Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

‘അടിമുടി പൊളിറ്റിക്കൽ'കെ.പി. ശശിയേട്ടനെക്കുറിച്ച് മാധ്യമം ആഴ്ചപ്പതിപ്പിൽ ഐ. ഗോപിനാഥ് എഴുതിയ ലേഖനം വായിച്ചു (ലക്കം: 1299). ശശിയേട്ടന് ഏറ്റവും ചേരുന്ന തലക്കെട്ട്. ചിന്തയിൽ മാത്രമല്ല, ചിരിയിലും തമാശയിലും പാട്ടിലും ചലനങ്ങളിലും ഓടക്കുഴൽ വായിക്കുമ്പോൾപോലും രാഷ്ട്രീയം പറഞ്ഞൊരാൾ. ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥക്ക് അനുസരിച്ചു കാണുമ്പോൾ അസ്സലാമു അലൈക്കും, ഈശോ മിശിഹാക്ക് സ്തുതി ആയിരിക്കട്ടെ, ബീഫ് ആശംസകൾ എന്നൊക്കെ വിഷ് ചെയ്യുന്ന ‘അടിമുടി പൊളിറ്റിക്കൽ’ ആയ ശശിയേട്ടൻ. കെ. സന്തോഷ് കുമാർ (ഫേസ്ബുക്ക്) മനസ്സിനെ സ്പർശിച്ച കഥമാധ്യമം പുതുവത്സരപ്പതിപ്പിൽ നിഷ അനിൽകുമാർ എഴുതിയ കഥ ‘ഗാന്ധിജിയുടെ കാമുകി’ നല്ല...

Your Subscription Supports Independent Journalism

View Plans

‘അടിമുടി പൊളിറ്റിക്കൽ'

കെ.പി. ശശിയേട്ടനെക്കുറിച്ച് മാധ്യമം ആഴ്ചപ്പതിപ്പിൽ ഐ. ഗോപിനാഥ് എഴുതിയ ലേഖനം വായിച്ചു (ലക്കം: 1299). ശശിയേട്ടന് ഏറ്റവും ചേരുന്ന തലക്കെട്ട്. ചിന്തയിൽ മാത്രമല്ല, ചിരിയിലും തമാശയിലും പാട്ടിലും ചലനങ്ങളിലും ഓടക്കുഴൽ വായിക്കുമ്പോൾപോലും രാഷ്ട്രീയം പറഞ്ഞൊരാൾ. ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥക്ക് അനുസരിച്ചു കാണുമ്പോൾ അസ്സലാമു അലൈക്കും, ഈശോ മിശിഹാക്ക് സ്തുതി ആയിരിക്കട്ടെ, ബീഫ് ആശംസകൾ എന്നൊക്കെ വിഷ് ചെയ്യുന്ന ‘അടിമുടി പൊളിറ്റിക്കൽ’ ആയ ശശിയേട്ടൻ.

കെ. സന്തോഷ് കുമാർ (ഫേസ്ബുക്ക്)

മനസ്സിനെ സ്പർശിച്ച കഥ

മാധ്യമം പുതുവത്സരപ്പതിപ്പിൽ നിഷ അനിൽകുമാർ എഴുതിയ കഥ ‘ഗാന്ധിജിയുടെ കാമുകി’ നല്ല രചനയാണ്. അറിയാതെ ഒന്നിലധികം തവണ നിറകണ്ണുകളോടെ വായിച്ചുപോവുന്ന ചെറുകഥ.

ചെറുകഥകൾ ഒരു മഞ്ഞുതുള്ളിപോലെ മനോഹരമായിരിക്കെത്തന്നെ അതിനു ചുറ്റുമുള്ള ലോകത്തെ അതിന്റേതായ രീതിയിൽ പ്രതിഫലിപ്പിക്കുന്നുമുണ്ട്. ഒരു ചെറിയ കാലദേശ പരിമിതിയിൽനിന്ന് മനുഷ്യവംശത്തിന്റെ ഗാഥയായി മാറുവാനുള്ള കഴിവുപോലും അതിനുണ്ട്. ഇതുപോലെയുള്ള കഥകൾ വെറും കഥ പറച്ചിലിനപ്പുറം അതിന്റെ ഘടനയിലൂടെ അതിലും വലിയ കാര്യങ്ങളുടെ, രാഷ്ട്രചരിത്രത്തിന്റെ മെറ്റഫർ കൂടിയായി മാറും.

