​ക്കു​ന്ന​ത്. പ​ല​തും അ​ത്യു​ജ്ജ​ലം എ​ന്ന് വി​ശേ​ഷി​പ്പി​ക്കാം'' -തു​ട​ക്ക​ത്തി​ല്‍ കു​റി​ച്ചി​രി​ക്കു​ന്ന പ​ത്രാ​ധി​പ​രു​ടെ ഈ ​വാ​ക്കു​ക​ള്‍ ഇ​തി​ലെ 12 ക​ഥ​ക​ളും അ​ക്ഷ​രംപ്ര​തി ശ​രി​വെ​ക്കു​ന്നു. സ​ത്യ​ത്തി​ല്‍ ഇ​ത്‌ 12 ഇ​നം പാ​യ​സ​ങ്ങ​ളാ​ല്‍ സ്വാ​ദി​ഷ്ഠ​മാ​ക്കി​യ അ​ത്യു​ജ്ജ്വ​ല​ സ​ദ്യ​യാ​ണ്. എ​ങ്കി​ലും ഇ​വ​യി​ല്‍ എ​നി​ക്കേ​റ്റ​വും ഇ​ഷ്ട​മാ​യ പാ​യ​സം ഏ​താ​ണെ​ന്ന് ചോ​ദി​ച്ചാ​ല്‍ 'ജ​ന്ന​ത്തുല്‍ ഫി​ര്‍ദൗ​സെ'​ന്ന അ​ത്ത​റി​ന്‍റെ സു​ഗ​ന്ധം പ്ര​സ​രി​പ്പി​ക്കു​ന്ന പി.​എ​സ്‌.​ റ​ഫീ​ഖി​ന്‍റെ 'കൂ​ര്‍ക്ക'​യും, ജേ​ക്ക​ബ് എ​ബ്ര​ഹാമി​ന്‍റെ 'മി​ണ്ടാ​മ​ഠ'​വും ആ​ണ്. മ​റ്റു​ള്ള​വ മോ​ശ​മാ​ണെ​ന്നാ​രും തെ​റ്റി​ദ്ധ​രി​ക്ക​രു​തേ...

ഈ ​ക​ഥാ​പതി​പ്പി​ലൂ​ടെ ക​ട​ന്നുപോ​യ​പ്പോ​ള്‍ മ​യി​ല്‍പ്പീ​ലി​യും മ​ഞ്ചാ​ടി​ക്കു​രു​ക്ക​ളും വ​ള​പ്പൊ​ട്ടു​ക​ളും വാ​ര്‍മ​ഴ​വി​ല്ലും ക​ണി​ക​ണ്ട പ്ര​തീ​തി എ​ന്നി​ലു​ള​വാ​യി. പു​തി​യ പു​തി​യ ആ​ഖ്യാ​ന ശൈ​ലി​ക​ളി​ലൂ​ടെ ന​മ്മു​ടെ ക​ഥാ​സാ​ഹി​ത്യം വി​ലോ​ഭ​നീ​യ​മാ​ക​ട്ടെ.

സ​ണ്ണിജോ​സ​ഫ്‌, മാ​ള

വാ​യ​ന​ക്കാ​ര​നെ പൊ​തി​യു​ന്ന അ​നു​ഭ​വം

"മി​ണ്ടാ​മ​ഠ​ത്തി​ലെ ഏ​കാ​ന്ത​ത​യി​ൽ സി​സ്റ്റ​റ​മ്മ മ​രി​ച്ചു.'' മാ​ധ്യ​മം ക​ഥാ​പ​തി​പ്പി​ൽ വ​ന്ന ജേ​ക്ക​ബ് എബ്ര​ഹാ​മി​ന്റെ 'മി​ണ്ടാ​മ​ഠം' എ​ന്ന ക​ഥ ആ​രം​ഭി​ക്കു​ന്ന​ത് ഈ ​വാ​ക്കു​ക​ളോ​ടെ​യാ​ണ്. ഈ​സ്റ്റ​ർ ലി​ല്ലി എ​ന്ന കു​സൃ​തി​യാ​യ, വാ​യാ​ടി​യാ​യ പെ​ണ്ണി​ൽനി​ന്നും ഓ​ർ​മ​യു​ടെ ഓ​ര​ത്ത് സി​സ്റ്റ​റ​മ്മ​യു​ടെ ക​ഥ ഇ​ത​ൾ​വി​രി​യു​ന്നു. ല​ളി​ത ആ​ഖ്യാ​ന​ത്തി​ലൂ​ടെ സി​സ്റ്റ​റ​മ്മ​യു​ടെ ജീ​വി​ത​ത്തി​ന്റെ ക​യ​റ്റി​റ​ക്ക​ങ്ങ​ൾ ജേ​ക്ക​ബ് എ​ബ്ര​ഹാം വ​ര​യു​ക​യാ​ണ്. ഏ​കാ​ന്ത​ത​യും മ​ര​ണ​വും ഭ​ക്തി​യും ക​ഥ​യു​ടെ ഒ​ഴു​ക്കി​ൽ വാ​യ​ന​ക്കാ​ര​നെ ത​ഴു​കു​ന്ന അ​നു​ഭ​വം.

വാ​യ​ന ന​ഷ്ട​ക്ക​ച്ച​വ​ട​മാ​കാ​ത്ത ജേ​ക്ക​ബി​ന്റെ മ​റ്റൊ​രു ക​ഥ. വാ​ക്കൊ​ഴു​ക്കി​ന്റെ ആ​ർ​ദ്ര​ത​യും മ​നു​ഷ്യ​ബ​ന്ധ​ത്ത​ി​ന്റെ നേ​ർ​മ​യും ന​ന്മ​യും. ഒ​രു പു​ണ്യ​വ​തി​യു​ടെ ചി​ത്രം മൂ​ടു​പ​ടംപോ​ലെ വാ​യ​ന​ക്കാ​ര​നെ പൊ​തി​യു​ന്ന അ​നു​ഭ​വം. ജേ​ക്ക​ബ് എ​ബ്ര​ഹാ​മി​നും വ​ര​യി​ലൂ​ടെ ക​ഥ​യെ വ​ർ​ണം​പൂ​ശി​യ സ​ന്തോ​ഷ് ആ​ർ.​വി​ക്കും ആ​ശം​സ​ക​ൾ.

ജോ​യ് ഡാ​നി​യേ​ൽ,  ഫേസ്ബുക്ക്

News Summary - madhyamam weekly letters