കഥയിലെ കല്യാണി ദേവിയെ ഗാന്ധിജിയോട് അഭിനിവേശം തോന്നിയ ഒരു സ്ത്രീയായി കാണാം. തിരുവിതാംകൂർ രാജാവിനെ രഹസ്യമായി പ്രണയിച്ച, അദ്ദേഹത്തെ കാണാൻ എന്നും കാത്തു നിന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു, സുന്ദരിച്ചെല്ലമ്മ. പക്ഷേ കഥ പുരോഗമിക്കുമ്പോൾ ഒരു സ്ത്രീ എന്നതിൽനിന്നും ഒരു രാഷ്ട്രത്തിന്റെ ആത്മാവായിത്തന്നെ കല്യാണി ദേവി മാറുന്നു.

ഗാന്ധിജിയെ ജീവിതത്തിൽ പകർത്തിയ അവരെ ‘ഗാന്ധിയുടെ കാമുകി’ എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കും.

അലിഗറിയോ മെറ്റഫറോ അത്ര പ്രയാസമുള്ള രചനാരീതിയല്ല. പക്ഷേ, അതിന്റെ ആർദ്രത നിലനിർത്താൻ പ്രയാസമാണ്. ഒരു തൂക്കം അങ്ങോട്ടോ ഇങ്ങോട്ടോ പൊന്നു കൂടിയാൽ ആകെ പാഴാകും. ഈ കഥയിൽ ആ പോരായ്മയൊന്നും ഇല്ല. നിഷക്ക് അഭിനന്ദനങ്ങൾ.

ശ്രീകുമാർ എഴുത്താണി

പുതുവർഷ വായന ഗംഭീരം

മാധ്യമം ആഴ്ചപ്പതിപ്പിന്റെ പുതുവർഷപ്പതിപ്പ് വായനക്കാർക്ക് കിട്ടിയ സ്നേഹസമ്മാനമായിരുന്നു. അഞ്ച് കഥകളും പതിമൂന്ന് കവിതകളും സിനിമയും സാഹിത്യവും സമകാലികവും പൊതുപ്രവർത്തനവും പുതുതലമുറയുടെ കാഴ്ചപ്പാടുകളുമെല്ലാം ലക്കം ചർച്ചചെയ്യുന്നു. ദിനു വെയിൽ, ലുക്മാൻ അവറാൻ, വി.എം. ദേവദാസ്, കൈലാഷ് നാഥ്, ധന്യ രാജേന്ദ്രൻ, ഡോ. വിനിൽ പോൾ, ലദീദ ഫർസാന എന്നിവർ പ​ങ്കെടുത്ത ചർച്ച വായനക്ഷമതയുള്ളതായിരുന്നു.

ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ (അമിതാഭ് ബച്ചൻ ഒരു ബാർബർ ഷാപ്പുകാരനോട് ചെയ്തത്) അനുഭവക്കുറിപ്പ് ഒരുപാട് ഓർമകളിലേക്ക് കൊണ്ടുപോയി. സിനിമകളുടെ അനുകരണം ഇന്നും യഥേഷ്ടം തുടരുന്നുണ്ട് ‘നരസിംഹം’ ഇറങ്ങിയപ്പോൾ കള്ളിത്തുണിക്കും പുള്ളിത്തുണിക്കുമുള്ളതിനേക്കാൾ കച്ചവടം കളർമുണ്ടുകൾക്കുണ്ടായിരുന്നു. ‘മഹാനഗര’ത്തിലെ മമ്മൂട്ടിയെ അനുകരിച്ച് മുണ്ട് നെറ്റിയിൽ കെട്ടുന്നത് ഒരു ട്രെന്റായി മാറിയത് ഓർമയുണ്ട്. ബാബു ആന്റണി തിളങ്ങിനിന്ന കാലത്ത് മുടി വളർത്തലും തരംഗമായിരുന്നു. ഇങ്ങനെ പലതും അനുകരിച്ചു നാം. ഓരോ അനുഭവവും ഓരോ ഓർമപ്പെടുത്തലുകളാണെന്ന് കാണിച്ചുതരുന്ന എഴുത്തായിരുന്നു ഇത്.

ഇ. സന്തോഷ് കുമാറിന്റെ യാത്ര, പി.കെ. പാറക്കടവിന്റെ വായന, അഭിമുഖങ്ങൾ, ലേഖനങ്ങൾ എല്ലാംകൊണ്ടും പുതുവർഷ വായന ഗംഭീരമായി.

ഫൈസൽ ടി.പി

ഉള്ളുലക്കുന്ന കവിത

ഉള്ളിൽ ഒരു പൊള്ളലോടെ മാത്രമേ മാധ്യമം പുതുവർഷപ്പതിപ്പിൽ വന്ന സി.എസ്. രാജേഷിന്റെ ‘ലേബർ റൂം വരാന്ത’ എന്ന കവിത വായിച്ചു തീർക്കാനാകൂ. ‘‘കൂ​റ്റ​നൊ​രു ജാ​ഥ​പോ​ലി​ള​കു​മാ നീ​ള​ൻ വ​രാ​ന്ത​യി​ൽ ആ​രെ​യോ തേ​ടു​വോ​ൾ’’ എന്ന വരിയിൽ ഉടക്കിയാണ് വായന തുടർന്നത്.

ജീവിത യാഥാർഥ്യങ്ങളുടെ ഞടുക്കത്തിൽ ഒടുങ്ങുന്ന കവിത! അനുഭവത്തിന്റെ ചൂട്. ഉള്ളുലക്കുന്ന വായന. ഇഷ്ടമായി.

ശ്രീകണ്ഠൻ കരിക്കകം

ഓർത്തുവെക്കാനൊരു കഥ

‘‘നീ എന്ത് തേങ്ങയാടാ ഈ പറയുന്നേ, എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ.’’

വർത്തമാനകാല ആനുകാലികങ്ങളിലെ സാഹിത്യ വിഭവങ്ങൾ, വിശിഷ്യാ കഥകളും കവിതകളും വായിക്കുമ്പോൾ ഞങ്ങൾ പഴയ തലമുറക്ക് മേൽപറഞ്ഞ സിനിമ ഡയലോഗാണു ഓർമ വരുക. തകഴി -ദേവ്- ബഷീർ സാഹിതീ ത്രയങ്ങളുടെ കഥകൾക്കൊപ്പം എം.ടിയെയും എം. മുകുന്ദനെയും വായിച്ചുവരുന്ന ഞങ്ങൾ ചങ്ങമ്പുഴ, വയലാർ, പി. ഭാസ്കരൻ, യൂസഫലി കേച്ചേരി തുടങ്ങിയ കാവ്യസാമ്രാട്ടുകളുടെ വരികളെ ചുണ്ടുകളുടെ ഈണമായി ഇന്നും കൊണ്ടുനടക്കുന്നു.

പക്ഷേ, ഓർത്തുവെക്കാൻ ഇന്നു ഏത് കഥയാണുള്ളത്? പാടി നടക്കാൻ എവിടെ കിട്ടും ഒരു കവിത? (മധുസൂദനൻ സാറും മുരുകൻ കാട്ടാക്കടയും നമ്മെ രസിപ്പിക്കുകയും കരയിക്കുകയും ചെയ്യുന്നുണ്ടെന്ന സത്യം വിസ്മരിക്കുന്നില്ല.) കുറെയൊക്കെ സഹിച്ചു.

പിന്നെ ഈ ഉത്തരാധുനികതകൾ വിളമ്പുന്ന ഒരുപാടു വാരികകൾ വേണ്ടെന്നുവെച്ചു. 1987 മുതൽ മാധ്യമം കുടുംബവുമായി തുടക്കമിട്ട ആത്മബന്ധംകൊണ്ടാകണം മാധ്യമം പത്രവും വാരികയും ഒരാത്മഹർഷമായി ഇന്നും കൊണ്ടുനടക്കുന്നുണ്ട്. വാരിക ഉത്തരാധുനികത വിളമ്പുമ്പോൾ അടച്ചുവെക്കും. അതിൽനിന്നൊരു വ്യതിയാനമായിരുന്നു ലക്കം 1292 പ്രസിദ്ധീകരിച്ച ഉണ്ണിക്കൃഷ്ണൻ കളീക്കലിന്റെ ‘ഹോട്ടൽ രാജഗോപാൽ’. അഭിനന്ദനങ്ങൾ!

ടി.എ. ഹമീദ് തെന്മല

അറിയിപ്പ്


തുളുനാട് അവാര്‍ഡിന് രചനകള്‍ ക്ഷണിക്കുന്നു

അഖില കേരള അടിസ്ഥാനത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള, 18ാമത് തുളുനാട് അവാര്‍ഡിനായി സാഹിത്യ രചനകളുടെ അപേക്ഷ ക്ഷണിച്ചു. രാഷ്ട്രകവി ഗോവിന്ദപൈ സ്മാരക കവിത അവാര്‍ഡ്, ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക കഥാ അവാര്‍ഡ്, ഹമീദ് കോട്ടിക്കുളം സ്മാരക നോവല്‍ അവാര്‍ഡ്, എ.എന്‍.ഇ. സുവർണവല്ലി സ്മാരക ലേഖന അവാര്‍ഡ്, കൃഷ്ണചന്ദ്ര സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. കവിത 28 വരിയിലും കഥ 10 ഫുള്‍സ്കാപ് പേജിലും ലേഖനം 20 ഫൂൾസ് കാപ് പേജിലും കവിയാന്‍ പാടില്ല. രചനകള്‍ പ്രസിദ്ധീകരിച്ചതും അല്ലാത്തവയും ആകാം. ലേഖനത്തിന് പ്രത്യേക വിഷയമില്ല. രചനകള്‍ മൗലികമായിരിക്കണം. കടലാസിന് ഒരു പുറത്തുമാത്രം എഴുതിയ രചനകളുടെ രണ്ടു കോപ്പികള്‍ വീതം ഫെബ്രുവരി 28ന് മുമ്പ് താഴെ കാണുന്ന വിലാസത്തില്‍ അയക്കുക. വാട്സ്ആപ്പിലോ മെയില്‍ വഴിയോ അയക്കുന്ന രചനകള്‍ സ്വീകരിക്കുന്നതല്ല.

വിലാസം: കുമാരന്‍ നാലപ്പാടം, പത്രാധിപര്‍, തുളുനാട് മാസിക, ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിങ്, പി.ഒ. കാഞ്ഞങ്ങാട് -671315

മൊബൈൽ: 9447319814.

ഉ​ത്ത​മ​ൻ പാ​പ്പി​നി​ശ്ശേ​രി സ്മാ​ര​ക ബാ​ല​സാ​ഹി​ത്യ

പു​ര​സ്കാ​ര​ം

ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ ഉ​ത്ത​മ​ൻ പാ​പ്പി​നി​ശ്ശേ​രി​യു​ടെ സ്മ​ര​ണാ​ർ​ത്ഥം പു​ത്ത​ല​ത്ത് മോ​ഹ​ന​ൻ സ്മാ​ര​ക വാ​യ​ന​ശാ​ല ഏ​ർ​പ്പെ​ടു​ത്തി​യ ബാ​ല​സാ​ഹി​ത്യ പു​ര​സ്കാ​ര​ത്തി​ന് കൃ​തി​ക​ൾ ക്ഷ​ണി​ക്കു​ന്നു.

10000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. 2020, 2021, 2022 വ​ർ​ഷ​ങ്ങ​ളി​ൽ ആ​ദ്യ​പ​തി​പ്പാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച ഏ​തു വി​ഭാ​ഗ​ത്തി​ൽ പെ​ട്ട ബാ​ല​സാ​ഹി​ത്യ​ഗ്ര​ന്ഥ​ങ്ങ​ളും അ​യ​ക്കാം.

പു​ര​സ്കാ​രം ഫി​ബ്ര​വ​രി അ​വ​സാ​ന​വാ​രം ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ​ച്ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും.പു​സ്ത​ക​ങ്ങ​ളു​ടെ 3 കോ​പ്പി​ക​ൾ 2023 ജ​നു​വ​രി 31 ന​കം അ​യ​ക്ക​ണം. വി​ലാ​സം: സെ​ക്ര​ട്ട​റി, പു​ത്ത​ല​ത്ത് മോ​ഹ​ന​ൻ സ്മാ​ര​ക വാ​യ​ന​ശാ​ല, ക​രി​ക്ക​ൻ​കു​ളം, പാ​പ്പി​നി​ശ്ശേ​രി വെ​സ്റ്റ് പി.​ഒ. ക​ണ്ണൂ​ർ 670561. ഫോ​ൺ - 9496140052

News Summary - madhyamam weekly letters